16 June 2021 Malayalam Murli Today | Brahma Kumaris
Read and Listen BK Murli Of 16 June 2021 in Malayalam Murli Today | Daily Murli Online
15 June 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ - നിങ്ങളുടെ പക്കല് അവിനാശി ജ്ഞാന രത്നങ്ങളുടെ അളവറ്റ ഖജനാക്കളുണ്ട്, നിങ്ങള് അതിനെ ദാനം ചെയ്യൂ, നിങ്ങളുടെ വാതില്ക്കലില് നിന്ന് ആരും കാലി കൈയ്യോടെ മടങ്ങി പോകരുത്.
ചോദ്യം: -
സര്വ്വ സംബന്ധങ്ങളുടേയും സാക്ക്രീനായ ബാബ തന്റെ കുട്ടികള്ക്ക് ഏതൊരു ശ്രീമതമാണ് നല്കുന്നത്?
ഉത്തരം:-
മധുരമായ കുട്ടികളേ, തന്റെ ബുദ്ധിയോഗം എല്ലാ വശത്തു നിന്നും അകറ്റി എന്നെ മാത്രം ഓര്മ്മിച്ചുകൊണ്ടിരിക്കൂ. ലോകത്തിലുളള ഒരു വസ്തുവും, മിത്ര സംബന്ധികളൊന്നും തന്നെ ഓര്മ്മ വരരുത്. കാരണം ഈ സമയം എല്ലാവരും ദുഃഖം നല്കുന്നവരാണ്. വിശ്വത്തിന്റെ അധികാരിയായി മാറണമെങ്കില് തീര്ച്ചയായും 63 ജന്മങ്ങളുടെ കര്മ്മക്കണക്കുകളെയെല്ലാം ഇല്ലാതാക്കാനുള്ള പരിശ്രമം ചെയ്യണം. എല്ലാം മറന്ന് അശരീരിയാകൂ എന്നാല് കണക്കുകളെല്ലാം ഇല്ലാതാകും. ബാബ എല്ലാ സംബന്ധങ്ങളുടേയും സാക്ക്രീനാണ്.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഓം ശാന്തി. ബാപ്ദാദ കുട്ടികളോട് ചോദിക്കുന്നു, ആരുടെ ഓര്മ്മയിലാണ് ഇരിക്കുന്നത്? (ശിവബാബയുടെ) ഉച്ചത്തില് പറയണം-ശിവബാബയുടെ ഓര്മ്മയിലാണ് ഇരിക്കുന്നതെന്ന്. നിങ്ങള്കുട്ടികളുടെ അഥവാ ആത്മാക്കളുടെ സംബന്ധം ശിവബാബയോടൊപ്പമാണ്. നിങ്ങള് ബ്രഹ്മാബാബയിലൂടെ ശിവബാബയുടേതായി മാറുന്നു. കാരണം ഈ ബ്രഹ്മാവിലൂടെ തന്നെയാണ് ശിവബാബ നിങ്ങളുമായി മിലനം ചെയ്യുന്നത്. ബ്രഹ്മാവിനെ ഇടയ്ക്കുള്ള ദല്ലാള് (മദ്ധ്യസ്ഥന്) എന്നും പറയുന്നു. നിങ്ങള്ക്ക് ദല്ലാളുമായി ഒരു ബന്ധവുമില്ല. ബ്രഹ്മാവ് ഇടയിലെ മദ്ധ്യസ്ഥന് മാത്രമാണ്. കൊടുക്കല്-വാങ്ങലിന്റെ കണക്കുകളെല്ലാം ബാബയുമായിട്ടായിരിക്കണം. ബ്രഹ്മാവുമായല്ല. ബ്രഹ്മാവിന്റേയും കൊടുക്കല്-വാങ്ങല് ശിവബാബയുമായാണ്. ബ്രഹ്മാബാബയും ശിവബാബയോട് പറയുന്നു-ബാബാ എന്റേതെല്ലാം അങ്ങയുടേതാണ്. നിങ്ങള്ക്ക് ഒരു നിശ്ചയമുള്ളത് ഞാന് ആത്മാവാണെന്നാണ് മറ്റൊരു നിശ്ചയമുള്ളത് നമ്മള് ആത്മാക്കള് പരമപിതാ പരമാത്മാവില് നിന്ന് സമ്പത്ത് എടുത്തുകൊണ്ടിരിക്കുകയാണ്. മനസാ-വാചാ-കര്മ്മണയിലൂടെയും ശരീരം-മനസ്സ്-ധനത്തിലൂടെയും നമ്മള് ശിവബാബയുടെ സഹയോഗികളായി മാറുന്നു. ഇതെല്ലാം ശിവബാബക്ക് അര്പ്പിച്ചിരിക്കുകയാണ്. പിന്നീട് ശിവബാബ നിര്ദേശം നല്കുന്നു-ഇങ്ങനെയെല്ലാം ചെയ്യൂ. ഇതിനെയാണ് ശ്രീമതമെന്ന് പറയുന്നത്. ബാബ സ്വയം പറയുന്നു-ഞാന് ഈ പഴയ ശരീരത്തിലാണ് പ്രവേശിക്കുന്നത്. ബ്രഹ്മാവുപോലും പതിതത്തില് നിന്ന് പാവനമാകുകയാണ്. ഇതാരാണ് പറഞ്ഞത്? ശിവബാബ. ബ്രഹ്മാവും പാവനമായി മാറിക്കൊണ്ടിരിക്കുകയാണ്. ബ്രഹ്മാവുമായും ശിവബാബക്ക് കണക്കുകളുണ്ട്. ബ്രഹ്മാവിന് ആരുമായിട്ടും കണക്കും കാര്യങ്ങളുമില്ല. നിങ്ങള് കത്തെഴുതാറുണ്ട്-ശിവബാബ കേയര് ഓഫ് ബ്രഹ്മാബാബ എന്ന്. എന്നാല് മായ നിരന്തരം ഓര്മ്മിക്കാന് അനുവദിക്കില്ല. ബുദ്ധിയോഗം ഇടക്കിടക്ക് വേര്പ്പെടുത്തുന്നു. അഥവാ ഈ പുരുഷാര്ത്ഥം പക്കാ ആക്കുകയാണെങ്കില് മറ്റെല്ലാം മറന്നുപോകും. ശരീരം പോലും മറന്നുപോകും. ഈ ശരീരമുണ്ടെങ്കിലും ആത്മാവിന് മറ്റെല്ലാ വസ്തുക്കളോടും വെറുപ്പുണ്ടായിരിക്കും. ഈ അവസ്ഥ വര്ദ്ധിപ്പിക്കാനുള്ള അഭ്യാസം ചെയ്യണം. അവസാനം നമുക്ക് നമ്മുടെ ശരീരം പോലും ഓര്മ്മവരരുത്. ബാബ പറയുന്നു – സ്വയത്തെ അശരീരി ആത്മാവാണെന്ന് മനസ്സിലാക്കി അച്ഛനായ എന്നെ ഓര്മ്മിക്കൂ. ബാബ സദാ അശരീരിയാണ്. നിങ്ങളും അശരീരിയായിരുന്നു. പിന്നീട് നിങ്ങള് പാര്ട്ട് അഭിനയിച്ചു. ഇപ്പോള് നിങ്ങള്ക്ക് വീണ്ടും പാര്ട്ടഭിനയിക്കണം. ഇത് പരിശ്രമാണ്. വിശ്വത്തിന്റെ അധികാരിയായി മാറുക എന്നത് ചെറിയ കാര്യമാണോ! മനുഷ്യനു മാത്രമാണ് വിശ്വത്തിന്റെ അധികാരിയായി മാറാന് സാധിക്കുന്നത്. ഈ ദേവതകളും മനുഷ്യരാണ് എന്നാല് അവരെ ദൈവീക ഗുണങ്ങളുള്ള ദേവതകളെന്നാണ് പറയുന്നത്. ലക്ഷ്മീ-നാരായണന് വിശ്വത്തിന്റെ അധികാരികളായിരുന്നു. അവര്ക്കും അവരുടെ കുട്ടികളുണ്ടായിരിക്കും. അവരുടെ കുട്ടികള് മാത്രമെ അവരെ അമ്മയും അച്ഛനുമായി അംഗീകരിക്കുകയുള്ളൂ. എന്നാല് ഇന്നത്തെ കാലത്ത് മനുഷ്യര് അന്ധവിശ്വാസത്താല് ഈ ലക്ഷ്മീ-നാരായണനെ അങ്ങ് തന്നെയാണ് മാതാവും പിതാവുമെന്ന്……. പറയുന്നു. വാസ്തവത്തില് ഈ മഹിമ ശിവബാബയുടേതാണ്. ദേവതകളുടെ മഹിമ പാടുന്നത്, അങ്ങ് സര്വ്വ ഗുണ സമ്പന്നന് എന്നെല്ലാമാണ്…. പക്ഷേ അവരെ എന്തുകൊണ്ടാണ് പൂജിക്കുന്നതെന്ന് ആര്ക്കുമറിയില്ല. ഇപ്പോള് ഇങ്ങനെയുള്ള മഹിമയൊന്നും നിങ്ങള് പാടില്ല-അങ്ങ് തന്നെയാണ് മാതാവും പിതാവെന്നും…. ശരിയാണ്,നിങ്ങള്ക്കറിയാം ശിവബാബ നിരാകാരനായ പരമപിതാ പരമാത്മാവാണ്. പരമാത്മാവില് നിന്ന് തന്നെയാണ് അളവറ്റ സുഖം ലഭിക്കുന്നത്. പിന്നെയുള്ള സംബന്ധികളില് നിന്നെല്ലാം ദുഃഖമാണ് ലഭിക്കുന്നത്. ബാബയാകുന്ന സാക്കറീനില് നിന്നാണ് സര്വ്വസംബന്ധത്തിന്റേയും രസം ലഭിക്കുന്നത്. അതുകൊണ്ടാണ് ബാബ പറയുന്നത്-മാമനും അച്ഛനും ചെറിയച്ഛന്…… എല്ലാവരില് നിന്നും ബുദ്ധിയോഗത്തെ അകറ്റി ബാബയെ മാത്രം ഓര്മ്മിക്കൂ. നിങ്ങള് പാടുന്നുമുണ്ട്-ദുഃഖത്തെ ഹരിച്ച് സുഖം നല്കുന്നവനേ. സര്വ്വരുടേയും സദ്ഗതി ദാതാവ് ഒന്ന് മാത്രമാണ്. നമ്മുടെയെല്ലാം അച്ഛനാണ്. ലൗകീക അച്ഛനില് നിന്നുപോലും ദുഃഖം ലഭിക്കുന്നു. പിന്നെ ടീച്ചര് ആര്ക്കും ദുഃഖം കൊടുക്കുന്നില്ല. ടീച്ചറില് നിന്നും പഠിക്കുന്നതിലൂടെ നിങ്ങള് ശരീര നിര്വ്വാഹണത്തിനുവേണ്ടി എല്ലാം ചെയ്യുന്നു. പലവിദ്യകളും പഠിപ്പിക്കുന്നവരുമുണ്ട്. അവരെല്ലാം അല്പകാലത്തേക്കു വേണ്ടിയാണ് പഠിപ്പിക്കുന്നത്. ഭക്തിയിലും പാടുന്നത് ഒരു രാമന്റെ അഥവാ പരമപിതാ പരമാത്മാവിന്റെ മഹിമയാണ്. അവരെ തന്നെയാണ് ഓര്മ്മിക്കുന്നത്. വാസ്തവത്തില് ഭക്തിയും ഒന്നിന്റെ മാത്രമാണ് ചെയ്യേണ്ടത്. ബാബ മാത്രമാണ് നിങ്ങളെ പൂജ്യരാക്കി മാറ്റുന്നത്. നിങ്ങള് ആദ്യമാദ്യം ശിവബാബയെയാണ് പൂജിച്ചിരുന്നത്. അതിനെ സതോപ്രധാന ഭക്തിയെന്നാണ് പറയുന്നത്. പിന്നീട് ആത്മാവും സതോപ്രധാനത്തില് നിന്നും സതോ രജോ തമോ ആയി മാറുന്നു. നമ്മള് പൂജാരികളായി മാറുന്നു എന്ന് നിങ്ങള് മനസ്സിലാക്കുന്നു. നിങ്ങള് ആദ്യം ഒരേയൊരു ശിവനെയാണ് പൂജിക്കുന്നത്, പിന്നീടാണ് കലകളെല്ലാം കുറയുന്നത്. ഭക്തിയും സതോപ്രധാനത്തില് നിന്നും സതോ രജോ തമോ ആയി മാറുന്നു. മുഴുവന് ഡ്രാമയും നിങ്ങളെ ആധാരമാക്കിയിട്ടാണ് ഉണ്ടാക്കിയിട്ടുള്ളത്. 