20 May 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
19 May 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ -നിങ്ങളുടെ ഈ ജീവിതത്തെ കക്കയില് നിന്നും വജ്ര സമാനമാക്കണമെങ്കില് സമയത്തെ സഫലമാക്കു, അവഗുണങ്ങളെ കളയൂ. കഴിച്ചും കുടിച്ചും ഉറങ്ങിയും സമയം നഷ്ടപ്പെടുത്താതിരിക്കു.
ചോദ്യം: -
ഏതൊരു വാക്ക് കാരണമാണ് മനുഷ്യര് സര്വ്വതിനേയും ഭഗവാന്റെ രൂപമായി കരുതുന്നത് ?
ഉത്തരം:-
ബാബ പറയുന്നു, ഈ സമയം ഞാന് ബഹുരൂപിയാണ്, ഇവിടെ മുരളി നടത്തുമ്പോള് പരംധാമം കാലിയാകുമൊന്നുമില്ല. എനിക്ക് ഇപ്പോള് ഒരുപാട് കാര്യങ്ങള് ചെയ്യേണ്ടി വരുന്നു, വളരെയധികം സേവനം നടക്കുന്നു. കുട്ടികള്ക്കും ഭക്തന്മാര്ക്കും സാക്ഷാത്ക്കാരം ചെയ്യിപ്പിക്കേണ്ടി വരുന്നു. ഞാന് ഇപ്പോള് ബഹുരൂപിയാണ്, ഈ ഒരു വാക്ക് കാരണമാണ് മനുഷ്യര് സര്വ്വതിനേയും ഭഗവാന്റെ രൂപമായി പറയുന്നത്.
ചോദ്യം: -
ബാബയുടെ ഏതൊരു ശ്രീമത്ത് പാലിക്കുന്നവരാണ് സല്പുത്രന്മാരായ കുട്ടികള്?
ഉത്തരം:-
ബാബ പറയുന്നു, കുട്ടികളേ ഒരിക്കലും ഡിസ്സര്വ്വീസ് ചെയ്യരുത്, സമയം വളരെ വിലപ്പെട്ടതാണ്, ഉറങ്ങി നഷ്ടപ്പെടുത്തരുത്. കുറഞ്ഞത് 8 മണിക്കൂര് എനിക്ക് വേണ്ടി നല്കു. ഈ ശ്രീമത്ത് പാലിക്കുന്നവരാണ് സല്പുത്രന്മാര്.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
നിങ്ങള് രാത്രിയെല്ലാം ഉറങ്ങി നഷ്ടപ്പെടുത്തി..
ഓം ശാന്തി. ബാബ കുട്ടികള്ക്ക് മനസ്സിലാക്കി തരികയാണ്. നമ്മള് സര്വ്വരും ബാബയുടെ കുട്ടികളാണ്, നമ്മളുടെ ശരീരത്തിന്റെ അച്ഛനും ശരീരധാരിയാണ് എന്നാല് ആത്മാവ് അശരീരിയാണ്, ആത്മാവിന്റെ അച്ഛനും അശരീരിയാണ് എന്ന് കുട്ടികള്ക്കറിയാം. പരിധിയില്ലാത്ത അച്ഛനില് നിന്ന് പരിധിയില്ലാത്ത സുഖത്തിന്റെ സമ്പത്ത് ലഭിക്കുന്നു എന്ന് ബാബ മനസ്സിലാക്കിതന്നിട്ടുണ്ട്. ഇപ്പോള് ആരംഭിക്കുന്നത് ത്രേതാ അന്ത്യം വരെ നിലനില്ക്കുന്നു. നിങ്ങള് ഇപ്പോള് ഭാവിയിലെ 21 ജന്മങ്ങളിലെ പ്രാലബ്ധത്തിന് വേണ്ടി പുരുഷാര്ത്ഥം ചെയ്യുകയാണ്. അതിനുശേഷം പിന്നീട് പരിധിയുള്ളത് ആരംഭിക്കുന്നു, പരിധിയില്ലാത്തത് അവസാനിക്കുന്നു. ഇത് ഗുഹ്യമായ കാര്യങ്ങളല്ലേ. നമ്മള് പകുതി കല്പം പരിധിയുള്ള അച്ഛനില് നിന്ന് സമ്പത്തെടുത്ത് ഒപ്പം