14 May 2021 Malayalam Murli Today – Brahma Kumaris

13 May 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - ഇപ്പോള് നിങ്ങള് ശൂദ്ര കുലത്തില് നിന്ന് ബ്രാഹ്മണ കുലത്തിലേക്ക് വന്നിരിക്കുന്നു, ബാബ ബ്രഹ്മാമുഖത്തിലൂടെയാണ് നിങ്ങളെ ദത്തെടുത്തിരിക്കുന്നത്- അതുകൊണ്ട് ഈ സന്തോഷത്തില് കഴിയൂ.

ചോദ്യം: -

ബ്രാഹ്മണ കുലത്തിലുള്ള കുട്ടികള്ക്ക് മാത്രം മനസ്സിലാക്കാന് സാധിക്കുന്ന ഏതൊരു ഗുഹ്യമായ രഹസ്യമാണുളളത്?

ഉത്തരം:-

നിരാകാരനായ ശിവബാബ നമ്മുടെ പിതാവാണ്. ബ്രഹ്മാവ് നമ്മുടെ അമ്മയാണ്. നിരാകാരനായ ഭഗവാന് എങ്ങനെയാണ് നമ്മുടെ മാതാവും പിതാവും ബന്ധുവും സഖാവുമായി മാറുന്നതെന്ന ഗുഹ്യവും ഗുപ്തവുമായ രഹസ്യം ബ്രാഹ്മണ കുലത്തിലുള്ള കുട്ടികള്ക്ക് മാത്രമേ മനസ്സിലാക്കാന് സാധിക്കൂ. അതിലും ആരാണോ ദൈവീക കുലത്തില് ഉയര്ന്ന പദവി പ്രാപ്തമാക്കുന്നവര്, അവര്ക്കു മാത്രമേ ഈ രഹസ്യം യഥാര്ത്ഥ രീതിയില് മനസ്സിലാക്കാന് സാധിക്കൂ.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓം ശാന്തി. കുട്ടികള് ഇവിടെയിരിക്കുന്നുണ്ട്- നമ്മുടെ ബാപ്ദാദ വന്നുകഴിഞ്ഞു എന്ന് മനസ്സിലാക്കുന്നുണ്ട്. ബാബ ദാദയോടൊപ്പം ഒരുമിച്ചാണ്. അതിനാല് ബാപ്ദാദ വന്നു എന്ന് പറയും. ബാബ ടീച്ചറുമാണ്. ബാബയ്ക്ക് ദാദയില്ലാതെ ഒന്നും പറയാന് സാധിക്കില്ല. ഇത് പുതിയ കാര്യമാണല്ലോ അതിനാല് ബുദ്ധി പ്രയോഗിക്കണം. അജ്ഞാന കാലത്തിലും ഒന്നിനെ തന്നെയാണ് ഓര്മ്മിക്കുന്നത്. നമ്മുടെ ഗുരു ഇന്ന സ്ഥലത്തുണ്ടെന്ന് പറയും. അവരുടെ ശരീരത്തിന്റെ പേരറിയാം. നമ്മുടെ അച്ഛനും അമ്മയും ഇന്ന സ്ഥലത്തുണ്ടെന്ന് പറയുന്നു. അവരുടെയും നാമ-രൂപത്തെക്കുറിച്ച് പറയാറുണ്ട്. എന്നാല് മനുഷ്യര് ചുരുക്കി എഴുതിയിരിക്കുകയാണ്. മനുഷ്യരുണ്ടാക്കിയതില് എന്തെങ്കിലുമൊക്കെ തെറ്റുകളുണ്ടായിരിക്കും. അങ്ങ് തന്നെയാണ് മാതാവും പിതാവുമെന്ന മഹിമ ഒരാളുടെതാണ്. ബ്രഹ്മാവിന് ഇങ്ങനെയൊരു മഹിമയില്ല. ബ്രഹ്മാവിന്റെ നാമവും രൂപവും ബുദ്ധിയിലേക്ക് വരാറില്ല. വിഷ്ണുവിന്റെയും, ശങ്കരന്റേയും വരാറില്ല. പാടുന്നുണ്ട്-അങ്ങ് മാതാവും പിതാവും ഞങ്ങള് അങ്ങയുടെ സന്താനങ്ങളാണ്. എന്നാലും ബുദ്ധി മുകളിലേക്കാണ് പോകുന്നത്. കൃഷ്ണനെ ആര്ക്കും ഓര്മ്മിക്കാന് സാധിക്കില്ല. ഓര്മ്മിക്കുന്നത് നിരാകാരനെ തന്നെയായിരിക്കും. ബാബയുടെ മഹിമയാണ് ഉള്ളത്. അതിനാല് ബാബ മനസ്സിലാക്കി തരുന്നു-ഇവിടെ ഇരിക്കുമ്പോള് ലൗകീക സംബന്ധങ്ങളില് നിന്നും ബുദ്ധിയോഗത്തെ ഇല്ലാതാക്കി പാരലൗകീക അച്ഛനെ ഓര്മ്മിക്കൂ. ഈ സമയം ബാബ സന്മുഖത്താണ്. ഭക്തിമാര്ഗ്ഗത്തില് പാടുമ്പോള് കണ്ണ് മുകളിലേക്കാക്കിയിട്ടാണ് പറയുന്നത്- അങ്ങ് മാതാവും പിതാവും…. അല്ലയോ ഭഗവാനേ എന്ന് പറഞ്ഞാണ് ഓര്മ്മിക്കുന്നത്. ഭഗവാന് എന്ന് പറയുമ്പോള് ശിവലിംഗത്തെ പോലും ഓര്മ്മിക്കുന്നില്ല. തത്തമ്മയെ പോലെ വെറുതെ പാടിക്കൊണ്ടേയിരിക്കും. ലക്ഷ്മീ-നാരായണനെക്കുറിച്ച് പോലും ഒരിക്കലും ഇങ്ങനെ പറയാന് സാധിക്കില്ല, കാരണം മഹാരാജാവും മഹാറാണിയുമാണല്ലോ. അവരുടെ കുട്ടികള് മാത്രമേ മാതാവും പിതാവുമാണെന്ന് പറയൂ. ബന്ധുവിന് പറയാന് സാധിക്കില്ലല്ലോ. ഭക്തര് പതിത-പാവനാ…. എന്ന് പാടുന്നുണ്ട് എന്നാല് ബുദ്ധിയില് ശിവലിംഗമായിരിക്കണമെന്നില്ല. അല്ലയോ ഭഗവാനേ….. എന്ന് വെറുതെ പറയുന്നു. ഇത് ആര് ആരോടാണ് പറഞ്ഞത്? എന്നതൊന്നും അറിയില്ല. ഞാന് ആത്മാവാണ് വിളിക്കുന്നതെന്ന ജ്ഞാനമുണ്ടായിരുന്നു എങ്കില്, നിരാകാരനായ പരമാത്മാവിനെയാണ് വിളിക്കുന്നതെന്ന് മനസ്സിലാക്കും. പരമാത്മാവിന്റെ രൂപത്തെ ലിംഗമായാണല്ലോ കാണിച്ചിരിക്കുന്നത്. യഥാര്ത്ഥ രീതിയില് ആരും പരമാത്മാവിനെ ഓര്മ്മിക്കുന്നില്ല. അവരില് നിന്ന് എന്ത് പ്രാപ്തിയാണ് ഉണ്ടാവുക, എപ്പോഴാണ് ഉണ്ടാവുക എന്നൊന്നും അറിയില്ല. നിങ്ങള്ക്കും അറിയില്ലായിരുന്നു. ഇപ്പോള് ബാബയുടേതായി