19 June 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

18 June 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

കര്മ്മാതീത സ്ഥിതിയുടെ ലക്ഷണങ്ങള്

♫ ശ്രദ്ധിക്കൂ മുരളി (audio)➤

കര്മ്മാതീത സ്ഥിതിയുടെ സമീപത്ത് വന്നു കൊണ്ടിരിക്കുന്നു. കര്മ്മവും അഭിവൃദ്ധി പ്രാപ്തമാക്കി കൊണ്ടിരിക്കുന്നു. എന്നാല് കര്മ്മാതീതം അര്ത്ഥം കര്മ്മത്തിന്റെ ഏതൊരു ബന്ധനത്തിന്റെയും സ്പര്ശനത്തില് നിന്നുപരി. ഇങ്ങനെയുള്ള അനുഭവം വര്ദ്ധിച്ചു കൊണ്ടിരിക്കണം. ആത്മാവായ ഞാന് ഈ ശരീരത്തിലൂടെ കര്മ്മം ചെയ്തില്ലേ, അതേപോലെ നിര്മ്മോഹിയുമായിരിക്കണം. കാര്യത്തെ സ്പര്ശിക്കുന്നതിലും നിര്മ്മോഹി, ചെയ്തതിന് ശേഷം ലഭിക്കുന്ന ഫലത്തെ പ്രാപ്തമാക്കുന്നതിലും നിര്മ്മോഹി. കര്മ്മത്തിന്റെ ഫലം അര്ത്ഥം ലഭിക്കുന്ന ഫലത്തെ പോലും സ്പര്ശിക്കരുത്, തീര്ത്തും നിര്മ്മോഹിയുടെ അനുഭവം ചെയ്യണം. മറ്റാരോ ചെയ്യിച്ചു, ഞാന് ചെയ്തു. ആരോ ചെയ്യിച്ചു, ഞാന് നിമിത്തമായി. എന്നാല് നിമിത്തമാകുന്നതിലും നിര്മ്മോഹി. അങ്ങനെ കര്മ്മാതീത സ്ഥിതി വര്ദ്ധിക്കുന്നു എന്ന ഫീല് ഉണ്ടാകുന്നുണ്ടോ?

മഹാരഥികളുടെ സ്ഥിതി സ്നേഹി നിര്മ്മോഹി സ്ഫഷ്ടമായി കൊണ്ടിരിക്കുന്നു. ബ്രഹ്മാബാബ സ്പഷ്ടമായിരുന്നു, അതേപോലെ സമ്പര്വാര് നിങ്ങള് നിമിത്തമായ ആത്മാക്കളും സാകാര സ്വരൂപത്തിലൂടെ സ്പഷ്ടമായി കൊണ്ടിരിക്കുന്നു. കര്മ്മാതീതം അര്ത്ഥം സ്നേഹിയും നിര്മ്മോഹിയും. കര്മ്മം മറ്റുള്ളവരും ചെയ്യുന്നുണ്ട്, നിങ്ങളും ചെയ്യുന്നു എന്നാല് നിങ്ങള് കര്മ്മം ചെയ്യുന്നതില് വ്യത്യാസമുണ്ട്. സ്ഥിതിയിലും വ്യത്യാസമുണ്ട്. കഴിഞ്ഞത് കഴിഞ്ഞു നിര്മ്മോഹിയായി.കര്മ്മം ചെയ്തു, അതിന് ശേഷം ഒന്നും ചെയ്യാത്ത പോലെ അനുഭവം ഉണ്ടാകുന്നു. ചെയ്യിക്കുന്നവന് ചെയ്യിച്ചു. അങ്ങനെയുള്ള സ്ഥിതിയുടെ അനുഭവം ചെയ്തു കൊണ്ടിരിക്കും. ഭാര രഹിതരായിരിക്കും. കര്മ്മം ചെയ്തു കൊണ്ടും ശരീരവും ഭാര രഹിതമാകും, മനസ്സിന്റെ സ്ഥിതിയിലും ഭാര രഹിതം. കര്മ്മത്തിന്റെ ഫലം മനസ്സിനെ ആകര്ഷിക്കുന്നു. അങ്ങനെയുള്ള സ്ഥിതിയാണോ? എത്രത്തോളം കാര്യം വര്ദ്ധിക്കുന്നുവൊ അത്രത്തോളം ഭാരരഹിതമായ അവസ്ഥയും വര്ദ്ധിക്കും. കര്മ്മം തന്റെ നേര്ക്ക് ആകര്ഷിക്കില്ല എന്നാല് അധികാരിയായി കര്മ്മം ചെയ്യിക്കുന്നവന് ചെയ്യിച്ചു കൊണ്ടിരിക്കുന്നു, നിമിത്തമായി ചെയ്യുന്നവര് നിമിത്തമായി ചെയ്തു കൊണ്ടിരിക്കുന്നു.

