17 October 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
16 October 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മൂന്ന് സംബന്ധങ്ങളുടെയും സഹജവും ശ്രേഷ്ഠവുമായ പാലന
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഇന്ന് വിശ്വ സ്നേഹിയായ ബാപ്ദാദ നാല് ഭാഗത്തുമുള്ള വിശേഷ ബാബയുടെ സ്നേഹി കുട്ടികളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ബാബയുടെ സ്നേഹവും കുട്ടികളുടെ സ്നേഹവും രണ്ടും ഒന്ന് ഒന്നിനേക്കാള് കൂടുതലാണ്. സ്നേഹം മനസ്സിനും ശരീരത്തിനും അലൗകീക ചിറക് നല്കി സമീപത്തേക്ക് കൊണ്ടു വരുന്നു. സ്നേഹം അങ്ങനെയുള്ള ആത്മീയ ആകര്ഷണമാണ്, കുട്ടികളെ ബാബയുടെ നേര്ക്ക് ആകര്ഷിച്ച് മിലനം ചെയ്യിക്കുന്നതിന് നിമിത്തമാകുന്നു. ഹൃദയം കൊണ്ടുള്ള മിലനമാകട്ടെ, ശരീരം കൊണ്ടുള്ള മിലനമാകട്ടെ- രണ്ട് അനുഭവവും സ്നേഹത്തിന്റെ ആകര്ഷണത്തിലൂടെയാണ് ഉണ്ടാകുന്നത്. ആത്മീയ പരമാത്മ സ്നേഹം തന്നെയാണ് നിങ്ങള് ബ്രാഹ്മണര്ക്ക് ദിവ്യമായ ജന്മം നല്കിയത്. ഇന്ന് ഇപ്പോളിപ്പോള് ആത്മീയ സ്നേഹത്തിന്റെ സര്ച്ച് ലൈറ്റിലൂടെ നാല് ഭാഗത്തുമുള്ള ബ്രാഹ്മണ കുട്ടികളുടെ സ്നേഹം നിറഞ്ഞ മുഖം കണ്ടു കൊണ്ടിരിക്കുന്നു. നാല് ഭാഗത്തുമുള്ള അനേകം കുട്ടികളുടെ ഹൃദയത്തിന്റെ സ്നേഹത്തിന്റെ ഗീതം, ഹൃദയത്തിന്റെ കൂട്ട് ബാപ്ദാദ കേട്ടു കൊണ്ടിരിക്കുന്നു. ബാപ്ദാദ സര്വ്വ സ്നേഹി കുട്ടികളെ സമീപത്തുള്ളവരാകട്ടെ, ദൂരെയിരുന്നും ഹൃദയം കൊണ്ട് അടുത്തുള്ളവരാകട്ടെ, സ്നേഹത്തിന്റെ റിട്ടേണായി വരദാനം നല്കി കൊണ്ടിരിക്കുന്നു.
സദാ സൗഭാഗ്യശാലിയായി ഭവിക്കട്ടെ,!സദാ സന്തുഷ്ടരായി ഭവിക്കട്ടെ! സദാ സന്തോഷത്തിന്റെ ടോണിക്കിലൂടെ ആരോഗ്യശാലിയായി ഭവിക്കട്ടെ !
ആത്മീയ സ്നേഹത്തിലൂടെ ദിവ്യ ജന്മം നല്കി, ഇപ്പോള് വരദാതാവായ ബാപ്ദാദായുടെ വരദാനങ്ങളിലൂടെ ദിവ്യമായ പാലന ലഭിച്ചു കൊണ്ടിരിക്കുന്നു പാലന സര്വ്വര്ക്കും ഒന്നിലൂടെ, ഒരേ സമയത്ത് തന്നെ, ഒരേ പോലെ ലഭിച്ചു കൊണ്ടിരിക്കുന്നു. എന്നാല് ലഭിച്ചിട്ടുള്ള പാലന ധാരണ ചെയ്യുന്നതിനനുസരിച്ച് നമ്പര്വാറാക്കി മാറ്റുന്നു. മൂന്ന് സംബന്ധങ്ങളുടെ പാലന അതി ശ്രേഷ്ഠവുമാണ്, സഹജവുമാണ്. ബാപ്ദാദായിലൂടെ സമ്പത്ത് ലഭിക്കുന്നു, സമ്പത്തിന്റെ സ്മൃതിയിലൂടെ പാലനയുണ്ടാകുന്നു- ഇതില് യാതൊരു പ്രയാസവുമില്ല. ടീച്ചറിലൂടെ രണ്ട് ശബ്ദങ്ങളുടെ പഠിപ്പിന്റെ പാലനയിലും പ്രയാസമില്ല. സത്ഗുരുവിലൂടെ വരദാനങ്ങളുടെ അനുഭവത്തിന്റെ പാലന- ഇതിലും പ്രയാസമില്ല. എന്നാല് പല കുട്ടികളുടെയും ധാരണയുടെ ശക്തിഹീനത കാരണം സമയത്തിനനുസരിച്ച് സഹജമായതിനെ പ്രയാസമാക്കുന്നതിന്റെ ശീലായി. പരിശ്രമിക്കുന്നതിന്റെ സംസ്ക്കാരം സഹജമായി അനുഭവം ചെയ്യുന്നതിനാല് ദുര്ബലമാക്കുന്നു, ധാരണയുടെ ശക്തിഹീനത കാരണം പരവശരാകുന്നു. അങ്ങനെയുള്ള പരവശരായ കുട്ടികളുടെ ജീവിത ലീല കണ്ട് ബാപ്ദാദയ്ക്ക് ആങ്ങനെയുള്ള കുട്ടികളുടെ മേല് ദയ തോന്നുന്നു കാരണം ബാബയുടെ ആത്മീയ സ്നേഹത്തിന്റെ ലക്ഷണം ഇത് തന്നെയാണ്- ഒരു കുട്ടിയുടെയും കുറവ് ബാബയ്ക്ക് കാണാന് സാധിക്കില്ല. തന്റെ പരിവാരത്തിന്റെ കുറവ് തന്റെ കുറവ് തന്നെയാണ്, അതിനാല് ബാബയ്ക്ക് വെറുപ്പില്ല പക്ഷെ ദയ തോന്നുന്നു. ബാപ്ദാദ ഇടയ്ക്കിടയ്ക്ക് കുട്ടികളുടെ ആദി മുതല് ഇപ്പോള് വരെയുള്ള ജാതകം നോക്കുന്നു. ചില കുട്ടികളുടേത് കാണുമ്പോള് ദയ തന്നെ ദയ വരുന്നു, ചിലരുടേത് ആശ്വാസം പകരുന്നതാണ്. തന്റെ ആദ്യം മുതലുള്ള ജാതകം പരിശോധിക്കൂ. സ്വയത്തെ സ്വയം അറിയാന് സാധിക്കും- മൂന്ന് സംബന്ധങ്ങളുടെ പാലനയുടെ ധാരണ സഹജവും ശ്രേഷ്ഠവുമാണോ? കാരണം രണ്ട് പ്രകാരത്തിലൂടെ സഹജമായി മുന്നോട്ട് പോകാം- ഒന്നുണ്ട് വരദാനങ്ങളിലൂടെയുള്ള സഹജമായ ജീവിതം, രണ്ടാമത് അശ്രദ്ധ- ഇതിലൂടെയും സഹജമായി മുന്നോട്ടു പോകുന്നു. വരദാനങ്ങളാല് അഥവാ ആത്മീയ പാലനയിലൂടെ സഹജമായി മുന്നോട്ടു പോകുന്ന ആത്മാക്കള് ശ്രദ്ധയുള്ളവരായിരിക്കും, അശ്രദ്ധ കാണിക്കില്ല. എന്നാല് അറ്റന്ഷന്റെ ടെന്ഷന് ഉണ്ടാകില്ല. അങ്ങനെയുള്ള ശ്രദ്ധയുള്ള ആത്മാക്കളുടെ സമയം, സാധനം, പരിതസ്ഥിതിക്കനുസരിച്ച് ബ്രാഹ്മണ പരിവാരത്തിന്റെ കൂട്ട്ക്കെട്ട്, ബാബയുടെ വിശേഷ സഹയോഗവും ലഭിക്കുന്നു അതിനാല് സര്വ്വതും സഹജമായി അനുഭവപ്പെടുന്നു. അതിനാല് ചെക്ക് ചെയ്യൂ- ഈ സര്വ്വ കാര്യങ്ങള് എന്റെ സഹയോഗിയാണോ? ഇതിന്റെയെല്ലാം സഹയോഗം തന്നെയാണ് സഹജയോഗിയാക്കി മാറ്റുന്നത്. ഇല്ലായെങ്കില് ഇടയ്ക്ക് ചെറിയ പരിതസ്ഥിതി, സാധനം, സമയം, കൂട്ട്ക്കെട്ട്- ഒരു പക്ഷെ ഉറുമ്പിന് സമാനമായിരിക്കും പക്ഷെ ഉറുമ്പ് മഹാരഥിയെ പോലും അബോധാവസ്ഥയില് കൊണ്ടു വരുന്നു. അബോധാവസ്ഥ അര്ത്ഥം വരദാനങ്ങളുടെ സഹജമായ പാലനയുടെ ശ്രേഷ്ഠ സ്ഥിതിയില് നിന്നും താഴേക്ക് കൊണ്ടു വരുന്നു. പരവശത, പരിശ്രമം- ഇവ രണ്ടും അബോധാവസ്ഥയുടെ ലക്ഷണമാണ്. അതിനാല് ഈ വിധിയിലൂടെ തന്റെ ജാതകത്തെ ചെക്ക് ചെയ്യൂ. മനസ്സിലായോ എന്താണ് ചെയ്യേണ്ടതെന്ന്? ശരി.
