16 January 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

January 15, 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

ആത്മീയ ലഹരിയിലിരുന്ന് നിശ്ചിന്ത ചക്രവര്ത്തിയാകൂ

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഇന്ന് ഉയര്ന്നതിലും ഉയന്ന ബാബ കുട്ടികള്ക്ക് അലൗകീക ദിവ്യമായ സംഗമയുഗത്തിലെ ഓരോ ദിനത്തിന്റെ ആശംസകള് നല്കി കൊണ്ടിരിക്കുന്നു. ലോകത്തിലുള്ളവര്ക്ക് ഏതെങ്കിലും ഒരു വിശേഷ ദിനം മാത്രമായിരിക്കും, ആ വിശേഷ ദിനത്തില് എന്താണ് ചെയ്യുന്നത്? അവര് മനസ്സിലാക്കുന്നത് വിശാല ഹൃദയത്തോടെ ആഘോഷിച്ചു കൊണ്ടിരിക്കുന്നുവെന്നാണ്. എന്നാല് നിങ്ങള്ക്കറിയാം അവരുടെ ആഘോഷമെന്താണെന്ന്. അവരുടെ ആഘോഷവും, ഏറ്റവും ഉയന്ന ബാബയുടെ വിശാല ഹൃദയമുള്ള കുട്ടികളായ നിങ്ങളുടെ ആഘോഷവും – എത്രയോ സ്നേഹി, എത്രയോ നിര്മ്മോഹിയാണ്. ലോകത്തിലുള്ളവര്ക്ക് വിശേഷ ദിനമാണ്. സന്തോഷത്തില് പാടി, നൃത്തം ചെയ്ത് പരസ്പരം ആ ദിനത്തിന്റെ ആശംസകള് നല്കുന്നു. അതേപോലെ നിങ്ങള് കുട്ടികള്ക്കും സംഗമയുഗം വളരെ വലിയ യുഗമാണ്. ആയുസ്സില് ചെറുതാണ് എന്നാല് വിശേഷതകളിലും പ്രാപ്തി നല്കുന്നതിലും ഏറ്റവും വലിയ യുഗമാണ്. അതിനാല് സംഗമയുഗത്തിലെ ഓരോ ദിനവും നിങ്ങള്ക്ക് വിശേഷ ദിനമാണ് കാരണം ഉയര്ന്നതിലും ഉയര്ന്ന ബാബയെ,ഈ ഉയര്ന്ന യുഗം- സംഗമയുഗത്തിലാണ് ലഭിക്കുന്നത്. അതോടൊപ്പം ബാബയിലൂടെ ഏറ്റവും ഉയര്ന്ന പ്രാപ്തിയും ഇപ്പോഴാണ് ലഭിക്കുന്നത്. ബാപ്ദാദ സര്വ്വ കുട്ടികളെയും ഉയര്ന്ന പുരുഷോത്തമരാക്കുന്നത് ഇപ്പോഴാണ്. ഇന്നത്തെ ദിനത്തിന്റെ വിശേഷതയാണ്- സന്തോഷം ആഘോഷിക്കുക, പരസ്പരം ഗിഫ്റ്റ് നല്കുക, ആശംസകള് നല്കുക, അച്ഛനിലൂടെ തന്നെ ഗിഫ്റ്റ് ലഭിക്കുന്നതിന്റെ ദിനം ആഘോഷിക്കുന്നു. നിങ്ങള് സര്വ്വര്ക്കും ബാബ സംഗമയുഗത്തില് തന്നെ ഉയര്ന്ന ഗിഫ്റ്റ് എന്താണ് നല്കിയത്? ബാപ്ദാദ സദാ പറയുന്നു- ഞാന് നിങ്ങള് കുട്ടികള്ക്ക് വേണ്ടി കൈക്കുമ്പിളില് സ്വര്ഗ്ഗത്തിന്റെ രാജ്യ ഭാഗ്യം കൊണ്ടു വന്നിരിക്കുന്നു. അതിനാല് സര്വ്വരുടെയും കൈയ്യില് സ്വര്ഗ്ഗത്തിന്റെ രാജ്യ ഭാഗ്യമില്ലേ. അതിനെയാണ് കൈവെള്ളയില് സ്വര്ഗ്ഗമെന്ന് പറയുന്നത്. ഇതിനേക്കാള് വലിയ ഗിഫ്റ്റ് മറ്റാര്ക്കെങ്കിലും നല്കാന് സാധിക്കുമോ? എത്ര തന്നെ ഉയര്ന്ന ആള് വലിയ ഗിഫ്റ്റ് നല്കിയാലും, ബാബയുടെ ഗിഫ്റ്റിന്റെ മുന്നില് അതെന്തായിരിക്കും? സൂര്യന്റെ മുന്നില് ദീപം പോലെ. അതിനാല് സംഗമയുഗത്തിന്റെ സ്മരണ, ലക്ഷണങ്ങള് മറ്റ് ധര്മ്മങ്ങളിലും കാണിക്കുന്നു. നിങ്ങള്ക്ക് വലിയ യുഗത്തില് വലിയ ബാബ വലുതിലും വച്ച് വലിയ ഗിഫ്റ്റാണ് നല്കിയിരിക്കുന്നത്, അതിനാല് ഇന്നത്തെ വിശേഷ ദിനത്തില് ഈ വിധിയിലൂടെ ആഘോഷിക്കുന്നു. അവര് ക്രിസ്ത്മസ്സ് ഫാദര് എന്ന് പറയുന്നു. ഫാദര് സദാ കുട്ടികള്ക്ക് നല്കുന്നവനാണ് ദാതാവാണ്. ലൗകീക രീതീയിലൂടെ നോക്കിയാലും- അച്ഛന് കുട്ടികളുടെ ദാതാവാണ്. ഇത് പരിധിയില്ലാത്ത അച്ഛനാണ്. പരിധിയില്ലാത്ത അച്ഛന് പരിധിയില്ലാത്ത ഗിഫ്റ്റാണ് നല്കുന്നത്. മറ്റേത് ഗിഫ്റ്റും എത്ര സമയം നില നില്ക്കും? എത്രയോ നല്ല നല്ല ആശംസകളുടെ കാര്ഡ് ഗിഫ്റ്റായി നല്കുന്നു. എന്നാല് ഇന്നത്തെ ദിനം കഴിഞ്ഞാല് ആ കാര്ഡ് എന്ത് ചെ.യ്യും? കുറച്ച് സമയത്തേക്കല്ലേ നില നില്ക്കുന്നത്. കഴിക്കാനും കുടിക്കാനുമുള്ള മധുരവും നല്കും, അതും എത്ര സമയം നില്ക്കും. എത്ര സമയം സന്തോഷം ആഘോഷിക്കും. ഒരു രാത്രി പാടും, നൃത്തം ചെയ്യും. എന്നാല് ബാബ നിങ്ങള് ആത്മാക്കള്ക്ക് ഈ ജന്മത്തില് മാത്രമല്ല ജന്മ ജന്മാന്തരം കൂടെയുണ്ടായിരിക്കുന്ന സമ്മാനമാണ് നല്കുന്നത്. ലോകത്തിലുള്ളവര് പറയുന്നു- വെറും കൈയ്യോടെ വന്നു, വെറും കൈയ്യോടെ തന്നെ പോകണം എന്ന്. എന്നാല് നിങ്ങള് എന്ത് പറയും? നിങ്ങള് പെട്ടെന്ന് തന്നെ പറയുന്നു- നമ്മള് ആത്മാക്കള് ബാബയിലൂടെ ലഭിച്ച ഖജനാക്കളാല് സമ്പന്നരായി പോകും, അനേക ജന്മം സമ്പന്നരായിരിക്കും. 21 ജന്മം വരെ ഈ ഗിഫ്റ്റ് കൂടെയുണ്ടായിരിക്കും. ഇങ്ങനെയുള്ള ഗിഫ്റ്റ് മറ്റെവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ഏതെങ്കിലും വിദേശ രാജ്യത്തെ രാജാവിനോ റാണിക്കോ, ഇങ്ങനെയുള്ള ഗിഫ്റ്റ് നല്കാന് സാധിക്കുമോ? മുഴുവന് സിംഹാസനം നല്കിയാലും, വാഗ്ദാനം ചെയ്താലും, നിങ്ങളെന്ത് ചെയ്യും, എടുക്കുമോ? ബാബയുടെ ഹൃദയ സിംഹാസനത്തിന് മുന്നില് ഈ സിംഹാസനമെന്ത്. അതിനാല് നിങ്ങളെല്ലാവരും ലഹരിയിലാണിരിക്കുന്നത്, ആത്മീയ ലഹരിയില്. ഈ ആത്മീയ ലഹരിയിലിരിക്കുന്നവര്ക്ക് ഏതൊരു കാര്യത്തിന്റെയും ചിന്തയുണ്ടായിരിക്കില്ല, നിശ്ചിന്ത ചക്രവര്ത്തിമാരായിരിക്കും. ഇപ്പോഴും ചക്രവര്ത്തി, ഭാവിയിലും രാജ്യാധികാരം പ്രാപ്തമാക്കുന്നു. അതിനാല് ഏറ്റവും വലിയ, എറ്റവും നല്ലത് ഈ നിശ്ചിന്ത ചക്രവര്ത്തി പദവിയാണ്. എന്തെങ്കിലും ചിന്തയുണ്ടോ? കുടുംബത്തിലിരിക്കുന്നവര്ക്ക് കുട്ടികളെക്കുറിച്ചുള്ള ചിന്തയുണ്ടോ? കുമാരന്മാര്ക്ക് ഭക്ഷണമുണ്ടാക്കേണ്ടതിനെ കുറിച്ചുള്ള ചിന്ത കൂടുതലാണ്, കുമാരിമാര്ക്ക് എന്ത് ചിന്തയാണുള്ളത്? ജോലിയുടേത് അതോ നല്ല ജോലി കിട്ടണം എന്നാണോ? നിശ്ചിന്തരല്ലേ.