ആത്മാവിന്റെ ഭാര രഹിതമായ അവസ്ഥയുടെ ലക്ഷണമാണ്- ആത്മീവിന്റെ വിശേഷ ശക്തികള് മനസ്സ്, ബുദ്ധി, സംസ്ക്കാരം, ഇവ മൂന്നും വളരെ ഭാര രഹിതമാകും. സങ്കല്പവും തീര്ത്തും ഭാരമില്ലാത്ത സ്ഥിതിയുടെ അനുഭവം ചെയ്യിക്കും. ബുദ്ധിയുടെ നിര്ണ്ണയ ശക്തിയും അങ്ങനെ നിര്ണ്ണയിക്കും, ഒന്നും ചെയ്തതായി തോന്നില്ല, മറ്റൊരു സംസ്ക്കാരവും തന്റെ നേര്ക്ക് ആകര്ഷിക്കില്ല. ബാബയുടെ സംസ്ക്കാരം കാര്യം ചെയ്തു കൊണ്ടിരിക്കുന്നു. ഈ മനസ്സ്-ബുദ്ധി-സംസ്ക്കാരം, സൂക്ഷ്മ ശക്തികള് മൂന്നിലും ഭാര രഹിതമായ അനുഭവം ചെയ്യും. സ്വതവേ തന്നെ സര്വ്വരുടെയും ഹൃദയത്തില് നിന്നും, മുഖത്തില് നിന്നും വരും- ബാബയേ പോലെ കുട്ടികളും സ്നേഹി നിര്മ്മോഹിയാണ് എന്ന്. കാരണം സമയത്തിനനുസരിച്ച് പുറമേയുള്ള അന്തരീക്ഷം ദിനം പ്രതി ദിനം ഭാരമുള്ളതായി മാറും. പുറമേയുള്ള അന്തരീക്ഷം എത്രത്തോളം ഭാരമുള്ളതാകുന്നുവൊ അത്രയും കുട്ടികളുടെ സങ്കല്പം, കര്മ്മം, സംബന്ധം ഭാര രഹിതമായി കൊണ്ടിരിക്കും, ഇത് കാരണം മുഴുവന് കാര്യം ലൈറ്റായി തന്നെ നടക്കും. വായുമണ്ഡലം തമോപ്രദാനമായത് കാരണം പല പ്രകാരത്തിലൂടെ ഭാരമുള്ളതായുള്ള അനുഭവം ചെയ്യും. പ്രകൃതിയുടെയും ഭാരമുണ്ടാകുന്നു. മനുഷ്യാത്മാക്കളുടെ മനോഭാവനകളുടെയും ഭാരം ഉണ്ടാകും. ഇതിന് വേണ്ടിയും ഭാര രഹിതമാകണം, മറ്റുള്ളവരെയും ഭാര രഹിതമാക്കും. ശരി, സര്വ്വരും സുഖമായിട്ടല്ലേയിരിക്കുന്നത്. ജോലിയുടെ പ്രഭാവം നിങ്ങളുടെ മേല് ഉണ്ടാകുന്നില്ലല്ലോ. എന്നാല് നിങ്ങളുടെ പ്രഭാവം ജോലിയില് പതിയുന്നു. കാര്യത്തിന്റെ ചഞ്ചലതയുടെ പ്രഭാവം നിങ്ങളുടെ മേല് ഉണ്ടാകുന്നില്ല. അചഞ്ചലമായ സ്ഥിതി കാര്യത്തെയും അചഞ്ചലമാക്കുന്നു. സര്വ്വ രീതിയിലൂടെയും അസംഭവ്യമായ കാര്യം സംഭവ്യവും സഹജവുമായി കൊണ്ടിരിക്കുന്നു, ആയി കൊണ്ടിരിക്കും. ശരി.

