18 August 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
17 August 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ-പരചിന്തനം ഉപേക്ഷിച്ച് സ്വയത്തിന്റെ മംഗളം ചെയ്യൂ, നിങ്ങള് സ്വര്ണ്ണത്തിനു സമാനമായി മാറി മറ്റുള്ളവര്ക്ക് വഴി പറഞ്ഞു കൊടുക്കൂ.
ചോദ്യം: -
സദാ അശരീരിയായി മാറാനുള്ള അഭ്യാസം ചെയ്തു കൊണ്ടിരിക്കുന്നവരുടെ മുഖ്യമായ അടയാളമെന്തായിരിക്കും?
ഉത്തരം:-
അവര് ബലം പ്രയോഗിച്ച് തന്റെ കര്മ്മേന്ദ്രിയങ്ങളെ വശത്താക്കില്ല. എന്നാല്, സ്വതവെ അവരുടെ കര്മ്മേന്ദ്രിയങ്ങള് ശീതളമാകും. നമ്മള് ആത്മാക്കള് സഹോദര-സഹോദരരാണ് എന്ന സ്മൃതി സ്വതവെയുണ്ടായിരിക്കും. ദേഹാഭിമാനം ഇല്ലാതായിക്കൊണ്ടേയിരിക്കും. നാമ-രൂപത്തിന്റെ ലഹരി സമാപ്തമായിക്കൊണ്ടിരിക്കും. മറ്റുള്ളവരുടെ ഓര്മ്മ വരില്ല.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
അങ്ങ് സ്നേഹത്തിന്റെ സാഗരനാണ്….
ഓം ശാന്തി. ബാബ സ്നേഹത്തിന്റെ സാഗരന് മാത്രമല്ല, എന്നാല് ജ്ഞാനത്തിന്റെയും സാഗരനാണ്. ജ്ഞാനവും അജ്ഞാനവും. ജ്ഞാനത്തെ പകലെന്നും, അജ്ഞാനത്തെ രാത്രിയെന്നുമാണ് പറയുന്നത്. ജ്ഞാനമെന്ന വാക്ക് നല്ലതാണ്. എന്നാല് അജ്ഞാനമെന്ന വാക്ക് മോശമാണ്. പകുതി കല്പം ജ്ഞാനത്തിന്റെ പ്രാപ്തിയും, അടുത്ത പകുതി കല്പം അജ്ഞാനത്തിന്റെ പ്രാപ്തിയും, അതായത് ദുഃഖവുമാണ്. ജ്ഞാനത്തിന്റെ പ്രാപ്തിയാണ് സുഖം. ഇത് നല്ല രീതിയില് മനസ്സിലാക്കേണ്ട കാര്യമാണ്, ജ്ഞാനത്തിന്റെ പകലും, അജ്ഞാനത്തിന്റെ രാത്രിയുമാണ്. ഇത് ആര്ക്കും അറിയില്ല. ജ്ഞാനമെന്ന് എന്തിനെയാണ് പറയുന്നത്, അജ്ഞാനമെന്ന് എന്തിനെയാണ് പറയുന്നത് എന്ന് പരിധിയില്ലാത്ത കാര്യമാണ്. ജ്ഞാനമെന്താണെന്നും, ഭക്തി എന്താണെന്നും നിങ്ങള് എല്ലാവര്ക്കും മനസ്സിലാക്കിക്കൊടുക്കുന്നു. ജ്ഞാനത്തിലൂടെ നിങ്ങള് പൂജ്യരായി മാറുകയാണ്. പൂജ്യരായി മാറുമ്പോള് ക്ഷേത്രങ്ങളിലെ പൂജാ സാമഗ്രികളെയെല്ലാം നിങ്ങള് അറിയുന്നു. നിങ്ങള്ക്കറിയാം ക്ഷേത്രങ്ങളെല്ലാം ഓര്മ്മസ്മരണയാണ്. ദേവീ-ദേവതകളുടെ ജീവിത കഥയെന്താണെന്ന് നിങ്ങള്ക്കറിയാം. പൂജിക്കുന്നവര്ക്ക് സ്വയം തന്നെ ദേവീ-ദേവതകളുടെ ജീവിത കഥ അറിയില്ല. പൂജയെ ഭക്തിയെന്നാണ് പറയുന്നത്. ഭഗവാന് ഭക്തിയുടെ ഫലം നല്കുന്നതിനു വേണ്ടി ഭക്തരെ കണ്ടുമുട്ടണം. അതിനുവേണ്ടി ഭഗവാന് വന്നിട്ടാണ് പൂജ്യരില് നിന്നും പൂജാരിയാക്കി മാറ്റുന്നത്. സത്യയുഗത്തില് പൂജ്യരായവരും, കലിയുഗത്തില് പൂജാരിമാരുമാണ് ഉണ്ടായിരിക്കുക. ഇന്ന് എന്താണ് സംഭവിക്കാന് പോകുന്നതെന്നും, നാളെ എന്താണ് സംഭവിക്കാന് പോകുന്നതെന്നും നിങ്ങള് കുട്ടികള്ക്കറിയാം. വിനാശം തീര്ച്ചയായും ഏതെങ്കിലും സമയം സംഭവിക്കുക തന്നെ വേണം. തയ്യാറെടുപ്പുകള് നടന്നു കൊണ്ടിരിക്കുകയാണ്. ഒരുപാട് പ്രകൃതി ദുരന്തങ്ങളൊക്കെ സംഭവിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ആഭ്യന്തര യുദ്ധവും, പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുന്നതൊന്നും ഈശ്വരനുണ്ടാക്കിയ ദുരന്തങ്ങളാണെന്ന് പറയാന് സാധിക്കില്ല എന്നെഴുതിവെക്കണം. ഇതെല്ലാം ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. ഡ്രാമയനുസരിച്ച് പ്രകൃതി ക്ഷോഭങ്ങളെല്ലാം വരാനിരിക്കുകയാണ്. ഇതെല്ലാം വിനാശത്തിലും സഹായിക്കും. പേമാരിയുണ്ടാകും. വിശന്ന് മരിക്കും, ഭൂമികുലുക്കങ്ങളെല്ലാം വരാനിരിക്കുകയാണ്. ഇവയിലൂടെയെല്ലാമാണ് വിനാശമുണ്ടാകേണ്ടത്. വിനാശം തീര്ച്ചയായും ഉണ്ടാവുക തന്നെ വേണമെന്ന് കുട്ടികള്ക്കറിയാം. വിനാശമുണ്ടായില്ലെങ്കില് സത്യയുഗത്തില് എങ്ങനെയാണ് കുറച്ച് മനുഷ്യരുണ്ടാകുന്നത്. വിനാശം തീര്ച്ചയായും ഒരുമിച്ചായിരിക്കും. കുട്ടികള്ക്ക് നന്നായി അറിയാം ഈ എല്ലാ വസ്ത്രങ്ങളും ശുദ്ധമാക്കും . ഇത് പരിധിയില്ലാത്ത വലിയ മെഷീണറിയാണ്. ഈശ്വരന് അഴുക്കുള്ള വസ്ത്രങ്ങളെ അലക്കുന്നു…. എന്ന് പാടാറുണ്ട്, ഇത് വസ്ത്രത്തിന്റെ കാര്യമല്ല. വസ്ത്രം എന്നാല് ശരീരത്തിന്റെ കാര്യമാണ്. ആത്മാക്കളെ യോഗബലത്തിലൂടെ കഴുകണം. ഈ കലിയുഗത്തില് 5 തത്വങ്ങളും തമോപ്രധാനമാണെങ്കില് ശരീരവും തമോപ്രധാനമായി മാറുന്നു. പതിത-പാവനനായ ബാബ വന്നാണ് പാവനമാക്കി മാറ്റുന്നത്. ബാക്കിയെല്ലാം വിനാശമാകും. എങ്ങനെയാണ് പാവനമായി മാറുന്നത് എന്ന് നിങ്ങള്ക്കറിയാം. വളരെ സഹജമായ വഴിയാണ് പറഞ്ഞു തരുന്നത്. മനുഷ്യര് ഒന്നും മനസ്സിലാക്കുന്നില്ല. ഭക്തിയും, യജ്ഞവുമെല്ലാം നടക്കുന്ന സ്ഥലത്ത് ചെന്ന് മനസ്സിലാക്കി കൊടുക്കണം-നിങ്ങള് ഭക്തി ചെയ്യുന്നവരുടെ ജീവചരിത്രമറിയുകയാണെങ്കില് മാത്രമേ നിങ്ങള് ദേവതയായി മാറൂ എന്ന്. ദേവീ-ദേവതകള് എങ്ങനെയാണ് ജീവന്മുക്തി പ്രാപ്തമാക്കിയതെന്ന് മനസ്സിലാക്കൂ, എന്നാല് നിങ്ങള്ക്കും ജീവന്മുക്തി പ്രാപ്തമാക്കാന് സാധിക്കും. ക്ഷേത്രത്തില് ഇരുന്ന് ജീവിത കഥ മനസ്സിലാക്കി കൊടുക്കുന്നതിലൂടെ നല്ല രീതിയില് മനസ്സിലാക്കും.
