19 September 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

18 September 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

ഹൃദയേശ്വരനായ ബാബയുടെ ഹൃദയസിംഹാസനധാരി കുട്ടികളുടെ ലക്ഷണങ്ങള്

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഇന്ന് ഹൃദയേശ്വരനായ ബാബ തന്റെ ഹൃദയത്തിന് ഏറ്റവും ഇഷ്ടപ്പെട്ട കുട്ടികളെ മിലനം ചെയ്യാന് വന്നിരിക്കുന്നു. ഹൃദയേശ്വരനായ ബാബയുടെ പ്രിയപ്പെട്ട കുട്ടികള് അര്ത്ഥം ആരുടെ ഹൃദയത്തിലാണോ സദാ ദിലാരാമന്റെ ഓര്മ്മയുടെ മധുരമായ നാദം സ്വതവേ മുഴങ്ങി കൊണ്ടിരിക്കുന്നത്, അങ്ങനെയുള്ള കുട്ടികള് ബാബയുടെ ഹൃദയത്തെ തന്റെ സ്നേഹത്തിന്റെ നാദത്തിലൂടെ ജയിക്കുന്നവരാണ്. ദിലാരാമനായ ബാബയും അങ്ങനെയുള്ള കുട്ടികളുടെ മഹിമ പാടുന്നു. അതിനാല് ബാബയുടെ ഹൃദയത്തെ ജയിക്കുന്നവര് തന്നെയാണ് സ്വതവേ മായാജീത്ത്, ജഗത്ജീത്താകുന്നത്. പരിധിയുള്ള രാജ്യത്തിന്റെ അധികാരിയാകുന്നു, ജയിക്കുക അര്ത്ഥം സിംഹാസനധാരിയാകുക. അതേപോലെ ബാബയുടെ ഹൃദയ സിംഹാസനത്തെ ജയിക്കുന്നവര് സ്വതവേ സദാ സിംഹാസനധാരിയാകുന്നു. അവരുടെ ഹൃദയത്തില് സദാ ബാബയുണ്ട്, ബാബയുടെ ഹൃദയത്തില് സദാ വിജയി കുട്ടികളാണ്. അങ്ങനെ ഹൃദയത്തെ ജയിക്കുന്ന കുട്ടികള് ഓരോ ശ്വാസത്തിലും അര്ത്ഥം ഓരോ സെക്കന്റിലും ബാബയും സേവനവുമല്ലാതെ മറ്റൊരു ഗീതവും പാടില്ല. സദാ ഒരേയൊരു ഗീതം തന്നെ മുഴങ്ങുന്നു- എന്റെ ബാബ, ഞാന് ബാബയുടേത്. ഇവരെയാണ് ദിലാരാമനായ ബാബയുടെ ഹൃദയ സിംഹാസനത്തെ ജയിച്ച കുട്ടികള് എന്ന് പറയുന്നത്.

ബാപ്ദാദ ഓരോ പ്രിയപ്പെട്ട കുട്ടികളുടെ മധുരമായ നാദം സദാ കേട്ടു കൊണ്ടിരിക്കുന്നു- വ്യത്യസ്തമായ നാദമാണോ അതോ ഒരേയൊരു നാദമാണോ? ഇടയ്ക്ക് ചിലര് തന്റെ ബലഹീനതകളുടെയും പാട്ട് പാടുന്നു, ഇടയ്ക്ക് ബാബയുടെ ഗീതത്തിന് പകരം സ്വന്തം ഗീതം പാടുന്നു. ബാബയുടെ മഹിമയോടൊപ്പം തന്റെ മഹിമയും സ്വയം ചെയ്യുന്നു. ബാബയില് നിങ്ങളുണ്ട് അര്ത്ഥം ബാബയുടെ മഹിമയില് നിങ്ങളുടെ മഹിമയുമുണ്ട്. യഥാര്ത്ഥമായ നാദം ബാബയുടെ ഗീതം പാടുക തന്നെയാണ് ശ്രേഷ്ഠമായ നാദം. ഹൃദയ സിംഹാസനത്തെ ജയിച്ച കുട്ടികളുടെ ഓരോ ചുവടിലും, ദൃഷ്ടിയിലും, വാക്കിലും, സംബന്ധ സമ്പര്ക്കത്തിലും സര്വ്വര്ക്കും ബാബ തന്നെ കാണപ്പെടും. മുഖം അവരുടേതാണെങ്കിലും ശക്തിശാലി സ്നേഹം നിറഞ്ഞ വാക്ക് സ്വതവേ തന്നെ ബാബയെ പ്രത്യക്ഷമാക്കും- ഈ വാക്ക് ആത്മാവിന്റേതല്ല എന്നാല് ശ്രേഷ്ഠമായ അധികാരി അര്ത്ഥം സര്വ്വശക്തിവാന്റെ വാക്കാണ്. ഇവരുടെ ദൃഷ്ടിയുടെ ആത്മീയത ആത്മാക്കളെ ബാബയുടെ അനുഭവം ചെയ്യിക്കുന്നതായിരിക്കും, ഇവരുടെ ഓരോ ചുവടിലും പരമാത്മ ശ്രേഷ്ഠ നിര്ദ്ദേശത്തിന്റെ ചുവടുണ്ട്, ഇവര് സാധാരണ വ്യക്തിയല്ല എന്നാല് അവ്യക്ത ഫരിസ്ഥയാണ്- ഇങ്ങനെയുള്ള അനുഭവം ചെയ്യിപ്പിക്കുന്നവരെയാണ് പറയുന്നത് ഹൃദയത്തെ ജയിച്ചവര് തന്നെ ജഗത്തിനെയും ജയിച്ചവര്.

