19 January 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
18 January 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ - കാര്യവ്യവഹാരം ചെയ്തു കൊണ്ടും ബുദ്ധിയോഗം ഒരു ബാബയോട് ചേര്ക്കണം, ഇതാണ് സത്യമായ യാത്ര, ഈ യാത്രയില് ഒരിക്കലും ക്ഷീണിക്കരുത്.
ചോദ്യം: -
ബ്രാഹ്മണ ജീവിതത്തില് ഉന്നതിക്കു വേണ്ടി ഏതൊരു കാര്യത്തിന്റെ ബലം ഉണ്ടായിരിക്കണം?
ഉത്തരം:-
അനേകം ആത്മാക്കളുടെ ആശീര്വ്വാദത്തിന്റെ ബലം ഉന്നതിക്കുള്ള മാര്ഗ്ഗമാണ്. എത്രത്തോളം അനേകരുടെ മംഗളം ചെയ്യുന്നോ, എന്തെല്ലാം ജ്ഞാന രത്നങ്ങള് ബാബയില് നിന്നും ലഭിച്ചിട്ടുണ്ടോ, അതിന്റെ ദാനം ചെയ്താല് അത്രത്തോളം അനേകം ആത്മാക്കളുടെ ആശീര്വ്വാദം ലഭിക്കും. ബാബ കുട്ടികള്ക്ക് നിര്ദേശം നല്കുകയാണ് കുട്ടികളേ ധനം ഉണ്ടെങ്കില് സെന്റര് തുറന്നു കൊണ്ടിരിക്കണം. ഹോസ്പിറ്റല് കം യൂണിവേഴ്സിറ്റി തുറക്കണം. ഇതില് ആരുടെയെല്ലാം മംഗളമുണ്ടാകുന്നോ അവരുടെയെല്ലാം ആശീര്വ്വാദം ലഭിക്കും.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
രാത്രിയിലെ യാത്രക്കാരാ ക്ഷീണിക്കരുത്…
ഓം ശാന്തി. ഗീതത്തിന്റെ അര്ത്ഥം കുട്ടികള്ക്ക് സ്വയം തന്നെ തന്റെ ബുദ്ധിയിലേക്ക് വരണം. ഇപ്പോള് നമ്മള് എല്ലാവരും ആത്മീയ വഴികാട്ടികളാണ്. ഭഗവാനാകുന്ന ബാബയുടെ അടുത്തേക്ക് ആത്മാക്കള്ക്ക് പോകണം. ജീവാത്മാക്കള്ക്ക് പോകണം എന്ന് പറയാറില്ല. ജീവാത്മാക്കള്ക്ക് ശരീരത്തെ ഉപേക്ഷിച്ച് തിരിച്ച് പോകണം. മനുഷ്യന് മരിക്കുമ്പോള് പറയാറുണ്ട് അവര് വൈകുണ്ഠവാസിയായി മാറി എന്ന്. പക്ഷെ നിങ്ങള്ക്ക് അറിയാം – നല്ലതും മോശവുമായ സംസ്ക്കാരങ്ങള്ക്ക് അനുസരിച്ച് പുനര്ജന്മം എടുക്കേണ്ടി വരും. മോശമായ സംസ്ക്കാരങ്ങളുടെ കാരണത്താലാണ് ശിരസ്സില് പാപത്തിന്റെ ഭാരം വര്ദ്ധിച്ചിരിക്കുന്നത്. ഈ ജന്മത്തിന്റേയും അഥവാ ജന്മജന്മാന്തരങ്ങളിലെ ഭാരമാണ് ഉള്ളത്. അതെല്ലാം ഇപ്പോള് യോഗബലത്തിലൂടെ നിങ്ങള്ക്ക് ഭസ്മമാക്കണം. ഇപ്പോള് നിങ്ങള് ബ്രാഹ്മണ കുട്ടികള്ക്ക് അറിയാം നാം വഴികാട്ടികളാണ്. ഗൃഹസ്ഥ വ്യവഹാരത്തില് കഴിഞ്ഞു കൊണ്ടും ജോലികളെല്ലാം ചെയ്തുകൊണ്ടും നമ്മുടെ ബുദ്ധിയോഗം ബാബയുടെ കൂടെയാണ് അതിനാല് നമ്മള് യാത്രയിലാണ്. ഇതില് ക്ഷീണിക്കരുത്, വളരെ പുരുഷാര്ത്ഥം വേണം. ജ്ഞാനം വളരെ സഹജമാണ്. പ്രാചീന ഭാരതത്തിന്റെ യോഗത്തിന് വളരെ മഹിമയുണ്ട്. പക്ഷെ ഗീത പഠിപ്പിച്ചു കൊടുക്കുന്നവര് ഒരിക്കലും ശിവബാബയാണ് യോഗം പഠിപ്പിച്ചത് എന്ന് പറഞ്ഞു കൊടുക്കുന്നില്ല. ഗീതയില് കാണിക്കുന്നത് കൃഷ്ണന് അര്ജുനന് കേള്പ്പിക്കുന്നതായിട്ട് ആണ്. ഇങ്ങനെയുള്ള കാര്യമില്ല. ഇവിടെ മനുഷ്യനില് നിന്നും ദേവതയാകണം അതോടൊപ്പം തീര്ച്ചയായും പാണ്ഡവ സേനയുണ്ട്. പാണ്ഡവ സേനക്കാണ് ജ്ഞാനം ലഭിക്കുന്നത് അതോടൊപ്പം ഈ ജ്ഞാനം നല്കി കൊണ്ടിരിക്കുന്നത് പാണ്ഡവ പതിയാണ്. മനുഷ്യര്ക്ക് ഒന്നും അറിയില്ല. മുന്നോട്ട് പോകവെ എല്ലാവരും പറയും 5000 വര്ഷങ്ങള്ക്ക് മുമ്പ് ഭഗവാന് ഗീതയുടെ ജ്ഞാനം നല്കിയിരുന്നു. പക്ഷെ ആരാണ് നല്കിയത് എന്നത് അറിയില്ല. കല്പത്തിന്റെ ആയുസ്സിനെ കുറിച്ചും ഒന്നും അറിയില്ല. തന്റെ തന്റെ അഭിപ്രായം പറഞ്ഞു കൊണ്ടിരിക്കും – ഗാന്ധി ഗീതാ, ടാഗോര് ഗീതാ എന്നെല്ലാം പേര് വെക്കുന്നുണ്ട്, അര്ജ്ജുനന് വേണ്ടി കൃഷ്ണ ഭഗവാനുവാചാ എന്നാണ് പറയുന്നത്. യുദ്ധവും കാണിക്കുന്നുണ്ട്. പക്ഷെ യുദ്ധത്തിന്റെ കാര്യമൊന്നുമില്ല. ഇവിടെ നിങ്ങള്ക്ക് യോഗബലത്തിന്റെ കാര്യമാണ്. അവിടെ യുദ്ധത്തിന്റെ പേരാണ് എഴുതിയിരിക്കുന്നത്. ഏതുപോലെയാണോ ചന്ദ്ര വംശിയായ രാമന് അമ്പും വില്ലും കാണിച്ചിട്ടുണ്ടല്ലോ. വാസ്തവത്തില് ജ്ഞാനമാകുന്ന ബാണത്തിന്റെ കാര്യമാണ് ഇവിടെ. അത് ആത്മാവ് തോറ്റു പോയതിന്റെ അടയാളമാണ് ബാണം കാണിച്ചിരിക്കുന്നത്. അതിനാല് ത്രേതായുഗി രാമന്റെയും സീതയുടേയും ചിത്രം നല്കിയിരിക്കുന്നു. രാജവംശമല്ലേ. സൂര്യവംശി കുലം ചന്ദ്രവംശി കുലം. ഗീതയിലാണെങ്കില് ഇങ്ങനെയുള്ള കാര്യമൊന്നും എഴുതിയിട്ടില്ല ഭഗവാന് ഗീത കേള്പ്പിച്ച് സൂര്യവംശി ചന്ദ്രവംശിയുടെ സ്ഥാപന ചെയ്തു. ഇത് തീര്ച്ചയാണ് ഗീതയാണ് ആദി സനാതന ദേവി ദേവതാ ധര്മ്മത്തിന്റെ ശാസ്ത്രം. അവരാണെങ്കില് സ്വയത്തെ ഹിന്ദു എന്നാണ് പറയുന്നത്, സ്വയം അപവിത്രമായതു കൊണ്ട് സ്വയത്തെ ആദി സനാതന ദേവി ദേവതാ ധര്മ്മത്തിലേതാണ് എന്ന് പറയാന് സാധിക്കില്ല. ഇങ്ങനെ പറയുന്നുണ്ട് അസത്യമായ മായ, അസത്യമായ ശരീരം എന്നെല്ലാം, ഇത് ശരിയാണ്. അസത്യഖണ്ഡത്തില് അസത്യം ഉള്ളവരായിരിക്കും വസിക്കുക. സത്യഖണ്ഡത്തില് സത്യം മാത്രമാണ്. സത്യഖണ്ഡം സ്ഥാപന ചെയ്യുന്ന ബാബ സത്യം പറഞ്ഞു തരുകയാണ്. ഭാരതത്തില് ഉള്ളവര് പൂജ്യരായിരുന്നു അവര് തന്നെ ഇപ്പോള് പൂജാരിയായി മാറി. ആരാണോ പൂജ്യരായിരുന്നത് അവരുടെ പൂജ ചെയ്തു കൊണ്ടിരിക്കുന്നു. ആരാണോ പൂജ്യ കുലത്തില് ഉണ്ടായിരുന്നവര് അവര് പൂജാരിയായി. അതുകൊണ്ട് പാടാറുണ്ട് അങ്ങു തന്നെ പൂജ്യന് അങ്ങ് തന്നെ പൂജാരി. പൂജ്യ രാജവംശമായിരുന്നു. ഇപ്പോള് കലിയുഗത്തില് പൂജാരി, ശൂദ്ര രാജവംശമാണ്. സൂര്യവംശി കുലവുമുണ്ട്, ചന്ദ്രവംശി കുലവുമുണ്ട്. നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കി കൊടുക്കണം ഭാരതം ഇങ്ങനെയായിരുന്നു. സത്യയുഗത്തില് ഭാരതം സമ്പന്നമായിരുന്നു. ഈ പരിധിയില്ലാത്ത ചരിത്രവും ഭൂമിശാസ്ത്രവും ആര്ക്കും അറിയില്ല. ഈ വര്ണ്ണങ്ങളെ കുറിച്ചും തീര്ച്ചയായും മനസ്സിലാക്കി കൊടുക്കണം. നമ്മള് ഉയര്ന്നതിലും ഉയര്ന്ന ബ്രാഹ്മണരാണ്, ഇതിനെ പുതിയ ഉയര്ന്ന കുലം എന്നാണ് പറയുക. വിവാഹത്തിന് മുമ്പ് കുലം നോക്കാറുണ്ടല്ലോ. അതിനാല് നിങ്ങളുടേത് വളരെ ഉയര്ന്ന കുലമാണ്. ലൗകിക ബ്രാഹ്മണര് ധാരാളമുണ്ട് പക്ഷെ സംഗമത്തിലെ ബ്രഹ്മാവിന്റെ സന്താനങ്ങളാണ് ബ്രാഹ്മണ കുലത്തിലേതായി മാറുന്നത്. അവര്ക്ക് ഇതൊന്നും അറിയില്ല, ഇതെല്ലാം പുതിയ കാര്യമല്ലേ. മനുഷ്യര് മനസ്സിലാക്കുന്നത് വേണമെങ്കില് ഇവര് ഇവരുടെ പുതിയ ഗീത ഉണ്ടാക്കിയതായിരിക്കും. ഇത് നിങ്ങള്ക്ക് അറിയാം ബാബ രാജയോഗമാണ് അഭ്യസിപ്പിക്കുന്നത്. നമ്മള് ദേവതകളായി മാറുകയാണ്. നമ്മള് രാജധാനിയുടെ സ്ഥാപന ചെയ്യുകയാണ്, ഇങ്ങനെ വേറെയാര്ക്കും പറയാന് കഴിയുകയില്ല. അവരാണെങ്കില് കഴിഞ്ഞു