17 June 2021 Malayalam Murli Today | Brahma Kumaris

17 june 2021 Read and Listen today’s Gyan Murli in Malayalam 

June 16, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - നിങ്ങള് പാരലൗകിക പിതാവിനെ യഥാര്ത്ഥ രീതിയില് അറിയുന്നു അതിനാല് നിങ്ങളെ തന്നെയാണ് സത്യമായ പ്രീതബുദ്ധി അഥവാ ആസ്തികരെന്ന് പറയുക.

ചോദ്യം: -

ബാബ ഭക്തരുടെ രക്ഷകനാണെന്ന് ബാബയുടെ ഏത് കര്ത്തവ്യത്തിലൂടെയാണ് തെളിയുന്നത്?

ഉത്തരം:-

എല്ലാ ഭക്തരെയും രാവണന്റെ ജയിലില് നിന്ന് മോചിപ്പിക്കുക, ദരിദ്രരില് നിന്നും ധനികരാക്കി മാറ്റുക, ഇത് ഒരു ബാബയുടെ മാത്രം കര്ത്തവ്യമാണ്. ആരാണോ പഴയ ഭക്തര് അവരെ ബ്രാഹ്മണരാക്കി മാറ്റി ദേവതയാക്കുക – ഇതാണ് ബാബ നല്കുന്ന രക്ഷ. ഭക്തരുടെ രക്ഷകന് വന്നിരിക്കുകയാണ് – തന്റെ എല്ലാ ഭക്തര്ക്കും മുക്തി ജീവന് മുക്തി നല്കാന്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഭോലാനാഥനെ പോലെ വിചിത്രനായി ആരുമില്ല….

ഓം ശാന്തി. ഇതാരുടെ മഹിമയാണ് കുട്ടികള് കേട്ടത്? മഹിമ പാടാറുണ്ട് ഉയര്ന്നതിലും ഉയര്ന്ന ഭഗവാന്, ഭഗവാനെ തന്നെയാണ് അച്ഛനെന്ന് പറയുന്നത്. അവരാണ് ഈ മുഴുവന് രചനയുടെയും രചയിതാവ്. ലൗകിക അച്ഛനും തന്റെ രചനയുടെ രചയിതാവാണെന്നതുപോലെ . ആദ്യം കന്യകയെ തന്റെ പത്നിയാക്കുന്നു പിന്നീട് അവരിലൂടെ രചന രചിക്കുന്നു. 5-7 കുട്ടികള് ജനിക്കുന്നു. അതിനെ രചനയെന്ന് പറയും. അച്ഛന് രചയിതാവായി. അത് പരിധിയുള്ള രചയിതാവാണ്. ഇതും കുട്ടികള്ക്കറിയാം രചനയ്ക്ക് രചയിതാവായ അച്ഛനില് നിന്ന് സമ്പത്ത് ലഭിക്കുന്നു. മനുഷ്യര്ക്ക് രണ്ട് അച്ഛനുണ്ട് – ഒന്ന് ലൗകികം, രണ്ടാമത്തേത് പാരലൗകികം. കുട്ടികള്ക്ക് മനസ്സിലായി ജ്ഞാനവും ഭക്തിയും വേറെ വേറെയാണ്, പിന്നീടാണ് വൈരാഗ്യം. ഈ സമയം നിങ്ങള് കുട്ടികള് സംഗമത്തിലിരിക്കുകയാണ് ബാക്കി എല്ലാവരും കലിയുഗത്തിലാണിരിക്കുന്നത്. എല്ലാവരും മക്കള് തന്നെയാണ്, പക്ഷെ നിങ്ങള് പരിധിയില്ലാത്ത അച്ഛനെ അറിഞ്ഞു ആരാണോ മുഴുവന് രചനയുടെയും രചയിതാവ്. ലൗകിക അച്ഛനുണ്ടായിട്ടു പോലും ആ പാരലൗകിക അച്ഛനെ എല്ലാവരും ഓര്മ്മിക്കുന്നു. സത്യയുഗത്തില് ലൗകിക അച്ഛനുണ്ടെങ്കിലും