20 October 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

October 19, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ-നിങ്ങള്ക്ക് യോഗബലത്തിലൂടെ ശത്രുവാകുന്ന രാവണനു മേല് വിജയം പ്രാപ്തമാക്കണം, മനുഷ്യനില് നിന്നും ദേവതയായി മാറുന്നതിനുവേണ്ടി ദൈവീക ഗുണങ്ങളെ ധാരണ ചെയ്യണം.

ചോദ്യം: -

എല്ലാ കുട്ടികളും ഒരേപോലെ ബാബയുടെ ശ്രീമതമനുസരിച്ച് നടക്കുന്നില്ല, എന്തുകൊണ്ട്?

ഉത്തരം:-

കാരണം ബാബ എന്താണോ, അങ്ങനെ ബാബയെ എല്ലാവരും ഒരുപോലെ മനസ്സിലാക്കിയിട്ടില്ല. പൂര്ണ്ണമായി തിരിച്ചറിയുമ്പോള് മാത്രമെ ശ്രീമതത്തിലൂടെ നടക്കുകയുള്ളൂ. മായയാകുന്ന ശത്രു ശ്രീമതത്തിലൂടെ നടക്കാന് അനുവദിക്കുന്നില്ല. അതിനാല് ഇടക്കിടക്ക് കുട്ടികള് അവനവന്റെ മതമനുസരിച്ച് നടക്കുന്നു. പിന്നീട് പറയുന്നു-മായയുടെ കൊടുങ്കാറ്റ് വരുമ്പോള് അങ്ങയുടെ ഓര്മ്മ മറന്നുപോവുകയാണെന്ന്. ബാബ പറയുന്നു-കുട്ടികളെ, രാവണനാകുന്ന മായയെ പേടിക്കരുത്. ശക്തിശാലിയായി പുരുഷാര്ത്ഥം ചെയ്താല് മായ ക്ഷീണിക്കും.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഈശ്വരന് നമ്മളില് നിന്നും വേര്പിരിയില്ല, നമ്മള് ഈശ്വരനില് നിന്നും വേര്പിരിയില്ല…

ഓം ശാന്തി. നിങ്ങള് ആത്മാവ് ഒറ്റയാണ്. ഓരോരുത്തരും പറയും ഓം ശാന്തി എന്ന്. ഇവിടെ ഡബിളാണ് (ബാബയും ബ്രഹ്മാബാബയും), അതിനാല് രണ്ട് തവണ ഓം ശാന്തി എന്ന് പറയണം-ഓം ശാന്തി, ഓം ശാന്തി. ഇപ്പോള് ബാബ കുട്ടികള്ക്ക് മനസ്സിലാക്കിതരുന്നു-നിങ്ങള് ഇവിടെ യുദ്ധത്തിന്റെ മൈതാനത്തിലാണ്. മറ്റുള്ള മനുഷ്യര് പരസ്പരം യുദ്ധം ചെയ്യുന്നതുപോലെയല്ല. ഓരോ വീട്-വീടുകളിലും വഴക്കും ബഹളവുമാണ്. ഭൂരിപക്ഷത്തിന്റെ കാര്യമാണ് ചെയ്യുക. നമ്പര്വണ് ദേഹാഭിമാനമാണ്, രണ്ടാമത്തേത് കാമമാണ്. നിങ്ങള് ഇപ്പോള് ഓര്മ്മയുടെ ബലത്തിലൂടെ 5 വികാരങ്ങളാകുന്ന രാവണന്റെ മേല് വിജയം പ്രാപ്തമാക്കുകയാണ്. ഓര്മ്മയുടെ ബലമുണ്ടെങ്കില് നിങ്ങള് വീണു പോകില്ല. നിങ്ങളുടെ യുദ്ധം ഒരു രാവണനുമായിട്ടാണ്. ലോകത്തില് അനേക പ്രകാരത്തിലുള്ള കാര്യങ്ങളുണ്ടായിരിക്കും. എന്നാല് ഇവിടെ ഒരു കാര്യം മാത്രമാണ്. നിങ്ങളുടെ യുദ്ധം രാവണനുമായിട്ടാണ്. നിങ്ങളെ ആരാണ് പഠിപ്പിക്കുന്നത്? പതിത-പാവനനായ ഭഗവാന്. ബാബ പതിതത്തില് നിന്നും പാവനമാക്കി മാറ്റുന്നവനാണ്. പാവനന് അര്ത്ഥം ദേവത, നിങ്ങളാണ് വിശ്വത്തിന്റെ അധികാരികളായി