16 August 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

August 15, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ, എല്ലാ കാര്യങ്ങളിലും സഹനശീലരായിട്ട് മാറണം, നിന്ദ-സ്തുതി, ജയ പരാജയത്തിലും എല്ലാത്തിലും സമാനമായി ജീവിക്കണം, കേട്ടതും കേള്പ്പിച്ചതുമായ കാര്യങ്ങളില് വിശ്വസിക്കരുത്.

ചോദ്യം: -

ആത്മാവ് സദാ ഉയരുന്ന കലയില് മുന്നോട്ട് പോകുന്നതിനുള്ള സഹജമായ യുക്തി കേള്പ്പിക്കൂ?

ഉത്തരം:-

ഒരു ബാബയില് നിന്നു മാത്രം കേള്ക്കണം, മറ്റുള്ളവരില് നിന്നല്ല. അനാവശ്യമായ പരചിന്തനത്തില്, വ്യര്ത്ഥമായ കാര്യങ്ങളില് തന്റെ സമയത്തെ പാഴാക്കരുത്, അപ്പോള് ആത്മാവ് എപ്പോഴും ഉയരുന്ന കലയില് കഴിയും. തലകീഴായ കാര്യങ്ങള് കേള്ക്കുന്നതിലൂടെ, അത് വിശ്വസിക്കുന്നതിലൂടെ നല്ല കുട്ടികള് പോലും താഴെ വീഴുന്നുണ്ട്, അതിനാല് സ്വയത്തെ വളരെ സംരക്ഷിച്ചോള്ളൂ.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓം ശാന്തി. മധുരമധുരമായ കുട്ടികള്ക്ക് ഇപ്പോള് സ്മൃതി വന്നു കഴിഞ്ഞു തീര്ച്ചയായും എപ്പോഴാണോ രാവണന്റെ രാജ്യം ആരംഭിച്ചത് അപ്പോള് മുതല് അരകല്പമായി നമ്മള് ബാബയെ ഓര്മ്മിക്കുന്നുണ്ട്. എല്ലാവരും അരകല്പം മുഴുവന് ഓര്മ്മിച്ചു എന്നുമല്ല. എപ്പോഴെല്ലാം കൂടുതല് ദുഖം വന്നിട്ടുണ്ടോ അപ്പോഴെല്ലാം ഓര്മ്മിച്ചിട്ടുണ്ട്. ഇപ്പോള് നിങ്ങള്ക്ക് മനസ്സിലായി ഭക്തി മാര്ഗ്ഗം മുതല് നമ്മള് താഴേക്ക് ഇറങ്ങുകയായിരുന്നു. ഡ്രാമയുടെ രഹസ്യം ബുദ്ധിയിലുണ്ട്. വായയിലൂടെ ഒന്നും പറയേണ്ട ആവശ്യവുമില്ല, നമ്മള് ബാബയുടേതായി അതിനാല് കൂടുതല് ജ്ഞാനത്തിന്റേയും ആവശ്യമില്ല. ബാബയുടേതായാല് സമ്പത്തിന് അധികാരിയായി മാറി. ഒന്നും കര്മ്മേന്ദ്രിയങ്ങളിലൂടെ ചെയ്യേണ്ട ആവശ്യമില്ല. ഭക്തിമാര്ഗ്ഗത്തില് ഭഗവാനെ കാണുന്നതിനായി എത്ര ദാനവും പുണ്യവും, യജ്ഞങ്ങളും തപസ്സുമെല്ലാമാണ് മനുഷ്യര് ചെയ്യുന്നത്. എവിടെ പോയാലും ധാരാളം തീര്ത്ഥസ്ഥാനങ്ങളും, ക്ഷേത്രങ്ങളുമുണ്ട്. ഭാരതത്തിലെ എല്ലാ തീര്ത്ഥസ്ഥാനങ്ങളും ക്ഷേത്രങ്ങളിലും ദര്ശനം ചെയ്യാന് കഴിയുന്ന ആരുമില്ല. അഥവാ പോയിട്ടുണ്ടെങ്കിലും ഒന്നും പ്രാപ്തമാകുന്നില്ല. അവിടെ പൂജാസമയത്ത് മണി അടിക്കുന്നതിനു തന്നെ എത്ര തിരക്കാണ് ഉണ്ടാക്കാറുള്ളത്. ഇവിടെ തിരക്കിന്റെ കാര്യമൊന്നുമില്ല. ഇവിടെ പാട്ട് പാടേണ്ട ആവശ്യമില്ല, കൈ കൊട്ടേണ്ട ആവശ്യമില്ല. മനുഷ്യന് എന്തൊക്കെയാണ് ചെയ്യാത്തത്, ധാരാളം കര്മ്മങ്ങളുണ്ട്. ഇവിടെയാണെങ്കില് നിങ്ങള് കുട്ടികള്ക്ക് കേവലം ഓര്മ്മിക്കേണ്ട ആവശ്യമാണ് ഉള്ളത്, വേറെ ഒന്നുമില്ല. വീട്ടിലിരുന്നു കൊണ്ടും എല്ലാ കാര്യങ്ങളും ചെയ്ത് കൊണ്ടും ബാബയെ ഓര്മ്മിക്കൂ. നിങ്ങള്ക്ക് അറിയാം ഇപ്പോള് നമ്മള് ദേവതകളായി മാറുകയാണ്. ഇവിടെ തന്നെ ദൈവീക ഗുണങ്ങളുടെ ധാരണ ചെയ്യണം. കഴിക്കുന്നതിലും കുടിക്കുന്നതിലും ശുദ്ധി വേണം. 