നിങ്ങളും ബാബയില് നിന്നും ജീവിത കഥ കേള്ക്കുകയാണ്. നിങ്ങള് കുട്ടികള്ക്ക് എത്ര വിവേകമാണ് ലഭിക്കുന്നത്. ആര്ക്കും പരമപിതാ പരമാത്മാവിന്റെ ജീവിത കഥ അറിയില്ല. പരമാത്മാവ് സര്വ്വവ്യാപിയാണെന്ന് പറയുന്നതിലൂടെ ജീവിത കഥയേ ഉണ്ടാകുന്നില്ല. പരമപിതാ പരമാത്മാവിന്റെ ജീവിത കഥയെക്കുറിച്ച് അഥവാ ആദി-മദ്ധ്യ-അന്ത്യത്തെക്കുറിച്ച് നിങ്ങള് കുട്ടികള്ക്കറിയാം. ബാബ പതിതരെ പാവനമാക്കി മാറ്റുന്ന ഈ സംഗമയുഗത്തിന്റെ സമയത്തെയാണ് ആരംഭ കാലഘട്ടം എന്ന് പറയുന്നത്. പിന്നീട് മദ്ധ്യകാലഘട്ടത്തില് ഭക്തിയുടെ പാര്ട്ട് നടക്കുന്നു. ബാബ പറയുന്നു-ഈ സംഗമയുഗത്തില് വന്നാണ് സ്ഥാപന ചെയ്യുന്നതും, ചെയ്യിപ്പിക്കുകയും ചെയ്യുന്നത്. ബാബ ചെയ്യുന്നവനും, ചെയ്യിപ്പിക്കുന്നവനുമാണ്. പ്രേരണയെ ചെയ്യുക എന്ന് പറയില്ല. ബാബ വന്നാണ് ബ്രഹ്മാവിന്റെ കര്മ്മേന്ദ്രിയങ്ങളിലൂടെ ചെയ്യുന്നത്, ഇതിനെ പ്രേരണ എന്ന് പറയില്ല. ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനുമായ ബാബ തീര്ച്ചയായും സന്മുഖത്തല്ലേ ചെയ്യിപ്പിക്കൂ. പ്രേരണയിലൂടെ ഒന്നും നടക്കില്ല. ആത്മാവിന് ശരീരമില്ലാതെ ഒന്നും ചെയ്യാന് സാധിക്കില്ല. ഈശ്വരനാണ് പ്രേരണയിലൂടെ എല്ലാം ചെയ്യുന്നതെന്ന് ഒരുപാട് പേര് പറയുന്നു. ചിലരെല്ലാം പറയുന്നു- ബാബാ, അങ്ങ് എന്റെ പതിയുടെ ബുദ്ധി ശരിയാക്കുന്നതിനു വേണ്ടി പ്രേരണ നല്കൂ എന്ന്. ബാബ പറയുന്നു- ഇതില് പ്രേരണയുടെ കാര്യമൊന്നുമില്ല. അങ്ങനെയാണെങ്കില് എന്തിനാണ് ശിവജയന്തി ആഘോഷിക്കുന്നത്? പ്രേരണയിലൂടെ എല്ലാം നടക്കുമെങ്കില് പിന്നെ ബാബക്ക് വരേണ്ട ആവശ്യമെന്താണ്? ഒന്ന് ഈശ്വരന് എന്താണ് വസ്തു എന്ന് മനസ്സാലാക്കുന്നില്ല. ഈശ്വരന്റെ പ്രേരണയിലൂടെയാണ് എല്ലാം നടക്കുന്നതെന്ന് മാത്രം പറയുന്നു. ചെയ്യുന്നവനും, ചെയ്യിപ്പിക്കുന്നവനുമായ നിരാകാരനായ ബാബ പ്രേരണയിലൂടെ എങ്ങനെ ചെയ്യാനാണ്! ബാബ വന്നാണ് വഴി പറഞ്ഞു തരുന്നത്. ബാബ ബ്രഹ്മാവിന്റെ കര്മ്മേന്ദ്രിയങ്ങളിലൂടെയാണ് മുരളി കേള്പ്പിക്കുന്നത്. കര്മ്മേന്ദ്രിയങ്ങളുടെ ആധാരമെടുക്കാതെ എങ്ങനെയാണ് മുരളി കേള്പ്പിക്കുന്നത്! ജ്ഞാനത്തിന്റെ സാഗരനാണെങ്കില് കേള്പ്പിക്കാന് മുഖം വേണമല്ലോ. മുഴുവന് ലോകത്തിന്റെയും ആദി-മദ്ധ്യ-അന്ത്യത്തെക്കുറിച്ച് നിങ്ങള് കുട്ടികള്ക്കറിയാം. മുഴുവന് ജ്ഞാനവും ലഭിച്ചുകഴിഞ്ഞു. ജ്ഞാനമില്ലാതെ ഗതിയില്ലെന്ന് മനസ്സിലാക്കുന്നു. ആരാണ് ജ്ഞാനം നല്കുക? ജ്ഞാനമാര്ഗ്ഗവും അജ്ഞാനമാര്ഗ്ഗവും തമ്മിലുള്ള വ്യത്യാസമെത്രയാണെന്ന് നോക്കൂ! വിജ്ഞാനമെന്നും പറയുന്നു. അജ്ഞാനം അന്ധകാരമാണ്. ജ്ഞാനവും, അജ്ഞാനവും മുക്തി-ജീവന്മുക്തിയെന്നും പറയുന്നു. ഇപ്പോള് നിങ്ങള്ക്ക് പാവനമായി മാറാനുള്ള ജ്ഞാനമാണ് ലഭിക്കുന്നത്. നിങ്ങള് സ്വദര്ശന ചക്രധാരികളായി മാറുകയാണെന്ന് ആരെങ്കിലും കേട്ടാല് അത്ഭുതപ്പെടും. ആത്മാവ് ജ്ഞാനമെടുക്കുകയാണെങ്കില് തീര്ച്ചയായും അതിനനുസരിച്ചള്ള സംസ്കാരമല്ലേ കൊണ്ടു പോവുകയുള്ളൂ. മനുഷ്യനില് നിന്നും ദേവതയായി മാറുകയാണെങ്കില് ജ്ഞാനം ബുദ്ധിയില് ഉണ്ടായിരിക്കണം. പക്ഷെ ബാബ മനസ്സിലാക്കി തരുന്നു, ഇത് പ്രാപ്തിക്കു വേണ്ടിയുള്ള പുരുഷാര്ത്ഥമാണ്. പ്രാലബ്ധം ലഭിച്ചു കഴിഞ്ഞാല് പിന്നെ ജ്ഞാനത്തിന്റെ ആവശ്യമെന്താണ്! സത്യയുഗം നിങ്ങള് കുട്ടികളുടെ പ്രാലബ്ധമാണ്. ഈ കാര്യം കേട്ടാല് തന്നെ അത്ഭുതപ്പെടും. ജ്ഞാനം പരമ്പരയായി എന്തുകൊണ്ടാണ് തുടരാത്തത്! ബാബ പറയുന്നു- ഈ ജ്ഞാനം പ്രായേണ ലോപിച്ചു പോകുന്നു. പകല് സമയമായാല് ജ്ഞാനത്തിന്റെ ആവശ്യമുണ്ടാകാന് അജ്ഞാനമില്ല. ഇതും മനസ്സിലാക്കേണ്ടതും മനസ്സിലാക്കിക്കൊടുക്കേണ്ടതുമായ കാര്യമാണ്. പെട്ടെന്ന് ആര്ക്കും മനസ്സിലാക്കാന് സാധിക്കില്ല. ശിവബാബ ഭാരതത്തിലേക്ക് കുട്ടികള്ക്കു വേണ്ടി സമ്മാനവും കൊണ്ടുവരുന്നു, അതുപോലെ ഭക്തിയുടെ ഫലവും നല്കുന്നു. ഭക്തിക്കു ശേഷമാണ് സത്ഗതിയു ണ്ടാകുന്നത്. വിനാശവും തീര്ച്ചയായും ഉണ്ടായിരിക്കും. അതിനു വേണ്ടിയുള്ള സാധ്യതകളെല്ലാം മുന്നിലുണ്ട്. ഒരു തീപ്പൊരിയില് ഒന്നു രണ്ട് മണിക്കൂറില് തന്നെ മുഴുവന് കെട്ടിടവും കത്തിയില്ലായതായി എന്ന് നിങ്ങള് കേള്ക്കും. ഇത് പുതിയ കാര്യമൊന്നുമല്ല, തീര്ച്ചയായും വിനാശമുണ്ടാവുക