വാണിയിലൂടെ അനുഭവം ചെയ്യിക്കുക എന്നത് സാധാരണ വിധിയാണ്. വാണിയിലൂടെ പ്രഭാവം ചെലുത്തുന്നവര് ലോകത്തിലും അനേകമുണ്ട്. എന്നാല് നിങ്ങളുടെ വാക്കിന്റെ വിശേഷതയാണ്- നിങ്ങളുടെ വാക്ക് ബാബയുടെ ഓര്മ്മ നല്കണം. ബാബയെ പ്രത്യക്ഷമാക്കുന്നതിന്റെ സിദ്ധി ആത്മാക്കള്ക്ക് സത്ഗതിയിലേക്കുള്ള മാര്ഗ്ഗം കാണിക്കണം. ഇത് നിര്മ്മോഹത്വമാണ്. നിങ്ങളുടെ മഹിമ ചെയ്തുവെങ്കില് വളരെ നല്ലത്, വാക്കകുളുടെ കല അഥവാ അധികാരത്തിന്റെ വാക്കുകള്- ഇത് മറ്റാത്മാക്കളുടെ മഹിമയിലും കാണാറുണ്ട്. എന്നാല് നിങ്ങളുടെ വാക്കുകള് ബാബയുടെ മഹിമ അനുഭവം ചെയ്യിക്കണം. ഈ വിശേഷത പ്രത്യക്ഷതയുടെ കര്ട്ടണ് തുറക്കുന്നതിനുള്ള സാധനമാണ്. അതിനാല് ആരുടെ ഹൃദയത്തിലാണൊ സദാ ദിലാരാമനുള്ളത്, അവരുടെ മുഖത്തിലൂടെയും ഹൃദയത്തിന്റെ ശബ്ദം ദിലാരാമനെ സ്വതവേ തന്നെ പ്രത്യക്ഷമാക്കും. അതിനാല് ഇത് ചെക്ക് ചെയ്യൂ- ഓരോ ചുവടിലും, വാക്കിലും എന്നിലൂടെ ബാബയുടെ പ്രത്യക്ഷതയുണ്ടാകുന്നു, എന്റെ വാക്ക് ബാബയുമായി സംബന്ധം യോജിപ്പിക്കുന്ന രീതിയിലുള്ള വാക്കുകളാണോ? കാരണം ഇപ്പോള് അന്തിമ സേവനത്തിന്റെ പാര്ട്ട് തന്നെ പ്രത്യക്ഷതയുടെ കൊടി പറത്തുക എന്നതാണ്. എന്റെ ഓരോ കര്മ്മം ശ്രേഷ്ഠ കര്മ്മത്തിന്റെ ഗതി കേള്പ്പിക്കുന്ന ബാബയെ പ്രത്യക്ഷമാക്കുന്നതാണോ? ആരുടെ ഹൃദയത്തിലാണൊ സദാ ബാബയുള്ളത് അവര് സ്വതവേ തന്നെ ബാബയെ പ്രത്യക്ഷമാക്കുന്ന സമീപം അര്ത്ഥം സമാനമായ കുട്ടിയാണ്.

