17 January 2022 Malayalam Murli Today | Brahma Kumaris

17 January 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

16 January 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - സ്നേഹത്തോടുകൂടി മുരളി കേള്ക്കുകയും കേള്പ്പിക്കുകയും ചെയ്യൂ, ജ്ഞാന രത്നങ്ങളാല് തന്റെ സഞ്ചി നിറയ്ക്കൂ അപ്പോള് ഭാവിയില് രാജ്യാധികാരിയായി മാറും.

ചോദ്യം: -

ശിവബാബയെ എന്തുകൊണ്ടാണ് ഭോലാനാഥനെന്ന് പറയുന്നത്?

ഉത്തരം:-

എന്തുകൊണ്ടെന്നാല് ശിവബാബ എല്ലാ കുട്ടികളെയും പതിതത്തില് നിന്നും പാവനമാക്കി മാറ്റുന്നു. ഒരു സെക്കന്റില് പാവനമാക്കുന്നു. പറയുന്നുമുണ്ട് രാജാ ജനകന് സെക്കന്റില് ജീവന്മുക്തി ലഭിച്ചുവെന്ന് അപ്പോള് ഒരു ജനകന്റെ മാത്രം കാര്യമല്ല നിങ്ങള് എല്ലാവര്ക്കും, ബാബ ഒരു സെക്കന്റില് ജീവന് മുക്തി നല്കുന്നു. ഭാരതത്തെ പാവനമാക്കുന്നു. ദുഖിതരായ കുട്ടികളെ സദാ കാലത്തേയ്ക്ക് സുഖികളാക്കി മാറ്റുന്നു, അതിനാല് ബാബയെ എല്ലാവരും ഭോലാനാഥനെന്ന് പറഞ്ഞ് ഓര്മ്മിക്കുന്നു. ശങ്കരനെ ഭോലാനാഥനെന്ന് പറയുകയില്ല.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഭോലാനാഥനെ പോലെ വിചിത്രനായി ആരും തന്നെയില്ല…

