15 August 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
14 August 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ - നിങ്ങളാണ് ഈശ്വരന്റെ ദത്തു കുട്ടികള്, നിങ്ങള്ക്ക് പാവനമായി പാവന ലോകത്തിന്റെ സമ്പത്ത് നേടണം, ഇത് അന്തിമ സമയമാണ് അതുകൊണ്ട് തീര്ച്ചയായും പവിത്രമാകണം
ചോദ്യം: -
ഈ സമയത്തെ മനുഷ്യര്ക്ക് ഒട്ടകപക്ഷിയുടെ ടൈറ്റില് നല്കാന് സാധിക്കും – എന്തുകൊണ്ട്?
ഉത്തരം:-
എന്തുകൊണ്ടെന്നാല് ഒട്ടകപക്ഷിയോട് അഥവാ പറക്കാന് പറയുകയാണെങ്കില് ചിറകില്ല ഞാന് ഒട്ടകമാണെന്ന് പറയും. ശരി എന്നാല് ചരക്കെടുക്കൂ എന്ന് പറഞ്ഞാല് ഞാന് പക്ഷിയാണെന്ന് പറയും. ഇതുപോലെ തന്നെയാണ് ഇന്നത്തെ മനുഷ്യന്റെ അവസ്ഥയും. എപ്പോള് അവരോട് നിങ്ങള് സ്വയത്തെ ദേവത എന്നതിന് പകരം ഹിന്ദു എന്ന് എന്തുകൊണ്ടാണ് പറയുന്നത് എന്ന് ചോദിച്ചാല് പറയും, ദേവതകള് പാവനമാണ്, നമ്മള് പതിതരാണ്. ശരി എന്നാല് പതിതത്തില് നിന്ന് പാവനമാകൂ എന്ന് പറഞ്ഞാല് പറയും സമയമില്ല. മായ പവിത്രതയുടെ ചിറക് തന്നെ മുറിച്ച് കളഞ്ഞിരിക്കുന്നു അതുകൊണ്ട് ആരാണോ സമയമില്ല എന്ന് പറയുന്നത് അവര് ഒട്ടകപക്ഷിയാണ്. നിങ്ങള് കുട്ടികള് ഒട്ടകപക്ഷിയാകരുത്.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
ഓം നമോ ശിവായ….
ഓം ശാന്തി. ഇത് ആരാണ് പറഞ്ഞത്? തന്നോട് തന്നെ ചോദ്യം ചോദിക്കണം. ഓം എന്നതിന് മനുഷ്യര് അനേക പ്രകാരത്തില് അര്ത്ഥമുണ്ടാക്കിയിട്ടുണ്ട്. ബാബാ എന്ന് വിളിക്കുന്നതിലൂടെ ഒരു സെക്കന്റില് സമ്പത്തിന് അധികാരിയായി മാറുന്നു. കുട്ടി ജന്മമെടുത്താല് പറയും അവകാശി ജന്മമെടുത്തു. പിന്നീട് ബാലകനില് നിന്ന് അധികാരിയാകുന്നു. ഇവിടെയും അങ്ങനെ തന്നെയാണ്. ബാബയെ മനസ്സിലാക്കി, തിരിച്ചറിഞ്ഞു സമ്പത്തിന്റെ അധികാരിയായി. ഇവിടെ നിങ്ങള് മുതിര്ന്നവരല്ല. ആത്മാവിന് പിതാവിന്റെ പരിചയം ലഭിച്ചു, സെക്കന്റില് പിതാവിന്റെ സമ്പത്തും ലഭിച്ചു. കുട്ടി ജന്മമെടുക്കുന്നതിലൂടെ തന്നെ പിതാവിന്റെ സ്വത്തുക്കള് സമ്പത്തായി നേടുമെന്ന് മനസ്സിലാക്കും. ഇതാണ് പരിധിയില്ലാത്ത പിതാവ്. അല്ലയോ കുട്ടികളേ എന്ന് പറയുന്നു, ആത്മാവ് തന്റെ പിതാവ് വന്നുവെന്ന് മനസ്സിലാക്കിയിരിക്കുന്നു. നമ്മള് കല്പ-കല്പം ബാബയില് നിന്ന് രാജധാനി നേടുന്നുണ്ടെന്ന് നിങ്ങള് കുട്ടികള്ക്കറിയാം. അങ്ങനെ നിങ്ങള് സെക്കന്റില് വിശ്വത്തിന്റെ അധികാരിയാകുന്നു. ഓം എന്നാല് ഞാന്, ഞാന് ആത്മാവാണ്, ഇതെന്റെ ശരീരമാണ്. ഞാന് ആത്മാവ് ആരുടെ സന്താനമാണ്? പരമാത്മാവിന്റെ. ബാബയും പറയുന്നു ഞാന് ഓം പരമാത്മാവാണ്. എനിക്ക് സ്വന്തം ശരീരമില്ല. എത്ര സഹജമായ കാര്യമാണ്. അവര് ഓം എന്നാല് ഭഗവാനെന്നാണ് മനസ്സിലാക്കുന്നത്. അങ്ങനെയെങ്കില് എല്ലാവരും ഭഗവാന്മാരായി. ഭഗവാന് ഒരാളള്ത്രമാണ്. ആ ഭഗവാന് പറയുന്നു ഞാന് നിങ്ങളുടെ അച്ഛനാണ്. പരമ ആത്മാവെന്നാല് പരമാത്മാവ് അവരെയാണ് മുഴുവന്ലോകവും അല്ലയോ പതിത-പാവനാ വരൂ എന്ന് പറഞ്ഞ് വിളിക്കുന്നത്. പരംപിതാ പരമാത്മാവിന്റെ ആത്മാവ് എന്നിലൂടെ നിങ്ങളെ രാജയോഗം പഠിപ്പിക്കുകയാണ്, ഇങ്ങനെ ആരും തന്നെ പറയില്ല. ആര്ക്കും അറിയുകയില്ല, അറിയാത്തത് കാരണമാണ് കൃഷ്ണ ഭഗവാനെന്ന് പേരെഴുതി വച്ചത്. കൃഷ്ണന് രാജയോഗം പഠിപ്പിച്ചെന്നോ അല്ലെങ്കില് കൃഷ്ണനെ പതിത-പാവനനെന്നോ പറയാന് സാധിക്കില്ല. കൃഷ്ണന് സ്വര്ഗ്ഗത്തിലെ ആദ്യത്തെ കുട്ടിയാണ്. ആരാണോ മുന്നിലുള്ളത് അവര് പിന്നിലുമാകും അതുകൊണ്ടാണ് കൃഷ്ണനെ ശ്യാമ-സുന്ദരനെന്ന് പറയുന്നത്. ആദ്യ നമ്പറിലുള്ളത് കൃഷ്ണനാണ് പിന്നീട് 84 ജന്മങ്ങള്ക്ക് ശേഷം അദ്ദേഹത്തെ ബ്രഹ്മാവെന്ന പേരില് ദത്തെടുക്കുന്നു. ബാബ വന്ന് കുട്ടികളെ ദത്തെടുക്കുകയാണ്. നിങ്ങളാണ് ഈശ്വരനാല് ദത്തെടുക്കപ്പെട്ട കുട്ടികള്. നിങ്ങള്ക്ക് അമ്മയുമുണ്ട്, അച്ഛനുമുണ്ട്, പ്രജാപിതാവുമുണ്ട്. വീണ്ടും ബാബ ഇദ്ദേഹത്തിന്റെ മുഖത്തിലൂടെ പറയുന്നു – നിങ്ങള് എന്റെ കുട്ടികളാണ്. നിങ്ങള് പറയുന്നു ബാബാ ഞങ്ങള് അങ്ങയുടേതാണ്, അങ്ങയില് നിന്ന് സമ്പത്തെടുക്കാന് വന്നിരിക്കുന്നു. ബാബ തീര്ച്ചയായും വരുമെന്ന് ബുദ്ധിയും പറയുന്നുണ്ട്. എപ്പോഴാണ് വരുന്നത് – ഇതും ചിന്തിക്കുന്നതിനുള്ള വിഷയമല്ലേ. പതിത-പാവനാ വരൂ എന്ന് പറയുന്നുണ്ട് എങ്കില് തീര്ച്ചയായും പതിതലോകത്തിന്റെ അന്ത്യമാകണം അപ്പോഴല്ലേ വരിക. ഇതാണ് കല്പത്തിന്റെ ആദിയുടെയും അന്ത്യത്തിന്റെയും സംഗമം. അന്ത്യത്തില് എല്ലാവരും പതിതരാണ്, ആദിയില് എല്ലാവരും പാവനമാണ്. അന്ത്യത്തില് പതിത ലോകത്തിന്റെ വിനാശവും, പാവന ലോകത്തിന്റെ സ്ഥാപനയും നടക്കുന്നു. പിന്നീട് അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുന്നു. ബ്രഹ്മാവിലൂടെ സ്ഥാപന എന്ന് പറയുന്നുമുണ്ട്. ഇതാണ് ത്രിമൂര്ത്തി.
