21 August 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

August 20, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ - നിങ്ങള് തന്റെ യോഗബലത്തിലൂടെ ഈ പഴയ ലോകത്തെ പരിവര്ത്തനം ചെയ്ത് പുതിയതാക്കി മാറ്റുകയാണ്, നിങ്ങള് ആത്മീയ സേവനത്തിന് വേണ്ടി ജന്മമെടുത്തിരിക്കുകയാണ്.

ചോദ്യം: -

സത്യസന്ധരായ യഥാര്ത്ഥ പുരുഷാര്ത്ഥി കുട്ടികളുടെ അടയാളമെന്തായിരിക്കും?

ഉത്തരം:-

സത്യസന്ധരായ കുട്ടികള് ഒരിക്കലും തന്റെ തെറ്റുകളെ ഒളിപ്പിക്കുകയില്ല. ഉടനെ ബാബയെ കേള്പ്പിക്കും. അവര് വളരെ വളരെ നിരഹങ്കാരിയാകുന്നു, അവരുടെ ബുദ്ധിയില് സദാ ഇതേ ചിന്തയുണ്ടായിരിക്കും ഏതുപോലെയുള്ള കര്മ്മം നമ്മള് ചെയ്യുന്നുവോ….. 2 – അവര് ആരുടെയും ഡിസ്-സര്വ്വീസിനെക്കുറിച്ച് പറഞ്ഞു പരത്തുകയില്ല. തന്റെ സേവനത്തില് മുഴുകിയിരിക്കും. അവര് ആരുടെയും അവഗുണം കണ്ട് തന്റെ തല പുണ്ണാക്കുകയില്ല.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ക്ഷമയോടെയിരിക്കൂ മനസ്സേ, നിന്റെ സന്തോഷത്തിന്റെ നാളുകള് വരവായി….

ഓം ശാന്തി. മധുര-മധുരമായ കുട്ടികളെ പ്രതി ആത്മീയ അച്ഛന് ക്ഷമിക്കാന് പറയുകയാണ്. എങ്ങനെയാണോ ലൗകിക അച്ഛനും ക്ഷമിക്കാന് പറയാറുണ്ടല്ലോ. ഏതെങ്കിലും രോഗം ഉണ്ടാകുകയാണെങ്കില് അവര്ക്ക് ധൈര്യം കൊടുക്കാറുണ്ട്, നിങ്ങളുടെ രോഗത്തിന്റെ ദുഖത്തിന്റെ ദിനങ്ങള് മാറി സുഖത്തിന്റെ ദിനം വരും. ആ പരിധിയുള്ള അച്ഛന് പരിധിയുള്ള ധൈര്യം നല്കുന്നു. ഇപ്പോള് ഇതാണെങ്കില് പരിധിയില്ലാത്ത അച്ഛനാണ്. കുട്ടികള്ക്ക് പരിധിയില്ലാത്ത ധൈര്യം നല്കികൊണ്ടിരിക്കുകയാണ്. കുട്ടികളെ ഇപ്പോള് നിങ്ങളുടെ സുഖത്തിന്റെ ദിനം വന്നു കൊണ്ടിരിക്കുകയാണ്. ബാക്കി ഇത് കുറച്ച് ദിവസമുണ്ട്. ഇപ്പോള് നിങ്ങള് ബാബയുടെ ഓര്മ്മയിലിരുന്ന് മറ്റുള്ളവരെയും പഠിപ്പിക്കൂ. നിങ്ങളും ശിവ ശക്തികളാണല്ലോ. ശിവബാബയുടെ ശക്തി സേന വീണ്ടും പ്രകടമായിക്കുകയാണ്. ഈ ഗോപന്മാരും ആത്മാക്കളാണ്. ഇവരെല്ലാവരും ശിവനില് നിന്ന് ശക്തി എടുക്കുകയാണ്. നിങ്ങളും ശക്തിയെടുക്കുകയാണ്. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് ഇതില് കൃപ അഥവാ ആശിര്വാദത്തിന്റെ ഒരു കാര്യവുമില്ല. ഓര്മ്മയിലിരുന്ന് ശക്തിയെടുത്ത് പോകൂ. ഓര്മ്മയിലൂടെ മാത്രമേ നിങ്ങളുടെ വികര്മ്മം വിനാശമാകൂ നിങ്ങള് ശക്തിവാനായി മാറുകയും ചെയ്യും. ശിവന്റെ ശക്തിസേന ഇത്രയും ശക്തിവാനായിരുന്നു അവര് പഴയ ലോകത്തെ മാറ്റി പുതിയതാക്കി. നിങ്ങള്ക്കറിയാം യോഗബലത്തിലൂടെ നമ്മള് ഈ പഴയ ലോകത്തെ മാറ്റുന്നുവെന്ന്. വിരല് കൊണ്ട് മനുഷ്യന് ഇങ്ങനെ സൂചന കാണിക്കുന്നു അല്ലാഹുവിനെ, ഈശ്വരനെ ഓര്മ്മിക്കൂ എന്ന്. കുട്ടികള് ഇപ്പോള് മനസ്സിലാക്കുന്നു – ബാബയുടെ ഓര്മ്മയിലൂടെ ഈ കല്ലുകളുടെ പര്വ്വതം അര്ത്ഥം ലോകം മാറുമെന്ന്. ഇപ്പോള് നമ്മള് സ്വര്ഗ്ഗം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ബാബ കുട്ടികള്ക്ക് മനസ്സിലാക്കി തരുകയാണ് – പ്രദര്ശിനിയിലും നന്നായി സേവനം ചെയ്യൂ, പ്രയത്നിക്കൂ സമയം കിട്ടുമ്പോള് ഇരുന്ന് പഠിക്കൂ. വളരെ സഹജമാണ്. കുട്ടികള്ക്ക് പല പ്രകാരത്തിലുള്ള പഠിപ്പ് ലഭിച്ചു കൊണ്ടിരിക്കുകയാണ്. ഓരോരുത്തരുടെയും കര്മ്മത്തിന്റെ കണക്കാണ്. കന്യകമാരുടെ കര്മ്മം നല്ലതാണ്. വിവാഹം കഴിഞ്ഞവര് പറയുന്നു – ഈ സമയം അഥവാ നമ്മള് കന്യകയായിരുന്നുവെങ്കില് ഈ എല്ലാ ചങ്ങലകളില് നിന്നും മുക്തമാകുമായിരുന്നു, സ്വതന്ത്രപ്പക്ഷിയാകും. കന്യകമാര് ഫ്രീ ബേഡ്സാണ്. പക്ഷെ മോശമായ കൂട്ടുകെട്ടില് നഷ്ടമുണ്ടാക്കുന്നു. സ്ത്രീക്ക് പുരുഷന്, കുട്ടികള് മുതലായ എത്ര ചങ്ങലകളാണ്, ഇതില് ആചാരങ്ങളുടെയെല്ലാം എത്ര ബന്ധനങ്ങളാണ്. കന്യകമാര്ക്ക് ഒരു ബന്ധനവുമില്ല. ഇപ്പോള് ബോംബേയില് പോലും കന്യകമാര് തയ്യാറായി കൊണ്ടിരിക്കുന്നു. പറയുന്നു ഞങ്ങള് ഞങ്ങളുടെ പ്രദേശത്തെ സ്വയം തന്നെ സംരക്ഷിക്കും. എല്ലാവരും അവരവരുടെ പ്രദേശത്തിന് വേണ്ടി വളരെയധികം പ്രയത്നിക്കുന്നു. പറയുകയാണ് ഞങ്ങളുടെ ഗുജറാത്ത്, ഞങ്ങളുടെ യൂ.പി…. നിങ്ങളിപ്പോള് നിങ്ങളുടെ സ്വരാജ്യം എടുക്കുകയാണ്, ഇതില് ഞാന് ഇന്നയാളാണ്, ഇന്ന പ്രദേശത്തെയാണ്, ഇതുപോലും ഉണ്ടാവരുത്. നിങ്ങള് ആരോടും ഈര്ഷ്യ വെയ്ക്കരുത്. ആരുടെയും അവഗുണം കണ്ട് തല പുണ്ണാക്കരുത്. സ്വയം നോക്കണം ഞാന് എത്ര ആത്മാക്കള്ക്ക്, സഹോദരിമാര്ക്ക്, സഹോദരന്മാര്ക്ക് സുഖത്തിന്റെ വഴി പറഞ്ഞു കൊടുത്തിട്ടുണ്ട്. അഥവാ വഴി പറഞ്ഞു കൊടുത്തിട്ടില്ലായെങ്കില് അവര് ഒരു കാര്യത്തിനും കൊള്ളില്ല. ഹൃദയത്തില് കയറാന് സാധിക്കില്ല. ബാപ്ദാദയുടെ ഹൃദയത്തില് കയറിയില്ലായെങ്കില് സിംഹാസനത്തിലിരിക്കാന് സാധിക്കില്ല. ബാബയ്ക്കറിയാം – ചില ചില കുട്ടികള്ക്ക് സേവനത്തില് വളരെ താല്പര്യമാണ്. അല്പം പോലും ദേഹത്തിന്റെ അഭിമാനമില്ല. ചിലരാണെങ്കില് വളരെ അഹങ്കാരത്തിലിരിക്കുന്നു. അവര് മനസ്സിലാക്കുകയാണ് തന്നോടല്ല, ബാബയോടാണ് കൃപ കാണിക്കുന്നതെന്ന്. ഒരിക്കലും ആരുടെയും അവഗുണങ്ങള് നോക്കരുത്. ഇന്നയാള് ഇങ്ങനെയാണ്, ഇത് ചെയ്യുന്നു. ഇന്നത്തെക്കാലത്ത് ഇങ്ങനെയും സമര്ത്ഥരുണ്ട് അവര് മറ്റുള്ളവരുടെ ഡിസ് സര്വ്വീസിനെക്കുറിച്ച് പാടി നടക്കുന്നു. ഇന്നയാള് ഇത് ചെയ്യുന്നു, അങ്ങനെയാണ്. ഹേയ്, നിങ്ങള് നിങ്ങളുടെ സേവനം ചെയ്യൂ. ബ്രാഹ്മണ കുട്ടികളുടെ ജോലിയാണ് സേവനത്തില് മുഴുകുക. ബാബ ഇരിക്കുന്നു, ബാബയുടെയടുത്ത് എല്ലാ വാര്ത്തയും എത്തുന്നുണ്ട്. ഓരോരുത്തരുടെ അവസ്ഥയും ബാബയ്ക്കറിയാം. സേവനം കണ്ട് മഹിമയും ചെയ്യുന്നു. കുട്ടികളില് സേവനത്തിന്റെ ഉത്സാഹം വരണം. ഓരോരുത്തര്ക്കും അവരവരുടെ മംഗളം ചെയ്യണം – ഈ ആത്മീയ സേവനത്തിലൂടെ. ആ ജോലി മുതലായവയെല്ലാം ജന്മ-ജന്മാന്തരം ചെയ്തു വന്നു. ഈ ജോലി വിരളമായ വ്യാപാരികളേ ചെയ്യൂ. ബാബ സേവനത്തിന്റെ ഉപായം വളരെ നല്ല രീതിയില് മനസ്സിലാക്കി തരുന്നുണ്ട്. ഒരിക്കലും മറ്റുള്ളവരുടെ നിന്ദ ചെയ്യരുത്. അങ്ങനെ അനേകര് ചെയ്യുന്നു. നല്ല നല്ല മഹാരഥികളെ പോലും മായ മൂക്കിന് പിടിക്കുന്നു. ബാബയെ ഓര്മ്മിക്കുന്നില്ലായെങ്കില് മായ പിടിക്കും. ബാബയും പറയാറുണ്ടല്ലോ – ഞാന് സാധാരണ ശരീരത്തില് വന്നിരിക്കുന്നത് കണ്ട് തിരിച്ചറിയാന് സാധിക്കുന്നില്ല. ബാബയ്ക്കു പോലും നിര്ദ്ദേശം നല്കുന്നു, ഇങ്ങനെയിങ്ങനെ ചെയ്യണമെന്ന്. അവസ്ഥഇങ്ങനെയാണ് – ബാബ എന്തെങ്കിലും ചെറിയ കാര്യം പറഞ്ഞാല് പോലും കുലദ്രോഹിയാകുന്നു. ബാബയ്ക്കു പോലും തന്റെ നിര്ദ്ദേശം അയക്കുന്നു. പഴഞ്ചൊല്ലുണ്ടല്ലോ-എലിക്ക് മഞ്ഞള്പ്പൊതി കിട്ടിയപ്പോള് പലവ്യഞ്ജന വ്യാപാരിയാണെന്ന് മനസ്സിലാക്കിയെന്ന്. ഇത് മനസ്സിലാക്കുന്നില്ല അവര് ഡിസ് സര്വ്വീസ് ചെയ്യുകയാണെന്ന്. തെറ്റുകളെല്ലാം അനേകര്ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇടയ്ക്ക് അവസ്ഥ ഉയരും, ഇടയ്ക്ക് താഴും, ഇത് നടന്നു വരുന്നു. ഓരോരുത്തരും അവരവരുടെ അവസ്ഥ നോക്കണം. സത്യസന്ധരായ കുട്ടികള് തങ്ങളുടെ അവസ്ഥ പെട്ടെന്ന് പറയുന്നു. ചിലരാണെങ്കില് തങ്ങളുടെ തെറ്റ് ഒളിപ്പിക്കുന്നു, ഇതില് വലിയ നിരഹങ്കാരിത ഉണ്ടാവണം. സേവനം വര്ദ്ധിപ്പിക്കുന്നതില് മുഴുകണം. സദാ ഈ ചിന്തയുണ്ടാവണം – ഏതുപോലെയുള്ള കര്മ്മം നമ്മള് ചെയ്യുന്നുവോ നമ്മേ കണ്ട് മറ്റുള്ളവരും ചെയ്യും. ഞാന് ആരുടെയെങ്കിലും നിന്ദ ചെയ്യുകയാണെങ്കില് മറ്റുള്ളവരും ചെയ്യാന് തുടങ്ങും. ഒരുപാട് പേര്ക്ക് ഇങ്ങനെയുള്ള ചിന്ത വരുന്നില്ല. ബാബ മനസ്സിലാക്കി തരുന്നു – നിങ്ങള് നിങ്ങളുടെ സേവനത്തില് മുഴുകൂ. ഇല്ലായെങ്കില് ഒരുപാട് പശ്ചാത്തപിക്കും. ശത്രുക്കളെയും ഒരുപാട് ഉണ്ടാക്കുന്നു.

നിങ്ങളിപ്പോള് ശൂദ്രനില് നിന്ന് മാറ്റം കിട്ടി ബ്രഹ്മാമുഖ വംശാവലി ബ്രാഹ്മണനായി മാറിയിരിക്കുകയാണ്. ആരിലാണോ 5 വികാരമുള്ളത് – അവരാണ് ആസൂരീയ സമ്പ്രദായക്കാര്, നിങ്ങള് ദൈവീക സമ്പ്രദായത്തിലുള്ളവരാണ്. നിങ്ങള് ദേവതയായി മാറുന്നതിന് വേണ്ടി വികാരങ്ങളുടെ മേല് വിജയം നേടികൊണ്ടിരിക്കുകയാണ്. ദേവതകളാണെങ്കില് ഇവിടെയില്ല. ദേവതകള് സത്യയുഗത്തിലായിരിക്കും. നിങ്ങളിപ്പോള് ദൈവീക സമ്പ്രദായത്തിലുള്ളവരായി മാറികൊണ്ടിരിക്കുകയാണ്.

നിങ്ങള് കുട്ടികള്ക്കിപ്പോള് മനസ്സിലാക്കി കൊടുക്കുന്നതിന് അവസരം ലഭിച്ചിരിക്കുന്നു. പ്രദര്ശിനികളില് മനസ്സിലാക്കി കൊടുത്തു കൊണ്ടിരിക്കൂ. പ്രദര്ശിനി, മേളകളില് ഓരോരുത്തരുടെയും നാഡി അറിയാന് പറ്റുന്നു. പ്രോജക്ടറിലൂടെയാണെങ്കില് ആരെയും മനസ്സിലാക്കാന് സാധിക്കില്ല. സന്മുഖത്ത് മനസ്സിലാക്കി കൊടുക്കുന്നതിലൂടെ അറിയാന് സാധിക്കും. പ്രദര്ശിനി മേള നല്ലതാണ്, അതില് എഴുതാനും സാധിക്കുന്നു. പ്രദര്ശിനി മേളയുടെ താല്പര്യം ഉണ്ടായിരിക്കണം. പതിവായി പഠിക്കുന്നതിലൂടെ ലഹരി വര്ദ്ധിക്കും. ബന്ധനസ്ഥരാണെങ്കില് വീട്ടിലിരുന്നുകൊണ്ടും ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കുകയാണെങ്കില് വികര്മ്മം വിനാശമാകും. വീട്ടിലിരുന്നും ഓര്മ്മിക്കുന്നത് നല്ലതാണ്. പക്ഷെ ഓര്മ്മിക്കുക – ഇത് കുട്ടികള്ക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കുകയാണ്. ബാബ ആരില് നിന്നാണോ 21 ജന്മത്തിന്റെ സമ്പത്ത് ലഭിക്കുന്നത് അവരെ ഓര്മ്മിക്കുന്നില്ല. നല്ല നല്ല പ്രഭാഷണം ചെയ്യുന്ന മഹാരഥികള് പോലും ബാബയെ ഓര്മ്മിക്കുന്നില്ല. അതിരാവിലെ എഴുന്നേല്ക്കാന് കഴിയുന്നില്ല. എണീറ്റാലും ഇരിക്കുമ്പോള് ഉറക്കം തൂങ്ങുന്നു. ഓര്മ്മിക്കുന്നതിന് വേണ്ടി അതിരാവിലത്തെ സമയം വളരെ നല്ലതാണ്. ഭക്തിമാര്ഗ്ഗത്തിലും അതിരാവിലെ എഴുന്നേറ്റ് ഓര്മ്മയില് മുഴുകുന്നു. അവരുടെതാണെങ്കില് ഇറങ്ങുന്ന കലയാണ്. ഇവിടെയാണെങ്കിലോ കയറുന്നതിന്റെ കാര്യമാണ്. മായ എത്ര വിഘ്നമിടുന്നു. അതിരാവിലെ എഴുന്നേറ്റ് ബാബയെ ഓര്മ്മിക്കുന്നില്ലെങ്കില് എങ്ങനെ ധാരണയുണ്ടാകും, എങ്ങനെ വികര്മ്മം വിനാശമാകും. ബാക്കി കേവലം മുരളി കേള്പ്പിക്കുക – അതാണെങ്കില് ചെറിയ കുട്ടികള്ക്ക് പോലും പഠിച്ച് മനസ്സിലാക്കി കൊടുക്കാന് പറ്റും. ഈ പഠിപ്പ് മുതിര്ന്നവര്ക്ക് വേണ്ടിയാണ്. എത്ര വലിയ സര്വ്വകലാശാലയാണ്. നമ്മേ പഠിപ്പിക്കുന്നതാരാണ് – കുട്ടികള്ക്ക് ഈ ലഹരിയുണ്ടാകുന്നില്ല. മായ ആരെയെങ്കിലും ചതിക്കുകയാണെങ്കില് നമ്മള് അവരെ നോക്കാതെ തന്റെ സേവനത്തില് മുഴുകിയിരിക്കണം. ബാബയുടെയടുത്ത് എല്ലാ വാര്ത്തയും എത്തികൊണ്ടിരിക്കുന്നു. ചിലര് ദേഹാഭിമാനത്തില് വന്ന് മനസ്സിലാക്കുന്നു, ഇവര് ഇങ്ങനെ ചെയ്യുന്നു, ഇത് ചെയ്യുന്നു, മറ്റുള്ളവരെ തന്നെ നിന്ദ ചെയ്ത് സമയം നഷ്ടപ്പെടുത്തുകയാണ്. നിങ്ങളുടെ ജോലിയാണ് സേവനത്തിലിരിക്കുക. ഏതെങ്കിലും പ്രശ്നമുണ്ടെങ്കില് സൂചന ബാബയ്ക്ക് നല്കി അത്രയും മതി. പരചിന്തനം ചെയ്യരുത്. സേവനത്തില് കുട്ടികള്ക്ക് രാവും പകലും ലഹരിയുണ്ടായിരിക്കണം. നിങ്ങളുടെ ജോലി തന്നെയിതാണ്. ദിവസവും പ്രദര്ശിനികളില് മനസ്സിലാക്കിക്കൊടുക്കൂ ഇത് ശിവബാബ, ഇത് പ്രജാപിതാ ബ്രഹ്മാവ്. കല്പം മുമ്പും പ്രജാപിതാ ബ്രഹ്മാവ് പാടപ്പെട്ടിട്ടുണ്ട്. പ്രജാപിതാ ബ്രഹ്മാവിലൂടെ മനുഷ്യ സൃഷ്ടിയെ രചിക്കുന്നു. ഇങ്ങനെയല്ല മനുഷ്യര് ഉണ്ടായിരുന്നേയില്ല എന്നല്ല. മനുഷ്യ സൃഷ്ടിയെ രചിക്കുന്നു അര്ത്ഥം മുള്ളുകളെ പുഷ്പമാക്കി മാറ്റുന്നു. ബ്രഹ്മാവിലൂടെ സൃഷ്ടി രചിക്കുന്നു അത് മുകളില് രചിക്കുന്നില്ല. ബ്രഹ്മാവാണെങ്കില് ഇവിടെയാണല്ലോ. എത്ര ക്ലിയറായി മനസ്സിലാക്കി തരുന്നു.

