16 April 2021 Malayalam Murli Today – Brahma Kumaris

April 15, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ, അല്ലാഹുവിനെയും സമ്പത്തിനെയും ഓര്മ്മിക്കൂ എങ്കില് സുന്ദരമായി മാറും, ബാബയും സുന്ദരനാണ്, അതിനാല് ബാബയുടെ കുട്ടികളും സുന്ദരമായിരിക്കണം.

ചോദ്യം: -

എന്തുകൊണ്ടാണ് എല്ലാവര്ക്കും ദേവതകളുടെ ചിത്രങ്ങളോട് ആകര്ഷണമുണ്ടാകുന്നത്? അവരില് ഏത് വിശേഷ ഗുണമാണുള്ളത്?

ഉത്തരം:-

ദേവതകള് വളരെ മനോഹരവും പവിത്രവുമാണ്. സൗന്ദര്യം കാരണം അവരുടെ ചിത്രങ്ങളോടും ആകര്ഷണമുണ്ടാകുന്നു. ദേവതകളില് പവിത്രതയുടെ വിശേഷ ഗുണമുണ്ട്, ഈ ഗുണം കാരണം തന്നെയാണ് അപവിത്രമായ മനുഷ്യര് തല കുനിക്കുന്നത്. ആരിലാണോ സര്വ്വ ദൈവീക ഗുണങ്ങളുള്ളത്, സദാ സന്തോഷത്തില് ഇരിക്കുന്നത് അവര് തന്നെയാണ് മനോഹരമായി മാറുന്നത്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓം ശാന്തി. ആത്മാക്കളുടെയും പരമാത്മാവിന്റെയും മിലനം എത്ര അല്ഭുതകരമാണ്. നിങ്ങള് പരിധിയില്ലാത്ത അച്ഛന്റെ കുട്ടികളാണ്. അതിനാല് കുട്ടികളും എത്ര മനോഹരമായിരിക്കണം. ദേവതകളും മനോഹരമാണല്ലോ! എന്നാല് രാജധാനി വളരെ വലുതാണ്. എല്ലാവരും ഒരേപോലെ മനോഹരമായിരിക്കില്ല. എന്നാലും ചില-ചില കുട്ടികള് തീര്ച്ചയായും മനോഹരമാണ്. ആരെയാണ് മനോഹരമെന്ന് പറയുന്നത്? ദൈവീകമായ ഗുണങ്ങളുള്ളവരും സദാ സന്തോഷത്തില് ഇരിക്കുന്നവരും. ഈ രാധയും കൃഷ്ണനും മനോഹരമാണല്ലോ! അവരില് ഒരുപാട് ആകര്ഷണമുണ്ട്. ഏത് ആകര്ഷണമാണ് ഉള്ളത്? പവിത്രമായതുകാരണം അവരുടെ ശരീരവും ആത്മാവും പവിത്രമാണ്. അതിനാല് പവിത്രമായ ആത്മാക്കള് അപവിത്രമായ ആത്മാക്കളെ ആകര്ഷിക്കുന്നു. പവിത്രമായവരുടെ കാലുകളില് വീഴുന്നു. അവരില് എത്ര ശക്തിയാണ് ഉള്ളത്. സന്യാസിമാരാണെങ്കിലും തീര്ച്ചയായും ദേവതകളുടെ മുന്നില് തല കുനിക്കുന്നു. ഒരുപക്ഷെ ചിലരെല്ലാം വളരെയധികം അഹങ്കാരികളായിരിക്കും, എന്നാലും ദേവതകളുടെ അഥവാ ശിവന്റെ മുന്നില് തീര്ച്ചയായും തല കുനിക്കും. ദേവിമാരുടെ ചിത്രങ്ങളുടെ മുന്നിലും കുനിഞ്ഞുപോകുന്നു. എന്തുകൊണ്ടെന്നാല് ബാബയും മനോഹരമാണെങ്കില് ബാബയാല് സൃഷ്ടിക്കപ്പെട്ട