പരിധിയില്ലാത്ത അച്ഛനെ ഓര്മ്മിച്ചാണ് വന്നത്. ആത്മാവിന്റെ സംബന്ധത്തില് സര്വ്വരും സഹോദരങ്ങളാണ്. അതാണ് അച്ഛന്. നമ്മള് ആത്മാക്കള് സഹോദര സഹോദരങ്ങളാണെന്ന് പറയാറുണ്ട് പിന്നെ മനുഷ്യ സൃഷ്ടിയുടെ രചന രചിക്കുമ്പോള് സഹോദരീ സഹോദരരാകുന്നു. ഇത് പുതിയ രചനയല്ലേ. പിന്നീട് കുടുബം വലുതാകുന്നു. ചാച്ചനും മാമനുമൊക്കെ പിന്നീട് ഉണ്ടാകുന്നു. ബാബ ഇപ്പോള് രചന രചിക്കുന്നു. പുത്രന്മാരും പുത്രിമാരുമാണ്, മറ്റൊരു സംബന്ധവുമില്ല. നിങ്ങള് ഇപ്പോള് ജീവിച്ചിരിക്കെ സഹോദരീ സഹോദരരാകുന്നു. മറ്റൊരു സംബന്ധവുമായി തുലനം ചെയ്യാന് സാധിക്കില്ല. ഇപ്പോള് നിങ്ങള്ക്ക് പുതിയ ജന്മം ലഭിച്ചിരിക്കുകയാണ്. ഞങ്ങള് ഇപ്പോള് ഈശ്വരീയ സന്താനങ്ങളാണെന്നറിയാം. ശിവവംശീ ബ്രഹ്മാകുമാര് കുമാരിമാരാണ്. ബ്രഹ്മാകുമാര് കുമാരിമാര്ക്ക് വേറൊരു സംബന്ധമില്ല. ഇപ്പോള് മുഴുവന് ലോകവും പതീതമാണ്, ഇതിനെ പാവനമാക്കേണ്ടതായുണ്ട്. ബാബാ ഞങ്ങള് അങ്ങയുടേതാണ് എന്ന് പറയുന്നു. ബാബ പറയുന്നു: കുട്ടികളേ ഭാവിയിലേക്ക് വേണ്ടി പുരുഷാര്ത്ഥം ചെയ്ത് നിങ്ങളുടെ ജീവിതം വജ്രസമാനമാക്കണം. ദിവസം മുഴുവന് കഴിക്കുക, കുടിക്കുക, രാത്രി ഉറങ്ങുക കൂടാതെ ബാബയെ ഓര്മ്മിക്കാതിരിക്കുക…..ഇതിലൂടെ വജ്രസമാനമായ ജന്മം ലഭിക്കില്ല. ബാബ പറയുന്നു: ശരീര നിര്വ്വഹാര്ത്ഥം കര്മ്മം ചെയ്തുകൊണ്ട്, ഗൃഹസ്ഥ വ്യവഹാരത്തില് ഇരുന്നുകൊണ്ട് താമര കമലപുഷ്പ സമാനമാകണം. നമ്മള് കക്കയില് നിന്നും വജ്രസമാനം അതായത് മനുഷ്യനില് നിന്നും ദേവതയാകുന്നു എന്നറിയാം. മനുഷ്യരില് വളരെ അവഗുണമുണ്ട്. ദേവതകളില് ഗുണമുണ്ട് അതുകൊണ്ടല്ലേ മനുഷ്യര് ദേവതകളുടെ മുന്നില് പോയി തങ്ങളുടെ അവഗുണങ്ങളെ കുറിച്ച് പറയുന്നത്. അങ്ങ് സര്വ്വഗുണ സമ്പന്നം….ഞങ്ങള് പാപികളും നീചരുമാണ് എന്ന് പാടുന്നു. ഇപ്പോള് ബാബ പറയുന്നു-തന്നില് നിന്നും ആസുരീയ അവഗുണങ്ങളെ കളഞ്ഞ് ഈശ്വരീയ ദൈവീക ഗുണം ധാരണ ചെയ്യണം. ബാബ നിരാകാരിയാണ്, മനുഷ്യ സൃഷ്ടിയുടെ ബീജരൂപനാണ്. ബാബ സത്യമാണ്, ചൈതന്യമാണ്, ജ്ഞാനത്തിന്റെ സാഗരമാണ്. ഈ ജ്ഞാനം ബുദ്ധിയില് ഇരിപ്പുണ്ടല്ലോ. ഇത് പുതിയ ജ്ഞാനമാണ്. വേദ ശാസ്ത്രങ്ങളിലൊന്നും ഈ ജ്ഞാനമില്ല. നിങ്ങള് ഇപ്പോള് കേള്ക്കുന്നതൊക്കെ പിന്നീട് കാലഹരണപ്പെട്ടുപോകും. നമ്മള് ആസുരീയ ഗുണമുള്ള മനുഷ്യനില് നിന്നും മാറി ദൈവീക ഗുണം ധാരണ ചെയ്ത് ബാബയിലൂടെ ദേവതയാകുന്നു, ബാബയുടെ ഓര്മ്മയിലൂടെ ഞങ്ങള് ശിരസ്സിലുള്ള പാപ ഭാരത്തെ ഭസ്മമാക്കുകയാണ് എന്ന് നിങ്ങള്ക്കിപ്പോളറിയാം. ജലത്തില് സ്നാനം ചെയ്താല് പാപം ഭസ്മമാകുമെന്ന് ഭക്തീമാര്ഗ്ഗത്തില് കേട്ടാണ് വന്നത്. എന്നാല് വെള്ളം കൊണ്ട് പാവനമാകാന് സാധിക്കില്ല. അഥവാ ഇങ്ങനെ സാധ്യമായിരുന്നു എങ്കില് പിന്നെ പതീത പാവനനായ ബാബയെ എന്തിനാണ് ഓര്മ്മിക്കുന്നത്. ഒന്നും മനസ്സിലാക്കുന്നില്ല. വിവേകിയും അവിവേകിയും എന്നൊരു നാടകം ഉണ്ടാക്കിയിട്ടുണ്ട്. നിങ്ങളിപ്പോള് എത്ര വിവേകികളാവുകയാണ്. സൃഷ്ടിചക്രത്തെ കുറിച്ച് പൂര്ണ്ണമായും അറിയാം. ഹിസ്റ്ററി, ജ്യോഗ്രഫിയെ കുറിച്ച് അറിയുക എന്നതും വിവേകമല്ലേ. അറിയുകയില്ല എങ്കില് അവരെ അവിവേകി എന്ന് പറയില്ലേ.
നിങ്ങള് കുട്ടികള്ക്കിപ്പോളറിയാം, ഞാന് വന്നിരിക്കുകയാണ് നിങ്ങളെ വജ്രസമാനമാക്കാന് എന്ന് ബാബ തന്റെ പരിചയം തന്റെ കുട്ടികള്ക്ക് തന്നിരിക്കുകയാണ്. ഇവിടെ നിന്ന് കേട്ടിട്ട് പോയി കഴിച്ചു കുടിച്ചു, മുന്പ് നടന്നതു പോലെ തന്നെ…..അത് കക്കയ്ക്ക് സമാനമായ ജീവിതമായിരുന്നു. ദേവതകളുടേത് വജ്രസമാനമായ ജീവിതമാണ്. അവര് സ്വര്ഗത്തില് സുഖമാണ് അനുഭവിച്ചിരുന്നത്. ചിത്രവുമുണ്ടല്ലോ. നമ്മള് തന്നെയായിരുന്നു സുഖികളായിരുന്നത്, നമ്മള് ദു:ഖികളായി എന്ന് മുന്പ് നിങ്ങള്ക്ക് അറിയില്ലായിരുന്നു. നമ്മള് 84 ജന്മം എങ്ങനെയാണ് എടുത്തത് എന്ന് അറിയില്ലായിരുന്നു. ഞാന് ഇപ്പോള് പറഞ്ഞു തരുന്നു. നിങ്ങളിപ്പോള് മറ്റുള്ളവര്ക്കും മനസിലാക്കി കൊടുക്കുവാന് യോഗ്യതയുള്ളവരായി. ബാബ വിവേകികളാക്കുന്നു എങ്കില് പിന്നെ മറ്റുള്ളവര്ക്ക് അറിവ് നല്കണം. വീട്ടില് പോയി കഴിഞ്ഞാല് അതേ പഴയ പെരുമാറ്റം വരും എന്നാകരുത്. ശിക്ഷണം നേടിയിട്ട് പിന്നെ മറ്റുള്ളവര്ക്ക് ശിക്ഷണം നല്കു. ബാബയുടെ പരിചയം നല്കാന് പോകേണ്ടി വരുന്നു. സര്വ്വരുടേയും പരിധിയില്ലാത്ത അച്ഛന് ഒന്നാണ്. ഹേ പരമപിതാപരമാത്മാ അല്ലെങ്കില് ഹേ പ്രഭൂ എന്ന് ഈ അച്ഛനെത്തന്നെയാണ് വിളിക്കുന്നത്. പരമാത്മാവിനെ ഓര്മ്മിക്കാത്തതായി ആരും തന്നെയുണ്ടാകില്ല. സര്വ്വ ധര്മ്മത്തിലുള്ളവരുടേയും