20 August 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

August 19, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ-ബാബയുടെ വലംകൈയ്യായി മാറണമെങ്കില് ഓരോ കാര്യത്തിലും നിയമാനുസൃതരാകൂ, സദാ ശ്രേഷ്ഠ കര്മ്മം ചെയ്യൂ.

ചോദ്യം: -

ഏതൊരു സംസ്കാരമാണ് സേവനത്തില് ഒരുപാട് വിഘ്നമുണ്ടാക്കുന്നത്?

ഉത്തരം:-

ഭാവ-സ്വഭാവങ്ങള് കാരണം പരസ്പരം രണ്ട് അഭിപ്രായത്തിന്റെ സംസ്കാരമുണ്ടാകുന്നു. ഈ സംസ്കാരമാണ് സേവനത്തില് ഒരുപാട് വിഘ്നമുണ്ടാക്കുന്നത്. രണ്ട് അഭിപ്രായങ്ങള് ഒരുപാട് ദോഷം ചെയ്യുന്നു. ക്രോധത്തിന്റെ ഭൂതമുള്ളവര് ഭഗവാനെ പോലും നേരിടാന് മടിക്കില്ല. അതുകൊണ്ടാണ് ബാബ പറയുന്നത്-മധുരമായ കുട്ടികളെ, അങ്ങനെയുള്ള സംസ്കാരമുണ്ടെങ്കില് ഉപേക്ഷിക്കൂ.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഭാഗ്യമുണര്ത്തി വന്നിരിക്കുകയാണ്….

ഓം ശാന്തി. മധുര-മധുരമായ ആത്മീയ കുട്ടികള് ഗീതം കേട്ടു. ആത്മീയ കുട്ടികള് അര്ത്ഥം പരമാത്മാവായ ശിവബാബയുടെ കുട്ടികള്, ആത്മാക്കള് ശരീരമാകുന്ന കര്മ്മേന്ദ്രിയങ്ങളിലൂടെ ഗീതം കേട്ടു. കുട്ടികള്ക്ക് ഇപ്പോള് ആത്മാഭിമാനികളായി മാറണം. ഒരുപാട് പരിശ്രമവുമുണ്ട്. ഇടക്കിടക്ക് സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കണം. ഇതാണ് ഗുപ്തമായ പരിശ്രമം. ബാബയും ഗുപ്തമാണ്. നിങ്ങളെക്കൊണ്ട് ബാബ ഗുപ്തമായ പരിശ്രമമാണ് ചെയ്യിപ്പിക്കുന്നത്. ബാബ സ്വയം വന്നാണ് പറയുന്നത്-കുട്ടികളെ, എന്നെ ഓര്മ്മിക്കുകയാണെങ്കില് 5000 വര്ഷം കല്പം മുമ്പത്തെ പോലെ വീണ്ടും സതോപ്രധാനമായി മാറും. സതോപ്രധാനമായിരുന്ന നമ്മളാണ് പിന്നീട് തമോപ്രധാനമായത് എന്ന് കുട്ടികള്ക്കറിയാം. തീര്ച്ചയായും സതോപ്രധാനമായി മാറണം. ഗീതത്തിലും പറയുന്നുണ്ട്-നഷ്ടപ്പെട്ട ഭാഗ്യത്തെ വീണ്ടും പ്രാപ്തമാക്കുന്നതിനു വേണ്ടിയുള്ള പുരുഷാര്ത്ഥം ചെയ്യിപ്പിക്കുന്നത് ഒരു സര്വ്വ ശക്തിവാനായ ബാബയാണ്. കാരണം എല്ലാവരേയും പാവനമാക്കി മാറ്റുന്നില്ലേ. ബാബ കുട്ടികള്ക്ക് മനസ്സിലാക്കി തരുന്നു-അല്ലയോ ആത്മീയ കുട്ടികളെ, ഇപ്പോള് ഭാഗ്യമുണ്ടാക്കാന് വന്നിരിക്കുകയാണ്. ഒരു വിദ്യാര്ത്ഥി സ്കൂളില് പോകുന്നത് ഭാഗ്യമുണ്ടാക്കാനാണല്ലോ. സ്കൂളില് പഠിക്കുന്നവര് കുട്ടികളാണല്ലോ. എന്നാല് നിങ്ങള് കുട്ടികള് ചെറുതല്ല, നിങ്ങള് വളരെ പ്രായമായവരാണ്. ഭാഗ്യമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ശരിയാണ്, ചിലരെല്ലാം വളരെ വൃദ്ധരായവരുമുണ്ട്. വൃദ്ധരായിട്ട് പഠിക്കുന്നതിനേക്കാളും