ദേവീ-ദേവതകളും മനോഹരമായിരിക്കും. അവരില് പവിത്രതയുടെ ആകര്ഷണമുണ്ടായിരിക്കും. അവരിലുള്ള ആകര്ഷണം ഇപ്പോള് വരെ നിലനിന്നുപോകുന്നുണ്ട്. ലക്ഷ്മീ-നാരായണനായി മാറുമെന്ന് മനസ്സിലാക്കുന്നവര്ക്ക് ദേവീ- ദേവതകളെപ്പോലെയുള്ള ആകര്ഷണവുമുണ്ടായിരിക്കണം. ഈ സമയം നിങ്ങളുടെ ആകര്ഷണം പിന്നീട് അവിനാശിയായി മാറും. എല്ലാവരുടെതും ആകുന്നില്ല. നമ്പര്വൈസാണല്ലോ! ഭാവിയില് ഉയര്ന്ന പദവി പ്രാപ്തമാക്കുന്നവരില് ഇപ്പോള് തന്നെ ആകര്ഷണമുണ്ടായിരിക്കും. എന്തുകൊണ്ടെന്നാല് ആത്മാവ് പവിത്രമായി മാറുന്നു. പ്രത്യേകിച്ചും ഓര്മ്മയുടെ യാത്രയില് ഇരിക്കുന്നവരിലാണ് നിങ്ങളേക്കാളും ആകര്ഷണമുണ്ടായിരിക്കുക. യാത്രയില് തീര്ച്ചയായും പവിത്രതയുണ്ടായിരിക്കും. പവിത്രതയില് തന്നെയാണ് ആകര്ഷണമുള്ളത്. പവിത്രതയുടെ ശക്തി പിന്നീട് പഠിപ്പിലും ആകര്ഷണമുണ്ടാകുന്നു. ഇത് നിങ്ങള്ക്കിപ്പോള് അറിയാം. നിങ്ങള് ലക്ഷ്മീ-നാരായണന്റെ കര്ത്തവ്യത്തെ അറിയുന്നു. അവരും എത്ര ബാബയെ ഓര്മ്മിച്ചിട്ടുണ്ടായിരിക്കും. രാജയോഗത്തിലൂടെ തന്നെയാണ് ലക്ഷ്മീ-നാരായണന് ഇത്രയും രാജ്യഭാഗ്യം പ്രാപ്തമാക്കിയത്. ഈ സമയം നിങ്ങള് ലക്ഷ്മീ-നാരായണന്റെ പദവി പ്രാപ്തമാക്കാന് വേണ്ടി വന്നിരിക്കുകയാണ്. ബാബയാണ് നിങ്ങളെ രാജയോഗം പഠിപ്പിക്കുന്നത്. ഈ ഉറച്ച നിശ്ചയത്തോടു കൂടിയാണല്ലോ ഇവിടെ വന്നിരിക്കുന്നത്! അച്ഛനും പഠിപ്പിക്കുന്ന ബാബയും ഒന്നാണ്. കൂടെകൊണ്ടുപോകുന്നതും ബാബയാണ്. അതിനാല് ഈ ഗുണം സദാ ഉണ്ടായിരിക്കണം. സദാ ഹര്ഷിതമായ മുഖത്തോടു കൂടിയിരിക്കൂ. ബാബയാകുന്ന അല്ലാഹുവിന്റെ ഓര്മ്മയിലിരിക്കുമ്പോള് മാത്രമെ സദാ ഹര്ഷിതമായിരിക്കാന് സാധിക്കുകയുള്ളൂ. അപ്പോഴാണ് സമ്പത്തിന്റെയും ഓര്മ്മ വരുകയുള്ളൂ. ഇതിലൂടെ വളരെ മനോഹരവുമായി മാറും. നിങ്ങള് കുട്ടികള്ക്കറിയാം നമ്മള് ഇവിടെ മനോഹരമായി മാറി പിന്നീട് ഭാവിയിലും മനോഹരമായി മാറും. ഇവിടുത്തെ പഠിപ്പാണ് അമരപുരിയിലേക്ക് കൊണ്ടുപോകുന്നത്. സത്യമായ ബാബ നിങ്ങള്ക്ക് സത്യമായ സമ്പാദ്യം ചെയ്യിപ്പിച്ചു തരുകയാണ്. ഈ സത്യമായ സമ്പാദ്യം മാത്രമാണ് 21 ജന്മത്തേക്ക് കൂടെ വരുന്നത്. പിന്നീട് ഭക്തിമാര്ഗ്ഗത്തില് സമ്പാദിക്കുന്ന സമ്പാദ്യം അല്പകാലത്തെ സുഖത്തിനുവേണ്ടിയാണ്. അതൊന്നും സദാ കൂടെയുണ്ടായിരിക്കുകയില്ല. അതിനാല് ഈ പഠിപ്പില് കുട്ടികള് വളരെ ശ്രദ്ധയോടുകൂടിയിരിക്കണം. നിങ്ങള് സാധാരണക്കാരാണ്. നിങ്ങളെ പഠിപ്പിക്കുന്ന ബാബയും സാധാരണ രൂപത്തിലാണ്. അപ്പോള് പഠിക്കുന്നവരും സാധാരണമായിരിക്കും. ഇല്ലായെന്നുണ്ടെങ്കില് ലജ്ജ വരും. നമ്മള് എങ്ങനെ മുന്തിയ വസ്ത്രം ധരിക്കും? നമ്മുടെ മമ്മയും ബാബയും എത്ര സാധാരണമാണ്. അതിനാല് നമ്മളും സാധാരണമാണ്. മമ്മയും ബാബയും എന്തുകൊണ്ടാണ് സാധാരണമായിരിക്കുന്നത്? കാരണം വനവാസത്തിലല്ലേ! ഇപ്പോള് നിങ്ങള്ക്ക് തിരിച്ചുപോകണം, ഇവിടെ വിവാഹമൊന്നും കഴിക്കേണ്ട ആവശ്യമില്ല. അവര് വിവാഹം കഴിക്കുമ്പോള് കുമാരി വനവാസത്തിലായിരിക്കും. അഴുക്കുള്ള വസ്ത്രം ധരിക്കും, എണ്ണയെല്ലാം തേക്കും കാരണം അമ്മയിയച്ഛന്റെ വീട്ടിലേക്ക് പോവുന്നു. ബ്രാഹ്മണരിലൂടെയാണ് വിവാഹ നിശ്ചയമുണ്ടാകുന്നത്. നിങ്ങള്ക്കും അമ്മായിയച്ഛന്റെ വീട്ടിലേക്ക് പോകണം. രാവണപുരിയില് നിന്ന് രാമപുരി അഥവാ വിഷ്ണുപുരിയിലേക്ക് പോകണം. ഒരു ദേഹത്തിന്റെയോ വസ്ത്രത്തിന്റെയൊന്നും അഭിമാനം വരാതിരിക്കാനാണ് വനവാസത്തിന്റെ ആചാരം വെച്ചിരിക്കുന്നത്. ഒരാള് വിലകുറഞ്ഞ സാരി ധരിച്ചിരിക്കുമ്പോള് മറ്റൊരാളുടെ വിലകൂടിയ സാരി കാണുകയാണെങ്കില് ചിന്ത വരും. ചിന്തയുണ്ടാകുന്നു-ഇവര് വനവാസത്തിലല്ല എന്ന്. എന്നാല് നിങ്ങള് വനവാസത്തില് സാധാരണമായി ഇരുന്നുകൊണ്ടും ആര്ക്കും ഉയര്ന്ന ജ്ഞാനം നല്കൂ. ഇത്രയും ഉയര്ന്ന ലഹരിയുണ്ടെങ്കില് അവര്ക്ക് അമ്പുപോലെ തറക്കും. പാത്രം കഴുകുകയോ തുണി അലക്കുകയോ ചെയ്യുമ്പോഴും നിങ്ങളുടെ മുന്നില് ആര് വരുകയാണെങ്കിലും അവര്ക്ക് അല്ലാഹുവിന്റെ ഓര്മ്മ ഉണര്ത്തൂ. നിങ്ങള്ക്ക് ഓര്മ്മിപ്പിക്കാനുള്ള ലഹരിയുണ്ടായിരിക്കണം സാധാരണ വസ്ത്രത്തില് നിങ്ങള് ആര്ക്കെങ്കിലും ജ്ഞാനം പറഞ്ഞുകൊടുക്കുകയാണെങ്കില് അവര് അല്ഭുതപ്പെടും. ഇവരില് എത്ര ഉയര്ന്ന ജ്ഞാനമാണ് ഉള്ളത്! ഈ ഗീതയുടെ ജ്ഞാനം ഭഗവാന് നല്കിയതാണ്. രാജയോഗം ഗീതയുടെ ജ്ഞാനമാണ്. അതിനാല് ഈ ലഹരിയുണ്ടോ? ബ്രഹ്മാബാബ തന്റെ ഉദാഹരണം പറയുന്നതുപോലെ-കുട്ടികളോടൊപ്പം കളിക്കുകയാണെങ്കിലും ഏതെങ്കിലും ജിജ്ഞാസു മുന്നില് വന്നാല് അവര്ക്ക് ഉടന് ബാബയുടെ പരിചയം കൊടുക്കും. യോഗത്തിന്റെ ശക്തി, യോഗബലമുള്ളതുകാരണം ജിജ്ഞാസുപോലും അവിടെ തന്നെ നിന്നുപോകും, അല്ഭുതപ്പെടും, ഇത്രയും സാധാരണമായ ഒരാളില് ഇത്രയും ശക്തിയോ എന്ന്! പിന്നീട് അവര്ക്ക് ഒന്നും പറയാന് സാധിക്കില്ല. മുഖത്തിലൂടെ ഒരു വാക്കും വരില്ല. നിങ്ങള് വാണിയില് നിന്ന് ഉപരിയായിരിക്കുന്നതുപോലെ അവരും വാണിയില് നിന്ന് ഉപരിയായിരിക്കും. ഈ ലഹരി ഉള്ളിലുണ്ടായിരിക്കണം. ഏത് സഹോദരി-സഹോദരന് വരുകയാണങ്കിലും അവരെ മുന്നില് നിര്ത്തി വിശ്വത്തിന്റെ അധികാരിയാക്കുന്നതിനുവേണ്ടിയുള്ള മതം നല്കാന് സാധിക്കും. ഉള്ളിന്റെ ഉള്ളില് അത്രയും ലഹരിയുണ്ടായിരിക്കണം. തന്റേതായ ലഹരിയില് നിലനില്ക്കണം. ബാബ സദാ പറയാറുണ്ട്-നിങ്ങളില് ജ്ഞാനമുണ്ട് എന്നാല് യോഗത്തിന്റെ മൂര്ച്ചയില്ല. പവിത്രതയും ഓര്മ്മയിലിരിക്കുന്നതിലൂടെയും മാത്രമാണ് മൂര്ച്ച വരുന്നത്. ഓര്മ്മയുടെ യാത്രയില് നിങ്ങള് പവിത്രമായി മാറുന്നു. ശക്തി ലഭിക്കുന്നു. ജ്ഞാനം ധനത്തിനുവേണ്ടിയാണ്. സ്കൂളില് നിന്ന് എം.എ , ബി.എ. എല്ലാം പഠിച്ചിറങ്ങുമ്പോള് പൈസ ലഭിക്കുന്നു. ഇവിടുത്തെ കാര്യം വേറെയാണ്. ഭാരതത്തിന്റെ പ്രാചീന യോഗം വളരെ പ്രസിദ്ധമാണ്. ഇത് ഓര്മ്മയാണ്. ബാബ സര്വ്വശക്തിവാനാണ് എന്നാല് കുട്ടികള്ക്ക് അച്ഛനില് നിന്ന് ശക്തി ലഭിക്കുന്നു. കുട്ടികളുടെ ഉള്ളില് ഉണ്ടായിരിക്കണം-നമ്മള് ആത്മാക്കള് ബാബയുടെ സന്താനങ്ങളാണ്. എന്നാല് ബാബയെപ്പോലെ നമ്മള് പവിത്രമല്ല. ഇപ്പോള് ബാബയെപ്പോലെ പവിത്രമായി മാറണം. ഇപ്പോള് ലക്ഷ്യമുണ്ട്. യോഗത്തിലൂടെ മാത്രമാണ് നിങ്ങള് പവിത്രമായി മാറുന്നത്. അനുസരണയുള്ള കുട്ടികള് മുഴുവന് ദിവസവും ഈ ചിന്തനങ്ങള് നടത്തിക്കൊണ്ടിരിക്കും. ആര് വരുകയാണെങ്കിലും അവര്ക്ക് വഴി പറഞ്ഞുകൊടുക്കണം. ദയ തോന്നണം. പാവങ്ങള് അന്ധരാണ്. അന്ധര്ക്ക് ഊന്നു വടി നല്കി കൊണ്ടുപോകാറില്ലേ! മനുഷ്യരെല്ലാം അന്ധരാണ്, ജ്ഞാനത്തിന്റെ നേത്രമില്ല.

