15 November 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

November 14, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - ബാബയിലൂടെ ഏതൊരു ജ്ഞാനമാണോ ലഭിച്ചിട്ടുള്ളത് അത് ബുദ്ധിയില് നിലനിര്ത്തണം, അതിരാവിലെ എഴുന്നേറ്റ് സ്വദര്ശന ചക്രധാരിയായി വിചാര സാഗര മഥനം നടത്തണം.

ചോദ്യം: -

ഈ ഈശ്വരീയ പഠനത്തിന്റെ നിയമം എന്താണ്? അതിനുവേണ്ടി ഏതൊരു നിര്ദ്ദേശമാണ് ലഭിച്ചിട്ടുള്ളത്?

ഉത്തരം:-

ഈ ഈശ്വരീയ പഠിത്തത്തിന്റെ നിയമമാണ് – നിയമാനുസൃതം പഠിക്കുക. ഇടക്ക് പഠിക്കുക, ഇടക്ക് പഠിക്കാതിരിക്കുക ഇത് നിയമമല്ല. ബാബ പഠിത്തത്തിനായി വളരെ സംവിധാനങ്ങള് നല്കിയിട്ടുണ്ട്. മുരളി ഇവിടെ നിന്ന് പോസ്റ്റലായി പോകുന്നുണ്ട്. 7 ദിവസത്തെ കോഴ്സെടുത്ത് എവിടെ നിന്നും പഠിക്കാന് സാധിക്കും. പഠിത്തം ഒരിക്കലും മുടക്കരുത്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓം ശാന്തി. കുട്ടികള് ആരെല്ലാമാണോ ഇവിടെ ഇരിക്കുന്നത് അവര് രചയിതാവിന്റേയും രചനയുടേയും ആദി-മദ്ധ്യ-അന്ത്യം അഥവാ സ്വദര്ശന ചക്രത്തെ ഓര്മ്മിക്കുന്നു. സ്വദര്ശന ചക്രധാരിയാകണമെന്ന ജ്ഞാനം ബാബ കുട്ടികള്ക്ക് നല്കിയിട്ടുണ്ട്. നിങ്ങള് ബ്രാഹ്മണ കുട്ടികളുടെ ലക്ഷ്യമാണ് സ്വദര്ശന ചക്രധാരിയാകുക. മൂലവതനം, സൂക്ഷ്മവതനം, സ്ഥൂലവതനം, ഈ 84 ജന്മങ്ങളുടെ ചക്രത്തെ ബുദ്ധിയില് വെയ്ക്കണം. മറ്റെല്ലാം തന്നെ ബുദ്ധിയില് നിന്ന് കളയണം. ഇപ്പോള് നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട് തീര്ത്തും ബാബ നമ്മളെ സൂര്യവംശിയും ചന്ദ്രവംശിയുമാക്കിയിരുന്നു, പിന്നീട് 84 ജന്മങ്ങളെടുത്തു. നടക്കുമ്പോഴും-ചുറ്റിക്കറങ്ങുമ്പോഴും, ഇരിക്കുമ്പോഴും-എഴുന്നേല്ക്കുമ്പോഴും ഈ സ്വ-ആത്മാവിന് ബാബയുടെയും രചനയുടെയും ആദി-മദ്ധ്യ-അന്ത്യത്തിന്റെയും ജ്ഞാനം ലഭിച്ചിട്ടുണ്ട്. ഇപ്പോള് നിങ്ങളെ ശിവബാബ ശൂദ്രനില് നിന്ന് ബ്രാഹ്മണനാക്കി. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് നിങ്ങള് 84 ജന്മങ്ങളുടെ ചക്രത്തിന്റെ കരണം മറിച്ചില് എങ്ങനെയാണ് കളിക്കുന്നത്. ഏറ്റവും ആദ്യം നമ്മള് ബ്രാഹ്മണരാണ്, നമ്മള് ബ്രാഹ്മണരെ ബ്രഹ്മാവിലൂടെ ശിവബാബയാണ് രചിക്കുന്നത്. രചയിതാവിന്റേയും രചനയുടെയും ജ്ഞാനത്തിലൂടെ തന്നെയാണ് നിങ്ങള് സ്വദര്ശന ചക്രധാരിയാകുന്നത്. ഈ ജ്ഞാനം ബുദ്ധിയില് നിലനിര്ത്തണം. അതിരാവിലെ എഴുന്നേറ്റ് സ്വദര്ശന ചക്രധാരിയായി ഇരിക്കണം. നമ്മള് നമ്മുടെ 84 ജന്മങ്ങളുടെ ചക്രത്തെ അറിഞ്ഞിരിക്കുന്നു. നമ്മള് എല്ലാ ആത്മാക്കളുടെയും അച്ഛന് ഒന്നാണ്. പറയാറുമുണ്ട് നമ്മളെല്ലാവരും പരസ്പരം സഹോദരങ്ങളാണ്. നമ്മളുടെ പിതാവ് നിരാകാരനായ പരംധാമ നിവാസിയായ ആ പരംപിതാ പരമാത്മാണ്. നമ്മളും അവിടെയായിരുന്നു വസിച്ചിരുന്നത്, അത് നമ്മുടെ അച്ഛനാണ്. ബാബാ ശബ്ദം വളരെ സ്നേഹം നിറഞ്ഞതാണ്. ശിവബാബയുടെ ക്ഷേത്രത്തില് പോയി എത്ര പൂജയാണ് ചെയ്യുന്നത്, വളരെയധികം ഓര്മ്മിക്കുന്നു. ബാബ പറയുന്നു – ഞാന് നിങ്ങളെ മനുഷ്യനില് നിന്ന് ദേവത, തുച്ഛ ബുദ്ധിയില് നിന്ന് സ്വച്ഛ ബുദ്ധിയാക്കുന്നു. തുച്ഛ ബുദ്ധി അര്ത്ഥം ശൂദ്ര ബുദ്ധിയില് നിന്ന് സ്വച്ഛ ബുദ്ധിയാക്കിയിരുന്നു അര്ത്ഥം ശ്രേഷ്ഠ ബുദ്ധി, പുരുഷോത്തമ ബുദ്ധിയാക്കിയിരുന്നു. എല്ലാ സ്ത്രീകളും പുരുഷന്മാരും ഈ ലക്ഷ്മീ നാരായണനെ നമസ്ക്കരിക്കുന്നു. എന്നാല് ഇവര് ആരാണ്? ഇതറിയുന്നില്ല. എപ്പോള് വന്നു, എന്താണ് ചെയ്തത്? ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് ഈ ഭാരതം അവിനാശീ ഖണ്ഢമാണ് എന്തുകൊണ്ടെന്നാല് അവിനാശിയായ ബാബയുടെ ജന്മഭൂമിയാണ്. പതിത-പാവനന്, സര്വ്വരുടെയും സദ്ഗതി ദാതാവിന്റെ ജന്മസ്ഥാനമാണ് അതുകൊണ്ട് ഇതാണ് ഏറ്റവും വലിയ തീര്ത്ഥ സ്ഥാനം. എന്നാല് ഇത് പരംപിതാ പരമാത്മാവിന്റെ, സര്വ്വരുടെയും സദ്ഗതി ദാതാവിന്റെ ജന്മഭൂമിയാണ് ഇത്രയും ലഹരി ആര്ക്കും തന്നെയില്ല. പതിത-പാവനന്റെ ജയന്തി ഭാരതത്തിലാണ് ഉണ്ടായത്. ശിവന്റെ ജയന്തി ആഘോഷിക്കുന്നുണ്ടെങ്കില് ശിവന്റെ ജന്മം ഇവിടെ തന്നെയാണ് ഉണ്ടാകുന്നത്. ഈ ഭാരതം വലിയ തീര്ത്ഥസ്ഥാനമാണ്. എന്നാല് ഡ്രാമയനുസരിച്ച് ഇത് നമ്മുടെ ഈശ്വരീയ പിതാവ് അഥവാ മാതാ-പിതാവ്, പതിത-പാവനന്, സര്വ്വരുടെയും സദ്ഗതി ദാതാവിന്റെ ജന്മസ്ഥാനമാണെന്ന് ആര്ക്കും തന്നെ അറിയില്ല. ഇത്രയും മഹത്വമുള്ളതുകൊണ്ടാണ് ഭാരതഭൂമിയെ വന്ദേമാതരം എന്നുപറയുന്നത് അര്ത്ഥം ഈ ഭൂമിയിലാണ് ഈ പെണ്കുട്ടികള് ശ്രീമതത്തിലൂടെ ഭാരതത്തെ സ്വര്ഗ്ഗമാക്കുന്നത്, അങ്ങനെയുള്ളവര്ക്ക് ഈ ലഹരി ഉണ്ടായിരിക്കണം ശ്രീമതത്തിലൂടെ നമ്മള് കല്പ-കല്പം ഭാരതത്തെ സ്വര്ഗ്ഗമാക്കുന്നു. ആര് എത്രത്തോളം ശ്രീമതത്തിലൂടെ നടക്കുന്നുവോ അത്രയും ഉയര്ന്ന പദവി നേടും. ഭാരതവാസികള് കല്പത്തിന്റെ ആയുസ്സ് ലക്ഷം വര്ഷങ്ങളാക്കി. നിങ്ങള്ക്കറിയാം ഭാരതം ജന്മസ്ഥാനമായിട്ടുള്ള ബാബ, ഏതൊരു ധര്മ്മമാണോ സ്ഥാപിച്ചത്, അവരുടേതാണ് ഗീത. ഗീത പാടിയത് ആരാണെന്ന് ഭാരതവാസികള് മറന്നിരിക്കുന്നു. എത്ര അന്തരം സംഭവിച്ചിരിക്കുന്നു. നിരാകാരനായ ശിവന്റെ സ്ഥാനം എവിടെയാണ്, ശ്രീകൃഷ്ണന്റേത് എവിടെയാണ്. നിങ്ങള്ക്കറിയാം കൃഷ്ണന്റെ ആത്മാവ് വെളുത്തതായിരുന്നു അതിപ്പോള് വളരെ ജന്മങ്ങളുടെ അന്തിമ ജന്മത്തില് തമോപ്രധാനമായിരിക്കുന്നു. പിന്നീട് ഇതില് പ്രവേശിച്ച് ഇദ്ദേഹത്തെ തന്നെ വെളുത്ത ശ്രീകൃഷ്ണനാക്കി കൊണ്ടിരിക്കുന്നു അതുകൊണ്ടാണ് ശ്രീകൃഷണനെ വെളുത്തതായും-കറുത്തതായും, ശ്യാമസുന്ദരനെന്നും പറയുന്നത്. ശ്രീകൃഷ്ണന് സത്യയുഗത്തിലെ ആദ്യത്തെ സുന്ദരനായ രാജകുമാരനായിരുന്നു. ഇദ്ദേഹത്തിന്റെ മഹിമയാണ് – മര്യാദാ പുരുഷോത്തമന്, അഹിംസോ പരമോധര്മ്മം. രാധാ-കൃഷ്ണനും ലക്ഷ്മീ-നാരായണനും തമ്മില് പരസ്പരം എന്ത് സംബന്ധമാണുള്ളതെന്ന് ഭാരതവാസിക്കറിയില്ല! ബാബ പറയുന്നു – ഇപ്പോള് വരേയ്ക്കും നിങ്ങള് എന്തെല്ലാമാണോ പഠിച്ച് വന്നത്, അതില് യാതൊരു സാരവുമില്ല. ഇപ്പോള് നിങ്ങള് സന്മുഖത്തിരിക്കുന്നു. അറിയാം ബാബ അയ്യായിരം വര്ഷങ്ങള്ക്ക് ശേഷം നമുക്ക് വീണ്ടും രാജയോഗത്തിന്റെ ശിക്ഷണം നല്കിക്കൊണ്ടിരിക്കുന്നു. മുഴുവന് ലോകവും പറയുന്നു കൃഷ്ണനാണ് ഗീത പറഞ്ഞതെന്ന്. ബാബ പറയുന്നു – കൃഷ്ണനില് സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യ ത്തിന്റെ ജ്ഞാനം തന്നെയില്ല. കൃഷ്ണന്റെ ആത്മാവ് മുന്പത്തെ ജന്മത്തില് ഈ ജ്ഞാനം പ്രാപ്തമാക്കിയിട്ടുണ്ട്, ഇപ്പോള് വീണ്ടും നേടിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന് ഞാന് ബ്രഹ്മാവെന്ന് പേര് നല്കിയിരിക്കുന്നു. ഇദ്ദേഹത്തിന്റെ വളരെ ജന്മങ്ങള്ക്ക് ശേഷമുള്ള അന്തിമ ജന്മത്തില് ഞാന് പ്രവേശിക്കുന്നു. നിങ്ങള് മര്ജീവയായിരിക്കുകയല്ലേ. നിങ്ങള്ക്ക് അവ്യക്ത