നാല് ഭാഗത്തും ഇപ്പോള് ഈ ശബ്ദം മുഴങ്ങണം- എന്റെ ബാബ, ബ്രഹ്മാകുമാരിമാരുടെ ബാബയല്ല, എന്റെ ബാബ. ഈ ശബ്ദം മുഴങ്ങുമ്പോള് പരംധാമിന്റെ ഗേറ്റ് തുറക്കപ്പെടും കാരണം എന്റെ ബാബ എന്ന് പറയുമ്പോഴാണ് മുക്തിയുടെ സമ്പത്ത് ലഭിക്കുന്നത്, നിങ്ങളോടൊപ്പം അഥവാ ബാബയോടൊപ്പം പോകാം അഥവാ പിന്നാലെ പോകാം പക്ഷെ സര്വ്വര്ക്കും തിരികെ പോകുക തന്നെ വേണം, തീര്ച്ചയായും കൊണ്ടു പോകും. എന്റെ ബാബ വന്നു കഴിഞ്ഞു- കുറഞ്ഞത് ഈ ശബ്ദം ചെവികളിലൂടെ കേള്ക്കുന്നതിനും, ബുദ്ധിയിലൂടെ അറിയുന്നതിന്റെയും അധികാരിയാകട്ടെ ആരും വഞ്ചിക്കപ്പെടരുത്. വിശ്വത്തിന്റെ ബാബയാണ്, അതിനാല് വിശ്വത്തിലെ ആത്മാക്കള്ക്ക് അത്രയും അനുഗ്രഹം നല്കണമല്ലോ. നിങ്ങള് സാഗരത്തെ വിഴുങ്ങി എന്നാല് അവര് ഒരു തുള്ളിക്ക് വേണ്ടി ദാഹിക്കുന്നു, അവര്ക്ക് ആ ഒരു തുള്ളി പ്രാപ്തമാക്കി തരില്ലേ. ഇതിന് വേണ്ടി എന്ത് ചെയ്യണം? ഓരോ ചുവട്, ഓരോ വാക്ക്, ബാബയെ പ്രത്യക്ഷമാക്കുന്നതായിരിക്കണം. എങ്കില് ഈ ശബ്ദം മുഴങ്ങും. അതിനാല് ഇങ്ങനെയുള്ള ബാബയെ പ്രത്യക്ഷമാക്കുന്ന കുട്ടികള്ക്കേ ദിലാരാമന്റെ ഹൃദയത്തിലെ പ്രിയപ്പെട്ട കുട്ടികള് എന്ന് പറയാന് സാധിക്കൂ. അവരുടെ ഹൃദയത്തില് നിന്ന് ഒരേയൊരു ബാബയുടെ ശബ്ദം മുഴങ്ങുന്നു. അപ്പോള് അങ്ങനെയുള്ള പ്രിയപ്പെട്ട കുട്ടികളായില്ലേ?

ഒരു പാട്ട് പാടൂ എങ്കില് മറ്റ് ഗീതങ്ങള് സ്വതവേ സമാപ്തമാകും. കേവലം രണ്ട് ശബ്ദങ്ങളില് സന്തോഷ വാര്ത്ത കേള്പ്പിക്കൂ- ഓ കെ. ആത്മീയ സംഭാഷണം ചെയ്യൂ. മറ്റ് ഗീതം കേള്പ്പിക്കുന്നതിനായി സമയം നല്കാതിരിക്കൂ,സമയം എടുക്കാതിരിക്കൂ. സന്തോഷ വാര്ത്ത കേള്പ്പിക്കുന്നതില് സമയം അധികം ആകുന്നില്ല എന്നാല് രാമ കഥ (വ്യര്ത്ഥം) കേള്പ്പിക്കുന്നതില് സമയമെടുക്കുന്നു. ബാപ്ദാദ അങ്ങനെയുള്ള കാര്യങ്ങളെ രാമ കഥയെന്ന് പറയുന്നു, കൃഷ്ണ കഥയെന്ന് പറയില്ല. ഇത് 14 കലകളുള്ളവരുടെ കഥയാണ്, 16 കലയുള്ളവരുടേതല്ല.. രാമ കഥ പറയുന്നവരല്ലല്ലോ?