ഓം ശാന്തി. ഭോലാനാഥനായ ബാബ കുട്ടികള്ക്ക് ആദ്യമാദ്യം നിര്ദ്ദേശം നല്കുകയാണ് ഭോലാനാഥന്റെ ഓര്മ്മയിലിരിക്കൂ. മനുഷ്യനെ ഭോലാനാഥനെന്ന് പറയുകയില്ല. ഭോലാനാഥനെന്ന് ശിവബാബയെ മാത്രമേ പറയൂ. ശങ്കരനെ പോലും ഭോലാനാഥനെന്ന് പറയുകയില്ല. ആരാണോ പതിതത്തില് നിന്നും പാവനം അര്ത്ഥം ദുഖിതരെ സുഖികളാക്കുന്നത്, അവരെ തന്നെയാണ് ഭോലാനാഥനെന്ന് പറയുന്നത്. പതനവും ഭാരതവാസികളുടെയാണ് അതിനാല് ഭാരതത്തെ പാവനമാക്കുന്നയാളും തീര്ച്ചയായും ഭാരതത്തില് തന്നയല്ലേ വരിക. പാവനമാക്കുന്നതിന്റെ യുക്തി സെക്കന്റില് പറഞ്ഞു തരുന്നു. ജനകനും യുക്തി നല്കിയിരുന്നു. ഒരാളെ മാത്രമല്ല പതിതത്തില് നിന്ന് പാവനമാക്കുന്നത്. അഥവാ ജനകനെ പാവനമാക്കി അദ്ദേഹം ജീവന് മുക്തി നേടി എങ്കില് തീര്ച്ചയായും രാജധാനിയുണ്ടായിരിക്കും. അവരോടൊപ്പം അനേകര്ക്ക് ജീവന്മുക്തി ലഭിച്ചിട്ടുണ്ടാവും. ഭാരതവാസികള് ഇതും മനസ്സിലാക്കുന്നു ഭാരതം ജീവന് മുക്തമായിരുന്നു. സ്വര്ഗ്ഗത്തെ ജീവന്മുക്തമെന്ന് പറയുന്നു. നരകത്തെ ജീവന് ബന്ധനമെന്ന് പറയുന്നു. ഇത് രാജയോഗമാണ്. രാജയോഗത്തിലൂടെ മാത്രമാണ് രാജ്യഭാഗ്യം സ്ഥാപിതമാകുന്നത്. ഒരു ജനകന്റെ കാര്യമല്ല. ഭഗവാന് രാജയോഗം പഠിപ്പിച്ചുവെങ്കില് രാജ്യഭാഗ്യവും നല്കുന്നു. സത്യയുഗത്തില് ലക്ഷ്മീ നാരായണന് എങ്ങനെ രാജ്യഭാഗ്യം നേടിയെന്ന് കാണുന്നുണ്ട്. ഇപ്പോഴാണെങ്കില് കലിയുഗമാണ്. പ്രജയുടെ മേല് പ്രജയുടെ രാജ്യം സ്ഥാപിതമായിരിക്കുകയാണ്. ഇതാണ് ജനാധിപത്യ രാജ്യം. ഇതിന് ശേഷമാണ് സത്യയുഗം. നിങ്ങള്ക്കറിയാം – ലക്ഷ്മീ നാരായണന് കഴിഞ്ഞ ജന്മത്തില് ഇങ്ങനെയുള്ള കര്ത്തവ്യം ചെയ്തിട്ടുണ്ടായിരുന്നു അപ്പോഴാണ് സൂര്യവംശീ രാജ്യം നേടിയത്. പിന്നീടാണ് ചന്ദ്രവംശീ. അതാണെങ്കില് രാജ്യത്തിന്റെ ട്രാന്സ്ഫറുണ്ടാവുകയാണ്. നിങ്ങള്ക്കറിയാം ഗീതയാണ് സര്വ്വോത്തമ ധര്മ്മശാസ്ത്രം, അതിലൂടെ മൂന്ന് ധര്മ്മം സ്ഥാപിതമാകുന്നു. മറ്റെല്ലാ ധര്മ്മത്തിന്റെയും ശാസ്ത്രം ഒന്ന് മാത്രമാണ്. സംഗമത്തിന്റെയും ഒരേയൊരു ശാസ്ത്രമാണ്. മഹിമയും ഗീതയുടെത് തന്നെയാണ്, അതിലൂടെ എല്ലാവരുടെയും സദ്ഗതിയുണ്ടാവുന്നു. അതിനാല് സദ്ഗതി ചെയ്യുന്നത് ഒരേയൊരാള് മാത്രമാണ്. ഗീതയിലും രുദ്ര ജ്ഞാന യജ്ഞത്തെ വര്ണ്ണിക്കുന്നുണ്ട്, ഏതിലൂടെയാണോ ഈ പഴയ നരകത്തിന്റെ വിനാശമുണ്ടാകുന്നത് അതുപോലെ സ്വര്ഗ്ഗത്തിന്റെ സ്ഥാപനയും ഉണ്ടാകുന്നു. ഇതില് ആശയകുഴപ്പത്തിന്റെ കാര്യമില്ല. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് – ആദ്യമാദ്യം ബാബയുടെ പരിചയം നല്കണം വിശ്വത്തില് സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്ന വിശ്വത്തിന്റെ അധികാരി. ബാബ എല്ലാവരുടെയും അച്ഛനാണ് പിന്നെ ഈ ലക്ഷ്മീ നാരായണന് വിശ്വത്തിന്റെ അധികാരിയാണ്. അവര്ക്ക് തീര്ച്ചയായും ശിവബാബ തന്നെയാണ് രാജ്യം നല്കിയിട്ടുണ്ടാവുക. ഇപ്പോള് കലിയുഗമാണ്. ഭാരതം കക്കയ്ക്ക് തുല്യമാണ്, കടം വര്ദ്ധിച്ചുകൊണ്ടിരിക്കുന്നു അതിനാല് സ്വര്ണ്ണം വാങ്ങുന്നതിന്റെ പദ്ധതി ചെയ്തുകൊണ്ടിരിക്കുന്നു. ഭാരതം വീണ്ടും എങ്ങനെ വജ്ര തുല്യമായി മാറും. ലക്ഷ്മീ നാരായണന് സ്വര്ഗ്ഗത്തിന്റെ രാജ്യഭാഗ്യം ലഭിച്ചിട്ടില്ലേ.