നാമവും നല്കിയിരുന്നു. ഇപ്പോള് നല്കുന്നില്ല എന്തുകൊണ്ടെന്നാല് വളരെ പേര് വിടനല്കി പോയി. ബാബയുടേതായി പുതിയ പേര് സ്വീകരിച്ച് പിന്നീട് ഓടിപ്പോയി, ഇതൊരിക്കലും ശോഭനീയമല്ല അതുകൊണ്ട് പേരിടല് നിര്ത്തി. ഇപ്പോള് നിങ്ങള് ബ്രാഹ്മണനായിരിക്കുന്നു. പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടികള്, ശിവബാബയുടെ പേരക്കുട്ടികള്. ബാബ പറയുന്നു – സമ്പത്ത് നിങ്ങള്ക്ക് എന്നില് നിന്നാണ് നേടേണ്ടത് അതുകൊണ്ട് എന്നെ ഓര്മ്മിക്കൂ. ഇദ്ദേഹത്തിന്റേത് ഇത് വളരെ ജന്മങ്ങളുടെ അന്തിമത്തിലെ ജന്മമാണ്. സൂക്ഷ്മവതനത്തില് കാണിക്കുന്ന ബ്രഹ്മാവ് പാവനമാണ്. പ്രജാപിതാവ് സൂക്ഷ്മവതനത്തിലല്ല. ബാബ മനസ്സിലാക്കി തരുന്നു ഇദ്ദേഹം വ്യക്തമാണ്, വൃക്ഷത്തിന്റെ അവസാനം നില്ക്കുന്നു. ഇവിടെ കുട്ടികളോടൊപ്പം യോഗത്തിലിരിക്കുന്നു- പവിത്രമായ ഫരിസ്തയാകുന്നതിന് വേണ്ടി. അതുകൊണ്ട് സൂക്ഷ്മവതനത്തിലും കാണിക്കുന്നു. ഇവിടെ പ്രജാപിതാവ് തീര്ച്ചയായും ഉണ്ടായിരിക്കണം. അത് അവ്യക്തം, ഇത് വ്യക്തം. നിങ്ങളും ഫരിസ്തയാകാനാണ് വന്നിരിക്കുന്നത്. ഇതില് തന്നെയാണ് മനുഷ്യര് സംശയിക്കുന്നത് എന്തുകൊണ്ടെന്നാല് ഇത് തീര്ത്തും പുതിയ ജ്ഞാനമാണ്. ഒരു ശാസ്ത്രം മുതലായവയിലും ഈ ജ്ഞാനമില്ല. ഭഗവാന് ഒന്നാണ് ഉയര്ന്നതിലും ഉയര്ന്ന നിരാകാരനായ പരംപിതാ പരമാത്മാവ്, എല്ലാ ആത്മാക്കളുടെയും പിതാവ്. ആ ബാബയുടെ നിവാസ സ്ഥാനമാണ് പരംധാമം. ആ ബാബയെയാണ് എല്ലാവരും ഓര്മ്മിക്കുന്നത്, വരൂ, ഞങ്ങളുടെ മേല് മായയുടെ നിഴല് വീണിരിക്കുകയാണ്. പതിതമായിരിക്കുന്നു. ഈ കാര്യങ്ങള് പുതിയവരുടെ ബുദ്ധിയില് ഇരിക്കുകയില്ല. ഇപ്പോള് നിങ്ങള്ക്ക് രചനയുടെ ആദി-മദ്ധ്യ-അന്ത്യത്തെ അറിയാം. സത്യയുഗത്തില് നമ്മള് കുറച്ച് പേരാണ് രാജ്യം ഭരിച്ചിരുന്നത്. അവിടെ അധര്മ്മത്തിന്റെ കാര്യം ഉണ്ടായിരിക്കുകയില്ല. ശാസ്ത്രങ്ങളില് എന്തെല്ലാം കാര്യങ്ങളാണ് എഴുതിയിട്ടുള്ളത്, എന്നാല് അതില് യാതൊരു സാരവുമില്ല. പടികള് ഇറങ്ങിയിറങ്ങി ഇപ്പോള് അന്തിമത്തില് വന്ന് പതിതമായിരിക്കുന്നു. ഇപ്പോള് നിങ്ങള് കുതിച്ച് ചാടുന്നു ഇറങ്ങുന്നതില് 84 ജന്മങ്ങളെടുക്കും, കുതിച്ച് ചാടുന്നത് സെക്കന്റിലാണ്.

