18 May 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

May 17, 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ, നിങ്ങള് സത്യം സത്യമായ പ്രിയതമകളായി മാറി ഒരേയൊരു പ്രിയതമനായ എന്നെ ഓര്മ്മിക്കൂ, എങ്കില് നിങ്ങളുടെ ആയുസ്സ് വര്ദ്ധിക്കും; യോഗവും പഠനവും കൊണ്ടു മാത്രമേ നിങ്ങള്ക്ക് ഉയര്ന്ന പദവി പ്രാപ്തമാക്കാന് കഴിയൂ.

ചോദ്യം: -

ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റുന്നതിന് ബാബ കുട്ടികളോട് എന്തു സഹായമാണ് ചോദിക്കുന്നത്?

ഉത്തരം:-

കുട്ടികളേ, എനിക്ക് പവിത്രതയുടെ സഹായം വേണം – പ്രതിജ്ഞ ചെയ്യൂ-ഞാന് കാമവികാരത്തെ തട്ടിമാറ്റി തീര്ച്ചയായും പവിത്രമായി മാറും. അതിരാവിലെ എഴുന്നേറ്റ് സ്വയത്തോട് സംസാരിക്കൂ – മധുരമായ ബാബാ, ഞങ്ങള് അങ്ങയെ സഹായിക്കാന് തയ്യാറാണ്. ഞങ്ങള് പവിത്രമായി മാറി ഭാരതത്തെ തീര്ച്ചയായും പവിത്രമാക്കി മാറ്റും. ഞങ്ങള് അങ്ങയുടെ ശിക്ഷണ പ്രകാരം തീര്ച്ചയായും നടക്കും. യാതൊരു തരത്തിലുള്ള പാപകര്മ്മങ്ങളും ചെയ്യുകയില്ല. ബാബാ, അങ്ങയുടെ കാര്യം അത്ഭുതം തന്നെ, സ്വപ്നത്തില് പോലും ഇല്ലായിരുന്നു ഞങ്ങള് വിശ്വത്തിന്റെ അധികാരിയായി മാറുമെന്ന്. അങ്ങ് ഞങ്ങളെ എന്തില് നിന്ന് എന്താക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

അങ്ങയുടെ വിളി കേള്ക്കാന് ആഗ്രഹിക്കുന്നു . .

ഓം ശാന്തി. ഓമനകളായ കുട്ടികള് മനസ്സിലാക്കുന്നുണ്ട് നാം ആത്മാക്കള് ആ പ്രിയതമന്റെ പ്രിയതമകളാണ്. കുട്ടികള് മനസ്സിലാക്കുന്നുണ്ട് പ്രിയതമ-പ്രിയതമന് എന്ന സംബന്ധം എത്ര ശക്തിശാലിയാണ്. ഈ ലോകത്തിലെ പ്രിയതമകള്ക്ക് പ്രേമം ശരീരത്തോടാണ്, വികാരത്തിനു വേണ്ടി. കുട്ടികള്ക്കറിയാം ആരുടെയെങ്കിലും വിവാഹം നടക്കുമ്പോള് അവര് ഭാര്യ-ഭര്ത്താക്കന്മാര് എന്നു പറയുന്നുവെങ്കിലും അവരും അന്യോന്യം പതിതമാക്കി മാറ്റുന്ന പ്രിയതമ-പ്രിയതമന്മാരാണ്. വിവാഹത്തിനു മുന്നെത്തന്നെ അവര്ക്കറിയാം വികാരിയായി മാറുമെന്ന്. ഇപ്പോള് നിങ്ങള് കുട്ടികള് പ്രിയതമമാരായിരിക്കുകയാണ് സര്വ്വ ആത്മാക്കളുടേയും പ്രിയതമനായ ഒരു പ്രിയതമന്റെ . എല്ലാവരും ആ ഒരു പ്രിയതമന്റെ പ്രിയതമകളാണ്. എല്ലാ ഭക്തരും ഭഗവാന്റെ പ്രിയതമമാരാണ്. എന്നാല് ഭക്തന്മാര്ക്ക് ഭഗവാനെക്കുറിച്ചറിയുകയില്ല. ഭഗവാനെക്കുറിച്ച് അറിയാത്തതു കാരണം ഭഗവാനില് നിന്ന് യാതൊരു