നല്ലത് യൗവനത്തില് പഠിക്കുന്നതാണ്. യൗവനത്തില് വളരെ നല്ല ബുദ്ധിയായിരിക്കും. എന്നാല് ഈ പഠിപ്പ് എല്ലാവര്ക്കും വേണ്ടി വളരെ സഹജമാണ്. നിങ്ങളുടെ ശരീരം വലുതല്ലേ. പക്ഷെ കുഞ്ഞുങ്ങള്ക്ക് കൂടുതലൊന്നും മനസ്സിലാക്കാന് സാധിക്കില്ല. കാരണം കര്മ്മേന്ദ്രിയങ്ങള് ചെറുതാണ്. നിന്ദ-സ്തുതി, ദുഃഖം-സുഖം എന്നീ കാര്യങ്ങളെ നിങ്ങള്ക്ക് മനസ്സിലാക്കാന് സാധിക്കും. ആത്മാവ് ബിന്ദുവാണ്. എന്നാല് ശരീരം വലുതായിക്കൊണ്ടേയിരിക്കുന്നു. ആത്മാവിന്റെ രൂപം ചെറുതും വലുതുമായി മാറുന്നില്ല. ആ ആത്മാവിന്റെ ബുദ്ധിക്കു വേണ്ടി ബാബ കസ്തൂരിക്കു സമാനമായ സമ്മാനം നല്കുകയാണ്. കാരണം ഇപ്പോള് ബുദ്ധി തികച്ചും തമോപ്രധാനമായി മാറിയിരിക്കുന്നു. ഇപ്പോള് ബുദ്ധി സ്വച്ഛമായി മാറിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്ക്ക് മനസ്സിലാക്കി ക്കൊടുക്കാന് ചിത്രങ്ങള് വളരെ പ്രയോജനപ്പെടും. ഭക്തിമാര്ഗ്ഗത്തില് ദേവതകളുടെ മുന്നില് പോയി തല കുനിച്ച്, അവരുടെ പൂജ ചെയ്യുന്നു. ജ്ഞാനത്തില് വരുന്നതിനു മുമ്പ് നിങ്ങളും വളരെ അന്ധവിശ്വാസത്തോടു കൂടിയായിരുന്നു പോയിരുന്നത്. മുമ്പെല്ലാം ശിവന്റെ ക്ഷേത്രത്തിലേക്ക് പോകുമ്പോള് ശിവബാബയാണ് എന്ന അറിവുണ്ടായിരുന്നില്ല. ബാബയില് നിന്നും സമ്പത്ത് ലഭിച്ചതു കൊണ്ടാണ് ഇത്രയും മഹിമ പാടുന്നത്. ആരെങ്കിലും നല്ല കര്മ്മം ചെയ്ത് ശരീരം ഉപേക്ഷിക്കുകയാണെങ്കില് അവരുടെ മഹിമ പാടാറുണ്ട്. ശിവബാബയുടെ സ്റ്റാമ്പുണ്ടാക്കണം. ശിവബാബ ഗീതാ ജ്ഞാന ദാതാവാണ്….അതിനാല് ഈ സ്റ്റാമ്പ് സഹജമായി തന്നെ ഉണ്ടാക്കാന് സാധിക്കും. ശിവബാബ എല്ലാവര്ക്കും സുഖം നല്കുന്നു. ബാബ പറയുന്നു-ഞാന് നിങ്ങളെ സുഖധാമത്തിന്റെ അധികാരിയാക്കി മാറ്റാന് വന്നിരിക്കുകയാണ്. വൃദ്ധരായ അമ്മമാരും മനസ്സിലാക്കുന്നു, നമ്മള് വിചിത്രനായ ശിവബാബയുടെ അടുത്തേക്കാണ് വന്നിരിക്കുന്നത്.വിചിത്രനായ ബാബ ഈ ബ്രഹ്മാവാകുന്ന ചിത്രത്തിലേക്കാണ് (ശരീരത്തിലേക്ക്) പ്രവേശിച്ചിട്ടുള്ളത്. നിരാകാരനായ ബാബയെയാണ് വിചിത്രനെന്ന് പറയുന്നത്. നമ്മള് താല്ക്കാലികമായി ശരീരമെടുത്ത ശിവബാബയുടെ അടുത്തേക്കാണ് പോകുന്നതെന്ന് ബുദ്ധിയിലുണ്ടായിരിക്കും. പതിതരെ പാവനമാക്കി മാറ്റി മുക്തി-ജീവന്മുക്തി നല്കുന്നു, അല്ലെങ്കില് ശാന്തിധാമത്തിന്റെയും സുഖധാമത്തന്റെയും അധികാരിയാക്കി മാറ്റുന്നു. മനുഷ്യരെല്ലാവരും ശാന്തിക്കു വേണ്ടിയാണ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. ഭഗവാനെ ലഭിച്ചാല് ശാന്തി ലഭിക്കും. അവര് സുഖത്തിനു