17 August 2021 Malayalam Murli Today | Brahma Kumaris

17 August 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

16 August 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ, ബാബയെയും സമ്പത്തിനെയും ഓര്മ്മിക്കുന്നതിലൂടെ നിങ്ങള് സമ്പന്നരും, ആരോഗ്യശാലികളുമാകും. നിങ്ങള് അമരനായി മാറും.

ചോദ്യം: -

ഹൃദയത്തെ ശുദ്ധമാക്കി മാറ്റാനുള്ള സഹജമായ യുക്തി ഏതൊന്നാണ്?

ഉത്തരം:-

എവിടെയിരിക്കുകയാണെങ്കിലും ട്രസ്റ്റിയായിട്ടിരിക്കൂ. സദാ ഞാന് ശിവബാബയുടെ ഭണ്ഡാരിയില് നിന്നുമാണ് കഴിക്കുന്നത് എന്നു മനസ്സിലാക്കൂ. ശിവബാബയുടെ ഭണ്ഡാരത്തിലെ ഭോജനം കഴിക്കുന്നവരുടെ ഹൃദയം ശുദ്ധമായിരിക്കും. കുടുംബത്തില് ഇരിക്കുമ്പോഴും അഥവാ ശ്രീമതപ്രകാരം നിര്ദേശമനുസരിച്ച് ട്രസ്റ്റിയായിട്ടാണിരിക്കുന്നതെങ്കില് അതും ശിവബാബയുടെ ഭണ്ഡാരമാണ്, മനസ്സു കൊണ്ട് സമര്പ്പണമാണ്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓംശാന്തി. ജന്മജന്മാന്താരം അരകല്പ്പം കുട്ടികള് സത്സംഗം ചെയ്തു. സാധു സന്യാസിമാര് പണ്ഡിതന്മാര് എല്ലാ മനുഷ്യരുടെയും സത്സംഗം ഉണ്ട്. ഇത് ഒരു മനുഷ്യന്റെയും സത്സംഗമല്ല. ഇതിനെ ആത്മീയ സത്സംഗം എന്നാണ് പറയുന്നത്. സുപ്രീം ആത്മാവ് ആത്മാക്കളോടൊപ്പം ആത്മീയ സംഭാഷണം ചെയ്തുകൊണ്ടിരിക്കുകയാണ്, അതായത് സത്സംഗം നടത്തുകയാണ്. ഇവിടെ നിങ്ങള് ഒരു മനുഷ്യനില് നിന്നുമല്ല കേള്ക്കുന്നത്, ദേവതകളില് നിന്നുമല്ല കേള്ന്നത്. നിങ്ങള് ഭഗവാനില് നിന്നുമാണ് കേള്ക്കുന്നത്. ഭഗവാനെ സദാ നിരാകാരന് എന്നാണ് പറയുന്നത്. എപ്പോഴാണോ കുട്ടികളെ ഭഗവാനും ഭഗവതിയുമാക്കി മാറ്റാനുള്ള പഠിപ്പ് പഠിപ്പിക്കേണ്ടത്, അപ്പോഴാണ് ഭഗവാന് വരുന്നത്. ഭഗവാനല്ലാതെ മറ്റാര്ക്കും ഭഗവാന്റെയും ഭഗവതിയുടെയും പദവി നല്കാന് സാധിക്കില്ല. നിങ്ങള് കുട്ടികള്ക്കറിയാം കല്പ്പ- കല്പ്പം സംഗമയുഗമുള്ളതിനാല് നിരാകാരനായ ഭഗവാന് വന്ന് നമുക്ക് ജ്ഞാനം നല്കുന്നു. ഇത് കേവലം നിങ്ങള് തന്നെയാണ് മനസ്സിലാക്കുന്നത്. മറ്റുള്ളവര് വളരെ പ്രയാസപ്പെട്ടെ മനസ്സിലാക്കുകയുള്ളൂ. തീര്ച്ചയായും ശിവബാബ വരുന്നുണ്ട്, പക്ഷെ ബാബയ്ക്കു പകരം കൃഷ്ണനെ ഗീതയുടെ ഭഗവാനാണെന്ന് കാണിച്ചു. അപ്പോള് തീര്ച്ചയായും മനുഷ്യ മനസ്സില് മനുഷ്യന്റെ രൂപം തന്നെയാണല്ലോ വരുന്നത്. നിങ്ങള് ദൈവിക ഗുണങ്ങളുള്ളവരായിരുന്നു ഇപ്പോള് ആസുരീയ അവഗുണങ്ങളുള്ളവരായി മാറി. ഇപ്പോള് വീണ്ടും ദൈവീക ഗുണങ്ങളുള്ളവരായാണ് മാറുന്നത്. ദൈവീക ഗുണമുള്ളവരെ ഈശ്വരീയ സമ്പ്രദായമെന്നും ആസുരീയ ഗുണങ്ങളുള്ളവരെ ആസുരീയ സമ്പ്രദായമെന്നും പറയുന്നു. ഇപ്പോള് നിരാകാരനായ ബാബ നിരാകാര സമ്പ്രദായം അതായത് ആത്മാക്കളെയാണ് പഠിപ്പിക്കുന്നത്. അതിനാലാണ് ഈശ്വരീയ സമ്പ്രദായം അഥവാ ആത്മീയ സമ്പ്രദായം , ഇവരെ ആത്മീയ അച്ഛന് വന്നാണ് പഠിപ്പിക്കുന്നത്. ഇപ്പോള് നിങ്ങള് ആത്മാഭിമാനിയായാണ് മാറുന്നത്. ഞാന് ആത്മാവാണ്, ബാബയാണ് എന്നെ പഠിപ്പിക്കുന്നത്. പറയുന്നതിതാണ് എന്നെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങളുടെ വികര്മ്മം വിനാശമാകും. ആത്മാക്കളെ തന്നെയാണ് പഠിപ്പിക്കുന്നത്. ബാബ നോളേജ്ഫുള് ആണ്. ബാക്കി ഋഷിമുനിമാരെല്ലാം അറിയുകയില്ല -അറിയുകയില്ല എന്നാണ് പറയുന്നത്. അര്ത്ഥം ആത്മാവിനെ അറിയുകയില്ല എന്നാണ്. ഏതു വരെ ജ്ഞാനസാഗരനായ ബാബ സന്മുഖത്തു വരുന്നില്ലയോ അതു വരെ എങ്ങനെ ജ്ഞാനം മനസ്സിലാക്കും. ഇത് നല്ല രീതിയില് മനസ്സിലാക്കേണ്ട കാര്യമാണ്. നമ്മളെ ഒരു മനുഷ്യനല്ല പഠിപ്പിക്കുന്നത് ബാബയാണ് പഠിപ്പിക്കുന്നത്. ബാബ പരിധിയില്ലാത്ത അച്ഛനാണ് നിരാകാരനാണ്. ഇതും കുട്ടികള്ക്ക് മനസ്സിലാക്കി തന്നിട്ടുണ്ട്, ഓരോരുത്തര്ക്കും രണ്ടച്ഛന് ഉണ്ടായിരിക്കും ഒന്ന് സാകാരി പിതാവും മറ്റൊന്ന് നിരാകാരി പിതാവും. ഒന്ന് ആത്മീയവും മറ്റൊന്ന് ഭൗതികവും. ആത്മീയ ബാബ തന്നെ വന്നാണ് ആത്മാക്കളെ പാവനമാക്കി മാറ്റുന്നത്. നിങ്ങള്ക്കറിയാമല്ലോ നമ്മള് പാവനമായിരുന്നു. പതിതമായി മാറി , പിന്നീട് എങ്ങനെ പതിതത്തില് നിന്നും പാവനമായി മാറും. ചിത്രവും