18 April 2022 Malayalam Murli Today | Brahma Kumaris

18 April 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

17 April 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ - നിശ്ചയം ചെയ്യൂ, നമ്മുടെതായി എന്തെല്ലാമുണ്ടോ അത് ബാബയുടെതാണ്, പിന്നീട് ട്രസ്റ്റിയായി സംരക്ഷിക്കൂ എങ്കില് എല്ലാം പവിത്രമാകും, നിങ്ങളുടെ പാലന ശിവബാബയുടെ ഭണ്ഡാരയില് നിന്നുമുണ്ടാവും.

ചോദ്യം: -

ശിവബാബയില് പൂര്ണ്ണമായി ബലിയര്പ്പിച്ചതിന് ശേഷം ഏതൊരു ശ്രദ്ധയാണ് അത്യാവശ്യമായി വെക്കേണ്ടത്?

ഉത്തരം:-

എപ്പോള് നിങ്ങള് ബലിയര്പ്പിച്ചോ അപ്പോള് എല്ലാം ശിവബാബയുടെതായിക്കഴിഞ്ഞു പിന്നീട് ഓരോ ചുവടിലും അഭിപ്രായം തേടേണ്ടതുണ്ട്. അഥവാ എന്തെങ്കിലും മോശമായ കര്മ്മം ചെയ്തുവെങ്കില് പാപം വളരെയധികം വര്ദ്ധിക്കും. ശിവബാബയ്ക്കു സമര്പ്പിച്ച ധനം കൊണ്ട് ഏതൊരു പാപകര്മ്മവും ചെയ്യാന് സാധിക്കില്ല എന്തുകൊണ്ടെന്നാല് ഓരോ ഓരോ പൈസയും വജ്ര സമാനമാണ്, ഇതിനെ വളരെയധികം സംരക്ഷിക്കണം. ഒന്നും വ്യര്ത്ഥമാകരുത്. ബാബ നിങ്ങളുടെ ഒന്നും എടുക്കുന്നില്ല നിങ്ങളുടെ പക്കലുളള പൈസ മനുഷ്യനെ കക്കയില് നിന്ന് വജ്ര സമാനമാക്കി മാറ്റുന്നതിന്റെ സേവനത്തില് ഉപയോഗിക്കണം.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഇന്ന് മനുഷ്യന് അന്ധകാരത്തിലാണ്..

ഓം ശാന്തി. ഇത് ഭക്തിയിലുള്ളവര്ക്ക് വേണ്ടിയുള്ള ഗീതമാണ്. നിങ്ങള്ക്കാണങ്കില് ഈ ഗീതം പാടാന് സാധിക്കില്ല എന്തുകൊണ്ടെന്നാല് എല്ലാവരും പറയുന്നുമുണ്ട് ഭഗവാനേ വന്ന് തിരിച്ചറിവ് നല്കൂ. പ്രഭു തന്നെയാണ് വന്ന് തന്റെ തിരിച്ചറിവ് നല്കുന്നത്. പ്രഭു, ഭഗവാന്, ഈശ്വരന് എല്ലാം ഒന്ന് തന്നെയാണ്. പ്രഭുവിന് പകരം നിങ്ങള് പറയും ബാബ, അപ്പോള് തികച്ചും സഹജമായി മാറുന്നു. ബാബാ എന്ന ശബ്ദം കുടുംബത്തിന്റെയാണ്. മുഴുവന് രചനയും അച്ഛന്റെത് തന്നെയാണ്, അപ്പോള് എല്ലാവരും കുട്ടികളായി. ബാബ എന്ന് പറയുക വളരെ സഹജമാണ്. കേവലം പ്രഭു അഥവാ ഗോഡ് എന്ന് പറയുന്നതിലൂടെ അച്ഛനെന്ന് മനസ്സിലാകില്ല, ബാബയുടെ സ്നേഹത്തിന്റെയോ അഥവാ സ്വത്തിന്റെയോ അറിവുണ്ടാവുകയില്ല. ബാബയാണെങ്കില് സ്വര്ഗ്ഗം രചിക്കുകയാണ്. ഇത്രയും