വേണ്ടി പുരുഷാര്ത്ഥം ചെയ്യുന്നില്ല. ബാബയോടൊപ്പം വീട്ടിലേക്ക് പോകണം, ഭഗവാനെ ലഭിക്കണം. ഈ സമയം എല്ലാവരും മുക്തി ആഗ്രഹിക്കുന്നവരാണ്. നിങ്ങള് ബ്രാഹ്മണര് മാത്രമാണ് ജീവന്മുക്തി ആഗ്രഹിക്കുന്നത്. ബാക്കിയെല്ലാവരും മുക്തി ആഗ്രഹിക്കുന്നവരാണ്. ജീവന്മുക്തിയുടെ വഴി പറഞ്ഞു തരുന്നവര് ആരുമില്ല. സന്യാസിമാരുടെ മുന്നില് പോയി ശാന്തി യാചിക്കുന്നു. മനസ്സിന് എങ്ങനെ ശാന്തി ലഭിക്കും! വഴി പറഞ്ഞു തരുന്നവരെല്ലാവരും മുക്തിയിലേക്ക് പോകുന്നവരാണ്. മോക്ഷമെന്താണെന്ന് പോലും ബുദ്ധിയിലേക്ക് വരുന്നില്ല. ബുദ്ധിമുട്ടുകള് വരുമ്പോഴാണ് പറയുന്നത്-മുക്തി കിട്ടിയാല് നന്നായിരുന്നു. വാസ്തവത്തില് ആത്മാക്കള് വസിക്കുന്ന സ്ഥാനമാണ് മുക്തിധാമം. നമ്മള് പുതിയ ലോകത്തിലേക്കുള്ള രാജ്യപദവിയെടുക്കുകയാണെന്ന് എല്ലാ സെന്ററിലുള്ള കുട്ടികള്ക്കും അറിയാം. ബാബ നമുക്ക് പുതിയ ലോകത്തിന്റെ രാജ്യപദവി നല്കുന്നു. രാജ്യപദവി എവിടെ വെച്ചാണ് നല്കുന്നത്? പഴയ ലോകത്തില് വെച്ചാണോ അല്ലെങ്കില് പുതിയ ലോകത്തില് വെച്ചാണോ? ബാബ പറയുന്നു-ഞാന് സംഗമയുഗത്തിലാണ് വരുന്നത്. ബാബ സത്യയുഗത്തിലോ, കലിയുഗത്തിലോ അല്ല വരുന്നത്. സത്യയുഗത്തിന്റെയും കലിയുഗത്തിന്റെയും ഇടയിലാണ് വരുന്നത്. എല്ലാവര്ക്കും സത്ഗതി നല്കുന്നത് ബാബയാണ്. ബാബ ദുര്ഗതിയില് ഉപേക്ഷിച്ചിട്ടൊന്നും പോകില്ല. സത്ഗതിയും ദുര്ഗതിയും ഒരുമിച്ചുണ്ടാകുകയുമില്ല. ഈ പഴയ ലോകം വിനാശമാകണമെന്ന് കുട്ടികള്ക്കറിയാം. അതുകൊണ്ട് ഈ പഴയ ലോകത്തോട് സ്നേഹം വെയ്ക്കരുത്. നമ്മള് ഇപ്പോള് സംഗമയുഗത്തിലാണെന്ന് ബുദ്ധി പറയുന്നു. ഈ ലോകം പരിവര്ത്തനപ്പെടാന് പോവുകയാണ്. ഇപ്പോള് ബാബ വന്ന് പറയുകയാണ്-ഞാന് കല്പ-കല്പം സംഗമയുഗത്തിലാണ് വരുന്നത്. നിങ്ങളെ ദുഃഖത്തില് നിന്നും മോചിപ്പിച്ച് ഹരിയുടെ(ബാബയുടെ) അടുത്തേക്ക് കൊണ്ടു പോകുന്നു. ഇത് ജ്ഞാനത്തിന്റെ കാര്യമാണ്. ഹരിദ്വാര്, കൃഷ്ണന്റെ കവാടമെന്നാല് കൃഷ്ണപുരിയെയാണ് പറയുന്നത്. ശരി, അതിനു പുറകിലായി ലക്ഷ്മണന്റെ ഊഞ്ഞാല് കാണിച്ചിട്ടുണ്ട്. ആദ്യം ഹരിദ്വാറാണ്. സത്യയുഗത്തെ ഹരിയുടെ കവാടമെന്നാണ് പറയുന്നത്. പിന്നീടാണ് രാമനേയും ലക്ഷ്മണനേയും കാണിക്കുന്നത്. ഇതൊന്നും ശരിയായ കാര്യമല്ല. ഇതെല്ലാം ഉണ്ടാക്കപ്പെട്ട കാര്യമാണ്. രാമന് എത്ര സഹോദരന്മാരെയാണ് കാണിച്ചിരിക്കുന്നത്. 4 സഹോദരന്മാരൊന്നുമില്ല. 4 അല്ലെങ്കില് 8 സഹോദരന്മാര് ഇവിടെയാണ് ഉള്ളത്. ഒരു വശത്ത് ഈശ്വരീയ സന്താനങ്ങളും, മറുവശത്ത് ആസുരീയ സന്താനങ്ങളുമാണ്.

