21 July 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

20 July 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - നിങ്ങള് കുട്ടികളെ അവിനാശി ജ്ഞാനരത്നങ്ങള് കൊണ്ട് നിറക്കുന്നതിനാണ് ബാബ വന്നിരിക്കുന്നത്. ഈ ഓരോ ഓരോ ജ്ഞാനരത്നവും ലക്ഷക്കണക്കിന് രൂപയുടെ വിലയുള്ളതാണ്.

ചോദ്യം: -

എന്തുകൊണ്ടാണ് ഗുപ്തദാനത്തിന് ഇത്രയും കൂടുതല് മഹത്വം?

ഉത്തരം:-

എന്തുകൊണ്ടെന്നാല് ഇപ്പോള് ബാബ നിങ്ങള്ക്ക് ഗുപ്തമായ ജ്ഞാനരത്നങ്ങളുടെ ദാനം നല്കുകയാണ്, ഇതിനെ ലോകത്തിന് അറിയില്ല. പിന്നെ നിങ്ങള് കുട്ടികള് ഈ ജ്ഞാനരത്നങ്ങളുടെ ദാനം ചെയ്യുന്നതിലൂടെ വിശ്വത്തിന്റെ രാജ്യാധികാരം നേടുന്നു. ഇതും ഗുപ്തമാണ്. ഒരു യുദ്ധവുമില്ല, ബോംബിടലുമില്ല, ചിലവുമില്ല. ഗുപ്തമായ രീതിയില് ബാബ നിങ്ങള്ക്ക് രാജ്യാധികാരം ദാനമായി നല്കുന്നു അതുകൊണ്ടാണ് ഗുപ്തമായ ദാനത്തിന് വളരെ മഹത്വം ഉള്ളത്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഡബിള് ഓം ശാന്തി. ഒന്ന് ശിവബാബ പറയുന്നു, ഒന്ന് ബ്രഹ്മാവാകുന്ന മുത്തശ്ശന് പറയുന്നു. രണ്ടു പേരുടേയും സ്വധര്മ്മം ശാന്തിയാണ്. രണ്ടു പേരും ശാന്തിധാമത്തില് വസിക്കുന്നവരാണ്. നിങ്ങള് കുട്ടികളും ശാന്തി ധാമത്തില് വസിക്കുന്നവരാണ്. നിരാകാരി ദേശത്തില് വസിച്ചിരുന്നവര് സാകാര ദേശത്തിലേക്ക് പാര്ട്ട് അഭിനയിക്കുന്നതിന് വന്നിരിക്കുകയാണ് എന്തുകൊണ്ടെന്നാല് ഇത് ഡ്രാമയാണ്. കുട്ടികളുടെ ബുദ്ധിയില് ഡ്രാമയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനം നിറഞ്ഞിട്ടുണ്ട്. – ആദ്യം മുതല് അവസാനം വരെയുള്ളത്. ഉയര്ന്നതിലും ഉയര്ന്നത് ഭഗവാനാണ്, ഭഗവാനോടൊപ്പം കുട്ടികളും. ഈ കാര്യങ്ങളെ നല്ല രീതിയില് മനസ്സിലാക്കൂ. നിങ്ങളിലല്ലാതെ മറ്റാരിലും ഈ ജ്ഞാനമില്ല. ഈശ്വരീയ വിദ്യാലയത്തിലാണ് നിങ്ങള് പഠിക്കുന്നത്. ഭഗവാനുവാച, ഭഗവാന് ഒന്നാണ്. 10 – 20 ഭഗവാനൊന്നുമില്ല. എത്ര ധര്മ്മങ്ങളുണ്ടോ, അതില് എത്ര ആത്മാക്കളുണ്ടോ സര്വ്വരുടേയും അച്ഛന് ഒന്നാണ്. പിന്നീട് ബാബ സൃഷ്ടി രചിക്കുമ്പോള് പറയുന്നു പ്രജാപിതാ ബ്രഹ്മാവ്. ശിവനെ പ്രജാപിതാവെന്ന് പറയില്ല. പ്രജകള് ജനനമരണത്തിലേക്ക് വരും. ആത്മാക്കള് സംസ്കാരത്തിന് അനുസരിച്ച് ജനനമരണത്തിലേക്ക് വരുന്നു. പിന്നെ പ്രജാപിതാ ബ്രഹ്മാവിനെ വേണം. പാടുന്നുണ്ട് – പരംപിതാ പരമാത്മാവ് പ്രജാപിതാ ബ്രഹ്മാവിലൂടെ രചനകളെ രചിക്കുകയാണ്. ബാബയെ വിളിക്കുന്നുണ്ട് പതിതപാവനാ വരൂ. എപ്പോഴാണോ ലോകം പതിതമാകുന്നത് അതോടൊപ്പം ഇതിന്റെ അവസാനമാകുന്നത് അപ്പോഴാണ് പതിതരെ പാവനമാക്കുന്നതിന് ബാബ വരുന്നത്. ഇപ്പോള് നിങ്ങള് മനസ്സിലാക്കി – ബാബ വരുന്നത് ഒരു തവണയാണ് മറ്റൊരു സമയത്തും വരുന്നില്ല. ഇപ്പോള് നിങ്ങള്ക്ക് മുഴുവന് ജ്ഞാനവും ലഭിച്ചു. നിങ്ങള് ഡ്രാമയിലെ അഭിനേതാക്കളാണ്. ഡ്രാമയിലെ അഭിനേതാക്കള്ക്ക് ഓരോരുത്തരുടേയും പാര്ട്ടിനെക്കുറിച്ച് തീര്ച്ചയായും അറിവുണ്ടാവും. അത് പരിധിയുള്ള ചെറിയ ഡ്രാമയാണ്, അതിനെക്കുറിച്ച് എല്ലാവര്ക്കും അറിയാം. നിങ്ങളും കണ്ടിട്ട് വരുന്നുണ്ട് ആഗ്രഹിച്ചാല് എഴുതാനും കഴിയും ഓര്മ്മിക്കാനും കഴിയും. കാരണം ചെറുതാണ്. ഇത് വളരെ വലിയ പരിധിയില്ലാത്ത ഡ്രാമയാണ് ഇതില് നിങ്ങള് സത്യയുഗം മുതല് കലിയുഗത്തിന്റെ അവസാനം വരെ അറിഞ്ഞുകഴിഞ്ഞു. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം നമുക്ക് പരിധിയില്ലാത്ത ബാബയിലൂടെ പരിധിയില്ലാത്ത സമ്പത്ത് ലഭിക്കുകയാണ്. പിന്നീട് പരിധിയുള്ള അച്ഛനില്നിന്നും പരിധിയുള്ള സമ്പത്ത് ലഭിക്കുന്നു. ബാബ മനസ്സിലാക്കിത്തന്നു പൂര്വ്വജന്മത്തില് ആരാണോ ദാനപുണ്യം ചെയ്തത് അവര് ഒരു ജന്മത്തേക്ക് രാജാവായി മാറും. അടുത്ത ജന്മത്തിലും രാജാവായി മാറുകയില്ല. നിങ്ങള് സത്യയുഗത്തില് രാജാക്കന്മാരും മഹാരാജാക്കന്മാരും ആയിരുന്നു. ഇങ്ങനെ മനസ്സിലാക്കരുത്, നിങ്ങളുടെ രാജ്യാധികാരം ഇല്ലാതായപ്പോള് ഭക്തിമാര്ഗ്ഗം വന്നു പിന്നീട് കൂടുതല്ദാനപുണ്യം ചെയ്യുമ്പോള് വീണ്ടും രാജ്യാധികാരം ലഭിക്കുന്നു. പക്ഷേ അവര് വികാരി രാജാക്കന്മാരായിരിക്കും. നിങ്ങള് പൂജ്യരായിരുന്നു. നിങ്ങള് തന്നെ പൂജാരിയായി. അല്പകാലത്തിന്റെ സുഖമാണ് പിന്നീട് ഉണ്ടായത്. ദുഃഖം കേവലം ഇപ്പോഴാണുള്ളത് ഇപ്പോള് തമോപ്രധാനത്തിലും നിങ്ങള്ക്ക് സുഖമുണ്ട്, യുദ്ധത്തിന്റെയും വഴക്കിന്റേയും കാര്യം ഒന്നുമില്ല. ഇതെല്ലാം പിന്നീടാണ് ഉണ്ടായത്, എപ്പോഴാണോ ലക്ഷങ്ങളുടെ ജനസംഖ്യ വന്നത് അപ്പോഴാണ് യുദ്ധം ആരംഭിച്ചത്. നിങ്ങള് കുട്ടികള്ക്ക് സത്യയുഗത്തിലും ത്രേതയിലും ദ്വാപരത്തിലും സുഖമാണ്. എപ്പോഴാണോ തമോപ്രധാനമായി മാറാന് ആരംഭിക്കുന്നത്, അപ്പോള് കുറച്ച് ദുഃഖം ഉണ്ടാകും. ഇപ്പോഴാണെങ്കില് തമോപ്രധാനമാണ്. ബാബ മനസ്സിലാക്കിത്തരുന്നു ഇത് തമോപ്രധാനമായ ലോകമാണ്. നിങ്ങള്ക്ക് അറിയാം ഇത് പരിധിയില്ലാത്ത ഡ്രാമയാണ്, ഇതില് നിന്നും