നിങ്ങള്ക്കറിയാം ശിവബാബയുടെ കുട്ടികളെല്ലാവരും സഹോദരങ്ങളാണ്. പിന്നീട് എപ്പോഴാണോ രചന നടക്കുന്നത് അപ്പോള് സഹോദരനും-സഹോദരിയുമാകുന്നു. എന്തുകൊണ്ടാണ് മാതാ-പിതാവെന്ന് പറയുന്നത്? ഭവി സമ്പത്ത് നേടുന്നതിന് വേണ്ടി. ലൗകിക സമ്പത്ത് ഉണ്ടായിട്ടും പാരലൗകിക സമ്പത്ത് നേടുന്നതിന് വേണ്ടി പുരുഷാര്ത്ഥം ചെയ്യുന്നു. ഇതാണ് കലിയുഗം മൃത്യുലോകം. സത്യയുഗത്തെ അമര ലോകം എന്നാണ് പറയുന്നത്. ഇവിടെയാണെങ്കില് മനുഷ്യര് അകാലത്തില് മരിച്ചുകൊണ്ടിരിക്കുന്നു. സത്യയുഗമാണ് ദൈവീക ലോകം. ആദി സനാതന ദേവീ-ദേവതാ ധര്മ്മമായിരിക്കും. ഹിന്ദു ധര്മ്മ മെന്നൊന്നില്ല. ജനസംഖ്യയെടുക്കുമ്പോള് നിങ്ങള് ഏത് ധര്മ്മത്തിലേതാണ്? എന്ന് ചോദിക്കാറുണ്ട്. നമ്മള് ബ്രാഹ്മണ ധര്മ്മതിലേതാണെന്ന് പറയുകയാണെങ്കിലും അവര് ഹിന്ദു ധര്മ്മത്തില് രേഖപ്പെടുത്തും എന്തുകൊണ്ടന്നാല് ആ ബ്രാഹ്മണരും ഹിന്ദു ധര്മ്മത്തിലാണ് വരുന്നത്. ആര്യ സമാജികളെയും ഹിന്ദു ധര്മ്മത്തില് ഉള്പ്പെടുത്തിയിരിക്കുന്നു. വാസ്തവത്തില് ഹിന്ദു എന്നൊരു ധര്മ്മമില്ല. യൂറോപ്പില് വസിക്കുന്നവരെ യൂറോപ്പ് ധര്മ്മികളെന്ന് ഒരിക്കലും പറയില്ല. ധര്മ്മം ക്രിസ്ത്യനല്ലേ. ക്രിസ്തുവാണ് ക്രിസ്തു ധര്മ്മം സ്ഥാപിച്ചത്. ശരി ഹിന്ദു ധര്മ്മം ആരാണ് സ്ഥാപിച്ചത്? അപ്പോള് പാവങ്ങള് ആശയക്കുഴപ്പത്തിലാകുന്നു. ഗീതയിലൂടെയാണ് സ്ഥാപിതമായതെന്ന് പറയുന്നു. അപ്പോള് മനസ്സിലാക്കി കൊടുക്കുന്നു ഗീതയിലൂടെയാണ് ആദിസനാതന ദേവീ-ദേവതാ ധര്മ്മത്തിന്റെ സ്ഥാപന നടന്നത്. നിങ്ങള് ദേവതാ ധര്മ്മത്തിലേതാണ്. അപ്പോള് പറയുന്നു ദേവതകള് വളരെ പവിത്രമായിരുന്നു, നമ്മള് പതിതരാണ്. നമ്മളെയെങ്ങനെ ദേവീ-ദേവതയെന്ന് പറയും. അപ്പോള് മനസ്സിലാക്കി കൊടുക്കുന്നു ശരി പവിത്രമാകൂ. വീണ്ടും ദേവീ ദേവതാ ധര്മ്മത്തിലേക്ക് വരൂ. അപ്പോള് പറയും സമയമെവിടെയാണ്. നിങ്ങളുടേതിത് വളരെ പുതിയ കാര്യങ്ങളാണ്. തീര്ത്തും നമ്മള് ആദി സനാതന ദേവീ-ദേവതാ ധര്മ്മത്തിലേതാണ്. പൂജിക്കുന്നതും ഭാരതവാസി ദേവീ ദേവതകളെയാണ്. ഏതുപോലെയാണോ ക്രിസ്ത്യാനി