17 August 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

August 16, 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ - ബാബ നിങ്ങള്ക്ക് പരിധിയില്ലാത്ത വാര്ത്ത കേള്പ്പിക്കുകയാണ്, നിങ്ങളിപ്പോള് സ്വദര്ശന ചക്രധാരികളായിരിക്കുന്നു, നിങ്ങള്ക്ക് 84 ജന്മങ്ങളുടെ സ്മൃതിയില് കഴിയണം മാത്രമല്ല മറ്റുള്ളവര്ക്കും ഈ സ്മൃതി ഉണര്ത്തി കൊടുക്കണം.

ചോദ്യം: -

ശിവബാബയുടെ ആദ്യത്തെ കുട്ടിയെന്ന് ബ്രഹ്മാവിനെയാണ് പറയുക, വിഷ്ണുവിനെയല്ല – എന്തുകൊണ്ട്?

ഉത്തരം:-

എന്തുകൊണ്ടെന്നാല് ശിവബാബ ബ്രഹ്മാവിലൂടെ ബ്രാഹ്മണ സമ്പ്രദായം രചിക്കുന്നു. അഥവാ വിഷ്ണുവിനെ കുട്ടി എന്ന് പറയുകയാണെങ്കില് വിഷ്ണുവില് നിന്നും സമ്പ്രദായം ഉല്പാദനം നടക്കണം. പക്ഷെ വിഷ്ണുവില് നിന്ന് ഒരു സമ്പ്രദായവും ഉണ്ടാകുന്നില്ല. വിഷ്ണുവിനെ ആരും അച്ഛന്, അമ്മ എന്നും പറയില്ല. വിഷ്ണു ലക്ഷ്മീ നാരായണന്റെ രൂപത്തില് മഹാരാജാവും മഹാറാണിയുമാകുമ്പോള് അവരുടെ കുട്ടികള് മാത്രം അച്ഛന്, അമ്മ എന്നു പറയുന്നു. ബ്രഹ്മാവിലൂടെയാണെങ്കിലോ ബ്രാഹ്മണ സമ്പ്രദായം ജന്മമെടുക്കുന്നു.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

അങ്ങ് തന്നെയാണ് മാതാവും പിതാവും..

