2 August 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

1 August 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ - പഠിപ്പ് സ്മരിച്ചുകൊണ്ടിരിക്കൂ എങ്കില് ഒരിക്കലും ഒരു കാര്യത്തിലും ആശയക്കുഴപ്പം വരികയില്ല, സദാ ലഹരിയുണ്ടായിരിക്കണം നമ്മേ പഠിപ്പിക്കുന്നത് സ്വയം നിരാകാരനായ ഭഗവാനാണ്.

ചോദ്യം: -

ഏതു കുട്ടികള്ക്കാണ് ഈ ജ്ഞാന രത്നങ്ങളുടെ അവിനാശീ ലഹരി നിലനില്ക്കുന്നത്?

ഉത്തരം:-

നിര്ദ്ധനരായ കുട്ടികള്. നിര്ദ്ധനരായ കുട്ടികള് തന്നെയാണ് ബാബയിലൂടെ കോടിപതിയാവുന്നത്. അവര് മാലയില് കോര്ക്കപ്പെടുന്നു. സമ്പന്നര്ക്കാണെങ്കില് അവരുടെ വിനാശി ധനത്തിന്റെ ലഹരിയാണുള്ളത്. ബാബക്ക് ഈ സമയത്ത് കോടിപതികളായ കുട്ടികളെയല്ല വേണ്ടത്. നിര്ദ്ധനരായ കുട്ടികളുടെ നയാപൈസയിലൂടെ തന്നെയാണ് സ്വര്ഗ്ഗത്തിന്റെ സ്ഥാപനയുണ്ടാവുന്നത് എന്തുകൊണ്ടെന്നാല് നിര്ദ്ധനര്ക്ക് തന്നെയാണ് സമ്പന്നരാവേണ്ടത്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഈ പാപത്തിന്റെ ലോകത്ത് നിന്ന്…

ഓം ശാന്തി. മധുര-മധുരമായ ബാപ്ദാദയുടെ കുട്ടികള്ക്കറിയാം ഏതു ലോകത്തിലാണോ ദുഖത്തിന്റെ പേരോ അടയാളമോ ഇല്ലാത്തത്, ആ സുഖധാമത്തിലേക്കാണ് നമ്മള് ഇപ്പോള് പോയ്കൊണ്ടിരിക്കുന്നത്. നമ്മള് ആ സുഖധാമത്തിന്റെ സ്വര്ഗ്ഗത്തിന്റെ അധികാരികളായിരുന്നു. സത്യയുഗത്തെയാണ് സുഖധാമമെന്നു പറയുന്നത്. ദേവീ ദേവതകളുടെ രാജ്യമായിരുന്നു. ഇപ്പോള് ബ്രാഹ്മണരായി മാറിയെങ്കില് നിങ്ങള് തന്നെയാണ് ബ്രഹ്മാമുഖ വംശാവലികള്. നിങ്ങള് എഴുതുന്നുമുണ്ട് – ശിവബാബ കെയര് ഓഫ് ബ്രഹ്മാകുമാരീസ്. നമ്മുടെത് കയറുന്ന കലയാണെന്ന് നിങ്ങള്ക്കിപ്പോള് അറിയാം. കയറുന്ന കലയെക്കുറിച്ചും ഇറങ്ങുന്ന കലയെക്കുറിച്ചും നിങ്ങള് കുട്ടികള് നല്ല രീതിയില് മനസ്സിലാക്കി. നിങ്ങള് ഇതും മനസ്സിലാക്കിയിട്ടുണ്ട് ഭാരതം കയറുന്ന കലയിലായിരുന്നപ്പോള് അവരെ ദേവീ ദേവതയെന്ന് പറഞ്ഞിരുന്നു. ഇപ്പോള് ഇറങ്ങുന്ന കലയിലാണ്, അതിനാല് അവരെ ദേവീ ദേവതയെന്ന് വിളിക്കാന് സാധിക്കില്ല. ഇപ്പോള് സ്വയം തന്നെ മനുഷ്യരാണെന്ന് മനസ്സിലാക്കുന്നു. ക്ഷേത്രങ്ങളില് പോയി ദേവീ ദേവതകളുടെ മുന്നില് തല കുനിക്കുന്നു. ഇവര് ജീവിച്ച് പോയവരാണെന്ന് മനസ്സിലാക്കുന്നു. എപ്പോള് എന്നറിയുകയില്ല. നിങ്ങള്ക്ക് ആര്ക്ക് വേണമെങ്കിലും