18 March 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

March 17, 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ, മായയുടെ മൂടല് മഞ്ഞ് വളരെ കടുത്തതാണ്, അതില് ജാഗ്രതയോടെയിരിക്കണം, മൂടല് മഞ്ഞ് കണ്ട് ഒരിക്കലും ആശയക്കുഴപ്പത്തിലാകരുത്.

ചോദ്യം: -

മഹാവീരന്മാരായ കുട്ടികള് ചെയ്ത ഏതൊരു കര്ത്തവ്യത്തിന്റെ ഓര്മ്മചിഹ്നങ്ങളാണ് ശാസ്ത്രങ്ങളില് കാണിച്ചിട്ടുള്ളത്?

ഉത്തരം:-

മഹാവീരന്മാരായ കുട്ടികള് ബോധം പോയവര്ക്ക് സഞ്ജീവനി മരുന്ന് കൊടുത്ത് ബോധം കൊടുത്തിട്ടുണ്ട്, ഇതിന്റെ ഓര്മ്മചിഹ്നമാണ് ശാസ്ത്രങ്ങളിലും കാണിച്ചിരിക്കുന്നത്. നിങ്ങള് കുട്ടികള്ക്ക് ദയ തോന്നണം. ഏത് കുട്ടികളാണോ സേവനം ചെയ്ത് ചെയ്ത് ബാബയില് നിന്നും സമ്പത്തെടുത്തെടുത്ത് ഏതെങ്കിലും കാരണം കൊണ്ട് ബാബയുടെ കൈ ഉപേക്ഷിച്ച് പോയത്, അവര്ക്ക് കത്ത് എഴുതി ബോധം തെളിയിക്കണം. അവര്ക്ക് ഇങ്ങനെ കത്തെഴുതണം താങ്കള്ക്ക് എന്താണ് സംഭവിച്ചത്, എന്തിനാണ് പഠിപ്പ് ഉപേക്ഷിച്ചത്..എന്തിനാണ് തന്റെ ഭാഗ്യത്തെ ഇല്ലാതാക്കുന്നത്. വീണു പോയവരെ രക്ഷിക്കണം.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

കണ്ണ് കാണാത്തവര്ക്ക് വഴി കാണിക്കൂ പ്രഭോ..

