15 January 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

January 14, 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ- ഈ ദാദ അത്ഭുതകരമായ പോസ്റ്റോഫീസ് ആണ്, ഇദ്ദേഹത്തിലൂടെ തന്നെയാണ് നിങ്ങള്ക്ക് ശിവബാബയുടെ നിര്ദ്ദേശങ്ങള് ലഭിക്കുന്നത്.

ചോദ്യം: -

ബാബ കുട്ടികളെ ഏത് കാര്യത്തില് ശ്രദ്ധാലുക്കളാക്കുന്നു? എന്തുകൊണ്ട്?

ഉത്തരം:-

ബാബ പറയുന്നു, കുട്ടികളേ ശ്രദ്ധയോടെയിരിയ്ക്കൂ, മായയുടെ മുറിവുകള് കൂടുതല് ഏല്ക്കരുത്. മായയുടെ അടി ഏറ്റുകൊണ്ടിരുന്നാല് പ്രാണന് വിട്ടുപോകും, പദവി ലഭിക്കില്ല. ഈശ്വരന്റെയടുത്ത് ജന്മമെടുത്തിട്ട് ആരെങ്കിലും മായയുടെ മുറിവേറ്റ് മരിച്ചുപോയാല് ആ മരണം വളരെ മോശമാണ്. കുട്ടികളെ കൊണ്ട് മായ തലതിരിഞ്ഞ കാര്യങ്ങള് ചെയ്യിപ്പിക്കുമ്പോള് ബാബയ്ക്ക് വളരെ ദയ തോന്നുന്നു അതുകൊണ്ടാണ് ശ്രദ്ധയുണര്ത്തുന്നത്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

നിന്റെ വിളിക്ക് എന് മനം കൊതിക്കുന്നു….

ഓം ശാന്തി. എപ്പോഴാണോ മനുഷ്യരെല്ലാം ദുഃഖിതരാകുന്നത് എന്തെന്നാല് വികാരിയായിത്തീരുന്നു, അപ്പോഴാണ് ബാബയെ വിളിക്കുന്ന സമയം. എന്തിലൂടെയാണ് ദുഃഖിതരാകുന്നത്? ഇത് തമോപ്രധാനമായ മനുഷ്യര്ക്കറിയില്ല. 5 വികാരങ്ങളാകുന്ന രാവണനാണ് ദുഃഖിപ്പിക്കുന്നത്. ഈ രാവണന്റെ രാജ്യം എത്രകാലം നിലനില്ക്കുന്നു? ലോകത്തിന്റെ അന്ത്യം വരെ രാജ്യം തീര്ച്ചയായും ഉണ്ടാകും. രാവണ രാജ്യമാണിപ്പോളെന്ന് പറയാം. രാമ രാജ്യം, രാവണ രാജ്യം എന്ന പേരുകള് പ്രശസ്തമാണ്. ഭാരതത്തിലുള്ളവര്ക്കാണ് രാവണരാജ്യത്തെക്കുറിച്ച് അറിയാവുന്നത്. കണ്ടാലറിയാം ശത്രുവും ഭാരതത്തിന്റെയാണ്. രാവണന് ആണ് ഭാരതത്തെ വീഴ്ത്തിയത്, ദേവതകള് വാമമാര്ഗ്ഗത്തിലേക്ക് പോയതുമുതല് അതായത് വികാരികളായപ്പോള്. നിര്വ്വികാരിയായിരുന്ന ഭാരതം എങ്ങനെയാണ് വികാരിയായതെന്ന് ലോകത്തിലുള്ളവര്ക്കറിയില്ല. ഭാരതത്തിനാണ് മഹിമയുള്ളത്. ഭാരതം ശ്രേഷ്ഠാചാരിയായിരുന്നു, ഇപ്പോള് പതീതമാണ്. പതീതമാകാന് തുടങ്ങിയപ്പോള് മുതലാണ് പൂജാരികളായ ഭക്തന്മാരായത്. അപ്പോള് മുതലേ ഭഗവാനെ ഓര്മ്മിച്ചുവരുന്നു. കല്പത്തിന്റെ സംഗമ യുഗേ യുഗേയാണ് ബാബ വരുന്നതെന്ന് കുട്ടികള്ക്ക് മനസിലാക്കി തന്നു. കല്പത്തില് 4 യുഗങ്ങളുണ്ട്. എന്നാല് അഞ്ചാമത്തേതായ സംഗമയുഗത്തെ ആര്ക്കുമറിയില്ല. അവര് സംഗമയുഗത്തെ ഒരുപാടുള്ളതായി പറയുന്നു. യുഗേ യുഗേ ആകുമ്പോള് എത്ര സംഗമങ്ങളായി. സത്യയുഗത്തില് നിന്ന് ത്രേത, ത്രേതയില് നിന്ന് ദ്വാപരം, ദ്വാപരത്തില് നിന്ന് കലിയുഗം. എന്നാല് ബാബ പറയുന്നു-കല്പത്തിലെ സംഗമയുഗേ ബാബയ്ക്ക് വരിക തന്നെ വേണം. സംഗമയുഗത്തിനെ മംഗളകാരി പുരുഷോത്തമ യുഗമെന്ന് പറയുന്നു അപ്പോഴാണ് മനുഷ്യര് പതീതത്തില് നിന്ന് പാവനമാകുന്നത്. കലിയുഗത്തിന് ശേഷം പിന്നീട് സത്യയുഗം വരുന്നു. സത്യയുഗത്തിന് ശേഷം പിന്നെ എന്ത് വരുന്നു? ത്രേതായുഗം വരുന്നു. സൂര്യവംശി ലക്ഷ്മീ നാരായണന്റെ രാജ്യം പിന്നീട് ചന്ദ്രവംശിയാകുന്നു. ത്രേതായില് രാമരാജ്യം, സത്യയുഗത്തില് ലക്ഷ്മീ -നാരായണന്റെ രാജ്യം. ലക്ഷ്മീ നാരായണന് ശേഷം രാമ-സീതയുടെ രാജ്യം വരുന്നു. സത്യയുഗത്തിന്റെയും ത്രേതായുടെയും ഇടയില് തീര്ച്ചയായും സംഗമമുണ്ടാകുന്നു. അതിന് ശേഷം ദ്വാപരയുഗത്തില് ഇബ്രാഹിം വരുന്നു, അദ്ദേഹം ആ ഭാഗത്താണ്, ഇവിടെ അദ്ദേഹവുമായി ബന്ധമില്ല. ദ്വാപരത്തില് പിന്നീട് വളരെയധികം പേര് വരുന്നു. ഇസ്ലാമി, ബൗദ്ധി, ക്രിസ്ത്യന്…. ക്രിസ്ത്യന് ധര്മ്മം സ്ഥാപിക്കപ്പെട്ടിട്ട് രണ്ടായിരം വര്ഷമായി. ചിലര് കുറച്ചു കൂടുതലായി കണക്കു കാണിക്കുന്നു. ഇപ്പോള് സംഗമത്തിനു ശേഷം സത്യയുഗത്തിലേക്ക് പോകണം. ഈ ചരിത്രവും ഭൂമിശാസ്ത്രവും ബുദ്ധിയില് ഉണ്ടായിരിക്കണം. ഉയര്ന്നതിലും ഉയര്ന്ന ഭഗവാന് എന്ന് മഹിമ പാടാറുമുണ്ട്. ആ ഭഗവാനെ തന്നെയാണ് ത്വമേവ മാതാശ്ച പിതാ..(നീ തന്നെയാണ് മാതാവും പിതാവും..) എന്ന് പറയുന്നത്. ഇതാണ് ഉയര്ന്നതിലും ഉയര്ന്ന ഭഗവാന്റെ മഹിമ. നിങ്ങള് മാതാവും പിതാവുമെന്ന് ആരെയാണ് വിളിക്കുന്നത്? ഇത് ആര്ക്കുമറിയില്ല. ഇന്നത്തെ കാലത്ത് ഏത് മൂര്ത്തിയുടെയും മുന്നില് പോയാല് പാടുന്നു- നീ മാതാവും പിതാവും.. ആരെയാണ് മാതാപിതാ എന്ന് വിളിക്കാന് സാധിക്കുക? എന്താ ലക്ഷ്മീ – നാരായണനെയാണോ? ബ്രഹ്മാ സരസ്വതിയെ ആണോ? ശങ്കരന് പാര്വ്വതിയെ ആണോ? ഇവരെയും ജോടിയായി ആണ് കാണിച്ചിരിക്കുന്നത്. അപ്പോള് ആരെ മാതാ-പിതാ എന്ന് വിളിക്കണം? പരമാത്മാവ് അച്ഛനാണെങ്കില് തീര്ച്ചയായും അമ്മയും വേണം. ആരെയാണ് അമ്മ എന്ന് വിളിക്കേണ്ടതെന്ന് അറിയില്ല. ഇതിനെ ഗഹന കാര്യങ്ങള് എന്ന് പറയുന്നു. സൃഷ്ടാവുണ്ടെങ്കില് സ്ത്രീയും കാണും. മഹിമ പാടുക ഒന്നിന്റെ തന്നെയല്ലേ. ഇടയ്ക്ക് ബ്രഹ്മാവിന്റെ മഹിമ പാടും, ഇടയ്ക്ക് വിഷ്ണുവിന്റെ മഹിമ പാടും, ഇടയ്ക്ക് ശങ്കരന്റെ മഹിമ പാടും ഇങ്ങനെയല്ല. മഹിമ ഒന്നിന്റെ മാത്രമാണ് ചെയ്യുക. പതീതപാവനാ വരൂ എന്ന് പാടുന്നുമുണ്ട്, തീര്ച്ചയായും ഒടുക്കം വരും. യുഗേ യുഗേ വരുന്നതെന്തിനാണ്? പതീതമാകുന്നത് അവസാനമാണ്. പതീതരെ പാവനമാക്കുന്ന ബാബയ്ക്ക് തീര്ച്ചയായും പതീത ലോകത്തില് വന്നിട്ടാണ് പാവനമാക്കേണ്ടത്. അവിടെയിരുന്ന് പാവനമാക്കാന് സാധിക്കില്ല. സത്യയുഗം പാവനലോകമാണ്, കലിയുഗം പതീത ലോകമാണ്. പഴയ ലോകത്തെ പുതിയതാക്കുകയെന്നത് ബാബയുടെ ജോലിയാണ്. പുതിയ ലോകത്തിന്റെ സ്ഥാപന കൂടാതെ പഴയലോകത്തിന്റെ വിനാശം. ബ്രഹ്മാവിലൂടെ എന്തിന്റെ സ്ഥാപനയാണ് ചെയ്യുന്നത്? വിഷ്ണു പുരിയുടെ. ബ്രഹ്മാവിലൂടെയും ബ്രാഹ്മണരിലൂടെയും സ്ഥാപന ചെയ്യുന്നു. ബ്രാഹ്മണരിലൂടെയാണ് യജ്ഞം രചിക്കുന്നതെങ്കില് തീര്ച്ചയായും ബ്രാഹ്മണരെയായിരിക്കും പഠിപ്പിക്കുന്നത്. ബാബ ബ്രഹ്മാവിനെയും ബ്രഹ്മാമുഖ വംശാവലി ബ്രാഹ്മണരെയും രാജയോഗത്തിന്റെ പഠിപ്പ് പഠിപ്പിക്കുന്നു എന്ന് നിങ്ങള് എഴുതുന്നു. ഇതില് സരസ്വതിയും ഉള്പ്പെടുന്നു. ഈ ബ്രാഹ്മണരുടെ കുലം അതിശയകരമാണ്. സഹോദരനും സഹോദരിക്കും ഒരിക്കലും വിവാഹം ചെയ്യാന് സാധിക്കില്ല. ആരെങ്കിലും വരുമ്പോള് നാം അവര്ക്ക് പരിചയം നല്കുന്നു- പരമപിതാ പരമാത്മാവിനോട് നിങ്ങള്ക്ക് എന്താണ് ബന്ധം? പിതാവെന്ന് തന്നെ വിളിക്കുന്നു. അപ്പോള് അച്ഛനായി, ആ ബ്രഹ്മാവ് ജ്യേഷ്ഠനാകുന്നു, ആസ്തി ലഭിക്കുന്നത് ജ്ഞാന സാഗരനായ പരിധിയില്ലാത്ത അച്ഛനില് നിന്നാണ്. നല്കുന്നത് ബ്രഹ്മാവിലൂടെയാണ്. ഇത് ഈശ്വരീയമടിത്തട്ടാണ്. പിന്നീട് ദൈവീക മടിത്തട്ട് ലഭിക്കുന്നു. ഇത് മനസിലാക്കിക്കൊടുക്കാന് എളുപ്പമാണ്. നാല് യുഗങ്ങളുടെയും കണക്ക് തുല്യമാണ്. പാവനത്തില് നിന്ന് പതീതവുമാകണം. 