മാറുന്നത്. രാവണനിലൂടെയാണ് നിങ്ങള് പതിതമായി മാറിയതെന്ന് ഒരു മനുഷ്യരും മനസ്സിലാക്കുന്നില്ല. ബാബ മനസ്സിലാക്കിതന്നു-ഈ സമയം മുഴുവന് ലോകത്തിലും രാവണ രാജ്യമാണ്. രാമരാജ്യം സത്യയുഗത്തിലും ത്രേതായുഗത്തിലുമാണ് ഉള്ളത്. അതും മുഴുവന് ലോകത്തിലാണ് എന്ന് പറയും. എന്നാല് സത്യ-ത്രേതായുഗത്തില് കൂടുതല് മനുഷ്യരുണ്ടായിരിക്കില്ല. നിങ്ങള് യോഗബലത്തിലൂടെ വിശ്വത്തിന്റെ രാജ്യമെടുക്കുകയാണ്. ഇവിടെ ഇരിക്കുമ്പോള് മാത്രം ബാബയെ ഓര്മ്മിക്കണം അഥവാ സ്വദര്ശന ചക്രം കറക്കണം, അങ്ങനെയല്ല. ഇത് എല്ലാ സമയത്തും ബുദ്ധിയിലുണ്ടായിരിക്കണം. നമ്മള് സ്വര്ഗ്ഗത്തില് പകുതി കല്പം രാജ്യം ഭരിച്ചു പിന്നീട് രാവണന്റെ ശാപമേറ്റാണ് താഴേക്ക് വന്നത്. താഴേക്കിറങ്ങാന് സമയമെടുക്കുമല്ലോ. 84 പടികള് താഴേക്കിറങ്ങണം. കയറുന്ന കലയില് പടികളില്ല. അഥവാ പടികളുണ്ടെങ്കില് എങ്ങനെ സെക്കന്റില് ജീവന്മുക്തി എന്ന് പറയും? 2500 വര്ഷം ഇറങ്ങുന്നത് എവിടെ കിടക്കുന്നു, കുറച്ചു വര്ഷത്തില് തന്നെ കയറുന്ന കലയിലേക്ക് വരുന്നത് എവിടെക്കിടക്കുന്നു! നിങ്ങളുടേത് യോഗബലമാണ്. മനുഷ്യരുടേത് ബാഹുബലമാണ്. ദ്വാപരയുഗം മുതലാണ് താഴേക്കിറങ്ങുന്നത്. അതിനുശേഷമാണ് ബാഹുബലം ആരംഭിക്കുന്നത്. സത്യയുഗത്തില് വധിക്കുന്നതിന്റെ കാര്യമൊന്നുമില്ല. കൃഷ്ണനെ ഉരലില് കെട്ടിയിട്ടതായി കാണിക്കാറുണ്ട്. അങ്ങനെ ഒരു കാര്യമൊന്നുമില്ല. സത്യയുഗത്തില് കുട്ടികള് ഒരിക്കലും വികൃതിയുള്ളവരാകില്ല. കൃഷ്ണന് സര്വ്വഗുണ സമ്പന്നവും, 16 കലാ സമ്പൂര്ണ്ണനുമായിരിക്കും. കൃഷ്ണനെ എത്രയാണ് ഓര്മ്മിച്ചുകൊണ്ടിരിക്കുന്നത്. നല്ല വസ്തുവിന്റെ ഓര്മ്മയാണല്ലോ വരുന്നത്. ലോകത്തില് 7 അത്ഭുതങ്ങളുണ്ടെങ്കില് അത് മനുഷ്യര്ക്ക് ഓര്മ്മവന്ന് കാണാന് പോകാറുണ്ട്. ആബുവില് മനുഷ്യര് കാണാന് പോകുന്ന നല്ലതിലും വെച്ച് നല്ല വസ്തു ഏതാണ്? ധാര്മ്മിക ചിന്തയുള്ള ആളുകള് ക്ഷേത്രങ്ങള് കാണാനെല്ലാം പോകാറുണ്ട്. ഭക്തിമാര്ഗ്ഗത്തില് ഒരുപാട് ക്ഷേത്രങ്ങളുണ്ട്. സത്യ ത്രേതായുഗത്തില് ഒരു ക്ഷേത്രവുമില്ല. ക്ഷേത്രങ്ങളെല്ലാം ഓര്മ്മചിഹ്നത്തിനായി പിന്നീടാണ് ഉണ്ടാക്കുന്നത്. സത്യയുഗത്തില് ആഘോഷങ്ങളൊന്നുമില്ല. അവിടെ ദീപാവലിയും ഇവിടുത്തെ പോലെയൊന്നുമല്ല. ശരിയാണ്, സിംഹാസനത്തില് ഇരിക്കുമ്പോള് കിരീടധാരണത്തിന്റെ ദിവസം ആഘോഷിക്കാറുണ്ട്. സത്യയുഗത്തില് എല്ലാവരുടെയും ജ്യോതി തെളിഞ്ഞിരിക്കും.