84 ജന്മം പൂര്ണ്ണമായും എടുക്കുന്നവരാണ് സ്വയം പൂജ്യരും പൂജാരിയുമായും മാറുന്നത്. അവരുടെയാണ് കഥ. അവര്ക്ക് തന്നെയാണ് ബാബ പറഞ്ഞു കൊടുക്കുന്നത്-നിങ്ങള് എങ്ങനെയാണ് 84 ജന്മങ്ങള് എടുത്തത്. സൃഷ്ടി ചക്രത്തിലുളള കണക്ക് അവരുടെതാണ്. ആദ്യമാദ്യം പൂജ്യരായ ദേവീ-ദേവതകള് തന്നെയാണ് പൂജാരിയായും മാറുന്നത്. ബാബ പറയുന്നു-ഞാന് കല്പ-കല്പം വന്ന് നിങ്ങളെ പഠിപ്പിച്ച് ദേവീ-ദേവത ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുന്നു. രാജയോഗം പഠിപ്പിക്കുന്നു. ഗീതയില് തെറ്റായാണ് കൃഷ്ണ ഭഗവാനുവാച എന്നെഴുതിയിട്ടുള്ളത്. ഭഗവാന് ഒന്നു മാത്രമാണ്. തൂണിലും തുരുമ്പിലും ഓരോ കണത്തിലും പരമാത്മാവുണ്ടെന്ന് മനുഷ്യര് പറയുന്നു. എന്നാല് അങ്ങനെയുണ്ടാകില്ല. ഭഗവാന്റെ മഹിമ അപരം അപാരമാണ്. പറയുന്നു-അല്ലയോ ബാബാ അങ്ങയുടെ ഗതിയും മതവും വേറിട്ടതാണ് അര്ത്ഥം അങ്ങയുടെ ശ്രീമതം വളരെ വേറിട്ടതാണ്. ബാബയെ പറയുന്നതു തന്നെ ഗതി- സദ്ഗതി ദാതാവെന്നും പരമപിതാ പരമാത്മാവെന്നുമാണ്. അപ്പോള് ബുദ്ധി മുകളിലേക്കാണ് പോകുന്നത്. ദുഃഖത്തിന്റെ സമയത്ത് ബാബയെത്തന്നെയാണ് ഓര്മ്മിക്കുന്നത്. അഥവാ ബുദ്ധിയില് രാമനും സീതയുമാണെങ്കില് മുഴുവന് രാമായണവും ബുദ്ധിയിലേക്ക് വരും. നിങ്ങള് വിളിക്കുന്നതു തന്നെ ഒരു ബാബയെയാണ്. ഒരു ബാബയോടല്ലാതെ സാകാരത്തിലെ മനുഷ്യരുമായോ ആകാരത്തിലുളള ദേവതയോടോ ബുദ്ധിയോഗം വെക്കരുത്. പതിതപാവനന് ഒരു ബാബയാണ്. ഏതൊരു സത്സംഗത്തില് പോയാലും ഇത് തന്നെയാണ് പാടുന്നത്, പതീതപാവന സീതാറാം. അര്ത്ഥം ഒന്നും അറിയില്ല. ഇതെല്ലാം ഭക്തിമാര്ഗ്ഗത്തിലെ മഹിമയാണ്. എല്ലാവരും രാവണന്റെ ജയിലിലാണ്. ഭക്തിമാര്ഗ്ഗത്തില് ഒരുപാട് അലയുന്നു. ഇവിടെ അലയുന്നതിന്റെ കാര്യമില്ല. ബാബ മനസ്സിലാക്കിതരുന്നു-കുട്ടികള്ക്ക് എല്ലാ പോയിന്റുകളും നല്ല രീതിയില് ധാരണ ചെയ്യണം. പഠിപ്പ് കൃത്യമായി പഠിക്കണം. അഥവാ എന്തെങ്കിലും കാരണത്താല് രാവിലെ വരാന് സാധിച്ചില്ല എങ്കില് ഉച്ചസമയത്ത് വരണം. ആരേയും