ചെറിയ കാര്യം പോലും ആരും മനസ്സിലാക്കുന്നില്ല. അരകല്പം കഷ്ടപ്പാട് അനുഭവിച്ചു കഴിഞ്ഞു പോയി. ബാബ വന്ന് സെക്കന്റില് തിരിച്ചറിവ് നല്കുന്നു. ബാബയുടെ മുന്നില് കുട്ടികള് ഇരിക്കുന്നുണ്ടെങ്കിലും പോകെ പോകെ നിശ്ചയം മുറിഞ്ഞു പോകുന്നു. അഥവാ ഉറച്ച നിശ്ചയമുണ്ട് എങ്കില് സത്യം സത്യമായ ബ്രാഹ്മണനായി മാറും. നമ്മള് തന്നെയാണ് ശിവബാബയുടെ പേരകുട്ടികള്, ബാബയുടെ വീട്ടിലേതായി. മനസ്സിലാക്കുന്നു – നമ്മള് ബ്രാഹ്മണര് ശിവബാബയുടെ ഭണ്ഡാരയില് നിന്നാണ് കഴിക്കുന്നത്. ബ്രാഹ്മണരായി എങ്കില് ബ്രാഹ്മണരുടെത് തന്നെയാണ് ബ്രഹ്മാഭോജനം. ശിവബാബയുടെ ഭണ്ഡാരയിലെ ഭോജനമായി, ഈ നിശ്ചയമുണ്ടാകണം. നമ്മള് ശിവബാബയുടെത് മാത്രമാണ്. ബാബയെ വിട്ടു പോകേണ്ട കാര്യമില്ല. നമ്മള് ബ്രാഹ്മണര് ശിവബാബയുടെ കുട്ടികളാണ്. നമ്മുടെതെല്ലാം ബാബയുടെതാണ് അതുപോലെ ബാബയുടേതെല്ലാം നമ്മുടെതുമാണ്. വ്യാപാരികള്ക്ക് കണക്കെടുക്കേണ്ടതുണ്ട്. നമ്മുടെതെല്ലാം ബാബയുടെതും അതുപോലെ ബാബയുടെതെല്ലാം നമ്മുടെതുമാണണെങ്കില് ത്രാസ്സില് ആരുടെ ഭാഗമാണ് ഭാരിച്ചത്? നമ്മുടെ പക്കലാണെങ്കില് കക്കകളാണ് നമ്മള് പറയുന്നു ബാബയുടെ രാജ്യം നമ്മുടെയാണ്. അപ്പോള് വ്യത്യാസമുണ്ടല്ലോ. നിങ്ങള്ക്കറിയാം നമ്മള് ഈശ്വരനിലൂടെ വിശ്വത്തിന്റെ അധികാരിയായി മാറുന്നുവെന്ന്. നമ്മുടെയടുത്ത് എന്തെല്ലാമുണ്ടോ അത് ബാബക്ക് നല്കുന്നു. പിന്നെ ബാബ പറയുന്നു കുട്ടികളേ നിങ്ങള് തന്നെ ട്രസ്റ്റിയായി സംരക്ഷിക്കൂ. മനസ്സിലാക്കൂ ഇത് ശിവബാബയുടെതാണ്. സ്വയം ശിവബാബയുടെ കുട്ടികളാണെന്ന് മനസ്സിലാക്കി നടക്കൂ, അപ്പോള് എല്ലാം പവിത്രമായി മാറും. അങ്ങനെയെങ്കില് ഗൃഹസ്ഥത്തിലും ബ്രഹ്മാഭോജനം ഉണ്ടാക്കുന്നതുപോലെത്തന്നെയാണ്. ശിവബാബയുടെ ഭണ്ഡാരയായി മാറി എന്തുകൊണ്ടെന്നാല് ബ്രാഹ്മണര് തന്നെയാണ് ഉണ്ടാക്കുന്നത്. അല്ലെങ്കിലും എല്ലാവരും പറയുന്നത് ഈശ്വരന് നല്കിയതാണെന്നാണ്, പക്ഷെ ഇവിടെയാണെങ്കില് ബാബ സന്മുഖത്ത് വരുകയാണ്. അപ്പോള് നമ്മള് ബാബയുടെ മേല് ബലിയര്പ്പണമാകുന്നു. നമ്മള് ഒരു തവണ ബലിയര്പ്പണമായി എങ്കില് അത് ശിവബാബയുടെ ഭണ്ഡാരയായി. അതിനെ തന്നെയാണ് ബ്രഹ്മാഭോജനം എന്ന് പറയുന്നത്. നമ്മള് എന്താണോ കഴിക്കുന്നത് അത് ശിവബാബയുടെ ഭണ്ഡാരയിലെതാണെന്ന് മനസ്സിലാക്കുന്നു. തീര്ച്ചയായും പവിത്രമായിരിക്കുക തന്നെ വേണം. ഭോജനവും പവിത്രമാകുന്നു പക്ഷെ ബലിയര്പ്പണമാകുമ്പോള് മാത്രം. ബാബയ്ക്ക് ഒന്നും തന്നെ നല്കേണ്ടതില്ല, കേവലം ബലിയര്പ്പണമാകണം. ബാബാ ഇതെല്ലാം അങ്ങയുടെതാണ്. ശരി കുട്ടികളെ ട്രസ്റ്റിയായി സംരക്ഷിക്കൂ. ശിവബാബയുടെതാണെന്ന് മനസ്സിലാക്കി കഴിക്കുകയാണെങ്കില് ശിവബാബയുടെ ഭണ്ഡാരയില് നിന്ന് കഴിക്കുന്നതു പോലെയായി. അഥവാ ശിവബാബയെ മറന്നു പോവുകയാണെങ്കില് പിന്നെ അത് പവിത്രമാകില്ല. നിങ്ങള് കുട്ടികള്ക്ക് തന്റെ വീടിനേയും സംരക്ഷിക്കണം. പക്ഷെ സ്വയം ട്രസ്റ്റിയാണെന്ന് മനസ്സിലാക്കി വീട്ടിലിരുന്നു കൊണ്ടും ശിവബാബയുടെ ഭണ്ഡാരയില് നിന്ന് തന്നെയാണ് കഴിക്കുന്നത്. എന്തെല്ലാം ബലിയര്പ്പണമാക്കുന്നുവോ അത് ശിവബാബയുടെതാകും. ഒന്നും മനസ്സിലാകുന്നില്ലെങ്കില് ചോദിക്കൂ. ശിവബാബയുടെ ഖജനാവില് നിന്ന് ചിലവ് ചെയ്ത് എന്തെങ്കിലും പാപം ചെയ്യരുത്. ശിവബാബയുടെ പൈസ കൊണ്ട് പുണ്യം ചെയ്യണം. ഓരോ ഓരോ പൈസയും വജ്ര സമാനമാണ്. അതിലൂടെ അനേകരുടെ മംഗളമുണ്ടാകണം, അതിനാല് വളരെയധികം സംരക്ഷിക്കണം. ഒന്നും വെറുതെയാവരുത് എന്തുകൊണ്ടെന്നാല് ഈ പൈസയിലൂടെ മനുഷ്യരെ കക്കയില് നിന്ന് വജ്ര സമാനമാക്കി മാറ്റണം. ബാബ പറയുന്നു എന്റെതെല്ലാം നിങ്ങളുടെതാണ്. ഒരേയൊരു ബാബ മാത്രമാണ് നിഷ്കാമി. എല്ലാ കുട്ടികളുടെയും സേവനം ചെയ്യുന്നു. ബാബ പറയുന്നു എനിക്ക് ഈ പൈസകൊണ്ട് എന്ത് ചെയ്യാനാണ്, എല്ലാം നിങ്ങളുടെത് തന്നെയല്ലേ. നിങ്ങള് തന്നെ രാജ്യം ഭരിക്കും. നമ്മുടെ പാര്ട്ട് തന്നെ നിങ്ങള് കുട്ടികളെ സുഖികളാക്കുക എന്നതാണ്. ശ്രീമതവും ലഭിച്ചു കൊണ്ടിരിക്കുന്നു. ഏതെങ്കിലും കന്യക വിവാഹം കഴിക്കാന് ആഗ്രഹിക്കുകയാണെങ്കില്, ജ്ഞാനത്തില് വരുന്നില്ലെങ്കില് വിട്ടുകളയൂ. അഥവാ കുട്ടി ആജ്ഞാകാരിയല്ലെങ്കില് സമ്പത്തിന് അധികാരിയുമല്ല. ശ്രീമതത്തിലൂടെ നടക്കുന്നില്ലെങ്കില് ശ്രേഷ്ഠരല്ല, അധികാരിയുമല്ല. പിന്നെ ശിക്ഷയും അനുഭവിക്കേണ്ടി വരും. ബാബയുടെ ആജ്ഞയാണ് അന്ധന്മാരുടെ ഊന്ന് വടിയാകൂ. മനുഷ്യരാണെങ്കില് ഒന്നും മനസ്സിലാക്കുന്നില്ല.

