21 November 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
20 November 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
ശുഭ ഭാവന ശുഭ കാമനയുടെ സൂക്ഷ്മ സേവനം
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഇന്ന് വിശ്വമംഗളകാരിയായ ബാപ്ദാദ തന്റെ വിശ്വമംഗളകാരി കൂട്ടുകാരെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. സര്വ്വ കുട്ടികളും ബാബയുടെ വിശ്വമംഗളത്തിന്റെ കാര്യത്തിന് നിമിത്തമായ കൂട്ടുകാരാണ്. സര്വ്വരുടെയും മനസ്സില്, വിശ്വത്തിലെ പരവശരായ സര്വ്വ ആത്മാക്കളുടെ മംഗളം ഉണ്ടാകണം എന്ന സങ്കല്പമാണ് ഉള്ളത്. നടക്കുമ്പോഴും, കറങ്ങുമ്പോഴും ഏതൊരു കാര്യം ചെയ്യുമ്പോഴും മനസ്സില് ഇതേ ശുഭ ഭാവനയാണ് ഉള്ളത്. ഭക്തി മാര്ഗ്ഗത്തിലും ഭാവനയുണ്ട്. എന്നാല് ഭക്താത്മാക്കള്ക്ക് വിശേഷിച്ച് അല്പകാലത്തെ മംഗളത്തിനായുള്ള ഭാവനയുണ്ട്. എന്നാല് നിങ്ങള് ജ്ഞാനി ആത്മാക്കളുടെ ജ്ഞാനയുക്തമായ മംഗളത്തിന്റെ ഭാവന സര്വ്വാത്മാക്കളെ പ്രതിയുള്ള സദാ കാലത്തെ സര്വ്വ മംഗളകാരി ഭാവനയാണ്. നിങ്ങളുടെ ഭാവന വര്ത്തമാന സമയത്തേക്കും ഭാവിയിലേക്കുമുള്ളതാണ്- ഓരോ ആത്മാവും അനേക ജന്മം സുഖിയാകട്ടെ, പ്രാപ്തികള് കൊണ്ട് സമ്പന്നമാകട്ടെ കാരണം അവിനാശി ബാബയിലൂടെ നിങ്ങള് ആത്മാക്കള്ക്കും അവിനാശി സമ്പത്ത് ലഭിച്ചിട്ടുണ്ട്. നിങ്ങളുടെ ശുഭ ഭാവനയുടെ ഫലം വിശ്വത്തിലെ ആത്മാക്കളെ പരിവര്ത്തനപ്പെടുത്തി കൊണ്ടിരിക്കുന്നു, മുന്നോട്ടു പോകുന്തോറും പ്രകൃതി സഹിതം പരിവര്ത്തനമുണ്ടാകും. നിങ്ങള് ആത്മാക്കളുടെ ശ്രേഷ്ഠമായ ഭാവന അത്രയും ശ്രേഷ്ഠമായ ഫലം പ്രാപ്തമാക്കി തരുന്നു. അതിനാല് വിശ്വമംഗളകാരി ആത്മാക്കള് എന്ന് മഹിമ ഉണ്ടാകുന്നു. തന്റെ ശുഭ ഭാവനയുടെ അത്രയും മഹത്വം മനസ്സിലാക്കുന്നുണ്ടോ? തന്റെ ശുഭ ഭാവനയെ സാധാരണ രീതിയിലൂടെ കാര്യത്തില് ഉപയോഗിച്ചാണോ പോകുന്നത് അതോ മഹത്വം മനസ്സിലാക്കിയിട്ടാണോ പോകുന്നത്? ലോകത്തിലുള്ളവരും ശുഭ ഭാവന എന്ന വാക്ക് പറയാറുണ്ട്. എന്നാല് നിങ്ങളുടെ ശുഭ ഭാവന കേവലം ശുഭം മാത്രമല്ല, ശക്തിശാലിയുമാണ് കാരണം നിങ്ങള് സംഗമയുഗീ ശ്രേഷ്ഠ ആത്മാക്കളാണ്, സംഗമയുഗത്തിന് ഡ്രാമയനുസരിച്ച് പ്രത്യക്ഷ ഫലം പ്രാപ്തമാക്കുന്നതിനുള്ള വരദാനമുണ്ട് അതിനാല് നിങ്ങളുടെ ഭാവനയുടെ പ്രത്യക്ഷ ഫലം ആത്മാക്കള്ക്ക് പ്രാപ്തമാകുന്നു. നിങ്ങളുടെ സംബന്ധ സമ്പര്ക്കത്തില് വരുന്ന ആത്മാക്കള് ആ സമയത്ത് തന്നെ ശാന്തി അഥവാ സ്നേഹത്തിന്റെ പുഷ്പത്തിന്റെ അനുഭവം ചെയ്യുന്നു.