36 പ്രകാരത്തിലുള്ള ഭോജനം അവിടെ പ്രാപ്തമാകും. ഇവിടെ സാധാരണമായി കഴിയണം. വളരെ ഉയര്ന്നവരായി കഴിയരുത്, വളരെ താഴ്ന്നവരായും കഴിയരുത്. എല്ലാ കാര്യങ്ങളിലും സഹനശീലത ഉള്ളവരാകണം. നിന്ദ-സ്തുതി, ജയ-പരാജയം, ചൂട്-തണുപ്പ്, ഇതെല്ലാം സഹിക്കേണ്ടി വരും. സമയം അങ്ങനെ ഉള്ളതാണ്. വെള്ളവും കിട്ടില്ല, വേറെയും പലതും പ്രാപ്തമാകില്ല, സൂര്യനും തന്റെ താപം കാണിക്കും. ഓരോ വസ്തുവും തമോപ്രധാനമാകും. ഈ സൃഷ്ടി തന്നെ തമോപ്രധാനമാണ്. തത്ത്വങ്ങളും തമോപ്രധാനമാണ്. അതുകൊണ്ടാണ് എല്ലാം ദുഖം നല്കുന്നത്. നിന്ദയിലേക്കും സ്തുതിയിലേക്കും പോകരുത്. ധാരാളം പേര് പെട്ടെന്ന് വഴക്കു കൂടി പിണങ്ങുന്നവരുണ്ട്. ആരെങ്കിലും ആരോടൊങ്കിലും തലകീഴായ കാര്യങ്ങള് കേള്പ്പിച്ചു കൊടുക്കുന്നു എന്തുകൊണ്ടെന്നാല് ഇന്നു കാലത്ത് ധാരാളം ഉണ്ടാക്കി പറയുന്ന കാര്യങ്ങളാണല്ലോ. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല് – നിങ്ങള്ക്ക് വേണ്ടിയാണ് ബാബ പറയുന്നത് ഇവര്ക്ക് ദേഹാഭിമാനമാണ്, പുറമെയുള്ള ഷോ കൂടുതലാണ്, ഇത് ആരെങ്കിലും കേള്പ്പിച്ചാല് മതി ചിലര്ക്ക് ഉടന് പനി വരുന്നുണ്ട്. ഉറക്കവും ഇല്ലാതാകുന്നുണ്ട്. അരകല്പം കൊണ്ട് മനുഷ്യന് ഇങ്ങനെയാണ്, ആര്ക്കെങ്കിലും പെട്ടെന്ന് പനി ഉണ്ടാകും, പെട്ടെന്ന് ചിലരുടെ മുഖം മഞ്ഞ നിറമുള്ളതാകാറുണ്ട്. അതിനാല് ബാബ പറയുകയാണ് ഇങ്ങനെയുള്ള വ്യര്ത്ഥമായ കാര്യങ്ങള് കേള്ക്കരുത്. ബാബ ഒരിക്കലും ആരുടേയും നിന്ദ ചെയ്യുന്നില്ല. മനസ്സിലാക്കി തരുന്നതിന് വേണ്ടിയാണ് പറയുന്നത്. തലകീഴായ കാര്യങ്ങള് മറ്റുള്ളവരെ കേള്പ്പിക്കുന്നതിലൂടെ നല്ല നല്ല കുട്ടികള് പോലും മോശമാകുന്നുണ്ട്. ചാരനായി മാറി വ്യര്ത്ഥമായ കാര്യങ്ങള് മറ്റുള്ളവരെ കേള്പ്പിച്ചു കൊണ്ടിരിക്കും. ഭക്തി മാര്ഗ്ഗത്തിലും എങ്ങനെയുള്ള കഥകളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോള് നിങ്ങള്ക്ക് ജ്ഞാനം ലഭിച്ചു അതിനാല് നിങ്ങള് ഒരിക്കലും അല്ലയോ രാമാ അഥവാ അയ്യോ ഭഗവാനെ എന്നൊന്നും പറയില്ല, ഈ അക്ഷരവും ഭക്തി മാര്ഗ്ഗത്തിലെ ആണ്. നിങ്ങളുടെ മുഖത്തില് നിന്നും ഇങ്ങനെയുള്ള ശബ്ദമൊന്നും വരരുത്.