ശിവബാബ ബ്രഹ്മാ ശരീരത്തില് വന്നിരിക്കുകയാണെന്ന് ഇപ്പോള് നിങ്ങള്ക്കറിയാം. ശിവബാബയുമുണ്ട്, ദാദയാകുന്ന ബ്രഹ്മാവുമുണ്ട്. അനാദിയായ ആത്മാക്കളുടെ പിതാവായ ശിവബാബ, ഈ സംഗമയുഗത്തില് ബ്രാഹ്മണരെ രചിക്കുന്നു. ശിവബാബ സാലിഗ്രാമുകളെയാണ് രചിക്കുന്നത് എന്നല്ല. ഇല്ല, സാലിഗ്രാമുകള് അവിനാശികളാണ്. ബാബ വന്ന് പവിത്രമാക്കി മാറ്റുന്നു എന്ന് മാത്രം. ആത്മാവ് പവിത്രമായി മാറാതെ ശരീരം എങ്ങനെയാണ് പവിത്രമായി മാറുന്നത്. നമ്മള് ആത്മാക്കള് പവിത്രമായിരുന്നപ്പോള് സതോപ്രധാനമായിരുന്നു. ഇപ്പോള് അപവിത്രവും തമോപ്രധാനവുമാണ്, പിന്നീട് എങ്ങനെ സതോപ്രധാനമായി മാറും! ഇത് സഹജമായി മനസ്സിലാക്കേണ്ട കാര്യമാണ്. ഈ സമയം ആത്മാവില് അഴുക്ക് പുരളുന്നതിലൂടെ പതിതവും തമോപ്രധാനവുമായി മാറിക്കഴിഞ്ഞു. ഇപ്പോള് വീണ്ടും സതോപ്രധാനമായി മാറണം. തന്റെ കണക്കുകളെയെല്ലാം ഇല്ലാതാക്കി എല്ലാവരും ശാന്തിധാമത്തിലേക്ക് അല്ലെങ്കില് സുഖധാമത്തിലേക്കും പോകും. ആത്മാക്കള് എങ്ങനെയാണ് വരുന്നതെന്ന് കാണിക്കാന് വേണ്ടി ക്രിസ്ത്യാനികള് നിരാകാരിയായ വൃക്ഷമുണ്ടാക്കിയിട്ട് അതില് ബള്ബുകള് വെച്ച് ആഘോഷിക്കുന്നു. എല്ലാ ധര്മ്മങ്ങള്ക്കും വ്യത്യസ്തമായ ശാഖകളാണെന്ന് നിങ്ങള്ക്കറിയാം. പരംധാമത്തില് നിന്നും ആത്മാക്കള് ആദ്യം എങ്ങനെയാണ് സൃഷ്ടിയിലേക്ക് വരുന്നതെന്ന ജ്ഞാനം നിങ്ങള്ക്ക് ലഭിച്ചു കഴിഞ്ഞു. നമ്മള് ആത്മാക്കളുടെ വീട് ശാന്തിധാമമാണ്. ഇത് സംഗമയുഗമാണ്. പരംധാമത്തില് നിന്നും എല്ലാ ആത്മാക്കളും സൃഷ്ടിയിലേക്ക് വന്നുകഴിഞ്ഞാല് മാത്രമെ എല്ലാവര്ക്കും ഒരുമിച്ച് തിരിച്ച് പോകാന് സാധിക്കുകയുള്ളൂ. പ്രളയമുണ്ടാകാന് പോകുന്നില്ല. നമ്മള് ബാബയില് നിന്നും ഭാഗ്യമുണ്ടാക്കാന് വീണ്ടും സ്വരാജ്യമെടുക്കാന് വന്നിരിക്കുകയാണ്. ഇത് പറയാന് വേണ്ടി മാത്രമല്ല. ഓര്മ്മയിലൂടെ മാത്രമെ സമ്പത്ത് ലഭിക്കുകയുള്ളൂ. ബാബ പറയുന്നു- ദേഹ സഹിതം ദേഹത്തിന്റെ എല്ലാ മിത്ര-സംബന്ധികളെയും മറക്കൂ. ചിത്രവും(ബ്രഹ്മാബാബ), വിചിത്രവുമുണ്ടല്ലോ(ശിവബാബ). കാണാന് സാധിക്കാത്തവരെയാണ് വിചിത്രമെന്ന് പറയുന്നത്. ഇത് വളരെ സൂക്ഷ്മമായ കാര്യമാണ്. ചെറിയ ഒരു ആത്മാവിന് ഇടക്കിടക്ക് പാര്ട്ടഭിനയിക്കേണ്ടി