19 August 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
18 August 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ-നിങ്ങള് സത്യ-സത്യമായ രാജഋഷികളാണ്, രാജയോഗികളുമാണ്. നിങ്ങള്ക്ക് രാജ്യഭാഗ്യം നേടുന്നതിനുവേണ്ടി തീര്ച്ചയായും പവിത്രമായി മാറണം.
ചോദ്യം: -
ഏത് കാര്യത്തില് ശ്രദ്ധ നല്കുകയാണെങ്കില് രാജ്യപദവിക്ക് യോഗ്യരായി മാറും?
ഉത്തരം:-
പഠിപ്പില് പൂര്ണ്ണ ശ്രദ്ധയുണ്ടെങ്കില് രാജ്യപദവി ലഭിക്കും. ബാബ കേള്പ്പിക്കുന്നതിനെയെല്ലാം നല്ല രീതിയില് കേട്ട്, ധാരണ ചെയ്യൂ. ബാബ കേള്പ്പിച്ചത് കുട്ടികള് കേട്ടു എങ്കില് രാജ്യപദവി ലഭിക്കും. ബാബ പറയുന്നത് കേള്ക്കുന്ന സമയം കോട്ടുവായ വരുകയോ അല്ലെങ്കില് ഉറക്കം തൂങ്ങുകയോ, ബുദ്ധി അലയുകയോ ചെയ്യുകയാണെങ്കില് രാജ്യപദവി നഷ്ടപ്പെടുത്തും. അതുകൊണ്ട് പഠിപ്പില് പൂര്ണ്ണ ശ്രദ്ധ കൊടുക്കൂ.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
നമുക്ക് ആ വഴിയിലൂടെ നടക്കണം..
ഓം ശാന്തി. ആത്മീയ അച്ഛന് ആത്മീയ കുട്ടികളെ പ്രതി മനസ്സിലാക്കി തരുകയാണ്. ഇന്ന് കുട്ടികള്ക്ക് ഹഠയോഗത്തിനെക്കുറിച്ചും രാജയോഗത്തിനെക്കുറിച്ചുമാണ് മനസ്സിലാക്കി തരുന്നത്. സന്യാസിമാര് എന്തെല്ലാം പഠിപ്പിക്കുന്നുണ്ടോ, അതെല്ലാം ഹഠയോഗമാണ്. കാരണം അവര് കര്മ്മ സന്യാസിമാരാണ്. വാസ്തവത്തില് ഗൃഹസ്ഥികള്ക്ക് ഹഠയോഗവും, കര്മ്മ സന്യാസവും പഠിക്കേണ്ട ആവശ്യമില്ല. അവരുടേത് നിവൃത്തി മാര്ഗ്ഗമാണ്. അവരുടെ ധര്മ്മം വേറെയാണ്. നിങ്ങളുടേത് ദേവീ-ദേവതകളുടെ ധര്മ്മമാണ്. ദേവീ-ദേവതകള് രാജയോഗത്തിലൂടെയാണ് രാജ്യം പ്രാപ്തമാക്കിയത്. നിങ്ങള് ഇപ്പോള് രാജഋഷികളാണ്. പവിത്രമായി ജീവിക്കുന്നവരെയാണ് ഋഷി എന്ന് പറയുന്നത്. നിങ്ങള് ഇപ്പോള് പവിത്രമാണ്. പവിത്രമായി ജീവിക്കാത്തവരെ ഋഷി എന്ന് പറയാന് സാധിക്കില്ല. നിങ്ങള് രാജ്യപദവി പ്രാപ്തമാക്കുന്നതിനു വേണ്ടിയാണ് പവിത്രമായി മാറുന്നത്. എന്നാല് സന്യാസിമാര് രാജ്യപദവി പ്രാപ്തമാക്കുന്നതിനു വേണ്ടിയല്ല പവിത്രമായി മാറുന്നത്. പവിത്രമായ ലോകത്തില് നമുക്ക് പവിത്രമായ രാജ്യപദവിയുണ്ടായിരുന്നു. 5000 വര്ഷത്തിനു മുമ്പ് ആദ്യം ഭാരതത്തില് ദേവീ-ദേവതകളുടെ പൂജ്യനീയവും പവിത്രവുമായ പ്രവൃത്തി മാര്ഗ്ഗമുണ്ടായിരുന്നു. ഇപ്പോള് പൂജാരിയും പതിതവുമായി മാറിക്കഴിഞ്ഞു. എങ്ങനെയാണ് പതിതമായി മാറിയത്? 