ബാബ കേവലം പറയുകയാണ് മധുരമായ ഓമനകളായ കുട്ടികളേ, ആത്മാഭിമാനിയാകൂ. എത്ര സ്നേഹത്തോടെയാണ് മനസ്സിലാക്കി തരുന്നത്. ആരുടെ കാര്യവും കേള്ക്കരുത്, അനാവശ്യമായ പരചിന്തനം ചെയ്യരുത്. ഒരു കാര്യം ഉറപ്പിച്ചോള്ളൂ – നമ്മള് ആത്മാക്കളാണ്. ആത്മാവ് അവിനാശിയാണ്, ശരീരം വിനാശിയാണ്. സംസ്കാരം ധാരണയാകുന്നതും ആത്മാവിലാണ്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ആത്മാഭിമാനിയാകണം. ദ്വാപരം മുതല് നിങ്ങള് രാവണന്റെ രാജ്യത്തില് ദേഹാഭിമാനികളായി അതിനാല് ഇപ്പോള് ദേഹിഅഭിമാനിയാകുന്നതിന് പരിശ്രമം ചെയ്യണം. ഇടയ്ക്കിടക്ക് ബുദ്ധിയില് വരണം നമ്മുക്ക് പരിധിയില്ലാത്ത അച്ഛനെയാണ് ലഭിച്ചിരിക്കുന്നത്. കല്പ കല്പം ബാബയില് നിന്നും സമ്പത്ത് ലഭിക്കും. ഇപ്പോള് ബാബയുടെ നിര്ദേശത്തിലൂടെ വേണം നടക്കാന്. ബാബയെ കുറിച്ച് പാട്ടും പാടിയിട്ടുണ്ട് – അങ്ങ് തന്നെയാണ് മാതാവും പിതാവും….സര്വ്വ സംബന്ധങ്ങളുടെ സുഖവും നല്കും, ബാബയില് എല്ലാ പ്രകാരത്തിലുള്ള മധുരതയും ഉണ്ട്. ബാക്കിയുള്ള മിത്ര സംബന്ധികളെല്ലാം ദുഖം നല്കുന്നവരാണ്. സര്വ്വര്ക്കും സുഖം നല്കുന്നത് ഒരേ ഒരു ബാബയാണ്. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ എന്ന് വളരെ സഹജമായ വഴിയും പറഞ്ഞു തരുന്നുണ്ട്. ബാബ മനസ്സിലാക്കി തരുകയാണ് ഇത് പുതിയ കാര്യമൊന്നുമല്ല. നിങ്ങള്ക്ക് അറിയാം ഓരോ 5000 വര്ഷങ്ങള്ക്ക് ശേഷവും നമ്മള് ഇതു പോലെ ബാബയുടെ അടുത്ത് വരും, ഇവിടെ സാധു സന്യാസിയൊന്നുമില്ല. നിങ്ങള് ഏതെങ്കിലും സാധു സന്യാസിയുടെ കൂടെയൊന്നുമല്ല കഴിയുന്നത്, ബാക്കി ബാബ പറയാറുണ്ട് – പ്രവൃത്തി മാര്ഗ്ഗത്തിലെ സംബന്ധങ്ങളെ സംരക്ഷിക്കുകയും വേണം. ഇല്ലെങ്കില് തട്ടലും ഉരസലുകളും ഉണ്ടാകും, യുക്തിയോടെ നടക്കണം സ്നേഹത്തോടെ ഓരോരുത്തര്ക്കും മനസ്സിലാക്കി കൊടുക്കണം നോക്കൂ ഇപ്പോള് വിനാശത്തിന്റെ സമയം അടുത്താണ്, ഈ ആസുരീയ ലോകം ഇല്ലാതാകും. ഇപ്പോള് ദേവതയാകണം, ദൈവീക ഗുണങ്ങളെ ഇവിടെ ധാരണ ചെയ്യണം. സ്നേഹത്തോടെ മനസ്സിലാക്കി കൊടുക്കണം. ദേവതകള് ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കില്ല. നമ്മളും മനുഷ്യനില് നിന്നും ദേവതയാവുകയാണ് അപ്പോള് നമ്മുക്ക് എങ്ങനെ കഴിക്കാന് സാധിക്കും. നിങ്ങള്ക്ക് നിര്ദേശം നല്കുകയാണ ്- ഇത് ഉപേക്ഷിക്കൂ. ഇങ്ങനെയുള്ള വസ്തുക്കള് കഴിക്കരുത്. ഇപ്പോള് നിങ്ങള്ക്ക് ദൈവീക ഗുണങ്ങളെ ധാരണ ചെയ്യാന് അഭ്യസിപ്പിക്കുന്ന പരിധിയില്ലാത്ത അച്ഛനെ ലഭിച്ചു അതിനാല് സര്വ്വ ഗുണസമ്പന്നരായി…………..