ഇപ്പോള് നിങ്ങള്ക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിച്ചിരിക്കുകയാണ്. അതിനാല് എല്ലാം അറിഞ്ഞു കഴിഞ്ഞു. മുഴുവന് സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തെക്കുറിച്ച് ഇപ്പോള് നമ്മള്ക്കറിയാം. ഇതെല്ലാം ഭക്തിമാര്ഗ്ഗത്തിലെ കാര്യങ്ങളാണ്. നിങ്ങള്ക്ക് മുമ്പൊക്കെ മോശമായതൊന്നും കേള്ക്കരുത് കാണരുത് എന്ന് അറിയുമായിരുന്നോ!….. ഈ കുരങ്ങന്റെ ചിത്രം എന്തുകൊണ്ടാണ് ഉണ്ടാക്കിയിട്ടുള്ളത്. ലോകത്തില് ആര്ക്കും ഇതിന്റെ അര്ത്ഥം അറിയില്ല. നിങ്ങള്ക്കിപ്പോള് അറിയാം. നോളേജ്ഫുള്ളായ ബാബയുടെ കുട്ടികളും ഇപ്പോള് നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ച് നോളേജ്ഫുള്ളായി മാറുന്നു. ചിലര്ക്ക് ഒരുപാട് ലഹരിയുണ്ടാകുന്നു. ബാബയുടെ കുട്ടിയായി മാറിയിട്ട് പൂര്ണ്ണമായ സമ്പത്തെടുത്തിട്ടില്ലെങ്കില് പിന്നെ കുട്ടിയായി മാറിയിട്ടെന്ത് ചെയ്യാനാണ്! ദിവസവും രാത്രി തന്റെ കണക്കു പുസ്തകം നോക്കണം. ബ്രഹ്മാബാബ വ്യാപാരിയല്ലേ! വ്യാപാരികള്ക്ക് കണക്കെടുക്കുന്നത് സഹജമായിരിക്കും. ഗവര്ണ്മെന്റിലെ സേവകര്ക്ക് കണക്കെടുക്കാന് അറിയില്ല. അവര് കച്ചവടക്കാരുമല്ല. വ്യാപാരം ചെയ്യുന്നവര് നല്ല രീതിയില് മനസ്സിലാക്കും. നിങ്ങള് കച്ചവടക്കാരാണ്. നിങ്ങള് നിങ്ങളുടെ ലാഭ-നഷ്ടത്തെ മനസ്സിലാക്കുന്നു, ദിവസവും കണക്കു നോക്കൂ. കണക്കു പുസ്തകം സൂക്ഷിക്കൂ, ലാഭമാണോ നഷ്ടമാണോ? കച്ചവടക്കാരല്ലേ! മഹിമയുണ്ടല്ലോ-ബാബ കച്ചവടക്കാരനാണ്, രത്നവ്യാപാരിയാണെന്ന്. അവിനാശിയായ ജ്ഞാന രത്നങ്ങളുടെ കച്ചവടം ചെയ്യുന്നു. ഇതും നിങ്ങള് നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ചാണ് മനസ്സിലാക്കുന്നത്. എല്ലാവരൊന്നും തീക്ഷ്ണബുദ്ധി യുള്ളവരൊന്നുമല്ല. ഒരു കാതിലൂടെ കേട്ട് പിന്നെ മറുകാതിലൂടെ പോകുന്നു. സഞ്ചിയിലുള്ള ഓട്ടയിലൂടെ പോകുന്നു. സഞ്ചി നിറയുന്നില്ല. ബാബ പറയുന്നു- ജ്ഞാനമാകുന്ന ധനം നല്കിയാല് ധനം കുറയില്ല. അവിനാശിയായ ജ്ഞാനരത്നമല്ലേ! ബാബ രൂപ്- ബസന്താണ്. ബാബ ആത്മാവ് തന്നെയാണ്, ജ്ഞാനവുമുണ്ട്. ബാബയുടെ കുട്ടികളായ നിങ്ങളും രൂപ്-ബസന്താണ്. ആത്മാവിലാണ് ജ്ഞാനത്തെ നിറക്കുന്നത്. ആത്മാവ് ചെറുതാണെങ്കിലും രൂപമുണ്ട്. രൂപമുണ്ടല്ലോ! ആത്മാവിനെയും പരമാത്മാവിനെയും അറിയാന് സാധിക്കുന്നു. സോമനാഥന്റെ ഭക്തി ചെയ്യുമ്പോള് ഇത്രയും ചെറിയ ഒരു നക്ഷത്രത്തെ എങ്ങനെയാണ് പൂജിക്കുന്നത്! പൂജക്കുവേണ്ടി എത്ര ലിംഗങ്ങളാണ് ഉണ്ടാക്കുന്നത്. ശിവലിംഗം എത്ര വലിയ-വലിയതാക്കിയും ഉണ്ടാക്കുന്നു. ലിംഗം ചെറുതാണെങ്കിലും പദവി ഉയര്ന്നതാണല്ലോ!

ബാബ കല്പം മുമ്പും പറഞ്ഞിരുന്നു ജപ-തപത്തിലൂടെയൊന്നും ഒരു പ്രാപ്തിയുമില്ല. ഇതെല്ലാം ചെയ്തുകൊണ്ടും താഴേക്കു തന്നെയാണ് വീണുകൊണ്ടിരിക്കുന്നത്. ഏണിപ്പടി താഴേക്ക് തന്നെയാണ് ഇറങ്ങുന്നത്. നിങ്ങളുടെത് കയറുന്ന കലയാണ്. നിങ്ങള് ബ്രാഹ്മണര് ആദ്യ നമ്പറിലെ ജിന്നാണ്. കഥയുണ്ടല്ലോ-ജിന്ന് പറഞ്ഞു എനിക്ക് ജോലിയൊന്നും തരില്ലെങ്കില് ഞാന് വിഴുങ്ങിക്കളയുമെന്ന്. അപ്പോള് ജിന്നിന് ജോലി കൊടുത്തു-ഏണിപ്പടി കയറുകയും ഇറങ്ങുകയും ചെയ്യൂ. അതിനാല് ജിന്നിന് ജോലി കിട്ടി. ബാബയും പറയുന്നു- ഈ പരിധിയില്ലാത്ത ഏണിപ്പടി നിങ്ങള് കയറുകയും ഇറങ്ങുകയും ചെയ്യുന്നു. നിങ്ങള് തന്നെയാണ് മുഴുവന് ഏണിപ്പടി ഇറങ്ങുകയും കയറുകയും ചെയ്യുന്നത്. നിങ്ങളാണ് ജിന്ന്. മറ്റുള്ളവരൊന്നും മുഴുവന് ഏണിപ്പടി കയറുന്നില്ല. മുഴുവന് ഏണിപ്പടിയുടെ ജ്ഞാനം പ്രാപ്തമാക്കുന്നതിലൂടെ നിങ്ങള് എത്ര ഉയര്ന്ന പദവിയാണ് പ്രാപ്തമാക്കുന്നത്. പിന്നീട് വീണ്ടും ഇറങ്ങുന്നു,കയറുന്നു. ബാബ പറയുന്നു- ഞാന് നിങ്ങളുടെ അച്ഛനാണ്. നിങ്ങള് എന്നെ പതിത-പാവനനെന്ന് പറയാറില്ലേ! ഞാന് സര്വ്വശക്തിവാന്റെ അധികാരിയാണ് കാരണം ബാബയുടെ ആത്മാവ് സദാ 100 ശതമാനം പവിത്രമായിരിക്കും. ബാബ ബിന്ദുരൂപമായ അധികാരിയാണ്. എല്ലാ ശാസ്ത്രങ്ങളുടെ രഹസ്യവുമറിയാം. ഇതെത്ര അല്ഭുതകരമാണ്. ഇതെല്ലാം അല്ഭുതകരമായ ജ്ഞാനമാണ്. ആത്മാവില് 84 ജന്മങ്ങളുടെ അവിനാശിയായ പാര്ട്ടുണ്ടെന്ന് ഒരിക്കലും കേട്ടിട്ടുണ്ടായിരിക്കില്ല. അതൊരിക്കലും തേയുന്നില്ല. നടന്നുകൊണ്ടേയിരിക്കുന്നു. 