19 April 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

April 18, 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - ഭക്തരേയും കുട്ടികളേയും കാത്തുസംരക്ഷിക്കുന്ന ഭക്ത വത്സലനാണ് ബാബ, പതിതത്തില് നിന്നും പാവനമാക്കി വീട്ടിലേക്ക് കൊണ്ടു പോകുന്നതിന്റെ ഉത്തരവാദിത്ത്വം ബാബയുടേതാണ്, കുട്ടികളുടേതല്ല.

ചോദ്യം: -

കല്പം കല്പം ബാബയുടെ കടമ എന്താണ്? ഏതൊരു ചിന്തയാണ് ബാബക്ക് മാത്രം ഉള്ളത്?

ഉത്തരം:-

ബാബയുടെ കടമയാണ് കുട്ടികളെ രാജയോഗം അഭ്യസിപ്പിച്ച് പാവനമാക്കി മാറ്റുക, സര്വ്വരേയും ദു:ഖത്തില് നിന്നും മോചിപ്പിക്കുക. ഞാന് പോയി എന്റെ കുട്ടികള്ക്ക് സുഖം കൊടുക്കും എന്ന ചിന്ത ബാബക്കു മാത്രമാണ് ഉണ്ടാവുക.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

മുഖം നോക്കൂ ആത്മാവേ…

ഓം ശാന്തി. ഇത് ആരാണ് ചോദിക്കുന്നത്? സര്വ്വശക്തിവാനെന്ന് ബാബയെയാണ് പറയുന്നത്. മുക്തിദാതാവ്, വഴികാട്ടി എന്നെല്ലാം ബാബയുടെ മഹിമ പാടാറുണ്ട്. ബാബയാണ് സര്വ്വര്ക്കും സദ്ഗതി നല്കുന്നവന്. ബാബ സര്വ്വരുടേയും ദു:ഖത്തെ ഹരിച്ച് സുഖം നല്കുന്നവനാണ്. പരംധാമത്തിലാണ് ഭഗവാന് വസിക്കുന്നതെന്ന് അറിയാം. പക്ഷെ അജ്ഞാനത്തിനു വശപ്പെട്ട് സര്വ്വവ്യാപി എന്ന് പറയുകയായിരുന്നു. എല്ലാ ഭക്തരും മക്കളാണ് എന്നാല് അച്ഛന് ഭഗവാനാണ്. ഇത് തീര്ച്ചയായും സര്വ്വരും മനസ്സിലാക്കണം ദു:ഖത്തെ ഹരിച്ച് സുഖം നല്കുന്നത് ബാബയാണ്. ബാബയെ തന്നെയാണ് ഭക്ത വത്സലന് എന്ന് പറയുന്നത്. ഈ നാമം ഒരിക്കലും ഏതെങ്കിലും ഗുരു സന്യാസിമാര്ക്ക് നല്കാന് സാധിക്കുകയില്ല. ഇപ്പോള് ഭക്തരും മക്കളും ധാരാളമുണ്ട് അവര്ക്കു മേല് ദയ കാണിക്കുന്നതും ഒരു ബാബയാണ്. ബാബ വന്നാണ് മുഴുവന് ലോകത്തിനും സുഖവും ശാന്തിയും നല്കുന്നത്. മനസ്സിലാക്കി കൊടുക്കുന്നുമുണ്ട് ലക്ഷ്മി നാരായണന്റെ രാജ്യത്തെ വൈകുണ്ഠം അഥവാ സ്വര്ഗ്ഗം എന്നാണ് പറയുന്നത്. ഈ സമയം കലിയുഗമാണ്, അപ്പോള് ബാബക്ക് എത്ര ചിന്തയുണ്ടായിരിക്കണം. പരിധിയുള്ള അച്ഛനും ചിന്തയുണ്ടാകുമല്ലോ. ഇത് പരിധിയില്ലാത്ത അച്ഛനാണ്. സര്വ്വ ഭക്തരുടേയും മംഗളകാരി ഒരു ബാബയാണ്, ബാബക്ക് തന്നെയാണ് ചിന്ത വരുന്നത് എനിക്ക് പോയി കുട്ടികളെ സുഖം ഉള്ളവരാക്കണം. എപ്പോഴാണോ മനുഷ്യരുടെ ജീവിതത്തില് ആപത്തുകള് വരുന്നത് അപ്പോള് എല്ലാവരും ഭഗവാനെ ഓര്മ്മിക്കാറുണ്ട്, വിളിക്കുന്നുണ്ട് അല്ലയോ പരമപിതാ പരമാത്മാവേ രക്ഷിക്കൂ എന്ന്. ഇപ്പോള് നിങ്ങളുടെ സന്മുഖത്തില് ബാബയാണ് ഇരിക്കുന്നത്. ബാബ പറയുകയാണ് നിങ്ങള് എല്ലാവരും പതിതമായി എന്ന ചിന്ത എന്താ എനിക്ക് വരില്ലേ. ഞാന് പോയി എല്ലാവരേയും രാജയോഗം അഭ്യസിപ്പിച്ച് പാവനമാക്കും. ഇതാണ് കല്പകല്പത്തിലെ എന്റെ ഉത്തരവാദിത്ത്വം. ഈ സമയത്ത് എല്ലാവരും എന്നെ വിളിക്കുന്നുണ്ടെങ്കിലും സ്നേഹത്തോടെയൊന്നുമല്ല. ഇപ്പോള് നിങ്ങള് മുഴുവന് ഡ്രാമയേയും മനസ്സിലാക്കിയിരിക്കുന്നു. ബാബ പറയുകയാണ് ഞാന് നിങ്ങളെ പാവനമാക്കാന് വന്നിരിക്കുകയാണ്. ഞാന് പറയുന്ന ഈ കാര്യങ്ങളെ അംഗീകരിച്ചു കൂടെ. സന്യാസിമാരും വികാരങ്ങളെ ഉപേക്ഷിക്കുന്നുണ്ടല്ലോ. അവരുടേത് പരിധിയുള്ള സന്യാസമാണ്. നമ്മുടേത് പരിധിയില്ലാത്ത സന്യാസമാണ്, മുഴുവന് പഴയ ലോകത്തേയും സന്യസിക്കുകയാണ്. ബാബ എത്ര നല്ല രീതിയിലാണ് മനസ്സിലാക്കി തരുന്നത്. ഇപ്പോള് നിങ്ങള് പ്രത്യക്ഷത്തില് ബ്രഹ്മാകുമാരന്മാരും ബ്രഹ്മാകുമാരിമാരുമാണ്. ബോര്ഡും ഉണ്ടല്ലോ. എത്രയധികം കുട്ടികളാണ് ഉള്ളത്, എല്ലാവരും മമ്മ-ബാബ എന്നാണ് വിളിക്കുന്നത്. ഗാന്ധിജിയെയും രാഷ്ട്രപിതാവ് എന്നാണല്ലോ വിളിക്കുന്നത്. അദ്ദേഹവും ഭാരതത്തിന്റെ പിതാവായിരുന്നു, മുഴുവന് ലോകത്തിന്റേയും അച്ഛനാണെന്ന് പറയില്ലല്ലോ. മുഴുവന് ലോകത്തിന്റേയും പിതാവ് ഒന്നാണ്. ആ പിതാവാണ് പറയുന്നത് കാമം മഹാശത്രുവാണ്, നിങ്ങള് അതിനു മേല് വിജയിക്കൂ. അതില് സുഖമൊന്നുമില്ല. പവിത്രരായ ദേവി ദേവതകളുടെ മുന്നില് പോയി ശിരസ്സ് നമിക്കാറുണ്ട്. ഒന്നും മനസ്സിലാക്കുന്നില്ല. ബാബ പറയുകയാണ് കുട്ടികളെ, കേവലം ഈ ഒരു ജന്മം പവിത്രമായി ജീവിക്കൂ എങ്കില് 21 ജന്മങ്ങളിലേക്ക് ദീര്ഘായുസ്സുള്ളവരും രോഗങ്ങളില്ലാത്തവരുമാക്കി മാറ്റാം. വളരെ സഹജമാണ്. പക്ഷെ മായ തോല്പ്പിക്കും. 