18 June 2022 Malayalam Murli Today | Brahma Kumaris

18 June 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

17 June 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ, അവനവന് 21 ജന്മങ്ങളിലേയ്ക്ക് രാജതിലകം നല്കണമെങ്കില് ദേഹസഹിതം ദേഹത്തിന്റെ എല്ലാ ബോധവും മറന്ന് ഒരു ബാബയെ ഓര്മ്മിക്കൂ.

ചോദ്യം: -

ദരിദ്രരായ കുട്ടികളുടെ ഏതൊരു വിവേകത്തിലാണ് ബാബ സന്തോഷിക്കുന്നത്, അവര്ക്ക് എന്തു നിര്ദ്ദേശമാണ് നല്കുന്നത്?

ഉത്തരം:-

ദരിദ്രരായ കുട്ടികള് – ആരാണോ തന്റെ കക്കക്കു തുല്യമായ സമ്പാദ്യം ബാബയുടെ സേവനത്തില് സഫലമാക്കി, ഭാവി 21 ജന്മത്തേയ്ക്ക് തന്റെ ഭാഗ്യം ശേഖരിക്കുന്നത്, ബാബയും ആ കുട്ടികളുടെ ഈ സമര്ത്ഥതയില് വളരെ സന്തോഷിക്കുന്നു. ബാബ അങ്ങിനെയുള്ള കുട്ടികള്ക്ക് ഫസ്റ്റ്ക്ളാസ് നിര്ദ്ദേശം നല്കുകയാണ് – കുട്ടികളേ നിങ്ങള് ട്രസ്റ്റിയായി മാറൂ. തന്റേതാണെന്ന് കരുതരുത്. തന്റെ കുട്ടികളേയും മററും ട്രസ്റ്റിയായി സംരക്ഷിക്കൂ. ജ്ഞാനം കൊണ്ട് തന്റെ ജീവിതത്തെ നന്നാക്കി രാജാക്കന്മാരുടേയും രാജാവായി മാറൂ.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഭാഗ്യം ഉണര്ത്തിക്കൊണ്ട് വന്നിരിക്കുകയാണ് . . 

ഓം ശാന്തി. കുട്ടികള് പാട്ടിന്റെ രണ്ടക്ഷരങ്ങള് കേട്ടു. കുട്ടികള് മനസ്സിലാക്കുകയാണ് നാം ഇവിടെ പുതിയ ലോകത്തിനായി ഭാഗ്യം ഉണര്ത്തി വന്നിരിക്കുകയാണ്. ഭാഗ്യമുണ്ടാക്കാന് പുരുഷാര്ത്ഥം വേണം. കുട്ടികള്ക്കറിയാം ഇവിടെ നിന്ന് ശ്രീമതം ലഭിക്കുന്നു, മഹാമന്ത്രം ലഭിക്കുന്നു – മന്മനാഭവ. ഈ വാക്കുണ്ടല്ലോ. ഈ മന്ത്രം ആരാണ് നല്കുന്നത്? അതാണ് ബാബ, ഉയര്ന്നതിലും ഉയര്ന്നത്; മതം നല്കുന്നതിലും സാഗരമാണ്. ബാബയുടെ മതം ഒരു പ്രാവശ്യം മാത്രമേ ലഭിക്കുകയുള്ളൂ. ഡ്രാമയില് ഒരു പ്രാവശ്യം നടന്നത് പിന്നീട് അയ്യായിരം വര്ഷത്തിനു ശേഷം ആവര്ത്തിക്കുന്നു. ഈ ഒരേയൊരു മഹാമന്ത്രം കൊണ്ട് തോണി അക്കര പറ്റുന്നു. പതിത-പാവനനായ ബാബ ഒരോയൊരു പ്രാവശ്യം വന്നാണ് ശ്രീമതം നല്കുന്നത്. പതിത-പാവനന് ആരാണ്? പരമപിതാ പരമാത്മാവു തന്നെയാണ് പതിതരില് നിന്ന് പാവനമാക്കി പാവനമായ ലോകത്തിലേയ്ക്ക് കൊണ്ടു പോകുന്നത്. പരമാത്മാവിനെത്തന്നെയാണ് പതിത-പാവനന്, സദ്ഗതി ദാതാവെന്ന് പറയുന്നത്. നിങ്ങള് പരമാത്മാവിന്റെ മുന്നിലിരിക്കുകയാണ്. അറിയാം ബാബ നമ്മുടെ എല്ലാമെല്ലാമാണെന്ന്. നമ്മുടെ ഉയര്ന്നതിലും ഉയര്ന്ന ഭാഗ്യത്തെ ഉണ്ടാക്കുന്നയാളാണ്. നിങ്ങള്ക്ക് നിശ്ചയമുണ്ട് പരിധിയില്ലാത്ത അച്ഛനിലൂടെയാണ് ഈ മഹാമന്ത്രം ലഭിക്കുന്നത്. അത് അച്ഛനല്ലേ. ഒന്ന് നിരാകാരനും മറ്റേത് സാകാരനും. കുട്ടികളും ഓര്മ്മിക്കുന്നു, ബാബയും ഓര്മ്മിക്കുന്നു. കല്പ-കല്പം തന്റെ കുട്ടികളോടു തന്നെയാണ് ബാബ സംസാരിക്കുന്നത്. ബാബ പറയുകയാണ് സര്വ്വരുടെയും സദ്ഗതിക്ക് മന്ത്രം ഒന്നു തന്നെയാണ്, തരുന്നതും ഒരാള് തന്നെയാണ്. സദ്ഗുരു തന്നെയാണ് സത്യമായ മന്ത്രം നല്കുന്നത്. നിങ്ങള് കുട്ടികള് അറിയുന്നു നാം ഇവിടെ വന്നിരിക്കുന്നത് തന്റെ സ്വര്ഗ്ഗത്തിലേയ്ക്കുള്ള ഭാഗ്യമുണ്ടാക്കാനാണ്. സുഖധാമമെന്ന് സത്യയുഗത്തെയാണ് പറയുന്നത്, ഇത് ദുഃഖ ധാമമാണ്. ആരാണോ ബ്രാഹ്മണരായി മാറുന്നത് അവര്ക്കു തന്നെയാണ് ശിവബാബയില് നിന്ന് ബ്രഹ്മാവിന്റെ മുഖത്തിലൂടെ മന്ത്രം നല്കുന്നത്. തീര്ച്ചയായും മന്ത്രം നല്കാന് സാകാരത്തില് വരേണ്ടിയിരിക്കുന്നു, അല്ലെങ്കില് എങ്ങിനെ നല്കും? പറയുകയാണ് കല്പ-കല്പം നിങ്ങള്ക്ക് ഈ മഹാമന്ത്രം നല്കുന്നു – എന്നെ മാത്രം ഓര്മ്മിക്കൂ. ദേഹത്തിന്റെ സര്വ്വ സംബന്ധങ്ങളെയും ത്യജിച്ച്, ദേഹത്തേയും ദേഹത്തിന്റെ സര്വ്വ ധര്മ്മങ്ങളേയും മറക്കൂ. സ്വയത്തെ ദേഹമെന്നു കരുതുമ്പോള് പിന്നെ ദേഹത്തിന്റെ സംബന്ധികള് വലിയച്ഛന്, അമ്മാവന്, ഗുരു ഗോസായിമാര് മുതലായ എല്ലാവരുടേയും ഓര്മ്മ വരുന്നു. ഇങ്ങിനെയും പറയാറുണ്ട് – താങ്കള് മരിച്ചാല് ലോകമേ മരിച്ചു. ബാബ പറയുകയാണ് ഞാന് നിങ്ങള്ക്ക് മന്ത്രം തന്നെ അങ്ങിനെയുള്ളതാണ് നല്കുന്നത്. സ്വയം ആത്മാവെന്നു മനസ്സിലാക്കി, അശരീരിയായി മാറൂ. ശരീരബോധത്തെ ഉപേക്ഷിക്കൂ. ഇവിടെ ദേഹ-അഭിമാനിയാണ്, സത്യയുഗത്തില് ആത്മാഭിമാനിയാണ്. ഈ സംഗമയുഗത്തില് നിങ്ങള് ആത്മാഭിമാനിയുമായി മാറുന്നു കൂടാതെ പരമാത്മാവിനെ അറിയുന്നവരായ ആസ്തികരുമായി മാറുന്നു. ആസ്തികരെന്ന് പറയുന്നത് അവരെയാണ് ആരാണോ പരമപിതാ പരമാത്മാവിനേയും പരമാത്മാവിന്റെ രചനയേയും അറിയുന്നത്. ആസ്തികര് കലിയുഗത്തിലും സത്യയുഗത്തിലും ഉണ്ടാകുകയില്ല, സംഗമയുഗത്തില് മാത്രമേയുണ്ടാകുകയുള്ളൂ. ബാബയില് നിന്ന് സമ്പത്തെടുത്ത് അവര് തന്നെ സത്യയുഗത്തില് രാജ്യം ഭരിക്കുന്നു. ഇവിടെയാണ് ആസ്തികരുടേയും നാസ്തികരുടെയും