ഇവിടെ തന്നെ ആയി തീരണം. ഇവിടെ ആയി തീരണം എങ്കിലെ ഭാവിയിലെ പുതിയ ലോകം വരുകയുള്ളൂ. ഏതുപോലെയാണോ രാത്രിക്ക് ശേഷം പകല് വരുന്നത് ഇത് അതുപോലെയാണ്. ഇപ്പോള് രാത്രിയുടെ അവസാനത്തില് തന്നെ ദൈവീക ഗുണങ്ങളെ ധാരണ ചെയ്യണം പിന്നീട് പ്രഭാതം വരും. ഓരോരുത്തരുടേയും പരീക്ഷ അവരവര്ക്ക് സ്വയം നടത്തണം. ബാബ എല്ലാം അറിയുന്നുണ്ട് അങ്ങനെയുമല്ല. നിങ്ങള് സ്വയത്തെ നോക്കണം. ടീച്ചര്ക്ക് എല്ലാം അറിയും എന്ന് വിദ്യാര്ത്ഥി പറയില്ലല്ലോ. പരീക്ഷയുടെ ദിവസങ്ങള് അടുത്താല് വിദ്യാര്ത്ഥിക്ക് സ്വയവും അറിയാന് കഴിയും എനിക്ക് എത്ര മാര്ക്ക് കിട്ടും, ഏത് വിഷയത്തിലാണ് ഞാന് പുറകില് നില്ക്കുന്നത്. മാര്ക്ക് കുറവാണെങ്കിലും എല്ലാം കൂട്ടി ചേര്ത്ത് വിജയിക്കാറുണ്ട്. ഇവിടെയും സ്വയത്തില് പരിശോധന വേണം. എന്നില് എന്ത് കുറവാണ് ഉള്ളത്? ഞാന് എത്ര മധുരമാണ്? എല്ലാവര്ക്കും സ്നേഹത്തോടെ മനസ്സിലാക്കി കൊടുക്കണം – നമ്മള് ആത്മാക്കളുടെ പിതാവ് പരംപിതാ പരമാത്മാവാണ്. മനുഷ്യരുടെ കാര്യമല്ല. നമ്മള് നിരാകാരനെയാണ് ഭഗവാന് എന്ന് പറയുന്നത്, രചയിതാവായ ഭഗവാന് ഒന്നാണ്, ബാക്കി എല്ലാം രചനകളാണ്. രചനയില് നിന്നും ആര്ക്കും സമ്പത്ത് കിട്ടില്ല, അങ്ങനെ നിയമമില്ല. ഇപ്പോള് സര്വ്വ രചനകളുടേയും സദ്ഗതി ദാതാവ് ഒരു രചയിതാവായ ബാബയാണ്, അതില് സാധു സന്യാസിമാരുമെല്ലാം ഉള്ക്കൊണ്ടിട്ടുണ്ട്. എല്ലാവരും ആത്മാക്കളാണല്ലോ. മനുഷ്യര് നല്ലവരും മോശമായവരും ഉണ്ട്, പദവി ഉയര്ന്നതും താഴ്ന്നതുമുണ്ടാകും. സന്യാസിമാരിലും നമ്പര്വാറാണ്. ചിലരാണെങ്കില് ഭിക്ഷാടനം ചെയ്യുന്നവരുണ്ട്, ചിലര് സര്വ്വരുടേയും കാല് പിടിക്കുന്നവരുണ്ട്. നിങ്ങള് കുട്ടികള് ഉയര്ന്നവരാകണം, വളരെ മധുരമായവരാകണം. ഒരിക്കലും ദേഷ്യത്തോടെ സംസാരിക്കരുത്, എത്ര കഴിയുമോ സ്നേഹത്തോടെ കാര്യങ്ങള് ചെയ്യണം. കുട്ടികള് വളരെ ബുദ്ധിമുട്ടിക്കുന്നു എന്നെല്ലാം പറയാറുണ്ട്, ഇന്നു കാലത്തെ കുട്ടികള് ഇങ്ങനെ തന്നെയാണ്. സ്നേഹത്തോടെ മനസ്സിലാക്കി കൊടുക്കണം. കൃഷ്ണന് ചഞ്ചലത കാണിച്ചപ്പോള് കയറു കൊണ്ട് കെട്ടിയിട്ടു എന്നെല്ലാം കാണിക്കുന്നുണ്ട്. എത്ര കഴിയുമോ സ്നേഹത്തോടെ മനസ്സിലാക്കി കൊടുക്കണം അഥവാ പിന്നെയും കേള്ക്കുന്നില്ലെങ്കില് ചെറിയ ശിക്ഷ എന്തെങ്കിലും കൊടുത്തോള്ളൂ. പാവങ്ങള് അറിവില്ലാത്തതു കൊണ്ടാണ് വികൃതി കാണിക്കുന്നത്. സമയവും അങ്ങനെയുള്ളതല്ലേ. പുറമെയുള്ള സംഘദോഷം വളരെ കൂടുതലാണ്. ഇപ്പോള് പരിധിയില്ലാത്ത ബാബ പറയുകയാണ് നിങ്ങള്ക്ക് മൂര്ത്തികളൊന്നും വെക്കേണ്ട ആവശ്യമില്ല. ഒരു പരിശ്രമവും ചെയ്യേണ്ട ആവശ്യമില്ല. ശിവന്റെ ചിത്രവും എന്തിനാണ് വെക്കുന്നത്. ഞാന് നിങ്ങളുടെ അച്ഛനാണല്ലോ. വീട്ടില് കുട്ടികള് അച്ഛന്റെ ചിത്രം എന്തിനാണ് വെക്കുന്നത്? ബാബ എപ്പോഴും വിളിപ്പുറത്തുണ്ട്. ബാബ പറയുകയാണ് ഞാന് ഇപ്പോള് ഹാജറാണല്ലോ. പിന്നെ ചിത്രങ്ങളുടെ ആവശ്യം എന്താണ്. ഞാന് കുട്ടികള്ക്ക് മനസ്സിലാക്കി തരുകയാണ്. പറയുകയാണ് ബാപ്ദാദയെ നോക്കൂ എന്ന്. ഇപ്പോള് ബാബയാണെങ്കില് നിരാകാരനാണ്, ബാബയെ കാണാനൊന്നും സാധിക്കില്ല. ബുദ്ധി കൊണ്ട് മനസ്സിലാക്കാന് സാധിക്കും. ബാബ പറയുകയാണ്-ഞാന് ഈ ശരീരത്തിലേക്ക് പ്രവേശിച്ച് നിങ്ങള്ക്ക് ജ്ഞാനം നല്കുകയാണ് ഇല്ലെങ്കില് എങ്ങനെ വരും. കൃഷ്ണന്റെ ശരീരത്തില് എങ്ങനെ വരും. സന്യാസിമാരിലും വരാന് സാധിക്കില്ല. ആരാണോ ആദ്യത്തെ നമ്പറില് ഉണ്ടായിരുന്ന ആത്മാവ് , ആ ആത്മാവിന്റെ ശരീരത്തിലേക്ക് വരും. ആ ആത്മാവാണ് ലാസ്റ്റ് നമ്പറിലും വന്നിരിക്കുന്നത്. നിങ്ങള്ക്കും ഇപ്പോള് പഠിച്ച് പിന്നെ ആദ്യ നമ്പറിലേക്ക് വരണം. പഠിപ്പിക്കുന്നത് ഒരാളാണ്, ബാബയെ ആണ് ജ്ഞാന സാഗരന് എന്നും പറയുന്നത്. നിങ്ങള്ക്ക് വളരെ നല്ല ജ്ഞാനമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നിങ്ങള്ക്ക് അറിയാം – ശാന്തിധാമമാണ് നമ്മുടെ വീട്. സുഖധാമം നമ്മുടെ രാജധാനിയാണ്. ദുഖധാമം രാവണന്റെ രാജധാനിയാണ്. ഇപ്പോള് ബാബ പറയുകയാണ് മധുരമധുരമായ കുട്ടികളേ – തന്റെ വീടായ ശാന്തിധാമത്തെ ഓര്മ്മിച്ചോള്ളൂ, സുഖധാമത്തിനേയും ഓര്മ്മിച്ചോള്ളൂ. ദുഖധാമത്തിന്റെ ബന്ധനത്തെ മറക്കൂ. ഇങ്ങനെ വേറെയാര്ക്കും പറയാന് കഴിയില്ല. അവര്ക്ക് ഇപ്പോള് പോകാനും സാധിക്കില്ല. ഡ്രാമയുടെ ഇടയില് നിന്നും ആര്ക്കും തിരിച്ച് പോകാന് സാധിക്കില്ല. ചിലര് പറയാറുണ്ടല്ലോ ജ്യോതി ജ്യോതിയില് പോയി ലയിച്ചു അഥവാ നിര്വ്വാണം പൂകി എന്നെല്ലാം, ഒരാള് പോലും പോകുന്നില്ല. സര്വ്വരുടേയും പിതാവ് അഥവാ അധികാരി ഒരു പരംപിതാ പരമാത്മവാണ്, എല്ലാ പ്രിയതമകളുടേയും പ്രിയതമനാണ് ബാബ. ഭൗതികമായ പ്രിയതമയും