20 September 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

September 19, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ-ബാബ വന്നിരിക്കുകയാണ് നിങ്ങളെ ശ്രേഷ്ഠമായ കര്മ്മം പഠിപ്പിക്കാന് വേണ്ടി, അതിലൂടെ നിങ്ങള്ക്ക് 21 ജന്മത്തേക്ക് രാജകീയ സമ്പത്ത് നേടാനും ഉറച്ചതും അഘണ്ഡവുമായ രാജ്യത്തിന്റെ അധികാരിയാകാനും സാധിക്കും.

ചോദ്യം: -

ഗൃഹസ്ഥികളുടെയും സന്യാസിമാരുടെയും ഏതൊരു സിദ്ധാന്തത്തിലാണ് വളരെ വലിയ വ്യത്യാസമുള്ളത്?

ഉത്തരം:-

ഗൃഹസ്ഥികളുടെ സിദ്ധാന്തമാണ്-ഭഗവാന് ഏതെങ്കിലും രൂപത്തില് വരുക തന്നെ ചെയ്യും. സന്യാസിമാരുടെ സിദ്ധാന്തമാണ്-ബ്രഹ്മത്തെ ഓര്മ്മിച്ചോര്മ്മിച്ച് ബ്രഹ്മത്തില് പോയി ലയിക്കും. ഇപ്പോള് ബാബ മനസ്സിലാക്കിതരുകയാണ്-ബ്രഹ്മത്തില് ആരും ലയിക്കുന്നില്ല. അമരനായ ആത്മാവ് എങ്ങനെ ബ്രഹ്മത്തില് പോയി ലയിക്കും! ഭഗവാന് വരുകയാണെങ്കില് ടീച്ചറായി മാറി തീര്ച്ചയായും ശിക്ഷണം നല്കും. പ്രേരണയിലൂടെ ജ്ഞാനം നല്കില്ലല്ലോ.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

അങ്ങയെ നേടിയ ഞങ്ങള് മുഴുവന് ലോകത്തേയും നേടി…

ഓം ശാന്തി. മധുര-മധുരമായ ആത്മീയ കുട്ടികള് ഈ ഗീതം കേട്ടുവല്ലോ. ആത്മീയ കുട്ടികള് തന്നെയാണ് പറയുന്നത്-ബാബാ എന്ന്. കുട്ടികള്ക്കറിയാം പരിധിയില്ലാത്ത ബാബ പരിധിയില്ലാത്ത സുഖം നല്കുന്നു അര്ത്ഥം ബാബ എല്ലാവരുടെയും അച്ഛനാണ്. ബാബയെയാണ് എല്ലാ പരിധിയില്ലാത്ത കുട്ടികളായ ആത്മാക്കളും ഓര്മ്മിക്കുന്നത്. ഏതെങ്കിലും പ്രകാരത്തില് ഓര്മ്മിക്കുക തന്നെ ചെയ്യും. എന്നാല് അവര്ക്ക് പരമപിതാ പരമാത്മാവില് നിന്നും ചക്രവര്ത്തി പദവിയെടുക്കണമെന്ന് അറിയില്ല. ബാബ നമുക്ക് നല്കുന്ന സത്യയുഗീ വിശ്വത്തിന്റെ ചക്രവര്ത്തി പദവി ഉറച്ചതും, അചഞ്ചലവും, സുദൃഢവുമാണ് എന്നറിയാം. ഈ ചക്രവര്ത്തി പദവി 21 ജന്മത്തേക്ക് നിലനില്ക്കും. മുഴുവന് വിശ്വത്തിലും നമ്മുടെ രാജ്യാധികാരമുണ്ട്. അതിനെ ആര്ക്കും തട്ടിയെടുക്കാനോ, കൊള്ളയടിക്കാനോ സാധിക്കില്ല. നമ്മുടെ രാജ്യം അചഞ്ചലമാണ് കാരണം അവിടെ ഒരു ധര്മ്മം മാത്രമാണ് ഉള്ളത്, ദ്വൈത ഭാവമില്ല. അദ്വൈത രാജ്യമാണ്. കുട്ടികള് ഗീതം കേള്ക്കുമ്പോള് തന്റെ രാജ്യപദവിയുടെ ലഹരി ബുദ്ധിയിലേക്ക് വരണം. ബാബയുടെയും സമ്പത്തിന്റെയും ഓര്മ്മ പെട്ടെന്ന് വരുന്ന തരത്തിലുള്ള ഗീതം വീട്ടിലുണ്ടായിരിക്കണം. ബാബയുടെ ഓര്മ്മയിലുള്ള ലഹരിയുടെ ഗീതങ്ങളായിരിക്കണം. നിങ്ങളുടേതെല്ലാം ഗുപ്തമാണ്. വലിയ ആളുകള്ക്കെല്ലാം വളരെ അഹങ്കാരമുണ്ടായിരിക്കും. എന്നാല് നിങ്ങള്ക്ക് ഒരഹങ്കാരവുമില്ല. നിങ്ങള്ക്ക് കാണാന് സാധിക്കും ശിവബാബ പ്രവേശിച്ചിട്ടുള്ള ഈ ബ്രഹ്മാവിനും ഒരു അഹങ്കാരവുമില്ല. വസ്ത്രമെല്ലാം അതു തന്നെയാണ്. ബാബ ബ്രഹ്മാബാബയില് പ്രവേശിച്ചു നമുക്ക് രാജ്യഭാഗ്യം നല്കാന് എന്ന് നിങ്ങള് ബുദ്ധികൊണ്ട് മനസ്സിലാക്കുന്നു. മുഴുവന് ലോകത്തിലുള്ള എല്ലാ മനുഷ്യാത്മാക്കളും ദേഹബോധത്തില് വന്ന് അധാര്മ്മികമായ കര്മ്മമാണ് ചെയ്യുന്നത്. അതുകൊണ്ടാണ് വിവേക ശൂന്യരെന്ന് പറയുന്നത്. എല്ലാവരുടെ ബുദ്ധിക്കും പൂട്ട് വീണിരിക്കുകയാണ്. നിങ്ങള് എത്ര വിവേകശാലികളും വിശ്വത്തിന്റെ അധികാരികളുമായിരുന്നു. ഇപ്പോള് മായ തികച്ചും വിവേകശൂന്യരാക്കി മാറ്റിയതു കാരണം ഒരു പ്രയോജനവുമില്ലാത്തവരായി മാറി. അച്ഛന്റെ അടുത്തേക്ക് പോകുന്നതിനുവേണ്ടി യജ്ഞവും തപവുമെല്ലാം ഒരുപാട് ചെയ്യുന്നുണ്ട്, എന്നാല് അതില് നിന്നും ഒന്നും ലഭിക്കുന്നില്ല. വെറുതെ അലഞ്ഞുകൊണ്ടേ യിരിക്കുകയാണ്. പരമാത്മാവിനെ ആര്ക്കും അറിയില്ല, സര്വ്വവ്യാപിയെന്ന് പറയുന്നു, ഇത് എത്ര തെറ്റാണ്. അച്ഛനെന്ന വാക്ക് ബുദ്ധിയിലേക്ക് വരുന്നില്ല. ചിലരെല്ലാം അച്ഛനാണെന്ന് പറയുന്നുണ്ടെങ്കിലും പേരിനുവേണ്ടി മാത്രമാണ് പറയുന്നത്. പരമപിതാവാണെന്ന് മനസ്സിലാക്കുകയാണെങ്കില് ബുദ്ധിക്ക് തിളക്കം വരും. സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്ന പിതാവ്, ബാബ സ്വര്ഗ്ഗത്തിന്റെ സമ്പത്താണ് നല്കുന്നത്, പിന്നെ എന്തുകൊണ്ടാണ് നമ്മള് നരകത്തില് കിടക്കുന്നത്! ഇപ്പോള് നമുക്കെങ്ങനെ മുക്തി-ജീവന്മുക്തി പ്രാപ്തമാക്കാം എന്ന് ആരുടെയും ബുദ്ധിയിലേക്ക് വരുന്നില്ല. ഇപ്പോള് നിങ്ങള്ക്ക് വിവേകം ലഭിച്ചുകഴിഞ്ഞു. പുതിയ ലോകം, പുതിയ ഭാരതമായിരുന്നപ്പോള് നമ്മുടെ രാജ്യമായിരുന്നു എന്ന് ബാബ നമുക്ക് സ്മൃതി നല്കി. ഒരു ഭാഷ, ഒരു മതം, ഒരേ ഒരു മഹാരാജാവും മഹാറാണിയുമായിരുന്നു. സത്യയുഗത്തില് മഹാരാജാവും മഹാറാണിയും, ത്രേതായുഗത്തില് രാജാവും റാണിയുമെന്നാണ് പറയുന്നത്. പിന്നീട് ദ്വാപരയുഗത്തില് വാമമാര്ഗ്ഗം ആരംഭിക്കുന്നു, എന്നാല് ജന്മം ഓരോരുത്തരുടെയും കര്മ്മത്തെ ആധാരമാക്കിയിട്ടാണ്. കര്മ്മത്തിനനുസരിച്ചാണ് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്നെടുക്കുന്നത്. ഇപ്പോള് ബാബ പറയുന്നു-21 ജന്മത്തേക്കുവേണ്ടിയുള്ള ചക്രവര്ത്തി പദവി പ്രാപ്തമാക്കാനുള്ള കര്മ്മമാണ് ഞാന് നിങ്ങളെ പഠിപ്പിക്കുന്നത്. സത്യയുഗത്തിലും പരിധിയുള്ള അച്ഛനെ ലഭിക്കും എന്നാല് രാജ്യപദവിയാകുന്ന സമ്പത്ത് പരിധിയില്ലാത്ത അച്ഛനാണ് നല്കിയതെന്ന സ്മൃതിയുണ്ടായിരിക്കുകയില്ല. പിന്നീട് ദ്വാപരയുഗം മുതല് രാവണ രാജ്യം ആരംഭിക്കുമ്പോള് വികാരി സംബന്ധമായിരിക്കും. പിന്നീട് കര്മ്മത്തിനനുസരിച്ച് ഫലം ലഭിക്കും. ദേവതകള് വാമമാര്ഗ്ഗത്തിലേക്ക് പോകുന്നു. അതിനുശേഷം സത്യയുഗത്തിലേതെല്ലാം നഷ്ടപ്പെടുന്നു. പിന്നെ കര്മ്മത്തിനനുസരിച്ച് ജന്മമെടുക്കുന്നു. ഭാരതത്തില് പൂജ്യരായ രാജാക്കന്മാരും പൂജാരികളായ രാജാക്കന്മാരുമുണ്ടായിരുന്നു. സത്യയുഗത്തില് രാജാവും റാണിയുമെല്ലാം പൂജ്യരായിരിക്കും. പിന്നീട് ദ്വാപരയുഗത്തില് ഭക്തി ആരംഭിക്കുമ്പോള് രാജാവും റാണിയും പ്രജകളുമെല്ലാം പൂജാരിയായി മാറും. സൂര്യവംശി രാജ്യത്തിലെ വലിയ രാജാവും പൂജാരിയായി മാറി, വൈശ്യരായി മാറുന്നു. ഇപ്പോള് നിങ്ങള് നിര്വ്വികാരികളായി മാറുന്നതിന്റെ പ്രാലബ്ധം 21 ജന്മം വരെ നിലനില്ക്കുന്നു. പിന്നീടാണ് ഭക്തിമാര്ഗ്ഗം ആരംഭിക്കുന്നത്. പൂജ്യരായ ദേവീ-ദേവതകളുടെ ക്ഷേത്രമുണ്ടാക്കി പൂജിച്ചുകൊണ്ടേയിരിക്കുന്നു. ഇത് ഭാരതത്തില് മാത്രമാണ് നടക്കുന്നത്. ബാബ കേള്പ്പിക്കുന്ന 84 ജന്മങ്ങളുടെ കഥയും ഭാരതവാസികള്ക്കുവേണ്ടി മാത്രമാണ്. മറ്റെല്ലാ ധര്മ്മത്തിലുള്ളവര് വരുന്നത് ദ്വാപരയുഗം മുതലാണ്. പിന്നീട് പതുക്കെ-പതുക്കെ വൃദ്ധി പ്രാപിച്ച്-പ്രാപിച്ച് ഒരുപാടാകുന്നു. വ്യത്യസ്ഥമായതും പല തരത്തിലുമുള്ള ദേവീ-ദേവതകളുടെ ആചാര-രീതികളുണ്ടായിരുന്നു. ഇതൊന്നും