ബുദ്ധിമുട്ടിക്കരുത്. മുഴുവന് ദിവസവുമുണ്ട്. ഏതെങ്കിലും സമയത്ത് പോയി പഠിക്കണം. ഈ കുട്ടികള് രാവിലെ മുതല് വൈകുന്നേരം വരെ സേവനത്തിനുണ്ട്. മുഴുവന് ദിവസവും സേവനത്തിന്റെ സ്റ്റേഷന് തുറന്നിരിക്കുകയാണ്. ആര് വരുകയാണെങ്കിലും അവര്ക്ക് വഴി പറഞ്ഞുകൊടുക്കണം. ആദ്യമാദ്യം പറഞ്ഞു കൊടുക്കൂ, ചിന്തിച്ചു നോണം നിങ്ങള്ക്ക് രണ്ടച്ഛന്മാരുണ്ട്. ദുഃഖത്തില് പാരലൗകീക അച്ഛനെ ഓര്മ്മിക്കാറില്ലേ. ഇപ്പോള് ശിവബാബ പറയുന്നു- എന്നെ മാത്രം ഓര്മ്മിക്കൂ. മരണം മുന്നില് നില്ക്കുകയാണ്. ഇത് കല്പം മുമ്പത്തെ അതേ മഹാഭാരത യുദ്ധമാണ്. വലിയ കോടിപതികളും ലക്ഷപതികളുമെല്ലാം വലിയ-വലിയ കെട്ടിടങ്ങള് ഉണ്ടാക്കുന്നു. എന്നാല് അതൊന്നും അവശേഷിക്കില്ല, എല്ലാം തകര്ന്നുപോകും. മനുഷ്യര് മനസ്സിലാക്കുന്നു-കലിയുഗത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന് വര്ഷങ്ങളുണ്ടെന്ന്. ഇതിനെയാണ് ഘോര അന്ധകാരമെന്ന് പറയുന്നത്. ചിലരുടെ അടുത്ത് പൈസയുണ്ടെങ്കില് കെട്ടിടമുണ്ടാക്കട്ടെ എന്ന് ചോദിക്കുന്നു. ബാബ പറയുന്നു-പൈസയുണ്ടെങ്കില് ഉണ്ടാക്കിക്കോളൂ. പിന്നീട് ഗീത പാഠശാലക്കുള്ള സൗകര്യവും ഒരുക്കൂ. നിങ്ങളുടെ വാതില്ക്കല് ആര് വന്നാലും അവരെ തികച്ചും വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്ന തരത്തിലുള്ള ഭിക്ഷ നല്കൂ. നിങ്ങളുടെ അടുത്ത് അളവറ്റ ജ്ഞാനമാകുന്ന ധനമുണ്ട്. ഇത്രയും ധനം ആരുടെ അടുത്തും ഇല്ല. ഒരുപാട് ജ്ഞാന രത്നങ്ങള് ബുദ്ധിയില് നിറഞ്ഞിരിക്കുന്നവരാണ് ഏറ്റവും ധനവാന്. ആര് വന്നാലും നിങ്ങള് അവരുടെ സഞ്ചി നിറക്കൂ. നിങ്ങളുടെ അടുത്ത് അത്രക്കും ഖജനാവുണ്ട്. ഈ ബോര്ഡ് വെക്കൂ-വരൂ നമ്മള് നിങ്ങള്ക്ക് സദാ സുഖം നിറഞ്ഞ സ്വര്ഗ്ഗത്തിന്റെ സമ്പത്ത് പ്രാപ്തമാക്കാനുള്ള വഴി പറഞ്ഞു തരാം. എന്നാല് കുട്ടികളില് ഈ ലഹരിയില്ല. ഇവിടെയിരിക്കുമ്പോള് ലഹരിയുണ്ട്. പിന്നീട് പുറത്തേക്ക് പോയിക്കഴിഞ്ഞാല് മറന്നുപോകുന്നു. താല്പര്യമുണ്ടായിരിക്കണം. ആരു വന്നാലും അവര്ക്ക് വഴി പറഞ്ഞുകൊടുത്ത്, അവരുടെ തോണി അക്കരെയെത്തിക്കണം. നിങ്ങളുടെ അടുത്ത് വളരെ ഉയര്ന്ന