4-6 മാസം പവിത്രമായി ജീവിക്കും പിന്നീടത് ലംഘിക്കുന്നു. നിങ്ങള്ക്കറിയാം കല്പം മുമ്പത്തേതു പോലെ ബാബ മനസ്സിലാക്കി തരികയാണ്. കൗരവരേയും പാണ്ഡവരേയും സഹോദരന്മാരായി കാണിക്കാറുണ്ട്. വേറെ ദേശത്തിലേയോ ഗ്രാമത്തിലേയോ അല്ല. പതിത പാവനനായ ബാബ, അവിനാശി ഖണ്ഡമായ ഭാരതത്തിലേക്കാണ് വരുന്നത്. ഇതാണ് ജന്മഭൂമി. ശിവജയന്തിയും ആഘോഷിക്കുന്നുണ്ട്. നിരാകാരനായ പരമാത്മാവിന്റെ ജയന്തിയാണ്, നാമം ശിവനാണ്. ശരീരമില്ല. ബാക്കി ബ്രഹ്മാവിനും വിഷ്ണുവിനും ശങ്കരനും ചിത്രമുണ്ട്. ഉയര്ന്നതിലും ഉയര്ന്നത് ഒരു ഭഗവാനാണ്, ബാബ ഇദ്ദേഹത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. പക്ഷെ എങ്ങനെയാണ് വന്നിട്ടുണ്ടാവുക? എപ്പോള് വന്നിട്ടുണ്ടാകും? ഇതൊന്നും ആര്ക്കും അറിയില്ല. ഭാരതത്തിലാണ് ശിവജയന്തി ആഘോഷിക്കാറുള്ളത്. വളരെ വലിയ ക്ഷേത്രങ്ങളും ഇവിടെയാണ് ഉള്ളത്, അവിടെ ശിവലിംഗങ്ങളാണ് വെച്ചിട്ടുള്ളത്. ഇതില് നിന്നും മനസ്സിലാക്കണം തീര്ച്ചയായും ശിവന് വരുന്നുണ്ട്. ശരീരമില്ലാതെ ഒന്നും നടക്കുകയില്ല. ആത്മാവ് സുഖവും ദു:ഖവും ശരീരത്തിലൂടെയാണ് അനുഭവിക്കാറുള്ളത്. ആത്മാവ് ശരീരത്തില് നിന്നും വേര്പെട്ടാല് പിന്നെ ഒന്നും ചെയ്യാന് കഴിയില്ല. ശിവബാബയും ഇങ്ങോട്ട് വരാനായി എന്തെങ്കിലും ചെയ്തിട്ടുണ്ടാകും. ബാബ പതിത പാവനനാണ് പക്ഷെ എങ്ങനെയാണ് വന്ന് സര്വ്വരേയും പാവനമാക്കുന്നത്, ഇത് ആര്ക്കും അറിയില്ല. ഇപ്പോള് ബാബ സാധാരണ ശരീരത്തിലേക്ക് പ്രവേശിച്ച് പാര്ട്ട് അഭിനയിക്കുകയാണ്. ബ്രഹ്മാവിലൂടെ സ്ഥാപന എന്നും മഹിമയുണ്ട്. അപ്പോള് പതിത ലോകത്തില് ബ്രഹ്മാവ് എവിടെ നിന്ന് വന്നു? പരമാത്മാവ് സ്വയം പറയുകയാണ് എനിക്ക് ശരീരമില്ല. ഞാന് ഇതിലേക്ക് പ്രവേശിക്കുകയാണ് ചെയ്തത്. എന്റെ നാമം ശിവന് എന്നാണ്. നിങ്ങള് വന്ന് എന്റെതായി, അപ്പോഴാണ് നിങ്ങളുടെ പേരും മാറിയത്. സന്യാസിമാരുടെ അടുത്ത് പോയി സന്യാസം സ്വീകരിച്ചാല് അവര് പേര് മാറ്റാറുണ്ടല്ലോ. ഇപ്പോള് ബാബ സന്മുഖത്ത് വന്നിരിക്കുകയാണ്. അരകല്പമായി നിങ്ങള് ഏത് ഈശ്വരനെയാണോ ഓര്മ്മിച്ചിരുന്നത് മുന്നോട്ട് പോകവെ നിങ്ങള് മറക്കുകയും ചെയ്യുന്നു. സന്യാസിമാര് സുഖത്തെ അംഗീകരിക്കുന്നില്ല, അവര് സുഖത്തെ ക്ഷണഭംഗുരമാണെന്നാണ് പറയുന്നത്. സ്വര്ഗ്ഗത്തിന്റെ നാമം പ്രശസ്ഥമാണല്ലോ. ആരെങ്കിലും മരിച്ചാലും സ്വര്ഗ്ഗത്തിലേക്ക് പോയി