15 April 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
14 April 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ - നിങ്ങള് ദേവീ ദേവതാ കുലത്തിലേതാണ്, നിങ്ങള്ക്കിപ്പോള് പൂജാരിയില് നിന്നും പൂജ്യനീയരാകണം, നിങ്ങളെല്ലാവര്ക്കും ഭക്തിയുടെ ഫലം നല്കുന്നതിന് ബാബ വന്നിരിക്കുന്നു.
ചോദ്യം: -
ദേഹ സഹിതം ദേഹത്തിന്റെ സര്വ്വ സംബന്ധങ്ങളില് നിന്നും ബുദ്ധിയോഗത്തെ വേര്പെടുത്തുന്നതിനുള്ള സഹജമായ വിധി എന്താണ്?
ഉത്തരം:-
എനിക്ക് ഒരേയൊരു ശിവബാബ രണ്ടാമതാരുമില്ല എന്ന പാഠം ഉറപ്പിക്കൂ. ബാബ പറയുന്നു കുട്ടികളേ, ദേഹവും ദേഹത്തിന്റെ സര്വ്വ സംബന്ധങ്ങളും ദുഃഖം നല്കുന്നതാണ്. നിങ്ങള് എന്നെ തന്റെ കുട്ടിയാക്കൂ എങ്കില് ഞാന് നിങ്ങളുടെ അത്രയും സേവനം ചെയ്യും, നിങ്ങള് 21 ജന്മം സദാ സുഖിയായിരിക്കും. എന്നെ അവകാശിയാക്കൂ എങ്കില് ഞാന് സമ്പത്ത് നല്കാം. പ്രിയതമനാക്കൂ എങ്കില് അലങ്കരിച്ച് സ്വര്ഗ്ഗത്തിന്റെ മഹാറാണിയാക്കാം. സഹോദരനാക്കൂ, കൂട്ടുക്കാരനാക്കൂ എങ്കില് കൂടെ കളിക്കാം. ബാബയുമായി സര്വ്വ സംബന്ധം വയ്ക്കൂ എങ്കില് ദേഹത്തിന്റെ സംബന്ധങ്ങളില് നിന്നും ബുദ്ധിയോഗം അകലും.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
എത്ര മധുരം, എത്ര പ്രിയപ്പെട്ടതാണ് ശിവ ഭോലാ ഭഗവാന്..
ഓം ശാന്തി. കുട്ടികള് ആരുടെ മഹിമയാണ് കേട്ടത്? തന്റെ പരിധിയില്ലാത്ത അച്ഛന്റെ. അച്ഛനെ തന്നെയാണ് ശിവബാബയെന്ന് വിളിക്കുന്നത്. ബ്രഹ്മാവിനെയും ബാബ എന്ന് പറയുന്നു. പ്രജാപിതാവാണ്, പിതാവ് അര്ത്ഥം ബാബ. പ്രജാപിതാ ബ്രഹ്മാകുമാരന്മാരും, ബ്രഹ്മാകുമാരികളും. ഇപ്പോള് നിങ്ങള് മുന്നിലിരിക്കുകയാണല്ലോ. നിങ്ങള് ബ്രഹ്മാവിന്റെ ദത്തെടുത്ത കുട്ടികളാണ്. ശിവബാബ ബ്രഹ്മാവിലൂടെ ദത്തെടുത്തു. ശിവബാബയ്ക്ക് തന്റെതായ ശരീരമില്ല. ബ്രഹ്മാവ്, വിഷ്ണു, ശങ്കരന് പോലും തന്റേതായ ശരീരമുണ്ട്. നിരാകാരനായ പരമാത്മാവിന് ആകാരിയോ സാകാരിയോ ആയ ശരീരമില്ല. ബാബയെ പറയുന്നത് പരമപിതാവെന്നാണ്. പ്രജാപിതാവിനെ പരമപിതാവെന്ന് പറയില്ല. പരമപിതാവ് അര്ത്ഥം ഏറ്റവും ഉപരിയില് വസിക്കുന്നവന്. നിങ്ങള് ആത്മാക്കളും