19 June 2021 Malayalam Murli Today | Brahma Kumaris
19 june 2021 Read and Listen today’s Gyan Murli in Malayalam
18 June 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ - നിങ്ങള് മഹാസൗഭാഗ്യശാലികളാണ്, കാരണം നിങ്ങളെ ഭഗവാനാണ് ഈ പഠിപ്പ് പഠിപ്പിക്കുന്നത്, ഈ പഠിപ്പ് ഇതുവരെയ്ക്കും ഒരു ഋഷി-
ചോദ്യം: -
ഡ്രാമയുടെ ഏതൊരു ഭാവി നിങ്ങള് കുട്ടികള്ക്ക് അറിയാം, ലോകത്തിലെ മനുഷ്യര്ക്ക് അറിയുകയില്ല?
ഉത്തരം:-
നിങ്ങള്ക്കറിയാം ഈ രുദ്ര ജ്ഞാന യജ്ഞത്തിലൂടെ വിനാശജ്വാല പ്രജ്ജ്വലിതമാവുകയാണ്. ഇപ്പോള് മുഴുവന് പഴയ ലോകവും ഇതില് സ്വാഹാ ചെയ്യപ്പെടും. ഈ ഭാവിയെ ആര്ക്കും മാറ്റാന് സാധിക്കുകയില്ല. ഇത് ഇങ്ങനെയുള്ള അശ്വമേധ അവിനാശി രുദ്ര യജ്ഞമാണ്, ഇതില് മുഴുവന് സാമഗ്രികളും സ്വാഹയാകും. പിന്നീട് നമ്മള് ഈ പതിതലോകത്തിലേക്ക് വരികയില്ല. ഇതിനെ ഈശ്വരന്റെ ഭാവി എന്നല്ല, ഡ്രാമയുടെ ഭാവി എന്നു പറയും.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
മുഖം നോക്കൂ ആത്മാവേ….
ഓം ശാന്തി. നിങ്ങള് കുട്ടികളും മനുഷ്യരാണ്. ഇത് മനുഷ്യരുടെ സൃഷ്ടിയാണ്. ഇപ്പോള് നിങ്ങള് ബ്രാഹ്മണ ധര്മ്മത്തിലെ മനുഷ്യരായി മാറിക്കഴിഞ്ഞു. ബാബ ആത്മാക്കള്ക്കാണ് പഠിപ്പ് നല്കുന്നത്. ആത്മാക്കള്ക്ക് ഇപ്പോള് തന്റെ സ്വധര്മ്മത്തെ കുറിച്ച് അറിയാം, ഞാന് ആത്മാവ് ഈ ശരീരത്തെ നടത്തിപ്പിക്കുന്നവനാണ്. ഇത് ആത്മാവിന്റെ രഥമാണ്. എങ്ങനെയാണ് ബാബ ഈ രഥത്തില് വന്ന് സവാരി ചെയ്യുന്നത്, അതു പോലെ നിങ്ങള് ആത്മാക്കളും ഈ രഥത്തില് സവാരി ചെയ്യുകയാണ്. ഞാന് ആത്മാവ് ശാന്ത സ്വരൂപമാണ് എന്ന ജ്ഞാനം തന്നെ ആത്മാവ് മറന്നു പോയിരിക്കുകയാണ്. മൂലവതനം തന്നെയാണ് നമ്മളിരിക്കുന്ന സ്ഥാനം. ഈ ശരീരം നമുക്ക് ഇവിടെ നിന്നുമാണ് ലഭിക്കുന്നത്. ഇങ്ങനെ ഇങ്ങനെ സ്വയം തന്നോടു തന്നെ സംസാരിക്കണം. ബാബ പറയുന്നു നിങ്ങള് ആത്മാവ് ശാന്തസ്വരൂപമാണ്. അഥവാ നിങ്ങള് ശാന്തിയിലിരിക്കാന് ആഗ്രഹിക്കുകയാണെങ്കില് സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ശാന്തീധാം നിവാസിയാണെന്ന് മനസ്സിലാക്കൂ. കുറച്ചുസമയം ശാന്തിയിലിരിക്കാന് സാധിക്കുന്നു. മനുഷ്യന് ശാന്തി തന്നെയാണ് യാചിക്കുന്നത്. മനസ്സിന് ശാന്തിവേണം, ഇത് ആത്മാവാണ് പറയുന്നത്. ഞാന് ആത്മാവാണ് എന്ന കാര്യം മനുഷ്യന് അറിയുന്നില്ല. ഇത് മറന്നു പോയിരിക്കുകയാണ്. ഒരു കഥയും ഉണ്ടല്ലോ. രാജ്ഞിയുടെ കഴുത്തില് മാലയുണ്ടായിരുന്നു, എന്നാല് അന്വേഷിച്ചത് പുറത്തും. അതിനാല് ബാബയും മനസ്സിലാക്കി തരികയാണ് ശാന്തി നിങ്ങളുടെ സ്വധര്മ്മമാണ്. നമ്മള് ആത്മാക്കള് ശാന്തസ്വരൂപമാണെന്ന് നിങ്ങള് കുട്ടികള് മനസ്സിലാക്കി. ഇവിടെ പാര്ട്ട് അഭിനയിക്കാന് വന്നിരിക്കുകയാണ്. അവയവങ്ങളില് നിന്നും വേറിട്ടു കഴിഞ്ഞാല് ആത്മാവ് ശാന്തസ്വരൂപമാകും. ആത്മാവിന് തന്റെ സ്വധര്മ്മമാകുന്ന ശാന്തിയില് എത്ര സാധിക്കുന്നുവോ ഇരിക്കാന് സാധിക്കും. ഈ ശരീരം കൊണ്ട് ജോലിയൊന്നും ചെയ്യാന് ആഗ്രഹിക്കുന്നില്ലെങ്കില് ശാന്തിയില് ഇരിക്കൂ. ഇതു തന്നെയാണ് സത്യമായ ശാന്തി ഇതു നിങ്ങള്ക്ക് അന്വേഷിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ സ്വധര്മ്മം ശാന്തിയാണ്. അപ്പോള് ഇവിടെ പാര്ട്ട് അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. നമ്മള് 84 ജന്മങ്ങളുടെ പാര്ട്ട് അഭിനയിക്കുകയാണെന്ന് ബാബയിലൂടെ നമുക്ക് മനസ്സിലാക്കാന് സാധിച്ചു. ഈ 84 ജന്മത്തിന്റെ ചക്രത്തെ ഒരാള്ക്കും അറിയുകയില്ല. കേവലം നിങ്ങള് കുട്ടികള്ക്കുമാത്രമാണ് മനസ്സിലാകുന്നത്. ആദ്യം നമ്മള് സൂര്യവംശീ രാജാക്കന്മാരും പ്രജകളുമായിരുന്നു. പിന്നീട് വൈശ്യവംശിയും ശൂദ്രവംശിയുമായി ഇപ്പോള് വീണ്ടും നമുക്ക് സൂര്യവംശിയായിമാറണം.
നിങ്ങള് കുട്ടികള് സൃഷ്ടിയുടെ ആദിമധ്യ അന്ത്യത്തെ അറിഞ്ഞു കഴിഞ്ഞു. നിങ്ങള് എത്ര സൗഭാഗ്യശാലികളാണ്. ബാബയാണെങ്കില് യഥാര്ത്ഥ കാര്യമാണ് മനസ്സിലാക്കി തരുന്നത്. ഇതാണ് സദ്ഗതിക്കുള്ള മാര്ഗം. ഇത് മനസ്സിലാക്കി കൊടുക്കണം സര്വ്വരുടെയും സദ്ഗതി ദാതാവ് ഒരാളാണ്. ഇപ്പോള് മനസ്സിലായി ക്കഴിഞ്ഞു ബാബ നമുക്ക് 21 ജന്മത്തേക്ക് വേണ്ടി സദ്ഗതി പ്രാപ്തമാക്കി തന്നുകൊണ്ടിരിക്കുകയാണ്. പുറത്തുള്ള മനുഷ്യര്ക്ക് ഈ കാര്യങ്ങളെ കുറിച്ച് അറിയുകയില്ല. നിങ്ങള് ബ്രഹ്മാകുമാര് കുമാരിമാര്ക്ക് ഈ കാര്യങ്ങളെ കുറിച്ചെല്ലാം അറിയാം. ചിലര് ചോദിക്കാറുണ്ട്- നിങ്ങള് ബി. കെ യ്ക്ക് എന്തറിയാം? പരീക്ഷ ഉണ്ടാവുക തന്നെ വേണമല്ലോ, നിങ്ങള് ബ്രഹ്മാകുമാരിമാരും ബ്രഹ്മാകുമാരന്മാരും ഉണ്ടെങ്കിലും ഇല്ലെങ്കിലും. അഥവാ നിങ്ങള് ബ്രഹ്മാവിന്റെ കുട്ടികളാണെങ്കില് നിങ്ങള്ക്ക് സൃഷ്ടി ചക്രത്തെ തീര്ച്ചയായും അറിയണമല്ലോ. രചയിതാവായ ബാബയെ അറിയണമല്ലോ? ഋഷിമുനിമാര്ക്കുപോലും രചയിതാവിനെയും രചനയെയും അറിയുകയില്ല. അതിനാല് നാസ്തികര് തന്നെ. നിങ്ങളും നാസ്തികരായിരുന്നു. നിങ്ങള്ക്കും രചയിതാവായ ബാബയെയും രചനയുടെ ആദിമധ്യ അന്ത്യത്തെയും അറിയുമായിരുന്നില്ല.പഠിക്കാത്തവര് തന്നെയാണ് ആദ്യം സ്ക്കൂളിലേക്ക് വരുന്നത്. പിന്നീട് പറയും സ്ക്കൂളില് നിന്നും ഇന്നതെല്ലാം പഠിച്ചു. ഇപ്പോള് നിങ്ങള് ഈശ്വരീയ പഠിപ്പിലാണ്. പരംപിതാ പരമാത്മാവാണ് നിങ്ങളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇത് ബുദ്ധികൊണ്ട് മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. രചയിതാവ് ഒരേഒരു ശിവബാബയാണ്. രുദ്രനാണ് ജ്ഞാന യജ്ഞം രചിച്ചത് എന്നത് ശാസ്ത്രത്തിലും ഉണ്ട്. ഇപ്പോള് രുദ്രനും ശിവ പരമാത്മാവും തമ്മില് വ്യത്യാസമൊന്നും തന്നെ ഇല്ല. ഇതു തന്നെയാണ് രുദ്ര ജ്ഞാനയജ്ഞത്തിലൂടെ വിനാശജ്വാല പ്രജ്ജ്വലിതമായി എന്നു പറയുന്നത്. കേവലം രുദ്ര ശിവന് എന്ന സ്ഥാനത്ത് കൃഷ്ണന്റെ പേര് വെച്ചു എന്നു മാത്രം. അതാണ് ഗീത. ജ്ഞാന യജ്ഞത്തിലൂടെ വിനാശജ്വാല പ്രജ്ജ്വലിതമായി. അതിനാല് സ്വരാജ്യത്തിനു വേണ്ടിയാണ് ഈ ജ്ഞാന യജ്ഞം. ഇതില് പഴയ ലോകത്തിനു സ്വാഹാ ആവുക തന്നെ വേണം. യജ്ഞത്തില് മുഴുവന് ആഹുതി, സാധനങ്ങളെല്ലാം ഇടാറുണ്ട്. എല്ലാറ്റിനെയും സ്വാഹാ ചെയ്യുന്നു. അപ്പോള് ഈ രുദ്ര ജ്ഞാന യജ്ഞത്തില് മുഴുവന് പഴയലോകവും സ്വാഹയാകും. നിങ്ങള് ഇപ്പോള് രാജയോഗം പഠിച്ചുകൊണ്ടിരിക്കുകയാണ്. പിന്നീട് ഈ പഴയലോകത്തിലേക്ക് വരുകയില്ല. ഈ ലോകത്തിന് പിന്നെ അവസാനിക്കണം. നിങ്ങള്ക്കറിയാമല്ലോ പ്രകൃതി ക്ഷോഭങ്ങല്മുതലായവയെല്ലാം ഉണ്ടാകും. ഈ മുഴുവന് ജ്ഞാനവും നിങ്ങളുടെ ബുദ്ധിയില് ഇരുത്തണം. ശിവബാബ പറയുന്നു എന്റെ ബുദ്ധിയില് തന്നെയാണ് മുഴുവന് ജ്ഞാനവും ഉള്ളത്. ബാബ സത്യമാണ്, ചൈതന്യമാണ്, ജ്ഞാനസാഗരനാണ്. സൃഷ്ടിയുടെ ആദിമധ്യ അന്ത്യത്തെ കുറിച്ച് അറിയാം. ഋഷിമുനിമാര് പോലും പറയുന്നു, ഞങ്ങള്ക്ക് രചയിതാവിനെയോ രചനയുടെ ആദിമധ്യ അന്ത്യത്തെകുറിച്ചോ അറിയില്ല. നിങ്ങളോട് ആരെങ്കിലും ചോദിച്ചാല് എന്ത് പറയും? പറയൂ, വലിയ വലിയ ഋഷിമുനിമാര് പോലും പറയുന്നു, അതായത് ഞങ്ങള്ക്ക് രചയിതാവിനെയോ രചനയുടെ ആദിമധ്യ അന്ത്യത്തെകുറിച്ചോ അറിയില്ല, അത് ഞങ്ങള്ക്കറിയാം. രചയിതാവായ ബാബയ്ക്കല്ലാതെ രചനയുടെ ആദിമധ്യ അന്ത്യത്തിന്റെ രഹസ്യം ആര്ക്കും മനസ്സിലാക്കാന് സാധിക്കുകയില്ല. രചയിതാവു തന്നെയാണ് മനസ്സിലാക്കി തരുന്നത്. നിങ്ങള്ക്കറിയാമല്ലോ തേനീച്ചകള്ക്കും റാണിയുണ്ട്. റാണിയുടെ പുറകെ എല്ലാ തേനീച്ചകളും പോയ്ക്കൊണ്ടിരിക്കും. റാണി അര്ത്ഥം അമ്മ, അമ്മയോടൊപ്പം അവര്ക്ക് എത്ര സംബന്ധമാണ് . പരിധിയില്ലാത്ത ബാബ വരുമ്പോഴും എല്ലാ കുട്ടികളെയും കൂടെ കൂട്ടികൊണ്ടു പോവുക തന്നെ ചെയ്യും. നിങ്ങള്ക്കറിയാമല്ലോ- ബാബ വന്നു കഴിഞ്ഞു. നമ്മള് ആത്മാക്കളെ കൂടെ ശാന്തീധാമത്തിലേക്ക് കൂട്ടികൊണ്ടു പോകും. പിന്നീട് നമ്മുടെ സത്യയുഗത്തിലെ പാര്ട്ട് ആരംഭിക്കും. ഈ പാര്ട്ട് അഭിനയിക്കാന് വേണ്ടിയാണ് നിങ്ങള് ദേവീദേവത പദവി നേടിക്കൊണ്ടിരിക്കുന്നത്. ഇവിടെ നിങ്ങള് വന്നിരിക്കുന്നത് മനുഷ്യനില് നിന്നും ദേവതാ പദവി നേടാനാണ്. എല്ലാ ഗുണവും ഇവിടെ ധാരണ ചെയ്യണം. ഈ ലക്ഷ്മീ നാരായണനെ പോലെയായിമാറണം. ഇവരെ ദിവ്യദൃഷ്ടിയിലൂടെ അല്ലാതെ ആര്ക്കും കാണാന് സാധിക്കുകയില്ല. ഇപ്പോള് നിങ്ങള്ക്കറിയാം നമ്മള് സൂര്യവംശീ ദേവീദേവതയായിമാറും. സ്വര്ഗത്തിന്റെ സ്ഥാപന എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് നിങ്ങള്ക്കറിയാം. സത്യയുഗത്തില് തന്നെയാണ് ദേവതകളുടെ രാജ്യം. ദേവതകളുടെ രാജ്യത്തില് പിന്നീട് രാക്ഷസന്മാരെയും കാണിക്കുന്നുണ്ട്. ഇതാര്ക്കും തന്നെ അറിയുന്നില്ല. ഈ ഭാവി ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമാണെന്ന് പറയുന്നു. ആരുടെ ഭാവിയാണ്. ഇതാരും മനസ്സിലാക്കുന്നില്ല. ഡ്രാമയുടെ ഭാവിയാണെന്ന് മനസ്സിലാകുമ്പോള് എല്ലാം മനസ്സിലാകും. ഡ്രാമയുടെ രചയിതാവ് , സംവിധായകന് ആരാണ്? ഈശ്വരന്റെ ഭാവിയെന്ന് കേവലം പറയും. ഡ്രാമ എന്നു പറയുകയാണെങ്കില് ഡ്രാമയുടെ ആദിമധ്യ അന്ത്യത്തെ കുറിച്ച് അറിയണം. കേവലം പുസ്തകം പഠിക്കുന്നതിലൂടെ ഡ്രാമയെ കുറിച്ച് അറിയാന് സാധിക്കുകയില്ല. ഏതുവരെ നാടകം കാണുന്നില്ലയോ അതുവരെ മനസ്സിലാക്കാന് സാധിക്കുകയില്ല. പത്രത്തില് ഉണ്ടായിരുന്നു, ഒരു കൃഷ്ണചരിത്രത്തിന്റെ നാടകം ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ അതു കാണാതെ ആര്ക്കും ഒന്നും മനസ്സിലാക്കാന് സാധിക്കുകയില്ല. ഡ്രാമയില് ഇതെല്ലാം ഉണ്ടാകണം എന്ന് കാണുമ്പോള് മനസ്സിലാക്കാന് സാധിക്കും. നിങ്ങള് കുട്ടികളും ഇപ്പോഴാണ് ഡ്രാമയെ മനസ്സിലാക്കിയിട്ടുള്ളത്. മനുഷ്യര് പറയുന്നു, ലോകത്തിന്റെ ചരിത്രവും ഭൂമി ശാസ്ത്രവും ഈ ചക്രം കറങ്ങിക്കൊണ്ടിരിക്കുകയാണ്. പക്ഷെ എങ്ങനെയാണ് കറങ്ങുന്നത്, ഇതൊരാള്ക്കും അറിയുകയില്ല. പേരും എഴുതി വെച്ചിട്ടുണ്ട്- സത്യയുഗം,തേത്രായുഗം, ദ്വാപരയുഗം, കലിയുഗം, പിന്നെ സംഗമയുഗം. പക്ഷെ യുഗയുഗങ്ങളിലാണ് ഭഗവാന് വരുന്നതെന്ന് മനുഷ്യര് മനസ്സിലാക്കുന്നു. സത്യതേത്രായുഗത്തിലും സംഗമം ഉണ്ടാകുന്നുണ്ട്. പക്ഷെ ആ സംഗമത്തിന് ഒരു മഹത്വവും ഉണ്ടാകുന്നില്ല. അവിടെ ഒന്നും തന്നെ ഉണ്ടാകുന്നില്ല. ഈ കാര്യവും നിങ്ങള് കുട്ടികള്ക്ക് അറിയാം – സത്യയുഗീ സൂര്യവംശികള് പിന്നീട് എങ്ങനെയാണ് ചന്ദ്രവംശികള്ക്ക് രാജ്യം നല്കിയത്? ചന്ദ്രവംശികള് സൂര്യവംശികളുടെ മുകളില് വിജയം നേടി അങ്ങനെയല്ല, ചന്ദ്ര വംശികളുടെ രാജാവ് വരുമ്പോള് സൂര്യവംശി രാജാ-റാണി അവര്ക്ക് രാജ്യഭാഗ്യത്തിന്റെ തിലകം നല്കി സിംഹാസനത്തില് ഇരുത്തുന്നു. രാജാവിന് രാമനെന്നും റാണിയ്ക്ക് സീതയെന്നും ടൈറ്റില് ലഭിക്കുന്നു. ബാക്കി യുദ്ധം മുതലായവയൊന്നും തന്നെ ഉണ്ടാകുന്നില്ല. എങ്ങനെയാണോ ചിലര്ക്ക് രാജ്യ പദവി നല്കുന്നത് അതു പോലെ തന്നെ നല്കുന്നു. അവരുടെ കാലെല്ലാം കഴുകി അവര്ക്ക് രാജ്യതിലകം നല്കുന്നു. അവിടെ ഒരു ഗുരുക്കന്മാരോ സന്യാസിമാരോ ഉണ്ടാവുകയില്ല. ഇപ്പോള് നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട് നമ്മള് ദൈവീക സ്വഭാവമുള്ള ദേവതയായിരുന്നു, സൂര്യവംശി, ചന്ദ്രവംശികളുടെ രാജ്യത്തില് നമ്മള് എത്ര സുഖികളായിരുന്നു. ബാബ നമ്മളെ ദു:ഖത്തില് നിന്നും മോചിപ്പിച്ച് സുഖത്തിലേക്ക് കൂട്ടികൊണ്ടു പോകുന്നു. മറ്റാര്ക്കും സുഖിയാക്കിമാറ്റാന് സാധിക്കുകയില്ല. സന്യാസിമാര് സ്വയം ആഗ്രഹിക്കുന്നുണ്ട്, ശാന്തീധാമത്തിലേക്ക് പോകണമെന്ന്. ബാബ പറയുന്നു ഞാന് ഈ സാധു സന്യാസിമാരെയും ഉദ്ധരിച്ച് എല്ലാവരെയും ശാന്തീധാമത്തിലേക്ക് കൂട്ടികൊണ്ടു പോകും. സന്യാസിമാര് വരുന്നതു തന്നെ ദ്വാപരയുഗത്തിലാണ്. സ്വര്ഗത്തില് നമ്മള് ദേവതകള് തന്നെയാണ് വസിക്കുന്നത്. അവിടുത്തെ സെക്ഷന് വേറെ വേറെയാണ്. സൂര്യവംശികളുടെ വേറെ ചന്ദ്രവംശികളുടെ വേറെ അതിനു ശേഷമാണ് ഇസ്ലാം, ബുദ്ധന്, സന്യാസിമാര് മുതലായവര് വരുന്നത്. ഓരോരുത്തരുടെയും സെക്ഷന് വേറെ വേറെയാണ്. എപ്പോഴാണോ നമ്മള് രാജ്യം ഭരിച്ചിരുന്നത് അപ്പോള് രണ്ടാമതൊരാളും തന്നെ ഉണ്ടായിരുന്നില്ല. മൂലവതനത്തിലും ഇങ്ങനെ സംഖ്യാക്രമം അനുസരിച്ചാണ് മാല ഉണ്ടാക്കിയിരിക്കുന്നത്. ആദ്യത്തെ തലമുറ ആദിസനാതന ദേവീദേവതാ ധര്മ്മത്തില് ഉള്ളവരാണ്. അതിനു ശേഷം മറ്റു ധര്മ്മത്തിലുള്ളവര് വന്നു. ഈ ധര്മ്മം തന്നെയാണ് ഏറ്റവും ഉയര്ന്നതിലും ഉയര്ന്നത്, ഇതില് നിന്നാണ് മറ്റുള്ള ധര്മ്മങ്ങളെല്ലാം വരുന്നത്. നിങ്ങള് പറയാറുണ്ട്, ഇസ്ലാം ധര്മ്മം രണ്ടാം നമ്പറില് ഉള്ള സമൂഹം. പിന്നീട് മൂന്നാം നമ്പറില് ബൗദ്ധികളാണ്. നമ്മള് തന്നെയാണ് ആദ്യം. ബാക്കി