ഓം ശാന്തി. ബാബയിരുന്ന് കുട്ടികള്ക്ക് മനസ്സിലാക്കി കൊടുക്കുന്നു ഏതെങ്കിലും ഗുരുവിന് ഇങ്ങനെ പറയാന് കഴിയില്ല ബാബയിരുന്ന് കുട്ടികള്ക്ക് മനസ്സിലാക്കി കൊടുക്കുന്നുവെന്ന്. ബാബ കുട്ടികള്ക്ക് എന്ത് മനസ്സിലാക്കി കൊടുക്കും? ഏത് അച്ഛനാണ്? ഇതാണെങ്കിലോ കേവലം നിങ്ങള്ക്ക് മാത്രമേ അറിയൂ വേറെ ഒരു സത്സംഗത്തിലും ഇങ്ങനെ പറയാന് കഴിയില്ല. സായ് ബാബ, മെഹര് ബാബ എന്നെല്ലാം പറയുന്നുണ്ടെങ്കിലും പക്ഷെ അവരൊന്നും ഒന്നും തന്നെ മനസ്സിലാക്കുന്നില്ല, എന്തെങ്കിലും പറയാന്. നിങ്ങള്ക്കറിയാം ഇത് പരിധിയില്ലാത്ത ബാബയാണ്, പരിധിയില്ലാത്ത വാര്ത്ത കേള്പ്പിക്കുകയാണ്. ഒന്ന് പരിധിയുള്ള വാര്ത്ത, മറ്റൊന്ന് പരിധിയില്ലാത്തത്. ഈ ലോകത്തിലാര്ക്കുമേ അറിയുകയില്ല. ബാബ പറയുന്നു ഞാന് നിങ്ങള്ക്ക് പരിധിയില്ലാത്ത വാര്ത്ത കേള്പ്പിക്കുകയാണ് അതിനാല് നിങ്ങള്ക്ക് സൃഷ്ടിയുടെ ആദി മധ്യ അന്ത്യത്തിന്റെ ജ്ഞാനം ബുദ്ധിയില് വരുന്നു. നിങ്ങള്ക്കറിയാം കേവലം ബാബയാണ് തന്റെ പരിചയം നല്കുന്നത് സൃഷ്ടി ചക്രം എങ്ങനെയാണ് കറങ്ങുന്നത് അതും യഥാര്ത്ഥ രീതിയില് മനസ്സിലാക്കി തന്നു. അതിനെ മനസ്സിലാക്കിയിട്ട് നമ്മള് മറ്റുള്ളവര്ക്കും മനസ്സിലാക്കി കൊടുക്കുന്നു. ബീജത്തെ പരംപിതാ പരമാത്മാവ് അഥവാ ബാബ എന്ന് പറയുന്നു, നമ്മള് ആത്മാക്കള് ബാബയുടെ കുട്ടികളാണ്. നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട് നമ്മള് ആത്മാക്കള് പരമാത്മാവിന്റെ സന്താനമാണെന്ന്. പരംപിതാ പരമാത്മാവ് പരംധാമത്തില് വസിക്കുന്നവനാണ്. ബാബ മൂലവതനത്തിന്റെ വാര്ത്ത മനസ്സിലാക്കി തന്നിട്ടുണ്ട്. എങ്ങനെയാണ് ഈ മുഴുവന് മാല ഉണ്ടാക്കുന്നത്. ആദ്യമാദ്യം ബാബ മനസ്സിലാക്കി തരുന്നു ഞാന് നിങ്ങളുടെ അച്ഛനാണ് ഞാന് പരംധാമത്തില് വസിക്കുന്നു. എന്നെ തന്നെയാണ് നോളേജ്ഫുള്, ബ്ലിസ്സ് ഫുള് എന്ന് പറയുന്നത്. ഞാന് വന്ന് നിങ്ങള് ആത്മാക്കള്ക്ക് പവിത്രത, സുഖം, ശാന്തിയുടെ സമ്പത്ത് നല്കുന്നു. കുട്ടികളുടെ ബുദ്ധിയില് ഇത് കറങ്ങികൊണ്ടിരിക്കുന്നു. നമ്മള് വാസ്തവത്തില് എവിടെ വസിക്കുന്നവരാണ്. നമ്മള് എല്ലാ ആത്മാക്കള്ക്കും പാര്ട്ടഭിനയിക്കണം. പാര്ട്ടിന്റെ രഹസ്യം ആര്ക്കും മനസ്സിലാക്കാന് കഴിയില്ല, കേവലം പറഞ്ഞു കൊണ്ടിരിക്കുന്നു. പുനര്ജന്മം എടുക്കും. ആത്മാവ് ഇത്ര ജന്മമെടുക്കുന്നു. ചിലര് 84 ലക്ഷം ജന്മം എന്ന് പറയുന്നു. ചിലര്ക്ക് മനസ്സിലാക്കി കൊടുക്കുകയാണെങ്കില് 84 ജന്മം ശരിയാണെന്ന് മനസ്സിലാക്കുന്നു. 84 ജന്മങ്ങള് എങ്ങനെയാണെടുക്കുന്നത് – ഇത് ബുദ്ധിയിലുണ്ടായിരിക്കണം. നമ്മള് സതോപ്രധാനമായിരുന്നു. പിന്നീട് സതോ, രജോ, തമോയില് വരുന്നു. ഇപ്പോള് നമ്മള് വീണ്ടും സംഗമത്തില് സതോപ്രധാനമായികൊണ്ടിരിക്കുന്നു. ഇത് തീര്ച്ചയായും നിങ്ങള് കുട്ടികളുടെ ബുദ്ധിയില് വരുമ്പോള് നിങ്ങളെ സ്വദര്ശന ചക്രധാരിയെന്ന് പറയുന്നു. ഈ കാര്യങ്ങളാണെങ്കില് വളരെ സഹജമാണ് അത് വൃദ്ധകള്ക്ക് പോലും മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും നമ്മള് ശരിക്കും 84 ജന്മങ്ങളെടുക്കുന്നുണ്ട് വേറെ ഒരു ധര്മ്മത്തിലുള്ള മനുഷ്യരും എടുക്കുന്നില്ല. ഇതും മനസ്സിലാക്കികൊടുക്കേണ്ടതുണ്ട് – ഇപ്പോള് നമ്മള് ബ്രാഹ്മണരാണ് പിന്നീട് ദേവതാ, ക്ഷത്രിയന്, വൈശ്യന്, ശൂദ്രനാകുന്നു. ഉയര്ന്നതിലും ഉയര്ന്നത് ശിവബാബയാണ്. ഇത് ഇപ്പോള് നിങ്ങളുടെ ബുദ്ധിയിലുണ്ട്. ഇപ്രകാരം നമ്മള് പുനര്ജന്മം എടുക്കുന്നു. പുനര്ജന്മത്തെ തീര്ച്ചയായും അംഗീകരിക്കേ ണ്ടതുണ്ട്. ഇപ്പോള് നിങ്ങള്ക്ക് നിങ്ങളുടെ 84 ജന്മങ്ങളുടെ പാര്ട്ടിന്റെ സ്മൃതി വന്നിരിക്കുന്നു. വൃദ്ധകള്ക്കും ഈ അറിവ് വളരെ സഹജമാണ്. നിങ്ങള്ക്ക് ഒരു പുസ്തകം മുതലായ ഒന്നും തന്നെ പഠിക്കേണ്ട ആവശ്യമില്ല. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് എങ്ങനെയാണ് 84 ജന്മങ്ങളെടുക്കുന്നതെന്ന്. നിങ്ങള് തന്നെയായിരുന്നു ദേവീ ദേവതകള്പിന്നീട് സത്യയുഗത്തില് 8 ജന്മങ്ങള്, ത്രേതായില് 12 ജന്മങ്ങള്, ദ്വാപര-കലിയുഗത്തില് 63 ജന്മങ്ങള് പിന്നെ ഈ ഒരു ജന്മമാണ് ഏറ്റവും ഉയര്ന്നത്. അതിനാല് സഹജമായി മനസ്സിലാകുമല്ലോ. കുരുക്ഷേത്രത്തിലെ വൃദ്ധരായ അമ്മമാര് പോലും മനസ്സിലാക്കുന്നുണ്ടല്ലോ! കുരുക്ഷേത്രത്തിന്റെ പേര് പ്രശസ്തമാണ്. വാസ്തവത്തില് ഇത് മുഴുവന് കുരുക്ഷേത്രമാണ്. ആ കുരുക്ഷേത്രമാണെങ്കില് ഒരു ഗ്രാമമാണ്, ഇത് മുഴുവന് കര്മ്മം ചെയ്യുന്നതിന്റെ ക്ഷേത്രമാണ്, ഇതില് യുദ്ധം മുതലായ ഒന്നും നടക്കുന്നില്ല. നിങ്ങള് ഈ മുഴുവന് കുരുക്ഷേത്രത്തെയും അറിയുന്നു. ഇരിക്കുന്നതാണെങ്കില് ഒരു സ്ഥലത്താണ്.