സദാ മൂന്ന് സംബന്ധങ്ങളുടെ പാലനയില് പാലിക്കപ്പെടുന്ന, സദാ സന്തുഷ്ടമണിയായി സന്തുഷ്ടരായിരിക്കുന്ന, സന്തുഷ്ടതയുടെ തിളക്കത്തെ വ്യാപിപ്പിക്കുന്ന, സദാ ഫാസ്റ്റ് പുരുഷാര്ത്ഥിയായി സ്വയം ഫസ്റ്റ് ജന്മത്തില് ഫസ്റ്റ് അധികാരം പ്രാപ്തമാക്കുന്ന, സൗഭാഗ്യശാലി കുട്ടികള്ക്ക് വരദാതാവായ ബാബയുടെ സ്നേഹ സ്മരണയും നമസ്തേ.
പാര്ട്ടികളുമായുള്ള സംഭാഷണം-
സര്വ്വരും ദൂരെ ദൂരെ നിന്നാണ് വന്നിരിക്കുന്നത്. ഏറ്റവും ദൂരത്ത് നിന്ന് വന്നിരിക്കുന്നത് ബാപ്ദാദായാണ്. നിങ്ങള് പറയും- ഞങ്ങള്ക്ക് പരിശ്രമമുണ്ട് എന്ന്. ബാപ്ദാദായ്ക്കും, പരിധിയില്ലാത്ത അവസ്ഥയില് നിന്നും പരിധിയിലേക്ക് പ്രവേശിക്കുക – എന്നതും വിചിത്രമായ കാര്യം തന്നെയാണ്. എന്നാലും ലോണെടുക്കുന്നു. നിങ്ങള് ടിക്കറ്റെടുക്കുന്നു, ബാബ ലോണെടുക്കുന്നു. സര്വ്വര്ക്കും വരദാനം ലഭിച്ചുവൊ? 7-8 ഭാഗത്ത് നിന്ന് വന്നവരാകട്ടെ പക്ഷെ ഓരോ സോണില് നിന്നും ആരെങ്കിലുമൊക്കെ വന്നിട്ടുണ്ട് അതിനാല് സര്വ്വ സോണും ഇവിടെ ഹാജരാണ്. വിദേശവും ദേശവും. അന്താരാഷ്ട്ര ഗൂപ്പായി. ശരി.
തമിഴ്നാട് ഗ്രൂപ്പ്- ഏറ്റവും വലിയ ഗ്രൂപ്പ് തമിഴ് നാടാണ്- തമിഴ്നാടിന്റെ വിശേഷതയെന്താണ്? സ്നേഹത്തിന്റെ വൈബ്രേഷന് പിടിച്ചെടുക്കുന്നു. ബാബയോടുള്ള സ്നേഹം അവിനാശി ലിഫ്റ്റായി മാറുന്നു. പടിയാണോ ഇഷ്ടം ലിഫ്റ്റാണോ? പടി പരിശ്രമമാണ്, ലിഫ്റ്റ് സഹജമാണ്. അതിനാല് സ്നേഹത്തില് ഒരിക്കലും അലസരാകരുത്, ഇല്ലായെങ്കില് ലിഫ്റ്റ് കുടുങ്ങി പോകും. കാരണം ലൈറ്റ് പോയാല് ലിഫ്റ്റിന്റെ ഗതിയെന്താകും? ലൈറ്റ് ഇല്ലാതാകുന്നതിലൂടെ, കണക്ഷന് കട്ടാകുന്നതിലൂടെ സുഖത്തിന്റെ അനുഭൂതി ഉണ്ടാകുന്നില്ല. അതിനാല് സ്നേഹത്തില് അലസതയുണ്ടെങ്കില് ബാബയില് നിന്നും കറന്റ് ലഭിക്കില്ല, അതു കൊണ്ട് പിന്നെ ലിഫ്റ്റ് പ്രവര്ത്തിക്കില്ല. സ്നേഹം നല്ലതാണ്, നല്ലതിലും നല്ലത് ചെയ്ത് കൊണ്ടിരിക്കണം. അതിനാല് ഈ ലിഫ്റ്റിന്റെ ഗിഫ്റ്റിനെ സദാ കൂടെ കൊണ്ട് പോകണം.
മൈസൂര് ഗ്രൂപ്പ് – മൈസൂറിന്റെ വിശേഷതയെന്താണ്? മൈസൂര് നിവാസി കുട്ടികള്ക്ക് ബാപ്ദാദ ഗിഫ്റ്റ് നല്കി കൊണ്ടിരിക്കുന്നു- സംഗമയുഗത്തിന്റെ സുഖകരമായ കാലാവസ്ഥയുടെ ഫലം. സംഗമയുഗത്തിന്റെ ഫലമെന്താണ്? മൈസൂറിലെ ഫലം(പഴം) വളരെ മധുരമുള്ളതായിരിക്കും. കാലാവസ്ഥ ഇല്ലാതെ ഉണ്ടായ ഫലം എത്ര വലുതാണെങ്കിലും നല്ലതായിരിക്കില്ല. അതിനാല് മൈസൂര് നിവാസി കുട്ടികള്ക്ക് സംഗമയുഗത്തിന്റെ കാലാവസ്ഥയുടെ ഫലമാണ്- പ്രത്യക്ഷഫലം. ഇപ്പോളിപ്പോള് ശ്രേഷ്ഠ കര്മ്മം ചെയ്തു, ഇപ്പോളിപ്പോള് കര്മ്മത്തിന്റെ പ്രത്യക്ഷ ഫലം ലഭിച്ചു അതിനാല് സദാ സ്വയത്തെ ഈ ലഹരിയുടെ സ്മൃതിയില് വയ്ക്കണം- ഞാന് സംഗമയുഗത്തിലെ കാലാവസ്ഥയുടെ പ്രത്യക്ഷ ഫലം ഭക്ഷിക്കുന്നവനാണ്, പ്രാപ്തമാക്കുന്നവനാണ്. വളരെ നല്ല അഭിവൃദ്ധി ചെയ്തു കൊണ്ടിരിക്കുന്നു. തമിഴ്നാട്ടില് വളരെ നല്ല അഭിവൃദ്ധിയുണ്ടായി കൊണ്ടിരിക്കുന്നു.
ഈസ്ടേണ് സോണ് ഗ്രൂപ്പ് – ഈസ്റ്റില് നിന്നും എന്താണ് ഉദിക്കുന്നത്? സൂര്യന് ഉദിക്കുന്നില്ലേ. അതിനാല് ഈസ്ടേണ് സോണിലുള്ളവര്ക്ക് ബാപ്ദാദ ഒരു വിശേഷ പുഷ്പം നല്കുന്നു. അതാണ് വിശേഷതകളുടെ ആധാരത്തില് – സൂര്യകാന്തി, ആരാണൊ സദാ സൂര്യന്റെ കിരണങ്ങളാല് വിടര്ന്നിരിക്കുന്നത്. മുഖം സൂര്യന്റെ നേര്ക്കായിരിക്കും അതിനാല് സൂര്യകാന്തി എന്നു പറയുന്നു. അവരുടെ മുഖം സൂര്യന്റെ കിരണങ്ങള്ക്ക് സമാനമായിരിക്കും- നാല് ഭാഗത്തും അതിന്റെ ഇതളുകള് കിരണങ്ങള്ക്ക് സമാനം വട്ടത്തിലായിരിക്കും. അതിനാല് സദാ ജ്ഞാന സൂര്യനായ ബാപ്ദാദായുടെ സന്മുഖത്തിരിക്കുന്നവര്, ഒരിക്കലും ജ്ഞാന സൂര്യനില് നിന്നും അകലുന്നവരല്ല. സദാ സമീപവും സദാ സന്മുഖവും. അങ്ങനെയുള്ളവരെയാണ് സൂര്യകാന്തി പുഷ്പം എന്ന് പറയുന്നത്. അതിനാല് അങ്ങനെയുള്ള സൂര്യകാന്തി പുഷ്പത്തിന് സമാനം സദാ ജ്ഞാന സൂര്യന്റെ പ്രകാശത്തിലൂടെ സ്വയം തിളങ്ങുകയും മറ്രുള്ളവര്ക്ക് തിളക്കം നല്കുകയും ചെയ്യുന്നവര്- ഇതാണ് ഈസ്ടേണ് സോണിന്റെ വിശേഷത. ജ്ഞാന സൂര്യന് ഈസ്ടേണ് സോണില് നിന്നാണ് ഉദിച്ചിരിക്കുന്നത്. ബാബയുടെ പ്രവേശനമുണ്ടായില്ലേ. അതിനാല് ഈസ്ടേണ് സോണിലുള്ളവര് സര്വ്വരെയും തന്റെ രാജ്യത്തിലേക്ക്, ദിനത്തിലേക്ക് കൊണ്ടു പോകുന്നവര്, പ്രകാശത്തിലേക്ക് കൊണ്ടു പോകുന്നവരാണ്.
ബനാറസ് ഗ്രൂപ്പ്- ബനാറസിന്റെ വിശേഷതയെന്താണ്? സര്വ്വരിലും ആത്മീയ രസം നിറയ്ക്കുന്നവര്. രസമില്ലാതെയില്ല, എന്നാല് സര്വ്വരിലും ആത്മീയ രസം നിറയ്ക്കുന്നവരാണ്, സര്വ്വര്ക്കും പരമാത്മ സ്നേഹത്തിന്റെ, പ്രേമത്തിന്റെ രസം അനുഭവം ചെയ്യിക്കുന്നവര് കാരണം ബാബയുടെ പ്രേമത്തിന്റെ രസത്തില് നിറയുമ്പോള് മറ്റ് സര്വ്വ രസങ്ങളും താല്പര്യമില്ലാതാകുന്നു. ആത്മാക്കളില് പരമാത്മ സ്നേഹത്തിന്റെ രസം നിറയ്ക്കുന്നതു കാരണം അവിടെ ഭക്തിയുടെ രസം വളരെയധികം ഉണ്ട്. ഭക്തിയുടെ രസമുള്ളവരെ പരമാത്മ പ്രേമത്തിന്റെ രസം അനുഭവം ചെയ്യിക്കുന്നവരാണ്. സദാ കൂടുതല് രസം എന്തിലാണ് ഉള്ളത്? ബനാറസിലുള്ളവര് കേള്പ്പിക്കൂ. രസഗുളയില്. നോക്കൂ, പേര് പോലും ആദ്യം രസം എന്ന വാക്കില് നിന്നാണ് തുടങ്ങുന്നത്. അതിനാല് സദാജ്ഞാനത്തിന്റെ രസഗുള കഴിക്കുന്നവരും, കഴിപ്പിക്കുന്നവരുമാണ്. അതിനാല് സദാ ബനാറസിന്റെ മിഠായി നല്കി കൊണ്ടിരിക്കുന്നു- രസഗുള
ബോംബെ- ബോംബെയ്ക്ക് ആദ്യമേ തന്നെ വരദാനം ലഭിച്ചിരിക്കുന്നു- നര്ദേസാവര് അര്ത്ഥം സര്വ്വരേയും സമ്പന്നമാക്കുന്നവരാണ്. സദാ ധനത്താല് സമ്പന്നരായിരിക്കുന്നു. ബോംബെയിലുള്ളവരുടെ വിശേഷതയാണ്- ദരിദ്രരെ സമ്പന്നരാക്കുന്നവരാണ്. ബാബയുടെ ടൈറ്റിലാണ്- ദരിദ്രരുടെ പങ്കാളിയെന്ന്. അതിനാല് ബോംബെയിലുള്ളവര്ക്കും ബാപ്ദാദ ടൈറ്റില് നല്കുകയാണ്- ദരിദ്രരുടെ പങ്കാളിയായ ബാബയുടെ കുട്ടികള്, ദരിദ്രരെ സമ്പന്നമാക്കുന്നവര്. അതിനാല് സദാ സ്വയവും ഖജനാക്കളാല് സമ്പന്നമാകുന്നവരും, മറ്റുള്ളവരെയും സമ്പന്നമാക്കുന്നവരുമാണ് അതു കൊണ്ട് വിശേഷതയാണ് ദരിദ്രരുടെ പങ്കാളിയായ ബാബയുടെ സഹയോഗി, സാഥി. അതു കൊണ്ട് ബാബ ബോംബെയിലുള്ളവര്ക്ക് ടൈറ്റില് നല്കുകയാണ്. മിഠായിയല്ല, ടൈറ്റിലാണ്.
കുല്ലൂ-മണാലി ഗ്രൂപ്പ് – കുല്ലൂ മണാലിയുടെ വിശേഷതയെന്താണ്? കുല്ലൂവില് ദേവതമാരുടെ മേള നടക്കുന്നുണ്ട്, മറ്റെവിടെയും നടക്കുന്നില്ല. അതിനാല് കുല്ലൂ മണാലിയിലുള്ളവര്ക്ക് ദേവതമാരുടെ മിലനത്തിന്റെ സ്ഥാനം എന്ന് പറയുന്നു. ദേവത എന്നതിന്റെ അര്ത്ഥം തന്നെയാണ് ദിവ്യഗുണധാരിയെന്ന്. ദിവ്യഗുണങ്ങളുടെ ധാരണയുടെ സ്മരണയാണ് ദേവതാ രൂപം. അതിനാല് ദേവതമാരുടെ സ്നേഹത്തിന്റെ, മിലനത്തിന്റെ പ്രതീകമാണ് ഈ ഭൂമിക്കുള്ളത് അതു കൊണ്ട് ബാപ്ദാദ അങ്ങനെയുള്ള ഭൂമിയിലെ നിവാസികളായ കുട്ടികള്ക്ക് വിശേഷിച്ച് ദിവ്യഗുണങ്ങളുടെ പൂച്ചെണ്ട് ഉപഹാരമായി നല്കി കൊണ്ടിരിക്കുന്നു. ഈ ദിവ്യ ഗുണങ്ങളുടെ പൂച്ചെണ്ടിലൂടെ നാല് ഭാഗത്തും ആത്മാ പരമാത്മാവിന്റെ മിലനം ചെയ്തു കൊണ്ടിരിക്കും. അവര് ദേവതമാരുടെ മേള നടത്തുന്നു, നിങ്ങള് ദിവ്യഗുണങ്ങളുടെ പൂച്ചെണ്ടിലൂടെ ആത്മാ-പരമാത്മ മിലനവും ആഘോഷിച്ചു കൊണ്ടിരിക്കുന്നു, എന്നാല് മറ്റുള്ളവര് കാണുന്ന രീതിയില് വളരെ ആര്ഭാഡത്തോടെ തന്നെ ആഘോഷിക്കൂ. ദേവതമാരുടെ മേള ദേവതമാരുടേത് മാത്രമായിരുന്നു എന്നാല് ഈ മേള സര്വ്വ ശ്രേഷ്ഠമായ മേളയാണ് അതു കൊണ്ട് ദിവ്യഗുണങ്ങളുടെ സുഗന്ധമുള്ള പൂച്ചെണ്ടിന്റെ ഗിഫ്റ്റ് സദാ തന്റെ കൂടെ വയ്ക്കൂ.
മീറ്റിംഗില് പങ്കെടുക്കുന്നവരെ പ്രതി- മീറ്റിംഗിലുള്ളവര് എന്തിനാണ് വന്നിരിക്കുന്നത്? സെറ്റിംഗ് ചെയ്യുന്നതിന്. പ്രോഗ്രാമിന്റെ മീറ്റിംഗ്, സംസാരിക്കുന്നവരുടെ സെറ്റിംഗ്. എല്ലാവരെയും ഇരുത്തി സെറ്റിംഗ് ചെയ്യുന്നതിനാണ് വന്നിരിക്കുന്നത്. ഏതുപോലെ പ്രസംഗത്തിന് വേണ്ടി സെറ്റ് ചെയ്തു അഥവാ പ്രോഗ്രാം ഉണ്ടാക്കി, അതേപോലെ സംസാരിക്കുന്നവരാകട്ടെ വരുന്ന കാണികളാകട്ടെ അവര്ക്ക് ഇപ്പോള് മുതലേ ശ്രേഷ്ഠമായ വൈബ്രേഷന് നല്കൂ, അവര് സംസാരത്തിന്റെ സ്റ്റേജ് കുറച്ച് സമയത്തേക്ക് മാത്രം സെറ്റാക്കാതെ സദാ തന്റെ ശ്രേഷ്ഠമായ സ്റ്റേജില് സെറ്റാകണം. അതിനാല് ബാപ്ദാദ മീറ്റിംഗിലുളളവര്ക്ക് അവിനാശി സെറ്റിംഗിന്റെ മെഷീന് ഉപഹാരമായി നല്കുന്നു, അതിലൂടെ സെറ്റാക്കി കൊണ്ടിരിക്കണം. ഇന്നത്തെ കാലത്ത് മെഷിനറി യുഗമല്ലേ. മനുഷ്യരിലൂടെ ചെയ്യാന് കൂടുതല് സമയമെടുക്കുന്ന കാര്യം മഷിനറിയിലൂടെ സഹജവും പെട്ടെന്നും നടക്കുന്നു. അതിനാല് ഇപ്പോള് തന്റെ സെറ്റിംഗിന്റെ മെഷിനറി പ്രയോഗത്തില് കൊണ്ടു വരൂ, വളരെ പെട്ടെന്ന് തന്നെ സെറ്റിംഗ് നടക്കും കാരണം തന്റെ സ്വര്ണ്ണിമ ലോകം അഥവാ സുഖമയമായ ലോകത്തിന്റെ പ്ലാനിനനുസരിച്ച് സര്വ്വരുടെയും സീറ്റ് സെറ്റാക്കുക തന്നെ വേണം. പ്രജകളെയും സെറ്റാക്കണം, പ്രജകളുടെ പ്രജകളെയും സെറ്റാക്കണം. രാജാവും റാണിയും സെറ്റായി കൊണ്ടിരിക്കുന്നു എന്നാല് റോയല്ഫാമിലിയുണ്ട്, സമ്പന്നരായ ഫാമിലിയുണ്ട്, പ്രജയുണ്ട്, ദാസ ദാസിയുണ്ട്- എത്രയോ സെറ്റിംഗ് ചെയ്യണം. അതിനാല് ഇപ്പോള് സെറ്റിംഗിന്റെ മെഷിനറിയെ മീറ്റിംഗിലുള്ളവര് വിശേഷിച്ചും ഫാസ്റ്റാക്കൂ. ഫാസ്റ്റാക്കുക അര്ത്ഥം സ്വയത്തെ ഫാസ്റ്റ് പുരുഷാര്ത്ഥിയാക്കുക. ഇതാണ് അതിന്റെ സ്വിച്ച്. മെഷീന് സ്വിച്ച് ഉണ്ടായിരിക്കുമല്ലോ. അപ്പോള് ഫാസ്റ്റ് മെഷിനറിയുടെ സ്വിച്ചാണ്- ഫാസ്റ്റ് പുരുഷാര്ത്ഥിയാകുക അര്ത്ഥം ഫാസ്റ്റ് സെറ്റിംഗിന്റെ മെഷിനറിയെ ഓണാക്കുക. അതിനാല് ഇപ്പോള് തന്റെ ശ്രദ്ധയുടെ സെറ്റിംഗിന്റെ മെഷിനറിയെ തീവ്രമാക്കൂ.
ഡബിള് വിദേശി ഗ്രൂപ്പ്- അജ്ഞാനികളായ ഡബിള് വിദേശി കുട്ടികള് ഇന്നത്തെ കാലത്ത് ഉപഗ്രഹത്തിന്റെ പദ്ധതിയെ കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുന്നു. താങ്കള് ബാബയെ പ്രത്യക്ഷമാക്കുന്നതിന്റെ ചിന്തയില് വളരെ നന്നായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു അതിനാല് ബാപ്ദാദ- സദാ സെറ്റ്, ഡബിള് ലൈറ്റ് ആയിരിക്കുന്നതിനുള്ള ഗിഫ്റ്റ് നല്കി കൊണ്ടിരിക്കുന്നു. മറ്റുളളവര് ഉപഗ്രഹത്തിന്റെ പദ്ധതിയെ കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുന്നു, ബാപ്ദാദ സദാ സെറ്റ്, ഡബിള് ലൈറ്റിന്റെ ഗിഫ്റ്റ് നല്കി കൊണ്ടിരിക്കുന്നു. സദാ തന്റെ ഡബിള് ലൈറ്റിന്റെ സ്ഥിതിയില് സെറ്റായിട്ടിരിക്കുന്ന- ഡബിള് വിദേശി കുട്ടികള്ക്ക് ബാപ്ദാദ ദിലാരാമന് തന്റെ ഹൃദയത്തിന്റെ സ്നേഹം ഗിഫ്റ്റായി നല്കി കൊണ്ടിരിക്കുന്നു.
അമേരിക്കയിലുള്ള കുട്ടികള്ക്ക് വിശേഷിച്ചും ഓര്മ്മ നല്കി കൊണ്ടിരിക്കുന്നു. വളരെ നല്ല ഉണര്വ്വും ഉത്സാഹത്തിലൂടെയും സേവനം ചെയ്യുന്നതിനുള്ള സാധനം നന്നായി നിര്മ്മിക്കപ്പെട്ടു. യു എന് സദാ സേവനത്തില് സാഥിയായി. ഭാരതം സേവനത്തിന്റെ അടിത്തറയാണ് അതിനാല് ഭാരതത്തിന്റെയും വിശേഷിച്ച് സേവനയുക്തരായ സാഥി(ജഗദീശ് ഭായി) പോയിരിക്കുന്നു. അടിത്തറ ഭാരതമാണ്, പ്രത്യക്ഷതയ്ക്ക് നിമിത്തം വിദേശവും. പ്രത്യക്ഷതയുടെ ശബ്ദം ദൂരെ നിന്ന് തന്നെ ഭാരതത്തില് പെരുമ്പറയായി വരും. കുട്ടികളുടെ വൈബ്രേഷന് വന്നു കൊണ്ടിരിക്കുന്നു. ലണ്ഡന് നിവാസികളും സാഥിയാണ്, ആസ്ട്രേലിയക്കാരും വിശേഷിച്ച് സേവനത്തില് സാഥിയാണ്, ആഫ്രിക്കക്കാരും കുറവൊന്നുമല്ല. സര്വ്വ ദേശങ്ങളുടെയും നല്ല സഹയോഗമുണ്ട്. ബാപ്ദാദ ദേശ വിദേശത്തിനെ ഓരോ നിമിത്തമായിട്ടുള്ള സേവാധാരി കുട്ടികള്ക്ക് തന്റെ വിശേഷതയ്ക്കനുസരിച്ച് വിശേഷ സ്നേഹ സ്മരണ നല്കി കൊണ്ടിരിക്കുന്നു. ഓരോരുത്തരുടെയും മഹിമ വ്യത്യസ്ഥമാണ്. ഓരോരുത്തരുടെയും മഹിമയെ വര്ണ്ണിക്കുകയാണെങ്കില് എത്രയാകും! എന്നാല് ബാപ്ദാദായുടെ ഹൃദയത്തില് ഓരോ കുട്ടിയുടെയും വിശേഷതയുടെ മഹിമ അടങ്ങിയിട്ടുണ്ട്.
