16 July 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
15 July 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ- നിങ്ങള്ക്ക് ഈ ഡ്രാമയുടെ ആദി-മദ്ധ്യ-അന്ത്യത്തെക്കുറിച്ചറിയാം, നിങ്ങള്ക്ക് ബാബയിലൂടെ മൂന്നാമത്തെ നേത്രം ലഭിച്ചതിനാല് നിങ്ങള് ആസ്തികരാണ്.
ചോദ്യം: -
ബാബയുടെ ഏതൊരു ടൈറ്റില് ധര്മ്മസ്ഥാപകര്ക്ക് കൊടുക്കാന് സാധിക്കില്ല?
ഉത്തരം:-
ബാബ സത്ഗുരുവാണ്. ഒരു ധര്മ്മസ്ഥാപകരേയും ഗുരു എന്ന് പറയാന് സാധിക്കില്ല, കാരണം ദുഃഖത്തില് നിന്നും മുക്തമാക്കി സുഖത്തിലേക്ക് കൊണ്ടുപോകുന്നവരാണ് ഗുരു. ധര്മ്മസ്ഥാപകരുടെ പുറകില് അവരുടെ ധര്മ്മത്തിലുള്ള ആത്മാക്കളും പരംധാമത്തില് നിന്നും സൃഷ്ടിയിലേക്ക് വരുന്നു. അവര് ആരേയും ഒപ്പം കൊണ്ടുവരുന്നില്ല. ബാബ വരുമ്പോള് എല്ലാ ആത്മാക്കളേയും വീട്ടിലേക്ക് കൊണ്ടുപോകുന്നു. അതിനാല് ബാബ എല്ലാവരുടേയും സത്ഗുരുവാണ്.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
ഈ പാപത്തിന്റെ ലോകത്തില് നിന്നും…..
ഓം ശാന്തി. മധുര-മധുരമായ ആത്മീയ കുട്ടികള് ഗീതത്തിന്റെ വരി കേട്ടു. ഇത് പാപത്തിന്റെ ലോകമാണ്. ഇത് പാപാത്മാക്കളുടെ ലോകമാണെന്ന് കുട്ടികള്ക്കറിയാം. ഇതെത്ര മോശമായ വാക്കാണ്. പക്ഷെ ഇത് ശരിക്കും പാപാത്മാക്കളുടെ ലോകമാണെന്ന് മനുഷ്യര്ക്ക് മനസ്സിലാക്കാന് സാധിക്കുന്നില്ല. തീര്ച്ചയായും പുണ്യാത്മാക്കളുടെ ലോകവും ഉണ്ടായിരുന്നു. ആ ലോകത്തെ സ്വര്ഗ്ഗമെന്നാണ് പറയുന്നത്. പാപാത്മാക്കളുടെ ലോകത്തെ നരകമെന്നാണ് പറയുന്നത്. ഭാരതത്തിലാണ് സ്വര്ഗ്ഗത്തിന്റെയും നരകത്തിന്റെയും ചര്ച്ച ഒരുപാടുള്ളത്. മനുഷ്യര് മരിക്കുമ്പോള് സ്വര്ഗ്ഗത്തിലേക്ക് പോയി എന്ന് പറയുന്നു, അതിനര്ത്ഥം നരകവാസികളായിരുന്നു. പതിതമായ ലോകത്തില് നിന്നും പാവനമായ ലോകത്തിലേക്കാണ് പോയത്. എന്നാല് മനുഷ്യര്ക്ക് ഒന്നും അറിയില്ല. എന്ത് വായില് വരുന്നുവോ അത് പറയും. യഥാര്ത്ഥമായ അര്ത്ഥമൊന്നും മനസ്സിലാക്കുന്നില്ല.