ബാബ പറഞ്ഞു തന്നിട്ടുണ്ട് – ഈ മുഴുവന് കര്മ്മക്ഷേത്രത്തിലും രാവണന്റെ രാജ്യമാണ്. രാവണനെ കത്തിക്കുന്നതും ഇവിടെയാണ്. രാവണന്റെ ജന്മവും ഇവിടെയാണ്. ഇവിടെ തന്നെയായിരുന്നു ദേവീ ദേവതകള്. പിന്നീട് അവര് തന്നെയാണ് ആദ്യമാദ്യം വാമമാര്ഗ്ഗത്തില് പോകുന്നത്. ബാബയും ഇവിടെ ഭാരതത്തില് തന്നെയാണ് വരുന്നത്. ഭാരതത്തിന്റെ മഹിമ വളരെ വലുതാണ്. ബാബയും ഭാരതത്തില് തന്നെയാണിരുന്ന് മനസ്സിലാക്കി തരുന്നത്. കുട്ടികളെ നിങ്ങള് 5000 വര്ഷങ്ങള്ക്ക് മുമ്പ് ആദി സനാതന ദേവീ ദേവതാ ധര്മ്മത്തിലുള്ളവരായിരുന്നു, രാജ്യം ഭരിച്ചിരുന്നു. അതില് ആദ്യ നമ്പര് ലക്ഷ്മീ നാരായണന് വിശ്വത്തില് രാജ്യം ഭരിച്ചിരുന്നു. അതിന് 5000 വര്ഷം കഴിഞ്ഞു. അവരെ വിശ്വ മഹാരാജന്, വിശ്വ മഹാറാണി എന്ന് പറഞ്ഞിരുന്നു. അവിടെ വേറെ ഒരു ധര്മ്മവും ഉണ്ടായിരുന്നില്ല. അതിനാല് ഏതെല്ലാം രാജാക്കന്മാരുണ്ടോ അവരെ വിശ്വത്തിന്റെ മഹാരാജന് എന്ന് പറയും പിന്നീട് ഇവര് ഇന്ന ഗ്രാമത്തിലെ, ഇവര് ഇന്ന ഗ്രാമത്തിലെ…. എന്ന് പറയപ്പെടുന്നു. നിങ്ങള്ക്കറിയാം നമ്മള് വിശ്വത്തിന്റെ രാജ്യം നേടുന്നു. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് – നിങ്ങള് യമുനയുടെ തീരത്ത് രാജ്യം ഭരിക്കും. അതിനാല് ബുദ്ധിയിലിത് ഓര്മ്മ വെക്കണം 4 യുഗങ്ങളും 4 വര്ണ്ണങ്ങളും. അഞ്ചാമത്തെ ഇത് ലീപ് യുഗം(അധിയുഗം) ആണ്, അതിനെ ആര്ക്കും അറിയുകയില്ല. മുഖ്യമായതാണ് ബ്രാഹ്മണ ധര്മ്മം. ബഹ്മാമുഖ വംശാവലീ ബ്രാഹ്മണന്. ബ്രഹ്മാവ് എപ്പോള് വന്നു? തീര്ച്ചയായും ബാബ സൃഷ്ടി രചിക്കുമ്പോള് ആദ്യം ബ്രാഹ്മണര് വേണം. ഇതാണ് ഡയറക്ട് ബ്രഹ്മാവിന്റെ മുഖ വംശാവലി. ബ്രഹ്മാവ് ശിവബാബയുടെ ആദ്യത്തെ കുട്ടിയാണ്. വിഷ്ണുവിനെയും കുട്ടിയെന്ന് പറയുമോ? ഇല്ല. അഥവാ കുട്ടിയാണെങ്കില് അവരുടെയും സമ്പ്രദായം ഉണ്ടാകുന്നു. പക്ഷെ അവരിലൂടെ സമ്പ്രദായം ജന്മമെടുക്കുന്നതേയില്ല. വിഷ്ണുവിനെ മമ്മാ ബാബാ എന്നും പറയുകയില്ല. അതാണെങ്കില് മഹാരാജാ മഹാറാണിക്ക് തങ്ങളുടെ തന്നെ ഒരു കുട്ടിയുണ്ടാവുകയാണ്. ഇത് കര്മ്മഭൂമിയാണ്. പരംപിതാ പരമാത്മാവിനും വന്ന് കര്മ്മം ചെയ്യേണ്ടി വരുന്നു, ഇല്ലായെങ്കില് വന്ന് എന്താണ് ചെയ്യുന്നത്, അതിനാലാണ് ഇത്രയും മഹിമയുണ്ടാവുന്നത്.