ധനമുണ്ട്. ഭിക്ഷക്കാര് വന്നാലും ലക്ഷപതികള് വന്നാലും നിങ്ങള് അവര്ക്കും ഒരുപാട് രത്നങ്ങള് നല്കണം. ബാബ ഇവിടെ ലഹരി വര്ദ്ധിപ്പിക്കുന്നു പിന്നീട് സോടാവെള്ളം പോലെയായി മാറുന്നു. അവിനാശിയായ ജ്ഞാന രത്നങ്ങളാല് ബാബ നിങ്ങളുടെ സഞ്ചി നിറക്കുകയാണ്. എന്നാല് സംഖ്യാക്രമമനുസരിച്ചാണ്. ഭാഗ്യത്തില് ഉണ്ടെങ്കില് പൂര്ണ്ണമായ രീതിയില് ധാരണ ചെയ്യും. ബാബ പറയുന്നു-നിരന്തരം ഓര്മ്മയിലിരിക്കാന് ശ്രമിക്കൂ. സെന്ററില് ചെന്ന് ഒരു സ്ഥലത്തു തന്നെ ഇരിക്കണം എന്നല്ല. ഇല്ലനടക്കുമ്പോഴും കറങ്ങുമ്പോഴും എത്ര സമയം ലഭിച്ചാലും ബാബയെ ഓര്മ്മിച്ചുകൊണ്ടേയിരിക്കണം. കൈ കൊണ്ട് കര്മ്മം ചെയ്തും ഹൃദയം അര്ത്ഥം ബുദ്ധിയുടെ ഓര്മ്മ ബാബയോടൊപ്പമായിരിക്കണം. ബാബയുടെ ഓര്മ്മയിലൂടെ നിങ്ങളുടെ വളരെയധികം മംഗളമുണ്ടാകും. 21 ജന്മത്തേക്കു വേണ്ടി നിങ്ങള് ധനവാനായി മാറുന്നു. പരിധിയില്ലാത്ത ബാബ പരിധിയില്ലാത്ത സമ്പത്ത് നല്കുന്നു. ഭാരതം സ്വര്ഗ്ഗമായിരുന്നു. ഇപ്പോള് നരകമാണ്.
ഇപ്പോള് ബാബ പറയുന്നു- എന്നെ ഓര്മ്മിക്കൂ എന്നാല് നിങ്ങള് ആത്മാക്കള് സതോപ്രധാനമാകും. ബാബയെ ഓര്മ്മിക്കുകയാണെങ്കില് ലഹരിയുണ്ടായിരിക്കും. നമ്മളെ പോലെ ധനവാന്മാര് ഈ സൃഷ്ടിയില് മറ്റാരുമില്ല. ബാബയുടെ ഓര്മ്മ തന്നെ ഇല്ലായെന്നുണ്ടെങ്കില് ധനം എവിടുന്ന് ലഭിക്കാനാണ്! സ്വര്ഗ്ഗത്തില് നിങ്ങള് കുട്ടികള്ക്ക് അളവറ്റ സുഖം ലഭിക്കുന്നു. ശാസ്ത്രങ്ങളില് എത്ര കെട്ടുകഥകളാണ് എഴുതിയിട്ടുള്ളത്. പാടാറുണ്ട്- രാമന് രാജാവെന്നും രാമന് പ്രജയെന്നും…ധാര്മ്മികതയുടെ ബലമാണ്. പിന്നീട് പറയുന്നു- രാമന്റെ സീതയെ അപഹരിച്ചു, വാനരന്മാരുടെ സേനയെ ആശ്രയിച്ചു…..ആദ്യം സ്വയം പഠിച്ചിരുന്നുവെങ്കിലും ഒന്നും മനസ്സിലാക്കിയിരുന്നില്ല. ഇപ്പോള് വളരെ നല്ല രീതിയില് മനസ്സിലാക്കുന്നു. എത്ര അത്ഭുതകരമായ കാര്യങ്ങളാണ് എഴുതിയിട്ടുള്ളത്. ബാബ പറയുന്നു- എനിക്ക് പ്രകൃതിയുടെ ആധാരമെടുക്കേണ്ടി വരുന്നു. ത്രിമൂര്ത്തികളിലും ബ്രഹ്മാവിനേയും വിഷ്ണുവിനേയും ശങ്കരനേയും കാണിക്കുന്നുണ്ട്. എന്നാല് വിഷ്ണു ആരാണെന്നോ എവിടെ വസിക്കുന്നവരാണ് എന്നുപോലും