16 March 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
15 March 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ - നിങ്ങള് ബ്രാഹ്മണര് യജ്ഞ രക്ഷകരാണ്, ഈ യജ്ഞം തന്നെയാണ് നിങ്ങള്ക്ക് മനസിന് ഇച്ഛിക്കുന്ന ഫലം നല്കുന്നത്.
ചോദ്യം: -
ഏത് രണ്ട് കാര്യങ്ങളുടെ ആധാരത്തിലുടെയാണ് 21 ജന്മങ്ങളിലേക്ക് സര്വ്വ ദുഃഖങ്ങളില് നിന്നും മുക്തരാകുന്നത്?
ഉത്തരം:-
സ്നേഹത്തോടെ യജ്ഞത്തിന്റെ സേവനം ചെയ്താല്, ബാബയെ ഓര്മ്മിച്ചാല് 21 ജന്മം ഒരിക്കലും ദുഃഖമുണ്ടാകില്ല. ദുഃഖത്തിന്റെ കണ്ണുനീര് ഒഴുകില്ല. നിങ്ങള് കുട്ടികള്ക്ക് വേണ്ടിയുള്ള ബാബയുടെ ശ്രീമത്താണ്- കുട്ടികളേ ബാബയെ അല്ലാതെ മിത്ര സംബന്ധി, സുഹൃത്തുക്കള് തുടങ്ങിയ ആരെയും ഓര്മ്മിക്കരുത്. ബന്ധനമുക്തമായി സ്നേഹത്തോടെ യജ്ഞത്തെ സംരക്ഷിച്ചാല് മനസ്സ് ഇച്ഛിക്കുന്ന ഫലം ലഭിക്കും.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
കുട്ടിക്കാല ദിനങ്ങള് മറക്കരുത്..
ഓം ശാന്തി: മധുരമധുരമായ കുട്ടികള് ഗീതം കേട്ടു ഒപ്പം അതിന്റെ അര്ത്ഥവും മനസ്സിലായി, അതായത് ഇത് നമ്മുടെ ഈശ്വരീയ ജന്മമാണ്, ഈ ജന്മത്തില് നാം ആരെയാണോ മമ്മാ ബാബാ എന്ന് വിളിക്കുന്നത്, ആ ബാബയുടെ മതമനുസരിച്ച് നടക്കുന്നതിലൂടെ നാം വിശ്വത്തിന്റെ അധികാരികളാകുന്നു. കാരണം, ബാബ പുതിയ വിശ്വത്തിന്റെ രചയിതാവാണ്. ഈ നിശ്ചയത്തോടെയാണ് നിങ്ങള് ഇവിടെ ഇരിക്കുന്നത്. കൂടാതെ വിശ്വ അധികാരത്തിന്റെ ആസ്തിയും നേരുന്നു. ഈ പഴയ വിശ്വത്തിന് വിനാശം സംഭവിക്കാന് പോകുന്നു. ഇതില് ഒരു സുഖവുമില്ല. സര്വരും ഈ വിഷയ സാഗരത്തില് മുങ്ങിക്കൊണ്ടിരിക്കുന്നു. രാവണന്റെ ജയിലില് ദുഃഖിതരായി സര്വ്വര്ക്കും മരിക്കണം. ബാബ ഇപ്പോള് കുട്ടികള്ക്ക് ആസ്തി നല്കാന് വന്നിരിക്കുകയാണ്. നാം ആരുടേതായിരിക്കുന്നുവോ ആ ബാബയില് നിന്നും ആസ്തിയെടുക്കണമെന്ന് കുട്ടികള്ക്കറിയാം. ബാബ നമുക്ക് രാജയോഗം പഠിപ്പിച്ചുതരുന്നു. വക്കീലാകാന് പഠിക്കുന്നവര് പറയും