അച്ഛന് ഒന്നാണ്. ഒന്നിനെയാണ് സര്വ്വരും ഓര്മ്മിക്കുന്നത്. ബാബയില് നിന്നും സമ്പത്തെടുക്കുവാന് സര്വ്വരും അവകാശികളാണ്. സമ്പത്തിനെ കുറിച്ചും മനസ്സിലാക്കികൊടുക്കണം. എന്ത് സമ്പത്താണ് ബാബ നല്കുന്നത്? മുക്തിയുടെയും ജീവന്മുക്തിയുടെയും സമ്പത്താണ്. സര്വ്വരും ഇവിടെ ജീവന്ബന്ധനത്തിലാണ്. ബാബ വന്ന് സര്വ്വരേയും രാവണന്റെ ബന്ധനത്തില് നിന്നും മോചിപ്പിക്കുന്നു. ഇപ്പോള് ആരും തന്നെ ജീവന്മുക്തരല്ല കാരണം രാവണന്റെ രാജ്യമാണ്. ദേഹ-അഭിമാനികളാണ്. ആത്മാവായ ഞാന് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊരെണ്ണം എടുക്കുന്നു എന്ന് ദേഹി-അഭിമാനികളായതു കൊണ്ട് ദേവതകള്ക്കറിയാം. അവിടെ പരമാത്മാവിനെ കുറിച്ച് മാത്രം അറിയില്ല. പരമാത്മാവിനെ കുറിച്ച് അറിഞ്ഞിരുന്നു എങ്കില് സൃഷ്ടിചക്രത്തെ കുറിച്ചും പൂര്ണ്ണമായും അറിയുമായിരുന്നു. നിങ്ങള്മാത്രമാണ് ത്രികാലദര്ശികള്. ബാബ ബ്രാഹ്മണരെയാണ് ത്രികാല ദര്ശികളാക്കുന്നത്. ദേവതകള് ത്രികാലദര്ശികള് അല്ലായെങ്കില് അവരുടെ വംശാവലിയില് ഉള്ളവരിലും ഈ ജ്ഞാനം ഉണ്ടായിരിക്കില്ല, എങ്കില് പിന്നെ മറ്റുള്ളവര്ക്ക് ഈ ജ്ഞാനം എവിടെ നിന്ന് വരാനാണ്. നല്കുന്നതും ഒന്ന് മാത്രമാണ്. ഈ സഹജ രാജയോഗത്തിന്റെ ജ്ഞാനം മറ്റാര്ക്കും ഉണ്ടായിരിക്കില്ല. ദേവീ-ദേവതാ ധര്മ്മത്തിന്റെ ശാസ്ത്രം ഉണ്ടായിരിക്കണം. അതുകൊണ്ട് പിന്നീട് അവര്ക്ക് ഡ്രാമയനുസരിച്ച് ശാസ്ത്രം ഉണ്ടാക്കേണ്ടി വരുന്നു. ഗീത, ഭാഗവതം തുടങ്ങിയ സര്വ്വതും പിന്നീട് ഇതുപോലെതന്നെ വീണ്ടും ഉണ്ടാക്കും. ഗ്രന്ഥവും ഇതുപോലെ ഉണ്ടാക്കും. ഇപ്പോള് ഗ്രന്ഥം എത്ര വലുതാക്കിയിരിക്കുകയാണ്. അല്ലായെങ്കില് വളരെ ചെറുതായിരുന്നു- കൈകൊണ്ട് എഴുതിയതായിരുന്നു. പിന്നീട് വലുതാക്കിയതാണ്. ഇതും അങ്ങനെയാണ്. ഇതിന്റെ ഗ്രന്ഥം അഥവാ ഉണ്ടാക്കുകയാണെങ്കില് വളരെ വലുതാകും. എന്നാല് പിന്നീടതിനെ ചുരുക്കുന്നു. അവസാനം ബാബ രണ്ട് വാക്ക് പറയുന്നു- മന്മനാഭവ. ഞാന് നിങ്ങള്ക്ക് സര്വ്വ വേദ ശാസ്ത്രങ്ങളുടെയും സാരം മനസിലാക്കി തരുന്നു എങ്കില് പേര് തീര്ച്ചയായും ഉപയോഗിക്കേണ്ടി വരില്ലേ, അതായത് ഇന്ന ശാസ്ത്രത്തില് ഇന്നയിന്നതുണ്ടെന്ന് .