പാരലൗകിക അച്ഛനെ ആരും ഓര്മ്മിക്കുന്നില്ല കാരണം സുഖധാമമാണ്. ആ പാരലൗകിക അച്ഛനെ ദു:ഖത്തില് ഓര്മ്മിക്കുന്നു. ഇവിടെ പഠിപ്പിക്കുകയാണ്, മനുഷ്യനെ വിവേകശാലിയാക്കി മാറ്റുകയാണ്. ഭക്തിമാര്ഗ്ഗത്തില് മനുഷ്യന് അച്ഛനെപോലും അറിയുന്നില്ല. പറയുന്നുമുണ്ട് പരംപിതാ പരമാത്മാവ്, അല്ലയോ ഗോഡ് ഫാദര്, അല്ലയോ ദുഖത്തെ ഹരിച്ച് സുഖം തരുന്നവനെ. പിന്നീട് പറയുന്നു സര്വ്വവ്യാപി. കല്ലില്, കണ-കണങ്ങളില്, പട്ടിയില്, പൂച്ചയില് എല്ലാത്തിലുമുണ്ടെന്ന്. പരമാത്മാവായ അച്ഛനെ ഗ്ലാനി ചെയ്യുന്നതില് മുഴുകുന്നു. നിങ്ങള് ബാബയുടെതായി മാറി അതിനാല് ആസ്തികരായി മാറി. നിങ്ങള്ക്ക് ബാബയോട് പ്രീത ബുദ്ധിയാണ്. ബാക്കി എല്ലാവര്ക്കും ബാബയോട് വിപരീത ബുദ്ധിയാണ്. ഇപ്പോള് നിങ്ങള്ക്കറിയാം ഏറ്റവും വലിയ യുദ്ധവും മുന്നില് നില്ക്കുകയാണ്. പഴയ ലോകത്തിന്റെ വിനാശം അര്ത്ഥം ഓരോ 5000 വര്ഷത്തിനു ശേഷം കലിയുഗീ പതിത ലോകം പൂര്ത്തിയാകുന്നു പിന്നീട് സത്യയുഗീ പാവന ലോകം സ്ഥാപന നടക്കുന്നു, ബാബയിലൂടെ. അവരെ തന്നെയാണ് ഓര്മ്മിക്കുന്നത് – അല്ലയോ പതിത പാവനാ വരൂ. അല്ലയോ തോണിക്കാരാ ഞങ്ങളെ ഈ വിഷയ സാഗരത്തില് നിന്ന് മോചിപ്പിച്ച് ക്ഷീരസാഗരത്തിലേയ്ക്ക് കൊണ്ടു പോകൂ. ഗാന്ധിജിയും പാടിയിരുന്നു – പതിത പാവന സീതാ റാം……. അല്ലയോ രാമാ എല്ലാ സീതമാരെയും പാവനമാക്കി മാറ്റൂ. നിങ്ങളെല്ലാവരും സീതമാരാണ്, ഭക്തകളാണ്. അതാണ് ഭഗവാന്, എല്ലാവരും അവരെയാണ് വിളിക്കുന്നത്. അവര് നിങ്ങളെ പതിതത്തില് നിന്ന് പാവനമാക്കി മാറ്റികൊണ്ടിരിക്കുന്നു. നിങ്ങള്ക്ക് എവിടെയും ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ല. ഇങ്ങനെ പറയുന്നില്ല തീര്ത്ഥാടനത്തിന് പോകൂ, കുംഭമേളയ്ക്ക് പോകൂ. ഇല്ല, ഈ നദികളൊന്നും പതിത പാവനിയല്ല. പതിത പാവനന് ഒരേയൊരു ജ്ഞാനത്തിന്റെ സാഗരന് ബാബയാണ്. സാഗരം അഥവാ നദികളെ ആരും ഓര്മ്മിക്കുന്നില്ല. വിളിക്കുന്നു ബാബയെ, അല്ലയോ പതിത പാവനനായ ബാബാ ഞങ്ങളെ പാവനമാക്കി മാറ്റൂ. ബാക്കി വെള്ളത്തിന്റെ നദികളെല്ലാം മുഴുവന് ലോകത്തിലുമുണ്ട്, അതൊരിക്കലും പതിത പാവനിയല്ല. പതിത പാവനനെന്ന് ഒരേയൊരു ബാബയെ തന്നെയാണ് പറയുന്നത്. ആ ബാബ എപ്പോള് വരുന്നോ അപ്പോള് പാവനമാക്കി മാറ്റും. ഭാരതത്തിന്റെ മഹിമ വളരെ വലുതാണ്. ഭാരതം എല്ലാ ധര്മ്മങ്ങളുടെയും തീര്ത്ഥസ്ഥാനമാണ്. ശിവജയന്തിയും ഇവിടെയാണ് പാടപ്പെടുന്നത്. സത്യയുഗം പാവന ലോകമാണ്, അവിടെ ദേവീ ദേവതകള് വസിക്കുന്നു. ദേവതകളുടെ മഹിമ പാടപ്പെടുന്നു, സര്വ്വ ഗുണ സമ്പന്നം, 16 കലാ സമ്പൂര്ണ്ണം………. ചന്ദ്രവംശികളെ 14 കലയെന്ന് പറയും. പിന്നീട് പടിയിറങ്ങുന്നു. ബാബ വന്ന് സെക്കന്റില് പടി കയറ്റി ശാന്തിധാമം-സുഖധാമത്തിലേയ്ക്ക് കൂട്ടികൊണ്ട് പോകുന്നു. പിന്നീട് 84ന്റെ ചക്രം കറങ്ങി പടിയിറങ്ങുന്നു. 84 ജന്മങ്ങള് ചിലരെല്ലാം തീര്ച്ചയായും എടുത്തിട്ടുണ്ടാവും. മുഖ്യമായത് സര്വ്വശാസ്ത്രങ്ങളുടെയും മാതാവായ ശിരോമണി ഗീതയാണ്, ശ്രീമത് ഭഗവത് അര്ത്ഥം ഭഗവാന് പാടിയിട്ടുള്ളത്. പക്ഷെ ഭഗവാനെന്ന് ആരെയാണ് പറയുന്നത് – ഇത് പതിത മനുഷ്യര്ക്കറിയുകയില്ല. പതിത പാവനന് സര്വ്വരുടെയും സദ്ഗതി ദാതാവ് ഒരേയൊരു നിരാകാരനായ ശിവന് തന്നെയാണ് പക്ഷെ അവര് എപ്പോള് വന്നു, ഇതാര്ക്കും അറിയുകയില്ല. ബാബ സ്വയം വന്ന് തന്റെ പരിചയം നല്കുകയാണ്. ഇപ്പോള്നോക്കൂ ഈ ആണ്കുട്ടികളും പെണ്കുട്ടികളും രണ്ടുകൂട്ടരും ബാബാ എന്ന് പറയുന്നു. പാടുന്നുമുണ്ട് അങ്ങാണ് മാതാവും പിതാവും……അങ്ങയുടെ ഈ രാജയോഗം പഠിക്കുന്നതിലൂടെ അളവറ്റ സുഖം ലഭിക്കുന്നു. നിങ്ങള് ഇവിടെ വന്നത് തന്നെ പരിധിയില്ലാത്ത ബാബയില് നിന്നും സ്വര്ഗ്ഗത്തിന്റെ 21 ജന്മങ്ങളുടെ സമ്പത്ത് നേടുന്നതിനാണ്. ഇപ്പോള് ശിവജയന്തിയും ഭാരതത്തില് തന്നെയാണ് ആഘോഷിക്കുന്നത്. രാവണനെയും ഭാരതത്തില് തന്നെയാണ് കാണിച്ചിരിക്കുന്നത്. പക്ഷെ അര്ത്ഥം ഒന്നും തന്നെ അറിയുന്നില്ല. ശിവന് നമ്മുടെ പരിധിയില്ലാത്ത ബാബയാണ്, ഇത് ഒരാള് പോലും അറിയുന്നില്ല കേവലം ശിവന്റെ പൂജ ചെയ്തുകൊണ്ടിരിക്കുന്നു. എപ്പോഴാണോ മുഴുവന് വൃക്ഷവും തമോപ്രധാനമായി മാറുന്നത് അപ്പോള് ബാബ വരുന്നു. പുതിയ ലോകത്തില് ഭാരതം സ്വര്ഗ്ഗമായിരുന്നു. ഭാരതത്തില് തന്നെയാണ് സത്യയുഗമായിരുന്നത്. ഭാരതത്തില് തന്നെയാണ് ഇപ്പോള് കലിയുഗം. ബാബ മനസ്സിലാക്കി തരുന്നു ആദ്യമാദ്യം നിങ്ങള് സ്വര്ഗ്ഗത്തിന്റെ അധികാരിയായിരുന്നു. ഇപ്പോള് നിങ്ങള് 84 ജന്മങ്ങളനുഭവിച്ച് നരകവാസിയായി