14 September 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

September 13, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - തന്റെ സത്യ-സത്യമായ ചാര്ട്ട് വെയ്ക്കൂ എന്നാല് അവസ്ഥ അചഞ്ചലമായിരിക്കും, ചാര്ട്ട് വെക്കുന്നതിലൂടെ മംഗളമുണ്ടായിക്കൊണ്ടേയിരിക്കും.

ചോദ്യം: -

ഏതൊരു സ്മൃതിയാണ് പഴയ ലോകത്തില് നിന്നും തികച്ചും സഹജമായി മാറ്റി നിര്ത്തുന്നത്?

ഉത്തരം:-

നമ്മള് കല്പ-കല്പം ബാബയില് നിന്നും പരിധിയില്ലാത്ത സമ്പത്തെടുക്കുകയാണ് എന്ന സ്മൃതിയുണ്ടായിരിക്കണം. ഇപ്പോള് വീണ്ടും നമ്മള് സമ്പത്തെടുക്കുന്നതിനുവേണ്ടി ശിവബാബയുടെ മടിത്തട്ട് സ്വീകരിച്ചിരിക്കുകയാണ്. ബാബ നമ്മളെ ദത്തെടുത്തിരിക്കുകയാണ്, അതിനാല് നമ്മള് സത്യ-സത്യമായ ബ്രാഹ്മണരായി മാറിക്കഴിഞ്ഞു. ശിവബാബ നമുക്ക് ഗീത കേള്പ്പിക്കുകയാണ്. ഈ സ്മൃതി പഴയ ലോകത്തില് നിന്നും നമ്മളെ മാറ്റി നിര്ത്തും.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓം ശാന്തി. നിങ്ങള് കുട്ടികള് ഇവിടെ ശിവബാബയുടെ ഓര്മ്മയിലാണ് ഇരിക്കുന്നത്. അതിനാല് നിങ്ങള്ക്കറിയാം ബാബ നമ്മളെ വീണ്ടും സുഖധാമത്തിന്റെ അധികാരിയാക്കി മാറ്റുകയാണെന്ന്. ഇവിടെ ഇരിക്കുമ്പോള് കുട്ടികള്ക്ക് ഖജനാവുകള് ലഭിക്കുന്നതു കാരണം, കുട്ടികളുടെ ബുദ്ധിയില് എത്ര സന്തോഷമുണ്ടായിരിക്കണം. അനേകപ്രകാരത്തിലുള്ള കോളേജുകളിലും, സര്വ്വകലാശാലകളിലും ആരുടെ ബുദ്ധിയിലും ഈ കാര്യങ്ങളില്ല. ബാബ നമ്മളെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുകയാണെന്ന് നിങ്ങള്ക്കറിയാം. ഈ സന്തോഷമുണ്ടായിരിക്കണമല്ലോ. ഈ സമയം മറ്റെല്ലാ ചിന്തകളെയും മാറ്റി ഒരു ബാബയെ മാത്രം ഓര്മ്മിക്കണം. ഇപ്പോള് നമ്മള് സുഖധാമത്തിന്റെ അധികാരിയായി മാറുകയാണെന്ന ലഹരി ഇവിടെ ഇരിക്കുമ്പോള് ബുദ്ധിയിലുണ്ടായിരിക്കണം. നമ്മള് കല്പ-കല്പം സുഖവും-ശാന്തിയുടെയും സമ്പത്തെടുക്കുന്നു. മനുഷ്യര്ക്ക് ഒന്നും അറിയില്ല. ഒരുപാട് മനുഷ്യര് കല്പം മുമ്പും അജ്ഞതയുടെ അന്ധകാരത്തില് കുംഭകര്ണ്ണ നിദ്രയില് ഉറങ്ങി ഇല്ലാതായിരുന്നു. വീണ്ടും ഇങ്ങനെ തന്നെ സംഭവിക്കും. നമ്മളെ അച്ഛനാണ് ദത്തെടുത്തിരിക്കുന്നതെന്ന് കുട്ടികള്ക്കറിയാം നമ്മള് ശിവബാബയുടെ ധര്മ്മമാകുന്ന മടിതട്ട് സ്വീകരിച്ചിക്കുകയാണ്. ശിവബാബ ഇപ്പോള് ആദി സനാതന ദേവീ-ദേവത ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുകയാണ്. ഇപ്പോള് നമ്മള് ബ്രാഹ്മണരാണ്. നമ്മള് സത്യ-സത്യമായ ഗീതയുടെ പാഠം പഠിക്കുകയാണ്. നമ്മള് വീണ്ടും ശിവബാബയില് നിന്നും രാജയോഗത്താലും ജ്ഞാന ബലത്തിലൂടെയും സമ്പത്തെടുക്കുകയാണ്. ഇങ്ങനെയുള്ള ചിന്തകളെല്ലാം ഉണ്ടാകണം. ബാബയും വന്ന് സന്തോഷത്തിന്റെ കാര്യമല്ലേ കേള്പ്പിക്കുന്നത്. ബാബക്കറിയാം കുട്ടികള് കാമമാകുന്ന ചിതയിലിരുന്ന് കറുത്ത് ഭസ്മമായിരിക്കുകയാണ്. അതുകൊണ്ടാണ് അമരലോകത്തില് നിന്നും മൃത്യുലോകത്തിലേക്ക് വരുന്നത്. എന്നാല് നിങ്ങള് പറയുന്നു-നമ്മള് മൃത്യുലോകത്തില് നിന്നും അമരലോകത്തിലേക്ക് പോവുകയാണെന്ന്. ബാബ പറയുന്നു- എല്ലാവരും മരിച്ചുകിടക്കുന്ന മൃത്യുലോകത്തിലേക്ക് വന്ന് അമരലോകത്തിലേക്ക് കൊണ്ടുപോകുന്നു. ശാസ്ത്രങ്ങളില് എന്തെല്ലാമാണ് എഴുതിയിട്ടുള്ളത്. ഈശ്വരന് സര്വ്വശക്തിവാനാണ്, എന്തും ചെയ്യാന് സാധിക്കും എന്നെല്ലാം. എന്നാല് കുട്ടികള്ക്കറിയാം,ഈശ്വരനെ വിളിക്കുന്നത്-അല്ലയോ പതി-പാവനനായ ബാബാ വരൂ, വന്ന് നമ്മളെ പാവനമാക്കി മാറ്റൂ എന്ന് പറഞ്ഞാണ്. ദുഃഖത്തെ ഹരിച്ച് സുഖം നല്കൂ, ഇതില് ഒരു മായാജാലത്തിന്റെയും കാര്യമില്ല. ബാബ വരുന്നത് മുള്ളുകളെ പുഷ്പമാക്കി മാറ്റാനാണ്.

നമ്മള് തന്നെയായിരുന്നു സുഖധാമത്തിലെ സതോപ്രധാനമായ ദേവതകള്. ഓരോരുത്തര്ക്കും സതോപ്രധാത്തില് നിന്നും തമോപ്രധാനത്തിലേക്ക് വരുക തന്നെ വേണം. കുട്ടികള്ക്ക് ഇവിടെ ഇരിക്കുമ്പോള് ഒന്നു കൂടി സന്തോഷമുണ്ടായിരിക്കണം. ഓര്മ്മയുണ്ടായിരിക്കണം. മുഴുവന് ലോകവും ഓര്മ്മിക്കുന്നത് ബാബയെയാണ്-അല്ലയോ മുക്തിദാതാവേ, വഴികാട്ടി, അല്ലയോ പതിത-പാവനാ വരൂ എന്ന്. രാവണരാജ്യത്തിലിരിക്കുമ്പോഴാണ് വിളിക്കുന്നത്. സത്യയുഗത്തില് വിളിക്കില്ല. ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കേണ്ടതാണ്. ഇത് ആരാണ് കേള്പ്പിച്ചത്? ബാബയുടെയും മഹിമ ചെയ്യുന്നു,ടീച്ചറിന്റെയും, സത്ഗുരുവിന്റെയും മഹിമ ചെയ്യുന്നു-മൂന്നു പേരും ഒന്നാണ് എന്ന് നിങ്ങളുടെ ബുദ്ധിയിലുണ്ട്. ബാബ അച്ഛനും ടീച്ചറും സത്ഗുരുവുമാണ്. ശിവബാബയുടെ ജോലി തന്നെ പതിതരെ പാവനമാക്കി മാറ്റുകയാണ്. പതിതര് തീര്ച്ചയായും ദുഃഖികളായിരിക്കും. സതോപ്രധാനമായവര് സുഖികളും, തമോപ്രധാനമായവര് ദുഃഖികളുമായിരിക്കും. ദേവതകളുടെ സ്വഭാവം എത്ര സതോഗുണിയാണ്. ഈ കലിയുഗീ ലോകത്തില് എല്ലാ മനുഷ്യരുടെയും സ്വഭാവം തമോഗുണിയാണ്. ബാക്കി, ശരിയാണ്, എല്ലാ മനുഷ്യരും