17 April 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

April 16, 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

സര്വ്വ അനുഭൂതികളുടെയും പ്രാപ്തിയുടെ ആധാരം- പവിത്രത

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഇന്ന് സ്നേഹ സാഗരനായ ബാപ്ദാദ തന്റെ നാനാ ഭാഗത്തുമുള്ള ആത്മീയ കുട്ടകളുടെ ആത്മീയ ഭാവങ്ങള് കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഓരോ ബ്രാഹ്മണ കുട്ടിയുടെയും ഭാവത്തില് ആത്മീയതയുണ്ട് എന്നാല് നമ്പര്വാറാണ് കാരണം ആത്മീയതയുടെ ആധാരം പവിത്രതയാണ്. സങ്കല്പം, വാക്ക്, കര്മ്മത്തില് പവിത്രതയുടെ ധാരണ എത്രത്തോളം ഉണ്ടാകുന്നുവൊ അതിനനുസരിച്ച് ആത്മീയതയുടെ തിളക്കം മുഖത്തില് കാണപ്പെടുന്നു. ബ്രാഹ്മണ ജീവിതത്തിന്റെ തിളക്കം പവിത്രതയാണ്. നിരന്തരം അതീന്ദ്രിയ സുഖത്തിന്റെയും സ്വീറ്റ് സയന്സിന്റെയും വിശേഷ ആധാരം പവിത്രതയാണ്. പവിത്രത നമ്പര്വാറാണ് അണെങ്കില് ഈ അനുഭവങ്ങളുടെ പ്രാപ്തിയും നമ്പര്വാറാണ്. പവിത്രത നമ്പര് വണ് ആണെങ്കില് ബാബയിലൂടെയുള്ള അനുഭവങ്ങളുടെ പ്രാപ്തിയും നമ്പര്വണ് ആണ്. പവിത്രതയുടെ തിളക്കം സ്വതവേ തന്നെ നിരന്തരം മുഖത്ത് കാണപ്പെടുന്നു. പവിത്രതയുടെ ആത്മീയതയുടെ നയനം സദാ നിര്മലമായി കാണപ്പെടും. സദാ നയനങ്ങളില് ആത്മാവും ആത്മീയ അച്ഛന്റെ തിളക്കവും അനുഭവപ്പെടും. ഇന്ന് ബാപ്ദാദ സര്വ്വ കുട്ടികളുടെ തിളക്കം വിശേഷിച്ചും കണ്ടു കൊണ്ടിരിക്കുകയായിരുന്നു. പവിത്രത കേവലം ബ്രഹ്മചര്യം മാത്രമല്ല. എന്നാല് സദാ ബ്രഹ്മചാരി, സദാ ബ്രഹ്മാചാരി അര്ത്ഥം ബ്രഹ്മാബാബയുടെ ആചരണമനുസരിച്ച് ഒരോ ചുവട് വച്ച് നടക്കുന്നവര്. അവരുടെ സങ്കല്പം, വാക്ക്, കര്മ്മമാകുന്ന ചുവട് സ്വാഭാവികമായി ബ്രഹ്മാബാബയുടെ ചുവടനുസരിച്ചായിരിക്കും. അതിനെയാണ് നിങ്ങള് കാല് ചുവട് എന്ന് പറയുന്നത്. അവരുടെ ഓരോ ചുവടിലും ബ്രഹ്മാബാബയുടെ ആചരണം കാണപ്പെടും. അതിനാല് ബ്രഹ്മചാരിയാകുക പ്രയാസമല്ല, എന്നാല് മനസ്സ്, വാക്ക്, കര്മ്മത്തിന്റെ ചുവടില് ബ്രഹ്മാചാരിയാകണം- ഇത് പരിശോധിക്കേണ്ടത് ആവശ്യമാണ്. ബ്രഹ്മാചാരിയായിട്ടുള്ളവരുടെ മുഖം, ചലനം സദാ അന്തര്മുഖിയും, അതീന്ദ്രിയ സുഖത്തിന്റെ അനുഭവം ലഭിക്കുന്നതുമായിരിക്കും.

