14 June 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
13 June 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ - 21 ജന്മങ്ങളിലേക്ക് പൂര്ണ്ണ പ്രാലബ്ധം നേടുന്നതിനായി ബാബയില് പൂര്ണ്ണമായും ബലിയാകു, പകുതിയല്ല. ബലിയാകുക എന്നാല് ബാബയുടേതാകുക.
ചോദ്യം: -
ഏതൊരു ഗുപ്തമായ കാര്യം മനസിലാക്കുവാനാണ് പരിധിയില്ലാത്ത ബുദ്ധിയുടെ ആവശ്യമുള്ളത്?
ഉത്തരം:-
ഇത് പരിധിയില്ലാത്ത ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമയാണ്, എന്താണോ കഴിഞ്ഞുപോയത് അത് ഡ്രാമ. ഇപ്പോള് ഈ ഡ്രാമ പൂര്ണ്ണമാകുന്നു, നമ്മള് വീട്ടിലേക്ക് പോകും, പിന്നെ പുതിയതായി ആദ്യം മുതല് പാര്ട്ടാരംഭിക്കും…..ഇക്കാര്യം മനസിലാക്കുവാന് പരിധിയില്ലാത്ത ബുദ്ധിയുടെ ആവശ്യമുണ്ട്. പരിധിയില്ലാത്ത രചനയുടെ ജ്ഞാനം പരിധിയില്ലാത്ത ബാബയാണ് നല്കുന്നത്.
ചോദ്യം: -
ഏതൊരു കാര്യത്തിലാണ് മനുഷ്യര് അയ്യോ- അയ്യോ എന്ന് നിലവിളിക്കുന്നത,് എന്നാല് നിങ്ങള് കുട്ടികള് സന്തോഷത്തോടെയിരിക്കുന്നത് ?
ഉത്തരം:-
അജ്ഞാനികളായ മനുഷ്യര് ചെറിയ രോഗം വരുമ്പോള് തന്നെ നിലവിളിക്കുന്നു, നിങ്ങള് കുട്ടികള് സന്തോഷത്തോടെയിരിക്കുന്നു കാരണം ഇതിലൂടെ പഴയ കണക്കുകള് ഇല്ലാതാകുന്നു എന്നറിയാം.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
നീ രാത്രികളെല്ലാം ഉറങ്ങി നഷ്ടപ്പെടുത്തി….
ഓം ശാന്തി. വാസ്തവത്തില് ഓം ശാന്തി പറയേണ്ട ആവശ്യവുമില്ല. എന്നാല് കുട്ടികള് ചിലതൊക്കെ മനസിലാക്കി കൊടുക്കേണ്ടതുണ്ട്, പരിചയം നല്കേണ്ടതുണ്ട്. ഇക്കാലത്ത് ഓം ശാന്തി – ഓം ശാന്തി എന്ന് ജപിച്ചുകൊണ്ടിരിക്കുന്ന വളരെ പേരുണ്ട.് അര്ത്ഥമൊന്നുമറിയില്ല. ഓം ശാന്തി, ഞങ്ങള് ആത്മാക്കളുടെ സ്വധര്മ്മം ശാന്തിയാണ്. ഇത് ശരിയാണ് എന്നാല് പിന്നെ ഓം ശിവോഹം എന്നും പറയുന്നു, അത് തെറ്റാണ്. വാസ്തവത്തില് ഈ ഗീതങ്ങളുടെയൊന്നും തന്നെ ആവശ്യമില്ല. ഇന്നത്തെ കാലത്ത് ലോകത്തില് ശ്രവണരസം കൂടുതലാണ്. ഈ സര്വ്വ ശ്രവണ രസങ്ങളിലും പ്രയോജനമൊന്നുമില്ല. ഇപ്പോള് ഒരേ ഒരു കാര്യത്തെകുറിച്ച് മനരസം ഉണ്ടാകുന്നു. ബാബ കുട്ടികള്ക്ക് സന്മുഖത്തിരുന്ന് മനസിലാക്കിതരുന്നു, പറയുന്നു- നിങ്ങള് ഭക്തി വളരെ ചെയ്തു, ഇപ്പോള് ഭക്തിയുടെ രാത്രി പൂര്ണ്ണമായിട്ട് പ്രഭാതം വരുന്നു. പ്രഭാതത്തിന് വളരെ മഹത്വമുണ്ട്. പ്രഭാത സമയത്ത് ബാബയെ ഓര്മ്മിക്കണം. പ്രഭാത സമയത്ത് വളരെ ഭക്തി ചെയ്യുന്നു. മാല