നവയുഗം വന്നെത്തി…. എന്ന് നിങ്ങളുടെ ഒരു ഗീതവുമുണ്ട്. നമ്മള് നവയുഗത്തിലേക്കു വേണ്ടി അര്ത്ഥം സത്യയുഗത്തിലേക്ക് വേണ്ടി, ദേവീ-ദേവതയായി മാറാനുള്ള പുരുഷാര്ത്ഥം ചെയ്യുകയാണെന്ന് നിങ്ങള്ക്ക് മാത്രമാണ് അറിയുന്നത്. പഠിപ്പ് പൂണ്ണമായും പഠിക്കണം. എവിടെ ജീവിക്കുമ്പോഴും ജ്ഞാനമാകുന്ന അമൃത് കുടിച്ചുകൊണ്ടേയിരിക്കണം. ഇത് സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തെ അറിയാനുള്ള ജ്ഞാനമാണ്. ഈ ജ്ഞാനത്തില് ഭാഷയൊന്നും പഠിക്കേണ്ട കാര്യമില്ല. ബാബയെ ഓര്മ്മിച്ച് സ്വദര്ശന ചക്രം കറക്കണം. അത്രമാത്രം. ഇവിടെ ഇരിക്കുന്ന നിങ്ങള് സ്വദര്ശന ചക്രധാരികളാണ്. നമ്മുടെ 84 ജന്മങ്ങളുടെ ചക്രം പൂര്ത്തിയായി എന്ന് നിങ്ങളുടെ ബുദ്ധിയിലുണ്ട്. ഇപ്പോള് പഴയ ശരീരത്തേയും പഴയ സംബന്ധത്തേയും ഉപേക്ഷിച്ച് പുതിയതെടുക്കണം. ബാബ വിഷ്ണുപുരിയുടെ അധികാരിയാക്കി മാറ്റാനുള്ള പുരുഷാര്ത്ഥമാണ് ചെയ്യിപ്പിക്കുന്നത്. ലോകത്തിലുള്ള മറ്റെല്ലാവരും ആസുരീയ സമ്പ്രദായത്തിലുള്ളവരാണ്. ഭഗവാനുവാച-ഇത് കല്പം മുമ്പത്തേതു പോലെയുള്ള ഗീതയുടെ യുഗമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് കല്പ-കല്പത്തിലെ സംഗമയുഗമാണ്. ബാബ പറയുന്നു-ഞാന് ഈ കല്പത്തിലെ സംഗമയുഗത്തിലാണ് വരുന്നത്. ഞാന് കല്പം മുമ്പത്തെ ഗീതയുടെ ഭഗവാനാണ്. ബാബ ഈ ലോകത്തിലേക്ക് വരുന്നത് പുതിയ ലോകം രചിക്കാനാണ്. ദ്വാപരയുഗത്തില് എങ്ങനെയാണ് വരുക! ഇത് വളരെ വലിയ തെറ്റാണ്. ചിലത് ചെറുതും മറ്റു ചിലത് വലിയ തെറ്റുകളുമായിരിക്കും. ഇതാണ് വലുതിലും വെച്ച് വലിയ തെറ്റ്. പുനര്ജന്മ രഹിതനായ ശിവബാബയ്ക്ക് പകരം 84 ജന്മങ്ങള് എടുക്കുന്ന കൃഷ്ണന്റെ പേരാണ് ഇട്ടിരിക്കുന്നത്. നിങ്ങള്ക്കറിയാം, എന്നെ ഓര്മ്മിക്കൂ എന്ന് ശ്രീകൃഷ്ണന് പറയാന് സാധിക്കില്ല. എല്ലാ ധര്മ്മത്തിലുള്ളവരും ശ്രീകൃഷ്ണനെ അംഗീകരിക്കില്ലല്ലോ. ശിവന് നിരാകാരനാണ്. നിങ്ങള് ശിവശക്തി സേനകളാണ്. നിങ്ങള് ശിവബാബയോടൊപ്പം യോഗം വെച്ചാണ് ശക്തി എടുക്കുന്നത്. ഓര്മ്മിക്കുന്ന കാര്യത്തില് സ്ത്രീയെന്നും പുരുഷനെന്നൊന്നുമില്ല. നിങ്ങള് എല്ലാ ആത്മാക്കളും സഹോദരന്മാരാണ്. എല്ലാവരും ബാബയില് നിന്നും ശക്തിയെടുക്കുകയാണ്. അച്ഛനല്ലേ സമ്പത്ത് നല്കുന്നത്. ബാബ സര്വ്വശക്തിവാനാണ്. ലക്ഷ്മീ-നാരായണനും സര്വ്വശക്തിവാനാണ്, കാരണം മുഴുവന് വിശ്വത്തിന്റെയും അധികാരിയാണല്ലോ. അവര് എങ്ങനെ രാജ്യം പ്രാപ്തമാക്കി? ഇപ്പോള് ഭാരതത്തില് മാത്രമല്ല മുഴുവന് ലോകത്തിലും രാവണ രാജ്യമാണ്. തനിക്ക് മുമ്പ് രാജ്യം ഭരിച്ചുപോയ രാജാക്കന്മാരുടെ തലമുറയാണെന്ന് ഇപ്പോഴത്തെ ചില രാജാക്കന്മാര്ക്ക് അറിയാം. രാജ്യഭരണം സത്യയുഗം മുതല് ആരംഭിച്ചതിനാല് തീര്ച്ചയായും കഴിഞ്ഞ ജന്മത്തില് അങ്ങനെയുള്ള പുരുഷാര്ത്ഥം ചെയ്തിട്ടുണ്ടായിരിക്കും. ദാന-പുണ്യം ചെയ്യുന്നതിലൂടെ പതിതമായ രാജ്യഭാഗ്യമാണ് ലഭിക്കുന്നത്. ഈ സംഗമയുഗത്തില് ജ്ഞാനത്തിലൂടെയും യോഗത്തിലൂടെയും നിങ്ങള് 21 ജന്മത്തിലേക്ക് വേണ്ടി രാജ്യഭാഗ്യം പ്രാപ്തമാക്കുന്നു. ഈ പഴയ ലോകം മുഴുവന് വിനാശമാകണമെന്ന് നിങ്ങള്ക്കറിയാം. ഈ ദേഹവുമുണ്ടായിരിക്കില്ല. അതിനാല് സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കണം. ബാബാ, ബാബാ, എന്ന് പറയാന് പഠിക്കൂ. ശരീരധാരികളായ കുട്ടികളെ പഠിപ്പിക്കുമ്പോള് അവര് അച്ഛനെ തന്നെയാണ് ഓര്മ്മിക്കുന്നത്. ഇപ്പോള് ആത്മീയ അച്ഛന് നിങ്ങളോട് പറയുന്നു-അല്ലയോ കുട്ടികളെ, ഇത് പുതിയ കാര്യമാണ്. ബാബ പറയുന്നു-ഇപ്പോള് ആത്മീയ അച്ഛനായ എന്നെ ഓര്മ്മിക്കൂ കാരണം തിരിച്ച് വീട്ടിലേക്ക് പോകണം. ആത്മാവ് അവിനാശിയാണ്, എന്നാല് ദേഹം വിനാശിയാണ്. അപ്പോള് ശക്തിശാലി ആരാണ്? ശരീരം ആത്മാവിനെ ആധാരമാക്കിയാണ് മുന്നോട്ട് പോകുന്നത്. ശരീരത്തില് നിന്നും ആത്മാവ് പോയിക്കഴിഞ്ഞാല് ശരീരത്തെ അഗ്നിയിലിട്ട് കത്തിക്കുന്നു. ആത്മാവ് അവിനാശിയാണ്. ആത്മാവ് ബിന്ദു തന്നെയാണ്. എന്നാല് ആര്ക്കും അറിയില്ല. കൂടിപ്പോയാല് ആര്ക്കെങ്കിലും സാക്ഷാത്കാരമുണ്ടാകും, എന്നിട്ടെന്താണ് കാര്യം! ബിന്ദുവാകുന്ന ആത്മാവില് 84 ജന്മങ്ങളുടെ പാര്ട്ടടങ്ങിയിട്ടുണ്ടെന്ന കാര്യം അവര്ക്കറിയില്ല. ഈ കാര്യങ്ങളെല്ലാം നിങ്ങളുടെ ബുദ്ധിയില് മാത്രമാണ് ഉള്ളത്. രാജയോഗം പഠിപ്പിക്കുന്നത് ഒരച്ഛനാണ്. പിന്നെ വക്കീലും, എന്ജിനിയറുമെല്ലാം തുടര്ന്നുകൊണ്ടേ വരും. ഇവിടെ മനുഷ്യനില് നിന്നും ദേവതയായി മാറണം. അവരും മനുഷ്യരാണ്. എന്നാല് അവരെ ദേവത എന്നാണ് പറയുന്നത്. ദേവത എന്നാല് ദൈവീക ഗുണങ്ങള് ധാരണ ചെയ്യുന്നവര്. നിങ്ങള്ക്കും പുരുഷാര്ത്ഥം ചെയ്ത് ദൈവീക ഗുണങ്ങളുള്ളവരായി മാറണം. ഇതാണ് ലക്ഷ്യം. ദേവതകളില് ഏതെല്ലാം ഗുണങ്ങളാണ് ഉള്ളതെന്ന് നിങ്ങള്ക്കറിയാം. അതേ പോലെ നമുക്കും ആയി മാറണം. പ്രജകളുമുണ്ടായിരിക്കണം. പ്രജകള് ഒരുപാടുണ്ടാകാറുണ്ട്. ബാക്കി രാജാവും റാണിയുമായി മാറാനാണ് പരിശ്രമമുള്ളത്. ഒരുപാട് പരിശ്രമിക്കുന്നവര് രാജാവും റാണിയുമായി മാറും. അനേകര്ക്ക് ജ്ഞാനം നല്കുന്നവര്ക്ക് അവനവന്റെ ഹൃദയത്തില് നിന്നും മനസ്സിലാക്കാന് സാധിക്കും. ആത്മാവാണ് പറയുന്നത്-ഞാന് പരിധിയില്ലാത്ത ബാബയുടേതായി മാറുക തന്നെ ചെയ്യുമെന്ന്. ബാബയില് സമര്പ്പണമാകും, ബലിയര്പ്പണമാകുമെന്ന്. എന്റെയടുത്തുള്ളതെല്ലാം സമര്പ്പിക്കാമെന്ന്. ഈശ്വരനല്ലേ കൊടുക്കുന്നത്. അങ്ങ് വരുമ്പോള് ഞാന് അങ്ങയില് ബലിയര്പ്പണമാകും. അതിനു പകരമായി അങ്ങയില് നിന്നും പുതിയ ശരീരവും മനസ്സും ധനവുമെടുക്കും. പുതിയ മനസ്സെങ്ങനെയെടുക്കും? ആത്മാവിനെ പുതിയതാക്കി(പവിത്രം) മാറ്റും. പിന്നീട് ശരീരവും പുതിയതെടുക്കും. രാജധാനിയുമെടുക്കും. ഇപ്പോള് നിങ്ങള് എടുത്തുകൊണ്ടിരിക്കുകയല്ലേ. ആത്മാവാണ് പറയുന്നത്-ഞാന് ഈ ശരീരസഹിതം അങ്ങയുടേതാണ്. ബാബാ, ഞാന് അങ്ങയുടെ ശരണത്തിലേക്ക് വരുകയാണ്. എല്ലാവരും രാവണ രാജ്യത്തില് ഒരുപാട് ദുഃഖികളായി മാറിയിരിക്കുകയാണ്. അതിനാല് ബാബ ഈ രാവണ രാജ്യത്തില് നിന്നും മുക്തമാക്കി തന്റെ രാജധാനിയിലേക്ക് കൊണ്ടുപോകൂ. ശിവബാബയെ ലഭിച്ചു എങ്കില് ബാക്കിയെന്താണ് വേണ്ടത്! ശിവബാബയുടെ ശ്രീമതത്തിലൂടെയാണ് സ്വര്ഗ്ഗമുണ്ടാകുന്നത് എന്ന് നിങ്ങള്ക്കറിയാം. ആസുരീയ രാവണന്റെ മതമനുസരിച്ചാണ് നരകമുണ്ടാകുന്നത്. ഇപ്പോള് വീണ്ടും ശ്രീമതത്തിലൂടെ സ്വര്ഗ്ഗമുണ്ടാകണം. കല്പം മുമ്പ് വന്നവരായിരിക്കും തീര്ച്ചയായും വന്നിട്ടുണ്ടായിരിക്കുക. ശ്രീമതത്തിലൂടെ ശ്രേഷ്ഠമായി മാറും. രാവണന്റെ മതമനുസരിച്ച് നടക്കുന്നതിലൂടെ താഴേക്ക് വീഴും. ഇപ്പോള് നിങ്ങളുടേത് കയറുന്ന കലയാണ്. ബാക്കിയെല്ലാവരുടെയും ഇറങ്ങുന്ന കലയാണ്. എത്രയധികം ധര്മ്മങ്ങളാണ്. സത്യയുഗത്തില് ഒരു ദേവീ-ദേവത ധര്മ്മം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള് ഈ ധര്മ്മം പ്രായേണ ലോപിച്ചു പോയി. (ആല് വൃക്ഷത്തിന്റെ ഉദാഹരണം).