ഒന്നുണ്ട് സയന്സിന്റെ സാധനം, ബ്രാഹ്മണ ജീവിതത്തിലുള്ളത് ജ്ഞാനത്തിന്റെ സാധനം. അതിനാല് ബ്രഹ്മാചാരി ആത്മാവ് സയന്സിന്റെ സാധനം അഥവാ ജ്ഞാനത്തിന്റെ സാധനത്തിന്റെ ആധാരത്തില് സദാ സുഖിയാകുന്നില്ല. എന്നാല് സാധനങ്ങളെയും തന്റെ സാധനയുടെ സ്വരൂപത്തില് കാര്യത്തില്കൊണ്ടു വരുന്നു. സാധനങ്ങളെ ആധാരമാക്കുന്നില്ല എന്നാല് തന്റെ സാധനയുടെ ആധാരത്തില് സാധനങ്ങളെ കാര്യത്തില് ഉപയോഗിക്കുന്നു- ഏതു പോലെ ബ്രാഹ്മണാത്മാക്കള് ഇടയ്ക്ക് പറയുന്നു- എനിക്ക് ഈ അവസരം ലഭിച്ചില്ല, ഇന്ന കാര്യത്തിന്റെ സഹായം ലഭിച്ചില്ല. ഇന്ന കൂട്ട് ലഭിച്ചില്ല അതിനാല് സന്തോഷം കുറഞ്ഞു അഥവാ സേവനത്തിന്റെ, സ്വയത്തിന്റെ ഉണര്വ്വും ഉത്സാഹവും കുറഞ്ഞു. ആദ്യം വളരെ അതീന്ദ്രിയ സുഖമുണ്ടായിരുന്നു, ഉണര്വ്വും ഉത്സാഹവുമുണ്ടായിരുന്നു- ഞാനും ബാബയും, മറ്റൊന്നും കാണപ്പെടുന്നില്ലായിരുന്നു. എന്നാല് ഭൂരിപക്ഷം പേരും അഞ്ചോ പത്തോ വര്ഷത്തിനുള്ളില് സ്വയത്തില് ചഞ്ചലത അനുഭവിക്കുന്നു. ഇതിന്റെ കാരണമെന്താണ്? ആദ്യത്തെ വര്ഷേത്തേക്കാള് 10 വര്ഷത്തില് ഉണര്വ്വും ഉത്സാഹവും 10 ഇരട്ടി വര്ദ്ധിക്കേണ്ടേ. എന്നാല് എന്ത് കൊണ്ട് കുറഞ്ഞു? അതിന്റെ കാരണമാണ്- സാധനയുടെ സ്ഥിതിയിലിരുന്ന് സാധനങ്ങള കാര്യത്തില് കൊണ്ടു വരുന്നില്ല. ഏതെങ്കിലും ആധാരത്തെ തന്റെ ഉന്നതിയുടെ ആധാരമാക്കി മാറ്റുന്നു, ആ ആധാരം കുലുങ്ങുമ്പോള് ഉണര്വ്വും ഉത്സാഹവും കുലുങ്ങുന്നു. ആധാരമെടുക്കുക എന്നത് മോശമായ കാര്യമല്ല. എന്നാല് ആധാരത്തെ തന്നെ അടിത്തറയാക്കി കളയുന്നു. ബാബ ഇടയില് നിന്നും ഇല്ലാതാകുന്നു, ആധാരത്തെ അടിത്തറയാക്കുന്നു, അതിനാല് എന്ത് ചഞ്ചലതയുണ്ടാകുന്നു? അങ്ങനെയായിരുന്നെങ്കില് ഇങ്ങനെയാകില്ലായിരുന്നു, അങ്ങനെയാണെങ്കില് ഇങ്ങനെയായേനേ, ഇത് വളരെ ആവശ്യമാണ്- ഇങ്ങനെ അനുഭവപ്പെടുന്നു. സാധനയുടെയും സാധനങ്ങളുടെയും ബാലന്സ് ഉണ്ടാകുന്നില്ല. സാധനങ്ങളുടെ നേര്ക്ക് ബുദ്ധി കൂടുതല് പോകുന്നു. സാധനയുടെ നേര്ക്ക് ബുദ്ധി കുറവായിട്ടാണ് പോകുന്നത്, അതിനാല് ഏതൊരു കാര്യത്തിലും , സേവനത്തിലും ബാബയുടെ ആശീര്വാദം അനുഭവിക്കുന്നില്ല. ആശീര്വാദത്തിന്റെ അനുഭവമില്ലാത്തത് കാരണം സാധനയിലൂടെ സഫലത ലഭിക്കുമ്പോള് വളരെ നല്ല ഉണര്വ്വും ഉത്സാഹവും ഉണ്ടാകുന്നു, സഫലത കുറയുമ്പോള് ഉണര്വ്വും ഉത്സാഹവും കുറയുന്നു. സാധന അര്ത്ഥം ശക്തിശാലി ഓര്മ്മ. നിരന്തരം ബാബയുമായി ഹൃദയത്തിന്റെ സംബന്ധം. കേവലം യോഗത്തിലിരുന്നു….ഇതിനെ മാത്രമല്ല സാധനയെന്നു പറയുന്നത്, ഏതുപോലെ ശരീരത്തില് വസിക്കുന്നു അതേപോലെ ഹൃദയം, മനസ്സ്, ബുദ്ധി ഒരേയൊരു ബാബയിലേക്ക് ബാബയോടൊപ്പം ആയിരിക്കണം. ശരീരം ഇവിടെയാണെങ്കിലും മനസ്സ് ഒരു ഭാഗത്തേക്ക്, ബുദ്ധി മറ്റൊരു ഭാഗത്തേക്ക് പോകുന്നു, ഹൃദയത്തില് എന്തൊക്കെയോ വരുന്നു- ഇതിനെ സാധനയെന്ന് പറയില്ല. മനസ്സ്, ബുദ്ധി, ഹൃദയം, ശരീരം നാലും ഒപ്പത്തിനൊപ്പം, ബാബയോടൊപ്പം സമാന സ്ഥിതിയിലായിരിക്കണം- ഇതാണ് യഥാര്ത്ഥമായ സാധന. മനസ്സിലായോ? യഥാര്ത്ഥമായ സാധനയി