മാറിയിരിക്കുന്നു. നിങ്ങള്ക്കറിയാം നമ്മെ ശിവബാബ ബ്രഹ്മാവിലൂടെ തന്റെ സന്താനമാക്കി മാറ്റി. ഈ ബ്രഹ്മാവ് അമ്മയാണ്. ഈ ബ്രഹ്മാവാകുന്ന അമ്മയിലൂടെ ശിവബാബ ദത്തെടുത്തിരിക്കുകയാണ്. ഈ സമയം നിങ്ങള്ക്ക് നല്ലരീതിയില് അറിയാം നമ്മള് ശിവബാബയുടെ കുട്ടികളാണ്. സാകാരത്തില് പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടികളാണ്. പ്രജാപിതാ ബ്രഹ്മാവിലൂടെയാണ് മനുഷ്യ സൃഷ്ടിയ രചിക്കുന്നത്. പുതിയ സൃഷ്ടി രചിക്കുന്നു എന്നല്ല, ഈ സമയം വന്നാണ് മടിത്തട്ടിലെ കുട്ടിയാക്കുന്നത് അതായത് ദത്തെടുക്കുന്നത്. ഇപ്പോള് മാതാവും പിതാവുമെന്ന് പറയുന്നുണ്ടെങ്കില് ശിവബാബ പിതാവും, ബ്രഹ്മാവ് മാതാവുമാണ്. അവരെയാണ് മാതാവും പിതാവുമെന്ന് പറയുന്നത്. ബാബ ബ്രഹ്മാവിലൂടെ പറയുന്നു- നിങ്ങള് എന്റെ കുട്ടികളാണ്. പിന്നീട് ആത്മാവിന് ജ്ഞാനം നല്കുന്നു, ആത്മാവ് ആരാണ്? ഭ്രകുഡി മദ്ധ്യത്തില് വസിക്കുന്നു, നക്ഷത്രത്തിനു സമാനമാണ്. എന്നൊക്കെയാണ് പറയുന്നത്, മറ്റൊന്നും അറിയില്ല. ആത്മാവാണ് 84 ജന്മം എടുക്കുന്നതെന്ന് പറയാന് സാധിക്കില്ല. ആത്മാവ് ശരീരത്തിലൂടെയാണ് പാര്ട്ട് അഭിനയിക്കുന്നത്. ഭിന്ന-ഭിന്ന നാമ-രൂപ, ദേശ കാലത്തിലൂടെ ആത്മാവ് ഒരു ശരീരം ഉപേക്ഷിക്കുന്നു, അപ്പോള് മുഴുവന് പരിവാരവും മാറുന്നു. ആരെങ്കിലും ദത്തെടുക്കുകയാണെങ്കില് പരിവാരം തന്നെ മാറുമല്ലോ. ജന്മമെടുത്ത മാതാവും പിതാവിനെയും അറിയാം. പിന്നീട് ആരാണോ ദത്തെടുക്കുന്നത് അവരുടെ വീട്ടിലുള്ളവരായി മാറുന്നു. ഇവിടെ നിങ്ങള് ശൂദ്ര കുലത്തില് നിന്ന് ബ്രാഹ്മണകുലത്തിലേക്ക് വന്നിരിക്കുകയാണ്. ബ്രഹ്മാ ശരീരത്തിലൂടെയാണ് നിങ്ങളെ ദത്തെടുത്തത്. നിങ്ങള് ബ്രാഹ്മണ കുലത്തിലേക്ക് വന്നുകഴിഞ്ഞു. ഈ കാര്യങ്ങളൊന്നും ശാസ്ത്രങ്ങളില് എഴുതാന് സാധിക്കില്ല. മനസ്സിലാക്കി തരാന് സാധിക്കും. എഴുതുന്നതിലൂടെ മനസ്സിലാക്കുന്നില്ല.

ഇപ്പോള് നിങ്ങള്ക്ക് തന്നെയാണ് അറിയുന്നത്- നമ്മള് പരമപിതാ പരമാത്മാവിന്റെ സന്താനങ്ങളായി മാറിയിരിക്കുന്നു. ബ്രഹ്മാവ് അമ്മയാണ്. ബ്രഹ്മാവിനെ പ്രജാപിതാവെന്നാണ് പറയുന്ന്. ബ്രഹ്മാവിലൂടെയാണ് നിങ്ങള് കുട്ടികളെ ദത്തെടുക്കുന്നത്. ഇത് എത്ര ഗുപ്തമായ കാര്യങ്ങളാണ്. സന്മുഖത്തുള്ളവര്ക്കല്ലാതെ മറ്റാര്ക്കും മനസ്സിലാക്കാന് സാധിക്കില്ല. ഈ ബ്രാഹ്മണ കുലത്തിലുള്ളവര്ക്കു മാത്രമേ മനസ്സിലാക്കാന് സാധിക്കൂ. അവര് ദൈവീക കുലത്തില് ഉയര്ന്ന പദവി പ്രാപ്തമാക്കുന്നവരായിരിക്കും. പുതിയവരാരുടേയും ബുദ്ധിയില് ഈ കാര്യങ്ങള് ഇരിക്കില്ല. ആര്ക്കും മനസ്സിലാക്കിക്കൊടുക്കാനും സാധിക്കില്ല. നിങ്ങളിലും സംഖ്യാക്രമമനുസരിച്ചാണ് ബുദ്ധിയിലിരിക്കുന്നത്. അങ്ങ് തന്നെയാണ് മാതാവും പിതാവും….. ഓര്മ്മിക്കേണ്ടത് ശിവബാബയേയാണ്. മാതാവും പിതാവുമെന്ന് പറയുന്നു എങ്കില്, ഒരച്ഛന് എങ്ങനെയാണ് മാതാവും പിതാവുമായി മാറുന്നത്? ഈ കാര്യങ്ങള് മറ്റാര്ക്കും മനസ്സിലാക്കിക്കൊടുക്കാന് സാധിക്കില്ല. ശാസ്ത്രങ്ങളില് വ്യാസന് എഴുതിയതെല്ലാം മനുഷ്യര് മന:പാഠമാക്കി വച്ചു. അതുപോലെ നിങ്ങള്ക്കും പറഞ്ഞു തന്നത് നിങ്ങളും മന:പാഠമാക്കി വച്ചു. പുതിയ മനുഷ്യര്ക്ക് മനസ്സിലാക്കാന് ബുദ്ധിമുട്ടാണ്. ഇവിടെ ഇരിക്കുന്നവര്ക്കാണെങ്കിലും അത്രയൊന്നും ആര്ക്കും മനസ്സിലാക്കിക്കൊടുക്കാന് സാധിക്കില്ല. നിങ്ങള് ആത്മാവാണ്. നിങ്ങളുടെ പിതാവ് പരമപിതാ പരമാത്മാവാണ്. പരിധിയില്ലാത്ത ബാബ തന്നെയാണ് പരിധിയില്ലാത്ത സമ്പത്ത് നല്കുന്നത്. സമ്പത്ത് നല്കിയിരുന്നു പിന്നീട് പുനര്ജന്മം എടുത്തെടുത്ത് 84 ജന്മങ്ങള് പൂര്ത്തിയാക്കി. ഇപ്പോള് ബാബ വീണ്ടും സമ്പത്ത് നല്കാനായി വന്നിരിക്കുകയാണ്. ഇത് ആര്ക്കും മനസ്സിലാക്കിക്കൊടുക്കാന് എത്ര സഹജമാണ്. നിങ്ങള് മാതാവെന്നും പിതാവെന്നും ആരെയാണ് പറയുന്നതെന്ന് ചിന്തിക്കേണ്ട കാര്യമാണല്ലോ. ബ്രഹ്മാവിലൂടെ ദത്തെടുക്കുമ്പോള് തീര്ച്ചയായും പാലിക്കുന്നതിനായി ഒരു മാതാവും വേണമല്ലോ. ഡ്രാമയിലെ പദ്ധതിയനുസരിച്ച്, വിശിഷ്ട സന്താനത്തിനാണ് ജഗദംബയുടെ പദവി നല്കുന്നത്. പുരുഷനെ ജഗദംബ എന്ന് പറയാന് സാധിക്കില്ല. ബ്രഹ്മവിനെ ജഗത്പിതാവെന്നാണ് പറയുന്നത്. പ്രജാപിതാവ് എന്ന