മുന്നിലുണ്ട്, ബാബ നിര്ദേശവും നല്കുന്നുണ്ട്, ഇടയ്ക്കിടയ്ക്ക് ചക്രത്തിനു മുന്നില് പോയിരിക്കൂ. അപ്പോള് ബുദ്ധിയില് മുഴുവന് ജ്ഞാനവും വരും. നമ്മള് ഇപ്പോള് സംഗമയുഗത്തിലാണ് ഇരിക്കുന്നുത്, ബാക്കിയെല്ലാവരും സ്വയത്തെ കലിയുഗത്തിലാണെന്നാണ് മനസ്സിലാക്കുന്നുത്. കലിയുഗത്തെ ഘോര അന്ധകാരം എന്നാണ് പറയുന്നത്. ഇപ്പോള് നിങ്ങള് സംഗമത്തിലാണ്. ഇപ്പോള് നിങ്ങള്ക്ക് വെളിച്ചം ലഭിച്ചു. സത്യയുഗത്തില് നിങ്ങള്ക്ക് ഈ ജ്ഞാനം ഉണ്ടായിരിക്കുകയില്ല. ബാബ എപ്പോഴാണോ വരുന്നത് അപ്പോള് പൂര്ണ്ണ പ്രകാശമായിരിക്കും. ഈ സംഗമയുഗം മംഗളകാരിയുഗമാണ്. ഇത് പോലൊരു യുഗം മറ്റൊന്നും തന്നെ ഉണ്ടായിരിക്കുകയില്ല. ഇപ്പോഴാണ് ബാബ വരുന്നത്. സത്യയുഗത്തെ മംഗളകാരി എന്നു പറയുകയില്ല. അവിടെ ആരുടെയും മംഗളം ഉണ്ടാവുകയില്ല. മംഗളം സംഗമത്തില് തന്നെയാണ് ഉണ്ടാകുന്നത്. സത്യയുഗത്തില് മംഗളം തന്നെയാണ്. സംഗമത്തില് കലിയുഗത്തെ സത്യയുഗം, മംഗളകാരിയാക്കി മാറ്റുന്നു. അതിനാല് നോക്കൂ നിങ്ങള്ക്കെത്രയാണ് മംഗളം ഉണ്ടാകുന്നത്. കേവലം ബാബയെയും സമ്പത്തിനെയും ഓര്മ്മിക്കുന്നതിലൂടെ നിങ്ങള്ക്കെത്രയാണ് സമ്പാദ്യം. സമ്പാദ്യം തന്നെ സമ്പാദ്യം, ആരോഗ്യം തന്നെ ആരോഗ്യമാണ്. നിങ്ങള് അമരന്മാരായി മാറുന്നു. നിങ്ങള്ക്കൊരിക്കലും അകാലമൃത്യു ഉണ്ടായിരിക്കുകയില്ല. അപ്പോള് കുട്ടികള്ക്ക് എത്ര സന്തോഷം ഉണ്ടായിരിക്കണം. എന്തുകൊണ്ടെന്നാല് നിങ്ങളുടെ ബുദ്ധിയില് മുഴുവന് ജ്ഞാനവും ഉണ്ട്. ഇവിടെ നിങ്ങള് കുട്ടികള് വന്നിരിക്കയാണ്, അപ്പോള് പുരുഷാര്ത്ഥം ചെയ്ത് മ്യൂസിയത്തില് ചിത്രങ്ങള് വെച്ച് മനസ്സിലാക്കി കൊടുക്കണം. സ്വയത്തെ യോഗ്യനാക്കി മാറ്റുന്നതിനു വേണ്ടി 7-8 ദിവസം ഇരുന്ന് പഠിക്കൂ. പ്രാക്ടീസായെങ്കില് പെട്ടെന്നു തന്നെ സേവനത്തിനു വേണ്ടി പോകാം. സേവനം ചെയ്ത് പിന്നീട് തിരിച്ചു വരണം. ഇത് പഠിക്കുക എന്നത് വളരെ സഹജമാണ്. ചിത്രങ്ങള് മുന്നില് കാണുന്നതിലൂടെ തന്നെ ബുദ്ധിയില് വരും നമ്മള് സംഗമയുഗത്തിലാണ് ഇരിക്കുന്നത്. ഇന്നത്തെ ലോകത്തില് ധാരാളം മനുഷ്യരുണ്ട്. നാളെ വളരെ കുറച്ചു പേരെ ഉണ്ടായിരിക്കുകയുള്ളൂ. ഇത്രയധികം പേര്ക്ക് തിരിച്ചു പോകണം. ഇപ്പോള് ബാബ സ്വയം വന്നിരിക്കുകയാണ്, കുട്ടികള്ക്ക് എത്രയാണ് ബഹുമാനം നല്കുന്നത്. ദൂരദേശത്തിരിക്കുന്നവന് പര ദേശത്തിലേക്ക് വന്നിരിക്കുകയാണ്. …. രാവണന്റെ ദേശമാണല്ലോ പരദേശം. രാമന്റെ ദേശത്തില് ഒരിക്കലും രാവണനു വരാന് സാധിക്കുകയില്ല. ഇതിനെ ആധാരമാക്കി കഥ കേള്പ്പിക്കാറുണ്ട്. എന്തെല്ലാം കഥകളാണോ കേള്പ്പിക്കുന്നത് അതെല്ലാം തന്നെ കെട്ടുകഥകളാണ്. നോവലുകളിലോ കഥകളിലോ യാതൊരു സാരവും ഇല്ല. നോവലുകള് എത്രയാണ് എഴുതുന്നത്. കേവലം നോവലുകള് വിറ്റഴിക്കുന്നവര് തന്നെ ലക്ഷപ്രഭുക്കന്മാരായി മാറുന്നു. ഇപ്പോള് നിങ്ങള് കുട്ടികളുടെ പാലന ഒരു ബാബയുടെ കൈയിലാണ്. അങ്ങയില് നിന്നെ കഴിക്കൂ, അതായത് അങ്ങയുടെ ഭണ്ഡാരിയില് നിന്നെ കഴിക്കൂ. നിങ്ങളുടെ മുഴുവന് പാലന ഇവിടെ തന്നെയാണ് നടക്കുന്നത്. ആരാണോ സമര്പ്പണമാകുന്നത് അവരുടെ പാലന ഉണ്ടാകുക തന്നെ ചെയ്യും, എന്നാല് അവര് മനസ്സു കൊണ്ട് മനസ്സിലാക്കുന്നുണ്ട്, ഇതെല്ലാം ഈശ്വരന്റെതാണ്. ഞാന് കേവലം ട്രസ്റ്റിയാണ്, നമ്മള് ചെലവ് ചെയ്യുന്നതു പോലും ശ്രീമതപ്രകാരമാണ്, ഇങ്ങനെ ആരാണോ മനസ്സിലാക്കുന്നത് അവര് ശിവബാബയുടെ ഭണ്ഡാരത്തില് നിന്നുമാണ് കഴിക്കുന്നത്. ശിവബാബയുടെ ഭണ്ഡാരത്തില് നിന്നും കഴിക്കുന്നതിലൂടെ ഹൃദയം ശുദ്ധമാകുന്നു. ഇങ്ങനെ ചിന്തിക്കരുത് മറ്റുള്ളവര് ശിവബാബയുടെ ഭണ്ഡാരത്തില് നിന്നല്ല കഴിക്കുന്നത് എന്ന് മനസ്സിലാക്കരുത്, ബാബയുടെ നിര്ദേശമനുസരിച്ചു നടക്കുന്നവര് ബാബയുടെ ഭണ്ഡാരത്തില് നിന്നും കഴിക്കുന്നതു പോലെയാണ്. ഈ ഭണ്ഡാരത്തില് നിന്നും കഴിക്കുന്നതിലൂടെ രാഹു ദശ ദൂരെയാകും. അതിനു ശേഷം നിങ്ങള്ക്കൊരിക്കലും അകാലമൃത്യു ഉണ്ടാവുകയില്ല. ഈ സമയം തന്നെയാണ് ശിവബാബ വരുന്നത്. ബാബയുടെ മഹിമ തന്നെയാണ് പാടാറുള്ളത്. ശിവജയന്തിയും ആഘോഷിക്കാറുണ്ട്, എന്നാല് ബാബയുടെ ഭണ്ഡാര എങ്ങനെയാണ്, ഇതാര്ക്കും