15 May 2021 Malayalam Murli Today – Brahma Kumaris

May 14, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - നിങ്ങള് ഇവിടെ വന്നിരിക്കുന്നത് സ്വയത്തെ തിരിച്ചറിയുന്നതിനാണ്, നിങ്ങള് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി പരമാത്മാവായ ബാബയില് നിന്ന് കേള്ക്കൂ, ദേഹീ അഭിമാനിയായിരിക്കുന്നതിന്റെ അഭ്യാസം ചെയ്യൂ.

ചോദ്യം: -

പല തവണ കുട്ടികളോട് പലരും ചോദിക്കുന്നു നിങ്ങള് ആത്മാവിന്റെ സാക്ഷാത്ക്കാരം ചെയ്തിട്ടുണ്ടോ, അപ്പോള് നിങ്ങള് അവര്ക്ക് എന്ത് ഉത്തരം നല്കും?

ഉത്തരം:-

പറയൂ അതെ, ഞങ്ങള് ആത്മാവിന്റെ സാക്ഷാത്ക്കാരം ചെയ്തിട്ടുണ്ട്. ആത്മാവ് ജ്യോതി ബിന്ദുവാണ്. ആത്മാവില് തന്നെയാണ് നല്ലതും മോശവുമായ സംസ്ക്കാരമുള്ളത്. ആത്മാവിന്റെ മുഴുവന് ജ്ഞാനവും ഇപ്പോള് ഞങ്ങള്ക്ക് ലഭിച്ചിട്ടുണ്ട്. ഏതുവരെ ആത്മാവിന്റെ സാക്ഷാത്ക്കാരം ഉണ്ടാകുന്നില്ലയോ അതുവരെ ദേഹാഭിമാനിയായിരുന്നു. ഇപ്പോള് ഞങ്ങള്ക്ക് പരമാത്മാവിലൂടെ ഈശ്വരന്റെ തിരിച്ചറിവും സ്വയത്തിന്റെ തിരിച്ചറിവും ഉണ്ടായി.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

അങ്ങ് ഞങ്ങളില് നിന്ന് വേറിടുകയില്ല….

ഓം ശാന്തി. മധുര-മധുരമായ ആത്മീയ കുട്ടികള് ഈ ഗീതം കേട്ടല്ലോ. ആത്മീയ കുട്ടികള് പറയുന്നു ശരീരത്തിലൂടെ. ഇങ്ങനെ ആരും ഒരിക്കലും പറയുകയില്ല നമ്മള് സാധൂ സന്യാസിമാരുടെ മേല് മരിച്ചു വീഴും. കുട്ടികള്ക്കറിയാം – നമുക്ക് കൂടെ പോകണം, ഈ ശരീരം ഉപേക്ഷിക്കണം അതിനാല് പറയുന്നു, ഈ ശരീരം ഉപേക്ഷിച്ച് നമ്മള് ബാബടൊപ്പം പോകും. ബാബ വന്നിരിക്കുന്നത് തന്നെ കൂടെ കൂട്ടികൊണ്ട് പോകാനാണ്. ഇത് വളരെയധികം മനസ്സിലാക്കേണ്ട കാര്യമാണ്. കുട്ടികള് വിളിക്കുന്നു, ഞങ്ങള് പതിതരെ വന്ന് പാവനമാക്കി മാറ്റൂ, പിന്നെ എന്ത് ചെയ്യും. ഇവിടെയാണെങ്കില് ഉപേക്ഷിച്ച് പോകില്ല. ഈ മുഴുവന് ലോകവും പതിതമാണ് ഈ പതിത ലോകത്തു നിന്ന് പാവന ലോകത്തിലേയ്ക്ക് കൂട്ടികൊണ്ട് പോകാനാണ് ബാബ വന്നിരിക്കുന്നത്. നമ്മള് ആത്മാക്കളെ കൂടെ കൂട്ടികൊണ്ട് പോകും. ഈ മുഴുവന് ലോകവും വികാരിയാണ് – ഇതും നിങ്ങള്ക്കറിയാം. നിങ്ങള് ആരെയെങ്കിലും വികാരി, പതിതരെന്ന് പറയുകയാണെങ്കിലും ദേഷ്യപ്പെടും. മനുഷ്യര്ക്ക് മനസ്സിലാക്കി കൊടുക്കുന്നത് യുക്തിയോടെയാകണം. ഒരു ബാബയുടെ മഹിമ ചെയ്യണം. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ജ്ഞാനം ലഭിച്ചു, വളരെ ബുദ്ധിപൂര്വ്വം സംസാരിക്കണം. എവിടെ നോക്കിയാലും, ചോദ്യോത്തരം ചെയ്തുകൊണ്ടിരിക്കുന്നു അതിനാല് പറയൂ ഞാനിപ്പോള് പാകമായട്ടില്ല, വലിയ സഹോദരി വന്ന് ഉത്തരം നല്കും. നിങ്ങള് പറയുകയാണ്, ശിവബാബ മനസ്സിലാക്കി തരുന്നു, ഭഗവാന്റെ വാക്കാണ് – മനുഷ്യരെല്ലാം പതിതരാണ്. ഭഗവാന് പതിതമാകാന് സാധിക്കില്ല. പതിത പാവനനെ വിളിക്കുന്നു എന്തുകൊണ്ടെന്നാല് പതിതമാണ്. ദേഹധാരികളെ ഭഗവാനെന്ന് പറയാന് സാധിക്കില്ല. ഭഗവാനെന്ന് നിരാകാരനായ ശിവനെയാണ് പറയുന്നത്, ശിവന്റെ ക്ഷേത്രവും അനേകമുണ്ട്. ആദ്യമാദ്യം എപ്പോള് ഒരു കാര്യത്തെ മനസ്സിലാക്കുന്നുവോ അപ്പോള് നിലനില്ക്കാന് സാധിക്കും. ആദ്യമാദ്യം പറയൂ ശിവ ഭഗവാന്റെ വാക്കാണ് – ശിവബാബ പറയുന്നു എന്നെ മാത്രം ഓര്മ്മിക്കൂ. ശിവബാബയ്ക്ക് തന്റെതായ ശരീരമില്ല. ബ്രഹ്മാ-വിഷ്ണു-ശങ്കരന് പോലും തന്റെ സൂക്ഷ്മ ശരീരമുണ്ട്. കാണാന് സാധിക്കുന്നു. ഇതാണെങ്കില് കാണാന് സാധിക്കില്ല. അവരെ പറയുകയും ചെയ്യുന്നു – പരംപിതാ പരമാത്മാവ്. നിങ്ങളും പറയും നമ്മള് ആത്മാവ് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്നെടുക്കുന്നു. നിങ്ങള് നിങ്ങളുടെ ആത്മാവിന്റെ സാക്ഷാത്ക്കാരം ചെയ്തിട്ടുണ്ട്. ഭക്തി മാര്ഗ്ഗത്തില് സാക്ഷാത്ക്കാരത്തിന് വേണ്ടി തീവ്രമായി ഭക്തി ചെയ്യുന്നു. എന്നാല് ഭക്തി ചെയ്യുന്നവര് ഒരിക്കലും സാക്ഷാത്ക്കാരം ചെയ്യുന്നില്ല. അത് എന്ത് വസ്തുവാണ്, ഇത് തികച്ചും അറിയുന്നില്ല. കേവലം പറയുന്നു – അത് നിരാകാരനാണ്. സംഭാഷണമെല്ലാം ആത്മാവാണ് ചെയ്യുന്നത്. സംസ്ക്കാരവും ആത്മാവിലാണിരിക്കുന്നത്. ആത്മാവ് പോകുമ്പോള് ആത്മാവിനും ശരീരത്തിനും സംസാരിക്കാന് സാധിക്കില്ല. ആത്മാവില്ലാതെ ശരീരത്തിന് ഒന്നും ചെയ്യാന് സാധിക്കില്ല. ആദ്യം ആത്മാവിനെ തിരിച്ചറിയണം ബാബയിലൂടെ മാത്രമേ ബാബയെ തിരിച്ചറിയാന് സാധിക്കൂ. ആത്മാവിന് പരംപിതാ പരമാത്മാവിന്റെ സാക്ഷാത്ക്കാരം എങ്ങനെ ഉണ്ടാകുന്നു – സ്വയത്തെ പോലും അറിയുന്നില്ല, കാണാന് കഴിയുന്നില്ല. കേവലം പറയുന്നു തിളങ്ങുന്ന വിചിത്രമായ നക്ഷത്രം പക്ഷെ ഇതാര്ക്കും അറിയുകയില്ല ആത്മാവില് 84 ജന്മങ്ങളുടെ പാര്ട്ടടങ്ങിയിട്ടുണ്ടെന്ന്. മനുഷ്യര് തികച്ചും ദേഹാഭിമാനത്തിലിരിക്കുന്നു. ഇപ്പോള് ബാബ പറയുന്നു ദേഹീ അഭിമാനിയായി മാറൂ. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി പിന്നീട് എന്നിലൂടെ കേള്ക്കൂ. കേള്ക്കുന്നത് ആത്മാവാണ്, ആത്മാവിന് കേള്പ്പിക്കുന്നതിനായി പരമാത്മാവ് വേണം. മനുഷ്യര്ക്ക് മനസ്സിലാക്കികൊടുക്കുന്നത് മനുഷ്യന് തന്നെയായിരിക്കും. ഈ ആത്മാവിന്റെ ജ്ഞാനം ആര്ക്കുമില്ല അതിനാല് പറയുകയാണ് ആദ്യം ആത്മാവിനെ അറിയൂ. സ്വയം തിരിച്ചറിയൂ. ആത്മാവ് സ്വയം തന്നെ പറയുകയാണ് – ആത്മാവിനെ നമ്മള് എങ്ങനെ തിരിച്ചറിയും. ഇത് ആര്ക്കും അറിയുകയില്ല, നമുടെ ആത്മാവില് എങ്ങനെയാണ് മുഴുവന് പാര്ട്ടും നിറഞ്ഞിരിക്കുന്നത്. സാധുസന്യാസിമാര്ക്കൊന്നും പറയാന് സാധിക്കില്ല. ബാബയ്ക്ക് തന്നെ വന്ന് കുട്ടികള്ക്ക് സ്വയം തിരിച്ചറിവ് ചെയ്യിക്കേണ്ടി വരുന്നു. ബാബ പറയുന്നു – സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി നിരാകാരനായ പരംപിതാ പരമാത്മാവായ എന്നില് നിന്ന് കേള്ക്കൂ. ആത്മാവും പരമാത്മാവും എപ്പോള് കാണുന്നുവോ അപ്പോള് ഈ കാര്യങ്ങള് നടക്കും. ലോകത്തിലുള്ളവര്ക്ക് ഇത് അറിയുക പോലുമില്ല പരംപിതാ പരമാത്മാവ് എപ്പോള് വരും. എങ്ങനെ വന്ന് മനസ്സിലാക്കി തരും? അറിയാത്തത് കാരണം അഭിപ്രായ വ്യത്യാസത്തിലേയ്ക്ക് വരുന്നു. അവര് എല്ലാവരുടെയും ആധാരം ശാസ്ത്രങ്ങളിലാണ്. ബാബ പറയുന്നു – അതിലൂടെ നിങ്ങള്ക്ക് എന്നെ മനസ്സിലാക്കാന് സാധിക്കില്ല, സ്വയത്തെയും മനസ്സിലാക്കാന് സാധിക്കില്ല. അതില് പറയുന്നു ആത്മാവ് തന്നെയാണ് പരമാത്മാവെന്ന്. അങ്ങനെ പറയുന്നതിലൂടെ എന്തുണ്ടാവാനാണ്. നമ്മേ പതിതത്തില് നിന്ന് പാവനമാക്കി ആര് മാറ്റും? ആര് ത്രികാല ദര്ശിയാക്കി മാറ്റും? ആര്ക്കും ആത്മാവിന്റെയും പരമാത്മാവിന്റെയും ജ്ഞാനം നല്കാന് സാധിക്കില്ല അതിനാല് നിങ്ങള് പറയുകയാണ് ഏത് ആത്മാക്കളാണോ തന്റെ അച്ഛനെ അറിയാത്തത്, അവര് നാസ്തികരാണ്. അവര് പിന്നീട് പറയുന്നു ആരാണോ ഭക്തി ചെയ്യാത്തത്, അവര് നാസ്തികരാണ്. ഇപ്പോള് നിങ്ങള് കുട്ടികള് ഭക്തിയൊന്നും