നിങ്ങള് കാണുന്നുണ്ട് ശിവ ജയന്തിക്കും മഹിമയുണ്ട്. ശിവ പുരാണവും എഴുതിയിരിക്കുന്നു പക്ഷെ അതില് ഒരു കാര്യവും ബുദ്ധിയില് വരുന്നില്ല. മുഖ്യമായത് ഗീത തന്നെയാണ്. നിങ്ങള് നല്ല രീതിയില് മനസ്സിലാക്കി കഴിഞ്ഞു എങ്ങനെയാണ് ശിവബാബ വരുന്നത്. തീര്ച്ചയായും ബ്രഹ്മാവും വേണം. ഇപ്പോള് ബ്രഹ്മാവ് എവിടെ നിന്ന് വന്നു? സൂക്ഷ്മ വതനത്തിലാണെങ്കില് സമ്പൂര്ണ്ണനായ ബ്രഹ്മാവാണ്. ഈ കാര്യത്തില് തന്നെയാണ് ജനങ്ങള് തര്ക്കിക്കുന്നത്. ബ്രഹ്മാവിന്റെ കര്ത്തവ്യമെന്താണ്? സൂക്ഷ്മ വതനത്തിലിരുന്ന് എന്ത് ചെയ്യുന്നുണ്ടാവും? ബാബ മനസ്സിലാക്കി തരുകയാണ് എപ്പോഴാണോ ഇദ്ദേഹം വ്യക്തരൂപത്തിലുള്ളത് അപ്പോള് ഇദ്ദേഹത്തിലൂടെ ജ്ഞാനം നല്കുന്നു. പിന്നീട് ഇതേ ജ്ഞാനം എടുത്തെടുത്ത് ഫരിശ്തയായി തീരുന്നു. അതാണ് സമ്പൂര്ണ്ണ രൂപം. അതുപോലെ മമ്മയുടെയുമുണ്ട്, നിങ്ങളുടെയും അതുപോലെയുള്ള സമ്പൂര്ണ്ണ രൂപമായിത്തീരുന്നു. വൃദ്ധരായ അമ്മമാര് കേവലം ഇത്രയുമെങ്കിലും ധാരണ ചെയ്യും നമ്മള് എങ്ങനെ 84 ജന്മങ്ങളെടുക്കുന്നു, ഇതും മനസ്സിലാക്കി തന്നിട്ടുണ്ട് ബാബ കര്മ്മക്ഷേത്രത്തില് പാര്ട്ടഭിയിക്കാന് അയക്കുന്നുവെന്ന്. മുഖത്തിലൂടെ ഒന്നും പറയുകയില്ല. ഈ ഡ്രാമയും ഉണ്ടാക്കപ്പെട്ടതാണ്. ഡ്രാമയനുസരിച്ച് ഓരോരുത്തര്ക്കും അവരവരുടെ സമയത്ത് വരണം. അതിനാല് ബാബയിരുന്ന് മനസ്സിലാക്കി തരുകയാണ് സൃഷ്ടിയുടെ തുടക്കത്തില് ആദ്യമാദ്യം ആരെല്ലാമായിരുന്നു ഉണ്ടായിരുന്നത് പിന്നീട് അവസാനത്തില് ആരായിരുന്നു. അവസാനം മുഴുവന് സമ്പ്രദായവും ജീര്ണ്ണാവസ്ഥ പ്രാപിക്കുന്നു. ബാക്കി ഇങ്ങനെയല്ല പ്രളയമുണ്ടാകുന്നു പിന്നെ തള്ളവിരല് ഉറുഞ്ചി കൊണ്ട് ശ്രീകൃഷ്ണന് വരുന്നു. ബാബ ബ്രഹ്മാവിലൂടെ പുതിയ സമ്പ്രദായത്തിന്റെ സ്ഥാപന ചെയ്യുന്നു. പരംപിതാ പരമാത്മാവ് ഈ ദൈവീക സൃഷ്ടിയുടെ രചന എങ്ങനെയാണ് ചെയ്യുന്നത് ഇതാണെങ്കില് നിങ്ങള്ക്കറിയാം. അവരാണെങ്കില് കൃഷ്ണനാണെന്ന് പറഞ്ഞിരിക്കുകയാണ്. നിങ്ങള്ക്കറിയാം ബാബ തന്നെയാണ് പതിത പാവനന്. അവസാനം തന്നെയാണ് പാവനമാക്കാന് വരുന്നത്. ആരാണോ കല്പം മുമ്പ് പാവനമായിട്ടുള്ളത്, അവരേ വരൂ. വന്ന് ബ്രഹ്മാവിന്റെ മുഖ വംശാവലിയാകും പിന്നെ പുരുഷാര്ത്ഥം ചെയ്ത് ശിവബാബയില് നിന്നും തന്റെ സമ്പത്ത് നേടും. ശിവബാബ നോളേജ് ഫുള് ആയ രചയിതാവാണല്ലോ! സമ്പത്ത് ബാബയില് നിന്ന് മാത്രമേ നേടാന് സാധിക്കൂ. ദാദക്ക് പോലും ബാബയില് നിന്നാണ് ലഭിക്കുന്നത്. അവരുടെ തന്നെയാണ് മഹിമ പാടപ്പെടുന്നത്. അങ്ങ് തന്നെയാണ് മാതാവും പിതാവും…… സത്യമായ സുഖം തരുന്നയാള് ബാബ തന്നെയാണ്. ഇതും നിങ്ങള്ക്കറിയാം. ലോകത്തിലുള്ളവര്ക്ക് അറിയുകയില്ല. എപ്പോള് രാവണ രാജ്യം ആരംഭിക്കുന്നുവോ അപ്പോള് തന്നെയാണ് ദുഖം ആരംഭിക്കുന്നത്. രാവണന് വിവേക ശൂന്യരാക്കുന്നു. കുട്ടികളില് ഏതുവരെ വികാരങ്ങളുടെ പ്രവേശനം ഉണ്ടാകുന്നില്ലയോ അതുവരെ അവരെ മഹാത്മാവിന് സമാനം എന്ന് പറയുന്നു. എപ്പോള് പ്രായപൂര്ത്തിയാകുന്നുവോ അപ്പോള് ലൗകിക സംബന്ധികള് അവര്ക്ക് ദു:ഖത്തിന്റെ വഴി പറഞ്ഞു കൊടുക്കുന്നു. ആദ്യത്തെ വഴി പറഞ്ഞു കൊടുക്കുന്നു നിങ്ങള്ക്ക് വിവാഹം കഴിക്കണം. ലക്ഷ്മീ നാരായണനും രാമനും സീതയും എന്താ വിവാഹം ചെയ്തിട്ടില്ലേ? പക്ഷെ അവര്ക്ക് അറിയുകയില്ല അവരുടെത് പവിത്രമായ പ്രവൃത്തി മാര്ഗ്ഗമായിരുന്നുവെന്ന്. ഇത് അപവിത്രമായ പ്രവൃത്തി മാര്ഗ്ഗമാണ്. അവരാണെങ്കില് പവിത്രമായ സ്വര്ഗ്ഗത്തിന്റെ അധികാരിയായിരുന്നു. നമ്മളാണെങ്കില് പതിതമായ നരകത്തിന്റെ അധികാരിയാണ്. ഈ ചിന്ത ബുദ്ധിയില് വരുന്നതേയില്ല. നിങ്ങള് ഭാരതത്തിന്റെ മഹിമ കേള്പ്പിക്കുന്നു – എന്താ ഇത് മറന്നു പോയോ ഭാരതം സ്വര്ഗ്ഗമായിരുന്നു, ആദി സനാതന ദേവീ ദേവതാ ധര്മ്മമായിരുന്നു, പവിത്രമായിരുന്നു. അപ്പോഴാണ് അപവിത്രമായവര് അവരുടെ മുന്നില് പോയി നമസ്ക്കരിക്കുന്നത്. പതിത പാവനനായ ബാബ തന്നെയാണ് പാവന ലോകത്തിന്റെ സ്ഥാപന ചെയ്യുന്നത്. ഭാരതം പാവനമായിരുന്നു ഇപ്പോഴാണെങ്കില് നമ്മള് പതിതരാണെന്ന് മുഖത്തിലൂടെ പറയുന്നു. എന്തെങ്കിലും യുദ്ധം മുതലായവ ഉണ്ടാവുകയാണെങ്കില് ശാന്തിക്ക് വേണ്ടി യജ്ഞം രചിക്കും. മന്ത്രവും അപ്രകാരം ജപിക്കുന്നു. പക്ഷെ ശാന്തിയുടെ അര്ത്ഥം മനസ്സിലാക്കുന്നില്ല. ഇതും വളരെ സഹജമാണ്. ഗോഡ് ഫാദറെന്ന് പറയുമ്പോള് കുട്ടികളായില്ലേ. ഗോഡ്ഫാദര് നമ്മള് എല്ലാവരുടെയും അച്ഛനാണ് അതിനാല് നമ്മള് സഹോദരങ്ങളായില്ലേ! നമ്മള് പ്രജാപിതാ ബ്രഹ്മാവിന്റെ മുഖ വംശാവലീ സഹോദരീ സഹോദരരായി. സത്യയുഗത്തിലാണെങ്കില് മുഖവംശാവലി ഉണ്ടാകുന്നില്ല. കേവലം സംഗമ യുഗത്തിലാണ് മുഖ വംശാവലിയാകുന്നതിലൂടെ സഹോദരീ-സഹോദരന് എന്ന് പറയുന്നത്. ബാബ പറയുന്നു ഞാന് കല്പ-കല്പം, കല്പത്തിന്റെ സംഗമയുഗത്തില് സാധാരണ വൃദ്ധ ശരീരത്തില് പ്രവേശിക്കുന്നു. അദ്ദേഹത്തിന്റെ പേര് പിന്നീട് ബ്രഹ്മാവെന്ന് വെക്കുന്നു, ആരാണോ പിന്നീട് ജ്ഞാനം ധാരണ ചെയ്ത് അവ്യക്ത സമ്പൂര്ണ്ണ ബ്രഹ്മാവായി മാറുന്നത്. ആള് അത് തന്നെയാണ്, വേറെ കാര്യമില്ല. ബ്രാഹ്മണന് പിന്നീട് അതേ ദേവതയാകുന്നു, ചക്രം കറങ്ങി അവസാനം വന്ന് ശൂദ്രനായി തീരുന്നു പിന്നീട് ബ്രഹ്മാവിലൂടെ ബ്രാഹ്മണരെ രചിക്കുന്നു. വൃദ്ധകളിലും ബ്രാഹ്മണിമാര്ക്ക് പരിശ്രമം ചെയ്യണം. നമ്മള് 84 ജന്മം പൂര്ത്തിയാക്കിയിരിക്കുന്നു, ഇതാണെങ്കില് മനസ്സിലാക്കാന് സാധിക്കുമല്ലോ. ബാബ പറയുന്നു എന്നെ ഓര്മ്മിക്കൂ. ഈ യോഗാഗ്നിയിലൂടെ മാത്രമേ വികര്മ്മം വിനാശമാകൂ. എല്ലാ ആത്മാക്കളോടും പറയുകയാണ് എന്നെ മാത്രം ഓര്മ്മിക്കൂ. ശിവബാബ പറയുന്നു ഭാഗ്യ നക്ഷത്രങ്ങളെ! അല്ലയോ സാലിഗ്രാമങ്ങളെ! നിങ്ങള് ആത്മാക്കളുടെ ബുദ്ധിയില് ഈ ജ്ഞാനം ഒഴിക്കുകയാണ്. ആത്മാവ് കേള്ക്കുന്നു, പരമാത്മാവായ ബാബ ബ്രഹ്മാമുഖത്തിലൂടെ കേള്പ്പിക്കുന്നു. ബ്രഹ്മാവിലൂടെ സ്ഥാപന, അപ്പോള് തീര്ച്ചയായും മനുഷ്യരുടെ തന്നെയാവും പിന്നെ വൃദ്ധനുമായിരിക്കും. ബ്രഹ്മാവിനെ എപ്പോഴും വൃദ്ധനായാണ് കാണിക്കുന്നത്. കൃഷ്ണനെ കുട്ടിയെന്ന് മനസ്സിലാക്കുന്നു, ബ്രഹ്മാവിനെ ഒരിക്കലും ചെറിയ കുട്ടി എന്ന് പറയുകയില്ല. ബ്രഹ്മാവിന്റെ ചെറിയ കുട്ടിയുടെ രൂപം ഉണ്ടാക്കുന്നുമില്ല. ഏതുപോലെയാണോ ലക്ഷ്മീ നാരായണന്റെ ചെറിയ രൂപം കാണിക്കാത്തത്, അതുപോലെ ബ്രഹ്മാവിന്റെയും കാണിക്കുന്നില്ല. ബാബ സ്വയം പറയുന്നു ഞാന് വൃദ്ധ ശരീരത്തില് വരുന്നു. അതിനാല് നിങ്ങള് കുട്ടികള്ക്കും ഇതേ മന്ത്രം കേള്പ്പിച്ചു കൊണ്ടിരിക്കണം. ശിവബാബ പറയുന്നു എന്നെ മാത്രം ഓര്മ്മിക്കൂ. ശിവനെ, ബ്രഹ്മാവിനെ ബാബ എന്ന് പറയുന്നു, ശങ്കരനെ ഒരിക്കലും ബാബ എന്ന് പറയുകയില്ല. അവരാണെങ്കില് ശിവശങ്കരനെ ഒന്നാക്കിയിരിക്കുന്നു. അതിനാല് ഇതും ബുദ്ധിയിലിരുത്തണം. ആത്മാക്കളുടെ അച്ഛന് പരംപിതാ പരമാത്മാവ് ഇപ്പോള് വന്നിരിക്കുന്നു. ഇതുപോലെയുള്ള സഹജമായ കാര്യങ്ങള് വയസ്സായ അമ്മമാര്ക്ക് മനസ്സിലാക്കി കൊടുക്കണം.