അതൊന്നും ധര്മ്മ ശാസ്ത്രമല്ല. ഭാരതത്തിന്റെ ധര്മ്മം ഒന്ന് മാത്രമാണ്. ബാക്കി അത് ഏത് ധര്മ്മത്തിന്റെ ശാസ്ത്രമാണെന്ന് ഒരിക്കലും തെളിയിക്കാന് സാധിക്കില്ല. ഭാരതത്തിന്റെ ശാസ്ത്രമാണ് ഒരേ ഒരു ഗീത. സര്വ്വ ശാസ്ത്ര ശിരോമണി എന്ന് ഗീതയെ കുറിച്ചാണ് മഹിമ പാടിയിരിക്കുന്നത്. നിങ്ങള്ക്ക് ഗീതയുടെ മഹിമ കൃത്യമായി അറിയാം. ആ ഗീതയിലൂടെയാണ് ബാബ വന്ന് ഭാരതത്തിനെ സ്വര്ഗമാക്കുന്നത്. ഭാരതത്തിലെ ശാസ്ത്രത്തിന് വളരെ ആദരവ് ലഭിക്കാറുണ്ട്. എന്നാല് ഗീതയുടെ ഭഗവാന് ആരായിരുന്നു എന്ന് അറിയാത്തതിനാല് അസത്യമായ പ്രതിജ്ഞ എടുക്കുന്നു. ഇപ്പോള് അത് ശരിയാക്കു. ഞാന് സര്വ്വ വ്യാപിയാണെന്ന് ഭഗവാന് പറഞ്ഞിട്ടില്ല.
ശിവബാബ ഇവിടെ വന്ന് മുരളി നടത്തുമ്പോള് പരംധാമത്തിലും ഉണ്ടായിരിക്കുമോ? എന്ന് കുട്ടികള് ചോദ്യം ചോദിച്ചിരുന്നു. ബാബ പറയുന്നു: എനിക്ക് ഇപ്പോള് ഒരുപാട് കാര്യങ്ങള് ചെയ്യേണ്ടി വരുന്നു. വളരെയധികം സേവനം നടക്കുന്നു. എത്ര കുട്ടികള്, ഭക്തന്മാര് തുടങ്ങിയവര്ക്ക് സാക്ഷാത്ക്കാരം ചെയ്യിപ്പിക്കേണ്ടി വരുന്നു. ഞാന് ഇപ്പോള് ബഹുരൂപിയാണ്, ബഹുരൂപി എന്ന വാക്കു കാരണമാണ് മനുഷ്യര് സര്വ്വതിനേയും ഭഗവാന്റെ രൂപമായി കരുതുന്നത്. മായ തലകീഴാക്കി തൂക്കുന്നു, ബാബ പിന്നെ നേരെയാക്കുന്നു. നിങ്ങള് കുട്ടികളിപ്പോള് മുക്തിധാമത്തിലേക്ക് പോകുവാനായി പുരുഷാര്ത്ഥം ചെയ്യുന്നു.
നിങ്ങളുടെ ബുദ്ധി ഇപ്പോള് മുക്തീധാമത്തിന്റെ വശത്തേക്കാണ്. ബാബ നിങ്ങളെകൊണ്ട് ചെയ്യിപ്പിക്കുന്ന പുരുഷാര്ത്ഥം ഒരു മനുഷ്യര്ക്കും ചെയ്യാന് സാധിക്കില്ല. ഇപ്പോള് തന്റെ ബുദ്ധീയോഗം അവിടെ വെയ്ക്കു.
ജീവിച്ചിരിക്കെ മരിച്ച് ഈ ശരീരത്തെ മറന്നു കൊണ്ടിരിക്കു. മനുഷ്യര് മരിച്ചാല് സ്വര്ഗത്തിലേക്ക് പോയി എന്ന് പറയും എന്നിട്ട് കരഞ്ഞുകൊണ്ടിരിക്കും. ബാബയുടെ സല്പുത്രന്മാരായ കുട്ടികള് ബാബയുടെ സഹായികളായി സേവനം ചെയ്യും. അവര് ഒരിക്കലും ഡിസ്സര്വ്വീസ് ചെയ്യില്ല. അഥവാ ആരെങ്കിലും ഡിസ്സര്വ്വീസ് ചെയ്യുന്നുണ്ടെങ്കില് അവരവരുടെ തന്നെയാണ് ചെയ്യുന്നത്. ബാബ പറയുന്നു: മധുരമായ കുട്ടികളേ ഈ സമയം വളരെ വിലപ്പെട്ടതാണ്. നിങ്ങള് ഭാവിയിലെ 21 ജന്മങ്ങളിലേക്ക് വേണ്ടിയാണ് സമ്പാദ്യം ഉണ്ടാക്കുന്നത്. ഞങ്ങള്ക്ക് വിശ്വത്തിന്റെ രാജ്യാധികാരമാണ് ലഭിക്കുന്നതെന്ന് നിങ്ങള്ക്കറിയാം.