ശുഭ ഭാവന, ശുഭ കാമനയില്ലാതെ സാധ്യമല്ല. ഓരോ ആത്മാവിനെ പ്രതി സദാ ദയാ ഭാവനയുണ്ടാകണം- ഈ ആത്മാവും സമ്പത്തിന് അധികാരിയാകട്ടെ. ഓരോ ആത്മാവിനെ പ്രതി ദയയുണ്ടാകുന്നു- ഇവര് നമ്മുടെ തന്നെ ഈശ്വരീയ പരിവാരത്തിലേതാണ്, അതിനാല് ഇതില് നിന്നും വഞ്ചിക്കപ്പെടരുത്. ശുഭ കാമനയുണ്ടല്ലോ. ശുഭ ഭാവനയും ശുഭ കാമനയും- ഇത് സേവനത്തിന്റെ അടിത്തറയാണ്. ഏത് ആത്മാക്കളുടെയും സേവനം ചെയ്യുമ്പോള്, നിങ്ങളുടെയുള്ളില് ശുഭ ഭാവന, ശുഭ കാമനയില്ലായെങ്കില് ആത്മാക്കള്ക്ക് പ്രത്യക്ഷ ഫലത്തിന്റെ പ്രാപ്തിയുണ്ടാകില്ല. ഒന്ന്- രീതി, നിയമമനുസരിച്ച് ചെയ്യുന്ന സേവനം- എന്ത് കേട്ടു, അത് കേള്പ്പിക്കണം. രണ്ടാമത്- തന്റെ ശുഭ ഭാവന, ശുഭ കാമനയിലൂടെ. നിങ്ങളുടെ ശുഭ ഭാവനയാല് അവരില് ബാബയെ പ്രതിയും ഭാവനയുണ്ടാകുന്നു. ബാബയിലൂടെ ഫലത്തിന്റെ പ്രാപ്തി ചെയ്യിക്കുന്നതിന് നിമിത്തമാകുന്നു. സയന്സിന്റെ സാധനങ്ങള് ദൂരെയുള്ള ആത്മാക്കളുമായി സമീപ സംബന്ധം വയ്ക്കുന്നതിന് നിമിത്തമാകുന്നു, നിങ്ങളുടെ ശബ്ദം എത്തുന്നു, നിങ്ങളുടെ സന്ദേശമെത്തുന്നു, ദൃശ്യം എത്തി ചേരുന്നു. സയന്സിന്റെ ശക്തിക്ക് അല്പക്കാലത്തേക്ക് സമീപതയുടെ ഫലം നല്കാന് സാധിക്കുന്നുവെങ്കില് നിങ്ങളുടെ സയലന്സിന്റെ ശക്തിശാലി ശുഭ ഭാവനയിലൂടെ ദൂരെയുള്ള ആത്മാക്കള്ക്ക് ഫലം നല്കാന് സാധിക്കില്ലേ? എന്നാല് ഇതിന്റെ ആധാരമാണ് തന്റെ ഉള്ളില് അത്രയും ശാന്തിയുടെ ശക്തി ശേഖരിക്കപ്പെടണം. സയലന്സിന്റെ ശക്തിക്ക് ഈ അലൗകീക അനുഭവം ചെയ്യിക്കാന് സാധിക്കും. മുന്നോട്ടു പോകുന്തോറും ഈ പ്രത്യക്ഷമായ തെളിവ് അനുഭവം ചെയ്തു കൊണ്ടിരിക്കും.
ശുഭ ഭാവന അര്ത്ഥം ശക്തിശാലി സങ്കല്പം. സര്വ്വ ശക്തികളേക്കാള് തീവ്രത സങ്കല്പത്തിനാണ്. സയന്സിന്റെ തീവ്രവേഗതയുള്ള സാധനങ്ങളേക്കാള് തീവ്രത സങ്കല്പത്തിനാണ്. മറ്റൊരാത്മാവിനെ പ്രതി അഥവാ പരിധിയില്ലാത്ത വിശ്വത്തിലെ ആത്മാക്കളെ പ്രതി ശുഭ ഭാവന വയ്ക്കുന്നു അര്ത്ഥം ഈ ആത്മാവിന്റെ മംഗളം ഉണ്ടാകട്ടെ എന്ന ശക്തിശാലിയായ ശുഭവും ശുദ്ധവുമായ സങ്കല്പം ചെയ്യുന്നു. നിങ്ങളുടെ സങ്കല്പം അഥവാ ഭാവന ഉത്പന്നമാകുമ്പോള് ആ ആത്മാവിന് – ഏതോ വിശേഷ സഹയോഗത്തിലൂടെ ശാന്തി അഥവാ ശക്തി ലഭിച്ചു കൊണ്ടിരിക്കുന്നു എന്ന അനുഭവമുണ്ടാകും. ഏതു പോലെ ഇപ്പോഴും ചില കുട്ടികള് അനുഭവം ചെയ്യുന്നുണ്ട്- ചില കാര്യങ്ങളില് എനിക്ക് ധൈര്യവും യോഗ്യതയും ഉണ്ടായിരുന്നില്ല, എന്നാല് ബാപ്ദാദായുടെ അധിക സഹായത്തിലൂടെ ഈ കാര്യം സഹജമായി തന്നെ സഫലമായി അഥവാ ഈ വിഘ്നം സമാപ്തമായി എന്ന്. അതേപോലെ നിങ്ങള് മാസ്റ്റര് വിശ്വമംഗളകാരി ആത്മാക്കളുടെ സൂക്ഷ്മ സേവനം പ്രത്യക്ഷ രൂപത്തില് അനുഭവം ചെയ്യും. സമയം കുറവ്, സാധനവും കുറവ്, സമ്പത്തും കുറവായി ഇനിയുളള സമയത്ത് അനുഭവപ്പെടും. ഇതിന് വേണ്ടി മനസ്സും ബുദ്ധിയും സദാ ഫ്രീയായിരിക്കണം. ചെറിയ ചെറിയ കാര്യങ്ങളില് മനസ്സിനെയും ബുദ്ധിയെയും ബിസിയാക്കി വയ്ക്കുന്നതിനാല് സേവനത്തിന്റെ സൂക്ഷ്മ ഗതിയുടെ ലൈന് ക്ലിയറാകുന്നില്ല. സാധാരണമായ കാര്യങ്ങളില് തന്റെ മനസ്സിനെയും ബുദ്ധിയെയും ബിസിയാക്കി വയ്ക്കുന്നതിനാല് ഈ സൂക്ഷ്മ സേവനം തീവ്രഗതിയിലൂടെ നടക്കുന്നില്ല. ഇതിന് വേണ്ടി വിശേഷ ശ്രദ്ധ വേണ്ടത് – ഏകാന്തതയും ഏകാഗ്രതയും.
ഏകാന്ത പ്രിയരായ ആത്മാക്കള് എത്ര തന്നെ ബിസിയാണെങ്കിലും ഇടയ്ക്കിടയ്ക്ക് ഒരു നിമിഷം, രണ്ട് നിമിഷം കണ്ടെത്തി ഏകാന്തതയുടെ അനുഭവം ചെയ്യുന്നു. ഏകാന്തപ്രിയരായ ആത്മാക്കള് അങ്ങനെ ശക്തിശാലിയായി മാറുന്നു- തന്റെ സൂക്ഷ്മമായ ശക്തികള്- മനസ്സിനെയും ബുദ്ധിയെയും എത് സമയത്ത്, എവിടെ വേണമോ അവിടെ ഏകാഗ്രമാക്കാന് സാധിക്കുന്നു. പുറമേയുള്ള പരിതസ്ഥിതി ചഞ്ചലതയുടേതാണെങ്കിലും ഏകാന്തപ്രിയരായ ആത്മാക്കള് ഒന്നിന്റെ മാത്രം ആഴത്തില് സെക്കന്റില് ഏകാഗ്രമാകുന്നു. സാഗരത്തിലെ അലകള് എത്ര ശബ്ദമുണ്ടാക്കുന്നു, ചഞ്ചലതയുണ്ടാക്കുന്നു, എന്നാല് സാഗരത്തിന്റെ അടിത്തട്ടില് ചഞ്ചലതയുണ്ടായിരിക്കില്ല. അതിനാല് ഒന്നിന്റെ ആഴത്തില്, ജ്ഞാന സാഗരത്തിന്റെ ആഴത്തിലേക്ക് പോകുമ്പോള് ചഞ്ചലത സമാപ്തമായി ഏകാഗ്രമായി തീരും. സൂക്ഷ്മമായ സേവനമന്താണെന്ന് കേട്ടോ? ശുഭ ഭാവന, ശുഭ കാമന എന്ന ശബ്ദം എല്ലാവരും പറയുന്നുണ്ട്. എന്നാല് ഇതിന്റെ മഹത്വത്തെയറിഞ്ഞ് പ്രത്യക്ഷ രൂപത്തില് വരുന്നതിലൂടെ അനേക ആത്മാക്കള്ക്ക് പ്രത്യക്ഷ ഫലത്തിന്റെ അനുഭവം ചെയ്യിപ്പിക്കാന് നിമിത്തമാകാം. ശരി.