ചിന്തയുള്ളവര്ക്ക് നിശ്ചിന്തമായ ചക്രവര്ത്തി പദവിയുടെ സുഖം അനുഭവിക്കാന് സാധിക്കുകയില്ല. വിശ്വത്തിന്റ ചക്രവര്ത്തി പദവി 20 ജന്മം ലഭിക്കും എന്നാല് ഈ ചക്രവര്ത്തി പദവിയും ഹൃദയ സിംഹാസനവും- ഈ ഒരേയൊരു യുഗത്തില് ഒരു ജന്മത്തേക്കാണ് ലഭിക്കുന്നത്. അപ്പോള് ഒന്നിന്റെ മഹത്വമല്ലേ.

ബാപ്ദാദ സദാ കുട്ടികളോട് ഇത് തന്നെയാണ് പറയുന്നത്- ബ്രാഹ്മണ ജീവിതം അര്ത്ഥം നിശ്ചിന്ത ചക്രവര്ത്തി. ബ്രഹ്മാബാബ നിശ്ചിന്ത ചക്രവര്ത്തിയായപ്പോള് എന്ത് ഗീതം പാടി – നേടേണ്ടതെല്ലാം നേടി കഴിഞ്ഞു, ബാക്കി നേടാന് ഒന്നും തന്നെയില്ല, നിങ്ങള് എന്താണ് പറയുന്നത്? സേവനത്തിന്റെ കാര്യം ബാക്കി അവശേഷിച്ചിരിക്കുന്നു, എന്നാല് അതും ചെയ്യുന്നവനും ചെയ്യിക്കുന്നവനുമായ ബാബ ചെയ്യിച്ചു കൊണ്ടിരിക്കുന്നു, ചെയ്യിച്ചു കൊണ്ടിരിക്കും. എനിക്ക് ചെയ്യണം- ഇതിലൂടെ ഭാരം ഉണ്ടാകുന്നു. ബാബ എന്നിലൂടെ ചെയ്യിച്ചു കൊണ്ടിരിക്കുന്നു- അപ്പോള് നിശ്ചിന്തരായി മാറും. ഈ ശ്രേഷ്ഠമായ കാര്യം നടക്കുക തന്നെ വേണം എന്ന് നിശ്ചയമുണ്ട് അതിനാല് നിശ്ചയ ബുദ്ധി, നിശ്ചിന്തമായിരിക്കുന്നു. ഇത് കേവലം കുട്ടികളെ ബിസിയാക്കി വയ്ക്കുന്നതിന് സേവനത്തിന്റെ കളി ബാബ കളിപ്പിച്ചു കൊണ്ടിരിക്കുന്നു. നിമിത്തമാക്കി വര്ത്തമാന സമയത്തെയും ഭാവിയിലെയും സേവനത്തിന്റെ ഫലത്തിന്റെ അധികാരിയാക്കി കൊണ്ടിരിക്കുന്നു. കാര്യം ബാബയുടേത്, പേര് കുട്ടികളുടേതും. ഫലം കുട്ടികളെ ബാബ കഴിപ്പിക്കുന്നു, സ്വയം കഴിക്കുന്നില്ല. അതിനാല് നിശ്ചിന്തരായില്ലേ. സേവനത്തില് സഫലതയുടെ സഹജമായ സാധനം തന്നെയിതാണ്, ചെയ്യിക്കുന്നവന് ചെയ്യിച്ചു കൊണ്ടിരിക്കുന്നു. ഞാന് ചെയ്തു കൊണ്ടിരിക്കുന്നു എങ്കില് ആത്മാവിന്റെ ശക്തിക്കനുസരിച്ച് സേവനത്തിന്റെ ഫലം പ്രാപ്തമാകുന്നു. ബാബ ചെയ്യിച്ചു കൊണ്ടിരിക്കുന്നു എങ്കില് ബാബ സര്വ്വശക്തിവാനാണ്. കര്മ്മത്തിന്റെ ഫലവും അത്രയും ശ്രേഷ്ഠമായത് ലഭിക്കുന്നു. അതിനാല് സദാ ബാബയിലൂടെ പ്രാപ്തമായ നിശ്ചിന്ത ചക്രവര്ത്തി പദവി അഥവാ കൈവെള്ളയില് സ്വര്ഗ്ഗത്തിന്റെ രാജ്യ ഭാഗ്യത്തിന്റെ ഈശ്വരീയ ഉപഹാരം സ്മൃതിയില് വയ്ക്കൂ. ബാബയും ഉപഹാരവും രണ്ടിന്റെയും ഓര്മ്മയിലൂടെ ഓരോ ദിനം മാത്രമല്ല ഓരോ നിമിഷവും ഉയര്ന്നതിലും ഉയര്ന്ന നിമിഷം, വിശേഷ ദിനമാണ്- എന്ന അനുഭവം ചെയ്യും. ലോകത്തിലുള്ളവര് കേവലം ആശംസകള് നല്കുന്നു. എന്താണ് പറയുന്നത്? സന്തോഷത്തോടെയിരിക്കണം, ആരോഗ്യശാലിയും സമ്പന്നരുമായിട്ടിരിക്കണം…..എന്ന് പറയുന്നു. എന്നാല് ആയി തീരുന്നില്ല. ബാബ അങ്ങനെയുള്ള ആശംസകളാണ് നല്കുന്നത്, സദാ ആരോഗ്യം, സമ്പത്ത്, സന്തോഷം വരദാനങ്ങളുടെ രൂപത്തില് കൂടെയുണ്ടാകുന്നു. കേവലം മുഖത്തിലൂടെ പറഞ്ഞ് സന്തോഷിപ്പിക്കുകയല്ല ചെയ്യുന്നത്, എന്നാല് അങ്ങനെ ആക്കുകയാണ്., ആകുക തന്നെയാണ് ആഘോഷിക്കുക കാരണം അവിനാശി ബാബയുടെ ആശംസകളും അവിനാശിയായിരിക്കും. അതിനാല് ആശംസകള് വരദാനമായി മാറുന്നു.

