17 May 2021 Malayalam Murli Today – Brahma Kumaris
16 May 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ, ബാബ വന്നിരിക്കുകയാണ്, തന്റെ കുട്ടികളെ തനിക്കു സമാനം മഹിമാ യോഗ്യരാക്കി മാറ്റുവാന്, ബാബയുടെ മഹിമ എന്താണോ അത് ഇപ്പോള് നിങ്ങള് ധാരണ ചെയ്യുകയാണ്.
ചോദ്യം: -
ഭക്തി മാര്ഗ്ഗത്തില് പരമാത്മാവാകുന്ന പ്രിയതമനെ പൂര്ണ്ണമായും അറിയാതിരുന്നിട്ടും മനുഷ്യര് ഏതൊരു ശബ്ദമാണ് വളരെ സ്നേഹത്തോടെ ഓര്മ്മിക്കുകയും പറയുകയും ചെയ്യുന്നത്?
ഉത്തരം:-
വളരെ സ്നേഹത്തോടെ പറയുകയും ഓര്മ്മിക്കുകയും ചെയ്യുന്നുണ്ട് – അല്ലയോ പ്രിയതമാ അങ്ങ് എപ്പോള് വരുന്നുവോ അപ്പോള് അങ്ങയെ മാത്രമെ ഓര്മ്മിക്കൂ, മാത്രമല്ല മറ്റുള്ളവരില് നിന്ന് ബുദ്ധിയോഗം മാറ്റി അങ്ങയോടൊപ്പം വെക്കാം. ഇപ്പോള് ബാബ പറയുകയാണ് കുട്ടികളേ, ഞാന് വന്നു കഴിഞ്ഞു അതിനാല് ദേഹി-അഭിമാനിയായി മാറൂ. നിങ്ങളുടെ ആദ്യത്തെ കടമയാണ്-വളരെ സ്നേഹത്തോടെ ബാബയെ ഓര്മ്മിക്കുക.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഓം ശാന്തി. മധുര-മധുരമായ ജീവാത്മാക്കള്ക്ക്, ഇപ്പോള് പരംപിതാ പരമാത്മാവ് ശരീരം ആധാരമായെടുത്ത് മനസ്സിലാക്കി തരുകയാണ്, ഞാന് സാധാരണ വൃദ്ധ ശരീരത്തിലേക്കാണ് വരുന്നത്. വന്ന് എത്ര കുട്ടികളെയാണ് പഠിപ്പിക്കുന്നത്. ബ്രഹ്മാ മുഖവംശാവലി കുട്ടികള്ക്ക് തന്നെയാണ് മനസ്സിലാക്കി തരുന്നത്, തീര്ച്ചയായും മുഖത്തിലൂടെത്തന്നെയാണ് മനസസ്സിലാക്കിക്കൊടുക്കുക, വേറെയാര്ക്ക് മനസ്സിലാക്കി കൊടുക്കും. പറയുകയാണ് കുട്ടികളെ, നിങ്ങള് എന്നെ ഭക്തി മാര്ഗ്ഗത്തിലും വിളിച്ചിരുന്നു – അല്ലയോ പതിത പാവനാ, ലോകം മുഴുവനും പ്രത്യേകിച്ചും ഭാരതത്തിലുള്ളവരാണ് വിളിക്കുന്നത്. ഭാരതം തന്നെയായിരുന്നു പാവനമായിരുന്നത്, ബാക്കി എല്ലാവരും ശാന്തിധാമത്തിലായിരുന്നു. കുട്ടികളുടെ സ്മൃതിയിലുണ്ടാകണം സത്യ-ത്രേതാ യുഗം എന്ന് പറയുന്നത് എന്തിനെയാണ്, ദ്വാപര കലിയുഗം എന്ന് പറയുന്നതും എന്തിനെയാണ്. അവിടെ ആരാര് രാജ്യം ഭരിച്ചിരുന്നു, നിങ്ങളുടെ ബുദ്ധിയില് പൂര്ണ്ണമായ ജ്ഞാനമുണ്ട്. ഏതുപോലെയാണോ ബാബക്ക് രചനയുടെ ആദി മദ്ധ്യ അന്ത്യത്തെ കുറിച്ച് ജ്ഞാനമുള്ളത്, അതുപോലെ നിങ്ങളുടെ ബുദ്ധിയിലുമുണ്ട്. അച്ഛന് നല്കുന്ന ജ്ഞാനം തീര്ച്ചയായും മക്കളിലും ഉണ്ടായിരിക്കണം. ബാബ വന്ന് കുട്ടികളെ തനിക്കു സമാനമാക്കുകയാണ്. എത്രത്തോളം ബാബക്ക് മഹിമയുണ്ടോ അത്രയും കുട്ടികള്ക്കുമുണ്ട്. ബാബ കുട്ടികളെ കൂടുതല് മഹിമയുള്ളവരാക്കി മാറ്റുകയാണ്. എപ്പോഴും മനസ്സിലാക്കണം ഇദ്ദേഹത്തിലൂടെയാണ് ശിവബാബ നമ്മളെ പഠിപ്പിക്കുന്നത്, പരസ്പരം സംസാരിക്കുന്നതും ആത്മാക്കളാണ്. പക്ഷെ മനുഷ്യര് ദേഹാഭിമാനിയായതു കൊണ്ട് ഇന്നയാളാണ് പഠിപ്പിക്കുന്നത് എന്ന് മനസ്സിലാക്കുന്നു. വാസ്തവത്തില് ചെയ്യുന്നതെല്ലാം ആത്മാവാണ്. ആത്മാവ് തനന്നന്നെയാണ് വേഷം അഭിനയിക്കുന്നത്. ദേഹീ അഭിമാനിയാകണം. അടിക്കടി ബാബയെ ഓര്മ്മിക്കണം. ഏതു വരെ സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കുന്നില്ലയോ അതു വരെ ബാബയെ ഓര്മ്മിക്കാനും സാധിക്കില്ല. മറന്നു പോകും. നിങ്ങളോട് ചോദിക്കും – നിങ്ങള് ആരുടെ കുട്ടികളാണ്? അപ്പോള് പറയാറുണ്ട് ഞങ്ങള് ശിവബാബയുടെ കുട്ടികളാണ് എന്ന്. വിസിറ്റേഴ്സ് ബുക്കിലും എഴുതിക്കാറുണ്ട് – നിങ്ങളുടെ അച്ഛന് ആരാണ്? അപ്പോള് ഉടന് ദേഹത്തിന്റെ അച്ഛന്റെ പേരാണ് പറയുക. ശരി, ഇനി ആത്മാവിന്റെ അച്ഛന്റെ പേര് പറയൂ. അപ്പോള് ചിലര് കൃഷ്ണന്റെ, ചിലര് ഹനുമാന്റെ പേരെഴുതും അല്ലെങ്കില് എഴുതും – ഞങ്ങള്ക്ക് അറിയില്ല. ഹേയ്, നിങ്ങള്ക്ക് ലൗകിക അച്ഛനെ അറിയാം, എപ്പോഴും ദു:ഖത്തിന്റെ സമയത്ത് ഏത് പാരലൗകിക അച്ഛനെ ഓര്മ്മിച്ചിരുന്നോ ആ അച്ഛനെ അറിയില്ല? പറയുന്നുണ്ട് – അല്ലയോ ഭഗവാനെ ദയ കാണിക്കൂ, അല്ലയോ ഭഗവാനെ ഒരു കുട്ടിയെ തരൂ എന്നെല്ലാം യാചിക്കാറില്ലേ. ഇപ്പോള് ബാബ തികച്ചും സഹജമായ കാര്യം പറയുകയാണ്. നിങ്ങള് വളരെയധികം ദേഹാഭിമാനത്തിലാണ് കഴിയുന്നത് അതുകൊണ്ടാണ് ബാബയുടെ സമ്പത്തിന്റെ ലഹരി ഇല്ലാത്തത്. നിങ്ങള്ക്ക് വളരെയധികം ലഹരി ഉണ്ടായിരിക്കണം. ഭഗവാനെ കാണുന്നതിന് വേണ്ടിത്തന്നെയാണ് ഭക്തി ചെയ്യുന്നതും. യജ്ഞം, തപസ്സ്, ദാനപുണ്യം ചെയ്യുന്നതെല്ലാം ഭക്തിയാണ്. എല്ലാവരും ഒരു ഭഗവാനെയാണ് ഓര്മ്മിക്കുന്നത്. ബാബ പറയുകയാണ് – ഞാന് നിങ്ങള് പതികളുടേയും പതിയാണ്, എല്ലാ പിതാക്കന്മാരുടേയും പിതാവാണ്. എല്ലാവരും തീര്ച്ചയായും അച്ഛനായ ഭഗവാനെ ഓര്മ്മിക്കുന്നുണ്ട്. ആത്മാക്കളാണ് ഓര്മ്മിക്കുന്നത്. പറയുന്നുണ്ട്, ഭ്രുകുടിയുടെ ഇടയില് തിളങ്ങുന്ന അത്ഭുത നക്ഷത്രം…പക്ഷെ ഇത് തിരിച്ചറിവില്ലാതെ വെറുതെ പറയുകയാണ്. രഹസ്യമൊന്നും അറിയില്ല. നിങ്ങള്ക്ക് ആത്മാവിനെ കുറിച്ച് പോലും അറിയില്ലെങ്കില് പിന്നെ ആത്മാവിന്റെ അച്ഛനെ കുറിച്ച് എന്ത് അറിയാനാണ്. ഭക്തി മാര്ഗ്ഗത്തിലുള്ളവര്ക്ക് സാക്ഷാത്കാരവും കിട്ടുന്നുണ്ട്. ഭക്തി മാര്ഗ്ഗത്തില് പൂജക്ക് വേണ്ടി വലിയ വലിയ ശിവലിംഗങ്ങള് ഉണ്ടാക്കുന്നുണ്ട് എന്തുകൊണ്ടെന്നാല് ബിന്ദു രൂപത്തെ കാണിച്ചു കൊടുത്താല് ആര്ക്കും ഒന്നും മനസ്സിലാകില്ല. ഇത് സൂക്ഷ്മമായ കാര്യമാണ്. അഖണ്ഡജ്യോതി സ്വരൂപം എന്ന് പറയുന്ന പരമാത്മാവിനെ മനുഷ്യര് പറയുന്നത് ഭഗവാന്റെ രൂപം വളരെ വലുതാണ് എന്നാണ്. ബ്രഹ്മ സമാജത്തിലുള്ളവര് ജ്യോതിയെയാണ് പരമാത്മാവ് എന്ന് പറയുന്നത്. പരംപിതാ പരമാത്മാവ് ബിന്ദുവാണെന്ന് ലോകത്തിനറിയില്ല, അതുകൊണ്ട് ആശയക്കുഴപ്പത്തിലാണ്. കുട്ടികളും പറയുന്നുണ്ട്, ബാബാ ആരെയാണ് ഓര്മ്മിക്കേണ്ടത്? ഞങ്ങള് കേട്ടത് വലിയ ശിവലിംഗമാണ് ഭഗവാന്റെ രൂപം എന്നാണ്, അതിനെയാണ് ഓര്മ്മിക്കേണ്ടത് എന്നും മനസ്സിലാക്കുന്നു. ബിന്ദുവിനെ എങ്ങനെ ഓര്മ്മിക്കും. ആത്മാവ് എങ്ങനെ ബിന്ദുവാണോ അതുപോലെ ബാബയും ബിന്ദുവാണ്. ആത്മാക്കളെ വിളിക്കാറുണ്ടല്ലോ, വരികയും ചെയ്യാറുണ്ട്. ഭക്തി മാര്ഗ്ഗത്തില് സാക്ഷാത്കാരങ്ങള് ഉണ്ടാകാറുണ്ട്, ഇതെല്ലാം ഭക്തിയാണ്. ഭക്തിയും ഒന്നിന്റെയല്ല ചെയ്യാറുള്ളത്, അനേകരെ ഭഗവാനാക്കിയിരിക്കയാണ്. ഭക്തര് ആരുടേയെല്ലാം ഭക്തി ചെയ്യുന്നുവോ അവരെ ഭഗവാന് എന്ന് എങ്ങനെ പറയും, അഥവാ പരമാത്മാവ് സര്വ്വവ്യാപി ആണെന്ന് പറയുകയാണെങ്കില് പിന്നെ ആരുടെ ഭക്തിയാണ് ചെയ്യുന്നത്. അതും ഭിന്ന പ്രകാരത്തിലുള്ള ഭക്തിയാണ് ചെയ്യുന്നത്.
ബാബ മനസ്സിലാക്കി തരുകയാണ് – കുട്ടികളെ, അനേക വര്ഷം ഞാന് ജീവിച്ചിരിക്കും എന്നൊന്നും ചിന്തിക്കരുത്. ഇപ്പോള് സമയം സമീപത്തേക്ക് വരുകയാണ്. നിങ്ങള്ക്ക് നിശ്ചയമുണ്ടാകണം ബ്രഹ്മാവിലൂടെ ശിവബാബക്ക് സ്ഥാപന ചെയ്യണം. ബാബ സ്വയം പറയുകയാണ്- ഞാന് ഈ ശരീരത്തിലൂടെ നിങ്ങള്ക്ക് സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ രഹസ്യം പറഞ്ഞു തരികയാണ്. പാടാറുണ്ട് – ബ്രഹ്മാവിലൂടെ സ്ഥാപന എന്ന്. പുതിയ ലോകത്തെ തന്നെയാണ് വിഷ്ണു പുരിയെന്ന് പറയുന്നത് അതായത് വിഷ്ണുവിന്റെ തന്നെ രണ്ടു രൂപങ്ങളാണ് രാജ്യം ഭരിക്കുന്നത് എന്നത് പോലും ആര്ക്കും അറിയില്ല. ആര്ക്കും അറിയില്ല വിഷ്ണു ആരാണെന്ന്. നിങ്ങള്ക്ക് അറിയാം ബ്രഹ്മാ-സരസ്വതി തന്നെയാണ് വിഷ്ണുവിന്റെ രണ്ട് രൂപങ്ങളായി ലക്ഷ്മി-നാരായണന്റെ രൂപത്തില് പാലനയും ചെയ്യുന്നത്. ബ്രഹ്മാവിലൂടെ സ്ഥാപന, വിഷ്ണുപുരി അര്ത്ഥം പിന്നെ സ്വര്ഗ്ഗത്തിന്റെ പാലനയും ചെയ്യും. നിങ്ങളുടെ ബുദ്ധിയിലുണ്ടാകണം – ബാബ ജ്ഞാന സാഗരനാണ്. മനുഷ്യ സൃഷ്ടിയുടെ ബീജരൂപനാണ്. ഈ ഡ്രാമയുടെ ആദി മദ്ധ്യ അന്ത്യത്തെ കുറിച്ച് ബാബക്ക് അറിയാം. ബാബ പതിത പാവനനാണ്, എന്താണോ ബാബയുടെ കര്ത്തവ്യം, അതു തന്നെയാണ് നിങ്ങളുടെ കര്ത്തവ്യം. നിങ്ങളും സര്വ്വരെയും പതിതത്തില് നിന്നും പാവനമാക്കി മാറ്റണം. ലോകത്താണെങ്കില് ഒരു അച്ഛന് 3-4 മക്കളുണ്ടാകും, ചില മക്കള് ഉയര്ന്ന സ്ഥിതിയിലായിരിക്കും, ചിലര് താഴ്ന്ന അവസ്ഥയിലും. ഇവിടെ പതിതരെ പാവനമാക്കി മാറ്റാനുള്ള ഒരെ ഒരു പഠിപ്പാണ് ബാബ പഠിപ്പിക്കുന്നത്. എല്ലാവര്ക്കും ഈ ലക്ഷ്യം കൊടുക്കണം ശിവബാബ പറയുകയാണ് – എന്നെ ഓര്മ്മിക്കൂ. ഗീതയില് തലകീഴായി കൃഷ്ണ ഭഗവാനുവാചാ എന്ന് എഴുതിയിട്ടുണ്ട്. നിങ്ങള് മനസ്സിലാക്കി കൊടുക്കണം- ഭഗവാന് നിരാകാരനാണ്, പുനര്ജന്മ രഹിതനാണ്. മതിയല്ലോ ഇതു തന്നെയാണ് തെറ്റ്. ഇപ്പോള് നിങ്ങള് കുട്ടികള് കൃഷ്ണപുരിയുടെ അധികാരിയായി മാറുകയാണ്. ചിലര് രാജധാനിയിലേക്ക് വരും, ചിലര് പ്രജയാകും.