മാറിയിരിക്കുകയാണ്. ഇപ്പോള് ഞാന് നിങ്ങള്ക്ക് രാജയോഗം പഠിപ്പിച്ച് മനുഷ്യനില് നിന്ന് ദേവത, പതിതത്തില് നിന്ന് പാവനമാക്കി മാറ്റുന്നു. ഭക്തി അര്ത്ഥം ബ്രഹ്മാവിന്റെ രാത്രി. ജ്ഞാനം അര്ത്ഥം ബ്രഹ്മാവിന്റെ പകല്. നിങ്ങള് ബ്രഹ്മാകുമാര് കുമാരിമാര് പകലിലേയ്ക്ക് പോവുകയാണ്. ഈ പഴയ ലോകത്തിന്റെ വിനാശം ഇപ്പോള് ഉണ്ടാവുകയാണ്, മഹാഭാരത യുദ്ധത്തിന് സമാനം. ഏകദേശം ഈ മഹാഭാരത യുദ്ധത്തിന് ശേഷം തന്നെയാണ് ഭാരതം സ്വര്ഗ്ഗമായി മാറുന്നത്. അനേക ധര്മ്മം വിനാശമായി ഒരു ധര്മ്മത്തിന്റെ സ്ഥാപനയുണ്ടാവുന്നു. നിങ്ങള് കുട്ടികള് ബാബയുടെ സഹായികളായി മാറി ആദി സനാതന ദേവീ ദേവതാ ധര്മ്മത്തിന്റെ സ്ഥാപന ചെയ്തുകൊണ്ടിരിക്കുകയാണ്. നിങ്ങള് സ്വര്ഗ്ഗത്തിന്റെ അധികാരിയായി മാറാന് യോഗ്യരായി എങ്കില് പിന്നെ വിനാശം ആരംഭിക്കും. ഇതാണ് ശിവബാബയുടെ ജ്ഞാന യജ്ഞം പിന്നെ ശിവനെന്ന് പറഞ്ഞാലും ശരി രുദ്രനെന്ന് പറഞ്ഞാലും ശരി. കൃഷ്ണ ജ്ഞാനയജ്ഞമെന്ന് ഒരിക്കലും പറയപ്പെടുന്നില്ല. സത്യ ത്രേതായുഗത്തില് യജ്ഞമില്ല. യജ്ഞം അപ്പോഴാണ് രചിക്കപ്പെടുന്നത് എപ്പോഴാണോ ഉപദ്രവമുണ്ടാകുന്നത്. ധാന്യം ഇല്ലാതാകുമ്പോള് അഥവാ യുദ്ധമുണ്ടാകുമ്പോള് ശാന്തിക്ക് വേണ്ടി യജ്ഞം രചിക്കും. നിങ്ങള് കുട്ടികള്ക്കറിയാം – വിനാശമുണ്ടാവാതെ ഭാരതം സ്വര്ഗ്ഗമാവുക സാധ്യമല്ല. ഭാരത മാതാവ് ശിവശക്തി സേനയെന്ന് പാടപ്പെട്ടിട്ടുണ്ട്. വന്ദനം പവിത്രമായവരെ തന്നെയാണ് ചെയ്തു വരുന്നത്. നിങ്ങള് മാതാക്കളെ വന്ദേമാതരം എന്ന് പറയപ്പെടുന്നു എന്തുകൊണ്ടെന്നാല് നിങ്ങളാണ് ശ്രീമതത്തിലൂടെ ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റിയത്. ഇപ്പോള് ബാബ പറയുന്നു മരണമാണെങ്കില് എല്ലാവരുടെയും തലയ്ക്ക് മുകളില് നില്ക്കുകയാണ് അതിനാല് ഈ ഒരു ജന്മം പവിത്രമായി മാറുകയും ബാബയെ ഓര്മ്മിക്കുകയും ചെയ്യൂ എങ്കില് നിങ്ങള് തമോപ്രധാനത്തില് നിന്ന് സതോപ്രധാനമായി മാറും. ഇപ്പോള് നിങ്ങള് ശൂദ്രനില് നിന്ന് ബ്രാഹ്മണനായി മാറിയതിന് ശേഷം ദേവതയായി മാറും, ഇതൊരു പുതിയ കാര്യമൊന്നുമല്ല. കല്പ-കല്പം ഓരോ 5000 വര്ഷത്തിന് ശേഷവും ഈ ചക്രം കറങ്ങികൊണ്ടിരിക്കുന്നു. നരകത്തില് നിന്ന് സ്വര്ഗ്ഗമായി