തന്നെ വേണം. സത്യയുഗത്തില് ശ്രേഷ്ഠാചാരികളായ കുറച്ച് മനുഷ്യര് മാത്രമെയുള്ളൂ. അതിനാല് ശ്രേഷ്ഠചാരികളായി മാറാന് എത്ര പ്രയത്നമാണ് ഉള്ളത്. മായ മൂക്കിനു പിടിച്ച് താഴേക്കിടുന്നു. അങ്ങനെ വീഴുന്നവര്ക്കെല്ലാം നല്ല മുറിവും പറ്റാറുണ്ട്. പിന്നീട് സമയമെടുക്കുന്നു. ഏറ്റവും വലിയ മുറിവാണ്-കാമമാകുന്ന വികാരത്തിന്റെ. അതുകൊണ്ടാണ് കാമം മഹാശത്രുവാണെന്ന് പറയുന്നത്. ഈ വികാരം തന്നെയാണ് പതിതമാക്കി മാറ്റുന്നത്. വികാരത്തിനു വേണ്ടിയാണ് അടിയുണ്ടാക്കുന്നത്. വികാരത്തിലേക്ക് പോകാന് പറയുന്നവരോട് തീര്ച്ചയായും പറയണം-ഇതിനെക്കാളും നല്ലത് പാത്രം കഴുകുന്നതാണ്. അടിച്ച്-തുടക്കേണ്ടി വന്നാലും പവിത്രമായി തന്നെ ജീവിക്കും. ഇതിനു വേണ്ടി ഒരുപാട് പ്രയത്നിക്കണം. ബാബയെ ശരണം പ്രാപിച്ചു വരുമ്പോള് മായയും യുദ്ധം ചെയ്യാന് ആരംഭിക്കുന്നു. 5 വികാരങ്ങളാകുന്ന രോഗം ഒന്നു കൂടി ശക്തമായി വര്ദ്ധിക്കുന്നു. ആദ്യം ഉറച്ച നിശ്ചയബുദ്ധി കളായിരിക്കണം. ജീവിച്ചിരിക്കെ മരിച്ചിരിക്കണം. ഈ ലോകത്തില് നിന്നും നങ്കൂരം എടുത്തു കഴിഞ്ഞിരിക്കണം. കലിയുഗത്തിലെ വികാരങ്ങളുടെ തീരം നിങ്ങള് ഉപേക്ഷിച്ചു കഴിഞ്ഞു. ഇപ്പോള് നമ്മള് അശരീരിയായി മാറി വീട്ടിലേക്കുള്ള യാത്രയിലാണ്. നമ്മള് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊരു ശരീരത്തിലേക്ക് പോകുമെന്ന ജ്ഞാനം ആത്മാവിനുണ്ട്. നമ്മള് ഗൃഹസ്ഥത്തിലിരുന്ന് താമര പുഷ്പത്തിനു സമാനം പവിത്രമായി മാറി യാത്ര ചെയ്യുകയാണ്. നമ്മള് പാവനമായി മാറാനാണ് യോഗം ചെയ്യുന്നത്. ഓര്മ്മയിലൂടെ വികര്മ്മങ്ങള് വിനാശമായാല് മാത്രമെ ആത്മാവ് ശരീരം ഉപേക്ഷിക്കുകയുള്ളൂ. എത്ര ഒന്നാന്തരമായ യാത്രയാണ്. തന്റെ അച്ഛനേയും രാജധാനിയേയും മാത്രം ഓര്മ്മിക്കൂ. എന്നാല് ഇത്രയും സഹജമായ കാര്യം പോലും ഓര്മ്മയില് നില്ക്കുന്നില്ല. അല്ലാഹുവിനെ മാത്രം ഓര്മ്മിക്കൂ. പക്ഷെ, മായ ഓര്മ്മിക്കാന് അനുവദിക്കില്ല, ഇതിലാണ് പരിശ്രമം ഉള്ളത്. ആത്മാവിനാണ് ജ്ഞാനം ലഭിച്ചിരിക്കുന്നത്. നമ്മുടെ ബാബ വന്നിരിക്കുകയാണ്. ആത്മാവല്ലേ പഠിക്കുന്നത്. ആത്മാവ് ശരീരത്തിലൂടെയാണ് ജന്മമെടുക്കുന്നത്. ആത്മാവ് സഹോദര-സഹോദരനാണ്. ദേഹാഭിമാനത്തിലേക്ക് വരുന്നതിലൂടെ ഒരുപാട് സംബന്ധങ്ങളുണ്ടാകുന്നു. ഇവിടെ നിങ്ങള് സഹോദര-സഹോദരിയുമായി മാറിക്കഴിഞ്ഞു. ആത്മാക്കള് പരസ്പരം സഹോദര-സഹോദരങ്ങളും, സഹോദരീ-സഹോദരരുമാണ്. പ്രവര്ത്തി മാര്ഗ്ഗമല്ലേ. രണ്ടുപേര്ക്കും സമ്പത്ത് വേണം. ആത്മാവാണ് പുരുഷാര്ത്ഥം ചെയ്യുന്നത്. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കാനാണ് പരിശ്രമമുള്ളത്. ദേഹാഭിമാനമുണ്ടാകരുത്. ശരീരമില്ലെങ്കില് പിന്നെ എങ്ങനെ വികാരത്തില് പോകും. നമ്മള് ആത്മാക്കള്ക്ക് ബാബയുടെ അടുത്തേക്ക് പോകണം. ശരീര ബോധം ഉണ്ടായിരിക്കരുത്. യോഗിയായി മാറുന്തോറും കര്മ്മേന്ദ്രിയങ്ങള് ശാന്തമായിക്കൊണ്ടിരിക്കും. ദേഹാഭിമാനത്തിലേക്ക് വരുന്നതിലൂടെയാണ് കര്മ്മേന്ദ്രിയങ്ങള് ചഞ്ചലമാകുന്നത്. നമുക്ക് പ്രാപ്തിയുണ്ടാകുന്നുണ്ടെന്ന് ആത്മാവിനറിയാം. ശരീരത്തില് നിന്നും വേറിടുന്തോറും കര്മ്മേന്ദ്രിയങ്ങള് ശാന്തമായിക്കൊണ്ടിരിക്കും. സന്യാസിമാരെല്ലാം മരുന്ന് കഴിച്ചാണ് കര്മ്മേന്ദ്രിയങ്ങളെ ശാന്തമാക്കുന്നത്. അപ്പോള് അത് ഹഠയോഗമായില്ലേ. നിങ്ങള്ക്ക് യോഗത്തിലൂടെ ശാന്തമാകണം. യോഗബലത്തിലൂടെ നിങ്ങള്ക്ക് കര്മ്മേന്ദ്രിയങ്ങളെ വശത്താക്കാന് സാധിക്കില്ലേ? ആത്മാഭിമാനിയാകുന്തോറും കര്മ്മേന്ദ്രിയങ്ങള് ശാന്തമായിക്കൊണ്ടേയിരിക്കും. ഒരുപാട് പരിശ്രമിക്കേണ്ടതായി വരും കാരണം പ്രാപ്തി ഉയര്ന്നതാണല്ലോ. ബാബ പറയുന്നു- യോഗബലത്തിലൂടെയാണ് നിങ്ങള് വിശ്വത്തിന്റെ അധികാരികളായി മാറുന്നത്. കര്മ്മേന്ദ്രിയങ്ങളുടെ മേല് വിജയം പ്രാപ്തമാക്കുന്നതു കൊണ്ട് ഭാരതത്തിന്റെ യോഗം പ്രസിദ്ധമാണ്. നിങ്ങള് മനുഷ്യനില് നിന്നും ദേവതയും, പതിതത്തില് നിന്നും പാവനമായി മാറുന്നു. പ്രജകളും സ്വര്ഗ്ഗവാസികളല്ലേ. യോഗബലത്തിലൂടെയാണ് നിങ്ങള് സ്വര്ഗ്ഗവാസികളായി മാറുന്നത്, അല്ലാതെ ബാഹുബലത്തിലൂടെയല്ല. ഒരുപാട് പരിശ്രമമൊന്നുമില്ല. കുമാരിമാര്ക്ക് പരിശ്രമം തന്നെയില്ല. ഫ്രീയാണ്. വികാരത്തില് പോയാല് വലിയ പ്രശ്നമാകും. കുമാരിയായി കഴിയുന്നത് നല്ലതാണ്. ഇല്ലെങ്കില് അധര് കുമാരിയെന്ന് പേര് വരും. യുഗളായി മാറേണ്ട ആവശ്യമെന്താണ്? യുഗളായി മാറുന്നതിലൂടെയും നാമ-രൂപത്തിന്റെ ലഹരിയുണ്ടാകുന്നു. ഇതും വിഢ്ഢിത്തമാണ്. യുഗളായി മാറിയതിനു ശേഷം പവിത്രമായി മാറാന് നല്ല പരിശ്രമം വേണം. ഇതിനുവേണ്ടി പൂര്ണ്ണമായും ജ്ഞാനത്തിന്റെ ഉയര്ന്ന സ്ഥിതി വേണം. ധൈര്യം വെക്കുന്നവര് ഒരുപാട് പേരുണ്ട്. എന്നാല് കാമമാകുന്ന അഗ്നിയുടെ തീപ്പൊരി വീഴുന്നതിലൂടെ കളി അവസാനിക്കുന്നു. അതുകൊണ്ടാണ് ബാബ പറയുന്നത്-ഇതിലും നല്ലത് കുമാരിയാണ്. എന്തിനാണ് അധര്കുമാരിയായി മാറണമെന്ന ചിന്ത പോലും വരുന്നത്? കുമാരിമാരുടെ പേര് പ്രശസ്തമാണ്. ബാല-ബ്രഹ്മചാരികളാണ്. ബാല-ബ്രഹ്മചാരികളായി കഴിയുന്നത് നല്ലതാണ്. ശക്തി ലഭിക്കും. മറ്റാരുടെയും ഓര്മ്മ വരില്ല. പിന്നെ ധൈര്യമുണ്ടെങ്കില് ചെയ്തു കാണിക്കൂ. പക്ഷെ, പ്രയത്നമുണ്ട്. യുഗളാണെങ്കില് രണ്ടു പേരാകുന്നു. കുമാരിയാണെങ്കില് ഒറ്റയാണ്. രണ്ടാകുമ്പോള് പരസ്പരം ദ്വൈത ഭാവനയുണ്ടാകുന്നു. എത്രത്തോളം സാധിക്കുന്നുവോ കുമാരിയായി ഇരിക്കുക നല്ലതാണ്. കുമാരിമാര്ക്ക് സേവനത്തിന് പോകാന് സാധിക്കും. ബന്ധനത്തില് അകപ്പെടുന്നതിലൂടെ ബന്ധനം വൃദ്ധി പ്രാപിക്കുന്നു. ബുദ്ധി കുടുങ്ങി പോകുന്ന തരത്തില് എന്തിനാണ് വല നെയ്യുന്നത്? അങ്ങനെയുള്ള വലയില് കുടുങ്ങാന് തന്നെ പാടില്ല? കുമാരിമാര്ക്ക് വളരെ നല്ലതാണ്. കുമാരിമാര് പേരും പ്രശസ്തമാക്കിയിട്ടുണ്ട്. കനൈയ്യാ(കുമാരിമാരുടെ കൃഷ്ണന്)എന്ന പേരിന്റെ മഹിമയുണ്ടല്ലോ. കുമാരിമാരായി ജീവിക്കുന്നത് വളരെ നല്ലതാണ്. കുമാരിമാര്ക്ക് വളരെ നല്ലതാണ്. വിദ്യാര്ത്ഥി ജീവിതം പവിത്രമായ ജീവിതവുമാണ്. ബുദ്ധിയും ഫ്രെഷായിരിക്കും. കുമാരന്മാര്ക്ക് ഭീഷ്മപിതാമഹനെ പോലെയായി മാറണം. ദില്വാഡാ ക്ഷേത്രത്തില് ഓര്മ്മസ്മരണയുണ്ട്, കാരണം കല്പം മുമ്പും ഇങ്ങനെയായി മാറിയിട്ടുണ്ട്. ബാബ ഇപ്പോള് കുട്ടികള്ക്ക് നിര്ദേശം നല്കുന്നു-എന്നെ ഓര്മ്മിക്കൂ. മറ്റെല്ലാ കാര്യങ്ങളും ഉപേക്ഷിച്ച് തന്റെ മംഗളം ചെയ്യൂ. ബാബയെ ഓര്മ്മിക്കുന്നതിലാണ് മംഗളമുള്ളത്. തെറ്റുകളെല്ലാം സംഭവിക്കാറുണ്ട്, കുട്ടികളുടെ അവസ്ഥ താഴേക്ക് വീഴുന്നു. നിങ്ങള് പരചിന്തനം ഉപേക്ഷിച്ച് തന്റെ മംഗളം ചെയ്യൂ. മറ്റൊരു ചിന്തനത്തിലേക്കും പോകേണ്ട ആവശ്യമില്ല. നിങ്ങള് സ്വര്ണ്ണത്തെ പേലെയായി മാറി മറ്റുള്ളവര്ക്കും വഴി പറഞ്ഞു കൊടുക്കൂ. സതോപ്രധാനമായി മാറാന് ഒരു വഴി മാത്രമെയുള്ളൂ. പാവനമായി മാറാതെ മുക്തിധാമത്തിലേക്ക് പോകാന് സാധിക്കില്ല. ഒരു വഴി മാത്രമെയുള്ളൂ, അവസാനം ഏത് മതത്തിലൂടെ നടക്കുന്നുവോ, അതിനനുസരിച്ചുള്ള ഫലം പ്രാപ്തമാകും. പരചിന്തനം ഉപേക്ഷിക്കൂ. ഇല്ലെങ്കില് അവനവന്റെ നഷ്ടമുണ്ടാകും. ബാബ ശപിക്കുകയില്ല. ശ്രീമതത്തിലൂടെ നടക്കുന്നില്ലെങ്കില് സ്വയം സ്വയത്തെ ശപിക്കുകയാണ്. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. നിശ്ചയബുദ്ധികളായി മാറി ജീവിച്ചിരിക്കെ ഈ ലോകത്തില് നിന്നും തന്റെ ബുദ്ധിയുടെ നങ്കൂരം മാറ്റണം. ബാബയുടെ ഓരോ നിര്ദേശത്തേയും പാലിച്ച് തന്റെ മംഗളം ചെയ്യണം.
2. മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാതെ തന്റെ ബുദ്ധിയെ ശുദ്ധമായ സ്വര്ണ്ണത്തെ പോലെയാക്കി മാറ്റണം. പരചിന്തനത്തില് തന്റെ സമയത്തെ പാഴാക്കരുത്. യോഗബലത്തിലൂടെ തന്റെ കര്മ്മേന്ദ്രിയങ്ങളെ ശാന്തവും ശീതളവുമാക്കി മാറ്റണം.
വരദാനം:-
ആരാണോ സ്വയത്തെ അതിഥിയാണെന്ന് മനസ്സിലാക്കി നടക്കുന്നത് അവര് തന്റെ ദേഹമാകുന്ന കെട്ടിടത്തില് നിന്ന് നിര്മ്മോഹി ആയിരിക്കും അതിഥിക്ക് തന്റെതായി ഒന്നുമുണ്ടാകില്ല, കാര്യത്തിന് എല്ലാ വസ്തുക്കളേയും ഉപയോഗിക്കും. എന്നാല് എന്റെതെന്ന ഭാവമുണ്ടാകില്ല. അവര് എല്ലാ വസ്തുക്കളേയും ഉപയോഗിച്ചു കൊണ്ടും എത്ര വേറിട്ടിരിക്കുന്നുവോ അത്രയും ബാബയുടെ സ്നേഹിയായിട്ടുമിരിക്കും. ദേഹം, ദേഹ സംബന്ധികള് അതോടൊപ്പം വൈഭവങ്ങളില് നിന്നും സഹജമായും ഉപരാമമാകും. എത്രത്തോളം അതിഥിയാണെന്ന മനോഭാവത്തിലിരിക്കുന്നുവോ അത്രയും പ്രവൃത്തി ശ്രേഷ്ഠവും , സ്ഥിതി ഉയര്ന്നതുമാകും.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!