വരുന്നു. മറ്റാരുടെയും ബുദ്ധിയില് ഇങ്ങനെയുള്ള കാര്യങ്ങളൊന്നുമില്ല. നമ്മള് ആത്മാവാണ്, ശിവബാബ നമ്മുടെ അച്ഛനാണ് എന്ന കാര്യം ആദ്യം ബുദ്ധിയില് വെക്കണം. ബാബയെ തന്നെയാണ് പതിത-പാവനനെന്നും, അല്ലയോ ഭഗവാനെ എന്ന് പറഞ്ഞും ഓര്മ്മിക്കുന്നത്. മറ്റൊരു സ്ഥലത്തേക്കും പോകേണ്ട ആവശ്യമില്ല. അതിനാല് ഓര്മ്മിക്കേണ്ടതും ഒരാളെയല്ലേ. ഭഗവാനെ ഓര്മ്മിക്കുന്നുണ്ടെങ്കില് തീര്ച്ചയായും എന്തെങ്കിലും ലഭിക്കേണ്ടതുണ്ടായിരിക്കും. പിന്നെ എന്തിനാണ് ഓരോ സ്ഥലത്തും പോയി അലയുന്നത്! ഭഗവാന് പരമധാമത്തില്നിന്ന് വരണമല്ലോ. നമ്മള് പതിതമായതു കാരണം പരംധാമത്തിലേക്ക് പോകാന് സാധിക്കില്ല. പതിതമായവര്ക്ക് പരംധാമത്തിലേക്ക് പോകാന് സാധിക്കില്ല. ഇപ്പോഴാണ് നിങ്ങള്ക്ക് അത്ഭുതം തോന്നുന്നത്. ഭക്തി മാര്ഗ്ഗത്തിലെ പാര്ട്ട് എത്ര അത്ഭുതകരമാണ്. അല്ലയോ ഈശ്വരാ, അല്ലയോ പരമപിതാ, അല്ലയോ ഗോഡ് ഫാദര് എന്ന് പറഞ്ഞ് ഒരു ഭഗവാനെയാണ് ഓര്മ്മിച്ചിരുന്നത്. ഭഗവാന് ഒന്നാണെങ്കില് പിന്നെ അവിടെയും ഇവിടെയും അലയേണ്ട ആവശ്യമെന്താണ്! ഒരേ ഒരു ഭഗവാന് പരംധാമത്തിലാണ് വസിക്കുന്നത്. എന്നാല് അലയുക എന്നത് ഡ്രാമയില് അടങ്ങിയിട്ടുണ്ട്, ഡ്രാമയനുസരിച്ച് പരിധിയില്ലാത്ത വിവേകശൂന്യത യോടെയാണ് ഭക്തി ചെയ്യുന്നത്. ഇപ്പോള് നിങ്ങള് പരിധിയില്ലാത്ത വിവേകശാലികളായി മാറിയിരിക്കുകയാണ്. ശ്രീമതത്തിലൂടെ നടക്കുന്നവര് തന്നെയാണ് വിവേകശാലികളായി മാറുന്നത്. അവര് ഒരിക്കലും ഒളിഞ്ഞിരിക്കില്ല. സദാ അവര് ശ്രേഷ്ഠാചാരിയായ കര്മ്മം മാത്രമെ ചെയ്യുകയുള്ളൂ. ബാബ പറയുന്നു-ഞാന് ദുഃഖത്തെ ഹരിച്ച് സുഖം നല്കുന്നു, അതിനാല് കുട്ടികള്ക്കും എത്ര മധുരമുള്ളവരായി മാറണം. ബാബയുടെ വലംകൈയ്യായി മാറുന്ന കുട്ടികളാണ് പ്രിയപ്പെട്ടവര്. ബാബയുടെ വലംകൈയ്യല്ലേ. ഇടത് കൈ ഉപയോഗിച്ച് ഒരുപാട് ജോലികളൊന്നും ചെയ്യാന് സാധിക്കില്ല, കാരണം വലംകയ്യാണ് ധര്മ്മബോധത്തോടു കൂടിയ കര്മ്മം ചെയ്യുന്നത്. അതുകൊണ്ടാണ് വലംകൈയ്യിനെ ശുഭമായ കാര്യത്തിനു വേണ്ടി ഉപയോഗിക്കുന്നത്. വലംകൈയ്യുപയോഗിച്ചാണ് പൂജയെല്ലാം ചെയ്യുന്നത്. ബാബ പറയുന്നു- ഓരോ കാര്യത്തിലും ധര്മ്മ ബോധമുള്ളവരായി മാറൂ. ബാബയെ ലഭിച്ചു എങ്കില് സന്തോഷമുണ്ടായിരിക്കണം.