ടീച്ചേഴ്സിന്റെ ജോലി തന്നെ സേവനമാണ്. ടീച്ചേഴ്സിന്റെ മഹത്വവും സേവനത്തിലാണ്. സേവനത്തിന്റെ പ്രത്യക്ഷമായ തെളിവ് കാണപ്പെടുന്നില്ലായെങ്കില് അവര് യോഗ്യതയുള്ള ടീച്ചറിന്റെ ലിസ്റ്റില് എണ്ണപ്പെടില്ല. ടീച്ചറിന്റെ മഹാനത സേവനമാണ്. അതിനാല് സേവനത്തിന്റെ മഹീനമായ രൂപത്തെ കുറിച്ച് കേള്പ്പിച്ചു. മുഖത്തിലൂടെയുള്ള സേവനം ചെയ്യുന്നുണ്ട് എന്നാല് മനസ്സിന്റെയും വാക്കുകളുടെയും ശുഭ ഭാവനയുടെ സേവനം ഒപ്പത്തിനൊപ്പമായിരിക്കണം. വാക്കും ഭാവനയും ഡബിള് കാര്യം ചെയ്യും. ഈ സൂക്ഷ്മമായ സേവനത്തിന്റെ അഭ്യാസം വളരെക്കാലം അര്ത്ഥം ഇപ്പോള് മുതലേ ഉണ്ടായിരിക്കണം കാരണം മുന്നോട്ടു പോകുന്തോറും സേവനത്തിന്റെ രൂപ രേഖ പരിവര്ത്തനപ്പെടും. ആ സമയത്ത് സൂക്ഷ്മമായ സേവനത്തില് സ്വയത്തെ ബിസിയാക്കാന് സാധിക്കില്ല, പുറമേയുള്ള പരിതസ്ഥിതി ബുദ്ധിയെ ആകര്ഷിക്കും. റിസള്ട്ടെന്തായിരിക്കും? ഓര്മ്മയുടെയും സേവനത്തിന്റെയും ബാലന്സ് വയ്ക്കാന് സാധിക്കില്ല അതിനാല് ഇപ്പോള് മുതലേ തന്റെ മനസ്സിന്റെയും ബുദ്ധിയുടെയും സേവനത്തിന്റെ ലൈന് ചെക്ക് ചെയ്യൂ. ടീച്ചേഴ്സിന് ചെക്ക് ചെയ്യാന് അറിയാമല്ലോ. ടീച്ചര് മറ്റുള്ളവരെ പഠിപ്പിക്കുന്നു, അതിനാല് തീര്ച്ചയായും സ്വയം അറിയുന്നതു കൊണ്ടല്ലേ പഠിപ്പിക്കുന്നത്. സര്വ്വരും യോഗ്യതയുള്ള ടീച്ചേഴ്സല്ലേ. യോഗ്യതമായ ടീച്ചേഴ്സിന്റെ വിശേഷതയാണ്- നിരന്തരം മനസ്സാ, വാചാ, കര്മ്മണ, സേവനത്തില് ബിസിയായിട്ടിരിക്കുന്നു. അതിനാല് മറ്റ് കാര്യങ്ങളില് നിന്നും സ്വതവേ ഫ്രീയാകും. ശരി. കുമാരിമാരും വന്നിരിക്കുന്നു. കുമാരി അര്ത്ഥം ഭാവിയിലെ ടീച്ചര്. അപ്പോള് പറയും ബ്രഹ്മാകുമാരിമാര്. സേവാധാരിയല്ലായെങ്കില് കാല്കാശിന് വിലയില്ലാത്ത കുമാരിയാണ്. കുമാരിമാര് എന്ത് ചെയ്യുന്നു? കാല്ക്കാശിന് വേണ്ടി സ്ഥൂല ജോലിയുടെ കൊട്ട ചുമക്കുന്നു. ബാപ്ദാദായ്ക്ക് ചിരി വരുന്നുണ്ട്- കുമാരിമാര് തലയില് ജോലിയുടെ ഭാരത്തിന്റെ കൊട്ട ചുമക്കാന് തയ്യാറാകുന്നു എന്നാല് ഭഗവാന്റെ വീട്ടില് അര്ത്ഥം സേവാകേന്ദ്രങ്ങളില് നിവസിക്കുന്നതിനുള്ള ധൈര്യം കാണിക്കുന്നില്ല. ഇങ്ങനെയുള്ള ശക്തിഹീനരായ കുമാരിമാരല്ലല്ലോ. പഠിച്ചു കൊണ്ടിരിക്കുകയാണെങ്കിലും, ജോലി