ഹൃദയസിംഹാസനസ്തരും വിശ്വ സിംഹാസനസ്തരുമാകുന്നതിന് സുഖം നല്കൂ, സുഖം എടുക്കൂ

ഇന്ന് വിശ്വത്തിന്റെ അധികാരി, തന്റെ ബാലകന് തന്നെ അധികാരിയായ കുട്ടികളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. സര്വ്വ കുട്ടികളും ഈ സമയത്തും സ്വയത്തിന്റെ അധികാരിയാണ്, അനേക ജന്മം വിശ്വത്തിന്റെ അധികാരികളാണ്. പരമാത്മ-ബാലകന് അധികാരിയായി മാറുന്നു. ബ്രാഹ്മണാത്മാക്കളഅഞ അര്ത്ഥം അധികാരി ആത്മാക്കള്. ഈ സമയത്ത് സര്വ്വ കര്മ്മേന്ദ്രിയങ്ങളുടെ അധികാരിയാണ്, അധീനരായ ആത്മാക്കളല്ല. അധികാരിയാണ്. കര്മ്മേന്ദ്രിയങ്ങള്ക്ക് വശപ്പെട്ടിട്ടില്ല അതിനാല് ബാലകന് തന്നെ അധികാരയാണ്. ബാലകന്റെയും ഈശ്വരീയ ലഹരി അനുഭവിക്കുന്നു, സ്വരാജ്യത്തിന്റെ അധികാരിയുടെ ലഹരിയും അനുഭവിക്കുന്നു. ഡബിള് ലഹരിയാണ്. ലഹരിയുടെ ലക്ഷണമാണ് അവിനാശി ആത്മീയ സന്തോഷം. സദാ സ്വയത്തെ വിശ്വത്തില് സൗഭാഗ്യശാലി ആത്മാക്കളാണെന്ന് മനസ്സിലാക്കുന്നുണ്ടോ? ആഹാ എന്റെ ശ്രേഷ്ഠമായ ഭാഗ്യം. സൗഭാഗ്യശാലികളുമാണ് സദാ സന്തോഷത്തിന്റെ ടോണിക്ക് കഴിക്കുന്നുമുണ്ട്, കഴിപ്പിക്കുന്നുമുണ്ട്. അതോടൊപ്പം സദാ സന്തോഷത്തിന്റെ ഊഞ്ഞാലില് ആടിക്കൊണ്ടിരിക്കുന്നു. മറ്റുള്ളവര്ക്കും സന്തോഷത്തിന്റെ മഹാദാനം നല്കി സൗഭാഗ്യശാലികളാക്കി മാറ്റുന്നു. അങ്ങനെ ജീവിതത്തെ അമൂല്യവും വജ്ര സമാനവുമാക്കുന്നവരാണ്. ആയി തീര്ന്നോ അതോ ഇനിയാകണോ? ബ്രാഹ്മണ ജീവിതത്തിന്റെ അര്ത്ഥം തന്നെയാണ്- സന്തോഷത്തിലിരിക്കുക, സന്തോഷത്തിന്റെ ടോനിക്ക് കഴിക്കുക, സന്തോഷത്തിന്റെ ഊഞ്ഞാലില് ആടുക. അങ്ങനെയുള്ള ബ്രാഹ്മണരല്ലേ? സന്തോഷമില്ലാത്ത ജീവിതം തന്നെയെന്താണ്? ജീവിതം തന്നെ സന്തോഷമാണ്. സന്തോഷമില്ലായെങ്കില് ബ്രാഹ്മണ ജീവിതമില്ല. സന്തോഷത്തോടെയിരിക്കുക തന്നെയാണ് ജീവിക്കുക എന്നത്.