മാറുന്നു. പതിത ലോകത്തില് മനുഷ്യര് എന്തെല്ലാം കര്മ്മം ചെയ്യുന്നുവോ അത് വികര്മ്മമായാണ് മാറുന്നത്. ബാബ പറയുന്നു – 5000 വര്ഷങ്ങള്ക്ക് മുമ്പും നിങ്ങള് കര്മ്മം-അകര്മ്മം-വികര്മ്മത്തിന്റെ ഗതി മനസ്സിലാക്കിയിരുന്നു. ഇപ്പോള് വീണ്ടും മനസ്സിലാക്കി തരുകയാണ്. ഞാന് നിരാകാരനായ പരംപിതാ പരമാത്മാവ് നിങ്ങളുടെ അച്ഛനാണ്. ഈ ശരീരം, ഏതാണോ ഞാന് ആധാരമായടെത്തിട്ടുള്ളത്, ഇത് ഭഗവാനല്ല. മനുഷ്യനെ ദേവതയെന്ന് പോലും പറയാന് പറ്റില്ല. അപ്പോള് പിന്നെ എങ്ങനെ മനുഷ്യനെ ഭഗവാനെന്ന് പറയാന് സാധിക്കും. ബാബ മനസ്സിലാക്കി തരുന്നു, നിങ്ങള് 84 ജന്മങ്ങളെടുത്തെടുത്ത് പടി താഴെയ്ക്ക് ഇറങ്ങി വന്നിരിക്കുകയാണ്, മുകളിലേയ്ക്ക് ആര്ക്കും പോകാന് സാധിക്കില്ല. എല്ലാവരും പതിതമാകുന്നതിന്റെ വഴി തന്നെയാണ് പറഞ്ഞു തരുന്നത്, സ്വയവും പതിതമായി മാറുന്നു. അതുകൊണ്ട് ബാബ പറയുന്നു അവരുടെയും ഉദ്ധാരണം ചെയ്യാന് എനിക്ക് വരേണ്ടി വരുന്നു. ഇതാണ് രാവണ രാജ്യം. നിങ്ങളിപ്പോള് രാവണ രാജ്യത്തില് നിന്ന് പുറത്ത് വന്നിരിക്കുകയാണ്. പതുക്കെ പതുക്കെ എല്ലാവര്ക്കും അറിയാന് കഴിയും. ബ്രാഹ്മണനായി മാറാതെ ആര്ക്കും ശിവബാബയില് നിന്ന് സമ്പത്തെടുക്കാന് സാധിക്കില്ല. ബാബ തന്നെയാണ് നല്കുന്നത്. ഒന്ന് നിരാകാരീ അച്ഛന്, വേറൊന്ന് സാകാരീ അച്ഛന്. സമ്പത്ത് ലഭിക്കുന്നത് ഒന്ന് സാകാരീ അച്ഛനില് നിന്ന് സാകാരീ കുട്ടികള്ക്ക്, പിന്നെ നിരാകാരീ പരിധിയില്ലാത്ത അച്ഛനില്നിന്ന് നിരാകാരീ ആത്മാക്കള്ക്ക് സമ്പത്ത് ലഭിക്കുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം – മധുര-മധുരമായ ശിവബാബയില് നിന്ന് 21 ജന്മത്തേയ്ക്ക് സുഖധാമത്തിന്റെ സമ്പത്തെടുക്കാന് വന്നിരിക്കുകയാണ്. യോഗബലത്തിലൂടെ വിശ്വത്തിന്റെ അധികാരിയായി മാറുന്നു. ഒരു ആയുധമൊന്നുമില്ല. അതിനാല് ബാബയുമായി യോഗം വെച്ച് വികര്മ്മം വിനാശമാക്കി വിഷ്ണുപുരിയുടെ അധികാരിയായി മാറുന്നു. ഇപ്പോള് അമരപുരിയിലേയ്ക്ക് പോകുന്നതിന് വേണ്ടി അമരകഥ കേട്ടുകൊണ്ടിരിക്കുകയാണ്. അവിടെ അകാല മൃത്യു ഒരിക്കലും ഉണ്ടായിരിക്കില്ല. ദുഖത്തിന്റെ പേരോ അടയാളമോ ഉണ്ടായിരിക്കില്ല. പരിധിയില്ലാത്ത ബാബയില് നിന്ന് ശ്രീമതത്തിലൂടെ നടന്ന് ശ്രേഷ്ഠത്തിലും ശ്രേഷ്ഠമായ ദേവീ ദേവതയായി മാറുന്നതിന് വേണ്ടി നിങ്ങള് കുട്ടികള് വന്നിരിക്കുകയാണ്. ഇത് ഒരു ശാസ്ത്രത്തിന്റെയും കാര്യമല്ല. കാണിച്ചിട്ടുണ്ട് വിഷ്ണുവിന്റെ നാഭിയില് നിന്ന് ബ്രഹ്മാവ് വന്നു. അവരുടെ കൈയില് പിന്നെ ശാസ്ത്രം നല്കിയിരിക്കുന്നു. ബാബ പറയുന്നു – ബ്രഹ്മാവിലൂടെ ഞാന് നിങ്ങള്ക്ക് മുഴുവന് രചനയുടെ ആദി-മധ്യ-അന്ത്യത്തിന്റെ ജ്ഞാനം കേള്പ്പിച്ചുകൊണ്ടിരിക്കുകയാണ്. ഞാന് തന്നെയാണ് അറിവിന്റെ കടല്. പാടുന്നുമുണ്ട് ജ്ഞാന സൂര്യന് ഉദിച്ചു… അജ്ഞാന അന്ധകാരം വിനാശമായി. സത്യയുഗത്തില് അജ്ഞാനമുണ്ടായിരിക്കില്ല. അത് സത്യഖണ്ഡമായിരുന്നപ്പോള് ഭാരതം വജ്രസമാനമായിരുന്നു, വജ്രങ്ങളുടെയും വൈരങ്ങളുടെയും കൊട്ടാരമുണ്ടാക്കിയിരുന്നു. ഇപ്പോഴാണെങ്കില് മനുഷ്യര്ക്ക് വയറുനിറയെ കഴിക്കാന് പോലുമില്ല. പതിതമായ ലോകത്തെ ആര് പാവനമാക്കി മാറ്റി. ഇത് ബാബയുടെ മാത്രം ജോലിയാണ്. ബാബയ്ക്ക് തന്നെയാണ് ദയ തോന്നുന്നത്. പറയുന്നു നിങ്ങളെ രാജയോഗം പഠിപ്പിക്കാന് വന്നിരിക്കുകയാണ്. നരനെ നാരായണന്, നാരിയെ ലക്ഷ്മിയാക്കി മാറ്റുന്നു. ഭക്തരുടെ രക്ഷകന് തന്നെയാണ് ബാബ. നിങ്ങളെ രാവണന്റെ ജയിലില് നിന്ന് മോചിപ്പിച്ച് സുഖധാമത്തിലേയ്ക്ക് കൂട്ടികൊണ്ട് പോകുന്നു. മുഴുവന് ലോകത്തിലും ആരാണോ ബ്രാഹ്മണനായി മാറുന്നത് അവരേ ദേവതയായി മാറൂ. ബ്രഹ്മാവിന്റെ പേരും പ്രസിദ്ധമാണ് – പ്രജാപിതാ ബ്രഹ്മാവ്. നിങ്ങള് ബ്രാഹ്മണരാണ് ഏറ്റവും ഉത്തമര്, നിങ്ങള് ഭാരതത്തിന്റെ സത്യമായ ആത്മീയ സേവനം ചെയ്തുകൊണ്ടിരിക്കുകയാണ്. ബാബയുടെ ഓര്മ്മയിലൂടെയേ വികര്മ്മം വിനാശമാകൂ. പതിതത്തില് നിന്നും പാവനമായി മാറുന്നതിന് വേറെ ഒരു വഴിയുമില്ല. ഓര്മ്മയിലൂടെ മാത്രമേ കറ ഭസ്മമാകൂ. സ്വര്ണ്ണ വ്യാപാരികള്ക്കറിയാം – സത്യമായ സ്വര്ണ്ണം, അസത്യമായ സ്വര്ണ്ണം എങ്ങനെ ഉണ്ടാക്കുന്നു. അതില് വെള്ളി, ചെമ്പ് ലോഹം കലര്ത്തുന്നു. നിങ്ങളും ആദ്യം സതോപ്രധാനമായിരുന്നു പിന്നീട് നിങ്ങളില് കറ പിടിക്കുന്നു, തമോപ്രധാനമായി മാറുന്നു. ഇപ്പോള് വീണ്ടും സതോപ്രധാനമായി മാറേണ്ടി വരും അപ്പോള് സത്യയുഗത്തില് പോകാന് സാധിക്കും. ബാബ പറയുന്നു – ഒരു ദേഹധാരിയേയും