സംഖ്യാക്രമമനുസരിച്ച് നല്ലതും മോശവുമായിരിക്കും. ഇവര് മോശമാണ് എന്ന് സത്യയുഗത്തില് ഒരിക്കലും പറയില്ല. ഇവര് ഇങ്ങനെയാണ്. സത്യയുഗത്തില് മോശമായ ലക്ഷണമുള്ളവര് ആരുമില്ല. സത്യയുഗത്തില് ദൈവീക സമ്പ്രദായമാണ്. എന്നാല് അവിടെ ധനവാന്മാരും പാവപ്പെട്ടവരുമുണ്ടായിരിക്കും. പക്ഷെ, സത്യയുഗത്തില് നല്ലതും മോശവുമായ ഗുണമുള്ളവരെ താരതമ്യപ്പെടുത്താന് സാധിക്കില്ല. എല്ലാവരും സുഖികളായിരിക്കും. ദുഃഖത്തിന്റെ കാര്യമേയില്ല. പേര് തന്നെ സുഖധാമമെന്നാണ്. അതിനാല് കുട്ടികള്ക്ക് ബാബയില് നിന്നും മുഴുവന് സമ്പത്തുമെടുക്കാനുള്ള പുരുഷാര്ത്ഥവും ചെയ്യണം. സ്വയത്തിന്റെ ചിത്രവും, ലക്ഷ്മീ-നാരായണന്റെ ചിത്രവും വെക്കാന് സാധിക്കും. ഇവരെ ആരെങ്കിലും പഠിപ്പിക്കുന്നുണ്ടായിരിക്കും എന്ന് പറയും. ഇത് ഭഗവാന്റെ വാക്കുകളല്ലേ. ഭഗവാന് തന്റെതായ ശരീരമില്ല. ബാബ വന്ന് ശരീരം ദത്തെടുക്കുകയാണ്. ഭാഗീരഥനെന്ന് പാടപ്പെട്ടിട്ടുണ്ടെങ്കില് തീര്ച്ചയായും രഥത്തിലാണ് വിരാജിക്കുന്നത്. കാളയില് വരില്ലല്ലോ. ശിവനെയും ശങ്കരനെയും ഒരുമിച്ച് കാണിച്ചതുകൊണ്ടാണ് കാളയെ കാണിക്കുന്നത്. അതിനാല് ബാബ പറയുന്നു- നിങ്ങള് ബാബയുടെതായി മാറി എങ്കില് എത്ര സന്തോഷമുണ്ടായിരിക്കണം. ബാബയും പറയുന്നു-നിങ്ങളും എന്റെതാണ്. ബാബക്ക് പദവി പ്രാപ്തമാക്കുന്നതിന്റെ സന്തോഷമില്ല. ടീച്ചര് ടീച്ചറാണ്, അതുകൊണ്ട് പഠിപ്പിക്കണം. ബാബ പറയുന്നു- കുട്ടികളെ ഞാന് സുഖത്തിന്റെ സാഗരനാണ്. ബാബ നിങ്ങളെ ദത്തെടുത്തതു മുതല് നിങ്ങള്ക്ക് അതീന്ദ്രിയ സുഖത്തിന്റെ അനുഭവമുണ്ടാകുന്നു. വ്യത്യസ്ത പ്രകാരത്തില് ദത്തെടുക്കുന്നുണ്ട്. പുരുഷനും കന്യകയെ ദത്തെടുക്കുന്നു. ഇത് എന്റെ പതിയാണെന്ന് കന്യക മനസ്സിലാക്കുന്നു. ഇപ്പോള് നിങ്ങള് മനസ്സിലാക്കന്നു-ശിവബാബ നമ്മളെ ദത്തെടുത്തുകഴിഞ്ഞു എന്ന്. ലോകത്തിലാരും ഈ കാര്യങ്ങളെ മനസ്സിലാക്കുന്നില്ല. മനുഷ്യര് പരസപരം കാമമാകുന്ന വികാരത്തിലൂടെയാണ് ദത്തെടുക്കുന്നത്. ഉദാഹരണത്തിന് ഏതെങ്കിലും രാജാക്കന്മാര് കുട്ടികളെ ദത്തെടുക്കുന്നത് സുഖത്തിനുവേണ്ടിയാണ്. എന്നാല് അത് അല്പകാലത്തേക്കുള്ള സുഖമാണ്. സന്യാസിമാരും ദത്തെടുക്കാറില്ലേ. ദത്തെടുക്കപ്പെട്ട ശിഷ്യര് പറയും-ഇവര് നമ്മുടെ ഗുരുവാണെന്ന്. ഗുരു പറയും-ഇവര് നമ്മുടെ അനുയായികളാണെന്ന്. എത്ര തരത്തിലുള്ള ദത്തെടുക്കലാണ്. അച്ഛന് കുട്ടിയെ ദത്തെടുക്കുന്നു. അവര്ക്ക് ആദ്യം