നിങ്ങള് കുട്ടികള് ഇപ്പോള് പഠിച്ചുകൊണ്ടിരിക്കുകയാണ്, പിന്നീട് ശാന്തിധാമത്തിലേക്ക് പോയി സുഖധാമത്തിലേക്ക് വരും. ഇതാണ് ദുഃഖധാമം. ഏറ്റവുമാദ്യം നിങ്ങളാണ് വന്നത് അതുകൊണ്ട് ബാബയും ഏറ്റവുമാദ്യം നിങ്ങളെയാണ് കാണുന്നത്. ഇവിടെ അച്ഛന്റെയും മക്കളുടെയും, ആത്മാവിന്റെയും പരമാത്മാവിന്റെയും മേളയാണ് നടക്കുന്നത്. കണക്കില്ലേ – നമ്മള് ബാബയില് നിന്ന് വേര്പിരിഞ്ഞിട്ട് അയ്യായിരം വര്ഷമായി. ഏറ്റവുമാദ്യം സ്വര്ഗ്ഗത്തില് പാര്ട്ടഭിനയിച്ചു, അവിടെ നിന്ന് വേഷം അഭിനയിച്ചഭിനയിച്ച് നിങ്ങള് താഴേക്ക് ഇറങ്ങി വന്നു. ഇപ്പോള് നിങ്ങള് ബാബയുടെ അടുത്ത് വന്നിരിക്കുന്നു, ബാക്കി അവശേഷിക്കുന്ന കുറച്ച് പേരുണ്ട് അവരും വരും. പിന്നീട് നിങ്ങളുടെ പഠിത്തം അവസാനിക്കും, എല്ലാവര്ക്കും ഇവിടെ വരണം. അവിടെ എപ്പോള് കാലിയാകുന്നോ അപ്പോള് ബാബ എല്ലാവരെയും തിരിച്ച് കൊണ്ട് പോകും. ഇത് മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. പഠിക്കണം. വിദ്യാലയത്തില് ഇടക്ക് പോകുക, ഇടക്ക് പോകാതിരിക്കുക ഇത് നിയമമല്ല. ബാബ പഠനത്തിനായി വളരെ സംവിധാനങ്ങള് നല്കിയിട്ടുണ്ട്. അല്ലെങ്കില് ഒരിക്കലും പഠിക്കേണ്ടത് ആരുടേയും അടുത്തേക്ക് പോസ്റ്റ് വഴി പോകില്ല. ഈ പരിധിയില്ലാത്ത ബാബയുടെ പഠിത്തം പോസ്റ്റ് വഴി പോകുന്നു. എത്ര പേപ്പറുകളാണ് അച്ചടിക്കുന്നത്. എവിടേക്കെല്ലാമാണ് പോകുന്നത്. 7 ദിവസത്തെ കോഴ്സെടുത്തതിന് ശേഷം പിന്നീട് എവിടെ ഇരുന്നുകൊണ്ടും പഠിച്ചുകൊണ്ടിരിക്കൂ. ഈ സമയം എല്ലാവരും അരകല്പത്തെ രോഗികളാണ്, അതുകൊണ്ട് 7 ദിവസം ഭട്ഠിയില് ഇരുത്തേണ്ടതായുണ്ട്. ഈ 5 വികാരങ്ങളുടെ രോഗം മുഴുവന് ലോകത്തിലും പടര്ന്നിരിക്കുകയാണ്. സത്യയുഗത്തില് നിങ്ങളുടെ ശരീരം നിരോഗിയായിരുന്നു, സദാ ആരോഗ്യവാനും, സമ്പന്നവാനുമായിരുന്നു. ഇപ്പോഴാണെങ്കില് അവസ്ഥ എന്തായിരിക്കുന്നു. ഈ മുഴുവന് കളിയും ഭാരതത്തിലാണ്. നിങ്ങള്ക്കിപ്പോള് 84 ജന്മങ്ങളുടെ സ്മൃതി വന്നിരിക്കുന്നു. കല്പ-കല്പം നിങ്ങള് തന്നെയാണ് സ്വദര്ശന ചക്രധാരിയും ചക്രവര്ത്തീ രാജാവുമാകുന്നത്. ഇവിടെ രാജധാനിയാണ് സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്, ഇതില് നമ്പര്വൈസ് പദവികള് ഉണ്ടായിരിക്കും. പ്രജകളും അനേകപ്രകാരത്തിലുള്ളത് വേണം. ഹൃദയത്തോട് ചോദിക്കണം ഞാന് എത്ര പേരെ എനിക്ക് സമാനം സ്വദര്ശന ചക്രധാരിയാക്കുന്നുണ്ട്. ആര് എത്രത്തോളമാക്കുന്നോ അവര് ഉയര്ന്ന പദവി നേടും. ബാബ നിങ്ങളെ മായയോട് യുദ്ധം ചെയ്യാന് പഠിപ്പിക്കുന്നു, അതുകൊണ്ടാണ് യുദ്ധിഷ്ഠിരനെന്ന പേര് വെച്ചിരിക്കുന്നത്. മായയോട് വിജയിക്കുന്നതിനുള്ള യുദ്ധം പഠിപ്പിക്കുന്നു. യുധിഷ്ഠിരനെയും ധൃതരാഷ്ട്രരേയും കാണിക്കുന്നുണ്ട്. പാടിയിട്ടുമുണ്ട് മായയെ ജയിച്ചാല് ലോകത്തെ ജയിച്ചുവെന്ന്, എത്ര സമയമാണ് നിങ്ങളുടെ ജയം നിലനില്ക്കുന്നതെന്നും പിന്നീട് എത്രസമയമാണ് പരാജയം അനുഭവിക്കുന്നതെന്നും നിങ്ങള്ക്കറിയാം. ഇത് ഭൗതീക യുദ്ധമല്ല. അസത്യ ശരീരം, അസത്യ മായ….. ഈ ഭാരതം അസത്യ ഖണ്ഢമാണ്. സത്യ ഖണ്ഢമായിരുന്നു, എപ്പോള് മുതലാണോ രാവണ രാജ്യം ആരംഭിച്ചത് അപ്പോള് മുതല് അസത്യ ഖണ്ഢമാണ്. ഈശ്വരനെക്കുറിച്ച് എത്ര അസത്യമാണ് പറയുന്നത്. എത്ര കളങ്കങ്ങളാണ് ചാര്ത്തുന്നത്. കളങ്കീ അവതാരമെന്നും പറഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതല് കളങ്കം ബാബയിലാണ് ചാര്ത്തുന്നത്. ബാബയെക്കുറിച്ച് പറയുന്നു ആമയും-മത്സ്യവുമായെല്ലാം അവതരിക്കുന്നു, കല്ലിലും-മുള്ളിലും ഈശ്വരനുണ്ട്. എത്രയാണ് ചീത്ത വിളിക്കുന്നത്. എന്താ ഇത് സഭ്യതയാണോ? ഇപ്പോള് നിങ്ങള്ക്ക് പ്രകാശം ലഭിച്ചിരിക്കുന്നു. നിങ്ങള്ക്കറിയാം ബാബ നമുക്ക് രചയിതാവിന്റേയും രചനയുടേയും ആദി-മദ്ധ്യ-അന്ത്യത്തിന്റെ രഹസ്യം മനസ്സിലാക്കി തരികയാണ്, ഇത് മറ്റാര്ക്കും തന്നെ അറിയില്ല. ബാബ മാത്രമാണ് സദ്ഗതി ദാതാവ്. ബാബയുടെ ജ്ഞാനത്തിലൂടെ എല്ലാവരുടെയും സദ്ഗതി ഉണ്ടാകുന്നു. ബാക്കി ആരാണോ സ്വയം ദുര്ഗതിയിലുള്ളത് അവരെങ്ങനെ മറ്റുള്ളവരുടെ സദ്ഗതി ചെയ്യും. നിങ്ങളെ വന്ന് രാജാക്കന്മാരുടെയും രാജാവാക്കുന്നു. നിങ്ങള് തന്നെയായിരുന്നു പവിത്ര പൂജ്യരായിരുന്നത്, ഇപ്പോള് വന്ന് പൂജാരിയായിരിക്കുന്നു. പവിത്ര രാജാക്കന്മാരെയാണ് അപവിത്ര രാജാക്കന്മാര് പൂജിക്കുന്നത്. സത്യയുഗത്തില് രണ്ട് കിരീടങ്ങള് ഉണ്ടായിരുന്നു. വികാരീ രാജാവാകുമ്പോള് ഒരു കിരീടമാകുന്നു. അവരും മഹാരാജാവും മഹാറാണിയുമാണ്. എന്നാല് പവിത്രമായവരുടെ മുന്നില് അപവിത്രമായവര് പോയി തല കുനിക്കുന്നു. പവിത്ര പ്രവര്ത്തീ മാര്ഗ്ഗത്തിലുള്ള അതേ ഭാരതവാസി തന്നെയാണ് പതിത പ്രവര്ത്തീ മാര്ഗ്ഗത്തിലുള്ളവരാകുന്നത്. ഇപ്പോള് ബാബ പറയുന്നു ഇത് നിങ്ങളുടെ മൃത്യു ലോകത്തിലെ അന്തിമ ജന്മമാണ്. ഇപ്പോള് ഞാന് വന്നിരിക്കുന്നു നിങ്ങളെ വീണ്ടും സത്യയുഗത്തിലേക്ക് കൊണ്ടുപോകുന്നതിന്. ഈ മിസൈലുകള് കൊണ്ടുള്ള യുദ്ധം അയ്യായിരം വര്ഷങ്ങള്ക്ക് മുന്പും നടന്നിരുന്നു. ഈ പഴയ ലോകം നശിക്കണം. ബാബ മനസ്സിലാക്കി തരുന്നു ഗൃഹസ്ഥ വ്യവഹാരത്തില് കഴിഞ്ഞു കൊണ്ടും കമല പുഷ്പ സമാനമാകണം. കമല പുഷ്പസമാനമായി നിങ്ങള് ബ്രാഹ്മണര് മാറുന്നു. എന്നാല് ഈ അടയാളം വിഷ്ണുവിന് നല്കിയിരിക്കുന്നു എന്തുകൊണ്ടെന്നാല് നിങ്ങള് സദാ ഏക രസമായി ഇരിക്കുന്നില്ല. ഇന്ന് കമല പുഷ്പ സമാനമാകും, രണ്ട് വര്ഷങ്ങള്ക്ക് ശേഷം നോക്കിയാല് പതിതമായിരിക്കും.

നിങ്ങളുടേത് ഇത് സര്വ്വോത്തമ കുലമാണ്. നിങ്ങള് ബ്രാഹ്മണര് കുടുമയാണ്. പിന്നീട് പുനര്ജന്മങ്ങള് എടുത്തെടുത്ത് ദേവതയും, ക്ഷത്രിയനും, വൈശ്യനും, ശൂദ്രനുമാകുന്നു. ശൂദ്രനില് നിന്ന് പെട്ടെന്ന് ദേവതയാകുകയില്ല. കുടുമയായ ബ്രാഹ്മണന് ആവശ്യമാണ്. ഇപ്പോള് ബ്രാഹ്മണരെ ബാബ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. അപ്പോള് ഇങ്ങനെയുള്ള ബാബയെ ഒരിക്കലും ഉപേക്ഷിച്ച് പോകരുത്. ബാബ പറയുന്നു ആശ്ചര്യത്തോടെ എന്റേതാകുന്നു, കേള്ക്കുന്നു പിന്നീട് ഓടിപ്പോയി മായയുടേതാകുന്നു. കുല ദ്രോഹിയാകുന്നു, എന്റെ നിന്ദ ചെയ്യിക്കുന്നു…. അവരെക്കുറിച്ചാണ് പറയുന്നത് സദ്ഗുരുവിന്റെ നിന്ദകര് സ്വര്ഗ്ഗത്തിന്റെ ഗതി പ്രാപിക്കുകയില്ല. ബാക്കി മറ്റുള്ളവരെല്ലാം ഭക്തിമാര്ഗ്ഗത്തിലെ ഗുരുക്കന്മാരാണ്, അവരാരും തന്നെ സദ്ഗതി ദാതാവല്ല. എല്ലാ ആത്മാക്കളുടെയും അച്ഛനും ടീച്ചറും ഗുരുവും ഒരേഒരു നിരാകാരനായ ബാബയാണ്. ആ ബാബയാണ് എല്ലാവരെയും ഉദ്ധരിക്കുന്നതിനായി വന്നിരിക്കുന്നത്. മുന്നോട്ട് പോകവെ മനസ്സിലാക്കും അപ്പോഴേക്കും വളരെ വൈകിപ്പോയിരിക്കും. അവര് പിന്നീട് അവരുടെ തന്നെ ധര്മ്മത്തിലേക്ക് പോകും. ഏറ്റവും ശ്രേഷ്ഠമായത് ദേവതാ ധര്മ്മമാണ്. അതിലും ഉയര്ന്നത് ബാബയോടൊപ്പമിരിക്കുന്ന നിങ്ങള് ബ്രാഹ്മണരാണ്. നിങ്ങളെ പഠിപ്പിക്കുന്നത് വിചിത്രനും വിദേഹിയുമാണ്. ബാബ പറയുന്നു എനിക്ക് ദേഹമില്ല. എന്നെ ശിവനെന്നാണ് പറയുന്നത്, എന്റെ പേര് മാറ്റാന് സാധിക്കില്ല. ബാക്കി എല്ലാവരുടെയും ശരീരങ്ങളുടെ പേര് മാറിക്കൊണ്ടിരിക്കുന്നു. ഞാനാണ് പരമാത്മാവ്, എന്റെ ജാതകമുണ്ടാക്കാന് ആര്ക്കും സാധിക്കില്ല. എപ്പോഴാണോ പരിധിയില്ലാത്ത രാത്രിയാകുന്നത് അപ്പോള് പകലാക്കുന്നതിനായി ഞാന് വരുന്നു. ഇപ്പോള് സംഗമമാണ്, ഈ കാര്യങ്ങളെ നല്ല രീതിയില് മനസ്സിലാക്കി പിന്നീട് ധാരണ ചെയ്യണം. സ്മൃതിയിലേക്ക് കൊണ്ട് വരണം. ഇവിടെ നിങ്ങള് കുട്ടികള് വരുന്നു, സമയവും ലഭിക്കുന്നു. ഇവിടെ നന്നായി വിചാര സാഗര മഥനം ചെയ്യാന് സാധിക്കും. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) സര്വ്വോത്തമ കുലത്തിന്റെ സ്മൃതിയിലൂടെ ഗൃഹസ്ഥ വ്യവഹാരത്തില് കഴിഞ്ഞുകൊണ്ടും കമല പുഷ്പ സമാനം പവിത്രമാകണം. ഒരിക്കലും സദ്ഗുരുവിന്റെ നിന്ദ ചെയ്യിക്കരുത്.

2) ശ്രീമതത്തിലൂടെ ഭാരതത്തെ സ്വര്ഗ്ഗമാക്കുന്നതിന്റെ സേവനം ചെയ്യണം. സ്വദര്ശന ചക്രധാരിയാകണം ആക്കണം. എപ്പോള് സമയം ലഭിച്ചാലും വിചാര സാഗര മഥനം തീര്ച്ചയായും ചെയ്യണം.

വരദാനം:-

പറയാറുണ്ട് “സ്വയം സമ്പാദിച്ചതാണെങ്കില് ലഹരി വര്ദ്ധിക്കും” മറ്റുള്ളവരുടെ സമ്പാദ്യത്തിലേക്ക് ഒരിക്കലും ദൃഷ്ടി പോകരുത്. മറ്റുള്ളവരുടെ ലഹരിയെ ലക്ഷ്യമാക്കുന്നതിന് പകരം ബാപ്ദാദയുടെ ഗുണത്തെയും കര്ത്തവ്യത്തെയും ലക്ഷ്യമാക്കൂ. ബാപ്ദാദയോടൊപ്പം അധര്മ്മത്തിന്റെ വിനാശവും സത്യ ധര്മ്മത്തിന്റെ സ്ഥാപനയുടെയും കര്ത്തവ്യത്തില് സഹായിയാകൂ. അധര്മ്മത്തെ വിനാശം ചെയ്യുന്നവര്ക്ക് അധര്മ്മത്തിന്റെ കാര്യം അല്ലെങ്കില് ദൈവീക മര്യാദയെ ഭേദിക്കുന്ന കാര്യം ചെയ്യാന് സാധിക്കില്ല, അവര് മാസ്റ്റര് മര്യാദാ പുരുഷോത്തമരായിരിക്കും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top