14 May 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
13 May 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ - ശരീര നിര്വ്വഹാര്ത്ഥം കര്മ്മം ചെയ്തുകൊള്ളൂ എന്നാല് കുറഞ്ഞത് 8 മണിക്കൂര് ബാബയുടെ ഓര്മ്മയില് മുഴുവന് വിശ്വത്തിനും ശാന്തിയുടെ ദാനം നല്കൂ, തനിക്കു സമാനമാക്കുന്നതിന്റെ സേവനം ചെയ്യൂ.
ചോദ്യം: -
സൂര്യവംശീ കുലത്തില് ഉയര്ന്ന പദവി നേടുന്നതിന്റെ പുരുഷാര്ത്ഥമെന്താണ്?
ഉത്തരം:-
സൂര്യവംശീ കുലത്തില് ഉയര്ന്ന പദവി നേടണമെങ്കില് ബാബയെ ഓര്മ്മിക്കുകയും മറ്റുള്ളവരെ ഓര്മ്മിപ്പിക്കുകയും ചെയ്യൂ. എത്രത്തോളം സ്വദര്ശന ചക്രധാരിയായി മാറുകയും മാറ്റുകയും ചെയ്യുന്നുവോ അത്രയും ഉയര്ന്ന പദവി നേടും. 2 – പുരുഷാര്ത്ഥം ചെയ്ത് പദവിയോടുകൂടി പാസാകുന്നവരാകൂ. ശിക്ഷ അനുഭവിക്കുന്ന തരത്തില് ഒരു കര്മ്മവും ചെയ്യരുത്. ശിക്ഷ അനുഭവിക്കുന്നവരുടെ പദവി ഭ്രഷ്ടമാകുന്നു.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
ഈ പാപത്തിന്റെ ലോകത്ത് നിന്ന്…
ഓം ശാന്തി. ഇതാണ് കുട്ടികളുടെ പ്രാര്ത്ഥന. ഏത് കുട്ടികളുടെ? ആരാണോ ഇത് വരെ അറിയാത്തത്. നിങ്ങള് കുട്ടികള് അറിഞ്ഞു കഴിഞ്ഞു ഈ പാപത്തിന്റെ ലോകത്ത് നിന്ന് ബാബ നമ്മേ പുണ്യത്തിന്റെ ലോകത്തിലേക്ക് കൂട്ടികൊണ്ട് പോയ്കൊണ്ടിരിക്കുകയാണെന്ന്. അവിടെ സദാ സുഖം തന്നെ സുഖമാണ്. ദുഖത്തിന്റെ പേരു പോലുമില്ല. ഇപ്പോള് തന്റെ ഹൃദയത്തോട് ചോദ്യം ചോദിക്കുകയാണ് നമ്മള് ആ സുഖധാമത്തില് നിന്ന് വീണ്ടും ഈ ദുഖധാമത്തില് എങ്ങനെ വന്നു എന്ന്. ഇതാണെങ്കില് എല്ലാവര്ക്കും അറിയാം ഭാരതം പ്രാചീന ദേശമാണെന്ന്. ഭാരതം തന്നെയായിരുന്നു സുഖധാമം. ഒരേയൊരു ഭഗവാന് ഭഗവതിയുടെ രാജ്യമായിരുന്നു. ഭഗവാന് കൃഷ്ണന്, ഭഗവതി രാധ അഥവാ ഭഗവാന് നാരായണന്, ഭഗവതി ലക്ഷ്മി രാജ്യം ഭരിച്ചിരുന്നു. എല്ലാവര്ക്കുമറിയാം ഇപ്പോള് വീണ്ടും ഭാരതവാസികള് തന്നെ സ്വയം പതിത ഭ്രഷ്ടാചാരിയെന്ന് എന്തുകൊണ്ടാണ് പറയുന്നത്? അറിയുന്നുമുണ്ട് ഭാരതം സ്വര്ണ്ണത്തിന്റെ പക്ഷിയായിരുന്നു, പവിഴ നാഥന്റെയും പവിഴനാഥിനിയുടെയും രാജ്യമായിരുന്നു പിന്നെ എങ്ങനെ വീണ്ടും ഭ്രഷ്ടാചാരീ അവസ്ഥ പ്രാപിച്ചു? ബാബയിരുന്ന് മനസ്സിലാക്കി തരുകയാണ് – എന്റെയും ജന്മം ഇവിടെ തന്നെയാണ്. പക്ഷെ എന്റെ ജന്മം ദിവ്യമാണ്. നിങ്ങള്ക്കറിയാം നമ്മള് ശിവവംശിയും പ്രജാപിതാ ബ്രഹ്മാകുമാരനും കുമാരിയുമാണ് അതിനാല് ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് ആദ്യമാദ്യം ഇത് ചോദിക്കൂ- ഗോഡ് ഫാദറെ അറിയുമോ? പറയും അച്ഛനല്ലേ പിന്നെന്തിനാണ് സംബന്ധം ചോദിക്കുന്നത്? പിതാവ് തന്നെയാണല്ലോ. എല്ലാ ആത്മാക്കളും ശിവവംശികളാണ് അപ്പോള് എല്ലാവരും സഹോദരങ്ങളാണ്. പിന്നെ സാകാര പ്രജാപിതാവുമായി എന്താണ് സംബന്ധം? അപ്പോള് എല്ലാവരും പറയും പിതാവാണല്ലോ, ആദിദേവനെന്നും പറയും. ശിവന് നിരാകാരനായ അച്ഛനായി, ശിവന് അമരനാണ്. ആത്മാക്കളും അമരന്മാരാണ്. ബാക്കി ഒരു സാകാരശരീരം ഉപേക്ഷിച്ച് മറ്റൊന്നെടുക്കുന്നു. നിരാകാരന് ശിവവംശിയാണ്. അവരെ പിന്നീട് കുമാരന് കുമാരിയെന്ന് പറയുകയില്ല. ആത്മാക്കളില് കുമാരി കുമാരനില്ല. പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടികളാണെങ്കില് അതില് കുമാരനും കുമാരിയുമായി. ശിവവംശി യാണെങ്കില് ആദ്യം മുതലേ ആണ്. ശിവബാബ പുനര്ജന്മത്തില് വരുന്നില്ല. നമ്മള് ആത്മാക്കള് പുനര്ജന്മത്തില് വരുന്നു. ശരി നിങ്ങള് ആരെല്ലാം പുണ്യാത്മക്കളായിരുന്നോ പിന്നീടെങ്ങനെ പാപാത്മാക്കളായി മാറി? ബാബ പറയുന്നു നിങ്ങള് ഭാരതവാസികള് സ്വയം സ്വയത്തെ ചാട്ടവാര് കൊണ്ട് അടിച്ചിരിക്കുകയാണ്. പറയുന്നുമുണ്ട് പരംപിതാ പരമാത്മാവിനെ പിന്നെ സര്വ്വവ്യാപിയെന്ന് പറയുന്നു. പുണ്യാത്മാവാക്കി മാറ്റുന്ന ബാബയെ നിങ്ങള് പട്ടിയിലും പൂച്ചയിലും കല്ലിലും തൂണിലും എല്ലാത്തിലും ഇരുത്തിയിരിക്കുന്നു. അത് നിങ്ങള് ഓര്മ്മിക്കുന്ന പരിധിയില്ലാത്ത ബാബയാണ്. ബാബ തന്നെയാണ് പ്രജാപിതാ ബ്രഹ്മാവിന്റെ മുഖത്തിലൂടെ ബ്രാഹ്മണരെ രചിക്കുന്നത്. നിങ്ങള് ബ്രാഹ്മണര് പിന്നീട് ദേവതയായി മാറുന്നു. പതിതരെ പാവനമാക്കി മാറ്റുന്നത് ഒരേയൊരു ബാബ മാത്രമാണ്. അവരെ നിങ്ങള് ഏറ്റവും കൂടുതല് അപകീര്ത്തിപ്പെടുത്തി, അതിനാല് നിങ്ങളുടെ മേല് ധര്മ്മരാജനിലൂടെ കേസ് നടക്കും. നിങ്ങളുടെ ഏറ്റവും വലിയ ശത്രുവാണ് – 5 വികാരങ്ങളാകുന്ന രാവണന്. നിങ്ങളുടേത് രാമ ബുദ്ധിയാണ്, ബാക്കി എല്ലാവരും രാവണ ബുദ്ധിയാണ്. രാമരാജ്യത്തില് നിങ്ങള് വളരെ സുഖികളായിരുന്നു. രാവണ രാജ്യത്തില് നിങ്ങള് എത്ര ദുഖിതരാണ്. അവിടെ പാവന രാജ്യമാണ്. ഇവിടെ പതിത രാജ്യമാണ്. ഇപ്പോള് ആരുടെ അഭിപ്രായത്തില് നടക്കണം? പതിത പാവനന് ഒരേയൊരു നിരാകാരനാണ്. ഈശ്വരന് സര്വ്വവ്യാപിയാണ്, ഈശ്വരന് സദാ ഹാജരാണ്, പ്രതിജ്ഞയും അങ്ങനെ ചെയ്യിക്കുന്നു. ഇത് കേവലം നിങ്ങള് കുട്ടികള്ക്ക് മാത്രമേ അറിയൂ ബാബ ഈ സമയം ഹാജറാണെന്ന്. നമ്മള് കണ്ണ് കൊണ്ട് കാണുന്നു. ആത്മാവിന് അറിയാന്കഴിഞ്ഞു