ദേവീ-ദേവത ധര്മ്മത്തിന്റെ അടയാളങ്ങളുണ്ടെന്ന് നിങ്ങള്ക്കറിയാം. വാസ്തവത്തില് ദേവീ-ദേവതകളുടെ രാജ്യമുണ്ടായിരുന്നു. 5000 വര്ഷത്തിന്റെ കാര്യമാണ്. ഇത് 5000 വര്ഷത്തിന്റെ ചക്രമാണ് എന്ന് നിങ്ങള് തെളിയിച്ച് മനസ്സിലാക്കികൊടുക്കുന്നു. ഈ ചക്രത്തില് 4 യുഗങ്ങളാണ്. ഓരോ യുഗത്തിന്റെയും ആയുസ്സ് 1250 വര്ഷങ്ങളാണ്. മനുഷ്യര് ലക്ഷക്കണക്കിന് വര്ഷങ്ങളാണെന്ന് പറയുന്നു. ഒരുപാട് വര്ഷങ്ങളുള്ളതു കാരണം ആരുടെയും ബുദ്ധിയില് ഇരിക്കുന്നില്ല. മനുഷ്യര് മനസ്സിലാക്കുന്നു-മറ്റ് സ്ഥാപനങ്ങളെ പോലെ തന്നെയാണ് ഈ ബ്രഹ്മാകുമാരീസ് എന്ന സ്ഥാപനവും. ഇവിടെ ഗീതയാണ് കേള്പ്പിക്കുന്നത്. ഗീത കൃഷ്ണനാകുന്ന ഭഗവാനാണ് പാടിയത്. ഈ വജ്രത്തിന്റെ വ്യാപാരിയായ ദാദയെ കാണുമ്പോള് മനുഷ്യര്ക്ക് സംശയമുണ്ടാകുന്നു. ബാബ പറയുന്നു-ഞാന് എങ്ങനെയാണോ, എന്താണോ, ഇതുവരെ ആരും എന്നെ തിരിച്ചറിഞ്ഞിട്ടില്ല. അവസാനം നിങ്ങള് പൂര്ണ്ണ രൂപത്തില് അറിയും. ഇതു വരെ സംഖ്യാക്രമമനുസരിച്ചാണ് മനസ്സിലാക്കിയിട്ടുള്ളത്. അതുകൊണ്ടാണ് ശ്രീമതത്തിലൂടെ നടക്കുന്നത് ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കുന്നത്. നല്ല-നല്ല കുട്ടികള് പോലും ശ്രീമതത്തിലൂടെ നടക്കുന്നില്ല. രാവണന് ശ്രീമതത്തിലൂടെ നടക്കാന് അനുവദിക്കുന്നില്ല. അവനവന്റെ മതമനുസരിച്ച് നടക്കുന്നു. പൂര്ണ്ണമായും ശ്രീമതത്തിലൂടെ നടക്കുന്നവര് വളരെ കുറച്ചുപേരാണ് ഉള്ളത്. മുന്നോട്ട് പോകുമ്പോള് പൂര്ണ്ണമായി തിരിച്ചറിയുമ്പോള് ശ്രീമതത്തിലൂടെ നടക്കും. ബാബ എന്താണോ, ഏതാണോ, അത് മുന്നോട്ട് പോകുന്തോറും മനസ്സിലാക്കും. ഇപ്പോള് മനസ്സിലാക്കികൊണ്ടിരിക്കുന്നുണ്ട്. മുഴുവന് മനസ്സിലാക്കിയെങ്കില് ബാക്കിയെന്താണ് വേണ്ടത്! ഗൃഹസ്ഥത്തില് ജീവിക്കുമ്പോഴും മായയാകുന്ന ശത്രു ശ്രീമതമനുസരിച്ച് നടക്കാന് അനുവദിക്കില്ല. കുട്ടികള് പറയുന്നു-ബാബാ, മായയുടെ കൊടുങ്കാറ്റ് ഒരുപാട് വരുന്നുണ്ട്. മായ ബാബയുടെ ഓര്മ്മയെ മറപ്പിക്കുന്നു. ശരിയാണ്, ഒരുപാട് പുരുഷാര്ത്ഥം ചെയ്യുകയാണെങ്കില് അവസാനം മായയും ക്ഷീണിച്ചുപോകും. 8 ന്റെ മാലയാണ് ഉള്ളത്. മുഖ്യമായത് 8 രത്നങ്ങളാണ് ഉള്ളത്. 