ല്ലായെങ്കില് പിന്നെ ആരാധനയായി മാറുന്നു. നേരത്തെയും കേള്പ്പിച്ചു, ചിലപ്പോള് ഓര്മ്മിക്കുന്നു, ചിലപ്പോള് പരാതിപ്പെടുന്നു. ഓര്മ്മയില് പരാതിയുടെ ആവശ്യമില്ല. സാധന ചെയ്യുന്നവരുടെ ആധാരം സദാ ബാബ തന്നെയായിരിക്കും. ബാബയുള്ളയിടത്ത് സദാ കുട്ടികളുടെ പറക്കുന്ന കലയാണ്. കുറയുകയില്ല എന്നാല് അനേക മടങ്ങ് വര്ദ്ധിക്കുന്നു. ഇടയ്ക്ക് മുകളില് ഇടയ്ക്ക് താഴെ- ഇങ്ങനെയാകുമ്പോള് ക്ഷീണം അനുഭവപ്പെടുന്നു. കുലുക്കമുള്ള സ്ഥലത്തിരിക്കുമ്പോള് എന്ത് സംഭവിക്കും? ട്രെയിനില് വളരെ കുലുക്കം അനുഭവപ്പെടുമ്പോള് ക്ഷീണിക്കാറില്ലേ. ചിലപ്പോള് ഉണര്വ്വിലും ഉത്സാഹത്തിലും പറക്കുന്നു, ചിലപ്പോള് ഇടയ്ക്ക് നിന്നു പോകുന്നു, ഇടയ്ക്ക് താഴേക്ക് വരുന്നു, അപ്പോള് ചഞ്ചലതയായില്ലേ. ഒന്നുകില് ക്ഷീണിക്കുന്നു അല്ലെങ്കില് ബോറാകുന്നു. പിന്നെ ചിന്തിക്കുന്നു- ഇനിയിങ്ങനെ തന്നെ നടക്കണോ. എന്നാല് സാധനയിലൂടെ ആരാണോ ബാബയോടൊപ്പമുള്ളത്, അവര്ക്ക് സംഗമയുഗത്തില് പുതിയ അനുഭവം തന്നെയുണ്ടാകുന്നു. ഓരോ നിമിഷത്തില്, ഓരോ സങ്കല്പത്തില് നവീനതയുണ്ടാകണം കാരണം ഓരോ ചുവടിലും പറക്കുന്ന കല അര്ത്ഥം പ്രാപ്തിയുടെ മേല് പ്രാപ്തിയുണ്ടായി കൊണ്ടിരിക്കുന്നു. സദാ പ്രാപ്തിയാണ്. സംഗമയുഗത്തില് ബാബ സദാ സമ്പത്തിന്റെ വരദാനത്തിന്റെ രൂപത്തില് പ്രാപ്തി ചെയ്യിക്കുന്നു, അതിനാല് പ്രാപ്തിയില് സന്തോഷമുണ്ട്, സന്തോഷത്തില് ഉണര്വ്വും ഉത്സാഹവും വര്ദ്ധിച്ചു കൊണ്ടിരിക്കും. കുറയില്ല. മായ വന്നാലും വിജയിയാകുന്നതിന്റെ സന്തോഷം ഉണ്ടായിരിക്കും കാരണം മായയുടെ മേല് വിജയം പ്രാപ്തമാക്കുന്ന നോളേജ്ഫുളായി. അതിനാല് 10 വര്ഷമായവര്ക്ക് 10 ഇരട്ടി, 20 വര്ഷമായവര്ക്ക് 20 ഇരട്ടി ആണോ? പറയുമ്പോള് ഇങ്ങനെ പറയും പക്ഷെ അനേകമിരട്ടിയാണ്.

ഈ വര്ഷം എന്ത് ചെയ്യും? ഉണര്വ്വും ഉത്സാഹവും ബാബയിലൂടെ ലഭിച്ച നിങ്ങളുടെ സ്വന്തം സമ്പത്താണ്. ബാബയുടെ സമ്പത്തിനെ തന്റേതാക്കി, അതിനാല് സമ്പത്തിനെ വര്ദ്ധിപ്പിക്കുകയാണോ അതോ കുറയ്ക്കുകയാണോ? ഈ വര്ഷം വിശേഷിച്ച് 4 പ്രകാരത്തിലുള്ള സേവനത്തില് ശ്രദ്ധിക്കണം. ഡബിള്അടിവരയിടണം.

ആദ്യത്തെ നമ്പറാണ്- സ്വയത്തിന്റെ സേവനം. രണ്ടാമത്തേതാണ്- വിശ്വ സേവനം. മൂന്നാമത്തേതാണ്- മനസ്സാ സേവനം. ഒന്നുണ്ട് വാക്കുകളിലൂടെ സേവനം, രണ്ടാമത്തേത് മനസ്സാ സേവനവും വിശേഷമാണ്. നാലാമത്തേതാണ്- യജ്ഞ സേവനം.

എവിടെയാണെങ്കിലും, ഏതു സേവാ സ്ഥാനത്താണെങ്കിലും ആ സേവാസ്ഥാനമെല്ലാം യജ്ഞകുണ്ഡമാണ്. കേവലം മധുബന് മാത്രമല്ല യജ്ഞം, നിങ്ങളുടെ സേവാ സ്ഥാനവും യജ്ഞമാണ്. അതിനാല് യജ്ഞ സേവനം അര്ത്ഥം കര്മ്മത്തിലൂടെ എന്തെങ്കിലും സേവനം തീര്ച്ചയായും ചെയ്യണം. ബാപ്ദാദായുടെയടുത്ത് സേവനത്തിന്റെ മൂന്ന് പ്രകാരത്തിലുള്ള കണക്ക് സര്വ്വരുടെയും ശേഖരിക്കപ്പെടുന്നു. മനസ്സാ, വാചാ, കര്മ്മണാ, ശരീരം,മനസ്സ്, ധനം. ചില ബ്രാഹ്മണര് ചിന്തിക്കുന്നു- എനിക്ക് ധനം കൊണ്ട് സഹയോഗിയാകാന് സാധിക്കില്ല, സേവനം ചെയ്യാന് സാധിക്കില്ല കാരണം ഞാന് സമര്പ്പണമാണ്. ധനം സമ്പാദിക്കുന്നേയില്ല പിന്നെങ്ങനെ ധനം കൊണ്ട് സേവനം ചെയ്യും? എന്നാല് സമര്പ്പണമായ ആത്മാവ് യജ്ഞത്തിന്റെ കാര്യത്തില് ശ്രദ്ധിച്ച് മിതവ്യയം പാലിക്കുന്നുവെങ്കില് ധനത്തിന്റെ മിതവ്യയം ചെയ്തു, ആ ധനം സ്വന്തം പേരില് ശേഖരിക്കപ്പെടുന്നു, ഇത് സൂക്ഷമമായ കണക്കാണ്. ആരെങ്കിലും നഷ്ടം വരുത്തുന്നു എങ്കില് സമ്പാദ്യത്തില് നഷ്ടത്തിന്റെ കണക്കുണ്ടാകുന്നു, മിതവ്യയം ചെയ്യുമ്പോള് അത് ധനത്തിന്റെ കണക്കില് ശേഖരിക്കപ്പെടുന്നു. യജ്ഞത്തിലെ ഓരോ പൈസയും സ്വര്ണ്ണ നാണയത്തിന് സമാനമാണ്. യജ്ഞത്തില് മിതവ്യയം ചെയ്യുന്നത് ഹൃദയത്തില് നിന്നാണെങ്കില്, അവരുടെ സ്വര്ണ്ണ നാണയങ്ങള് ശേഖരിക്കപ്പെടുന്നു. രണ്ടാമത്തെ കാര്യം- സമര്പ്പണമായ ആത്മാവ് സേവനത്തിലൂടെ മറ്റുള്ളവരുടെ ധനത്തെ സഫലമാക്കിക്കുന്നുവെങ്കില് അതിലൂടെയും അവര്ക്ക് ഷെയര് ലഭിക്കുന്നു. അതിനാല് സര്വ്വരുടെയും മൂന്ന് പ്രകാരത്തിലുള്ള കണക്കുണ്ട്. മൂന്ന് കണക്കുകളുടെയും ശതമാനം നല്ലതായിരിക്കണം. ചിലര്മനസ്സിലാക്കുന്നു- ഞാന് വാചാ സേവനത്തില് വളരെ ബിസിയാകുന്നു, എന്റെ ഡ്യൂട്ടി തന്നെ വാചാ സേവനമാണ്, മനസ്സായിലും കര്മ്മണായിലും ശതമാനം കുറയുന്നു എന്നാല് ഈ ഒഴിവ് കഴിവും നടക്കില്ല. വാചാ സേവനത്തിന്റെ സമയത്ത് മനസ്സായും വാചാ സേവനവും ഒരുമിച്ച് ചെയ്യൂ എങ്കില് റിസള്ട്ട് എന്തായിരിക്കും? മനസ്സാ വാചാ ഒരുമിച്ച് സേവനം നടക്കുമോ? എന്നാല് വാചാ സഹജമാണ്, മനസ്സാ സേവനത്തില് ശ്രദ്ധിക്കേണ്ടയായ കാര്യങ്ങളുണ്ട്, അതിനാല് വാചായിലൂടെ സമ്പാദിക്കപ്പെടുന്നു മനസ്സാ സമ്പാദ്യം ശൂന്യമായി പോകുന്നു. വാചാ സേവനത്തില് സര്വ്വരും ബാബയേക്കാള് സമര്ത്ഥരാണ്. നോക്കൂ, ഇന്നത്തെക്കാലത്ത് വലിയ ദാദിമാരേക്കാള് നന്നായി പ്രഭാഷണം ചെറിയവരാണ് ചെയ്യുന്നത് കാര്യം ന്യൂ ബ്ലഡ്ഡാണ്. മുന്നോട്ട് പൊയ്ക്കോളൂ, ബാപ്ദാദായ്ക്ക് സന്തോഷമാണ്. എന്നാല് മനസ്സാ സേവനത്തിന്റെ സമ്പാദ്യം ശൂന്യമായിരിക്കും കാരണം ഓരോ സമ്പാദ്യത്തിനും നൂറ് മാര്ക്കാണ്. കേവലം സ്ഥൂലമായ സേവനത്തെ കര്മ്മണാ സേവനമെന്ന് പറയില്ല.കര്മ്മണാ അര്ത്ഥം സംഘടനയില് സംബന്ധ സമ്പര്ക്കത്തില് വരിക. അതിനാല് പലരുടെയും മൂന്ന് കണക്കുകളിലും വളരെ വ്യത്യാസമുണ്ട്, ഞാന് വളരെ നന്നായി സേവനം ചെയ്യുന്നു, ഞാന് വളരെ നല്ലതാണ് എന്ന് ഓര്ത്ത് സന്തോഷിക്കുന്നു. സന്തോഷമായിരുന്നോളൂ എന്നാല് സമ്പാദ്യം ഒരിക്കലും ശൂന്യമാകരുത്. കാരണം ബാപ്ദാദ കുട്ടികളുടെ സ്നേഹിയല്ലേ. ഇങ്ങനെയും സംഭവിക്കും എന്ന സൂചന എനിക്ക് നല്കിയില്ലല്ലോ എന്ന പരാതി പറയരുത്, ഇങ്ങനെയും സംഭവിക്കുന്നു. ബാപ്ദാദ ആ സമയത്ത് ഈ പോയിന്റ് ഓര്മ്മിപ്പിക്കും. ടി വിയില് ചിത്രം മുന്നില് വരും, അതിനാല് ഈ വര്ഷം സേവനം വളരെ നന്നായി ചെയ്തോളൂ എന്നാല് ഈ മൂന്ന് പ്രകാരത്തിലുള്ള സമ്പാദ്യം, നാല് പ്രകാരത്തിലുള്ള സേവനവും ഒപ്പത്തിനൊപ്പം ചെയ്യൂ. വാചാ സേവനം കൂടുതലും, മനസ്സായും കര്മ്മണായും കുറവാണെങ്കില് എന്ത് സംഭവിക്കും? സന്തുലനം ഉണ്ടാകില്ലല്ലോ. സന്തുലനമില്ലാത്തതിനാല് ഉണര്വ്വും ഉത്സാഹവും കൂടിയും കുറഞ്ഞുമിരിക്കുന്നു. ഒന്ന് ശ്രദ്ധിക്കണം ബാപ്ദാദ അടിക്കടി പറയുന്നു- അറ്റന്ഷനെ ടെന്ഷനിലേക്ക് പരിവര്ത്തനപ്പെടുത്തരുത്. ചില സമയത്ത് അറ്റന്ഷനെ ടെന്ഷനാക്കി മാറ്റുന്നു- ഇങ്ങനെ ചെയ്യരുത്. സഹജവും സ്വാഭാവികവുമായ അറ്റന്ഷന് ഉണ്ടായിരിക്കണം. ഡബിള് ലൈറ്റ് സ്ഥിതിയില് സ്വാഭാവിക ശ്രദ്ധ ഉണ്ടായിരിക്കും. ശരി.