ഓം ശാന്തി. ഈ ഗീതം വളരെ പരിചിതമാണ്, അല്ലയോ ഭഗവാനേ അന്ധന്മാര്ക്ക് ഊന്നുവടിയാകൂ എന്തുകൊണ്ടെന്നാല് ഭക്തിമാര്ഗ്ഗത്തില് വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്, പക്ഷെ അവര്ക്ക് ബാബയെ ലഭിക്കുന്നില്ല. ആത്മാവ് പറയുകയാണ് അല്ലയോ ബാബാ ഞാന് അങ്ങയെ കണ്ടുമുട്ടുന്നതിനു വേണ്ടി ഈ ശരീരരം കൊണ്ട് വളരെയധികം അലഞ്ഞിട്ടുണ്ട്. അങ്ങയിലേക്കുള്ള വഴി വളരെ കഠിനമാണ്. ഇത് തീര്ച്ചയായും മനുഷ്യര് മനസ്സിലാക്കുന്നുണ്ട് നമ്മള് ജന്മജന്മാന്തരങ്ങളായി ഭക്തി ചെയ്തു വന്നവരാണ്. നമുക്ക് ജ്ഞാനം ലഭിക്കുമ്പോള് നമ്മള് നയനഹീനരില് നിന്ന് കാഴ്ചയുള്ളവരാകുമെന്നത് അറിയുന്നില്ല. ഭക്തി ചെയ്യുക, ബുദ്ധിമുട്ടുകള് അനുഭവിക്കുക ഇതെല്ലാം ഭക്തി മാര്ഗ്ഗത്തിലുള്ള നിയമമാണ്. അരകല്പം ബുദ്ധിമുട്ട് അനുഭവിച്ചതാണ്. നിങ്ങള് ബുദ്ധിമുട്ട് അനുഭവിക്കുന്നത് അവസാനിപ്പിച്ചു. നിങ്ങള് ഭക്തിയും ചെയ്യുന്നില്ല, ശാസ്ത്രമൊന്നും പഠിക്കുന്നില്ല. ഭഗവാനെ ലഭിച്ചുവെങ്കില് പിന്നെ ഇതെല്ലാം എന്തിനാണ് ചെയ്യുന്നത്. ഭഗവാന് തന്റെ കൂടെ കൂട്ടികൊണ്ടു പോകാനാണ് വന്നിരിക്കുന്നത് അതിനാല് എന്തിനാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഭഗവാന് വന്നാല് തീര്ച്ചയായും സര്വ്വരേയും കൂടെ കൂട്ടി കൊണ്ടു പോകും. എല്ലാവരും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് അതോടൊപ്പം പരസ്പരം ആശീര്വ്വാദവും കൊടുക്കുന്നുണ്ട്, ഒന്നും മനസ്സിലാക്കുന്നില്ല. പോപ്പ്, സാധു സന്യാസിമാരെയെല്ലാം കാണുമ്പോള് ഇവരിലൂടെ ഭഗവാനിലേക്കുള്ള വഴി കിട്ടും എന്നാണ് ആളുകള് മനസ്സിലാക്കുന്നത്. പക്ഷെ ആ ഗുരുക്കന്മാര്ക്ക് സ്വയം തന്നെ വഴി അറിയില്ലെങ്കില് പിന്നെ എങ്ങനെ മറ്റുള്ളവര്ക്ക് കാണിച്ചു കൊടുക്കും. ആശീര്വ്വാദം കൊടുക്കുമ്പോഴും പറയും കേവലം ഭഗവാനെ ഓര്മ്മിക്കൂ, രാമ രാമ എന്ന് പറയൂ. ഏതുപോലെ എന്നാല് യാത്ര ചെയ്യുമ്പോള് ആരോടെങ്കിലും ഇന്ന സ്ഥലം എവിടെയാണെന്ന് ചോദിക്കാറുണ്ടല്ലോ, അപ്പോള് ഈ വഴിയിലൂടെ പോയിക്കോള്ളൂ എത്തിച്ചേരും എന്ന് പറഞ്ഞ് തരും. കൂടെ അങ്ങോട്ട് കൂട്ടി കൊണ്ടു പോകാം എന്ന് പറയാറില്ലല്ലോ. നിങ്ങള് വഴി ചോദിച്ചാല് അവര് പറഞ്ഞു തരും പക്ഷെ കൂടെ ഒരു വഴികാട്ടി വേണമല്ലോ. വഴികാട്ടി ഇല്ലെങ്കില് സംശയത്തിലാകും. ഏതുപോലെയെന്നാല് ഒരു ദിവസം മൂടല് മഞ്ഞ് നിറഞ്ഞ് നിങ്ങള് കാട്ടില് കുടുങ്ങിയതു പോലെ. ഈ മായയുടെ മൂടല്മഞ്ഞും വളരെ ശക്തിശാലിയാണ്. കപ്പല്കാര്ക്ക് മൂടല്മഞ്ഞ് നിറഞ്ഞാല് വഴി കാണില്ല. വളരെ ശ്രദ്ധയോടെയിരിക്കണം, ഇതാണെങ്കില് മായ ഉണ്ടാക്കുന്ന മൂടല്മഞ്ഞാണ്. ചിലര്ക്ക് വഴി അറിയില്ല. ജപം, തപം, തീര്ത്ഥാടനം ഇതെല്ലാം ചെയ്തു കൊണ്ടിരിക്കുകയാണ്. ജന്മജന്മാന്തരങ്ങളായി ഭഗവാനെ കിട്ടുന്നതിനു വേണ്ടിയാണ് ഭക്തി ചെയ്തത്. അനേക പ്രകാരത്തിലുള്ള അഭിപ്രായങ്ങളും ലഭിക്കും, ഏതുപോലെയാണോ കൂട്ടുകെട്ട് അതുപോലെ ആയിരിക്കും നിറവും. ഓരോ ജന്മത്തിലും ഗുരുക്കന്മാരുടെ കൂടെ പോയിട്ടുണ്ട്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് സദ്ഗുരുവിനെ കിട്ടി കഴിഞ്ഞു. ബാബ സ്വയം പറയുകയാണ് ഞാന് കല്പ കല്പം വന്ന് നിങ്ങള് കുട്ടികളെ തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോകും, പിന്നെ വിഷ്ണുപുരിയിലേക്ക് അയക്കും.

ഇപ്പോള് ബാബയില് നിന്നും നമ്മള് സമ്പത്ത് നേടുകയാണ്. ഏതെങ്കിലും ഗുരുവോ പണ്ഡിതനോ ഈ ജ്ഞാനം കേട്ടതിനു ശേഷം മറ്റുള്ളവരോട് മന്മനാഭവ, ശിവബാബയെ ഓര്മ്മിക്കൂ എന്നെല്ലാം പറഞ്ഞാല് അവരുടെ ശിഷ്യന്മാര് ചോദിക്കും നിങ്ങള്ക്ക് ഈ ജ്ഞാനം എവിടെ നിന്ന് ലഭിച്ചു. ഗുരു മറ്റൊരു മാര്ഗ്ഗം സ്വീകരിച്ചു എന്ന് അവര് മനസ്സിലാക്കും. അതോടുകൂടി അവരുടെ കട പൂട്ടിപ്പോകും. അവര്ക്ക് നല്കിയിരുന്ന ബഹുമാനം ഇല്ലാതാകും. അവര് പറയും താങ്കള് ബ്രഹ്മാകുമാരിമാരിലൂടെ ഈ ജ്ഞാനം നേടിയതാണെങ്കില് ഞങ്ങള്ക്കും എന്തുകൊണ്ട് ബി.കെ യുടെ അടുത്ത് പോയിക്കൂടാ? ഗുരുക്കന്മാര് എല്ലാവരും പറയുകയാണ് – എല്ലാ ജിജ്ഞാസുക്കളും ഞങ്ങളെ ഉപേക്ഷിക്കുമെന്ന്. പിന്നെ ഞങ്ങള് എവിടെ നിന്ന് കഴിക്കും. ഞങ്ങളുടെ മുഴുവന് ജോലിയും അവസാനിക്കും. എല്ലാ മാനവും ഇല്ലാതാകും. ഇവിടെയാണെങ്കില് 7 ദിവസത്തെ ഭട്ഠിയില് ഇരുത്തി പിന്നെ എല്ലാം ചെയ്യിപ്പിക്കേണ്ടി വരും. ചപ്പാത്തി ഉണ്ടാക്കൂ, ഇത് ചെയ്യൂ… ദേഹാഭിമാനം ഇല്ലാതാകാന് സന്യാസിമാരും ചെയ്യിപ്പിച്ചിരുന്നത് പോലെ. പിന്നെ അങ്ങനെയുള്ളവര്ക്ക് ഇവിടെ നിലനില്ക്കാന് ബുദ്ധിമുട്ട് വരും. മറ്റൊന്ന് ആര് പുറത്ത് നിന്ന് വന്നാലും ആദ്യമാദ്യം ബാബയുടെ പരിചയം കൊടുക്കണം അതായത് മാതാ പിതാവിലൂടെ വിശ്വത്തിന്റെ അധികാരി ആകുന്നതിനുള്ള സമ്പത്ത് നേടുകയാണ് എന്ന കാര്യം. ബാബ വിശ്വത്തിന്റെ രചയിതാവാണ്. നമുക്ക് നരനില് നിന്നും നാരായണനാകണം എന്നതാണ് ലക്ഷ്യം. നിങ്ങള് കുട്ടികളും അറിയണം ഇവിടെ വന്ന് 8 ദിവസം പഠിക്കണം. വളരെ വലിയ പരിശ്രമമാണ്. ഇത്രയും എളുപ്പത്തില് ആര്ക്കും തന്റെ അഭിമാനത്തെ ഇല്ലാതാക്കാന് സാധിക്കില്ല. അങ്ങനെയുള്ള മനുഷ്യര്ക്ക് അത്ര എളുപ്പത്തില് ഇങ്ങോട്ട് വരുവാനും സാധിക്കില്ല. ബാബ മനസ്സിലാക്കി തരുകയാണ് നിങ്ങള് സഹോദരി സഹോദരന്മാരാണ്. പരസ്പരം മനസ്സിലാക്കി കൊടുക്കാന് കഴിയും. മനസ്സിലാക്കൂ, നല്ല രീതിയില് ബാബയുടെ സേവനം ചെയ്ത ഏതെങ്കിലും കുട്ടികള് ഉണ്ടായിരുന്നു, ഇപ്പോള് ബാബയുടെ കൈ ഉപേക്ഷിച്ചിട്ടുണ്ടാകാം. ഇപ്പോള് നിങ്ങള്ക്ക് അറിയാം ബ്രഹ്മാബാബയിലൂടെ ആണ് ശിവബാബ നമ്മളെ പഠിപ്പിക്കുന്നത്. നേരിട്ട് പഠിപ്പിക്കാന് കഴിയുകയില്ലല്ലോ. അതിനാല് ബാബ പറയുകയാണ് ബ്രഹ്മാവിലൂടെയാണ് ഞാന് സ്ഥാപന ചെയ്യുന്നത്. രാജയോഗം അഭ്യസിപ്പിക്കുകയാണ്. അഥവാ ആരെങ്കിലും ബ്രഹ്മാവിന്റെ കൈ ഉപേക്ഷിച്ചാല് അത് എന്റെ കൈ ഉപേക്ഷിച്ചതു പോലെ ആയിരിക്കും. ചിന്ത വരാറുണ്ടല്ലോ അവര് എന്തു കൊണ്ട് ഉപേക്ഷിച്ചു പോയി? ഭാഗ്യശാലി ആകുന്നതിനു പകരം ദൗര്ഭാഗ്യശാലി ആയി. ബാബയും ചോദിക്കും- എന്തിനാണ് രാജയോഗം അഭ്യസിക്കുന്നത് ഉപേക്ഷിച്ചത്. നിങ്ങളും ആശ്ചര്യത്തോടെ ബാബയുടെ അടുത്ത് വന്നു, ബാബയുടേതായി, ബാബയില് നിന്നും കേട്ടത് അനേകരെ കേള്പ്പിച്ചു പിന്നെ ബാബയെ ഉപേക്ഷിച്ച് പോവുകയും ചെയ്തു. തന്റെ ഭാഗ്യത്തില് വര വരക്കുകയാണ് ചെയ്തത്. സമയം നോക്കി അവര്ക്ക് എഴുതണം. കത്ത് വായിച്ച് ചിലപ്പോള് ഉണരുകയാണെങ്കിലോ. വീണവരെ എഴുന്നേല്പിക്കണം, രക്ഷിക്കണം. മുങ്ങിതാഴുന്നതില് നിന്നും ആരെയെങ്കിലും രക്ഷിച്ചാല് സമ്മാനം കൊടുക്കാറുണ്ടല്ലോ. ഇതും മുങ്ങുന്നവരെ രക്ഷിക്കുന്ന പ്രക്രിയയാണ്. ജ്ഞാനത്തിന്റെ കാര്യങ്ങളാണ് ഉള്ളത്. എഴുതണം -നിങ്ങള് തോണിക്കാരന്റെ കൈ ഉപേക്ഷിച്ചാല് മുങ്ങി മരിക്കും. നീന്തല്ക്കാര് തന്റെ ജീവനെ പോലും കൊടുത്തിട്ടാണ് മറ്റുള്ളവരെ രക്ഷിക്കുന്നത്. ആര്ക്കാണോ പൂര്ണ്ണമായും കാലക്കേടുള്ളത് അവര് സ്വയം വെള്ളത്തില് മുങ്ങിപ്പോകുന്നു. നിങ്ങളും ആരെങ്കിലും മുങ്ങുന്നത് കാണുകയാണെങ്കില് 10-20 കത്തുകള് എഴുതണം, ഇത് അപമാനത്തിന്റെ കാര്യമൊന്നുമല്ല. നിങ്ങള് ഇത്രയും സമയം കൈ പിടിച്ചവരാണല്ലോ, അനേകര്ക്ക് മനസ്സിലാക്കി കൊടുത്തവരാണ് പിന്നെ നിങ്ങള്ക്ക് എങ്ങനെയാണ് മുങ്ങാന് സാധിക്കുക. നിങ്ങള് സ്നേഹത്തോടെ എഴുതണം. സഹോദരി, നിങ്ങള് രാജയോഗം അഭ്യസിച്ച് അക്കരയിലേക്ക് പോകേണ്ടതായിരുന്നു- ഇപ്പോള് മുങ്ങിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. നിങ്ങള്ക്ക് ദയയുണ്ടെങ്കില് അങ്ങനെയുള്ള പാവങ്ങളെ രക്ഷിക്കണം. പിന്നെ ആര് രക്ഷപ്പെട്ടാലും ശരി ഇല്ലെങ്കിലും ശരി – അത് അവരുടെ ഭാഗ്യമാണ്. മറ്റൊരു കാര്യം പ്രദര്ശിനി കണ്ട് ചിലരെല്ലാം തന്റെ അഭിപ്രായം എഴുതാറുണ്ട് – ഇവിടെ നരനെ നാരായണനാക്കാനുള്ള മാര്ഗ്ഗമാണ് പറഞ്ഞു തരുന്നത് എന്നെല്ലാം. ഈ രാജയോഗം വളരെ നല്ലതാണ്. ഇത്രയും എഴുതി പോവുകയും ചെയ്യും പിന്നെ ഇത് മറക്കും അതിനാല് ആരാണോ എഴുതിയത് അവരുടെ പിന്നില് പോകണം എന്നിട്ട് ചോദിക്കണം നിങ്ങള് ഇത്രയും നല്ല അഭിപ്രായമെല്ലാം എഴുതി തന്നുവല്ലോ എന്നാല് നിങ്ങള് എന്താണ് വരാത്തത്. നിങ്ങള് നിങ്ങള്ക്കും പ്രയോജനം ചെയ്തില്ല, മറ്റുള്ളവര്ക്കും ചെയ്തില്ല. ഏറ്റവും ആദ്യത്തെ കാര്യമാണ് മാതാ-പിതാവിന്റെ തിരിച്ചറിവ് കൊടുക്കണം