16 കലയില് നിന്ന് 14 കല പിന്നെ 12 കലയിലേക്ക് വരണം. നിങ്ങള് ഏറ്റവും ആദ്യം സര്വ്വര്ക്കും ബാബയുടെ പരിചയം നല്കണം. ബാബയെ പുതിയ ആരെങ്കിലും കാണാന് വന്നാല് ഒന്നും മനസിലാകില്ല. കാരണം ഇത് അത്ഭുതമാണ്, അച്ഛന്, ജ്യേഷ്ഠന് രണ്ടു പേരും ഒന്നിച്ചാണിരിക്കുന്നത്. കുട്ടികളും ഇടയ്ക്കിടയ്ക്ക് മറന്നുപോകുന്നു നാം ആരോടാണ് സംസാരിക്കുന്നതെന്ന് ! ബുദ്ധിയില് ശിവബാബ തന്നെ ഓര്മ്മയുണ്ടാകണം. നാം ശിവബാബയുടെ അടുത്തേയ്ക്കാണ് പോകുന്നത്. നിങ്ങള് ഈ ബാബയെ എന്തുകൊണ്ടാണ് ഓര്മ്മിക്കുന്നത്? ശിവബാബയെ ഓര്മ്മിച്ചാലേ നിങ്ങളുടെ വികര്മ്മം വിനാശമാവുകയുള്ളു. ഫോട്ടോ എടുത്താലും ബുദ്ധി ശിവബാബയിലേക്ക് പോകണം കാരണം ബാപ് ദാദ രണ്ടുപേരും ഒരുമിച്ചുണ്ട്. ശിവബാബയുള്ളതുകൊണ്ടാണ് ഈ ദാദയും ഉള്ളത്. ബാപ്ദാദയോടൊപ്പം ഫോട്ടോ എടുക്കുന്നു. ശിവബാബയുടെ അടുത്ത,് ഈ ദാദയിലൂടെ കൂടിക്കാഴ്ചയ്ക്ക് വന്നിരിക്കുന്നു. ഈ ബ്രഹ്മാവ് പോസ്റ്റോഫീസ് ആയി. ഈ ബ്രഹ്മാവിലൂടെ ശിവബാബയുടെ നിര്ദ്ദേശം എടുക്കണം. ഇത് വളരെ അതിശയകരമായ കാര്യമാണ്. ലോകം പഴയതാകുമ്പോഴാണ് ഭഗവാന് വരേണ്ടത്. ദ്വാപരയുഗം മുതലാണ് ലോകം പതീതമാകാന് തുടങ്ങിയത്. അന്ത്യത്തില് മുഴുവന് ലോകവും പതീതമാകുന്നു. ചിത്രങ്ങള് കാട്ടി മനസിലാക്കി കൊടുക്കണം. സത്യ-ത്രേതായുഗത്തെ സ്വര്ഗ്ഗം, പാരഡൈസ് എന്നു പറയുന്നു. സദാ പുതിയതായി ലോകം നിലനില്ക്കില്ല. ലോകം പകുതി പൂര്ത്തീകരിക്കുമ്പോള് അതിനെ പഴയതെന്ന് പറയുന്നു. ഓരോ വസ്തുവിന്റെയും ആയുസില് പകുതി പുതിയതും പകുതി പഴയതും ആയിരിക്കും. എന്നാല് ഈ സമയം ശരീരത്തിനെ വിശ്വസിക്കാന് സാധിക്കില്ല. ഇത് പകുതി കല്പത്തിന്റെ പൂര്ണ്ണമായ കണക്കാണ്, ഇതില് മാറ്റം കൊണ്ടുവരുവാന് സാധിക്കില്ല. സമയത്തിനു മുന്പായി ഒന്നും തന്നെ മാറ്റാന് സാധിക്കില്ല. വസ്തുക്കളാണെങ്കില് ഇടയ്ക്ക് നശിച്ചുപോകാം. എന്നാല് പഴയ ലോകത്തിന്റെ വിനാശവും പുതിയ ലോകത്തിന്റെ സ്ഥാപനയും മുന്പോട്ടോ പുറകോട്ടോ ആകില്ല. കെട്ടിടങ്ങള് ഏത് സമയത്തും തകരാം, അഭയം ഇല്ലാതാകാം. ഈ ചക്രം അനാദിയും