21 April 2021 Malayalam Murli Today – Brahma Kumaris

April 20, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ, നിങ്ങള് ഇപ്പോള് സത്യമായ ബാബയിലൂടെ സത്യമായ കാര്യങ്ങള് കേട്ട് പ്രകാശത്തിലേക്ക് വന്നിരിക്കുകയാണ്, അതിനാല് നിങ്ങളുടെ കര്ത്തവ്യമാണ് സര്വ്വരെയും അന്ധകാരത്തില് നിന്നും മുക്തമാക്കി പ്രകാശത്തിലേക്ക് കൊണ്ടു വരുക.

ചോദ്യം: -

നിങ്ങള് കുട്ടികള് ആര്ക്കെങ്കിലും ജ്ഞാനം കേള്പ്പിക്കുമ്പോള് ഏതൊരു കാര്യം തീര്ച്ചയായും ഓര്മ്മ വെക്കണം ?

ഉത്തരം:-

ബാബാ- ബാബാ എന്ന് ഇടക്കിടെ പറഞ്ഞു കൊണ്ടിരിക്കണം, ഇതിലൂടെ എന്റെ എന്ന ഭാവം സമാപ്തമാകും, സമ്പത്തും ഓര്മ്മ വരും. ബാബാ എന്ന് വിളിക്കുന്നതിലൂടെ സര്വ്വവ്യാപി എന്ന ജ്ഞാനം ആദ്യം തന്നെ സമാപ്തമാകും. അഥവാ ആരെങ്കിലും ഭഗവാന് സര്വ്വവ്യാപി ആണെന്ന് പറയുകയാണെങ്കില് അവരോട് ചോദിക്കണം എങ്ങനെയാണ് അച്ഛന് സര്വ്വരുടേയും ഉള്ളില് ഇരിക്കുക.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഇന്ന് അന്ധകാരത്തിലാണ് മനുഷ്യന്….

ഓം ശാന്തി. കുട്ടികള് എന്താണ് പറഞ്ഞത്, ആരെയാണ് വിളിച്ചത്? അല്ലയോ ജ്ഞാന സാഗരാ, ജ്ഞാന സൂര്യനായ ബാബാ…. ഭഗവാനെയാണ് ബാബാ എന്ന് വിളിക്കുന്നത്. ഭഗവാന് അച്ഛനാണെങ്കില് നിങ്ങള് കുട്ടികളല്ലേ. കുട്ടികള് പറയുകയാണ് ഞങ്ങള് അന്ധകാരത്തില് അകപ്പെട്ടിരിക്കുകയാണ്, അങ്ങ് ഞങ്ങളെ പ്രകാശത്തിലേക്ക് കൊണ്ടു പോകൂ എന്ന് . ബാബാ എന്ന് വിളിക്കുന്നതിലൂടെ തെളിയുകയാണ് അച്ഛനെ തന്നെയാണ് വിളിക്കുന്നത്. അച്ഛന് എന്ന ശബ്ദം പറയുന്നതിലൂടെ തന്നെ സ്നേഹം വരും എന്തുകൊണ്ടെന്നാല് അച്ഛനില് നിന്നും വേണം സമ്പത്ത് പ്രാപ്തമാക്കാന്. കേവലം പ്രഭു അഥവാ ഈശ്വരന് എന്ന് പറയുമ്പോള് അച്ഛന്റെ സമ്പത്തിന്റെ സുഖം ഉണ്ടാകില്ല. അച്ഛന് എന്ന് പറയുന്നതിലൂടെ സമ്പത്ത് ഓര്മ്മ വരും. നിങ്ങള് വിളിക്കാറുണ്ട് ബാബാ ഞങ്ങള് ഇരുട്ടിലാണ്, അങ്ങ് വീണ്ടും