കാര്യങ്ങള്, അവിടെ ഇതൊന്നുമുണ്ടാകുകയില്ല. ബ്രാഹ്മണരാണ് ആസ്തികരായി മാറുന്നത് ആരാണോ നാസ്തികരായിരുന്നത്. ഈ സമയത്ത് മുഴുവന് ലോകവും നാസ്തികരാണ്. ആരും തന്നെ ബാബയേയോ ബാബയുടെ രചനയേയോ അറിയുന്നില്ല. സര്വ്വവ്യാപിയെന്ന് പറയുകയാണ്. നിങ്ങള് കുട്ടികള്ക്ക് പരിധിയില്ലാത്ത ഒരു ബാബയുമായിട്ടേ കാര്യമുള്ളൂ. ബാബയുടെ ശ്രീമതം ലഭിക്കുന്നു അഥവാ പുരുഷാര്ത്ഥം ചെയ്യിപ്പിക്കുന്നു. പറയുന്നു കുട്ടികളേ ദേഹസഹിതം ദേഹത്തിന്റെ ബോധത്തെ മറന്ന് ആരെയും ഓര്മിക്കരുത്. സ്വയം ആത്മാവെന്നു മനസിലാക്കി അച്ഛനായ എന്നെ ഓര്മിക്കൂ. ഇതിനെ തന്നെയാണ് നിങ്ങളുടെ ഭാഗ്യത്തെ ഉണ്ടാക്കുന്ന മഹാമന്ത്രം എന്നു പറയുന്നത്. നിങ്ങള്ക്ക് സ്വരാജ്യത്തിന്റെ തിലകം ലഭിക്കുന്നു – 21 ജന്മത്തേയ്ക്ക്. അതു തന്നെയാണ് പ്രാലബ്ധം. ഗീത തന്നെ നരനെ നാരായണനാക്കുന്നതും മനുഷ്യനെ ദേവതയാക്കുന്നതും.

നിങ്ങള് കുട്ടികള്ക്കറിയാം ഈ ലോകം പരിവര്ത്തനപ്പെട്ടുകൊണ്ടിരിക്കുകയാണ്. പുതിയ ലോകത്തിലേയ്ക്കു വേണ്ടിയുള്ള ഭാഗ്യമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഇത് മൃത്യുലോകമാണ്. ഇവിടെ നോക്കൂ മനുഷ്യരുടെ ഭാഗ്യമെങ്ങിനെയാണെന്ന്. ഇതിന്റെ പേരുതന്നെ ദുഃഖധാമമെന്നാണ്. ഇത് ആരാണ് പറഞ്ഞത്? ആത്മാവ്. ഇപ്പോള് നിങ്ങള് ആത്മാഭിമാനികളായിരിക്കുകയാണ്. ആത്മാവാണ് പറയുന്നത് ഇത് ദുഃഖധാമമാണെന്ന്. നമ്മുടെ പരംധാമം അതാണ്, എവിടെയാണോ ബാബ വസിക്കുന്നത്. ഇപ്പോള് ബാബ ജ്ഞാനം കേള്പ്പിക്കുകയാണ്, ഭാഗ്യവും ഉണ്ടാക്കിത്തരികയാണ്. ബാബ ഒരു മഹാമന്ത്രം നല്കുകയാണ് – എന്നെ ഓര്മ്മിക്കൂ. നിങ്ങള് ഏതെങ്കിലും ദേഹധാരിയില് നിന്നായിരിക്കും കേള്ക്കുന്നത്, പക്ഷെ വിദേഹിയായ എന്നെ ഓര്മ്മിക്കൂ. കേള്ക്കുന്നത് ദേഹധാരിയില് നിന്നു തന്നെയാകണമല്ലോ. ബ്രഹ്മാകുമാര്-കുമാരിമാരും മുഖത്തിലൂടെ തന്നെയാണല്ലോ കേള്പ്പിക്കുക പതിത-പാവനനെ ഓര്മ്മിക്കൂ എന്ന്. നിങ്ങളുടെ ശിരസ്സില് എന്തു പാപ ഭാരമുണ്ടോ ഓര്മ്മയുടെ ബലം കൊണ്ടു വേണം ഭസ്മമാക്കാന്. നിരോഗിയായി മാറണം. നിങ്ങള് കുട്ടികള് ബാബയുടെ സന്മുഖമിരിക്കുകയാണ്. നിങ്ങള് മനസ്സിലാക്കുകയാണ് ബാബ വന്നിരിക്കുകയാണ് ഭാഗ്യമുണ്ടാക്കിത്തരാന് വേണ്ടി, വളരെ സഹജമായ വഴിയാണ് പറഞ്ഞു തരുന്നത്. കുട്ടികള് പറയുകയാണ് ബാബാ ഓര്മ്മിക്കാന് മറന്നു പോകുന്നു. എന്താ നിങ്ങള്ക്ക് നാണമില്ലേ! നിങ്ങളെ പതിതമാക്കി മാറ്റുന്ന ലൗകിക പിതാവിന്റെ ഓര്മ്മയുണ്ട്, പക്ഷെ നിങ്ങളെ പാവനമാക്കി മാറ്റുന്ന ഈ പാരലൗകിക അച്ഛന് പറയുകയാണ് എന്നെ മാത്രം ഓര്മ്മിക്കൂ, എങ്കില് വികര്മ്മ വിനാശം നടക്കും. എന്നാല് കുട്ടികള് പറയുകയാണ് ബാബാ, മറന്നുപോകുന്നു. ബാബ പറയുന്നു ഞാന് നിങ്ങളെ ക്ഷേത്രത്തിന് യോഗ്യരാക്കിമാറ്റുകയാണ്. നിങ്ങള് കുട്ടികള്ക്കറിയാം ഭാരതം ശിവാലയമായിരുന്നു – നമ്മള് രാജ്യം ഭരിച്ചിരുന്നു, പിന്നെ നമ്മുടെ ജഡചിത്രങ്ങളെ ക്ഷേത്രത്തില് വെച്ച് പൂജിച്ചുകൊണ്ടേ വരുന്നു. നമ്മള് തന്നയായിരുന്നു ദേവതമാര് -ഇത് മറന്നിരിക്കുകയാണ്. നിങ്ങളുടെ മമ്മയും ബാബയും ആരാണോ പൂജ്യ ദേവീദേവതമാരായിരുന്നത്, അവര് പൂജാരികളായിരിക്കുകയാണ്. ഈ ജ്ഞാനം ബുദ്ധിയിലുണ്ട്. കല്പ വൃക്ഷത്തിലും മുഖ്യമായി കാണിച്ചിട്ടുണ്ട്. ആദ്യം അടിത്തറയില് ആദിസനാതനദേവീ-ദേവതകളായിരുന്നു, ഇപ്പോഴില്ല. അയ്യായിരം വര്ഷം മുമ്പെ സത്യയുഗമായിരുന്നു, ഇപ്പോള് കലിയുഗമാണ്. കലിയുഗത്തിനു ശേഷം സത്യയുഗം വരണം. തീര്ച്ചയായും ശ്രീമതം നല്കുന്നയാള്ക്ക് വരണം. ലോകത്തിന് തീര്ച്ചയായും പരിവര്ത്തനപ്പെടണം. പെരുമ്പറ മുഴക്കിക്കൊണ്ടിരിക്കൂ. വൃക്ഷം പെട്ടെന്ന് വളരുകയില്ല, വിഘ്നങ്ങള് വരുന്നു. ഭിന്ന-ഭിന്ന പേരിലും രൂപത്തിലും കുടുങ്ങുകയാണ്. ബാബ പറയുകയാണ് കുടുങ്ങിപ്പോകരുത്. ഗൃഹസ്ഥ വ്യവഹാരത്തിലിരുന്നുകൊള്ളൂ, പക്ഷെ ബാബയെ ഓര്മ്മിക്കൂ, പവിത്രമായി കഴിയൂ. ഭഗവാനുവാച – കാമം മഹാശത്രുവാണ്. മുമ്പും ഗീതയുടെ ഭഗവാന് പറഞ്ഞിരുന്നു – ഇപ്പോള് വീണ്ടും പറയുകയാണ്. ഗീതയുടെ ഭഗവാന് തീര്ച്ചയായും കാമത്തിനുമേല് വിജയം പ്രാപ്തമാക്കി തന്നിട്ടുണ്ടായിരിക്കണം. ഒന്ന് രാവണരാജ്യം, മറ്റേത് രാമരാജ്യം. രാമരാജ്യം പകല്, രാവണരാജ്യം രാത്രി. ബാബ പറയുകയാണ് ഇപ്പോള് ഈ രാവണരാജ്യം അവസാനിക്കാന് പോകുകയാണ്, അതിനുവേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പുകളും ആയിക്കഴിഞ്ഞു. ബാബ പഠിപ്പിച്ച് നിങ്ങളെ കൊണ്ടുപോകും, പിന്നെ നിങ്ങള്ക്കു രാജ്യം വേണം. ഈ പതിത ഭൂമിയില് രാജ്യം ഭരിക്കുമോ. ശിവബാബക്കാണെങ്കില് കാലുകളില്ല ഇവിടെ വെക്കാന്. ദേവതകളുടെ കാലുകള് ഈ ധരണിയില് വെക്കാന് കഴിയുകയില്ല. നിങ്ങളിപ്പോള് മനസ്സിലാക്കുകയാണ് നാം ദേവതകളായി മാറിക്കൊണ്ടിരിക്കുകയാണ്. പിന്നീട് ഭാരതത്തില് തന്നെ വരും. എന്നാല് സൃഷ്ടി പരിവര്ത്തനപ്പെട്ട് കലിയുഗത്തില് നിന്ന് സത്യയുഗമായി മാറും. ഇപ്പോള് നിങ്ങള് ശ്രേഷ്ഠമായി മാറിക്കൊണ്ടിരിക്കുകയാണ്. വളരെ കുട്ടികള് പറയുന്നുണ്ട് ബാബാ, കൊടുങ്കാറ്റുകള് വരുന്നു. അച്ഛന് പറയുന്നു നിങ്ങള് അച്ഛനെ മറക്കുന്നു. ബാബയുടെ മതപ്രകാരം നടക്കുന്നില്ല. ശ്രേഷ്ഠത്തിലും ശ്രേഷ്ഠനായ ബാബയുടെ മതം ലഭിക്കുകയാണ് – കുട്ടികളേ ഭ്രഷ്ടാചാരിയായി മാറരുത്. നിങ്ങളെ പഠിപ്പിക്കുന്നത് ഒരേയൊരു ബാബയാണ്. ബാബ പറയുകയാണ് എന്നെ മാത്രം ഓര്മ്മിക്കൂ. ബാബയുടെ രഥത്തെപ്പോലും ഓര്ക്കരുത്. തേരും തേരാളിയും. കുതിര വണ്ടിയുടെ കാര്യമേയില്ല. അതിലിരുന്ന് ജ്ഞാനം തരാന് കഴിയുമോ? ഇന്നാണെങ്കില് വിമാന യാത്രകളാണ്. സയന്സ് തീര്ത്തും ശക്തമായിരിക്കുകയാണ്. മായയുടെ ഷോ വളരെ ഗംഭീരമാണ്. ഈ സമയത്ത് ഓരോരുത്തരേയും എത്രയാണ് സല്ക്കരിക്കുന്നത്. ഇന്ന രാജ്യത്തിലെ പ്രധാനമന്ത്രി വന്നു, അന്തസു ലഭിച്ചു. 15 ദിവസത്തിനു ശേഷം താഴെയിറക്കുന്നു. ചക്രവര്ത്തിമാര്ക്കു പോലും പ്രയാസങ്ങളാണ്. പേടിച്ചാണിരിക്കുന്നത്. നിങ്ങള്ക്ക് എത്ര സഹജമായാണ് ജ്ഞാനം ലഭിക്കുന്നത്. നിങ്ങള് എത്ര ദരിദ്രരാണ്, ചില്ലിക്കാശു പോലുമില്ല. ട്രസ്റ്റിയാക്കി മാറ്റുന്നു – ബാബാ ഇതെല്ലാം അങ്ങയുടേതാണ്. ബാബ പറയുകയാണ് ശരി മക്കളേ, നിങ്ങളും ട്രസ്റ്റിയായിരിക്കൂ. അഥവാ സ്വന്തമാണെന്നു കരുതുകയാണെങ്കില് അത് നിങ്ങളുടെ വിവേകമല്ല. ശ്രീമതപ്രകാരം നടക്കണം. ട്രസ്റ്റിയായിട്ടുള്ളവര് ശ്രീമത പ്രകാരം നടക്കും. നിങ്ങള് ദരിദ്രരാണ്, കരുതുകയാണ് ഈ കക്കയും കവിടിയുമെല്ലാം ബാബയ്ക്ക് നല്കാം. ബാബ പിന്നെ ഒന്നാംതരം വഴി പറഞ്ഞുതരുന്നു. കുട്ടികളെ സംരക്ഷിക്കുകയും വേണം. ഈ സമയം നിങ്ങള്ക്ക് ജ്ഞാനം ലഭിച്ചുകൊണ്ടിരിക്കുകയാണ്, ഇതുകൊണ്ട് നിങ്ങളുടെ ഭാവി നന്നാകുന്നു, നിങ്ങള് രാജാക്കന്മാരുടേയും രാജാവായി മാറുന്നു. ബാബയുടേയും കടമയാണ് നിര്ദ്ദേശം നല്കുകയെന്നത്. ബാബയെ ഓര്മ്മിക്കൂ, ദയ ഉണ്ടാകണം. മറ്റുള്ളവരെ കുഴിയില് വീഴുന്നതില് നിന്നും സംരക്ഷിക്കണം. വളരെ യുക്തിയോടെ നടക്കേണ്ടിയിരിക്കുന്നു. ശൂര്പ്പണഖ, പൂതന, അജാമിലന്, ദുര്യോധനന് മുതലായതെല്ലാം ഈ സമയത്തെ പേരുകളാണ്. ഇപ്പോഴത്തെ കാഴ്ചകളെല്ലാം കല്പശേഷം ആവര്ത്തിക്കും. അതേ അച്ഛന് വന്ന് വീണ്ടും ജ്ഞാനം നല്കും. മനുഷ്യനില് നിന്ന് ദേവതാ പദവി പ്രാപ്തമാക്കിത്തരുന്നു. നിങ്ങള് വന്നിരിക്കുകയാണ് അയ്യായിരം വര്ഷം മുമ്പത്തെപ്പോലെ സമ്പത്തെടുക്കാന്. ഇതിനു മുമ്പും മഹാഭാരതയുദ്ധം നടന്നിരുന്നു. അവര് ഈ ഉദാഹരണത്തെത്തന്നെയാണ് കാണിക്കുന്നത്. ബാബ നല്ല രീതിയില് മനസ്സിലാക്കിത്തന്ന് ദേവതാ പദവി പ്രാപ്തമാക്കിത്തരുന്നു. നിങ്ങള് വന്നിരിക്കുന്നത് ബാബയില് നിന്ന് സമ്പത്തെടുക്കാനാണ്, ബ്രഹ്മാവില് നിന്നോ, ജഗദംബയില് നിന്നോ ബി. കെയില് നിന്നോ സമ്പത്ത് എടുക്കേണ്ട. ഇദ്ദേഹവും സമ്പത്ത് ബാബയില് നിന്നാണെടുക്കുന്നത്. മറ്റുള്ളവര്ക്കും പറഞ്ഞുകൊടുക്കുന്നു. നിങ്ങളും ജഗത് പിതാവിന്റെ കുട്ടികളായി സമ്പത്തെടുക്കുന്നു. ബാബ ഓരോരുത്തരോടും പറയുകയാണ് കുട്ടീ എന്നെ ഓര്മ്മിക്കൂ. ഇത് അമ്പുപോലെ തറയ്ക്കുന്നു. ബാബ പറയുകയാണ്, കുട്ടികളേ നിങ്ങള്ക്ക് എന്നില് നിന്നാണ് സമ്പത്ത് എടുക്കേണ്ടത്. ഏതെങ്കിലും ബന്ധു മിത്രാദികള് മരിച്ചാലും, നിങ്ങള്ക്ക് സമ്പത്ത് ബാബയില് നിന്നാണ് എടുക്കേണ്ടത്. ഇതില് വളരെയധികം സന്തോഷമുണ്ടാകേണ്ടതാണ്. നിങ്ങള് ഭാഗ്യമുണ്ടാക്കാന് വന്നിരിക്കുകയാണ്, നിങ്ങള്ക്കറിയാം ബാബ നിങ്ങളെ വീണ്ടും സ്വര്ഗ്ഗത്തിന്റെ അധികാരികളാക്കി മാറ്റുകയാണ്. അങ്ങിനെയാണെങ്കില് അങ്ങിനെയുള്ള സ്വഭാവവും ധാരണ ചെയ്യണം. വികാരങ്ങളില് നിന്ന് വേറിട്ടു നില്ക്കണം. നാം പാവന നിര്വികാരികളായി മാറിക്കൊണ്ടിരിക്കുകയാണ്. ഡ്രാമയേയും വൃക്ഷത്തേയും മനസ്സിലാക്കണം, വേറെ യാതൊരു പ്രയാസവുമില്ല, ലളിതത്തിലും ലളിതമാണ്. എന്നിട്ടും പറയുകയാണ്, ബാബാ, മറന്നു പോയി. ഭൂതം വന്നു. ബാബ പറയുകയാണ് ഈ ഭൂതങ്ങളെ കളയൂ. ഹൃദയത്തിന്റെ കണ്ണാടിയില് നോക്കൂ – ഞാന് യോഗ്യനായി മാറിയോ! നരനില് നിന്ന് നാരയണനായി മാറണം. ബാബയിരുന്ന് മനസ്സിലാക്കിത്തരികയാണ്, മധുര-മധുരമായ സൗഭാഗ്യശാലി കുട്ടികളേ, നിങ്ങള് സൗഭാഗ്യശാലികളാകുന്നതിന് വന്നിരിക്കുകയാണ്. ഇപ്പോള് എല്ലാവരും ദുര്ഭാഗ്യശാലികളാണല്ലോ. ഭാരതവാസി സൗഭാഗ്യശാലികളായിരുന്നു, എത്ര സമ്പന്നരായിരുന്നു. ഭാരതത്തിന്റെ കാര്യമാണ്. ബാബ പറയുകയാണ് നിങ്ങള് സ്വയം ആത്മാവെന്ന് മനസ്സിലാക്കൂ – എന്തുകൊണ്ടെന്നാല് നിങ്ങള്ക്ക് എന്റെ അടുക്കല് വരണം എങ്കില്അന്തിമ സമയം പോലെ ഗതിയുണ്ടാകും. ഇപ്പോള് നാടകം പൂര്ത്തിയാകുകയാണ്, നമ്മളിതാ പോയിക്കഴിഞ്ഞു. ഉപായവും പറയുന്നുണ്ട്. സര്വ്വ പാപങ്ങളില് നിന്നും മുക്തമാകൂ, പുണ്യ ആത്മാവായി മാറും. പുണ്യ ആത്മാക്കളുടെ ലോകമുണ്ടായിരുന്നല്ലോ, അത് വീണ്ടും സ്ഥാപനയായിക്കൊണ്ടിരിക്കുകയാണ്. പഴയ ലോകം മാറി പുതിയതാകണം. മനസ്സിലാക്കുകയാണ് – ഭാരതം പ്രാചീനമായിരുന്നു, സ്വര്ഗ്ഗമായിരുന്നു. ഹെവന്ലി ഗോഡ് ഫാദര് സ്ഥാപിച്ചു. ഗോഡ് ഫാദര് എപ്പോള് വന്നു? ഈ സമയത്തു തന്നെയാണ് വരുന്നത്. ഇതിനെ മംഗളകാരി യായ അച്ഛന് വരുന്ന സമയമെന്നു പറയുന്നു. ഈ രാവണ സമ്പ്രദായക്കാര് എത്ര കൂടുതലാണ്. രാമന്റെ സമ്പ്രദായക്കാര് എത്ര കുറവാണ്. ഇതിന്റെ വൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികള് വീണ്ടും ബാബയില് നിന്ന് സമ്പത്തെടുക്കാന് വന്നുകൊണ്ടിരിക്കും. പ്രദര്ശിനികളില് അതായത് പ്രൊജക്ടര് ഉപയോഗിച്ച് പറഞ്ഞു കൊടുത്തുകൊണ്ടിരിക്കുന്നു. ഇപ്പോള് വളരെയധികം സേവനം ചെയ്യാനുണ്ട്. ബാബ പറഞ്ഞുകൊണ്ടിരിക്കുകയാണ് മധുരമായ ഓമനക്കുട്ടികളേ ഇത് ഡ്രാമയാണ്. എന്നാല് ഈ സമയം വരെ എന്തു നടന്നുവോ അത് കൃത്യമായും ഡ്രാമയെന്നു തന്നെ പറയും. നാടകത്തിന്റെ വിധിയില് ബാബ പറയുകയാണ് ഞാനും ഉണ്ട്. കുട്ടികളേ, പതിത ലോകത്തില് എനിക്കും വരേണ്ടിയിരിക്കുന്നു. പരംധാമം വിട്ട്, നോക്കൂ, ഞാന് എങ്ങിനെ ഇവിടെ വരുന്നു – കുട്ടികള്ക്കുവേണ്ടി. പ്ളേഗിന്റെ അസുഖം പിടിച്ചവരെ വിട്ട് ഡോക്ടര്മാര് ദൂരെപ്പോകുന്നില്ല. അവര്ക്ക് വരേണ്ടിത്തന്നെയിരിക്കുന്നു. പാടുന്നുമുണ്ട് പതിത-പാവനാ വരൂ, വന്ന് 5 വികാരങ്ങളില് നിന്ന് മുക്തമാക്കി പാവനമാക്കി മാറ്റൂ അതായത് മോചിപ്പിക്കൂ. ദുഃഖധാമത്തില് നിന്ന് സുഖധാമത്തിലേയ്ക്ക് കൊണ്ടുപോകൂ. വഴികാട്ടിയാണ് മുക്തിദാതാവ്. അദ്ദേഹം സര്വ്വരേയും മുക്തവുമാക്കുന്നു പിന്നെ വഴികാട്ടിയായി എല്ലാവരേയും തിരികെ വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നു, പിന്നീട് എല്ലാവരും യഥാക്രമം വരികയും ചെയ്യുന്നു. സൂര്യവംശി, പിന്നെ ചന്ദ്രവംശി, പിന്നീട് ദ്വാപരം തുടങ്ങുമ്പോള് നിങ്ങള് പുജാരികളായി മാറുന്നു. പറയാറുമുണ്ട് ദേവതകള് വാമമാര്ഗ്ഗത്തില് പോയി. വാമമാര്ഗ്ഗത്തിലെ ചിത്രങ്ങളും കാണിക്കുന്നു. ഇപ്പോള് നിങ്ങള് പ്രാക്ടിക്കലായി മനസ്സിലാക്കുന്നു – ഞാന് തന്നെയായിരുന്നു ദേവത, എത്ര സഹജമായ കാര്യമാണ് മനസ്സിലാക്കാന്. ഇത് നല്ല രീതിയില് ബുദ്ധിയില് ധാരണയുണ്ടായിരിക്കണം.