പരിധിയുള്ളവര് ചെറിയ ചെറിയവര് ലക്ഷങ്ങളുണ്ടായിരിക്കും. ഇവിടെ മുഖ്യമായും 4 ധര്മ്മമാണ് ഉള്ളത്. ആദ്യമാദ്യം നമ്മള് വരും. പിന്നീട് ഇസ്ലാം, ബുദ്ധ, ക്രൈസ്തവര് വരും. ഇപ്പോള് നമ്മള് താഴെയക്ക് ഇറങ്ങി വന്നിരിക്കുകയാണ്. നമുക്ക് 84 ജന്മങ്ങള് എടുത്ത് പാര്ട്ട് അഭിനയിക്കേണ്ടതുണ്ട്. ഇപ്പോള് നമ്മള് അവസാന ജന്മത്തിലാണ്, നമ്മള് തന്നെയാണ് പിന്നീട് ആദിയില് വരുന്നത്. ദേവീദേവതകള് പതിതമായതു കാരണം ഇപ്പോള് ദേവീദേവത എന്നു പറയാന് സാധിക്കുകയില്ല. ദേവതകളെ പൂജിക്കുന്നുണ്ടല്ലോ, ഇതു തന്നെ അവരുടെ വംശമുണ്ടായിരുന്നു എന്നതിന്റെ തെളിവാണ്. സിക്കു ധര്മ്മത്തിലുള്ളവര് ഗുരുനാനാക്കിനെ അംഗീകരിക്കുന്നുണ്ട് കാരണം, അവര് ആ ധര്മ്മത്തിലെ വംശജരാണ്. സത്യയുഗത്തില് ആദ്യത്തെ വംശം നമ്മുടേതു തന്നെയാണ്. ഇതിനെക്കാള് ഉയര്ന്ന കുലം മറ്റൊന്നും തന്നെ ഉണ്ടായിരുന്നില്ല. നമ്മള് ഉയര്ന്നതിലും ഉയര്ന്ന കുലത്തിലുള്ളവരാണ്. നമ്മളാണ് ഏറ്റവും കൂടുതല് സുഖം അനുഭവിച്ചിരുന്നവര്. പിന്നീട് നമ്മള് തന്നെയാണ് കളങ്കിതരായിമാറിയതും. ഏറ്റവും കൂടുതല് ദു:ഖം അനുഭവിക്കുന്നതും ഇവര് തന്നെയാണ്. കടം എടുത്തുകൊണ്ടിരിക്കുകയാണ്. എത്ര ധനവാന്മാരായിരുന്നു, ഇപ്പോള് എത്ര ദരിദ്രരായിമാറി. എല്ലാം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ഇതു തന്നെയാണ് ദു:ഖധാമം. ഇപ്പോള് ബാബ നിങ്ങളെ സുഖധാമത്തിന്റെ അധികാരിയാക്കിമാറ്റുകയാണ്. ബാക്കി എല്ലാവരും ശാന്തീധാമത്തിലേക്ക് പോകും. അരകല്പ്പമായി നിങ്ങള് സുഖം അനുഭവിച്ചു, അപ്പോള് ബാക്കി എല്ലാവരും ശാന്തീധാമത്തിലായിരുന്നു. എല്ലാവരും മുക്തിയിലേക്ക് പോകണമെന്ന് ആഗ്രഹിക്കുന്നുണ്ട്. സുഖം ക്ഷണികമാണെന്ന് മനസ്സിലാക്കുന്നുണ്ട്. അവര്ക്ക് സുഖധാമത്തിന്റെ അനുഭവം തന്നെയില്ല. നിങ്ങള്ക്ക് അനുഭവമുണ്ട്. മഹിമയും പാടാറുണ്ട് എന്നാല് പതിതമായതുകാരണം മറന്നുപോയി. ഇപ്പോള് ബാബ ഓര്മ്മയുണര്ത്തി തരികയാണ്, അല്ലയോ ഭാരതവാസികളെ, നിങ്ങള് ദേവീദേവതാധര്മ്മത്തില് ഉള്ളവരാണ്. ദ്വാപരയുഗം തൊട്ട് നിങ്ങളുടെ പേര് മാറി. ദേവതാധര്മ്മത്തില് ഉള്ളവര് തന്നെയാണ് പതിതമായിമാറിയത്. പാടിക്കൊണ്ടിരിക്കുന്നുണ്ട്, പതിതപാവനാ വരൂ. ബാബ പറയുകയാണ്, നിങ്ങള് എത്ര ജന്മം പാവനലോകത്തിലായിരുന്നു. എത്ര ജന്മം പതിതലോകത്തിലായിരുന്നു. ഇപ്പോള് വീണ്ടും പാവനലോകത്തിലേക്കു തന്നെ പോകണം. ഇത് പാഠശാലകളുടെയും പാഠശാലയാണ്, യജ്ഞങ്ങളുടെയും യജ്ഞമാണ്. മുഴുവന് പഴയലോകവും ഇതില് സ്വാഹാ ചെയ്യപ്പെടണം. ഹോളികയെ കത്തിക്കുന്നുണ്ട്. ഇതെല്ലാം ഇവിടുത്തെ ആചാരമാണ്. ആത്മാവ് പോയിക്കഴിഞ്ഞാല് ബാക്കി ഈ ശരീരം ഇല്ലാതാകും. ഈ ജ്ഞാനം സന്യാസി മുതലായവര്ക്കൊന്നും നല്കാന് സാധിക്കുകയില്ല. ഗീതയിലും കുറച്ചൊക്കെയുണ്ട് എന്നാല് ആട്ടയില് ഉപ്പിട്ടതുപോലെയാണ്. ജ്ഞാനം പ്രായലോപപ്പെട്ടുപോകുന്നു. ശിവബാബ പറയുന്നു, ഞാനാണ് ഈ യജ്ഞം രചിച്ചത്, ഇതിലാണ് ശരീരം, മനസ്സ്, ധനം എല്ലാം സ്വാഹാ ചെയ്യുന്നത്. ജീവിച്ചിരിക്കെ മരിക്കുകയാണ്. ഈ ജ്ഞാനം ഇപ്പോള് നിങ്ങള്ക്ക് ലഭിച്ചുകൊണ്ടിരിക്കുകയാണ്. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സുഖധാമത്തിലേക്ക് പോകുന്നതിനുവേണ്ടി തന്റെ ദൈവിക സ്വഭാവമുണ്ടാക്കണം. ഡ്രാമയുടെ ആദിമധ്യഅന്ത്യത്തിന്റെ രഹസ്യത്തെ ബുദ്ധിയില് വെച്ച് ഹര്ഷിതമായിരിക്കണം. എല്ലാവര്ക്കും ഈ രഹസ്യം മനസ്സിലാക്കികൊടുക്കണം.
2) സ്വരാജ്യം നേടുന്നതിനുവേണ്ടി ഈ പരിധിയില്ലാത്ത യജ്ഞത്തില് ജീവിച്ചിരിക്കെ തന്റെ ശരീരം, മനസ്സ്, ധനം എല്ലാം സ്വാഹാ ചെയ്യണം. എല്ലാം തന്നെ പുതിയ ലോകത്തിലേക്ക് ട്രാന്സ്ഫര് ചെയ്യണം.
വരദാനം:-
ഏത് കുട്ടികളാണോ വര്ത്തമാന സമയം സര്വ്വ ആത്മാക്കളുടെയും ഹൃദയത്തില് സ്നേഹത്തിന്റെ രാജ്യം ഭരിക്കുന്നത് അവരാണ് ഭാവിയില് വിശ്വ രാജ്യത്തിന്റെ അധികാരം പ്രാപ്തമാക്കുന്നത്. ഇപ്പോള് ആരിലും ആജ്ഞ നടപ്പാക്കരുത്. ഇപ്പോള് തന്നെ വിശ്വ മഹാരാജനാകരുത്, ഇപ്പോള് വിശ്വ സേവാധാരിയാകണം, സ്നേഹം നല്കണം. നോക്കണം എന്റെ ഭാവി സമ്പാദ്യത്തില് എത്ര സ്നേഹം സമ്പാദിച്ചിട്ടുണ്ട്. വിശ്വ മഹാരാജാവാകുന്നതിന് വേണ്ടി കേവലം ജ്ഞാന ദാതാവാകരുത് ഇതിന് വേണ്ടി സ്നേഹം അര്ത്ഥം സഹയോഗം നല്കൂ.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!