മനസ്സിലാക്കി കൊടുക്കാന് സാധിക്കും – ക്രിസ്തുവിന് 3000 വര്ഷങ്ങള്ക്ക് മുമ്പ് ഭാരതം സ്വര്ഗ്ഗമായിരുന്നു. നിങ്ങള് കുട്ടികള്ക്ക് മനസ്സിലായി കഴിഞ്ഞു ഇപ്പോള് ചക്രം കറങ്ങുക തന്നെ വേണം. പതിത ലോകം പാവനമാകുക തന്നെ വേണം. ഇപ്പോള് നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട് നമ്മള് ബാബയിലൂടെ മനുഷ്യനില് നിന്ന് ദേവതയായി മാറികൊണ്ടിരിക്കുകയാണ്. ഭഗവാനാണ് പഠിപ്പിക്കുന്നതെന്ന ലഹരി വര്ദ്ധിക്കണമല്ലോ. ഭഗവാനുവാച – ഞാന് നിങ്ങളെ രാജയോഗം പഠിപ്പിക്കുകയാണ് എന്ന മഹിമയുണ്ട്. അച്ഛന്റെ പേരിന് പകരം മകന്റെ പേരിട്ടിരിക്കുന്നു ഈ തെറ്റ് മാത്രം ചെയ്തിരിക്കുന്നു. ഈ തെറ്റിനെ കുറിച്ചും നിങ്ങള് കുട്ടികള് മാത്രമേ മനസ്സിലാക്കുന്നുള്ളൂ വേറെയാരും മനസ്സിലാക്കുന്നില്ല.

ഇപ്പോള് നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട് നമ്മള് വീണ്ടും നമ്മുടെ ശാന്തിധാമത്തില് നിന്നും സുഖധാമത്തിലേക്ക് പോകുന്നതിന് വേണ്ടി പാവനമായി മാറികൊണ്ടിരിക്കുകയാണ്. പതിത പാവനാ വരൂ എന്ന മഹിമയുണ്ട്. പതിത പാവനന് ഗോഡ് ഫാദറാണ്. കൃഷ്ണനെ പറയാന് സാധിക്കില്ല. ഇത് ബുദ്ധിയില് സ്മരിച്ചു കൊണ്ടിരിക്കണം. സ്ക്കൂളില് കുട്ടികളുടെ ബുദ്ധിയില് പഠിപ്പിന്റെ സ്മരണ നടക്കാറുണ്ടല്ലോ. നിങ്ങളും അഥവാ ഇത് സ്മരിച്ചു കൊണ്ടിരിക്കുകയാണെങ്കില് ഒരിക്കലും സംശയമുണ്ടാകുകയില്ല. ഇപ്പോള് നമുടെ കയറുന്ന കലയാണെന്ന് മനസ്സിലാക്കുന്നു. സെക്കന്റില് ജീവന് മുക്തിയെന്നും പാടപ്പെടുന്നു. കുട്ടി ജനിച്ചു സമ്പത്തിന് അധികാരിയായി. പക്ഷെ അത് ജീവന് മുക്തിയുടെ സമ്പത്തൊന്നുമല്ല. ഇവിടെ നിങ്ങള്ക്ക് ജീവന് മുക്തിയുടെ രാജ്യഭാഗ്യം ലഭിക്കുന്നു. തീര്ച്ചയായും ബാബയില് നിന്നും ലഭിക്കുന്നു. ഇതും അറിയാം പരിധിയില്ലാത്ത ബാബയില് നിന്നും ഭാരതത്തിന് പരിധിയില്ലാത്ത സമ്പത്ത് ലഭിച്ചിരുന്നു, ഇപ്പോള് വീണ്ടും ലഭിക്കണം. ഇപ്പോള് നിങ്ങള് ശ്രീമതം പാലിച്ച് സമ്പത്ത് നേടികൊണ്ടിരിക്കുകയാണ്. ഭക്തിമാര്ഗ്ഗത്തില് പലരെയും ഓര്മ്മിച്ചു കൊണ്ടിരുന്നു. അവരുടെയെല്ലാം ചിത്രം വെച്ച് പൂജിച്ചിരുന്നു. ഈ രഹസ്യവും ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്. ഈ കാര്യങ്ങള് കോടിയില് ചിലര് മാത്രമേ നല്ല രീതിയില് മനസ്സിലാക്കുകയും നിശ്ചയം ചെയ്യുകയും ചെയ്യൂ, പിന്നെ ചിലര് സംശയം ചോദിക്കും. ആര്ക്കും തന്നെ സംശയം വരാതിരിക്കുവാന് ആദ്യം തന്നെ സംബന്ധത്തിന്റെ കാര്യം മനസ്സിലാക്കി കൊടുക്കണം. ഗീതയിലും ഉണ്ടല്ലോ – ഭഗവാന് അര്ജുനന് മനസ്സിലാക്കി കൊടുത്തു. കുതിര വണ്ടിയിലിരുന്ന് രാജയോഗം പഠിപ്പിക്കാന് സാധ്യമല്ല. ഇപ്രകാരമിരുന്ന് രാജയോഗം പഠിപ്പിക്കുകയില്ല. ഇത് അസത്യമല്ലേ. വിഷ്ണുവിന്റെ നാഭിയില് നിന്നും ബ്രഹ്മാവ് വന്നു എന്ന് കാണിച്ചിട്ടുണ്ട് പിന്നെ ബ്രഹ്മാവിന്റെ കൈയ്യില് ശാസ്ത്രം നല്കിയിരിക്കുന്നു. സൂക്ഷ്മവതനത്തില് ഇതൊന്നും സാധ്യമല്ല, അപ്പോള് ഇവിടുന്നു തന്നെയാവില്ലേ സാരം മനസ്സിലാക്കി കൊടുക്കുക. ഇപ്രകാരമുള്ള ചിത്രങ്ങള് വെച്ച് നിങ്ങള്ക്ക് മനസ്സിലാക്കി കൊടുക്കാന് കഴിയും. പ്രദര്ശിനികളിലും ഈ ചിത്രം തീര്ച്ചയായും ഉപയോഗപ്പെടും. സൂക്ഷ്മവതനത്തിന്റെ കാര്യം തന്നെയില്ല. സൂക്ഷ്മ വതനത്തില് ബ്രഹ്മാ മുഖത്തിലൂടെ ആര്ക്ക് മനസ്സിലാക്കി കൊടുക്കാനാണ്? അവിടെയാണെങ്കില് ബ്രഹ്മാ, വിഷ്ണു, ശങ്കരനാണുളളത്. അപ്പോള് അവിടെ ശാസ്ത്രങ്ങളുടെ സാരം ആര്ക്ക് മനസ്സിലാക്കി കൊടുക്കും? നിങ്ങള്ക്കറിയാം ഇതെല്ലാം ഭക്തിമാര്ഗ്ഗത്തിലെ കര്മ്മ കാണ്ഡമാണ്. സത്യ – ത്രേതായുഗത്തില് ഭക്തിമാര്ഗ്ഗം ഉണ്ടാവുകയില്ല. അവിടെ ദേവതകളുടെ രാജധാനിയാണ്. അവിടെ എന്തിനാണ് ഭക്തി. ഈ ഭക്തിയെല്ലാം പിന്നീട് ഉണ്ടാവുന്നതാണ്. നിങ്ങള് കുട്ടികള്ക്കറിയാം നിശ്ചയ ബുദ്ധികള്ക്കേ വിജയമുണ്ടാവൂ, ബാബയില് നിശ്ചയം വെക്കുകയാണെങ്കില് തീര്ച്ചയായും രാജ്യഭാഗ്യം ലഭിക്കും. ബാബ മനസ്സിലാക്കി തരുന്നു ഞാന് സ്വര്ഗ്ഗം സ്ഥാപിക്കുന്നയാളാണ്, പതിതരെ പാവനമാക്കുന്ന ആളാണ്. ശിവനെ ഒരിക്കലും സതോപ്രധാനമെന്നും തമോപ്രധാനമെന്നും പറയുകയില്ല. കൃഷ്ണനെയാണ് ശ്യാമ സുന്ദരന് എന്ന് പറയുന്നത്. ഇതും കുട്ടികള് മനസ്സിലാക്കുന്നു – ശിവന് ചക്രത്തില് വരുന്നില്ല. ശിവനെ വെളുത്തതും കറുത്തതുമാക്കി കാണിക്കാന് സാധിക്കില്ല. ബാബ മനസ്സിലാക്കി തരുന്നു ഇപ്പോള് നിങ്ങള് കുട്ടികളുടെ കയറുന്ന കലയാണ്. തമോപ്രധാനത്തില് നിന്നും സതോപ്രധാനമാകണം. ഭാരതം സതോപ്രധാനമായിരുന്നു – ഇപ്പോള് എന്തുകൊണ്ട് തമോപ്രധാനമായി! കാമ ചിതയില് ഇരുന്നതിലൂടെ. പാടുന്നുമുണ്ട് സാഗരത്തിന്റെ കുട്ടികളെ കാമം കത്തിച്ച് ഭസ്മമാക്കി. ബാബയിപ്പോള് നിങ്ങളെ ജ്ഞാന ചിതയിലിരുത്തിയിരിക്കുന്നു. നിങ്ങളുടെ മുകളില് ജ്ഞാനത്തിന്റെ മഴ പെയ്യുന്നു. ഇത് ഒരേയൊരു സത്യത്തിന്റെ സംഗമാണെന്ന് മനസ്സിലാക്കണം. സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്ന പരംപിതാ പരമാത്മാവിനെ അമരനാഥനെന്നും പറയുന്നു അതിനാല് തീര്ച്ചയായും ഇവിടെ കുട്ടികള്ക്കിരുന്ന് മനസ്സിലാക്കി കൊടുക്കുന്നുണ്ടാകുമല്ലോ! പര്വ്വതത്തിന് മുകളില് കേവലം ഒരു പാര്വ്വതിക്കാണോ കേള്പ്പിച്ചിട്ടുണ്ടാവുക? ബാബക്കാണെങ്കില് മുഴുവന് പതിത ലോകത്തേയും പാവനമാക്കണം. ഒരാളുടെ മാത്രം കാര്യമല്ല. നിങ്ങള്ക്കറിയാം നമ്മള് തന്നെയായിരുന്നു പാവന ലോകത്തിന്റെ അധികാരികള് വീണ്ടും നമ്മള് തന്നെ ആവും. വൃക്ഷത്തെക്കുറിച്ചും മനസ്സിലാക്കി തന്നിട്ടുണ്ട് അവസാനവും ചെറിയ ചെറിയ ശാഖോപശാഖകള് പുറത്ത് വരുന്നു. ഇതെല്ലാം ചെറിയ ചെറിയ മഠങ്ങളാണ്, പ്രസ്ഥാനങ്ങളാണ്. ആദ്യമാദ്യം വളരെ മനോഹരമായ ഇലകള് വരുന്നു. എപ്പോള് വൃക്ഷത്തിന് ജീര്ണ്ണാവസ്ഥ ഉണ്ടാകുന്നുവോ അപ്പോള് അതില് പുതിയ ഇലകളും പൂക്കളും വരുകയില്ല. ഓരോ കാര്യവും ബാബ നല്ല രീതിയിലിരുന്ന് മനസ്സിലാക്കി തന്നു കൊണ്ടിരിക്കുന്നു. നിങ്ങളുടെ യുദ്ധം മായയോടൊപ്പമാണ്. ഇത്രയും ഉയര്ന്ന പദവി നേടണമെങ്കില് തീര്ച്ചയായും കുറച്ച് പ്രയത്നിക്കണമല്ലോ! പഠിക്കുകയും വേണം, പവിത്രവുമാകണം. അരകല്പം രാവണ രാജ്യമായിരുന്നു ഇപ്പോള് രാമ രാജ്യം ഉണ്ടാവണം. രാമ രാജ്യം വേണമെന്ന് പറയുന്നുമുണ്ട്. പക്ഷെ എപ്പോള് എങ്ങനെയുണ്ടാവും എന്നറിയുകയില്ല? ശാസ്ത്രങ്ങളിലാണെങ്കില് ഈ കാര്യങ്ങളില്ല. പാണ്ഡവര് പര്വ്വതത്തിന് മുകളില് കയറി തൊണ്ട പൊട്ടി മരിച്ചു എന്ന് കാണിച്ചിട്ടുണ്ട്. ശരി പിന്നെന്തുണ്ടായി? പ്രളയമൊന്നും ഉണ്ടാകുന്നില്ല. ഒരു ഭാഗത്ത് ബാബ രാജയോഗം പഠിപ്പിക്കുന്നതായി കാണിച്ചിരിക്കുന്നു. പറയുന്നു നിങ്ങള് ഭാവിയില് രാജാക്കന്മാരുടെയും രാജാവാകും പിന്നീട് കാണിച്ചിരിക്കുന്നു പാണ്ഡവര് നശിച്ചു. ഇത് രണ്ടും എങ്ങനെ സംഭവിക്കും! പുതിയ ലോകത്തിന്റെ സ്ഥാപന എങ്ങനെയുണ്ടാവും? അവിടെ ശ്രീകൃഷ്ണന് എവിടെ നിന്ന് വന്നു? തീര്ച്ചയായും ബ്രാഹ്മണര് വേണം.