സുഖമാണ് കൊടുക്കുന്നത്. എന്നാല് വിവാഹം കഴിപ്പിച്ചതിനുശേഷം ദുഃഖമാണ് നല്കുന്നത്. ഗുരുവിന്റെ ത്തെടുക്കല് എത്ര ഒന്നാന്തരമാണ്. ഇവിടെ ഈശ്വരന് ദത്തെടുക്കുന്നത് ആത്മാക്കളെ തന്റെതാക്കി മാറ്റാനാണ്. ഇപ്പോള് നിങ്ങള് കുട്ടികള് എല്ലാവരും ദത്തെടുക്കുന്നത് കണ്ടുകഴിഞ്ഞു. സന്യാസിമാരുണ്ടായിട്ടു പോലും പാടിക്കൊണ്ടിരിക്കുന്നു-അല്ലയോ പതിത-പാവനാ വരൂ, വന്ന് നമ്മളെ ദത്തെടുത്ത് പാവനമാക്കി മാറ്റൂ. എല്ലാവരും സഹോദരന്മാരാണ്. പക്ഷെ ആദ്യം തന്റെതാക്കി മാറ്റണം. പറയുന്നു- നമ്മള് ദുഃഖികളായി മാറിക്കഴിഞ്ഞു. രാവണരാജ്യത്തിന്റെയും അര്ത്ഥം മനസ്സിലാക്കുന്നില്ല. രാവണന്റെ കോലമുണ്ടാക്കി കത്തിച്ചുകൊണ്ടേയിരിക്കുന്നു. ആരെങ്കിലും ദുഃഖിപ്പിക്കുമ്പോള് ഇവര്ക്കെതിരെ കേസെടുക്കണമെന്ന് മനസ്സിലാക്കുന്നു. എന്നാല് ഈ രാവണന് എപ്പോള് മുതലാണ് ശത്രുവായി മാറിയത്? അവസാനം ഈ ശത്രു മരിക്കുമോ അതോ ഇല്ലയോ? നിങ്ങള്ക്ക് മാത്രമെ ഈ ശത്രുവിനെക്കുറിച്ച് അറിയുകയുള്ളൂ. ഈ ശത്രുവിന്റെ മേലെ വിജയം പ്രാപ്തമാക്കാനാണ് നിങ്ങളെ ബാബ ദത്തെടുക്കുന്നത്. വിനാശമുണ്ടാകണമെന്നും നിങ്ങള് കുട്ടികള്ക്കറിയാം. അതിനുവേണ്ടി അറ്റോമിക് ബോംബുകളും തയ്യാറായിക്കഴിഞ്ഞു. ഈ ജ്ഞാന യജ്ഞത്തില് നിന്നാണ് വിനാശത്തിന്റെ ജ്വാല പ്രജ്വലിതമാകുന്നത്. രാവണന്റെ മേല് വിജയം പ്രാപ്തമാക്കി നമ്മള് പുതിയ സൃഷ്ടിയില് രാജ്യം ഭരിക്കും എന്നറിയാം. ബാക്കിയെല്ലാം പാവകളിയാണ്. രാവണനാകുന്ന പാവ ഒരുപാട് ചിലവു ചെയ്യിപ്പിക്കുന്നു. മനുഷ്യര് ഒരുപാട് പൈസ വെറുതെ പാഴാക്കി കളയുന്നു. എത്ര രാത്രിയും പകലിന്റെയും വ്യത്യാസമാണ്. അവര് അലയുന്നവരും ദുഃഖികളുമായിരിക്കും,അവിടെയുമിവിടെയും എല്ലാം അലഞ്ഞുകൊണ്ടേയിരിക്കും. നമ്മള് ഇപ്പോള് ശ്രീമതമനുസരിച്ച് ശ്രേഷ്ഠാചാരികളും സത്യയുഗീ സ്വരാജ്യാധികാരിയുമായി മാറുകയാണ്. ശ്രേഷ്ഠത്തിലും വെച്ച് ശ്രേഷ്ഠമായ സത്യയുഗം സ്ഥാപിക്കുന്ന ശിവബാബ നമ്മളെ ശ്രേഷ്ഠമായ ദേവതയും വിശ്വത്തിന്റെ അധികാരിയുമാക്കി മാറ്റുകയാണ്. ശ്രേഷ്ഠത്തിലും വെച്ച് ശ്രേഷ്ഠമായ ശിവബാബ നമ്മളേയും ശ്രേഷ്ഠമാക്കി മാറ്റുകയാണ്. ശ്രേഷ്ഠത്തിലും വെച്ച് ശ്രേഷ്ഠമെന്ന് ഒരു ബാബയെ മാത്രമാണ് പറയുന്നത്. ദേവതകളെ ശ്രീ എന്നാണ് പറയുന്നത് കാരണം അവരാണല്ലോ പുനര്ജന്മങ്ങളിലേക്ക് വരുന്നത്. വാസ്തവത്തില് ശ്രീ എന്ന് വികാരി രാജാക്കന്മാരെ പോലും പറയില്ല.

ഇപ്പോള് നിങ്ങളുടെ ബുദ്ധി എത്ര വിശാലമായിരിക്കണം. നമ്മള് ഈ പഠിപ്പിലൂടെ ഇരട്ട കിരീടധാരിയായി മാറുകയാണെന്നറിയാം. നമ്മളായിരുന്നു ഇരട്ട കിരീടധാരികള് എന്നാല് ഇപ്പോള് ഒരു കിരീടവുമില്ല. പതിതമല്ലേ. ഇവിടെ ആര്ക്കും പ്രകാശത്തിന്റെ കിരീടം നല്കാന് സാധിക്കില്ല. നിങ്ങള് തപസ്സിലിരിക്കുന്ന ചിത്രത്തില് പ്രകാശത്തിന്റെ കിരീടം കാണിക്കാന് സാധിക്കില്ല. നിങ്ങള്ക്ക് ഭാവിയിലാണ് ഇരട്ട കിരീടധാരികളായി മാറേണ്ടത്. നമ്മള് ബാബയില് നിന്നും ഇരട്ട കിരീടധാരി മഹാരാജാവും മഹാറാണിയുമായി മാറാനാണ് വന്നിരിക്കുന്നത് എന്ന് നിങ്ങള് കുട്ടികള്ക്കറിയാം. ഈ സന്തോഷമുണ്ടായിരിക്കണം. ശിവബാബയെ ഓര്മ്മിക്കുകയാണെങ്കില് പതിതത്തില് നിന്നും പാവനമായി മാറി സ്വര്ഗ്ഗത്തിന്റെ അധികാരികളായി മാറും. ഇതില് ബുദ്ധിമുട്ടിന്റെ കാര്യമൊന്നുമില്ല. ഇവിടെ ഇരിക്കുന്നത് നിങ്ങള് വിദ്യര്ത്ഥികളാണ്. പുറമെ മിത്ര സംബന്ധികളുടെയടുത്തെല്ലാം പോകുന്നതിലൂടെ വിദ്യാര്ത്ഥി ജീവിതത്തെക്കുറിച്ച് മറന്നുപോവുകയാണ്. പിന്നീട് ഓര്മ്മ വരുന്നത് മിത്ര-സംബന്ധികളാണ്. മായയുടെ ബലമുണ്ടല്ലോ. ഹോസ്റ്റലില് നല്ല രീതിയില് പഠിക്കാന് സാധിക്കും. പുറമെ വന്ന് പോകുന്നതിലൂടെ സംഗദോഷത്തില് മോശമായി പോകുന്നു. ഇവിടെ നിന്നും പുറത്തു പോകുന്നതിലൂടെ വിദ്യാര്ത്ഥി ജീവിതത്തിന്റെ ലഹരി തന്നെ ഇല്ലാതാകുന്നു. പഠിപ്പിക്കുന്ന ബ്രാഹ്മണിമാര്ക്കും ഇവിടെയുള്ള പോലത്തെ നല്ല ലഹരിയൊന്നും പുറത്ത് ഉണ്ടായിരിക്കില്ല. മധുബന് മുഖ്യ കാര്യാലയമാണ്. വിദ്യാര്ത്ഥി ടീച്ചറിന്റെ മുന്നിലായിരിക്കും. മറ്റൊരു ജോലിയുമില്ല. രാത്രിയും പകലും തമ്മിലുള്ള വ്യത്യാസമുണ്ട്. ചിലരാണെങ്കില് മുഴുവന് ദിവസത്തിലും ശിവബാബയെ അല്പം പോലും ഓര്മ്മിക്കുന്നില്ല. ശിവബാബയുടെ സഹയോഗികളായി മാറുന്നില്ല. ശിവബാബയുടെ കുട്ടിയായി മാറി എങ്കില് സേവനം ചെയ്യൂ. സേവനം ചെയ്യുന്നില്ല എങ്കില് കുപുത്രന്മാരാണ്. ബാബക്കറിയാമല്ലോ. ബാബയുടെ ഉത്തരവാദിത്വമാണ് പറയുക-എന്നെ ഓര്മ്മിക്കൂ എന്ന്. പിന്തുടരുകയാണെങ്കില് വളരെയധികം മംഗളമടങ്ങിയിട്ടുണ്ട്. വികാരി സംബന്ധങ്ങളെല്ലാം ഭ്രഷ്ടാചാരമാണ്. വികാരി സംബന്ധങ്ങളെല്ലാം