ഇന്ന് ബാപ്ദാദ സര്വ്വ കുട്ടികളുടെ പുണ്യത്തിന്റെ കണക്ക് കണ്ടു കൊണ്ടിരിക്കുകയായിരുന്നു കാരണം നിങ്ങള് സര്വ്വരും പുണ്യാത്മാക്കളാണ്. പുണ്യത്തിന്റെ കണക്ക് അനേക ജന്മത്തേക്കായി സമ്പാദിച്ചു കൊണ്ടിരിക്കുന്നു. മുഴുവന് ദിനത്തില് പുണ്യം എത്രമാത്രം ശേഖരിച്ചു? ഇത് സ്വയം ചെക്ക് ചെയ്യാന് സാധിക്കില്ലേ? ഒന്നുണ്ട് ദാനം ചെയ്യുക, രണ്ടാമത് പുണ്യം ചെയ്യുക. ദാനത്തേക്കാള് പുണ്യത്തിനാണ് കൂടുതല് മഹത്വമുള്ളത്. പുണ്യ കര്മ്മം നിസ്വാര്ത്ഥമായ സേവാഭാവത്തോടെയുള്ള കര്മ്മമാണ്. പുണ്യ കര്മ്മം കാണപ്പടാന് സാധിക്കില്ല, പക്ഷെ ഹൃദയത്തില് നിന്നാണ് ഉണ്ടാകുന്നത്. ദാനം കാണിക്കാന് വേണ്ടി ചെയ്യുന്നതുമുണ്ട്, ഹൃദയത്തില് നിന്നും ചെയ്യുന്നതുമുണ്ട്. പുണ്യ കര്മ്മം അര്ത്ഥം ആവശ്യ സമയത്ത് ഏതെങ്കിലും ആത്മാവിന്റെ സഹയോഗിയാകുക അര്ത്ഥം ഉപയോഗപ്പെടുക. പുണ്യ കര്മ്മം ചെയ്യുന്ന ആത്മാവിന് അനേകം ആത്മാക്കളുടെ ഹൃദയത്തില് നിന്നുംആശീര്വാദങ്ങള് പ്രാപ്തമാകുന്നു. കേവലം മുഖത്തിലൂടെ മാത്രമല്ല നന്ദി പറയുന്നത് എന്നാല് ഹൃദയത്തില് നിന്നുള്ള ആശീര്വാദം ഗുപ്തമായ പ്രാപ്തി ചെയ്യിക്കുന്നു. പുണ്യാത്മാവ് പരമാത്മ ആശീര്വാദം, ആത്മാക്കളുടെ ആസീര്വാദം- ഈ പ്രാപ്തമായ പ്രത്യക്ഷഫലം കൊണ്ട് സമ്പന്നമായിരിക്കുന്നു. പുണ്യാത്മാവിന്റെ മനോഭാവന, ദൃഷ്ടി മറ്റുള്ളവര്ക്കും ആശീര്വാദത്തിന്റെ അനുഭവം ചെയ്യിക്കുന്നു. പുണ്യാത്മാവിന്റെ മുഖത്തില് സദാ പ്രസന്നത്, സന്തുഷ്ടതയുടെ തിളക്കം കാണപ്പെടുന്നു. പുണ്യാത്മാവ് സദാ പ്രാപ്തമായിട്ടുള്ള ഫലം കാരണം അഭിമാനത്തില് നിന്നും അപമാനത്തില് നിന്നും ഉപരിയായിരിക്കുന്നു കാരണം അവര് സമ്പന്നമായ ചക്രവര്ത്തിയാണ്. അഭിമാനം , അപമാനത്തില് നിന്നും നിശ്ചിന്ത ചക്രവര്ത്തി. പുണ്യാത്മാവ് പുണ്യത്തിന്റെ ശക്തിയിലൂടെ സ്വയത്തിന്റെ ഓരോ സങ്കല്പം, സമയത്തിന്റെ ചഞ്ചലതയെ, ഓരോ കര്മ്മത്തെ സഫലമാക്കുന്നവരായിരിക്കും. പുണ്യത്തിന്റെ സമ്പാദ്യം ശേഖരിക്കപ്പെടുന്നു. സമ്പാദ്യത്തിന്റെ ലക്ഷണമാണ്- വ്യര്ത്ഥത്തിന്റെ സമാപ്തി. അങ്ങനെയുള്ള പുണ്യാത്മാവ് വിശ്വ രാജ്യ സിംഹാസനസ്തരായി മാറുന്നു. അതിനാല് സ്വയത്തിന്റെ സമ്പാദ്യത്തെ ചെക്ക് ചെയ്യൂ- എത്രത്തോളം ഇങ്ങനെയുള്ള പുണ്യാത്മാവായി മാറി? എല്ലാവരും പുണ്യാത്മാവാണോ എന്ന് ചോദിക്കുകയാണെങ്കില് പറയും ഹാം ജീ എന്ന്. സര്വ്വരും പുണ്യാത്മാക്കളാമ്. എന്നാല് നമ്പര്വാറാണോ അതോ സര്വ്വരും നമ്പര്വണ് ആണോ? നമ്പര്വാറല്ലേ. സത്യയുഗം-ത്രേതായുഗത്തലെ വിശ്വത്തിന്റെ സിംഹാസനത്തില് എത്ര പേര് ഇരിക്കും? സര്വ്വരും ഒരുമിച്ച് ഇരിക്കുമോ? അപ്പോള് നമ്പര്വാറല്ലേ? നമ്പര് ഉണ്ടാകുന്നത് എന്ത് കൊണ്ടാണ്? കാരണം? കുട്ടികളുടെ ഒരു വിശേഷപ്പെട്ട കാര്യം ബാപ്ദാദ ചെക്ക് ചെയ്തു. ആ കാര്യം തന്നെയാണ് നമ്പര്വണ് ആകുന്നതില് തയസ്സം സൃഷ്ടിക്കുന്നത്. ഇപ്പോള് തപസ്യാ വര്ഷത്തില് സര്വ്വരുടെയും ലക്ഷ്യം സമ്പൂര്ണ്ണമാകുക എന്നതാണോ അതോ നമ്പര്വാറാകുക എന്നതാണോ? സമ്പൂര്ണ്ണമാകണ്ടേ. നിങ്ങളെല്ലാവരും ഒരു സ്ലോഗന് പറയുന്നുമുണ്ട്, എഴുതി വയ്ക്കുന്നുമുണ്ട്. അതാണ്- സുഖം നല്കൂ, സുഖം എടുക്കൂ. ദുഃഖം നല്കരുത്, ദുഃഖം എടുക്കരുത്. ഈ സ്ലോഗന് പക്കായാണ്. അപ്പോള് റിസള്ട്ടില് എന്ത് കണ്ടു? ദുഃഖം നല്കാതിരിക്കൂ- ഇതില് ഭൂരിപക്ഷം പേരുടെയും ശ്രദ്ധയുണ്ട്. എന്നാല് പകുതി സ്ലോഗന് ശരിയാണ്. നല്കുന്ന സമയത്ത് ചിന്തിക്കുന്നു, നല്കരുത് എന്ന്. പക്ഷെ എടുക്കുന്ന സമയത്ത് പറയുന്നു- അവര് നല്കി അതു കൊണ്ടാണ് സംഭവിച്ചത് എന്ന്. ഇവര് ഇന്നത് പറഞ്ഞു, ഇങ്ങനെ പറഞ്ഞു, അതിനാല് ഇങ്ങനെ സംഭവിച്ചു. അങ്ങനെയുള്ള ജഡ്ജ്മെന്റ്പാസാക്കുന്നു. സ്വയത്തിന്റെ തന്നെ വക്കീലായി കേസില് ഇത് തന്നെ പറയുന്നു. അപ്പോള് പകുതി സ്ലോഗന്റെ മേലുള്ള ശ്രദ്ധ ശരിയാണ്, അതില് കൂടുതല് അടിവരയിടണം. എന്നാലും പകുതി സ്ലോഗനില് ശ്രദ്ധയുണ്ട്, പക്ഷെ ബാക്കിയുള്ള പകുതി സ്ലോഗന്റെ മേല് പേരിന് മാത്രം ശ്രദ്ധയുണ്ട്. അവര് നല്കി എന്നാല് നിങ്ങള് എന്തിന് എടുത്തൂ? നിങ്ങളോട് എടുക്കാന് ആര് പറഞ്ഞു? ദൂഃഖം എടുക്കൂ, ദുഃഖം കൊണ്ട് സഞ്ചി നിറയ്ക്കൂ എന്നത് ബാബയുടെ ശ്രീമത്താണോ? ദുഃഖം നല്കരുത്, ദുഃഖം എടുക്കരുത് എങ്കിലേ പുണ്യാത്മാവാകാന് സാധിക്കുകയുള്ളൂ, തപസ്വിയാകാന് സാധിക്കുകയുള്ളൂ. തപസ്വി അര്ത്ഥം പരിവര്ത്തനം, അതിനാല് അവരുടെ ദുഃഖത്തെയും നിങ്ങള് സുഖത്തിന്റെ രൂപത്തില് സ്വീകരിക്കൂ. പരിവര്ത്തനം ചെയ്യൂ എങ്കില്പറയാം തപസ്വീ. ഗ്ലാനിയെ പ്രശംസയാണെന്ന് മനസ്സിലാക്കൂ, എങ്കില് പറയാം പുണ്യാത്മാവ്. ജഗദംബാ മാതാവ് സദാ സര്വ്വ കുട്ടികള്ക്ക് ഇതേ പാഠം പക്കാ ചെയ്യിച്ചു- ഗ്ലാനി ചെയ്യുന്ന അഥവാ ദുഃഖം നല്കുന്ന ആത്മാവിനെ പോലും തന്റെ ദയാമനസ്കനായ സ്വരൂപത്തിലൂടെ, ദയാ ദൃഷ്ടിയിലൂടെ കാണൂ. ഗ്ലാനിയുടെ ദൃഷ്ടിയിലൂടെയല്ല. അവര് ഗ്ലാനി നല്കട്ടെ, നിങ്ങള് പുഷ്പം വര്ഷിക്കൂ. എങ്കില് പറയാ പുണ്യാത്മാവ്. ഗ്ലാനി ചെയ്യുന്നവരെ ഹൃദയം കൊണ്ട് ആലിംഗനം ചെയ്യൂ. പുറമേ ആലിംഗനം ചെയ്യരുത്. എന്നാല് മനസ്സ് കൊണ്ട്. അപ്പോള് പുണ്യത്തിന്റെ സമ്പാദ്യം ശേഖരിക്കുന്നതില് ഇത് തന്നെയാണ് വിഘ്ന രൂപമാകുന്നത്. ഞാന് ദുഃഖം എടുക്കുകയേ ചെയ്യരുത്. നല്കാനേ പാടില്ല, എന്നാല് എടുക്കാനും പാടില്ല. നല്ല വസ്തുവല്ലായെങ്കില് പിന്നെ വേസ്റ്റ് എടുത്ത് എന്തിന് ശേഖരിക്കുന്നു? എവിടെയാണോ ദുഃഖം എടുത്തത്, അഴുക്ക് ശേഖരിച്ചത്, അപ്പോള് അഴുക്കില് നിന്നും എന്ത് ഉണ്ടാകും? പാപത്തിന്റെ അംശമാകുന്ന അണുക്കള്. ഇപ്പോള് വലിയ പാപങ്ങളൊന്നും ചെയ്യുന്നില്ലല്ലോ. ഇപ്പോള് പാപത്തിന്റെ അംശം അവശേഷിച്ചിരിക്കുന്നു. എന്നാല് അംശം പോലും ഉണ്ടാകരുത്. ചില കുട്ടികള് വലിയ മധുര മധുരമായ കാര്യങ്ങള് കേള്പ്പിക്കുന്നു. സര്വ്വരും ആത്മീയ സംഭാഷണം ചെയ്യുന്നുണ്ടല്ലോ? സര്വ്വര്ക്കും ഒരു സ്ലോഗന് പക്കായായി- ആഗ്രഹമില്ലായിരുന്നു പക്ഷെ സംഭവിച്ചു…നിങ്ങള്ക്ക് ആഗ്രഹിക്കുന്നില്ലായെങ്കില് പിന്നെയാരാണ് ആഗ്രഹിക്കുന്നത് ? സംഭവിച്ചു പോയിയെന്ന് പറയുന്നത് മറ്റൊരാത്മാവാണ്. സംഭവിക്കാന് പാടില്ലായിരുന്നു, എന്നാല് സംഭവിച്ചു പോയി- ഇതാരാണ് പറയുന്നത്? മറ്റേതെങ്കിലും ആത്മാവാണോ പറയുന്നത് അതോ നിങ്ങള് തന്നെയാണോ? അതിനാല് ഈ മൂന്ന് കാര്യങ്ങള് കാരണം തപസ്സ് തെളിയിക്കാന് സാധിക്കുന്നില്ല. സംഭവിക്കാന് പാടില്ലാത്തത്, ചെയ്യാന് പാടില്ലാത്തത്, സംഭവിക്കാനും പാടില്ല ചെയ്യാനും പാടില്ല -ഇത് തന്നെയാണ് പുണ്യാത്മാവിന്റെ ലക്ഷണം. ബാപ്ദാദായുടെയടുത്ത് ദിവസവും കുട്ടികളുടെ അനേകം കഥകള് വരുന്നുണ്ട്. പറയുമ്പോള് താല്പര്യമുള്ള കഥകളുണ്ടാക്കി പറയുന്നുണ്ട്. ചിലര്ക്ക് നീണ്ട കഥ കേള്പ്പിക്കുന്ന ശീലമുണ്ട്, ചിലര് ചെറുതാക്കി കേള്പ്പിക്കുന്നു. എന്നാല് കഥകള് വളരെയധികം കേള്പ്പിക്കുന്നുണ്ട്. ഇന്ന് ഈ വര്ഷത്തെ മിലനത്തിന്റെ അന്തിമ അവസരമല്ലേ. സര്വ്വരും അവസരം നേടാനല്ലേ എത്തിയിരിക്കുന്നത്. ഭക്തി മാര്ഗ്ഗത്തില് ഒന്ന് മുങ്ങി പൊങ്ങുന്നുണ്ട്, ആ സമയത്ത് എന്തെങ്കിലുമൊക്കെ സങ്കല്പം തീര്ച്ചയായും എടുക്കുന്നു, എന്തെങ്കിലും സ്വാഹാ ചെയ്യുന്നു, എന്തെങ്കിലും ആഗ്രഹം വയ്ക്കുന്നു. രണ്ട് രീതിയിലും സങ്കല്പിക്കുന്നു. അതിനാല് തപസ്യാ വര്ഷത്തില് ഈ സങ്കല്പം വയ്ക്കൂ- മുഴുവന് ദിനം സങ്കല്പത്തിലൂടെ, വാക്കുകളിലൂടെ, കര്മ്മത്തിലൂടെ പുണ്യാത്മാവായി പുണ്യം ചെയ്യും, പുണ്യത്തിന്റെ ലക്ഷണം കേള്പ്പിച്ചു- പുണ്യത്തിന്റെ പ്രത്യക്ഷഫലമാണ് സര്വ്വാത്മാക്കളുടെയും ആശീര്വാദം. ഓരോ സങ്കല്പത്തിലും പുണ്യം ശേഖരിക്കപ്പെടണം. വാക്കുകളില് ആശീര്വാദം ശേഖരിക്കപ്പെടണം. സംബന്ധ സമ്പര്ക്കത്തില് ഹൃദയത്തില് നിന്നും സഹയോഗത്തിന്റെ നന്ദി ഉണ്ടാകണം- ഇതിനെയാണ് പറയുന്നത് തപസ്യ എന്ന്. ഇങ്ങനെയുള്ള തപസ്യ വിശ്വ പരിവര്ത്തനത്തിന്റെ ആധാരമായി തീരും. ഇങ്ങനെയുള്ള റിസള്ട്ടിനാണ് സമ്മാനം ലഭിക്കുന്നത്. പിന്നീട് ഇങ്ങനെ സംഭവിച്ചു എന്ന കഥ കേള്പ്പിക്കരുത്. ആദ്യത്തെ നമ്പറില് സമ്മാനം നേടേണ്ടത് ടീച്ചേഴ്സാണ്, കൂടെ മധുബന് നിവാസികളും നേടണം കാരണം മധുബന്റെ അലകള്, നിമിത്തമായ ടീച്ചേഴ്സിന്റെ അലകള് കുടുംബത്തിലുള്ളവരിലും, ഈശ്വരീയ വിദ്യാര്ത്ഥികളിലും സഹജമായി എത്തുന്നു. അതിനാല് നിങ്ങളുടെയെല്ലാം നമ്പര് മുന്നില് വരും. ഇനി നോക്കാം ആരുടെയൊക്കെ പേരുകള് സമ്മാനം നേടുന്നതില് വരുന്നുവെന്ന്. ടീച്ചേഴ്സിന്റേതാണോ അതോ മധുബന് നിവാസികളുടേതാണോ അതോ ഈശ്വരീയ വിദ്യാര്ത്ഥികളുടേതാണോ വരുന്നത്? ഡബിള് വിദേശികളും തീവ്ര പുരുഷാര്ത്ഥം ചെയ്തു കൊണ്ടിരിക്കുന്നു. ബാപ്ദാദായുടെയടുത്ത് വളരെ സമ്മാനങ്ങളുണ്ട്, എത്ര വേണമെങ്കിലും എടുക്കാം. സമ്മാനത്തിന് കുറവൊന്നുമില്ല. ഖജനാവ് സമ്പന്നമാണ്. ശരി.