ബാബ പറയുന്നു- എന്നെ ഓര്മ്മിക്കൂ എന്നാല് അവസാന സമയത്തെ സങ്കല്പങ്ങള്ക്കനു സരിച്ചായിരിക്കും നമ്മുടെ അടുത്ത ജന്മം. സദ്ഗതി ലഭിക്കാനുള്ള മതം ഒരു ബാബയുടേതു മാത്രമാണ്. ഈശ്വരന്റെ ഗതിയും മതവും ഈശ്വരനു മാത്രമെ അറിയുകയുള്ളൂ എന്ന് പാടാറുണ്ട്. ബാബയാണ് പതിത-പാവനന്. മനുഷ്യരെ പാവനമാക്കി മാറ്റി എങ്ങനെയാണ് അവരെ ദുര്ഗതിയില് നിന്നും സത്ഗതിയിലേക്ക് കൊണ്ടുപോകുന്നതെന്ന് കുട്ടികള്ക്കറിയാം. ഭക്തിമാര്ഗ്ഗത്തില് എത്ര പരിശ്രമിച്ചിട്ടും സത്ഗതി ലഭിക്കുന്നില്ല. ഒരു ഫലവും ലഭിക്കുന്നില്ല. കാരണം സത്ഗതി നല്കുന്നത് ഒരു ബാബ മാത്രമാണ്. ഭക്തിയില് ഏത് ഭാവനക്കനുസരിച്ചും പൂജ ചെയ്യുന്നവര്ക്ക് ഫലം നല്കുന്നത് ബാബ മാത്രമാണ്. ഭക്തിയുടെ ഫലവും ഡ്രാമയില് അടങ്ങിയിട്ടുണ്ട്. ഭക്തര്ക്ക് അവനവന്റെ പുരുഷാര്ത്ഥമനുസരിച്ച് ഫലം ലഭിക്കുന്നു. ഇപ്പോള് അവനവന്റെ പുരുഷാര്ത്ഥത്തിനനുസരിച്ച് കുട്ടികള്ക്ക് പവിത്രമായി മാറുകയും വേണം. ബാബ പറയുന്നു- മധുര-മധുരമായ ബാബയെ ഓര്മ്മിക്കൂ. ബാബയാകുന്ന സര്വ്വശക്തിവാന് നമ്മളെ എത്ര നല്ലതാക്കിയാണ് മാറ്റുന്നത്. നിങ്ങള് എല്ലാം അറിഞ്ഞിട്ടാണ് ബാബയില് നിന്നും സമ്പത്തെടുക്കുന്നത്. രചയിതാവിന്റെയും രചനയുടെയും ജ്ഞാനം നിങ്ങളുടെ ബുദ്ധിയിലുണ്ട്. ഈ ജ്ഞാനം നമ്മളില് ഉണ്ടായിരുന്നില്ല എന്ന് നമുക്കറിയാം. യജ്ഞം, തപം മുതലായവ ചെയ്യുക, ശാസ്ത്രങ്ങളെല്ലാം കേള്ക്കുക- ഇതെല്ലാം ശാസ്ത്രങ്ങളുടെ ജ്ഞാനമാണ്. ഇതിനെ ഭക്തി എന്നാണ് പറയുന്നത്. ഭക്തിയില് ലക്ഷ്യമൊന്നുമില്ല. എന്നാല് പഠിപ്പില് ലക്ഷ്യമുണ്ടായിരിക്കും. ഏതെങ്കിലും പ്രകാരത്തില് ജ്ഞാനവുമുണ്ടായിരിക്കും. നമുക്ക് പതിത-പാവനനായ ബാബയാണ് പതിതത്തില് നിന്നും പാവനമായി മാറാനുള്ള ജ്ഞാനം നല്കിയത്. സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനം ബാബയാണ് നല്കിയത്. ഈ സൃഷ്ടിയാകുന്ന ചക്രം എങ്ങനെയാണ് കറങ്ങുന്നത്. ഈ ചക്രത്തില് എല്ലാവരും പാര്ട്ട്ധാരികളാണ്. ഇത് അനാദിയായ നാടകമാണ്. പരിധിയില്ലാത്ത ഈ ജ്ഞാനം തീര്ച്ചയായും ഉണ്ടായിരിക്കണം.

