19 October 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
18 October 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ, പരിധിയില്ലാത്ത ബാബ വന്നിരിക്കുകയാണ് നിങ്ങള് കുട്ടികളെ തന്റെ കൂടെ കൂട്ടി കൊണ്ടുപോകുന്നതിന്, അതിനാല് ഇപ്പോള് ബാബയുടേതായി ശ്രീമത്തനുസരിച്ച് നടക്കണം.
ചോദ്യം: -
തന്റെ കുട്ടികളുടെ ഭാഗ്യത്തെ ഉയര്ന്നതാക്കുന്നതിന് ബാബ ഏതൊരു ശ്രേഷ്ഠമായ നിര്ദേശമാണ് നല്കുന്നത്?
ഉത്തരം:-
മധുരമായ കുട്ടികളേ മരണത്തിനു മുമ്പ് എത്ര കഴിയുമോ ഓര്മ്മയില് കഴിയുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യണം, ഇതിലൂടെയാണ് നിങ്ങളുടെ സമ്പാദ്യം ഉണ്ടാവുക. എന്റെ കുട്ടി ആയതിനു ശേഷം അറിയാതെ പോലും ഏതെങ്കിലും പാപ കര്മ്മം ചെയ്യരുത്. എത്ര തന്നെ മായയുടെ കൊടുങ്കാറ്റ് വന്നാലും ഒരിക്കലും പതിതമാകരുത്.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഓം ശാന്തി. ശിവ ഭഗവാനുവാചാ. ശിവബാബയാണ് മനസ്സിലാക്കി തരുന്നത് എന്നത് നിങ്ങള് കുട്ടികള് മനസ്സിലാക്കി കഴിഞ്ഞു. നിങ്ങള് സംഗമയുഗത്തില് വസിക്കുന്നവരാണ്. ശിവബാബയുടെ സന്മുഖത്തിലാണ് ഇരിക്കുന്നത്. കലിയുഗത്തിലെ മനുഷ്യരാണെങ്കില് ശിവബാബയുടെ ജഢക്ഷേത്രങ്ങളില് പോയിരിക്കുകയാണ്. വ്യത്യാസം മനസ്സിലാക്കുന്നുണ്ടല്ലോ. ബുദ്ധിയുടെ പൂട്ട് കുറച്ച് തുറക്കണം. നിങ്ങള് മനസ്സിലാക്കുന്നുണ്ട് ചൈതന്യത്തില് ശിവബാബയുടെ മുന്നിലാണ് നമ്മള് ഇരിക്കുന്നത്. സന്മുഖത്തില് ബാബ സംഭാഷണം നടത്തുകയാണ്. ശിവബാബ ബ്രഹ്മാവിലൂടെ രാജയോഗം അഭ്യസിപ്പിക്കുകയാണ് അതോടൊപ്പം മറ്റൊരു ഭാഗത്തേക്ക് നോക്കൂ മനുഷ്യര് ശിവബാബയുടെ പൂജ ചെയ്യുകയാണ്. അന്വേഷിച്ചു കൊണ്ട് അമര്നാഥിലേക്കും, കാശിയിലേക്കുമെല്ലാം പോവുകയാണ്. നമ്മള് ശിവബാബയുടെ അടുത്താണ് ഇരിക്കുന്നത് ഇത് എന്തുകൊണ്ടാണ് നിങ്ങള് ഇടയ്ക്കിടക്ക് മറക്കുന്നത്, ഈ അച്ഛനെ തന്നെയാണ് പരംപിതാ പരമാത്മാവ് എന്നും പറയുന്നത്. ബാബയുടെ മഹിമ എത്ര ഉയര്ന്നതാണ്. നിങ്ങള് ബാബാ ബാബാ എന്നാണ് വിളിക്കുന്നത്. നിങ്ങള്ക്ക് അറിയാം നമ്മള് ശിവബാബയുടെ നിര്ദേശത്തിലൂടെ നടന്ന് വിശ്വത്തിന്റെ അധികാരിയാകുന്നതിനുള്ള സമ്പത്ത് നേടുകയാണ്. അവര് ക്ഷേത്രങ്ങളില് പോവുന്നു, തീര്ത്ഥാടനങ്ങള്ക്ക് പോയി