നിങ്ങള് വേരില് നിന്നും ഉണ്ടായിട്ടുള്ളവരാണ്. ഇതെല്ലാം ശാഖകളാണ്, ഈ സര്വ്വ ധര്മ്മങ്ങളും നിങ്ങളുടെ ശാഖകളല്ലേ. കല്പവൃക്ഷത്തിലെ ശാഖകളാണ് അതിനാല് വൃക്ഷത്തിന്റെ ലക്ഷണമായാണ് ക്രിസ്ത്മസ്സ് ട്രീ കാണിക്കുന്നത്. ക്രിസ്ത്മസ്സ് ട്രീ എപ്പോഴെങ്കിലും അലങ്കരിക്കപ്പെട്ട് കണ്ടിട്ടുണ്ടോ? ഇതില് എന്താണ് ചെയ്യുന്നത്? (സ്റ്റേജില് രണ്ട് ക്രിസ്ത്മസ് ട്രീ അലങ്കരിച്ചു വച്ചിരിക്കുന്നു).ഇതില് എന്താണ് കാണിച്ചിരിക്കുന്നത്? വിശേഷിച്ചും തിളങ്ങുന്ന ബള്ബ് കാണിക്കുന്നു. ചെറിയ ചെറിയ ബള്ബുകള് കൊണ്ടാണ് അലങ്കരിക്കുന്നത്. ഇതിന്റെ അര്ത്ഥമെന്താണ്? കല്പവൃക്ഷത്തിലെ തിളങ്ങുന്ന ആത്മാക്കളാണ് നിങ്ങള്. ഏതെല്ലാം ധര്മ്മ പിതാക്കന്മാരാണോ വരുന്നത്, അവരും തന്റെ കണക്കനുസരിച്ച് സതോപ്രധാനമാകുന്നു അതിനാല് ഗോള്ഡന് ഏജ്ഡ് ആത്മാവ് തിളങ്ങി കൊണ്ടിരിക്കും അതിനാല് ഈ കല്പ വൃക്ഷത്തിന്റെ അടയാളമായി അന്യ ധര്മ്മത്തിന്റെ ശാഖകളും ഓരോ വര്ഷവും സ്മരണ ആഘോഷിക്കുന്നു. മുഴുവന് വൃക്ഷത്തിന്റെ ഗ്രേറ്റ് ഗ്രേറ്റ് ഗ്രാന്റ് ഫാദറല്ലേ. ഏതൊരച്ഛനാണ് ഗ്രേറ്റ് ഗ്രേറ്റ് ഗ്രാന്റ് ഫാദര്? ബാബ ബ്രഹ്മാവിനെ മുന്നില് വച്ചു. സാകാര സൃഷ്ടിയിലെ ആത്മാക്കളുടെ ആദി പിതാവ്, ആദിനാഥന് ബ്രഹ്മാവാണ് അതിനാല് ഗ്രേറ്റ് ഗ്രേറ്റ് ഗ്രാന്റ് ഫാദറാണ്. ആദി ദേവനോടൊപ്പം നിങ്ങളുമില്ലേ അതോ ആദി ദേവന് ഒറ്റയ്ക്കാണോ? നിങ്ങള് ആദി ആത്മാക്കള് ഇപ്പോള് ആദി ദേവന്റെ കൂടെയാണ്, ഇനിയും കൂടെ തന്നെയായിരിക്കും, അത്രയും ലഹരിയുണ്ടോ? സന്തോഷത്തിന്റ ഗീതം സദാ പാടി കൊണ്ടിരിക്കുകയല്ലേ അതോ കേവലം ഇന്ന് മാത്രമാണോ പാടുന്നത്?