അവിനാശിയുമാണ്. തന്റേതായ സമയമനുസരിച്ച് നടക്കുന്നു. പഴയ ലോകത്തിന് പൂര്ണ്ണമായും കൃത്യമായ കാലപരിധിയുണ്ട്. പകുതി കല്പം രാമരാജ്യം, പകുതി കല്പം രാവണരാജ്യം ആയിരിക്കും, കൂടുതലാവുകയില്ല. നിങ്ങള് കുട്ടികളുടെ ബുദ്ധിയില് ഇപ്പോള് മുഴുവന് ത്രിലോകങ്ങളും വന്നു. നിങ്ങള് ത്രിലോകത്തിന്റെ അധികാരിയായ ബാബയിലൂടെ ജ്ഞാനം നേടുന്നു. നിങ്ങളുടെ പദവി ഇപ്പോള് വളരെ ഉയര്ന്നതാണ്. ഇപ്പോള് നിങ്ങള് ത്രിലോകീ നാഥനാണ് കാരണം നിങ്ങള്ക്ക് മൂന്നു ലോകങ്ങളുടെയും ജ്ഞാനമറിയാം. മൂലവതനം, സൂക്ഷ്മവതനം, സ്ഥൂലവതനത്തിന്റെ സാക്ഷാത്കാരം ചെയ്യുന്നു, കുട്ടികളുടെ ബുദ്ധിയില് പൂര്ണ്ണമായ അറിവുണ്ട്. ബാബ ത്രിലോകനാഥനാണ്, മൂന്ന് ലോകങ്ങളെയും അറിയുന്നവനാണ്. നിങ്ങള്ക്ക് ജ്ഞാനം നല്കുന്നു. നിങ്ങളും മാസ്റ്റര് ത്രിലോകനാഥനാകുന്നു. ബാബയിലുള്ള ജ്ഞാനം ഇപ്പോള് നിങ്ങളിലുമുണ്ട്, സംഖ്യാക്രമമായ പുരുഷാര്ത്ഥമനുസരിച്ച്. പിന്നീട് സത്യയുഗത്തില് നിങ്ങള് വിശ്വത്തിന്റെ അധികാരിയാകും. അവിടെ നിങ്ങളെ ത്രിലോക നാഥന് എന്ന് പറയില്ല. ലക്ഷ്മീ നാരായണന് ത്രിലോകങ്ങളുടെ ജ്ഞാനമില്ല. സൃഷ്ടി ചക്രത്തിന്റെ ജ്ഞാനമില്ല. നിങ്ങള് പൂര്ണ്ണജ്ഞനായ ദൈവത്തിന്റെ കുട്ടികളാണ്. ബാബ പഠിപ്പിച്ച് നിങ്ങളെ തനിക്കു സമാനമാക്കുന്നു. നമ്മള് വീണ്ടും വിഷ്ണു പുരിയുടെ അധികാരികളാകുമെന്ന് നിങ്ങള്ക്കറിയാം. ഇപ്പോള് വരെ എന്തൊക്കെയാണോ കഴിഞ്ഞു പോയത് ആ ജ്ഞാനവും നിങ്ങളുടെയടുത്തുണ്ട്. മനുഷ്യര്ക്ക് പരിധിയുള്ള ചരിത്രവും ഭൂമിശാസ്ത്രവും അറിയാം. നിങ്ങളുടെ ബുദ്ധിയില് പരിധിയില്ലാത്ത ചരിത്രവും ഭൂമിശാസ്ത്രവുമുണ്ട്. അവര്ക്ക് ബാഹുബലത്തിന്റെ യുദ്ധത്തെക്കുറിച്ചറിയാം. യോഗബലത്തിന്റെ യുദ്ധത്തെക്കുറിച്ചാര്ക്കും അറിയില്ല. നിങ്ങള്ക്കറിയാം യോഗബലത്തിലൂടെ നാം വിശ്വത്തിന്റെ അധികാരികളാകുന്നു. പഠിപ്പിക്കുന്ന അച്ഛന് ത്രിലോകങ്ങളുടെയും നാഥനാണ്. ഇപ്പോള് നിങ്ങളുടെ പദവി വളരെ ഉയര്ന്നതാണ്. പൂര്ണ്ണജ്ഞനായ ബാബയുടെ കുട്ടികളായ നിങ്ങളും മാസ്റ്റര് പൂര്ണ്ണജ്ഞരാണ്. ആ ജ്ഞാന സാഗരന്, ആനന്ദത്തിന്റെ സാഗരന് ഏത് പ്രകാരത്തിലാണെന്നതും നിങ്ങള്ക്കറിയാം. ബാബയെ പറയുന്നു സത്-ചിത്-ആനന്ദസ്വരൂപം. ഇപ്പോള് നിങ്ങള് ആനന്ദത്തെ അനുഭവം ചെയ്യുന്നു എന്തെന്നാല് നിങ്ങള് വളരെ ദുഃഖികളായിരുന്നു. സുഖവും ദുഃഖത്തെയും നിങ്ങള്ക്ക് താരതമ്യം ചെയ്യാന് സാധിക്കും. ആ ലക്ഷ്മി നാരായണന് ഇക്കാര്യങ്ങളെ കുറിച്ചറിയില്ല. അവര് ചക്രവര്ത്തിഭരണം മാത്രം ചെയ്യുന്നു. അതാണ് അവരുടെ പ്രാപ്തി. നിങ്ങളും സ്വര്ഗ്ഗത്തില് പോയി രാജ്യം ഭരിക്കും. അവിടെ വളരെ നല്ല കൊട്ടാരങ്ങള് പണിയും. അവിടെ ആകുലതയുടെ കാര്യങ്ങളൊന്നുമില്ല. ഇത് ബുദ്ധിയില് സ്ഥായിയായി ഉണ്ടായിരിക്കണം. എങ്കില് സന്തോഷത്തിന്റെ അളവ് കയറിക്കൊണ്ടിരിക്കും. കൊടുങ്കാറ്റുകള് അനേകപ്രകാരത്തില് വരും, ആരും സമ്പൂര്ണ്ണരായിട്ടില്ല. ബാബ മനസിലാക്കി തരുന്നു നിങ്ങള്ക്ക് വളരെ സ്ഥൈര്യം ഉണ്ടാക്കണം. ആള്ക്കാര് അമര്നാഥില് പോകുന്നു എന്നിരുന്നാലും അവര്ക്ക് താഴേക്ക് തീര്ച്ചയായും ഇറങ്ങണം. നിങ്ങള് ബാബയുടെ അടുത്തേക്ക് പോകും പിന്നെ പുതിയ ലോകമായ സത്യയുഗത്തില് വരും. അപ്പോള് മുതല് ഇറങ്ങാന് തുടങ്ങുന്നു. ഇത് നമ്മളുടെ പരിധിയില്ലാത്ത യാത്രയാണ്. ആദ്യം ബാബയുടെ അടുത്ത് വിശ്രമത്തോടെ ഇരിക്കും പിന്നെ രാജധാനിയില് രാജ്യം ഭരിക്കും. അതിനുശേഷം ജന്മങ്ങള് കഴിയുന്തോറും താഴോട്ടിറങ്ങുന്നു. ഇതിനെ ചക്രമെന്ന് പറയാം അല്ലെങ്കില് കയറ്റിറക്കമെന്ന് പറയാം, കാര്യമൊന്നാണ്. താഴെനിന്നും മുകളിലേക്ക് പോകും പിന്നെ താഴേക്കിറങ്ങാന് തുടങ്ങും. ഈ കാര്യങ്ങളെല്ലാം കൂര്മ്മ ബുദ്ധിയുള്ള കുട്ടികള് നല്ല രീതിയില് മനസിലാക്കും കൂടാതെ മനസിലാക്കി കൊടുക്കാനും സാധിക്കും. ഈ ബാബയ്ക്കും അറിയാന് പാടില്ലായിരുന്നു. ബ്രഹ്മാവിന് ഈ അറിവ് ഏതെങ്കിലും ഗുരുവില് നിന്നാണ് ലഭിച്ചിരുന്നതെങ്കില് ആ ഗുരുവിന്റെ മറ്റ് ശിഷ്യന്മാര്ക്കും ഈ അറിവ് ഉണ്ടായിരുന്നേനെ. ഒരിക്കലും ഒരു ശിഷ്യന് മാത്രമായിരിക്കില്ല ഉണ്ടാവുക. ശാസ്ത്രങ്ങളില് ഉള്ളത് – ഭഗവാന്റെ വാക്കുകള്, ഹേ അര്ജ്ജുനچ, ഇങ്ങനെ ഒരാളുടെ പേര് മാത്രം എഴുതിയിരിക്കുകയാണ്. അര്ജ്ജുനന്റെ രഥത്തിലിരിക്കുന്നുവെങ്കില് അര്ജ്ജുനന് മാത്രമായിരിക്കുമോ കേട്ടത്, മറ്റുള്ളവരും ഉണ്ടാകില്ലേ. സഞ്ജയനും ഉണ്ടാകും. ഈ പരിധിയില്ലാത്ത സ്കൂള് ഒരേ ഒരു പ്രാവശ്യമാണ് തുറക്കുന്നത്. ആ സ്കൂളുകള് നടന്നുകൊണ്ടിരിക്കുന്നു. രാജാവാരാണോ അതനുസരിച്ചായിരിക്കും ഭാഷ. അവിടെ സത്യയുഗത്തിലും സ്കൂളില് പോകുന്നു. ഭാഷ, ജോലി, കലകളൊക്കെ പഠിക്കും. അവിടെയും സര്വ്വതുമുണ്ടാക്കും. ഏറ്റവും നല്ല വസ്തുക്കളെല്ലാം സ്വര്ഗ്ഗത്തിലാണുണ്ടാവുക. പിന്നീട് അവയെല്ലാം പഴയതാകുന്നു. ഏറ്റവും നല്ല വസ്തുക്കള് ദേവതകള്ക്കാണ് ലഭിക്കുക. ഇവിടെ എന്ത് ലഭിക്കാനാണ്? പുതിയ ലോകത്തില് സര്വ്വതും പുതിയത് ലഭിക്കുമെന്ന് അനുഭവം ചെയ്യുന്നു. ഇക്കാര്യങ്ങളൊക്കെ മനസിലാക്കിയിട്ട് പിന്നെ മനുഷ്യര്ക്ക് മനസിലാക്കി കൊടുക്കണം. ഇപ്പോള് നാം സംഗമത്തിലാണ്, നമുക്കുവേണ്ടി ഇപ്പോള് ലോകം മാറിക്കൊണ്ടിരിക്കുകയാണ്. ഡ്രാമയനുസരിച്ച് ഞാന് വീണ്ടും വന്നിരിക്കുന്നു നിങ്ങളെ പതീതത്തില്നിന്ന് പാവന ദേവിദേവതകളാക്കാനായി. ഈ ചക്രം കറങ്ങുന്നു. പ്രജാപിതാ ബ്രഹ്മാവിലൂടെ തീര്ച്ചയായും ബ്രാഹ്മണരായിരിക്കും രചിക്കപ്പെട്ടത്. ബ്രാഹ്മണരിലൂടെയാണ് യജ്ഞം രചിച്ചിരിക്കുന്നത്. ബ്രാഹ്മണര് തന്നെ ദേവതയാകും. അതുകൊണ്ട് വിരാടരൂപത്തിന്റെ ചിത്രവും അനിവാര്യമാണ്, ഇതിലൂടെയാണ് തെളിയിക്കപ്പെടുന്നത് ബ്രഹ്മാമുഖ വംശാവലി ബ്രാഹ്മണര് തന്നെ വീണ്ടും ദേവതയാകുമെന്ന്. വൃദ്ധിയുണ്ടായികൊണ്ടിരിക്കും. ദേവതയില്നിന്ന് ക്ഷത്രിയര്, വൈശ്യര്, ശൂദ്രനാകും. ഈ സംഗമയുഗം പ്രശസ്തമാണ്. ആത്മ പരമാത്മ വളരെക്കാലം പിരിഞ്ഞിരുന്നു…. കയറുന്ന കല ഇറങ്ങുന്ന കല…. ഇതും മനസിലാക്കി കൊടുക്കണം. ആദ്യം ഈശ്വരീയ വംശജര് പിന്നെ ദേവതാവംശജര് പിന്നെ അല്പാല്പമായി കുറഞ്ഞുപോകുന്നു. ദുഃഖ ഹര്ത്താ സുഖകര്ത്താവെന്ന് ആരെയാണ് പറയുന്നതെന്ന് നിങ്ങള്ക്ക് ചോദിക്കാന് സാധിക്കും. തീര്ച്ചയായും പരമപിതാ പരമാത്മാവിനെയാണ് പറയുന്നത്. ലോകത്തിലെ ദുഃഖം ഇല്ലാതാകുമ്പോള് വിഷ്ണുപുരിയായി തീരും. ബ്രാഹ്മണരുടെ ദുഃഖം ഇല്ലാതാകുന്നു, സുഖം ലഭിക്കുന്നു. ഇത് സെക്കന്റിന്റെ കാര്യമാണ്. ലൗകീക അച്ഛന്റെ മടിയില് നിന്നിറങ്ങി പാരലൗകീക അച്ഛന്റെ മടിത്തട്ടില് വന്നിരിക്കുന്നു. ഇത് സന്തോഷിക്കേണ്ട കാര്യമാണ്.