84 ജന്മങ്ങളുടെ കണക്കല്ലേ. സഹജ രാജയോഗം പഠിപ്പിക്കുന്ന ബാബ തന്നെയാണ് നിങ്ങള്ക്ക് 84 ജന്മങ്ങളുടെ കണക്ക് പറഞ്ഞുതരുന്നത്. സന്യാസ ധര്മ്മത്തിലുള്ളവര്ക്ക് മറ്റ് ധര്മ്മത്തെക്കുറിച്ച് എന്തറിയാനാണ്? ഇതാണ് ദേവീ-ദേവതകളുടെ പ്രാചീനമായ ധര്മ്മം. പിന്നീടാണ് സന്യാസ ധര്മ്മമെല്ലാം വരുന്നത്. കഴിഞ്ഞു പോയതിനെ സന്യാസിമാര്ക്ക് മനസ്സിലാക്കാന് സാധിക്കില്ല. ദ്വാപരയുഗം മുതല് വരുന്ന ധര്മ്മത്തിലുള്ളവര്ക്കാണ് മനസ്സിലാക്കിക്കൊടുക്കുന്നത്. ഹഠയോഗം ഒരുപാട് പ്രകാരത്തിലുണ്ടെന്ന് നിങ്ങള്ക്കറിയാം. ദ്വാപരയുഗത്തില് ഭക്തിമാര്ഗ്ഗത്തിലാണ് ഹഠയോഗം ആരംഭിക്കുന്നത്. ഇപ്പോള് രാജയോഗമാണ്. ഹഠയോഗമെല്ലാം ജന്മങ്ങളായി പഠിച്ചു വന്നു. എന്നാല് നിങ്ങള് രാജയോഗം ഈ ഒരു ജന്മത്തില് മാത്രമാണ് പഠിക്കുന്നത്. സന്യാസിമാര്ക്ക് ഓരോ ജന്മങ്ങളിലും പുനര്ജന്മമെടുത്ത് ഹഠയോഗം പഠിക്കുക തന്നെ വേണം. നിങ്ങള്ക്ക് രാജയോഗം പഠിക്കുന്നതിനു വേണ്ടി പുനര്ജന്മമെടുക്കേണ്ട ആവശ്യമില്ല. രാജയോഗം നിങ്ങള് സംഗമയുഗത്തില് മാത്രമാണ് പഠിക്കുന്നത്. രാജ്യപദവി ലഭിച്ചു, സ്വര്ഗ്ഗം വന്നു കഴിഞ്ഞാല് മറ്റെല്ലാ ധര്മ്മങ്ങളും ഇല്ലാതാകും. നിങ്ങള് രാജഋഷികളാണ്. രാധയും കൃഷ്ണനും പവിത്രമല്ലേ. കൃഷ്ണനെ മഹാത്മാവെന്നും പറയുന്നു. മഹാത്മാക്കള് പവിത്രരായിരിക്കും. നിങ്ങളും ഇപ്പോള് മഹാത്മാവ് അല്ലെങ്കില് രാജഋഷികളാണ്. മഹാത്മാവ് എന്നാല് പവിത്രവും മഹാനായ ആത്മാവും. ഈ കാര്യങ്ങളൊന്നും ശാസ്ത്രങ്ങളിലില്ല. ശാസ്ത്രങ്ങളെല്ലാം പിന്നീടാണ് ഉണ്ടാകുന്നത്. കഥകളാക്കി ശാസ്ത്രങ്ങളും എഴുതുന്നു. കഴിഞ്ഞു പോയതിനെക്കുറിച്ച് അവര് പിന്നീട് നാടകമുണ്ടാക്കുന്നു. അതൊന്നും സത്യമല്ല. ബാബ കുട്ടികള്ക്ക് പ്രത്യക്ഷത്തില് പഠിപ്പിക്കുകയാണ്. പിന്നീട് ഈ പഠിപ്പിനെയാണ് ചരിത്രമാക്കി മാറ്റുന്നത്. യാദവരും കൗരവരും പാണ്ഡവരും സംഗമയുഗത്തിലായിരുന്നു. സംഗമയുഗത്തിന്റെ ചരിത്രമുണ്ടാക്കിയിരിക്കുന്നു. എല്ലാ ആഘോഷങ്ങളും സംഗമയുഗത്തിന്റെതാണ്. രക്ഷാ ബന്ധനവും പവിത്രതയെ തന്നെയാണ് ആധാരമാക്കുന്നത്. പിന്നീട് അതും ഓര്മ്മചിഹ്നമായി മാറുന്നു. ബാബ എല്ലാവരേയും പവിത്രമാക്കി മാറ്റി പ്രതിജ്ഞ ചെയ്യിപ്പിക്കുന്നു. സിഖുകാര് വളയണിയുന്നതും പവിത്രതയുടെ അടയാളമാണ്. ഹിന്ദുക്കളും പവിത്രമായ നൂലണിയുന്നതും പവിത്രതയുടെ അടയാളമാണ്. പക്ഷെ അവര് പവിത്രമായി