ഇന്ന് വിശേഷിച്ച് ഡബിള് വിദേശികളുടെ ദിനമാണ്. നിങ്ങള്ക്ക് ദിവസവും വലിയ ദിനമാണ് അതോ ഇന്ന് മാത്രമാണോ? നാല് ഭാഗത്തുമുള്ള ദേശ വിദേശത്തെ കുട്ടികള് കല്പ വൃക്ഷത്തില് തിളങ്ങുന്ന നക്ഷത്രങ്ങളായി കാണപ്പെട്ടു കൊണ്ടിരിക്കുന്നു. സൂക്ഷ്മ രൂപത്തില് സര്വ്വരും മധുബനില് എത്തി ചേര്ന്നു. അവരും ആകാരി രൂപത്തില് ആഘോഷിച്ചു കൊണ്ടിരിക്കുന്നു. നിങ്ങള് സാകാരി രൂപത്തില് ആഘോഷിച്ചു കൊണ്ടിരിക്കുന്നു. സര്വ്വരുടെയും മനസ്സ് ബാബയുടെ ഈശ്വരീയ ഉപഹാരം കണ്ട് സന്തോഷത്തില് നൃത്തം ചെയ്ത് കൊണ്ടിരിക്കുന്നു. ബാപ്ദാദായും സര്വ്വ സാകാര രൂപധാരി, ആകാരി രൂപധാരിയായ കുട്ടികള്ക്ക് സദാ ഹര്ഷിതരായി ഭവിക്കട്ടെ എന്ന ആശംസകള് നല്കി കൊണ്ടിരിക്കുന്നു. സദാ ദില്ഖുശ് മിഠായി കഴിച്ചു കൊണ്ടിരിക്കൂ, പ്രാപ്തിയുടെ ഗീതം പാടി കൊണ്ടിരിക്കൂ. ഡ്രാമയനുസരിച്ച് ഭാരതത്തിലുള്ളവര്ക്ക് വിശേഷ ഭാഗ്യം ലഭിച്ചിരിക്കുന്നു. ശരി.

സര്വ്വ ടീച്ചേഴ്സ് ഈ ശ്രേഷ്ഠമായ ദിനം ആഘോഷിച്ചോ അതോ ദിവസവും ആഘോഷിക്കുന്നുണ്ടോ? വലിയ അച്ഛനാണ്, നിങ്ങളും വലിയവരാണ് അതിനാല് ലോകത്തിലുള്ളവരുടെ വലിയ ദിനത്തിന് മഹത്വം നല്കുന്നു. ഇതിലും നിങ്ങള് ചെറുതും വലുതുമായ സഹോദരങ്ങള്ക്ക് ഉത്സാഹം നല്കുന്നു. സര്വ്വ ടീച്ചേഴ്സും നിശ്ചിന്ത ചക്രവര്ത്തിമാരല്ലേ? ചക്രവര്ത്തി അര്ത്ഥം സദാ നിശ്ചയത്തിലും ലഹരിയിലും സ്ഥിതി ചെയ്യുന്നവര് കാരണം നിശ്ചയം വിജയിയാക്കുന്നു, ലഹരി സന്തോഷത്തില് സദാ ഉയരത്തിലേക്ക് ഉയര്ത്തുന്നു. അതിനാല് നിശചിന്ത ചക്രവര്ത്തിയായില്ലേ. എന്തെങ്കിലും ചിന്തയുണ്ടോ? സേവനം എങ്ങനെ അഭിവൃദ്ധി നേടും, നല്ല നല്ല വിദ്യാര്ത്ഥികള് എപ്പോള് വരും? എപ്പോള് വരെ സേവനം ചെയ്യേണ്ടി വരും? – ഇങ്ങനെ ചിന്തിക്കുന്നില്ലല്ലോ? ചിന്തിക്കാത്തവരാകുന്നതിലൂടെയാണ് സേവനം വര്ദ്ധിക്കുന്നത്, ചിന്തിച്ചാല് വര്ദ്ധിക്കുകയില്ല. ചിന്തിക്കാത്തവരായി ബുദ്ധിയെ ഫ്രീയാക്കി വയ്ക്കുകയാണെങ്കില് ബാബയുടെ ശക്തി സഹായത്തിന്റെ രൂപത്തില് അനുഭവിക്കാന് സാധിക്കും. ചിന്തിക്കുന്നതില് തന്നെ ബുദ്ധി ബിസിയായിട്ടിരിക്കുകയാണെങ്കില് ബാബയുടെ ടച്ചിംഗ്, ബാബയുടെ ശക്തി ഗ്രഹിക്കാന് സാധിക്കുകയില്ല. ബാബയും ഞാനും- കംബയിന്റാണ്, ചെയ്യുന്നതിന് നിമിത്തം ഞാന് ആത്മാവാണ്. ഇങ്ങനെയുള്ളവരെയാണ് ചിന്തിക്കാത്തവര് എന്ന് പറയുന്നത് അര്ത്ഥം ഒന്നിന്റെ ഓര്മ്മ. ശുഭചിന്തനത്തിലിരിക്കുന്നവര്ക്ക് ഒരിക്കലും ചിന്തയുണ്ടായിരിക്കില്ല. ചിന്തയുള്ളയിടത്ത് ശുഭ ചിന്തനമില്ല. ശുഭചിന്തനമുള്ളയിടത്ത് ചിന്തയുണ്ടാകില്ല. ശരി.

