16 November 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
15 November 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ, ജ്ഞാനവാനായി മാറൂ എങ്കില് ധനവാനായി മാറും, ജഗദംബ ജ്ഞാന-ജ്ഞാനേശ്വരി തന്നെയാണ് രാജ-രാജേശ്വരിയായി മാറുന്നത്.
ചോദ്യം: -
ബാബക്ക് തന്റെ കുട്ടികളുടെ മേല് സഹതാപം തോന്നുന്നു, അതിനാല് ശ്രേഷ്ഠഭാഗ്യമുണ്ടാക്കുന്നതിന് ഏത് ശ്രീമതമാണ് നല്കുന്നത്?
ഉത്തരം:-
മധുരമായ കുട്ടികളെ-ശിരസില് ഏതു പാപങ്ങളുടെ ഭാരമാണോ ഉള്ളത് അതിനെ മരണത്തിന് മുമ്പേ ഓര്മ്മയുടെ യാത്രയിലിരുന്ന് ഇല്ലാതാക്കൂ. യാതൊരുതരത്തിലുള്ള വികര്മ്മവും ചെയ്യരുത്. ബാബ വന്നിരിക്കുകയാണ് നിങ്ങളെ ധര്മ്മരാജന്റെ കുരുക്കില് നിന്നും മുക്തമാക്കാന്, അതിനാല് ഇനി അങ്ങനെയൊരു കര്മ്മവും ചെയ്യരുത്.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
രാത്രിയിലെ യാത്രക്കാരാ ക്ഷീണിക്കല്ലേ…….
ഓം ശാന്തി. മധുരമധുരമായ ആത്മീയകുട്ടികള് ഈ പാട്ടിന്റെ അര്ത്ഥം മനസ്സിലാക്കി. ബാബ വന്നിരിക്കുകയാണ് ഭക്തിയാകുന്ന രാത്രിയുടെ വിനാശം ചെയ്ത് പകലിന്റെ സ്ഥാപന ചെയ്യാന്, എന്തെന്നാല് ബാബയെത്തന്നെയാണ് വിളിക്കുന്നത്- അല്ലയോ പതിതപാവനാ വരൂ. അറിയുന്നു , ഒരു സമയത്ത് നാം പാവനമായിരുന്നു എന്നാല് ഇപ്പോള് പതിതമാണ്. മുമ്പ് ഉണ്ടായിരുന്നതും ഇപ്പോള് ഇല്ലാത്തതുമായ വസ്തുവാണ് ആവശ്യപ്പെടുന്നത്. നിങ്ങള് കുട്ടികള്ക്കറിയാം, പവിത്ര ദേവീ-ദേവതകളുടെ രാജധാനിയുണ്ടായിരുന്നു. ജ്ഞാന-ജഞാനേശ്വരി തന്നെയാണ് പിന്നീട് രാജ-രാജേശ്വരിയാകുക. ജഗദംബയും ലക്ഷ്മിയും വേറെവേറെയെന്നതു പോലെ. ലക്ഷ്മിയെ ഒരിക്കലും ജഗദംബയെന്ന് പറയില്ല. ലക്ഷ്മിയെ അവരുടെ രണ്ടു കുട്ടികള് മാത്രമെ മാതേശ്വരിയെന്ന് വിളിക്കുകയുള്ളൂ. എന്നാല് ജഗദംബയെ എല്ലാ ഭാരതവാസികളും, ഏതു മതവിശ്വസികളും അമ്മ എന്ന് വിളിക്കുന്നു. ദേവീ-ദേവതകളുടെ ക്ഷേത്രങ്ങളില് പോയി അവരുടെ ഭക്തി ചെയ്യുന്നു. നാം വളരെയധികം ഭക്തി ചെയ്തിട്ടുണ്ടെന്ന് നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നു. ദാനപുണ്യങ്ങള് നിങ്ങള് ചെയ്തതു പോലെ വേറെയാരും ചെയ്തിട്ടുണ്ടാവില്ല. എല്ലാവരെക്കാളും അധികം ഭക്തി നിങ്ങളാണ് ചെയ്തിരിക്കുന്നത് ഇപ്പോള് നിങ്ങള് നിങ്ങളുടെ ഓര്മ്മ ചിഹ്നങ്ങള് ജീവിച്ചിരിക്കെ കണ്ടു. ആദിദേവനും ജഗദംബയെന്ന് പറയുന്ന ആദി- ദേവിയുമുണ്ട്. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം ജഗദംബ ധനവാനായി മാറുന്നു. നിങ്ങള് അവരുടെ മക്കളാണല്ലോ. ഇപ്പോള് നിങ്ങള് പഠിച്ചുകൊണ്ടിരിക്കുകയാണ്. അത് ജ്ഞാനത്തിന്റെ ദേവതയാണ്. മറ്റു ജ്ഞാനം കൊണ്ട് ഒരിക്കലും രാജ – റാണിയായി മാറുകയില്ല. നിങ്ങള് കുട്ടികള്ക്കറിയാം നാം ആത്മാക്കള് ശിവബാബയുടെ കുട്ടികളാണെന്ന്, ഇത് പ്രജാപിതാബ്രഹ്മാവാണ്. ശിവബാബ ബ്രഹ്മാവിലൂടെയാണ് പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യുന്നത്. ബ്രഹ്മാവിലുടെ സ്ഥാപനയെന്ന് പാടപ്പെട്ടിട്ടുമുണ്ട്. ഇത് നല്ല രീതിയില് മനസ്സിലാക്കി ധാരണ ചെയ്യണം. പറയാറുണ്ടല്ലോ സിംഹിണിയുടെ പാല് ശേഖരിക്കാന് സ്വര്ണ്ണ പാത്രം വേണം. ഈ ജ്ഞാനമാണെങ്കില് സര്വ്വശക്തിവാനായ പരമപിതാ പരമാത്മാവിന്റെതാണ്. ഇതിനും ബുദ്ധിയാകുന്ന പാത്രം സ്വര്ണ്ണത്തിന്റേതായിരിക്കണം. പുതിയ ലോകത്തില് ആത്മാവും ശരീരവും രണ്ടും സ്വര്ണ്ണമായി മാറുന്നു. ഇപ്പോള് നിങ്ങളുടെ ആത്മാവ് കല്ലുപാത്രമാണ്, ശരീരവും അങ്ങിനെത്തന്നെയാണ്. ഭാരതത്തില് തന്നെയാണ് ശ്യാമനും സുന്ദരനെന്നും പതീതവുംപാവനവും എന്നു പറയുന്നത്. വേറൊരു ഭൂഖണ്ഡത്തിലും ഇങ്ങിനെ പറയുകയില്ല, ഞങ്ങള് പതീതരെ വന്ന് പാവനമാക്കൂ എന്ന്. ദുഃഖത്തില് നിന്ന് മോചിപ്പിക്കൂ ശാന്തിയുടെ ലോകത്തേക്ക് കൊണ്ട് പോകൂ എന്നാണ് പറയുന്നത്. വിവേകികളും പറയുകയാണ് നാം ഭാരതവാസികള് പാവനമായിരുന്നുവെന്ന്. ഈ ലക്ഷ്മീനാരായണന്റെ രാജ്യം ഇവിടെയായിരുന്നു. എത്ര വലിയ ആളായാലും അവരും ഗുരുവിന്റെ പാദത്തില് വീണ് നമസ്ക്കരിക്കുന്നു. എന്തുകൊണ്ടന്നാല് ഗുരു സന്യാസം സ്വീകരിച്ചിട്ടുണ്ട്. 5 വികാരങ്ങളെ ത്യജിച്ചുവെങ്കില് വികാരികള് നിര്വികാരികളെ ബഹുമാനിക്കുന്നു. പവിത്രതയ്ക്കാണ് ബഹുമാനമുള്ളത്. ദ്വാപരയുഗം മുതല് രാജാ -റാണിയും മന്ത്രിയും ഉണ്ടാവുന്നു. സത്യയുഗത്തില് രാജാ -റാണിക്ക് മന്ത്രിയുടെ ആവശ്യമില്ല. എപ്പോഴാണോ രാജാവും റാണിയും പതിതമായി മാറുന്നത് അപ്പോഴാണ് മന്ത്രിയെ വെക്കുന്നത്. ഇപ്പോഴാണെങ്കില് വളരെ പതിതമായി മാറിയിരിക്കുകയാണ്. നൂറുകണക്കിന് മന്ത്രിമാരെയാണ് വെക്കുന്നത്. ഇതാണ് ഡ്രാമയുടെ വിധി. ബാബ പറയുകയാണ് നോക്കൂ, എങ്ങിനെയാണ് ഡ്രാമയുടെ വിധി ഉണ്ടാക്കപ്പെട്ടിരിക്കുന്നതെന്ന് . അപ്പോള് ആദ്യം തീര്ച്ചയായും ഭാരതം മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീടാണ് മറ്റ് ധര്മങ്ങളിലുള്ളവര് വരുന്നത്. ബാബ മനസ്സിലാക്കിതരുകയാണ് ഈ സമയം നിങ്ങളാണ് ജ്ഞാന-ജ്ഞാനേശ്വരിമാര്. ജഗദംബയാണ് ബ്രഹ്മാവിന്റെ പുത്രി ജ്ഞാന-ദേവത. ജഗദംബ ജ്ഞാനവാനാണ് അടുത്ത ജന്മം ധനലക്ഷമിയായി മാറുന്നത്. ഇപ്പോള് ബാബ നിങ്ങള്ക്ക് ജ്ഞാനം പഠിപ്പിക്കുകയാണ്. നിങ്ങള്ക്കറിയാം നാം അവിടെ ധനവാനായി മാറുമെന്ന്. ലോകത്തില് ആര്ക്കും തന്നെ ഇതറിയുകയില്ല അതായത് എങ്ങിനെയാണ് ലക്ഷ്മീ-നാരായണന്മാര് ഇത്രയും ധനികരായി മാറിയതെന്ന്. ലക്ഷ്മീ- നാരായണന് തന്നെയാണ് ബ്രഹ്മാ-സരസ്വതി. ബ്രഹ്മാവ് ജഗത് പിതാവാണെങ്കില് തീര്ച്ചയായും ധാരാളം ബ്രാഹ്മണരും ബ്രാഹ്മണിമാരും ഉണ്ടായിരിക്കും. നിങ്ങള് എത്ര ബ്രാഹ്മണ-ബ്രഹ്മിണിമാരാണ്. നിങ്ങള്ക്കറിയാം നമ്മള് ഈ ജ്ഞാനത്തിലുടെ ഭാവിയില് ഇത്രയും സമ്പന്നരായി മാറുമെന്ന്. ഒന്നാന്തരം സമ്പത്തിന്റെ ദേവത, ഇതിനെക്കാളും അധികം സമ്പത്ത് ആരുടെയടുത്തും ഉണ്ടാവുകയില്ല. അതിനാലാണ് പറയപ്പെടുന്നത് ജ്ഞാനം വരുമാനമാര്ഗ്ഗമാണെന്ന്. ജഡ്ജി, വക്കീല് മുതലായവര് ജ്ഞാനത്തിലൂടെയാണാകുന്നത്. എങ്കില് ഇത് വരുമാനമാണല്ലോ. ചില ചില ഡോക്ടര്മാര്ക്ക് ഓരോ കേസുകളിലും ലക്ഷങ്ങള് ലഭിക്കുന്നു. ഏതെങ്കിലും രാജാവിനോ റാണിക്കോ രാജകുമാരനോ അസുഖം വന്നു, ഡോക്ടര്മാര് അതില് നിന്ന് മോചിപ്പിച്ചുവെങ്കില് സന്തോഷത്തില് വലിയ വലിയ കെട്ടിടങ്ങള് ഉണ്ടാക്കുന്നതിന് പൈസ നല്കുന്നു. എത്ര സമ്പാദ്യമാണ് ഉണ്ടായത്. പഠിപ്പിലൂടെ തന്നെയാണ് പദവി പ്രാപ്തമാക്കുന്നത്. ഇത് നിങ്ങളുടെ പഠനവുമാണ്. ജോലിയുമാണ്.