ചെയ്യണോ അതോ വിശ്വ സേവനം ചെയ്യണോ എന്ന ലക്ഷ്യം നേരത്തെ തന്നെയുണ്ടായിരിക്കുമല്ലോ. ജോലി ചെയ്യുക അര്ത്ഥം സ്വയത്തെ പാലിക്കുക. പാലിക്കാന് വേണ്ടി കുട്ടികളൊന്നുമില്ലല്ലോ. വിശ്രമത്തോടെ സ്വയത്തെ പാലിക്കുന്നതിന്, ജീവിക്കുന്നതിനാണ് ജോലി ചെയ്യുന്നത്. വിശ്വത്തിലെ ആത്മാക്കള്ക്ക് ബാബയുടെ പാലന നല്കണം- എന്ന ലക്ഷ്യം വയ്ക്കൂ. അനേക ആത്മാക്കളെ പാലിക്കുന്നതിന് മുന്നില് സ്വയത്തെ മാത്രം പാലിക്കുക എന്നത് എന്താണ്? അനേകം പേരുടെ ആശീര്വാദം നേടുക- ഇത് എത്ര വലിയ സമ്പാദ്യമാണ്. ആ സമ്പാദ്യത്തില് 5000രൂപയോ അഞ്ച്ലക്ഷമോ ലഭിച്ചാലും ഇവിടെ ലഭിക്കുന്ന അനേക ആത്മാക്കളുടെ ആശീര്വാദം- ഇത് എത്രയോ വലിയ സമ്പാദ്യമാണ്. ഈ സമ്പാദ്യം അനേക ജന്മങ്ങള് കൂടെ വരും. ആ 5ലക്ഷം എങ്ങോട്ട് പോകും? വീട്ടിലോ ബാങ്കിലോ തന്നെ അവശേഷിക്കും. എപ്പോഴും സാധാരണ ലക്ഷ്യമല്ല, ഉയര്ന്ന ലക്ഷ്യമാണ് വയ്ക്കുന്നത്. സംഗമയുഗത്തില് ഇപ്പോഴത്തെ ഈ അന്തിമ ജന്മത്തില് സ്വര്ണ്ണിമ അവസരമാണ് ലഭിച്ചിരിക്കുന്നത്- പരിധിയില്ലാത്ത സേവനത്തില് നിമിത്തമാകുന്നതിന്റെ. സത്യയുഗത്തില് പോലും ഈ വാഗ്ദാനം ലഭിക്കില്ല. ജോലിക്ക് വേണ്ടി എന്തെങ്കിലും ഓഫറുണ്ടോയെന്ന് പത്രത്തില് നോക്കാറില്ലേ. ബാബ സ്വയം സേവനത്തിന്റെ ഓഫര് നല്കി കൊണ്ടിരിക്കുന്നു. അതിനാല് യോഗ്യരായ വലം കൈയ്യായി മാറൂ. സാധാരണ ബ്രഹ്മാകുമാരിയുമാകരുത്. യോഗ്യതയുള്ള സേവാധാരിയാകുന്നില്ലായെങ്കില് സേവനം ചെയ്യുന്നതിന് പകരം സേവനം എടുത്ത് കൊണ്ടിരിക്കുന്നു. യോഗ്യതയുള്ള സേവാധാരിയാകുക എന്നത് പ്രയാസമുള്ള കാര്യമല്ല. യോഗ്യരായ സേവാധാരിയാകുന്നില്ലായെങ്കില് എങ്ങനെ സംഭവിക്കും, സാധിക്കുമോ ഇല്ലയോ എന്ന ഭയമുണ്ടാകുന്നു. യോഗ്യതയില്ലായെങ്കില് ഭയമുണ്ടാകുന്നു. യോഗ്യരായവര് നിശ്ചിന്ത ചക്രവര്ത്തിയായിരിക്കും. സ്ഥൂല യോഗ്യതയാകട്ടെ, ജ്ഞാനത്തിന്റെ യോഗ്യതയാകട്ടെ- ഇത് മനുഷ്യനെ മൂല്യമുള്ളതാക്കി മാറ്റുന്നു. യോഗ്യതയില്ലായെങ്കില് മൂല്യമില്ല. സേവനത്തിന്റെ യോഗ്യത വളരെ വലുതാണ്. അങ്ങനെയുള്ള യോഗ്യരായ ആത്മാവിനെ ഒരു കാര്യത്തിനും തടയാന് സാധിക്കില്ല. യോഗ്യരാകുക അര്ത്ഥം എനിക്ക് ഒരേയൊരു ബാബ മാത്രം. കുമാരിമാര് കേട്ടോ. ശരി.