ബുദ്ധിമുട്ട് അനുഭവിക്കുകയാണ്, നിങ്ങളാണെങ്കില് സമ്പത്ത് നേടുകയാണ്. വ്യത്യാസം എത്രയാണ് എന്ന് നോക്കണം. നിങ്ങളുമായി താരതമ്യം ചെയ്താല് അവര് ബുദ്ധുക്കളാണ്. ശിവബാബ പറയുകയാണ് ഞാന് നിങ്ങളുടെ ആജ്ഞാകാരിയായ സേവകനാണ്. ഞാന് നിങ്ങള്ക്ക് സമ്പത്ത് നല്കുന്നതിനാണ് വന്നിരിക്കുന്നത്. അവര് ഗോഡ് ഫാദറിനെ വിളിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങള് ഗോഡ് ഫാദറിന്റെ സന്മുഖത്താണ് ഇരിക്കുന്നത്. ഇവിടെ ബുദ്ധി ഇരിക്കുന്നുണ്ട് എന്നാല് വീട്ടിലേക്ക് പോകുന്നതോടെ എന്തുകൊണ്ടാണ് മറക്കുന്നത്. ഇവിടെ നിങ്ങള്ക്ക് പകലാണ്, അവിടെ അവര്ക്ക് ഇരുട്ടാണ്. അവര് നിലവിളിച്ചു കൊണ്ടിരിക്കുകയാണ്, നിങ്ങള് സന്മുഖത്തില് ഇരുന്ന് പറയുകയാണ് അങ്ങയില് നിന്നും കേള്ക്കും, അങ്ങയോടൊപ്പം കഴിയാം എന്നെല്ലാം പക്ഷെ വീട്ടില് പോയാല് മറക്കുന്നു. മായ വളരെ ശക്തിശാലിയാണ്. ശിവബാബയുടെ കുട്ടിയായി മാറി പൂജാരിയില് നിന്നും പൂജ്യനാകുന്നതിനുള്ള പുരുഷാര്ത്ഥവും ചെയ്യുന്നുണ്ട് പിന്നെ പുറത്തേക്ക് പോകുന്നതിലൂടെ പൂജാരിയാകുന്നു. ശിവബാബയുടെ ജഡ ഓര്മ്മചിന്ഹ്നം ഉള്ള ക്ഷേത്രങ്ങളിലേക്കും പോകുന്നുണ്ട്.
ഇവിടെ ബാബ മനസ്സിലാക്കി തരികയാണ് കുട്ടികളേ, ശ്രീമത്തിലൂടെ നടക്കുന്നതിലൂടെയാണ് നിങ്ങള് ശ്രേഷ്ഠരാകുന്നത്. പവിത്രതയാണ് മുഖ്യമായിട്ടുള്ളത്. അവിടെ ജഡചിത്രങ്ങളുടെ മുന്നില് പോയി കാശിയില് ബലി കൊടുക്കാറുണ്ടായിരുന്നു. ഇവിടെ ചൈതന്യത്തില് ഇരിക്കുകയാണ്. ഇവിടെ കാശിയിലെ പോലെ ബലി കൊടുക്കേണ്ട കാര്യമില്ല. ഇതാണ് ജീവിച്ചിരിക്കെ മരിക്കുക എന്നത്. ബാബ പറയുകയാണ് – ശ്രീമത്തിലൂടെ നടക്കണം. ഇവിടെ നിന്നും പുറത്തേക്ക് പോകുന്നതിലൂടെ ബാബയെ മറക്കുകയാണ്. ചിലപ്പോള് കത്ത് പോലും എഴുതാറില്ല. ചിലര് ബാബയെ കണ്ടിട്ട് പോലുമുണ്ടാകില്ല. അവരുടെ ഉള്ള് പിടഞ്ഞു കൊണ്ട് കത്ത് എഴുതുകയും ചെയ്യും, അതുപോലെ ആരാണോ സന്മുഖത്തില് പോയി മിലനം നടത്തിയവര് അവര് തീര്ത്തും മറക്കുന്നുമുണ്ട്. നിങ്ങള്ക്ക് ശിവബാബയുടെ മുന്നില് ബലിയര്പ്പണമാകണം. ഭക്തി മാര്ഗ്ഗത്തില് ശിവബാബയെ കാണാന് കാശിയില് പോയി ബലി കൊടുക്കുമായിരുന്നു പക്ഷെ അവിടെ നിന്നൊന്നും കിട്ടിയില്ല. ഇപ്പോള് ബാബ ചൈതന്യത്തില് വന്ന് പറയുകയാണ് കുട്ടികളെ എന്റെതാകൂ. നിങ്ങളെ കൂട്ടി കൊണ്ടു