17 April 2021 Malayalam Murli Today – Brahma Kumaris

16 April 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ-ബാബയുടെയടുത്ത് എന്തെല്ലാം സാധനങ്ങളുണ്ടോ അതിന്റെ അവസാനം വരെ പൂര്ണ്ണമായും നിങ്ങള്ക്ക് ലഭിച്ചിട്ടുണ്ട്, നിങ്ങള് അവ ധാരണ ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യൂ.

ചോദ്യം: -

ത്രികാലദര്ശിയായ ബാബ ഡ്രാമയുടെ ആദി-മദ്ധ്യ-അന്ത്യത്തെ അറിഞ്ഞുകൊണ്ടും നാളത്തെ കാര്യം ഇന്ന് പറയില്ല-എന്തുകൊണ്ട്?

ഉത്തരം:-

 ബാബ പറയുന്നു-കുട്ടികളെ, ഞാന് മുമ്പു തന്നെ പറഞ്ഞു തന്നാല് ഡ്രാമയുടെ രസം തന്നെ പോകും. ഇത് നിയമമല്ല. എല്ലാം അറിഞ്ഞുകൊണ്ടും ഞാനും ഡ്രാമക്ക് വശപ്പെട്ടിരിക്കുന്നു. ആദ്യമേ കേള്പ്പിക്കാന് സാധിക്കില്ല, അതിനാല് എന്താണ് സംഭവിക്കുക എന്നതിനെക്കുറിച്ചുള്ള ചിന്തയെ ഉപേക്ഷിക്കൂ.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

 മരിക്കുന്നതും അങ്ങയുടെ മടിയില്…

ഓം ശാന്തി. ഇത് ആത്മാക്കളുടെ പാരലൗകീക അച്ഛനാണ്. ആത്മാക്കളോട് തന്നെയാണ് സംസാരിക്കുന്നത്. ബാബക്ക് കുട്ടികളെ, കുട്ടികളെ എന്ന് വിളിക്കാനുള്ള ശീലമാണ്. ശരീരം പെണ്കുട്ടിയുടേതാണെങ്കിലും എല്ലാ ആത്മാക്കളും ആണ്കുട്ടികളാണ്. ഓരോ ആത്മാവും അവകാശിയാണ് അര്ത്ഥം സമ്പത്തെടുക്കാനുള്ള അവകാശിയാണ്. ബാബ വന്ന് പറയുന്നു – കുട്ടികളെ, നിങ്ങള് ഓരോരുത്തര്ക്കും സമ്പത്തെടുക്കാനുള്ള അവകാശമുണ്ട്. പരിധിയില്ലാത്ത ബാബയെ നല്ല രീതിയില് ഓര്മ്മിക്കണം. ഇതില് തന്നെയാണ് പരിശ്രമമുള്ളത്. ബാബ നമ്മളെ പഠിപ്പിക്കാന് പരംധാമത്തില് നിന്ന് വന്നിരിക്കുകയാണ്. സാധു-സന്യാസിമാരെല്ലാം അവരുടെ വീട്ടില് നിന്നാണ് വരുന്നത്, ചിലര് ഗ്രാമത്തില് നിന്നാണ് വരുന്നത്. ബാബ പരംധാമത്തില് നിന്നാണ് നമ്മളെ പഠിപ്പിക്കാന് വരുന്നത്. ഇതാര്ക്കും അറിയില്ല. പരിധിയില്ലാത്ത ബാബ തന്നെയാണ് പതിത-പാവനനും ഈശ്വരനാകുന്ന പിതാവും. ബാബയെ ശാന്തിയുടെ സാഗരമെന്നും പറയുന്നു. അധികാരിയാണല്ലോ! ഏത് ജ്ഞാനം? ഈശ്വരീയ ജ്ഞാനം. ബാബ മനുഷ്യ സൃഷ്ടിയുടെ ബീജരൂപമാണ്. സച്ചിതാനന്ദ സ്വരൂപവുമാണ്. ബാബയുടെ മഹിമ വളരെ ഉയര്ന്നതാണ്. ബാബയുടെ യടുത്ത് ഈ സാമഗ്രികളുണ്ട്. ചിലര്ക്ക് കടയുണ്ടെങ്കില് പറയും ഞങ്ങളുടെയടുത്ത് ഇന്നയിന്ന സാധനങ്ങളുണ്ടെന്ന്. ബാബ പറയുന്നു-ഞാന് ജ്ഞാനത്തിന്റെയും ആനന്ദത്തിന്റെയും ശാന്തിയുടെയും സാഗരനാണ്. എന്റെയടുത്ത് സാധനങ്ങളെല്ലാമുണ്ട്. ഞാന് സംഗമയുഗത്തില് വരുന്നു വിതരണം ചെയ്യുന്നതിന്, എന്റെ കൈവശം എന്തെല്ലാം ഉണ്ടോ അവ വിതരണം ചെയ്യുന്നു. പിന്നീട് ധാരണ ചെയ്യുന്നതിലും പുരുഷാര്ത്ഥത്തിന്റെയും ആധാരത്തിലായിരിക്കും. കുട്ടികള്ക്ക് വളരെ കൃത്യമായിട്ടറിയാം ബാബയുടെ അടുത്ത് എന്തെല്ലാമാണ് ഉള്ളത്. ഇന്നത്തെ കാലത്ത് അവനവന്റെ സാധനങ്ങളുടെ അവസാനമൊന്നും ആരും പറയാറില്ല. പാടാറുണ്ട്-ചിലരുടെത് മണ്ണില് പോയി….ഇതെല്ലാം ഇപ്പോഴത്തെ കാര്യമാണ്. അഗ്നി ബാധയില് എല്ലാം ഇല്ലാതാകും. രാജാക്കന്മാര്ക്ക് വളരെ വലിയ ഉറപ്പുള്ള ഗുഹകളുണ്ടായിരിക്കും. ഭൂമികുലുക്കമുണ്ടായാലും ശക്തിയായ അഗ്നി ബാധയുണ്ടായാലും ഉള്ളിലേക്ക് ബാധിക്കുകയില്ല. നിങ്ങള് കുട്ടികള്ക്കറിയാം ഈ കലിയുഗത്തിലുള്ള ഒരു വസ്തുവും സത്യയുഗത്തില് പ്രയോജനത്തില് വരില്ല. ഖനികളെല്ലാം പുതിയതായി നിറഞ്ഞിരിക്കും. സയിന്സും ശുദ്ധമായിരിക്കും, നിങ്ങള്ക്ക് പ്രയോജനത്തില് വരും. നിങ്ങള് കുട്ടികളുടെ ബുദ്ധിയില് ഇപ്പോള് മുഴുവന് ജഞാനവുമുണ്ട്. കുട്ടികള്ക്കറിയാം നമുക്ക് സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനമറിയാം. പിന്നീട് അവസാനത്തെ ഒരു തുണ്ട് മാത്രമാണ്, അതും മനസ്സിലാക്കാം. ബാബ എങ്ങനെയാണ് ആദ്യം തന്നെ എല്ലാം പറഞ്ഞു തരുന്നത്. ബാബ പറയുന്നു- ഞാനും ഡ്രാമക്ക് വശപ്പെട്ടിരിക്കുകയാണ്. ഇതു വരെ ലഭിച്ചിട്ടുള്ള ജ്ഞാനമാണ് ഡ്രാമയില് അടങ്ങിയിട്ടുള്ളത്. കടന്നുപോയ സെക്കന്റിനെ ഡ്രാമയാണെന്ന് മനസ്സിലാക്കണം. പിന്നെ നാളെ സംഭവിക്കാന് പോവുന്നത് കണ്ടറിയാം. നാളത്തെ കാര്യം ഇന്ന് കേള്പ്പിക്കാന് സാധിക്കില്ല. ഈ ഡ്രാമയുടെ രഹസ്യത്തെ മനുഷ്യര് മനസ്സിലാക്കുന്നില്ല. കല്പത്തിന്റെ ആയുസ്സ് തന്നെ എത്ര നീട്ടി വലിച്ചെഴുതിയിരിക്കുകയാണ്. ഈ ഡ്രാമയെ മനസ്സിലാക്കാനും ധൈര്യം വേണം. അമ്മ മരിച്ചാലും ഹലുവ കഴിക്കണമെന്നാണ് പറയുക….മരിച്ചുപോയി ചെന്ന് മറ്റൊരു ജന്മമെടുക്കുന്നു. നമ്മളെന്തിനാണ് കരയുന്നത്? ബാബ മനസ്സിലാക്കി തന്നു-പത്രത്തില് നിങ്ങള്ക്ക് എഴുതാന് സാധിക്കും-ഈ പ്രദര്ശിനി ഇന്നേക്ക് അയ്യായിരം വര്ഷങ്ങള്ക്കു മുമ്പ് ഈ ദിവസം ഈ സ്ഥാനത്ത് ഈ രീതിയില് തന്നെയാണ് നടന്നത്. ഇത് ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമാണ് ആവര്ത്തിക്കപ്പെടുന്നത്. ഇത് എഴുതി വെക്കണം. ഈ ലോകം ബാക്കി കുറച്ചു ദിവസം മാത്രമെയുള്ളൂ, ഇതെല്ലാം ഇല്ലാതാകും എന്ന് അറിയാം. നമ്മള് പുരുഷാര്ത്ഥം ചെയ്ത് വികര്മ്മാജീത്തായി മാറും. പിന്നീട് ദ്വാപരയുഗം മുതലാണ് വിക്രമസംവത്സരം ആരംഭിക്കുന്നത്, അതായത് വികര്മ്മങ്ങള് നടക്കുന്ന സമയം. ഈ സമയം നിങ്ങള് വികര്മ്മങ്ങളുടെ മേല് വിജയം പ്രാപ്തമാക്കുമ്പോഴാണ് വികര്മ്മാജീത്തായി മാറുന്നത്. പാപകര്മ്മത്തെ ശ്രീമതത്തിലൂടെ ജയിച്ച് വികര്മ്മാജീത്തായി മാറുന്നു. സത്യയുഗത്തില് നിങ്ങള് ആത്മാഭിമാനികളായിരിക്കും. അവിടെ ദേഹ-അഭിമാനമില്ല. കലിയുഗത്തില് ദേഹ-അഭിമാനമുണ്ട്. സംഗമയുഗത്തില് നിങ്ങള് ദേഹീയഭിമാനിയായി മാറുന്നു. പരമപിതാ പരമാത്മാവിനെയും അറിയാം. ഇതാണ് ശുദ്ധമായ അഭിമാനം. നിങ്ങള് ബ്രാഹ്മണര് ഏറ്റവും ഉയര്ന്നതാണ്. നിങ്ങളാണ് സര്വ്വോത്തമരായ ബ്രാഹ്മണ കുല ഭൂഷണര്. ഈ ജ്ഞാനം നിങ്ങള്ക്കു മാത്രമാണ് ലഭിക്കുന്നത്. മറ്റാര്ക്കും ലഭിക്കുന്നില്ല. ഇത് നിങ്ങളുടെ സര്വ്വോത്തമമായ കുലമാണ്. പാടാറുണ്ട്- അതീന്ദ്രിയ സുഖം ഗോപീവല്ലഭന്റെ കുട്ടികളോട് ചോദിക്കൂ എന്ന്. നിങ്ങള്ക്ക് ഇപ്പോള് ലോട്ടറിയാണ് ലഭിക്കുന്നത്. എന്തെങ്കിലും വസ്തു ലഭിക്കുമ്പോള് അത്രയും സന്തോഷമുണ്ടാകാറില്ല. ദരിദ്രരില് നിന്ന് ധനവാനായി മാറുമ്പോഴാണ് സന്തോഷമുണ്ടാകുന്നത്. നിങ്ങള്ക്കും അറിയാം എത്രത്തോളം നമ്മള് പുരുഷാര്ത്ഥം ചെയ്യുന്നുവോ അത്രത്തോളം നമുക്ക് ബാബയില് നിന്ന് രാജധാനിയുടെ സമ്പത്തെടുക്കാം. എത്രത്തോളം പുരുഷാര്ത്ഥം ചെയ്യുന്നുവോ അത്രത്തോളം ലഭിക്കും. മുഖ്യമായ കാര്യം ബാബ പറയുന്നു- കുട്ടികളെ, തന്റെ വളരെ മധുരമായ ബാബയെ ഓര്മ്മിക്കൂ. ബാബ എല്ലാവരുടെയും സ്നേഹിയായ അച്ഛനാണ്. ബാബ തന്നെ വന്നാണ് എല്ലാവര്ക്കും സുഖ-ശാന്തിയുടെ സമ്പത്ത് നല്കുന്നത്. ഇപ്പോള് ദേവീ-ദേവതകളുടെ രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. സത്യയുഗത്തില് രാജാവും- രാജ്ഞിയൊന്നുമില്ല. അവിടെ മഹാരാജാവെന്നും മഹാറാണിയെന്നുമാണ് പറയുന്നത്. അഥവാ ഭഗവാന്-ഭഗവതി എന്നു പറയുകയാണെങ്കില് രാജാവും റാണിയെപ്പോലെ തന്നെയായിരിക്കും പ്രജകളും. എല്ലാവരും ഭഗവാന്-ഭഗവതിയായി മാറും. അതുകൊണ്ട് ഭഗവാന്-ഭഗവതി എന്ന് പറയാന് സാധിക്കില്ല. ഭഗവാന് ഒന്നാണ്. മനുഷ്യനെ ഭഗവാന് എന്ന് പറയാന് സാധിക്കില്ല. സൂക്ഷ്മവതനവാസി ബ്രഹ്മാ, വിഷ്ണു, ശങ്കരനേയും ദേവത എന്നാണ് പറയുന്നത്. സ്ഥൂലവതനവാസിയായവരെ നമ്മള് എങ്ങനെയാണ് ഭഗവാന് ഭഗവതി എന്ന് പറയുന്നത്. ഉയര്ന്നതിലും ഉയര്ന്നതാണ് മൂലവതനം. പിന്നീടാണ് സൂക്ഷ്മവതനം. സൂക്ഷ്മവതനം മൂന്നാമത്തെ നമ്പറിലാണ്. ഇത് നിങ്ങളുടെ ബുദ്ധിയിലുണ്ടായിരിക്കണം. നമ്മള് ആത്മാക്കളുടെ അച്ഛന് ശിവബാബ തന്നെയാണ്. പിന്നീട് ശിക്ഷകനും ഗുരുവുമാണ്. സ്വര്ണ്ണപ്പണിക്കാരനും വക്കീലുമെല്ലാമാണ്. എല്ലാവരെയും രാവണന്റെ ജയിലില് നിന്ന് മോചിപ്പിക്കുന്നു. ശിവബാബ എത്ര വലിയ വക്കീലാണ്. അതിനാല് ഇങ്ങനെയുള്ള അച്ഛനെ എന്തുകൊണ്ടാണ് മറക്കുന്നത്? എന്തുകൊണ്ടാണ് പറയുന്നത്- ബാബ നമ്മള് മറന്നുപോവുകയാണെന്ന്! മായയുടെ കൊടുങ്കാറ്റ് ഒരുപാട് വരുന്നു. ബാബ പറയുന്നു- ഇത് വരും. എന്തെങ്കിലുമൊക്കെ പരിശ്രമിക്കണമല്ലോ! ഇതാണ് മായയുമായുള്ള യുദ്ധം. നിങ്ങള് പാണ്ഡവന്മാരുടെയും കൗരവന്മാരുടെയൊന്നും യുദ്ധമില്ല. പാണ്ഡവന്മാര് യുദ്ധമെങ്ങനെ ചെയ്യും! പിന്നെ അത് ഹിംസയായി മാറും. ബാബ ഒരിക്കലും ഹിംസ പഠിപ്പിക്കുന്നില്ല. ഒന്നും മനസ്സിലാക്കുന്നില്ല. വാസ്തവത്തില് നമുക്ക് യുദ്ധമൊന്നുമില്ല. ബാബ യുക്തി പറഞ്ഞു തരുന്നു-എന്നെ മാത്രം ഓര്മ്മിക്കൂ. എന്നാല് മായയുടെ അമ്പ് തറക്കില്ല. ഇതിലും ഒരു കഥയുണ്ട്-ആദ്യം സുഖം വേണോ അതോ ദുഃഖമോ-എന്ന് ചോദിച്ചു. അപ്പോള് പറഞ്ഞു സുഖം എന്ന്. സത്യയുഗത്തില് ദുഃഖമുണ്ടാകാന് സാധിക്കില്ല.

നിങ്ങള്ക്കറിയം-ഈ സമയം എല്ലാ സീതകളും രാവണന്റെ ശോകവാടികയിലാണ്. ഈ മുഴുവന് ലോകമാകുന്ന സാഗരത്തിന്റെ ഇടയില് ലങ്കയാണ്. ഇപ്പോള് എല്ലാവരും രാവണന്റെ ജയിലില് കുടുങ്ങിയിരിക്കുകയാണ്. ബാബ എല്ലാവരുടെയും സദ്ഗതി ചെയ്യാനാണ് വന്നിരിക്കുന്നത്. എല്ലാവരും ശോക വാടികയിലാണ്. സ്വര്ഗ്ഗത്തില് സുഖമാണ്, നരകത്തില് ദുഃഖവും. ഈ ലോകത്തെ ശോകവാടിക എന്നാണ് പറയുന്നത്. സ്വര്ഗ്ഗത്തിലാണ് ശോകമില്ലാത്തത്. വളരെ വലിയ വ്യത്യാസമുണ്ട്. നിങ്ങള് കുട്ടികള്ക്ക് പരിശ്രമിച്ച് ബാബയെ ഓര്മ്മിക്കണം. എന്നാല് സന്തോഷത്തിന്റെ ലഹരി വര്ദ്ധിക്കും. ബാബയുടെ നിര്ദേശത്തിലൂടെ നടക്കുന്നില്ലെങ്കില് രണ്ടാനമ്മയുടെ കുട്ടിയായി മാറും. പിന്നീട് പ്രജയിലേക്ക് പോകും. ഒന്നാനമ്മയുടെ കുട്ടിയാണെങ്കില് രാജധാനിയിലേക്ക് വരും. രാജധാനിയില് വരണമെങ്കില് ശ്രീമതത്തിലൂടെ നടക്കണം. കൃഷ്ണന്റെ മതമല്ല. മതം രണ്ടു തരത്തിലാണ്. ഇപ്പോള് നിങ്ങള് എടുക്കുന്ന ശ്രീമതത്തിലൂടെ സത്യയുഗത്തില് ഫലം അനുഭവിക്കുന്നു. പിന്നീട് ദ്വാപരയുഗത്തില് രാവണന്റെ മതം ലഭിക്കുന്നു. എല്ലാവരും രാവണന്റെ മതമനുസരിച്ച് അസുരന്മാരായി മാറുന്നു. നിങ്ങള്ക്ക് ഈശ്വരീയ മതമാണ് ലഭിക്കുന്നത്. മതം നല്കുന്നത് ഒരേ ഒരു ബാബയാണ്. ബാബ ഈശ്വരനാണ്. നിങ്ങള് ഈശ്വരീയ മതത്തിലൂടെ എത്ര പവിത്രമായി മാറുന്നു. ആദ്യത്തെ പാപമാണ്- വിഷയ സാഗരത്തില് മുങ്ങി താഴുക. ദേവതകള് വിഷയ സാഗരത്തില് മുങ്ങി താഴില്ല. പറയുന്നു- എന്താണ് സത്യയുഗത്തില് കുട്ടികളുണ്ടാകില്ലേ! എന്തുകൊണ്ടില്ല? പക്ഷെ സത്യയുഗം സമ്പൂര്ണ്ണ നിര്വ്വികാരിയായ ലോകമാണ്. സത്യയുഗത്തില് വികാരങ്ങളൊന്നുമില്ല. ബാബ മനസ്സിലാക്കി തന്നു- ദേവതകള് ആത്മാഭിമാനികളായിരുന്നു, പരമാത്മാഭിമാനികളായിരുന്നില്ല. നിങ്ങള് ആത്മാഭിമാനികളുമാണ്, പരമാത്മാഭിമാനികളുമാണ്. ആദ്യം