എന്നാണല്ലോ പറയാറുള്ളത്. പുതിയ ലോകത്തെ സുഖധാമം എന്നും പഴയ ലോകത്തെ ദു:ഖധാമം എന്നുമാണ് പറയാറുള്ളത്. ബാബ ഇത്ര നല്ല രീതിയില് മനസ്സിലാക്കി തരുന്നുണ്ടെങ്കില് എന്തു കൊണ്ട് ബാബയുടെ നിര്ദ്ദേശത്തിലൂടെ നടന്നുകൂടാ. സര്വ്വര്ക്കും മുക്തി ജീവന്മുക്തി നല്കാനാണ് ബാബ വന്നിരിക്കുന്നത്. അച്ഛന്റെ പാര്ട്ടാണ് മക്കള്ക്ക് സമ്പത്ത് നല്കുക എന്നത്. നിരാകാരനായ രചയിതാവായ ബാബയില് നിന്നും സമ്പത്ത് എങ്ങനെയാണ് ലഭിക്കുന്നത്, ഇതും നിങ്ങള്ക്ക് അറിയാം. നിങ്ങള്ക്ക് എന്റെ പരിചയം എവിടെ നിന്ന് ലഭിച്ചു? ഭഗവാനുവാചാ. ഞാന് കൃഷ്ണനാണോ. ഞാന് ബ്രഹ്മാവാണോ. അല്ല ഞാന് സര്വ്വരുടേയും നിരാകാരനായ അച്ഛനാണ്. ഇത് വേറെയാര്ക്കും പറയാന് കഴിയില്ല. കേവലം സ്വയത്തെ ശിവോഹം എന്ന് പറയുന്നുണ്ട് പക്ഷെ ഞാന് സര്വ്വ ആത്മാക്കള്ക്കും അച്ഛനാണ് എന്ന് ആര്ക്കും പറയാന് കഴിയില്ല. അവര് സ്വയത്തെ ഗുരു എന്നാണ് പറയുന്നത്. അവിടെ അച്ഛനെ ലഭിച്ചിരുന്നില്ല, ടീച്ചറിനെ ലഭിച്ചിരുന്നില്ല, പെട്ടെന്ന് തന്നെ ഗുരുവിനെയാണ് ലഭിച്ചത്. ഇവിടെ നിയമപ്രകാരമുള്ള ജ്ഞാനമാണ്. ഇവിടെ നിങ്ങള്ക്ക് അച്ഛനും ടീച്ചറും ഗുരുവും ഞാനാണ്. അത്ഭുതപ്പെടണം – മുഴുവന് പതിത ലോകത്തേയും എങ്ങനെയായിരിക്കും പാവനമാക്കി മാറ്റിയത്. 21 ജന്മങ്ങളിലേക്ക് സമ്പത്ത് നല്കുന്ന ബാബയുടെ നിര്ദേശത്തിലൂടെ ഓരോ ചുവടും വെക്കണം. മായ സൂത്രശാലിയാണ്. ബാബാ ബാബാ എന്ന് പറയും, പഠിക്കുന്നുമുണ്ട്, എന്നിട്ടും മായക്ക് വശപ്പെട്ട് ബാബയോട് വിട പറഞ്ഞ് പോകുന്നുണ്ട് അതുകൊണ്ടാണ് പറയുന്നത് ജാഗ്രതയോടെ കഴിയണം. അച്ഛനോട് കുട്ടികള് വിട ചോദിച്ചാല് പറയുമല്ലോ – ഞാന് നിന്നെ വളര്ത്തി എന്നിട്ട് എന്നെ ഉപേക്ഷിച്ചു അല്ലേ. ഇവിടെയാണെങ്കില് മറ്റുള്ളവരുടെ സേവനം ചെയ്യണം, മറ്റുള്ളവരെ തനിക്കു സമാനമാക്കണം. എന്നെ ഇതില് സഹായിക്കില്ലേ? എന്നോട് വിട പറഞ്ഞ് പലരും എന്റെ പേരിനെ മോശമാക്കുന്നുണ്ട്. എത്ര ബുദ്ധിമുട്ടാണ്. അബലകള്ക്കു മേല് എത്ര അത്യാചാരമാണ് നടക്കുന്നത്. ജ്ഞാന യജ്ഞത്തില് വിഘ്നം ഉണ്ടാകുന്നുണ്ട്. മായ എത്ര കൊടുങ്കാറ്റാണ് കൊണ്ടു വരുന്നത്. ഭക്തി മാര്ഗ്ഗത്തില് ഇത് ഉണ്ടാകില്ല.

ബാബ പറയുകയാണ് – വിവേകശാലി കുട്ടികളേ, നിങ്ങള് എന്റെ നിര്ദേശത്തിലൂടെ നടക്കണം. തന്റെ മനസ്സാകുന്ന കണ്ണാടിയില് നോക്കണം ഞാന് ഏതെങ്കിലും വികര്മ്മം ചെയ്തില്ലല്ലോ. ബാബയുടേതായി കുറച്ചെങ്കിലും പാപം ചെയ്താല് 100 മടങ്ങ് ശിക്ഷ അനുഭവിക്കേണ്ടി വരും. വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്. നോക്കണം ഞാന് സമ്പാദ്യം ഉണ്ടാക്കുകയാണോ അതോ സമ്പാദിക്കുന്നില്ലേ. മായയുടെ ഭൂതങ്ങളെ ഓടിക്കണം. ഇങ്ങനെയുള്ള അവസ്ഥ ഉണ്ടാകണം അപ്പോഴേ ബാബയുടെ ഹൃദയത്തില് സ്ഥാനം ലഭിക്കൂ, അപ്പോള് രാജ്യസിംഹാസനത്തിലും ഇരിക്കാം. നമ്മുടെ സിംഹാസനം എന്തായിരിക്കുമെന്നും മനസ്സിലാകും. ശിവബാബയുടെ ക്ഷേത്രം നിങ്ങള് നിര്മ്മിച്ചിട്ടുണ്ടെങ്കില് നിങ്ങളുടെ കൊട്ടാരം എത്ര സുന്ദരവും ഉയര്ന്നതുമായിരിക്കും. ഞാന് നിങ്ങളെ വിശ്വത്തിന്റെ അധികാരി ആക്കുകയാണ്, നിങ്ങളുടെ പക്കല് അളവറ്റ ധനമുണ്ടായിരുന്നു. പിന്നീട് നിങ്ങള് എനിക്ക് ക്ഷേത്രം നിര്മ്മിച്ചതാണ്. മുഴുവന് ധനവും ക്ഷേത്രം നിര്മ്മിക്കാന് മാത്രം ഉപയോഗിക്കുകയില്ലല്ലോ. ഇപ്പോള് നിങ്ങള്ക്കറിയാം നമ്മള് വിശ്വത്തിന്റെ അധികാരികളായിരുന്നു, അവിടെ വിശ്വ മഹാരാജാവിനെ ധനത്തിന്റെ ദാതാവ് എന്നാണ് പറയുക, അവര് ഭക്തി മാര്ഗ്ഗത്തില് എത്ര വലിയ ക്ഷേത്രമാണ് നിര്മ്മിച്ചത്. നിങ്ങളും നിര്മ്മിക്കുന്നുണ്ട്. അവിടെ ദ്വാപരയുഗത്തില് എല്ലാ രാജാക്കന്മാരുടെ അടുത്തും ക്ഷേത്രങ്ങള് ഉണ്ടാകും. ആദ്യമാദ്യം ശിവ ക്ഷേത്രങ്ങളാണ് ഉണ്ടാവുക പിന്നെ ദേവതകളുടെ ഉണ്ടാക്കി. ഇപ്പോള് ബാബ നിങ്ങള് കുട്ടികള്ക്ക് എത്ര സത്യമായ വാര്ത്തകളാണ് കേള്പ്പിക്കുന്നത്. നിങ്ങള് കുട്ടികള്ക്ക് ഈ പഠിപ്പിലൂടെ വളരെ സന്തോഷം ഉണ്ടായിരിക്കണം. നിങ്ങള് കുട്ടികള്ക്ക് അറിയാം പുരുഷാര്ത്ഥത്തിലൂടെ നമ്മള് ആരായി തീരും, പിന്നെ എന്തുകൊണ്ടാണ് ശ്രീമതം പാലിക്കാത്തത്. നിങ്ങള് എന്തുകൊണ്ടാണ് മറക്കുന്നത്. ഇത് കഥയാണല്ലോ. വീട്ടില് മിത്ര സംബന്ധികള് കഥകള് കേള്പ്പിക്കാറുണ്ടല്ലോ. ബാബയും നിങ്ങള്ക്ക് മുഴുവന് സൃഷ്ടിയുടേയും ആദി മദ്ധ്യ അന്ത്യത്തിന്റെ കഥ കേള്പ്പിക്കുകയാണ്. നിങ്ങള് 5000 വര്ഷങ്ങള്ക്ക് മുമ്പ് വിശ്വത്തിന്റെ അധികാരികളായിരുന്നു. ബാബ ദിവസവും ഈ കഥയാണ് കേള്പ്പിക്കുന്നത്. നിങ്ങള് കുട്ടികള് അതായി തീരണം. രാജ്യഭാഗ്യം നേടാന് സ്വയത്തെ യോഗ്യനാക്കണം. ഇതാണ് സത്യനാരായണ കഥ. ഈ കഥ നിങ്ങള് കേട്ട് മറ്റുള്ളവര്ക്ക് കേള്പ്പിച്ചു കൊടുക്കണം, അമരന്മാരാക്കി മാറ്റുന്നതിനായി. പിന്നീട് ഭക്തി മാര്ഗ്ഗത്തില് കഥ കേള്പ്പിക്കും. പിന്നെ സത്യത്രേതാ യുഗത്തില് ഈ ജ്ഞാനം മറക്കും. ബാബ എത്ര സാധാരണമാണെന്നു നോക്കൂ. പറയുകയാണ് ഞാന് നിങ്ങള് കുട്ടികളുടെ സേവകനാണ്. എപ്പോഴാണോ നിങ്ങള് ദു:ഖിയായത് അപ്പോള് എന്നെ വിളിച്ചല്ലോ വരൂ വന്ന് ഞങ്ങളെ വിശ്വത്തിന്റെ അധികാരിയാക്കൂ എന്ന്. പതിതരെ പാവനമാക്കൂ എന്ന്. മനുഷ്യര് ഇതൊന്നും മനസ്സിലാക്കുന്നില്ല. നിങ്ങള്ക്ക് അറിയാം ബാബ നമ്മളെ പതിതത്തില് നിന്നും പാവനമാക്കുകയാണ്, അതിനാല് ബാബയെ മറക്കരുത്. നിങ്ങള്ക്ക് ഉയര്ന്ന സേവനം ചെയ്യണം. ബാബയെ ഓര്മ്മിക്കണം അതോടൊപ്പം വീട്ടിലേക്ക് പോകണം. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ദിവസവും തന്റെ മനസ്സാകുന്ന കണ്ണാടിയില് നോക്കണം, ഏതെങ്കിലും വികര്മ്മം ചെയ്ത് സ്വയത്തിനോ മറ്റുള്ളവര്ക്കോ ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ലല്ലോ. വിവേകശാലിയായി ബാബയുടെ മതത്തിലൂടെ നടക്കണം, ഭൂതങ്ങളെ ഓടിക്കണം.