ഭാരതത്തിലുളള ഗുരുക്കന്മാരുടേതല്ല. പകുതി കല്പത്തിനുശേഷം രാവണ രാജ്യം ആരംഭിക്കുന്നതിലൂടെ മുഴുവന് ആചാര-രീതികളും മാറുന്നു. പിന്നീട് പൂജ്യരില് നിന്നും പൂജാരിയായി മാറും. പൂജയും ആദ്യം ഒരു അവ്യഭിചാരിയായ ശിവന്റെയാണ് ചെയ്യുന്നത്. ശിവന്റെ ക്ഷേത്രമുണ്ടാക്കിയതിനുശേഷം ലക്ഷ്മീ-നാരായണന്റെയുണ്ടാക്കുന്നു. ഒരാള് ലക്ഷ്മീ-നാരായണന്റെ ക്ഷേത്രമുണ്ടാക്കിയെങ്കില് അടുത്തയാളുമുണ്ടാക്കും. പിന്നീട് രാമന്റെയും സീതയുടെയും ക്ഷേത്രമുണ്ടാക്കാന് ആരംഭിക്കുന്നു. അതിനുശേഷം കലിയുഗത്തില് നോക്കൂ, ഗണപതിയുടെയും, ഹനുമാന്റെയും, ചണ്ഡികാ ദേവിയുടെയുമെല്ലാം ക്ഷേത്രമുണ്ടാക്കാന് തുടങ്ങുന്നു. ഭക്തിമാര്ഗ്ഗത്തിനുവേണ്ടിയുള്ള സാമഗ്രികളും വേണമല്ലോ. വിത്ത് ചെറുതാണെങ്കിലും, വൃക്ഷം എത്ര വലുതായിരിക്കും. അതേപോലെ ഭക്തിയുടെ വിസ്താരവുമുണ്ടാകുന്നു. ഒരുപാട് ശാസ്ത്രങ്ങളെല്ലാം ഉണ്ടാക്കുന്നു. ഇപ്പോള് ബാബ കുട്ടികളോട് പറയുന്നു-ഭക്തിമാര്ഗ്ഗത്തിലെ സാമഗ്രികളെല്ലാം ഇല്ലാതാകണം. അച്ഛനായ എന്നെ മാത്രം ഓര്മ്മിക്കൂ. ഭക്തിയുടെ പ്രഭാവവും ഒരുപാടുണ്ടല്ലോ. എത്ര മനോഹരമാണ്. നൃത്തം-തമാശകള്, പാട്ടുകളും-കീര്ത്തന ങ്ങള്ക്കുമെല്ലാം എത്രയാണ് ചിലവാക്കുന്നത്. ഇപ്പോള് ബാബ പറയുന്നു-അച്ഛനായ എന്നേയും സമ്പത്തിനെയും ഓര്മ്മിക്കൂ. ആദി സനാതന ധര്മ്മത്തെ ഓര്മ്മിക്കൂ. ജന്മ-ജന്മാന്തരങ്ങളിലായി നിങ്ങള് അനേക പ്രകാരത്തിലുള്ള ഭക്തിയെല്ലാം ചെയ്തുവന്നു. ഗൃഹസ്ഥികളാണ് ഭക്തി ആരംഭിക്കുന്നത്. സന്യാസിമാരൊന്നും ഭക്തി ചെയ്യുന്നില്ല. യജ്ഞം,തപം, ദാനം, പുണ്യം, തീര്ത്ഥയാത്രകളെല്ലാം ഗൃഹസ്ഥികളുടെ ജോലിയാണ്. അല്ലാതെ സന്യാസിമാരുടേതല്ല. അവര് നിവൃത്തി മാര്ഗ്ഗത്തിലുള്ളരാണ്. അവരുടെ നിയമമാണ്- വീടെല്ലാം ഉപേക്ഷിച്ച് കാട്ടില് പോയി വസിച്ച് ബ്രഹ്മത്തെ ഓര്മ്മിക്കുക. അവര് തത്വ ജ്ഞാനികളാണ്, ബ്രഹ്മജ്ഞാനികളാണ്. തത്വത്തെ അഥവാ ബ്രഹ്മത്തെ തന്നെയാണ് ഈശ്വരനെന്നു കരുതുന്നത്. ഭാരതവാസികള് വാസ്തവത്തില് ആദി-സനാതന ദേവീ-ദേവത ധര്മ്മത്തിലുള്ളവരാണ്. എന്നാല് ഹിന്ദുസ്ഥാനില് വസിക്കുന്നതു കാരണം സ്വയത്തെ ഹിന്ദു