സര്വ്വരും മേളയില് ത്തി ചേര്ന്നിരിക്കുന്നു. മേള ഇഷ്ടമായോ അതോ ബുദ്ധിമുട്ടായോ? മഴയും നിങ്ങളെ സ്വാഗതം ചെയ്തു, പ്രകൃതിക്കും നിങ്ങളോട് സ്നേഹമുണ്ട്. ഭയപ്പെട്ടില്ലല്ലോ? വളരെ നല്ല ബ്രഹ്മാഭോജനം ലഭിച്ചില്ലേ? 63 ജന്മം കഷ്ടപ്പെട്ടില്ലേ. ഇപ്പോള് ലക്ഷ്യം ലഭിച്ചില്ലേ. മൂന്നടി ഭൂമിയും ലഭിച്ചല്ലോ. ഇത്രയും വലിയ ഹോള് ഉണ്ടാക്കി അപ്പോള് ഹോലിന്റെ ശോഭയും വര്ദ്ധിപ്പിച്ചില്ലേ. ഹോളിനെ സഫലമാക്കി. ആര്ക്കും പ്രയാസം ഉണ്ടായില്ലല്ലോ. പക്ഷെ മേള നടത്തി കൊണ്ടിരിക്കണം എന്നല്ല. രചനയോടൊപ്പം സാധനങ്ങളും കൂടെ തന്നെ വരുന്നുണ്ട്. ശരി.

സര്വ്വ ബാലകന് തന്നെ അധികാരിയായ ശ്രേശ്ഠാത്മാക്കള്ക്ക്, സദാ ഓരോ ചുവടിലും പുണ്യത്തിന്റെ സമ്പാദ്യം ശേഖരിക്കുന്ന പുണ്യാത്മാക്കള്ക്ക്, സദാ ഹൃദയസിംഹാസനസ്തരും, വിശ്വത്തിന്റെ രാജ്യ സിംഹാസനത്തിന്റെ അധികാരികളായ വിശേഷ ആത്മാക്കള്ക്ക് സദാ സുഖം നല്കുന്ന, സുഖം എടുക്കുന്ന മാസ്റ്റര് സുഖത്തിന്റെ സാഗരമായ ആത്മാക്കള്ക്ക്, സദാ സന്തോഷത്തിലിരിക്കുന്ന, സന്തോഷം നല്കുന്ന മാസ്റ്റര് ദാതാവായ കുട്ടികള്ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.

ദാദിമാരോട്- ബാപ്ദാദ കണ്ടു സര്വ്വ മഹാരഥികള് ഹൃദയം കൊണ്ട് സര്വ്വരെയും ശക്തിശാലിയാക്കുന്നത്തിനുള്ള വളരെ നല്ല സേവനം ചെയ്തു. ഇതിന് നന്ദിയെന്ത് പറയണം എന്നാല് സമ്പാദ്യത്തിന്റെ കമക്ക് ശേഖരിക്കപ്പെട്ടു. വളരെ വലിയ സമ്പാദ്യം ഉണ്ടായി. ബാപ്ദാദ മഹാവീരരായ കുട്ടികളുടെ ധൈര്യവും. ഉണര്വ്വും ഉത്സാഹവും കണ്ട് കോടിമടങ്ങ് ഹര്ഷിതമാകുപു. ധൈര്യം വച്ചു, സംഘഠന സദാ സ്നേഹത്തിന്റെ നൂലില് കോര്ക്കപ്പെട്ടിരിക്കുന്നു അതിനാല് ഇതിന്റെ സഫലത ലഭിക്കുന്നു. സംഘഛന ശക്തിശാലിയല്ലേ. ചെറിയ മാല ശക്തിശാലിയാണ്. വള ഉണ്ടായിരിക്കുന്നു. മാല ഉണ്ടാക്കപ്പെട്ടിട്ടില്ല, വളയുണ്ടല്ലോ അതിനാല് ചെറിയ മാലയുമ പൂജിക്കപ്പെടുന്നു. വളരെ നന്നായി തയ്യാരായിക്കൊണ്ടിരിക്കുന്നു. അതും നടക്കും, നടക്കുക തന്നെ വേണം. കേള്പ്പിച്ചായിരുന്നല്ലോ- വലിയ മാലയിലെ മുത്തുകള് തയ്യാറാണ് എന്നാല് ഒരു മുത്ത് മറ്റൊരു മുത്തുമായി യോജിക്കുന്നതിന് ഇനിയും സമയമെടുക്കും. ചെറിയ മാല നന്നായി തയ്യാറായിരിക്കുന്നു, ഈ മാല കാരണമാണ് സഫലത സഹജമായി ലഭിക്കുന്നത്, സഫലത സദാ മാലയിലെ മുത്തുകളുടെ കഴുത്തില് കോര്ക്കപ്പെട്ടിരിക്കുന്നു. വിജയത്തിന്റെ തിലകം ലഭിച്ചിരിക്കു്നനു. ബാപ്ദാദായ്ക്ക് സന്തോഷമുണ്ട്, കോടിമടങ്ങ് ആശീര്വാദം, അതിനാല് വളരെ നല്ല രീതിയില് നിറവേറ്റി, പാലനയുടെ രീതിയും നന്നായി നിറവേറ്റിയിരിക്കുന്നു. ശരി.