മനസ്സിലാക്കുന്നില്ല. വിഷ്ണുവിന്റെ ക്ഷേത്രത്തെ നര-നാരായണന്റെ ക്ഷേത്രമെന്നാണ് പറയുന്നത്. എന്നാല് അര്ത്ഥം ഒന്നും മനസ്സിലാക്കുന്നില്ല. സത്യയുഗത്തില് രാജ്യം ഭരിക്കുന്ന വിഷ്ണുവിന്റെ രണ്ട് രൂപങ്ങളാണ് ലക്ഷ്മീ-നാരായണന്. ഇപ്പോള് നിങ്ങള് മനുഷ്യനില് നിന്നും ദേവതയായി മാറുകയാണ്. ഇവര് ബ്രഹ്മാകുമാരനും ബ്രഹ്മാകുമാരിയുമാണെന്ന് ആര് വന്നാലും പറയൂ. അതിനാല് പ്രജാപിതാ ബ്രഹ്മാവ് എല്ലാവരുടേയും അച്ഛനായി. ഒരുപാട് പ്രജകളുണ്ട്. പേര് കേട്ടിട്ടുണ്ടല്ലോ. ഭഗവാന് ബ്രഹ്മാവിലൂടെ ബ്രാഹ്മണരെ രചിച്ചു. ബാബ തീര്ച്ചയായും കുട്ടികള്ക്ക് സമ്പത്ത് നല്കിയിട്ടുണ്ടാകുമല്ലോ. നിങ്ങള് കുട്ടികളെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നു. നിങ്ങള് ശിവബാബയില് നിന്നും സമ്പത്ത് പ്രാപ്തമാക്കുന്നു. ഒന്ന് ലൗകീക അച്ഛന് മറ്റൊന്ന് പാരലൗകീക അച്ഛന്. ഇപ്പോള് നിങ്ങള്ക്ക് അലൗകീക അച്ഛനെ ലഭിച്ചു കഴിഞ്ഞു. ബ്രഹ്മാബാബ വജ്രവ്യാപാരിയായിരുന്നു. ബ്രഹ്മാബാബക്ക് ഒന്നും അറിയില്ല. ബ്രഹ്മാബാബയുടെ ഒരുപാട് ജന്മങ്ങളുടെ അന്തിമ ജന്മത്തിന്റേയും അവസാനമാണ് ബാബ പ്രവേശിക്കുന്നത്. വാനപ്രസ്ഥിയാകാനുള്ള ആചാരവും ഭാരതത്തിലാണ് ഉള്ളത്. 60 വയസ്സിനുശേഷം ഗുരുവിന്റെ അടുത്തേക്ക് പോകുന്നു. ബാബ ബ്രഹ്മാവില് പ്രവേശിച്ച് പറയുന്നു-ഇപ്പോള് നിങ്ങള്ക്ക് വീട്ടിലേക്ക് പോകണം. മുക്തി എല്ലാവരും ആഗ്രഹിക്കുന്നുണ്ട് എന്നാല് മുക്തിയെ ആര്ക്കും അറിയില്ല. ആര്ക്കും ബ്രഹ്മത്തില് പോയി ലയിക്കാനും സാധിക്കില്ല. ഈ സൃഷ്ടി ചക്രം കറങ്ങിക്കൊണ്ടേയിരിക്കുന്നു. എല്ലാവര്ക്കും പാര്ട്ട് അഭിനയിക്കുക തന്നെ വേണം. പറയുന്നു- ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആവര്ത്തിക്കുന്നു. ഇത് അനാദിയായ ഡ്രാമ ഉണ്ടാക്കപ്പെട്ടിരിക്കുകയാണ്. 84 ജന്മങ്ങളുടെ പാര്ട്ട് നിങ്ങള്ക്ക് അഭിനയിക്കുക തന്നെ വേണം. ഇവിടെ ജ്ഞാനത്തിന്റെ നൃത്തമാണ് ഉണ്ടാകുന്നത്. മനുഷ്യര് ശങ്കരന് ഉടുക്ക് കൊട്ടുന്നതായി കാണിക്കാറുണ്ട്. സൂക്ഷ്മവതനത്തിലുള്ള ശങ്കരന് വന്ന് എങ്ങനെ ഉടുക്ക് കൊട്ടാനാണ്.