ബാബ ചോദ്യം ചോദിക്കുകയാണ് മുമ്പ് നിങ്ങളെ എന്താക്കി മാറ്റിയിരുന്നു, അതുകൊണ്ട് ഇത്രയുമെങ്കിലും പറയും സ്വദര്ശന ചക്രധാരിയാക്കിയിരുന്നു. ബാബയേയും ചക്രത്തെയും ഓര്മ്മിക്കുന്നതിലൂടെ നിങ്ങള് ആത്മീയ വിദേശത്തിലേക്ക് പോകും. ആ ഫോറിനാണെങ്കില് ദൂരദേശമാണല്ലോ. നമ്മള് ആത്മാക്കള് ദൂര ദേശത്ത് വസിക്കുന്നവരാണ്. നമ്മുടെ വീട് നോക്കൂ എവിടെയാണ്, സൂര്യ ചന്ദ്രനില് നിന്നും ഉപരി. അവിടെ യാതൊരു ചൂടൊന്നുമില്ല. ഇപ്പോള് നിങ്ങള് ആത്മാക്കളുടെ വീട് ഓര്മ്മ വരുന്നു. നമ്മള് അവിടെ അശരീരിയായി കഴിഞ്ഞവരാണ്, ശരീരമുണ്ടായിരുന്നില്ല. ഈ സന്തോഷമുണ്ടാവണം. ഇപ്പോള് നമ്മള് നമ്മുടെ വീട്ടിലേക്ക് പോവുകയാണ്. ബാബയുടെ വീട് തന്നെയാണ് നമ്മുടെയും വീട്. ബാബ പറഞ്ഞിട്ടുണ്ട് – എന്നെ ഓര്മ്മിക്കൂ തന്റെ മുക്തിധാമത്തെ ഓര്മ്മിക്കൂ. സയന്സിന്റെ പൊങ്ങച്ചമാണെങ്കില് പരമാത്മാവിനെ ഒട്ടും അറിയുന്നില്ല. ബാബക്ക് ദയ തോന്നുകയാണ്, അവരുടെ കാതുകളിലും എന്തെങ്കിലും വീഴുകയാണെങ്കില് ശിവബാബയെ ഓര്മ്മിക്കുമായിരുന്നു. ദേഹാഭിമാനം പൊട്ടി പോകും, നരനില് നിന്നും നാരായണനാകുന്നതിന്റെ സത്യമായ കഥയാണിത്. സത്യമായ ബാബയെ ഓര്മ്മിക്കുകയാണെങ്കില് സത്യ ഖണ്ഡത്തിന്റെ അധികാരിയാകും. സത്യമായ ബാബ തന്നെയാണ് സ്വര്ഗ്ഗം സ്ഥാപിക്കുന്നത്. പറയുന്നു മറ്റെല്ലാ സംഗത്തില് നിന്നും ബുദ്ധിയോഗം മാറ്റൂ. സര്ക്കാര് ജോലി 8 മണിക്കൂര് ചെയ്യുന്നു അതിനേക്കാളും വളരെ ഉയര്ന്ന സമ്പാദ്യമാണിത്. എവിടെ വേണമെങ്കിലും പോകൂ, ബുദ്ധി കൊണ്ട് ഇത് ഓര്മ്മിച്ചു കൊണ്ടിരിക്കണം. നിങ്ങള് കര്മ്മയോഗിയാണ്. എത്ര സഹജമായാണ് മനസ്സിലാക്കി തരുന്നത്.