തന്നെ അറിയുകയില്ല. ബാബയും വരുന്നുണ്ടല്ലോ. ഏതെല്ലാം കുട്ടികളാണോ വരുന്നത് അവര്ക്ക് ശിവബാബയുടെ ഭണ്ഡാരിയില് നിന്നും കഴിക്കാന് ലഭിക്കുന്നു. പുരുഷന്മാരും സമര്പ്പണമാകുന്നതു നല്ലതു തന്നെയാണ്, അഥവാ അവര് സമര്പ്പണമാകുന്നില്ല എങ്കില് മാതാക്കള് എന്തു ചെയ്യും, എന്തുകൊണ്ടെന്നാല് സമ്പാദ്യം പതിയുടേതാണ്. അവര് സമര്പ്പണമാവുകയില്ല. അവര് സമ്പാദിക്കുമ്പോഴെ സ്ത്രീക്ക് കഴിക്കാന് സാധിക്കുകയുള്ളൂ. അതെ, രണ്ടാളും സമര്പ്പണമാണെങ്കില് പിന്നീട് ശിവബാബയുടെ ഭണ്ഡാരിയില് നിന്നും സംരക്ഷണം ഉണ്ടാകും. ഇത് ബാബ കുട്ടികള്ക്ക് നല്ല രീതിയില് മനസ്സിലാക്കി തരികയാണ്. ബുദ്ധിയില് ഉണ്ടായിരിക്കണം കര്മ്മാതീത അവസ്ഥയുണ്ടാകുന്നതു വരെ ഞാന് ബാബയുടെ അടുത്തിരിക്കുകയാണ്. ദിനം പ്രതിദിനം നമ്മള് സ്വരാജ്യത്തിനു സമീപം എത്തിക്കൊണ്ടിരിക്കുകയാണ്. സമയം കഴിഞ്ഞു പോയ്ക്കൊണ്ടിരിക്കുകയാണ്. നിങ്ങള് സമീപത്തേക്ക് പോയ്ക്കൊണ്ടിരിക്കുകയാണ്. സത്യയുഗത്തിലെത്തുന്നതിന് മുമ്പ് ഇനി എത്ര വര്ഷമുണ്ടെന്ന് നമ്മള് പറയും? ഇപ്പോള് എത്ര സമീപത്തേക്ക് വന്നിരിക്കുകയാണ്. ബാബ പറയുന്നു കുട്ടികളെ, ഇപ്പോള് നിങ്ങളുടെ 84 ജന്മം പൂര്ത്തിയായി. നിങ്ങള്ക്കിപ്പോള് 84 ജന്മത്തിന്റെ ചക്രത്തെ കുറിച്ച് അറിയാം. ചക്രത്തെ അറിയുന്നതിലൂടെ നിങ്ങള്ക്കറിയാം നമ്മള് സംഗമത്തിലാണ് നില്ക്കുന്നത്. ഈ വശത്ത് കലിയുഗമാണ്, മറു വശത്ത് സത്യയുഗമാണ്. നാളെ നമ്മള് നമ്മുടെ സുഖധാമത്തിലായിരിക്കും. ലോകത്തിലുള്ളവര്ക്ക് അറിയുക തന്നെയില്ല. അവര് പൂര്ണ്ണമായും ഇരുട്ടിലാണ്. നിങ്ങള് കുട്ടികള്ക്ക് വളരെ സന്തോഷം ഉണ്ടായിരിക്കണം. പരിധിയില്ലാത്ത ബാബയില് നിന്നും നമ്മള് 21 ജന്മത്തേക്കുള്ള സമ്പത്ത് എടുക്കുകയാണ്. സദാ സുഖത്തിന്റെ സമ്പത്ത് നേടിക്കൊണ്ടിരിക്കുകയാണ്- ഈ സന്തോഷം ഉണ്ടാകുന്നുണ്ട്. സ്വര്ഗവാസിയായി മാറുക, ഇതു നിങ്ങളുടെ തന്നെ ഭാഗ്യത്തിലുള്ളതാണ്. സ്വര്ഗം ഒരു അത്ഭുതകരമായ വസ്തുവാണ്. എങ്ങനെയാണോ 7 അത്ഭുതങ്ങള് കാണിക്കാറുണ്ടല്ലോ. ഇത് ഏറ്റവും