19 April 2021 Malayalam Murli Today – Brahma Kumaris
18 April 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ, സമയം ലഭിക്കുമ്പോഴെല്ലാം ഏകാന്തമായിരുന്ന് സത്യമായ പ്രിയതമനെ ഓര്മ്മിക്കൂ, എന്തുകൊണ്ടെന്നാല് ഓര്മ്മയിലൂടെ മാത്രമെ സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവി ലഭിക്കുകയുള്ളൂ.
ചോദ്യം: -
ബാബയെ ലഭിച്ചുകഴിഞ്ഞാല് ഏതൊരു അലസത ഇല്ലാതാകേണ്ടതാണ്?
ഉത്തരം:-
പല കുട്ടികളും അലസരായി പറയുന്നു-ഞങ്ങള് ബാബയുടേതു തന്നെയാണല്ലോ. അവര് ഓര്മ്മിക്കാനുള്ള പരിശ്രമം ചെയ്യുന്നില്ല. ഇടയ്ക്കിടക്ക് ഓര്മ്മിക്കാന് മറന്നുപോകുന്നു. ഇതു തന്നെയാണ് അലസത. ബാബ പറയുന്നു- കുട്ടികളെ, ഓര്മ്മയില് ഇരിക്കുകയാണെങ്കില് ഉള്ളില് സ്ഥിരമായ സന്തോഷം ഉണ്ടായിരിക്കും, ഒരു പ്രകാരത്തിലുമുള്ള കോട്ടുവായും വരില്ല. ബന്ധനത്തിലുള്ളവര് ഓര്മ്മിക്കാന് പിടയുന്നു, അവര് രാത്രിയും പകലും ഓര്മ്മിക്കുന്നു, അതേപോലെ നിങ്ങള്ക്കും നിരന്തരം ഓര്മ്മയില് ഇരിക്കണം.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
ഭാഗ്യമുണര്ത്തി വന്നിരിക്കുകയാണ്..
ഓം ശാന്തി. ബാബ കുട്ടികള്ക്ക് മനസ്സിലാക്കി തന്നു- നിങ്ങളും ഓം ശാന്തി എന്ന് പറയുന്നു. ബാബയും പറയുന്നു- ഓം ശാന്തി, അര്ത്ഥം നിങ്ങള് ആത്മാക്കള് ശാന്തസ്വരൂപരാണ്. ബാബയും ശാന്തസ്വരൂപമാണ്. ആത്മാവിന്റെ സ്വധര്മ്മം ശാന്തിയാണ്. പരമാത്മാവിന്റെയും സ്വധര്മ്മം ശാന്തിയാണ്. നിങ്ങളും ശാന്തിധാമത്തില് വസിക്കുന്നവരാണ്. ബാബയും പറയുന്നു-ഞാനും അവിടെ വസിക്കുന്നവനാണ്. നിങ്ങള് കുട്ടികള് പുനര്ജന്മങ്ങളിലേക്ക് വരുന്നു. ബാബ വരുന്നില്ല. ബാബ ഈ ബ്രഹ്മാവിന്റെ രഥത്തിലാണ് പ്രവേശിക്കുന്നത്. ഇത് ബാബയുടെ രഥമാണ്. ശങ്കരനോട് അഥവാ ചോദിച്ചാല്, ചോദിക്കാന് സാധിക്കില്ലെങ്കിലും ആരെങ്കിലും ചോദിച്ചാല് പറയും ഈ സൂക്ഷ്മായ ശരീരം എന്റേതാണെന്ന്. ശിവബാബ പറയുന്നു- ഇത് എന്റെ ശരീരമല്ല. ഈ ബ്രഹ്മാവിന്റെ ശരീരം ഞാന് കടമായി എടുത്തിരിക്കുകയാണ്. എന്തുകൊണ്ടെന്നാല് ബാബക്കും കര്മ്മേന്ദ്രിയങ്ങളുടെ ആധാരം വേണം. ആദ്യം