ഞങ്ങള് വക്കീലാകും. അതുപോലെ ബാബ പറയുന്നു. ഞാന് നിങ്ങളെ സ്വര്ഗ്ഗത്തിന്റെ ഡബിള് കിരീടധാരിയാക്കും. ശ്രീലക്ഷ്മി നാരായണനാക്കും അഥവാ അവരുടെ കുലത്തിന്റെ ആസ്തി നല്കാന് വന്നിരിക്കുകയാണ്. അതിനുവേണ്ടി നിങ്ങള് രാജയോഗം പഠിച്ചുകൊണ്ടിരിക്കുന്നു. ഈ കാര്യങ്ങള് മറക്കരുത്. മായ മറപ്പിക്കും, പരംപിതാ പരമാത്മാവില് നിന്നും മുഖം തിരിപ്പിക്കും. മായയുടെ ജോലിതന്നെ ഇതാണ്. മായയുടെ രാജ്യം തുടങ്ങിയപ്പോള് മുതല് തന്നെ നിങ്ങളുടെ മുഖം തിരിഞ്ഞു വന്നു. ഇപ്പോള് ഒരു പ്രയോജനത്തിനും കൊള്ളാത്തവരായി. മുഖം മനുഷ്യന്റേതാണ്, എന്നാല് സ്വഭാവം പൂര്ണ്ണമായും കുരങ്ങിന്റേതാണ്. ഇപ്പോള് നിങ്ങളുടെ മുഖം മനുഷ്യന്റേതും സ്വഭാവം ദേവതകളുടേതും ആകുകയാണ്. അതുകൊണ്ട് ബാബ പറയുന്നു കുട്ടിക്കാലം മറക്കരുത്. ഇതില് യാതൊരു ബുദ്ധിമുട്ടുമില്ല. നിര്ബന്ധനരായിട്ടുള്ളവരെ വളരെ ഭാഗ്യശാലി എന്നു വിളിക്കും. ആ ലൗകീക അച്ഛനും അമ്മയും വികാരത്തിലേക്ക് ഇറക്കിവിടുന്നവരാണ്. എന്നാല് ഈ അമ്മയും അച്ഛനും സ്വര്ഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നവരാണ്,ജ്ഞാന സ്നാനം ചെയ്യിപ്പിക്കുന്നു. ആരാമത്തോടെ ഇരിക്കുന്നു. ങ്ഹാ, ശരീരം കൊണ്ട് ജോലിയൊക്കെ ചെയ്യണം. പരിധിയില്ലാത്ത അച്ഛനില് നിന്നും ആസ്തി ലഭിക്കുന്നു. അവരെ മറ്റാരുടെയും ഓര്മ്മ ബുദ്ധിമുട്ടിക്കില്ല അഥവാ ഏതെങ്കിലും ബന്ധനമുണ്ടെങ്കില് പിന്നെ അവരുടെ ഓര്മ്മ ബുദ്ധിമുട്ടിക്കും. ചിലര്ക്ക് സംബന്ധികളുടെ ഓര്മ്മ വരുന്നു, സുഹൃത്തുക്കളുടെ ഓര്മ്മ വരുന്നു, സിനിമയുടെ ഓര്മ വരുന്നു. നിങ്ങളോട് ബാബ പറയുന്നു മറ്റാരെയും ഓര്മ്മിക്കരുത്. യജ്ഞത്തിന്റെ സേവനം ചെയ്യൂ. ബാബയെ ഓര്മ്മിക്കൂ. എങ്കില് 21 ജന്മം നിങ്ങള് ഒരിക്കലും ദുഃഖിക്കേണ്ടി വരില്ല. ദുഃഖത്തിന്റെ കണ്ണുനീര് ഒഴുക്കില്ല. ഇങ്ങനെയുള്ള പരിധിയില്ലാത്ത ആ അമ്മയെയും അച്ഛനെയും ഒരിക്കലും ഉപേക്ഷിക്കരുത്. യജ്ഞസേവ ചെയ്യണം. നിങ്ങളാണ് യജ്ഞ രക്ഷകര്. യജ്ഞത്തിലെ എല്ലാ പ്രകാരത്തിലുള്ള സേവനവും ചെയ്യണം. ഈ യജ്ഞം മനസ്സ് ഇച്ഛിക്കുന്ന ഫലം നല്കുന്നു. അര്ത്ഥം ജീവന് മുക്തി, സ്വര്ഗ്ഗത്തിന്റെ രാജ്യാധികാരം നല്കുന്നു. എങ്കില് ഇങ്ങനെയുള്ള യജ്ഞത്തെ എത്ര സംരക്ഷിക്കണം, എത്ര ശാന്തമായിരിക്കണം ആര് വന്നാലും അവര്ക്ക് ഇവിടെ സുഖശാന്തിയുള്ളതായി മനസ്സിലാകണം. ഇവിടെ ഉറക്കെ സംസാരിക്കുന്നത് ഒട്ടും നല്ലതല്ല. രാവണന്റെ രാജ്യത്തില് നിന്ന് മോചിതനായി വന്നിരിക്കുന്നു. ഇപ്പോള് നാം രാമരാജ്യത്തിലേക്ക് പോകും. ബന്ധനമുക്തരായിരിക്കുന്നവര് വളരെ ഭാഗ്യശാലികളാണ്. ലക്ഷാധിപതികളും കോടിപതികളേക്കാളും അവര് മഹാ സൗഭാഗ്യശാലികളാണ്. ബന്ധനങ്ങളെല്ലാം പൊട്ടിപ്പോയി പരിധിയില്ലാത്ത ബാബയില് നിന്ന് ആസ്തിയെടുക്കന്നവരെയാണ് മഹാ സൗഭാഗ്യശാലിയെന്ന് പറയുന്നത്. ബന്ധനമുക്തരായി ബാബയില് നിന്ന് ആസ്തിയെടുക്കുന്നവരുടെ ഭാഗ്യം എത്രയാണ് തുറക്കപ്പെടുന്നത്. വെളിയില് മഹാനരകമാണ്. അവിടെ ദുഃഖമല്ലാതെ സുഖമൊന്നുമില്ല. ഇപ്പോള് ബാബ പറയുന്നു. മറ്റ് സര്വ്വ ചിന്തകളെയും ഉപേക്ഷിച്ച് യജ്ഞത്തിന്റെ സേവനം സ്നേഹത്തോടെ ചെയ്യൂ, ധാരണ ചെയ്യൂ. ആദ്യമാദ്യം തന്റെ ജീവിതത്തെ വജ്രസമാനമാക്കണം, അതിനായി ശ്രീമത്തനുസരിച്ച് നടക്കണം. ഇവിടെ എല്ലാ കുട്ടികളും ബന്ധനത്തില് നിന്ന് മോചിതരാണ്. തന്റെ സ്വഭാവവും വളരെ നല്ലതായിരിക്കണം, സതോപ്രധാനമാകണം. അല്ലെങ്കില് സതോപ്രധാനരാജ്യത്തില് ഉയര്ന്ന പദവി നേടാന് സാധിക്കില്ല. യജ്ഞത്തില് നിന്ന് എന്താണോ ലഭിക്കുന്നത് അത് സ്വീകരിക്കണം. ബാബ അനുഭവിയാണ്. എത്ര വലിയ വജ്രവ്യാപാരിയായിരുന്നു എന്നിട്ടും ആശ്രമത്തില് പോകുമ്പോള് ആ ആശ്രമത്തിന്റെ നിയമമനുസരിച്ച് പൂര്ണ്ണമായും നടക്കുമായിരുന്നു. എനിക്ക് ഇന്ന സാധനം തരൂ എന്ന് അവിടെ ചോദിക്കാറില്ല. എന്ത് ഭോജനമാണോ സര്വ്വര്ക്കും നല്കുന്നത് അതേ ഭോജനം വളരെ കുലീനതയോടെ കഴിക്കും. ഈ ഈശ്വരീയ ആശ്രമത്തില് വളരെ ശാന്തി വേണം.