സദാ തന്റെ മുഖത്തിലും ചലനത്തിലും പവിത്രതയുടെ ആത്മീയതയുടെ തിളക്കമുള്ള. സദാ ഓരോ ചുവടിലും ബ്രഹ്മാചാരിയായ ശ്രേഷ്ഠ ആത്മാക്കള്, സദാ തന്റെ സേവനത്തിന്റെ സര്വ്വ സമ്പാദ്യത്തെ നിറച്ചു വയ്ക്കുന്ന, സദാ ഹൃദയം കൊണ്ട് സ്വ ഉന്നതിയുടെ ദൃഢ സങ്കല്പമെടുക്കുന്ന, സദാ സ്വഉന്നതിയില് സ്വയത്തെ നമ്പര്വണ് നിമത്ത ആത്മാവാക്കുന്ന- അങ്ങനെയുള്ള ബാബയുടെ പ്രിയപ്പെട്ട, വിശേഷിച്ച് ബ്രഹ്മാവാകുന്ന അമ്മയുടെ പ്രിയപ്പെട്ട, ഇന്ന് അമ്മയുടെ ദിനം ആഘോഷിച്ചില്ലേ, അതിനാല് ബ്രഹ്മാവാകുന്ന അമ്മയുടെ പ്രിയപ്പെട്ട കുട്ടികള്ക്ക് ബ്രഹ്മാവാകുന്ന അമ്മയുടെ, വിശേഷിച്ച് ബാബയുടെയും ഹൃദയത്തില് നിന്നുള്ള സ്നേഹസ്മരണയും നമസ്തേ.