ബാബ പറയുന്നു – ഞാന് അനേക ജന്മങ്ങളുടെ അവസാന ജന്മത്തില് ഈ ശരീരത്തില് പ്രവേശിച്ച് മനുഷ്യനെ ദേവതയാക്കി മാറ്റുന്നു. അതിനാല് കുട്ടികള്ക്ക് രാവും പകലും സേവനത്തില് പരിശ്രമം ചെയ്യണം. ജോലി മുതലായവയില് നിന്ന് കുറച്ച് സമയം കണ്ടെത്തി ഇതില് മുഴുകണം. സമയം ലഭിച്ചില്ല, ഇങ്ങനെയല്ല. രോഗമാണെങ്കിലും എന്താണ് പിന്നീട് പറയുമോ സമയമില്ലെന്ന്! പുരുഷാര്ത്ഥം ചെയ്യണം. പ്രേരണയിലൂടെ ഒന്നും തന്നെ സാധിക്കില്ല. ഭഗവാനില് നിന്ന് തന്നെ പ്രേരണയിലൂടെ കാര്യങ്ങള് ചെയ്യാന് സാധിക്കുന്നില്ലായെങ്കില് മറ്റുള്ളവരില് നിന്ന് പിന്നെയെങ്ങനെയുണ്ടാകും. മനസ്സിലാക്കുന്നു ഭഗവാന് എന്താ ചെയ്യാന് സാധിക്കാത്തത്. മരിച്ചവരെ പോലും ജീവിപ്പിക്കാന് കഴിയുന്നു. ഭഗവാനെ നിങ്ങള് പറയുകയാണ്, അല്ലയോ പതിത പാവനാ വന്ന് ഞങ്ങളെ പതിതത്തില് നിന്ന് പാവനമാക്കി മാറ്റൂ, അത്രമാത്രം വേറെയൊരു കാര്യവുമില്ല. ഇങ്ങനെയൊരിക്കലും പറയുന്നില്ല മരിച്ചവരെ ജീവിപ്പിക്കൂ. ബാബ തന്നെയാണ് പതിത പാവനന്. ഭാരതം പാവനമായിരുന്നല്ലോ. ബാബ പറയുന്നു – ഞാന് കല്പ-കല്പം വന്ന് പാവനമാക്കി മാറ്റുന്നു. പിന്നീട് മായ വന്ന് പതിതമാക്കി മാറ്റുന്നു. ഇപ്പോള് വീണ്ടും ഞാന് വന്നിരിക്കുകയാണ് പാവനമാക്കുന്നതിന്. എത്ര സഹജമായ കാര്യമാണ് പറഞ്ഞു തരുന്നത്. വൈദ്യന് വലിയ അസുഖങ്ങളെ പോലും പച്ചമരുന്ന് കൊണ്ട് ശരിയാക്കുന്നു പിന്നെ അവരുടെ മഹിമയും ഉണ്ടാകുന്നു. ആര്ക്കെങ്കിലും കുട്ടി അഥവാ ധനം ലഭിച്ചാല് പറയും ഗുരു കൃപയുണ്ടായി. ശരി, കുട്ടി മരിച്ചാല് പറയും നിയോഗം. ഈ എല്ലാ കാര്യങ്ങളും ഇപ്പോള് നിങ്ങള് കുട്ടികള് മനസ്സിലാക്കിയിരിക്കുന്നു. സന്യാസിമാര് പവിത്രമായി മാറുന്നു അതിനാല് അവര്ക്ക് മാന്യതയുണ്ടാകുന്നു. പക്ഷെ അവര് ഹഠയോഗിയാണ്, അവര് രാജയോഗം പഠിപ്പിക്കാന് സാധിക്കില്ല. അവര് സന്യാസി, നമ്മള് ഗൃഹസ്ഥി, പിന്നെ നമ്മള് സ്വയം അവരുടെ ഫോളോവേഴ്സ് എന്ന് എങ്ങനെ പറയാന് സാധിക്കും. ബാബയാണെങ്കില് പറയുന്നു കുട്ടികള്ക്ക് പൂര്ണ്ണമായി ഫോളോ ചെയ്യണം – മന്മനാ ഭവ. എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങള് പവിത്രമായി മാറും എന്റെ കൂടെ വരും. ഞാനാണെങ്കില് സദാ പാവനമാണ്. മനുഷ്യന് പതിതമാക്കി മാറ്റുന്നു, ബാബ വന്ന് പാവനമാക്കി മാറ്റുന്നു. ബാബ പവിത്രത, സുഖം, ശാന്തിയുടെ സാഗരമാണ്. നിങ്ങളെയും അങ്ങനെയാക്കി മാറ്റികൊണ്ടിരിക്കുന്നു. നിങ്ങള് യോഗബലത്തിലൂടെ ആത്മാവിനെ പവിത്രമാക്കി മാറ്റുകയാണ്. നമുക്ക് ഒന്നാന്തരം ശരീരം ലഭിക്കുമെന്ന് അറിയാം. പ്രാക്ടിക്കലായി മനുഷ്യനെ ദേവതയാക്കി മാറ്റണം. കേവലം ദേവതാ വസ്ത്രം മുതലായവ ധരിച്ചു ഇങ്ങനെയല്ല, തന്റെ മേല് പൂര്ണ്ണമായ ശ്രദ്ധ നല്കണം. ദേഹാഭിമാനം വരരുത്. ബാബാ ഞങ്ങള് അങ്ങയില് നിന്ന് സമ്പത്തെടുത്തേ വിടൂ. നിങ്ങളും പറയുകയാണ് നമ്മള് ഭാരതത്തെ ശ്രേഷ്ഠാചാരിയാക്കിട്ടേ വിടൂ. നിശ്ചയമുള്ളവരാണല്ലോ പറയുന്നത്. ചിലരാണെങ്കില് പറയുന്നു ഇത്രയും കുറഞ്ഞ സമയത്ത് എങ്ങനെ നടക്കും. വാസ്തവത്തില് ഒരിക്കലും ഈ സംശയം ഉണ്ടാവരുത്. സംശയത്തില് വരുന്നതിലൂടെ പിന്നെ സേവനത്തില് അലസരായി മാറുന്നു. എത്ര സാധിക്കുമോ നന്നായി പുരുഷാര്ത്ഥം ചെയ്യണണം. കുറച്ച് യുദ്ധം മുതലായവയുടെ ബഹളം ഉണ്ടെങ്കില് പിന്നെ എത്ര പരിശ്രമം ചെയ്യേണ്ടി വരുന്നുവെന്ന് നോക്കണം. അറിയാമല്ലോ – നമ്മള് ഓര്മ്മയില് പൂര്ണ്ണമായിരിക്കുന്നില്ല പിന്നീട് ആ സമയം സംഘര്ഷമുണ്ടെങ്കില് ചെയ്യാന് സാധിക്കില്ല. ആ സമയത്താണെങ്കില് വളരെ ആപത്തുകള് മുതലായവയുണ്ടാകുന്നു അതിനാല് ബാബ പറയുന്നു എത്ര സാധിക്കുമോ കുറവ് നികത്തിക്കൊണ്ടേപോകൂ. ഇത് ആത്മാക്കളുടെ പന്തയമാണ്. ബാബ എത്ര നല്ല രീതിയിലാണ് മനസ്സിലാക്കി തരുന്നത്. ലക്ഷ്യത്തില് പോയി അര്ത്ഥം ബാബയുടെ വീട്ടില് പോയി പുതിയ ലോകത്തിലേയ്ക്ക് തിരിച്ച് വരണം. വളരെ നല്ല പന്തയമാണ്. ബാബ പറയുന്നു – എന്നെ സ്പര്ശിച്ച് അര്ത്ഥം മൂലവതനത്തില് പോയി പിന്നീട് തിരിച്ച് വരണം. ആദ്യമാദ്യം അവര് വരും ആരാണോ യോഗയുക്തര്. ആഗ്രഹിക്കുകയാണ് നമ്മള് മുക്തിധാമത്തില് പോകും. അതിനാല് ബാബ പറയുന്നു എന്നെ ഓര്മ്മിക്കുകയാണെങ്കില് പോകാന് പറ്റും. മുക്തിധാമമാണെങ്കില് എല്ലാവര്ക്കും ഇഷ്ടമാണ് പിന്നീട് പാര്ട്ടഭിനയിക്കാന് വരും. മോക്ഷം ആര്ക്കും ലഭിക്കുന്നില്ല. ഈശ്വരീയ ചരിത്രം-ഭൂമിശാസ്ത്രത്തില് മോക്ഷം എന്ന അക്ഷരമില്ല. ഒരു സെക്കന്റില് നിങ്ങള്ക്ക് ജീവന്മുക്തി ലഭിക്കുന്നു, ബാക്കിയെല്ലാവരും മുക്തമാകും. രാവണ രാജ്യത്തില് നിന്ന് മുക്തമാവുക തന്നെ വേണം, ആര് പുരുഷാര്ത്ഥം ചെയ്യുന്നുവോ അവര് ഉയര്ന്ന പദവി നേടും. കുട്ടികള്ക്ക് വളരെ മധുരമായി മാറണം. സ്വഭാവം