എത്ര വലിയ സമ്പാദ്യമാണ് അപ്പോള് അതില് മുഴുകണം. ബാബയെ ഓര്മ്മിക്കണം. ഗവണ്മെന്റിന്റെ സേവനത്തില് 8 മണിക്കൂര് ഇരിക്കാറുളളതു പോലെ എനിക്ക് വേണ്ടി 8 മണിക്കൂര് നല്കു. രാത്രിയില് ഉറങ്ങി തന്റെ സമയം വെറുതെ കളയരുത്. രാത്രിയും പകലും സമ്പാദ്യം ഉണ്ടാക്കണം. ഇത് വളരെ സഹജമാണ്. ബുദ്ധിയുടെ കാര്യം മാത്രമാണ്. മനുഷ്യര് ജോലിക്ക് പോകുമ്പോള് ആദ്യം ക്ഷേത്രത്തിന് മുന്നില് കൈ കൂപ്പിയിട്ട് കടയിലേക്ക് പോകുന്നു. തിരിച്ച് മടങ്ങുന്ന സമയം മറന്നു പോകുന്നു, വീടിന്റെ ഓര്മ്മ വരുന്നു. അതും നല്ലതാണ്. എന്നാല് അര്ത്ഥം ഒന്നും അറിയുന്നില്ല.
നിങ്ങള് കുട്ടികള് കല്ക്കട്ടയില് വളരെ നല്ല രീതിയില് മനസ്സിലാക്കികൊടുക്കണം – കാളീ മാതാവിന് അവിടെ നല്ല ആദരവുണ്ട്. ബംഗാളികള്ക്ക് തങ്ങളുടേതായ ആചാര രീതികളുണ്ട്. ബ്രാഹ്മണരെയും മത്സ്യം കഴിപ്പിക്കുന്നു. ധനികര് തങ്ങളുടെ കുളമുണ്ടാക്കി പിന്നെ അതില് മത്സ്യങ്ങളെ വളര്ത്തി ബ്രാഹ്മണരെയും അത് കഴിപ്പിക്കുന്നു. ഇപ്പോള് നിങ്ങള് പക്കാ വൈഷ്ണവരാകുന്നു. നിങ്ങള് ശരിക്കും വിഷ്ണുപുരിയിലേക്ക് പോകുന്നു. അവിടെ 4 ഭുജങ്ങളുള്ള മനുഷ്യരൊന്നും ഉണ്ടാകില്ല. ലക്ഷ്മീ-നാരായണനെയാണ് വിഷ്ണു എന്ന് പറയുന്നത്. 2 കൈകള് ലക്ഷ്മിയുടെ , 2 നാരായണന്റെ. നിങ്ങള് ലക്ഷ്മിയുടെ പൂജ ചെയ്യുന്നു, വാസ്തവത്തില് വിഷ്ണുവിന്റെയാണ് ചെയ്യുന്നത്. രണ്ട് പേരും ഉണ്ടല്ലോ. എന്നാല് ഇപ്പോള് മഹിമ അമ്മമാര്ക്കാണ്. ജഗദംബയുടെ മഹിമ പാടാറുണ്ട്. ലക്ഷ്മിയുടെയും പേര് പാടപ്പെടുന്നു. ബാബ വന്ന് അമ്മമാരിലൂടെ സര്വ്വര്ക്കും സദ്ഗതി നല്കുന്നു. ജഗദംബ തന്നെ പിന്നെ രാജ രാജേശ്വരിയാകുന്നു. അമ്മയുടെ പൂജ ചെയ്യുന്നു. വാസ്തവത്തില് ജഗദംബ ഒന്നല്ലേ. ശിവന്റെ ഒരു ലിംഗമുണ്ടാക്കുന്നു പിന്നെ അതുപോലെ ചെറിയ ചെറിയ സാളിഗ്രാമമുണ്ടാക്കുന്നു. അതുപോലെ കാളിയുടെ ചെറിയ ക്ഷേത്രങ്ങള് വളരെയധികം ഉണ്ട്. അത് അമ്മയുടെ സന്താനങ്ങള് പോലെയാണ്. ഇപ്പോള് ബാബ നിങ്ങളെ തന്റേതാക്കി, ബലിയാകുക എന്ന് ഇതിനെയാണ് പറയുന്നത്. നിങ്ങള് ബാബയുടെമേല് ബലിയാകുന്നു, ഈ ബ്രഹ്മാവിന്റെമേലല്ല.