നിങ്ങള്ക്കറിയാം നമ്മളും ആദ്യം കുരങ്ങനെ പോലെ തികച്ചും പതിതമായിരുന്നു. ബാബയിപ്പോള് നമ്മുടെ സേന എടുത്തിരിക്കുകയാണ്. നമുക്ക് ശിക്ഷണം നല്കി ക്ഷേത്രത്തിലിരിക്കാന് യോഗ്യരാക്കി മാറ്റികൊണ്ടിരിക്കുകയാണ്, വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുകയാണ്. ബാക്കി എല്ലാവര്ക്കും ശിക്ഷ നല്കി മുക്തിധാമത്തിലേക്ക് അയക്കുന്നു. പരിധിയില്ലാത്ത ബാബയുടെ എല്ലാ കാര്യവും പരിധിയില്ലാത്തതാണ്. ഒരു രാമന്റെയും സീതയുടെയും കാര്യമല്ല. ബാബയിരുന്ന് എല്ലാ ശാസ്ത്രങ്ങളുടെയും സാരം മനസ്സിലാക്കി തരുകയാണ്. മനുഷ്യര് ഒരുപാട് പഠിക്കുന്നുണ്ട് പക്ഷെ ഒന്നും മനസ്സിലാക്കുന്നില്ല. അതിനാല് അവര് പഠിച്ചാലും പഠിക്കാത്തവരെ പോലെയാണ്. പഠിച്ച്-പഠിച്ച് ഒന്ന് കൂടി കലകള് കുറഞ്ഞ് പതിത ഭ്രഷ്ടാചാരിയായി മാറുന്നു. പറയുന്നു പതിത പാവനാ വരൂ. പിന്നീട് ഗംഗാതീരത്തു നിന്ന് കൊണ്ട് പറയുന്നു ദാനം ചെയ്യൂ. നമുക്ക് പാവനമാകണം, ഇതില് ദാനത്തിന്റെ കാര്യമെന്താണ്. ഗംഗാജലത്തില് നിന്നുകൊണ്ട് ദാനം ചെയ്യുന്നു. വലിയ വലിയ രാജാക്കന്മാര് ഗംഗയിലേക്ക് സ്വര്ണ്ണ നാണയങ്ങള് വലിച്ചെറിയുന്നു, പിന്നെ പൂജാരിമാര് ഉപജീവനമാര്ഗ്ഗത്തിനായി എന്തെങ്കിലും ശ്ലോകങ്ങള് കേള്പ്പിക്കുന്നു. നിങ്ങള്ക്കാണെങ്കിലോ 21 ജന്മത്തേക്കുളള ഉപജീവനമാര്ഗ്ഗം ബാബ ഉണ്ടാക്കിത്തരുന്നു. ബാബ എത്ര നല്ല രീതിയിലാണ് മനസ്സിലാക്കി തന്ന് പാവനമാക്കി മാറ്റുന്നത്. ഭാരതം തന്നെയായിരുന്നു പാവനം, ഇപ്പോള് പതിതമായിരിക്കുകയാണ്. ബാബ കുട്ടികള്ക്ക് പരിചയം നല്കുകയാണ് നിങ്ങള് സമര്പ്പണരായ ബ്രാഹ്മണരെല്ലാം ശിവബാബയുടെ ഭണ്ഡാരയില് നിന്നാണ് കഴിക്കുന്നത്. സമര്പ്പണമല്ലായെങ്കില് ആസൂരീയ ഭണ്ഡാരയില് നിന്നാണ് കഴിക്കുന്നത്. തന്റെ ഉത്തരവാദിത്വം മുതലായവയെല്ലാം ഇവിടെക്ക് കൊണ്ട് വരൂ എന്ന് ബാബ പറയുന്നില്ല, പക്ഷെ ട്രസ്റ്റിയായി