എന്ന് മനസ്സിലാക്കി. അതേപോലെ സന്യാസിമാരും ആത്മാക്കള് വസിക്കുന്ന സ്ഥാനമാകുന്ന തത്വത്തെ പരമാത്മാവാണെന്ന് മനസ്സിലാക്കുന്നു. അവര് ബ്രഹ്മത്തെ അഥവാ തത്വത്തെ തന്നെയാണ് ഓര്മ്മിക്കുന്നത്. വാസ്തവത്തില് സന്യാസിമാര് സതോപ്രധാനമാകുമ്പോള് കാട്ടില് പോയി ശാന്തിയില് കഴിയുന്നു. അവര് ബ്രഹ്മത്തില് പോയി ലയിക്കും എന്നല്ല. ബാബ പറയുന്നു-ഇത് അവരുടെ മിഥ്യാജ്ഞാനമാണ്. ആര്ക്കും ലയിക്കാന് സാധിക്കില്ല. ആത്മാവ് അവിനാശിയാണല്ലോ, എങ്ങനെ ലയിക്കാന് സാധിക്കും! ഭക്തിമാര്ഗ്ഗത്തില് എത്രയാണ് തലയിട്ടുടക്കുന്നത്. പിന്നെ പറയുന്നു-ഭഗവാന് ഏതെങ്കിലും രൂപത്തില് എപ്പോഴെങ്കിലും ലഭിക്കുമെന്ന്. ഇപ്പോള് ആരാണ് ശരി? സന്യാസിമാര് പറയുന്നു-ബ്രഹ്മവുമായി യോഗം ചെയ്ത് ബ്രഹ്മത്തില് പോയി ലയിക്കുമെന്ന്. ഗൃഹസ്ഥത്തിലുള്ളവര് പറയുന്നു-ഭഗവാന് ഏതെങ്കിലും രൂപത്തില് വന്ന് പതിതരെ പാവനമാക്കി മാറ്റും. മുകളില് നിന്നും പ്രേരണയിലൂടെ പഠിപ്പിക്കുകയില്ല. ടീച്ചര് വീട്ടിലിരുന്നുകൊണ്ട് പ്രേരണ നല്കുമോ! പ്രേരണ എന്ന വാക്കില്ല. പ്രേരണയിലൂടെ ഒരു കാര്യവും നടക്കില്ല. ശങ്കരന്റെ പ്രേരണയിലൂടെയാണ് വിനാശമെന്നാണ് പറയുന്നത്, എന്നാല് ഇത് ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. മനുഷ്യര്ക്ക് മിസ്സൈലുകളെല്ലാം ഉണ്ടാക്കുക തന്നെ വേണം. പ്രേരണയുടെ കാര്യമില്ല. മനുഷ്യര് പറയുന്നു-ഭഗവാന്റെ പ്രേരണയിലൂടെ എല്ലാം നടക്കുന്നു അല്ലെങ്കില് പറയുന്നു-ശങ്കരന്റെ കണ്ണു തുറക്കുന്നതിലൂടെ പ്രളയമുണ്ടായി എന്ന്. ഇതെല്ലാം കഥകളാണ്. എന്നാല് അര്ത്ഥമൊന്നും മനസ്സിലാക്കുന്നില്ല. ആരുടെ ക്ഷേത്രത്തില് പോവുകയാണെങ്കിലും പറയും-അച്ചുതം കേശവം….എന്നാല് അര്ത്ഥമൊന്നും മനസ്സിലാക്കുന്നില്ല. ആര്ക്കും തന്റെ വലിയവരുടെ മഹിമയെക്കുറിച്ചറിയില്ല. ധര്മ്മസ്ഥാപകരെ ഗുരു എന്നാണ് പറയുന്നത്. ഗുരു എന്ന് പറയുന്നത് തെറ്റാണ്. ക്രിസ്തു ഗുരു അല്ലല്ലോ. ക്രിസ്തു ധര്മ്മം സ്ഥാപിക്കാനാണ് വരുന്നത്. സത്ഗതി ചെയ്യുന്നവരെയാണ് ഗുരു എന്ന് പറയുന്നത്. ധര്മ്മസ്ഥാപകര് ധര്മ്മം സ്ഥാപിക്കാനാണ് വരുന്നത്. ധര്മ്മസ്ഥാപകരുടെ പുറകില് അവരുടെ വംശാവലികളും