8 എണ്ണം ജോഡിയാണ്. നവരത്നത്തിന്റെ ഇടയില് ശിവബാബയെ കാണിക്കുന്നു. ചിലര് ചുവന്ന നിറത്തിലും മറ്റുചിലര് വെളുത്തനിറത്തിലുമാണ് ഉണ്ടാക്കുന്നത്. ശിവബാബ ബിന്ദുവാണല്ലോ. ബിന്ദു ചുവന്ന നിറത്തിലല്ല, വെളുത്ത നിറത്തിലാണ് ഉണ്ടായിരിക്കുക. ബാബ വളരെ സൂക്ഷ്മമാണ്. ദിവ്യ ദൃഷ്ടിയിലൂടെയല്ലാതെ ആര്ക്കും കാണാന് സാധിക്കില്ല. ഡോക്ടര്മാരെല്ലാം എത്രയാണ് ബിന്ദുവിനെ കാണാനായി പരിശ്രമിക്കുന്നത്. എന്നാല് അവ്യക്തമായ വസ്തുവായതുകൊണ്ട് കാണാന് സാധിക്കില്ല. അതുകൊണ്ടാണ് ചോദിക്കുന്നത്-നിങ്ങള് പറയുന്നു, നമ്മള് ആത്മാവാണെന്ന്, ശരി അതിന് ആത്മാവിനെ എപ്പോഴാണ് കണ്ടത്? സ്വയത്തെ തന്നെ കാണാന് സാധിക്കുന്നില്ല എങ്കില് പിന്നെ എങ്ങനെയാണ് ബാബയെ കാണാന് സാധിക്കുന്നത്! ആത്മാവില് എങ്ങനെയാണ് പാര്ട്ടടങ്ങിയിട്ടുള്ളത് എന്ന് അറിയണം. ഇത് തീര്ത്തും ആര്ക്കും അറിയില്ല. 84 ജന്മത്തിനു പകരം 84 ലക്ഷമാണെന്ന് പറയുന്നു. ബാബ വന്നാണ് കുട്ടികള്ക്ക് എല്ലാ കാര്യങ്ങളും മനസ്സിലാക്കിതരുന്നത്. ഇന്നത്തെ ഭാരതമെന്താണ്, നാളത്തെ ഭാരതമെന്തായിരിക്കും! മഹാഭാരത യുദ്ധവുമുണ്ട്. ഗീതാ ജ്ഞാനവും നല്കിക്കഴിഞ്ഞു. ഇത് രുദ്ര യജ്ഞവുമാണ്. എല്ലാ ധര്മ്മങ്ങളുടെയും വിനാശവും ഒരു ധര്മ്മത്തിന്റെ സ്ഥാപനയുമാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഈ ശിവബാബയുടെ ഭണ്ഡാരത്തില് നിന്നും നിങ്ങള്ക്ക് പവിത്രമായ ഭോജനമാണ് ലഭിക്കുന്നത്. ബ്രാഹ്മണ-ബ്രാഹ്മണിമാരുണ്ടാക്കുന്നത് കാരണം, ബ്രഹ്മാഭോജനത്തിന്റെ മഹിമ അപരം അപാരമാണ്. ഇതിലൂടെ നിങ്ങള് പവിത്രമായി മാറി പവിത്രമായ ലോകത്തിന്റെ അധികാരിയായി മാറുന്നു. അതുകൊണ്ട് പവിത്രമായ ഭോജനം വളരെ നല്ലതാണ്. എത്രത്തോളം നിങ്ങള് ഉയര്ന്നവരാകുന്നുവോ അത്രത്തോളം ശുദ്ധമായ ഭോജനവും നിങ്ങള്ക്ക് ലഭിക്കും. യോഗയുക്തമായി ഭോജനമുണ്ടാക്കുകയാണെങ്കില് ഒരുപാട് ബലവും ലഭിക്കും. അതും മുന്നോട്ട് പോകുമ്പോള് ലഭിക്കും. സെന്ററുകളില് താമസിക്കുന്ന സേവാധാരികളായ കുട്ടികള് അവനവന്റെ കൈകള് കൊണ്ട് ഭോജനമുണ്ടാക്കുകയാണെങ്കില് പോലും ഒരുപാട് ബലം ലഭിക്കും. എങ്ങനെയാണോ ഒരു പതിവ്രതയായ സ്ത്രീ, പതിയെ അല്ലാതെ വേറെ ആരെയും ഓര്മ്മിക്കാത്തത്, അതേപോലെ നിങ്ങള് കുട്ടികളും ഓര്മ്മയില് ഇരുന്നുണ്ടാക്കുകയും കഴിക്കുകയും ചെയ്യുകയാണെങ്കില് ഒരുപാട് ബലം ലഭിക്കും. ബാബയുടെ ഓര്മ്മയില് കഴിയുന്നതിലൂടെ നിങ്ങള്ക്ക് വിശ്വത്തിന്റെ ചക്രവര്ത്തി പദവിയാണ് ലഭിക്കുന്നത്. ബാബ നിര്ദേശം നല്കുന്നുണ്ടെങ്കിലും ആരുടെയും ബുദ്ധിയിലേക്ക് വരുന്നില്ല. മുന്നോട്ട് പോകുമ്പോള് അവര് ചിലപ്പോള് പറയും-ഞങ്ങള് സ്വന്തം കൈകള് കൊണ്ട് യോഗയുക്തമായിട്ടാണ് ഭോജനമുണ്ടാക്കുന്നത്, അപ്പോള് എല്ലാവരുടെയും മംഗളമുണ്ടാകും.