ബാബ മനസ്സിലാക്കി തന്നു-നിങ്ങള് കുരങ്ങനു സമാനമായിരുന്നു. അതിനാല് നിങ്ങള് കുരങ്ങന്മാരുടെ സേനയുടെ സഹയോഗമെടുത്തൂ. നിങ്ങളുടെ മുന്നില് ബാബ ജ്ഞാനത്തിന്റെ ഉടുക്ക് കൊട്ടുകയാണ്. നിങ്ങള്ക്ക് ജ്ഞാനം നല്കുന്നു. ഇപ്പോള് നിങ്ങളുടെ മുഖവും സ്വഭാവവും രണ്ടിലും മാറ്റം കൊണ്ടുവരികയാണ്. കാമ ചിതയില് ഇരുന്ന് നിങ്ങള് തമോപ്രധാനമായിരിക്കുന്നു. ബാബ വീണ്ടും നിങ്ങളെ ജ്ഞാന ചിതയില് ഇരുത്തി മുഖത്തേയും സ്വഭാവത്തേയും രണ്ടിനേയും പരിവര്ത്തനപ്പെടുത്തി തമോപ്രധാനത്തില് നിന്നും സുന്ദരമാക്കുകയാണ്. ഇവിടെ ബാബ എത്ര ലഹരിയാണ് വര്ദ്ധിപ്പിക്കുന്നത്. പിന്നെ ലഹരി എന്തുകൊണ്ടാണ് അപ്രത്യക്ഷമാകുന്നത്. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബ നല്കിയിട്ടുള്ള അളവറ്റ ജ്ഞാന ധനത്തെ ധാരണ ചെയ്ത് സ്വയം ധനവാനായി മാറുകയും. ഒപ്പം എല്ലാവര്ക്കും ദാനവും ചെയ്യണം. ആരെല്ലാം വരുന്നുവോ അവരുടെ സഞ്ചി നിറയ്ക്കണം.
2) ബാബയുടെ ഓര്മ്മയിലൂടെ തന്നെയാണ് മംഗളമുണ്ടാകുന്നത്. അതിനാല് എത്രത്തോളം സാധിക്കുന്നുവോ നടക്കുമ്പോഴും കറങ്ങുമ്പോഴും ബാബയുടെ ഓര്മ്മയില് കഴിയണം. സര്വ്വസംബന്ധങ്ങളുടെയും രസം ഒരു ബാബയില് നിന്നു തന്നെ എടുക്കണം.
വരദാനം:-
ഭക്തി മാര്ഗ്ഗത്തില് തപസ്വി വൃക്ഷത്തിന്റെ താഴെയിരുന്ന് തപസ്യ ചെയ്യുന്നതായി കാണിക്കുന്നുണ്ട്. ഇതിന്റെയും രഹസ്യമുണ്ട്. താങ്കള് കുട്ടികളുടെ നിവാസം ഈ സൃഷ്ടിയാകുന്ന കല്പ വൃക്ഷത്തിന്റെ വേരിലാണ്. വൃക്ഷത്തിന്റെ താഴെയിരിക്കുന്നതിലൂടെ വൃക്ഷത്തിന്റെ ജ്ഞാനം സ്വതവേ ബുദ്ധിയില് ഉണ്ടായിരിക്കുന്നു. അതുകൊണ്ട് മുഴുവന്വൃക്ഷത്തിന്റെയും ജ്ഞാനം സ്മൃതിയില് വച്ച് സാക്ഷിയായി ഈ വൃക്ഷത്തെ കാണൂ. അപ്പോള് ഈ ലഹരി, സന്തോഷം നല്കും ഇതിലൂടെ ബാറ്ററി ചാര്ജ്ജാകും. പിന്നീട് സേവനം ചെയ്തുകൊണ്ടും തപസ്യ ഒപ്പം തന്നെ ഉണ്ടായിരിക്കും.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!