വൃദ്ധ മാതാക്കളെ കണ്ട് ഞാന് വളരെയധികം സന്തോഷിക്കുന്നു എന്തുകൊണ്ടെന്നാല് നമ്മുടെ സമക്കാരാണ്. ഞാന് അധികാരിയാകും, സമാനമാകില്ല, ഇതും ശരിയല്ല. ബാബ അവിനാശീ സര്ജനാണ്. ജ്ഞാന ഇന്ജക്ഷന് സത്ഗുരു നല്കി അജ്ഞാന അന്ധകാരം വിനാശമായി. നിങ്ങളുടെ അജ്ഞാനം അകന്നിരിക്കുന്നു. ബുദ്ധിയില് ജ്ഞാനം വന്നു കഴിഞ്ഞു. എല്ലാം അറിഞ്ഞു കഴിഞ്ഞിരിക്കുന്നു. ശരി!

വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ഉയര്ന്ന സമ്പാദ്യം ഉണ്ടാക്കുന്നതിന് വേണ്ടി ബുദ്ധിയോഗം മറ്റെല്ലാ കൂട്ടുകെട്ടില് നിന്ന് വിടുവിച്ച് ഒരു ബാബയോട് യോജിപ്പിക്കണം. സത്യമായ ബാബയെ ഓര്മ്മിച്ച് സത്യഖണ്ഡത്തിന്റെ അധികാരിയായി തീരണം.