ഇതും നിങ്ങള് കുട്ടികള്ക്കറിയാം – നിന്ദ അനുഭവിക്കുക തന്നെ വേണം. ഭാരതത്തില് ദേവതകളും നിന്ദ അനുഭവിച്ച് വന്നതാണ് മറ്റു ദേശത്തിലുള്ളവര് ഒരുപാട് മഹിമ ചെയ്യുന്നു, അവര്ക്കറിയാം ഇവര് പ്രാചീന ഭാരതത്തിന്റെ അധികാരിയായിരുന്നുവെന്ന്. ഇപ്പോള് നിങ്ങള് കുട്ടികള് പ്രാക്ക്ടിക്കലായി കണ്ടുകൊണ്ടിരിക്കുന്നു. നിങ്ങള് കുട്ടികളില് ആരാണോ വിശാല ബുദ്ധികള് അവര്ക്ക് മാത്രമേ സന്തോഷമുണ്ടാകൂ. വിശാല ബുദ്ധികള് അവരാണ് ആരാണോ ധാരണ ചെയ്ത് പിന്നീട് മറ്റുള്ളവരെ ചെയ്യിക്കുന്നത്. ഇങ്ങനെ മനസ്സിലാക്കരുത് അവിടെ സത്സംഗങ്ങള് മുതലായവയിലാണെങ്കില് 5-10 ആയിരമാളുകള് ദിവസവും പോകുന്നു, ഇവിടെയാണെങ്കില് ഇത്രയും വരുന്നില്ല. ഭക്തിയാണെങ്കില് തീര്ച്ചയായും വൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കും. ആരാണോ കല്പം മുമ്പ് മനസ്സിലാക്കിയത് അവര്ക്ക് ഈ കാര്യങ്ങള് മനസ്സിലാക്കാന് സാധിക്കുന്നു. ജനങ്ങള് കഥ കേള്പ്പിക്കുന്നു കേള്ക്കുന്നവര് കേട്ടിട്ട് വീട്ടിലേക്ക് പോകും അത്രമാത്രം. ഇവിടെയാണെങ്കില് എത്ര പരിശ്രമിക്കേണ്ടി വരുന്നു. പവിത്രതയുടെ മേല് എത്ര പ്രശ്നമാണുണ്ടാവുന്നത്. ഗവണ്മെന്റിന് പോലും ഒന്നും ചെയ്യാന് സാധിക്കില്ല. ഈ പാണ്ഡവ ഗവണ്മെന്റ് ഗുപ്തമാണ്. അണ്ടര് ഗ്രൗണ്ട് സേന എന്ന് ഒരു പേരാണ്. നിങ്ങള് ശക്തി സേന ഗുപ്തമാണ്. നിങ്ങളെ ആര്ക്കും മനസ്സിലാക്കാന് സാധിക്കില്ല. നിങ്ങള് നോണ് വയലന്സ് ശക്തി സേനയാണ്. ഇതിന്റെ അര്ത്ഥം ആര്ക്കും മനസ്സിലാക്കാന് സാധിക്കില്ല. ഗീതയുടെ അക്ഷരത്തിന്റെയും അര്ത്ഥം മനസ്സിലാക്കാന് സാധിക്കില്ല. ബാബ സ്വയം പറയുകയാണ്, ഈ ജ്ഞാനം പ്രായലോഭമായി പോകുന്നു. ലക്ഷ്മീ നാരായണനിലും ഈ ജ്ഞാനം ഉണ്ടായിരിക്കില്ല. ഞാന് ഈ ജ്ഞാനം കേള്പ്പിച്ച് രാജധാനി സ്ഥാപിക്കുന്നു, അത് ആരുടെയും ബുദ്ധിയിലില്ല. ഈ ബാബയും ഗീത മുതലായവ പഠിച്ചിരുന്നു. പക്ഷെ ഈ കാര്യം ബുദ്ധിയിലുണ്ടായിരുന്നില്ല. ഇപ്പോള് നോക്കൂ സെന്ററുകളും എത്രയാണ് തുറക്കുന്നത്. പവിത്രതയുടെ മേല് വിഘ്നവും ഉണ്ടായികൊണ്ടിരിക്കുന്നു പ്രാക്ടിക്കലില്. മുമ്പും ഉണ്ടായിട്ടുണ്ട്. ആ ഗീതാ പാഠശാലകളില് വിഘ്നത്തിന്റെ കാര്യമുണ്ടാകുന്നില്ല. ഇവിടെ നിങ്ങള് ബ്രഹ്മാകുമാരനും കുമാരിയുമാവുകയാണ്. ഈ അക്ഷരമാണെങ്കില് ഗീതയില് പോലുമില്ല. ഇതും മനസ്സിലാക്കേണ്ട കാര്യമാണ്. പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടികള്, ബ്രഹ്മാകുമാരനും കുമാരിയുമാണെങ്കില് ഓരോ മനുഷ്യനുമാണ്, കേവലം ഭാരതവാസി മാത്രമല്ല. പക്ഷെ എല്ലാ മനുഷ്യരും മുഴുവന് സൃഷ്ടിയുടെയാണ്. എല്ലാവരും പ്രജാപിതാ ബ്രഹ്മാവിനെ ആദം എന്ന് പറയുന്നു. മനസ്സിലാക്കുന്നു അദ്ദേഹം മനുഷ്യ സൃഷ്ടിയുടെ ആദ്യത്തെ ഹെഡാണ്. മനുഷ്യ വര്ഗ്ഗം സ്ഥാപിക്കുന്ന ആള്. ഇങ്ങനെയല്ല മനുഷ്യ സൃഷ്ടിയേയുണ്ടായിരുന്നില്ല പിന്നീട് ബ്രഹ്മാവ് ജനിച്ചു, അവരുടെ മുഖത്തിലൂടെ മനുഷ്യനെ രചിക്കുന്നു. ഇല്ല, അഥവാ ഒരു മനുഷ്യനും ഇല്ലായെങ്കില് പിന്നെ മുഖവംശാവലിയും ഉണ്ടാവാന് സാധിക്കില്ല. ബ്രഹ്മാ മുഖവംശാവലിയുമില്ല, ബ്രഹ്മാ ശരീരവംശാവലിയുമുണ്ടാവാന് സാധിക്കില്ല. സൃഷ്ടിയാണെങ്കില് മുഴുവനുമാണ്, ഇത് വിത്ത് നടീലാണ്. ഈ പുതിയ പുതിയ കാര്യങ്ങള് മനസ്സിലാക്കാനുള്ളതാണ്. ചിലരുടെ ബുദ്ധിയിലിരിക്കാന് സമയമെടുക്കുന്നു. ചിലരാണെങ്കില് ഒരു മാസമെങ്കിലും നില്ക്കുന്നു. എങ്ങനെയാണോ നോക്കൂ ബാംഗ്ലൂരിലെ അംഗന എന്ന കുട്ടിക്ക് വളരെയധികം ലഹരി വര്ദ്ധിച്ചിരുന്നു. അത് നമുടെ കൂടെ 20 വര്ഷമായവര്ക്ക് പോലും ഇല്ലായിരുന്നു. സന്തോഷത്തില് നൃത്തം ചെയ്തിരുന്നു. ഭഗവാനെ ലഭിച്ചു, സന്തോഷത്തിന്റെ കാര്യമല്ലേ. ഭഗവാന് വന്ന് മായയില് നിന്ന് രക്ഷിക്കുന്നു. പിന്നീട് സ്വര്ഗ്ഗത്തിന്റെ രാജ്യഭാഗ്യം സ്ഥാപിക്കുന്നു. ബാബയാണെങ്കിലോ വളരെ വ്യക്തമായി മനസ്സിലാക്കി തരുന്നു. ഞാന് ഈ സാധാരണ ശരീരത്തിലൂടെ വീണ്ടും നിങ്ങള് കുട്ടികളെ അതേ സഹജ രാജയോഗവും സൃഷ്ടി ചക്രത്തിന്റെ ആദി-മധ്യ-അന്ത്യത്തിന്റെ ജ്ഞാനം പഠിപ്പിക്കുകയാണ്. നിങ്ങള്ക്ക് പറയാന് കഴിയണം വരൂ എങ്കില് ഞങ്ങള് താങ്കള്ക്ക് സത്യയുഗം മുതല് കലിയുഗത്തിന്റെ അവസാനം വരെയുള്ള ചരിത്രം കേള്പ്പിക്കാം ഇപ്പോള് വീണ്ടും എങ്ങനെയാണ് സത്യയുഗം വരുന്നതെന്ന്. തീര്ച്ചയായും പഠിപ്പിക്കുന്ന ആളും വേണം. നമ്മേ പഠിപ്പിക്കുകയാണ് അപ്പോഴാണല്ലോ നമുക്ക് മനസ്സിലാക്കാന് കഴിയുന്നത്. ബാക്കി ആരെല്ലാമാണോ ഗീത കേള്പ്പിക്കുന്നവര്, അവരില് നിന്ന് നിങ്ങള് ഒരുപാട് കേട്ടതാണ്. അനേകം ലക്ചേഴ്സ് ഉണ്ടായി കൊണ്ടിരിക്കുന്നു. പക്ഷെ അവര് ഈ ധര്മ്മത്തിലുള്ളതല്ലാത്തതു കാരണം ഇതിന് നേരെ ആകര്ഷിക്കുന്നില്ല. എപ്പോള് നിങ്ങളുടെ പ്രഭാവമുണ്ടാകുന്നോ പിന്നീട് വൃദ്ധിയുണ്ടാകും. പതുക്കെ പതുക്കെ വൃദ്ധിയുണ്ടായികൊണ്ടിരിക്കും. ഇതാണെങ്കില് അറിയാം – ഭാരതം എത്ര ദരിദ്രമാണ്. അനേകം മനുഷ്യര് വിശന്ന് മരിക്കുന്നു. ദുഖിതരാണ്. ഭഗവാന്റെ ഭക്തി ചെയ്യുന്നു വന്ന് ദുഖത്തില് നിന്ന് മോചിപ്പിക്കൂ. സുഖകരമായ സൃഷ്ടി എപ്പോള് ഉണ്ടാകുന്നുവെന്ന് നിങ്ങള് കുട്ടികള്ക്കറിയാം. ഇവിടെ നിങ്ങള് കുട്ടികളുടെ സഞ്ചി ഈ അവിനാശീ ജ്ഞാന രത്നങ്ങളാല് നിറഞ്ഞു കൊണ്ടിരിക്കുന്നു. മുമ്പ് എല്ലാവരും കേള്ക്കുകയും കേള്പ്പിക്കുകയും ചെയ്തിരുന്നു പക്ഷെ അതില് സഞ്ചി നിറക്കുന്നതിന്റെ പ്രശ്നമില്ല. കേവലം ഇപ്പോഴാണ് നിങ്ങളുടെ സഞ്ചി നിറഞ്ഞു കൊണ്ടിരിക്കുന്നത് ആരാണോ ടേപ്പ് കേള്ക്കുകയും അഥവാ മുരളി പഠിക്കുകയും അഥവാ കേട്ടു കൊണ്ടുമിരിക്കുന്നവര് അവരും സഞ്ചി നിറച്ചു കൊണ്ടിരിക്കുകയാണ്.

നിങ്ങളാണ് ശിവ ശക്തി സേന, ഭാരതത്തിന്റെ സഞ്ചി നിറക്കുന്നവര്. ഭാരതം വളരെ സമ്പന്നമായി മാറും. പക്ഷെ ആരാണോ സഞ്ചി നിറക്കുന്നത്, കേവലം അവര് രാജ്യം ഭരിക്കുമല്ലോ. ഭാരതം സ്വര്ണ്ണത്തിന്റെ പക്ഷിയായിരുന്നു വീണ്ടും ആയി മാറും. എല്ലാവരും സുഖികളാകും. പക്ഷെ ഭാരതത്തില് എത്ര കോടിയാണ്. ഇത്രയുമൊന്നും അവിടെ ഉണ്ടാവില്ല. ആരാണോ സഞ്ചി നിറക്കുന്നത്, അവരേ രാജ്യഭാഗ്യം നേടൂ. ഇതില് എങ്ങനെ ആവും എന്ന ആശയകുഴപ്പത്തിന്റെ കാര്യം തന്നെയില്ല. ഈ ലക്ഷ്മീ നാരായണനെ നോക്കൂ. ഇവര് സത്യയുഗത്തിലെ അധികാരികളല്ലേ. സ്വര്ഗ്ഗത്തിന്റെ രചയിതാവ് ശിവബാബയാണ് ഈ ലക്ഷ്മീ നാരായണന് സത്യയുഗത്തിന്റെ അധികാരിയാണ്. തീര്ച്ചയായും കഴിഞ്ഞ ജന്മത്തില് പുരുഷാര്ത്ഥം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജന്മമുണ്ടാവുക സംഗമത്തിലാണ്. സംഗമം മംഗളകാരിയാണല്ലോ എന്തുകൊണ്ടെന്നാല് സംഗമ യുഗത്തില് തന്നെയാണ് ലോകം മാറുന്നത് അതിനാല് തീര്ച്ചയായും കലിയുഗത്തിന്റെയും സത്യയുഗത്തിന്റെയും ഇടയ്ക്ക് ജ്ഞാനം നല്കിയിട്ടുണ്ടാവും. അത് ഇപ്പോള് വീണ്ടും നല്കി കൊണ്ടിരിക്കുന്നു. പിന്നീട് ചിലര് പറയും നിരാകാരനായ പരമാത്മാവ് എങ്ങനെ വന്ന് രാജയോഗം പഠിപ്പിക്കും. അപ്പോള് നിങ്ങള് ത്രിമൂര്ത്തിയെ കാണിക്കൂ. ബ്രഹ്മാവിലൂടെ സ്ഥാപന… അതിനാല് ആര് സ്ഥാപന ചെയ്യുന്നോ അവര് പാലിക്കുകയും ചെയ്യും. എങ്ങനെ ക്രിസ്തു സ്ഥാപന ചെയ്തു പിന്നീട് പാലിക്കുന്നതിന് വേണ്ടി പോപിനെയും തീര്ച്ചായായും ഉണ്ടാക്കേണ്ടി വന്നു. തീരിച്ച് ആര്ക്കും പോകാന് സാധിക്കില്ല. തീര്ച്ചയായും പാലിക്കണം. പുനര്ജന്മം എടുക്കുക തന്നെ വേണം, ഇല്ലായെങ്കില് സൃഷ്ടിയെങ്ങനെ വര്ദ്ധിക്കും. എങ്ങനെയാണോ സത്യ-ത്രേതായുഗത്തില് ആദ്യം ദേവതകളുടെ രാജ്യമായിരുന്നപ്പോള് ഏറ്റവും കൂടുതല് കണക്ക് തീര്ച്ചയായും അവരുടെത് തന്നെയായിരിക്കണം. പിന്നെ എന്തു കൊണ്ട് ക്രിസ്ത്യന്സിന്റെ കൂടുതലായി? പിന്നീട് ലക്ഷക്കണക്കിന് വര്ഷത്തിന്റെ ഒരു കാര്യവുമില്ല. ആരാണോ തന്റെ കുലത്തിലുള്ളവര് അവരേ ഈ എല്ലാ കാര്യങ്ങളും മനസ്സിലാക്കൂ. മറ്റുള്ളവര്ക്ക് തറക്കുകയില്ല. ഇത് ജ്ഞാനത്തിന്റെ അമ്പാണല്ലോ. ബാബ പറയുന്നു ആരെ വേണമെങ്കിലും കൊണ്ട് വരൂ എങ്കില് ജ്ഞാന ബാണം തറക്കും. ബ്രാഹ്മണകുലത്തിലെതാണെങ്കില് അമ്പ് തറച്ച് കയറും. ശാസ്ത്രങ്ങളില് കാണിച്ചിരിക്കുന്നു – യുദ്ധത്തില് യാദവരും കൗരവരും മരിച്ചു. പാണ്ഡവര് 5 പേരായിരുന്നു. പിന്നീട് ഹിമാലയത്തില് പോയി മരിച്ചു. ഇപ്പോള് അങ്ങനെയൊന്നും സാധ്യമല്ല. പാടുന്നുമുണ്ട് ആത്മഹത്യ മഹാപാപമാണ്. ആത്മാവിന് ഒരിക്കലും മരണമുണ്ടാകുന്നില്ല. ആത്മാവ് സ്വയം പോയി ശരീരത്തിന്റെ ഹത്യ അഥവാ വിനാശം ചെയ്യുന്നു. ഇപ്പോള് പാണ്ഡവര് ആര്ക്കാണോ പരമാത്മാവ് ശ്രീമതം നല്കിയിരുന്നത്, അവര് പോയി പര്വ്വതത്തിന് മുകളില് മരിച്ചു, ഇത് സംഭവ്യമല്ല. ശരി അവരാണെങ്കില് 5 പാണ്ഡവരായിരുന്നു. ബാക്കി മറ്റു പാണ്ഡവര് എവിടെ പോയി? സേനയാണെങ്കില് കാണുന്നില്ല. നിങ്ങള്ക്കറിയാം വിനാശമെങ്ങനെയുണ്ടാകും. നിങ്ങള് കാണുകയും ചെയ്യും. നിങ്ങള് കുട്ടികള്ക്ക് ഒരുപാട് സാക്ഷാത്ക്കാരമുണ്ടാകും. തുടക്കത്തില് നിങ്ങള്ക്ക് ഒരുപാട് സാക്ഷാത്ക്കാരമുണ്ടായിട്ടുണ്ടായിരുന്നു. ഇടയ്ക്ക് ലക്ഷ്മിയെ, ഇടയക്ക് നാരായണനെ ക്ഷണിച്ചിരുന്നു. എത്ര സാക്ഷാത്ക്കാരമുണ്ടായിരുന്നു പിന്നീട് അവസാന സമയം എപ്പോള് നിലവിളി ഉണ്ടാകുന്നോ അപ്പോള് വീണ്ടും നിങ്ങള്ക്ക് സാക്ഷാത്ക്കാരമുണ്ടാകും. പ്രശ്നമുണ്ടാകുമ്പോള് നിങ്ങള് കുട്ടികള് വന്ന് ഇവിടെ ഒരുമിക്കും അതുകൊണ്ടാണ് മധുബനില് കൂടുതല് കെട്ടിടങ്ങള് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. പിന്നീട് നിങ്ങള് കുട്ടികള്ക്ക് ഈ സാക്ഷാത്ക്കാരത്താല് സന്തോഷത്തില് നൃത്തം ചെയ്യും, പക്ഷെ ചിറ്റമ്മയുടെ വീട്ടില് പോകല്ല, എല്ലാവരും ഇവിടെ വന്ന് ചേരാന്. ആരാണോ സത്പുത്രനായ കുട്ടികള് ബാബയുടെ സഹായികള്, അവര് വരും. അഥവാ പാണ്ഡവരുടെ ലയിക്കുന്നതിന്റെ കാര്യമുണ്ടെങ്കില് പിന്നെ കെട്ടിടങ്ങള് എന്തിനുണ്ടാക്കണം! ഏതെങ്കിലും കാര്യത്തില് സംശയമുണ്ടെങ്കില് അനന്യ കുട്ടികളോട് ചോദിക്കൂ. ഇല്ലായെങ്കില് ഈ ബ്രഹ്മാബാബ ഇരിക്കുന്നുണ്ട്. ഇദ്ദേഹത്തിന് പറയാന് കഴിഞ്ഞില്ലെങ്കില് വലിയ ബാബ (ശിവബാബ) ഇരിക്കുന്നുണ്ട്. ഇതാണെങ്കില് മനസ്സിലാക്കി തന്നിട്ടുണ്ട് ഇപ്പോള് മനസ്സിലാക്കാന് വളരെയധികം ബാക്കിയുണ്ട്. മുഴുവന് ചക്രത്തിന്റെയും രഹസ്യം ബാബ മനസ്സിലാക്കി തന്നുകൊണ്ടിരിക്കുന്നു. എത്ര പോയിന്റുകള് വന്നു കൊണ്ടിരിക്കുന്നു. കൂടുതല് സമയമുണ്ടെങ്കില് തീര്ച്ചയായും ഇനിയും മനസ്സിലാക്കി തരും. പക്ഷെ ആദ്യം മുഖ്യമായ കാര്യം ഇത് തീര്ച്ചയായൂം എഴുതണം, പെട്ടെന്ന് രക്തം കൊണ്ട് എഴുതിക്കണം നമുക്ക് നിശ്ചമുണ്ട് പരംപിതാ പരമാത്മാവാണ് പഠിപ്പിക്കുന്നതെന്ന്. ഇങ്ങനെയല്ല കേവലം എഴുതുന്നതിലൂടെ മാറ്റമുണ്ടാകുന്നു. പറയുകയാണ് നമ്മള് ഇങ്ങനെ എഴുതിയിട്ടുണ്ട്. കൂടുതല് ആരോടും തലയിട്ടുടക്കരുത്. പറയൂ ഭഗവാനു വാച- ഭഗവാന് എന്ന് നമ്മള് ശിവബാബയെ അംഗീകരിക്കുന്നു. ശിവബാബ ജ്ഞാനത്തിന്റെ സാഗരന്, സച്ചിതാനാന്ദ സ്വരൂപമാണ്. ബാബയ്ക്ക് സ്വന്തം ശരീരമില്ല. അതിനാല് തീര്ച്ചയായും സാധാരണ ശരീരത്തിന്റെ ആധാരമെടുക്കുമല്ലോ. അതിനാല് ആദ്യമാദ്യം ബാബ പറയുന്നു എന്നെ മാത്രം ഓര്മ്മിക്കൂ. ദേഹത്തിന്റെ എല്ലാ ധര്മ്മത്തെയും ഉപേക്ഷിച്ച് എന്നെ ഓര്മ്മിക്കൂ എങ്കില് വികര്മ്മം വിനാശമാവുകയും എന്റെ കൂടെ വരികയും ചെയ്യും, ചക്രത്തെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങള് ചക്രവര്ത്തി രാജാവായി മാറും. ബാബ എത്ര മധുരമാണ് ആക്കുന്നതും നോക്കൂ എത്ര മധുരമാണ്. സത്യയുഗത്തിന്റെ അടയാളങ്ങളാണ് അത് പിന്നീട് തീര്ച്ചയായും ആവര്ത്തിക്കും. കലിയുഗവുമാണ്. ഇപ്പോള് നിങ്ങള് രാജയോഗം പഠിച്ചുകൊണ്ടിരിക്കുകയാണ്, വിനാശം മുന്നില് നില്ക്കുകയാണ് ഇനി എന്ത് തെളിവ് നല്കാന്. ശരി.