ആര്ക്കും രക്ഷപ്പെടാന് സാധിക്കില്ല. മനുഷ്യര് എപ്പോഴാണോ ദുഃഖത്തില് ബുദ്ധിമുട്ട് അനുഭവിക്കുന്നത്, അപ്പോള് പറയുന്നു ഭഗവാന് എന്തിനാണ് ഇങ്ങനെ ഒരു കളി രചിച്ചത്. അഥവാ ഭഗവാന് രചിച്ചിട്ടില്ലായിരുന്നെങ്കില് ലോകം തന്നെ ഉണ്ടാകുമായിരുന്നില്ല. ഒന്നും ഉണ്ടാകില്ല. രചയിതാവും രചനയും ഉണ്ടല്ലോ. അതിന്റെ വിശദീകരണവും ഉണ്ട്. സത്യയുഗം മുതല് കലിയുഗത്തിന്റെ അവസാനം വരേക്ക് ബാക്കി കുറച്ച് ദിനങ്ങള് കൂടിയുണ്ട്. നിങ്ങളും പ്രാക്ടിക്കലായി കാണും. ആദ്യം മുതലുള്ളത് കാണിക്കാന് കഴിയില്ല. ചക്രത്തില് 5000 വര്ഷത്തിന് കുറച്ചു സമയം കൂടിയുണ്ട്. അതും ഇപ്പോള് കാണാന് കഴിയില്ല. എപ്പോള് ഉണ്ടാകുന്നു അപ്പോള് സാക്ഷിയായി കാണും. എന്ത് സംഭവിക്കാനുണ്ടോ അത് കല്പം മുമ്പത്തെ പോലെ സംഭവിക്കും. തയ്യാറെടുപ്പുകള് നടക്കുന്നത് നിങ്ങള് കാണുന്നുണ്ട്. തീര്ച്ചയായും വിനാശം ഉണ്ടാകും. എല്ലാത്തിന്റേയും തയ്യാറെടുപ്പുകള് നടക്കുകയാണ്. ഇതെല്ലാം ആദ്യം മുതല് ഡ്രാമയില് അടങ്ങിയതാണ് തീര്ച്ചയായും വിനാശം ഉണ്ടാകും. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ബാബ മനസ്സിലാക്കിത്തരുന്നു – തമോപ്രധാനമായി മാറിയ നിങ്ങള് ആത്മാക്കള്ക്ക് സ്വയത്തെ സതോപ്രധാനമാക്കി മാറ്റണം. ഇതും ഇപ്പോഴാണ് നിങ്ങള് മനസ്സിലാക്കുന്നത്.

ബാബ ഗുപ്തമായിട്ടാണ് വരുന്നത് ഗുപ്തമായി നിങ്ങള്ക്ക് ജ്ഞാനം തരുന്നു. ലോകത്തില് ആര്ക്കും ഇതറിയില്ല. ഗുപ്തമായ രീതിയില് നിങ്ങള് വിശ്വത്തിന്റെ രാജ്യം നേടുന്നു ഒരു ശബ്ദത്തിന്റേയും കാര്യമില്ല. തീര്ത്തും ഗുപ്തമായ ദാനമെന്നാണ് പറയാറുള്ളത്. ബാബ വന്ന് കുട്ടികള്ക്ക് അവിനാശി ജ്ഞാനരത്നങ്ങളുടെ ഗുപ്തമായ ദാനം നല്കുകയാണ്. ബാബ എത്ര ഗുപ്തമാണ്, ആരും അറിയുന്നില്ല. ഇവര് എങ്ങോട്ടാണ് പോകുന്നത്, ബ്രഹ്മാകുമാരന്മാരും കുമാരിമാരും എന്തു ചെയ്യുന്നു, ഒന്നും മനസ്സിലാക്കുന്നില്ല. നിങ്ങള് കുട്ടികള്ക്കറിയാം ബാബ എത്ര ഗുപ്തമാണ് നിങ്ങള് കുട്ടികളെ ഗുപ്തമായി വിശ്വത്തിന്റെ അധികാരികളാക്കി മാറ്റുന്നു. യുദ്ധവുമില്ല ബോംബും ഇടുന്നില്ല ഒരു ചിലവുമില്ല. ഇവിടെ ഒരു ചെറിയ ഗ്രാമം കിട്ടുന്നതിനുവേണ്ടി എത്ര യുദ്ധവും ലഹളയുമാണ് നടക്കുന്നത്. അതിനാല് ബാബ വന്ന് ഗുപ്തമായി ദാനം ചെയ്യുന്നു. അവിനാശി ജ്ഞാനരത്നങ്ങളിലൂടെ നിങ്ങളുടെ സഞ്ചി നിറക്കുന്നു. നിഷ്കളങ്കനായ ശിവനോട് തന്റെ സഞ്ചി നിറച്ചു തരൂ എന്ന് പറയുന്നു.