പേര് വളരെ പ്രസിദ്ധമാണ്. ശരി, പ്രജാമാതാവ് എവിടെ? അതിനാലാണ് മാതാവിനെ ദത്തെടുക്കുന്നത്. ആദിദേവനുണ്ട് എന്നാലും ആദിദേവിയെയാണ് ദത്തെടുത്തിരിക്കുന്നത്. ഒരേ ഒരു ജഗദംബക്ക് മാത്രമാണ് മഹിമയുള്ളത്. ജഗദംബയ്ക്ക് എത്ര മേളയാണ് ഉണ്ടാകുന്നത്. എന്നാല് അവരുടെ കര്ത്തവ്യത്തെക്കുറിച്ച് ആര്ക്കും അറിയില്ല. കല്ക്കത്തയില് കാളിയുടെ ക്ഷേത്രമുണ്ട്. ബോംബെയിലും ജഗദംബയുടെ ക്ഷേത്രമുണ്ട്. മുഖം വ്യത്യസ്തമാണ്. ആരാണ് ജഗദംബ? ഇത് ആര്ക്കും അറിയില്ല. ജഗദംബയെയും ഭഗവതിയെന്ന് പറയുന്നു. ജഗദംബയെ ഭഗവതിയെന്ന് പറയാന് സാധിക്കില്ല. ജഗദംബ ബ്രാഹ്മണിയാണ്, ജഞാന-ജ്ഞാനേശ്വരിയാണ്. ജഗദംബയ്ക്ക് ബാബയില് നിന്നാണ് ജ്ഞാനം ലഭിച്ചത്. നിങ്ങളെല്ലാവരും ജഗദംബയുടെ കുട്ടികളാണ്. ജ്ഞാനം കേട്ട് പിന്നീട് കേള്പ്പിക്കുന്നു. നിങ്ങളുടെ കര്ത്തവ്യം തന്നെ ഇതാണ്. നിങ്ങളെ പഠിപ്പിക്കുന്നത് ഈശ്വരനാണ്. ഒരു മനുഷ്യനുമല്ല പഠിപ്പിക്കുന്നത്. ഈ ബ്രഹ്മാവും മനുഷ്യനല്ലേ. മനുഷ്യര്ക്ക് ആരെയും പാവനമാക്കി മാറ്റാന് സാധിക്കില്ല. മനുഷ്യരുടെ ബുദ്ധി ഡള്ളായതു കാരണം ഒന്നും മനസ്സിലാക്കുന്നില്ല. പതിത-പാവനന് ഒരു ബാബ തന്നെയാണ്. ബാബ വരുന്നതു തന്നെ പതിതരെ പാവനമാക്കി മാറ്റാനാണ്. ഈ മുഴുവന് ലോകവും തമോപ്രധാനമാണ്. എല്ലാവരും പതിതരാണ്. പുതിയ ലോകം പാവനവും പഴയ ലോകം പതിതവുമാണ്. പഴയ ലോകത്തില് നരകവാസികളാണ്. പുതിയ ലോകത്തില് സ്വര്ഗ്ഗവാസികളും. സത്യയുഗത്തില് ഭാരതവാസികളായ ദേവീ-ദേവതകള് മാത്രമായിരിക്കും മറ്റാരും ഉണ്ടായിരിക്കുകയില്ല എന്ന് ബുദ്ധിയിലുണ്ട്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ഈ ജ്ഞാനം ലഭിച്ചുകഴിഞ്ഞു. പുതിയ ലോകത്തില് ആദ്യം സൂര്യവംശീ ദേവതകളായിരുന്നു പിന്നീട് ചന്ദ്രവംശികളായി. അപ്പോള് സൂര്യവംശികള് ജീവിച്ചു പോയവരാണ്. ചന്ദ്രവംശിക്കുശേഷം പിന്നീട് വൈശ്യവംശികളാണ് വരുന്നത്. ആദ്യം ലക്ഷ്മീ-നാരായണന്റെ രാജ്യമുണ്ടായിരുന്നു. ശരി, അവര്ക്ക് മുമ്പ് ആരായിരുന്നു എന്ന് ആര്ക്കും മനസ്സിലാക്കാന് സാധിക്കില്ല. നിങ്ങള് കുട്ടികള്ക്ക് ബാബ ചക്രത്തിന്റെ രഹസ്യത്തെക്കുറിച്ച് മനസ്സിലാക്കി തന്നിട്ടുണ്ട്. ദ്വാപരയുഗത്തില് വൈശ്യവംശികളാണ്. കലിയുഗത്തില് ശൂദ്രവംശികളാണ്.