ഓര്മ്മിക്കരുത്. ഗൃഹസ്ഥ വ്യവഹാരത്തിലിരുന്നും ഒരു ബാബയെ അല്ലാതെ വേറെ ആരെയും ഓര്മ്മിക്കാതിരിക്കുകയാണെങ്കില് നിങ്ങള് സ്വര്ഗ്ഗപുരിയുടെ അധികാരിയായി മാറും. സ്വര്ഗ്ഗം അഥവാ വിഷ്ണുപുരിയായിരുന്നു, ഇപ്പോള് രാവണപുരിയാണ്. വീണ്ടും തീര്ച്ചയായും വിഷ്ണുപുരിയായി മാറും. ഋഷി മുനിമാര് മുതലായ എല്ലാവരുടെയും ഉദ്ധാരണം ചെയ്യാന് വന്നിരിക്കുകയാണ്, അപ്പോള് തന്നെയാണ് പറയപ്പെടുന്നത് എപ്പോള് എപ്പോള് ധര്മ്മത്തിന്…….. ഇത് ഭാരതത്തിന്റെ തന്നെ കാര്യമാണ്. സര്വ്വരുടെയും സദ്ഗതി ദാതാവായ ഒരേയൊരു അച്ഛനായ ശിവനാണ് ഞാന്. ശിവന്, രുദ്രന് എല്ലാം ബാബയുടെ പേര് തന്നെയാണ്, അനേകം പേര് വെച്ചിരിക്കുന്നു. ബാബ പറയുന്നു – എന്റെ യഥാര്ത്ഥ പേര് ഒന്ന് മാത്രമാണ് – ശിവന്. ഞാന് ശിവനാണ്, നിങ്ങള് സാലിഗ്രാമങ്ങള് കുട്ടികളാണ്. നിങ്ങള് പകുതി കല്പം ദേഹാഭിമാനത്തിലിരുന്നു. ഇപ്പോള് ദേഹീ അഭിമാനിയായി മാറൂ. ഒരു ബാബയെ അറിയുന്നതിലൂടെ ബാബയില് നിന്ന് നിങ്ങള് എല്ലാം അറിഞ്ഞു. മാസ്റ്റര് ജ്ഞാന സാഗരനായി മാറി. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ശ്രീമതത്തിലൂടെ നടന്ന് ശ്രേഷ്ഠത്തിലും ശ്രേഷ്ഠമായ ദേവതയായി മാറണം. മുഴുവന് വിശ്വത്തിന്റെ സത്യം സത്യമായ ആത്മീയ സേവനം ചെയ്യണം. ആദി സനാതന ദേവീ ദേവതാ ധര്മ്മത്തിന്റെ സ്ഥാപനയില് ബാബയുടെ പൂര്ണ്ണസഹായിയായി മാറണം.

2) ആത്മാവിനെ സത്യമായ സ്വര്ണ്ണമാക്കി മാറ്റുന്നതിന് വേണ്ടി ഒരു ബാബയെ അല്ലാതെ ഒരു ദേഹധാരിയേയും ഓര്മ്മിക്കരുത്. പാരലൗകിക പിതാവിനോട് സത്യം സത്യമായ പ്രീതി വെയ്ക്കണം.

വരദാനം:-

ഏതെങ്കിലും പുതിയ ശക്തിമത്തായ കണ്ടെത്തെല് നടത്തിക്കൊണ്ടിരിക്കുകയാണെങ്കില് അണ്ടര്ഗ്രൗണ്ടിലേക്ക് പോകുന്നു. താങ്കളും എത്രത്തോളം അന്തര്മുഖി അര്ത്ഥം അണ്ടര്ഗ്രൗണ്ടില് കഴിയുന്നോ വായുമണ്ഢലത്തില് നിന്ന് രക്ഷപ്പെടും, മനന ശക്തി വര്ദ്ധിക്കും മായയുടെ വിഘ്നങ്ങളില് നിന്നും സുരക്ഷിതമായിരിക്കും. ബഹിര്മുഖതയില് വനന്നുകൊണ്ടും അന്തര്മുഖിയും, ഹര്ഷിതമുഖിയും, ആകര്ഷണമൂര്ത്തിയുമായി കഴിയൂ, കര്മ്മം ചെയ്തുകൊണ്ടും ഈ അഭ്യാസം ചെയ്യൂ എങ്കില് സമയവും സംരക്ഷിക്കപ്പെടും സഫലതയും കൂടുതല് അനുഭവപ്പെടും.