അവിടെ വസിക്കുന്നവരാണ്. ആ ബാബ വളരെ മധുരമാണ്, അതിനാലാണ് ബാബയ്ക്ക് ഈ മഹിമ നല്കുന്നത്. അങ്ങ് തന്നെയാണ് മാതാവും പിതാവും…പഠിപ്പിക്കുന്നആളും അങ്ങയെ പോലെത്തന്നെയായിരിക്കണമെന്നു പറയുന്നു. സഹോദരനും, അച്ഛനും അങ്ങയെ പോലെ. ഏതു പോലെ ലൗകിക അച്ഛന് കുട്ടികള്ക്ക് സമ്പത്ത് നല്കുന്നു. ഇന്നത്തെ കുട്ടികള്ക്ക് സമ്പത്ത് ലഭിക്കുന്നുണ്ട്, എന്നാല് അവര് അച്ഛന്റെ പൂര്ണ്ണ സേവനം ചെയ്യുന്നില്ല. പത്നിയെ ലഭിച്ചതിനുശേഷം, എന്തെങ്കിലും ഉരസല് ഉണ്ടായാല് ഉടനെ വേറെ വീട്ടില് മാറി താമസിക്കുന്നു. നിങ്ങള് ഇപ്പോള് ശിവബാബയെ തന്റെ കുട്ടിയാക്കൂ, ബാബ നിങ്ങളുടെ അത്രയും സേവനം ചെയ്യും 21ജന്മങ്ങള് നിങ്ങള് വളരെ സുഖിയായിരിക്കും. കുട്ടിയാക്കുന്നതിനു പകരം, അച്ഛനാക്കിയാലും ബാബ നിങ്ങള്ക്ക് സ്വര്ഗ്ഗത്തില് സദാകാലത്തേക്ക് സുഖം നല്കും. ബാബയെ പ്രിയതമനാക്കൂ എങ്കില് നിങ്ങളെ അലങ്കരിച്ച് സ്വര്ഗ്ഗത്തിലെ മഹാറാണിയാക്കും. ദേഹ സഹിതം ദേഹത്തിന്റെ സര്വ്വ സംബന്ധങ്ങളില് നിന്നും ബുദ്ധിയോഗത്തെ അകറ്റൂ, കാരണം അവരെല്ലാം നിങ്ങള്ക്ക് ദുഃഖം നല്കുന്നു. ഞാന് നിങ്ങള്ക്ക് സുഖം മാത്രമേ നല്കൂ. നോക്കൂ, ബാബ നിങ്ങളുടെ കൂടെ കളിക്കുന്നു. ഞങ്ങള് തന്റെ സഹോദരന്റെ കൂടെ കളിക്കുന്നുവെന്ന് മനസ്സിലാക്കുന്നു. ബാബയെ സഹോദരനാക്കുന്നതിലൂടെയും സുഖം നല്കുന്നു. നിങ്ങളെ വിശ്വത്തിന്റെ അധികാരിയാക്കുന്നു. അതിനാല് സര്വ്വ സംബന്ധവും ബാബയുമായി വച്ച്, ബാക്കി സര്വ്വരില് നിന്നും ബുദ്ധിയെ അകറ്റണം. എനിക്ക് ഒരേയൊരു ശിവബാബ മാത്രം…..ഞാന് കല്പ കല്പം കുട്ടികളുടെ സന്മുഖത്ത് വന്ന് നിങ്ങളെ സര്വ്വ ദുഃഖങ്ങളില് നിന്നും മുക്തമാക്കി സദാ സുഖിയാക്കുന്നു. ഇങ്ങനെയുള്ള ബാബയുമായി ബുദ്ധിയോഗം വയ്ക്കണം, ബാബ സ്വയം ബ്രാഹ്മണനായി വന്ന് ആത്മാക്കളുടെ വിവാഹനിശ്ചയം ചെയ്യിക്കുന്നു. ബ്രഹ്മാവ് ഫസ്റ്റ് ക്ലാസ് ബ്രാഹ്മണനാണ്. നിങ്ങള്ക്ക് എത്ര നല്ല പേരാണ് വയ്ക്കുന്നത്. ഡ്രാമയനുസരിച്ച് നിങ്ങള്ക്ക് പേര് വയ്ക്കേണ്ടി വന്നു കാരണം നിങ്ങള് ഒരു കുടുംബം വിട്ട് ഈശ്വരന്റെ മടിത്തട്ടില് വന്നു, അതിനാല് എത്ര രമണീകമായ പേരുകള് ലഭിച്ചു. എല്ലാവരും ഓര്മ്മിക്കുന്നുണ്ട്- ഹേ പതിത പാവനാ വരൂ, വന്ന് പാവനമാക്കൂ. ശ്രീകൃഷ്ണനെ എത്ര സ്നേഹിക്കുന്നുണ്ട്. പറയാറുണ്ട്- ശ്രീകൃഷ്ണനെ പോലെ പതിയെ വേണം, പുത്രനെ വേണം. കൃഷ്ണന്സ്വര്ഗ്ഗത്തിന്റെ അധികാരിയായിയാണെന്ന് മനസ്സിലാക്കുന്നുണ്ട് എന്നിട്ടും കൃഷ്ണനെ ദ്വാപരയുഗത്തില് വരുന്നതായിട്ടാണ് കാണിക്കുന്നത്. ഇതാണ് തെറ്റ്. ഈ സര്വ്വ തെറ്റുകളുടെയും നിവാരണം ചെയ്ത് ബാബ വന്ന് നമ്മെ തെറ്റില് നിന്നും മുക്തരാക്കി മാറ്റുന്നു. സ്വര്ഗ്ഗത്തില് ആരും ഇങ്ങനെയുള്ള തെറ്റുകളൊന്നും ചെയ്യുന്നില്ല. തെറ്റ് ചെയ്യിക്കുന്നത് മായയാണ്. അവിടെ മായയേയില്ല. ലക്ഷമീ നാരായണന്റെ ചിത്രം കാണിച്ച് നിങ്ങള്ക്ക് മനസ്സിലാക്കി കൊടുക്കാന് സാധിക്കും. ഇവര് തന്നെയായിരുന്നു സ്വര്ഗ്ഗത്തിലെ മഹാരാജാവും മഹാറാണിയും. ഇവരെ ഇങ്ങനെ ആക്കിയത് ആരായിരുന്നു? അജ്ഞാനകാലത്തില് ആര്ക്കാണോ അധികം ധനമുള്ളത്, അവരോട് ചോദിക്കാറുണ്ട്- ഇത് നിങ്ങള്ക്ക് എങ്ങനെ ലഭിച്ചുവെന്ന്. അപ്പോള് പറയും ഭഗവാന് നല്കിയെന്ന്. ബാബ ദാതാവാണ്, ബാബ നമ്മുക്ക് പരിധിയില്ലാത്ത സ്വരാജ്യം നല്കുന്നു. ക്ഷേത്രത്തില് പൂജയ്ക്ക് യോഗ്യരാക്കുന്നു. പരിധിയില്ലാത്ത ശിവാലയത്തില് രാജ്യം ഭരിച്ച് പിന്നീട് ഭക്തി മാര്ഗ്ഗത്തില് ജഢ ചിത്രങ്ങളുടെ ശിവാലയമുണ്ടാക്കുന്നു. ആ സമയത്ത് ദേവതകള് വാമ മാര്ഗ്ഗത്തിലേക്ക് പോകുന്നു. പതിത മനുഷ്യരെ ഒരിക്കലും ദേവതയെന്നു പറയാന് സാധിക്കില്ല. ഇപ്പോള് നിങ്ങള്ക്കറിയാം നമ്മള് ദേവതാ കുലത്തിലേതാണ്. നമ്മള് തന്നെ പൂജ്യനീയര്, നമ്മള് തന്നെ പൂജാരിയുമാകുന്നു. ഇപ്പോള് വീണ്ടും പൂജാരിയില് നിന്നും പൂജ്യനീയരായി കൊണ്ടിരിക്കുന്നു. അര കല്പം പൂജ്യനീയരായിരുന്നു, അരകല്പം പൂജാരിയായി തീരുന്നു. ഞാന് സദാ പൂജ്യനീയനാണ്. ഭക്തി മാര്ഗ്ഗത്തില് നിങ്ങള് ഓര്മ്മിച്ചു- ഞാന് നിങ്ങള്ക്ക് ഓര്മ്മയുടെ ഫലം നല്കുന്നു. നിങ്ങളോട് പറയുന്നു-നിരന്തരം എന്നെ ഓര്മ്മിക്കൂവെങ്കില് നിങ്ങള്ക്ക് വളരെ ഫലം ലഭിക്കും. നിങ്ങള്ക്ക് ഈ പഴയ ലോകത്തില് വസിക്കാന് ഇഷ്ടമാണോ? ഞാന് സര്വ്വരൂപങ്ങളിലും