18 June 2021 Malayalam Murli Today | Brahma Kumaris

18 june 2021 Read and Listen today’s Gyan Murli in Malayalam 

June 17, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - നിങ്ങള് കുട്ടികളുടെ സേവനം ചെയ്യുന്നതിനാണ് ബാബ വന്നിരിക്കുന്നത്, നിങ്ങളും ബാബക്കു സമാനം സര്വ്വരുടേയും സേവനം ചെയ്യണം.

ചോദ്യം: -

ബ്രഹ്മാ ബാബയുടെ ഉള്ളില് ഏതൊരു ചിന്തയാണ് നടക്കുന്നത്, അതിനെ കുറിച്ച് , കാത്തിരിക്കൂ, കാണാം, ഇതിനെ കുറിച്ച് ചിന്തിക്കേണ്ട എന്ന് ശിവബാബയും പറയുകയാണ്?

ഉത്തരം:-

ബാബയുടെ ഉള്ളില് ചിന്തയുണ്ട്, സമയം വളരെ ദുര്ബ്ബലമായി കൊണ്ടിരിക്കുകയാണ് , കുട്ടികള്ക്ക് അവിനാശി ജ്ഞാന രത്നങ്ങള് സ്വീകരിക്കുന്നതിന് ബാബയുടെ അടുത്ത് വരണം, ഇത്രയും കുട്ടികള് വന്നാല് എവിടെ ഇരിക്കും. എത്ര കെട്ടിടങ്ങള് ഉണ്ടാക്കേണ്ടി വരും. ശിവബാബാ പറയുകയാണ് കാത്തിരിക്കൂ, കാണാം. കല്പം മുമ്പ് ഇവിടെ വന്ന് എങ്ങനെയാണോ കഴിഞ്ഞത് അതുപോലെ തന്നെ കഴിയും. നിങ്ങള് അതിനെക്കുറിച്ചൊന്നും ചിന്തിക്കേണ്ട, നിങ്ങള് കേവലം പഠിച്ചുക്കൊണ്ടിരിക്കൂ, മന്മനാഭവ: നിങ്ങള്ക്ക് കര്മ്മാതീതമാകുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യണം.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

അങ്ങയെ നേടിയ ഞങ്ങള്…

ഓം ശാന്തി. ബാബയും പറയുകയാണ് കുട്ടികളെ ഓം ശാന്തി. വേറെ എന്താണ് പറയുക. കുട്ടികളോട് പറയുകയാണ് – കുട്ടികളെ ഓം ശാന്തി, തതത്വം. അല്ലയോ കുട്ടികളേ, നിങ്ങളും ശാന്ത സ്വരൂപരാണ്. നിങ്ങളും മാസ്റ്റര് പതിത പാവനനാണ്. ഇങ്ങനെ വേറെ ആര്ക്കും പറയാന് കഴിയില്ല. പറയാറുണ്ട് – ഏതുപോലെയാണോ അച്ഛന് അതുപോലെയായിരിക്കും കുട്ടി. നിങ്ങള് കുട്ടികള്ക്കും അറിയാം ഏതുപോലെയാണോ ബാബ അതുപോലെ തന്നെയാണ് നമ്മളും. ബാബ പറയുകയാണ് ഞാന് ജ്ഞാനത്തിന്റെ സാഗരനാണ്. നിങ്ങള് കുട്ടികളും മനസ്സിലാക്കുന്നുണ്ടാകും നമ്മള് മാസ്റ്റര് ജ്ഞാനത്തിന്റെ സാഗരമാണ്, അതോടൊപ്പം നദികളാണ്. സാഗരത്തിന് കുട്ടികളും പേരക്കുട്ടികളും ഉണ്ടാകുമല്ലോ. വലിയ വലിയ നദികളുമുണ്ടല്ലോ. വലിയ വലിയ തടാകങ്ങളും, വലിയ വലിയ സരോവരങ്ങളും ഉണ്ട്. അതെല്ലാം ജലമാണ്, എന്നാല് നിങ്ങള് ചൈതന്യമാണ്. സാഗരത്തില് നിന്നാണ് ഉത്ഭവിച്ചത്. ചില കുട്ടികള് ഈ കാര്യങ്ങളെ മനസ്സിലാക്കുന്നില്ല എന്തുകൊണ്ടെന്നാല് പെണ്കുട്ടികള് ലോകത്തിന്റെ പഠിപ്പ് എഴുതിയിട്ടുമില്ല, പഠിച്ചിട്ടുമില്ല. ബാബ ഒരു തവണ ചോദിച്ചിരുന്നു – എന്തില് നിന്നാണ് പഞ്ചസാര ഉണ്ടാക്കുന്നത് എന്ന്? എങ്ങനെയാണ് ശര്ക്കര ഉണ്ടാക്കുന്നത്? അപ്പോള് ചുവപ്പ് കരിമ്പില് നിന്നും വെല്ലവും വെളുത്ത കരിമ്പില് നിന്നും പഞ്ചസാരയുമാണ് എന്ന് ബാബയോട് പറഞ്ഞു. പാവങ്ങള് പഠിച്ചിട്ടില്ല. എന്നാല് ഇപ്പോള് ബാബ എത്ര വലിയ കാര്യങ്ങളാണ് മനസ്സിലാക്കി തരുന്നത്. വെള്ളത്തിന്റെ സാഗരത്തില് നിന്നും വെള്ളത്തിന്റെ നദികളാണ് ഉത്ഭവിക്കുക. മനഷ്യര് കൂടിക്കൊണ്ടിരിക്കുന്നതിനാല് ധാരാളം വെള്ളവും ആവശ്യമാണല്ലോ. എത്ര കനാലുകളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അതിനാല് നിങ്ങള് കുട്ടികള്ക്ക് എഴുന്നേല്ക്കുമ്പോഴും ഇരിക്കുമ്പോഴും, നടക്കുമ്പോഴും കറങ്ങുമ്പോഴും ഈ ചിന്ത ഉണ്ടായിരിക്കണം നമ്മുക്ക് എങ്ങനെ ഈ പതിതമായ ലോകത്തെ പാവനമാക്കി മാറ്റാം. ഗീതത്തില് പറയുന്നുണ്ടല്ലോ ബാബാ അങ്ങയില് നിന്നും ഞങ്ങള് വിശ്വത്തിന്റെ ചക്രവര്ത്തി പദവി നേടുകയാണ്. ഇതിനെ ഞങ്ങളില് നിന്നും ആര്ക്കും പിടിച്ചെടുക്കാന് കഴിയില്ല, 21 ജന്മങ്ങളിലേക്ക് ഈ രാജ്യ പദവി നില നില്ക്കും. പരിധിയില്ലാത്ത ബാബ വന്ന് പരിധിയില്ലാത്ത രാജ്യഭാഗ്യം നല്കുകയാണ്. രാജ്യഭാഗ്യത്തെ നടത്തി കൊണ്ടു പോകുന്നതിന് യോഗ്യനാക്കുകയാണ്, പവിത്രമാക്കുകയാണ്. അല്ലയോ പതിത പാവനാ വരൂ എന്നും വിളിക്കുന്നുണ്ട്. ഇത് കൃഷ്ണനെയൊന്നുമല്ല വിളിക്കുന്നത്. നിരാകാരനായ ഭഗവാനെയാണ് വിളിക്കുന്നത്. എപ്പോഴാണോ അല്ലയോ പതിത പാവനാ എന്ന് വിളിക്കുന്നത് അപ്പോള് കൃഷ്ണനൊന്നും ബുദ്ധിയില് വരാറില്ല, പരമാത്മാവാണ് ഓര്മ്മ വരാറുള്ളത്. ബാബ വന്ന് ഓരോ കാര്യവും മനസ്സിലാക്കി തരുകയാണ്. ഇപ്പോള് നിങ്ങള് കുട്ടികള് സന്മുഖത്തിലാണ് ഇരിക്കുന്നത്. ബാബ സന്യാസിയോ ഗുരുവോ ഒന്നുമല്ല. നിങ്ങള്ക്ക് അറിയാം നിരാകാരനായ ശിവബാബാ ഈ ബ്രഹ്മാ ശരീരത്തിലേക്ക് പ്രവേശിച്ച് നമ്മളെ പഠിപ്പിക്കുകയാണ്. പാട്ടുമുണ്ട് – പരംപിതാ പരമാത്മാവ്, ബ്രഹ്മാ ശരീരത്തിലൂടെ ആദി സനാതന ദേവി ദേവതാ ധര്മ്മത്തിന്റെ സ്ഥാപന ചെയ്യും. വിനാശം സ്ഥാപനക്ക് ശേഷമാണ് നടക്കുക. ഇതിലൂടെ ഭഗവാന് പഴയ ലോകത്തില് തന്നെയാണ് വരുന്നത് എന്നതാണ് തെളിയുന്നത്. ബ്രഹ്മാവിലൂടെ പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യുന്നു, ശങ്കരനിലൂടെ അനേക ധര്മ്മങ്ങളുടെ വിനാശവും ചെയ്യുന്നു. സത്യയുഗത്തില് ഒരു ധര്മ്മമാണ് ഉണ്ടായിരുന്നത്, ഇപ്പോഴാണെങ്കില് അനേക ധര്മ്മങ്ങളാണ്. ഒരു ധര്മ്മത്തില് ജീവിച്ചിരുന്ന ദേവി ദേവതകളുടെ അടയാളമായാണ് ചക്രമെല്ലാം കാണിക്കുന്നത്. ഈ ലക്ഷ്മി നാരായണനെ വിശ്വത്തിന്റെ അധികാരി എന്നാണ് പറയുന്നത്. സ്വര്ഗ്ഗത്തിന്റെ അധികാരിയാവുക അര്ത്ഥം വിശ്വത്തിന്റെ അധികാരി ആവുക എന്നതു തന്നെയാണ്. ഈ കാര്യങ്ങളെല്ലാം ഇപ്പോള് നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട്. ബാബ പറയുകയാണ് – കുട്ടികളെ, മന്മനാഭവ. ഈ ജാഗ്രത കുട്ടികള്ക്ക് ഇടയ്ക്കിടക്ക് ലഭിക്കുന്നുണ്ട്. ബാബയേയും സമ്പത്തിനേയും ഓര്മ്മിക്കൂ. ഇത് ഒരിക്കലും മറക്കരുത് അതോടൊപ്പം പോയിന്റുകളും മറക്കുന്നുണ്ട്, ഇതെല്ലാം മുഖ്യമല്ലേ. ബാബയാണ് പതിത പാവനന്. പാവനമാകുന്നതിനുള്ള യുക്തിയാണ് പറഞ്ഞു തരുന്നത്. ബാബ പറയുകയാണ്, നിങ്ങള് സതോപ്രധാനമായിരുന്നു. ഇപ്പോള് തമോപ്രധാനവും പതിതവുമായി മാറിയിരിക്കുകയാണ്. 84 ജന്മങ്ങള് പൂര്ണ്ണമായും എടുത്തു കഴിഞ്ഞു. ഇപ്പോള് വീണ്ടും നിങ്ങള്ക്ക് സതോപ്രധാനമാകണം. സതോപ്രധാനമാകുന്നതിലൂടെയാണ് നിങ്ങള് പവിത്രമായ ലോകത്തില് എത്തി ചേരുന്നത്. നിരാകാരി ലോകവും പവിത്രമാണ്, സാകാരി ലോകവും പവിത്രമാണ്. ഇപ്പോഴുള്ളത് അപവിത്രവും പതിതവുമായ ലോകമാണ്. ആത്മാവ് തമോപ്രധാനമായാല് ശരീരവും തമോപ്രധാനമാകും. ഇത് സൃഷ്ടി നാടകമാണ്, ഇതില് ബ്രഹ്മാണ്ഡവും സൂക്ഷ്മലോകവും വരും. സൃഷ്ടി ചക്രം കറങ്ങുന്നത് ഇവിടെയാണ്. സത്യയുഗവും ത്രേതായുഗവും ഇവിടെ തന്നെയാണ് ഉണ്ടായിരുന്നത്. അതൊന്നും സൂക്ഷ്മലോകത്തിലോ മൂലവതനത്തിലോ ഉണ്ടാവുകയില്ല. ഇതെല്ലാം ഇവിടെ തന്നെയാണ്. ഇതിനെയാണ് മനുഷ്യ സൃഷ്ടി എന്ന് പറയുന്നത്. ആത്മാക്കളുടേതാണ് നിരാകാരി ലോകം. പിന്നെ സൂക്ഷ്മ ലോകം ബ്രഹ്മാ വിഷ്ണു ശങ്കരനുള്ള ആകാരി ലോകമാണ്. ഈ സാകാര ലോകം എത്ര വലുതാണ്. സത്യയുഗത്തില് ഈ സൃഷ്ടി എത്ര ചെറുതായിരിക്കും. അവിടെ ഒരേ ഒരു ധര്മ്മമാണ് ഉണ്ടാവുക. ബാക്കി മനുഷ്യര് പറയുന്നത് പോലെ അവിടെ ദ്വൈത ഭാവമൊന്നും ഉണ്ടായിരുന്നില്ല, അവര് അസത്യമാണ് പറയുന്നത്.