നിങ്ങള് മധുരമായ കുട്ടികള് ഇപ്പോള് വ്യാപാരം ചെയ്യാന് വന്നിരിക്കുകയാണ്. കക്ക നല്കി ലക്ഷം സമ്പാദിക്കുന്നു. ബാബ അവിനാശി സര്ജനുമാണ്, സദാ ആരോഗ്യമുള്ളവരാക്കി മാറ്റുന്നതിനുവേണ്ടി യോഗം ബാബ പഠിപ്പിക്കുന്നു. ബാബ പറയുന്നു ഞാന് നിങ്ങള്ക്ക് ഗ്യാരണ്ടി നല്കുകയാണ് 21 ജന്മത്തേക്ക് സദാ ആരോഗ്യമുള്ളവരായിരിക്കും. അതുകൊണ്ട് ഇങ്ങിനെയുള്ള സര്ജന്റെ മരുന്ന് അര്ത്ഥം ശ്രീമതത്തിലുടെ എന്തുകൊണ്ട് നടന്നുകൂടാ. ബാബയുടെ മതത്തെ മാനിക്കൂ. എന്നെ ഓര്മ്മിക്കൂ. പറയാറുണ്ടല്ലോ ഓര്മ്മിച്ചോര്മ്മിച്ച് സുഖം നേടൂ, കലഹ ക്ലേശങ്ങളെ ഇല്ലാതാക്കി ഏവരും ശരീരത്തില് നിന്നും..ഭക്തി മാര്ഗ്ഗത്തിലൂടെ കലഹ ക്ലേശങ്ങള് അകലുന്നില്ല. വളരെയധികം സന്യാസികളും അസുഖങ്ങളായി കിടക്കാറുണ്ട്. ഭ്രാന്തന്മാരെ പോലെയായി മാറുന്നു. നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നുണ്ട്, ബാബയുടെ ശ്രീമതപ്രകാരം നടക്കുകയാണെങ്കില് നാം സദാ ആരോഗ്യവാനായിരിക്കുമെന്ന്. അവിടെ ആയുസ്സ് ശരാശരി 125-150 വര്ഷമാണ്. എന്നാല് ദ്വാപരയുഗത്തില് ഒറ്റയടിക്ക് ആയുസ്സ് 35 ആയിമാറുമെന്നല്ല. ആദ്യം 100-125, പിന്നീട് 70-80 ആയി മാറും, ഇപ്പോഴാണെങ്കില് 35-45 വയസിലേക്കെത്തി. ചെറുപ്പത്തിലേ മരണമടയുന്നു. എന്തുകൊണ്ടെന്നാല് ഭോഗികളാണ്. നിങ്ങള് കുട്ടികള്ക്കറിയാം ഇപ്പോള് ഭോഗിയില് നിന്നും യോഗിയായി മാറികൊണ്ടിരിക്കുന്നു എന്ന്. അവിടെ ആയുസ്സ് ഇത്രയും വലിയതായിരിക്കും ഒരിക്കലും അകാലമരണമുണ്ടായിരിക്കല്ല. ബാബ സ്മൃതി നല്കുന്നു നിങ്ങള്ക്ക് ഇത്രയും രാജ്യഭാഗ്യമുണ്ടായിരുന്നു. ഇപ്പോള് രാവണന് കൊളളയടിച്ചു. അവിടെ ഈ ക്ഷേത്രങ്ങളൊന്നുമില്ല. നിങ്ങളുടെ മുദ്രാവാക്യമാണ് ഭാരതത്തിന്റെ ആദി-സനാതന ദേവീ-ദേവതാ ധര്മ്മം സിന്ദാബാദ്, ബാക്കിയെല്ലാം മുര്ദാബാദ് എന്ന് അതായത് അനേകധര്മ്മങ്ങളുടെ വിനാശം. അവിടെ ഒരേ ഒരേയൊരു ഭാരതഖണ്ഡം മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഒരു ഖണ്ഡത്തില് മനുഷ്യരും വളരെ കുറവായിരിക്കും. നിങ്ങള്ക്ക് ഇങ്ങിനെ എഴുതാന് കഴിയും അല്പസമയത്തിനുള്ളില് ഭാരതത്തിന്റെ ജനസംഖ്യ 9 ലക്ഷമാകും, ബാക്കി