ചെയ്യുന്നില്ല. നിങ്ങളുടെയടുത്തുള്ള ചിത്രം വളരെ നല്ലതാണ്. ചിത്രങ്ങളിലൂടെ തന്നെയാണ് മനസ്സിലാക്കി കൊടുക്കേണ്ടത്. ചിലര് ലോകത്തിന്റെ ഭൂപടം കണ്ടിട്ടുപോലുമില്ലെങ്കില് അവര്ക്ക് എന്തറിയാനാണ് – ലണ്ടന് എവിടെയാണ്? അമേരിക്ക എവിടെയാണ്? ഏതുവരെ ടീച്ചറിരുന്ന് ഭൂപടത്തെ മനസ്സിലാക്കി കൊടുക്കുന്നില്ലയോ. അതുകൊണ്ട് നിങ്ങള് ഈ ചിത്രം ഉണ്ടാക്കിയിരിക്കുന്നു എന്നാല് വിശദമായി ഒന്നും മനസ്സിലാക്കാന് ആര്ക്കും സാധിക്കില്ല. സൂര്യവംശികള് ഈ രാജധാനി എവിടെ നിന്ന് നേടി? പിന്നീട് ചന്ദ്രവംശികള് എങ്ങനെ നേടി? എന്താ സൂര്യവംശികളോട് യുദ്ധം ചെയ്തോ? നിങ്ങള്ക്കറിയാം സമ്പത്തെല്ലാവര്ക്കും ഒരു ബാബയില് നിന്നാണ് ലഭിക്കുന്നത്. സൂര്യവംശി, ചന്ദ്രവംശികളാണെങ്കില് വിശ്വത്തിന്റെ അധികാരികളാണ്. വേറെ ഒരു ധര്മ്മവും ഉണ്ടാകുന്നില്ല അതിനാല് യുദ്ധത്തിന്റെ കാര്യം തന്നെയില്ല. ഇപ്പോള് നിങ്ങള്ക്ക് മനസ്സിലായി, നമ്മള് വിശ്വത്തിന്റെ അധികാരിയായി മാറുന്നു. ഇങ്ങനെയൊന്നുമില്ല സൂര്യവംശികളോട് ചന്ദ്രവംശികള് വിജയിച്ചു അഥവാ യുദ്ധം നടന്നു. ഇല്ല, വേറെ-വേറെ കുലമുണ്ടാവുകയാണ്.

ഇപ്പോള് നിങ്ങളുടെ ബുദ്ധിയില് ഈ ചിത്രങ്ങളുടെ മുഴുവന് ജ്ഞാനവുമുണ്ട്. സ്ക്കൂളിലും വിദ്യാര്ത്ഥികള് പഠിക്കുമ്പോള് ബുദ്ധിയില് മുഴുവന് ജ്ഞാനവും വരുന്നു. ചെറിയ കുട്ടികള്ക്ക് പുസ്തകത്തില് കാണിച്ചു കൊടുക്കുന്നു – ഇത് ആനയാണ്, ഇത് ഇന്നതാണ്. ഇപ്പോള് നിങ്ങള് ഈ ഡ്രാമയെ അറിഞ്ഞു കഴിഞ്ഞു. ഈ മുഴുവന് ചക്രവും ബുദ്ധിയിലുണ്ട്. ഇത് മുഴുവന് പുതിയ കാര്യങ്ങളാണ് അതുകൂടാതെ ഈ കാര്യങ്ങള് ബ്രാഹ്മണ കുലത്തിലുള്ളവര് മാത്രമേ മനസ്സിലാക്കൂ. മറ്റുള്ളവര് ഇരുന്ന് വെറുതെ തര്ക്കിക്കും. ഇങ്ങനെയുമില്ല എല്ലാവര്ക്കും ഒരുമിച്ച് മനസ്സിലാക്കി കൊടുക്കാന് സാധിക്കുന്നു. ഇല്ല, വേറെ-വേറെ മനസ്സിലാക്കി കൊടുക്കുന്നു. നിയമവുമുണ്ട് ആദ്യം ബാബയെയും, ആത്മാവിനെയും മനസ്സിലാക്കി പിന്നീട് ക്ലാസിലിരിക്കണം അപ്പോള് മനസ്സിലാക്കും, ഇല്ലായെങ്കില് അറിയാന് സാധിക്കില്ല. സംശയം ചോദിച്ചുകൊണ്ടേയിരിക്കും. നിങ്ങള്ക്ക് മനസ്സിലാക്കി കൊടുക്കണം ഭഗവാന് ഒന്ന് മാത്രമാണ് – അത് ഉയര്ന്നതിലും ഉയര്ന്നതാണ്. ദേവതകളെ പോലും ഭഗവാനെന്ന് പറയാന് സാധിക്കില്ല. ആത്മാവിന്റെയും ജ്ഞാനം ഇപ്പോള് നിങ്ങള്ക്ക് ലഭിച്ചു. കര്മ്മത്തിന്റെ ഫലം ആത്മാവ് തന്നെയാണ് അനുഭവിക്കുന്നത്. സംസ്ക്കാരം ആത്മാവില് തന്നെയാണുള്ളത്. ആത്മാവ് കേള്ക്കുന്നു ഈ ഇന്ദ്രിയത്തിലൂടെ. ഭഗവാന് ബാബ ഒന്നാണ്, സമ്പത്ത് ബാബയില് നിന്നാണ് ലഭിക്കുന്നത്. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് – നിങ്ങള് സ്വയത്തെ ആത്മാവാണെന്ന് നിശ്ചയം ചെയ്യൂ, ബാബയുമായി ബുദ്ധിയോഗം വെയ്ക്കൂ. ജന്മ-ജന്മാന്തരം ഭക്തി ചെയ്ത് വന്നു. ഹനുമാന്റെ പൂജാരിയാണെങ്കില് ഹനുമാനെ ഓര്മ്മിക്കും അഥവാ കൃഷ്ണന്റെ പൂജാരിയാണെങ്കില് കൃഷ്ണനെ ഓര്മ്മിക്കും. ഇപ്പോള് നിങ്ങള്ക്ക് മനസ്സിലാക്കി തരികയാണ് – നിങ്ങള് ആത്മാവാണ്. നിങ്ങളുടെ പരമ പിതാവ് പരമാത്മാവാണ്. അവരെ ഓര്മ്മിക്കുന്നതിലൂടെ തന്നെ ബാബയില് നിന്ന് സമ്പത്ത് ലഭിക്കും, ബാബ സ്വര്ഗ്ഗത്തിന്റെ രചയിതാവാണ്, അപ്പോള് നമ്മള് തീര്ച്ചയായും സ്വര്ഗ്ഗത്തിലുണ്ടാവണം. ഭാരതം സ്വര്ഗ്ഗമായിരുന്നു. ഇപ്പോഴാണെങ്കിലോ സ്വര്ഗ്ഗമില്ല, നരകത്തില് രാവണന്റെ രാജ്യമാണ്. നമുടെ രാജധാനി എങ്ങനെ മുന്നോട്ട് പോയി പിന്നീട് താഴെയിറങ്ങി, ഒന്നും തന്നെ അറിയുകയില്ല. ഇപ്പോള് നിങ്ങള്ക്കറിയാം പുനര്ജന്മമെടുത്തെടുത്ത് നമുക്ക് താഴേയ്ക്ക് ഇറങ്ങുക തന്നെ വേണം. ഇപ്പോള് വീണ്ടും ബാബ പറയുന്നു, എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങള് പാവനമായി മാറും. സ്വര്ഗ്ഗത്തിന്റെ സമ്പത്ത് ലഭിക്കും. നമ്മള് ബാബയുടെതായി മാറിയെങ്കില് ബാബയുടെ സമ്പത്ത് ലഭിക്കുന്നു. എന്നാല് ഏതുവരെ തമോപ്രധാനത്തില് നിന്ന് സതോപ്രധാനമായി മാറുന്നില്ലയോ, യോഗത്തിലൂടെ പാവനമായി മാറുന്നില്ലയോ അതുവരെ സമ്പത്ത് ലഭിക്കുക സാധ്യമല്ല. ബാബ പറയുന്നു, എന്നെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങളുടെ വികര്മ്മം വിനാശമാകും, വികര്മ്മാജീത്തായി മാറും, ഇത് ഗ്യാരണ്ടിയാണ്. മനസ്സിലാക്കി കൊടുക്കേണ്ടി വരുന്നു. ചിലര് മനസ്സിലാക്കും, ചിലര് തീഷ്ണ ബുദ്ധിയുള്ളവരാണെങ്കില് നൃത്തം ചെയ്യാന് തുടങ്ങുന്നു. എന്തെങ്കിലുമെല്ലാം വിഘ്നമിടുന്നവരും വരുന്നു. ചിലര് ബഹളമുണ്ടാക്കുന്നവരാണെങ്കില് പറയണം – ഏകാന്തതയില് പോയി