ജീവിക്കുന്നില്ല. രക്ഷാ ബന്ധനം അണിയുന്നുണ്ടെങ്കിലും അര്ത്ഥമൊന്നും മനസ്സിലാക്കുന്നില്ല. മുമ്പെല്ലാം ബ്രാഹ്മണര് രക്ഷാബന്ധനം അണിയുമായിരുന്നു. ഇപ്പോഴാണെങ്കില് സഹോദരി സഹോദരനാണ് രക്ഷാബന്ധനം അണിയിക്കുന്നത്. പകരമായി സഹോദരന് ചിലവിനായി പൈസയും നല്കുന്നു. ഈ ആഘോഷങ്ങളെല്ലാം ഇപ്പോള് ഫാഷനായി മാറിയിരിക്കുകയാണ്. എന്നാല് വാസ്തവത്തില് ഇത് പവിത്രതയുടെ കാര്യമാണ്. ബാബ പറയുന്നു- കുട്ടികളെ, കാമം മഹാശത്രുവാണ്. മറ്റ് ബ്രാഹ്മണരൊന്നും ഇങ്ങനെ മനസ്സിലാക്കിക്കൊടുക്കില്ല. ഇപ്പോള് പരിധിയില്ലാത്ത ബാബ പറയുന്നു- കുട്ടികളെ, നമ്മള് പവിത്രമായി ജീവിക്കുമെന്ന് പ്രതിജ്ഞ ചെയ്യൂ. ഒരിക്കലും വികാരത്തിലേക്ക് പോകില്ല. പതിതരെ വന്ന് പാവനമാക്കി മാറ്റൂ എന്ന് പറഞ്ഞാണ് വിളിക്കുന്നത്. സത്യ-ത്രേതായുഗത്തില് ആരും വിളിക്കുന്നില്ല. സത്യയുഗം രാമരാജ്യമാണ്. ഈ കലിയുഗം രാവണ രാജ്യവുമാണ്. രാമരാജ്യത്തില് 5 വികാരങ്ങളില്ല. രാജാവിനെയും റാണിയേയും പോലെയാണ് പ്രജകളും…..നമ്മള് ഇപ്പോള് ബാബയില് നിന്നും സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവിയെടുക്കുകയാണെന്ന് അറിയാം. നരകം തീര്ച്ചയായും ഇല്ലാതാകണം. ബാബ പാവനമാക്കി മാറ്റി സ്വര്ഗ്ഗത്തിലേക്ക് കൊണ്ടു പോകാന് വന്നിരിക്കുകയാണ്. അപ്പോള് നമുക്ക് എന്തുകൊണ്ട് പാവനമായി മാറിക്കൂടാ! സന്യാസിമാരുടെ ഹഠയോഗങ്ങള് ഒരുപാട് പ്രകാരത്തിലുണ്ട്. ഹഠയോഗികളുടെ വ്യത്യസ്തമായ പ്രകാരത്തിലുള്ള ഹഠയോഗങ്ങള് കാണണമെങ്കില് ജയ്പൂരിലെ മ്യൂസിയത്തില് ചെന്ന് കാണൂ. ഹഠയോഗത്തിലൂടെ ഒരു ലാഭവുമില്ല. ഏണിപ്പടി താഴേക്കാണ് ഇറങ്ങിക്കൊണ്ടിരിക്കുന്നത്.
ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്-ഭാരതം പതിതവും, രാവണ രാജ്യവുമായി മാറുമ്പോള് ഭൂമി കുലുങ്ങാന് ആരംഭിക്കുന്നു. സ്വര്ണ്ണക്കൊട്ടാരങ്ങളെല്ലാം ഭൂമിക്കടിയില് പോകും. കൊട്ടാരങ്ങളെയൊന്നും ആരും കൊള്ളയടിച്ചിട്ടില്ലല്ലോ. ക്ഷേത്രങ്ങളെ മാത്രം കൊള്ളയടിച്ച് കുറച്ച് ആഭരണങ്ങളും സ്വര്ണ്ണവുമെല്ലാം കൊണ്ടുപോയി. നിങ്ങള്ക്കാണ് ആഭരണങ്ങളോട് ഏറ്റവും കൂടുതല് താല്പര്യമുള്ളത്. നിങ്ങള് സ്വര്ഗ്ഗത്തില് വരുമ്പോള് തന്നെ ആഭരണങ്ങള് അണിയുകയും രാജ്യം ഭരിക്കുകയും ചെയ്യുന്നു. എന്നാല് മറ്റ് ധര്മ്മത്തിലുള്ളവര് വന്നതും തന്നെ രാജ്യം ഭരിക്കുന്നില്ല. നിങ്ങള് പരിധിയില്ലാത്ത ബാബയില് നിന്നും സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവിയുടെ സമ്പത്തെടുക്കുന്നു. ബാബ മനസ്സിലാക്കി തരുകയാണ്, അല്ലാതെ ഗീത വായിച്ച് കേള്പ്പിക്കുന്നില്ല. ഗീതയില് എന്തെല്ലാമാണോ എഴുതിയിട്ടുള്ളത് അതൊന്നും ബാബ പറഞ്ഞതല്ല, എന്നാല്, ബാബയുടെ മഹാവാക്യങ്ങളെയാണ് പിന്നീട് മനുഷ്യര് ശാസ്ത്രങ്ങളാക്കി മാറ്റിയത്. ബാബ കേള്പ്പിച്ചത് നമ്മള് കുട്ടികള് മാത്രമാണ് കേട്ട് രാജ്യം ഭരിക്കുന്നത്. സത്യയുഗത്തില് ഈ ജ്ഞാനം ഉണ്ടാകുന്നില്ല. സംഗമയുഗത്തില് അച്ഛനും ടീച്ചറുമാകുന്ന ബാബ ശിക്ഷണങ്ങള് നല്കുന്നു. ബാബ മനസ്സിലാക്കി തരുന്നത് ഹിന്ദിയിലാണ്. ഇവിടെ എല്ലാവരും അവരുടെ ഭാഷ ഹിന്ദിയാണെന്ന് പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടല്ലോ. വാസ്തവത്തില് ഹിന്ദിയാണ് പ്രാചീന ഭാഷ. അല്ലാതെ സംസ്കൃതമല്ല. സംസ്കൃതം ശങ്കരാചാര്യര് വന്നതിനു ശേഷമാണ് ഉണ്ടായത്. ആര് വരുന്നുവോ അവര് അവരുടെ ഭാഷയിലാണ് സംസാരിക്കുന്നത്. ബാബ സംസ്കൃതത്തിലാണ് ഗീത കേള്പ്പിച്ചത് എന്നല്ല. അല്ല. ഗുരുനാനാക്കിന് അദ്ദേഹത്തിന്റേതായ ഗ്രന്ഥമുണ്ട്. ഗുരുനാനാക്ക് സിഖ് ധര്മ്മം സ്ഥാപിച്ചു, അദ്ദേഹത്തെ അവതാരമായും അംഗീകരിക്കുന്നു. അവരില് രാജാക്കന്മാരുമുണ്ട്. സന്യാസിമാരുടെ ധര്മ്മത്തില് രാജാക്കന്മാരില്ല. ബാബ മനസ്സിലാക്കി തരുന്നു-ബുദ്ധനും, ക്രിസ്തുവും ആദ്യം ഗൃഹസ്ഥികളായിരുന്നു. ഗൃഹസ്ഥികളായ പതിതമായ ആത്മാക്കള്ക്ക് ധര്മ്മം സ്ഥാപിക്കാന് സാധിക്കില്ല. പതിതമായ അവരുടെ ശരീരത്തില് പവിത്രമായ ആത്മാവ് വന്നാണ് ധര്മ്മം സ്ഥാപിക്കുന്നത്. മറ്റ് ധര്മ്മങ്ങളെല്ലാം ഒരുപാടുണ്ട്. അവര് വന്ന് അവരവരുടേതായ ചെറിയ-ചെറിയ സന്യാസിമഠവും മതവും സ്ഥാപിക്കുന്നു. കല്പ വൃക്ഷത്തിലും കാണിച്ചിട്ടുണ്ടല്ലോ. അതുകൊണ്ടാണ് രാജയോഗവും ഹഠയോഗവും തമ്മില് ഒരുപാട് വ്യത്യാസമുള്ളത്. ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കേണ്ടതാണ്. മനസ്സിലാകാത്തവര് ഉറക്കം തൂങ്ങുകയും കോട്ടുവായിടുകയും ചെയ്യും. ഇവിടെ നിങ്ങള്ക്ക് ഖജനാവാണ് ലഭിക്കുന്നത്. വളരെ വലിയ സമ്പാദ്യമാണ്. നിങ്ങള് ഈ രത്നങ്ങള് കൊണ്ടാണ് ബുദ്ധിയാകുന്ന സഞ്ചിയെ നിറയ്ക്കുന്നത്. അതുകൊണ്ട് ഈ മഹാവാക്യങ്ങളെ കാതു തുറന്ന് കേള്ക്കണം. ഉറക്കം തൂങ്ങുകയോ ബുദ്ധി അവിടേയും-ഇവിടെയും അലയുകയോ ചെയ്യുകയാണെങ്കില് രാജധാനി പ്രാപ്തമാക്കാന് സാധിക്കില്ല.