മുഖ്യമായ കാര്യം മനസ്സിലാക്കികൊടുക്കണം-പതിത-പാവനനും ജ്ഞാനത്തിന്റെ സാഗരനും ശ്രീകൃഷ്ണനല്ല. ശ്രീകൃഷ്ണന് ഒരാത്മാവിനെയും പതിതത്തില് നിന്ന് പാവനമാക്കി മാറ്റുന്നില്ല. ശ്രീകൃഷ്ണന് പാവനമായ ലോകത്തില് രാജ്യം ഭരിക്കുകയാണ് ചെയ്യുന്നത്. ആദ്യം രാജകുമാരനാകുന്നു. പിന്നീട് മഹാരാജാവായി മാറുന്നു. കൃഷ്ണനിലും ഈ ജ്ഞാനമില്ല. രചനയുടെ ജ്ഞാനം രചയിതാവിലല്ലേ ഉണ്ടായിരിക്കുകയുള്ളൂ. ശ്രീകൃഷ്ണനെ രചന എന്നാണ് പറയുന്നത്. രചയിതാവാകുന്ന അച്ഛന് തന്നെ വന്നാണ് ജ്ഞാനം നല്കുന്നത്. ഇപ്പോള് ബാബ രചിക്കുകയാണ്. പറയുന്നു- നിങ്ങള് എന്റെ കുട്ടികളാണ്. നിങ്ങളും പറയുന്നു-ബാബാ ഞങ്ങള് അങ്ങയുടേതാണ്. പറയാറുണ്ട്-ബ്രഹ്മാവിലൂടെ ബ്രാഹ്മണരുടെ സ്ഥാപന എന്ന്. ഇല്ലായെന്നുണ്ടെങ്കില് എവിടുന്നാണ് ബ്രാഹ്മണര് വരുന്നത്! സൂക്ഷ്മവതനത്തിലുള്ള ബ്രഹ്മാവ് മറ്റാരുമല്ല. താഴെയുള്ളത് തന്നെയാണ് മുകളിലും, മുകളിലുള്ളതു തന്നെയാണ് താഴെയും. ഒന്നു തന്നെയാണ്. ശരി, വിഷ്ണുവും ലക്ഷ്മീ-നാരായണനും ഒന്നു തന്നെയാണ്. അവര് എവിടുത്തെയാണ്? ബ്രഹ്മാവു തന്നെയാണ് വിഷ്ണുവായി മാറുന്നത്. ബ്രഹ്മാവും സരസ്വതിയും തന്നെയാണ് ലക്ഷ്മീ-നാരായണനായി മാറുന്നത്. അവര് തന്നെയാണ് മുഴുവന് കല്പത്തിലും 84 ജന്മങ്ങള്ക്കുശേഷം സംഗമത്തില് വന്ന് ബ്രഹ്മാ സരസ്വതിയായി മാറുന്നത്. ലക്ഷ്മീ-നാരായണനും മനുഷ്യരാണ്. അവരുടേത് ദേവീ-ദേവതാ ധര്മ്മമാണ്. വിഷ്ണുവിനും 4 കൈകളാണ് കാണിച്ചിട്ടുള്ളത്. ഇത് പ്രവര്ത്തി മാര്ഗ്ഗമാണ് കാണിച്ചിട്ടുള്ളത്. ഭാരതത്തില് തുടക്കം മുതല് പ്രവര്ത്തി മാര്ഗ്ഗമാണ് കാണിച്ചിട്ടുള്ളത് അതുകൊണ്ടാണ് വിഷ്ണുവിന് 4 കൈകള് കാണിച്ചിട്ടുളളത്. ഇവിടെ ബ്രഹ്മാവും സരസ്വതിയുമാണ്. സരസ്വതി ദത്തെടുക്കപ്പെട്ട കുട്ടിയാണ്. ബ്രഹ്മാവിന്റെ വാസ്തവത്തിലുള്ള പേര് ലക്കീരാജെന്നായിരുന്നു. പിന്നീടാണ് ബ്രഹ്മാവെന്ന പേരിട്ടത്. ശിവബാബ ബ്രഹ്മാവില് പ്രവേശിച്ചിട്ടാണ് രാധയെ തന്റേതാക്കി മാറ്റിയത്. പിന്നീട് പേര് സരസ്വതി എന്നാക്കി. ബ്രഹ്മാവ് സരസ്വതിയുടെ ലൗകീക അച്ഛനൊന്നുമല്ല. സരസ്വതിയുടെയും