പോകുന്നതിനാണ് ഞാന് വന്നിരിക്കുന്നത്. പവിത്രമാകാതെ നിങ്ങള്ക്ക് തിരിച്ചു വരാന് സാധിക്കില്ല. പവിത്രമാക്കി മാറ്റുന്നതിന് എനിക്ക് തന്നെ വരേണ്ടി വന്നു. സര്വ്വരുടേയും സദ്ഗതി ദാതാവായ ബാബ നിങ്ങളുടെ അടുത്ത് ഉണ്ട്. നിങ്ങളെ രാജയോഗം അഭ്യസിപ്പിക്കുകയാണ്, ഇത് ഗീതയുടെ ഭഗവാനു മാത്രമെ അഭ്യസിപ്പിക്കാന് സാധിക്കുകയുള്ളൂ. അവര് കൃഷ്ണനെയാണ് ഭഗവാന് എന്ന് പറയുന്നത്. നിങ്ങള്ക്ക് അറിയാം ഗീതയുടെ ഭഗവാന് ശിവബാബയാണ്. നിങ്ങള് കത്തും ഇങ്ങനെ എഴുതാറുണ്ട് – ശിവബാബ കെയര് ഓഫ് ബ്രഹ്മാ ബാബാ എന്ന്. നിങ്ങളുടെ സന്മുഖത്തിരുന്ന് ബാബ മനസ്സിലാക്കി തരുകയാണ്. എന്നിട്ടും ലഹരി കൂടുന്നില്ല. ആഹാ! ശിവബാബ എന്നെ ദത്തെടുത്തിരിക്കുകയാണ്. ധാര്മ്മിക സന്താനമാക്കി മാറ്റിയിരിക്കുകയാണ്. പക്ഷെ എല്ലാവരെയും ഇവിടെ ഇരുത്താന് സാധിക്കില്ല. ആയിരക്കണക്കിന് കുട്ടികളുണ്ടല്ലോ. എല്ലാവരേയും എങ്ങനെയാണ് ഇവിടെ ഇരുത്തുക, അത്രയും സ്ഥലം വേണ്ടേ? ബാബ പറയുകയാണ്-നിങ്ങള് തന്റെ വീടുകളില് തന്നെ താമസിച്ചോളൂ. ബാബയെ ഓര്മ്മിക്കണം. ഏറ്റവും മധുരമായ പരിധിയില്ലാത്ത ആ അച്ഛന്റെ കുട്ടികളാണ് നിങ്ങള്.
ബാബ മനസ്സിലാക്കി തരികയാണ്, നിങ്ങള് കാമ ചിതയില് ഇരുന്ന് കത്തി മരിച്ചിരിക്കുകയാണ്. ഇപ്പോള് നിങ്ങള് ജ്ഞാന ചിതയില് ഇരുന്ന് ദേവതയാകണം. ദേവതകളുടേയും പൂജ നടക്കുന്നുണ്ടല്ലോ, പക്ഷെ ഒന്നും മനസ്സിലാക്കുന്നില്ല. ഇതും ഡ്രാമയുടെ ഭാവിയാണ്. ഇപ്പോള് നിങ്ങള് ചൈതന്യത്തില് ശിവബാബയുടെ അടുത്താണ് ഇരിക്കുന്നത്. പാടുന്നുണ്ട് ബ്രഹ്മാവിലൂടെ ശിവബാബ വിഷ്ണുപുരിയുടെ സ്ഥാപനയാണ് ചെയ്യുന്നത്. ബാബ മനസ്സിലാക്കി തരികയാണ് കുട്ടികളേ, ഒരു പാപ കര്മ്മവും ചെയ്യരുത്. ദേഹാഭിമാനത്തിലേക്ക് വരരുത്. നിങ്ങള്ക്ക് നടക്കുമ്പോഴും കറങ്ങുമ്പോഴും തന്റെ പ്രിയതമനെ ഓര്മ്മിക്കണം. ആരെയാണോ അരകല്പം കൊണ്ട് നിങ്ങള് ഓര്മ്മിച്ചത്, ആ ശക്തി ഇപ്പോള് നിങ്ങളുടെ സേവനം ചെയ്യുന്നതിന് വന്നിരിക്കുകയാണ്. ആത്മീയ സാമൂഹിക സേവകനാണ്. നിങ്ങളേയും ആത്മീയ സേവനം ചെയ്യാന് അഭ്യസിപ്പിക്കുകയാണ്. സാമൂഹിക സേവകരിലും അതിന്റെ ഉയര്ന്ന സ്ഥാനത്ത് ഇരിക്കുന്നവരുണ്ടല്ലോ. ഇത് ആത്മീയ സേവനമാണ്. അവര് മനുഷ്യരുടെ ഭൗതികമായ സേവനം ചെയ്യുന്നവരാണ്. ഇപ്പോള് നോക്കൂ അവര് പറയുന്നുണ്ട് ഗോഹത്യ അവസാനിപ്പിക്കൂ എന്ന്. നിങ്ങള്ക്ക് എഴുതാന് സാധിക്കും പരസ്പരം കാമ കഠാരി പ്രയോഗിക്കുന്നത് – ഇതാണ് ഏറ്റവും വലിയ ഹത്യ, ഇത് നിര്ത്തൂ. ഇതിനെ കുറിച്ചാണ് ഭഗവാന് പോലും പറയുന്നത് കാമം മഹാശത്രുവാണ്, ഇത് ആദി മദ്ധ്യ അന്ത്യം ദു:ഖമാണ് നല്കുക. നിങ്ങള് ഗീതയുടെ ഭഗവാനെ മറന്നിരിക്കുകയാണ്. ബാബക്ക് അത്ഭുതം തോന്നുകയാണ്. ഒരു ഭാഗത്ത് അമര്നാഥിലേക്കും, പര്വ്വതങ്ങളിലേക്കെല്ലാം പോയി ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്, പാര്വ്വതിക്ക് അമരകഥ കേള്പ്പിച്ചത് അവിടെയാണ് എന്നാണ് മനസ്സിലാക്കുന്നത്. ഇപ്പോള് ഒരു പാര്വ്വതിക്ക് കേള്പ്പിച്ചു കൊടുക്കുന്നതിലൂടെ എന്താണ് ഉണ്ടാകുന്നത്. ബാബ മനസ്സിലാക്കി തരുകയാണ് ഇവരെല്ലാം പാര്വ്വതിമാരാണ്. എല്ലാവര്ക്കും അമരകഥ കേള്പ്പിക്കുകയാണ്. ബാബ പറയുകയാണ് – കുട്ടികളെ 84 ജന്മങ്ങളെടുത്ത് ഇപ്പോള് മൃത്യുലോകത്തില് എത്തിയിരിക്കുകയാണ്. ശരി, ലക്ഷ്മി നാരായണന് എവിടെ പോയി, തിരിച്ച് പോയോ അതോ ജ്യോതി ജ്യോതിയില് പോയി ലയിച്ചോ? സൂര്യവംശി രാജാവും രാജ്ഞിയും, പ്രജകളും എല്ലാവരും എവിടെ പോയി? തീര്ച്ചയായും സതോപ്രധാനത്തില് നിന്നും 84 ജന്മങ്ങളെടുത്ത് തമോപ്രധാനമായിരിക്കുകയാണ്. മനസ്സിലാകുന്നുണ്ടല്ലോ. ഇതെല്ലാം ശിവബാബ ബ്രഹ്മാവിലൂടെ മനസ്സിലാക്കി തരികയാണ്. കുട്ടികളെ ഇപ്പോള് ഞാന് നിങ്ങള്ക്ക് ഭാഗ്യം ഉണ്ടാക്കി തരുന്നതിന് വന്നിരിക്കുകയാണ്, പിന്നെ നിങ്ങള് എന്തിനാണ് ഭാഗ്യത്തില് വര വരക്കുന്നത്. കുറച്ചെങ്കിലും മനസ്സിലാക്കൂ. ഞാന് നിങ്ങളെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കാന് വന്നിരിക്കുകയാണ്. നിങ്ങള് എന്റെ നിര്ദേശത്തിലൂടെ നടക്കില്ലേ. വീട്ടിലേക്ക് പോകുമ്പോഴേക്കും എന്തുകൊണ്ടാണ് ഓര്മ്മ ഇല്ലാതാകുന്നത്? ബാബ വീണ്ടും വീണ്ടും മനസ്സിലാക്കി തരികയാണ് കുട്ടികളേ, ഇപ്പോള് നിങ്ങള് സംഗമയുഗികളാണ്. അവര് കലിയുഗികളാണ്. നിങ്ങള് പൂജ്യരാണ്, അവര് പൂജാരികളാണ്. നിങ്ങളുടെ ചുറ്റിതിരിയല് ഇപ്പോള് അവസാനിച്ചിരിക്കുകയാണ്. അവര് നിങ്ങളെ നാസ്തികരെന്നാണ് മനസ്സിലാക്കുന്നത്, എന്നാല് നിങ്ങള് അവരെയാണ് നാസ്തികര് എന്ന് പറയുന്നത്. അവര് പറയും നിങ്ങള് ഭക്തി ചെയ്യാത്തതു കൊണ്ട് നാസ്തികരാണ്. നിങ്ങളും അവരോട് പറയും പറയും നിങ്ങള്ക്ക് അച്ഛനെ അറിയില്ലല്ലോ അതിനാല് നിങ്ങളാണ് നാസ്തികര്. നിങ്ങള് പറയും ഞങ്ങള് ആസ്തികരാണ്. അച്ഛനെ അറിഞ്ഞ് സമ്പത്ത് പ്രാപ്തമാക്കുകയാണ്. നിങ്ങള് അറിയാത്തതു കൊണ്ടാണ് ഇപ്പോഴും ബുദ്ധിമുട്ട് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. കുംഭമേളയില് എത്ര പേരാണ് പോകുന്നത്, പിന്നെ ദാന പുണ്യവും ചെയ്യുന്നുണ്ട്. ഇപ്പോള് ബാബ പറയുകയാണ് ഈ കാര്യങ്ങളെല്ലാം ഉപേക്ഷിക്കൂ. നിങ്ങള്ക്ക് ജ്ഞാന സാഗരനെ ലഭിച്ചു കഴിഞ്ഞു ഇനി എങ്ങോട്ട് പോകാനാണ്. ഇവര് ജ്ഞാനത്തിന്റെ നദികളാണ്. ഇവരാണ് നിങ്ങളെ ജ്ഞാന സാഗരന്റെയടുത്ത് ജ്ഞാന സ്നാനം ചെയ്യാന് കൊണ്ടു വരുന്നത്. എത്ര നല്ല നല്ല കുട്ടികളാണ് ബാബയുടെ അടുത്ത് വരുകയും പിന്നീട് പോയി അഴുക്കായി മാറുകയും ചെയുന്നത്. ചിലര് ബാബയുടെ നിര്ദേശത്തിലൂടെ നടക്കുന്നുണ്ട്. ചോദിക്കുന്നുണ്ട് ഈ നശിച്ചു പോകുന്ന ധനത്തെ എങ്ങനെയാണ് സഫലമാക്കുക. അപ്പോള് അവര്ക്ക് മനസ്സിലാക്കി കൊടുക്കാറുണ്ട് – മുങ്ങിയ തോണിയില് നിന്നും എത്ര രക്ഷപ്പെടാന് സാധിക്കുമോ അത്രയും നല്ലതാണ്. ഭാരതത്തിന്റെ സേവനത്തില് ഉപയോഗിച്ച് അതിനെ സഫലമാക്കൂ. എവിടെയെങ്കിലും സേവാകേന്ദ്രം തുറക്കൂ. ധാരാളം ചിത്രങ്ങളും ഉണ്ടാക്കുന്നുണ്ടല്ലോ. ബാബയുടെ അടുത്ത് ഇങ്ങനെയും കുട്ടികളുണ്ട് – അവര് പറയും എപ്പോള് ആവശ്യം വന്നാലും ബാബാ എന്നെ ഓര്മ്മിക്കണം, ഞങ്ങള് സഹായത്തിന് തയ്യാറാണ്. യജ്ഞത്തിലെ നല്ല നല്ല കാര്യങ്ങള് ചെയ്യുമ്പോള് എന്നെ ഓര്മ്മിക്കണം. ബാബ പറയുകയാണ് – ഞാന് ആരെയും ഓര്മ്മിക്കില്ല, എന്താണോ ചെയ്യാന് ആഗ്രഹിക്കുന്നത് അത് ചെയ്തുകൊള്ളൂ. ഞാന് ദാതാവാണ്. ഞാന് ഭാരതത്തെ സ്വര്ഗ്ഗമാക്കുന്നതിനാണ് വന്നിരിക്കുന്നത്, നിങ്ങളും സ്വര്ഗ്ഗത്തിലേക്ക് പോകും. എത്രയധികം ചെയ്യുന്നോ അത്രയും നേടും. പക്ഷെ ജന്മ ജന്മാന്തരങ്ങളിലെ പാപത്തിന്റെ ഭാരം ശിരസ്സിലുണ്ട്, അതിനെ ഇറക്കണം. ഇല്ലെങ്കില് അതിന് വളരെ ശിക്ഷ അനുഭവിക്കേണ്ടി വരും. സ്വര്ഗ്ഗത്തിലേക്ക് പോവുക തന്നെ ചെയ്യും പക്ഷെ ശിക്ഷ ബാക്കിയുണ്ടെങ്കില് പദവി പ്രാപ്തമാക്കാന് സാധിക്കില്ല. ഇങ്ങനെ പാടപ്പെട്ടിട്ടുണ്ട് സാംവല്ശാഹിന്റെ ഭണ്ഡാരം എന്നും നിറഞ്ഞിരിക്കും. അദ്ദേഹത്തിന് ഒരു ചിന്തയും ഉണ്ടായിരുന്നില്ല. ബാബയും പറയുകയാണ് ഈ യജ്ഞത്തിലേയും ഭണ്ഡാരം താനേ നിറഞ്ഞോളും.