ക്രിസ്തുവിനെ പൂജിക്കുന്നത്. എന്നാല് പതിതമായതു കാരണം സ്വയത്തെ ദേവതയെന്ന് പറയാന് സാധിക്കില്ല. ശരി വന്ന് പാവനമാകൂ അപ്പോള് പറയും സമയമില്ല. ബാബ പറയുന്നു നിങ്ങള് ഒട്ടകപക്ഷിയാണ്. നിങ്ങളെ ദേവതയെന്ന് എന്തുകൊണ്ടാണ് പറയാനാവാത്തതെന്ന് ചോദിക്കുമ്പോള് നമ്മള് പതിതരാണെന്ന് പറയുന്നു. ശരി പതിതത്തില് നിന്ന് പാവനമാകൂ, അപ്പോള് പറയും സമയമില്ല. ഒട്ടക പക്ഷിയോട് പറക്കാന് പറഞ്ഞാല് പറയും ചിറകില്ല, ഞാന് ഒട്ടകമാണ്. എങ്കില് ശരി ചരക്കെടുക്കൂ, അപ്പോള് പറയും ഞാന് പക്ഷിയാണ്. അതുകൊണ്ടാണ് ബാബ പറയുന്നത് മായ നിങ്ങളുടെ പവിത്രതയുടെ ചിറകാണ് മുറിച്ച് കളയുന്നത്.
ഇപ്പോള് ശ്രാവണ മാസത്തില് ശിവന്റെ പൂജ ചെയ്യാറുണ്ട്, വ്രതമെടുക്കാറുണ്ട്. നിങ്ങള്ക്ക് ശ്രാവണ മാസം ജ്ഞാന മഴയുടേതാണ്. നിങ്ങള് പവിത്രമായി പവിത്ര ലോകത്തിന്റെ അധികാരിയാകുന്നു. മനുഷ്യര് വ്രതമാണെടുക്കുന്നു ഭക്ഷണം കഴിക്കാതിരിക്കുന്നതിന്റെ. ബാബ പറയുന്നു വിഷം കഴിക്കരുത്. ഇതിലും മനസ്സിലാക്കി കൊടുക്കേണ്ടി വരും. ശിവനെ വളരെ പൂജിക്കുന്നുണ്ട്, ഇപ്പോള് ശിവബാബ പറയുന്നു പവിത്രതയുടെ വ്രതമെടുക്കൂ. പവിത്ര ദേവീ-ദേവതാ ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുന്നതിന് ഞാന് വന്നിരിക്കുന്നു. ഇവിടെ പാവനമായ ആരും തന്നെയില്ല. പവിത്ര ദേവീ-ദേവതകളുള്ളത് സത്യയുഗത്തിലാണ്. അവര് വിഷത്തിലൂടെയല്ല ജന്മമെടുക്കുന്നത്. അല്ല എങ്കില് സമ്പൂര്ണ്ണ നിര്വ്വികാരിയെന്ന് അവരെ എന്തുകൊണ്ടാണ് പറയുന്നത്? ലക്ഷ്മീ-നാരായണന്, രാധാ-കൃഷ്ണന് തുടങ്ങിയവരെ പറയുന്നത് തന്നെ സമ്പൂര്ണ്ണ നിര്വ്വികാരി എന്നാണ്. ഇവിടെ എല്ലാവരും പതിതരാണ്, യാതൊരു ഗുണവുമില്ല. സ്വയം പറയുന്നുണ്ട് നമ്മള് പതിതരും നീചരുമാണ്. ബാബ പറയുന്നു എന്റെ നിര്ദ്ദേശത്തിലൂടെ നടന്ന് നിങ്ങള് സമ്പൂര്ണ്ണ നിര്വ്വികാരിയാകൂ എങ്കില് നിങ്ങള് ഈ ലക്ഷ്മീ- നാരായണനെപ്പോലെ അധികാരിയാകും. നിങ്ങളുടെ പഠിത്തം എത്ര വലുതാണ്. മനുഷ്യനില് നിന്ന് ദേവതയാകുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യൂ. വിശ്വത്തിന്റെ അധികാരിയാകണം. സത്യയുഗത്തില് ദേവീ-ദേവതകളുടെ രാജ്യമായിരുന്നില്ലേ. ഇപ്പോള് വീണ്ടും ദേവീ-ദേവതാ ധര്മ്മത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുന്നു. നിങ്ങള് പവിത്രമായി സ്വര്ഗ്ഗത്തിന്റെ സമ്പത്തെടുക്കുന്നു. സ്വ എന്നാലര്ത്ഥം ആത്മാവ്. ആത്മാവിന് രാജ്യം ലഭിക്കുന്നു. അതിനെയാണ് സ്വരാജ്യമെന്ന് പറയുന്നത്. മനുഷ്യര് ദേഹ- അഭിമാനികളാണ്. ദേഹ-അഭിമാനത്തോടെയാണ് നമ്മുടെ രാജ്യമെന്ന് പറയുന്നത്. ഇവിടെ നിങ്ങള് പറയുന്നു ഞാന് ആത്മാവാണ്, ഈ ശരീരത്തിന്റെ അധികാരിയാണ്. നമ്മള് മഹാരാജാവാകും. നമുക്ക് സത്യയുഗത്തില് പവിത്ര ശരീരം ലഭിക്കും. ഇപ്പോള് പതിതരാണ്. ഏതുപോലെയാണോ ആത്മാവ് അതുപോലെ ശരീരം. ആത്മാവിലാണ് കറ പിടിക്കുന്നത്. ആദ്യം ആത്മാവ് സത്യമായ സ്വര്ണ്ണായിരുന്നു. സ്വര്ണ്ണിമ യുഗം എന്നാണ് പറഞ്ഞിരുന്നത്. പിന്നീട് ത്രേതാ വന്നപ്പോള് വെള്ളിയുടെ കറ പിടിച്ചു, പിന്നീട് ദ്വാപരം വന്നപ്പോള് ചെമ്പിന്റെ കറ പിടിച്ചു. ഈ സമയം ആത്മാവ് അസത്യമാണ് അതുകൊണ്ട് ശരീരവും അസത്യമാണ്. ഇതിനെ പറയുന്നത് തന്നെ അസത്യ ഖണ്ഢമെന്നാണ്. ഇപ്പോള് ബാബയോട് യോഗം വയ്ക്കുന്നതിലൂടെ കറയില്ലാതാകും, ഇതിനെ യോഗ അഗ്നിയെന്ന് പറയുന്നു. ആഭരണത്തില് നിന്ന് അഴുക്കില്ലാതാക്കുന്നതിനായി അഗ്നിയില് ഇടാറുണ്ട്. ഇത് യോഗ അഗ്നിയാണ്, ഇതില് കറ ഭസ്മമായി നമ്മള് സത്യമായ സ്വര്ണ്ണമായി ബാബയോടൊപ്പം പോകും. ബാബ പറയുന്നു നിങ്ങള് എന്നോടൊപ്പം വരും. സത്യയുഗത്തില് സത്യമായ സ്വര്ണ്ണം ലഭിക്കും. ഇപ്പോള് കൃഷ്ണനെ കറുത്തവനെന്ന് എന്തുകൊണ്ടാണ് പറയുന്നത്? കൃഷ്ണന്റെ പേരും രൂപവും മാറുന്നു. ഇപ്പോള് ബാബ മനസ്സിലാക്കി തരുന്നു നിങ്ങള് വെളുത്തവരായിരുന്നു, നിങ്ങളില് കറ പിടിച്ചിരിക്കുന്നു. ഇപ്പോള് തീര്ത്തും ഇരുമ്പ് യുഗിയായി മാറിയിരിക്കുന്നു. ഇപ്പോള് ഞാന് തട്ടാനാണ് കുട്ടികളെ ചൂളയിലിടുന്നു. വൈക്കോല്ക്കൂനക്ക് തീപിടിക്കും. എല്ലാവരുടെയും ശരീരം ഇല്ലാതാകും. ആത്മാവ് അവിനാശിയാണ്. ഒന്ന് യോഗ അഗ്നിയിലൂടെ പവിത്രമാകാം, ബാക്കി എല്ലാവരും ശിക്ഷകളനുഭവിച്ച് കണക്കുകള് തീര്പ്പാക്കി പിന്നീട് പോകും. ഇത് ഈശ്വരന്റെ ചൂളയാണ്, എല്ലാവരെയും പാവനമാക്കുന്നതിന് വേണ്ടി. ഇതാണ് ജ്ഞാന സാഗരം, ഈ സാഗരത്തില് നിന്നാണ് നിങ്ങള് ജ്ഞാന ഗംഗകള് ഉത്ഭവിച്ചിരിക്കുന്നത്. പിന്നീട് മനുഷ്യര് ആ ജലത്തിന്റെ ഗംഗയാണെന്ന് കരുതി. അവിടെ ദേവതയുടെ മൂര്ത്തിയും വച്ചിട്ടുണ്ട്. വാസ്തവത്തില് നിങ്ങള് ഭഗവാന്റെ കുട്ടികളാണ് ജ്ഞാന ഗംഗകള് നിങ്ങള് പിന്നീട് ദേവതയാകുന്നു. എപ്പോള് സ്വര്ഗ്ഗത്തില് വരുന്നോ അപ്പോള് നിങ്ങളെ ദേവതയെന്ന് പറയും. അവിടെ ആത്മാവും ശരീരവും രണ്ടും പവിത്രമാണ്. ഇപ്പോള് പതിതമാണ്. ഭാരതം സ്വര്ണ്ണിമ യുഗിയായിരുന്നു പിന്നീട് വെള്ളിയും, ചെമ്പും, ഇരുമ്പു യുഗിയുമായി വീണ്ടും സ്വര്ണ്ണിമ യുഗത്തിലേക്ക് ബാബ കൊണ്ടുപൊയ്ക്കൊണ്ടിരിക്കുന്നു. നിങ്ങളുടെ ആത്മാവും ശരീരവും രണ്ടും പവിത്രമാകുന്നു. ബാബ പറയുന്നു ഞാന് അലക്കുകാരനുമാണ്. നിങ്ങളുടെ ആത്മാവിനെ കഴുകാന് വന്നിരിക്കുന്നു. കേവലം ബാബയെ ഓര്മ്മിക്കണം. കേവലം യോഗത്തില് കഴിയുന്നതിലൂടെ നിങ്ങള്ക്ക് വിശ്വത്തിന്റെ അധികാരിയാകാന് സാധിക്കും. ബാഹുബലശാലികള്ക്ക് വിശ്വത്തിന്റെ അധികാരിയാകാന് സാധിക്കില്ല. ശരിയാണ് അവര്ക്ക് ഇത്രയും ശക്തിയുണ്ട്, അഥവാ രണ്ട് ക്രിസ്ത്യന് സഹോദരങ്ങളും പരസ്പരം യോജിക്കുകയാണെങ്കില് വിശ്വത്തിന്റെ അധികാരിയാകാന് സാധിക്കും. എന്നാല് നിയമമില്ല. കഥയുമുണ്ട് രണ്ട് പൂച്ചകള് പരസ്പരം അടികൂടി വെണ്ണ വാനരന് കഴിച്ചു. അതുകൊണ്ട് അവര് രണ്ട് പേരും കലഹിക്കുന്നതിനിടയില് വെണ്ണ ഭാരതത്തിന് ലഭിക്കുന്നു, ഇതില് നമ്പര്വണ് ശ്രീകൃഷ്ണനാണ് അതുകൊണ്ടാണ് കൃഷ്ണന്റെ വായില് ഭൂമിയെ കാണിക്കുന്നത്. ആ സാധാരണ വെണ്ണയല്ല, ഇത് സ്വര്ഗ്ഗത്തിന്റെ രാജ്യ ഭാഗ്യമാണ് അതാണ് ശ്രീകൃഷ്ണന് ലഭിച്ചത്. ബാബ മനസ്സിലാക്കി തരുന്നു എല്ലാം വിനാശം പ്രാപിക്കും പിന്നീട് നിങ്ങള് അധികാരിയാകും. അതിന് മുന്പ് ബാബയുടെ ശ്രീമതത്തിലൂടെ തീര്ച്ചയായും നടക്കേണ്ടതായുണ്ട്. ശ്രീമതത്തിലൂടെ ശ്രേഷ്ഠവും ആസുരീയ മതത്തിലൂടെ ഭ്രഷ്ഠവുമാകുന്നു. ഇതാണ് ആസുരീയ പതിത ലോകം. പാവനമായ ഒരാള്പോലുമില്ല. പാവന ലോകത്തില് പതിതനായ ഒരാളും ഉണ്ടാകില്ല. ഇപ്പോള് എല്ലാവരും പതിതമാണ്. പാടുന്നുമുണ്ട് പതിത- പാവന സീതാറാം, ഞങ്ങള് സീതമാര് രാവണന്റെ ജയലില് അകപ്പെട്ടിരിക്കുന്നു. വിളിക്കുന്നു, അല്ലയോ രാമാ വന്ന് രക്ഷിക്കൂ, പാവന ലോകത്തിലേക്ക് കൊണ്ട് പോകൂ. പാടുന്നുണ്ട് എന്നാല് ഒന്നും തന്നെ അറിയുന്നില്ല. വായില് വരുന്നത് പറഞ്ഞുകൊണ്ടിരിക്കുന്നു. രാവണന് പൂര്ണ്ണമായും ഉറക്കിയിരിക്കുന്നു. ഇപ്പോള് ബാബ വന്ന് ഉണര്ത്തുന്നു. പരംപിതാ പരമാത്മാവ്, പതിത-പാവനന് സൃഷ്ടിയുടെ രചയിതാവ്, അവരുടെ ജീവചരിത്രം ഞങ്ങള്ക്കറിയാം. ബ്രഹ്മാ, വിഷ്ണു, ശങ്കരന്റെയും ലക്ഷമീ-നാരായണന്റെയും ജീവചരിത്രം ഞങ്ങള്ക്കറിയാം. അപ്പോള് നോളജ്ഫുള്ളായില്ലേ. നിങ്ങള് കൃഷ്ണന്റെ ക്ഷേത്രത്തില് പോകുകയാണെങ്കില് മനസ്സിലാക്കും ഇത് സത്യയുഗത്തിലെ ആദ്യത്തെ രാജകുമാരനായിരുന്നു. ഇപ്പോള് അന്തിമ 84-ാം ജന്മത്തില് ബ്രഹ്മാവായിരിക്കുന്നു. ഇതും വളരെ മനസ്സിലാക്കേണ്ട കാര്യങ്ങളാണ്.
ബാബ കുട്ടികള്ക്ക് മനസ്സിലാക്കി തരുന്നു – കുട്ടികളെ ജാഗ്രതയോടെ കഴിയണം, ഒരിക്കലും ആര്ക്കും ദുഃഖം നല്കരുത്. ബാബ ദുഃഖ ഹര്ത്താവും സുഖകര്ത്താവുമല്ലേ. നിങ്ങളും 5 വികാരങ്ങളുടെ ദാനം നല്കുന്നു. ദാനം നല്കിയാല് ഗ്രഹപ്പിഴ ഒഴിയും. ഗ്രഹപ്പിഴ സംഭവിക്കുമ്പോള് സന്യാസിമാര് ദാനം നല്കാന് പറയാറുണ്ട്. ഇപ്പോള് ബാബ പറയുന്നു എന്റെ ഓമനകളായ കുട്ടികളേ, വികാരങ്ങളുടെ ദാനം നല്കുകയാണങ്കില് സര്വ്വഗുണ സമ്പന്ന ദേവതയായിമാറും. ദുഃഖത്തിന്റെ ഗ്രഹണം ഇല്ലാതാകും. നിങ്ങള് സുഖധാമത്തിന്റെ അധികാരിയാകും, അതുകൊണ്ടാണ് 5 വികാരങ്ങളുടെ ദാനം സ്വീകരിക്കുന്നത്. ഇത് വളരെ നല്ല കാര്യമല്ലേ. ഇപ്പോള് നിങ്ങളില് വികാരങ്ങളുടെ ഗ്രഹണം ബാധിച്ചതിലൂടെ തീര്ത്തും കറുത്ത് പോയിരിക്കുന്നു. ഞാന് നിങ്ങളുടെ വികാരങ്ങള് മാത്രമാണ് ചോദിക്കുന്നത് മറ്റൊന്നും തന്നെ ആവശ്യപ്പെടുന്നില്ല. ബാബ മനസ്സിലാക്കി തരുന്നു