വരുന്നു. അവര് ആരുടെയും സത്ഗതി ചെയ്യുന്നില്ല. അപ്പോള് അവരെ ഗുരു എന്ന് എങ്ങനെ പറയാന് സാധിക്കും! സര്വ്വരുടെയും സത്ഗതി ദാതാവാകുന്ന ഗുരു ഒന്നു മാത്രമാണ്. ഭഗവാനാകുന്ന അച്ഛന് വന്നാണ് എല്ലാരുടെയും സത്ഗതി ചെയ്യുന്നത്. മുക്തി-ജീവന്മുക്തി നല്കുന്നത്. ബാബയുടെ ഓര്മ്മ ആര്ക്കും മറക്കാന് സാധിക്കില്ല. മനുഷ്യരെല്ലാവരും അല്ലയോ ഭഗവാനേ, അല്ലയോ ഈശ്വരാ എന്ന് പറഞ്ഞ് ഒരു അച്ഛനെയാണ് ഓര്മ്മിക്കുന്നത്. കാരണം ബാബയാണ് എല്ലാവരുടെയും സത്ഗതി ദാതാവ്. ബാബ പറയുന്നു-ഇതെല്ലാം രചനകളാണ്. എല്ലാവര്ക്കും സുഖം നല്കുന്നതും, സമ്പത്ത് നല്കുന്നതും രചയിതാവ് ഒരു ബാബ മാത്രമാണ്. ഒരു സഹോദരന് മറ്റൊരു സഹോദരന് സമ്പത്ത് നല്കാന് സാധിക്കില്ല. സമ്പത്ത് എപ്പോഴും അച്ഛനില് നിന്നാണ് ലഭിക്കുന്നത്. ബാബ എല്ലാ പരിധിയില്ലാത്ത കുട്ടികള്ക്കും പരിധിയില്ലാത്ത സമ്പത്താണ് നല്കുന്നത്. അതുകൊണ്ടാണ് ബാബയെ ഓര്മ്മിക്കുന്നത് അല്ലയോ പരമാത്മാവേ ക്ഷമിക്കൂ. എന്നാല് ഒന്നും മനസ്സിലാക്കുന്നില്ല.

ബാബ പറയുന്നു- ഞാന് ഇവര് വിളിക്കുമ്പോഴല്ല വരുന്നത്. ബാബയുടെ വരവ് ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. ഡ്രാമയില് ബാബയുടെ വരവിന്റെ പാര്ട്ടും അടങ്ങിയിട്ടുണ്ട്. അനേക ധര്മ്മങ്ങളും വിനാശവും, ഒരു ധര്മ്മത്തിന്റെ സ്ഥാപനയും അഥവാ കലിയുഗത്തിന്റെ വിനാശവും, സത്യയുഗത്തിന്റെ സ്ഥാപന ചെയ്യണം. ബാബയുടെ സമയമാകുമ്പോഴാണ് വരുന്നത്. ഭക്തിമാര്ഗ്ഗത്തിന്റെയും പാര്ട്ട് ഡ്രാമയിലുണ്ട്. ഭക്തിമാര്ഗ്ഗത്തിലെ പാര്ട്ട് പൂര്ത്തിയാകുമ്പോഴാണ് ബാബ വരുന്നത്. കല്പം മുമ്പും ബാബാ, അങ്ങ് ബ്രഹ്മാ ശരീരത്തില് വന്നിരുന്നു. ഇപ്പോഴാണ് നിങ്ങള്ക്ക് ജ്ഞാനം ലഭിക്കുന്നത്. പിന്നീട് ഒരിക്കലും ലഭിക്കില്ല. ഇത് ജ്ഞാനമാണ്, മറ്റൊന്ന് ഭക്തിയാണ്. ജ്ഞാനത്തിലൂടെയുള്ള പ്രാലബ്ധമാണ് കയറുന്ന കല. സെക്കന്റില് ജീവന്മുക്തിയെന്നാണ് പാടപ്പെട്ടിട്ടുള്ളത്. ജനകന് സെക്കന്ററിലല്ലേ ജീവന്മുക്തി ലഭിച്ചത്! ജീവന്മുക്തിയെന്നതും ഒരു വാക്കാണ്. രാധയാണ് പിന്നീട് അനുരാധയായി മാറുന്നത്. ജനകന് പിന്നീട് സീതയുടെ അച്ഛനായ അനുജനകനായി മാറുകയാണ്. ഈ ജ്ഞാനത്തിലാണ് ഓരോ ഉദാഹരണവും നല്കിയിട്ടുള്ളത്. ഒന്നും മനസ്സിലാക്കുന്നില്ല. ജനകന് സെക്കന്റില് ജീവന്മുക്തി പ്രാപ്തമാക്കി എന്ന് പറയുന്നു. ഒരു ജനകനാണോ ജീവന്മുക്തി പ്രാപ്തമാക്കിയത്! എല്ലാവരും ജീവന്മുക്തി പ്രാപ്തമാക്കുന്നുണ്ട്. മുഴുവന് വിശ്വവും ജീവന്മുക്തി പ്രാപ്തമാക്കുന്നുണ്ട്. സത്ഗതി അല്ലെങ്കില് ജീവന്മുക്തി ഒരു വാക്കാണ്. ജീവന്മുക്തി എന്നാല് ഈ രാവണ രാജ്യത്തിലുള്ള ജീവിതത്തില് നിന്നും മുക്തമാക്കുകയാണ്. കുട്ടികള് എത്ര ദുര്ഗതിയിലായി, വളരെ ദുഃഖിയായി മാറിയിരിക്കുകയാണെന്ന് ബാബക്കറിയാം. പിന്നീട് അവരുടെ സത്ഗതിയുണ്ടാകണം. ആദ്യം മുക്തിയിലേക്ക് പോയിട്ടാണ് പിന്നീട് സത്ഗതിയിലേക്ക് പോകുന്നത്. ശാന്തിധാമത്തില് നിന്നും പിന്നീട് സുഖധാമത്തിലേക്ക് വരും. ഈ ചക്രത്തിന്റെ രഹസ്യവും ബാബയാണ് മനസ്സിലാക്കിതരുന്നത്. ബാബ പറയുന്നു-ഈ സമയം മുഴുവന് സൃഷ്ടി വൃക്ഷവും ജീര്ണ്ണിച്ചതും, തമോപ്രധാനവുമായി മാറിയിരിക്കുന്നു. അതിനാല് ആരും സ്വയത്തെ ദേവീ-ദേവത ധര്മ്മത്തിലെയാണെന്ന് മനസ്സിലാക്കുന്നില്ല. ആദി സനാതന ദേവീ-ദേവത ധര്മ്മത്തിലേതായിരുന്നു, കാരണം ദേവതകള് പവിത്രമാണ്. നമ്മള് അപവിത്രരും പതിതരും സ്വയത്തെ ദേവത എന്ന് എങ്ങനെ പറയും! അതുകൊണ്ടാണ് പറയുന്നത്-ഈ വികാരങ്ങളെയെല്ലാം ഉപേക്ഷിക്കൂ എന്ന്. ഈ വികാരങ്ങളെല്ലാം പകുതി കല്പമായിട്ടുള്ളതാണ്. പെട്ടെന്ന് ഒരു ജന്മത്തില് ഉപേക്ഷിക്കാന് പരിശ്രമമുണ്ട്. പരിശ്രമിക്കാതെ വിശ്വത്തിന്റെ അധികാരിയായി മാറാന് സാധിക്കില്ല. ബാബയെ ഓര്മ്മിക്കുമ്പോള് മാത്രമെ സ്വയത്തിന് രാജ്യതിലകം നല്കാന് സാധിക്കൂ അര്ത്ഥം രാജ്യാധികാരിയായി മാറാന് സാധിക്കൂ. നല്ല രീതിയില് ഓര്മ്മിക്കുകയും, ശ്രീമതത്തിലൂടെ നടക്കുകയുമാണെങ്കില് നിങ്ങള് രാജാക്കന്മാരുടെയും രാജാവായി മാറും. പഠിപ്പിക്കാനുള്ള ടീച്ചര് പഠിപ്പിക്കാനായി വന്നിരിക്കുകയാണ്. ഈ പാഠശാല മനുഷ്യനില് നിന്നും ദേവതയായി മാറാനുള്ളതാണ്. ബാബ നരനില് നിന്നും നാരായണനായി മാറാനുള്ള കഥയാണ് കേള്പ്പിക്കുന്നത്. ഈ കഥ എത്ര പ്രസിദ്ധമാണ്. ഇതിനെ അമരകഥ, സത്യ-നാരായണന്റെ കഥ, മൂന്നാമത്തെ നേത്രത്തിന്റെ കഥ എന്നും പറയുന്നു.