ഇപ്പോള് സേവനം വളരെ അവശേഷിച്ചിട്ടുണ്ട്. ഇപ്പോള് എന്താണ് ചെയ്തിട്ടുള്ളത്? ചിന്തിക്കൂ, 550 കോടി ആത്മാക്കളുണ്ട്, കുറഞ്ഞത് ഒരു തുള്ളിയെങ്കിലും നല്കൂ, പക്ഷെ നല്കുക തന്നെ വേണം. നിങ്ങളുടെ ഭക്തരാകട്ടെ, നിങ്ങളുടെ പ്രജകളാകട്ടെ. ദേവതയായാല് നല്കുക തന്നെ വേണം. ഭക്തിയില് ദേവനായി പൂജിക്കില്ലേ. ഇപ്പോള് നല്കിയാലേ ദേവതയാണെന്ന് മനസ്സിലാക്കി പൂജിക്കുകയുള്ളൂ. എന്തെങ്കിലും പ്രാപ്തിയുണ്ടായാലേ പ്രജകളും അംഗീകരിക്കുകയുള്ളൂ. വെറുതെ മാതാ പിതാവാണെന്ന് പറഞ്ഞാല് എങ്ങനെ അംഗീകരിക്കും? രാജാവും മാതാ പിതാവ് തന്നെയാണ്. രണ്ട് രീതിയിലുടെ ദാതാവിന്റെ മക്കള് ദാതാവായി നല്കണം. എന്നാല് നല്കി കൊണ്ട് ദാതാവിന്റെ ഓര്മ്മ നല്കണം. മനസ്സിലായോ എന്താണ് ചെയ്യേണ്ടതെന്ന്? വിദേശത്തില് അഥവാ ദേശത്തില് ഇത്രയും സേവാകേന്ദ്രങ്ങള് തുറന്നു, വളരെയധികം സെന്ററുകളായി എന്ന് മനസ്സിലാക്കരുത്. എന്നാല് ദയാമനസ്കനായ ബാബയുടെ കുട്ടികളല്ലേ. സര്വ്വരും തന്റെ ദാഹിച്ചിരിക്കുന്ന, അലയുന്ന സഹോദരി സഹോദരന്മാരുടെ മേല് ദയ കാണിക്കണം, ആര്ക്കും പരാതിയുണ്ടാകരുത്. ശരി.

വിദേശത്ത് നിന്നും വളരെ പ്രിയതമകള് വന്നിട്ടുണ്ട്. വളരെ പേര് വരുമ്പോള് വീതിക്കേണ്ടി വരുമല്ലോ. സമയത്തെയും വീതിക്കേണ്ടി വരുന്നു. രാത്രിയെ ദിനമാക്കുന്നുണ്ട്, പിന്നെന്ത് ചെയ്യും. ഇതിലും മഹാദാനിയാകൂ. ബാബയുടെ സ്നേഹം നമ്പര്വാറായിട്ടും ഏറ്റവും നമ്പര് വണ് ആണ്. ബാബയ്ക്ക് എന്നോട് സ്നേഹം കുറവാണ്, അവരോട് കൂടുതലാണ് എന്ന് ഒരിക്കലും മനസ്സിലാക്കരുത.് അല്ല. ഏറ്റവും കൂടുതലാണ്. വാക്കുകളില് ചിലപ്പോള് മറ്റുള്ളവരോട് കൂടുതല് സംസാരിക്കുന്നു. ചിലപ്പോള് കുറവും. എന്നാല് ഹൃദയത്തിന്റെ സ്നേഹം വാക്കുകളില് പങ്കിട്ടു പോകുന്നില്ല. ബാബയുടെ ദൃഷ്ടിയില് ഓരോ കുട്ടിയും നമ്പര് വണ് ആണ്. ഇപ്പോള് നമ്പര് ഔട്ടായിട്ടില്ല. ഔട്ടാകുന്നത് വരെ എല്ലാവരും നമ്പര് വണ് ആണ്, ആര്ക്ക് വേണമെങ്കിലും നമ്പര് വണ് ആകാം. കേള്പ്പിച്ചില്ലേ- ബ്രഹ്മാവാണ് സദാ നമ്പര്വണ്. എന്നാല് ഫസ്റ്റ് ഡിവിഷന്- ബാബയോടൊപ്പം ഫസ്റ്റ് നമ്പറില് വരിക അര്ത്ഥം ഫസ്റ്റ് ഡിവിഷന്. അവരെ തന്നെയാണ് നമ്പര്വണ് എന്ന് പറയുന്നത്. അതിനാല് അന്തിമ റിസല്ട്ട് പുറത്ത് വരുന്നത് വരെ, ബാപ്ദാദായ്ക്കറിയാം വര്ത്തമാന സമയത്തിനനുസരിച്ച് ലാസ്റ്റാണെങ്കിലും ലാസ്റ്റാണെന്ന് മനസ്സിലാക്കുന്നില്ല. എപ്പോള് വേണമെങ്കിലും ലാസ്റ്റില് നിന്നും ഫസ്റ്റാകാന് സാധിക്കും, അവസരമുണ്ട്. ഇടയ്ക്കിടയ്ക്ക് എന്താണ് സംഭവിക്കുന്നത്- വളരെ തീവ്രതയോടെ പോകുന്നവര് സമീപത്തെത്തുമ്പോള് ക്ഷീണിക്കുന്നു, അപ്പോള് നിന്നു പോകുന്നു എന്നാല് പതുക്കെ പതുക്കെ പോകുന്നവര്, ഒരിക്കലും നില്ക്കില്ല, തന്റേതായ രീതിയിലൂടെ മുന്നോട്ടു പോകുന്നു. അവര് എത്തി ചേരുന്നു അതിനാല് ഇപ്പോള് ബാബയുടെ ദൃഷ്ടിയില് സര്വ്വരും നമ്പര്വണ് ആണ്. റിസള്ട്ട് ഔട്ടാകുമ്പോള് പറയും- ഇവര് ലാസ്റ്റ്, ഇവര് ഫസ്റ്റ് എന്ന്. ഇപ്പോള് പറയാന് സാധിക്കില്ല അതു കൊണ്ട് കേവലം സ്വയത്തില് നിശ്ചയം വച്ച് പറന്നു പോകൂ.