പോയ കാര്യങ്ങളെ കഥയുടെ രൂപത്തില് കേള്പ്പിക്കുകയാണ് ചെയ്യുന്നത്. ഒരു ദിവസം സ്നാനം ചെയ്തതു കൊണ്ട് പാവനമായി മാറും എന്നുമല്ല. ഇവിടെ നമ്മള് ഗീതയുടെ മഹിമയാണ് ചെയ്യുന്നത്. അപ്പോള് മനുഷ്യര് മനസ്സിലാക്കുകയും ചെയ്യും അതായത് ഇവര് ഗീതയെ അംഗീകരിക്കുന്നവരാണ്. നിങ്ങള്ക്ക് അറിയാം അത് ഭക്തി മാര്ഗ്ഗത്തിലെ ഗീതയാണ്. പക്ഷെ ആരാണോ ഗീത കേള്പ്പിച്ചത്, ബാബയില് നിന്നും ഇപ്പോള് നേരിട്ട് കേട്ടു കൊണ്ടിരിക്കുകയാണ്. വാനര സൈന്യം വളരെ പ്രശസ്തമാണ്. ചിത്രത്തില് കാണിക്കുന്നുണ്ട് വ്യര്ത്ഥം കേള്ക്കരുത്, വ്യര്ത്ഥം കാണരുത്…….ഇപ്പോള് വാനരനെ ഇങ്ങനെ കാണിക്കാറില്ലല്ലോ. തീര്ച്ചയായും മനുഷ്യര്ക്ക് വേണ്ടിയാണ്.മുഖം മനുഷ്യന്റേതാണ് എങ്കിലും ബുദ്ധി വാനരന്റേതാണ് അതിനാല് മനുഷ്യരാകുന്ന വാനരന്മാരോട് പറയുന്നു – മോശമായത് കേള്ക്കരുത്, ചെവി അടയ്ക്കൂ എന്നെല്ലാം.
നിങ്ങള് കുട്ടികള്ക്ക് അറിയാം ഇത് പഴയ ശരീരമാണ് അതിനാല് എന്തെങ്കിലും എന്തെങ്കിലും ഉണ്ടായി കൊണ്ടിരിക്കും. ആരുടെയെങ്കിലും സ്ത്രീ മരിക്കുകയാണെങ്കില് പറയും പഴയ ചെരുപ്പ് പോയി, ഇനി പുതിയത് വാങ്ങാം. ശിവബാബക്ക് വേണ്ടത് പഴയ ചെരുപ്പാണ്. പുതിയ ചെരുപ്പ് അര്ത്ഥം പുതിയ ശരീരം അതിലേക്ക് വരേണ്ട ആവശ്യമില്ല. ആരാണോ പുതിയതിലും പുതിയതായിരുന്നത് അവരാണ് ഇപ്പോള് പഴയവരായത്. ബാബ പറയുകയാണ് നമ്പര് വണ്ണായി 84 ജന്മങ്ങള് എടുത്തതും ഇവരാണ്. അതിനാല് നമ്പര്വണ് പാവനവും സര്വ്വഗുണ സമ്പന്നവുമായിരുന്നു….അവര്ക്കും പതിതമാകേണ്ടി വന്നു, അപ്പോഴല്ലേ പാവനമാവുകയുള്ളൂ. 84 ജന്മങ്ങളുടെ കണക്കാണല്ലോ. അങ്ങു തന്നെയാണ് പൂജ്യനും…. അതേ ശ്രീ നാരായണന് എപ്പോഴാണോ സ്വയം പൂജാരിയാകുന്നത് അപ്പോള് നാരായണന്റെ പൂജ ചെയ്തു. അത്ഭുതമല്ല. അന്തിമ ജന്മത്തില് പോലും ലക്ഷമി നാരായണന്റെ പൂജ ചെയ്തിരുന്നു. എന്നാല് ലക്ഷമി ദാസിയായി മാറി നാരായണന്റെ പാദം തടവി കൊടുക്കുന്ന ചിത്രം ഇഷ്ടപ്പെട്ടില്ല. അപ്പോഴാണ് ലക്ഷമിയുടെ ചിത്രത്തെ മാറ്റി കേവലം നാരായണന്റെ ചിത്രം വെച്ചത്. ആ ആത്മാവാണ് പിന്നീട് പൂജാരിയില് നിന്നും പൂജ്യനായത്, തതത്ത്വം. കേവലം ഒരാളെ അല്ല പറയുക. സത്യയുഗത്തില് കുട്ടികള് ജനിച്ചാല് അവരും രാജകുമാരന്മാരും രാജകുമാരിമാരും ആയിരിക്കുമല്ലോ. തിരിച്ച് വീട്ടിലേക്ക് കൊണ്ടു പോകുന്നതിന് ബാബ നിങ്ങളെ അലങ്കരിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങള്ക്ക് അറിയാം നമ്മള് സ്വര്ഗ്ഗത്തിന്റെ അധികാരികളായി മാറുകയാണ്. പുനര്ജന്മം സത്യയുഗത്തില് ലഭിക്കും. ഇപ്പോള് സ്ഥാപന നടന്നു കൊണ്ടിരിക്കുകയാണ്. നിങ്ങള്ക്ക് അറിയാം തീര്ച്ചയായും ഇങ്ങനെയുള്ള ഒരിക്കലും ഇളകാത്ത, അഖണ്ഡമായ, സുഖശാന്തിയുടെ രാജ്യമുണ്ടായിരുന്നു. നിങ്ങള്ക്ക് എല്ലാവര്ക്കും മനസ്സിലാക്കി കൊടുക്കാന് സാധിക്കും നമ്മള് രാജയോഗം പ്രായോഗികമായി അഭ്യസിക്കുന്നവരാണ്. ചിലര് പറയുന്നുണ്ട് ഞങ്ങള് ഇന്ന സന്യാസിയുടെ അടുത്തേക്ക് പോയി, ഞങ്ങള്ക്ക് വളരെ ശാന്തി ലഭിച്ചു എന്നാല് ഇതെല്ലാം അല്പകാലത്തെ ക്ഷണഭംഗുരമായ ശാന്തിയാണ്. ഒരു പക്ഷേ 10-20 പേര്ക്ക് ലഭിക്കും. ഇവിടെയാണെങ്കില് ലോകത്തിന്റെ ചോദ്യമാണ്. സത്യം സത്യമായ ശാന്തി സത്യയുഗത്തിലാണ് ലഭിക്കുക. ആരാണോ ഒന്നാനമ്മയുടെ കുട്ടികള് അവര് കല്പം മുമ്പത്തേതു പോലെ തന്റെ പുരുഷാര്ത്ഥം ചെയ്യുന്നുണ്ട്. ചില ചില ഗോപികമാര്ക്ക് വീട്ടിലിരിക്കുമ്പോള് ഒരു തവണ ജ്ഞാനം ലഭിച്ചാല് അളവില്ലാത്ത സന്തോഷം വര്ദ്ധിക്കാറുണ്ട്.ഇന്നലെ ഒരു യുഗിള് ബാബയുടെ അടുത്ത് വന്നിരുന്നു, ബാബ മനസ്സിലാക്കി കൊടുത്തു-കുട്ടികളെ നിങ്ങള് ബാബയില് നിന്നും പരിധിയില്ലാത്ത സമ്പത്ത് നേടുകയില്ലേ. അരകല്പം നരകത്തില് മുങ്ങി താണ് ദുഖികളായി മാറിയിരിക്കുകയല്ലേ, ഇപ്പോള് ഒരു ജന്മം വിഷം ഉപേക്ഷിക്കാന് സാധിക്കുകയില്ലേ? സ്വര്ഗ്ഗത്തിന്റെ അധികാരികളാകുന്നതിന് പവിത്രമാവുകയില്ലേ. പറഞ്ഞു – ബുദ്ധിമുട്ടാണ്. ബാബ പറഞ്ഞു കാമചിതയില് ഇരിക്കുന്നതിനാണ് ഭൗതികമായ ബ്രാഹ്മണര്ക്ക് നിങ്ങളുടെ വസ്ത്രത്തെ കൂട്ടി കെട്ടിയത്, മോതിരം അണിയിച്ചത്. ഇവിടെയുള്ളത് ബാപ്ദാദയാണ്.
പരിധിയില്ലാത്ത ബാബ പറയുകയാണ് കുട്ടികളെ നിങ്ങള് പവിത്രമായി മാറിയിട്ടില്ലെങ്കില് സ്വര്ഗ്ഗത്തിലേക്ക് എങ്ങനെ പോവും. ഈ അന്തിമ ജന്മത്തില് പവിത്രമായി മാറാതിരിക്കുകയാണെങ്കില് നിങ്ങളുടെ രാജ്യാധികാരം നഷ്ടപ്പെടും. ഇത്രയും കുറച്ചു സമയം പോലും നിങ്ങള്ക്ക് പവിത്രമായി കഴിയാന് സാധിക്കുകയില്ലേ. ബാബ ജ്ഞാന യോഗത്തിലൂടെ നിങ്ങളുടെ അലങ്കാരം ചെയ്യുകയാണ്. നിങ്ങള് ഇതുപോലെ ലക്ഷ്മി നാരായണനാകും. അഥവാ ബാബ പറയുന്നത് അംഗീകരിച്ചില്ലെങ്കില് അവരെ പോലെ മഹാവിഡ്ഢികള് ഈ ലോകത്തില് വേറെയാരും ഉണ്ടാകില്ല. ഒരു കൂട്ടര് പരിധിയുള്ള വിഡ്ഢികളാണ്, മറ്റൊരു കൂട്ടര് പരിധിയില്ലാത്ത വിഡ്ഢികളാണ്. ഇവിടെ വായുമണ്ഡലത്തെ മോശമാക്കുന്നവര്ക്ക് ഇരിക്കാന് സാധിക്കുകയില്ല. ഹംസങ്ങളുടെ സഭയില് അഴുക്കുള്ളവര്ക്ക് ഇരിക്കാന് സാധിക്കില്ല. ബാബ എത്ര അലങ്കാരം ചെയ്ത് ലക്ഷ്മീ നാരായണനെ പോലെ ആക്കി മാറ്റുകയാണ് അതോടൊപ്പം മായ വീണ്ടും തീര്ത്തും അഴുക്ക് നിറഞ്ഞവരും കാലണക്കു പോലും വിലയില്ലാത്തവരുമാക്കി മാറ്റുന്നു. ചിലരുടെ അടുത്ത് 50 കോടി ഉണ്ടാകും എന്നാലും കാലണക്ക് വിലയില്ലാത്തവരാണ്. എന്തുകൊണ്ടെന്നാല് ഇതെല്ലാം ഭസ്മമാകാനുള്ളതാണ്. സത്യമായ സമ്പാദ്യം മാത്രമെ കൂടെ വരികയുള്ളൂ.
ബാബ നിര്ദേശം നല്കുകയാണ് കുട്ടികളേ സേവാകേന്ദ്രങ്ങള് തുറക്കണം. മനുഷ്യരുടെ അലങ്കാരം ചെയ്യണം. എന്നാല് യൂണിവേഴ്സിറ്റി അടോതൊപ്പം ആശുപത്രി തുറക്കുന്നവരും നല്ലവരായിരിക്കണം, മറ്റുള്ളവര്ക്ക് മനസ്സിലാക്കി കൊടുക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം അഥവാ തുറന്നു കൊടുക്കുകയാണെങ്കില് മറ്റാരെങ്കിലും വന്ന് മനസ്സിലാക്കി കൊടുക്കുകയും ചെയ്യും. അപ്പോള് ആശീര്വ്വാദം കൊണ്ട് സ്വയത്തെ നിറക്കാം. ശക്തി കിട്ടുന്നുണ്ടല്ലോ.21 ജന്മങ്ങളിലേക്ക് പ്രയോജനം ഉണ്ടാകും. ബാബയുടെ ശ്രീമത്തിലൂടെ നടക്കാന് കഴിയാത്ത ആരെങ്കിലും ഉണ്ടാകുമോ. ഓരോ ചുവടിലും ബാബയുടെ ശ്രീമത്തിലൂടെ നടക്കണം. വിഘ്നങ്ങള് വരുക തന്നെ ചെയ്യും. ബന്ധനത്തിലുള്ള മാതാക്കള്ക്ക് എത്ര സഹിക്കേണ്ടി വരുന്നു, ഇതില് നിര്ഭയരായി മാറണം. ബാബയുടെ മഹിമയാണ്-നിര്ഭയനാണ്, ആരോടും വൈരാഗ്യം ഇല്ലാത്തവനാണ്… ബാബ അലങ്കാരം ചെയ്തുകൊണ്ടിരിക്കുന്നു അതിനാല് ബാബ ചെയ്യുന്ന സേവനത്തെ സ്വീകരിക്കണം. ബാബ ആങ്ങയുടെ ശ്രീമത്തിലൂടെ എങ്ങനെ നടക്കാതിരിക്കും. ഞങ്ങള്ക്ക് ഇതിലൂടെ വളരെ മംഗളം ഉണ്ടാകും. ഞങ്ങളോടൊപ്പം മക്കള്ക്കും ഇതിലൂടെ മംഗളം ഉണ്ടാകും. ഓരോരുത്തര്ക്കും സത്യമായ യാത്ര ചെയ്യാനുള്ള വഴി പറഞ്ഞു കൊടുക്കണം. വഴക്ക് ഉണ്ടാകും, പാവങ്ങളായ അമ്മമ്മാര്ക്ക് സഹിക്കേണ്ടി വരും. അംഗീകരിക്കുന്നില്ലെങ്കില് മനസ്സിലാക്കിക്കോള്ളൂ ഇവര് നമ്മുടെ കുലത്തിലേതല്ല. പരിശ്രമം ചെയ്യണം. അവിടെ നിന്നും നമ്മുടെ കുലത്തില് വരണം പിന്നെ പ്രജയായി മാറാനുള്ള യോഗ്യതയെങ്കിലും നേടണം. മറ്റുള്ളവരെ പ്രജയാകുന്നതിന് യോഗ്യരാക്കുന്നതും നല്ലതാണ്. പ്രജകളേയും ഉണ്ടാക്കണമല്ലോ. മനുഷ്യരില് നിന്നും ദേവതയാക്കുക, ഈ കാര്യം ബാബയ്ക്കല്ലാതെ മറ്റാര്ക്കും ചെയ്യാന് സാധിക്കില്ല. ഉയര്ന്നതിലും ഉയര്ന്ന ബ്രാഹ്മണര് നിങ്ങളാണ്. അവര് താഴ്ന്നതിലും താഴ്ന്നവരാണ്, നിങ്ങള് ഹംസവും അവര് കൊറ്റിയുമാണ്. അതിനാല് തീര്ച്ചയായും വഴക്ക് ഉണ്ടാകും. അത്യാചാരം ഉണ്ടാകും. മായയകുന്ന രാവണന് നിങ്ങളെ മോശമാക്കി, ബാബ വന്ന് വീണ്ടും നല്ലവരാക്കുകയാണ്. പവിത്രമാക്കി മാറ്റുകയാണ്. അവസാനം ചക്രവര്ത്തി പദവി നിങ്ങള്ക്ക് ലഭിക്കും. യുദ്ധത്തിനു ശേഷം ഭാരതം ധനവാനായി മാറും, അവര്ക്ക് അറിയില്ല മഹാഭാരത യുദ്ധത്തിനു ശേഷം ഭാരതം സ്വര്ഗ്ഗമാകും. അതിനാല് നിങ്ങള് കുട്ടികള് വളരെ നല്ല പുരുഷര്ത്ഥം ചെയ്യണം. നല്ല രീതിയില് പ്രഭാഷണം ചെയ്യണം. ശംഖധ്വനി മുഴക്കണം. ഇല്ലെങ്കില് ആളുകള് പറയും ഇവരുടെ കൈയില് ശംഖൊന്നും ഇല്ല. കമല പുഷ്പ സമാനമാകണം, ചക്രവുമുണ്ട് പക്ഷെ ശംഖില്ല. ബാബ പറയുകയാണ് ജ്ഞാന യുക്തമായി ജീവിക്കുന്നവരെ എനിക്കു പ്രിയമാണ്. ഗോപികമാര് ലഹരിയോടെ മുരളി കേള്ക്കുമായിരുന്നു. കൃഷ്ണനല്ല