രണ്ടും ഉണ്ടായിരുന്നില്ല. സത്യയുഗത്തില് പരമാത്മാവിനെ അറിയുന്നില്ല. ആത്മാവിനെ അറിയാം, ആത്മാവ് ഈ പഴയ ശരീരം ഉപേക്ഷിച്ച് പുതിയ ഒരു ശരീരമെടുക്കും. ആദ്യം തന്നെ അറിയാന് സാധിക്കും ഇപ്പോള് പഴയത് ഉപേക്ഷിച്ച് പുതിയതെടുക്കണം. കുട്ടിയുണ്ടാവുകയാണെങ്കിലും ആദ്യമേ സാക്ഷാത്കാരമു ണ്ടായിരിക്കും. യോഗബലത്തിലൂടെ നിങ്ങള് മുഴുവന് വിശ്വത്തിന്റെ അധികാരിയായി മാറുകയാണ്. അപ്പോള് യോഗബലത്തിലൂടെ കുട്ടികളുണ്ടാകാന് സാധിക്കില്ലേ! യോഗബലത്താല് ഏതൊരു വസ്തുവിനെയും നിങ്ങള്ക്ക് പാവനമാക്കി മാറ്റാന് സാധിക്കും. എന്നാല് നിങ്ങള് ഓര്മ്മിക്കാന് മറക്കുകയാണ്. ചിലര്ക്ക് അഭ്യാസമുണ്ടായിരിക്കും. ഒരുപാട് സന്യാസിമാര്ക്ക് ഭോജനത്തിനോട് ബഹുമാനമുണ്ട്. അതിനാല് കഴിക്കുമ്പോള് മന്ത്രങ്ങള് ജപിച്ചിട്ടാണ് കഴിക്കുന്നത്. നിങ്ങള്ക്കും പഥ്യത്തെക്കുറിച്ചെല്ലാം പറഞ്ഞു തന്നിട്ടുണ്ട്. മാംസമോ മദ്യമോ കഴിക്കരുത്. നിങ്ങള് ദേവതകളായി മാറുകയല്ലേ! ദേവതകള് ഒരിക്കലും മോശമായവ കഴിക്കില്ല. അതിനാല് അവരെപ്പോലെ പവിത്രമായി മാറണം. ബാബ പറയുന്നു- എന്നിലൂടെ നിങ്ങള് എന്നെ അറിയുന്നു അതിലൂടെ എല്ലാം അറിയും. പിന്നെ അറിയാന് ഒന്നും തന്നെ ഉണ്ടായിരിക്കില്ല. സത്യയുഗത്തില് പഠിപ്പെല്ലാം വേറെയായിരിക്കും. ഇപ്പോള് ഈ മൃത്യുലോകത്തിന്റെ പഠിപ്പിന്റെ അവസാനമാണ്. മൃത്യുലോകത്തിന്റെ മുഴുവന് കാര്യവ്യവഹാരങ്ങള് ഇല്ലാതായാല് പിന്നെ അമരലോകത്തിന്റെ കാര്യങ്ങള് ആരംഭിക്കും. കുട്ടികള്ക്ക് ഇത്ര ലഹരിയണ്ടായിരിക്കണം, അമരലോകത്തിന്റെ അധികാരികളായിരുന്നു. നിങ്ങള് കുട്ടികള്ക്ക് അതീന്ദ്രിയ സുഖത്തിലും പരമമായ സുഖത്തിലും കഴിയണം. നമ്മള് പരമപിതാ പരമാത്മാവിന്റെ കുട്ടികളാണ് അഥവാ വിദ്യാര്ഥികളാണ്. ഇപ്പോള് പരമപിതാ പരമാത്മാ നമ്മളെ വീട്ടിലേക്ക് കൊണ്ടുപോകും. ഇതിനെ തന്നെയാണ് പരമാനന്ദമെന്ന് പറയുന്നത്. സത്യയുഗത്തില് ഈ കാര്യങ്ങളൊന്നുമില്ല. ഇത് നിങ്ങള് ഇപ്പോഴാണ് കേള്ക്കുന്നത്. ഈ സമയം ഈശ്വരീയ കുടുംബത്തിലുള്ളവരാണ്. ഇപ്പോഴത്തെ തന്നെ മഹിമയാണ്-അതീന്ദ്രിയ സുഖം ഗോപ-ഗോപികമാരോട് ചോദിക്കൂ. പരംധാമത്തില് വസിക്കുന്ന ബാബ വന്ന് നമ്മുടെ അച്ഛനും ടീച്ചറും, ഗുരുവുമായി മാറുകയാണ്. മൂന്നൂപേരും സേവാധാരികളാണ്. ഒരു അഭിമാനവും വെക്കുന്നില്ല. പറയുന്നു- ഞാന് നിങ്ങളുടെ സേവനം ചെയ്ത് എല്ലാം നല്കി നിര്വ്വാണധാമത്തില് ഇരിക്കും. അതിനാല് സേവാധാരിയായില്ലേ! വൈസ്റോയ് മുതലായവര് എപ്പോഴും ഒപ്പിടുമ്പോള് അനുസരണയുള്ള സേവകന് എന്നെഴുതുന്നു. ബാബയും നിരാകാരനും നിരഹങ്കാരിയുമാണ്. എങ്ങനെയാണ് ഇരുന്ന് പഠിപ്പിക്കുന്നത്. ഇത്രയും ഉയര്ന്ന പഠിപ്പ് മറ്റൊരാള്ക്കും പഠിപ്പിക്കാന് സാധിക്കില്ല. ഇത്രയും പോയിന്റ്സ് മറ്റാര്ക്കും നല്കാന് സാധിക്കില്ല. മനുഷ്യര്ക്ക് അറിയാന് സാധിക്കില്ല. ഇവരെ ഗുരുക്കന്മാരൊന്നുമല്ല പഠിപ്പിച്ചത്. ഗുരു എന്നാല് അനേകരുടെ ഗുരുവായിരിക്കും. ഒരാളുടെ ഗുരുവായിരിക്കുമോ? ബാബ തന്നെയാണ് പതിതരെ പാവനമാക്കി മാറ്റുന്നത്. ആദി സനാതന ദേവീ-ദേവത ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുന്നു. ബാബ പറയുന്നു- ഞാന് കല്പ-കല്പം, കല്പത്തിലെ സംഗമയുഗത്തിലാണ് വരുന്നത്. പറയുന്നുണ്ടല്ലോ- ബാബാ നമ്മള് കല്പം മുമ്പും കണ്ടുമുട്ടിയിരുന്നു. ബാബ തന്നെ വന്നിട്ടാണ് പതിതരെ പാവനമാക്കി മാറ്റുന്നത്. 21 ജന്മത്തേക്ക് വേണ്ടി നിങ്ങള് കുട്ടികളെ പാവനമാക്കി മാറ്റുന്നു. അതിനാല് ഇതെല്ലാം ധാരണ ചെയ്യണം. പിന്നീട് പറയണം-ബാബ എന്താണ് മനസ്സിലാക്കി തന്നത്. ബാബയില് നിന്ന് നമ്മള് ഭാവി 21 ജന്മത്തേക്കുള്ള സമ്പത്താണ് എടുക്കുന്നത്. ഇത് ഓര്മ്മിക്കുന്നതിലൂടെ സന്തോഷത്തില് കഴിയും. ഇത് പരമമായ ആനന്ദമാണ്. മാസ്റ്റര് നോളേജ്ഫുള് എന്നും മാസ്റ്റര് ആനന്ദത്തിന്റെ സാഗരനെന്നമുള്ള വരദാനം ഇപ്പോഴാണ് നിങ്ങള്ക്ക് ബാബയില് നിന്ന് ലഭിക്കുന്നത്. സത്യയുഗത്തില് ബുദ്ധുവായിരിക്കും. ഈ ലക്ഷ്മീ-നാരായണന് ഒരു ഈശ്വരീയ ജ്ഞാനവുമില്ല. ഇവര്ക്ക് ജ്ഞാനമുണ്ടായിരുന്നെങ്കില് അത് പരമ്പരയായി തുടര്ന്നു വന്നിട്ടുണ്ടായിരിക്കും. നിങ്ങളെപ്പോലെയുള്ള പരമാനന്ദം ദേവതകള്ക്കുപോലും ഉണ്ടായിരിക്കാന് സാധിക്കില്ല. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം

 

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ദേവതയായി മാറുന്നതിനുവേണ്ടി കഴിക്കുന്നതിന്റെയും കുടിക്കുന്നതിന്റെയും വളരെ നല്ല ശുദ്ധി വെക്കണം. വളരെയധികം പഥ്യത്തോടു കൂടി മുന്നോട്ട് പോകണം. യോഗബലത്താല് ഭോജനത്തിന് ദൃഷ്ടികൊടുത്ത് ശുദ്ധമാക്കി മാറ്റി സ്വീകരിക്കണം.

2. നമ്മള് പരമപിതാ പരമാത്മാവിന്റെ കുട്ടികള് അഥവാ വിദ്യാര്ത്ഥികളാണ്, പരമാത്മാവ് നമ്മളെ ഇപ്പോള് നമ്മുടെ വീട്ടിലേക്ക് കൊണ്ടുപോകും, ഈ ലഹരിയില് ഇരുന്ന് പരമമായ സുഖത്തിന്റെയും ആനന്ദത്തിന്റെയും അനുഭവം ചെയ്യണം.

 

മറ്റുള്ളവരില് കൂടുതല് അറ്റന്ഷന് കൊടുക്കുമ്പോള് സ്വയത്തില് ടെന്ഷന് ഉണ്ടാകുന്നു. അതിനാല് വിസ്താരത്തിലേക്ക് പോകുന്നതിന് പകരം സാരസ്വരൂപത്തില് സ്ഥിതി ചെയ്യൂ, സങ്കല്പത്തിന്റെ എണ്ണക്കൂടുതല് ചുരുക്കി ഗുണമേന്മയുള്ള സങ്കല്പങ്ങള് സൃഷ്ടിക്കൂ. ആദ്യം തന്റെ ടെന്ഷനുമേല് അറ്റന്ഷന് കൊടുക്കൂ, അപ്പോള് ലോകത്തിലെ അനേകം പ്രകാരത്തിലുള്ള ടെന്ഷനുകളെ സമാപ്തമാക്കി വിശ്വമംഗളകാരിയാകാന് സാധിക്കും. ആദ്യം സ്വയം സ്വയത്തെ നോക്കൂ, ആദ്യം തന്റെ സേവനം, തന്റെ സേവനം ചെയ്താല് മറ്റുള്ളവരുടെ സേവനവും സ്വതവേ നടന്നുകൊള്ളും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top