ആരാണോ പ്രിയതമന്റെ കൂടെ……..ഇവിടെയാണെങ്കില് ബാപ്ദാദ രണ്ടുപേരും ഉണ്ട്. സന്മുഖത്തിരുന്ന് കേള്ക്കുന്നു. ഇപ്പോള് സേവനത്തിന് യോഗ്യനല്ലായെങ്കില് പിന്നെ കല്പ-കല്പാന്തരം പദവി ഭ്രഷ്ടമാകും. അന്ധന്മാരുടെ ഊന്നുവടിയായി സര്വ്വര്ക്കും ഈ മഹാമന്ത്രം നല്കണം. ഇതാണ് സഞ്ജീവനി അമൃത്. ചിലരെയൊക്കെ മായ പൂര്ണ്ണമായും ബോധം കെടുത്തുന്നു. ബാബയെയും ആസ്തിയെയും ഓര്മ്മിക്കൂ എന്ന് ഈ യുദ്ധമൈതാനത്തിലാണ് പറയുന്നത്. ഇതാണ് സഞ്ജീവനി അമൃത്. നിങ്ങളാണ് ഹനുമാന്, സംഖ്യാക്രമമനുസരിച്ച് മഹാവീരനാകുന്നു. വളരെയധികം പേര് ബോധം കെട്ടുപോകുന്നു. അവരെ ബോധത്തിലേക്ക് കൊണ്ടുവരണം. ജീവിതം കുറച്ചെങ്കിലും ശ്രേഷ്ഠമാകുവാനായി അവരെ ബോധത്തിലേക്ക് കൊണ്ടുവരണം. ദേഹത്തിലും മോഹമുണ്ടാകരുത്. മോഹം വെയ്ക്കേണ്ടത് ബാബയിലും അവിനാശി ജ്ഞാന രത്നങ്ങളിലുമാണ്. ധാരണ എത്രയുണ്ടോ അത്രയും മറ്റുള്ളവരേയും ചെയ്യിപ്പിക്കും. ബാബ പറയുന്നു – എനിക്ക് ജ്ഞാനത്തെ പ്രയോഗത്തില് കൊണ്ടുവരുന്ന ആത്മാക്കളാണ് പ്രിയപ്പെട്ടത്. പ്രദര്ശിനിയുടെ സേവനത്തിനായി ബാബ ജ്ഞാനി കുട്ടികളെ അന്വേഷിക്കുന്നു. മനസ്സിലാക്കികൊടുക്കാന് വളരെ സഹജമാണ്. വലിയ വലിയ ആള്ക്കാര് കേട്ട് സന്തോഷിക്കാറുണ്ട്. ജീവിതം ഈ സ്ഥാപനത്തിലൂടെ ശരിയാകും എന്ന് മനസ്സിലാകുന്നു. എന്നാല് ഇതും കോടിയില് വിരളം പേര് മാത്രമേ മനസ്സിലാക്കുന്നുള്ളു. ഇതാണ് പരിധിയില്ലാത്ത സന്ന്യാസം. എന്തൊക്കെയാണോ ഈ പഴയ ലോകത്തില് കാണുന്നത്, ഇതു സര്വ്വതും നശിക്കും. ഇപ്പോള് ബാബയില് നിന്ന് ആസ്തിയെടുക്കണം, തിരിച്ചു മടങ്ങണം. വീണ്ടും നാം സൂര്യവംശി കുലത്തില് പോയി രാജ്യം ഭരിക്കും, രാജ്യം ഭരിച്ചിരുന്നു, പിന്നീട് മായയാണ് തട്ടിയെടുത്തത്. എത്ര സഹജമായ കാര്യമാണ് മധുര മധുരമായ ബാബയെ ഓര്മ്മിക്കണം. മനസ്സ് ബാബയുടെ അടുത്ത് മുഴുകി ഇരിക്കണം. ബാക്കി കര്മ്മേന്ദ്രിയങ്ങളിലൂടെ കര്മ്മം ചെയ്യണം. ശ്രീമത്തനുസരിച്ച് നടക്കണം. ഓമനകളായ മധുരമധുരമായ കുട്ടികളെ, വായില് നിന്ന് സദാ ജ്ഞാന രത്നങ്ങള് വരണം, കല്ലുകള് വരരുത് എന്ന് ബാബ പറയുന്നു. ലോകത്തിലെ വാര്ത്തകളെ കുറിച്ചുള്ള കാര്യങ്ങള് പറയാതിരിക്കൂ. അല്ലെങ്കില് സംസാരം കടുത്തതാകും.
നിങ്ങളുടെ പക്കല് രത്നങ്ങളുടെ സഞ്ചിയുണ്ട്, പരസ്പരം രത്നങ്ങള് നല്കിക്കൊണ്ടിരിക്കു. വിനാശി ധനം ദാനം ചെയ്യുന്നു. ഭാരതത്തെ മഹാദാനി എന്ന് വിളിക്കുന്നു. ഇപ്പോള് ബാബ കുട്ടികള്ക്ക് ദാനം ചെയ്യുന്നു. ബാബാ ശരീര സഹിതം ഈ സര്വ്വവും അങ്ങയുടേതാണ് ഇങ്ങനെ കുട്ടികളും ബാബയ്ക്ക് ദാനം ചെയ്യുന്നു. ബാബ പിന്നെ പറയും- ഈ വിശ്വചക്രവര്ത്തി പദവി കുട്ടിയുടേതാണ്. ഈ പഴയലോകത്തിലെ സര്വ്വതും നശിക്കാന് പോകുന്നു. പിന്നെ എന്തുകൊണ്ട്, നാം ബാബയോട് വ്യാപാരം ചെയ്തുകൂടാ. ബാബാ ഇത് സര്വ്വതും അങ്ങയുടേതാണ്. ഭാവിയില് ഞങ്ങള്ക്ക് രാജ്യം നല്കണം. ഞങ്ങള് ഇത് മാത്രമേ ആഗ്രഹിക്കുന്നുള്ളു. മറ്റൊരു വസ്തുവിന്റെയും ആവശ്യം ഞങ്ങള്ക്കില്ല. നാം ശരീരവും മനസ്സും ധനവും കൊടുത്താല് പിന്നീട് പട്ടിണി കിടന്ന് മരിക്കുമെന്ന് ആരും ചിന്തിക്കരുത്. ഇത് ശിവബാബയുടെ ഭണ്ഡാരമാണ്. സര്വ്വരുടെയും ശരീര നിര്വ്വഹണം ഇതിലൂടെ നടക്കുന്നു. നടന്നുകൊണ്ടിരിക്കും. ദ്രൗപദിയുടെ ഉദാഹരണമുണ്ട്. ഇപ്പോള് പ്രാവര്ത്തികമായി ആ പാര്ട്ട് നടന്നുകൊണ്ടിരിക്കുന്നു. ശിവബാബയുടെ ഭണ്ഡാരം സദാ നിറഞ്ഞതാണ്. ഇതും ഒരു പരീക്ഷയായിരുന്നു, ഭയം തോന്നിയവര് സര്വ്വരും പോയി. ബാക്കി കൂടെ നിന്നവര് മുന്നോട്ട് വന്നു. പട്ടിണി കിടന്ന് മരിക്കുന്ന കാര്യമൊന്നുമുണ്ടാകില്ല. ഇപ്പോള് കുട്ടികള്ക്കുവേണ്ടി കൊട്ടാരം പണിതുകൊണ്ടിരിക്കുന്നു. നന്നായിരിക്കണമെങ്കില് പരിശ്രമിച്ച് തന്റെ ഉയര്ന്ന പദവി ഉണ്ടാക്കണം. ഇത് കല്പ-കല്പത്തിന്റെ കളിയാണ്. ഇപ്രാവശ്യം പരീക്ഷയില് തോറ്റാല് കല്പകല്പാന്തരം അങ്ങനെ സംഭവിക്കും. മമ്മാ ബാബയുടെ സിംഹാസനത്തില് ഇരിക്കത്തക്ക രീതിയില് ജയിക്കണം. 