രദാനം:-

സിദ്ധി സ്വരൂപരായ ആത്മാക്കളുടെ ഓരോ സങ്കല്പം സ്വയത്തെ പ്രതി അഥവാ മറ്റുള്ളവരെ പ്രതി സിദ്ധി നേടി തരുന്നതായിരിക്കും. അവര്ക്ക് ഓരോ കര്മ്മത്തിലും സിദ്ധി പ്രാപ്തമാകുന്നു. അവര് ഉച്ഛരിക്കുന്ന ഓരോ വാക്കും സിദ്ധി നല്കുന്നതായിരിക്കുംഅതിനാല് സത്യമായ വചനം എന്ന് പറയുന്നു. സിദ്ധി സ്വരൂപരായ ആത്മാക്കളുടെ ഓരോ സങ്കല്പം, വാക്ക്, കര്മ്മം സിദ്ധി പ്രാപ്തമാക്കി തരുന്നതായിരിക്കും, വ്യര്ത്ഥമാകുന്നതായിരിക്കില്ല. സങ്കല്പമാകുന്ന ബീജം വളരെ നല്ലതാണ് പക്ഷെ ഫലം നല്ലത് ലഭിക്കുന്നില്ലായെങ്കില് ദൃഢമായ ധാരണയുടെ ഭൂമി ശരിയല്ല അല്ലെങ്കില് ശ്രദ്ധയുടെ പത്ഥ്യത്തില് കുറവുണ്ട്.

സ്ലോഗന്:-

സൂചന- ഇന്ന് മാസത്തിന്റെ മൂന്നാമത്തെ ഞായറാഴ്ച്ചയാണ്. സര്വ്വ രാജയോഗി തപസ്വീ സഹോദരി സഹോദരന്മാര് സന്ധ്യക്ക് 6.30 മുതല് 7.30 വരെ വിശേഷ യോഗാഭ്യാസത്തിന്റെ സമയത്ത് തന്റെ ആകാരി ഫരിസ്ഥ സ്വരൂപത്തില് സ്ഥിതി ചെയ്ത് മുഴുവന് വിശ്വത്തില് സഞ്ചരിച്ച് പ്രകൃതി സഹിതം സര്വ്വ ആത്മാക്കള്ക്കും പ്രകാശവും ശക്തിയും ദാനം ചെയ്യുന്നതിനുള്ള സേവനം ചെയ്യണം.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top