ബാബ വന്ന് കുട്ടികളെ ആശ്വസിപ്പിക്കുകയാണ്, കുറച്ച് ക്ഷമയോടെയിരിക്കൂ. നിങ്ങള് പാപത്തിന്റെ ഭാരത്താല് വളരെ ഭാരമുള്ളവരായി മാറിയിരിക്കുന്നു. ഇപ്പോള് നിങ്ങളെ പുണ്യാത്മാവാക്കി മാറ്റി സ്വര്ഗ്ഗത്തിലേക്ക് കൊണ്ടുപോകുന്നു. സ്വര്ഗ്ഗത്തില് പാപമോ ദുഃഖമോ ഉണ്ടായിരിക്കില്ല. കുട്ടികള്ക്ക് ക്ഷമയുണ്ട്. ഇന്നിവിടെയാണെങ്കില് നാളെ ശാന്തിധാമത്തിലേക്കും സുഖധാമത്തിലേക്കും പോകും. രോഗിയായ മനുഷ്യര് അല്പം സുഖമായാല് ഡോക്ടര് പറയും-നിങ്ങള് പെട്ടെന്ന് തന്നെ സുഖം പ്രാപിക്കും, ക്ഷമിക്കൂ. ഇപ്പോള് ഇത് പരിധിയില്ലാത്ത ക്ഷമയാണ്. പരിധിയില്ലാത്ത ബാബ പറയുന്നു-നിങ്ങള് വളരെ ദുഃഖിയും പതിതവുമായിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോള് ബാബ നിങ്ങള് കുട്ടികളെ ആസ്തികരാക്കി മാറ്റുകയാണ്. പിന്നീട് രചനയുടേയും പരിചയം നല്കുന്നു. ഋഷിമുനിമാരും പറയുന്നു,ഞങ്ങള്ക്ക് രചയിതാവിനേയും രചനയേയും അറിയില്ല എന്ന്. ഇപ്പോള് രചയിതാവിനേയും രചനയേയും ആര്ക്കാണ് അറിയുന്നത്! എപ്പോഴാണ്,ആരിലൂടെയാണ് അറിയാന് സാധിക്കുന്നതെന്ന് ആര്ക്കും അറിയില്ല. ഡ്രാമയുടെ ആദി-മദ്ധ്യ-അന്ത്യത്തെ ആര്ക്കും അറിയില്ല. ബാബ പറയുന്നു-ഞാന് ഡ്രാമയനുസരിച്ച് സംഗമയുഗത്തില് വന്ന് ആദ്യമാദ്യം നിങ്ങള് കുട്ടികളെ ആസ്തികരാക്കി മാറ്റുന്നു, പിന്നീട് നിങ്ങളെ രചനയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ രഹസ്യം കേള്പ്പിക്കുന്നു, അര്ത്ഥം നിങ്ങളുടെ ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം തുറക്കുന്നു. നിങ്ങള്ക്ക് വെളിച്ചം ലഭിച്ചിരിക്കുന്നു. കണ്ണിന്റെ വെളിച്ചം പോകുമ്പോള് മനുഷ്യര് അന്ധരായി മാറുന്നു. ഈ സമയം മനുഷ്യര്ക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രമില്ല. മനുഷ്യരായിട്ട് അച്ഛനേയും രചനയുടെ ആദി-മദ്ധ്യ-അന്ത്യത്തേയും അറിയില്ലെങ്കില് അവരെ ബുദ്ധിഹീനരെന്നാണ് പറയുന്നത്. ഗീതവുമുണ്ട്-ഒന്ന്, അന്ധരുടെ സന്താനങ്ങളും അന്ധര്, മറ്റൊന്ന് നല്ലവരും. മഹാഭാരത