ശക്തിയും ലഭിക്കുന്നില്ല. സാധു-സന്യാസി മുതലായവര് പവിത്രമായിരിക്കുക കാരണം അവര്ക്ക് അല്പകാലത്തേയ്ക്ക് എന്തെങ്കിലും ലഭിക്കുന്നു. നിങ്ങളാണെങ്കില് ഒരു പ്രിയതമന്റെ ഓര്മ്മയിലിരിക്കുകയാണ്. ആ പ്രിയതമനോട് ബുദ്ധിയോഗം വെക്കുന്നു. അവര് അച്ഛനുമാണ്, ടീച്ചറുമാണ്, പതിത-പാവനനായ സര്വ്വശക്തിമാനുമാണ്. ആ ബാബയുമായി നിങ്ങള് യോഗം വെച്ച് ശക്തി പ്രാപ്തമാക്കുന്നു. നിങ്ങളുടെ ജ്ഞാനം തന്നെ വേറെയാണ്, മായയോട് ജയിക്കാനുള്ള ശക്തിയാണ് ലഭിക്കുന്നത്. അങ്ങിനെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്ന പ്രിയതമന് എത്ര മാധുര്യമുള്ളവനാണ്. ആ ശാരീരിക പ്രിയതമ-പ്രിയതമന്മാര് ഒരു ജന്മത്തേക്ക് മാത്രമാണ്. നിങ്ങള് അരക്കല്പം ഓര്മ്മിച്ചു. ഇപ്പോള് നിങ്ങള് ബാബയെ മനസ്സിലാക്കി, അതുകൊണ്ട് വളരെയധികം ശക്തി പ്രാപ്തമാക്കിക്കൊണ്ടിരിക്കുകയാണ്. നിങ്ങള് ശ്രീമത പ്രകാരം നടന്ന് സ്വര്ഗ്ഗത്തിന്റെ ശ്രേഷ്ഠത്തിലും വെച്ച് ശ്രേഷ്ഠ അധികാരിയായി മാറുന്നു. പ്രിയതമയായി മാറുന്നത് ആത്മാവാണ്, കര്ത്തവ്യങ്ങള് ചെയ്യുന്നതും ആത്മാവാണ് – കര്മ്മേന്ദ്രിയങ്ങളിലൂടെ.

ഇപ്പോള് നിങ്ങള് ആത്മാക്കള്ക്ക് ബാബയില് നിന്ന് സമ്പത്തെടുക്കണമെന്ന ആവേശം കയറിയിരിക്കുകയാണ്. വിഷത്തിന്റെ കൊടുക്കല്-വാങ്ങലിനായി ബന്ധിക്കപ്പെട്ടിരുന്നത് ബാബ വന്ന് മുറിക്കുകയാണ്. ബാബ പറയുകയാണ് നിങ്ങള് ഈ കാര്യങ്ങളെല്ലാം ഉപേക്ഷിച്ച് എന്നെ ഓര്മ്മിക്കൂ. ശാരീരിക പ്രിയതമമാര്ക്കും ഓരോ നിമിഷവും കഴിച്ചും കുടിച്ചും, നടന്നും ഇരുന്നും പ്രിയതമന്റെ ഓര്മ്മയുണ്ടായിരിക്കുമല്ലോ. അവരില് ചീത്ത ഭാവനകളൊന്നുമുണ്ടാകുകയില്ല. വികാരത്തിന്റെ കാര്യമില്ല. ഇപ്പോള് നിങ്ങള് ഒരാളെ മാത്രം ഓര്മ്മിക്കുകയാണ്. ഓര്മ്മയുടെ പുരുഷാര്ത്ഥമനുസരിച്ച് നിങ്ങള്ക്ക് ആയുസ്സ് വര്ദ്ധിപ്പിക്കാം. നിങ്ങളുടെ വയസ്സ് 50 ആണെന്നു ഏതെങ്കിലും ബ്രാഹ്മണന് പറയുകയാണെന്നു കരുതൂ, ബാബ പറയുകയാണ് നിങ്ങള്ക്കിപ്പോള് യോഗബലം കൊണ്ട് ആയുസ്സ് വര്ദ്ധിപ്പിക്കാന് കഴിയും. എത്രയും അധികം യോഗത്തില് ഇരിക്കുന്നുവോ അത്രയും ആയുസ്സ് വര്ദ്ധിക്കും. പിന്നീട് ഭവിഷ്യ ജന്മ-ജന്മാന്തരം ദീര്ഘായുസ്സുള്ളവരായി മാറും. യോഗമില്ലെങ്കില് ശിക്ഷകളനുഭവിക്കേണ്ടി വരും, ശേഷം പദവിയും ചെറുതായിരിക്കും. എല്ലാവരും സുഖികളായിരിക്കും, യോഗത്തിന്റെയും പഠിപ്പിന്റെയും