2) ബാബ കേള്പ്പിക്കുന്ന സത്യമായ വാര്ത്ത അഥവാ കഥ കേള്ക്കുകയും മറ്റുള്ളവരെ കേള്പ്പിക്കുകയും ചെയ്യണം.

വരദാനം:-

സ്നേഹം കാരണം ഓരോരുത്തരുടെയും മനസ്സില് തോന്നും അതായത് ഞങ്ങള്ക്ക് ബാബയെ പ്രത്യക്ഷപ്പെടുത്തുക തന്നെ വേണം. അതേപോലെ തന്റെ സങ്കല്പം, വാക്ക്, കര്മ്മത്തിലൂടെ പ്രത്യക്ഷതയുടെ കൊടി പാറിക്കൂ, സദാ സന്തോഷത്തിലിരിക്കുന്നതിന്റെ നൃത്തം ചെയ്യൂ, ചിലപ്പോള് സന്തോഷം, ചിലപ്പോള് ഉദാസീനത-ഇങ്ങനെയല്ല. അങ്ങനെയുള്ള ദൃഢ സങ്കല്പം അഥവാ വ്രതമെടുക്കൂ, അതായത് ഏത് വരെ ജീവിക്കുന്നുവോ അതുവരെ സന്തോഷത്തോടെയിരിക്കണം. മധുരമായ ബാബ, പ്രിയപ്പെട്ട ബാബ, എന്റെ ബാബാ- ഈ ഗീതം സ്വാഭാവികമായി മുഴങ്ങിക്കൊണ്ടിരിക്കണം എങ്കില് പ്രത്യക്ഷതയുടെ പതാക പാറിക്കാം.

സ്ലോഗന്:-

മാതേശ്വരിജിയുടെ അമൂല്യ മഹാവാക്യങ്ങള്-

ڇപരമാത്മാവ് സുഖദാതാവാണ്, ദു:ഖദാതാവല്ലڈ.

ഭാഗ്യം നേടിത്തരുന്നത് ഒരു പരമാത്മാവാണെന്ന് എല്ലാവര്ക്കും തന്നെ അറിയാം. പഴഞ്ചൊല്ലുമുണ്ട്, ഭാഗ്യം ഉണ്ടാക്കിത്തരുന്നവനേ ഒരല്പം സമീപത്തേക്ക് വരൂ……അപ്പോള് ഈ മുഴുവന് മഹിമയും ഒരു പരമാത്മാവിന്റേതാണ്. ഇത്രയും മനസ്സിലായിട്ടും എന്തെങ്കിലും കഷ്ടങ്ങള് വരുമ്പോള് ദു:ഖം കാരണം പറയുകയാണ് ഈ സുഖം, ദുഖം, നല്ലത്, ചീത്ത, ഭാഗ്യം എല്ലാം തന്നെ പരമാത്മാവാണ് സൃഷ്ടിച്ചതെന്ന്. പിന്നെ പറയും, ഈശ്വരന് തന്നതാണ്, അത് മധുരമെന്ന് കരുതി അനുഭവിച്ചോളൂ എന്ന്. ഇത്രയും കൊണ്ട് സ്വയത്തെ സന്തുഷ്ടമാക്കി വെക്കുക, ഇപ്പോള് പ്രഭുവിലൂടെ ലഭിച്ച ഫലവും അവരെ മധുരതയോടെയിരിക്കാന് വിടുന്നില്ല. പക്ഷെ മനുഷ്യര്ക്ക് ഇത്രപോലും ബുദ്ധിയില്ല, നമ്മള് പരമാത്മാവിനെ എന്തിനാണ് ഇങ്ങനെ ആക്ഷേപിക്കുന്നതെന്ന്. ഈ ദോഷം സ്വയം മനുഷ്യന്റേതാണ്, മനുഷ്യന് എന്ത് തന്നെ കര്മ്മം ചെയ്താലും അതിന് അനുഭവിക്കേണ്ടി വരും. ഓരോരുത്തരും അവരവരുടെ കര്മ്മങ്ങള്ക്കനുസരിച്ചാണ് അനുഭവിക്കുക. പിന്നെ അഥവാ ഏതെങ്കിലും ശ്രേഷ്ഠ കര്മ്മം ചെയ്തിട്ടുണ്ടെങ്കില് സുഖം അനുഭവിക്കുന്നു, ഭ്രഷ്ട കര്മ്മം ചെയ്താല് ദു:ഖിയുമായി മാറുന്നു. ഇപ്പോള് ആ ഈശ്വരന് തന്ന ഫലത്തെ പോലും മധുരമുള്ളതാക്കി അനുഭവിക്കുന്നതിന് വേണ്ടി മനുഷ്യന് ആദ്യം വിവേകം വേണം , അതിനാല് പരമാത്മാവ് വന്ന് സ്വയം ജ്ഞാനവും യോഗവും പഠിപ്പിക്കുന്നു. ഇപ്പോള് ഇതും നിയമമാണ്, ആരാര് മായയുടെ കൂട്ട് വിട്ട് പരമാത്മാവിനെ കൂട്ടുപിടിച്ചുവോ മായ പിന്നെ അവരുടെ പുറകില് നിന്ന് വിടുകയില്ല, വളരെ വിഘ്നങ്ങളിടുന്നു. ഇപ്പോള് പരമാത്മാവിലൂടെ ലഭിക്കുന്ന ഫലം ആര് അല്പം സഹിക്കുന്നുവോ ആ അനുഭവം മധുരമായി അനുഭവപ്പെടുന്നു. അവ നമുക്ക് ലൈറ്റും മൈറ്റും പ്രദാനം ചെയ്യുന്നു. ഇപ്പോള് പരമാത്മാവ് പറയുകയാണ്, കുട്ടികളേ നിങ്ങളുടെ കെട്ടുപോയ ഭാഗ്യം ഞാന് നേരെയാക്കിത്തരുന്നു, അതിനാല് ഞാന് ഭാഗ്യം ഉണ്ടാക്കിത്തരുന്നവനാണ്. ബാക്കി ആരെല്ലാം സ്വയം സ്വയത്തെ വിസ്മരിക്കുന്നുവോ അവര് തന്റെ ഭാഗ്യത്തെ സ്വയമേവ കെടുത്തുകയാണ്, പക്ഷെ ആര് എന്നെ ലഭിക്കുന്നതിന് വേണ്ടി പ്രയാസം അനുഭവിക്കുന്നുവോ അതിന്റെ ഉത്തരവാദിത്വം എനിക്കാണ്. അതും അപ്പോഴേ ഉണ്ടാകൂ, പരമാത്മാവേ നിന്റെയും എന്റെയും താല്പര്യം ഒന്നുതന്നെയാണ് എന്ന് പറയുമ്പോള് മാത്രം. ലോകത്തുള്ളവര് എന്ത് തന്നെ പറഞ്ഞാലും അവര്ക്ക് പൂര്ണ്ണ നിശ്ചയമുണ്ടായിരിക്കും ഞങ്ങളെ പഠിപ്പിക്കുന്നത് സ്വയം പരമാത്മാവാണ് , ഞങ്ങള് പരമാത്മാവുമായി വ്യാപാരം ചെയ്തിട്ടുണ്ട്, ഇപ്പോള് ഞങ്ങള് എന്തിന് വേവലാതിപ്പെടണം. അതുകൊണ്ടാണ് പറയാറുള്ളത് വേവലാതി ഉണ്ടായിരുന്നു പരബ്രഹ്മത്തെ ലഭിക്കുന്നതിനായി, ഇപ്പോള് അത് കിട്ടിക്കഴിഞ്ഞു……. ഇപ്പോള് പരമാത്മാവ് പറയുന്നു ആര് എന്നില് നിന്ന് മാത്രം കേള്ക്കുന്നുവോ, എന്നെ മാത്രം നോക്കുന്നുവോ, അങ്ങിനെയുള്ള ഏണിയില് കാല് വെച്ചുവോ അവരെ മായയുടെ തിരമാലകള് ഇളക്കും, പക്ഷെ ആര്ക്ക് പൂര്ണ്ണ നിശ്ചയം വന്നുവോ അവര് പ്രഭുവിന്റെ കൈ ഒരിക്കലും ഉപേക്ഷിക്കുകയില്ല. അല്ലാതെ മായയുടെ ചെറുതായ ഇളക്കത്തില് പെട്ട് ഭാഗ്യത്തിന് മേല് കുറുകെ വരക്കുകയല്ല വേണ്ടത്. ഭാഗ്യത്തെ മോശമാക്കുകയും നന്നാക്കുകയും ചെയ്യുക-ഇത് മനുഷ്യന്റെ കരങ്ങളിലാണ്. ഓം ശാന്തി.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top