അതിനാലാണ് ബാബ ചോദ്യാവലി ഉണ്ടാക്കിയിരുന്നത്, അവരോട് ചോദിക്കൂ – പരംപിതാ പരമാത്മാവുമായി നിങ്ങളുടെ സംബന്ധം എന്താണ്? എന്ത് സമ്പത്താണ് ലഭിക്കുന്നത്. ഇത് എഴുതി വാങ്ങിക്കണം. ബാക്കി മുഴുവന് പ്രദര്ശിനിയും പറഞ്ഞു കൊടുത്ത് അവരില് നിന്നും എഴുതി വാങ്ങുന്നതിലൂടെ കാര്യമൊന്നുമില്ല. മാതാപിതാവിന്റെ പരിചയം കൊടുക്കുന്നതാണ് മുഖ്യമായ കാര്യം. ഇപ്പോള് മനസ്സിലായിട്ടുണ്ടെങ്കില് എഴുതാന് പറയൂ, ഇല്ലെങ്കില് ഒന്നും മനസ്സിലാക്കിയിട്ടില്ല എന്നതായിരിക്കും അര്ത്ഥം. എല്ലുകളെ സമര്പ്പിച്ച് , ഹൃദയത്തില് നിന്നും മനസ്സിലാക്കി കൊടുക്കണം അതിനു ശേഷം എഴുതി വാങ്ങിക്കണം. തീര്ച്ചയായും ഇത് ജഗദംബയും ജഗത്പിതാവുമാണ്. അവര് പറയണം തീര്ച്ചയായും ബാബയില് നിന്നുമാണ് സമ്പത്ത് ലഭിക്കുന്നത്. ഇത് അവര് എഴുതി തരുകയാണെങ്കില് നിങ്ങള് സേവനം ചെയ്തു എന്ന് മനസ്സിലാക്കാം. പിന്നെയും വന്നിട്ടില്ലെങ്കില് കത്തെഴുതണം തീര്ച്ചയായും ഇത് ജഗദംബയും ജഗത്പിതാവുമാണെങ്കില് എന്തുകൊണ്ടാണ് നിങ്ങള് സമ്പത്ത് എടുക്കാന് വരാത്തത്. പെട്ടെന്ന് കാലന് വിഴുങ്ങും. പരിശ്രമം ചെയ്യണം. പ്രദര്ശിനി ചെയ്തു, അതില് നിന്നും കഷ്ടപ്പെട്ട് 2-4 പേരാണ് വരുന്നതെങ്കില് എന്താണ് പ്രയോജനം. കുട്ടികള്ക്ക് പുരുഷാര്ത്ഥം ചെയ്യണം. വരുന്നില്ലെങ്കില് കത്തെഴുതണം. നിങ്ങള് പരിധിയില്ലാത്ത ബാബയില് നിന്നും സമ്പത്ത് എടുത്തിരുന്നു പിന്നെ മായ നിങ്ങളെ പിടിച്ചു. പ്രഭുവിനെ വിട്ടു. ഇത് നിങ്ങള് തന്നെ തന്റെ പദവി ഭ്രഷ്ടമാക്കുകയാണ്. ആരാണോ മഹാവീരന് അവര് പെട്ടെന്ന് തന്നെ സഞ്ജീവനി മരുന്ന് കൊടുക്കും. ഇവര് ബോധശൂന്യരാണ് എന്ന് മനസ്സിലാക്കും. മായ മൂക്കിന് പിടിച്ചിട്ടുണ്ടെങ്കില് അവരെ രക്ഷിക്കണം, കോടിയില് ചിലര് വരും അതിനുള്ള പരിശ്രമം ചെയ്യണം. ഈ തൈ എങ്ങനെയുള്ളതാണ് എന്നതും പരിശോധിക്കണം. പെണ്കുട്ടികള് എഴുതാറുണ്ട് ബാബാ ഞങ്ങളുടെ തൊണ്ട പൊട്ടി പോയി. പക്ഷെ നിങ്ങള് കൂടുതല് കാര്യങ്ങളിലേക്ക് പോവരുത്. ആദ്യം മുഖ്യമായ കാര്യം മനസ്സിലാക്കി കൊടുത്ത് വീണ്ടും അവരെ കൊണ്ട് എഴുതി വാങ്ങിക്കണം പിന്നെ മറ്റെല്ലാ കാര്യവും നോക്കാം. ഒരു ത്രിമൂര്ത്തിയുടെ ചിത്രത്തില്പൂര്ണ്ണമായും മനസ്സിലാക്കി കൊടുക്കണം. നിശ്ചയം ചെയ്യുന്നുണ്ടല്ലോ നിങ്ങളുടെ മാതാവും പിതാവുമാണെന്ന്, അപ്പോള് സമ്പത്ത് കിട്ടുക തന്നെ ചെയ്യും. ആര് എത്ര തന്നെ വൃദ്ധരാണെങ്കിലും ഈ രണ്ട് ശബ്ദങ്ങള് എല്ലാവര്ക്കും മനസ്സിലാക്കി കൊടുക്കാമല്ലോ. അഥവാ ഈ രണ്ട് ശബ്ദം പോലും ധാരണ ചെയ്യുന്നില്ലെങ്കില് ബാബ മനസ്സിലാക്കും അവരുടെ ബുദ്ധി ഏതോ അഴുക്കില് കുടുങ്ങി കിടക്കുകയാണ്. കൂടുതല് സംസാരിക്കരുത്. കേവലം ബാബയേയും സമ്പത്തിനേയും ഓര്മ്മിക്കണം. സമ്പത്താണ് വിഷ്ണുപുരി, അതിന്റെ അധികാരികളാകണം. ബാബ വളരെ സഹജമാക്കി മനസ്സിലാക്കി തരുകയാണ്. അഹല്യ, കൂനികള്…എങ്ങനെയുള്ളവരാണെങ്കിലും സമ്പത്ത് നേടാന് സാധിക്കും.. പക്ഷെ കേവലം ശ്രീമത്തിലൂടെ നടക്കണം. ദേഹിഅഭിമാനി ആകുന്നത് സഹജമാണ്. അഥവാ ആര്ക്കെങ്കിലും ഗൃഹസ്ഥ വ്യവഹാരം ഇല്ലെങ്കില് ഒറ്റയ്ക്കാണെങ്കില് വളരെ സേവനം ചെയ്യാന് സാധിക്കും. ചിലര്ക്കെല്ലാം ദേഹാഭിമാനം കൂടുതലാണ്. മോഹത്തിന്റെ ചരട് മുറിയുന്നില്ല. ദേഹിഅഭിമാനി ഒരിക്കലും ശരീരത്തിനോട് മോഹം വെക്കില്ല. ബാബ യുക്തി പറഞ്ഞു തരുകയാണ് കുട്ടികളേ സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കൂ. ഇത് പഴയ ലോകമാണ്, ഇതിനോടുള്ള മമത്വം ഇല്ലാതാക്കണം. ഒരു ബാബയെ ഓര്മ്മിക്കണം. സമ്പത്ത് ഓര്മ്മിക്കുന്നതിലൂടെ രചയിതാവിന്റെ ഓര്മ്മയും വരും. ഇത് വളരെ നല്ല സമ്പാദ്യമാണ്, സ്വയം ചെയ്യൂ അതോടൊപ്പം മറ്റുള്ളവരെ കൊണ്ട് ചെയ്യിപ്പിക്കണം. അച്ഛനും അമ്മയും തന്റെ കുട്ടികളെ യോഗ്യരാക്കാറുണ്ട് പിന്നെ കുട്ടികളുടെ ജോലിയാണ് അച്ഛനെ സംരക്ഷിക്കുക എന്നത്. പിന്നെ അച്ഛനില്, അമ്മയില് നിന്നും മുക്തമാകാം. ഇവിടെ എത്രയോ പേര്ക്ക് മോഹം ഉണ്ട്. ആര്ക്കെങ്കിലും സ്വന്തം കുട്ടികളില്ലെങ്കില് ഏതെങ്കിലും നല്ല കുട്ടികളെ കണ്ടാല് അവരിലേക്ക് മോഹം വരാറുണ്ട് പിന്നെ അവര്ക്ക് പദവിയും പ്രാപ്തമാക്കാന് സാധിക്കില്ല. സേവനത്തിനു പകരം ഡിസര്വ്വീസ് ചെയ്യും. പ്രദര്ശിനിയില് മുഖ്യമായും ഈ കാര്യം മനസ്സിലാക്കി കൊടുക്കണം – തീര്ച്ചയായും ഇത് നമ്മുടെ അച്ഛനാണ് എന്ന നിശ്ചയം ഉണ്ടായിരിക്കണം. ഈ രാജയോഗത്തിലൂടെ 21 ജന്മങ്ങളിലേക്കുള്ള സമ്പത്ത് പ്രാപ്തമാകും. പുതിയ ലോകത്തിന്റെ രചന എങ്ങനെയാണ് നടക്കുന്നത്. എങ്ങനെയാണ് നമ്മള് അധികാരിയാകുന്നത് , ഇതാണ് ലക്ഷ്യം. പക്ഷെ കുട്ടികള് പൂര്ണ്ണമായും മനസ്സിലാക്കുന്നില്ല.നമ്മള് ഈശ്വരീയ സന്താനങ്ങളാണ് എന്ന സന്തോഷം രാത്രിയും പകലും ഉണ്ടായിരിക്കണം. എത്ര സന്തോഷം നിങ്ങള് ഈശ്വരീയ സന്താനങ്ങളിലുണ്ടോ അത്രയും സന്തോഷം അവിടെ വിഷ്ണുവിന്റെ ദൈവീക സന്താനങ്ങള്ക്കു പോലും ഉണ്ടാകില്ല.