2. ഏതുപോലെയാണോ ബ്രഹ്മാബാബ ജ്ഞാനത്തെ ധാരണ ചെയ്ത് സമ്പൂര്ണ്ണമായത് അതുപോലെ ബാബക്ക് സമാനം സമ്പൂര്ണ്ണമായിത്തീരണം.

വരദാനം:-

നിശ്ചയത്തിന്റെ അടയാളമാണ് മനസാ- വാചാ- കര്മ്മണാ, സംബന്ധ സമ്പര്ക്കത്തില് ഓരോ കാര്യത്തിലും സഹജ വിജയി. എവിടെ നിശ്ചയം മുറിയാത്തതാണോ അവിടെ വിജയത്തിന്റെ ഭാവി മുറിക്കാന് സാധ്യമല്ല. അങ്ങിനെയുള്ള നിശ്ചയ ബുദ്ധി തന്നെയാണ് സദാ ഹര്ഷിതരും നിശ്ചിന്തരുമായിരിക്കുക. ഏതൊരു കാര്യത്തിലും ഇതെന്താ, എന്തുകൊണ്ട്, എങ്ങനെ എന്ന് പറയുന്നതും ചിന്തയുടെ അടയാളമാണ്. നിശ്ചയബുദ്ധി നിശ്ചിന്ത ആത്മാവിന്റെ മുദ്രാവാക്യമാണ് -എന്ത് സംഭവിച്ചുവോ അത് നല്ലതിന്, നല്ലതാണ്, നല്ലത് തന്നെയായിരിക്കും. അവര് മോശമായതിലും നല്ലതിന്റെ അനുഭവം ചെയ്യും. അവര് ചിന്തയെന്ന വാക്കിന്റെ പോലും അജ്ഞാനിയായിരിക്കും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top