നിങ്ങള് സംരക്ഷിക്കൂ. നിശ്ചയ ബുദ്ധിയാണെങ്കില് നിങ്ങളെ പോലെ തന്നെ അവരും ശിവബാബയുടെ ഭണ്ഡാരയില് നിന്ന് തന്നെയാണ് കഴിക്കുന്നത്. നിങ്ങളുടെ ഹൃദയം ശുദ്ധമാകും. പാടുന്നുമുണ്ട് ബ്രാഹ്മണ ദേവീ-ദേവതായേ നമ:, ബ്രഹ്മാവിനു തന്നെയാണ് ഈ മഹിമയ്ക്കുളള യോഗ്യത. നിങ്ങള്ക്കറിയാം ബ്രഹ്മാവിലൂടെ ബാബ നമ്മേ ശൂദ്രനില് നിന്ന് ബ്രാഹ്മണനാക്കി മാറ്റുന്നു. കല്പ-കല്പം ബാബ വന്ന് നമ്മേ രാവണ രാജ്യത്തില് നിന്ന് മോചിപ്പിച്ച് സുഖിയാക്കുന്നു. അവിടെ ദു:ഖത്തിന്റെ പേരു പോലുമുണ്ടാവില്ല. ഭാരതത്തില് എത്രയധികം ഗുരുക്കന്മാരും വിദ്വാന്മാരും പണ്ഡിതന്മാരുമാണ്. ഓരോ സ്ത്രീയുടെയും പതി ഗുരുവാണെന്നു പറയുന്നു അപ്പോള് എത്രയധികം ഗുരുക്കന്മാരായി. എത്ര വിപരീതമായ വ്യവസ്ഥകളാണ് നടന്ന് വരുന്നത്. പതി തന്നെയാണ് നിന്റെ സര്വ്വതുമെന്ന് ഉടമ്പടി ചെയ്യിക്കുന്നു. ഇവരുടെ മാത്രം ആജ്ഞയില് ജീവിക്കണം. ഈ ആദ്യത്തെ ആജ്ഞയിലൂടെത്തന്നെ പൂജ്യരായിരുന്ന കുമാരി പെട്ടെന്ന് പൂജാരിയായി മാറുന്നു. എല്ലാവരുടെ മുന്നിലും തല കുനിക്കേണ്ടി വരുന്നു. പിന്നീട് രണ്ടാമത്തെ ആജ്ഞയാണ് കാമവികാരത്തിലേക്കു പോകൂ. അപ്പോള് എത്ര വ്യത്യാസമാണ്. ഇവിടെയാണെങ്കിലോ ബാബ പറയുന്നു എനിക്ക് സഹായികളായ കുട്ടികളാണ് വേണ്ടത്. കുട്ടികള് എന്തിന് അച്ഛന്റെ കാലുകളില് വീഴണം. കുട്ടികള് അവകാശികളാണ്. നമ്രത കാണിക്കുന്നതിന് വേണ്ടി കാലില് വീഴേണ്ട ഒരു ആവശ്യവുമില്ല. നമസ്തേ എന്ന് പറയുന്നു. നിങ്ങള് പറയുകയാണ് നമ്മള് ബാബയില് നിന്ന് സമ്പത്തെടുക്കാന് വന്നിരിക്കുകയാണ് പിന്നെ മായ പെട്ടെന്ന് മറപ്പിക്കുന്നു. ബാബയെ വിട്ട് പോകുന്നു. ബുദ്ധിയെ മായ നശിപ്പിക്കുന്നു. ഇന്ന് ബാബ മനസ്സിലാക്കി തന്നു ആരാണോ ശിവന്റെ ഭണ്ഡാരയില് നിന്ന് കഴിച്ചത്, കുടിച്ചത്, ആ ഭണ്ഡാരം നിറയുന്നുവെങ്കില് എല്ലാ കലഹക്ലേശവും ദൂരെയാകുന്നു. അമരന്മാരാകുന്നു. നിങ്ങള് ബലിയര്പ്പിച്ചുവെങ്കില് എല്ലാം