രാജ്യപദവി പ്രാപ്തമാക്കുന്ന നിങ്ങളാണ് രാജഋഷികള്. ബാബ രാജധാനി സ്ഥാപിക്കുന്നു. അല്ലാതെ ശ്രീകൃഷ്ണനല്ല. കൃഷ്ണന് പോലും അച്ഛന്റെ സമ്പത്താണ് എടുക്കുന്നത്. നിങ്ങളുടെ നിരാകാരനായ അച്ഛനില് നിന്നാണ് വിശ്വത്തിന്റെ ചക്രവര്ത്തിയാകുന്ന സമ്പത്തെടുക്കുന്നത്. നിങ്ങള് എത്ര ധനവാനായിട്ടാണ് മാറുന്നത്. ഇവിടെ ഒരച്ഛനാണ് വന്ന് രാജയോഗം പഠിപ്പിക്കുന്നത്. ചുറ്റിക്കറങ്ങുകയോ കഴിക്കുകയോ കുടിക്കുകയോ ചെയ്തോളൂ, എന്നാല് ബാബയെ മാത്രം ഓര്മ്മിക്കൂ. ധനവാന്മാര് നല്ല രീതിയില് കഴിക്കുക തന്നെ ചെയ്യും. അവര് സ്വയം സമ്പാദിച്ചതാണ് കഴിക്കുന്നത്. മധുര ചപ്പാത്തിയോ അല്ലെങ്കില് സാധാരണ ചപ്പാത്തിയോ കഴിച്ചു കൊണ്ടും ബാബയെ ഓര്മ്മിക്കൂ. എന്തു വേണമെങ്കിലും കഴിച്ചോളൂ. പൈസയെല്ലാം എന്തിനുള്ളതാണ്! ബാബ ഒന്നും വിലക്കുന്നില്ല. ബാബയെ മാത്രം ഓര്മ്മിക്കണം. ഈ രാജ്യപദവി സ്ഥാപിക്കുന്നതിനു വേണ്ടി ഒരു ചിലവുമില്ല. എന്നാല് ലോകത്തിലെ യുദ്ധത്തില് എത്ര പൈസയാണ് ചിലവാക്കുന്നത്. വിമാനങ്ങള് വാങ്ങാന് എത്രയാണ് ചിലവാക്കുന്നത്. വിമാനങ്ങള് താഴെ വീഴുമ്പോള് തന്നെ തകരുന്നു. അപ്പോള് എത്ര നഷ്ടമാണ് ഉണ്ടാകുന്നത്. അതുകൊണ്ടാണ് ബാബ പറയുന്നത്-നടക്കുമ്പോഴും കറങ്ങുമ്പോഴും ബാബയെ ഓര്മ്മിക്കൂ. സ്വദര്ശന ചക്രം കറക്കിക്കൊണ്ടേയിരിക്കൂ. നമ്മള് 84 ജന്മങ്ങള് പൂര്ത്തിയാക്കി, ഇനി വതനത്തിലേക്ക് പോവുകയാണ്. വീട്ടിലേക്ക് പോയി പിന്നീട് വന്ന് രാജ്യം ഭരിക്കും. നിങ്ങള് അഭിനേതാക്കളല്ലേ. ലോകത്തിലുള്ള നാടകങ്ങളെല്ലാം രണ്ട് അല്ലെങ്കില് രണ്ടര മണിക്കൂറാണ് നീണ്ടു നില്ക്കുന്നത്. എന്നാല് പരിധിയില്ലാത്ത ഈ നാടകം 5000 വര്ഷമാണ് തുടരുന്നത്. ഈ നാടകത്തെ മനുഷ്യര്ക്കു മാത്രമെ അറിയാന് സാധിക്കൂ. ഈ ലോകം മുള്ളുകളുടെ കാടാണ്. ആദി-മദ്ധ്യ-അന്ത്യം ദുഃഖം നല്കുന്ന വലുതിലും വെച്ച് വലിയ മുള്ളാണ് കാമ വികാരം. രണ്ടാമത്തെ നമ്പര് വികാരമാണ് ക്രോധം. ക്രോധമാകുന്ന വികാരത്തിന്റെ അടയാളമായിട്ടാണ് മഹാഭാരത യുദ്ധം കാണിച്ചിട്ടുള്ളത്. എന്തെങ്കിലും കാര്യത്തില് ദേഷ്യം വന്നാല് ഉടന് ബോംബുകള് വര്ഷിക്കുന്നു. ഇപ്പോള് ഉണ്ടാക്കിയിട്ടുള്ള ബോംബുകളുടെ കാര്യം തന്നെ പറയണ്ട. സത്യയുഗത്തില് ഒരു യുദ്ധവുമില്ല. മഹാഭാരത യുദ്ധം സംഗമയുഗത്തിലാണ് കാണിച്ചിട്ടുള്ളത്. മറ്റൊരു ശാസ്ത്രത്തിലും യുദ്ധത്തിന്റെ കാര്യമൊന്നുമില്ല. സത്യയുഗത്തില് നിങ്ങള് മുഴുവന് വിശ്വത്തിന്റെയും അധികാരികളായിരിക്കും. അവിടെ യുദ്ധമുണ്ടാവുകയില്ല. ശാസ്ത്രങ്ങളില് അസുരന്മാരും ദേവന്മാരും തമ്മിലുള്ള യുദ്ധത്തെക്കുറിച്ച് പാടപ്പെട്ടിട്ടുണ്ട്. എന്നാല് ദേവതകള് അഹിംസകരാണ്. നിങ്ങള് യോഗബലത്തിലൂടെ വിശ്വത്തിന്റെ അധികാരികളായി മാറുന്നു. ഇവിടെ ശാന്തിയുടെ ശക്തിയാണ്. അതിനാല് ഒന്നും സംസാരിക്കേണ്ട ആവശ്യമില്ല. ഓര്മ്മയുടെ ബലത്തിലൂടെ നിങ്ങള്ക്ക് ബാബയില് നിന്നും വിശ്വത്തിന്റെ ചക്രവര്ത്തി പദവി ലഭിക്കുന്നു. എത്ര വ്യത്യാസമാണ് എന്ന് നോക്കൂ. സയന്സിന്റെ ബലത്തിലൂടെ വിനാശമാണ് ഉണ്ടാകുന്നത്. സയന്സ് പിന്നീട് സത്യയുഗത്തില് സുഖത്തിന്റെ സാധനങ്ങളായി മാറും. സയന്സിലൂടെ ഒരുപാട് കണ്ടുപിടുത്തങ്ങളെല്ലാം നടത്തുന്നത് സുഖത്തിനു വേണ്ടിയാണ്. ശാസ്ത്രജ്ഞരും അവസാനം വന്ന് അല്പം ജ്ഞാനമെടുക്കും. പ്രദര്ശിനിയില് എല്ലാവരും വരുന്നു. മുന്നോട്ട് പോകുമ്പോള് എല്ലാവരും വരും. നിങ്ങളുടെ സൈലന്സിന്റെ ശക്തിയുടെ ശബ്ദം മുഴങ്ങും.