84 ജന്മങ്ങളുടെ ചക്രം കറങ്ങിക്കൊണ്ടേ യിരിക്കുന്നു. 84 ജന്മങ്ങളുടെ റിക്കോര്ഡ് നിറഞ്ഞിട്ടുണ്ട്. ഇത്രയും ചെറിയ ഒരാത്മാവില് ഇത്രയും ജ്ഞാനമുണ്ട്. ബാബയിലുമുണ്ട് അതുപോലെ തന്നെ നിങ്ങളിലുമുണ്ട്. എത്ര പാര്ട്ടാണ് അഭിനയിക്കുന്നത്. ഈ പാര്ട്ട് ഒരിക്കലും മാഞ്ഞുപോകുന്നില്ല. ആത്മാവിനെ ഈ കണ്ണുകള്കൊണ്ട് കാണാന് സാധിക്കില്ല. ബിന്ദിയാണ്, ബാബയും പറയുന്നു-ഞാന് ബിന്ദിയാണ്. ഇതും നിങ്ങള് കുട്ടികള് ഇപ്പോഴാണ് മനസ്സിലാക്കുന്നത്. നിങ്ങളാണ് പരിധിയില്ലാത്ത ത്യാഗിയും രാജഋഷിയും. എത്ര ലഹരിയുണ്ടായിരിക്കണം. രാജഋഷിമാര് തികച്ചും പവിത്രമായിരിക്കും. സൂര്യവംശികളും ചന്ദ്രവംശികളുമായ രാജഋഷിമാര് സംഗമയുഗത്തില് രാജ്യം പ്രാപ്തമാക്കുന്നവരാണ്. നിങ്ങള് ഇപ്പോള് പ്രാപ്തമാക്കുന്നതുപോലെ. ഇത് കുട്ടികള് മനസ്സിലാക്കുന്നുണ്ട് നമ്മള് പോയിക്കൊണ്ടിരിക്കുകയാണെന്ന്. തോണിക്കാരന്റെ തോണിയില് ഇരിക്കുകയാണ്. ഇത് പുരുഷോത്തമ സംഗമയുഗമാണെന്നും അറിയാം. പഴയ ലോകത്തില് നിന്ന് ശാന്തിധാമം വഴി പുതിയ ലോകത്തിലേക്ക് തീര്ച്ചയായും പോവുക തന്നെ വേണം. ഇത് സദാ കുട്ടികളുടെ ബുദ്ധിയിലുണ്ടായിരിക്കണം. സത്യയുഗത്തിലായിരുന്നപ്പോള് മറ്റൊരു രാജ്യവുമുണ്ടായിരുന്നില്ല. നമ്മുടെ രാജ്യമായിരുന്നു. ഇപ്പോള് വീണ്ടും യോഗബലത്തിലൂടെ തന്റെ രാജ്യം എടുക്കുകയാണ്. എന്തുകൊണ്ടെന്നാല് യോഗബലത്തിലൂടെ മാത്രമാണ് വിശ്വത്തിന്റെ രാജ്യഭാഗ്യം പ്രാപ്തമാക്കാന് സാധിക്കുകയുള്ളൂ. ബാഹുബലത്തിലൂടെ ആര്ക്കും നേടാന് സാധിക്കില്ല. ഇത് പരിധിയില്ലാത്ത ഡ്രാമയാണ്. കളിയുണ്ടാക്കിയിരിക്കുകയാണ്. ഈ കളിയെക്കുറിച്ച് ബാബയാണ് മനസ്സിലാക്കി തരുന്നത്. തുടക്കം മുതല് മുഴുവന് ലോകത്തിന്റേയും ചരിത്രവും ഭൂമിശാസ്ത്രവും കേള്പ്പിക്കുന്നു. നിങ്ങള് സൂക്ഷ്മവതനത്തിന്റെയും