യുദ്ധത്തിലൂടെ ഒരു ആദി സനാതന ദേവീ-ദേവത ധര്മ്മം സ്ഥാപിക്കപ്പെട്ടു എന്ന് കാണിക്കുന്നുണ്ട്. ബാബ ആത്മാക്കള്ക്ക് സത്യയുഗീ സ്വരാജ്യം നല്കുന്നതിനുവേണ്ടി രാജയോഗം പഠിപ്പിച്ചിരുന്നു. ആത്മാവാണ് പറയുന്നത്-ഞാന് രാജാവാണ്, ഞാന് വക്കീലാണ് എന്നെല്ലാം. നമ്മള് വിശ്വത്തിലെ സ്വരാജ്യം വിശ്വത്തിന്റെ രചയിതാവാകുന്ന ബാബയിലൂടെ പ്രാപ്തമാക്കുകയാണെന്ന് നിങ്ങളുടെ ആത്മാവിന് ഇപ്പോള് അറിയാം. ബാബ ഏതിന്റെ രചയിതാവാണ്? പുതിയ ലോകത്തിന്റെ. ബാബ പുതിയ സൃഷ്ടിയുടെ രചയിതാവായതിനാല് മുഴുവന് ജ്ഞാനവുമുണ്ട്. ഒരാള്ക്കും മുഴുവന് ലോകത്തിന്റേയും ചരിത്രവും ഭൂമിശാസ്ത്രവും അറിയില്ല. ആര്ക്കും ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രമില്ല. ബാബക്കല്ലാതെ മറ്റാര്ക്കും മൂന്നാമത്തെ നേത്രം നല്കാന് സാധിക്കില്ല. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും, മൂലവതനവും സൂക്ഷ്മവതനവും, സ്ഥൂലവതനവും…. ഇതെല്ലം നിങ്ങള്ക്കാണ് അറിയുന്നത്. മൂലവതനം ആത്മാക്കളുടെ സൃഷ്ടിയാണ്. സന്യാസിമാര് പറയുന്നു-ഞങ്ങള് ബ്രഹ്മത്തില് പോയി ലയിക്കും അഥവാ ആത്മാവാകുന്ന ജ്യോതി പരമാത്മാവാകുന്ന ജ്യോതിയില് പോയി ലയിക്കുമെന്ന്. അങ്ങനെയൊന്നുമില്ല. ബ്രഹ്മമാകുന്ന തത്വത്തില് പോയി വസിക്കുമെന്ന് നിങ്ങള്ക്കറിയാം. ബ്രഹ്മതത്വം ശാന്തിധാമമാകുന്ന വീടാണ്. സന്യാസിമാര് പറയുന്നു- ബ്രഹ്മതത്വം തന്നെയാണ് ഭഗവാന്, എത്ര വ്യത്യാസമാണ്. ബ്രഹ്മം എന്നത് തത്വമാണ്. ആകാശ തത്വത്തെ പോലെ ബ്രഹ്മവും തത്വമാണ്. ബ്രഹ്മതത്വത്തില് നിങ്ങള് ആത്മാക്കളും പരമപിതാ പരമാത്മാവുമാണ് വസിക്കുന്നത്. ബ്രഹ്മതത്വത്തെ മധുരമായ വീടെന്നാണ് പറയുന്നത്. അത് ആത്മാക്കളുടെ വീടാണ്. ബ്രഹ്മമാകുന്ന തത്വത്തില് ഒരാത്മാക്കളും ലയിക്കുന്നുമില്ല, വിനാശവും ഉണ്ടാകുന്നില്ല എന്ന് കുട്ടികള്ക്ക് മനസ്സിലായിക്കഴിഞ്ഞു. ആത്മാവ് അവിനാശിയാണ്. ഈ ഡ്രാമയും ഉണ്ടായതും ഉണ്ടാക്കപ്പെട്ടതും അവിനാശിയുമാണ്. ഈ ഡ്രാമയില് എത്ര