ആധാരത്തില്. വ്യത്യാസം മുഴുവനും പദവിയുടെ അടിസ്ഥാനത്തിലാണല്ലോ. എത്ര പുരുഷാര്ത്ഥം അത്രയും ഉയര്ന്ന പദവി. ധനവും നമ്പര്വാറായിരിക്കും. ഒരേപോലെ എല്ലാവരും സമ്പന്നരാകുകയില്ല. അതു കൊണ്ട് ബാബ പറഞ്ഞുതരികയാണ് കുട്ടികളേ കഴിയുന്നത്രയും എന്റെ മത പ്രകാരം നടക്കൂ. അരക്കല്പം നിങ്ങള് ആസുരീയ മത പ്രകാരം നടന്നു, ആ കാരണത്താല് ആയുസ്സും കുറഞ്ഞിരിക്കുകയാണ്. എത്ര തന്നെ വലിയ വ്യക്തിയായാലും, ഇന്ന് ജന്മമെടുക്കുന്നു, നാളെ ശരീരം വിടുന്നു. ദാന പുണ്യങ്ങള് ചെയ്യുകയാണെങ്കില് സമ്പന്ന കുടുംബത്തില് ജന്മമെടുക്കുന്നു. ഇപ്പോള് ബാബ നിങ്ങള്ക്ക് അവിനാശി ജ്ഞാന രത്നങ്ങളുടെ ദാനം നല്കി സഞ്ചി നിറച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള് എത്ര സമ്പന്നരായി മാറുന്നു. ഇതിനെ അവിനാശി ജ്ഞാന രത്നങ്ങളുടെ ദാനമെന്നു പറയാം അല്ലെങ്കില് സമ്പത്തെന്നു പറയാം, ബാബയില് നിന്നാണ് ലഭിച്ചുകൊണ്ടിരിക്കന്നത്. നിങ്ങള് ബാബയില് നിന്ന് സമ്പത്തെടുക്കുകയാണെങ്കില് നിങ്ങള് മറ്റുള്ളവര്ക്ക് വഴി പറഞ്ഞുകൊടുക്കണം. നാം ഭഗവാന്റെ കുട്ടികളാണെങ്കില് തീര്ച്ചയായും ഭഗവാന് ഭഗവതി പദവി ലഭിക്കണം. ഭാരതത്തിലാണ് പറഞ്ഞു വരുന്നത് ഗോഡസ് ലക്ഷ്മി, ഗോഡ് നാരായണന്. പുതിയ ലോകത്തില് ദേവി-ദേവത തന്നെയാണ് രാജ്യം ഭരിക്കുന്നത് കാരണം ഗോഡ് മുഖേനയാണ് പദവി ലഭിച്ചിരിക്കുന്നത്. എന്നാല് ബാബ പറയുകയാണ് അവരെ ഗോഡ് ഗോഡസ്സ് എന്നു പറയുകയാണെങ്കില്, എതുപോലെ രാജാ-റാണി അതേപോലെ പ്രജകളേയും ഗോഡ്-ഗോഡസ്സ് എന്നു പറയേണ്ടി വരും, അതുകൊണ്ടാണ് ദേവി-ദേവത എന്ന് പറയപ്പെടുന്നത്.

നിങ്ങള് മനസ്സിലാക്കുന്നു നമ്മള് ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. പരംപിതാ പരമാത്മാവിന്റെ ശ്രീമത പ്രകാരം നാം രാജയോഗം പഠിക്കുകയാണ്. പിന്നീട് രാജ്യഭാഗ്യം പ്രാപ്തമാക്കും. പരമാത്മാവ് തന്നെയാണ് സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നതെങ്കില്, തീര്ച്ചയായും നരകത്തില് വരേണ്ടിയിരിക്കുന്നു, അപ്പോഴെ നരകത്തെ സ്വര്ഗ്ഗമാക്കാന് കഴിയുകയുള്ളൂ. ആരാണോ കല്പം മുന്നെ ആയത്, അവര് തന്നെയാണ് വീണ്ടും ആകുന്നത്. എല്ലാവരും ഒരേപോലെയായിരിക്കുകയില്ല, നമ്പര്വാറാണ് പുരുഷാര്ത്ഥം ചെയ്യുന്നത്. ഇന്ന് ധൈര്യം വെച്ച് കുട്ടികള് സ്വയം മുന്നോട്ട് വന്ന് പറയുന്നു – ബാബാ ഇന്ന കുട്ടിക്ക് വളരെയധികം അടികിട്ടുന്നു, ഞാന് അവരെ രക്ഷിക്കാനായി വിവാഹം കഴിക്കാം. ഇത് ശരി തന്നെ, എന്നാല് ജ്ഞാനത്തിന്റെ ശക്തി വേണം, ധാരണ വേണം. എത്രയും അധികാരികളേയും പ്രജകളേയുമുണ്ടാക്കുന്നുവോ, മുള്ളുകളെ പുഷ്പമാക്കി മാറ്റാനുള്ള സേവനം ചെയ്യുന്നുവോ, അത്രയും ഉയര്ന്ന പദവി ലഭിക്കും. എത്ര പരിശ്രമം ചെയ്യേണ്ടിയിരിക്കുന്നു. ഇങ്ങിനെ പലരും വിദേശത്തും ഉണ്ട്. കൂട്ടുകാരായി, കൂടെ താമസിക്കുന്നു, പക്ഷെ പവിത്രമായിരിക്കുന്നു. പിന്നീട് സര്വ്വ സമ്പത്തും സ്ത്രീക്കു നല്കുകയോ അല്ലെങ്കില് ദാനം നല്കുകയോ ചെയ്യുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് പരംപിതാ പരമാത്മാവിനെ പ്രിയതമനായി ലഭിച്ചിരിക്കുകയാണ്, പരമാത്മാവ് നിങ്ങളെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുകയാണെങ്കില്, പരമാത്മാവിന്റെ ഓര്മ്മ എത്ര ഉണ്ടായിരിക്കേണ്ടതാണ്. അങ്ങിനെയുള്ള അച്ഛനെ വളരെ ഓര്മ്മിക്കേണ്ടതാണ്. നിങ്ങള് കുട്ടികള് മാത്രമേ ബാബയെ തിരിച്ചറിയുന്നുള്ളൂ, അല്ലാതെ സാധു-സന്യാസികളൊന്നും ബാബയെ തിരിച്ചറിയുന്നില്ല. ഇവിടെ ബാബ കുട്ടികളുടെ സന്മുഖമിരിക്കുകയാണ്. ഈ സമയത്ത് ചിലര് പവിത്രമായി ഇരിക്കുന്നുണ്ടാകാം, എന്നാല് അവര്ക്ക് പവിത്രതയുടെ ബലം, നിങ്ങള്ക്ക് ലഭിക്കുന്നത്രയും ലഭിക്കാന് കഴിയുകയില്ല കാരണം അവര് ബാബയെ തിരിച്ചറിയുന്നേയില്ല. ആത്മാവു തന്നെയാണ് പരമാത്മാവ് അല്ലെങ്കില് ബ്രഹ്മം തന്നെയാണ് പരമാത്മാവ് – എന്നു പറയുകയാണ്. അനേകാനേക മത മതാന്തരങ്ങളുണ്ട്. ഇവിടെ നിങ്ങളെല്ലാവരുടേയും ഒരേയൊരു അദ്വൈത മതമാണ്. മനുഷ്യനില് നിന്ന് ദേവതയാകുന്നതിനുള്ള മതം ലഭിക്കുകയാണ് ബാബയില് നിന്ന്. മനുഷ്യനില് നിന്ന് ദേവതയായി മാറുന്നതില് സമയമൊന്നും വേണ്ട. അഴുക്കു പിടിച്ച മനുഷ്യരെ പവിത്രമാക്കി മാറ്റുകയാണ്. മഹിമയുണ്ടല്ലോ. ബാക്കി ശാസ്ത്രങ്ങളെല്ലാം വളരെ പേര് കേള്ക്കുന്നുണ്ട്, പഠിച്ചു കൊണ്ടേ വന്നിരിക്കുകയാണ്, എന്നാല് ഇതുകൊണ്ടൊന്നും യാതൊരു പ്രയോജനവുമില്ല. ഇപ്പോള് ബാബ വന്നിരിക്കുകയാണെങ്കില് ബാബയുടെ സത്യം സത്യമായ പ്രിയതമയായി മാറൂ. ബുദ്ധിയോഗം വേറെ എവിടേയും പോകരുത്. ഗൃഹസ്ഥ വ്യവഹാരത്തിലുമിരിക്കാം, പക്ഷെ കമല പുഷ്പ സമാനം പവിത്രമായിരിക്കണം. ഭക്തി മാര്ഗ്ഗത്തില് ചിലര് ഹനുമാനെ, ചിലര് ഗണേശനെ, ചിലര് വേറെയാരെയെങ്കിലുമൊക്കെ വിശ്വസിച്ചുവന്നു. എന്നാല് അവര് ആരും തന്നെ ഭഗവാനല്ലല്ലോ. ശിവബാബയുടെ പേരും ഓര്മ്മയുണ്ടായിരിക്കാം, എന്നാല് മനസ്സിലാക്കിയിട്ടില്ലല്ലോ. പരമാത്മാവിനെ കല്ലിലും മുള്ളിലും ഇട്ടിരിക്കുകയാണ്. ബുദ്ധിതന്നെ കെട്ടു പിണഞ്ഞിരിക്കുകയാണ്, ബാബക്കല്ലാതെ ഇതിനെ ശരിയാക്കാന് കഴിയുകയില്ല. ഭഗവാനെ ആര്ക്കും ലഭിക്കുന്നില്ല. സ്വയം ഭഗവാന് പറയുകയാണ് എപ്പോഴാണോ ഭക്തി പൂര്ത്തിയാകുന്നത് അപ്പോഴാണ് ഞാന് വരുന്നത്. അരക്കല്പം ഭക്തി മാര്ഗ്ഗം നടക്കുന്നു, രാത്രിയും പകലും. തുടക്കത്തില് എപ്പോഴാണോ പ്രവേശതയുണ്ടായത്, അപ്പോള് ഭിത്തിയില് അങ്ങിനെയങ്ങിനെ ചക്രം വരച്ചുകൊണ്ടിരുന്നു, ചെറിയ കുട്ടികള് ചെയ്യുന്നതു പോലെ. ഒന്നും മനസ്സിലായിരുന്നില്ല. ഞാനും നിങ്ങളും ചെറിയ കുട്ടികളായിരുന്നു, പിന്നെ പതുക്കെ പതുക്കെ ബുദ്ധിയില് വരാന് തുടങ്ങി. ഇപ്പോള് നിങ്ങള് പഠിച്ച് പഠിച്ച് മിടുക്കന്മാരായിരിക്കുകയാണ്, നിങ്ങള്ക്ക് വളരെ സഹജ രീതിയില് മറ്റുള്ളവര്ക്ക് മനസ്സിലാക്കിക്കൊടുക്കാനും കഴിയും. ഇങ്ങിനെ കരുതേണ്ട, ഇത് വളരെ പഴയ കുട്ടിയാണ്, എന്നെക്കാളും വളരെ മിടുക്കനാണ്. എനിക്ക് ഇത്രയും പഠിക്കാന് കഴിയുകയില്ല. ബാബ പറയുകയാണ് അവസാനം വരുന്നവര്ക്ക് വളരെ മുന്നില് പോകാന് കഴിയും. അവസാനം വരുന്നവര് രാവും പകലും യോഗത്തില് വളരെ ലഹരിയോടെയിരിക്കും. ഓരോ ദിവസം ചെല്ലും തോറും നല്ല നല്ല പോയിന്റുകള്ലഭിച്ചുകൊണ്ടിരിക്കും. പരംപിതാ പരമാത്മാവ് സ്വര്ഗ്ഗത്തിന്റെ രചയിതാവാണെങ്കില് പരമാത്മാവില് നിന്ന് സമ്പത്ത് ലഭിക്കണമല്ലോ. സത്യയുഗത്തില് സമ്പന്നരായിരുന്നു, ഇപ്പോള് അല്ല, അതുകൊണ്ട് ബാബ വീണ്ടും നല്കാന് വേണ്ടി വന്നിരിക്കുകയാണ്. ജ്ഞാനം കുട്ടികള്ക്ക് മനസ്സിലാകാന് വേണ്ടി എത്ര ഉപായങ്ങളാണ് സ്വീകരിക്കുന്നത്, മാത്രമല്ല യോഗത്തില് ഇരിക്കുകയും വേണം. ചിലര് പറയുകയാണ് ഞങ്ങള്ക്ക് സമയമില്ല. ഈ ഓര്മ്മകൊണ്ടു തന്നെയാണ് നിങ്ങള് സദാ നിരോഗിയായി മാറുന്നത്. അങ്ങിനെയാണെങ്കില് ആ പണിയില് ഏര്പ്പെടേണ്ടതല്ലേ. ഇതില് സ്ഥൂലത്തില് ഒന്നും ചെയ്യേണ്ട കാര്യമില്ല. ലൗകിക പിതാവിന്റെ ഓര്മ്മയുണ്ട്, എന്തുകൊണ്ടാണ് പാരലൗകിക പിതാവിനെ മറക്കുന്നത്? ബാബ പറയുകയാണ് നിങ്ങള് ഭാരതവാസികള്ക്ക് അയ്യായിരം വര്ഷം മുമ്പെയും സമ്പത്ത് നല്കിയിരുന്നുവല്ലോ. നിങ്ങള് വിശ്വത്തിന്റെ അധികാരികളായിരുന്നു -എന്താ നിങ്ങളിത് മറന്നുവോ? നിങ്ങള് സൂര്യവംശികളായിരുന്നു, പിന്നീട് ചന്ദ്രവംശി, വൈശ്യ വംശികളായി. ഇപ്പോള് വീണ്ടും ബ്രാഹ്മണ വംശികളാക്കാന് വേണ്ടി ഞാന് വന്നിരിക്കുകയാണ്. ബ്രാഹ്മണനായി മാറിയാലേ യജ്ഞത്തെ സംരക്ഷിക്കാന് കഴിയുകയുള്ളൂ. ബ്രാഹ്മണര്ക്ക് ഒരിക്കലും വികാരികളാകാന് കഴിയുകയില്ല. അവസാനം വരെയും പവിത്രമായിരിക്കുക തന്നെവേണം, അപ്പോള് മാത്രമേ പുതിയ ലോകത്തിന്റെ അധികാരികളാകാന് കഴിയൂ. എത്ര വലിയ പ്രാപ്തിയാണ്. പക്ഷെ നിങ്ങള് ബാബയെ ഓര്മ്മിക്കുന്നില്ല. കുട്ടികളായി മാറി അച്ഛനെ ഓര്ക്കാതിരിക്കുക, ഇങ്ങിനെ എവിടെയെങ്കിലുമുണ്ടോ? ബാബയെ മറക്കുകയാണെങ്കില് എങ്ങിനെ സമ്പത്ത് ലഭിക്കും? ഇത് വരുമാന മാര്ഗ്ഗമല്ലേ. സാധു-സന്യാസികളുടെ പക്കല്നിന്ന് യാതൊരു പ്രാപ്തിയുമില്ല. പവിത്രതയുടെ ബലം മാത്രമേയുള്ളൂ, ഈശ്വരീയ ബലമില്ല. ഈശ്വരനെ അറിയുന്നേയില്ല, പിന്നെ എങ്ങിനെ ബലം ലഭിക്കും? ബലം നിങ്ങള്ക്ക് ലഭിക്കുന്നു. ബാബ സ്വയം പറയുകയാണ് ഞാന് നിങ്ങളെ സ്വര്ഗ്ഗത്തിന്റെ അധികാരികളാക്കി മാറ്റാന് വന്നിരിക്കുകയാണ്. നിങ്ങള്ക്ക് കുറച്ചു സമയത്തേക്ക് പവിത്രമായിരിക്കാന് കഴിയുകയില്ലേ? ക്രോധമാണ് രണ്ടാം നമ്പര് ഭൂതം. വലിയതിലും വലിയ ഭൂതമാണ് കാമം. സത്യയുഗത്തില് ഭാരതം നിര്വികാരിയായിരുന്നു, എത്ര സുഖികളായിരുന്നു. വികാരിയായി മാറിയപ്പോള് ഭാരതത്തിന്റെ സ്ഥിതി എന്തായിരിക്കുകയാണ്! ബാബ വീണ്ടും ഭാരതത്തെ നിര്വികാരിയാക്കി മാറ്റാന് വന്നിരിക്കുകയാണ്, എങ്കില് അങ്ങിനെയുള്ള ബാബയെ ഓര്മ്മിക്കാന് നിങ്ങള് കുട്ടികള്ക്ക് മറക്കാന് കഴിയുമോ? മായ പെട്ടെന്ന് വികര്മ്മം ചെയ്യിപ്പിക്കുകയാണ്. എത്ര ഉയര്ന്ന ലക്ഷ്യമാണ്. നിങ്ങള്ക്ക് ഇങ്ങിനെയുള്ള അച്ഛന്റെ ശ്രീമതപ്രകാരം നടക്കാന് കഴിയില്ലേ! ഇങ്ങിനെയുള്ള അച്ഛനോട് സ്നേഹമില്ലേ! പറയുകയാണ്, മറന്നു പോകുന്നു, ശരി ഒരു മണിക്കൂര്, അരമണിക്കൂര്…. എറ്റവും ചുരുങ്ങിയത് ഇത്രയെങ്കിലും അതായത് അവസാന നിമിഷം ബാബയുടെ ഓര്മ്മയുണ്ടാകത്തക്ക വിധത്തില്. ഇത് അവസാന കാലമല്ലേ. അവസാന സമയം ആരാണോ നാരായണനെ സ്മരിക്കുന്നത് …. ഞാന് നാരായണനായി മാറുകയാണ്. നിങ്ങളും ആകുന്നുവല്ലോ. ബാബ പറയുകയാണ് പൂര്ണ്ണ രീതിയില് പ്രിയതമയായി മാറണം. ബാബ ദാതാവാണ്. ബാബയെ തന്റേതാക്കി മാറ്റുകയാണെങ്കില് ബാബ വഴി പറഞ്ഞു തരും. രണ്ടാനമ്മയുടെ മക്കള്ക്ക് വഴി പറഞ്ഞുകൊടുക്കുകയില്ല. ബാബ ദാതാവാണ്. നിങ്ങളില് നിന്ന് എന്തെങ്കിലും ബാബ എടുക്കുന്നുണ്ടോ? നിങ്ങള് എന്തെല്ലാം ചെയ്യുന്നുവോ എല്ലാം നിങ്ങള്ക്കു വേണ്ടിയാണ്. ഞാന് വിശ്വത്തിന്റെ അധികാരിയും ആകുന്നില്ല. ഇങ്ങിനെ ഒരിക്കലും കരുതരുത് നാം ബാബക്ക് ദാനം നല്ക്കുകയാണ്. അല്ല, ശിവ ബാബയില് നിന്ന് സമ്പത്തെടുക്കുകയാണ്. മരിക്കുന്ന സമയത്ത് ദാനം നല്കിക്കാറുണ്ടല്ലോ. എല്ലാവരും നല്കാറുണ്ട്. നിങ്ങളുടെ പക്കല് ഉള്ളതും എന്താണ്? പൊട്ടിയതും പൊളിഞ്ഞതും പരമാത്മാവിന് നല്കുന്നു. നിങ്ങളുടെ ഈ കാണുന്നതെല്ലാം തന്നെ നശിക്കാന് പോകുകയാണ്. മരിക്കുന്നതില് പേടിയൊന്നുമില്ലോ. ബാബ പറയുകയാണ് ഈ വൃത്തികെട്ട ലോകത്തില് നിന്ന് മരിച്ചുപോകുന്നതാണ് നല്ലത്. അയ്യായിരം വര്ഷം മുമ്പെയും കൊതുകിന് കൂട്ടത്തെപ്പോലെ എല്ലാവരേയും കൊണ്ടു പോയിരുന്നു. ഞാന് നിങ്ങളുടെ കാലന്റെ കാലനായ അച്ഛനുമാണ്. നിങ്ങളെ അരക്കല്പത്തേയ്ക്ക് കാലനില് നിന്ന് മോചിപ്പിക്കുകയാണ്. അവിടെ ആത്മാവ് സ്വതന്ത്രമാണ്. ശരീരം എപ്പോള് പഴയതാകുന്നുവോ, അപ്പോള് പുതിയതെടുക്കുന്നു. ഇപ്പോഴും പറയുകയാണ് ബാബയുടെയടുത്ത് പോകണമെങ്കില് അതി രാവിലെ എഴുന്നേറ്റ് ബാബയോട് സംസാരിക്കൂ. ബാബാ, അങ്ങയുടെ കാര്യം അത്ഭുതം തന്നെ, സ്വപ്നത്തില് പോലും കരുതിയിരുന്നില്ല അങ്ങ് വന്ന് ഞങ്ങളെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കിമാറ്റുമെന്ന്. ഞങ്ങള് ഘോരമായ ഇരുട്ടിലായിരുന്നു. ബാബാ, അങ്ങയുടെ കാര്യം അത്ഭുതം തന്നെ. അങ്ങയുടെ ശ്രീമതമനുസരിച്ച് തീര്ച്ചയായും നടക്കാം. യാതൊരു തരത്തിലുള്ള പാപകര്മ്മവും ചെയ്യുകയില്ല. കാമവികാരത്തില് ഒരിക്കലും പോകുകയില്ല. പവിത്രതയുടെ പ്രതിജ്ഞ ചെയ്യൂ. ബാബാ, മധുരമായ ബാബാ, ഞങ്ങള് അങ്ങയുടെ സഹായമെടുക്കാന് സന്നിഹിതരാണ്. . . . ഇങ്ങിനെ ബാബയോട് സംസാരിക്കണം. ബാബ (ബ്രഹ്മാബാബ) എങ്ങിനെയാണോ പുരാഷാര്ത്ഥം ചെയ്യുന്നത്, അത് കുട്ടികളെ കേള്പ്പിക്കുകയാണ്. ബാബാ, ഞങ്ങള് അശരീരിയായാണ് ഇവിടെ വന്നിരുന്നത് . . ഇപ്പോള് ഓര്മ്മ വരികയാണ്. ഈ പഴയ ലോകത്തെ മറക്കാനുള്ള പുരുഷാര്ത്ഥം ചെയ്യണം. ശിവബാബക്ക് വളരെയധികം കുട്ടികളുണ്ട്. ചിന്തയുമുണ്ടായിരിക്കുമല്ലോ. ബ്രഹ്മാബാബയ്ക്കും ചിന്തയുണ്ടായിരിക്കുമല്ലോ! എത്ര കുട്ടികളാണ്, എത്രയും സംരക്ഷണമാണ് കൊടുക്കുന്നത്. കുട്ടികള് വളരെ സുഖമായിരിക്കട്ടെ. ഇവിടെ നിങ്ങള് ഈശ്വരീയ വീട്ടിലാണല്ലോ. യാതൊരു സംഗദോഷവുമില്ല. ബാബ സന്മുഖമിരിക്കുകയാണ്. അങ്ങയോടൊപ്പമേ കഴിക്കൂ, ഇരിക്കൂ . . . നിങ്ങള് കുട്ടികള്ക്കറിയാം ശിവബാബ ഈ ശരീരത്തില് വന്ന് കുട്ടീ, കുട്ടീ എന്നു പറയുകയാണ്. പറയുകയാണ് എന്റെ ഓമന സന്താനങ്ങളേ, പ്രതിജ്ഞ ചെയ്യൂ ഒരിക്കലും വികാരത്തില് പോകുകയില്ല. എനിക്ക് പവിത്രതയുടെ സഹായം നല്കൂ, ഭാരതത്തെ പവിത്രമാക്കി മാറ്റുന്നതിന്. കുട്ടികള് ധൈര്യം കാണിക്കുകയാണെങ്കില് ബാബയുടെ സഹായം തീര്ച്ചയായും ലഭിക്കും . . . നിങ്ങള്ക്ക് ഓര്മ്മ വരുന്നില്ലേ. കല്പ-കല്പം നമ്മള് ഈ കാര്യമാണ് ചെയ്യുന്നത്, ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റുന്നു. ആരാണോ പരിശ്രമം ചെയ്യുന്നത് അവര് സ്വര്ഗ്ഗത്തിന്റെ അധികാരിയായി മാറുന്നു. കോണ്ഗ്രസ്സുകാര് ഗാന്ധിജിക്ക് എത്ര സഹായമാണ് നല്കിയത്. ഇപ്പോള് നോക്കൂ രാജ്യം ലഭിച്ചു . . . എന്നാല് രാമരാജ്യമായില്ലല്ലോ. ഓരോ ദിവസം തോറും കൂടുതല് തമോപ്രധാനമായിക്കൊണ്ടിരിക്കുകയാണ്. ബാബ വന്ന് സുഖധാമത്തിന്റെ അധികാരികളാക്കി മാറ്റുകയാണ്. അരക്കല്പം സുഖികളായിരിക്കുന്നു. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. സത്യം സത്യമായ പ്രിയതമയായി മാറണം. ബുദ്ധിയോഗം ഒരേയൊരു ബാബയുടെ കൂടെയായിരിക്കണം. ബുദ്ധി അവിടെയും ഇവിടെയും അലയരുത് ഇക്കാര്യത്തില് ശ്രദ്ധിക്കണം.

2. പ്രാപ്തിയെ മുന്നില് വെച്ചുകൊണ്ട് ബാബയെ നിരന്തരം ഓര്മ്മിക്കണം. തീര്ച്ചയായും പവിത്രമായിമാറണം. ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റുന്നതിനുള്ള ജോലി ചെയ്യണം.

വരദാനം:-

മഹാവീരര്ക്ക് ഒരിക്കലും ഈ ഒഴിവ്-കഴിവ് പറയാന് കഴിയില്ല അതായത് സാഹചര്യം അങ്ങനെയായിരുന്നു, സമസ്യ അങ്ങനെയുള്ളതായിരുന്നു, അതിനാല് തോറ്റുപോയി. സമസ്യകളുടെ ജോലിയാണ് വരിക എന്നത്, മഹാവീരന്റെ ജോലിയാണ് സമസ്യക്ക് സമാധാനം കാണുക, അല്ലാതെ തോല്ക്കലല്ല. മഹാവീരര് അവരാണ് ആരാണോ സദാ നിര്ഭയരായി വിജയിയാകുന്നത്, ചെറുതും വലുതുമായ പ്രശ്നങ്ങളില് ബലഹീനരാകാത്തത്. മഹാവീരരായ വിജയി ആത്മാക്കള് ഓരോ ചുവടിലും ശരീരം കൊണ്ടും മനസ്സ് കൊണ്ടും സന്തുഷ്ടരായിരിക്കുന്നു, അവര് ഒരിക്കലും ഉദാസീനരായിരിക്കില്ല. അവരുടെയടുത്ത് ദു:ഖത്തിന്റെ അലകള് സ്വപ്നത്തില് പോലും വരിക സാദ്ധ്യമല്ല.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top