സ്ലോഗന്:-

മാതേശ്വരിജിയുടെ അമൂല്യ മഹാവാക്യം -

മനുഷ്യര് എങ്ങനെയാണ് സാക്ഷാത്ക്കാരത്തിലേക്ക് പോകുന്നത്

ഈ സാക്ഷാത്ക്കാരത്തിലേക്ക് പോകുന്നവരുടെ സിദ്ധാന്തവും വളരെ സൂക്ഷ്മമാണ്. അവര് അന്തഃവാഹക ശരീരത്തിലൂടെ പോയി കറങ്ങി വരുന്നു. ഏതുപോലെയാണോ ചിലര് പുറത്ത് കറങ്ങാന് പോകാറില്ലേ, കറങ്ങാന് പോയാല് മരിച്ചു എന്നല്ലല്ലോ, അവര് കറങ്ങി പിന്നീട് തിരിച്ച് വരില്ലേ. ഇതും ആത്മാവ് ഈ ശരീരത്തില് നിന്നിറങ്ങി അന്തഃവാഹക ശരീരത്തിലൂടെ ചുറ്റിക്കറങ്ങാന് പോകുന്നു, അല്പ സമയത്തേക്ക് അവരുടെ ആത്മാവ് പറക്കുന്ന പക്ഷിയാണ്, അവരുടെ ചരട് വലിച്ച് ദിവ്യ ദൃഷ്ടി ചെയ്യിക്കുന്നതും ഇതും പരമാത്മാവിന്റെ കര്ത്തവ്യമാണ്. ഏതുപോലെയാണോ രാത്രിയില് നമ്മള് ശരീരത്തില് നിന്ന് വേറിട്ട ആത്മാവായി സ്വപ്നാവസ്ഥയിലേക്ക് പോകുന്നത്, അപ്പോള് ആ സമയം ശരീരം ശാന്തമാണ്, ആ സമയം ദേഹവും ദേഹത്തിന്റെ ധര്മ്മവും മറന്നു പോകുന്നു എന്നാല് ശരീരം മരിച്ചു പോയി എന്നല്ല പിന്നീട് ജാഗ്രത്തിലേക്ക് വരുമ്പോള് ആ രാത്രിയിലെ സ്വപ്നാവസ്ഥ വര്ണ്ണിച്ച് കേള്പ്പിക്കുന്നു. അതുപോലെ പരമാത്മാവിനോടൊപ്പം യോഗം വയ്ക്കുന്നതിലൂടെ പിന്നീട് പരമാത്മാവ് ദിവ്യ ദൃഷ്ടിയിലൂടെ ആത്മാവിനെ ചുറ്റിക്കറക്കുന്നു. പിന്നീട് എപ്പോഴാണോ സാക്ഷാത്ക്കാരത്തില് നിന്ന് പുറത്ത് വരുന്നത് അപ്പോള് കണ്ട സാക്ഷാത്ക്കാരം, വര്ണ്ണിച്ച് കേള്പ്പിക്കുന്നു ഞാന് ഇത് കണ്ട് വന്നു. സ്വപ്നം രജോ ഗുണവും തമോഗുണവും ഉണ്ടായിരിക്കും, ഈ സാക്ഷാത്ക്കാരം സതോഗുണ അവസ്ഥയാണ്. ധ്യാനത്തില് ശരീരം മരിക്കുന്നില്ല, എന്നാല് ശരീരത്തിന്റ ബോധം ഇല്ലാതാകുന്നു. ഏതുപോലെയാണോ ക്ലോറോഫോം നല്കുന്നതിലൂടെ ശരീരത്തിന്റെ ബോധം മറന്നുപോകുന്നത്, നോക്കൂ, ഡോക്ടര് ഏതെങ്കിലും അവയവത്തെ ശരിപ്പെടുത്തുകയാണെങ്കില് ഇഞ്ചക്ഷന് നല്കി ശരിയാക്കുന്നു എന്നാല് മറ്റ് കര്മ്മേന്ദ്രിയങ്ങളെല്ലാം പ്രവര്ത്തിക്കുന്നുണ്ട്, സാക്ഷാത്ക്കാരവും ഇതുപോലെയാണ് ആത്മാവ് പറന്ന് പോയി ചുറ്റിക്കറങ്ങി വരുന്നു എന്നാല് ശരീരം മരിക്കുന്നില്ല, ഇപ്പോള് ഈ ചരടുവലിക്കുന്നതിന്റെ സ്മൃതിയും പരമാത്മാവിലാണുള്ളത്, മനുഷ്യരില്ല. ശരി. ഓം ശാന്തി.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top