ജ്ഞാനത്തിലൂടെ ഞങ്ങളുടെ ദീപത്തെ തെളിയിക്കൂ എന്തുകൊണ്ടെന്നാല് ആത്മാക്കളുടെ ദീപം അണഞ്ഞിരിക്കുകയാണ്. മനുഷ്യര് മരിച്ചാല് 12 ദിവസം ദീപം കൊളുത്തി വെക്കാറുണ്ടല്ലോ. ദീപം അണഞ്ഞു പോകാതിരിക്കാന് ഒരാള് എണ്ണ ഒഴിച്ചു കൊടുക്കാനിരിക്കും. ബാബ മനസ്സിലാക്കി തരുകയാണ്- നിങ്ങള് ഭാരതവാസികള് പ്രകാശത്തില് അഥവാ പകലിലായിരുന്നു. ഇപ്പോള് രാത്രിയിലാണ്. 12 മണിക്കൂര് പകലും 12 മണിക്കൂര് രാത്രിയും. ഇത് പരിധിയുള്ള കാര്യമാണ്. ഇവിടെ പറയുന്നത് പരിധിയില്ലാത്ത പകലിനെക്കുറിച്ചും രാത്രിയെ കുറിച്ചുമാണ് അതായത് സത്യ- ത്രേതയില് ബ്രഹ്മാവിന്റെ പകലും, ദ്വാപര കലിയുഗത്തില് ബ്രഹ്മാവിന്റെ രാത്രിയുമായിരിക്കും. രാത്രിയില് ഇരുട്ടായിരിക്കുമല്ലോ. മനുഷ്യര് ബുദ്ധിമുട്ടുകള് അനുഭവിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഭഗവാനെ അന്വേഷിച്ചു കൊണ്ട് നാലു ഭാഗത്തും കറങ്ങുകയാണ്, പക്ഷെ പരമാത്മാവിനെ ലഭിക്കുന്നില്ല. പരമാത്മാവിനെ ലഭിക്കാനാണ് ഭക്തി ചെയ്യുന്നത്. ദ്വാപരം മുതലാണ് ഭക്തി തുടങ്ങുന്നത് അര്ത്ഥം രാവണ രാജ്യം ആരംഭിക്കുന്നത്. ദസറയെക്കുറിച്ചും ഒരു കഥ ഉണ്ടാക്കിയിട്ടുണ്ട്. കഥ കേവലം മനസ്സിന്റെ രസത്തിനാണ് ഉണ്ടാക്കുന്നത്, അതുപോലെയാണ് സിനിമയും നാടകവുമെല്ലാം. സത്യമായത് ശ്രീമദ്ഭഗവത് ഗീതയാണ്. പരമാത്മാവ് തന്റെ കുട്ടികളെ രാജയോഗം പഠിപ്പിക്കുകയാണ്, രാജ്യപദവിയും നല്കും. പിന്നീട് ഭക്തി മാര്ഗ്ഗത്തില് ഇതിന്റെ കഥയെല്ലാം ഉണ്ടാക്കി. വ്യാസനാണ് ഗീത ഉണ്ടാക്കിയത് അര്ത്ഥം കഥ ഉണ്ടാക്കിയത്. സത്യമായ കാര്യം ഇപ്പോള് ബാബയിലൂടെയാണ് നമ്മള് കേള്ക്കുന്നത്. എപ്പോഴും ബാബാ ബാബാ എന്ന് പറയണം. പരമാത്മാവ് നമ്മുടെ അച്ഛനാണ്, പുതിയ ലോകത്തിന്റെ രചയിതാവാണ്. അതിനാല് തീര്ച്ചയായും ബാബയില് നിന്നും നമുക്ക് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നേടണം. ഇപ്പോള് 84 