നിങ്ങള്ക്കറിയാം ശിവബാബ അവിനാശി ജ്ഞാനരത്നങ്ങള് കൊണ്ട് നിങ്ങളെ നിറക്കുകയാണ്. ഓരോ ഓരോ രത്നവും ലക്ഷക്കണക്കിന് രൂപയുടെ വിലയുള്ളതാണ്. നിങ്ങള് എത്ര രത്നമാണ് കൊടുക്കുന്നത്, നിങ്ങള് എത്ര ദാനം ചെയ്യുന്നവരായി മാറി. ഇതും ഗുപ്തമാണ്. ദേവതകള്ക്ക് ഓരോ കൈകളിലും അസ്ത്രങ്ങളാണ് കാണിച്ചിരിക്കുന്നത്. വാസ്തവത്തില് ഒന്നുമില്ല. സത്യയുഗത്തില് ദേവതകള്ക്ക് ഇത്രയും കൈകളൊന്നും ഉണ്ടാകില്ല. കലിയുഗത്തില് എത്ര തരത്തിലുള്ള ആയുധങ്ങളാണ് ഉള്ളത്. വിനാശത്തിനു വേണ്ടി ബോംബുകളുണ്ടെങ്കില് പിന്നെ വാളും ബാണവുമെല്ലാം എന്തു ചെയ്യും. നിങ്ങള് പറയുന്നുണ്ട്, ജ്ഞാനത്തിന്റെ വാള് എന്നെല്ലാം അവര് അതിനെ ആയുധമാണെന്ന് മനസ്സിലാക്കി. എന്നാല് അങ്ങനെയൊന്നുമല്ല. നിങ്ങള്ക്ക് ഗുപ്തമായ ദാനം ലഭിക്കുന്നുണ്ട് പിന്നീട് നിങ്ങള് എല്ലാവര്ക്കും ഗുപ്തമായ ദാനം കൊടുക്കണം. നിങ്ങള്ക്ക് അറിയാം ബാബ നമുക്ക് ശ്രീമതം നല്കുകയാണ്, ശ്രീമതം ഭഗവാന്റേതാണ്. നിങ്ങള്ക്കറിയാം നമ്മള് നരനില്നിന്നും നാരായണനാകുന്നതിനാണ് വന്നത്. അവരെ സര്വ്വഗുണ സമ്പന്നരെന്നും 16 കലാ സമ്പൂര്ണ്ണരും ദൈവീക ഗുണമുള്ളവരും എന്നാണ് പറയുന്നത്. ദൈവീക ഗുണങ്ങള് കേവലം ദേവീദേവതകളിലാണ് ഉണ്ടായിരുന്നത്. പിന്നീട് കലകള് കുറഞ്ഞുവന്നു. ഏതുപോലെയാണോ പൗര്ണ്ണമിക്ക് പ്രകാശം കൂടുതലായിരിക്കുന്നത്, പിന്നീട് കുറയും. കുറഞ്ഞു കുറഞ്ഞ് ബാക്കി തീര്ത്തും നേര്ത്ത ഒരു വരയായി മാറും. പൂര്ണ്ണമായും മറഞ്ഞുപോകില്ല. വരയുണ്ടാകും എന്നാല് അതിനെ അമാവാസി എന്നു പറയും. ഇപ്പോള് നിങ്ങളുടേത് പരിധിയില്ലാത്ത കാര്യമാണ്. നിങ്ങള് 16 കലാ സമ്പൂര്ണ്ണരായി മാറും. കൃഷ്ണന്റെ വായില് അമ്മമാര് ചന്ദ്രനെ കാണുന്നതായി കാണിക്കുന്നുണ്ട്. ഇതെല്ലാം സാക്ഷാത്കാരത്തിന്റെ കാര്യങ്ങളാണ്, ബാബ ഇരുന്നാണ് ഇതെല്ലാം മനസ്സിലാക്കിത്തരുന്നത്. ഇപ്പോള് നിങ്ങള്ക്ക് സമ്പൂര്ണ്ണരായി മാറണം. മായയുടെ സമ്പൂര്ണ്ണമായ ഗ്രഹണം ബാധിച്ചിരിക്കുകയാണ്. ബാക്കി നേര്ത്ത വര ബാക്കിയുണ്ടാകും. ഏണിപ്പടി