ബാപ്ദാദയ്ക്ക് മുന്നോട്ടുയരുന്നവരോടെല്ലാം ഹൃദയത്തിന്റെ സ്നേഹം ഉണ്ട്. ഇടയ്ക്ക് രണ്ട് ശബ്ദം മറ്റുള്ളവരോട് കുറച്ച് പറഞ്ഞുവെങ്കില് സ്നേഹമില്ലായെന്നല്ല. ഹൃദയത്തിലും ബാബയുടെ സ്നേഹത്തിന്റെ ശ്രേഷ്ഠമായ ശുഭ കാമനകള് സദാ നിറഞ്ഞിരിക്കുന്നു. രണ്ട് വാക്കുകളും പറയുന്നു- പറന്നു പോകൂ. അപ്പോള് ഇതിലും സ്നേഹത്തിന്റെ സാഗരന് അടങ്ങിയിരിക്കുന്നു. ബാബ എന്നെ കൂടുതല് സ്നേഹിക്കുന്നുവെന്ന് ആര്ക്കും പറയാന് സാധിക്കില്ല. ആരെങ്കിലും അങ്ങനെ പറയുകയാണെങ്കില് നിങ്ങള് പറയൂ- നിങ്ങളേക്കാള് കൂടുതല് എന്നെ സ്നേഹിക്കുന്നുവെന്ന്. ഹൃദയത്തെ സന്തോഷിപ്പിക്കാന് വേണ്ടിയല്ല പറയുന്നത്. ബാബയ്ക്കറിയാം എത്രയോ കാലം അലഞ്ഞു നടന്ന, ക്ഷീണിച്ച, ആശയക്കുഴപ്പത്തില്പ്പെട്ട കുട്ടികള് വീണ്ടും 5000 വര്ഷങ്ങള്ക്ക് ശേഷം ലഭിച്ചിരിക്കുന്നു. ബാബ അന്വേഷിച്ച് കണ്ട് പിടിച്ചു. കിഴക്ക്, പടിഞ്ഞാറ്. തെക്ക്. വടക്ക്- എല്ലായിടത്ത് നിന്നും കണ്ടെത്തി. അപ്പോള് ആരെയാണൊ തിരഞ്ഞ് കണ്ട് പിടിച്ചത് അവരോട് എത്ര സ്നേഹമുണ്ടായിരിക്കും. ഇല്ലായെങ്കില് അന്വേഷിക്കുക പോലുമുണ്ടാകില്ല. സാഗരത്തിന്റെയടുത്ത് സ്നേഹത്തിന് കുറവുണ്ടായിരിക്കുമോ? ഇത് ദിലാരാമനിയാം- ഓരോരുത്തരുടെയും ഹൃദയത്തിന്റെ സ്നേഹം എത്ര എന്ന്. എന്ത് തന്നെയായാലും സ്നേഹത്തിലും സര്വ്വരും പാസാണ്. ബാബയില് നിന്നും സ്നേഹത്തിന്റെ സര്ട്ടിഫിക്കറ്റ്, ഇത് ബാബ നേരത്തെ തന്നെ നല്കി കഴിഞ്ഞു. ശരി.