ഇപ്പോള് നിങ്ങള്ക്കറിയാം-നമ്മള് ബ്രാഹ്മണരായി. നിങ്ങളെ ബാബ തന്റേതാക്കി മാറ്റി അര്ത്ഥം ശൂദ്ര ധര്മ്മത്തില് നിന്ന് ദേവതാ ധര്മ്മത്തിലേക്ക് മാറ്റിയിരിക്കുന്നു. ഇപ്പോള് സൂര്യവംശികളും ചന്ദ്രവംശികളുമില്ല. ലക്ഷ്മീ-നാരായണന്റെ രാജ്യവുമില്ല, രാമരാജ്യവുമില്ല. ഇപ്പോള് കലിയുഗത്തിന്റെ അവസാനമാണ്. കലിയുഗത്തിനുശേഷം തീര്ച്ചയായും സത്യയുഗം വരും. കലിയുഗത്തില് ഈ പഴയ പതിതമായ ലോകമാണ്. മഹാ ദുഃഖിയാണ്. അതുകൊണ്ടാണ് ദേവതകളുടെ മഹിമ പാടുന്നത്, അവരുടെ മുന്നില് പോയി നമസ്കരിക്കുന്നത്. ശരി, ലക്ഷ്മീ-നാരായണന് ഈ രാജ്യം ആരാണ് നല്കിയത്? ഇത് പറയാന് സാധിക്കുന്നവര് ആരെങ്കിലുമുണ്ടോ! ആരുടേയും ചിന്തയില് പോലും ഇത് ഉണ്ടായിരിക്കില്ല കാരണം എല്ലാവരുടെയും ബുദ്ധിയില് ഇപ്പോള് കലിയുഗത്തിന് ബാല്യ അവസ്ഥ എന്നാണ് ചിന്തിച്ചിരിക്കുന്നത്. ഇനിയും 40,000 വര്ഷങ്ങളുണ്ട്. അതിനാല് അവര്ക്ക് നമ്മെപ്പോലുളള ചിന്ത വരില്ല. പല കുട്ടികളും പറയുന്നുണ്ട് എനിക്ക് ഓര്മ്മ നില്ക്കുന്നില്ല എന്ന്. എന്തുകൊണ്ട് നില്ക്കുന്നില്ല? കാരണം അതിരാവിലെ എഴുന്നേറ്റ് ഓര്മ്മയിലിരുന്ന് ധാരണ ചെയ്യാത്തതുകൊണ്ട്. മനസ്സിലാക്കുന്നുണ്ടെങ്കിലും ആര്ക്കും മനസ്സിലാക്കിക്കൊടുക്കാന് സാധിക്കില്ല. എല്ലാവര്ക്കും ഒരുപോലെ വിവേകശാലിയായി മാറാന് സാധിക്കില്ലല്ലോ. വിവേകശാലികളും വേണം, വിവേകശൂന്യരും വേണം. വളരെയധികം വിവേകശാലികള് രാജാവും റാണിയുമായി മാറും. ആര് എത്രത്തോളം കൂടുതല് മനസ്സിലാക്കുകയും മനസ്സിലാക്കിക്കൊടുക്കയും ചെയ്യുന്നുണ്ടോ അവരുടെ പേര് പ്രശസ്തമാവുകയും ചെയ്യുന്നു. പ്രദര്ശിനകളെല്ലാം ഉണ്ടാകുമ്പോള് പറയുന്നു- ബാബാ ഇന്നാളെ വിടൂ എന്ന്. അപ്പോള് ബാബ ചോദിക്കും, എന്താ നിങ്ങള്ക്ക് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കില്ലേ? അപ്പോള് അവര് പറയും, ബാബാ അവര്ക്ക് പറഞ്ഞുകൊടുക്കാന് നല്ല അഭ്യാസമുണ്ട് ഞങ്ങള് കുറച്ച് പാകപ്പെടാത്തവരാണ്. ബാബ സ്വയം പറയുന്നു- എവിടെ നിന്നെല്ലാം ക്ഷണം ലഭിക്കുന്നുവോ, ആരെല്ലാമാണ് അതില് പങ്കെടുക്കുന്നതെന്ന് നിങ്ങള് ബാബയ്ക്ക് എഴുതി അയ്ക്കൂ. അപ്പോള് നോക്കാം ആരെയെല്ലാം ഇവിടുന്ന് അയക്കണമെന്ന്. ക്ഷണ കത്തില് സന്യാസിമാരുടെ പേരുണ്ടോ? അങ്ങനെയാണെങ്കില് നല്ല ഒരു ബ്രഹ്മാകുമാരിയെ തന്നെ അയക്കണം. ശരി, കുമാര്കയുണ്ട്, മനോഹറുണ്ട്, ഗംഗയുണ്ട്- ഇവരില് ആരെയെങ്കിലും അയക്കൂ. കുട്ടികള് ഒരുപാടുണ്ടല്ലോ. ജഗദീശിനെ അയക്കൂ, രമേശിനെ അയക്കൂ. നിങ്ങളും മനസ്സിലാക്കുന്നുണ്ട്. ഇവര് സമര്ത്ഥശാലികളാണ്. ജഡ്ജിനെയും മജിട്രേറ്റിനെയും പോലെ. പര്സപരം സമര്ത്ഥശാലികളായിരിക്കും. ഗവണ്മെന്റിനും അറിയാം ഇവര് സമര്ത്ഥശാലികളാണ്. അതുകൊണ്ടാണ് കേസുകള് അവരിലേക്ക് പോകുന്നത്. പിന്നീട് ഹൈക്കോടതിയിലേക്ക് പോകുന്നു പിന്നീട് അതിന്റെയും മുകളില്. അതിലൂടെയൊന്നും ശരിയായ തീരുമാനം ലഭിച്ചില്ലെങ്കില്പിന്നീട് അതിനേക്കാളും മുകളിലേക്ക് പോകുന്നു. ഇവരോട് ദയ കാണിക്കൂ…. എന്ന് പറഞ്ഞ്. ഈ കാര്യങ്ങളെല്ലാം ഇവിടെയാണ് ഉള്ളത്. സത്യ-ത്രേതായുഗത്തിലില്ല. പിന്നീട് ദ്വാപരയുഗം മുതല് രാജാ-റാണിയുടെ രാജ്യമുണ്ടാകുന്നു. അവിടെ മഹാരാജാവും മഹാറാണിയുമാണ് കേസെല്ലാം സംരക്ഷിക്കുന്നത്. കേസും കുറച്ചുമാത്രമെയുള്ളൂ. ഇപ്പോള് തമോപ്രധാനവും പതിതവുമാണല്ലോ. ചക്രവര്ത്തിയുടെ അടുത്ത് കേസെത്തിക്കഴിഞ്ഞാല് കുറച്ച് ശിക്ഷയെല്ലാം നല്കുന്നു. കടുത്ത തെറ്റാണെങ്കില് കടുത്ത ശിക്ഷ ലഭിക്കുന്നു. ഇവിടെ ജഡ്ജും വക്കീലുമെല്ലാം ധാരാളമുണ്ട്. ഇവിടെയും സത്യയുഗത്തിലുമുളള ജോലിയില് വ്യത്യസമുണ്ട്. സത്യയുഗത്തില് എന്താണുണ്ടാവുക എന്ന് ആര്ക്കും അറിയില്ല. ഇപ്പോള് ബാബ മനസ്സിലാക്കിതന്നിട്ടുണ്ട്, ഈ ലക്ഷ്മീ-നാരായണനെക്കുറിച്ച് അറിയുമോ എന്ന് ആരോടെങ്കിലും ചോദിക്കൂ? ബിര്ള കമ്പനിക്കാര് ഒരുപാട് ക്ഷേത്രങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഏതെങ്കിലും നല്ല കുട്ടിയുണ്ടെങ്കില് അവര്ക്ക് കത്തെയുതാം, നിങ്ങള് ലക്ഷ്മീ-നാരായണന്റെ ക്ഷേത്രം ഒരുപാടുണ്ടാക്കുന്നുണ്ടല്ലോ, ഇവര്ക്ക് ഈ രാജധാനി എങ്ങനെയാണ് ലഭിച്ചത്? കാരണം സത്യയുഗത്തിന് മുമ്പ് ലോകം കലിയുഗമായിരുന്നല്ലോ. കലിയുഗത്തില് ഒന്നും ഇല്ലല്ലോ. ദേവതകള് ആരുമായും യുദ്ധം ചെയ്തിട്ടുണ്ടായിരുന്നില്ല. യുദ്ധത്തിലൂടെ ആര്ക്കും വിശ്വത്തിന്റെ അധികാരിയായി മാറാനും സാധിക്കില്ല. വിശ്വത്തിന്റെ അധികാരിയായവര് തന്നെയാണ് ഈ ലക്ഷ്മീ-നാരായണന്റെ ചിത്രവും ഉണ്ടാക്കിയിരിക്കുക. ഇപ്പോള് കലിയുഗമാണ്. ഇവിടെ ആയുധവുമായുളള യുദ്ധമാണുണ്ടാകുന്നത്. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് ക്രിസ്ത്യന് ധര്മ്മത്തിലുള്ളവര് അഥവാ പരസ്പരം ഒരുമിച്ചാല് പരസ്പരം പ്രീതി വെച്ചാല് വിശ്വത്തിന്റെ അധികാരിയായി മാറാന് സാധിക്കും. എന്നാല് വിശ്വത്തിന്റെ അധികാരികളായി മാറുന്നത് ലക്ഷ്മീ-നാരായണനാണ്. എന്നാല് ബുദ്ധിയിലുണ്ട്- ക്രിസ്ത്യാനികള് പരസ്പരം ഒന്നിച്ചാല് അധികാരിയായി മാറാന് സാധിക്കുമെന്ന്. എന്നാല് സത്യയുഗത്തില് രാജാ-റാണി എന്ന പദവിയുണ്ടാകില്ല. ഡ്രാമ തന്നെ ഇങ്ങനെയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇപ്പോള് നമ്മള് വീണ്ടും യോഗബലത്തിലൂടെ സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നേടുകയാണ്. നിങ്ങള്ക്ക് പറയാന് സാധിക്കും- കല്പം മുമ്പും സംഗമത്തില് ബാബയില് നിന്ന് പദവി പ്രാപ്തമാക്കിയിട്ടുണ്ട്. 84 ജന്മങ്ങള് പൂര്ത്തിയാക്കി വീണ്ടും സമ്പത്ത് എടുത്തുകൊണ്ടിരിക്കുകയാണ്. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) സ്വയം തന്നില് ധാരണ ചെയ്യാനും മറ്റുള്ളവരില് ധാരണ ചെയ്യിപ്പിക്കുന്നതിനും വേണ്ടി അതിരാവിലെ എഴുന്നേറ്റ് ബാബയുടെ ഓര്മ്മയിലിരിക്കണം. മനസ്സിലാക്കിയതിനെ മറ്റുള്ളവര്ക്ക് മനസ്സിലാക്കി കൊടുക്കുന്നതിനുള്ള അഭ്യാസം ചെയ്യണം.

2) ലൗകീക സംബന്ധികളില് നിന്നും ബുദ്ധിയോഗത്തെ ഇല്ലാതാക്കി ഒരു പാരലൗകീക ബാബയെ മാത്രം ഓര്മ്മിക്കണം. ബാബയില് നിന്ന് എന്ത് ജ്ഞാനമാണോ ലഭിച്ചത്, അത് എല്ലാവര്ക്കും കേള്പ്പിച്ചുകൊടുക്കണം. ഇത് തന്നെയാണ് നിങ്ങളുടെ കടമ.

വരദാനം:-

എപ്പോള് താങ്കള് താങ്കളുടെ സമ്പൂര്ണ്ണ സ്റ്റേജില് സ്ഥിതമാകുന്നോ അപ്പോള് പ്രകൃതിയിലും വിജയം അര്ത്ഥം അധികാരത്തിന്റെ അനുഭവമുണ്ടാകും. സമ്പൂര്ണ്ണ സ്റ്റേജില് ഒരു പ്രകാരത്തിലുമുള്ള അധീനതയും ഉണ്ടായിരിക്കില്ല. എന്നാല് ഇങ്ങനെയുള്ള സമ്പൂര്ണ്ണ സ്റ്റേജ് ഉണ്ടാക്കുന്നതിന് വേണ്ടി മൂന്ന് കാര്യങ്ങള് ഒപ്പമൊപ്പം ഉണ്ടായിരിക്കണം – 1- ആത്മീയത, 2- സന്തുഷ്ടത, 3- ദയാഹൃദയ ഗുണം. എപ്പോള് ഈ മൂന്ന് കാര്യങ്ങളും പ്രത്യക്ഷ രൂപത്തില്, സ്ഥിതിയില്, മുഖത്ത് അഥവാ കര്മ്മത്തില് പ്രകടമാകുന്നോ അപ്പോള് പറയും അധികാരി അഥവാ പ്രകൃതി ജീത്ത് ആത്മാവ്.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top