സുഖം നല്കാന് വന്നിരിക്കുന്നു. അവരെല്ലാം നിങ്ങള്ക്ക് ദുഃഖമാണ് നല്കുന്നത്. ഇപ്പോള് ഞാന് നിങ്ങള്ക്ക് സുഃഖത്തിന്റെ സമ്പത്ത് നല്കുന്നു. ശിവബാബ എത്ര മധുരവും എത്ര പ്രിയപ്പെട്ടതുമാണ് അതു കൊണ്ടാണ് ഓര്മ്മിക്കുന്നത്- ശിവ ഭോലാ ഭണ്ഡാരി…. ഖജനാവ് നിറയ്ക്കൂ… നിങ്ങള്ക്കറിയാം വിശ്വത്തിന്റെ അധികാരിയാകുന്നതിന് നാം എത്രത്തോളം യോഗ്യരായിയെന്ന്. ബാബ യോഗ്യതയില്ലാത്തവരെ യോഗ്യതയുള്ളവരാക്കി മാറ്റുന്നു. രാജയോഗം പഠിപ്പിച്ച് 21 ജന്മത്തേയ്ക്ക് മഹാറാണിയാക്കുന്നു. ഉയര്ന്ന പദവി നേടി് ബാബയുടെ പേര് പ്രശസ്തമാക്കുന്നതിന് ശിക്ഷണം നല്കുന്നു. കുട്ടികള് നമ്പര്വൈസ് അല്ലേ. ആര് എത്രത്തോളം പഠിക്കുന്നുവൊ, നല്ല കുട്ടികള് മാതാപിതാവിന്റെ ആജ്ഞയെ പാലിക്കുന്നവരായിരിക്കും. നിങ്ങള്ക്ക് പരിധിയില്ലാത്ത അച്ഛനെ ലഭിച്ചു അതിനാല് എത്ര ആജ്ഞാകാരിയാകണം. ബാബയുടെ പേര് തന്നെ മംഗളകാരിയെന്നാണ്. നരകത്തെ സ്വര്ഗ്ഗമാക്കുന്നു. നിങ്ങള് സ്വര്ഗ്ഗത്തിലേക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പ് ചെയ്തു കൊണ്ടിരിക്കുകയാണ്. എത്രത്തോളം ശ്രീമത്തനുസരിച്ച് നടക്കുന്നുവൊ, സര്വ്വരോടുമുള്ള മമത്വത്തെയില്ലാതാക്കണം. കുട്ടികള് ചോദിക്കുന്നു- ബാബ എങ്ങനെയില്ലാതാക്കാം? ബാബ പറയുന്നു- എന്നെ ട്രസ്റ്റിയാക്കൂ, എന്നിട്ട് നിര്ദ്ദേശം സ്വീകരിക്കൂ- ഇന്ന പരിതസ്ഥിതിയില് എന്ത് ചെയ്യണം എന്ന്.! ബാബ പറയുന്നു ഉപേക്ഷിക്കുന്നുവെങ്കില് അത് സന്യാസിമാരുടേത് പോലെയായി തീരും. കുടുംബത്തെ സന്യസിക്കരുത്. പഴയ ലോകത്തിന്റെ സന്യാസമാണ് ബാബ ചെയ്യിക്കുന്നത്. അവര് വീടും കുടുംബവും ഉപേക്ഷിക്കുന്നു, വളരെ നഷ്ടം വരുത്തുന്നു. എന്നാലും പവിത്രമായി ജീവിക്കുന്നത് കൊണ്ട് അവര് നമ്മെ സഹായിക്കുന്നുണ്ട്. അല്ലാതെ ഗുരുവായി അവര്ക്ക് ആരുടെയും ഗതി സത്ഗതി ചെയ്യാന് സാധിക്കില്ല. കേവലം പുരുഷന്മാരെ മാത്രമാണ് പവിത്രമാക്കുന്നത്. ബാബ രണ്ട് പേരെയും പതിതമാകുന്നതില് നിന്നും രക്ഷിക്കുന്നു. ബാബ ശിക്ഷണം നല്കുന്നു, നിങ്ങള് പവിത്രമായി കാണിക്കുകയാണെങ്കില് പവിത്രമായ ലോകത്തിന്റെ അധികാരിയാകാം. സ്വര്ഗ്ഗത്തില് സര്വ്വരും സുഖിയായിരിക്കും. നല്ല രീതിയില് പുരുഷാര്ത്ഥം ചെയ്ത് ബാബയെ തന്റെ കുട്ടിയാക്കുകയാണെങ്കില് ബാബ സമ്പത്ത് നല്കും. ആര് എത്രത്തോളം ബാബയ്ക്ക് നല്കുന്നുവൊ അത്രയും ബാബയും പ്രതിഫലമായി നല്കും. എന്നാല് സ്വര്ഗ്ഗത്തിലാണ് നല്കുന്നത്, ഇവിടെയല്ല. എനിക്ക് നിങ്ങള് എന്താണൊ നല്കുന്നത് അത് ഞാന് നിങ്ങള്ക്ക് വേണ്ടി തന്നെ ഉപയോഗിക്കുന്നു. ഞാന് വിശ്വത്തിന്റെ അധികാരിയാകുന്നില്ല, നിങ്ങളാണ് ആകുന്നത്. നിങ്ങള്ക്ക് വേണ്ടിയാണ് ഈ കെട്ടിടങ്ങളെല്ലാം ഉണ്ടാക്കുന്നത്. ഇത് പ്രദര്ശനിയാണ്. അതും കുട്ടികളുടെ സേവനമാണ്, വീണ്ടും നിങ്ങളെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കുന്നു. എത്ര ആഗ്രഹിക്കുന്നുവൊ അത്രയും എന്നില് നിന്നും എടുക്കൂ. എന്നെ അവകാശിയാക്കുകയോ ആക്കാതിരിക്കുകയോ ചെയ്യൂ. തന്റെ കുട്ടികളുമൊത്ത് സുഖമായിട്ടിരിക്കൂ, ബാക്കി പവിത്രമാകൂ, ഒരേയൊരു ബാബയെ ഓര്മ്മിക്കൂ എങ്കില് അന്തിമ നിമിഷത്തിലും ബാബയുടെ സ്മൃതിയില് പോകാന് സാധിക്കും. ബാക്കി അസത്യമായ മന്ത്രങ്ങളൊന്നും ഉപയോഗപ്പെടില്ല. ഞാന് നിങ്ങള്ക്ക് മംഗളകാരിയായ മന്ത്രം നല്കുന്നു- ബാബയെയും സമ്പത്തിനെയും ഓര്മ്മിക്കൂ. കുട്ടി ജനിച്ചുവെങ്കില് അതിന് സമ്പത്ത് ലഭിക്കുക തന്നെ വേണം. നിങ്ങള്ക്കറിയാം നമ്മള് ശിവബാബയുടേതായിരുന്നു, സ്വര്ഗ്ഗത്തില് രാജ്യം ഭരിച്ചു, പിന്നീട് മായ നിങ്ങളെ തോല്പ്പിച്ചു. ഇപ്പോള് ബാബ പറയുന്നു- എന്നെ ഓര്മ്മിക്കൂ. എന്റേതാകൂ, എന്റേതാകുന്നതിലൂടെ നിങ്ങള്ക്ക് എത്ര നേട്ടമാണുണ്ടാകുന്നത്. ഗുരുക്കന്മാരോടുള്ള സംബന്ധത്തെ വേര്പ്പെടുത്തൂ. ഞാന് ഈ കര്മ്മേന്ദ്രിയങ്ങളിലൂടെ ആത്മാക്കളോടാണ് സംസാരിക്കുന്നത്. ബാബയും ബ്രഹ്മാവിലാണ് പ്രവേശിക്കുന്നത്. ബ്രാഹ്മണരെ കഴിപ്പിക്കുമ്പോള് ഇങ്ങനെ മനസ്സിലാക്കുന്നു- എന്റെ പതിയുടെ ആത്മാവ് പ്രവേശിച്ചുവെന്ന്. ശരീരത്തിന് പ്രവേശിക്കാന് സാധിക്കില്ല. ബാബയ്ക്ക് സ്വന്തം ശരീരമില്ല, അതിനാല് എന്നെ അശരീരിയെന്നു പറയുന്നു. നിങ്ങളും അശരീരിയാകൂ. ദേഹ അഹങ്കാരത്തെയും