നിങ്ങള്ക്കറിയാം നമ്മള് പുതിയ ലോകത്തിലേക്ക് പോകുന്നതിന്റെ പുരുഷാര്ത്ഥം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇവിടെ ജ്ഞാന സാഗരന്റെയടുത്ത് റീഫ്രഷാകാന് വന്നിരിക്കുകയാണ്. അവിടെ ജ്ഞാന ഗംഗകളിലൂടെ കേള്പ്പിക്കുകയാണ്. അമര്നാഥില് ഒരു കുളം കാണിച്ചിട്ടുണ്ട് അതിനെ മാനസരോവരം എന്ന് പറയുന്നു. അതില് കുളിക്കുന്നതിലൂടെ മാലാഖയായി മാറുമെന്ന് പറയുന്നു. വാസ്തവത്തില് ഇത് ജ്ഞാന മാനസരോവരമാണ്. ജ്ഞാന സാഗരനായ ബാബയിരുന്ന് ജ്ഞാന സ്നാനം ചെയ്യിപ്പിക്കുകയാണ്, അതിലൂടെ നിങ്ങള് സ്വര്ഗ്ഗത്തിലെ മാലാഖയാവും. മാലാഖ എന്ന പേര് കേട്ട് മനുഷ്യര് ചിറകുള്ള മനുഷ്യരെ ഉണ്ടാക്കിയിരിക്കുന്നു. വാസ്തവത്തില് ചിറകിന്റെ കാര്യമൊന്നുമില്ല. ആത്മാവിന്റെ പറക്കുന്ന ചിറക് ഇപ്പോള് മുറിഞ്ഞു പോയിരിക്കുകയാണ്. ശാസ്ത്രങ്ങളില് എന്തെല്ലാം കാര്യങ്ങളാണ് എഴുതി വെച്ചിരിക്കുന്നത്. ബ്രഹ്മാവും അനേകം ശാസ്ത്രം പഠിച്ചിട്ടുണ്ട്. ഇദ്ദേഹത്തോടും ബാബ പറയുന്നു, നീ നിന്റെ ജന്മത്തെക്കുറിച്ച് അറിയുന്നില്ല. ഞാന് നിന്റെ അനേക ജന്മങ്ങളുടെ അന്തിമ ജന്മത്തില് പ്രവേശിക്കുന്നു. കൃഷ്ണന് തന്നെയാണ് സത്യയുഗത്തിലെ ആദ്യത്തെ ജന്മം. സ്വയംവരത്തിന് ശേഷം ലക്ഷ്മീ നാരായണനാകുന്നു. അപ്പോള് ആരാണോ ശ്രീ നാരായണനായിരുന്നത്, അവര് അനേക ജന്മങ്ങളുടെ അന്തിമത്തില് ഇപ്പോള് സാധാരണമാണ്. തീര്ച്ചയായും വീണ്ടും അവരുടെ തന്നെ ശരീരത്തില് വരേണ്ടതുണ്ട്. പലരും പറയുന്നുണ്ട് ഭഗവാന് എങ്ങനെ പതിത ലോകത്തില് വരും! അറിയാത്തത് കാരണം ഏറ്റവും പാവനമായ ശ്രീ കൃഷ്ണന്റെ പേരിട്ടിരിക്കുന്നു. പക്ഷെ ശ്രീ കൃഷ്ണനെ എല്ലാവരും ഭഗവാനാണെന്ന് അംഗീകരിക്കുന്നില്ല. ഭഗവാനാണെങ്കില് നിരാകാരനാണ്. ശിവന് എന്ന പേര് പ്രസിദ്ധമാണ്. പ്രജാപിതാ ബ്രഹ്മാവാണെങ്കില് ഇവിടെയാണ്. സൂക്ഷ്മ വതനത്തിലാണെങ്കില് ബ്രഹ്മാ വിഷ്ണു ശങ്കരനാണ്. ഇതും നല്ല രീതിയില് മനസ്സിലാക്കി കൊടുക്കണം. വളരെ നല്ല ധാരണ വേണം. പരസ്പരം ഈ സ്മൃതി ഉണര്ത്തണം. ബാബയെ ഓര്മ്മിക്കുന്നുണ്ടോ, 84 ന്റെ ചക്രത്തെ ഓര്മ്മിക്കുന്നുണ്ടോ. ഇപ്പോള് വീട്ടിലേക്ക് പോകണം. ഈ പഴയ ലോകം, പഴയ വസ്ത്രം എല്ലാം ത്യാഗം ചെയ്യണം. ഇപ്പോള് നമ്മള് പുതിയ ലോകത്തിലേക്ക് വേണ്ടി തയ്യാറായികൊണ്ടിരിക്കുകയാണ്. പഴയ ലോകത്തിന്റെ ലഹരി ഉണ്ടാവരുത്. ഇത് അവിനാശി ജ്ഞാന രത്നങ്ങളുടെ ലഹരിയാണ്, വിനാശി ധനത്തോടുളള ലഹരി ഇല്ലാതാവാന് പ്രയാസമാണ്. സാധാരണക്കാരായ കുട്ടികള്ക്ക് പെട്ടെന്ന് തന്നെ വിനാശി ധനത്തോടുളള ലഹരി ഇല്ലാതാകുന്നു. ബാബ പറയുന്നു – ഞാന് ഏഴകളുടെ നാഥനാണ്, വരുന്നതും നിര്ദ്ധന ലോകത്തിലാണ്. ഇന്നത്തെ കാലത്ത് കോടിപതികളെ മാത്രമേ പണക്കാരെന്ന് പറയുന്നു. ലക്ഷാധിപതികളെ പണക്കാര് എന്ന് പറയില്ല. അവര്ക്കാണെങ്കില് ഈ ജ്ഞാനമെടുക്കാന് കഴിയില്ല. ബാബ പറയുന്നു എനിക്ക് നൂറ് കോടിയുടെ ആവശ്യമൊന്നുമില്ല. എന്ത് ചെയ്യാനാണ്! എനിക്ക് സാധാരണക്കാരായ കുട്ടികളുടെ പൈസ കൊണ്ട് സ്വരാജ്യം സ്ഥാപിക്കണം. ഞാന് പക്കാ വ്യാപാരിയുമാണ്. ആവശ്യമില്ലാത്തത് എടുത്ത് പിന്നീട് കൊടുക്കേണ്ടി വരരുതല്ലോ. നിങ്ങളുടെ അഴുകിയ ധനമാണ് അതിനാലാണ് ഭോലാനാഥനെന്ന് പറയപ്പെടുന്നത്. സാധാരണക്കാരിലും സാധാരണക്കാരാണ് മാലയില് കോര്ക്കപ്പെടുന്നത്. മുഴുവന് ആധാരവും പുരുഷാര്ത്ഥത്തിലാണ്, ഇതില് പൈസയുടെ കാര്യമില്ല. പഠിപ്പിന്റെ കാര്യത്തില് സാധാരണക്കാര് നന്നായി ശ്രദ്ധിക്കും. പഠിപ്പ് ഒന്ന് മാത്രമാണല്ലോ. പാവങ്ങള് നന്നായി പഠിക്കും കാരണം സമ്പന്നര്ക്കാണെങ്കില് പൈസയുടെ ലഹരിയുണ്ടാവുന്നു.