ബ്രഹ്മാവിന്റെയും ലൗകീക അച്ഛന് വേറെ-വേറെയായിരുന്നു. ഇപ്പോള് അവരില്ല. ശിവബാബ ബ്രഹ്മാബാബയിലൂടെയാണ് ദത്തെടുത്തത്. നിങ്ങള് ദത്തെടുത്ത കുട്ടികളാണ്. ബ്രഹ്മാവും ശിവബാബയുടെ കുട്ടിയാണ്. ബ്രഹ്മാവിന്റെ മുഖകമലത്തിലൂടെയാണ് രചിക്കുന്നത്. അതുകൊണ്ടാണ് ബ്രഹ്മാവിനെ മാതാവെന്ന് പറയുന്നത്. അങ്ങ് തന്നെയാണ് മാതാവും പിതാവും ഞങ്ങള് അങ്ങയുടെ സന്താനങ്ങളാണ്….അങ്ങയുടെ കൃപയാല് അളവറ്റ സുഖം പ്രാപ്തമാക്കുന്നു. പാടാറുണ്ടല്ലോ. നിങ്ങള് ബ്രാഹ്മണര് വന്ന് കുട്ടിയായി മാറിയിരിക്കുകയാണ്. ഇത് നല്ലരീതിയില് മനസ്സിലാക്കാനുള്ള ബുദ്ധി വേണം. നിങ്ങള് കുട്ടികള് ശിവബാബയില് നിന്ന് സമ്പത്തെടുക്കുന്നു. ബ്രഹ്മാവിനെ സ്വര്ഗ്ഗത്തിന്റെ രചയിതാവ് അല്ലെങ്കില് ജ്ഞാനത്തിന്റെ സാഗരനെന്ന് പറയില്ല. ജ്ഞാനത്തിന്റെ സാഗരന് ഒന്നു മാത്രമാണ്. ആത്മാവിന്റെ അച്ഛനാണ് ജ്ഞാനത്തിന്റെ സാഗരന്. ആത്മാവും ജ്ഞാനത്തിന്റെ സാഗരമായി മാറുന്നു, എന്നാല് ബ്രഹ്മാവിനെ ജ്ഞാനത്തിന്റെ സാഗരനെന്ന് പറയാന് സാധിക്കില്ല കാരണം സാഗരന് ഒന്നു തന്നെയാണ്. നിങ്ങളെല്ലാവരും നദികളാണ്. സാഗരനായ ബാബക്ക് തന്റേതായ ശരീരമില്ല. നദികളായ കുട്ടികള്ക്ക് ശരീരമുണ്ട്. നിങ്ങളാണ് ജ്ഞാന നദികള്. കല്ക്കത്തയിലെ ബ്രഹ്മപുത്ര നദി വളരെ വലുതാണ്. കാരണം ബ്രഹ്മപുത്രക്ക് സാഗരവുമായി ബന്ധമുണ്ട്. ബ്രഹ്മപുത്രയും സാഗരവുമായുള്ള സംഗമം വളരെ വലുതായി തോന്നുന്നു. ഇവിടെയും ആത്മാവും പരമാത്മാവും തമ്മിലുള്ള മിലനമാണ്. സാഗരവും ബ്രഹ്മപുത്രയും രണ്ടും കമ്പൈന്ഡാണ്. ബ്രഹ്മപുത്ര നദി നിര്ജ്ജീവവും, ബ്രഹ്മാവ് ചൈതന്യവുമാണ്. ഈ കാര്യങ്ങള് ബാബ മനസ്സിലാക്കി തരുകയാണ്. ഇത് ശാസ്ത്രങ്ങളിലില്ല. ശാസ്ത്രങ്ങളെല്ലാം ഭക്തിമാര്ഗ്ഗത്തിന്റെ ഭാഗങ്ങളാണ്. ഇത് ജ്ഞാനമാര്ഗ്ഗമാണ്. മറ്റേത് ഭക്തിമാര്ഗ്ഗമാണ്. പകുതി കല്പം ഭക്തിമാര്ഗ്ഗത്തിന്റെ ഭാഗമാണ് നടന്നുവരുന്നത്. ഭക്തിമാര്ഗ്ഗത്തില് ജ്ഞാനത്തിന്റെ സാഗരനില്ല. പരമപിതാ പരമാത്മാവ് ജ്ഞാനത്തിന്റെ സാഗരനായ ബാബ സംഗമത്തില് വന്ന് ജ്ഞാന സ്നാനം ചെയ്ത് എല്ലാവരുടെയും സദ്ഗതി ചെയ്യുന്നു.
നിങ്ങള്ക്കറിയാം നമ്മള് പരിധിയില്ലാത്ത ബാബയില് നിന്നും സ്വര്ഗ്ഗത്തിലെ സുഖത്തിന്റെ ഭാഗ്യമുണ്ടാക്കുകയാണ്. വാസ്തവത്തില് നമ്മള് സത്യ-ത്രേതായുഗത്തില് പൂജ്യരായ ദേവീ- ദേവതകളായിരുന്നു. ഇപ്പോള് നമ്മള് പൂജാരിയായ മനുഷ്യരാണ്. പിന്നീട് മനുഷ്യനില് നിന്ന് ദേവതയായി മാറുന്നു. ബ്രാഹ്മണനില് നിന്ന് ദേവത ധര്മ്മത്തിലേക്ക് വന്നു പിന്നീട് ക്ഷത്രിയര്, വൈശ്യര് ശൂദ്രരായി മാറി. 84 ജന്മങ്ങളെടുത്ത് താഴേക്ക് ഇറങ്ങേണ്ടതായി വന്നു. ഇതും നിങ്ങള്ക്ക് ബാബയാണ് മനസ്സിലാക്കി തന്നത്. നിങ്ങള്ക്ക് നിങ്ങളുടെ ജന്മങ്ങളെക്കുറിച്ചറിയില്ല. 84 ജന്മങ്ങളും നിങ്ങള് തന്നെയാണ് എടുക്കുന്നത്. ആദ്യമാദ്യം വരുന്നവര് തന്നെയാണ് പൂര്ണ്ണമായും 84 ജന്മങ്ങള് എടുക്കുന്നത്. യോഗത്തിലൂടെ തന്നെയാണ് കറ ഇളകുന്നത്. യോഗത്തില് തന്നെയാണ് പരിശ്രമമുള്ളത്. ജ്ഞാനത്തില് പല കുട്ടികളും ശക്തിശാലിയാണെങ്കിലും യോഗത്തില് പാകപ്പെടാത്തവരാണ്. ബന്ധനത്തിലുള്ളവര് ബന്ധനത്തിലില്ലാത്തവരെക്കാളും യോഗത്തില് നല്ലവരാണ്. അവര് ശിവബാബയെ കാണുന്നതിനുവേണ്ടി രാത്രിയും പകലും പിടയുന്നു. നിങ്ങള് കണ്ടുമുട്ടിയിരിക്കുന്നു. നിങ്ങളോട് ഓര്മ്മിക്കാന് പറയുമ്പോള് ഇടക്കിടക്ക് മറന്നുപോകുന്നു. നിങ്ങള്ക്ക് ഒരുപാട് കൊടുങ്കാറ്റ് വരുന്നു. ബന്ധനത്തിലുള്ളവര് ഓര്മ്മയില് പിടയുന്നു. നിങ്ങള് പിടയുന്നില്ല. അവര്ക്ക് വീട്ടിലിരുന്നാലും ഉയര്ന്ന പദവി ലഭിക്കും. നിങ്ങള് കുട്ടികള്ക്കറിയാം- ബാബയുടെ ഓര്മ്മയിലിരിക്കുന്നതിലൂടെ നമുക്ക് സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവി ലഭിക്കും. കുട്ടി ഗര്ഭത്തില് നിന്ന് പുറത്തേക്ക് വരാന് പിടയുന്നതുപോലെ ബന്ധനത്തിലുള്ളവര് പിടഞ്ഞ് വിളിക്കുന്നു- ശിവബാബാ ഈ ബന്ധനത്തില് നിന്ന് മുക്തമാക്കൂ. രാത്രിയും പകലും ഓര്മ്മിക്കുന്നു. നിങ്ങള്ക്ക് ബാബയെ കിട്ടിയപ്പോള് അലസരായി മാറി. നമ്മള് ബാബയുടെ കുട്ടികളാണ്. നമ്മള് ഈ ശരീരം ഉപേക്ഷിച്ച് പോയാല് രാജകുമാരനായി മാറും എന്ന സന്തോഷം സ്ഥിരമായി ഉണ്ടായിരിക്കണം. എന്നാല് മായ ഓര്മ്മിക്കാന് അനുവദിക്കില്ല. ഓര്മ്മയില് ഒരുപാട് സന്തോഷത്തിലായിരിക്കും. ഓര്മ്മിക്കുന്നില്ല എങ്കില് വിഘ്നങ്ങള് വന്നുകൊണ്ടേയിരിക്കും. പകുതികല്പം നിങ്ങള് രാവണ രാജ്യത്തില് ഒരുപാട് ദുഃഖങ്ങള് കണ്ടു വന്നു. അകാലമൃത്യു ഉണ്ടായിക്കൊണ്ടേയിരുന്നു. ദുഃഖമെന്തായാലുമുണ്ട്. എത്ര തന്നെ ധനവാനായാലും ദുഃഖമുണ്ട്. അകാലമൃത്യുവുണ്ടാകുന്നു. സത്യയുഗത്തില് അകാലമൃത്യു ഉണ്ടാകാറില്ല. ഒരിക്കലും രോഗിയാവില്ല. സമയമനുസരിച്ച് ഇരിക്കുമ്പോള് സ്വയമേ ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്നെടുക്കുന്നു. സത്യയുഗത്തിന്റെ പേര് തന്നെ സുഖധാമമെന്നാണ്. മനുഷ്യര് സ്വര്ഗ്ഗത്തിലെ കാര്യങ്ങളെ കല്പനയെന്നാണ് മനസ്സിലാക്കുന്നത്. പറയുന്നു, സ്വര്ഗ്ഗമെവിടുന്ന് വന്നു! നിങ്ങള്ക്കറിയാം നമ്മള് സ്വര്ഗ്ഗത്തില് വസിക്കുന്നവരാണ്. പിന്നീട് 84 ജന്മങ്ങള് എടുക്കുന്നു. ഈ മുഴുവന് കളിയും ഭാരതത്തില് തന്നെയാണ് ഉണ്ടാക്കപ്പെട്ടിരിക്കുന്നത്. നിങ്ങള്ക്കറിയാം നമ്മള് 21 ജന്മം പാവനമായ ദേവതകളായിരുന്നു. പിന്നീട് നമ്മള് ക്ഷത്രിയര് വൈശ്യര് ശൂദ്രരുമായി മാറി. ഇപ്പോള് വീണ്ടും ബ്രാഹ്മണരായി മാറി. ഈ സ്വദര്ശന ചക്രം വളരെ സഹജമാണ്. ഇത് ശിവബാബയാണ് മനസ്സിലാക്കി തരുന്നത്.
നിങ്ങള്ക്കറിയാം ശിവബാബ ബ്രഹ്മാവിന്റെ രഥത്തിലേക്ക് വന്നിരിക്കുകയാണ്. ബ്രഹ്മാവു തന്നെയാണ് സത്യയുഗത്തിന്റെ തുടക്കത്തില് ശ്രീകൃഷ്ണനായിരുന്നത്. 84 ജന്മങ്ങളെടുത്ത് പതിതമായിരിക്കുകയാണ്. പിന്നീട് ബാബ പ്രവേശിച്ച് ദത്തെടുത്തു. ബാബ സത്യം പറയുന്നു-ഞാന് ബ്രഹ്മാവിന്റെ ശരീരത്തെ ആധാരമാക്കി മാറ്റിയിട്ടാണ് നിങ്ങള് കുട്ടികളെ തന്റേതാക്കി മാറ്റിയത്. പിന്നീട് നിങ്ങളെ സ്വര്ഗ്ഗത്തിന്റെ രാജധാനിയിലേക്ക് യോഗ്യതയുള്ളവരാക്കി മാറ്റുന്നു. യോഗ്യരായി മാറിയവര് മാത്രമെ രാജ്യഭാഗ്യത്തിലേക്ക് വരുകയുള്ളൂ. ഇതില് പെരുമാറ്റം നല്ലതായിരിക്കണം. മുഖ്യമായതു തന്നെ പവിത്രതയാണ്. പവിത്രതയുടെ പേരിലാണ് അബലകളുടെ മേല് അത്യാചാരങ്ങളെല്ലാം ഉണ്ടാകുന്നത്. ചില സമയത്ത് പുരുഷന്മാരുടെ മേലും അത്യാചാരങ്ങള് ഉണ്ടാകുന്നുണ്ട്. വികാരത്തിനുവേണ്ടി പരസ്പരം ഉപദ്രവിക്കുന്നു. ഇവിടെ അമ്മമാര് ഒരുപാട് ഉള്ളതുകാരണമാണ് ശക്തി സേനകളെന്ന് പേരിട്ടിരിക്കുന്നത്. വന്ദേ മാതരം. ഇപ്പോള് നിങ്ങള് കാമ ചിതയിലിരുന്ന് കറുത്തുപോയി. വെളുത്തവരായി മാറുന്നതിനുവേണ്ടി ജ്ഞാന ചിതയിലിരിക്കുകയാണ്. ദ്വാപരയുഗം മുതല് കാമമാകുന്ന ചിതയിലാണ് ഇരിക്കുന്നത്. പരസ്പരം വികാരം നല്കുന്നതിനുള്ള ബന്ധം യോജിപ്പിക്കുന്നത് വികാരികളായ ബ്രാഹ്മണരാണ്. നിങ്ങള് നിര്വ്വികാരികളായ ബ്രാഹ്മണരാണ്. നിങ്ങള് വികാരത്തെ ഇല്ലാതാക്കി ജ്ഞാനമാകുന്ന ചിതയിലിരുത്തുന്നു. കാമമാകുന്ന ചിതയിലിരുന്നാണ് കറുത്ത് പോയത്. ജ്ഞാനമാകുന്ന ചിതയിലിരിക്കുമ്പോള് വെളുത്തവരായി മാറും. ബാബ പറയുന്നു- ഒരുമിച്ച് കഴിഞ്ഞോളൂ, പക്ഷെ പ്രതിജ്ഞ ചെയ്യണം ഞങ്ങള് വികാരത്തിലേക്ക് പോകില്ല. അതിന് വേണ്ടിയാണ് ബാബ മോതിരം ഇട്ടുതരുന്നത്. ശിവബാബ അച്ഛനുമാണ് പ്രിയതമനുമാണ്. എല്ലാ സീതമാരുടേയും രാമനുമാണ്. ബാബയാണ് പതിത-പാവനന്. പിന്നെ രഘുപതി രാഘവ രാജാറാം എന്ന് പാടേണ്ട കാര്യമില്ല. രാമന്സംഗമയുഗത്തില് തന്നെയാണ് പ്രാപ്തി നേടിയത്. രാമന് ഹിംസയുടെ അമ്പ് കാണിച്ചത് തെറ്റാണ്. ചിത്രത്തില്പ്പോലും കാണിക്കരുത്. ചന്ദ്രവംശി എന്ന് മാത്രം എഴുതണം. കുട്ടികള്ക്ക് മനസ്സിലാക്കണം ശിവബാബ ബ്രഹ്മാവിലൂടെ നമുക്ക് ഈ ചക്രത്തിന്റെ രഹസ്യം മനസ്സിലാക്കിതരുകയാണ്. സത്യ-നാരായണന്റെ കഥയുണ്ടല്ലോ! മറ്റെല്ലാം മനുഷ്യരുണ്ടാക്കിയ കഥകളാണ്. അതിലൂടെ ആരും തന്നെ നരനില് നിന്നും നാരായണനായി മാറുന്നില്ല. സത്യ-നാരായണ കഥയുടെ അര്ത്ഥം തന്നെ നരനില് നിന്ന് നാരായണനായി മാറുക എന്നാണ്. അമരകഥയും കേള്പ്പിക്കുന്നുണ്ട് എന്നാല് ആരും അമരപുരിയിലേക്ക് പോകുന്നില്ല. മൃത്യുലോകം 2500 വര്ഷം നിലനില്ക്കുന്നു. മൂന്നാമത്തെ നേത്രത്തിന്റെ കഥ മാതാക്കള് കേള്ക്കുന്നു. വാസ്തവത്തില് ഈ കഥ മൂന്നാമത്തെ നേത്രം നല്കുന്നതാണ്. ഇപ്പോള് ആത്മാവിന് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിച്ചിരിക്കുകയാണ്. അതിനാല് ആത്മാഭിമാനിയായി മാറണം. ഞാന് ഈ ശരീരത്തിലൂടെ ദേവതയായി മാറുകയാണ്. എന്നില് മാത്രമാണ് സംസ്കാരമുള്ളത്. മനുഷ്യരെല്ലാവരും ദേഹ-അഭിമാനികളാണ്. ബാബ വന്നാണ് ദേഹീയഭിമാനിയാക്കി മാറ്റുന്നത്. പിന്നീട് മനുഷ്യര് ആത്മാവും പരമാത്മാവും ഒന്നാണെന്ന് പറയുന്നു. പരമാത്മാവ് ഈ എല്ലാ രൂപങ്ങളും ധാരണ ചെയ്തിരിക്കുന്നു. ബാബ പറയുന്നു- ഇതെല്ലാം തെറ്റാണ്. ഇതിനെ മിഥ്യ-അഹങ്കാരമെന്നും മിഥ്യജ്ഞാനമെന്നുമാണ് പറയുന്നത്. ബാബ പറയുന്നു-ഞാന് ബിന്ദു സമാനമാണ്. നിങ്ങള്ക്കും അറിയില്ലായിരുന്നു. ഈ ബ്രഹ്മാബാബക്കും അറിയില്ലായിരുന്നു. ഇപ്പോള് ബാബ മനസ്സിലാക്കി തരുന്നു- ഇതില് ഒരിക്കലും സംശയം വരാന് പാടില്ല. നിശ്ചയമുണ്ടായിരിക്കണം. ബാബ തീര്ച്ചയായും സത്യം മാത്രമാണ് പറയുന്നത്. സംശയബുദ്ധി നശിക്കും. അവര്ക്ക് പൂര്ണ്ണമായ സമ്പത്ത് നേടാന് സാധിക്കില്ല. ആത്മാഭിമാനിയായി മാറാന് തന്നെയാണ് പരിശ്രമമുള്ളത്. ഭക്ഷണം പാകം ചെയ്യുമ്പോഴും ബുദ്ധി ബാബയിലേക്ക് മാത്രമായിരിക്കണം. ഓരോ കാര്യത്തിനും ഈ അഭ്യാസം ചെയ്യണം. ചപ്പാത്തിയുണ്ടാക്കുമ്പോഴും തന്റെ പ്രിയതമനെ ഓര്മ്മിച്ചുകൊണ്ടേയിരിക്കുക. ഈ അഭ്യാസം ഓരോ കാര്യത്തിലും ഉണ്ടായിരിക്കണം. എത്ര സമയം ലഭിക്കുന്നുവോ അത്രയും ഓര്മ്മയില് ഇരിക്കണം. ഓര്മ്മയിലൂടെ മാത്രമാണ് നിങ്ങള് സതോപ്രധാനമായി മാറുന്നത്. 8 മണിക്കൂര് കര്മ്മം ചെയ്യാന് അനുവദിച്ചിട്ടുണ്ട്. ഇടക്ക് ഏതാന്തതയില് ഇരിക്കണം. നിങ്ങള്ക്ക് എല്ലാവര്ക്കും ബാബയുടെ പരിചയവും കേള്പ്പിക്കണം. ഇന്ന് കേള്ക്കുന്നില്ല എങ്കില് നാളെ കേള്ക്കും. ബാബ സ്വര്ഗ്ഗം സ്ഥാപിക്കുന്നു. നമ്മള് സ്വര്ഗ്ഗത്തിലായിരുന്നു. ഇപ്പോള് വീണ്ടും സ്വര്ഗ്ഗവാസികളായി മാറുന്നു. അതിനാല് ബാബയില് നിന്ന് സമ്പത്ത് ലഭിക്കണം. ഭാരതവാസികള്ക്ക് തന്നെയാണ് മനസ്സിലാക്കി തരുന്നത്. ബാബ വരുന്നതും ഭാരതത്തിലാണ്. നോക്കൂ, നിങ്ങളുടെ അടുത്ത് മുസ്ലീങ്ങളും വരുന്നുണ്ട്. അവരും സെന്ററുകള് സംരക്ഷിക്കുന്നു. പറയുന്നു ശിവബാബയെ ഓര്മ്മിക്കൂ. സിക്കുകാരും വരുന്നുണ്ട്, ക്രിസ്ത്യാനികളും വരുന്നുണ്ട്. മുന്നോട്ട് പോകുമ്പോള് ഒരുപാട് പേര് വരും. ഈ ജ്ഞാനം എല്ലാവര്ക്കും വേണ്ടിയാണ്. എന്തുകൊണ്ടെന്നാല് ഇത് സഹജമായ ബാബയുടെ ഓര്മ്മയും സമ്പത്തുമാണ്. എന്നാല് തീര്ച്ചയായും പവിത്രമായി മാറണം. ദാനം നല്കിയാല് ഗ്രഹണം ഇല്ലാതാകും. ഇപ്പോള് ഭാരതത്തില് രാഹുവിന്റെ ഗ്രഹണമാണ്. പിന്നീട് 21 ജന്മത്തേക്ക് വേണ്ടി ബൃഹസ്പതിയുടെ ദശ ആരംഭിക്കും. ആദ്യം ബൃഹസ്പതിയുടെ ദശയാണ്. പിന്നീട് ശുക്ര ദശയാണ്. സൂര്യവംശികളുടെ മേല് ബൃഹസ്പതിയുടെ ദശയാണ്. ചന്ദ്രവംശികളുടെ മേല് വെള്ളിയുടെ ദശയാണെന്ന് പറയും. പിന്നീട് ദശ കുറഞ്ഞ്-കുറഞ്ഞ് വരുന്നു. ഏറ്റവും മോശം രാഹുവിന്റെ ദശയാണ്. ബൃഹസ്പതി ഒരു ഗുരുവല്ല. ഈ ദശ വൃക്ഷപതിയുടേതാണ്. വൃക്ഷപതിയായ ബാബ വരുമ്പോള് ബൃഹസ്പതിയുടെയും വെള്ളിയുടെയും ദശയുണ്ടാകുന്നു. രാവണന് വരുമ്പോള് രാഹുവിന്റെ ദശയുണ്ടാകുന്നു. നിങ്ങള് കുട്ടികളില് ഇപ്പോള് ബൃഹസ്പതിയുടെ ദശയുണ്ട്. വൃക്ഷപതിയെ മാത്രം ഓര്മ്മിക്കൂ, പവിത്രമായി മാറൂ. മതി. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഓരോ കാര്യം ചെയ്തുകൊണ്ടും ആത്മാഭിമാനിയായി മാറാനുള്ള അഭ്യാസം ചെയ്യണം. ദേഹത്തിന്റെ അഹങ്കാരം സമാപ്തമാകണം, ഇതിന് തന്നെയാണ് പരിശ്രമമുള്ളത്.
2. സത്യയുഗീ രാജ്യഭാഗ്യത്തിലേക്ക് പോകുന്നതിനുവേണ്ടി തന്റെ പെരുമാറ്റം രാജകീയമാക്കി മാറ്റണം. പവിത്രത തന്നെയാണ് ഏറ്റവും ഉയര്ന്ന പെരുമാറ്റം. പവിത്രമായി മാറുന്നതിലൂടെ മാത്രമാണ് പവിത്രമായ ലോകത്തിന്റെ അധികാരിയായി മാറാന് സാധിക്കുന്നത്.
വരദാനം:-
പലപ്പോഴും നിഷ്കളങ്കത വളരെ വലിയ പ്രശ്നങ്ങളുണ്ടാക്കും. സരളത, നിഷ്കളങ്കരൂപരാക്കും. പക്ഷെ നേരിടാന് കഴിയാത്ത വിധത്തില് നിഷ്കളങ്കരാകരുത്. സരളതയോടൊപ്പം ഉള്ക്കൊള്ളാനും നേരിടാനുമുള്ള ശക്തി വേണം. ബാബ എങ്ങിനെയാണോ ഭോലാനാഥ(നിഷ്കളങ്കന്)നോടൊപ്പം സര്വ്വശക്തിവാനുമായിട്ടുള്ളത്, അതേപോലെ താങ്കളും നിഷ്കളങ്കരാകുന്നതോടൊപ്പം ശക്തിസ്വരൂപരുമാകൂ, എങ്കില് മായയുടെ ചക്രത്തില് പെടുകയില്ല, മായ നേരിടുന്നതിന് പകരം നമസ്കരിക്കും.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!