ജന്മങ്ങളെടുത്ത് നരകത്തില് എത്തിച്ചേര്ന്നിരിക്കുകയാണ്. ബാബ മനസ്സിലാക്കി തരുകയാണ് കുട്ടകളെ, നിങ്ങള് ഭാരതവാസികള് സൂര്യവംശികളും ചന്ദ്രവംശികളുമായിരുന്നു, വിശ്വത്തിന്റെ അധികാരിയായിരുന്നു, മറ്റൊരു ധര്മ്മവുമുണ്ടായിരുന്നില്ല, അതിനെ സ്വര്ഗ്ഗം അഥവാ കൃഷ്ണപുരി എന്നാണ് പറഞ്ഞിരുന്നത്. ഇതാണ് കംസപുരി. ബാപ്ദാദാ ഓര്മ്മിപ്പിക്കുകയാണ്, ഇത് ലക്ഷ്മി നാരായണന്റെ രാജ്യമായിരുന്നു. ബാബയാണ് ജ്ഞാന സാഗരനും ശാന്തിയുടെ സാഗരനും പതിത പാവനനും, അല്ലാതെ ഗംഗയിലെ ജലമല്ല. എല്ലാ വധുക്കള്ക്കും വരന് ഭഗവാനാണ് – ഇത് മനുഷ്യര്ക്കറിയില്ല, അതുകൊണ്ടാണ് ചോദിക്കുന്നത് – ആത്മാവിന്റെ അച്ഛന് ആരാണ്? അപ്പോള് അവര്ക്ക് സംശയവും ഉണ്ടാകുന്നു. അവര് പറയും ഞങ്ങള്ക്കറിയില്ല. അല്ലയോ ആത്മാവേ, താങ്കള്ക്ക് തന്റെ അച്ഛനാരാണ് എന്ന തിരിച്ചറിവ് പോലുമില്ലേ? അല്ലയോ ഗോഡ് ഫാദര് എന്ന് വിളിക്കുന്നുണ്ട്, പിന്നെ ചോദിക്കൂ – ഭഗവാന്റെ നാമവും രൂപവും എന്താണ് ? ഈശ്വരനെ തിരിച്ചറിഞ്ഞിട്ടുണ്ടോ? അപ്പോള് പറയും സര്വ്വവ്യാപിയാണ് എന്ന്. എപ്പോഴെങ്കിലും അച്ഛന് സര്വ്വവ്യാപി ആണെന്ന് പറയുമോ? രാവണന്റെ ആസുരീയ നിര്ദേശത്തിലൂടെ നടന്ന് നിങ്ങള് എത്ര ബുദ്ധിശൂന്യരായിരിക്കുന്നു. നമ്പര് വണ് ആയിരിക്കുന്നത് ദേഹാഭിമാനമാണ്. ആരും സ്വയത്തെ ആത്മാവാണെന്ന നിശ്ചയം ചെയ്യുന്നില്ല. ഞാന് അതാണ് എന്നെല്ലാം പറയുന്നു, അതെല്ലാം ശരീരത്തിന്റെ കാര്യങ്ങളാണ്. വാസ്തവത്തില് സ്വയം ആരാണ് – ഇത് അറിയുന്നില്ല. ഞാന് ജഡ്ജാണ്, ഞാന് ഇതാണ്…..ഞാന് ഞാന് എന്ന് പറഞ്ഞു കൊണ്ടേയിരിക്കുന്നു, പക്ഷെ ഇതെല്ലാം തെറ്റാണ്. ഞാന്, എന്റെ ഇവ രണ്ടാണ് . ആത്മാവ് അവിനാശിയാണ്, ശരീരം വിനാശിയാണ്. പേര് കൊടുക്കുന്നതും ശരീരത്തിനാണ്. ആത്മാവിന് പേരിടാറില്ല. ബാബ പറയുകയാണ് – എന്റെ പേര് ശിവന് എന്നാണ്. ശിവജയന്തിയും ആഘോഷിക്കുന്നുണ്ടല്ലോ അപ്പോള് നിരാകാരന്റെ ജയന്തി