മധുബന് നിവാസികളോട്- മധുബന് നിവാസികള്ക്ക് വിശേഷിച്ചും സ്വര്ണ്ണിമ അവസരമാണ് ലഭിച്ചിരിക്കുന്നത് അതിനാല് ഡ്രാമയനുസരിച്ച് അടിക്കടി സ്വര്ണ്ണിമ അവസരം ലഭിക്കുന്നവര്ക്ക് ബാപ്ദാദ വലുതിലും വച്ച് വലിയ ചാന്സലര് എന്നാണ് പറയുന്നത്. സേവനത്തിന്റെ ഫലവും ബലവും പ്രാപ്തമാകുന്നു. ബലവും ലഭിച്ചു കൊണ്ടിരിക്കുന്നു, ആ ബലം സേവനം ചെയ്തു കൊണ്ടിരിക്കുന്നു, ഫലം സദാ ശക്തിശാലിയാക്കി മുന്നോട്ടുയര്ത്തി കൊണ്ടിരിക്കുന്നു. ഏറ്റവും കൂടുതല് മുരളികള് കേള്ക്കുന്നതാരാണ്? മധുബന് നിവാസികള്. ബാക്കിയുള്ളവര് എണ്ണിയാണ് കേള്ക്കുന്നത് നിങ്ങളാണെങ്കില് സദാ കേട്ടു കൊണ്ടിരിക്കുന്നു. കേള്ക്കുന്നതിലും നമ്പര്വണ് ആണ്, ചെയ്യുന്നതിലോ? ചെയ്യുന്നതിലും നമ്പര്വണ് ആണോ അതോ ഇടയ്ക്ക് രണ്ടാമതായി മാറുന്നുണ്ടോ? സമീപത്തുള്ളവരുടെ മേല് ഒരു വിശേഷ അധികാരമുണ്ടായിരിക്കും, ബാപ്ദാദായ്ക്കും വിശേഷ അധികാരമുണ്ട്. ചെയ്യുക തന്നെ വേണം, നമ്പര്വണ് ആകണം. ഒന്നിലും നമ്പര് പിന്നിലേക്ക് പോകരുത്. സര്വ്വ സമ്പാദ്യത്തിന്റെ കണക്കും നമ്പര്വണ് ഫുള് ആയിരിക്കണം. ഒരു സമ്പാദ്യം പോലും ശൂന്യമാകരുത്. ഏതു പോലെ മധുബനില് സര്വ്വ പ്രാപ്തികള്, ആത്മീയ രീതിയിലാകട്ടെ, ശരീരത്തിനായുള്ളതാകട്ടെ സര്വ്വതും നമ്പര്വണ് ആയി ലഭിക്കുന്നു. അതേപോലെ ഇപ്പോള് ചെയ്യുന്നതില് സദാ നമ്പര്വണ്. വണിന്റെ ലക്ഷണമാണ്- ഓരോ കാര്യത്തിലും വിന് ചെയ്യുക( വിജയിക്കുക). വിജയിയാണെങ്കില് തീര്ച്ചയായും വണ് ആണ്. ഇടയ്ക്കിടയ്ക്ക് വിജയിയാണെങ്കില് നമ്പര്വണ് അല്ല. ശരി. സേവനത്തിന്റെ ആശംസകള്, സേവനത്തിന്റെ സര്ട്ടിഫിക്കറ്റ് വളരെ ലഭിച്ചു, ഇനിയേത് സര്ട്ടിഫിക്കറ്റ് നേടണം? ഒന്ന്- തന്റെ പുരുഷാര്ത്ഥത്തില് ഹൃദയത്തിന് ഇഷ്ടപ്പെട്ടവരാകണം, രണ്ടാമത്തേത്- പ്രഭുവിന് ഇഷ്ടപ്പെട്ടവരാകണം, മൂന്നാമത്തേത്- പരിവാരത്തിന് ഇഷ്ടപ്പെട്ടവരാകണം. ഈ മൂന്ന് സര്ട്ടിഫിക്കറ്റ് ഓരോരുത്തരും നേടണം. ഏതെങ്കിലും ഒരു സര്ട്ടിഫിക്കറ്റ് മാത്രം പോരാ. മൂന്നും ഉണ്ടായിരിക്കണം. അതിനാല് ബാബയ്ക്ക് ഇഷ്ടപ്പെട്ടവരാണോ? ബാബയെന്ത് പറഞ്ഞുവോ ചെയ്തു. ഇതാണ് പ്രഭുവിന് ഇഷ്ടപ്പെട്ടതിന്റെ സര്ട്ടിഫിക്കറ്റ്. സ്വയത്തിന്റെ ഇഷ്ടം അര്ത്ഥം നിങ്ങളുടെ ഹൃദയം പോലെ തന്നെയാകണം ബാബയുടെയും ഹൃദയം. തന്റെ പരിധിയുള്ള ഹൃദയത്തിനിഷ്ടപ്പെടുന്നവരല്ല എന്നാല് ബാബയുടെ ഹൃദയം തന്നെയാണ് എന്റെയും ഹൃദയം. എന്താണോ ബാബയുടെ ഹൃദയത്തിനിഷ്ടപ്പെടുന്നത് അത് തന്നെയാകണം എന്റെയും ഹൃദയത്തിനിഷ്ടപ്പെടുന്നത്, ഇതിനെയാണ് ഹൃദയത്തിനിഷ്ടപ്പെട്ടതിന്റെ സര്ട്ടിഫിക്കറ്റ്, പരിവാരത്തിന്റെ സന്തുഷ്ടതയുടെ സര്ട്ടിഫിക്കറ്റ്. അപ്പോള് ഈ മൂന്ന് സര്ട്ടിഫിക്കറ്റ് നേടിയോ? സര്ട്ടിഫിക്കറ്റ് ലഭിക്കുമ്പോള് അതിനെ സ്ഥിരീകരിക്കുകയും ചെയ്യുന്നു. മുതിര്ന്നവരിലൂടെ സ്ഥിരീകരിക്കേണ്ടി യിരിക്കുന്നു. ബാബ പെട്ടെന്ന് തന്നെ സന്തുഷ്ടമാകുന്നു പക്ഷെ ഇവിടെ സര്വ്വരെയും സന്തുഷ്ടമാക്കണം. അതിനാല് കൂടെ വസിക്കുന്നവരുടെ സര്ട്ടിഫിക്കറ്റിനെയും സ്ഥിരീകരിക്കണം. ബാബ കൂടുതല് ദയാമനസ്കനല്ലേ, അതിനാല് ഹാംജീ പറയും. ശരി, സര്വ്വരുടെയും ഡിപാര്ട്ട്മന്റ് നിര്വ്വിഘ്നമാണോ സ്വയവും നിര്വ്വിഘ്നമാണോ? സേവനത്തിന്റെ സുഗന്ധം വിശ്വത്തിലും ഉണ്ട് സൂക്ഷ്മ വതനത്തിലുമുണ്ട്. ഇപ്പോള് കേവലം ഈ മൂന്ന് സര്ട്ടിഫിക്കറ്റുകളെ സ്ഥിരീകരിക്കണം. ശരി.

ഭാരതവാസികളോട്- സുഖദാതാവായ ബാബയോടൊപ്പം സുഖിയായ കുട്ടികളായി എന്ന അനുഭവമുണ്ടോ? ബാബ സുഖദാതാവാണ് അപ്പോള് കുട്ടികള് സുഖസ്വരൂപരായിരിക്കുമല്ലോ? ഇടയ്ക്ക് ദുഃഖത്തിന്റെ അലകള് വരുന്നുണ്ടോ? സുഖദാതാവിന്റെ കുട്ടികളുടെയടുത്ത് ദുഃഖത്തിന് വരാന് സാധിക്കില്ല കാരണം സുഖദാതാവായ ബാബയുടെ ഖജനാവ് തന്റെ ഖജനാവായി മാറി. സുഖം തന്റെ സമ്പത്തായി. സുഖം, ശാന്തി, ശക്തി, സന്തോഷം- നിങ്ങളുടെ ഖജനാവാണ്. ബാബയുടെ ഖജനാവ് തന്നെ നിങ്ങളുടെ ഖജനാവായി. ബാലകന് തന്നെ അധികാരിയല്ലേ. ശരി. ഭാരതവും കുറവൊന്നുമല്ല. ഓരോ ഗ്രൂപ്പിലും എത്തിപ്പെടുന്നു. ബാബയും സന്തോഷിക്കുന്നു. 5000 വര്ഷങ്ങളായി നഷ്ടപ്പെട്ടവരെ വീണ്ടും ലഭിക്കുമ്പോള് എത്ര സന്തോഷമായിരിക്കും. 10-12 വര്ഷങ്ങളായി കാണാതായവരെ വീണ്ടും കണ്ടുമുട്ടുമ്പോള് എത്ര സന്തോഷമുണ്ടാകുന്നു. ഈ 5000 വര്ഷം ബാബയും കുട്ടികളും വേര്പ്പെട്ടു, ഇപ്പോള് വീണ്ടും മിലനം ചെയ്തു, അതിനാല് വളരെ സന്തോഷമായില്ലേ. ഏറ്റവും കൂടുതല് സന്തോഷം ആര്ക്കാണ് ഉള്ളത്? സര്വ്വരുടെയുമടുത്തുണ്ട് കാരണം ഈ സന്തോഷത്തിന്റെ ഖജനാവ് അത്രയും വലുതാണ്, എത്ര എടുത്താലും അളവറ്റതാണ്. അതിനാല് ഓരോരുത്തരും അധികാരി ആത്മാവാണ്. അങ്ങനെയല്ലേ? സംഗമയുഗത്തെ ഏതൊരു യുഗമെന്നാണ് പറയുന്നത്? സംഗമയുഗം സന്തോഷത്തിന്റെ യുഗമാണ്. ഖജനാവ് തന്നെ ഖജനാവാണ്, എത്ര ഖജനാവ് നിറയ്ക്കണോ അത്രയും നിറച്ചോളൂ. ധനവാന് ഭവ, സര്വ്വ ഖജനാക്കളും കൊണ്ട് നിറയുന്നവരായി ഭവിക്കട്ടെ എന്ന വരദാനം ലഭിച്ചിരിക്കുന്നു. സര്വ്വ ഖജനാക്കളുടെ വരദാനം പ്രാപ്തമാണ്. ബ്രാഹ്മണ ജീവിതത്തില് സന്തോഷം തന്നെ സന്തോഷമാണ്. ഈ സന്തോഷം ഒരിക്കലും നഷ്ടപ്പെടുന്നില്ലല്ലോ? മായ ഖജനാക്കള് മോഷ്ടിക്കുന്നില്ലല്ലോ? ശ്രദ്ധയോടെ സമര്ത്ഥരായിക്കുന്നവരുടെ ഖജനാവ് ഒരിക്കലും മോഷ്ടിക്കാന് സാധിക്കില്ല. ലേശം അലസരാകുമ്പോള് അവരുടെ ഖജനാക്കള് മോഷ്ടിക്കപ്പെടുന്നു. നിങ്ങള് ശ്രദ്ധയുള്ളവരല്ലേ. അതോ ഇടയ്ക്കിടയ്ക്ക് ഉറങ്ങി പോകുന്നുണ്ടോ? ഉറങ്ങി പോയാല് മോഷണം നടക്കാറില്ലേ. അലസരായി. സദാ സമര്ത്ഥര്, സദാ തെളിഞ്ഞ ജ്യോതിയായിരിക്കണം എങ്കില് ഖജനാവ് കൊള്ളയടിക്കാനുള്ള ധൈര്യം മായക്ക് ഉണ്ടാകില്ല. ശരി. എവിടെ നിന്ന് വന്നവരായിക്കോട്ടെ എല്ലാവരും കോടിമടങ്ങ് സൗഭാഗ്യശാലികളാണ്. ഇതേ ഗീതം പാടിക്കൊണ്ടിരിക്കൂ- സര്വ്വതും ലഭിച്ചു കഴിഞ്ഞു. 21 ജന്മത്തേക്കുള്ള ഗ്യാരന്റിയാണ് ഈ ഖജനാവ് സദാ കൂടെയുണ്ടായിരിക്കും. ഇത്രയും വലിയ ഗ്യാരന്റി മറ്റാര്ക്കും നല്കാന് സാധിക്കില്ല. അതിനാല് ഈ ഗ്യാരന്റി കാര്ഡ് നേടിയില്ലേ. ഈ ഗ്യാരന്റി കാര്ഡ് സാധാരണ ആത്മാവിന് നല്കാന് സാധിക്കില്ല. ദാതാവാണ്, അതിനാല് ഭയമില്ല, യാതൊരു സംശയവുമില്ല. ശരി.