മൂലവതനത്തിന്റേയും രഹസ്യത്തെ നല്ല രീതിയില് മനസ്സിലാക്കുന്നു. സ്ഥൂലവതനത്തില് ലക്ഷ്മീ-നാരായണന്റെ രാജ്യമുണ്ടായിരുന്നു അര്ത്ഥം നമ്മുടെ രാജ്യമുണ്ടായിരുന്നു. നിങ്ങള് ഏണിപ്പടി എങ്ങനെയാണ് ഇറങ്ങുന്നതെന്നും ഓര്മ്മ വന്നു. ഏണിപ്പടി കയറുന്നതിന്റെയും ഇറങ്ങുന്നതിന്റെയും കളി കുട്ടികളുടെ ബുദ്ധിയില് വന്നു. ഇപ്പോള് ബുദ്ധിയില് ഉണ്ട്-ഈ ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആവര്ത്തിക്കുകയാണ്. ഈ ഡ്രാമയില് നമ്മുടെ ഹീറോ ഹീറോയിന്റെ പാര്ട്ടാണ്. നമ്മള് തന്നെയാണ് തോറ്റുപോകുന്നതും പിന്നീട് വിജയിക്കുന്നതും, അതുകൊണ്ടാണ് ഹീറോ ഹീറോയിന്റെ പേര് വെച്ചിട്ടുള്ളത്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ഇപ്പോള് നമ്മള് വാനപ്രസ്ഥത്തിലാണ്-അതിനാല് വളരെ-വളരെ സാധാരണമായിരിക്കണം. വസ്ത്രത്തിന്റെയോ ദേഹത്തിന്റെയോ അഭിമാനമുണ്ടാകാന് പാടില്ല. ഏതൊരു കര്മ്മം ചെയ്തുകൊണ്ടും ബാബയുടെ ഓര്മ്മയുടെ ലഹരിയുണ്ടായിരിക്കണം.

2. നമ്മള് പരിധിയില്ലാത്ത ത്യാഗികളും രാജഋഷികളുമാണ്- ഈ ലഹരിയില് ഇരുന്ന് പവിത്രമായി മാറണം. ജ്ഞാന ധനത്താല് നിറവുള്ളവരായി മാറി ദാനം ചെയ്യണം. സത്യം-സത്യമായ കച്ചവടക്കാരായി മാറി തന്റെ കണക്കു പുസ്തകം വെക്കണം.

സേവനയുക്തരായ ആത്മാക്കളുടെ മസ്തകത്തില് വിജയത്തിന്റെ തിലകം ചാര്ത്തിയിട്ടുതന്നെയുണ്ട്, പക്ഷെ ഏത് സ്ഥലത്തിന്റെ സേവനം ചെയ്യേണ്ടതുണ്ടോ ആ സ്ഥാനത്ത് ആദ്യമേ തന്നെ സെര്ച്ച് ലൈറ്റിന്റെ പ്രകാശം കൊടുക്കേണ്ടതുണ്ട്. ഓര്മ്മയാകുന്ന സെര്ച്ച് ലൈറ്റിലൂടെ അങ്ങനെയുള്ള വായുമണ്ഡലം രൂപപ്പെടും, അതിലൂടെ അനേകാത്മാക്കള് സഹജമായി വന്ന് ചേരും. പിന്നീട് കുറഞ്ഞ സമയത്തിനുള്ളില് ആയിരം ഇരട്ടി സഫലതയുണ്ടാകും. ഇതിന് വേണ്ടി ദൃഢസങ്കല്പ്പം ചെയ്യൂ, അതായത് ഞാന് വിജയീ രത്നമാണ്, എങ്കില് ഓരോ കര്മ്മത്തിലും വിജയം അടങ്ങിയിട്ടുണ്ട്.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top