21 ജന്മം, ഒരു സിംഹാസനത്തിനു ശേഷം അടുത്ത സിംഹാസനം അങ്ങിനെയായിരിക്കും. ഒരേ ഒരു ബാബയെ അല്ലാതെ മറ്റാരെയും ഓര്മ്മിക്കരുത്. മുരളി എഴുതുന്നത് വളരെ നല്ല സേവനമാണ്, സര്വ്വരും സന്തുഷ്ടരാകും, ആശീര്വദിക്കും. ബാബ എന്ന വാക്ക് വളരെ നല്ലതാണ് അല്ലെങ്കില് അവര് മറുപടി എഴുതും ആ വാക്ക് നല്ലതല്ല. ബാബാ, ഞങ്ങള്ക്ക് വാണിയിലെ ചില ചില വാക്യങ്ങള് മുറിച്ച് കളഞ്ഞിട്ടാണ് അയയ്ക്കുന്നത്. ഞങ്ങളുടെ രത്നങ്ങള് മോഷണം ചെയ്യപ്പെടുന്നു. ബാബാ, ഞങ്ങള് അധികാരികളാണ്- അങ്ങയുടെ മുഖത്തില് നിന്ന് വരുന്ന രത്നങ്ങള് സര്വ്വതും ഞങ്ങളുടെ അടുത്തേക്ക് എത്തണം. അനന്യരായ കുട്ടികള് മാത്രമേ ഇങ്ങനെ പറയുകയുമുള്ളു. മുരളിയുടെ സേവ വളരെ നല്ല രീതിയില് ചെയ്യണം. മറാഠി, ഗുജറാത്തി തുടങ്ങി സര്വ്വ ഭാഷകളും പഠിക്കണം.ബാബ ദയാഹൃദയനായിരിക്കുന്നതുപോലെ കുട്ടികളും ദയാ ഹൃദയരാകണം. പുരുഷാര്ത്ഥം ചെയ്ത് ജീവിതം ശ്രേഷ്ഠമാക്കുന്നതിനുവേണ്ടി സഹായിയാകണം. ബാക്കി ആ ലോകത്തിലെ ജീവിതം തികച്ചും ഒരു സാരവുമില്ലാത്തതാണ്. പരസ്പരം മുറിവേല്പ്പിച്ചുകൊണ്ടിരിക്കുന്നു. എത്ര പതീതമാണ്. ഇപ്പോള് എന്തുകൊണ്ട് നമുക്ക് ബാബയുടെ ശ്രീമത്തനുസരിച്ച് നടന്നുകൂടാ. ബാബാ ഞാന് അങ്ങയുടേതാണ്, അങ്ങ് ഏത് സേവനത്തില് വെയ്ക്കാന് ആഗ്രഹിക്കുന്നുവോ അതുപോലെ ചെയ്യൂ. പിന്നെ ഉത്തരവാദിത്വം ബാബയുടേതാകുന്നു. ആശ്രയത്തില് വരുന്നവരെ ബാബ സര്വ്വ ബന്ധനങ്ങളില്നിന്നും മുക്തരാക്കും. ഈ ലോകത്തില് അഴുക്ക് പിടിച്ചിരിക്കുകയാണ്. ഈശ്വരന് സര്വ്വവ്യാപിയെന്ന് പറഞ്ഞ് മുഖം തിരിപ്പിക്കുന്നു. സര്വ്വവ്യാപിയാണെങ്കില് അടുത്തല്ലേ ഇരിക്കുന്നത് പിന്നെ ഹേ പ്രഭൂ…എന്ന് വിളിക്കേണ്ട ആവശ്യമെന്താണ്. മനസിലാക്കി കൊടുക്കുമ്പോള് തര്ക്കിക്കുന്നു. നോക്കൂ, ഭഗവാന് സ്വയം പറയുന്നു-ഞാന്ഒരിക്കലും സര്വ്വവ്യാപിയാണെന്ന് പറഞ്ഞിട്ടില്ല. ഇത് ഭക്തിമാര്ഗ്ഗത്തിലുള്ളവരാണ് എഴുതിയത്. ഞാനും പഠിച്ചിരുന്നു എന്നാല് ഇത് നിന്ദയാണെന്ന് അപ്പോള് അറിയില്ലായിരുന്നു. ഭക്തന്മാര്ക്ക് ഒന്നും അറിയില്ല, എന്താണോ പറയുന്നത് അതെല്ലാം സത്യമാണെന്ന് അംഗീകരിക്കുന്നു. ബാബ എത്ര നല്ല രീതിയിലാണ് മനസിലാക്കി തരുന്നത്. പിന്നീട് വെളിയില് പോയി പ്രശ്നമുണ്ടാക്കുന്നു. എങ്കില് പിന്നെ അവിടെ പോയി ദാസ ദാസികളും, തൂപ്പുകാരുമാകും. അവസാന സമയമാകുമ്പോള് നിങ്ങള്ക്ക് പൂര്ണ്ണമായും അറിയാന് സാധിക്കുമെന്ന് ബാബ പറഞ്ഞിട്ടുണ്ട്. സാക്ഷാത്കാരം ചെയ്തുകൊണ്ടിരിക്കും ഒപ്പം ഇന്നയാള് ഇന്നതാകും എന്ന് ഓരോരോരുത്തരുടെയും കാര്യം പറയും. പിന്നെ ആ സമയം തല കുനിക്കേണ്ടി വരും. പിന്നെ, രാജ്യം ഭരിക്കാന് പോകുന്നവരുടെ ആ സന്തോഷം അല്ലാത്തവര്ക്കുണ്ടാകില്ല. ഇത് എന്താണ് സംഭവിച്ചത് എന്ന് മനസ്സിനുള്ളില് മുള്ള് ഏല്ക്കുന്നപോലെ കൊള്ളും എന്നാല് വളരെ വൈകിപ്പോയി, വളരെ പശ്ചാത്തപിക്കും. ഒന്നുമുണ്ടാവുകയില്ല. നിങ്ങള്ക്ക് ഇത്ര മനസിലാക്കി തന്നിരുന്നു, എന്നിട്ടും നിങ്ങള് ഇങ്ങനെ ചെയ്തിരുന്നു, ഇപ്പോള് തന്റെ അവസ്ഥ നോക്കൂ എന്ന് ബാബ പറയും. കല്പ-കല്പാന്തരം പശ്ചാത്തപിക്കും. സജിനികളെ സംഖ്യാക്രമമായി കൂട്ടിക്കൊണ്ട് പോകില്ലേ. പഠിത്തം നല്ല രീതിയില് പഠിക്കാത്തതുകൊണ്ടാണ് അവസാനമിരിക്കുന്നതെന്ന് ആദ്യ നമ്പര് മുതല് അവസാന നമ്പറില് ഉള്ളവര് വരെ മനസിലാക്കും. ഞാന് എത്ര മാര്ക്കോടുകൂടി ജയിക്കുമെന്ന് പരീക്ഷയുടെ ദിവസങ്ങളില് അറിയാന് സാധിക്കും. എന്ത് പദവി നേടുമെന്ന് നിങ്ങള്ക്കറിയാന് സാധിക്കും – സേവനം ചെയ്യുന്നില്ലായെങ്കില് ഒന്നും ലഭിക്കില്ല. പഠിത്തത്തിലും സേവനത്തിലും ശ്രദ്ധിക്കണം. മധുരമധുരമായ ബാബയുടെ കുട്ടികളാണെങ്കില് വളരെ മധുരമായിരിക്കണം. ശിവബാബ എത്ര മധുരമായതാണ്, എത്ര പ്രിയപ്പെട്ടതാണ് നമ്മളെ വീണ്ടും ഇങ്ങനെ ആക്കുന്നു. എത്ര വലിയ വിശ്വവിദ്യാലയമാണ്. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ദേഹസഹിതം സര്വ്വതില്നിന്നും മോഹം ഇല്ലാതാക്കി, ബാബയിലും അവിനാശി ജ്ഞാന രത്നങ്ങളിലും മോഹം വെയ്ക്കണം. ജ്ഞാന രത്നങ്ങള് ദാനം ചെയ്തുകൊണ്ടിരിക്കണം.
2) പഠിത്തത്തിലും സേവനത്തിലും പൂര്ണ്ണമായി ശ്രദ്ധ വെയ്ക്കണം, ബാബയ്ക്ക് സമാനം മധുരമാകണം. ലോക വാര്ത്തകള് കേള്ക്കരുത്, മറ്റുള്ളവരെ കേള്പ്പിച്ച് വായ കയ്പ്പുള്ളതാക്കരുത്.