നിങ്ങള് കുട്ടികള്ക്ക് ശ്രീമത്തിലൂടെ നടക്കണം, ഇതിലാണ് മംഗളം ഉള്ളത്. ഒരിക്കലും അമംഗളമായത് ചിന്തിക്കരുത്. അഥവാ നിങ്ങള് ഡല്ഹിയിലേക്ക് പോകുന്ന വഴിയില് നിങ്ങളുടെ കാല് ഒടിഞ്ഞുവെന്ന് കരുതൂ, അതിലും നന്മയുണ്ടാകും. ആത്മാവിന് ഒന്നും സംഭവിച്ചില്ലല്ലോ. കാലല്ലേ പൊട്ടിയത്, കുഴപ്പമില്ല. ഞാന് നിങ്ങള് ആത്മാക്കളോടാണ് സംസാരിക്കുന്നത്. ബാബ മനസ്സിലാക്കി തരുകയാണ് ഇത് രാവണ രാജ്യമാണ് അതുകൊണ്ടാണല്ലോ കോലം ഉണ്ടാക്കി കത്തിക്കുന്നത്. നമ്മള് ആരായിരുന്നു, ബാബ നമ്മളെ എന്തില് നിന്നും എന്താക്കി മാറ്റുകയാണ്. ലോകത്തിന്റെ അവസ്ഥ നോക്കൂ. ഇപ്പോള് ബാബ നിങ്ങളെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുകയാണ് അതിനാല് ബാബയുടെ നിര്ദേശത്തിലൂടെ നടക്കണം. ഒരു പാപത്തിന്റെ കര്മ്മവും ചെയ്യരുത്. ഗൃഹസ്ഥ വ്യവഹാരത്തില് പവിത്രമായി ജീവിക്കണം. കേവലം ഈ സത്യനാരായണന്റെ കഥ കേട്ടു കൊണ്ടിരിക്കണം. ഇത് എത്ര വലുതാണ്. മുഴുവന് സമുദ്രത്തിനേയും മഷി ആക്കൂ എന്നാലും അവസാനിക്കില്ല. അതിനാല് ബാബയുടെ നിര്ദേശത്തിലൂടെ നടക്കണം. നിങ്ങള്ക്ക് അറിയാം നമ്മള് ഭഗവാന്റെ ശ്രീമത്തിലൂടെ രാജ്യപദവി പ്രാപ്തമാക്കുകയാണ്, മനുഷ്യനില് നിന്നും ദേവതയാവുകയാണ്. മരണം സമീപത്താണ് നില്ക്കുന്നത്. പെട്ടെന്നാണ് ഹൃദയസ്തംഭനം ഉണ്ടാകുന്നത്, അപകടത്തില് മരിക്കുന്നുണ്ട്. ബാബ പറയുന്നു – മരിക്കുന്നതിന് മുമ്പ് തീവ്രമായ പുരുഷാര്ത്ഥം ചെയ്യണം. ബാബയെ ഓര്മ്മിച്ച് ഓര്മ്മിച്ച് തന്റെ സമ്പാദ്യം ഉണ്ടാക്കണം. പരിധിയില്ലാത്ത ബാബയുടേതായി പിന്നെ പാപം ചെയ്താല് ഒന്ന് നൂറ് മടങ്ങാകും. പിന്നെ നാണക്കേട് വരും മനുഷ്യര് എന്നെ കുറിച്ച് എന്ത് പറയും? ശിവബാബ പറയുകയാണ്- ഞാന് ധര്മ്മരാജനില് നിന്നും വളരെ കടുത്ത ശിക്ഷ നല്കിപ്പിക്കും. ആ സമയത്ത് ഒരിക്കലും ഇത് എന്റെ കുട്ടിയാണ് ഇത് എന്നൊന്നും പറയില്ല. ഇതില് കടുത്ത നിയമമാണ് ഉള്ളത്. അഥവാ ജഡ്ജിയുടെ കുട്ടി തന്നെ പാപം ചെയ്യുകയാണെങ്കില് അവരെ രക്ഷിക്കാന് ഒന്നും ചെയ്യാന് സാധിക്കില്ല. ശിക്ഷ അനുഭവിക്കേണ്ടി വരും. അതിനാല് ബാബ ദിവസവും മനസ്സിലാക്കി തരുകയാണ്, കുട്ടികളെ തീര്ത്തും പാപത്തിന്റെ കര്മ്മം ചെയ്യരുത്. ഏറ്റവും വലുത് വികാരത്തിലൂടെ ചെയ്യുന്ന പാപമാണ്. വേണമെങ്കില് ധാരാളം കൊടുങ്കാറ്റ് വരാം, പുറത്താണെങ്കില് വളരെ അഴുക്ക് നിറഞ്ഞിരിക്കുകയാണ്. പറയാതിരിക്കുന്നതാണ് ഭേദം. ഇത് തന്നെയാണ് വേശ്യാലയം. മനസ്സിലാക്കിക്കോള്ളൂ അഥവാ നിങ്ങള് വലിയ ആര്ക്കെങ്കിലും മനസ്സിലാക്കി കൊടുത്തൂ അവര് വിദ്യാര്ത്ഥിയായി മാറിയാല് ലോകര് പറയും ബ്രഹ്മാകുമാരിമാര് ഇവരെ മായാജാലം ചെയ്തു. വലിയ വലിയ ആളുകള് വന്ന് എഴുതുകയും ചെയ്യും – തീര്ച്ചയായും നിങ്ങള് പറയുന്നത് സത്യമാണ്. ഗീതയുടെ ഭഗവാന് തീര്ച്ചയായും ശിവനാണ്, ശ്രീകൃഷ്ണനല്ല. ശരി പിന്നെ വീട്ടിലേക്ക് പോകുന്നതിലൂടെ കഴിഞ്ഞു. വളരെ പരിശ്രമം ചെയ്യേണ്ടി വരും.
ബാബ മനസ്സിലാക്കി തരുകയാണ് മധുര മധുരമായ കുട്ടികളേ മറക്കരുത്. മായ വളരെ പ്രബലയാണ്. ബാബയുടെ ഓര്മ്മ രസം (മെര്ക്കുറി) പോലെയാണ്, പെട്ടെന്ന് മറക്കുന്നു. ബാബ പറയുകയാണ് – ഗൃഹസ്ഥത്തില് കഴിഞ്ഞോളൂ, കേവലം പവിത്രമാകണം. പുരുഷാര്ത്ഥം ചെയ്യുകയും വേണം. ബാബ ഓരോ കുട്ടികളോടും വളരെ സ്നേഹത്തോടെ പറയുകയാണ്, ഇപ്പോള് എന്റെ കുട്ടി ആയതിനു ശേഷം പാപ കര്മ്മം ചെയ്യരുത്. ബാബയെ അറിഞ്ഞു കഴിഞ്ഞല്ലോ. സൃഷ്ടി ചക്രത്തിന്റെ രഹസ്യവും മനസ്സിലാക്കിയല്ലോ. വിദ്വാന്, പണ്ഡിതന്മാര്, ആചാര്യന്മാരെല്ലാം ഞങ്ങള് ശിവനാണ് എന്ന് പറഞ്ഞ് തങ്ങളുടെ പൂജ ചെയ്യിപ്പിക്കുകയാണ്. ധാരളം സന്യാസിമാര് ഹരിദ്വാറില് പോകാറുണ്ട്. മുഴുവന് ദിവസവും ശിവ കാശി വിശ്വനാഥ ഗംഗാ എന്ന് പറഞ്ഞു കൊണ്ട് ഇരിക്കും. ബാബ എത്ര നല്ല രീതിയിലാണ് പറഞ്ഞു തരുന്നത്. പാടുന്നുണ്ട് അകാലമൂര്ത്തിയാണ് എന്ന്. അകാല സിംഹാസനം ഗദ്ദിയോ സിംഹാസനമോ ഒന്നുമല്ല. ഈ രഥമാണ് അകാല മൂര്ത്തിയായ ബാബയുടെ സിംഹാസനം. ഏതുപോലെ ഈ ശരീരമാകുന്ന രഥം നിങ്ങള്ക്കുണ്ടോ അതുപോലെ. ബാബ പറയുകയാണ് ഞാന് ഈ ശരീരത്തെ രഥമായി സ്വീകരിച്ചിരിക്കുന്നു. ഭ്രുകുടിയില്, ഒരു ഭാഗത്ത് ശിഷ്യനും, ഒരു ഭാഗത്ത് ഗുരുവും ഇരിക്കുകയാണ്. തീര്ച്ചയായും ഈ ആത്മാവിന്റെ അടുത്താണ് ഞാന് വന്നിരിക്കുന്നത്. ഞാന് ബിന്ദുവാണ്. ആരും ഇത്ര വലുതൊന്നുമല്ല.