പരംപിതാ പരമാത്മാവ് ഈ ശരീരത്തില് വന്നു കഴിഞ്ഞുവെന്ന്. നമുക്കറിയാം, തിരിച്ചറിയുന്നു. ശിവബാബ വീണ്ടും ബ്രഹ്മാവിന്റെ ശരീരത്തില് പ്രവേശിച്ച് നമുക്ക് വേദ ശാസ്ത്രങ്ങളുടെ സാരവും സൃഷ്ടിയുടെ ആദി മധ്യ അന്ത്യത്തിന്റെ രഹസ്യവും പറഞ്ഞു തന്ന് ത്രികാല ദര്ശിയാക്കി മാറ്റികൊണ്ടിരിക്കുകയാണ്. സ്വദര്ശന ചക്രധാരികളെ തന്നെയാണ് ത്രികാല ദര്ശിയെന്ന് പറയുന്നത്. വിഷ്ണുവിന് ഈ ചക്രം നല്കിയിരിക്കുന്നു. നിങ്ങള് ബ്രാഹ്മണര് തന്നെയാണ് പിന്നീട് ദേവതയാകുന്നത്. ദേവതകളുടെ ആത്മാവും ശരീരവും രണ്ടും പവിത്രമാണ്. നിങ്ങളുടെ ശരീരമാണെങ്കിലോ വികാരത്തിലൂടെ ഉണ്ടാക്കപ്പെട്ടതാണല്ലോ. നിങ്ങളുടെ ആത്മാവ് അവസാനം പവിത്രമായി മാറുന്നുണ്ടെന്നത് ശരി തന്നെ, പക്ഷെ ശരീരം പതിതമാണല്ലോ അതിനാല് നിങ്ങള്ക്ക് സ്വദര്ശന ചക്രം നല്കാന് പറ്റില്ല. നിങ്ങള് സമ്പൂര്ണ്ണമാകുന്നു പിന്നീട് വിഷ്ണുവിന്റെ വിജയമാല ഉണ്ടാകുന്നു. രുദ്രമാലയും പിന്നെ വിഷ്ണുവിന്റെ മാലയും. രുദ്രമാല നിരാകാരിയാണ് അവര് എപ്പോള് സാകാരത്തില് രാജ്യം ഭരിക്കുന്നുവോ അപ്പോള് മാലയായി മാറുന്നു. അതിനാല് ഈ എല്ലാ കാര്യങ്ങളും നിങ്ങള്ക്കിപ്പോള് അറിയാം, പാടുന്നുമുണ്ട് – പതിത പാവനാ വരൂ അപ്പോള് തീര്ച്ചയായും ഒരാള് ഉണ്ടാകുമല്ലോ. സര്വ്വ പതിതരെയും പാവനമാക്കി മാറ്റുന്നത് ഒരേയൊരു ബാബ മാത്രമാണ്, അതിനാല് പതിത പാവനന്, അതിസ്നേഹിയായ നിരാകാരനായ ഗോഡ് ഫാദറാണ്. ബാബയാണ് വലിയ പിതാവ്. ചെറിയ അച്ഛനെയാണെങ്കില് എല്ലാവരും ബാബാ ബാബാ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. എപ്പോള് ദുഖമുണ്ടാകുന്നുവോ അപ്പോള് പരംപിതാ പരമാത്മാവിനെ ഓര്മ്മിക്കുന്നു. ഇത് വളരെയധികം മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ആദ്യമാദ്യം ഈ കാര്യം മനസ്സിലാക്കി കൊടുക്കണം. പരംപിതാ പരമാത്മുമായി താങ്കള്ക്ക് എന്ത് സംബന്ധമാണ്? ശിവജയന്തിയെല്ലാം ആഘോഷിക്കുന്നുണ്ട്. നിരാകാരനായ പരംപിതാ പരമാത്മാവിന്റെ മഹിമ വളരെ വലുതാണ്. എത്ര വലിയ പരീക്ഷയാണോ അത്രയും വലിയ ടൈറ്റിലും ലഭിക്കുമല്ലോ. ബാബയുടെ ടൈറ്റിലാണെങ്കില് വളരെ വലുതാണ്. ദേവതകളുടെ മഹിമയാണെങ്കില് സാധാരണമാണ്. സര്വ്വഗുണ സമ്പന്നന്, 16 കലാ സമ്പൂര്ണ്ണന്….. വലിയ ഹിംസയാണ് കാമത്തിലേക്ക് പോയി പരസ്പരം ആദി-മധ്യ-അന്ത്യം ദുഖം നല്കുന്നത്. ഇതാണ് ഏറ്റവും വലിയ ഹിംസ. ഇപ്പോള് നിങ്ങള്ക്ക് ഡബിള് അഹിംസകരായി മാറണം.