കൃഷ്ണപുരി എന്ന് പറയുന്നത് എന്തുകൊണ്ടെന്നാല് കൃഷ്ണനെ എല്ലാവര്ക്കും വളരെ ഇഷ്ടമാണ്. കുട്ടികള് എല്ലാവര്ക്കും പ്രിയപ്പെട്ടതാകുമല്ലോ. മാതാപിതാക്കളോട് കുട്ടികള്ക്കും സ്നേഹമുണ്ട്. സ്നേഹം എല്ലാം പരിഹരിക്കുന്നു. ഇപ്പോള് ബാബ മനസ്സിലാക്കി തരുകയാണ്. നിങ്ങള് സ്വയത്തെ ശരീരമാണെന്ന് മനസ്സിലാക്കരുത്. ഓരോ നിമിഷവും ആത്മാവാണെന്ന നിശ്ചയത്തിലിരിക്കണം. ആത്മാഭിമാനിയാകൂ. ബാബയും നിരാകാരനാണ്, എന്നാല് മനസ്സിലാക്കി തരുന്നതിന് ബാബക്ക് ശരീരം എടുക്കേണ്ടി വരുന്നു. ശരീരമില്ലാതെ മനസ്സിലാക്കി തരുവാന് സാധിക്കില്ലല്ലോ. നിങ്ങള്ക്കെല്ലാം സ്വന്തം ശരീരമുണ്ട്. എന്നാല് ബാബ ലോണ് എടുക്കുകയാണ്. ബാക്കി ഇതില് പ്രേരണയുടെ കാര്യമൊന്നുമില്ല. ബാബ സ്വയം പറയുകയാണ്- ഞാന് ഈ ശരീരം ധാരണ ചെയ്ത് കുട്ടികളെ പഠിപ്പിക്കുകയാണ് എന്തുകൊണ്ടെന്നാല് നിങ്ങള്ക്ക് തമോപ്രധാനത്തില് നിന്നും സതോപ്രധാനമാകണം. പാടുന്നുണ്ട്, പതിത പാവനാ വരൂ, പക്ഷെ അര്ത്ഥം മനസ്സിലാക്കുന്നില്ല. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നുണ്ട് ബാബ എങ്ങനെയാണ് നമ്മളെ പാവനമാക്കി മാറ്റുന്നത്. ഇതെല്ലാം നിങ്ങള്ക്ക് അറിയാം. സത്യയുഗത്തില് കേവലം നമ്മുടെ ചെറിയ വൃക്ഷമാണ് ഉണ്ടാവുക, നിങ്ങള് സ്വര്ഗ്ഗത്തിലേക്ക് പോകും. ബാക്കി എത്ര ഖണ്ഡങ്ങളാണോ ഉള്ളത് അതിന്റെ പേരും അടയാളം പോലും ഉണ്ടാകില്ല. ഭാരതഖണ്ഡം സ്വര്ഗ്ഗമാകും. പരമപിതാ പരമാത്മാവ് വന്ന് സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുകയാണ്. ഇപ്പോള് നരകമാണ്. പ്രാചീന ഭാരത ഖണ്ഡത്തില് ദേവതകളുടെ രാജ്യമുണ്ടായിരുന്നു, എന്നാല് ഇപ്പോഴില്ല. ദേവതകളുടെ ക്ഷേത്രങ്ങള് ഇവിടെ ഉണ്ട്, ചിത്രങ്ങളുമുണ്ട്. അപ്പോള് ഇതെല്ലാം ഭാരതത്തിന്റെ തന്നെ കാര്യമല്ലേ. ഭാരതം സ്വര്ഗ്ഗമായിരുന്നു എന്നത് ഒരു ഭാരതവാസിയുടേയും ബുദ്ധിയില് ഇല്ല, ലക്ഷ്മി നാരായണന് അധികാരികളായിരുന്നു, അപ്പോള് വേറെ ഒരു ഖണ്ഡവും ഉണ്ടായിരുന്നില്ല. ഇപ്പോഴാണെങ്കില് അനേകം ധര്മ്മങ്ങളാണ്. ഭാരതവാസികള് ധര്മ്മഭ്രഷ്ടരും കര്മ്മ ഭ്രഷ്ടരുമായി. കൃഷ്ണനെ ശ്യാമസുന്ദരന് എന്ന് പറയുന്നുണ്ട് പക്ഷെ അര്ത്ഥം മനസ്സിലാക്കുന്നില്ല. തീര്ച്ചയും കറുത്തതായിരുന്നു. കൃഷ്ണനെ സര്പ്പം