പ്രിയതമനും പരസ്പരം ഓര്മ്മിക്കാറുണ്ട്, ബുദ്ധിയില് ചിത്രവും വരാറുണ്ട്. പിന്നെ പരസ്പരം ഓര്മ്മിച്ചു കൊണ്ടേയിരിക്കും. ഭക്ഷണം കഴിക്കുമ്പോഴും ഓര്മ്മിക്കുന്നുണ്ടാകും. അവര് ഒരു ജന്മത്തെ പ്രിയതമനും പ്രിയതമയുമാണ്. നിങ്ങള് ജന്മജന്മാന്തരങ്ങളിലെ പ്രിയതമകളാണ്, പ്രിയതമന് ഒരാളാണ്. നിങ്ങള്ക്ക് വേറെ ഒന്നും ചെയ്യേണ്ട, കേവലം ഒരു ബാബയെ ഓര്മ്മിക്കണം. സാാധരണ പ്രിയതമന്റെയും പ്രിയതമയുടേയും ബുദ്ധിയില് അവരുടെ ചിത്രം വരാറുണ്ട്. ആ ചിത്രം നോക്കി ചിന്തിച്ച് ചിന്തിച്ച് ചെയ്യുന്ന ജോലി നിന്നു പോകും പിന്നെ ആ ചിത്രം മാഞ്ഞു പോയാല് ജോലി വീണ്ടും ആരംഭിക്കും. ഇവിടെയാണെങ്കില് അങ്ങനെയില്ല. ആത്മാവും ബിന്ദുവാണ്, പരമാത്മാവും ബിന്ദുവാണ്. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ, ഇതിനാണ് പരിശ്രമം ഉള്ളത്, ആരും ഇതിനുള്ള അഭ്യാസമൊന്നും ചെയ്യുന്നില്ല. ആത്മാവിന്റെ ജ്ഞാനം ലഭിച്ചു അര്ത്ഥം ആത്മാവിനെ തിരിച്ചറിഞ്ഞു, ബാക്കി ഉള്ളത് പരമാത്മാവാണല്ലോ. അതും നിങ്ങള് അറിഞ്ഞു കഴിഞ്ഞു. ബാബ വന്ന് ഈ ശരീരത്തിലെ ഭ്രുകുടിയിലാണ് ഇരിക്കുക. ഈ ആത്മാവും അവിടെയാണ് ഇരിക്കുന്നത്. ആത്മാവ് ഏതിലൂടെ വേണമെങ്കിലും പോകും, അത് അറിയില്ല. ആത്മാവിന്റെ മുഖ്യമായ സ്ഥാനം ഭ്രുകുടിയാണ്. ബാബ പറയുകയാണ് – ഞാന് ബിന്ദുവാണ്, ഇതില് വന്നിരിക്കുകയാണ്. നിങ്ങള്ക്ക് അറിയുക പോലും ചെയ്യില്ല. ബാബ കുട്ടികള്ക്ക് മനസ്സിലാക്കി തരുകയാണ്, നിങ്ങളെ എന്താണോ കേള്പ്പിക്കുന്നത് അത് ഞാനും കേള്ക്കുന്നുണ്ട്. മനസ്സിലാക്കി തരുന്നത് എത്ര കൃത്യമായിട്ടാണ്. ആരാണോ ദൈവീക ധര്മ്മത്തില് ഉള്ളവര് അവര്ക്ക് പെട്ടെന്ന് മനസ്സിലാക്കാന് കഴിയും – ഇപ്പോള് രാജധാനിയുടെ സ്ഥാപനയാണ് നടക്കുന്നത്. ആദ്യം സ്ഥാപന നടക്കും പിന്നെ വിനാശമുണ്ടാകും, ഇത് വേറെ ഒരു ധര്മ്മ സ്ഥാപകര്ക്കും ചെയ്യാന് സാധിക്കില്ല. അവര് കേവലം തന്റെ ധര്മ്മത്തിന്റെ സ്ഥാപന ചെയ്യും പിന്നെ ആ ധര്മ്മത്തിലെ ആത്മാക്കളുടെ എണ്ണവും കൂടും, ഇവിടെയാണെങ്കില് ആരെല്ലാം എത്രത്തോളം പുരുഷാര്ത്ഥം ചെയ്യുന്നുവോ, അത്രയും ഭാവിയില് ഉയര്ന്ന പദവി കിട്ടും. നിങ്ങള് ഭാവിയിലെ 21 ജന്മങ്ങളിലേക്കു വേണ്ടി പ്രാലബ്ധം ഉണ്ടാക്കുകയാണ് അപ്പോള് എത്ര പുരുഷാര്ത്ഥം ചെയ്യണം അതോടൊപ്പം സഹജമായ യോഗവും ചെയ്യണം അതിലൂടെ നിങ്ങളുടെ വികര്മ്മവും വിനാശമാകും.