ബാബ മനസ്സിലാക്കിത്തരുന്നു- ഇപ്പോള് സമയം വ്യര്ത്ഥമാക്കരുത്. ജോലിയൊക്കെ ചെയ്തോളു ജീവിക്കാന് ധനം വേണ്ടതുണ്ടെങ്കില് പിന്നെ കൂടുതലായി തല ചീത്തയാക്കുന്നതെന്തിനാണ്. അതെ ,ശിവബാബയുടെ യജ്ഞത്തില് നല്കുകയാണെങ്കില് വിശ്വസേവനത്തില് നല്കുന്നതുപോലെയാണ്. ബാബ പറയും സെന്ററുകള് ഉണ്ടാക്കു, അവിടെ ഈ പെണ്കുട്ടികള് മനുഷ്യനെ ദേവതയാക്കുവാനുള്ള വഴി പറഞ്ഞു കൊടുക്കട്ടെ. ഈ പഠിത്തം എത്ര ഫസ്റ്റ്ക്ലാസ് ആണ്. വളരെ പേരുടെ മംഗളം ഉണ്ടാകും. ബാബ പറയുന്നു: ലക്ഷം, കോടി സമ്പാദിച്ചുകൊള്ളു, എന്നാല് ഭാരതം പാവനമാക്കാന്, സദാ ആരോഗ്യമുള്ളതാക്കാന് തക്ക ജോലി ചെയ്യു. നിങ്ങള് ഇപ്പോള് ഭാവിയിലേക്ക് വേണ്ടി മുഴുവന് സമ്പത്തെടുക്കുന്നു. അവിടെ പാവപ്പെട്ടവരായി ആരും ഉണ്ടാകില്ല. അവിടെയും ഇപ്പോളത്തെ പ്രാലബ്ധമാണ് അനുഭവിക്കുന്നതെങ്കില് അത്രയും ധാരണ ചെയ്യണം. നിങ്ങളുടെ ഓരോരോ പൈസയും വജ്ര സമാനമാണ്, ഇതിലൂടെയാണ് ഭാരതം സ്വര്ഗമാകുന്നത്. ബാക്കി എന്താണോ അവശേഷിക്കുന്നത് അത് ഇല്ലാതാകും. ധനം എന്താണോ ഉള്ളത് അത് ഈ സേവനത്തില് ഉപയോഗിക്കു. ഇത് ഏറ്റവും വലിയ ഹോസ്പിറ്റല് ആണ്. ഞങ്ങള് 8 അണ നല്കുന്നു, ഇതുകൊണ്ട് കെട്ടിടത്തിന് ഇഷ്ടിക വെയ്ക്കു, ഞങ്ങള്ക്കറിയാം ഇവിടെ നിന്ന് മനുഷ്യര് സദാ ആരോഗ്യവാനാകും എന്ന് ചില പാവപ്പെട്ട കുട്ടികള് പറയുന്നു. ഇവിടെ വളരെപേര് വരും. ഒരിക്കലും കണ്ടിട്ടില്ലാത്ത ക്യൂ ഉണ്ടാകും. അപ്പോള് നമ്മള് എന്തില് നിന്ന് എന്താണാകുന്നതെന്ന് എത്ര സന്തോഷം ഉണ്ടായിരിക്കണം. നമ്മള് ശിവബാബയില് നിന്ന് പരിധിയില്ലാത്ത ആസ്തി എടുക്കുന്നു. ബാബ നിരാകാരിയാണ്, ജ്ഞാന സാഗരനാണ്. ബാബ ഈ രഥത്തില് പ്രവേശിക്കുന്നു. അതുകൊണ്ട് കുട്ടികള് വളരെ ദയാഹൃദയരാകണം. തങ്ങളുടെമേലും മറ്റുള്ളവരുടെമേലും ദയ കാണിക്കണം. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഭാരതത്തിനെ പാവനമാക്കുന്ന സേവനത്തില് തങ്ങളുടെ ശരീരം, മനസ്, ധനം സഫലമാക്കണം. പണത്തെ വജ്രമായി കരുതി സ്വര്ഗം തയ്യാറാക്കുന്ന സേവനത്തില് ഉപയോഗിക്കണം, വ്യര്ത്ഥമാക്കരുത്.
2) ഭാവിയിലെ 21 ജന്മങ്ങളിലേക്കുള്ള പ്രാലബ്ധം ഉണ്ടാക്കുവാനായി രാത്രിയും പകലും സമ്പാദ്യം ശേഖരിക്കണം, സമയം വെറുതെ കളയരുത്. ശരീരത്തെ മറക്കുവാനുള്ള പുരുഷാര്ത്ഥം ചെയ്യണം.