ബാബ കുട്ടികള്ക്ക് ഓരോ പ്രകാരത്തിലുമുള്ള നിര്ദേശങ്ങളും നല്കുന്നുണ്ടല്ലോ. ത്രിമൂര്ത്തിയുടെ ചിത്രം മുന്നില് വെക്കണം. ശിവബാബയില് നിന്നാണ് സമ്പത്തെടുക്കേണ്ടത്. എന്തെങ്കിലും യുക്തി പ്രയോഗിച്ചുകൊണ്ടേയിരിക്കൂ. ബ്രഹ്മാബാബ തന്റെ ഉദാഹരണം പറയുന്നു-ഞാന് ഭക്തിമാര്ഗ്ഗത്തില് നാരായണന്റെ ചിത്രത്തോട് ഒരുപാട് ഇഷ്ടമായിരുന്നു. നാരായണനെ ഓര്മ്മിക്കുന്നതിലൂടെ കണ്ണുനീര് വരുമായിരുന്നു, കാരണം ഭക്തി ചെയ്തിരുന്ന സമയത്ത് വൈരാഗ്യമായിരുന്നു. ചെറുപ്പത്തില് വൈരാഗ്യത്തിന്റെ മനോഭാവമായിരുന്നു. ഇത് പരിധിയില്ലാത്ത കാര്യമാണ്. എന്നിട്ടും മന്മനാഭവ എന്ന് പറയുന്നു. ഓര്മ്മയിലിരിക്കുന്നതിലൂടെ മാത്രമെ തമോപ്രധാനത്തില് നിന്നും നിങ്ങള് സതോപ്രധാനമായി മാറുകയുള്ളൂ. ഓര്മ്മയിലിരിക്കാനുള്ള താല്പര്യമുണ്ടായിരിക്കണം. ശ്രീമതമാണ് ലഭിക്കുന്നത്. ബാബ പറയുന്നു-ബാബയെ ഓര്മ്മിക്കൂ. ബാബ സൃഷ്ടിയുടെ രചയിതാവാണെങ്കില് നിങ്ങളും പുതിയ ലോകത്തിലെ അധികാരിയായി മാറുമല്ലോ. ഇല്ലെങ്കില് ശിക്ഷയും അനുഭവിക്കും പദവിയും ഭ്രഷ്ടമാകും. മരിക്കുന്നതിനു മുമ്പ് നമ്മള് എങ്ങനെ സതോപ്രധാനമായി മാറുമെന്ന് കുട്ടികള്ക്ക് ചിന്തയുണ്ടായിരിക്കണം. ബാബയെ തീര്ച്ചയായും ഓര്മ്മിക്കണം. ഇതാണ് വലുതിലും വെച്ച് വലിയ ചിന്ത. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. യോഗയുക്തമായി തന്റെ കൈകള് കൊണ്ട് ഭോജനമുണ്ടാക്കുകയും കഴിക്കുകയും വേണം. പവിത്രമായ ലോകത്തിലേക്ക് പോകുന്നതിനുവേണ്ടി പവിത്രമായ ഭോജനം കഴിക്കണം. അതില് തന്നെയാണ് ശക്തിയുള്ളത്.

2. പുതിയ ശരീരവും-മനസ്സും-ധനവും പ്രാപ്തമാക്കുന്നതിനുവേണ്ടി പഴയതെല്ലാം ബാബക്ക് അര്പ്പിക്കണം. ഈ ശരീര സഹിതം എല്ലാം ബാബയില് പൂര്ണ്ണമായും ബലിയര്പ്പണമാകണം.

വരദാനം:-

മഹാനാത്മാക്കളുടെ ഓരോ വ്യവഹാരത്തിലും സര്വ്വാത്മാക്കള്ക്കും സുഖത്തിന്റെ ദാനം ലഭിക്കുന്നു. അവര് സുഖം കൊടുക്കുകയും സുഖം എടുക്കുകയും ചെയ്യുന്നു. അതിനാല് പരിശോധിക്കൂ, മഹാനാത്മാക്കളെപ്പോലെ മുഴുവന് ദിവസവും എല്ലാവര്ക്കും സുഖം കൊടുത്തുവോ, പുണ്യത്തിന്റെ കര്മ്മങ്ങള് ചെയ്തുവോ. പുണ്യം അര്ത്ഥം ആര്ക്കെങ്കിലും അങ്ങനെയുള്ള വസ്തു കൊടുക്കുക അതിലൂടെ ആ ആത്മാവില് നിന്ന് ആശീര്വാദം പുറപ്പെടണം. അതിനാല് പരിശോധിക്കൂ, ഓരോ ആത്മാവില് നിന്നും ആശീര്വാദം ലഭിച്ചുകൊണ്ടിരിക്കുന്നുണ്ടോ. ആര്ക്കെങ്കിലും ദു:ഖം കൊടുക്കുകയോ എടുക്കുകയോ ചെയ്തില്ലല്ലോ! അപ്പോള് പറയാം മഹാനാത്മാവ്.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top