വലിയ അത്ഭുതമാണ്. അത്ഭുതകരമായ സ്വര്ഗത്തിന്റെ ചിത്രവും ഉണ്ടല്ലോ. ഈ ലക്ഷ്മീനാരായണന് സ്വര്ഗത്തിന്റെ അധികാരികളായിരുന്നു. അതിനാല് ബാബ എഴുതിയിട്ടുണ്ടായിരുന്നു-മുകളില് സൂര്യവംശികള് എന്ന് എഴുതൂ, താഴെ ചന്ദ്രവംശികള് എന്ന് എഴുതൂ. അപ്പോള് അരകല്പ്പം പൂര്ത്തിയാകും. സൂര്യവംശികളും ചന്ദ്രവംശികളും 1250 വര്ഷമാണ്. അപ്പോള് ലക്ഷക്കണക്കിനു വര്ഷങ്ങള് എന്ന കാര്യം തന്നെ സമാപ്തമാകും. അവിടെ ബാഹുബലത്തില് എത്ര ചെലവാണ് ഉള്ളത്. ഇവിടെയാണെങ്കില് തുടക്കം മുതല് അവസാനം വരെ യാതൊരു ചെലവും ഇല്ല. ഇവിടെ അച്ഛനും കുട്ടികളും തമ്മിലുള്ള കണക്കാണ്, ചെലവിന്റെ യാതൊരു കാര്യവും ഇല്ല. ഇവിടെ കുട്ടികള് വന്ന് റിഫ്രഷാവണം, അതിനാണ് കെട്ടിടങ്ങളെല്ലാം ഉണ്ടാക്കിയിട്ടുള്ളത്. കുട്ടികളുടെ തന്നെ പൈസയാണ്, ഇപ്പോള് എത്ര ദിവസം കടന്നു പോയി. ബാക്കി കുറച്ചു ദിവസങ്ങളെ ഉള്ളൂ. ചെലവ് ഒന്നും തന്നെയില്ല. കക്കപോലും ചെലവാക്കാതെ നിങ്ങള് ജീവന് മുക്തിയുടെ സമ്പത്ത് നേടുകയാണ്. ഇത് കേവലം പരിശ്രമത്തിന്റെ കാര്യം മാത്രമാണ്. ഭഗവാനെ എല്ലാ ഭക്തരും ഓര്മ്മിക്കുന്നുണ്ട് എന്നാല് ഭഗവാനാരാണെന്ന കാര്യം ആരും അറിയുന്നില്ല. ഭഗവാനെ അറിയാത്തതു കാരണം അനേകരെ ഭഗവാനാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് സത്യമായ ബാബയുടെ പരിചയം നല്കണം. ബാബ എത്ര പ്രാവശ്യം മനസ്സിലാക്കി തന്നിട്ടുണ്ട്. വലിയ വലിയ ചിത്രങ്ങള് മുഖ്യമായ സ്ഥാനത്തു വെയ്ക്കൂ, എയര്പോര്ട്ട് പോലെ. അവര് ഇതിന് എന്ത് വാങ്ങും? അവര്ക്ക് മനസ്സിലാക്കി കൊടുക്കൂ ഇതെല്ലാം മനുഷ്യന്റെ നന്മയ്ക്കു വേണ്ടിയിട്ടുള്ളതാണ്. ബാബയെ മനസ്സിലാക്കുന്നതിലൂടെ മനുഷ്യര് ബാബയില് നിന്നും സമ്പത്തെടുക്കും ,വിശ്വത്തിന്റെ അധികാരിയായി മാറാനും സാധിക്കും. മുഖ്യമായത് ഡല്ഹിയാണ്. ഡല്ഹി തലസ്ഥാനമാണല്ലോ. അവിടെ ഒരുപാട് പേരുണ്ടായിരിക്കും. അവിടെ ടിന് ഷീറ്റില് ഇങ്ങനെ വലിയ വലിയ ചിത്രങ്ങളെല്ലാം ഉണ്ടാക്കണം. മുഖ്യമായത് ത്രിമൂര്ത്തിയും