നാനാ ഭാഗത്തുമുള്ള അതി സ്നേഹം നിറഞ്ഞ ഹൃദയത്തിന്റെ നാദം കേള്പ്പിക്കുന്ന ദിലാരാമന്റെ ഹൃദയത്തിന് പ്രിയപ്പെട്ട കുട്ടികള്ക്ക്, സദാ ഓരോ കര്മ്മത്തില് അച്ഛനെ പ്രത്യക്ഷമാക്കുന്ന മക്കള്, സദാ ഓരോ വാക്കുകളിലൂടെ, ബാബയുമായി സംബന്ധം യോജിപ്പിക്കുന്ന, സദാ തന്റെ ആത്മീയ ദൃഷ്ടിയിലൂടെ ആത്മാക്കളെ ബാബയുടെ അനുഭവം ചെയ്യിക്കുന്ന, അങ്ങനെയുള്ള ബാബയെ പ്രത്യക്ഷമാക്കുന്ന, ബാബയുടെ ഹൃദയ സിംഹാസനധാരിയായ, മായാജീത്ത്, ജഗത്ത് ജീത്തായ കുട്ടികള്ക്ക് ദിലാരാമനായ ബാബയുടെ സ്നേഹ സ്മരണയും നമസ്തേ.

വ്യക്തിഗതമായ മിലനം

1) ഓര്മ്മയുടെ ശക്തി സദാ ഓരോ കാര്യത്തിലും മുന്നോട്ടുയര്ത്തുന്നതാണ്. ഓര്മ്മയുടെ ശക്തി സദാ ശക്തിശാലിയാക്കുന്നു. ഓര്മ്മയുടെ ശക്തിയുടെ അനുഭവം സര്വ്വ ശ്രേഷ്ഠമായ അനുഭവമാണ.് ഇതേ ശക്തി സര്വ്വ സര്വ്വ കാര്യത്തിലും സഫലതയുടെ അനുഭവം ചെയ്യിക്കുന്നു. ഇതേ ശക്തിയുടെ അനുഭവത്തിലൂടെ മുന്നോട്ടുയരുന്ന ആത്മാവാണ്- ഇത് സ്മൃതിയില് വച്ച് എത്രത്തോളം മുന്നോട്ടുയരാന് ആഗ്രഹിക്കുന്നുവൊ അത്രയും മുന്നോട്ടുയരാം. ഇതേ ശക്തിയിലൂടെ വിശേഷ സഹയോഗം പ്രാപ്തമായി കൊണ്ടിരിക്കും.

2) സദാ ഓരോ കാര്യം ചെയ്യുമ്പോഴും സ്വയം സാക്ഷി സ്ഥിതിയില് സ്ഥിതി ചെയ്ത് കാര്യം ചെയ്യിക്കുന്ന നിര്മ്മോഹി ആത്മാവാണ് എന്ന അനുഭവം ചെയ്യുന്നുണ്ടോ? സാക്ഷി സ്ഥിതി ഓരോ കാര്യവും സദാ സഹജമായി തന്നെ സഫലമാക്കുന്നു. സാക്ഷി സ്ഥിതി എത്ര പ്രിയപ്പെട്ട സ്ഥിതിയാണ്. സാക്ഷിയായി കാര്യം ചെയ്യുന്ന ആത്മാവ് സദാ നിര്മ്മോഹിയും ബാബയ്ക്ക് പ്രിയപ്പെട്ടതുമാണ്. അതിനാല് ഇതേ അഭ്യാസത്തിലൂടെ കര്മ്മം ചെയ്യുന്ന അലൗകീക ആത്മാവാണ്, അലൗകീക അനുഭവം ചെയ്യുന്ന, അലൗകീക ജീവിതം, ശ്രേഷ്ഠ ജീവിതം നയിക്കുന്ന ആത്മാവാണ് എന്ന ലഹരിയുണ്ടല്ലോ? കര്മ്മം ചെയ്തും ഈ അഭ്യാസത്തെ വര്ദ്ധിപ്പിക്കൂ. ഇതേ അഭ്യാസം കര്മ്മാതീത സ്ഥിതിയെ പ്രാപ്തമാക്കിക്കും. ഈ അഭ്യാസത്തെ സദാ വര്ദ്ധിപ്പിച്ച്, കര്മ്മം ചെയ്തും നിര്മ്മോഹിയും ബാബയ്ക്ക് പ്രിയപ്പെട്ടവരുമാകണം. ഇവരെയാണ് ശ്രേഷ്ഠ ആത്മാവ് എന്ന് പറയുന്നത്.