നാല് ഭാഗത്തുമുള്ള ഈശ്വരീയ ഉപഹാരത്തിനധികാരിയായ, ഉയര്ന്നതിലും ഉയര്ന്ന ബാബയുടെ വലിയ ഭാഗ്യവാനായ ആത്മാക്കള്, ആദി പിതാവിന്റെ സദാ സാഥിയായ ആദി ആത്മാക്കള്, സദാ ഉയര്ന്ന ബാബയിലൂടെ സ്നേഹത്തിന്റെ ആശംസകള്, അവിനാശി വരദാനം പ്രാപ്തമാക്കുന്ന സര്വ്വ സാകാരി രൂപധാരിയും ആകാരി രൂപധാരിയുമായ- സര്വ്വ കുട്ടികള്ക്ക് ദില്ഖുശ് മിഠായിയോടൊപ്പം സ്നേഹ സ്മരണയും നമസ്തേ.

പൂന- ബീധാര് ഗ്രൂപ്പ്- ദിവസവും അമൃതവേളയില് ദില്ഖുശ് മിഠായി കഴിക്കുന്നുണ്ടോ? ദിവസവും അമൃതവേളയില് ദില്ഖുശ് മിഠായി കഴിക്കുന്നവര് സ്വയവും മുഴുവന് ദിവസം സന്തോഷത്തോടെയിരിക്കും, മറ്റുള്ളവരും അവരെ കണ്ട് സന്തോഷിക്കുന്നു. ഇത് അങ്ങനെയുള്ള ടോണിക്കാണ് ഏതൊരു പരിതസ്ഥിതി വന്നാലും ഈ ദില്ഖുശ് മരുന്ന് പരിതസ്ഥിതിയെ ചെറുതാക്കി മാറ്റുന്നു, പര്വ്വതത്തെ കടുകിന് സമാനമാക്കുന്നു. ഈ മരുന്നില് അത്രയും ശക്തിയുണ്ട്. ശരീരത്തിന്റെ ആരോഗ്യത്തില് ശക്തിശാലിയായിരിക്കുന്നവര്, ആരോഗ്യശാലിയായിരിക്കുന്നവര് ഓരോ പരിതസ്ഥിതിയെയും സഹജമായി മറി കടക്കും, ശക്തിഹീനരായിട്ടുള്ളവര് ചെറിയ കാര്യങ്ങളില് പോലും ഭയപ്പെടുന്നു. ശക്തിഹീനരുടെ മുന്നില് പരിതസ്ഥിതി വലുതായി വരും, ശക്തിശാലിയുടെ മുന്നില് പര്വ്വതത്തിന് സമാനമായ പരിതസ്ഥിതി പഞ്ഞിക്ക് സമാനമായി മാറുന്നു. അതിനാല് ദിവസവും ദില്ഖുശ് മിഠായി കഴിക്കുക അര്ത്ഥം സദാ ദില്ഖുശ് ആയിട്ടിരിക്കുക. ഈ അലൗകീക സന്തോഷത്തിന്റെ ദിനം എത്രയോ കുറവാണ്. ദേവതമാരുടെ സന്തോഷവും ബ്രാഹ്മണരുടെ സന്തോഷവും തമ്മിലും വ്യത്യാസമുണ്ട്. ഈ ബ്രാഹ്മണ ജീവിതത്തിന്റെ പരമാത്മ സന്തോഷം, അതീന്ദ്രിയ സുഖത്തിന്റെ അനുഭവം ദേവതമാരുടെ ജീവിതത്തില് പോലും ഉണ്ടായിരിക്കില്ല അതിനാല് ഈ സന്തോഷത്തെ എത്രത്തോളം വേണമോ ആഘോഷിക്കൂ. ദിവസവും മനസ്സിലാക്കൂ ഇന്ന് സന്തോഷം ആഘോഷിക്കുന്നതിനുള്ള ദിനമാണ്. ഇവിടെ വന്നതിലൂടെ സന്തോഷം വര്ദ്ധിച്ചില്ലേ. ഇവിടെ നിന്ന് താഴേക്ക് ഇറങ്ങിയാല് കുറയുന്നില്ലല്ലോ? പറക്കുന്ന കലയിപ്പോളാണ്, പിന്നീട് എത്രത്തോളം നേടിയോ അത്രത്തോളം ഫലം അനുഭവിച്ചു കൊണ്ടിരിക്കും. അതിനാല് സദാ ഇത് സ്മൃതിയില് വയ്ക്കൂ-ഞാന് ദില്ഖുശ് മിഠായി കഴിക്കുകയും മറ്റുള്ളവരെ കഴിപ്പിക്കുകയും ചെയ്യുന്ന ആത്മാവാണ് കാരണം എത്രത്തോളം നല്കുന്നുവൊ അത്രത്തോളം വര്ദ്ധിക്കുന്നു. നോക്കൂ, സന്തോഷമായ മുഖം സര്വ്വരും ഇഷ്ടപ്പെടുന്നു, ദുഃഖത്തിലും അശാന്തിയിലും ഭയന്ന മുഖം ആരും ഇഷ്ടപ്പെടുന്നില്ലല്ലോ. മറ്റുള്ളവര്ക്ക് ഇഷ്ടപ്പെടാത്തത് സ്വയത്തിനും ഇഷ്ടപ്പെടരുത്. അതിനാല് സദാ സന്തോഷം നിറഞ്ഞ മുഖത്തിലൂടെ സേവനം ചെയ്തു കൊണ്ടിരിക്കൂ. മാതാക്കള് അങ്ങനെയുള്ള സേവനം ചെയ്യുന്നില്ലേ? വീട്ടിലുള്ളവര് നിങ്ങളെ കണ്ട് സന്തോഷിക്കണം. ജ്ഞാനം ഇഷ്ടമല്ലാത്തവരാണെങ്കിലും സന്തോഷകരമായ ജീവിതം കണ്ട് മനസ്സ് കൊണ്ട് തീര്ച്ചയായും അനുഭവം ചെയ്യുന്നു- ഇവര്ക്ക് എന്തോ ലഭിച്ചിരിക്കുന്നതിനാലാണ് സന്തോഷമായിട്ടിരിക്കുന്നത്. അഭിമാനം കാരണം പുറമേ പറഞ്ഞില്ലെങ്കിലും ഉള്ളില് അനുഭവിക്കുന്നുണ്ട്, അവസാനം കുനിയുക തന്നെ വേണമല്ലോ. ഇന്ന് ആക്ഷേപിക്കുന്നു, നാളെ പാദങ്ങളില് കുനിയും. എവിടെ കുനിയും? അഹോ, പ്രഭൂ എന്ന് പറഞ്ഞ് തീര്ച്ചയായും കുനിയും. അതിനാല് അങ്ങനെയുള്ള സ്ഥിതിയായാലേ കുനിയുകയുള്ളൂ. ആരെങ്കിലും ആരുടെയെങ്കിലും മുന്നില് കുനിയുകയാണെങ്കില് അതില് എന്തെങ്കിലും വിശേഷതയുണ്ടായിരിക്കും, ആ വിശേഷതയുള്ളതിനാലാണ് കുനിയുന്നത്. അങ്ങനെയൊന്നും ആരും കുനിയില്ലല്ലോ. കാണപ്പെടണം- ഇവരെ പോലത്തെ ജീവിതം മറ്റാര്ക്കുമില്ല, സദാ സന്തോഷമായിട്ടിരിക്കുന്നു. കരയേണ്ട പരിതസ്ഥിതിയില് പോലും സന്തോഷത്തോടെയിരിക്കണം, മനസ്സ് സന്തോഷമായിട്ടിരിക്കണം. ചിരിച്ചു കൊണ്ടിരിക്കൂവെന്നല്ല, എന്നാല് മനസ്സ് സന്തോഷമായിട്ടിരിക്കണം. പാണ്ഡവര് എന്താണ് മനസ്സിലാക്കുന്നത്? ഇങ്ങനെയുള്ള അനുഭവം മറ്റുള്ളവര്ക്ക് ഉണ്ടാകുന്നുണ്ടോ അതോ ഇപ്പോള് കുറവാണോ?