കുമാരന്മാരും ധാരാളം വന്നിട്ടുണ്ട്. കുമാരന്മാര് വളരെയധികം ഓടുന്നുണ്ട്. സേവനത്തിലും നല്ല ഉത്സാഹത്തോടെ ഓടിക്കൊണ്ടിരിക്കുന്നു. എന്നാല് കുമാരന്മാരുടെ വിശേഷതയും മഹാനതയും ഇതാണ്- ആദി മുതല് ഇപ്പോള് വരെ നിര്വ്വിഘ്നരായ കുമാരന്മാരാണോ? കുമാരന് നിര്വ്വിഘ്നമായ കുമാരനാണെങ്കില് അവരെ മഹാന് എന്നാണ് പറയപ്പെടുന്നത് കാരണം ലോകത്തിലുള്ളവരും കുമാരിമാര്ക്ക് പകരം കുമാരന്മാരെ കുറിച്ച് മനസ്സിലാക്കുന്നതിങ്ങനെയാണ്- കുമാരന് യോഗ്യരാകണമെങ്കില് പ്രയാസമാണ് എന്ന്. എന്നാല് കുമാരന് തന്നെ വിശ്വത്തിന് മുന്നില് വെല്ലുവിളിക്കണം- നിങ്ങള് അസംഭവ്യമെന്നു പറയുന്നില്ലേ പക്ഷെ ഞങ്ങള് നിര്വ്വിഘ്ന കുമാരനാണ്. അങ്ങനെ വിശ്വത്തിന് മുന്നില് സാംപിളായി മാറുന്ന കുമാരന് മഹാന് കുമാരനാണ്. ബാപ്ദാദ അങ്ങനെയുള്ള കുമാരന്മാര്ക്ക് സദാ ഹൃദയത്തില് നിന്നും ആശംസകള് നല്കുന്നു. മനസ്സിലായോ. ഇടയ്ക്കെ വളരെ നല്ലത്, ഇടയ്ക്ക് ഏതെങ്കിലും വിഘ്നം വന്നു ചഞ്ചലമായി- അങ്ങനെയാകരുത്. കുമാരന് അര്ത്ഥം പ്രശ്നവുമാകരുത്, പ്രശ്നങ്ങളോട് തോല്ക്കുകയും ചെയ്യരുത്. കുമാരന്മാര്ക്ക് കുമാരിമാരേക്കാള് മുന്നിലേക്ക് പോകാന് സാധിക്കും പക്ഷെ നിര്വ്വിഘ്ന കുമാരന്മാരായിരിക്കണം. കാരണം കുമാരന്മാര്ക്ക് ഈ വിഘ്നമാണ് കൂടുതലും വരുന്നത്- സാഥിയായി ആരും തന്നെയില്ല, ആരെങ്കിലും സാഥിയായി വേണം, കംപാനിയന് വേണം. അതിനാല് ഏതെങ്കിലുമൊക്കെ രീതിയിലൂടെ കൂട്ട്ക്കെട്ട് ഉണ്ടാക്കുന്നു. ചില കുമാരന്മാര് കംപാനിയനെയുണ്ടാക്കുന്നു, ചിലര് കൂട്ട്കെട്ടിലേക്ക് വരുന്നു- സംസാരിക്കുക, കൂടെയിരിക്കുക പിന്നെ കംപാനിയനാക്കാനുള്ള സങ്കല്പം വരുന്നു. എന്നാല് ബാബയെയല്ലാതെ മറ്റാരെയും കംപാനിയനോ കംപനിയോയാക്കാത്ത കുമാരന്മാരുമുണ്ട്. സദാ ബാബയുടെ കംപനിയിലിരിക്കുന്ന കുമാരന്മാര് സദാ സുഖിയായിരിക്കും. അപ്പോള് നിങ്ങള് എങ്ങനെയുള്ള കുമാരന്മാരാണ്? കുറച്ച് കുറച്ച് കൂട്ട് വേണോ? അതോ മുഴുവന് പരിവാരവും കംപനിയാണോ? എന്നാല് കുഴപ്പമില്ല പക്ഷെ രണ്ടോ മൂന്നോ കംപനി വേണം എന്ന് തോന്നുന്നുവെങ്കില് അത് തെറ്റാണ്. അതിനാല് നിങ്ങള് എല്ലാവരും ആരാണ്? നിര്വ്വിഘ്നമല്ലേ? പുതിയ കുമാരന്മാരും അത്ഭുതം ചെയ്ത് കാണിക്കും. അവസാനം വിശ്വത്തെ നിങ്ങളുടെ മുന്നില്, ബാബയുടെ മുന്നില് കുനിയിപ്പിക്കണ്ടേ. അതിനാല് കുമാരന്മാരുടെ ഈ അത്ഭുതം വിശ്വത്തെ കുനിയിക്കും. വിശ്വം നിങ്ങളുടെ മുന്നില് മഹിമ പാടും- കുമാരന്മാര് അത്ഭുതമാണ് എന്ന്. കുമാരിമാര് ഭൂരിപക്ഷം പേരും സേവനത്തിന്റെ കൂട്ട്കെട്ടിലിരിക്കുന്നു. എന്നാല് കുമാരന്മാര്ക്ക് കുറച്ച് കംപനിയുടെ(കൂട്ടുകെട്ടിന്റെ) സങ്കല്പം വരുന്നു അതിനാല് പാണ്ഡവ ഭവനം ഉണ്ടാക്കി സഫലമായിട്ടിരിക്കൂ, ഇങ്ങനെ ആരെങ്കിലും ചെയ്ത് കാണിക്കൂ. എന്നാല് ഇന്ന് പാണ്ഡവ ഭവനം ഉണ്ടാക്കി, നാളെ ഒരു പാണ്ഡവന് കിഴക്കോട്ടും ഒരാള് പടിഞ്ഞാറോട്ടും പോകുന്നതിനായുള്ള പാണ്ഡവ ഭവനം ഉണ്ടാക്കരുത്.