ഗീതയുടെ ഭഗവാന് ആരാണ് എന്ന് ചോദിക്കാറുണ്ട്? ഇങ്ങനെ ആര്ക്കും ചോദിക്കാന് സാധിക്കില്ല. ഈ ചോദ്യത്തിനോടൊപ്പം ചിത്രവും കാണിക്കൂ. ഗീതയുടെ ഭഗവാന് പരമപിതാ പരമാത്മാവാണോ കൃഷ്ണനാണോ? കൃഷ്ണന് പൂര്ണ്ണമായും 84 ജന്മങ്ങള് എടുക്കുന്നു. എന്നാല് പതിതത്തില് നിന്നും പാവനമാക്കി മാറ്റുന്നത് ഒരു ബാബ മാത്രമാണ്. കൃഷ്ണന്റെ ആത്മാവ് 84 ജന്മങ്ങള് എടുത്താണ് കറുത്തു പോയത്. 84 ജന്മങ്ങളുടെ കാര്യം കൃഷ്ണന്റെ ആത്മാവിനാണ് ബാബ മനസ്സിലാക്കി കൊടുക്കുന്നത്. നിങ്ങള്ക്ക് നിങ്ങളുടെ ജന്മങ്ങളെക്കുറിച്ച് അറിയില്ല. അഭിനേതാക്കളായ നമ്മള് എങ്ങനെയാണ് 84 ജന്മങ്ങള് എടുത്തത് എന്ന് അറിയണമല്ലോ. സന്യാസിമാരുടെ ധര്മ്മം വേറെയാണ്. ഭാരതവാസികള്ക്ക് അവരുടെ ധര്മ്മത്തെക്കുറിച്ച് അറിയാത്തതു കാരണമാണ് മറ്റ് ധര്മ്മങ്ങളിലേക്കെല്ലാം പോകുന്നത്. ഏതെങ്കിലും ഗുരുവിന്റെ ആശിര്വാദത്താല് ധനത്തിന്റെ സമ്പാദ്യമുണ്ടായി എങ്കില് അവരുടെ കൂടെ ചേരുന്നു. പിന്നീട് പാപ്പരായാല് പറയും ഈശ്വരനിശ്ചയമെന്ന്. കുട്ടി ജനിച്ചാല് സന്തോഷിക്കും. പിന്നീട് 10-12 ദിവസത്തിനു ശേഷം മരിച്ചു പോയാല് പറയും ഈശ്വരനിശ്ചയമെന്ന്. കുട്ടിക്ക് ജീവന് തിരിച്ചു കൊടുക്കുക എന്നത് ഭഗവാന്റെ കൈയ്യിലല്ല. ഇങ്ങനെ ബാബ ഒരുപാട് ഉദാഹരണങ്ങള് കണ്ടിട്ടുണ്ട്. ഇങ്ങനെയുള്ള മനുഷ്യരും ഒരുപാടുണ്ട്. ബാബ ബ്രഹ്മാവിന്റെ ശരീരത്തിലാണ് ഇരിക്കുന്നത്. ബാബ കുട്ടികള്ക്ക് മനസ്സിലാക്കി കൊടുക്കുന്നു-മധുര-മധുരമായ കുട്ടികളെ, പാവനമായി മാറൂ. മഹാഭാരത യുദ്ധത്തിന്റെ സമയത്ത് ദ്രൗപദി വിളിച്ചിരുന്നു- എന്നെ അപമാനിക്കുന്ന ദുശ്ശാസനില് നിന്നും രക്ഷിക്കൂ എന്ന് ഓര്മ്മയുണ്ടോ? 5000 വര്ഷത്തിന്റെ കാര്യമാണ്. ഈ ഒരു വിഷം കാരണമാണ് അബലകളുടെ മേല് അത്യാചാരങ്ങളെല്ലാം ഉണ്ടാകുന്നത്. കാമമാകുന്ന വിഷമില്ലാതെ ജീവിക്കാന് സാധിക്കാത്ത ഒരുപാട് സ്ത്രീകളുമുണ്ട്. അവരുടെ പേരുകളാണ്-ശൂര്പ്പണഖാ, പൂതന എന്നെല്ലാം. വിഷത്തിനു വേണ്ടി ശല്യം ചെയ്യുന്നവരാണ് കംസന്, ജരാസന്ധന്, ശിശുപാലന്…ഇവരെല്ലാം വിനാശമാവുക തന്നെ വേണം. ഈ സമയം ആസുരീയ രാവണരാജ്യമാണ്. അതിനു ശേഷം ഈശ്വരീയ രാജ്യം വരും. 84 ജന്മങ്ങള് എങ്ങനെയാണ് എടുക്കുന്നതെന്നും, ഈ മുഴുവന് ചക്രത്തിന്റെയും രഹസ്യം നിങ്ങള് മനസ്സിലാക്കി കഴിഞ്ഞൂ. വികാരത്തിലേക്ക് പോകുമ്പോഴാണ് ഇതെല്ലാം മറക്കുന്നത്. വികാരത്തിലേക്ക് പോകുന്നവരുടെ മുഖം വിളറി വാടുന്നു. നമ്മള് ഇതെന്താണ് ചെയ്തത് എന്ന് സ്വയം മനസ്സിലാക്കുന്നു. ബാബ പറയുന്നു- ഈ വിഷത്തിന്റെ കുഴിയില് വീഴരുത്. ഈ വിഷമാണ് നിങ്ങള്ക്ക് ആദി-മദ്ധ്യ-അന്ത്യം ദുഃഖം നല്കുന്നത്. ഈ വിഷത്തിന്റെ പിന്നാലെ പോകരുത്. ഭഗവാന്റെ വാക്കുകളാണ്- കാമം മഹാശത്രുവാണ്. ഓരോ ചിത്രത്തിലും ആദ്യം ഇതെഴുതൂ-ജ്ഞാനത്തിന്റെ സാഗരനും, പതിത-പാവനനും, ഗീതാ ജ്ഞാന ദാതാവും ശിവ ഭഗവാനാണ് എന്ന്. അപ്പോള് കൃഷ്ണന്റെ പേരില്ലാതാകും. നമുക്ക് ഇതെല്ലാം ഗീതയുടെ ഭഗവാനായ ബാബയാണ് പറഞ്ഞുതരുന്നത്. ബാബ നല്കിയ ജ്ഞാനമാണ് നമ്മള് ധാരണ ചെയ്യുന്നത്. ഭഗവാനാണ് വന്ന് പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യുന്നത്. അപ്പോള് പഴയ ലോകം വിനാശമാകുന്നു. രുദ്രന്റെ ജ്ഞാന യജ്ഞമാണല്ലോ. വാസ്തവത്തില് രുദ്രനെന്നാല് ശിവബാബയാണ്. രുദ്ര ബാബ എന്ന് പറയില്ല. ബോംബെയില് ബബുള്നാഥന്റെ ക്ഷേത്രവുമുണ്ട്. ബബുള് എന്ന് മുള്ളുകളെയാണ് പറയുന്നത്. എന്തുകൊണ്ടാണ് ബബുള്നാഥ് എന്ന് പേരിട്ടിരിക്കുന്നതെന്ന് ആരും മനസ്സിലാക്കുന്നില്ല. ചിത്രം ശിവന്റെയാണ്. ബാക്കി ഒരുപാട് പേരിട്ടിട്ടുണ്ട്. ശിവബാബയാണ് മുള്ളുകളുടെ കാടിനെ പൂക്കളുടെ പൂന്തോട്ടമാക്കി മാറ്റുന്നത്. ബാബ ചെയ്യുന്ന കര്ത്തവ്യം ഇതാണ്. ബാബയുടെ പേര് ശിവനെന്നാണ്. ശിവ പരമാത്മായേ നമ:, ബ്രാഹ്മണ ദേവതായേ നമ: എന്ന വാക്കുകള് വളരെ വ്യക്തമാണ്. പരമപിതാ പരമാത്മാവ് ഈ ബ്രഹ്മാവിന്റെ രഥത്തിലൂടെ മനസ്സിലാക്കി തരുകയാണ്. കുലം കളങ്കപ്പെടുന്ന തരത്തില് ഒരു മോശമായ കര്മ്മവും ചെയ്യരുത് എന്ന് ലൗകീക അച്ഛന് തന്റെ കുട്ടികളോട് പറയുന്നതു പോലെ ബാബയും കുട്ടികളോട് പറയുന്നു-കുട്ടികളെ, വികാരത്തിലേക്ക് ഒരിക്കലും പോകരുത്. പവിത്രമായി മാറാതെ സ്വര്ഗ്ഗത്തില് ഉയര്ന്ന പദവി പ്രാപ്തമാക്കാന് സാധിക്കില്ല. നിങ്ങള് ഒന്നാന്തരം സമ്പാദ്യമാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ബാക്കിയെല്ലാവരും നഷ്ടപ്പെടുത്തുകയാണ്. ചിലരുടെയടുത്ത് കോടികളുണ്ട്, വലിയ-വലിയ കൊട്ടാരങ്ങളെല്ലാം ഉണ്ടാക്കുന്നു, ലക്ഷക്കണക്കിന് പൈസ ചിലവാക്കുന്നുണ്ട്. എന്നാല്, നിങ്ങള് മനസ്സിലാക്കുന്നു-ഇതെല്ലാം സമയത്തെ പാഴാക്കുകയാണ്….