സന്തോഷത്തോടെയിരിക്കുന്നവരുടെ മുഖം വളരെ സേവനം ചെയ്യുന്നു. വായിലൂടെ പറഞ്ഞാലും ഇല്ലെങ്കിലും നിങ്ങളുടെ മുഖം, ജ്ഞാനത്തിന്റെ സംസ്ക്കാരത്തെ സ്വതവേ പ്രത്യക്ഷമാക്കുന്നു. അതിനാല് സദാ ഇതേ ഓര്മ്മയുണ്ടായിരിക്കണം ദില്ഖുശ് മിഠായി കഴിക്കണം, മറ്റുള്ളവരെ കഴിപ്പിക്കണം. സ്വയം കഴിക്കുന്നവര്ക്ക് മറ്റുള്ളവരെ കഴിപ്പിക്കാതെയിരിക്കാന് സാധിക്കില്ല. ശരി..

ബെല്ഗാം, സോളാപൂര് ഗ്രൂപ്പ്- തന്റെ ഈ ശ്രേഷ്ഠമായ ജീവിതത്തെ കണ്ട് ഹര്ഷിതമാകുന്നുണ്ടോ? കാരണം ഈ ജീവിതം വജ്ര സമാനമായതാണ്. വജ്രത്തിന് മൂല്യമുണ്ടല്ലോ. അതിനാല് ഈ ജീവിതം അമൂല്യമാണെന്ന് മനസ്സിലാക്കി ഓരോ കര്മ്മം ചെയ്യൂ. ബ്രാഹ്മണ ജീവിതം അര്ത്ഥം അലൗകീക ജീവിതം. അലൗകീക ജീവിതത്തില് സാധാരണ പെരുമാറ്റം ഉണ്ടാകരുത്. എന്ത് കര്മ്മം ചെയ്താലും അത് അലൗകീകമായിരിക്കണം, സാധാരണമാകരുത്. അലൗകീക സ്വരൂപത്തിന്റെ സ്മൃതിയുണ്ടാകുമ്പോഴാണ് കര്മ്മം അലൗകീകമാകുന്നത്. കാരണം സ്മൃതിക്കനുസരിച്ചായിരിക്കും സ്ഥിതി. സ്മൃതിയിലിരിക്കണം- ഒരേയൊരു ബാബ രണ്ടാമതായി ആരുമേയില്ല. അപ്പോള് ബാബയുടെ സ്മൃതി സദാ സമര്ത്ഥമാക്കുന്നു, അതിനാല് കര്മ്മവും ശ്രേഷഠവും അലൗകീകവുമായി മാറുന്നു. മുഴുവന് ദിനത്തില് ഏതു പോലെ അജ്ഞാനി ജീവിതത്തില് എന്റെ എന്റെ എന്ന് പറഞ്ഞു കൊണ്ടിരുന്നു, ഇപ്പോള് ഈ എന്റേത് എന്നുള്ളത് ബാബയുടെ നേര്ക്ക് ആക്കിയില്ലേ. ഇപ്പോള് എല്ലാ എന്റെ എന്നുള്ളത് സമാപ്തമായില്ലേ. ബ്രാഹ്മണനാകുക അര്ത്ഥം സര്വ്വതും നിന്റെ എന്നതാക്കുക. ഈ തെറ്റ് ചെയ്യുന്നില്ലല്ലോ- എന്റെ എന്നതിനെ നിന്റെ എന്നതും, നിന്റെ എന്നതിനെ എന്റെയുമാക്കുന്നില്ലല്ലോ? എന്തെങ്കിലും കാര്യം ഉണ്ടെങ്കില് പറയും – എന്റെ എന്ന്, കാര്യമില്ലായെങ്കില് നിന്റെ എന്ന് പറയുന്നു. എന്റെ എന്ന് പറഞ്ഞോളൂ പക്ഷെ എന്റെ ബാബ എന്ന് പറയൂ. ബാക്കി സര്വ്വ എന്റെ എന്റെ എന്നുള്ളത് ഉപേക്ഷിച്ച് ഒരേയൊരു എന്റെ എന്നാക്കൂ. ഒരേയൊരു എന്റെ എന്ന് പറയുകയാണെങ്കില് പരിശ്രമത്തില് നിന്നും മുക്തമാകും, ഭാരമില്ലായെയാകും. ഇല്ലായെങ്കില് ഗൃഹസ്ഥി ജീവിതത്തില് എത്ര ഭാരമാണുള്ളത്. ഇപ്പോള് ഭാര രഹിതവും ഡബിള് ലൈറ്റുമായി അതിനാല് സദാ പറക്കുന്ന കലയിലുള്ളവരാണ്. പറക്കുന്ന കലയില്ലാതെ നിന്നു പോകരുത്. സദാ പറന്നു കൊണ്ടിരിക്കൂ. ബാബ സ്വന്തമാക്കിയില്ലേ- സദാ ഇതേ സന്തോഷത്തിലിരിക്കൂ.

വരദാനം:-

വര്ത്തമാന സമയത്ത് പരസ്പരം വിശേഷ കര്മ്മത്തിലൂടെ ഗുണ ദാതാവാകേണ്ട ആവശ്യമാണുള്ളത്, അതിനാല് ജ്ഞാനത്തിനോടൊപ്പം ഗുണങ്ങളെ ഇമര്ജ്ജ് ചെയ്യൂ. ഇതേ സങ്കല്പം ചെയ്യൂ- എനിക്ക് സദാ ഗുണമൂര്ത്തായി സര്വ്വരേയും ഗുണമൂര്ത്തിയാക്കേണ്ട വിശേഷ കര്ത്തവ്യം ചെയ്യുക തന്നെ വേണം. അപ്പോള് വ്യര്ത്ഥം കാണാനും, കേള്ക്കാനും, ചെയ്യാനുമുള്ള അവസരം ഉണ്ടാകുകയില്ല. മറ്റുള്ളവരെ കാണുന്നതിന് പകരം ബ്രഹ്മാബാബയെ അനുകരിച്ച് ഓരോ സെക്കന്റ് ഗുണങ്ങള് ദാനംചെയ്യൂ എങ്കില് സര്വ്വ ഗുണ സമ്പന്നമാകുകയും, ആക്കുകയും ചെയ്യുന്ന ഉദാഹരണമായി നമ്പര്വണ് ആയി മാറും

സ്ലോഗന്:-

ലവ്ലീന് സ്ഥിതിയുടെ അനുഭവം ചെയ്യൂ-
ഈ പരമാത്മ സ്നേഹം അങ്ങനെയുള്ള സുഖദായി സ്നേഹമാണ്, ഈ സ്നേഹത്തില് ഒരു സെക്കന്റ് എങ്കിലും മുഴുകുകയാണെങ്കില് അനേക ദുഃഖങ്ങള് പോകുക മാത്രമല്ല, സദാ സുഖത്തിന്റെ ഊഞ്ഞാലില് ആടിക്കൊണ്ടിരിക്കും.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top