അഭിനേതാക്കളാണ്. ഇപ്പോള് സംഗമയുഗത്തില് എല്ലാ അഭിനേതാക്കളും ഹാജരാണ്. നാടകം പൂര്ത്തിയാകുമ്പോള് എല്ലാ അഭിനേതാക്കളും രചയിതാവും ഹാജറാകുന്നു. ഈ സമയം ഈ പരിധിയില്ലാത്ത ഡ്രാമയും പൂര്ത്തിയാകുന്നു, വീണ്ടും ആവര്ത്തിക്കും. പരിധിയുള്ള നാടകത്തില് മാറ്റമുണ്ടാക്കാനും സാധിക്കും, ഡ്രാമ പഴയതുമാകും.എന്നാല് ഈ പരിധിയില്ലാത്ത നാടകം അനാദിയും അവിനാശിയുമാണ്. ബാബ ത്രികാലദര്ശിയും ത്രിനേത്രികളുമാക്കി മാറ്റുന്നു. ദേവതകള് ത്രികാലദര്ശികളല്ല. ശൂദ്ര വര്ണ്ണത്തിലുള്ളവരും ത്രികാലദര്ശികളല്ല. നിങ്ങള് ബ്രാഹ്മണ വര്ണ്ണത്തിലുള്ളവരാണ് ത്രികാലദര്ശികള്. ബ്രാഹ്മണനായി മാറാതെ ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിക്കില്ല. നിങ്ങള്ക്ക് വൃക്ഷത്തിന്റെ ആദി-മദ്ധ്യ-അന്ത്യത്തേയും എല്ലാ ധര്മ്മത്തേയും അറിയാം. നിങ്ങളും മാസ്റ്റര് നോളേജ്ഫുള്ളായി മാറുന്നു. അച്ഛന് കുട്ടികളെ തനിക്ക് സമാനമാക്കി മാറ്റുമല്ലോ. ജ്ഞാനത്തിന്റെ സാഗരനും, എല്ലാ ആത്മാക്കളുടേയും അച്ഛന് ഒരു ബാബ മാത്രമാണ്. എല്ലാ കുട്ടികളേയും ആസ്തികരാക്കി മാറ്റി ത്രികാലദര്ശികളാക്കി മാറ്റുന്നു. നിങ്ങള് കുട്ടികള് എല്ലാവരോടും പറയണം- ശിവബാബ വന്നിരിക്കുകയാണ്, ബാബയെ ഓര്മ്മിക്കൂ. ആസ്തികരായി മാറിയവര് ബാബയെ നല്ല രീതിയില് ഓര്മ്മിക്കുന്നു. നിങ്ങളോട് ബാബക്കും സ്നേഹമുണ്ട്. നിങ്ങള്ക്ക് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നല്കുന്നു. വിനാശകാലെ വിപരീത ബുദ്ധി നശിക്കുമെന്നും വിനാശ കാലെ പ്രീത ബുദ്ധി വിജയിക്കുമെന്നും മഹിമയുണ്ട്. ഗീതയിലും ചില ചില വാക്കുകള് സത്യമാണ്. ശ്രീമദ് ഭഗവത് ഗീത സര്വ്വോത്തമമായ ശാസ്ത്രമാണ്. ആദി-സനാതന ദേവീ-ദേവത ധര്മ്മത്തിന്റെ ശാസ്ത്രം. മുഖ്യമായത് 4 ധര്മ്മ ശാസ്ത്രങ്ങളാണെന്ന് മനസ്സിലാക്കിതന്നിട്ടുണ്ട്. മറ്റെല്ലാ ധര്മ്മത്തിലുള്ളവരും വരുന്നത് അവനവന്റെ ധര്മ്മം സ്ഥാപിക്കാനാണ്. രാജ്യപദവിയുടെ കാര്യമില്ല. ധര്മ്മസ്ഥാപകരെ ഗുരു എന്ന് പറയാനും സാധിക്കില്ല. തിരിച്ചു