ഇത് ഏറ്റവും വലിയ പരീക്ഷയാണ്. രാജാക്കന്മാരുടെ രാജാവാകുന്നു. രാജയോഗം പരമപിതാ പരമാത്മാവിനല്ലാതെ മറ്റാര്ക്കും പഠിപ്പിക്കാന് സാധിക്കില്ല. ഈ ചിത്രം വളരെ നല്ലതാണ്. എനിക്ക് പരമപിതാ പരമാത്മാവുമായി ഒരു ബന്ധവുമില്ലെന്ന് ആര്ക്ക് പറയാന് സാധിക്കും. ഇങ്ങനെയുള്ള നാസ്തികരോട് സംസാരിക്കേണ്ടതില്ല. മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോള് മായ കുട്ടികളെക്കൊണ്ടും ഇടയ്ക്ക് ഇടയ്ക്ക് തലതിരിഞ്ഞ കാര്യങ്ങള് ചെയ്യിപ്പിക്കുന്നു. ബാബയ്ക്ക് ദയ തോന്നുന്നു. ബാബ പിന്നെ മനസിലാക്കി തരുന്നു – ശ്രദ്ധയോടിരിക്കൂ. കൂടുതല് മുറിവേല്ക്കാതിരിക്കു അല്ലെങ്കില് പദവി ലഭിക്കില്ല. മായ വളരെ ശക്തമായി അടിക്കുന്നു. പ്രാണന് പോലും പോകുന്നു. മരിച്ചുവെങ്കില് ജന്മദിനം ആഘോഷിക്കാന് സാധിക്കില്ല. പറയും കുട്ടി മരിച്ചുപോയി. ഈശ്വരന്റെയടുത്ത് ജന്മമെടുത്തിട്ട് മരിച്ചാല് ഇത്തരം മരണം ഏറ്റവും മോശമായതാണ്. എന്തെങ്കിലും കാര്യം ശരിയായി തോന്നുന്നില്ലായെങ്കില് വിട്ടോളൂ, സംശയമുണ്ടാകുന്നുവെങ്കില് നോക്കാതിരിക്കൂ. ബാബ പറയുന്നു. മന്മനാഭവ, എന്നെ ഓര്മ്മിക്കൂ, കൂടാതെ സ്വദര്ശന ചക്രം കറക്കൂ. ശരി.

മധുര മധുരമായ നഷ്ടപ്പെട്ടു തിരികെക്കിട്ടിയ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ബാബയ്ക്ക് സമാനം മാസ്റ്റര് നോളജ്ഫുള്ളാകണം. ജ്ഞാനം സ്മരിച്ച് അപാര സന്തോഷത്തിലിരിക്കണം. ആനന്ദത്തിന്റെ അനുഭവം ചെയ്യണം.

2) അനേക പ്രകാരത്തിലെ കൊടുങ്കാറ്റുകളില് കഴിയുമ്പോഴും സ്വയം സ്ഥൈര്യം ഉണ്ടാക്കണം. മായയുടെ മുറിവുകളില് നിന്ന് രക്ഷപ്പെടുന്നതിനായി വളരെ വളരെ ശ്രദ്ധയോടിരിക്കണം.

വരദാനം:-

ദിവ്യഗുണങ്ങള് ഏറ്റവും ശ്രേഷ്ഠമായ പ്രഭുപ്രസാദമാണ്. ഈ പ്രസാദത്തെ ധാരാളം വിതരണം ചെയ്യൂ, പരസ്പരം സ്നേഹത്തിന്റെ അടയാളമായി ടോളി കഴിപ്പിക്കുന്നതുപോലെ ഈ ഗുണങ്ങളുടെ ടോളി കഴിപ്പിക്കൂ. ഏത് ആത്മാവിന് ഏത് ശക്തിയുടെ ആവശ്യകതയുണ്ടോ അവര്ക്ക് തന്റെ മനസാ അതായത് ശുദ്ധമനോവൃത്തിയിലൂടെയും വൈബ്രേഷനിലൂടെയും ശക്തികളുടെ ദാനം നല്കൂ, കര്മത്തിലൂടെ ഗുണമൂര്ത്തിയായി ഗുണങ്ങളെ ധാരണ ചെയ്യാന് സഹയോഗം നല്കൂ. അപ്പോള് ഇതേ വിധിയിലൂടെ എന്താണോ സംഗമയുഗത്തിന്റെ ലക്ഷ്യം ڇമാലാഖയില് നിന്നു ദേവതڈ ഇത് സഹജമായും സര്വരിലും പ്രത്യക്ഷത്തില് കാണപ്പെടും.

സ്ലോഗന്:-

ലൗലീനസ്ഥിതിയുടെ അനുഭവം ചെയ്യൂ :
പരമാത്മാസ്നേഹത്തിന്റെ അനുഭവത്തില് സഹജയോഗിയായി പറന്നുകൊണ്ടിരിക്കൂ. പരമാത്മാസ്നേഹം പറക്കുന്നതിന്റെ സാധനമാണ്. പറക്കുന്നവര് ഒരിക്കലും ഭൂമിയുടെ ആകര്ഷണത്തില് വരികയില്ല. മായയുടേത് എത്ര ആകര്ഷകരൂപമാകട്ടെ എന്നാല് ആ ആകര്ഷണത്തിന് പറക്കുന്ന കലയുള്ളവര്ക്കടുത്ത് എത്തിച്ചേരാന് സാധിക്കില്ല.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top