കടിച്ചത് കൊണ്ടാണ് കറുത്ത് പോയതെന്ന് പറയാറുണ്ട്. കൃഷ്ണന് സത്യയുഗത്തിലെ രാജകുമാരനാണ്, എങ്ങനെയാണ് കറുത്തതായത്. ഇപ്പോള് നിങ്ങള് ഈ കാര്യങ്ങള് മനസ്സിലാക്കി. കൃഷ്ണന്റെ മാതാ പിതാക്കളും ഇപ്പോള് പഠിച്ചു കൊണ്ടിരിക്കുകയാണ്. മാതാ പിതാവിനെക്കാളും ഉത്തമം എന്ന് മഹിമയുള്ളത് കൃഷ്ണനാണ്. മാതാ പിതാവിന് പ്രശസ്ഥിയൊന്നുമില്ല. അല്ലെങ്കില് ഏത് മാതാപിതാവാണോ ഇങ്ങനെയുള്ള കുട്ടിക്ക് ജന്മം നല്കിയത് അവരും സര്വ്വരുടേയും പ്രിയപ്പെട്ടവരാകണ്ടേ. പക്ഷെ ഇല്ല, മഹിമ മുഴുവന് രാധക്കും കൃഷ്ണനുമാണ്. മാതാ പിതാവിന് ഒന്നുമില്ല. നിങ്ങളുടെ ബുദ്ധിയില് ജ്ഞാനമുണ്ട്. ജ്ഞാനം പകലാണ്, ഭക്തി രാത്രിയാണ്. അന്ധകാരം നിറഞ്ഞ രാത്രിയില് കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കി തരുകയാണ്- വീട്ടിലിരുന്നോള്ളൂ, ഈ സേവനവും ചെയ്യൂ. ഒരേ ഒരു പ്രിയതമന്റെ അരകല്പത്തെ പ്രിയതമകളാണ് നമ്മളെല്ലാവരും എന്നത് ആര്ക്ക് വേണമെങ്കിലും മനസ്സിലാക്കി കൊടുക്കൂ. ഭക്തി മാര്ഗ്ഗത്തില് എല്ലാവരും ബാബയെ ആണ് ഓര്മ്മിക്കുന്നത് അപ്പോള് പ്രിയതമനല്ലേ. എന്നാല് പൂര്ണ്ണമായും പ്രിയതമനെ അറിയുന്നില്ല. വളരെ സ്നേഹത്തോടെ ഓര്മ്മിക്കുന്നുണ്ട്, അല്ലയോ പ്രിയതമാ അങ്ങ് എപ്പോഴാണോ വരുന്നത് ഞങ്ങള് കേവലം അങ്ങയെ മാത്രം ഓര്മ്മിക്കാം മാത്രമല്ല സര്വ്വരില് നിന്നും ബുദ്ധിയോഗം വേര്പെടുത്തി അങ്ങയില് വെക്കാം. ഇങ്ങനെ പാടിയിരുന്നുവല്ലോ, പക്ഷെ എന്ത് സമ്പത്താണ് ബാബയില് നിന്നും പ്രാപ്തമാകുന്നത് ഇത് ആര്ക്കും അറിയില്ല. ഇപ്പോള് ബാബ മനസ്സിലാക്കി തരുകയാണ് – നിങ്ങള് ദേഹിഅഭിമാനിയാകു. നിങ്ങള് കുട്ടികളുടെ ആദ്യത്തെ കടമ ബാബയെ ഓര്മ്മിക്കുക എന്നതാണ്. പുത്രന് എപ്പോഴും അച്ഛനെയും, പുത്രി അമ്മയേയുമാണ് ഓര്മ്മിക്കുക. പുത്രന് മനസ്സിലാക്കുന്നുണ്ട് ഞാന് അച്ഛന്റെ അവകാശിയാകും. പുത്രി മനസ്സിലാക്കുന്നു എനിക്ക് പിതാവിന്റെ ഗൃഹത്തില് നിന്നും അമ്മായി അച്ഛന്റെ വീട്ടിലേക്ക് പോകണം. ഇപ്പോള് നിരാകാരത്തിലും സാകാരത്തിലും നമുക്ക് അച്ഛന്റെ വീടാണ്. വിളിക്കുന്നുണ്ട്, അല്ലയോ പരംപിതാ പരമാത്മാവേ ദയ കാണിക്കൂ. ദു:ഖം ഹരിച്ച് സുഖം തരൂ, ഞങ്ങളെ മുക്തമാക്കൂ, ഞങ്ങളുടെ വഴികാട്ടിയാകു. പക്ഷെ ഇതിന്റെ അര്ത്ഥം വലിയ വലിയ വിദ്വാന്മാര്ക്കും ആചാര്യന്മാര്ക്കും പോലും