മനസ്സിലാക്കൂ. ഇവിടുത്തെ നിയമമാണ് – 7 ദിവസത്തെ ഭട്ഠിയിലിരുന്ന് മനസ്സിലാക്കണം എന്തുകൊണ്ടെന്നാല് ഈ ജ്ഞാനം പുതിയതായത് കാരണം മനുഷ്യര് സംശയിക്കുന്നു. ചിലര് ആദ്യം തന്നെ പുതിയ സെന്റര് തുറക്കുന്നു അതിനാല് ഇതില് സമര്ത്ഥരായവര് വേണം ആര്ക്കാണോ എല്ലാവര്ക്കും മനസ്സിലാക്കി കൊടുക്കാന് സാധിക്കുന്നത്. ഭഗവാനാണെങ്കില് എല്ലാവരുടെയും ഒന്നാണ്, എല്ലാ ആത്മാക്കളും സഹോദര-സഹോദരനാണ്. പരമാത്മാവ് എല്ലാവരുടെയും അച്ഛനാണ്. വിളിക്കുന്നു പതിത പാവനാ വരൂ അപ്പോള് തീര്ച്ചയായും ഭഗവാന്പാവനനാണ്, അവര് ഒരിക്കലും പതിതമാകുന്നില്ല. ബാബ തന്നെയാണ് വന്ന് പതിതരെ പാവനമാക്കി മാറ്റുക. സത്യയുഗത്തില് എല്ലാവരും പാവനമാണ്. കലിയുഗത്തില് എല്ലാവരും – പതിതമാണ്. പതിതര് അനേകമുണ്ടാകുന്നു, പാവനം കുറച്ച് പേരാണ്. സത്യയുഗത്തിലേക്ക് എല്ലാവരും പോകില്ല. ആരാണോ പതിതത്തില് നിന്ന് പാവനമായി മാറുന്നത്, അവരാണ് പാവന ലോകത്തിലേയ്ക്ക് പോകുന്നത്. ബാക്കി എല്ലാവരും നിര്വ്വാണ ലോകത്തിലേയ്ക്ക് പോകും. ഇതും അറിയാം, മുഴുവന് ലോകവും വന്ന് നിര്ദ്ദേശം എടുക്കുകയില്ല. ഇത് ബുദ്ധിമുട്ടാണ് അതുകൊണ്ട് നിങ്ങള് മുഴുവന് ലോകത്തിനും നിര്ദ്ദേശം നല്കൂ. ഇപ്പോള് എല്ലാവരുടെയും കണക്കെടുപ്പിന്റെ സമയമാണ്. എല്ലാത്തിന്റെയും വിനാശമുണ്ടാകണം. മനസ്സിലാക്കി കൊടുക്കാന് വലിയ യുക്തി വേണം. ആരാണോ ശാന്തിയിലിരുന്ന് കേള്ക്കുന്നത്, ബുദ്ധിമുട്ട് ഉണ്ടാക്കാത്തത്. ആദ്യമാദ്യമാണെങ്കില് ബാബയുടെ പരിചയം നല്കണം. ശിവബാബ തന്നെയാണ് പതിത പാവനന്, ബാബയാണ് മനസ്സിലാക്കി കൊടുക്കുന്നത്. ഗീതയിലും അക്ഷരം പ്രസിദ്ധമാണ്. പതിത പാവനനായ ബാബ തന്നെയാണ് പറയുന്നത് എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങളുടെ വികര്മ്മം വിനാശമാകും. ഗീതയുമായാണ് ഈവാക്കിന് ബന്ധമുള്ളത് ശിവബാബ പറഞ്ഞിട്ടുണ്ട് – എന്നെ ഓര്മ്മിക്കൂ. ഞാന് സര്വ്വ ശക്തിവാന്, പതിത പാവനനാണ്. ഗീതാ ജ്ഞാന ദാതാവ്, ജ്ഞാനത്തിന്റെ സാഗരനാണ്. ഗീതയില് അക്ഷരമുണ്ടല്ലോ. കേവലം അവര് പറയുന്നു കൃഷ്ണ ഭഗവാനുവാച, നിങ്ങള് പറയൂ ശിവ ഭഗവാനു വാച. ഭഗവാന് നിരാകാരനാണ്, ഭഗവാന് ഒരിക്കലും പുനര് ജന്മത്തില് വരുന്നില്ല, അലൗകിക ദിവ്യ ജന്മമെടുക്കുന്നു. സ്വയം തന്നെ മനസ്സിലാക്കി തരുന്നു – ഞാന് സാധാരണ വൃദ്ധ ശരീരത്തിലാണ് വരുന്നത്, ആരെയാണോ ഭാഗീരഥനെന്ന് പറയുന്നത്. ബ്രഹ്മാവിലൂടെ തന്നെയാണ് രചന രചിക്കുന്നത്. അതിനാല് പേര് ബ്രഹ്മാവെന്ന് വെച്ചിരിക്കുന്നു. വ്യക്ത ബ്രഹ്മാവില് നിന്ന് പിന്നീട് പാവന അവ്യക്ത ഫരിസ്തയായി മാറുന്നു. ബാബ വരുന്നത് തന്നെ – പതിതരെ പാവനമാക്കി മാറ്റാനാണ്. അതിനാല് തീര്ച്ചയായും പതിത ലോകത്തില് പതിത ശരീരത്തിലാണ് വരുക. ഇതാണ് വിശദമായ മനസ്സിലാക്കി കൊടുക്കല്. ആദ്യമാണെങ്കില് മനസ്സിലാക്കി കൊടുക്കണം – ഭഗവാന് പറയുന്നു കല്പം മുമ്പെന്ന പോലെ എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങളുടെ വികര്മ്മം വിനാശമാകും, പതിതത്തില് നിന്ന് പാവനമായി മാറൂ. പാടുന്നുമുണ്ട്, അല്ലയോ പതിത പാവനാ വരൂ. ഗംഗയാണെങ്കില് ഉണ്ട്. നിങ്ങള് വിളിക്കുന്നുവെങ്കില് തീര്ച്ചയായും എവിടെ നിന്നോ വരണം. പതിത പാവനന് വരുന്നു പതിതത്തില് നിന്ന് പാവനമാക്കി മാറ്റുന്നതിന്റെ പാര്ട്ടഭിനയിക്കാന്. ബാബ പറയുന്നു, നിങ്ങള് പാവനമായിരുന്നു പിന്നീട് നിങ്ങളില് കറ പിടിച്ചിരിക്കുന്നു, അത് യോഗ ബലത്തിലൂടെ മാത്രമേ ഇളകി പോകൂ. നിങ്ങള് പവിത്രമായി മാറും പിന്നീട് പാവന ലോകത്തിലേയ്ക്ക് തന്നെ വരും. പതിത ലോകത്തിന്റെ വിനാശമുണ്ടാകും. ആരാണോ മനസ്സിലാക്കി കൊടുക്കുന്നവര് അവരില് നിന്ന് നല്ല രീതിയില് ധാരണ ചെയ്യണം. നമ്മളാണെങ്കില് കേവലം ഉയര്ന്നതിലും ഉയര്ന്ന ബാബയുടെ തന്നെയാണ് മഹിമ ചെയ്യുന്നത്. പരിധിയില്ലാത്ത ബാബ മനസ്സിലാക്കി തരുകയാണ് നിങ്ങള് 84 ജന്മങ്ങളുടെ പാര്ട്ടഭിനയിച്ചഭിനയിച്ച് എത്ര പതിതമായി മാറിയിരിക്കുന്നു. ആദ്യം പാവനമായിരുന്നു, ഇപ്പോള് പതിതമായി മാറിയിരിക്കുന്നു വീണ്ടും ഓര്മ്മയുടെ യാത്രയിലിരിക്കുന്നതിലൂടെ നിങ്ങള് പാവനമായി മാറും. ഭക്തി മാര്ഗ്ഗത്തില് നിങ്ങള് പടി ഇറങ്ങി തന്നെയാണ് വന്നത്. ഇതാണെങ്കില് തികച്ചും സഹജമായ കാര്യമാണ്. ഇത് കുട്ടികളുടെ ബുദ്ധിയിലിരിക്കണം. അതിരാവിലെ എഴുന്നേറ്റ് വിചാര സാഗര മഥനം ചെയ്യണം പിന്നീട് ആരെല്ലാം വരുന്നുണ്ടോ അവര്ക്ക് മനസ്സിലാക്കി കൊടുക്കണം. മുരളിയിലെ മുഖ്യമായ പോയന്റുകള് നോട്ട് ചെയ്യണം ശേഷം ആവര്ത്തിക്കണം. അപ്പോള് മനസ്സില് ഉറയ്ക്കും.