മധുബന് നിവാസി സോവാധാരികളും സോവനത്തിന്റെ ധൈര്യത്തിന്റെ ചുവട് വയ്ക്കുന്നവരാണ് അതിനാല് ബാബയെ കുറിച്ച് പറയാറുണ്ട്- ധൈര്യമുള്ള കുട്ടികള്ക്ക് ബാബ സഹായം നല്കും എന്ന്. ഈ രീതിയിലൂടെ ഏത് സേവനം നടക്കുന്നുവൊ, ഏത് സീസണാണോ- മധുബന് നിവാസികളും ധൈര്യത്തിന്റെ സ്തംഭമായി മാറുന്നു, മധുബനിലുള്ളവരുടെ ധൈര്യത്തിലൂടെ നിങ്ങളെല്ലാവര്ക്കും വസിക്കാനും, ഇരിക്കാനും, കഴിക്കാനും, കുടിക്കാനും, കുളിക്കാനുമുള്ള സഹയോഗം ലഭിക്കുന്നു അതിനാല് ബാപ്ദാദ സര്വ്വ മധുബന് നിവാസി കുട്ടികള്ക്ക് ധൈര്യത്തിന്റെ ആശംസകള് നല്കി കൊണ്ടിരിക്കുന്നു. ശരി.
വരദാനം:-
പറയാറുണ്ട്- ദൃഷ്ടിയിലൂടെ സൃഷ്ടി പരിവര്ത്തനപ്പെടുന്നുവെന്ന്. അതിനാല് നിങ്ങളുടെ ദൃഷ്ടി ഇത്രയും സതോഗുണീയായിരിക്കണം എങ്ങനെയുള്ള തമോഗുണീ അഥവാ രജോഗുണീ ആത്മാവിന്റെ ദൃഷ്ടി, വൃത്തി, അവരുടെ സ്ഥിതിയെയും പരിവര്ത്തനപ്പെടണം. ആര് നിങ്ങളുടെ മുന്നില് വന്നാലും അവര്ക്ക് ദൃഷ്ടിയിലൂടെ മൂന്ന് ലോകങ്ങളെക്കുറിച്ചും, തന്റെ മുഴുവന് ജീവിത കഥയെ കുറിച്ചും അറിയാന് സാധിക്കണം. ഇത് തന്നെയാണ് ദൃഷ്ടിയിലൂടെ സായൂജ്യം. അന്തിമത്തില് ജ്ഞാനത്തിന്റെ സേവനം നടക്കാതെ വരുമ്പോള് ഈ സേവനമായിരിക്കും നടക്കുന്നത്.
സ്ലോഗന്:-
സൂചന- ഇന്ന് മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച്ച അന്താരാഷ്ട്ര യോഗാ ദിനമാണ്, ബാബയുടെ സര്വ്വ കുട്ടികളും സന്ധ്യക്ക് 6.30 മുതല് 7.30 വരെ വിശേഷിച്ച് ഭൃഗുഡിയാകുന്ന സിംഹാസനത്തില് സ്ഥിതി ചെയ്ത്, തന്റെ തിളങ്ങുന്ന നക്ഷത്രത്തെ ദിവ്യ നേത്രത്തിലൂടെ കണ്ട് ലൈറ്റ് മൈറ്റ് ഹൗസായി പ്രകൃതി സഹിതം മുഴുവന് വിശ്വത്തിനും സര്ച്ച് ലൈറ്റ് നല്കുന്നതിന്റെ സേവനം ചെയ്യണം.
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!