ഇപ്പോള് നിങ്ങള് ഈശ്വരീയ സന്താനങ്ങളായി മാറിയിരിക്കുകയാണ് പിന്നെ നിങ്ങള് തന്നെയാണ് വിഷ്ണുവിന്റെ സന്താനങ്ങളായി മാറുന്നത്, പക്ഷെ സന്തോഷം ഇപ്പോഴാണുള്ളത്. ദേവതകളെ ഈശ്വരീയ സന്താനങ്ങളേക്കാള് ഉയര്ന്നവരാണെന്ന് പറയുകയില്ല. അതിനാല് നിങ്ങള് ഈശ്വരീയ സന്താനങ്ങള്ക്ക് എത്രയധികം സന്തോഷം ഉണ്ടായിരിക്കണം. പക്ഷെ ഇവിടെ നിന്നും പുറത്തേക്ക് പോകുന്നതിലൂടെ മായ എല്ലാം പൂര്ണ്ണമായും മറപ്പിക്കും. അതിനാല് മനസ്സിലാക്കണം ഭാഗ്യത്തില് രാജ്യാധികാരം ഇല്ല, വളരെ പരിശ്രമം ചെയ്യണം. അവിടെ ഉള്ളത് അവിടെ വെച്ച് തന്നെ അടി തന്ന് മറപ്പിക്കുന്നതാണ് മായയുടെ ജോലി. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) മോഹത്തിന്റെ എല്ലാ ചരടുകളേയും മുറിച്ച് ഈ പഴയ ദേഹം, ലോകത്തില് നിന്നും മമത്ത്വം ഇല്ലാതാക്കി സേവനത്തില് മുഴുകണം. ബാബയേയും സമ്പത്തിനേയും ഓര്മ്മിച്ച് സമ്പാദ്യം ഉണ്ടാക്കണം.