ബാബ പറയുകയാണ് – ഞാന് ഗ്യാരന്റി നല്കുകയാണ്, കല്പ കല്പം ഞാന് വന്ന് നിങ്ങള് കുട്ടികളെ പാവനമാക്കും. അവിടെ ഒരാള് പോലും പതിതമായവര് ഉണ്ടാകില്ല. ജ്ഞാനവും എത്ര സഹജമാണ്, 84 ജന്മങ്ങളുടെ ചക്രം എങ്ങനെയാണ് കറങ്ങുന്നത്, ഇതും ബുദ്ധിയില് ജ്ഞാനമുണ്ട്. നമ്മള് 84 ജന്മങ്ങളുടെ ചക്രം കറങ്ങിയവരാണ് എന്ന നിശ്ചയം ഉണ്ടായിരിക്കണം. നിശ്ചയത്തിലാണ് വിജയമുള്ളത്. നമ്മള് 84 ജന്മങ്ങള് എടുത്തവരാണോ അതോ അതില് നിന്നും കുറവാണോ ജന്മങ്ങളുടെ എണ്ണം എന്നൊന്നും ചിന്തിക്കുന്നവരാകരുത്. നിങ്ങള് ബ്രാഹ്മണരാണെങ്കില്, ഞാന് 84 ജന്മങ്ങളുടെ ചക്രം കറങ്ങിയിട്ടുണ്ട് എന്ന നിശ്ചയം ഉണ്ടായിരിക്കണം. ഇത് വളരെ സഹജമായി മനസ്സിലാക്കാന് കഴിയുന്നതാണ്. കുട്ടികള്ക്ക് ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് ദിവ്യ ദൃഷ്ടിയിലൂടെ ബാബ കാണിച്ചു കൊടുത്ത് ഉണ്ടാക്കപ്പെട്ട ചിത്രങ്ങളാണ് ഇവിടെ ഉള്ളത്. ചിത്രങ്ങളെ ശരിയാക്കി കൊടുത്തിട്ടുണ്ട്. ആദ്യം ബനാറസില് ബാബ ഏകാന്തമായി കഴിഞ്ഞ സമയത്ത് ചുമരുകളില് ചക്രത്തിന്റെ ചിത്രം വരക്കുമായിരുന്നു. അത് എന്താണ് എന്ന് ബാബക്കു പോലും മനസ്സിലായിരുന്നില്ല. എന്നാല് സന്തോഷമുണ്ടാകുമായിരുന്നു. സാക്ഷാത്കാരം കണ്ടാല് പറക്കുന്ന അവസ്ഥയായിരിക്കും. എന്താണ് സംഭവിക്കുന്നത് എന്നത് പോലും മനസ്സിലാകുമായിരുന്നില്ല. നിങ്ങള്ക്ക് അറിയാം ആദ്യം ഉണ്ടാക്കിയ ചിത്രങ്ങളെ മാറ്റി പുതിയതും ഉണ്ടാക്കിയിട്ടുണ്ട്. കല്പം മുമ്പത്തേതു പോലെ ഇപ്പോള് പുതിയ പുതിയ ചിത്രങ്ങള് ഉണ്ടാക്കുന്നുണ്ട്. എത്ര മനോഹരമാണ് ഏണിപ്പടിയുടെ ചിത്രം. ഇതില് മനസ്സിലാക്കി കൊടുക്കാന് എളുപ്പമാണ്. വൈകി വരുന്നവര്ക്ക് വളരെ സഹജമായ രീതിയില് മനസ്സിലാക്കാന് സാധിക്കും. ഇപ്പോള് ആരാണോ പുതിയവര് വരുന്നത്, 7 ദിവസത്തിനുള്ളില് തന്നെ എല്ലാം മനസ്സിലാക്കുന്നുണ്ട്. പഴയവരേക്കാള് മുന്നോട്ട് പോകുന്നുണ്ട്. ചിലര് പറയാറുണ്ട് കുറച്ച് കൂടി മുമ്പ് വന്നിരുന്നുവെങ്കില് എത്ര