ഇപ്പോള് നമ്മള് ഘോരമായ അന്ധകാരത്തില് നിന്നും ഘോരമായ പ്രകാശത്തിലേക്ക് പോവുകയാണ് എന്ന് നിങ്ങള് കുട്ടികള്ക്കറിയാം. ഇപ്പോള് നിങ്ങള് ദേവതയായി മാറുകയാണ്. തുടക്കം മുതല് ഉണ്ടായിരുന്ന ധര്മ്മമാണ് ദേവീ-ദേവത ധര്മ്മം എന്ന് എല്ലാവര്ക്കും മനസ്സിലാക്കിക്കൊടുക്കണം. ഈ ധര്മ്മത്തെയാണ് ഹിന്ദു ധര്മ്മമെന്ന് പറഞ്ഞത്. ഈ കാര്യവും പതുക്കെ-പതുക്കെ മനസ്സിലാക്കും. കുട്ടികള്ക്ക് ഉണരണം. ഇതില് ഒരുപാട് കുട്ടികള് വേണം. ഡല്ഹിയില് സമ്മേളനങ്ങളെല്ലാം ചെയ്യണം. പരിസ്ഥാന് എന്നും ഡല്ഹിയെയാണ് പറയുന്നത്. യമുനാ നദിതീരത്തായിരുന്നു, തലസ്ഥാനം ഡല്ഹി ആയിരുന്നു. ഒരുപാട് പേര് ഭരിച്ചിരുന്നു. ദേവതകളുടെ തലസ്ഥാനവും ഡല്ഹിയായിരുന്നു. ഡല്ഹിയില് വളരെ വലിയ സമ്മേളനങ്ങളെല്ലാം നടത്തണം എന്നാല് മായ ചെയ്യാന് അനുവദിക്കില്ല. ഒരുപാട് വിഘ്നമുണ്ടാക്കുന്നു. ഇന്നത്തെ കാലത്ത് അനേക ഭാവ-സ്വഭാവങ്ങളുമുണ്ട് അല്ലേ. കുട്ടികള്ക്ക് പരസ്പരം ഒത്തു ചേര്ന്ന് സേവനങ്ങള് ചെയ്യണം. സമ്മേളനത്തിലുള്ളവര് പരസ്പരം ചേര്ന്നു പോകുന്നില്ലെങ്കില് രാജ്യഭാഗ്യം തന്നെ ഇല്ലാതാകുന്നു. രണ്ട് പാര്ട്ടികളാകുമ്പോള് പ്രസിഡന്റിനെ പോലും നിഷ്കാസനം ചെയ്യും. രണ്ട് അഭിപ്രായം വളരെ ദോഷം ചെയ്യുന്നു. രണ്ട് അഭിപ്രായമുള്ളവര് ഭഗവാനെ പോലും നേരിടാന് മടിക്കില്ല. ഒരുപാട് നഷ്ടവുമുണ്ടാക്കുന്നു. ക്രോധത്തിന്റെ ഭൂതം വരുമ്പോള് കാര്യം തന്നെ പറയണ്ട. അതുകൊണ്ടാണ് ബാബ പറയുന്നത്-ശര്ക്കരക്കും ശര്ക്കരക്കൂടത്തിനു(ശിവബാബക്കും ബ്രഹ്മാബാബക്കും)മറിയാം. ബാബ കുട്ടികള്ക്ക് സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനമാണ് കേള്പ്പിക്കുന്നത്. ധാരണ ചെയ്യുന്നതും ചെയ്യാത്തതും പുരുഷാര്ത്ഥത്തെ ആധാരമാക്കിയാണ്. ആരിലും ബാബ ആശിര്വാദം അല്ലെങ്കില് കൃപയൊന്നും കാണിക്കില്ല. ഇവിടെ കൃപ ചോദിക്കേണ്ടതിന്റെ കാര്യമൊന്നുമില്ല. പ്രേരണയിലൂടെ ജ്ഞാന-യോഗം പഠിപ്പിക്കാമെങ്കില് ബാബ ഈ അഴുക്ക് ലോകത്തിലേക്ക് വരുന്നതെന്തുകൊണ്ടാണ്? പ്രേരണ, ആശിര്വാദമെല്ലാം ഭക്തിമാര്ഗ്ഗത്തിലെ വാക്കുകളാണ്. ആശിര്വാദത്തിനു വേണ്ടി പുരുഷാര്ത്ഥം ചെയ്യണം, പ്രേരണയുടെ കാര്യമില്ല. നിങ്ങള്ക്ക് ഒരുമിച്ച് മൂന്ന് എഞ്ചിനുകളാണ് ലഭിച്ചിരിക്കുന്നത്. ലൗകീകത്തില് അച്ഛനും, ടീച്ചറും വേറെയാണ്. ജീവിതത്തിന്റെ അവസാന സമയത്താണ് ഗുരുവിനെ ലഭിക്കുന്നത്. അലൗകീകത്തില് മൂന്നും ഒരുമിച്ചാണ്. ബാബ പറയുന്നു-ഞാന് നിങ്ങളെ പൂജ്യരാക്കി മാറ്റുന്നു, പിന്നീട് നിങ്ങള് പൂജാരിയായി മാറുന്നു. വളരെ യുക്തിയോടു കൂടി മനസ്സിലാക്കിക്കൊടുക്കണം. കേട്ടു കഴിഞ്ഞാല് ആരും അബോധാവസ്ഥയിലാവരുത്. ആദ്യമാദ്യം മുഖ്യമായത് രണ്ടച്ഛന്റെ കാര്യമാണ്. ഭഗവാന് അച്ഛനാണ്. ബാബയുടെ ശിവജയന്തിയും ഭാരതത്തിലാണ് ആഘോഷിക്കുന്നത്. ബാബ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കിയിട്ടാണ് മാറ്റുക. തീര്ച്ചയായും സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നു. സ്വര്ഗ്ഗം ഭാരതത്തിലായിരുന്നു. നരകത്തിന്റെ വിനാശത്തിനു വേണ്ടിയാണ് മഹാഭാരത യുദ്ധമുണ്ടാകുന്നത്. ബാബ തീര്ച്ചയായും പുതിയ ലോകം രചിക്കുന്നു. ബാബയുടെ ശ്രീമതത്തിലൂടെ നമ്മള് ഭാരതത്തെ പാവനമാക്കി മാറ്റും എന്ന് നമ്മള് പറയുന്നു. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ബാബ ദുഃഖത്തെ ഹരിച്ച് സുഖം നല്കുന്നതു പോലെ ബാബക്ക് സമാനമായി മാറണം. വളരെ മധുരമുള്ളവരായി മാറണം. സദാ ശുഭമായ കര്മ്മം ചെയ്ത് ബാബയുടെ വലംകൈയ്യായി മാറണം.

2. ഒരിക്കലും രണ്ട് അഭിപ്രായമുണ്ടാകരുത്. ഭാവ-സ്വഭാവത്തിലേക്ക് വന്ന് പരസ്പരം നേരിടാന് പോകരുത്. ക്രോധത്തിന്റെ ഭൂതത്തെ ഇല്ലാതാക്കണം.

വരദാനം:-

സംഗമയുഗത്തിന്റെ വിശേഷതയാണ് – ഇപ്പോഴിപ്പോള് പുരുഷാര്ത്ഥവും ഇപ്പോഴിപ്പോള് പ്രത്യക്ഷഫലവും. ഇപ്പോള് സ്മൃതി സ്വരൂപവും ഇപ്പോള് തന്നെ പ്രാപ്തിയുടെ അനുഭവവും. ഭാവിയുടെ ഗ്യാരന്ററി ഉള്ളതാണ് എന്നാല് ഭാവിയിലുള്ളതിനെക്കാള് ഇപ്പോഴാണ് ശ്രേഷ്ഠ ഭാഗ്യമുള്ളത്. ഈ ഭാഗ്യത്തിന്റെ ലഹരിയിലിരിക്കൂ എങ്കില് സ്വതവെ ഓര്മ്മയുണ്ടാകും. എവിടെ ഓര്മ്മയുണ്ടോ അവിടെ പരാതി ഉണ്ടാകില്ല. എന്തു ചെയ്യും, എങ്ങനെ ചെയ്യും, ഇത് നടക്കുന്നില്ല, കുറച്ച് സഹായിക്കൂ – ഇതെല്ലാമാണ് പരാതി. പരാതി ഉപേക്ഷിച്ച് സ്വതവെ യോഗി നിരന്തര യോഗി ആകണം.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top