2) നല്ല നീന്തല്ക്കാരനായി സര്വ്വരേയും അക്കരെ എത്തിക്കുന്നതിനുള്ള സേവനം ചെയ്യണം. ശ്രീമത്തിലൂടെ നടക്കണം, ബുദ്ധി അഴുക്കില് കുടുങ്ങരുത്.

വരദാനം:-

എത്രത്തോളം മാസ്റ്റര് സര്വ്വശക്തിവാന്റെ സീറ്റില് സെറ്റായിരിക്കുന്നുവോ അത്രയും ഈ സര്വ്വ ശക്തികളും ആജ്ഞയനുസരിക്കും. സ്ഥൂല കര്മ്മേന്ദ്രിയങ്ങള് ഏത് സമയത്ത് എങ്ങിനെയുള്ള ആജ്ഞ ലഭിച്ചാലും ആജ്ഞ അതേപോലെ അനുസരിക്കുന്നത് പോലെ സൂക്ഷ്മശക്തികളും ആജ്ഞ പ്രകാരം നടക്കുന്നവയാണ്. എപ്പോള് ഈ സര്വ്വ ശക്തികളും ഇപ്പോള് മുതലേ ആജ്ഞയനുസരിച്ചാണ് പ്രവര്ത്തിക്കുന്നത് എങ്കില് അന്തിമത്തില് സഫലത പ്രാപ്തമാക്കാന് കഴിയും എന്തുകൊണ്ടെന്നാല് എവിടെ സര്വ്വശക്തികളുമുണ്ടോ അവിടെ സഫലത ജന്മസിദ്ധ അധികാരമാണ്.

സ്ലോഗന്:-

അമൂല്യ ജ്ഞാനരത്നങ്ങള്( ദാദിമാരുടെ പഴയ ഡയറികളില് നിന്ന്)

വാസ്തവത്തില് ഓര്മ്മയുടെ രൂപമെന്താണ്? പിതാവിന് സമാനം ദിവ്യ കര്ത്തവ്യങ്ങളില് തല്പരരായിരിക്കുക. പരമാത്മാവിന്റെ ഓര്മ്മയിലിരിക്കുകയാണ് എന്നത് ഏതിലൂടെ കാണപ്പെടും! നോക്കൂ, എപ്പോള് കുട്ടികള് തങ്ങളുടെ പിതാവിന്റെ ചുവട് പിടിച്ച് സ്വയം തന്നെ കാര്യങ്ങള് ചെയ്യാന് തല്പരരായിരിക്കുന്നുവോ, അവര് തന്നെയാണ് പിതാവിന്റെ ഓര്മ്മയുടെ രൂപം, എന്തുകൊണ്ടെന്നാല് പിതാവ് തന്റെ മക്കളെ ആജ്ഞാകാരിയെന്ന് കണ്ട് സന്തുഷ്ടനാകുന്നു, അതായത് എന്റെ മകന് തികച്ചും സല്പുത്രനാണ്, ഞാനില്ലെങ്കിലും കുടുംബം സംരക്ഷിക്കും. അതേപോലെ ഏതേത് ദൈവീക സന്താനങ്ങള് തന്റെ ദൈവീക മാതാ-പിതാവിന് സമാനം ദിവ്യ കര്ത്തവ്യങ്ങള് ചെയ്യുന്നതില് തല്പ്പരരാണോ അവര് തന്നെയാണ് ഓര്മ്മയുടെ നിജസ്വരൂപം. ഏത് സ്വ സ്വരൂപത്തില് മാതാ-പിതാവ് സ്ഥിതി ചെയ്യുന്നുവോ അതേ സ്വ-സ്വരൂപത്തില് ബാലകനും സ്ഥിതി ചെയ്യുന്നതിലൂടെ രണ്ടുപേരുടെയും വയറുകള് തമ്മില് കണക്ട് ആകുകയും പിതാവിന്റെയടുത്ത് ശീഘ്രം തന്നെ എത്തിച്ചേരുകയും ചെയ്യും. പിതാവും പറയും എന്റെ പുത്രന് എന്നെ സമീപിച്ചത് തന്നെ, അതായത് മകന് സാക്ഷാല് എന്റെ സ്വരൂപം തന്നെയാണ്. ഈ രീതിയില് അന്തര്മുഖതയിലിരുന്ന് സൈലന്സിലൂടെ പരമാത്മാവിനെപ്പോലും സമീപത്തേക്ക് ആകര്ഷിച്ച് വരുത്തുന്നു. ഓം ശാന്തി.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top