ചക്രവും വൃക്ഷവുമാണ്. ഈ ഏണിപ്പടിയും ഒരു അത്ഭുതമാണ്. ഇതില് വിനാശം മുതലായവയെല്ലാം വളരെ നല്ല രീതിയില് എഴുതിയിട്ടുണ്ട്. പതിതപാവനന് പരംപിതാ പരമാത്മാവാണോ അതോ വെള്ളത്തിന്റെ ഗംഗയാണോ? പരിശോധിക്കൂ. ബ്രഹ്മാകുമാര് കുമാരിമാര് ചോദിക്കുന്നുണ്ട് ഈശ്വരന് സര്വ്വവ്യാപിയാണോ അതോ ഒരു നിരാകാരനായ പരംപിതാ പരമാത്മാവാണോ? ബാബയില് നിന്നു തന്നെയാണ് കുട്ടികള്ക്ക് സമ്പത്ത് ലഭിക്കുന്നുത്. മുഖ്യമായത് ഈ ചിത്രങ്ങളാണ്. ത്രിമൂര്ത്തിയുടെ ചിത്രവും വളരെ വളരെ അമൂല്യമാണ്. ബ്രഹ്മാവിലൂടെ വിഷ്ണു പുരിയുടെ സ്ഥാപനയുണ്ടാകുന്നു. പിന്നീട് അവര്ക്കു തന്നെ പാലിക്കുകയും വേണം.

കുട്ടികള്ക്ക് അളവില്ലാത്ത സന്തോഷം ഉണ്ടായിരിക്കണം- സ്വര്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നതിനു വേണ്ടി പരിധിയില്ലാത്ത ബാബ നമ്മളെ പഠിപ്പിക്കുകയാണ്. ബാബ വന്ന് സ്വര്ഗത്തിന്റെ സ്ഥാപനയും നരകത്തിന്റെ വിനാശവും ചെയ്യിപ്പിക്കുന്നു. അതിനാല് മഹാഭാരതയുദ്ധവും ഒപ്പമുണ്ട്. ഓരോ 5000 വര്ഷത്തിനു ശേഷവും ഈ ചക്രം കറങ്ങിക്കൊണ്ടിരിക്കും. ബാബയും കല്പ്പ കല്പ്പം കല്പ്പത്തിലെ സംഗമയുഗത്തിലാണ് വരുന്നത്. ഗീതയില് പിന്നീടവര് യുഗയുഗങ്ങളില് എന്ന് എഴുതി വെച്ചു. അപ്പോള് 5 യുഗങ്ങള് ഉണ്ടല്ലോ, അപ്പോള് 5 പ്രാവശ്യം വരണമല്ലോ. പിന്നീട് എന്തുകൊണ്ടാണ് 24 അവതാരം , ഇന്ന ഇന്ന അവതാരങ്ങള് എന്നെല്ലാം എഴുതി വെച്ചിട്ടുള്ളത്. മനുഷ്യര് എത്രയാണ് യജ്ഞം, തപം, തീര്ത്ഥാടനങ്ങള് മുതലായവ ചെയ്തിട്ടുള്ളത്. ഇതെല്ലാം ഭഗവാനെ ലഭിക്കാനുള്ള വഴിയാണെന്ന് മനസ്സിലാക്കുന്നു. എന്നാല് ഭഗവാന്റെ അടുത്തേക്ക് ആര്ക്കും പോകാന് സാധിക്കുകയില്ല. അര കല്പ്പം എത്രയാണ് തലയിട്ടുടച്ചത്. ജന്മജന്മാന്തരം ചുറ്റിക്കറങ്ങി, എന്തെന്തെല്ലാം ചെയ്തു. എന്നിട്ടും ബാബയെ ലഭിച്ചില്ല. ഇപ്പോള് ബാബ നിങ്ങള് കുട്ടികളുടെ എത്ര സമീപത്താണ്. നിങ്ങളോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്, നിങ്ങള്ക്ക് മനസ്സിലാക്കി തന്നു