കൊണ്ടുപോവുകയാണ് ഗുരുവിന്റെ ജോലി. ഇബ്രാഹിം, ബുദ്ധന്, ക്രിസ്തു ഇവര് വരുന്നതോടെ അവരുടെ വംശാവലികളും വരുന്നു. ദുഃഖത്തില് നിന്നും മോചിപ്പിച്ച് സുഖത്തിലേക്ക് കൊണ്ടുപോകുന്നവരാണ് ഗുരു. മറ്റെല്ലാ ഗുരുക്കന്മാരും ധര്മ്മം സ്ഥാപിക്കാന് വേണ്ടി മാത്രമാണ് വരുന്നത്. ഈ ലോകത്തില് ഒരുപാട് പേരെ ഗുരു എന്ന് പറയുന്നു. ബ്രഹ്മാ, വിഷ്ണു, ശങ്കരനേയും ഗുരു എന്ന് പറയാന് സാധിക്കില്ല. എല്ലാവരുടെയും സത്ഗതി ദാതാവ് ഒരു ശിവബാബയാണ്. വിളിക്കുന്നതും ഒരു രാമനെ മാത്രമാണ്. ശിവബാബയേയും രാമനെന്നാണ് വിളിക്കുന്നത്. ഒരുപാട് ഭാഷകള് ഉള്ളതിനാല് പേരുകളും ഒരുപാട് വെച്ചിട്ടുണ്ട്. വാസ്തവത്തില് പേര് ശിവനെന്നാണ്. ബാബയെ സോമനാഥനെന്നും പറയുന്നു. സോമരസം കുടിപ്പിച്ചു അര്ത്ഥം ജ്ഞാന ധനം നല്കി. അല്ലാതെ വെള്ളത്തിന്റെ കാര്യമൊന്നുമില്ല. നിങ്ങളെ സന്മുഖത്ത് നോളേജ്ഫുള്ളും ആനന്ദമുള്ളവരുമാക്കി മാറ്റുന്നു. ബാബ ജ്ഞാനത്തിന്റെ സാഗരനാണ്. നിങ്ങള് കുട്ടികളെ ജ്ഞാനത്തിന്റെ നദികളാക്കി മാറ്റുന്നു. സാഗരം ഒന്നു മാത്രമാണ്. ഒരു സാഗരത്തില് നിന്നാണ് ഒരുപാട് നദികള് ഉത്ഭവിക്കുന്നത്. ഇപ്പോള് നിങ്ങള് സംഗമയുഗത്തിലാണ്. ഈ സമയം ഈ മുഴുവന് ഭൂമിയും രാവണന്റെ സ്ഥാനമാണ്. ഒരു ലങ്ക മാത്രമായിരുന്നില്ല, മുഴുവന് ഭൂമിയിലും രാവണന്റെ രാജ്യമാണ്. രാമരാജ്യത്തില് വളരെ കുറച്ചു മനുഷ്യര് മാത്രമായിരിക്കും. ഇത് ഇപ്പോള് നിങ്ങളുടെ ബുദ്ധിയിലാണ് ഉള്ളത്. ബാബ മനസ്സിലാക്കിതരുന്നു-ഞാന് 3 ധര്മ്മങ്ങളുടെ സ്ഥാപനയാണ് ചെയ്യുന്നത്-ബ്രാഹ്മണര്, ദേവത, ക്ഷത്രിയര്. പിന്നീട് വൈശ്യരും ശൂദ്ര വര്ണ്ണത്തിലുമുള്ളവര് വന്ന് അവരവരുടെ ധര്മ്മം സ്ഥാപിക്കുന്നു. അനേക ധര്മ്മങ്ങളുടെ വിനാശവും ചെയ്യിപ്പിക്കുന്നു. ഭാരതത്തില് ത്രിമൂര്ത്തിയുടെ ചിത്രവുമുണ്ടാക്കുന്നു. എന്നാല് അതില് നിന്നും ശിവന്റെ ചിത്രത്തെ അപ്രത്യക്ഷമാക്കിയിരിക്കുന്നു. ശിവന്റെ ചിത്രത്തിലൂടെ തെളിയിക്കപ്പെടുന്നത്, ശിവന് ബ്രഹ്മാവിലൂടെ സ്ഥാപനയും, വിഷ്ണുവിലൂടെ പാലനയും ചെയ്യിപ്പിക്കുന്നു. അതിനാല് ശിവനെ ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനുമെന്നാണ് പറയുന്നത്. ബാബ സ്വയം കര്മ്മവും ചെയ്യുന്നു, നിങ്ങള് കുട്ടികളെയും പഠിപ്പിക്കുന്നു. കര്മ്മം,അകര്മ്മം, വികര്മ്മത്തിന്റെ ഗതിയെക്കുറിച്ചും മനസ്സിലാക്കിതരുന്നു. രാവണ രാജ്യത്തില് നമ്മള് ചെയ്യുന്ന കര്മ്മം വികര്മ്മമായി മാറുന്നു. സത്യയുഗത്തല് ചെയ്യുന്ന കര്മ്മം അകര്മ്മമായി മാറുന്നു. ഈ ലോകത്തില് വികര്മ്മങ്ങള് മാത്രമാണ് ഉണ്ടാകുന്നത് കാരണം രാവണ രാജ്യമാണ്. സത്യയുഗത്തില് 5 വികാരങ്ങളേയില്ല. ഓരോരോ കാര്യവും മനസ്സിലാക്കാനുള്ളതുമാണ്, സെക്കന്റില് മനസ്സിലാക്കികൊടുക്കാവുന്നതുമാണ്. ഓം എന്ന ശബ്ദത്തിന്റെ അര്ത്ഥം മനുഷ്യര് വളരെ വിസ്താരത്തോടു കൂടി മനസ്സിലാക്കിക്കൊടുക്കുന്നു. ബാബ പറയുന്നു- ഓം എന്നാല് ഞാന് ആത്മാവ്, ഇതെന്റെ ശരീരവും. എത്ര സഹജമാണ്. നമ്മള് സുഖധാമത്തിലേക്ക് പോവുകയാണെന്ന് മനസ്സിലാക്കുന്നു. കൃഷ്ണന്റെ ക്ഷേത്രത്തെ സുഖധാമമെന്ന് പറയുന്നു. അതാണത്ര കൃഷ്ണപുരി. അമ്മമാര് കൃഷ്ണപുരിയിലേക്ക് പോകാന് ഒരുപാട് പരിശ്രമിക്കുന്നു. നിങ്ങള് ഇപ്പോള് ഭക്തി ചെയ്യുന്നില്ല. നിങ്ങള്ക്കാണ് ഈ ജ്ഞാനം ലഭിച്ചിട്ടുള്ളത്, മറ്റൊരു മനുഷ്യര്ക്കും ഈ ജ്ഞാനമില്ല. ബാബ നിങ്ങളെ പാവനമാക്കി മാറ്റുന്നു പിന്നീട് പതിതമാക്കി മാറ്റുന്നത് ആരാണ്? ഇത് ആര്ക്കും പറയാന് സാധിക്കില്ല. എല്ലാ സ്ത്രീകളും പുരുഷന്മാരും ഭക്തരാണ്, സീതമാരാണ്. എല്ലാവരുടെയും സത്ഗതി ചെയ്യുന്നത് ബാബയാണ്. എല്ലാവരും രാവണന്റെ ജയിലിലാണ്. ഈ ലോകം ദുഃഖധാമമാണ്. ബാബ നിങ്ങളെ സുഖധാമത്തിന്റെ അധികാരിയാക്കി മാറ്റുന്നു. ഇങ്ങനെയുള്ള അച്ഛനെ 5000 വര്ഷങ്ങള്ക്ക് ശേഷമാണ് നിങ്ങള് കാണുന്നത്. ഇപ്പോള് ലക്ഷ്മീ-നാരായണന്റെ ആത്മാവിന് ജ്ഞാനമുണ്ട്- ഞാന് ചെറുപ്പത്തില് കൃഷ്ണനാണ് പിന്നീട് വലുതായി തന്റെ ശരീരം ഉപേക്ഷിക്കും, പിന്നീട് മറ്റൊരു ശരീരമെടുക്കും. ഈ ജ്ഞാനം മറ്റാരിലുമില്ല.
ബാബ പറയുന്നു- നിങ്ങളെല്ലാവരും പാര്വ്വതിമാരാണ്. നിങ്ങളെ അമരന്മാരാക്കി മാറ്റി അമരലോകത്തിലേക്ക് കൊണ്ടുപോകുന്നതിനുവേണ്ടി ശിവബാബ അമരകഥ കേള്പ്പിക്കുകയാണ്. ഈ ലോകം മൃത്യുലോകമാണ്.നിങ്ങള് എല്ലാ പാര്വ്വതിമാരും അമരനാഥനിലൂടെ അമരകഥ കേട്ടുകൊണ്ടിരിക്കുകയാണ്. നിങ്ങളാണ് സത്യം-സത്യമായി മാറുന്നത്. ബാബയെ ഓര്മ്മിക്കുന്നതിലൂടെ യാണ് നിങ്ങളുടെ ആത്മാവ് അമരനായി മാറുന്നത്. അമര ലോകത്തില് ദുഃഖത്തിന്റെ കാര്യമില്ല. സര്പ്പം ഒരു തോലുരിച്ച് മറ്റൊന്നെടുക്കുന്നു. ഈ ഉദാഹരണങ്ങളെല്ലാം ഇവിടുത്തെയാണ്. ഭ്രമരിയുടെ ഉദാഹരണവും ഇവിടുത്തെയാണ്. നിങ്ങള് ബ്രാഹ്മണര് വികാരീ കീടങ്ങളെ പരിവര്ത്തനപ്പെടുത്തി ദേവതയാക്കി മാറ്റുന്ന കര്ത്തവ്യം ചെയ്യുന്നു. ഇത് മനുഷ്യരുടെ കാര്യമാണ്. ഇത് വണ്ടിന്റെ ഒരു ഉദാഹരണം മാത്രമാണ്. നിങ്ങള് ബ്രാഹ്മണരായ കുട്ടികള് ബാബയിലൂടെ അമരകഥ കേട്ടുകൊണ്ടിരിക്കുകയാണ്, മറ്റുള്ളവര്ക്ക് ജ്ഞാനത്തിന്റെ ഭൂം-ഭൂം ചെയ്യുന്നതിലൂടെ മനുഷ്യനില് നിന്നും ദേവത, സ്വര്ഗ്ഗത്തിലെ മാലാഖയായി മാറുന്നു. അല്ലാതെ മാനസരോവരത്തില് മുങ്ങിക്കുളിക്കുന്നതിലൂടെ മാലാഖയായൊന്നും മാറില്ല. ഇതെല്ലാം അസത്യമാണ്. നിങ്ങള് അസത്യം മാത്രമാണ് കേട്ടുവന്നത്. ഇപ്പോള് ബാബ സത്യം കേള്പ്പിക്കുന്നു. ഇപ്പോള് ബാബ പറയുന്നു- സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കൂ. നിരാകാരനായ പരമപിതാ പരമാത്മാവ് ഈ ബ്രഹ്മാ മുഖത്തിലൂടെയാണ് കേള്പ്പിക്കുന്നത് എന്ന് നിങ്ങള്ക്കറിയാം. നമ്മള് ഈ കാതുകളിലൂടെയാണ് കേള്ക്കുന്നത്. ആത്മാഭിമാനിയായി മാറണം. പിന്നെ പരമാത്മാവ് തിരിച്ചറിവ് നല്കുന്നു. ഞാന് ആരാണ്? മറ്റാര്ക്കും നിങ്ങളെ ആത്മാഭിമാനിയാക്കി മാറ്റാന് സാധിക്കില്ല. നിങ്ങള് ആത്മാഭിമാനിയായി മാറൂ എന്ന് ബാബക്കല്ലാതെ മറ്റാര്ക്കും പറയാന് സാധിക്കില്ല. ശിവജയന്തിയും ആഘോഷിക്കുന്നു, എന്നാല് ശിവന്റെ ജയന്തി എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് അറിയില്ല. ബാബയാണ് സ്വയം വന്ന് മനസ്സിലാക്കിതരുന്നത്-ഞാന് ഒരു സാധാരണ വൃദ്ധന്റെ ശരീരത്തിലാണ് പ്രവേശിക്കുന്നത്. ഇല്ലെങ്കില് ബ്രഹ്മാവ് എവിടുന്നാണ് വരുന്നത്? പതിതമായ ശരീരം തന്നെ വേണം. സൂക്ഷ്മ വതനവാസിയായ ബ്രഹ്മാവില് പ്രവേശിച്ചിട്ട് ബ്രാഹ്മണരെ രചിക്കില്ലല്ലോ. ബാബ പറയുന്നു- ഞാന് പതിതമായ ലോകത്തിലെ പതിതമായ ശരീരത്തിലേക്കാണ് വരുന്നത്. ബ്രഹ്മാവിലൂടെയാണ് സ്ഥാപനയുണ്ടാകുന്നതെന്ന് പാടപ്പെട്ടിട്ടുണ്ട്. പിന്നീട് സ്വര്ഗ്ഗത്തിന്റെ നടത്തുന്നു, ആരാണോ ഈ ജ്ഞാനത്തെ പ്രാപ്തമാക്കുന്നത് അവരാണ് ദേവതയായി മാറുന്നത്. ബ്രഹ്മാവിന്റെ ചിത്രത്തെ കാണുമ്പോള് മനുഷ്യര് സംശയിക്കുന്നു. പറയുന്നു ഇത് ദാദയുടെ ചിത്രമാണെന്ന് . പ്രജാപിതാ ബ്രഹ്മാവ് തീര്ച്ചയായും ഇവിടെയായിരിക്കും. എങ്ങനെയാണ് സൂക്ഷ്മവതനത്തില് പ്രജകളെ രചിക്കുന്നത്. പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടികളായി ആയിരക്കണക്കിന് ബ്രഹ്മാകുമാരനും കുമാരിയുമുണ്ട്. അല്പം പോലും അസത്യമായിരിക്കില്ലല്ലോ. നമ്മള് ശിവബാബയിലൂടെ സമ്പത്ത് പ്രാപ്തമാക്കുകയാണ്. സൂക്ഷ്മവതനത്തിലുള്ള ബ്രഹ്മാവ് അവ്യക്ത ബ്രഹ്മാവാണ് എന്ന് നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കിതന്നിട്ടുണ്ട്. പ്രജാപിതാ ബ്രഹ്മാവ് സാകാരത്തിലും ഉണ്ടായിരിക്കണം. പതിതമായ ബ്രഹ്മാവ് തന്നെയാണ് പാവനമായി മാറുന്നത്. തതത്വം(പാവനമായ ബ്രഹ്മാവ് തന്നെയാണ് പിന്നീട് പതിതമായി മാറുന്നത്) ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ആത്മാഭിമാനിയായി മാറി ഈ കാതുകളിലൂടെ അമരകഥ കേള്ക്കണം. ജ്ഞാനത്തിന്റെ ഭൂം-ഭൂം ചെയ്ത് മറ്റുള്ളവരെ തനിക്ക് സമാനമാക്കി മാറ്റുന്ന സേവനത്തില് മുഴുകണം.
2) ബാബക്ക് സമാനം നോളേജ്ഫുള്ളും, ആനന്ദമുള്ളവരുമായി മാറണം. സോമരസം കുടിക്കുകയും കുടിപ്പിക്കുകയും വേണം.
വരദാനം:-
സീ ഫാദര് – ഫോളോ ഫാദര് ഈ മഹാമന്ത്രത്തെ മുന്നില് വച്ചുകൊണ്ട് ഉയരുന്ന കലയില് പൊയ്ക്കൊണ്ടേയിരിക്കൂ, പറന്നുകൊണ്ടേ പോകൂ. ഒരിക്കലും ആത്മാക്കളെ നോക്കരുത് എന്തുകൊണ്ടെന്നാല് ആത്മാക്കളെല്ലാവരും പുരുഷാര്ത്ഥികളാണ്, പുരുഷാര്ത്ഥത്തില് നല്ലതുമുണ്ടായിരിക്കും അല്പം കുറവുകളും ഉണ്ടായിരിക്കും, സമ്പന്നമായിരിക്കില്ല, അതുകൊണ്ട് ഫോളോ ഫാദര് അല്ലാതെ ബ്രദര് സിസ്റ്ററല്ല. അപ്പോള് ഏതുപോലെയാണോ ബാബ ഏകരസമായിട്ടുള്ളത് അതുപോലെ പിന്തുടരുന്നവരും സ്വതവേ ഏകരസമാകും.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!