എല്ലാവര്ക്കും വിനാശം സംഭവിക്കുമെന്നും. ഒരു ധര്മ്മത്തിന്റെ സ്ഥാപന ഇപ്പോള് നടന്നുകൊണ്ടിരിക്കുകയാണ്. പുതിയ ദേവതാ ലോകത്തില് ഒരേ ഭാഷയും ഒരേ ആചാര അനുഷ്ഠാനങ്ങളുമായിരിക്കും. ഇവിടെ ഓരോരുത്തരുടെയും രീതി അവരവരുടേതാണ്. അവിടെ ഒരു രാജ്യം, ഒരു സമുദായം ആയിരുന്നു. നിങ്ങള്ക്ക് ഇങ്ങനെയിങ്ങനെയുള്ള സ്ലോഗനുകള് ദിനപത്രങ്ങളിലും കൊടുക്കാന് കഴിയും. കുട്ടികള് ബാബയോട് ചോദിക്കുകയാണ്, പണം ചിലവഴിച്ചും ഇങ്ങനെ പത്രങ്ങളില് കൊടുക്കാമോ. ബാബ പറയുകയാണ് കൊടുക്കൂ എന്ന്. മനുഷ്യര് മനസ്സിലാക്കട്ടെ എന്താണ് നടന്നുകൊണ്ടിരിക്കുന്നതെന്ന്. പറയാറുണ്ട് ക്രിസ്തുവിനു 3000 വര്ഷങ്ങള്ക്കു മുന്പ് സ്വര്ഗ്ഗമായിരുന്നു എന്ന്.. ഒരു മതവും ഒരു സമുദായവുമായിരുന്നുവെന്ന്, സൂര്യവംശീദേവീ-ദേവതകളുടെ. ഈ മഹാഭാരതയുദ്ധത്തിനു ശേഷം സ്വര്ഗ്ഗത്തിന്റെ ഗേറ്റ് തുറന്നിരുന്നു, പത്രങ്ങളിലിടൂ, പേര് ബി കെയുടേത് വരട്ടെ. എന്നാല് ബി.കെയെന്ന് അപ്പോഴേ പറയൂ എപ്പോള് പവിത്രമാകുന്നുവോ. ബാബയെ വിളിച്ചു. ഇപ്പോള് ബാബ വന്നിരിക്കുകയാണ്. അതുകൊണ്ട് ഇനി ബാബയോട് പ്രതിജ്ഞ ചെയ്യൂ. ഭക്തിമാര്ഗ്ഗത്തില് എത്ര കഷ്ടപ്പെട്ടു, യജ്ഞങ്ങളും തപം ദാനമെല്ലാം ചെയ്തു. ആദ്യം ഒരു ശിവബാബയുടെ ഭക്തിയാണ് ചെയ്തിരുന്നത്, പിന്നീട് ദേവതകളുടേത്, ഇപ്പോള് വ്യഭിചാരി ഭക്തരുമായി. ഇപ്പോള് ബാബ നിങ്ങളെ എല്ലാ ദുഃഖങ്ങളില് നിന്നും മുക്തമാക്കുന്നു. ബാബ നിങ്ങള് കുട്ടികള്ക്ക് ജ്ഞാനം നല്കി എത്ര ഉയര്ന്നതും മനുഷ്യനില് നിന്ന് ദേവതയുമാക്കുന്നു. സത്യയുഗത്തില് നിങ്ങളുടെ പക്കല് എല്ലാം സ്വര്ണ്ണത്തിന്റെതായിരിക്കും. ബാബ നിങ്ങള്ക്ക് ശ്രീമതം നല്കി സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കുന്നു. നിങ്ങള് പിന്നെന്തുകൊണ്ട് ശ്രീമതപ്രകാരം നടക്കുന്നില്ല. ബാബ ധര്മ്മ രാജന്റെ തൂക്കുകയറില് നിന്നും മോചിപ്പിക്കുന്നു, ഗര്ഭ ജയിലിലെ ശിക്ഷകളില് നിന്നും മുക്തമാക്കുന്നു. നിങ്ങള് സ്വര്ഗ്ഗത്തില് ഗര്ഭക്കൊട്ടാരത്തില് വസിക്കുന്നു. ഇവിടെ ജയിലാണ്, എന്തുകൊണ്ടെന്നാല്മനുഷ്യര് പാപ കര്മ്മങ്ങള് ചെയ്യുന്നു. അവിടെ പഞ്ച വികാരങ്ങളേ ഇല്ല. എന്നാലും രാജാ റാണി പ്രജ എന്നിവരുടെ പദവിയില് വ്യത്യാസമുണ്ടാകും. പൈസ സമ്പാദിക്കുന്നതിനു വേണ്ടി മനുഷ്യര് പരിശ്രമം ചെയ്യുന്നുണ്ടല്ലോ. അവിടെ മന്ത്രി ഉണ്ടാവുകയില്ല. എന്തുകൊണ്ടെന്നാല് നിങ്ങള് ഇവിടത്തെ പ്രാലബ്ധമാണ് അവിടെ അനുഭവിക്കുന്നത്. ഇപ്പോള് ബാബ പറയുന്നു കുട്ടികളെ, നിങ്ങള് ശ്രീമതത്തിലൂടെ നടക്കൂ. ഞാന് ദൂരദേശത്തു നിന്നും വന്നിരിക്കുകയാണ്, പതിതശരീരത്തില്, പതിതരാജ്യത്തില്. ഇത് രാവണന്റെ രാജ്യമാണ്. നിങ്ങള് കുട്ടികള്ക്ക് സമ്പത്ത് നല്കാന് വന്നിരിക്കുകയാണ്. ഇങ്ങനെയുള്ള ബാബയുടെ ആജ്ഞ മാനിക്കാതിരിക്കുക, അവര് കുപുത്രരാണ്. വികാരത്തിനു പുറകെ ഇത്രയും തല തല്ലേണ്ട ആവശ്യമുണ്ടോ, ബാബ പറയുന്നു. ഈ വികാരങ്ങള് ദുഃഖം നല്കുന്നതാണ്. പതിതരെ പാവനമാക്കി മാറ്റുക ഇതാണ് എന്റെ കര്ത്തവ്യം. എത്ര സ്നേഹത്തോടു കൂടിയാണ് മനസ്സിലാക്കി തരുന്നത്- കഴിച്ചോളൂ, കുടിച്ചോളൂ സുഖമായി ഇരിക്കൂ, എന്നാല് ഇത് ഓര്ക്കണം, നമ്മള് ശിവബാബയുടെ അടുത്ത് വന്നിരിക്കുകയാണ്. ബാബയിലൂടെ നമ്മുടെ പാലനയുണ്ടാകുന്നു. അഥവാ മിത്ര സംബന്ധികള്, മുതലായവര് നല്കിയ വസ്ത്രം അണിയുകയാണെങ്കില് അവരുടെ ഓര്മ്മ വന്നുകൊണ്ടിരിക്കും പദവി ഭ്രഷ്ടമാകും. ഇവിടെ ശിവബാബയുടെ ഭണ്ഡാരിയില് നിന്നും പതിതപാവനനായ ബാബയുടെ യജ്ഞത്തില് നിന്നും സംരക്ഷണ എടുക്കണം, അല്ലാതെ പതിത വീട്ടില്നിന്നും അല്ല. ഇനി ആരെങ്കിലും നല്കിയ വസ്തുക്കള് കൈവശം വെയ്ക്കുകയാണെങ്കില് അത് ഓര്മ്മ വന്നുകൊണ്ടിരിക്കും. അതുകൊണ്ടാണ് പറയുന്നത്, അന്തിമ സമയം ആരാണോ സ്ത്രീയെ സ്മരിക്കുന്നത്……. എത്ര നല്ല അവസ്ഥ ഉണ്ടായിരിക്കണം. കുടുംബത്തില് ഇരുന്നും ബുദ്ധികൊണ്ട് മനസ്സിലാക്കണം. ഇതെല്ലാം ഇല്ലാതായതു തന്നെയാണ്, എന്റേത് ഒരു ബാബ മാത്രം. ബാബയുടെ മാല എപ്പോഴെങ്കിലും ഓര്മ്മിക്കാറുണ്ടോ. ഞാന് നിങ്ങള് കുട്ടികള്ക്ക് സ്മൃതി നല്കുകയാണ് എന്നെ ഓര്മ്മിക്കൂ, നിങ്ങള്ക്ക് വളരെയധികം ബലം ലഭിക്കും, വികര്മ്മം വിനാശമാകും പ്രബലരായിത്തീരും, ആ ലക്ഷ്മീനാരായണന്മാര് പ്രബലരല്ലേ. ആരാണോ പ്രബലരാകുന്നവര് അവര് രാജ്യ ഭാഗ്യം നേടുന്നു. ബാബ( ബ്രഹ്മാബാബ) തന്റെ ഉദാഹരണം പറയുകയാണ് ഞാന് 12 ഗുരുക്കന്മാരെ വെച്ചിരുന്നു, ഗുരു പറഞ്ഞു അതിരാവിടെ എഴുന്നേറ്റ് 1000 പ്രാവശ്യം മാല ജപിക്കൂ എന്ന്, ഞാന് പറഞ്ഞു കാലത്തല്ലാതെ വേറെ ഏതെങ്കിലും സമയം പറയൂ എന്ന്, മുഴുവന് ദിവസവും ജോലി തിരക്കില് ക്ഷീണിച്ചുപോകുന്നു. നിങ്ങളും പറയുന്നു ബാബാ അതിരാവിലെ എഴുന്നേല്ക്കാന് സാധിക്കുന്നില്ല. ബാബ പറയുന്നു- ഇങ്ങിനെ പറയരുത്, ഞങ്ങള്ക്ക് പവിത്രമായിരിക്കാന് സാധിക്കില്ല, ഓര്മ്മയില് ഇരിക്കാന് സാധിക്കില്ല എന്ന്, ഓര്മ്മിക്കാന് സാധിക്കുന്നില്ല എങ്കില് വികര്മ്മം എങ്ങനെ വിനാശമാകും. നിങ്ങള്ക്ക് തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറുക തന്നെ വേണം. ഇത് അന്തിമ ജന്മമാണ്, തീര്ച്ചയായും പവിത്രമായി മാറൂ. ബാബയുടെ ശ്രീമതത്തിലൂടെ നടക്കുന്നില്ലാ എങ്കില് എന്തു പദവി ലഭിക്കും. അര കല്പ്പം എന്നെ വിളിച്ചു, ഇപ്പോള് ഞാന് പറയുന്നു, പാവനമായി മാറി എന്നെ ഓര്മ്മിക്കൂ മറ്റുള്ളവര്ക്കും വഴി പറഞ്ഞുകൊടുത്തുകൊണ്ടേയിരിക്കു, സന്ദേശം നല്കിക്കൊണ്ടേയിരിക്കൂ. ബാബ പറയുന്നു മന്മനാഭവ. മരണം മുന്നില് നില്ക്കുകയാണ്. നിങ്ങളെ തന്നെയാണ് സന്ദേശവാഹകന് എന്നും വഴികാട്ടി എന്നും പറയുന്നത്. നിങ്ങള് ബ്രാഹ്മണര്ക്കല്ലാതെ വേറെ ആര്ക്കും സന്ദേശകരാകാന് സാധിക്കുകയില്ല. പതിത പാവനനായ ശിവബാബ വന്നിരിക്കുകയാണ് ആരിലാണ് പ്രവേശിക്കുന്നത്, ഇതും എഴുതപ്പെട്ടിട്ടുണ്ട്. ബ്രഗ്മാവിലൂടെ സ്ഥാപന എന്നാല് ഇതാരും മനസ്സിലാക്കുന്നില്ല.. സൂക്ഷ്മവതനത്തില് പ്രജാപിതാ ബ്രഹ്മാവ് ഉണ്ടാകുമോ, ഇവിടെ നിന്നു തന്നെ പതിതത്തില് നിന്നും പാവനമായി മാറണം. സൈലന്സിന്റെ ബലത്തിലൂടെയാണ് സ്ഥാപന നടക്കുന്നത്. സയന്സിന്റെ ബലത്തിലൂടെ വിനാശവും. എല്ലാവരും പറയുകയാണ് ശാന്തി എങ്ങനെ ലഭിക്കും എന്ന്. വാസ്തവത്തില് ആത്മാവു തന്നെയാണ് ശാന്ത സ്വരൂപം. ഇവിടെ പാര്ട്ട് അഭിനയിക്കാന് വന്നിരിക്കുകയാണ്. ഇവിടെ എങ്ങിനെ ശാന്തമായിരിക്കുവാന് കഴിയും അവിടെ ശാന്തിധാമത്തില് ശാന്തി ലഭിക്കും ഇവിടെയാണെങ്കില് ദുഃഖമേ ലഭിക്കൂ. സത്യയുഗത്തില് സൂഖവും ശാന്തിയും രണ്ടും ഉണ്ടായിരിക്കും.