എന്ന്. ഇതൊന്നും പ്രയോജനത്തില് വരില്ല. എല്ലാം ഇല്ലാതാകും. 10-12 വര്ഷത്തോളം നീണ്ട് നില്ക്കുമെന്ന് മനുഷ്യര് മനസ്സിലാക്കുന്നു. മരണം തലയ്ക്കു മുകളില് നില്ക്കുകയാണെന്ന് നിങ്ങള്ക്കറിയാം. അല്പ സമയത്തിനു ശേഷം ഭൂമികുലുക്കത്തില് എല്ലാം തലകീഴായി മറിയും. ഭൂമികുലുക്കത്തില് എണ്ണാന് പറ്റാത്ത അത്രയും പേര് മരിക്കും. ഇപ്പോള് വിനാശം ഉണ്ടാവുക തന്നെ വേണം. വിനാശത്തിന്റെയും സ്ഥാപനയുടെയും സാക്ഷാത്കാരം ചെയ്തിട്ടുണ്ട്. അതെല്ലാം നിങ്ങള് ഈ കണ്ണുകളാല് കാണും. ഭക്തി മാര്ഗ്ഗത്തില് എന്തൊക്കെ ചെയ്തിട്ടും ആര്ക്കും സ്വര്ഗ്ഗത്തിലേക്ക് പോകാന് സാധിക്കുന്നില്ല. ജ്ഞാനമില്ലാതെ സത്ഗതി ലഭിക്കില്ല. ഇതെല്ലാം ഭക്തിമാര്ഗ്ഗത്തിലെ കളിപ്പാട്ടങ്ങളാണ്. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. കുലത്തെ കളങ്കിതമാക്കുന്ന തരത്തില് ഒരു മോശമായ കര്മ്മവും ചെയ്യരുത്. സ്വയം സ്വയത്തോട് പവിത്രമായി മാറുമെന്ന പ്രതിജ്ഞ ചെയ്യണം.
2. ഇപ്പോള് തന്റെ സമയം, പൈസ….ഇതൊന്നും പാഴാക്കരുത്. പൂക്കളുടെ പൂന്തോട്ടത്തിലേക്ക് പോകുന്നതിനു വേണ്ടി മുള്ളുകളെ ഇല്ലാതാക്കണം.
വരദാനം:-
ഏതുപോലെയാണോ ബാപ്ദാദ സ്വയത്തെ ആജ്ഞാകാരി സേവകനെന്ന് പറയുന്നത്, സേവകന് എന്ന് പറയുന്നതിലൂടെ സ്വതവെ കിരീടധാരിയാകും, അങ്ങനെ താങ്കള് കുട്ടികളും സ്വയം വിനയമുള്ളവരായി മാറി മറ്റുള്ളവര്ക്ക് ശ്രേഷ്ഠമായ സീറ്റ് നല്കൂ, അവരെ സീറ്റില് ഇരുത്തിയാല് അവര് സ്വയം താഴെ ഇറങ്ങി താങ്കളെ ഇരുത്തും. എന്നാല് താങ്കള് ഇരിക്കാന് പരിശ്രമിച്ചാല് അവര് അനുവദിക്കില്ല. അതിനാല് അവരെ ഇരുത്തുന്നത് തന്നെയാണ് സ്വയം ഇരിക്കുക എന്നത്. അതിനാല് ആദ്യം താങ്കള് എന്ന പാഠത്തെ ഉറപ്പിക്കണം. പിന്നെ സഹജമായി സംസ്കാരവും ചേരും. കിരീടധാരിയുമാകും. ഇതാണ് സമര്ത്ഥശാലി ആകുന്ന രീതി, ഇതില് പരിശ്രമവും കൂടുതലില്ല, എന്നാല് പ്രാപ്തി കൂടുതല് കിട്ടും.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!