ശിവബാബയുടെതായി മാറി, ഉറച്ച നിശ്ചയം വേണം. എന്തെങ്കിലും മോശകര്മ്മം ചെയ്തുവെങ്കില് പാപം വര്ദ്ധിക്കും. ഓരോ ചുവടിലും അഭിപ്രായമെടുക്കണം, നീണ്ട കയറ്റമാണ്. എത്ര പേര് വീണു പോകുന്നു. ബാബാ-ബാബാ എന്ന് പറഞ്ഞ് 8-10 വര്ഷമിരുന്നിട്ടും മായ പ്രഹരമേല്പ്പിക്കുന്നു. ബാബ പറയുന്നു ഓരോ ചുവടിലും എവിടെയങ്കിലും സംശയമുണ്ടെങ്കില് അഭിപ്രായം ചോദിക്കൂ. പല കുട്ടികളും ചോദിക്കാറുണ്ട് ഞങ്ങള് ആര്മിയില് സേവനം ചെയ്യുകയാണ്. അവിടുത്തെ ഭോജനം കഴിക്കേണ്ടി വരുന്നു. ബാബ പറയുന്നു എന്താണ് ചെയ്യാന് സാധിക്കുക, ബാബയില് നിന്ന് നിര്ദ്ദേശമെടുത്തുവെങ്കില് ഉത്തരവാദിത്വം ബാബയുടെതാണ്. അനേകര് ചോദിക്കുന്നുണ്ട് ബാബാ വിദേശത്ത് പോകണം, പാര്ട്ടിയിലിരിക്കേണ്ടി വരുന്നു. വെജിറ്റേറിയന് ലഭിക്കുമെങ്കിലും, പക്ഷെ വികാരികളാണല്ലോ ഉണ്ടാക്കിയത്. നിങ്ങള്ക്ക് എന്തെങ്കിലും ഒഴിവു കഴിവുകള് പറയാന് കഴിയുമല്ലോ. ശരി, ചായ കുടിക്കാം, അനേക പ്രകാരത്തിലുള്ള യുക്തികള് കിട്ടുമല്ലോ. ബാബയുടെ റൈറ്റ് ഹാന്ഡ് ധര്മ്മരാജനുമിരിക്കുന്നുണ്ട്. ഈ സമയം ഓരോ ചുവടിലും ശ്രീമതം എടുക്കണം. വളരെ ഉയര്ന്ന പദവിയാണ്. ചിലര്ക്ക് സ്വപ്നത്തില് പോലും ഓര്മ്മയുണ്ടാവില്ല – നമുക്ക് വിശ്വത്തിന്റെ അധികാരിയായി മാറാന് കഴിയുന്നുവെന്ന്. തികച്ചും അറിയുന്നില്ല. എത്ര വജ്രങ്ങളുടെയും വൈഢൂര്യങ്ങളുടെയും കൊട്ടാരമുണ്ടായിരുന്നു. സോമനാഥ ക്ഷേത്രത്തില് എത്ര സമ്പത്തുണ്ടായിരുന്നു, എല്ലാം ഒട്ടകപുറത്ത് നിറച്ച് കൊണ്ട് പോയി. ഇപ്പോള് ഇങ്ങനെയുള്ള സമയം വരാന് പോവുകയാണ് ചിലരുടെ എല്ലാം മണ്ണില് പോകും….. പറയാറുണ്ടല്ലോ രാമന്റെ പേരില് ഉപയോഗിച്ചവര്, സത്യമായ സമ്പാദ്യമുണ്ടാക്കുന്നവരുടെ കൈ നിറഞ്ഞിരിക്കും. ബാക്കി എല്ലാവരുടെ കൈയ്യും കാലിയാകും. ബാബ പറയുന്നു നിങ്ങളുടെ വസ്തു നിങ്ങളുടെത് തന്നെയാണ്. ഞാനാണെങ്കില് നിഷ്കാമിയാണ്. ഇങ്ങനെയുള്ള