ഭഗവാനു വാച – അല്ലയോ കുട്ടികളേ നിങ്ങള് ആത്മാക്കളാണ്, ഞാന് പരമാത്മാവാണ്. നിങ്ങള് 63 ജന്മം വിഷയ സാഗരത്തിലിരുന്നവരാണ്. ഇപ്പോള് ഞാന് നിങ്ങളെ ക്ഷീരസാഗരത്തിലേക്ക് കൂട്ടികൊണ്ട് പോകുകയാണ്. ബാക്കി അവസാനത്തെ കുറച്ച് സമയം നിങ്ങള് പവിത്രതയുടെ പ്രതിജ്ഞ ചെയ്യൂ. ഇതാണെങ്കില് നല്ല അഭിപ്രായമാണല്ലോ. പറയുന്നുമുണ്ട് ഞങ്ങളെ പാവനമാക്കി മാറ്റൂ. പാവന ആത്മാക്കള് മുക്തിയിലിരിക്കുന്നു. സത്യയുഗത്തില് ജീവന്മുക്തിയാണ്. ബാബ പറയുന്നു അഥവാ സൂര്യവംശിയാകണമെങ്കില് പൂര്ണ്ണമായി പുരുഷാര്ത്ഥം ചെയ്യൂ. എന്നെ ഓര്മ്മിക്കുകയും മറ്റുള്ളവരെ കൊണ്ട് ഓര്മ്മിപ്പിക്കുകയും ചെയ്യൂ. എത്രത്തോളം സ്വദര്ശന ചക്രധാരിയായി മാറുന്നുവോ മാറ്റുന്നുവോ അത്രയും ഉയര്ന്ന പദവി നേടും. ഇപ്പോള് നോക്കൂ ഈ പ്രേമ എന്ന പെണ്കുട്ടി ഡറാഡൂണിലിരിക്കുന്നു. ഇത്രയും എല്ലാ ഡറാഡൂണ് നിവാസികളും സ്വദര്ശന ചക്രധാരികളൊന്നുമായിരുന്നില്ല. ഇത് എങ്ങനെ ആയി? പ്രേമ എന്ന പെണ്കുട്ടി തനിക്കു സമാനമാക്കി മാറ്റി. അപ്രകാരം തനിക്കു സമാനമാക്കി മാറ്റി-മാറ്റി ദൈവീക വൃക്ഷത്തിന്റെ വര്ദ്ധനവുണ്ടാകുന്നു. അന്ധരെ ശരിയാക്കുന്നതിന്റെ പുരുഷാര്ത്ഥം ചെയ്യണമല്ലോ. 8 മണിക്കൂര് നിങ്ങള്ക്ക് ഒഴിവുണ്ട്. ശരീര നിര്വാഹാര്ത്ഥം ജോലി മുതലായവ ചെയ്യണം. എവിടെ വേണമെങ്കിലും പോയ്ക്കോളൂ പരിശ്രമം ചെയ്ത് എന്നെ ഓര്മ്മിക്കൂ. എത്രത്തോളം നിങ്ങള് ബാബയെ ഓര്മ്മിക്കുന്നുവോ അതിലൂടെ നിങ്ങള് മുഴുവന് സൃഷ്ടിക്കും ശാന്തിയുടെ ദാനം നല്കുകയാണ്. യോഗത്തിലൂടെ ശാന്തിയുടെ ദാനം നല്കുക, ഒരു ബുദ്ധിമുട്ടുമില്ല. അതെ ഇടക്കിടക്ക് യോഗത്തിലിരുത്തുകയും ചെയ്യുന്നുണ്ട് എന്തുകൊണ്ടെന്നാല് കൂട്ടായ്മയുടെ ബലം ഒരുമിച്ച് ചേര്ക്കണം. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് – ശിവബാബയെ ഓര്മ്മിച്ച് അവരോട് പറയൂ – ബാബാ ഇത് നമ്മുടെ കുലത്തിലുള്ളവരാണ്, ഇവരുടെ ബുദ്ധിയുടെ പൂട്ട് തുറക്കൂ. ഇതും ഓര്മ്മിക്കുന്നതിന്റെ യുക്തിയാണ്. തന്റെ പ്രാക്ടീസില് ഇത് വെക്കണം, എല്ലായ്പ്പോഴും ഓര്മ്മയിലിക്കണം. ബാബാ ഇവരുടെ മേല് ആശിര്വദിക്കൂ. ആശിര്വദിക്കുന്ന ദയാഹൃദയന് ഒരു ബാബ മാത്രമാണ്. അല്ലയോ ഭഗവാനെ ഇവരുടെ മേല് ദയ കാണിക്കൂ. ബാബയാണ് മെഴ്സിഫുള്, നോളേജ്ഫുള്, ബ്ലിസ്ഫുള്. പവിത്രതയിലും ഫുള് ആണ്, സ്നേഹത്തിലും ഫുള് ആണ്. അതിനാല് ബ്രാഹ്മണകുല ഭൂഷണര്ക്കും പരസ്പരം വളരെയധികം സ്നേഹമുണ്ടായിരിക്കണം. ആര്ക്കും ദുഖം കൊടുക്കരുത്. അവിടെ മൃഗങ്ങള് പോലും ആര്ക്കും ദുഖം നല്കുകയില്ല. നിങ്ങള് കുട്ടികള് സഹോദര-സഹോദരങ്ങള് വീട്ടിലിരുന്ന് ചെറിയ കാര്യത്തിന് പരസ്പരം വഴക്കടിക്കുകയാണ്. അവിടെയാണെങ്കില് മൃഗങ്ങള് മുതലായവ പോലും വഴക്കടിക്കുകയില്ല. നിങ്ങള്ക്കും പഠിക്കണം. പഠിക്കുന്നില്ലെങ്കില് ബാബ പറയുന്നു നിങ്ങള് ഒരുപാട് ശിക്ഷ അനുഭവിക്കും. പദവി ഭ്രഷ്ടമാകും. എന്തിന് നമ്മള്ശിക്ഷക്ക് യോഗ്യരാകണം! പദവിയോടുകൂടി പാസാവുന്നവരാകണമല്ലോ. മുന്നോട്ട് പോകവേ ബാബ എല്ലാ സാക്ഷാത്ക്കാരവും ചെയ്യിച്ചുകൊണ്ടിരിക്കും. ഇപ്പോള് കുറച്ച് സമയമേയുള്ളൂ അതുകൊണ്ട് വേഗം ചെയ്തുകൊണ്ടിരിക്കൂ. അസുഖം വരുമ്പോള് എല്ലാവരോടും പറയാറുണ്ടല്ലോ രാമ-രാമ എന്ന് പറയൂ. ഉള്ളുകൊണ്ടും പറയുന്നു. അവസാനം ചിലര് വളരെ തീക്ഷ്ണമായി പോകുന്നു. പരിശ്രമിച്ച് മുന്നോട്ട് പോകുന്നു. നിങ്ങള് വളരെ അത്ഭുതം കണ്ടുകൊണ്ടിരിക്കും. നാടകത്തിന്റെ അവസാനത്തില് അത്ഭുതകരമായ പാര്ട്ടുണ്ടാകുമല്ലോ. അവസാനത്തില് തന്നെയാണ് ആഹാ-ആഹാ ഉണ്ടാകുന്നത്, ആ സമയത്താണെങ്കില് വളരെ സന്തോഷത്തിലിരിക്കും. ആരിലാണോ ജ്ഞാനമില്ലാത്തത് അവര് അവിടെ തന്നെ ബോധരഹിതരാകും. ഓപ്പറേഷന് മുതലായ സമയത്ത് ഡോക്ടര്മാര് ദുര്ബലരെ നിര്ത്തുകയില്ല. വിഭജനസമയത്ത് എന്താ ഉണ്ടായത്, എല്ലാവരും കണ്ടതാണല്ലോ! ഇതാണെങ്കിലോ വളരെ മോശമായ സമയമാണ്. ഇതിനെ രക്ത പുഴ എന്ന് പറയുന്നു. ഇത് കാണാന് വളരെ ധൈര്യം വേണം. നിങ്ങളുടെ 84 ജന്മങ്ങളുടെ കഥയാണ്. നമ്മള് ദേവീ ദേവതകള് തന്നെയായിരുന്നു രാജ്യം ഭരിച്ചിരുന്നത്. പിന്നീട് മായയുടെ വശത്തായി വാമമാര്ഗ്ഗത്തില് പോയി, വീണ്ടും ഇപ്പോള് ദേവതയായി മാറുന്നു. ഇത് സ്മരിച്ച്കൊണ്ടിരിക്കുകയാണെങ്കിലും തോണി അക്കരയെത്തുന്നു. ഇത് തന്നെയാണല്ലോ സ്വദര്ശന ചക്രം. ശരി –
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബക്ക് സമാനം സര്വ്വഗുണങ്ങളാലും നിറഞ്ഞിരിക്കണം. പരസ്പരം വളരെ സ്നേഹത്തോടെ കഴിയണം. ഒരിക്കലും ആര്ക്കും ദുഖം കൊടുക്കരുത്.
2) എല്ലായ്പ്പോഴും ബാബയെ ഓര്മ്മിക്കുന്നതിന്റെ അഭ്യാസം ചെയ്യണം. ഓര്മ്മയിലിരുന്ന് മുഴുവന് വിശ്വത്തിനും ശാന്തിയുടെ ദാനം നല്കണം.
വരദാനം:-
വിഘ്ന-വിനാശക സ്ഥിതിയില് സ്ഥിതി ചെയ്യുന്നതിലൂടെ എത്ര വലിയ വിഘ്നവും കളിയായി അനുഭവപ്പെടും. കളിയാണെന്ന് മനസ്സിലാക്കുന്നത് കാരണം വിഘ്നങ്ങളാല് ഒരിക്കലും ഭയപ്പെടില്ല എന്നാല് അതീവ സന്തോഷത്തോടെ വിജയിയാകും ഒപ്പം ഡബിള് ലൈറ്റായിരിക്കും. ഡ്രാമയുടെ ജ്ഞാനത്തിന്റെ സ്മൃതിയിലൂടെ ഓരോ വിഘ്നവും നത്തിംങ് ന്യൂ ആയി തോന്നും. പുതിയ കാര്യമായി തോന്നില്ല, വളരെ പഴയ കാര്യമാണ്. അനേക പ്രാവശം വിജയിയായിട്ടുണ്ട് – ഇങ്ങനെ നിശ്ചയബുദ്ധി, ജ്ഞാനത്തിന്റെ രഹസ്യങ്ങളെ മനസ്സിലാക്കുന്ന കുട്ടികളുടെ തന്നെ ഓര്മ്മചിഹ്നമാണ് അചല്ഖര്.