മുരളി കേള്പ്പിച്ചത്. ഇത് ശ്രീകൃഷ്ണന്റെ ആത്മാവിന്റെ അന്തിമ ജന്മം. ആരാണോ ചക്രം കറങ്ങി വന്നത്, ഇപ്പോള് ഇവര്ക്കും ജ്ഞാനം ലഭിച്ചു. നിങ്ങള്ക്ക് അറിയാം ഇതാണ് പഴയ ലോകം, ഇതിനെ യാത്ര അയക്കണം. അഥവാ യാത്ര ചോദിച്ചിട്ടില്ലെങ്കില് പുതിയ ലോകവുമായി യോഗം വെക്കില്ല. രാവണന്റെ ലോകത്തില് 63 ജന്മങ്ങളായി ദുഖം അനുഭവിക്കുകയായിരുന്നു. ഇപ്പോള് ഇതിനെ യാത്ര അയക്കണം. ദേഹസഹിതം എന്തെല്ലാം ഉണ്ടോ അതിനെല്ലാം യാത്ര അയക്കണം പിന്നെ നിങ്ങള് ഒറ്റയ്ക്ക് ആത്മാവായി എന്റെ അടുത്തേക്ക് വരും. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ജ്ഞാന യുക്ത ആത്മാവായി ശംഖധ്വനി ചെയ്യണം. ഓരോരുത്തരേയും സത്യമായ യാത്ര പഠിപ്പിക്കണം. തന്റെ പ്രജകളെ തയ്യാറാക്കണം.
2) ബുദ്ധിയില് നിന്ന് പഴയ ലോകത്തിന് വിട നല്കണം, ബുദ്ധിയോഗം പുതിയ ലോകത്തോടൊപ്പം
വയ്ക്കണം. നിര്ഭയരായി മാറണം, വൈരാഗ്യമില്ലാത്തവരായി മാറണം.
വരദാനം:-
പ്രവൃത്തയില് കഴിഞ്ഞുകൊണ്ടും ബന്ധനമുക്തമാകുന്നതിന് വേണ്ടി സങ്കല്പത്തിലൂടെ പോലും ഒരു സംബന്ധത്തില്, തന്റെ ശരീരത്തില്, പദാര്ത്ഥത്തില് കുടുങ്ങരുത്. സങ്കല്പത്തില് പോലും ഒരു ബന്ധനവും ആകര്ഷിക്കരുത് എന്തുകൊണ്ടെന്നാല് സങ്കല്പത്തില് വരികയാണെങ്കില് പിന്നീട് കര്മ്മത്തിലേക്കും വരും അതുകൊണ്ട് വ്യക്ത ഭാവത്തില് വന്നുകൊണ്ടും, വ്യക്ത ഭാവത്തിന്റെ ആകര്ഷണത്തില് വരരുത്, അപ്പോള് മാത്രമേ വേറിട്ടതും പ്രിയപ്പെട്ടതുമായ അവ്യക്ത സ്ഥിതിയുടെ അനുഭവം ചെയ്യാന് സാധിക്കൂ.
സ്ലോഗന്:-
ലൗലീന സ്ഥിതിയുടെ അനുഭവം ചെയ്യൂ :
പരമാത്മാ സ്നേഹത്തില് സദാ ലൗലീനം, മുഴുകി കഴിയൂ എങ്കില് മുഖത്തിന്റെ തിളക്കവും പ്രകാശവും, അനുഭൂതിയുടെ കിരണങ്ങളും ഇത്രയും ശക്തിശാലിയായിരിക്കും അതിലൂടെ ഒരു സമസ്യയ്ക്കും സമീപത്ത് വരുന്നത് പോകട്ടെ എന്നാല് കണ്ണുകൊണ്ട് നോക്കാന്പോലും സാധിക്കില്ല. ഒരു പ്രകാരത്തിലുള്ള പരിശ്രമവും അനുഭവപ്പെടില്ല.
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!