എങ്ങനെയാണ് ഉണ്ടാകുന്നത്? ഭഗവാന് ഏത് ശരീരത്തിലേക്കാണ് വരുന്നത്, ഇതൊന്നും ആര്ക്കുമറിയില്ല. എല്ലാ ആത്മാക്കളുടേയും പേര് ആത്മാവ് എന്ന് തന്നെയാണ്. പരമാത്മാവിന്റെ നാമമാണ് ശിവന്. ബാക്കി എല്ലാവരും സാളിഗ്രാമമാണ്. ആത്മാക്കള് കുട്ടികളാണ്. ഒരു ശിവന് സര്വ്വ ആത്മാക്കളുടേയും പിതാവാണ്. പരിധിയില്ലാത്ത അച്ഛനാണ് ബാബ. വരൂ വന്ന് ഞങ്ങളെ പാവനമാക്കൂ എന്ന് എല്ലാവരും പറയുന്നുണ്ട്. ഞങ്ങള് ദുഖികളാണ്. ആത്മാവ് വിളിക്കുകയാണ്, ദുഖത്തില് എല്ലാ കുട്ടികളും ഓര്മ്മിക്കുന്നുണ്ട് അതോടൊപ്പം ഇതേ കുട്ടികള് സുഖത്തില് കഴിയുമ്പോള് ആരും ഓര്മ്മിക്കില്ല. രാവണനാണ് നിങ്ങളെ ദുഖിയാക്കി മാറ്റിയത്.

ബാബ മനസ്സിലാക്കി തരുകയാണ് – ഈ രാവണന് നിങ്ങളുടെ പഴയ ശത്രുവാണ്. ഇതും ഡ്രാമയുടെ ഉണ്ടാക്കപ്പെട്ട കളിയാണ്. ഇപ്പോള് എല്ലാവരും അന്ധകാരത്തിലാണ് അതിനാലാണ് വിളിക്കുന്നത് അല്ലയോ ജ്ഞാന സൂര്യാ വരൂ, വന്ന് ഞങ്ങളെ പ്രകാശത്തിലേക്ക് കൂട്ടിക്കൊണ്ടു പോകൂ. എപ്പോഴാണോ ഭാരതം സുഖധാമമായിരുന്നത് അന്ന് ആരും ബാബയെ വിളിച്ചിരുന്നില്ല. അന്ന് അപ്രാപ്തമായ ഒരു വസ്തുവും ഉണ്ടായിരുന്നില്ല. അല്ലയോ ശാന്തി ദേവാ, എന്ന് നിലവിളിക്കുകയാണ്. ബാബ വന്ന് മനസ്സിലാക്കി തരുകയാണ് – ശാന്തി നിങ്ങളുടെ സ്വധര്മ്മമാണ്. കഴുത്തിലെ മാലയാണ്. ആത്മാവ് ശാന്തിധാം നിവാസിയാണ്. ശാന്തിധാമത്തില് നിന്നും പിന്നെ സുഖധാമത്തിലേക്ക് പോകുന്നു. അവിടെ സുഖം തന്നെ സുഖമായിരിക്കും. അവിടെ നിങ്ങള്ക്ക് നിലവിളിക്കേണ്ടി വരില്ല. ദുഖത്തിലാണ് നിലവിളിക്കാറുള്ളത് – ദയ കാണിക്കൂ, ദുഖത്തെ ഹരിച്ച് സുഖം തരുന്ന ബാബാ വരൂ എന്നാണ് പറയുന്നത്. ശിവബാബാ, മധുരമായ ബാബാ വീണ്ടും വരൂ എന്ന് പറയുകയാണ്. തീര്ച്ചയായും വരുന്നുണ്ട് അതുകൊണ്ടാണല്ലോ ശിവജയന്തി ആഘോഷിക്കുന്നത്. സ്വര്ഗ്ഗത്തിലെ രാജകുമാരനായിരുന്നു ശ്രീകൃഷ്ണന്. കൃഷ്ണജയന്തിയും ആഘോഷിക്കുന്നുണ്ടല്ലോ. പക്ഷെ കൃഷ്ണന് എപ്പോഴാണ് വന്നത്, ഇതാര്ക്കും അറിയില്ല. രാധയും കൃഷ്ണനും തന്നെയാണ് സ്വയംവരത്തിനു ശേഷം ലക്ഷ്മി നാരായണനാകുന്നത്. ഇതാര്ക്കും അറിയില്ല. മനുഷ്യര് തന്നെയാണ് വിളിച്ചു കൊണ്ടിരിക്കുന്നത് – അല്ലയോ ഗോഡ് ഫാദര്……..