നല്ലതായിരുന്നു എന്നെല്ലാം. ബാബ പറയുകയാണ് അതൊന്നും ചിന്തിക്കേണ്ട. അഥവാ ആദ്യം വന്നു എന്നാല് ബാബയെ വിട്ടു പോയിരുന്നുവെങ്കിലോ? വൈകി വന്നവര്ക്ക് സഹജമായും സിംഹാസനം പ്രാപ്തമാകും. ആദ്യം ഉണ്ടായിരുന്ന പലരും ഇന്നില്ലല്ലോ. അവര് പോയി. അവസാനം റിസള്റ്റ് അറിയും – ആരെല്ലാം വിജയിച്ചു എന്നത്. പുതിയ പുതിയവര് വരുന്നുണ്ട്, സേവനത്തില് ഏര്പെടുന്നുമുണ്ട്. പഴയവര് ഇത്ര പോലും വരുന്നില്ല. പുതിയ പുതിയ കുട്ടികള് സേവനം ചെയ്തിട്ടാണ് ബാബയുടെ ഹൃദയത്തില് സ്ഥാനം നേടുന്നത്. പഴയവര് എത്ര പേര് തിരിച്ച് പോയി അതിനാലാണ് ബാബ പറയുന്നത് – ആരെയാണോ സര്വ്വോത്തമമായ ബ്രാഹ്മണ കുല ഭൂഷണര് എന്ന് പറയുന്നത്, അതിലും ചിലര് ആശ്ചര്യത്തോടെ വന്ന് കേള്ക്കുന്നവരുണ്ട്, പിന്നെ വിട്ടു പോകുന്നവരുമുണ്ട്. എന്തെല്ലാം പാടപ്പെട്ടിട്ടുണ്ടോ അതെല്ലാം ഇപ്പോള് നടക്കുന്നുണ്ട്. ശരി

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) തന്റെ പരിശോധന സ്വയം ചെയ്യണം. നോക്കണം ഞാന് വളരെ വളരെ മധുരമാണോ? എന്നില് എന്തെല്ലാം കുറവുകളാണ് ഉള്ളത്? എല്ലാ ദൈവീക ഗുണങ്ങളേയും ധാരണ ചെയ്തിട്ടുണ്ടോ. തന്റെ പെരുമാറ്റം ദേവതകളെ പോലെ ഉണ്ടാകണം. ആസുരീയമായ ഭക്ഷണ പാനീയങ്ങളെ ഉപേക്ഷിക്കണം.

2) ഒരു വ്യര്ത്ഥമായ കാര്യവും കേള്ക്കരുത് അതോടൊപ്പം പറയരുത്. സഹനശീലത ഉള്ളവരാകണം.

വരദാനം:-

മുന്നോട്ട് പോകവെ നാനാ ഭാഗത്തേയും സേവനങ്ങളുടെ വിസ്താരത്തെ നിയന്ത്രിക്കുന്നതിന് ഭിന്ന ഭിന്ന മാര്ഗ്ഗം ഉപയോഗിക്കേണ്ടി വരും. എന്തുകൊണ്ടെന്നാല് ആ സമയത്ത് കത്ത്, ടെലിഗ്രാം, ഫോണൊന്നും പ്രവര്ത്തിക്കില്ല. ആ സമയത്ത് വയര്ലെസ്സ് സെറ്റ് ആണ് ആവശ്യം. അതിനു വേണ്ടി ഇപ്പോഴിപ്പോള് കര്മ്മയോഗി, ഇപ്പോഴിപ്പോള് കര്മ്മാതീത സ്ഥിതിയില് സ്ഥിതി ചെയ്യാനുള്ള അഭ്യാസം ചെയ്യൂ, അപ്പോള് നാനാഭാഗത്തും സങ്കല്പ സിദ്ധിയിലൂടെ സേവനത്തില് സഹയോഗിയുമാകും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top