3) സദാ ശ്രേഷ്ഠ ഖജനാക്കളാല് സമ്പന്നമായ ആത്മാവാണ്- ഇങ്ങനെയുള്ള അനുഭവം ചെയ്യുന്നുണ്ടോ? അളവറ്റ ഖജനാക്കളാല് സമ്പന്നമായിരിക്കുന്നവര്ക്ക് എത്ര ആത്മീയ ലഹരിയുണ്ടായിരിക്കും! സദാ സര്വ്വ ഖജനാക്കളാല് സമ്പന്നമാണ് എന്ന ആത്മീയ സന്തോഷത്തിലൂടെ മുന്നോട്ട് പോകൂ- സര്വ്വ ഖജനാക്കള് കൊണ്ട് ആത്മാക്കളെ ഉണര്ത്തി അവരെ സാഥിയാക്കുകയാണെങ്കില് സമ്പന്നവും ശക്തിശാലി ആത്മാവുമായി മുന്നോട്ടുയര്ന്നു കൊണ്ടിരിക്കും.

4) ബാബ ചെയ്യുന്നവനും ചെയ്യിക്കുന്നവനുമായി ചെയ്യിച്ചു കൊണ്ടിരിക്കുന്നു, ഞാന് നിമിത്തമാണ് എന്ന സ്മൃതി സദാ ബുദ്ധിയിലുണ്ടല്ലോ? നിമത്തമായി ചെയ്യുന്നവര് സദാ ഭാര രഹിതമായിരിക്കും കാരണം ഉത്തരവാദിത്വം ചെയ്യുന്നവനും ചെയ്യിക്കുന്നവനുമായ ബാബയ്ക്കാണ്. ഞാന് ചെയ്യുന്നു എന്ന സ്മൃതി വരുമ്പോഴാണ് ഭാരമുണ്ടാകുന്നത്, ബാബ ചെയ്യിപ്പിക്കുന്നു എങ്കില് ഭാര രഹിതമായിരിക്കും. ഞാന് നിമിത്തമാണ്, ചെയ്യിപ്പിക്കുന്നവന് ചെയ്യിച്ചു കൊണ്ടിരിക്കുന്നു, നടത്തിക്കുന്നവന് നടത്തിച്ചു കൊണ്ടിരിക്കുന്നു- അങ്ങനെയുള്ളവരെയാണ് നിശ്ചിന്ത ചക്രവര്ത്തി എന്ന് പറയുന്നത്. അപ്പോള് ചെയ്യിപ്പിക്കുന്നവന് ചെയ്യിച്ചു കൊണ്ടിരിക്കുന്നു. ഈ വിധിയിലൂടെ സദാ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കൂ.

5) ബാബയുടെ ഛത്രച്ഛായയിലിരിക്കുന്ന(കുടക്കീഴ്) ശ്രേഷ്ഠ ആത്മാവാണ്- ഈ അനുഭമുണ്ടാകണം. ഇപ്പോള് ഛത്രച്ഛായയിലിരിക്കുന്നവര് തന്നെയാണ് ഛത്രധാരിയാകുന്നത്.(കിരീടധാരി). അതിനാല് ഛത്രച്ഛായയിലിരിക്കുന്ന ഭാഗ്യവാനായ ആത്മാവാണ് എന്ന സന്തോഷമുണ്ടല്ലോ. ഛത്രച്ഛായ തന്നെയാണ് സുരക്ഷയുടെ സാധനം. ഈ ഛത്രച്ഛായക്കുള്ളില് ആര്ക്കും വരാനാകില്ല. ബാബയുടെ ഛത്രച്ഛായക്കുള്ളിലാണ്- ഈചിത്രം സദാ മുന്നില് വയ്ക്കൂ.

6) സദാ തന്റെ ആത്മീയ ഫരിസ്ഥ സ്വരൂപം സ്മൃതിയിലുണ്ടോ? ബ്രാഹ്മണനില് നിന്നും ഫരിസ്ഥ, ഫരിസ്ഥയില് നിന്നും ദേവത- ഈ ചോദ്യത്തിന് ഉത്തരം ലഭിച്ചില്ലേ. പരിഹാരം കണ്ടെത്താനറിയാമല്ലോ. സെക്കന്റില് ബ്രാഹ്മണന് തന്നെ ദേവത, ദേവത വീണ്ടും ചക്രം കറങ്ങി കറങ്ങി ബ്രാഹ്മണന്, വീണ്ടും ദേവത. അതിനാല് ഞാന് തന്നെയായിരുന്നു അത് എന്ന കാര്യം സദാ ബുദ്ധിയിലുണ്ടോ? ഈ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തുന്നവര്ക്ക് സമ്മാനം ലഭിക്കുന്നു. അപ്പോള് സമ്മാനം ലഭിച്ചില്ലേ. ഇപ്പോള് ലഭിക്കുന്നത് ഭാവിയില് പോലും ലഭിക്കില്ല. സമ്മാനമായി എന്താണ് ലഭിച്ചത്? സ്വയം ബാബയെ ലഭിച്ചു, ബാബയുടേതായി. ഭാവിയിലെ രാജ്യ പദവിക്ക് മുന്നില് ഈ പ്രാപ്തി എത്ര ഉയര്ന്നതാണ്. അതിനാല് സദാ സമ്മാനം നേടുന്ന ശ്രേഷ്ഠ ആത്മാവാണ് എന്ന ലഹരിയിലും സന്തോഷത്തിലുമൂടെ സദാ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കൂ. ചോദ്യവും സമ്മാനവും രണ്ടും സദാ സ്മൃതിയിലുണ്ടെങ്കില് സ്വതവേ മുന്നോട്ടുയര്ന്നു കൊണ്ടിരിക്കും.