വരദാനം:-
അകാല സിംഹാസനധാരി ആത്മാവ് സദാ ആത്മീയ ലഹരിയിലിരിക്കുന്നു. രാജാവിന് ലഹരിയില്ലാതെ രാജ്യഭരണം നടക്കുകയില്ല എന്നത് പോലെ ആത്മാവ് അഥവാ സ്വരാജ്യത്തിന്റെ ലഹരിയിലല്ലെങ്കില് കര്മ്മേന്ദ്രിയങ്ങളാകുന്ന പ്രജകള്ക്കുമേല് രാജ്യം ഭരിക്കാന് സാധിക്കില്ല, അതിനാല് അകാല സിംഹാസനധാരിയും ഒപ്പം ഹൃദയ സിംഹാസനധാരിയുമാകൂ, മാത്രമല്ല ഇതേ ആത്മീയ ലഹരിയിലിരിക്കൂ എങ്കില് ഏതൊരു സമസ്യക്കോ വിഘ്നങ്ങള്ക്കോ താങ്കളുടെ മുന്നില് വരാന് സാധിക്കില്ല. പ്രകൃതിക്കും മായക്ക് പോലും യുദ്ധം ചെയ്യാന് സാധിക്കില്ല. അതിനാല് സിംഹാസനധാരിയാകുക അര്ത്ഥം സഹജമായി പ്രകൃതിജീത്തും മായാജീത്തുമാകുക.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!
ਬਾਬਾ ਕਹਿੰਦਾ ਇਸ ਵੇਲੇ ਮੈਂ ਬਹੁਰੂਪੀ ਹਾਂ। ਇਵੇਂ ਨਹੀਂ ਇੱਥੇ ਜਦੋਂ ਮੁਰਲੀ ਚਲਾਉਂਦਾ ਤਾਂ ਪਰਮਧਾਮ ਖਾਲੀ ਹੋ ਜਾਂਦਾ ਹੈ, ਮੈਨੂੰ ਤਾਂ ਇਸ ਵੇਲੇ ਬਹੁਤ ਕੰਮ ਕਰਨੇ ਪੈਂਦੇ ਹਨ, ਬਹੁਤ ਸਰਵਿਸ ਚਲਦੀ ਹੈ। ਬੱਚਿਆਂ ਨੂੰ, ਭਗਤਾਂ ਨੂੰ ਸਾਖਸ਼ਤਕਾਰ ਕਰਾਉਣਾ ਪੇਂਦਾ ਹੈ। ਇਸ ਵੇਲੇ ਮੈਂ ਬਹੂਰੂਪੀ ਹਾਂ, ਇਸ ਇਕੋ ਸ਼ਬਦ ਨਾਲ ਮਨੁੱਖਾਂ ਨੇ ਕਿਹਾ ਹੈ ਇਹ ਸਭ ਭਗਵਾਨ ਦੇ ਰੂਪ ਹਨ।
ਬਾਬਾ ਕਹਿੰਦਾ ਇਸ ਵੇਲੇ ਮੈਂ ਬਹੁਰੂਪੀ ਹਾਂ। ਇਵੇਂ ਨਹੀਂ ਇੱਥੇ ਜਦੋਂ ਮੁਰਲੀ ਚਲਾਉਂਦਾ ਤਾਂ ਪਰਮਧਾਮ ਖਾਲੀ ਹੋ ਜਾਂਦਾ ਹੈ, ਮੈਨੂੰ ਤਾਂ ਇਸ ਵੇਲੇ ਬਹੁਤ ਕੰਮ ਕਰਨੇ ਪੈਂਦੇ ਹਨ, ਬਹੁਤ ਸਰਵਿਸ ਚਲਦੀ ਹੈ। ਬੱਚਿਆਂ ਨੂੰ, ਭਗਤਾਂ ਨੂੰ ਸਾਖਸ਼ਤਕਾਰ ਕਰਾਉਣਾ ਪੇਂਦਾ ਹੈ। ਇਸ ਵੇਲੇ ਮੈਂ ਬਹੂਰੂਪੀ ਹਾਂ, ਇਸ ਇਕੋ ਸ਼ਬਦ ਨਾਲ ਮਨੁੱਖਾਂ ਨੇ ਕਿਹਾ ਹੈ ਇਹ ਸਭ ਭਗਵਾਨ ਦੇ ਰੂਪ ਹਨ।