മധുരമധുരമായ കുട്ടികളേ ഇത് നിങ്ങളുടെ സത്യം സത്യമായ ഓര്മ്മയുടെ ചൈതന്യ യാത്രയാണ്. ബാപ്ദാദ രണ്ടുപേരേയും കിട്ടിയല്ലോ. ബാപ്ദാദയുടെ അര്ത്ഥം ആര്ക്കും അറിയില്ല. ഉച്ചരിക്കുമ്പോള് ശരിയായിട്ടാണ് ശബ്ദം കൂട്ടിച്ചേര്ത്തിരിക്കുന്നത്, ബാപ്ദാദ. ആര്ക്കും ഇത് മനസ്സിലാക്കാന് സാധിക്കില്ല. ശിവബാബ നിങ്ങളുടെ അച്ഛനാണ്. പ്രജാപിതാ ബ്രഹ്മാവ് ജേഷ്ഠനാണ്. അപ്പോള് ബാപ്ദാദയായില്ലേ. ഇപ്പോള് ബാബ പറയുകയാണ് ഈ ശരീരത്തിലൂടെ നിങ്ങള്ക്ക് സമ്പത്ത് നല്കുന്നതിനാണ് ഞാന് വന്നിരിക്കുന്നത്. ശിവബാബാ നിങ്ങളുടേയുമാണ്. പ്രജാപിതാ ബ്രഹ്മാവും സര്വ്വരുടേയും പിതാവായി മാറിയിരിക്കുന്നു. സമ്പത്ത് ശിവബാബയില് നിന്നുമാണ് പ്രാപ്തമാകുന്നത്. അപ്പോള് സത്യമാണല്ലോ പറയുന്നത്. ബാപ്ദാദാ എന്നാണല്ലോ പറയുന്നത്. ശിവബാബ പറയുകയാണ് മനസ്സു കൊണ്ട് എന്നെ ഓര്മ്മിക്കൂ എന്നിട്ടും ബുദ്ധിയില് ഇരിക്കുന്നില്ല. പ്രദര്ശിനി കാണുന്നതിന് ആയിരകണക്കിന് ആളുകള് വരും. അതില് നിന്നും 8-10 പേര് മനസ്സിലാക്കുന്നതിന് വരും. അവരും പതുക്കെ പതുക്കെ മറ്റുള്ളവരെ രക്ഷിക്കാന് ആരംഭിക്കും. കോടിയില് ചിലര് എന്ന് പാടപ്പെട്ടിട്ടുണ്ട്. അപ്പോള് എത്ര പ്രദര്ശിനി ചെയ്യേണ്ടി വരും, അതില് നിന്നും ചിലര് വരും. ചിലര് 4-5 വര്ഷം വരെ വന്ന് പിന്നെ വരികയുമില്ല. ബാബയോട് വിട പറയും. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) പൂര്ണ്ണമായും ശിവബാബയില് ബലിയര്പ്പണമാകണം അര്ത്ഥം ജീവിച്ചിരിക്കെ മരിക്കണം. ശ്രീമത്തിലൂടെ നടക്കണം.
2) ശിവബാബയുടെ കുട്ടിയായി മാറിയെങ്കില് ഒരു പാപ കര്മ്മവും ചെയ്യരുത്. പവിത്രമായി മാറി തന്റെ നന്മ ചെയ്യണം.
വരദാനം:-
ഏതെങ്കിലും ആത്മാവിന് ആഗ്രഹമുണ്ട് പക്ഷെ ധൈര്യമില്ലാത്തത് കാരണം ആഗ്രഹമുണ്ടായിട്ടും പ്രാപ്തിയുണ്ടാക്കാന് സാധിക്കുന്നില്ലെങ്കില് അങ്ങനെയുള്ള ആത്മാക്കള്ക്ക് വേണ്ടി വിധാതാവ് അര്ത്ഥം ജ്ഞാനദാതാവാകുന്നതി നോടൊപ്പം ദയാമനസ്കരായി വരദാതാവാകൂ, അവര്ക്ക് തന്റെ ശുഭഭാവനയുടെ അധിക ബലം നല്കൂ. പക്ഷെ അങ്ങനെയുള്ള വരദാനീ മൂര്ത്തിയായി അപ്പോഴേ ആകാന് കഴിയൂ എപ്പോഴാണോ താങ്കളുടെ ഓരോ സങ്കല്പവും ബാബയെപ്രതി അര്പ്പണമാകുന്നത്. ഓരോ സമയത്തും ഓരോ സങ്കല്പത്തിലും ഓരോ കര്മ്മത്തിലും അവകാശിയാക്കും എന്ന് പ്രതിജ്ഞ ചെയ്തിട്ടുള്ളത് പാലിക്കണം.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!