വരദാനം:-
റോസാപുഷ്പം മുള്ളുകള്ക്കിടയിലിരുന്നുകൊണ്ടും വേറിട്ടതും സുഗന്ധമുള്ളതുമായിരിക്കുന്നു, മുള്ളുകള് കാരണം ചീത്തയായിപ്പോകുന്നില്ല, അതേപോലെ സര്വ്വ പരിധിയുള്ളതില് നിന്നും ദേഹത്തില് നിന്നും വേറിട്ട ആത്മീയ റോസാപുഷ്പങ്ങള് ഒന്നിന്റെയും പ്രഭാവത്തില് വരാതെ അവര് ആത്മീയതയുടെ സുഗന്ധത്താല് സമ്പന്നരായിരിക്കുന്നു. അങ്ങിനെയുള്ള സുഗന്ധമുള്ള ആത്മാക്കള് ബാബയുടെയും ബ്രാഹ്മണ പരിവാരത്തിന്റെയും സ്നേഹിയായി മാറുന്നു. പരമാത്മാ സ്നേഹം അളവറ്റതാണ്, മുറിയാത്തതാണ്, സര്വ്വര്ക്കും പ്രാപ്തമാക്കാന് സാധിക്കുന്നതാണ്, പക്ഷെ അത് പ്രാപ്തമാക്കാനുള്ള വിധിയാണ്- നിര്മ്മോഹിയാകുക.
സ്ലോഗന്:-
അമൂല്യജ്ഞാനരത്നങ്ങള്(ദാദിമാരുടെ പഴയ ഡയറികളില് നിന്ന്)
ഈ ജ്ഞാനം വളരെ മഹത്തായതാണ്, ഇത് ഉള്ളില് നിറഞ്ഞുകൊണ്ടിരിക്കും. പുറമെ കൈകള് കൊണ്ട് എന്ത് ജോലികള് ചെയ്തുകൊണ്ടിരുന്നാലും ശരി ആന്തരീക മനസ്സിന്റെ ശുദ്ധവൃത്തിയിലൂടെ തന്നെയാണ് പദവിയുടെ പ്രാപ്തിയുണ്ടാകുന്നത്. ആന്തരീക ഭാവനയിലൂടെത്തന്നെയാണ് എല്ലാം സ്വാഹ ചെയ്യേണ്ടത്. അഥവാ ആന്തരീക വൃത്തിയിലൂടെ എല്ലാം സ്വാഹാ ചെയ്യാതെ പുറമെ എത്രതന്നെ ജോലികള് ചെയ്താലും അവര്ക്ക് പദവിയുടെ പ്രാപ്തിയുണ്ടാകില്ല. പിന്നീട് സ്വാഹാ ചെയ്യുന്നതില് ഇങ്ങനെ തോന്നാന് പാടില്ല, അതായത് ഞാന് എല്ലാം തന്നെ സ്വാഹാ ചെയ്തു. ഞാന് ചെയ്തു- ഈ കര്ത്താവ് അഥവാ ഉള്ളില് കിടപ്പുണ്ടെങ്കില് അതിലൂടെ ലഭിക്കുമായിരുന്ന പ്രാപ്തിയും നഷ്ടപ്പെട്ടു പോകുന്നു. പിന്നെ അതിലൂടെ ഒരു ഫലവും ലഭിക്കില്ല, നിഷ്ഫലമായിപ്പോകുന്നു, അതിനാല് കര്ത്താവിന്റെ അഭാവം ഉണ്ടായിരിക്കണം. ഈ ആന്തരീക വൃത്തിയുണ്ടായിരിക്കണം, അതായത് വിരാട സിനിമയനുസരിച്ച് എല്ലാം നടക്കുന്നു, ഞാന് നിമിത്തമായി പുരുഷാര്ത്ഥം ചെയ്യുന്നു, ഈ ആന്തരീക മനസാ വൃത്തിയിലൂടെത്തന്നെയാണ് പദവിയുടെ പ്രാപ്തിയുണ്ടാകുന്നത്. ഓം ശാന്തി.
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!