കൊണ്ടിരിക്കുകയാണ്. നിങ്ങള് മനസ്സിലാക്കുന്നുണ്ട് കല്പ കല്പവും ഇതു പോലെ തന്നെയാണ് കണ്ടു മുട്ടിയിട്ടുണ്ടായിരുന്നത് , കല്പ കല്പം ഇതുപോലെ തന്നെയായിരിക്കും. ഇതേ ബാബ രത്നവ്യാപാരിയാകും. പിന്നീടതില് ബാബ പ്രവേശിക്കും. പിന്നീട് ഇതേ കുട്ടികള് വന്ന് ബാബയുടേതാകും. പിന്നീട് വീണ്ടും സ്വര്ഗത്തിന്റെ സമ്പത്ത് നേടും. ഇവിടെ ബാബയ്ക്ക് നിങ്ങള് കുട്ടികളോടൊപ്പം അനാദി അവിനാശീ പാര്ട്ട് കല്പ കല്പം ഇതേ പോലെ തന്നെ ആവര്ത്തിച്ചുകൊണ്ടിരിക്കണം. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ഇത് മംഗളകാരിയായ സംഗമയുഗമാണ്, ഇതില് ഓരോ കാര്യത്തിലും മംഗളം അടങ്ങിയിട്ടുണ്ട്. സമ്പാദ്യം തന്നെ സമ്പാദ്യമാണ്. ബാബയെയും സമ്പത്തിനെയും ഓര്മ്മിച്ച് 21 ജന്മത്തേക്ക് വേണ്ടി ജീവിതത്തെ അമരമാക്കി മാറ്റണം.

2. കുടുംബത്തില് ഇരുന്നു കൊണ്ടും മനസ്സു കൊണ്ടും ബുദ്ധി കൊണ്ടും സമര്പ്പണമാകണം. ശ്രീമതമനുസരിച്ച് ചെലവ് ചെയ്യണം, പൂര്ണ്ണമായും ട്രസ്റ്റിയായിട്ടിരിക്കണം. ശിവബാബയുടെ ഭണ്ഡാര നിറഞ്ഞതാണ്, അതില് നിന്നും കഴിച്ചാല് എല്ലാ ദു:ഖങ്ങളും കഷ്ടപ്പാടുകളും ദുരീകരിക്കപ്പെടും.

വരദാനം:-

എപ്പോഴാണോ ബാബയെ നോക്കുന്നതിന് പകരം കാര്യങ്ങളെ നോക്കുന്നത് അപ്പോള് ചില ചോദ്യങ്ങള് ഉയരും, സഹജമായ കാര്യം പോലും പരിശ്രമമുള്ളതായി തോന്നും എന്തെന്നാല് കാര്യങ്ങള് വൃക്ഷമാണ് അതോടൊപ്പം ബീജം ബാബയാണ്. ആരാണോ വൃക്ഷമാകുന്ന വിസ്താരത്തെ കൈയില് ഉയര്ത്തുന്നത് അവര് ബാബയെ തീരത്തേക്ക് മാറ്റും, പിന്നെ വിസ്താരം വലയായി തീരും അതില് കുടുങ്ങാനും തുടങ്ങും. കാര്യങ്ങളുടെ വിസ്താരത്തില് വൈവിധ്യമാര്ന്ന കാര്യങ്ങളുണ്ടാകും, അത് നിങ്ങളെ തന്നിലേക്ക് ആകര്ഷിക്കും, അതിനാല് ബീജരൂപനായ ബാബയുടെ ഓര്മ്മയിലൂടെ ബിന്ദുവിട്ട് അതില് നിന്ന് തീരത്തേക്ക് മാറൂ, അതിനാല് ബീജരൂപനായ ബാബയുടെ ഓര്മ്മയിലൂടെ ബിന്ദുവിട്ട് അതില് നിന്ന് മാറി നില്ക്കൂ എങ്കില് സഹജയോഗി ആയി തീരും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top