ഇപ്പോള് നിങ്ങള് കുട്ടികള് ഇവിടെ സന്മുഖത്ത് കേട്ടു കൊണ്ടിരിക്കുകയാണ്. ബാബ പറയുന്നു- പതിതര് ഒരിക്കലും ഞാനുമായി കൂടി കാഴ്ച നടത്തുകയില്ല, ഇല്ലായെങ്കില് കൊണ്ടു വരുന്ന ബ്രാഹ്മണിയ്ക്കാകും പാപം വരുക.( ഇന്ദ്രസഭയിലെ ദേവതയുടെ ഉദാഹരണമുണ്ടല്ലോ) വാസ്തവത്തില് ഇതു തന്നെയാണ് ഇന്ദ്രസഭ. ഇത് ജ്ഞാനദേവത, പുഷ്യരാഗദേവതയുമാണ്. അതുകൊണ്ട് കൂടുതല് ബുദ്ധിമുട്ട് ഉണ്ടാക്കും. ബാബ കടുത്ത വിലക്ക് വെയ്ക്കുകയാണ്. ഒരു പതിതരെയും കൊണ്ടു വരരുത്. പണ്ട് ബാബ ചോദിച്ചിരുന്നു. പ്രതിജ്ഞ ചെയ്തിട്ടുണ്ടോ എന്ന്. അപ്പോള് പറഞ്ഞിരുന്നു പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ് എന്ന്. എപ്പോഴാണോ ഉറച്ച നിശ്ചയം വരുന്നത് അപ്പോള് കാണാം. ബാബയെ കണ്ടതിനു ശേഷം വികാരത്തിലേക്ക് പോവുകയാണെങ്കില് 100 ഇരട്ടി ശിക്ഷ ലഭിക്കും ബാബ മനസ്സിലാക്കും ഒരു പക്ഷെ കുട്ടിയുടെ ഭാഗ്യത്തില് ഇല്ല. ബാബ ഭാഗ്യമുണ്ടാക്കുന്നതിന് പുരുഷാര്ത്ഥം പറഞ്ഞു തരുകയാണ്, എന്നിട്ടും ഇങ്ങനെയുള്ള ബാബ പറയുന്നത് അംഗീകരിക്കുന്നില്ല എങ്കില് ഗതി എന്തായിരിക്കും. ബാബയ്ക്ക് ദയ തോന്നുകയാണ് ബാബ പറയുന്നു സ്വയത്തെ പരിവര്ത്തനപ്പെടുത്തിക്കൊണ്ടേ പോകൂ, ഇങ്ങനെയൊരിക്കലും പോകെ പോകെ മരിച്ചുപോകുന്നവരായിരിക്കരുത്. പേടിയുണ്ടായിരിക്കണം നമുക്ക് ബാബയെ ഓര്മ്മിച്ച് പാപഭാരം ഇറക്കി വെയ്ക്കണം. ശരി.
എല്ലാവരുടെയും സദ്ഗതി ചെയ്യുന്നയാള് ഒരു ശിവബാബയാണ്, ആ ഫോട്ടോ കാണിച്ചുതരാനും കഴിയില്ല, ദിവ്യദൃഷ്ടിയിലൂടെ കാണാനേ കഴിയൂ. ബാക്കി അറിയുന്നതിലൂടെ കാണാം. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. അന്തിമകാലത്ത് ഒരു ബാബയെ ഓര്മ്മിക്കാനുള്ള അവസ്ഥ ഉണ്ടാക്കിയെടുക്കണം. രണ്ടാമത് ഒരാളുടെ ഓര്മ്മ വരരുത്. ഇതെല്ലാം വിനാശമാകാനുള്ളതാണെന്ന് ബുദ്ധിയില് ഉണ്ടായിരിക്കണം.
2. അവരവരെ തിരുത്തണം, ഈ അന്തിമ ജന്മത്തില് തീര്ച്ചയായും പവിത്രമായി മാറണം. പേടിയുണ്ടായിരിക്കണം, നമ്മളില് നിന്നും ഒരു തരത്തിലുള്ള പാപ കര്മ്മവും ഉണ്ടാവരുത്.
വരദാനം:-
നമ്പര്വണ് ബിസിനസ്മാന് സ്വയം ബിസിയായിരിക്കാനുള്ള മാര്ഗം അറിയാം. ബിസിനസ്മാന് എന്നാല് ഒരു സങ്കല്പം പോലും വ്യര്ത്ഥമാകാത്തയാള്, ഓരോ സങ്കല്പത്തിലും സമ്പാദ്യമായിരിക്കണം. ആ ബിസിനസ്മാന് ഓരോരോ പൈസയും കാര്യത്തിലുപയോഗിച്ച് കോടി മടങ്ങാക്കുന്നതു പോലെ ഇങ്ങനെ താങ്കളും ഓരോരോ സെക്കന്റും സങ്കല്പത്തിലും സമ്പാദിച്ചുകാണിക്കൂ അപ്പോള് കോടിപതിയാകും. ഇതിലൂടെ ബുദ്ധിയുടെ അലച്ചില് അവസാനിക്കും വ്യര്ത്ഥസങ്കല്പങ്ങളുടെ പരാതിയും സമാപ്തമാകും.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!