ഉപേക്ഷിക്കൂ, അവരുടെ സംഗത്തില് ചേരരുത്. ബാബ എല്ലാവര്ക്കും മനസ്സിലാക്കിതരുന്നുണ്ട്, എന്നാല് ഭാഗ്യത്തിലും വേണമല്ലോ. ബാബ പറയുന്നു-ചാര്ട്ട് വെക്കുന്നതിലൂടെ ഒരുപാട് മംഗളമുണ്ടാകും. ചിലര് ഒരു മണിക്കൂര് പോലും ബുദ്ധിമുട്ടിയിട്ടാണ് ഇരിക്കുന്നത്. അവസാനം മാത്രമാണ് 8 മണിക്കൂര് വരെയെത്തുന്നത്. കര്മ്മയോഗിയാണല്ലോ. ചിലര്ക്ക് ഇടക്കിടക്ക് ഉന്മേഷം വരുമ്പോള് ചാര്ട്ട് എഴുതും. അത് നല്ലതാണ്. എത്രത്തോളം ബാബയെ ഓര്മ്മിക്കുവോ അത്രത്തോളം ലാഭം മാത്രമെയുള്ളൂ. പാടപ്പെട്ടിട്ടുണ്ട്-അവസാന സമയം ആരാണോ ഹരിയെ സ്മരിക്കുന്നത്….വല്-വല് എന്ന വാക്കിന്റെ അര്ത്ഥമെന്താണ്? നല്ല രീതിയില് ഓര്മ്മിക്കാത്തവരുടെ ജന്മ-ജന്മാന്തരങ്ങളുടെ ഭാരമെല്ലാം വീണ്ടും-വീണ്ടും ജന്മങ്ങളെടുത്ത് സാക്ഷാത്കാരം ചെയ്യിപ്പിച്ച് ശിക്ഷ നല്കും. കാശി കല്വട്ടില് പെട്ടെന്ന് തന്നെ പാപങ്ങളുടെ സാക്ഷാത്കാരമുണ്ടാകുന്നു. നമ്മള് പാപങ്ങളുടെ ശിക്ഷയാണ് അനുഭവിക്കുന്നതെന്ന അനുഭവമുണ്ടാകുന്നു. ഒരുപാട് അടികൊള്ളാന് പോവുകയാണ്. ബാബയുടെ സേവനത്തിന് വിഘ്നമിടുന്നവര് ഒരുപാട് ശിക്ഷകള്ക്ക് യോഗ്യരാണ്. ബാബയുടെ സേവനത്തില് വിഘ്നമിടുന്നു. ബാബയുടെ വലംകൈ ധര്മ്മരാജനാണ്. ബാബ പറയുന്നു- സ്വയത്തോട് പ്രതിജ്ഞ ചെയ്യൂ, കാരണം ബാബയുടെ ഓര്മ്മയിലൂടെ മാത്രമെ നിങ്ങള് പാവനമായി മാറുകയുള്ളൂ. ഇല്ലെങ്കില് ഇല്ല. ബാബ പ്രതിജ്ഞ ചെയ്യിപ്പിക്കുന്നു. ചെയ്യുകയോ ചെയ്യാതിരിക്കുകയോ നിങ്ങളുടെ ഇഷ്ടം. ചെയ്യുന്നവര്ക്ക് ലഭിക്കും. ഒരുപാട് പേര് പ്രതിജ്ഞ ചെയ്തതിനു ശേഷം മോശമായ ജോലികളെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു. ഭക്തിമാര്ഗ്ഗത്തില് പാടിക്കൊണ്ടിരിക്കുന്നു-എനിക്ക് ഒരു ബാബയല്ലാതെ മറ്റാരുമില്ല. എന്നാല് ആത്മാവ് എന്തുകൊണ്ടാണ് ഇങ്ങനെയെല്ലാം പാടി വന്നതെന്ന് ബുദ്ധിയില് വന്നുകഴിഞ്ഞു. മുഴുവന് ദിവസവും പാടിക്കൊണ്ടിരിക്കുന്നു- എന്റെ ഒരു ഗിരിധര ഗോപാലന് മാത്രം…..