നിങ്ങള് കുട്ടികള്ക്കറിയാം നമ്മള് സ്വര്ഗ്ഗത്തിന്റെ അധികാരിയായിരുന്നു, ഇപ്പോള് പാപ്പരായി. ഇപ്പോള് ബാബ വന്നിരിക്കുകയാണ് 84 ന്റെ ചക്രം തീര്ച്ചയായും പൂര്ത്തിയാകണം. പുനര് ജന്മവും ഇതിന്റെ തെളിവാണ്. നിങ്ങള് സിക്കീലധേ കുട്ടികള് തന്നെയാണ് 84 ന്റെ ചക്രത്തില് വരുന്നത്. ഇതും നിങ്ങള്ക്കറിയാം വേറെയാര്ക്കും അറിയുകയില്ല. ചക്രം പൂര്ത്തിയാവുകയാണെന്ന് നിങ്ങള്ക്കറിയാം, ഇപ്പോള് തിരിച്ച് വീട്ടിലേക്ക് പോകണം. പഠിപ്പ് ആവര്ത്തിച്ച് പഠിക്കണം. ചിത്രം വെക്കുകയാണെങ്കില് അത് കണ്ട് ചക്രത്തെ ഓര്മ്മ വരണം. ചില ചില ഗീതങ്ങളും നല്ലതാണ്, കേള്ക്കുന്നതിലൂടെ ലഹരി വര്ദ്ധിക്കുന്നു. നിങ്ങളിപ്പോള് ശിവബാബയുടെതായിരിക്കുന്നു, ഇപ്പോള് നിങ്ങള്ക്ക് നിരാകാരനില് നിന്ന് സാകാരത്തിലൂടെ സമ്പത്ത് ലഭിച്ചു കൊണ്ടിരിക്കുന്നു. പ്രജാപിതാവും ഇവിടെയാണല്ലോ വേണ്ടത്. ബ്രഹ്മാവിന്റെ പേര് പ്രസിദ്ധമാണ്, ബ്രഹ്മാ മുഖ വംശാവലി. കുട്ടികള്ക്ക് കുട്ടിക്കരണം മറിയുന്ന കളിയെക്കുറിച്ചും മനസ്സിലായി. നമ്മളിപ്പോള് ബ്രാഹ്മണരാണ്, പിന്നീട് ദേവതയാകും. കുടുമ കണ്ടാല് മനസ്സിലാക്കാന് കഴിയുന്നു. മുകളില് ശിവബാബയാകുന്ന നക്ഷത്രം, എത്ര സൂക്ഷ്മമാണ്. ഇത്ര വലിയ ലിംഗമൊന്നുമില്ല, ലിംഗം പൂജക്ക് വേണ്ടി ഉണ്ടാക്കിയതാണ്. രുദ്ര യജ്ഞം രചിക്കുമ്പോള് ഒരു വലിയ ശിവലിംഗവും ചെറിയ ചെറിയ സാലിഗ്രാമങ്ങളും ഉണ്ടാക്കുന്നു. സമ്പന്നരാണ് കൂടുതല് ഉണ്ടാക്കുന്നത്. ഇതെല്ലാം ദ്വാപരത്തില് ഭക്തിമാര്ഗ്ഗത്തില് ആരംഭിച്ചതാണ്. ആദ്യം 16 കലകള്, പിന്നീട് 14 കലകള്, പിന്നെ കലകള് കുറഞ്ഞ് കുറഞ്ഞ് ഇപ്പോള് ഒരു കലയുമില്ല. ഇത് ബാബ മനസ്സിലാക്കി തരുന്നു. ബാബ വേറെ ഒരു കഷ്ടവും തരുന്നില്ല. പരിശോധിക്കൂ, പതികളുടെയും പതിയെ എത്ര സമയം ഓര്മ്മിച്ചു! അവ്യഭിചാരി നിശ്ചയം വേണമല്ലോ. മിത്ര സംബന്ധികളെയെല്ലാം മറക്കൂ. ഒരാളോട് മാത്രം പ്രീതി വെക്കണം. ഈ വിഷയ സാഗരത്തില് നിന്ന് ക്ഷീര സാഗരത്തിലേക്ക് പോകണം. ആത്മാക്കളുടെ വാസസ്ഥാനം ബ്രഹ്മ തത്വത്തിലാണ്. ക്ഷീര സാഗരത്തില് വിഷ്ണുവിനെയാണ് കാണിച്ചിരിക്കുന്നത്. വിഷ്ണുവും ബ്രഹ്മാവും. ബ്രഹ്മാവിലൂടെ നിങ്ങള്ക്ക് മനസ്സിലാക്കി തരുന്നു പിന്നെ നിങ്ങള് വിഷ്ണുപുരിയാകുന്ന ക്ഷീര സാഗരത്തിലേക്ക് പോകുന്നു. ഇപ്പോള് ബാബ പറയുന്നു എന്നെ മാത്രം ഓര്മ്മിക്കൂ വേറെ ഒരു കഷ്ടവും ഞാന് തരുന്നില്ല. കേവലം പറയുകയാണ് – അല്ലയോ ആത്മാക്കളെ എന്നെ ഓര്മ്മിക്കൂ. ഞാന് നിങ്ങളെ പാര്ട്ടഭിനിയിക്കാന് അയച്ചതായിരുന്നു. നിങ്ങള്ക്ക് സ്മൃതി ഉണര്ത്തി തരുകയാണ് – അശരീരിയായാണ് വന്നത്. ആദ്യമാദ്യം നിങ്ങള് ദേവതയായി സ്വര്ഗ്ഗത്തില് വന്നു. ഭഗവാന് എല്ലാവരുടെയും അച്ഛനാണെങ്കില് എല്ലാവര്ക്കും സ്വര്ഗ്ഗത്തില് വരണമല്ലോ! പക്ഷെ എല്ലാ ധര്മ്മത്തിലുളളവര്ക്കും വരാന് സാധിക്കില്ല. ദേവതകളാണ് 84 ജന്മം എടുക്കുന്നത്. അവര്ക്ക് തന്നെ വരണം. ഈ എല്ലാ കാര്യങ്ങളും നിങ്ങള്ക്കല്ലാതെ വേറെയാര്ക്കും അറിയാന് കഴിയില്ല. നല്ല ബുദ്ധിയുള്ളവരെ ധാരണ ചെയ്യൂ. സമയം കുറച്ചേയുള്ളൂ കേവലം സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കൂ. നമ്മള് ഒരു ശരീരം ഉപേക്ഷിച്ച് വേറൊന്ന് എടുക്കുന്നു, 84 ജന്മങ്ങള് പൂര്ത്തിയായിരിക്കുന്നു. ഇപ്പോള് ഇത് അന്തിമ ജന്മമാണ്. ആത്മാവ് സത്യമായ സ്വര്ണ്ണമാകും. സത്യയുഗത്തില് സത്യമായ ആഭരണമായിരുന്നു, ഇപ്പോള് എല്ലാം അസത്യമാണ്. ഇപ്പോള് നിങ്ങള് വീണ്ടും ജ്ഞാന ചിതയിലിരിക്കുകയാണ്, സതോപ്രധാനമാകുന്നു. ഓരോ ശ്വാസത്തിലും ഓര്മ്മിക്കുകയാണെങ്കില് ആ അവസ്ഥ അന്തിമ സമയത്ത് ഉണ്ടാകും. ശരി.

വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ക്ഷീരസാഗരത്തില് പോകുന്നതിന് വേണ്ടി ഒരു ബാബയോട് മാത്രം സത്യമായ പ്രീതി വെക്കണം. ഒരാളുടെ തന്നെ അവ്യഭിചാരിയായ ഓര്മ്മയിലിരിക്കണം ബാക്കി എല്ലാവര്ക്കും ഒരു ബാബയുടെ ഓര്മ്മ ഉണര്ത്തി കൊടുക്കണം.

2. വിനാശിയായ ധനത്തിന്റെ ലഹരി വെക്കരുത്. ജ്ഞാന ധനത്തിന്റെ ലഹരിയില് സ്ഥായിയായിരിക്കണം. പഠിപ്പിലൂടെ ഉയര്ന്ന പദവി നേടണം.

വരദാനം:-

കര്മ്മയോഗികളായ കുട്ടികള്ക്ക് കര്മ്മത്തില് ബാബയുടെ കൂട്ടുള്ളത് കാരണം അധിക സഹായം ലഭിക്കുന്നു. ഏത് ജോലിയും എത്രതന്നെ ബുദ്ധിമുട്ടുള്ളതാകട്ടെ പക്ഷെ ബാബയുടെ സഹായം ഉന്മേഷ-ഉത്സാഹം, ധൈര്യവും അക്ഷീണതയുടെയും ശക്തി നല്കുന്നതാണ്. ഏത് കാര്യത്തിലാണോ ഉന്മേഷ-ഉത്സാഹമുള്ളത് അത് അവശ്യം സഫലമാകും. ബാബ തന്റെ കൈ കൊണ്ട് ജോലിയൊന്നും ചെയ്യുകയില്ല പക്ഷെ സഹായം ചെയ്യുന്ന ജോലി തീര്ച്ചയായും ചെയ്യുന്നുണ്ട്. അതിനാല് ڇതാങ്കളും ബാബയുംڈ- അങ്ങനെയുള്ള കര്മ്മയോഗി സ്ഥിതി ഉണ്ട് എങ്കില് ഒരിക്കലും ക്ഷീണം അനുഭവപ്പെടുകയില്ല.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top