നിങ്ങള് മനസ്സിലാക്കുന്നുണ്ട് പുതിയ ലോകത്തിന്റെ സ്ഥാപനയും പഴയ ലോകത്തിന്റെ വിനാശവും പാടപ്പെട്ടിട്ടുണ്ട്. എല്ലാത്തിന്റേയും വിനാശവും സംഭവിക്കും അതോടൊപ്പം സത്യയുഗമാകുന്ന സ്വര്ഗ്ഗത്തിന്റെ സ്ഥാപനയും നടക്കും. നിങ്ങളും ബാബയോടൊപ്പം സേവനം ചെയ്യുകയാണ്. കുട്ടികളുടെ സേവനം ചെയ്യുന്നതിനാണ് ബാബയും വന്നിരിക്കുന്നത്. ഇതാണ് പരിധിയില്ലാത്ത അച്ഛന്. തന്റെ കുട്ടികള് ദുഖിക്കുന്നത് കാണുമ്പോള് ദയ തോന്നുമല്ലോ. ബാബ ദയാമനസ്കനായ അച്ഛനാണ്. ഇപ്പോള് മുഴുവന് ലോകത്തിലും അശാന്തിയാണ്. ഒരു ബാബയ്ക്കല്ലാതെ വേറെയാര്ക്കും ശാന്തി നല്കാന് സാധിക്കില്ല. ധാരാളം ഹഠയോഗികളും ഉണ്ട്. ആത്മാവ് നിര്ലേപമാണ് എന്നാണ് അവര് പറയുന്നത്. മനുഷ്യര്ക്ക് തലകീഴായ കാര്യങ്ങളാണ് കേള്പ്പിച്ചു കൊടുക്കുന്നത്. വാസ്തവത്തില് ആത്മാവിന്റെ ശുദ്ധീകരണമാണ് നടക്കുന്നത്. ആത്മാവില് തന്നെയാണ് ക്ലാവ് പിടിച്ചിരിക്കുന്നത്, ഇത് വേറെ ആര്ക്കും അറിയില്ല. ഇവര് പാപാത്മാവാണ് എന്നെല്ലാം പറയാറുണ്ടല്ലോ. ഇവര് ധാരാളം പാപം ചെയ്തിട്ടുണ്ട് എന്നെല്ലാം പറയാറുണ്ട്. ഇവര് മഹാത്മാവാണ്, പുണ്യാത്മാവാണ് എന്നെല്ലാം പറയാറുണ്ട്. എന്നാല് മഹാന് പരമാത്മാവ് എന്നൊാന്നും പറയാറില്ല. സന്യാസിമാരെ പവിത്രമായ ആത്മാക്കളാണ് എന്നാണ് പറയാറുള്ളത് എന്തുകൊണ്ടെന്നാല് അവര് സന്യാസം സ്വീകരിച്ചവരാണ്. ഇപ്പോള് ബാബ മനസ്സിലാക്കി തരുകയാണ് – ആത്മാവിനെ പവിത്രമാക്കി മാറ്റാന് പരമാത്മാവായ അച്ഛനല്ലാതെ വേറെയാര്ക്കും സാധിക്കില്ല. പതിതമായ ഈ ലോകത്തില് പാവനമായ ആത്മാവ് ആരും തന്നെ ഇല്ല. ഇപ്പോള് തൈ നട്ടു പിടിപ്പിക്കുകയാണ്. പതുക്കെ പതുക്കെ വളരും. ഇപ്പോഴുള്ള മഠങ്ങളും, സത്സംഗങ്ങളുമെല്ലാം വൃക്ഷത്തിന്റെ ചില്ലകളാണ്. അത് ഉണ്ടാക്കുന്നതില് കൂടുതല് പരിശ്രമത്തിന്റെ ആവശ്യമൊന്നുമില്ല. അനേക പ്രകാരത്തിലുള്ള മന്ത്രങ്ങളാണ് മനുഷ്യര്ക്ക് കൊടുക്കുന്നത്. വിവിധ തരത്തിലുള്ള മന്ത്രങ്ങളാണ് കൊടുക്കുന്നത്. ഇവിടെ ബാബ നല്കുന്നതും വശീകരണ മന്ത്രമാണ്, ഇതിലൂടെ നിങ്ങള്ക്ക് 5 വികാരങ്ങളെ ജയിക്കാന് സാധിക്കും. രാമ രാമ എന്ന മന്ത്രം ജപിക്കാറുണ്ടല്ലോ, ഇതിലൂടെയൊന്നും പ്രയോജനം ഇല്ല. ഇവിടെ ബാബ പറയുകയാണ് നിങ്ങള് എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങളുടെ എല്ലാ പാപങ്ങളും ഇല്ലാതാകും. നിങ്ങള് പവിത്ര ആത്മാവായി തീരും. ഓര്മ്മയെ തന്നെയാണ് യോഗം എന്ന് പറയുന്നത്. ഭാരതത്തിന്റെ പ്രാചീന യോഗം വളരെ പ്രശസ്തമാണ്. ഈ യോഗത്തിലൂടെയാണ് നിങ്ങള് വിശ്വത്തെ ജയിക്കാന് പോകുന്നത്. ഭാരതത്തിന്റെ രാജയോഗം വളരെ പേരു കേട്ടതാണ്. ഇത് ബാബയ്ക്കല്ലാതെ വേറെ ആര്ക്കും പഠിപ്പിക്കാന് സാധിക്കില്ല. നിങ്ങള് ബ്രഹ്മാ കുമാരന്മാരും ബ്രഹ്മാ കുമാരിമാരുമാണ്. ബി.