അറിയില്ല. ബാബ സര്വ്വരുടേയും മുക്തിദാതാവാണ്, സര്വ്വരുടേയും മംഗളകാരിയാണ്. ബാക്കി മനുഷ്യന് തന്റെ തന്നെ മംഗളം ചെയ്യാന് കഴിയുന്നില്ലെങ്കില് മറ്റുള്ളവരുടെ മംഗളം എങ്ങനെ ചെയ്യാനാണ്. ഇവിടെ ബാബ പറയുന്നു ഞാന് വരുന്നത് ഗുപ്തമായിട്ടാണ്, ഖുദാ ദോസ്ത് (ഈശ്വരന് സുഹൃത്ത്) എന്ന കഥ കേട്ടിട്ടില്ലേ. ഇത് കലിയുഗത്തിന്റേയും സത്യയുഗത്തിന്റേയും ഇടയിലുള്ള പാലമാണ്, നിങ്ങള്ക്ക് അക്കരെ എത്തണം. ഇപ്പോള് ഭഗവാന് അച്ഛനാണ്, കൂട്ടുകാരനാണ്, മാതാ, പിതാ ശിക്ഷകന്റെയും പാര്ട്ട് അഭിനയിക്കുന്നുണ്ട്. ഇവിടെ സാക്ഷാത്കാരം കിട്ടിയാല് നിങ്ങള് മായാജാലമാണെന്ന് പറയും. തീവ്രമായ ഭക്തി ചെയ്യുന്നവര്ക്കാണ് സാക്ഷാത്കാരം കിട്ടുന്നത്. ദര്ശനം നല്കൂ ഇല്ലെങ്കില് ഞങ്ങള് കഴുത്ത് മുറിക്കും എന്നെല്ലാം പറയുന്നുണ്ട്, അപ്പോള് സാക്ഷാത്കാരവും കിട്ടാറുണ്ട്, വീട്ടിലിരിക്കുന്നവര്ക്കും ധാരാളം സാക്ഷാത്കാരങ്ങള് കിട്ടാറുണ്ട്. ദിവ്യദൃഷ്ടിയുടെ താക്കോല് ബാബയുടെ കൈയിലാണ്. അര്ജുനനും ഞാന് ദിവ്യദൃഷ്ടി കൊടുത്തല്ലോ. വിനാശവും കണ്ടു, തന്റെ രാജ്യവും കണ്ടു. ഇപ്പോള് മനസ്സു കൊണ്ട് ബാബയെ ഓര്മ്മിക്കൂ അപ്പോള് ആ പദവി പ്രാപ്തമാകും എന്നും കേട്ടു. ഇപ്പോള് നിങ്ങള് മനസ്സിലാക്കി വിഷ്ണു ആരാണ്? ക്ഷേത്രങ്ങള് ഉണ്ടാക്കുന്നവര്ക്ക് പോലുമറിയില്ല. വിഷ്ണുവിലൂടെ പാലന എന്ന് കാണിച്ചിട്ടുണ്ട്, 4 കൈകളുടെ അര്ത്ഥമാണ്-രണ്ട് കൈകള് പുരുഷന്റെയും രണ്ട് കൈകള് സ്ത്രീയുടേയുമാണ്. വിഷ്ണുവിന്റെ രണ്ട് രൂപങ്ങളാണ് ലക്ഷ്മിയും നാരായണനും. പക്ഷെ അവര്ക്ക് ഒന്നും അറിയില്ല. ഒന്നിന്റേയും ജ്ഞാനമില്ല. ശിവബാബയുടേതുമില്ല, വിഷ്ണുവിന്റേയുമില്ല. ആദ്യമാദ്യം ബാബയുടെ ആകര്ഷണത്തില് ധാരാളം പേര് വരുമായിരുന്നു. ആരംഭത്തില് മുറ്റം മുഴുവന് നിറയുമായിരുന്നു. ജഡ്ജും, മജിസ്ര്തേട്ടുമാരുമെല്ലാം വന്നിരുന്നു. പിന്നെയാണ് വികാരത്തിന്റെ പേരില് യുദ്ധം തുടങ്ങിയത്, വികാരമില്ലെങ്കില് കുട്ടികള് എങ്ങനെ ജനിക്കും എന്നെല്ലാം ചോദിക്കാന് തുടങ്ങി. ഇത് സൃഷ്ടിയുടെ വൃദ്ധിക്കുള്ള നിയമമാണ് എന്നെല്ലാം അവര് പറയാന് ആരംഭിച്ചു. അവര് ഗീതയില് എഴുതിയിരിക്കുന്ന കാര്യം തന്നെ മറന്നിരിക്കുന്നു-ഭഗവാനുവാചാ, കാമം മഹാശത്രുവാണ്, അതിനു മുകളില് വിജയം പ്രാപിക്കണം. സ്ത്രീയും