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ബാബക്ക് സമാനമായി മാറണം. ഭഗവാന് വന്ന് മായയില് നിന്ന് നമുടെ രക്ഷ ചെയ്യുന്നു, ഈ സന്തോഷത്തിലിരിക്കണം.

2) ഒരു കാര്യത്തിലും സംശയിക്കരുത്, സത്പുത്രന്മാരായി മാറി ബാബയുടെ പൂര്ണ്ണമായ സഹായി ആകണം.

വരദാനം:-

ഏതുപോലെയാണോ ബ്രഹ്മാബാബ തന്റെ സംസ്ക്കാരങ്ങളെ നിര്മ്മിച്ചത്, അത് എല്ലാ കുട്ടികള്ക്കും അന്തിമ സമയത്ത് ഓര്മ്മയും നല്കി – നിരാകാരി, നിര്വ്വികാരി, നിരഹങ്കാരി – ബ്രഹ്മാബാബയുടെ ഈ സംസ്ക്കാരം തന്നെ ബ്രാഹ്മണരുടെ സ്വാഭാവിക സംസ്ക്കാരമാകണം. സദാ ഈ ശ്രേഷ്ഠ സംസ്ക്കാരങ്ങളെ മുന്നില് വയ്ക്കൂ. മുഴുവന് ദിവസത്തിലും ഓരോ കര്മ്മം ചെയ്യുന്ന സമയത്തും പരിശോധിക്കൂ മൂന്ന് സംസ്ക്കാരങ്ങളും തന്നെ ഇമര്ജ് രൂപത്തില് ഉണ്ടോ. ഈ സംസ്ക്കാരങ്ങളെ ധാരണ ചെയ്യുന്നതിലൂടെ സ്വ പരിവര്ത്തകനും വിശ്വ പരിവര്ത്തകനുമായി മാറും.

സ്ലോഗന്:-

ലൗലീന സ്ഥിതിയുടെ അനുഭവം ചെയ്യൂ :
ബാബയ്ക്ക് തന്റെ കുട്ടികളോട് ഇത്രയും സ്നേഹമുണ്ട്, ജീവിതത്തിലെ സുഖ-ശാന്തിയുടെ എല്ലാ കാമനകളും പൂര്ത്തീകരിക്കുന്നു. ബാബ സുഖം മാത്രമല്ല നല്കുന്നത് എന്നാല് സുഖത്തിന്റെ ഭണ്ഢാരത്തിന്റെ അധികാരിയാക്കി മാറ്റുന്നു. അതിനോടൊപ്പം ഭാഗ്യത്തിന്റെ രേഖ വരയ്ക്കുന്നതിനുള്ള പേനയും നല്കുന്നു, എത്ര ആഗ്രഹിക്കുന്നോ അത്രയും ഭാഗ്യമുണ്ടാക്കാന് സാധിക്കും – ഇതാണ് പരമാത്മാ സ്നേഹം. ഈ സ്നേഹത്തില് ലയിച്ച് കഴിയൂ.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top