സംഗമയുഗത്തല് ബാബ വരുമ്പോഴാണ് തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോകുന്നത്. നിങ്ങള് കൃഷ്ണ പുരിയിലേക്ക് പോകാനാണല്ലോ പഠിക്കുന്നത്. രാജാക്കന്മാരുടെ കോളേജില് പഠിക്കുന്നത് രാജകുമാരനും രാജകുമാരിയുമാണ്. അത് പരിധിയുള്ള കാര്യമാണ്. ചിലപ്പോള് രോഗിയായി മാറുന്നു, മറ്റുചിലപ്പോള് മരിക്കുകയും ചെയ്യുന്നു. ഇത് രാജകുമാരനും രാജകുമാരിയുമായി മാറാന് ഈശ്വരനാല് സ്ഥാപിക്കപ്പെട്ട സര്വ്വകലാശാലയാണ്. രാജയോഗമല്ലേ. ഇതിലൂടെ നിങ്ങള് നരനില് നിന്നും നാരായണനായി മാറുകയാണ്. നിങ്ങള് ബാബയില് നിന്നും സമ്പത്തെടുത്ത് സത്യയുഗത്തിലെ രാജകുമാരനും രാജകുമാരിയുമായി മാറുന്നു. ബാബ എത്ര രസകരമായ കാര്യമാണ് കേള്പ്പിക്കുന്നത്. ഓര്മ്മയുണ്ടായിരിക്കണമല്ലോ. ചിലര് ഇവിടെ നിന്ന് പുറത്തു പോകുമ്പോള് തന്നെ കുടുങ്ങി പോകുന്നു. ബാബയേയും സംഖ്യാക്രമമനുസരിച്ചാണ് ഓര്മ്മിക്കുന്നത്. കൂടുതല് ഓര്മ്മിക്കുന്നവര് മറ്റുള്ളവരേയും നല്ല രീതിയില് ഓര്മ്മിപ്പിക്കുന്നു. എങ്ങനെ അനേകരുടെ മംഗളം ചെയ്യാമെന്ന് മാത്രം ബുദ്ധിയിലുണ്ടായിരിക്കണം. പുറമെയുള്ളവര് പ്രജകളില് ദാസ-ദാസിമാരും, ഇവിടെയുള്ളവര് രാജാക്കന്മാരില് ദാസ-ദാസിമാരുമായി മാറും. മുന്നോട്ട് പോകുമ്പോള് എല്ലാം സാക്ഷാത്കാരമുണ്ടായികൊണ്ടേയിരിക്കും. നമ്മള് പൂര്ണ്ണമായ പുരുഷാര്ത്ഥം ചെയ്തിട്ടില്ല എന്ന അനുഭവവും നിങ്ങള്ക്കുണ്ടായിരിക്കും. ഒരുപാട് അത്ഭുതങ്ങള് കാണും. നല്ല രീതിയില് പഠിക്കുന്നവരാണ് രാജാവായി മാറുന്നത്. ബാബ എത്രയാണ് പറയുന്നത്-സെന്ററുകളിലേക്ക് പ്രദര്ശിനികള് നല്കുമ്പോള് കുട്ടികളെ പഠിപ്പിച്ച് സമര്ത്ഥശാലികളാക്കി മാറ്റണം. അപ്പോള് ബാബക്ക് മനസ്സിലാക്കാന് സാധിക്കും ബ്രഹ്മാകുമാരിമാര്ക്ക് സേവനം ചെയ്യാന് അറിയാം. സേവനം ചെയ്യുകയാണെങ്കില് ഉയര്ന്ന പദവി പ്രാപ്തമാക്കാന് സാധിക്കും. അതുകൊണ്ടാണ് ബാബ പ്രദര്ശിനികളുണ്ടാക്കാന് പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രങ്ങളുണ്ടാക്കുക എന്നത് സാധാരണ കാര്യമാണ്. ധൈര്യം സംഭരിച്ച് പ്രദര്ശിനികളുടെ ചിത്രമുണ്ടാക്കാന് സഹായിക്കണം, അപ്പോള് കുട്ടികള്ക്ക് മനസ്സിലാക്കികൊടുക്കാന് സഹജമായിരിക്കും. ബാബ മനസ്സിലാക്കും-ടീച്ചര്മാരും, മാനേജറുമാരും തണുത്തമട്ടിലാണെന്ന്. ചില ബ്രാഹ്മണിമാര് മാനേജറായി മാറുമ്പോള് ദേഹാഭിമാനം വരുന്നു. സ്വയത്തെ വിവേകശാലികളാണെന്ന് മനസ്സിലാക്കുന്നു. ഞാന് വളരെ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. മറ്റുള്ളവരോട് ചോദിക്കുകയാണെങ്കില് അവരെക്കുറിച്ച് 10 കാര്യങ്ങള് കേള്പ്പിക്കും. മായ ചുറ്റിത്തിരിപ്പിക്കും. കുട്ടികള്ക്ക് സേവനത്തില് മാത്രം കഴിയണം. ബാബ ദയാമനസ്കനും, ദുഃഖത്തെ ഹരിച്ച് സുഖം നല്കുന്നു എങ്കില് കുട്ടികള്ക്കും അതുപോലെയായി മാറണം. ബാബയുടെ പരിചയം മാത്രം കൊടുക്കണം. ബാബ പറയുന്നു- എന്നെ മാത്രം ഓര്മ്മിക്കുകയാണെങ്കില് നരകവാസിയില് നിന്നും സ്വര്ഗ്ഗവാസിയായി മാറും. എത്ര സഹജമാണ്. ബാബ പറയുന്നു- എന്നെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങള് പതിതത്തില് നിന്നും പാവനമായി മാറി ശാന്തിധാമത്തിലേക്കും സുഖധാമത്തിലേക്കും പോകും. നിശ്ചയമുണ്ടെങ്കില് എഴുതിപ്പിക്കണം. വാസ്തവത്തില് ബ്രഹ്മാകുമാരനും കുമാരിമാരും ശിവബാബയില് നിന്നാണ് സമ്പത്തെടുക്കുന്നതെന്ന് എഴുതുന്നുണ്ട്. അപ്പോള് മനസ്സിലാക്കും ഇങ്ങനെയുള്ള അച്ഛന്റെതായി മാറുക തന്നെ വേണം. ശരണം പ്രാപിക്കണം. നിങ്ങള് ബാബയെ ശരണം പ്രാപിച്ചില്ലേ. അര്ത്ഥം മടിതട്ടിലേക്ക് വന്നുകഴിഞ്ഞു. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ബാബക്ക് സമാനം ദയാമനസ്കരും, ദുഃഖത്തെ ഹരിച്ച് സുഖം നല്കുന്നവരായി മാറണം.

2) സംഗദോഷത്തില് നിന്നും സ്വയത്തെ വളരെ-വളരെ സംരക്ഷിക്കണം. ഒരു ബാബയെ മാത്രം അനുകരിക്കണം. അനേകരുടെ മംഗളത്തിനായുള്ള സേവനം ചെയ്യണം. ഒരിക്കലും അഹങ്കാരത്തില് വന്ന് വിഡ്ഢിയായി മാറരുത്.

വരദാനം:-

ഏതുകുട്ടികളാണോ സദാ ലൈറ്റായി കഴിയുന്നത് അവരുടെ സങ്കല്പം അല്ലെങ്കില് സമയം ഒരിക്കലും വ്യര്ത്ഥമായി പോകില്ല. എന്താണോ സംഭവിക്കേണ്ടത് അതേ സങ്കല്പം ചെയ്യുന്നു. ഏതുപോലെയാണോ സംസാരത്തിലൂടെ കാര്യത്തെ സ്പഷ്ടമാക്കുന്നത് അതുപോലെ തന്നെ സങ്കല്പത്തിലൂടെ മുഴുവന് കാര്യങ്ങളും നടക്കുന്നു. എപ്പോള് ഇങ്ങനെയുള്ള വിധി സ്വന്തമാക്കുന്നോ അപ്പോള് ഈ സാകാര വതനം സൂക്ഷ്മവതനമായി മാറും. ഇതിന് വേണ്ടി സൈലന്സിന്റെ ശക്തി വര്ദ്ധിപ്പിക്കൂ പ്രകാശ കിരീടധാരിയായി മാറൂ.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top