നിഷ്കാമി വേറെയാരുമില്ല. ഈ സമയം എല്ലാവര്ക്കും തമോപ്രധാന പതിതമായി മാറണം. പൂര്ണ്ണമായും പതിതമായതിന് ശേഷം പൂര്ണ്ണമായും പാവനമായി മാറണം. ബാബ പറയുന്നു എനിക്ക് സങ്കല്പം വന്നു പുതിയ ലോകം രചിക്കാം. ഞാന് എന്റെ പാര്ട്ട് അഭിനയിക്കാന് വന്നിരിക്കുകയാണ്. ആരെല്ലാം മുഖ്യമായ വലിയ ആളുകളുണ്ടോ അവരെല്ലാം അവരവരുടെ സമയത്ത് പാര്ട്ടഭിനയിക്കുന്നു. ഇപ്പോള് നിങ്ങള്ക്കറിയാം നോളേജ്ഫുള് ആയ ബാബ നിങ്ങള് കുട്ടികളെയും നേളേജ്ഫുള് ആക്കി മാറ്റികൊണ്ടിരിക്കുകയാണ്. മുമ്പ് ഈ അറിവുണ്ടായിരുന്നില്ല. ഇപ്പോള് നിങ്ങള്ക്ക് എല്ലാവരുടെയും ജീവചരിത്രമറിയാം. ധര്മ്മ സ്ഥാപകരും പ്രധാനമാണല്ലോ. മുകളില് നിന്ന് ഉയര്ന്നതിലും ഉയര്ന്ന രചയിതാവായ ശിവബാബ. പിന്നെ ബ്രഹ്മാ, വിഷ്ണു, ശങ്കര്, പിന്നെ ബ്രഹ്മാവിലൂടെ ബ്രാഹ്മണരെ രചിക്കുന്നു. വേറെയാര്ക്കെങ്കിലും അറിയുമോ ഈ ജഗദംബ സരസ്വതി ബ്രാഹ്മണിയാണെന്ന്. മുമ്പും ഇതേ സമയത്ത് ഇവര് തപസ്സ് ചെയ്തിരുന്നു. രാജയോഗം പഠിപ്പിച്ചിരുന്നു. ഇപ്പോഴും അതേ കാര്യം ചെയ്തുകൊണ്ടിരിക്കുന്നു. ഈ ജ്ഞാനത്തില് ആനന്ദിക്കണം. തന്റെ വീട്ടിലിരിക്കണം. എല്ലാവര്ക്കും ഇവിടെയിരിക്കാന് പറ്റില്ല. അതെ അവസാനം ആരെല്ലാമാണോ ബാബയുടെ സേവനത്തില് തല്പരരായിരിക്കുന്നത് അവര് മാത്രം അവശേഷിക്കും. അവര് വളരെ അത്ഭുതകരമായ പാര്ട്ട് കാണും. വൈകുണ്ഡത്തിലെ വൃക്ഷം സമീപത്ത് വരും. ഇരിക്കെ ഇരിക്കെ സാക്ഷാത്ക്കാരം ലഭിച്ചുകൊണ്ടിരിക്കും. നിങ്ങള് പൂര്ണ്ണമായും ഇവിടെ നിന്ന് തന്നെ ഫരിസ്തയാകും. ഏതെല്ലാം മനുഷ്യാത്മാക്കളുണ്ടോ എല്ലാവരും ശരീരം ഉപേക്ഷിക്കും. ആത്മാക്കള് തിരിച്ച് പോകും. ബാബ വഴികാട്ടിയായി മാറി എല്ലാവരെയും തിരിച്ച് കൂട്ടികൊണ്ട് പോകും. ഈ ജ്ഞാനവും ഇപ്പോഴത്തെക്കാണ്. സത്യയുഗത്തില് ജ്ഞാനത്തിന്റെ പേരുപോലുമുണ്ടാവില്ല. അവിടെ പ്രാലബ്ധമാണ്, ഇപ്പോള് പുരുഷാര്ത്ഥമാണ്.