7) ദൃഢത സഫലതയുടെ താക്കോലാണ്- എന്ന വിധിയിലൂടെ അഭിവൃദ്ധി പ്രാപ്തമാക്കുന്ന ശ്രേഷ്ഠ ആത്മാവാണ് എന്ന അനുഭവമുണ്ടാകുന്നില്ലേ. ദൃഢ സങ്കല്പത്തിന്റെ വിശേഷത കാര്യത്തെ സഹജമായി സഫലമാക്കി വിശേഷ ആത്മാവാക്കുന്നു, ഏതൊരു കാര്യത്തിലും വിശേഷ ആത്മാവായി മാറുമ്പോള് സര്വ്വരുടെയും ആശീര്വാദം സ്വതവേ ലഭിക്കുന്നു. സ്ഥൂലത്തില് ആരും ആശീര്വാദം നല്കില്ല എന്നാല് ഇത് സൂക്ഷ്മമാണ്, ഇതിലൂടെ ആത്മാവിലും ശക്തി നിറയുന്നു, സ്വ ഉന്നതിയില് സഹജമായി സഫലത പ്രാപ്തമാകുന്നു. അതിനാല് സദാ ദൃഢതയുടെ മഹാനതയിലൂടെ സഫലത പ്രാപ്തമാക്കുന്ന, സര്വ്വരുടെയും ആശീര്വാദം നേടുന്ന ശ്രേഷ്ഠ ആത്മാവാണ് എന്ന സ്മൃതിയിലൂടെ സദാ മുന്നോട്ട് പോകൂ.

വരദാനം:-

ആത്മീയതയുടെ സര്വ്വ ശക്തികളും സ്വയത്തില് ധാരണ ചെയ്യൂ എങ്കില് ആത്മീയതയുടെ സുഗന്ധം സഹജമായി തന്നെ അനേക ആത്മാക്കളെ തന്റെ നേര്ക്ക് ആകര്ഷിക്കുന്നു. മനസ്സാ ശക്തിയിലൂടെ പ്രകൃതിയെ തമോപ്രധാനത്തില് നിന്നും സതോപ്രധാനമാക്കുന്നു അതേപോലെ വിശ്വത്തിലെ അന്യാത്മാക്കള് ആര്ക്കൊക്കെ നിങ്ങളുടെ മുന്നില് വരാന് സാധിക്കുന്നില്ലയോ, അവര്ക്ക് ദൂരെയിരുന്നും നിങ്ങള്ക്ക് ആത്മീയതയുടെ ശക്തിയിലൂടെ ബാബയുടെ പരിചയം അഥവാ മുഖ്യമായ സന്ദേശം നല്കാന് സാധിക്കും. ഈ സൂക്ഷ്മ മെഷിനറി തീവ്രമാക്കൂ എങ്കില് അനേകം അലയുന്ന ആത്മാക്കള്ക്ക് സന്ദേശം ലഭിക്കും, നിങ്ങള് വിശ്വ മംഗളകാരി എന്ന പറയപ്പെടും.

സ്ലോഗന്:-

സൂചന- ഇന്ന് മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച്ച, അന്താരാഷ്ട്ര യോഗാ ദിനമാണ്, ബാബയുടെ എല്ലാ കുട്ടികളും സന്ധ്യക്ക് 6.30 മുതല് 7.30 വരെ വിശേഷിച്ച് തന്റെ നിരാകാരി സ്വരൂപത്തില് സ്ഥിതി ചെയ്ത്, ശാന്തിധാമമായ വീട്ടില് പരമാത്മ ശക്തികളെ അനുഭവം ചെയ്തും മുഴുവന് ഗ്ലോബിനും സകാശ് നല്കുന്നതിനുള്ള സേവനം ചെയ്യൂ.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top