താഴേക്കിറങ്ങും. എല്ലാവര്ക്കും ഏണിപ്പടി താഴേക്കിറങ്ങണം. അപ്പോഴേ എല്ലാവര്ക്കും തിരിച്ച് വീട്ടിലേക്ക് പോകാന് സാധിക്കൂ. നിങ്ങള് ഇപ്പോള് കുറച്ച് പേരാണുള്ളത്. പതുക്കെ പതുക്കെ അഭിവൃദ്ധിയുണ്ടാകും പഠിപ്പില് കൂടുതല് പേര്ക്ക് വിജയിക്കാന് കഴിയില്ല. നിങ്ങളുടെ സേവാകേന്ദ്രം പതുക്കെ പതുക്കെ അഭിവൃദ്ധിയിലേക്ക് വരും. സമയം അടുത്തേക്ക് വന്നാല് പിന്നെ മനസ്സിലാക്കും – ഇവരില് എന്താണുള്ളത്? ദിനം പ്രതിദിനം അഭിവൃദ്ധിയുണ്ടാകും. ഇപ്പോള് പറയുന്നുണ്ട് ഞങ്ങള് മനസ്സിലാക്കിയിരുന്നത് ഇത് എത്ര കാലം മുന്നോട്ട് പോകും, ഇത് അവസാനിക്കും എന്നായിരുന്നു. ആരംഭത്തില് ഈ ഭയത്താല് ധാരാളം പേര് ഇവിടെനിന്നു പോയി. എന്തു സംഭവിക്കും എന്ന് അറിയില്ല. ഇവിടെയും ഉണ്ടാകില്ല, അവിടേയും ഉണ്ടാകില്ല. ഇത് ചിന്തിച്ച് അവര് പോയി. വിട്ടുപോയി പിന്നീട് അവരില്നിന്നും ചിലര് വരുന്നുണ്ട്. ബാബ എത്ര സഹജമായ രീതിയിലാണ് മനസ്സിലാക്കിത്തരുന്നത്. അബലകള്ക്കും, അഹല്യകള്ക്കുമൊന്നും ബുദ്ധിമുട്ട് കൊടുക്കുന്നില്ല. അവരുടേയും ഉദ്ധാരണം നടക്കണം. പറയുന്നു ബാബ ഞങ്ങള്ക്ക് പഠിപ്പൊന്നും ഇല്ല. അപ്പോള് ബാബ പറയുന്നു – ഒന്നും പഠിച്ചിട്ടില്ലെങ്കില് വളരെ നല്ലതാണ്. ശാസ്ത്രങ്ങള് എന്തെല്ലാം പഠിച്ചിട്ടുണ്ടോ അതെല്ലാം മറക്കൂ. ഞാന് കൂടുതലൊന്നും പഠിപ്പിക്കുന്നില്ല. കേവലം പറയുന്നു – എന്നെ ഓര്മ്മിക്കൂ എങ്കില് ചക്രവര്ത്തി പദവി നിങ്ങളുടേതായിരിക്കും. നിങ്ങളുടെയെല്ലാ ഭാരവും ഇല്ലാതാകും. കുട്ടി ജനിച്ചു കഴിഞ്ഞാല് അച്ഛനെന്നു വിളിക്കും. സമ്പത്തിന്റെ അവകാശിയായി മാറും. ഇവിടേയും നിങ്ങള് അവകാശിയായി മാറുകയാണ്. ബാപ്ദാദയെ ഓര്മ്മിച്ചാല് രാജധാനി നിങ്ങളുടേതായിരിക്കും. അതുകൊണ്ടാണ് പാടിയിരിക്കുന്നത് സെക്കന്റില് ജീവന്മുക്തി. ധനവാന്മാരുടെ പാര്ട്ട് അവസാനമാണ് ആദ്യം ദരിദ്രര്ക്കാണ് അവസരം. അവരെല്ലാം സ്വയം വരും. ദരിദ്രരുടേയും ഉദ്ധാരണം ചെയ്യണം. കാട്ടാളസ്ത്രീയെക്കുറിച്ചും പാട്ടുണ്ട്. പറയുന്നുണ്ട് കാട്ടാളസ്ത്രീയുടെ കയ്യില്നിന്നും രാമന് ഇലന്തപ്പഴം കഴിച്ചു എന്ന്. വാസ്തവത്തില് രാമനും കഴിക്കുന്നില്ല ശിവബാബയും കഴിക്കുന്നില്ല. ഒരുപക്ഷേ ബ്രഹ്മാവിന് കഴിക്കേണ്ടിവരും. കാട്ടാളസ്ത്രീകളെല്ലാം വരും മനസ്സിലാക്കൂ അവരെന്തെങ്കിലും ടോളി കൊണ്ടുവന്നാല് എങ്ങനെ നിരസിക്കും. കാട്ടാളസ്ത്രീകളും, ദരിദ്രരും കൊണ്ടുവരും നിങ്ങള്ക്ക് കഴിക്കേണ്ടിവരും. ശിവബാബ പറയുന്നു ഞാന് അഭോക്താവാണ് ഞാന് ഒന്നും കഴിക്കുന്നില്ല. നിങ്ങളുടെയടുത്തേക്ക് എല്ലാവരും വരും. അവരെ ഉയര്ത്തണമെന്ന് സര്ക്കാരും പറയും. സ്വതവേ നിങ്ങള്ക്കും പ്രേരണ ഉണ്ടാകും. ബാബ ദരിദ്രരുടെ നാഥനാണ് അപ്പോള് നമ്മളും ദരിദ്രര്ക്ക് മനസ്സിലാക്കിക്കൊടുക്കണം. കാട്ടാളസ്ത്രീകളില്നിന്നും ചിലര് വരും ഇത്രയും വലിയ വൃക്ഷമാണ് ഇതില് ഒരാള് പോലും ദേവീദേവതാധര്മ്മത്തില് ഇല്ല. അതോടൊപ്പം മറ്റു ധര്മ്മങ്ങളിലേക്ക് പരിവര്ത്തനപ്പെട്ടു പോയി. ഇപ്പോള് ബാബ പറയുകയാണ് ആരാണോ ഭക്തി ചെയ്യുന്നവര് അവര്ക്ക് മനസ്സിലാക്കി ക്കൊടുക്കൂ. തൈ എങ്ങനെയാണ് വച്ചുപിടിപ്പിക്കുന്നത് അതും നിങ്ങള് കാണുന്നുണ്ട്. എങ്ങനെയാണ് ബ്രാഹ്മണരായി മാറുന്നത്. ആരാണോ സൂര്യവംശി ചന്ദ്രവവംശീദേവതയായി മാറുന്നത്, അവര് വരും. ഒരു തവണ കേട്ടാലും അവര് തീര്ച്ചയായും സ്വര്ഗ്ഗത്തില് വരും. ബാബ കാശിയില് ബലി കൊടുക്കുന്നതിന്റെ ഉദാഹരണം കേള്പ്പിക്കാറുണ്ട്. ശിവന്റെ മുന്നില് പോയി ബലിയര്പ്പിക്കും. അവര്ക്കും എന്തെങ്കിലും പ്രാപ്തമാകണമല്ലോ. നിങ്ങളും ബലിയര്പ്പിക്കുകയാണ് രാജ്യാധികാരത്തിന് പുരുഷാര്ത്ഥം ചെയ്യൂ. ഭക്തിമാര്ഗ്ഗത്തില് രാജ്യാധികാരമൊന്നും ഇല്ല. തിരിച്ച് ആര്ക്കും പോകാനും സാധിക്കില്ല. അപ്പോള് എന്തു സംഭവിക്കും. അവരെന്തെല്ലാം പാപം ചെയ്തോ അതിന്റെ ശിക്ഷ അനുഭവിച്ച് തീര്ക്കേണ്ടിവരും. പിന്നീട് പുതിയ ജന്മം കിട്ടും വീണ്ടും പാപം ചെയ്യാന് തുടങ്ങും. ബാക്കി എല്ലാവര്ക്കും ജീവിക്കേണ്ടത് ഇവിടെത്തന്നെയാണ് നിങ്ങളാണ് നമ്പര് വണ്ണില് ഉള്ളത്. 84 ജന്മം എടുക്കുന്നവരും നിങ്ങളാണ്. സര്വ്വര്ക്കും സതോ രജോ തമോവിലേക്ക് വരണം. ബാബ പറയുന്നു ഈ സമയത്ത് മുഴുവന് മനുഷ്യസൃഷ്ടിയാകുന്ന വൃക്ഷവും ജീര്ണ്ണിച്ചിരിക്കുകയാണ്. മനുഷ്യര് തീര്ത്തും ഘോരമായ ഇരുട്ടില് കുംഭകര്ണ്ണന്റെ നിദ്രയില് ഉറങ്ങുകയാണ്. ഒരു കുംഭകര്ണ്ണനല്ല അനേകമുണ്ട് നിങ്ങള് എത്ര മനസ്സിലാക്കി കൊടുത്താലും അവര് കേള്ക്കില്ല. ആര്ക്കാണോ പാര്ട്ടുള്ളത് അവര് പുരുഷാര്ത്ഥം ചെയ്യും അവര് മാതാപിതാവിന്റെ ഹൃദയത്തില് ഉണ്ടാകും. സിംഹാസനധാരിയായി മാറും. എത്രയോ പെണ്കുട്ടികള് ചോദിക്കുന്നുണ്ട് ബാബാ കുട്ടികളെ വഴക്ക് പറയേണ്ടിവരുന്നു. ബാബ പറയുന്നു ഇവരെയാണെങ്കില് അത്രക്ക് വേണ്ട നിങ്ങള് വിളിക്കുന്നുണ്ട് ഞങ്ങള് പതിതരെ പാവനമാക്കൂ ബാബ പറയുന്നു കാമമാണ് മഹാശത്രു. ക്രോധമാണ് ശത്രു എന്ന് പറയാറില്ല.മാതാക്കളില് അത്രയുമില്ല, എന്നാല് പുരുഷന്മാര് യുദ്ധം ചെയ്യുന്നു. ഇപ്പോള് ബാബ നിങ്ങള് മാതാക്കളെ മുന്നില് വച്ചിരിക്കുന്നു. വന്ദേ മാതരം. ഇല്ലെങ്കില് മാതാക്കളോട് പറയാറുണ്ട് നിങ്ങളുടെ പതി ഗുരുവും ഈശ്വരനുമാണ്. അദ്ദേഹത്തിന്റെ നിര്ദ്ദേശത്തിലൂടെ നടക്കണം. വിവാഹത്തിനു ശേഷം ഉടന് തന്നെ പതിതമാകുന്നു. ഇങ്ങനെയുള്ള ഈശ്വരനെയാണോ നിങ്ങള്ക്ക് കിട്ടിയത്. ഇപ്പോള് രാമരാജ്യത്തിന്റെ സ്ഥാപന നടക്കുന്നു ബാക്കി എല്ലാവരും മരിക്കും. ബാബ മനസ്സിലാക്കിത്തരുന്നു വിനാശകാലേ വിപരീതബുദ്ധി. വിനാശകാലേ പ്രീതബുദ്ധി. നിങ്ങള്ക്ക് പരംപിതാ പരമാത്മാവിനോടൊപ്പം പ്രീതബുദ്ധിയാണ്. നിങ്ങള് ആത്മാക്കള്ക്കറിയാം ശിവബാബ ഇദ്ദേഹത്തിലേക്ക് വരുന്നു ഇതിലൂടെ നമ്മള് കേട്ടുകൊണ്ടിരിക്കുകയാണ്. ഇത്രയും ചെറിയ ബിന്ദുവാണ് ഇത് ശിവബാബയുടെ താല്ക്കാലിക രഥമാണ് ഇതിലൂടെയാണ് രുദ്രജ്ഞാനയജ്ഞം രചിച്ചിരിക്കുന്നത്. അഭിവൃദ്ധി പ്രാപിച്ചുകൊണ്ടേയിരിക്കും കുട്ടികളുടെ തുള്ളികളിലൂടെ തടാകം നിറയും. കുട്ടികള് തന്റേതെല്ലാം സഫലമാക്കുന്നുണ്ട് എന്തുകൊണ്ടെന്നാല് അറിയാം ഇതെല്ലാം മണ്ണിലേക്ക് പോകും. ഒന്നും ഉണ്ടാകില്ല. ഇതെങ്കിലും