എന്താണ് ഭഗവാന്റെ നാമവും രൂപവും എന്താണെന്ന് ചോദിച്ചാല് അവര് പറയും നാമരൂപത്തില് നിന്നും വേറിട്ടതാണ് എന്ന്. നിങ്ങള് തന്നെ ഗോഡ് ഫാദര് എന്ന് പറഞ്ഞ് നാമരൂപത്തില് നിന്നും വേറിട്ടതാണെന്നും പറയുന്നു. ആകാശം ചക്രവാളമാണ്, എന്നാലും ആകാശം എന്ന് പേരുണ്ടല്ലോ. ശരി നിങ്ങള്ക്ക് അച്ഛന്റെ നാമരൂപത്തെ അറിയില്ല എന്നാണ് പറഞ്ഞത്, നിങ്ങള്ക്ക് സ്വയത്തിന്റെ തിരിച്ചറിവ് ഉണ്ടോ? അപ്പോള് പറയും ഞാന് ആത്മാവാണ് എന്ന്. ശരി ആത്മാവിന്റെ നാമരൂപത്തെ കുറിച്ച് ചോദിക്കൂ, അപ്പോള് പറയും ആത്മാവ് തന്നെയാണ് പരമാത്മാവ് എന്ന്. നാമരൂപത്തില് നിന്നും വേറിട്ടതല്ല ആത്മാവ്. നക്ഷത്ര സമാനമാണ് ആത്മാവ്. ഭ്രുകുടി മദ്ധ്യത്തിലാണ് വസിക്കുന്നത്. 84 ജന്മങ്ങളുടെ പാര്ട്ട് അടങ്ങിയിട്ടുള്ളതും ഈ ചെറിയ ആത്മാവിലാണ്. ഇത് വളരെ മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. അതിനാലാണ് 7 ദിവസത്തെ ഭട്ഠി എന്ന് പറയുന്നത്. ദ്വാപരം മുതലാണ് രാവണരാജ്യം ആരംഭിച്ചത് അപ്പോള് മുതലാണ് വികാരങ്ങള് പ്രവേശിച്ചത്.. ഏണിപ്പടി താഴേക്ക് ഇറങ്ങി. ഇപ്പോള് എല്ലാവരിലും ഗ്രഹണം ബാധിച്ചു കഴിഞ്ഞു, കറുത്ത് പോയിരിക്കുന്നു അതിനാലാണ് വിളിക്കുന്നത് അല്ലയോ ജ്ഞാനസൂര്യാ വരൂ, വന്ന് ഞങ്ങളെ പ്രകാശത്തിലേക്ക് കൊണ്ടു പോകൂ. ജ്ഞാന അഞ്ജനം സത്ഗുരു തന്നു, അതിലൂടെ അജ്ഞാന അന്ധകാരം ഇല്ലാതായി… ബുദ്ധിയില് ബാബ വരുമല്ലോ. ജ്ഞാനാഞ്ജനം ഗുരു നല്കി എന്നല്ല, ഗുരുക്കന്മാര് ധാരാളമുണ്ട്, അവരില് ജ്ഞാനം എന്താണുള്ളത്? അവരുടെ മഹിമയല്ല ഇത്. ജ്ഞാന സാഗരനും പതിത പാവനനും സര്വ്വരുടേയും സദ്ഗതി ദാതാവും ഒരു ബാബയാണ്. പിന്നെ മറ്റുള്ളവര്ക്ക് ഈ ജ്ഞാനം എങ്ങനെയാണ് നല്കാന് കഴിയുക? ഭഗവാനെ കാണുന്നതിന് ധാരാളം മാര്ഗ്ഗങ്ങളുണ്ട് എന്നാണ് ഗുരുക്കന്മാര് പറഞ്ഞിരുന്നത്. ശാസ്ത്രങ്ങള് പഠിക്കുക, യജ്ഞം നടത്തുക, തപസ്സ് ചെയ്യുക – ഇതെല്ലാം ഭഗവാനെ കണ്ടുമുട്ടുന്നതിനുള്ള മാര്ഗ്ഗങ്ങളാണ് എന്നാണ് പറയുന്നത് പക്ഷേ പതിതമായവര് എങ്ങനെയാണ് പാവന ലോകത്തിലേക്ക് പോവുക. ബാബ പറയുകയാണ് ഞാന് സ്വയം വരും. ഭഗവാന് ഒന്നേ ഉള്ളൂ ബ്രഹ്മാവ് വിഷ്ണു ശങ്കരന് പോലും ദേവതകളാണ്, അവരെ ഭഗവാന് എന്ന് പറയില്ല. അവരുടെ പോലും പിതാവാണ് ശിവന്. പ്രജാപിതാ ബ്രഹ്മാവും ഇവിടെയാണല്ലോ ഉണ്ടാവുക. പ്രജകള് ഇവിടെ ആണല്ലോ ഉള്ളത്. പേരും എഴുതിയിട്ടുണ്ട,് പ്രജാപിതാ ബ്രഹ്മാകുമാരീസ് വിദ്യാലയം എന്ന്. അപ്പോള് കുട്ടികളാണല്ലോ. ധാരാളം ബ്രഹ്മാകുമാരന്മാരും കുമാരിമാരും ഉണ്ട്. ശിവബാബയില് നിന്നാണ് സമ്പത്ത് ലഭിക്കുന്നത്, ബ്രഹ്മാവില് നിന്നല്ല. സമ്പത്ത് ബാബയില് നിന്നും കിട്ടും. ബ്രഹ്മാവിലൂടെ ഞാന് നിങ്ങളെ സ്വര്ഗ്ഗത്തിലേക്ക് പോകുന്നതിന് യോഗ്യരാക്കി മാറ്റുകയാണ്. ബ്രഹ്മാവിലൂടെയാണ് ഞാന് നിങ്ങളെ ദത്തെടുക്കുന്നത്. കുട്ടികളും പറയുന്നുണ്ട് ബാബാ ഞങ്ങള് അങ്ങയുടേതാണ്, അങ്ങയില് നിന്നും സമ്പത്തെടുക്കണം. വിഷ്ണുപുരിയുടെ സ്ഥാപന ബ്രഹ്മാവിലൂടെയാണ് നടക്കുന്നത്. ശിവബാബ രാജയോഗം പഠിപ്പിക്കുകയാണ്. ശ്രീമത്ത് അര്ത്ഥം ശ്രേഷ്ഠത്തിലും ശ്രേഷ്ഠമായ ഭഗവാന്റെ ഗീതയാണ്. ഭഗവാന് ഒരു നിരാകാരനാണ്. ബാബ മനസ്സിലാക്കി തരുകയാണ്- നിങ്ങള് 84 ജന്മങ്ങള് എടുത്തവരാണ്. ആത്മാവും പരമാത്മാവും അനേക കാലം വേര്പിരിഞ്ഞിരുന്നു…..അനേക കാലം കഴിഞ്ഞത് ഭാരതവാസികള് തന്നെയാണ്. അതിനു മുമ്പ് വേറെ ഒരു ധര്മ്മവും ഉണ്ടായിരുന്നില്ല. അവര് തന്നെയാണ് ആദ്യമാദ്യം വേര്പെട്ടവര്. ബാബയില് നിന്ന് വേര്പെട്ട് ഇവിടെ പാര്ട്ട് അഭിനയിക്കാന് വന്നിരിക്കുകയാണ്. ബാബ പറയുകയാണ്- അല്ലയോ ആത്മാക്കളെ നിങ്ങള് അച്ഛനായ എന്നെ ഓര്മ്മിക്കൂ. ഇതാണ് ഓര്മ്മയുടെ യാത്ര അഥവാ യോഗാഗ്നി. നിങ്ങളുടെ ശിരസ്സില് എത്ര പാപത്തിന്റെ ഭാരമുണ്ടായിരുന്നോ, അത് ഈ യോഗാഗ്നിയിലൂടെയാണ് ഭസ്മമാകുക. അല്ലയോ മധുരമായ കുട്ടികളേ, നിങ്ങള് സ്വര്ണ്ണിമയുഗത്തില് നിന്നും ഇരുമ്പ് യുഗത്തിലേക്ക് വന്നിരിക്കുന്നു. ഇപ്പോള് എന്നെ ഓര്മ്മിക്കൂ. ഇത് ബുദ്ധിയുടെ ജോലിയാണ്. ദേഹസഹിതം ദേഹത്തിന്റെ സര്വ്വ സംബന്ധങ്ങളേയും ഉപേക്ഷിച്ച് മനസ്സ് കൊണ്ട് ബാബയെ ഓര്മ്മിക്കൂ. നിങ്ങള് ആത്മാക്കളല്ലേ. ഇത് നിങ്ങളുടെ ശരീരമാണ്. ഞാന്, ഞാന് എന്ന് പറയുന്നത് ആത്മാവാണ്. നിങ്ങളെ രാവണന് പതിതമാക്കി. ഈ കളി ഉണ്ടാക്കപ്പെട്ടതാണ്. പാവനമായിരുന്നതും പതിതമായിരിക്കുന്നതും ഭാരതമാണ്. എപ്പോഴാണോ പതിതമാകുന്നത് അപ്പോഴാണ് ബാബയെ വിളിക്കുന്നത്. രാമരാജ്യം വേണം എന്നാണ് പറയുന്നത്. പറയുന്നുമുണ്ട് പക്ഷെ അര്ത്ഥം ആര്ക്കും അറിയില്ല. ജ്ഞാനം നല്കുന്ന ജ്ഞാനസാഗരനാണ് ബാബ. ബാബ വന്നാണ് സെക്കന്റില് സമ്പത്ത് തരുന്നത്. ഇപ്പോള് നിങ്ങള് ബാബയുടേതായി. ബാബയില് നിന്നും സൂര്യവംശി ചന്ദ്രവംശി സമ്പത്ത് നേടുന്നതിന് വേണ്ടി. പിന്നെ സത്യ- ത്രേതായുഗത്തില് നിങ്ങള് അമരനാകും. ഇവര് മരിച്ചു എന്നൊന്നും അവിടെ പറയില്ല. സത്യയുഗത്തില് അകാലമൃത്യു ഉണ്ടാകില്ല. നിങ്ങള് കാലനെയാണ് ജയിക്കുന്നത്. ദുഖത്തിന്റെ പേര് പോലും ഉണ്ടാകില്ല. അതിനെയാണ് സുഖധാമം എന്ന് പറയുന്നത്. ബാബ പറയുകയാണ് ഞാന് നിങ്ങള്ക്ക് സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവി നല്കുകയാണ്. അവിടെ ധാരാളം വൈഭവങ്ങള് ഉണ്ടാകും. ഭക്തിമാര്ഗ്ഗത്തില് ക്ഷേത്രങ്ങള് നിര്മ്മിക്കുമ്പോഴും എത്ര ധനമുണ്ടായിരുന്നു. ഭാരതം എന്തായിരുന്നു. ബാക്കി എല്ലാ ആത്മാക്കളും നിരാകാരി ലോകത്തിലായിരുന്നു. കുട്ടികള് മനസ്സിലാക്കി – ഉയര്ന്നതിലും ഉയര്ന്ന ബാബ ഇപ്പോള് സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുകയാണ്. ഉയര്ന്നതിലും ഉയര്ന്നത് ശിവബാബയാണ്, പിന്നെയാണ് സൂക്ഷ്മവതന