വരദാനം:-

ഫോളോ ഫാദര് ചെയ്യുന്ന കുട്ടികള് തന്നെയാണ് സമാനമായിട്ടുള്ളവര്, കാരണം ബാബയുടെ ചുവടെന്താണോ അത് തന്നെയാണ് നിങ്ങളുടെയും ചുവട്. ഓരോ കര്മ്മത്തിലും തെളിവ് നല്കുന്നവരെയാണ് ബാപ്ദാദ സത്പുത്രര് എന്ന് പറയുന്നത്. സത്പുത്രര് അര്ത്ഥം സദാ ബാബയുടെ ശ്രീമത്താകുന്ന കൈയ്യും കൂട്ടും അനുഭവിക്കുന്നവര്. ബാബയുടെ ശ്രീമത്ത് അഥവാ വരദാനത്തിന്റെ കൈ ഉള്ളയിടത്ത് സഫലതയുണ്ട്. അതിനാല് ഏതൊരു കാര്യം ചെയ്തും ഇത് സ്മൃതിയില് കൊണ്ടു വരൂ- ബാബയുടെ വരദാനി ഹസ്തം നമ്മുടെ മേലുണ്ട്.

സ്ലോഗന്:-

സൂചന- ഇന്ന് മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച്ചയാണ്, സര്വ്വ രാജയോഗി തപസ്വീ സഹോദരീ സഹോദരന്മാര് സന്ധ്യയ്ക്ക് 6.30 മുതല് 7.30 വരെ വിശേഷ യോഗ അഭ്യാസത്തിന്റെ സമയത്ത് തന്റെ ഇഷ്ട ദേവന്, ദയാമനസ്കന്, ദാതാവിന്റെ സ്വരൂപത്തില് സ്ഥിതി ചെയ്ത് ഭക്തരുടെ മനോകാമനകളെ പൂര്ത്തീകരിക്കുന്നതിനുള്ള സേവനം ചെയ്താലും.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

സര്വ്വ അനുഭൂതികളുടെയും പ്രാപ്തിയുടെ ആധാരം– പവിത്രത

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top