ഉപേക്ഷിക്കൂ. മുഴുവന് കല്പവും നിങ്ങള് ദേഹാഭിമാനത്തിലായിരുന്നു, സത്യയുഗത്തില് ആത്മാഭിമാനിയായിരുന്നു. പിന്നീട് ദേഹാഭിമാനിയായപ്പോള് ആത്മാവിനെ കുറിച്ചുള്ള ജ്ഞാനവും മറന്നു പോയി. ആദ്യം സന്തോഷത്തോടെ ശരീരം എടുക്കുകയും ഉപേക്ഷിക്കുകയുമായിരുന്നു, അപ്പോള് നിങ്ങള്ക്ക് എന്ത് നഷ്ടപ്പെടാനാണ്. ആത്മാവിന് അവിനാശി പാര്ട്ട് ലഭിച്ചിട്ടുണ്ട്. സ്വര്ഗ്ഗത്തില് കരച്ചിലിന്റെ പേരെയില്ല. ഇപ്പോള് നിങ്ങള് 63 ജന്മം ദുഃഖം അനുഭവിച്ച് അനുഭവിച്ച് തീര്ത്തും തമോപ്രധാനമായി തീര്ന്നു. ഇപ്പോള് വീണ്ടും സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കൂ, ബാബയെ ഓര്മ്മിക്കൂ. മറ്റെവിടെയെങ്കിലും പോയാല് -ഇന്ന സന്യാസി വേദ ശാസ്ത്രങ്ങള് കേള്പ്പിക്കുന്നുവെന്ന് മനസ്സിലാക്കുന്നു. ഇവിടെ നിരാകാരനായ പരമാത്മാവ് ഒരു ശാസ്ത്രവും പഠിക്കുന്നില്ല. ബാബ സര്വ്വ വേദ ശാസ്ത്രങ്ങളുടെയും സാരം കേള്പ്പിക്കുന്നവനാണ്. ശാസ്ത്രം പഠിച്ച് പഠിച്ച് നിങ്ങള് പതിതമായി, അപ്പോഴാണ് വിളിക്കുന്നത്- ഹേ സത്ഗതിദാതാവേ, മുക്തേശ്വരാ, പാപകടേശ്വരാ വരൂ. ശരി- ബാബ വന്നിരിക്കുന്നു. പറയുന്നു- നിങ്ങള് എന്റെ നിര്ദ്ദേശമനുസരിച്ച് നടക്കൂവെങ്കില് ഉയര്ന്ന പദവി പ്രാപ്തമാക്കാം. ഇതാണ് ഏറ്റവും ശ്രേഷ്ഠമായ നിര്ദ്ദേശം. ബാബയാണ് ശ്രീ ശ്രീ, വന്ന് ഭ്രഷ്ഠാചാരിയില് നിന്നും ശ്രേഷ്ഠാചാരിയാക്കുന്നു. നിങ്ങള്ക്കറിയാം ഓരോരുത്തര്ക്കും അവരവരുടേതായ പാര്ട്ട് ലഭിച്ചിട്ടുണ്ട്. ചക്രം കറങ്ങികൊണ്ടേയിരിക്കുന്നു. ആത്മാവ് നശിക്കുന്നുമില്ല, ആത്മാവിന്റെ പാര്ട്ടും ഇല്ലാതാകുന്നുമില്ല. ഇത് ഉണ്ടായതും ഉണ്ടാക്കപ്പെട്ടിട്ടുള്ളതുമായ കളിയാണ്, ഇതില് നിന്നും ആര്ക്കും വിട്ടു നില്ക്കാന് സാധിക്കില്ല. ബാബ പറയുന്നു- ഞാനും പതിത ശരീരത്തില് വന്ന് നിങ്ങളുടെ സേവനം ചെയ്യുന്നു. ഞാന് നിങ്ങള്ക്ക് സ്വര്ഗ്ഗത്തിന്റെ സുഖം നല്കുന്നു. നിങ്ങള് പിന്നീട് രത്നങ്ങളുടെയും വജ്രങ്ങളുടെയും ക്ഷേത്രങ്ങള് പണിയുന്നു, അതില് എന്നെ പ്രതിഷ്ഠിക്കുന്നു. ഇപ്പോള് നിങ്ങളെ വിശ്വത്തിന്റെ അധികാരിയാക്കാന് വേണ്ടി വന്നിരിക്കുന്നു അപ്പോള് ആരും എന്നെ തിരിച്ചറിയുന്നില്ല. എന്നോട് വിട പറഞ്ഞു പോകുന്നു. നിങ്ങള് സര്വ്വര്ക്കും ബാബയുടെ പരിചയം നല്കണം. ബാബ എങ്ങനെ സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നു, എത്ര സഹജമായ കാര്യമാണ്. മായ വരും, നിങ്ങളുടെ കര്ത്തവ്യമാണ് മായയെ ഓടിക്കുക. ശിവബാബയുടേതല്ലാതെ മറ്റാരുടെയും ഓര്മ്മ വരരുത്. ഒരു നിമിഷം, അര നിമിഷം…ഓര്മ്മിക്കുന്നതിന് അഭ്യസിക്കൂ. അപ്പോള് അന്തിമ നിമിഷത്തിലും ബാബയുടെ ഓര്മ്മ നിലനില്ക്കും. ബുദ്ധി എവിടെയെങ്കിലും കുടുങ്ങുകയാണെങ്കില് നിറയെ ശിക്ഷകള് അനുഭവിക്കേണ്ടി വരും. ഏതു പോലെ കാശിയില് ശിക്ഷ ഏറ്റുവാങ്ങി അനുഭവിക്കുന്നു, അതിനെ ജീവഹത്യ എന്നു പറയുന്നു. ആത്മാവ് തന്റെ ശരീരത്തിന്റെ ഹത്യ ചെയ്യുന്നു. ബാക്കി ആത്മാവിന്റെ ഹത്യ സംഭവിക്കുന്നില്ല. ആത്മാവ് അമരനാണ്. ഇതെല്ലാം ധാരണ ചെയ്ത് ബാബയുടെ ഓര്മ്മയിലിരിക്കണം, സര്വ്വരോടുള്ള മമത്വത്തെയില്ലാതാക്കണം. ഇത് പഴയ ശരീരമാണ്, സാക്ഷിയായിട്ടിരിക്കണം. ഇപ്പോള് തിരികെ പോകണം. ഇവിടെ യാതൊരു ആനന്ദവുമില്ല. ഭൂമികുലുക്കത്തില് സര്വ്വരും മരിക്കും. മരിക്കുന്നതിനു മുമ്പ് തന്റെ അവസ്ഥയെ ശ്രേഷ്ഠമാക്കണം.
നിങ്ങള് സര്വ്വരും ശിവശക്തികളാണ്. സത്രീയും, പുരുഷനും രണ്ടുപേരും ശിവബാബയില് നിന്നും ശക്തിയെടുക്കുന്നതിനുള്ള പരിശ്രമം ചെയ്യുന്നു. മാതാക്കള്ക്ക് കൂടുതല് ബഹുമാനം നല്കുന്നു. നിങ്ങള് സര്വ്വരും കന്യകമാരാണ്. കന്യകമാരെയും അധര്കുമാരിമാരെയും ബ്രഹ്മാകുമാരിമാരെന്നു പറയുന്നു. അവര് നിര്വ്വികാരിയായി ജീവിക്കുന്നു. ഭീഷ്മപിതാമഹന് വളരെ മഹിമയുണ്ട്. എത്രയോ പേര് ചെറുപ്പം മുതലേ ബ്രഹ്മചാരിയായി ജീവിക്കുന്നു. 5000 വര്ഷങ്ങള്ക്കു മുമ്പ് ചെയ്ത കാര്യങ്ങള് ബാബ ഇപ്പോള് വീണ്ടും ചെയ്തു കൊണ്ടിരിക്കുന്നു. ഈ ക്ഷേത്രങ്ങളെല്ലാം തകര്ന്നു പോകും പിന്നീട് ഭക്തി മാര്ഗ്ഗത്തില് വീണ്ടും ഉണ്ടാകും. ഇതല്ലാം ധാരണ ചെയ്യേണ്ട കാര്യങ്ങളാണ്. ഇത് സ്വയത്തോട് സംസാരിക്കണം. ഇതിനെയാണ് വിചാര സാഗരമഥനം എന്നു പറയുന്നത്. ഭഗവാന്റെ വാക്കുകളാണ്, നിങ്ങളെ നരനില് നിന്നും നാരായണനാക്കുന്നു. മനുഷ്യര്ക്കാര്ക്കും