സഫലമാകണമെന്ന് ചിന്തിക്കും. കുചേലന്റെ ഉദാഹരണമുണ്ട് പെണ്കുട്ടികള് ബാബയുടെയടുത്തേക്ക് ഒരു പിടി അരിയോ ആറോ എട്ടോ രൂപയോ അയക്കാറുണ്ട്. ആഹാ കുട്ടീ ബാബ ദരിദ്രരുടെ നാഥനാണ്. ഇതെല്ലാം ഡ്രാമയില് അടങ്ങിയതാണ്. വീണ്ടും ഉണ്ടാകും. ബന്ധനത്തില് ഉള്ളവരും ഉണ്ട്. ബാബ പറയുന്നു ശിവബാബയുടെ കൂട്ടുകെട്ട് കിട്ടിയല്ലോ നിങ്ങളും ഭാഗ്യശാലികളാണ്. ആര്യ സമാജത്തിലുള്ളവരെല്ലാം ഒരു ദിവസം വരും. എവിടെ പോകാനാണ്. മുക്തി ജീവന്മുക്തിയുടെ സ്ഥാനം ഒന്നാണ്. ശിക്ഷകള് അനുഭവിച്ച് എല്ലാവര്ക്കും മുക്തിയിലേക്ക് പോകണം ഇത് കണക്കെടുപ്പിന്റെ സമയമാണ്. എല്ലാവരും തിരിച്ച് പോകും ഇത് പ്രിയതമന്റെ വിവാഹസംഘമാണ്. എങ്ങനെയാണ് വിവാഹസംഘം പോവുക ഇതിന്റെ സാക്ഷാത്കാരവും കാണിച്ചു കൊടുത്തിട്ടുണ്ട്. നിങ്ങള്ക്കല്ലാതെ മറ്റാര്ക്കും ഇത് കാണാന് സാധിക്കില്ല. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ബാബയിലൂടെ ജ്ഞാനത്തിന്റെ ഏതൊരു ഗുപ്തമായ ധനമാണോ ലഭിക്കുന്നത്, അതിന്റെ മൂല്യത്തെ മനസ്സിലാക്കി ജ്ഞാനരത്നങ്ങള് കൊണ്ട് തന്റെ സഞ്ചി നിറക്കണം. സര്വ്വര്ക്കും ഗുപ്തമായ ദാനം നല്കണം.

2) ഈ കണക്കെടുപ്പിന്റെ സമയത്ത് തിരിച്ച് വീട്ടിലേക്ക് പോകുന്നതിനു മുമ്പ് തന്റേതെല്ലാം സഫലമാക്കണം. പ്രീതബുദ്ധിയായി മാറണം. മുക്തിയുടേയും ജീവന്മുക്തിയുടേയും വഴി എല്ലാവര്ക്കും പറഞ്ഞുകൊടുക്കണം.

വരദാനം:-

എപ്പോള് താങ്കള് കുട്ടികള് സത്യതയുടെ ശക്തിയെ ധാരണ ചെയ്ത് മാസ്റ്റര് വിധി വിധാതാവാകുന്നോ അപ്പോള് പ്രകൃതി സതോപ്രധാനമാകുന്നു, യുഗം സത്യയുഗമാകുന്നു. സര്വ്വ ആത്മാക്കളും സദ്ഗതിയുടെ ഭാഗ്യം ഉണ്ടാക്കുന്നു. താങ്കളുടെ സത്യത പവിഴത്തിന് സമാനമാണ്. ഏതുപോലെയാണോ പവിഴം ഇരുമ്പിനെയും പവിഴമാക്കുന്നത്, അതുപോലെ സത്യതയുടെ ശക്തി ആത്മാവിനെ, പ്രകൃതിയെ, സമയത്തെ, സര്വ്വ സാമഗ്രികളെ, സര്വ്വ സംബന്ധങ്ങളെ, സംസ്ക്കാരങ്ങളെ, ആഹാര-വ്യവഹാരത്തെ സതോപ്രധാനമാക്കുന്നു.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top