വളരെ മധുരമായിരിക്കണം. ക്രോധിയാവരുത്, ദുര്വാസാവിന്റെ പേരുണ്ടല്ലോ. ഈ രാജഋഷിമാരിലും ചിലര് അങ്ങനെയാണ്. സദാ തന്റെ ഹൃദയത്തില് കൈ വെയ്ക്കണം ഞാന് എന്താണ് ചെയ്യുന്നത്. ഇതിലൂടെ നമുക്ക് എന്ത് പദവി ലഭിക്കും. അഥവാ സേവനം ചെയ്തില്ല, തനിക്ക് സമാനമാക്കി മാറ്റിയില്ലായെങ്കില് എന്ത് പദവി ലഭിക്കും. ബാബ പറയുന്നു – ഞാന് വന്നിരിക്കുന്നു കുട്ടികള്ക്ക് ഫുള് ചക്രവര്ത്തി പദവി നല്കാന്. അതിനാല് ധൈര്യം വെച്ച് കാണിക്കണം. കേവലം പറയുന്നതിലൂടെ മാത്രം ആവാന് സാധിക്കില്ല. ബാബയുടെ സേവനത്തില് എല്ലുകള് പോലും നല്കണം. ചെയ്യുന്നുമുണ്ട് പിന്നീട് ഇടയ്ക്ക് ദേഹാഭിമാനം വരുന്നതിലൂടെ ലഹരി വന്ന് ചേരുന്നു പിന്നെ വീഴുന്നു. മായയും കുറഞ്ഞ യോദ്ധാവൊന്നുമല്ല. ബാബയുടെ ശ്രീമതത്തിലൂടെ നടക്കാതിരുന്നാല് മായ യുദ്ധം ചെയ്യുന്നു, അപ്പോള് ബാബയെ വിട്ട് ഓടി പോകുന്നു. ബാബ സുഖധാമത്തിന്റെ അധികാരിയാക്കി മാറ്റുന്നുവെങ്കില് തന്റെ മേല് ദയ വരണം. ബാബ വളരെ സിമ്പിളായി നിര്ദ്ദേശം തരുന്നു. മായയുടെ കൊടുങ്കാറ്റെല്ലാം വളരെയധികം വരും പക്ഷെ മഹാവീരനായി മാറണം. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. സേവനത്തിന്റെ താല്പര്യം വെയ്ക്കുകയും മറ്റുള്ളവരുടെ മംഗളം ചെയ്യുകയും വേണം. ആരുടെയും ഡിസ്സര്വ്വീസ് പാടരുത്. പരചിന്തനത്തില് തന്റെ സമയം നഷ്ടപ്പെടുത്തരുത്.

2. സത്യസന്ധരും നിരഹങ്കാരികളുമായി മാറി സേവനത്തെ വര്ദ്ധിപ്പിക്കണം. അതിരാവിലെ എഴുന്നേറ്റ് ബാബയെ സ്നേഹത്തോടു കൂടി ഓര്മ്മിക്കണം. പറയുന്നതും ചെയ്യുന്നതും സമാനമാക്കണം.

വരദാനം:-

സദാ സഫലതയുള്ളവരാകാന് ബാബയുമായും പരിവാരവുമായും ശരിയായ ബന്ധമുണ്ടായിരിക്കണം. ഓരോരുത്തര്ക്കും 3 സര്ട്ടിഫിക്കറ്റ് നേടണം – ബാബയുടെ, സ്വയത്തിന്റെ പിന്നെ പരിവാരത്തിന്റെയും. പരിവാരത്തെ സന്തുഷ്ടമാക്കുന്നതിന് ചെറിയ ഒരു കാര്യം ഓര്മ്മയില് വെക്കണം – അതായത് ആദരവ് നല്കുന്ന റെക്കോര്ഡ് നിരന്തരം പ്രാപ്തമാകണം, ഇതില് തിരിച്ച് പ്രതീക്ഷിക്കാത്തവരാകണം. ബാബയെ സന്തുഷ്ടമാക്കുന്നതിന് സത്യതയുള്ളവരാകണം. സ്വയത്തില് സന്തുഷ്ടരായിരിക്കാന് സദാ ശ്രീമത്തിന്റെ രേഖക്കുള്ളില് കഴിയണം. ഈ 3 സര്ട്ടിഫിക്കറ്റ് ഉയര്ന്ന പദവിയുടെ അധികാരിയാക്കും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top