ഈ ജ്ഞാനം നല്കാന് സാധിക്കില്ല. ബ്രഹ്മാവിന്റെ ആത്മാവും കേട്ടുകൊണ്ടിരിക്കുന്നു. ഇത് അടിക്കടി നിങ്ങള് മറന്നു പോകുന്നു. ആമയുടെ, ഭ്രമരി വണ്ടിന്റെ ഉദാഹരണവും നിങ്ങളുടേതാണ്. ബാബയുടെ പരിചയം സര്വ്വര്ക്കും നല്കണം. കര്ത്തവ്യം മനസ്സിലാക്കാതെ ശിവന്റെ പൂജ ചെയ്യുക, ഇതൊന്നും അര്ത്ഥമില്ലാത്തതാണ്. നമ്മളും പൂജ ചെയ്തിരുന്നു, എന്നാല് ഇപ്പോള് മനസ്സിലാക്കുന്നുണ്ട്. ശിവബാബ നമ്മെ മനുഷ്യനില് നിന്നും ദേവതയാക്കി കൊണ്ടിരിക്കുന്നു. ബാബ പറയുന്നു- നിങ്ങള് കക്കയ്ക്ക് (വിനാശിധനം)പിന്നാലെ പോയി എന്തിന് തലയിട്ടടിക്കുന്നു? ഇതെല്ലാം ഭസ്മമാകണം. മക്കളും പേരക്കുട്ടികളൊന്നും അവശേഷിക്കില്ല. സര്വ്വരും മരിക്കും. നിങ്ങള് മംഗളകാരി ബാബയുടെ കുട്ടികളാണ്, സര്വ്വരുടെയും മംഗളം ചെയ്യുന്നവരാണ്. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബയെ തന്റെ ട്രസ്റ്റിയാക്കി, സര്വ്വരോടുമുള്ള മമത്വത്തെ ഇല്ലാതാക്കണം. പരിധിയില്ലാത്ത ബാബയുടെ ആജ്ഞാകാരിയാകണം.
2) ധര്മ്മരാജന്റെ കടുത്ത ശിക്ഷകളില് നിന്നും മുക്തമാകുന്നതിന് അന്തിമ നിമിഷത്തില് ഒരേയോരു ബാബയുടേതല്ലാതെ മറ്റാരുടെയും ഓര്മ്മ വരാത്ത രീതിയില് തന്റെ അവസ്ഥയെ ശ്രേഷ്ഠമാക്കണം. ബുദ്ധി എവിടെയും കുടുങ്ങരുത്.
വരദാനം:-
ഏതുപോലെയാണോ സേവനത്തില് വളരെ മുന്നേറിക്കൊണ്ടിരിക്കുന്നത് അതുപോലെ സ്വ ഉന്നതിയിലും പൂര്ണ്ണമായ ശ്രദ്ധ ഉണ്ടായിരിക്കണം. ആര്ക്കാണോ ഈ സന്തുലനം വയ്ക്കാന് അറിയുന്നത് അവര് സദാ ആശിര്വ്വാദങ്ങള് നേടുകയും നല്കുകയും ചെയ്യുന്നു. സന്തുലനത്തിന്റെ പ്രാപ്തി തന്നെ ആശീര്വ്വാദമാണ്. സന്തുലനം വയ്ക്കുന്നവര്ക്ക് ആശീര്വ്വാദം ലഭിക്കാതിരിക്കുക – ഇങ്ങനെ സംഭവിക്കില്ല. മാതാ-പിതാവിന്റെയും പരിവാരത്തിന്റെയും ആശീര്വ്വാദങ്ങളിലൂടെ സദാ മുന്നേറിക്കൊണ്ടിരിക്കൂ. ഈ ആശീര്വ്വാദങ്ങള് തന്നെയാണ് പാലന. കേവലം ആശീര്വ്വാദങ്ങള് നേടിക്കൊണ്ട് പോകൂ എല്ലാവര്ക്കും ആശര്വ്വാദങ്ങള് നല്കിക്കൊണ്ട് പോകൂ എങ്കില് സഹജമായും സഫലതാമൂര്ത്തിയാകും.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!