വാസികളായ ബ്രഹ്മാ-വിഷ്ണു-ശങ്കരനുള്ളത്. പിന്നെയാണ് ഈ ലോകം. ജ്ഞാനത്തിലൂടെയാണ് നിങ്ങള് കുട്ടികളുടെ സദ്ഗതി ഉണ്ടാകുന്നത്. പാടാറുണ്ട് – ജ്ഞാനം, ഭക്തി, വൈരാഗ്യം. പഴയ ലോകത്തോട് വൈരാഗ്യം വേണം എന്തുകൊണ്ടെന്നാല് സത്യയുഗത്തിലെ ചക്രവര്ത്തി പദവിയാണ് പ്രാപ്തമാവുക. ഇപ്പോള് ബാബ പറയുകയാണ് – കുട്ടികളെ, മനസ്സ് കൊണ്ട് എന്നെ മാത്രം ഓര്മ്മിക്കു. എന്നെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങള് എന്റെ അടുത്ത് എത്തിച്ചേരും. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) യോഗാഗ്നിയിലൂടെ ശിരസ്സിലുള്ള പാപങ്ങളുടെ ഭാരത്തെ ഭസ്മമാക്കൂ. ബുദ്ധി കൊണ്ട് ദേഹസഹിതം ദേഹത്തിന്റെ സര്വ്വ സംബന്ധങ്ങളേയും ഉപേക്ഷിച്ച് ഒരു ബാബയെ ഓര്മ്മിക്കണം.

2) വിളിക്കുന്നതിനും നിലവിളിക്കുന്നതിനും പകരം തന്റെ ശാന്തിയാകുന്ന സ്വധര്മ്മത്തില് സ്ഥിതി ചെയ്യൂ, ശാന്തിയാണ് കഴുത്തിലെ മാല. ദേഹാഭിമാനത്തിലേക്ക് വന്ന് ഞാന്, എന്റെ എന്ന ശബ്ദങ്ങള് പറയരുത്, സ്വയം ആത്മാവാണെന്ന നിശ്ചയം ചെയ്യൂ.

വരദാനം:-

ഏതുപോലെയാണോ മഹാനായ ആത്മാക്കള് ഒരിക്കലും ആരുടെ മുന്നിലും തല കുനിക്കില്ല, അവര്ക്കു മുന്നില് എല്ലാവരും തല കുനിക്കും. അതുപോലെ താങ്കള് ബാബയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആത്മാക്കള് എവിടെയാണെങ്കിലും, ഏത് പരിതസ്ഥിതിയിലാണെങ്കിലും, അഥവാ മായയുടെ ഭിന്ന ഭിന്ന ആകര്ഷിപ്പിക്കുന്ന രൂപങ്ങള് വന്നാലും സ്വയം തല കുനിക്കില്ല. ഇപ്പോള് മുതലേ സദാ തല കുനിപ്പിക്കുന്ന സ്ഥിതിയില് സ്ഥിതി ചെയ്താല് അപ്പോള് ഉയര്ന്ന പദവിയുടെ അധികാരം പ്രാപ്തമാകും. സത്യയുഗത്തില് അങ്ങനെയുള്ള ആത്മാക്കള്ക്കു മുന്നില് പ്രജകള് സ്വമാനത്തോടെ തല കുനിക്കും പിന്നീട് ദ്വാപരത്തില് നിങ്ങളുടെ ഓര്മ്മചിഹ്നത്തിനു മുന്നില് ഭക്തര് തല കുനിക്കും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top