ആദ്യമാദ്യത്തെ മുഖ്യമായ കാര്യമാണ് ബാബയെ ഓര്മ്മിക്കുക. ബാബ തന്നെയാണ് പറയുന്നത് മന്മനാ ഭവ, എന്നെ ഓര്മ്മിക്കൂ എങ്കില് വികര്മ്മം വിനാശമാകും. ചെയ്യുകയോ ചെയ്യാതെയോയിരിക്കൂ നിങ്ങളുടെ ഇഷ്ടം. ബാബയുടെ ആജ്ഞ ലഭിച്ചിട്ടുണ്ട്. പാവന ലോകത്തിലേയ്ക്ക് പോകണമെങ്കില് പതിത ലോകത്തിലേക്ക് ബുദ്ധിയുടെ യോഗം പോകരുത്. വികാരത്തിലേയ്ക്ക് പോകരുത്. അറിവാണെങ്കില് ഒരുപാട് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) അതിരാവിലെ എഴുന്നേറ്റ് വിചാര സാഗര മഥനം ചെയ്യണം. ബാബ എന്താണോ കേള്പ്പിക്കുന്നത് അതിനെ നോട്ട് ചെയ്ത് ആവര്ത്തിക്കണം, മറ്റുള്ളവര്ക്ക് കേള്പ്പിക്കണം. എല്ലാവര്ക്കും ആദ്യമാദ്യം ബാബയുടെ തന്നെ പരിചയം നല്കണം.

2) പാവന ലോകത്തിലേയ്ക്ക് പോകുന്നതിന് വേണ്ടി ഈ പതിത ലോകത്തില് നിന്നും ബുദ്ധിയോഗം വേര്പെടുത്തണം.

വരദാനം:-

ഏതുകുട്ടികളാണോ മനസ്സിലൂടെ ശക്തികളുടെ ദാനം ചെയ്യുന്നത് അവര്ക്ക് മാസ്റ്റര് സര്വ്വശക്തിവാന്റെ വരദാനം പ്രാപ്തമാകുന്നു എന്തുകൊണ്ടെന്നാല് മനസ്സിലൂടെ ശക്തികളുടെ ദാനം ചെയ്യുന്നതിലൂടെ സങ്കല്പത്തില് ഇത്രയും ശക്തി ശേഖരിക്കപ്പെടുന്നു അതിലൂടെ ഓരോ സങ്കല്പത്തിന്റെയും സിദ്ധി പ്രാപ്തമാകുന്നു. അവര്ക്ക് തന്റെ സങ്കല്പങ്ങളെ എവിടെ വയ്ക്കാന് ആഗ്രഹിക്കുന്നോ അവിടെ ഒരു സെക്കന്റില് നിര്ത്താന് സാധിക്കും, സങ്കല്പം അവരുടെ വശത്തായിരിക്കും. അവര് തന്റെ സങ്കല്പങ്ങളുടെ മേല് വിജയിയായതു കാരണം ചഞ്ചല സങ്കല്പമുള്ളവരെ പോലും അല്പസമയത്തേക്ക് അചഞ്ചലം അഥവാ ശാന്തമാക്കാന് സാധിക്കും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top