നിങ്ങള് 21 ജന്മത്തേക്ക് ബാബയില് നിന്ന് സമ്പത്ത് നേടുന്നതിന്റെ പുരുഷാര്ത്ഥം ചെയ്യുകയാണ്. നിങ്ങള്ക്ക് മനസ്സിലാക്കാന് പറ്റുന്നു നമ്മള് ബ്രാഹ്മണരാണ്. മിത്ര സംബന്ധികള്ക്കും ബാബയുടെ ഓര്മ്മയില് നിങ്ങള് ഭോജനമുണ്ടാക്കി കഴിപ്പിക്കൂ എങ്കില് അവരുടെ ഹൃദയവും ശുദ്ധമാകും. അവസാനം ആര് ബാക്കിയാകുന്നുവോ അവര് വളരെയധികം വിനോദങ്ങള് കാണും. ബാബ ഇടക്കിടക്ക് തന്റെ വീട് മുതലായവ എല്ലാം കാണിച്ചുകൊണ്ടിരിക്കും. തുടക്കത്തില് നിങ്ങള് വളരെയേറെ കണ്ടു പിന്നീട് അവസാനവും വളരെയധികം കാണുന്നു. ആരാണോ പോയത് അവര് ഒന്നും കാണില്ല. ഈ വികാരങ്ങളെ പൂര്ണ്ണമായും ത്യജിക്കണം അപ്പോഴേ വജ്രങ്ങളും വൈഢൂര്യങ്ങളും കൊണ്ട് അലങ്കരിക്കപ്പെടൂ. ത്യജിച്ചില്ലെങ്കില് ഇത്രയും അലങ്കരിക്കുകയുമില്ല. ഇപ്പോള് ജ്ഞാന രത്നങ്ങളാല് അലങ്കരിച്ചു കൊണ്ടിരിക്കുകയാണ്. ശരി –

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. സത്യമായ സമ്പാദ്യമുണ്ടാക്കി കൈ നിറച്ച് പോകണം. ഒരു ബാബയുമായി സത്യമായ വ്യാപാരം ചെയ്യുന്ന സത്യമായ വ്യാപാരിയായി മാറണം.

2. ഹൃദയത്തെ ശുദ്ധമാക്കുന്നതിന് വേണ്ടി ബാബയുടെ ഓര്മ്മയിലിരുന്ന് ബ്രഹ്മാ ഭോജനമുണ്ടാക്കണം. യോഗയുക്തമായി ഭോജനം കഴിക്കുകയും കഴിപ്പിക്കുകയും ചെയ്യണം. വികാരങ്ങളെ ത്യജിച്ച് ജ്ഞാന രത്നങ്ങളാല് അലങ്കരിക്കുകയും അലങ്കരിച്ച് കൊടുക്കുകയും ചെയ്യണം.

വരദാനം:-

പരമാത്മാ സ്നേഹികളായ കുട്ടികള് സദാ ഹൃദയ സിംഹാസനത്തിലാണ് ഇരിക്കുക. ദിലാരാമന്റെ ഹൃദയത്തില് നിന്ന് അവരെ ഇറക്കാന് ആര്ക്കും തന്നെ ധൈര്യം ഉണ്ടാവുകയില്ല. അതിനാല് താങ്കള് ലോകത്തിന് മുമ്പാകെ ലഹരിയോടെ പറയും അതായത് ഞങ്ങള് പരമാത്മാ സ്നേഹിയായി മാറിയെന്ന്. ഈ ലഹരിയില് തന്നെ ഇരിക്കുന്നത് കാരണം എല്ലാ ചിന്തകളില് നിന്നും മുക്തമാകും. താങ്കള് ഒരിക്കലും അറിയാതെ പോലും പറയുകയില്ല അതായത് എന്റെ മനസ്സ് അല്പം ഉദാസീനമാണ്, എന്റെ മനസ്സിന് സുഖമില്ല…… ഇങ്ങനെ പറയുന്നത് തന്നെ വ്യര്ത്ഥ വാക്കാണ്. എന്റേതെന്ന് പറയുക അര്ത്ഥം വിഷമത്തില് പെടുക.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top