സ്ലോഗന്:-
മാതേശ്വരീജിയുടെ അമൂല്യ മഹാവാക്യം
നമ്മള് എന്തെല്ലാം നല്ലതും മോശവുമായ കര്മ്മങ്ങളാണോ ചെയ്യുന്നത് അതിന്റെ ഫലം അവശ്യം ലഭിക്കുന്നു. ഏതുപോലെയാണോ ആരെങ്കിലും ദാന പുണ്യം ചെയ്യുന്നത്, യജ്ഞ ഹവനം ചെയ്യുന്നത്, പൂജാ കര്മ്മങ്ങള് ചെയ്യുന്നത് അപ്പോള് അവര് മനസ്സിലാക്കുന്നു നമ്മള് ഈശ്വരാര്ത്ഥം എന്തെല്ലാമാണോ ദാനം ചെയ്തത് അത് പരമാത്മാവിന്റെ ദര്ബാറില് സമര്പ്പണമാകുന്നു. എപ്പോള് നമ്മള് മരിക്കുന്നോ അപ്പോള് ആ ഫലം അവശ്യം ലഭിക്കും അങ്ങനെ നമ്മുടെ മുക്തിയും സംഭവിക്കും, എന്നാല് ഇത് നമ്മള് അറിഞ്ഞുകഴിഞ്ഞു ഈ ചെയ്യുന്നതിലൂടെ സദാകാലത്തേക്കുള്ള ഒരു ഫലവും ഉണ്ടാകുന്നില്ല. ഇത് ഏതുപോലെയാണോ നമ്മള് കര്മ്മം ചെയ്യുന്നത് അതിലൂടെ അല്പകാല ക്ഷണഭംഗുര സുഖത്തിന്റെ പ്രാപ്തി അവശ്യം ഉണ്ടാകുന്നു. എന്നാല് ഏതുവരെ ഈ പ്രത്യക്ഷ ജീവിതം സദാ സുഖിയാകുന്നില്ലയോ അതുവരെ അതിന്റെ പ്രാപ്തി ലഭിക്കുകയില്ല. ഇത് നമ്മള് ആരോട് ചോദിക്കുയാണെങ്കിലും അതായത് നിങ്ങളീ എന്തെല്ലാമാണോ ചെയ്ത് വന്നത്, അത് ചെയ്തതിലൂടെ നിങ്ങള്ക്ക് പൂര്ണ്ണമായ ലാഭം ലഭിച്ചോ? അപ്പോള് അവരുടെ പക്കല് ഒരുത്തരവും ഉണ്ടായിരിക്കില്ല. ഇപ്പോള് പരമാത്മാവിന്റെ പക്കല് സമര്പ്പണയോ ഇല്ലയോ, അത് ഞങ്ങള്ക്കെന്തറിയാനാണ്? ഏതുവരെ തന്റെ പ്രത്യക്ഷ ജീവിതത്തില് കര്മ്മം ശ്രേഷ്ഠമാകുന്നില്ലയോ അതുവരെ എത്രതന്നെ പരിശ്രമിച്ചാലും മുക്തിയും ജീവന്മുക്തിയും പ്രാപ്തമാകില്ല. ശരി, ദാന പുണ്യം ചെയ്തു എന്നാല് അത് ചെയ്തതിലൂടെ വികര്മ്മം ഭസ്മമായില്ലല്ലോ, പിന്നെങ്ങനെ മുക്തിയും ജീവന്മുക്തിയും പ്രാപ്തമാകും. ഇത്രയും സന്യാസിമാരും മഹാത്മാക്കളുമുണ്ട്, ഏതുവരെ അവര്ക്ക് കര്മ്മങ്ങളുടെ ജ്ഞാനമില്ലയോ അതുവരെ ആ കര്മ്മം അകര്മ്മമാകുകയില്ല, അവര് മുക്തിയും ജീവന്മുക്തിയും പ്രാപ്തമാക്കുകയുമില്ല. അവര്ക്ക് പോലും ഇതറിയില്ല അതായത് സത്യ ധര്മ്മം എന്താണ്, സത്യ കര്മ്മം എന്താണ്, കേവലം വായിലൂടെ രാമ രാമാ എന്ന് പറയുക, ഇതിലൂടെ മുക്തി സംഭവിക്കുകയില്ല. ബാക്കി ഇങ്ങനെ കരുതി ഇരിക്കുകയാണ് മരിച്ചതിന് ശേഷം നമുക്ക് മുക്തി ഉണ്ടാകും. അവര്ക്ക് ഇതറിയുകയേയില്ല മരിച്ചതിന് ശേഷം എന്ത് നേട്ടമാണ് ലഭിക്കുക? ഒന്നും തന്നെയില്ല. ബാക്കി മനുഷ്യര് തന്റെ ജീവിതത്തില് മോശം കര്മ്മം ചെയ്താലും, നല്ല കര്മ്മം ചെയ്താലും അതെല്ലാം ഈ ജീവിതത്തില് തന്നെയാണ് അനുഭവിക്കേണ്ടത്. ഇപ്പോള് ഈ എല്ലാ ജ്ഞാനവും നമുക്ക് പരമാത്മാവായ അദ്ധ്യാപകനിലൂടെ ലഭിച്ചുകൊണ്ടിരിക്കുകയാണ് എങ്ങനെയാണ് ശുദ്ധ കര്മ്മം ചെയ്ത് തന്റെ പ്രത്യക്ഷ ജീവിതം നിര്മ്മിക്കേണ്ടതെന്ന്. ശരി. ഓം ശാന്തി.
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!