കെസ് ഇവിടെയാണ് ഉണ്ടാവുക. പ്രജാപിതാവിന്റെ കുട്ടികള് തീര്ച്ചയായും ബ്രഹ്മാവിന്റെ കൂടെയല്ലേ ഉണ്ടാവുക. ബ്രാഹ്മണരുടെ കുലവും ഉണ്ടാകുമല്ലോ. ഇതിനെയാണ് പറയുന്നത് – സര്വ്വോത്തമമാണ് ഉയര്ന്നതിലും ഉയര്ന്ന ബ്രാഹ്മണ കുലം. ഇപ്പോള് നിങ്ങള് ബ്രാഹ്മണരാണ് പിന്നെ താഴേക്ക് വീഴും. തല കീഴായി വീഴുക വീണ്ടും എഴുന്നേല്ക്കുക,ഈ കളിയാണ് കളിക്കുന്നത്. ശൂദ്രനില് നിന്നും ബ്രാഹ്മണനായി പിന്നെ ദേവതാ, ക്ഷത്രിയന്….അതിനാല് ഇപ്പോള് ബാബ മനസ്സിലാക്കി തരുകയാണ് മധുരമധുരമായ കുട്ടികളേ – വളരെ കുറച്ച് കാര്യമാണ് ഉള്ളത്, ബാബയുടെ ഓര്മ്മയില് കഴിയണം. ഇതും നിങ്ങളുടെ ബുദ്ധിയിലുണ്ട് – ബാബ നമ്മുക്ക് 84 ജന്മങ്ങളുടെ രഹസ്യമാണ് കേള്പ്പിച്ചു തരുന്നത്. 84 ലക്ഷം ജന്മങ്ങളാണെങ്കിലും 84 ജന്മങ്ങളാണെങ്കിലും കണക്ക് വേണമല്ലോ. ഇത് ആര്ക്കും അറിയില്ല. 84 ലക്ഷത്തിന്റെ കണക്കൊന്നും ആര്ക്കും പറഞ്ഞു തരാന് സാധിക്കില്ല. മനുഷ്യന് 84 ജന്മങ്ങളുടെ ചക്രമാണ് കറങ്ങുന്നത്. മുകളില് നിന്നും പാര്ട്ട് അഭിനയിക്കുന്നതിനാണ് ആത്മാക്കള് വരുന്നത്. സത്യയുഗത്തിന്റെ ആരംഭം മുതല് കലിയുഗത്തിന്റെ അവസാനം വരെ വന്നു കൊണ്ടിരിക്കും. ഓരോരുത്തരും തന്റെ തന്റെ പാര്ട്ടാണ് അഭിനയിക്കുന്നത്. ഈ കാര്യങ്ങളെ മനുഷ്യര്ക്ക് അറിയില്ല. ഒരു ബാബക്കാണ് അറിയുക. മനുഷ്യനെ ഒരിക്കലും പരംപിതാ, ഗോഡ് ഫാദര് എന്ന് പറയില്ല. ഗോഡ് ഫാദര് എന്ന് പറയുന്നതിലൂടെ നിരാകാരനായ ശിവനിലേക്കാണ് ബുദ്ധി പോകാറുള്ളത്. ജീവാത്മാവിനും അച്ഛന് ഉണ്ടാകുമല്ലോ. ആത്മാവാണ് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്ന് എടുക്കുന്നത്. നിരാകാരനായ അച്ഛന്റെ പേരാണ് ശിവന്. നിങ്ങള്ക്കും ഒരു പേരാണ് ഉള്ളത്, അതാണ് ആത്മാവ്. പിന്നെ ശരീരത്തിനാണ് വേറെ വേറെ പേര് നല്കുന്നത്. പരംപിതാ പരമാത്മാവും ശരീരത്തിലേക്ക് വന്നാണ് ജ്ഞാനം കേള്പ്പിക്കുന്നത്. ശരീരം ഇല്ലാതെ എങ്ങനെയാണ് കേള്പ്പിക്കുക. അതിനാല് ബാബ മനസ്സിലാക്കി തരുന്നു ഇത് ഇദ്ദേഹത്തിന്റെ പേരാണ്, എന്റെ ശരീരത്തിന്റെ നാമമൊന്നുമില്ല, ഞാന് പുനര്ജന്മം എടുക്കുന്നില്ല. ഞാന് ഇതിലേക്ക് പ്രവേശിക്കുകയാണ്, അത് ഇദ്ദേഹത്തിനു പോലും അറിയില്ല. ഏതെങ്കിലും തിയ്യതിയോ ദിവസമോ ഒന്നുമില്ല. അതെ, ഞാന് കല്പത്തിന്റെ അന്തിമത്തില് അര്ത്ഥം രാത്രിയിലാണ് വരുന്നത്. ഇപ്പോള് രാത്രിയാണ് ഇത് പതിതരുടെ ലോകമാണ്. പാവനമായ ലോകം അര്ത്ഥം പകലിനെ കൊണ്ടു വരുന്നതിനാണ് ഞാന് വരുന്നത്. എപ്പോഴാണ് ബാബ പ്രവേശിക്കുന്നത് എന്നു പോലും അറിയില്ല. അതെ വിനാശത്തിന്റെ സാക്ഷാത്കാരം കണ്ടിട്ടുണ്ട്. ധാരാളം പേര് ധ്യാനത്തിലേക്ക് പോകുമായിരുന്നു, അതിന്റെ തിയ്യതിയോ സമയമോ ഒന്നും അറിയാന് കഴിയില്ല. കൃഷ്ണനേയും പൂജിക്കുന്നുണ്ട്, രാത്രിയാണ് ജനിച്ചതെന്ന് കാണിക്കുന്നുണ്ട്. ഏതു സമയത്ത്, ഏതു മിനുറ്റ് ഇതെല്ലാം മനുഷ്യര് കണ്ടുപിടിക്കുന്നുണ്ട്. ബാബ പറയുന്നു- ഞാനാണെങ്കില് നിരാകാരനാണ്. ഏതു പോലെയാണോ മറ്റു മനുഷ്യര് ജനിക്കുന്നത് അതുപോലെ എന്റ ജന്മം ഉണ്ടാകില്ല. എന്റേത് ദിവ്യവും അലൗകീകവുമായ ജന്മമാണ്. ഞാന് ഇതിലേക്ക് പ്രവേശിക്കുകയും പിന്നെ ഇതില് നിന്നു പോവുകയും ചെയ്യുന്നു. മുഴുവന് ദിവസവും കാളപ്പുറത്ത് സവാരിയൊന്നും ചെയ്യുന്നില്ല. ഏത് സമയത്ത് കുട്ടികള് എന്നെ ഓര്മ്മിക്കുന്നോ ഞാന് ഹാജരാകുന്നു. ബാബ വന്ന് കുട്ടികളെ കാണുകയാണ്, സുപ്രഭാതവും പറയുന്നു. ഏതുപോലെ മനുഷ്യര് പരസ്പരം കാണുമ്പോള് രാമ-രാമ അഥവാ നമസ്കാരം എന്നു പറയുന്നതുപോലെ ഇത് ആത്മീയമായ പരിധിയില്ലാത്ത അച്ഛനാണ് മനസ്സിലാക്കി തരുന്നത്. ഞാന് നിങ്ങള് എല്ലാ കുട്ടികളുടെയും അച്ഛനാണ്. അതിനാല് ശിവബാബയുടെ സന്താനങ്ങളായ നിങ്ങള് സര്വ്വാത്മാക്കളും സഹോദര- സഹോദരനാണ്. സന്തോഷത്തിന്റെ അളവ് വര്ദ്ധിക്കണം. പരിധിയില്ലാത്ത ബാബ വന്നിരിക്കുകയാണ്, നമുക്ക് പരിധിയില്ലാത്ത സമ്പത്ത് തരുന്നതിന്. ധാരാളം കുട്ടികളെ കാണുമ്പോള് ബാബയും സന്തോഷിക്കുകയാണ്. കുട്ടികള്ക്കറിയാം നമ്മളെ ബാബ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുകയാണ്, രാജധാനിയും നല്കുന്നു. പ്രജയും പറയുന്നുണ്ട് നമ്മുടെ രാജ്യമെന്ന്. ഏതുപോലെയാണോ ഭാരതവാസിയും പറയുന്നുണ്ട് ഇത് നമ്മുടെ ഭാരതദേശമാണെന്ന്. രാജാവും പ്രജകളും രണ്ടുപേരും നമ്മുടെ ദേശമെന്നാണ് പറയുന്നത്. നിങ്ങള് കുട്ടികള് നരകവാസികളാണ് വീണ്ടും സ്വര്ഗ്ഗവാസിയായിത്തീരും. ബാബയേയും സമ്പത്തിനേയും ഓര്മ്മിക്കണം, വേറെ ബുദ്ധിമുട്ടൊന്നും ബാബ തരുന്നില്ല. ഗൃഹസ്ഥ വ്യവഹാരത്തില് തന്നെ കഴിയണം, ഇവിടെ വന്ന് കഴിയണമെന്നും ഇല്ല. എല്ലാവരും ഓടി ഇവിടെ വന്നാല് എല്ലാവരെയും ബാബ എവിടെയിരുത്തും. ഇത്രയധികം കുട്ടികളെ ഒരു തവണ തന്നെ എങ്ങനെ ഒരുമിച്ച് ഇരുത്താന് കഴിയും. എല്ലാ സേവാകേന്ദ്രങ്ങളിലേയും കുട്ടികള് ഒരേ തവണ എങ്ങനെ ഒരുമിച്ചു കണ്ടുമുട്ടും. എവിടെ കഴിയും. ഇത് ബുദ്ധിമുട്ടാണ്. ദിനം പ്രതിദിനം കുട്ടികള് വര്ദ്ധിക്കുന്നുണ്ട്. ഇതിനുള്ള യുക്തിയും രചിക്കണം. അടുത്തുളള എല്ലാ കെട്ടിടങ്ങളും വാങ്ങിക്കേണ്ടിവരും. കെട്ടിടത്തിന്റെ ഉടമസ്ഥരോടു ചോദിക്കണം, നിങ്ങള് എത്രയാണ് ചോദിക്കുന്നത്. സമയത്ത് വാങ്ങിക്കേണ്ടി വരുമല്ലോ. ഇതില് ധനത്തിന്റെ കാര്യമൊന്നുമില്ല. വളരെ ദുര്ബലമായ സമയമാണ് വരാന് പോകുന്നത്. അച്ചനും കുട്ടികളും രണ്ടുപേരും അവിനാശിയാണ്. അവിനാശിയായ ഖജനാവാണ് കുട്ടികള്ക്കു നല്കുന്നത്. വളരെയധികം കുട്ടികള്ക്ക് എത്തിച്ചേരണം. ബാബ ചിന്തിക്കുന്നുണ്ട് ഇത്രയും കുട്ടികള് എവിടെ വന്ന് കഴിയും. ബാബ പറയുന്നു നീ എന്തിനാണ് ചിന്തിക്കുന്നത് – കാത്തിരുന്നു കാണൂ. നിങ്ങള് പഠിച്ചു കൊണ്ടിരിക്കൂ, മന്മനാഭവ. നിങ്ങള് കുട്ടികള്ക്ക് ഇതി ചിന്തയിലുണ്ടാവണം ഇപ്പോള് നമുക്ക് കര്മ്മാതീത അവസ്ഥയിലേക്ക് പോകണം, സധോപ്രധാനമായിരുന്നു. ഓര്മ്മയിലൂടെയാണ് പാവനമായി മാറുന്നത്. ബാബ എത്ര സഹജമായാണ് കാര്യങ്ങളെ പറഞ്ഞു തരുന്നത്. കേവലം ബാബയെ ഓര്മ്മിക്കുക എന്നത് വളരെ സഹചമാണ്. പശുക്കുട്ടിക്ക് അതിന്റെ അമ്മയുടെ ഓര്മ്മ വന്നാല് അത് നിലവിളിക്കും. അതാണെങ്കില് മൃഗമാണ്. നിങ്ങള് കുട്ടികളും കരഞ്ഞിട്ടുണ്ടല്ലോ. മുന്നോട്ട് പോകവെ വളരെ നിലവിളിക്കും, വളരെയധികം ഓര്മ്മിക്കും. നിങ്ങള് കുട്ടികള് ഇപ്പോള് അറിയുന്നുണ്ട് ബാബ വന്നു കഴിഞ്ഞു, വിനാശവും നടക്കുക തന്നെ ചെയ്യും. പ്രകൃതി ക്ഷോഭങ്ങളും ഉണ്ടാകും. എല്ലാവരും പരസ്പരം വഴക്ക്- ലഹള കൂടുകയാണ്. എത്ര ചിലവ് ചെയ്താണ് ബോംബുകള് ഉണ്ടാക്കുന്നത്, എത്ര ധനമാണ് ഉപയോഗിക്കുന്നത്. ചിലവ് ഉണ്ടാകുമല്ലോ. ഇത്രയും ചിലവിന് എവിടെ നിന്നാണ് കൊണ്ടു വരുക. മരണത്തെ ഭയക്കുന്നുമുണ്ട്. എന്നിട്ടും ബോംബുണ്ടാക്കുന്നത് അവസാനിപ്പിക്കുന്നുമില്ല. ബോംബുകള് കൊണ്ടുള്ള യുദ്ധം നടക്കും. ബോംബിട്ടാല് ഉടന് തന്നെ മനുഷ്യന് മരിക്കും – ഇതുപോലെയുള്ള ബോംബുകളാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. അത് ഉണ്ടാക്കുന്നതിന് സമയം എടുക്കുന്നുണ്ട് പിന്നെ അതില് മിനിറ്റ് മോട്ടര് ഘടിപ്പിക്കും. വേഗം വേഗം ഉണ്ടാക്കി കൊണ്ടിരിക്കുന്നുണ്ട്. ബോംബുകളും കുറച്ചാണോ ഉണ്ടാക്കുന്നത്? നിങ്ങള് കുട്ടികള്ക്ക് അറിയാം ഈ പഴയ സൃഷ്ടിയുടെ വിനാശം ഉണ്ടാകണം. ഇപ്പോള് പരിധിയില്ലാത്ത ബാബയിലൂടെ സമ്പത്ത് പ്രാപ്തമാവുകയാണ്.

ഭാരതവാസികളുടെ, ദേവി ദേവതാ ധര്മ്മത്തിന്റെ ശാസ്ത്രമാണ് ഗീതാ. ബാക്കി എല്ലാം ചെറിയ-ചെറിയതാണ്, അതിന് മഹിമയൊന്നും ഇല്ല. ഏറ്റവും ഉയര്ന്നത് ബ്രാഹ്മണ ധര്മ്മമാണ്. ബ്രാഹ്മണരുടെ ജോലിയാണ് കഥ കേള്പ്പിക്കുക. നിങ്ങള്ക്ക് പറയാന് കഴിയും ഞങ്ങള് ബ്രഹ്മാവിന്റെ കുട്ടികളായ ബ്രഹ്മാകുമാരന്മാരും ബ്രഹ്മാകുമാരിമാരുമാണ്, ഞങ്ങള്ക്ക് അച്ഛനില് നിന്നും സമ്പത്ത് ലഭിക്കുകയാണ്.ശരി

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ഡ്രാമയുടെ ഓരോ രഹസ്യത്തെയും മനസ്സിലാക്കി കൊണ്ട് ഒരു കാര്യത്തെ കുറിച്ചും ചിന്തിക്കാതിരിക്കൂ. പഠിപ്പ് പഠിച്ചു കൊണ്ടിരിക്കണം. മന്മനാഭവ ആയി കര്മ്മാതീതം ആകുന്നതിന് ചിന്തിക്കണം. സ്വയത്തെ സതോപ്രധാനമാക്കണം.

2) നമ്മള് ആത്മാക്കള് ശിവബാബയുടെ സന്താനങ്ങളായതിനാല് പരസ്പരം സഹോദരന് – സഹോദരനാണ്. ശിവബാബയില് നിന്നും സമ്പത്ത് എടുത്തു കൊണ്ടിരിക്കുകയാണ്. ഈ സന്തോഷത്തില് കഴിയണം.

വരദാനം:-

ഏതുകുട്ടികളാണോ ശിക്ഷണങ്ങളെ കേവലം ശിക്ഷണങ്ങളുടെ രീതിയില് ബുദ്ധിയില് വയ്ക്കാത്തത്, എന്നാല് അവയെ സ്വരൂപത്തില് കൊണ്ടുവരുന്നത് അവര് ജ്ഞാന സ്വരൂപം, പ്രേമ സ്വരൂപം, ആനന്ദ സ്വരൂപ സ്ഥിതിയില് സ്ഥിതി ചെയ്യുന്നു. ആരാണോ ഓരോ ജ്ഞാന ബിന്ദുവിനെയും സ്വരൂപത്തില് കൊണ്ട് വരുന്നത് അവര്ക്കാണ് ബിന്ദു രൂപത്തില് സ്ഥിതി ചെയ്യാന് സാധിക്കുന്നത്. ജ്ഞാന ബിന്ദു മനനം ചെയ്യാന് അല്ലെങ്കില് വര്ണ്ണിക്കാന് സഹജമാണ് എന്നാല് സ്വരൂപമായി അന്യ ആത്മാക്കളെയും സ്വരൂപത്തിന്റെ അനുഭവം ചെയ്യിക്കുക – ഇതാണ് തെളിവ് നല്കുക അര്ത്ഥം സാക്ഷാത്ക്കാര മൂര്ത്തിയാകുക.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top