ബാപ്ദാദായ്ക്ക് കുമാരന്മാരുടെ മേല് വിശേഷ അഭിമാനമുണ്ട്- ഒറ്റയ്ക്ക് താമസിച്ചും പുരുഷാര്ത്ഥം ചെയ്തു കൊണ്ടിരിക്കുന്നു. കുമാരന്മാര് പരസ്പരം രണ്ടോ മൂന്നോ പേര് ചേര്ന്ന് എന്ത് കൊണ്ട് പോകുന്നില്ല. സാഥിയായി വേണ്ടത് കുമാരിമാരല്ല, രണ്ട് കുമാരന്മാര്ക്കും ഒരുമിച്ച് വസിക്കാം. എന്നാല് പരസ്പരം നിര്വ്വിഘ്ന സാഥിയായി ജീവിക്കണം. ഇപ്പോള് ആ അത്ഭുതം കാണിച്ചിട്ടില്ല. സമയത്ത് പരസ്പരം സഹയോഗിയായാല് എന്ത് കൊണ്ട് സാധിക്കില്ല? ഇതില് മറ്റ് പല കാര്യങ്ങളും വരുന്നു അതിനാല് ബാപ്ദാദ പാണ്ഡവ ഭവനമുണ്ടാക്കാന് സമ്മതം നലികിയിട്ടില്ല. ആരെങ്കിലും സാംപിളായി പരിശ്രമിച്ചു കാണിക്കൂ. പാണ്ഡവ ഭവനമുണ്ടാക്കി നിമിത്തമായ ദാദീ-ദീദീമാരുടെ സമയത്തെ അപഹരിക്കാന് പാടില്ല. നിര്വ്വിഘ്നരാകണം, പരസ്പരം യോഗ്യതയുള്ള കുമാരന്മാരാകണം എന്നിട്ട് നോക്കൂ, എത്ര നല്ല പേരാണ് ലഭിക്കുന്നത് എന്ന്. കുമാരന്മാര് കേട്ടോ? യോഗ്യതയുള്ള കുമാരന്മാരാകൂ, നിര്വ്വിഘ്നരാകൂ. സേവനത്തിന്റെ മേഖലയില് സ്വയം പ്രശ്നം സൃഷ്ടിക്കരുത്. എന്നാല് പ്രശ്നത്തെയില്ലാതാക്കുന്നവരാകൂ, എന്നിട്ട് നോക്കൂ, കുമാരന്മാര്ക്ക് വളരെ മൂല്യമുണ്ടാകും കാരണം കുമാരന്മാരില്ലാതെ സേവനം നടക്കില്ല. അതിനാല് കുമാരന്മാര് എന്ത് ചെയ്യും? സര്വ്വരും പറയൂ- നിര്വ്വിഘ്ന കുമാരന്മാരായി കാണിക്കുമെന്ന്. (കുമാരന്മാര് ബാപ്ദാദയുടെ മുന്നില് എഴുന്നേറ്റ് നിന്ന് പ്രതിജ്ഞയെടുത്തു) ഇപ്പോള് എല്ലാവരുടെയും ഫോട്ടോ എടുത്തിട്ടുണ്ട്. ഞാന് എഴുന്നേറ്റത് ആരും കണ്ടിട്ടില്ല എന്ന് മനസ്സിലാക്കരുത് ഫോട്ടോ എടുത്തിട്ടുണ്ട്. നല്ലത്- ധൈര്യമുള്ള കുട്ടികള്ക്ക് ബാബയുടെ സഹായം ലഭിക്കും. മുഴുവന് പരിവാരവും നിങ്ങളോടൊപ്പമുണ്ട്. ശരി.
നാനാ ഭാഗത്തുമുള്ള സര്വ്വ കുട്ടികള്ക്കും സദാ ബാപ്ദാദ തന്റെ സ്നേഹത്തിന്റെ സഹയോഗത്തിന്റെ ഛത്രച്ഛായ(കുടക്കീഴ്) സഹിതം ഹൃദയത്തില് നിന്നും സേവനത്തിന്റെ ആശംസകള് നല്കി കൊണ്ടിരിക്കുന്നു. ദേശ വിദേശത്തുള്ള സേവനത്തിന്റെ വാര്ത്തകള് ലഭിച്ചു കൊണ്ടിരിക്കുന്നു. ഒരോ കുട്ടിയും തന്റെ ഹൃദയത്തിലെ സത്യമായ കാര്യങ്ങളും നല്കുന്നു. പ്രത്യേകിച്ചും വിദേശത്ത് നിന്ന് കത്തുകള് കൂടുതല് വന്നു കൊണ്ടിരിക്കുന്നു. അതിനാല് സേവനത്തിന്റെ വാര്ത്തകള് ബാബയ്ക്ക് നല്കുന്ന കുട്ടികള്ക്ക് ആശംസകളും, അതോടൊപ്പം സദാ സ്വ സേവനത്തിലും വിശ്വ സേവനത്തിലും- സഫലതയുള്ളവരായി ഭവിക്കട്ടെ എന്ന വരദാനവും നല്കി കൊണ്ടിരിക്കുന്നു. സ്വ പുരുഷാര്ത്ഥത്തിന്റെ കാര്യങ്ങള് ബാബയെ കേള്പ്പിക്കുന്ന കുട്ടികള്ക്ക് ബാപ്ദാദ ഇതേ വരദാനം നല്കുകയാണ്- സത്യമായ ഹൃദയം കൊണ്ട് ബാബയെ സന്തുഷ്ടമാക്കുന്നത് പോലെ, സദാ സ്വയത്തോടും സ്വയത്തിന്റെ സംസ്ക്കാരങ്ങളോടും, സംഘടനയോടും രഹസ്യയുക്തം അര്ത്ഥം സന്തുഷ്ടരായിട്ടിരിക്കൂ. പരസ്പരം സംസ്ക്കാരങ്ങളുടെ രഹസ്യത്തെയും മനസ്സിലാക്കുക, പരിതസ്ഥിതികളെ മനസ്സിലാക്കുക- ഇത് തന്നെയാണ് രഹസ്യയുക്തമായ സ്ഥിതി. ബാക്കി സത്യമായ ഹൃദയത്തോടെ തന്റെ കണക്ക് നല്കുക, സ്നേഹത്തിന്റെ ആത്മീയ സംഭാഷണത്തിന്റെ കത്ത് എഴുതുക അര്ത്ഥം കഴിഞ്ഞത് സമാപ്തമാക്കുക, സ്നേഹത്തിന്റെ ആത്മീയ സംഭാഷണം സദാ സമീപതയുടെ അനുഭവം ചെയ്യിച്ചു കൊണ്ടിരിക്കും. ഇതാണ് കത്തുകള്ക്കുള്ള പ്രതികരണം.
കത്തെഴുതുന്നതില് വിദേശികള് വളരെ സമര്ത്ഥരാണ്. പെട്ടെന്ന് പെട്ടെന്ന് എഴുതുന്നു. ഭാരതവാസികള് നീളമേറിയ കത്തയക്കാന് ആരംഭിക്കരുത്. ബാപ്ദാദ പറഞ്ഞിട്ടുണ്ട് രണ്ട് വാക്കുകളില് കത്തെഴുതൂ- ഓ.കെ. സേവനത്തിന്റെ കാര്യങ്ങളുണ്ടെങ്കില് എഴുതാം, ബാക്കി ഓ കെ. ഇതില് സര്വ്വതും അടങ്ങുന്നു. ഈ കത്ത് വായിക്കാനും എളുപ്പമാണ്, എഴുതാനും എളുപ്പമാണ്. എന്നാല് ഓ കെ അല്ലായെങ്കില് ഓ കെ എന്നെഴുതരുത്. ഓ കെ ആയി കഴിയുമ്പോള് എഴുതണം. പോസ്റ്റ് വായിക്കാനും സമയമെടുക്കുമല്ലോ. ഏതൊരു കാര്യം ചെയ്യുമ്പോഴും, സദാ ഷോര്ട്ടായിരിക്കണം, (ചുരുക്കണം)മധുരവുമാകണം. ആര് പഠിച്ചാലും അവര്ക്ക് സന്തോഷമുണ്ടാകണം അതിനാല് രാമ കഥകള് എഴുതി അയക്കരുത്. മനസ്സിലായോ. വാര്ത്തകള് നല്കുകയും വേണം എന്നാല് വാര്ത്തകള് ബാബയ്ക്ക് നല്കാന് പഠിക്കുകയും വേണം. ശരി.
ശുഭ ഭാവന, ശുഭ കാമനയുടെ സൂക്ഷ്മമായ സേവനത്തിന്റെ മഹത്വത്തെ അറിയുന്ന സര്വ്വ മഹാനാത്മാക്കള്ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.
വരദാനം:-
നിരന്തര യോഗിയായി അതേപോലെ നിരന്തര വിജയിയാകൂ എങ്കില് സത്യമായ സേവാധാരിയായിത്തീരും. കാരണം വിജയി ആത്മാവ്, ഓരോ സങ്കല്പത്തിലും, ഓരോ ചുവടിലും വിജയത്തിന്റെ അനുഭവം ചെയ്യുമ്പോള് അവരുടെ ആ പരിവര്ത്തനം കണ്ട് അനേക ആത്മാക്കളുടെ സേവനം സ്വതവേ നടക്കുന്നു. അവരുടെ നയനങ്ങള്ആത്മീയതയുടെ അനുഭവം ചെയ്യിക്കുന്നു, ചലനം ബാബയുടെ ചരിത്രങ്ങളുടെ സാക്ഷാത്ക്കാരം ചെയ്യിക്കുന്നു, മസ്തകത്തിലൂടെ മസ്തകമണിയുടെ സാക്ഷാത്ക്കാരമുണ്ടാകുന്നു. അങ്ങനെ തന്റെ അവ്യക്തമായ മുഖ ഭാവത്തിലൂടെ സേവനം ചെയ്യുന്ന വിശേഷ ആത്മാവിനെ തന്നെയാണ് സത്യമായ സേവാധാരിയെന്ന് പറയുന്നത്.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!