ഗീതം എത്ര നല്ലതാണെന്ന് നോക്കൂ! ബാബ നമ്മെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുകയാണ്, അത് ആര്ക്കും തട്ടിയെടുക്കാന് സാധിക്കില്ല. അവിടെ ഭൂമികുലുക്കമോ അല്ലെങ്കില് ഒരു വിഘ്നമോ ഉണ്ടായിരിക്കുകയില്ല. നിങ്ങള് അങ്ങനെയുള്ള ഉറച്ചതും അഘണ്ഡവും പവിത്രതയുടെയും, സുഖ-ശാന്തിയുടെയും രാജ്യം ഇപ്പോള് പ്രാപ്തമാക്കുകയാണ്. കല്പം മുമ്പ്, 5000 വര്ഷത്തേതു പോലെ വീണ്ടും ഭാരതം സ്വര്ഗ്ഗമായി മാറുകയാണ്. നിങ്ങള്ക്കറിയാം നമ്മള് ദേവതകളായിരുന്നു, പിന്നീട് 84 ജന്മങ്ങളെടുത്താണ് ഇങ്ങനെയായി മാറിയത്. പിന്നീട് നമ്മള് തന്നെയാണ് ദേവതകളായി മാറുന്നത്. ഇതിനെയാണ് സ്വദര്ശന ചക്രധാരിയെന്ന് പറയുന്നത്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. സ്വയം സ്വയത്തിന് രാജ്യതിലകം നേടുന്നതിനുവേണ്ടി ഓര്മ്മിക്കാനുള്ള പരിശ്രമം ചെയ്യണം. എല്ലാ വികാരങ്ങളേയും ഉപേക്ഷിക്കണം.

2. ബ്രഹ്മാബാബക്ക് സമാനം സാധാരണവും ഗുപ്തവുമായി കഴിയണം. പുറമെയുള്ള അഹങ്കാരമൊന്നും കാണിക്കരുത്. തന്റെ ഭാവി രാജ്യപദവിയുടെ ലഹരിയില് കഴിയണം.

വരദാനം:-

വാചാ സേവനം നടത്തുമ്പോള് മനസാ പവര്ഫുള്ളായിരിക്കണം. മനസാ ദ്വാരാ മറ്റുള്ളവരുടെ മനസ്സിനെ പരിവര്ത്തനപ്പെടുത്തൂ, അതായത് മനസാ ദ്വാരാ മനസ്സിനെ നിയന്ത്രിക്കൂ, വാക്കുകളിലൂടെ ലൈറ്റും മൈറ്റും കൊടുത്ത് നോളേജ്ഫുള് ആക്കൂ, കര്മ്മണാ അര്ത്ഥം സമ്പര്ക്കം അഥവാ തങ്ങളുടെ രമണീയമായ കര്മ്മത്തിലൂടെ അവരെ യഥാര്ത്ഥമായ കുടുംബത്തിന്റെ അനുഭവം ചെയ്യിപ്പിക്കൂ. അങ്ങിനെ മൂന്ന് സ്വരൂപത്തിലും ഇരുന്ന് ഓരോ കര്മ്മങ്ങളും ചെയ്യുകയാണെങ്കില് സ്വതവേ സിദ്ധിസ്വരൂപരായി മാറും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top