ഇപ്പോള് നിങ്ങള് കുട്ടികള് തന്റെ ഭാഗ്യമുണ്ടാക്കാന് വന്നിരിക്കുകയാണ്. ഇവിടെ ബാബ സന്മുഖമിരിക്കുന്നു. എന്നാല് ടീച്ചര് യഥാക്രമമാണ്. ഇവിടെ പ്രജാപിതാ ബ്രഹ്മാവിന്റെ മുഖത്തിലൂടെ ഭഗവാന് എല്ലാ വേദ-പുരാണങ്ങളുടെയും സാരം മനസ്സിലാക്കി തന്നിട്ടുണ്ട്. ആദ്യം ബ്രഹ്മാവാണല്ലോ കേള്ക്കുക. ബ്രഹ്മാ-വിഷ്ണു-ശങ്കരന് എന്നിവരെ സൂക്ഷ്മലോകത്തിലാണ് കാണിച്ചിട്ടുള്ളത്. എന്നാല് വിഷ്ണുവാണെങ്കില് സത്യയുഗത്തിലെ രാജാവാണ്, ബ്രഹ്മാവ് സംഗമയുഗത്തിലാണ്. ബ്രഹ്മാവ് ഇവിടെയാണല്ലോ വേണ്ടത്, ആദ്യം ബ്രാഹ്മണന് പിന്നെയാണ് ദേവതയായിമാറുന്നത്. ഇത് രുദ്രജ്ഞാന യജ്ഞമാണ്. ഇതിന് മുമ്പെയും രചിച്ചിരുന്നു, ഇതില് തന്നെയാണ് മുഴുവന് ലോകവും സ്വാഹയാകുന്നത്, എല്ലാം വിനാശം പ്രാപിക്കും. നിങ്ങള് കുട്ടികള് പിന്നീട് ഇവിടെ വന്ന് പുതിയ ലോകത്തില് രാജ്യം ഭരിക്കും. ശരി.

മധുരമധുരമായ തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ഉള്ളില് നിന്ന് ഭൂതങ്ങളെ അകറ്റി നരനില് നിന്ന് നാരയണനായി മാറുന്നതിന് യോഗ്യരായി മാറണം. ഹൃദയമാകുന്ന കണ്ണാടിയില് നോക്കണം ഞാന് എത്രത്തോളം യോഗ്യനായി മാറിയിട്ടുണ്ട്.

2. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി അശരീരിയായി മാറി ബാബയെ ഓര്മ്മിക്കണം. ശരീര ബോധം ഇല്ലാതിരിക്കണം – ഇതിന്റെ അഭ്യാസം ചെയ്യണം.

വരദാനം:-

പവിത്രതയുടെ രാജകീയത അഥവാ വാസ്തവികത ഉള്ള ആത്മാക്കള് സദാ സന്തോഷത്തില് നൃത്തം ചെയ്യുന്നു. അവരുടെ സന്തോഷം ഇടയ്ക്ക് കുറവ്, ഇടയ്ക്ക് കൂടുതല് ആകുകയില്ല. ദിനം പ്രതിദിനം ഓരോ സമയവും സന്തോഷം ഇനിയും കൂടിക്കൊണ്ടിരിക്കും, അവരുടെ ഉള്ളിലൊന്ന്, പുറത്തൊന്ന് ആയിരിക്കുകയില്ല. മനോവൃത്തി, ദൃഷ്ടി, സംസാരം, പെരുമാറ്റം എല്ലാം സത്യമായിരിക്കും. ഇങ്ങനെയുള്ള വാസ്തവിക രാജകീയ ആത്മാക്കള് ചിത്തത്തില് പോലും നയനസുഖത്തിലൂടെ പോലും സദാ ഹര്ഷിതരായിരിക്കും. ഹര്ഷിതചിത്തവും ഹര്ഷിതമുഖതയും അവിനാശിയായിരിക്കും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top