ഇപ്പോള്നിങ്ങള് കുട്ടികള്ക്ക് ആത്മ-അഭിമാനിയാകണം. ഞാന് ആത്മാവാണ്, പരമാത്മാവിനെ ഓര്മ്മിക്കണം. ബാബയില് നിന്ന് സമ്പത്തെടുക്കണം, അതുകൊണ്ട് ദേഹീ- അഭിമാനിയാകൂ. ദേവതകള് ആത്മ-അഭിമാനികളാണ്. ഇപ്പോള് പിതാവായ എന്നെ ഓര്മ്മിക്കുന്നതിലൂടെ തന്നെ നിങ്ങളുടെ പാപം ഭസ്മമാകും. ഞാന് രക്ഷിക്കും. നിങ്ങള് എന്നെ ഓര്മ്മിക്കുന്നതേയില്ലെങ്കില് എന്ത് രക്ഷയാണ് നടത്തുക. ബാബ എത്രയാണ് മനസ്സിലാക്കി തരുന്നത് ഈ കാര്യങ്ങള് ഒരു ശാസ്ത്രത്തിലുമില്ല. അത് ഭക്തി മാര്ഗ്ഗത്തിന്റെ സാമഗ്രികളാണ്. ബാബ നിങ്ങളെ സദ്ഗതിയിലേക്ക് കൊണ്ട് പോകുന്നതിന് വേണ്ടിയാണ് പഠിപ്പിക്കുന്നത്. ഞാന് ഈ ശരീരത്തിലൂടെ നിങ്ങള്ക്ക് മനസ്സിലാക്കി തരുന്നു. ഇതെന്റെ ശരീരമല്ല. ഇത് ഇദ്ദേഹത്തിന്റെ പഴയ ചെരുപ്പാണ്, ലോണെടുത്തിരിക്കുകയാണ്. ഞാന് ഇതില് പ്രവേശിക്കുന്നു, വീണ്ടും പാവനമാക്കുന്നു. എത്ര നല്ല രീതിയിലാണ് ബാബ മനസ്സിലാക്കി തരുന്നത്. ശരി!
മധുരമധുരമായ തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബയുടെ ശ്രീമതത്തിലൂടെ നടന്ന് സമ്പൂര്ണ്ണ നിര്വ്വികാരിയാകണം. പഠനത്തിലൂടെ വിശ്വ രാജ്യം നേടണം. ആത്മാവില് എന്ത് കറയാണോ പിടിച്ചിട്ടുള്ളത് അതിനെ യോഗ അഗ്നിയിലൂടെ ഇല്ലാതാക്കണം.
2) ആത്മ-അഭിമാനിയായി അച്ഛനെ ഓര്മ്മിക്കണം എത്രത്തോളം ഓര്മ്മയില് കഴിയുന്നോ അത്രയും ബാബ രക്ഷിച്ചുകൊണ്ടിരിക്കും.
വരദാനം:-
എവിടെ എന്റേതെന്നു വരുന്നുവോ അവിടെ ഇളക്കമുണ്ടാകുന്നു. എന്റെ സൃഷ്ടി, എന്റെ കട, എന്റെ പൈസ, എന്റെ വീട്…. ഈ എന്റേത് അല്പമെങ്കിലും അരികില് വെച്ചിട്ടുണ്ടെങ്കില് ലക്ഷ്യത്തെ അരികില് കാണുകയില്ല. ശ്രേഷ്ഠലക്ഷ്യത്തെ പ്രാപ്തമാക്കുന്നതിന് എന്റേതിനെ നിന്റേതിലേക്ക് പരിവര്ത്തനപ്പെടുത്തൂ. പരിധിയുള്ള എന്റെ അല്ല, പരിധിയില്ലാത്ത എന്റെ. അതാണ് എന്റെ ബാബ. ബാബയുടെ സ്മൃതിയിലൂടെയും ഡ്രാമയുടെ ജ്ഞാനത്തിലൂടെയും ഒന്നും പുതിയതല്ല എന്ന അചഞ്ചലസ്ഥിതി ഉണ്ടാകും, നഷ്ടോമോഹയായി മാറും.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!