പുരുഷനും ഒരുമിച്ച് വരുകയാണെങ്കില് ഈ ജ്ഞാനം കൊടുത്തോളൂ എന്നെല്ലാം പറയാന് തുടങ്ങി. ഒറ്റക്ക് വരുന്നവര്ക്ക് കൊടുക്കരുത് എന്ന് പറഞ്ഞു. അപ്പോള് രണ്ടു പേര് വന്നാല് കൊടുക്കാമല്ലോ. എന്നാല് രണ്ടു പേര് ഒരുമിച്ച് വന്നാലും ജ്ഞാനം ചിലര് ഉള്ക്കൊള്ളും, ചിലര് ഉള്ക്കൊള്ളില്ല. ഭാഗ്യത്തില് ഇല്ലെങ്കില് എന്തു ചെയ്യാന് സാധിക്കും. ഒരാള് ഹംസവും ഒരാള് കൊറ്റിയുമാകുന്നുണ്ട്. ഇവിടെ നിങ്ങള് ബ്രാഹ്മണര് ദേവതകളേക്കാള് ഉത്തമരാണ്. നിങ്ങള്ക്കറിയാം നിങ്ങള് ഈശ്വരീയ സന്താനങ്ങളാണ്, ശിവബാബയുടെ കുട്ടികളാണ്. അവിടെ സ്വര്ഗ്ഗത്തില് നിങ്ങള്ക്ക് ഈ ജ്ഞാനമുണ്ടാകില്ല, നിരാകാരി ലോകത്തില് മുക്തിധാമത്തിലും ഉണ്ടാകില്ല. ഈ ജ്ഞാനം ശരീരം നശിക്കുന്നതോടൊപ്പം തന്നെ മറക്കും. ഇപ്പോള് നിങ്ങള്ക്ക് ജ്ഞാനമുണ്ട്, ഒരു ബാബ നിങ്ങളെ പഠിപ്പിക്കുകയാണ്. ഇപ്പോള് ഈ കളി പൂര്ത്തിയാകുകയാണ്, എല്ലാ അഭിനേതാക്കളും ഹാജരാണ്. ബാബയും ഹാജരാണ്. ബാക്കിയുള്ള ആത്മാക്കളും വന്നുകൊണ്ടിരിക്കുകയാണ്. എപ്പോഴാണോ എല്ലാവരും എത്തുന്നത് അപ്പോള് വിനാശവും നടക്കും, പിന്നെ എല്ലാവരെയും ബാബ കൂടെ കൂട്ടി കൊണ്ടു പോകും. എല്ലാവര്ക്കും പോകണം, ഈ പതിത ലോകത്തിന്റെ വിനാശവും നടക്കണം.ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) പതിതരെ പാവനമാക്കുന്ന കര്മ്മം ബാബയുടേതാണ് അത് തന്നെ നിങ്ങളും ചെയ്യണം. എല്ലാവര്ക്കും പാവനമാകുന്നതിന് ബാബയെ ഓര്മ്മിക്കുന്ന ലക്ഷ്യം കൊടുക്കണം.
2) ഈ ബ്രാഹ്മണ ജീവിതം ദേവതകളേക്കാള് ഉത്തമമായ ജീവിതമാണ്, ഈ ലഹരിയില് കഴിയണം. മറ്റെല്ലാറ്റില് നിന്നും ബുദ്ധിയോഗത്തെ മാറ്റി ഒരു പ്രിയതമനെ ഓര്മ്മിക്കൂ.
വരദാനം:-
ശക്തിസ്വരൂപരാകുന്നതിന് വേണ്ടി ആസക്തിയെ അനാസക്തിയിലേക്ക് പരിവര്ത്തം ചെയ്യൂ. തന്റെ ദേഹത്തില്, സംബന്ധങ്ങളില്, ഏതെങ്കിലും വസ്തുക്കളില് അഥവാ എവിടെയെങ്കിലും ആസക്തിയുണ്ടെങ്കില് മായക്കും വരാന് കഴിയും, മാത്രമല്ല ശക്തിരൂപമാകാനും സാധിക്കുകയില്ല, അതിനാല് ആദ്യം അനാസക്തമാകൂ, അപ്പോള് മായയുടെ വിഘ്നങ്ങളെ നേരിടാന് കഴിയും. വിഘ്നങ്ങള് വരുമ്പോള് നിലവിളിക്കുന്നതിന് പകരം ശക്തിരൂപം ധാരണ ചെയ്യൂ എങ്കില് വിഘ്നവിനാശകനായി മാറാം.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!