ജപിക്കുന്നു. ഈ ഭക്തീമാര്ഗ്ഗത്തിലെ ആചാരങ്ങള് നടന്നുകൊണ്ടിരിക്കുന്നു. കുട്ടികളേ , ഈ നാടകം പൂര്ണ്ണമാകുന്നു, പിന്നെ ചക്രം ആവര്ത്തിക്കപ്പെടും. അവിടെ ഭക്തിയുടെ ആവശ്യമില്ല. ഭക്തിക്ക് ശേഷമാണ് ഭഗവാനെ ലഭിക്കുന്നത് എന്ന് സ്വയം തന്നെ പറയുന്നു. ദു:ഖികളായതു കാരണം ഭഗവാനെ ഓര്മ്മിക്കുന്നു. എന്തെങ്കിലും ആപത്തുകള് വരുമ്പോള് അല്ലെങ്കില് രോഗം ഉണ്ടാകുമ്പോള് ഭഗവാനെ ഓര്മ്മിക്കുന്നു, ഭക്തന്മാരാണ് ഭഗവാനെ ഓര്മ്മിക്കുന്നത്. സത്യ ത്രേതായുഗത്തില് ഭക്തിയില്ല. അതല്ലെങ്കില് മുഴുവനും ഭക്തിമയമാകുമായിരുന്നു. ഭക്തി, ജ്ഞാനം പിന്നെയാണ് വൈരാഗ്യം. ഭക്തിക്ക് ശേഷം പിന്നെയാണ് പകല്. പുതിയ ലോകത്തെയാണ് പകലെന്ന് പറയുന്നത്. ഭക്തി, ജ്ഞാനം, വൈരാഗ്യം എന്ന വാക്ക് ശരിയാണ്. എന്തിനോടുള്ള വൈരാഗ്യമാണ്? പഴയ ലോകം, പഴയ സംബന്ധം തുടങ്ങിയവയോട് വൈരാഗ്യം. നമ്മള്ക്ക് മുക്തീധാമത്തിലേക്ക് ബാബയുടെ അടുത്തേക്ക് പോകാം എന്ന് ആഗ്രഹിക്കുന്നുണ്ട്. ഭക്തിക്ക് ശേഷം നമ്മള്ക്ക് തീര്ച്ചയായും ഭഗവാനെ ലഭിക്കും. ഭക്തന്മാര്ക്കാണ് ഭഗവാനായ ബാബയെ ലഭിക്കുന്നത്. ഭക്തന്മാര്ക്ക് സദ്ഗതി നല്കുക എന്നത് ഭഗവാന്റെ ജോലിയാണ്. വേറൊന്നും ചെയ്യേണ്ടതില്ല. ബാബയെ കേവലം തിരിച്ചറിഞ്ഞാല് മതി. ബാബ ഈ മനുഷ്യ സൃഷ്ടി വൃക്ഷത്തിന്റെ ബീജമാണ്, ഇതിനെ തലകീഴായ വൃക്ഷം എന്ന് പറയുന്നു. എങ്ങനെയാണ് ബീജത്തില് നിന്ന് വൃക്ഷം വരുന്നത് എന്നത് വളരെ സഹജമാണ്. ഈ വേദ ശാസ്ത്രങ്ങള്, ഗ്രന്ഥങ്ങള് തുടങ്ങിയവ പഠിക്കുക, ജപ തപം ചെയ്യുക ഇവയെല്ലാം ഭക്തീമാര്ഗ്ഗമാണെന്ന് നിങ്ങള്ക്കിപ്പോള് അറിയാം. ഇതൊന്നും ഭഗവാനെ നേടാനുള്ള സത്യമായ മാര്ഗ്ഗമല്ല. മുക്തി, ജീവന് മുക്തിയുടെ സത്യമായ മാര്ഗ്ഗം ഭഗവാനാണ് കാണിച്ച് തരുന്നത്. ഇപ്പോള് ഈ ഡ്രാമ പൂര്ണ്ണമാകുന്നു എന്ന് നിങ്ങള്ക്കറിയാം, എന്താണോ കഴിഞ്ഞുപോയത് അത് ഡ്രാമ. ഇക്കാര്യം മനസിലാക്കുവാന് പരിധിയില്ലാത്ത ബുദ്ധിയുടെ ആവശ്യമുണ്ട്. പരിധിയില്ലാത്ത മാലിക് ആണ് മഴുവന് സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ പരിധിയില്ലാത്ത ജ്ഞാനം നല്കുന്നത്. പരിധിയില്ലാത്ത മാലിക്കിനെ ജ്ഞാനേശ്വരന്, രചയിതാവെന്ന് പറയുന്നു. ജ്ഞാനേശ്വരന് അതായത് ഈശ്വരനില് ജ്ഞാനമുണ്ട്. ഇതിനെ ആത്മീയ, സ്പിരിച്വല് നോളെജ് എന്ന് പറയുന്നു. ഗോഡ് ഫാദര്ലി നോളെജ്. നിങ്ങളും ഗോഡ് ഫാദര്ലി സ്റ്റുഡന്റായിരിക്കുകയാണ്. ഭഗവാന് ഉവാച: നിങ്ങളെ രാജയോഗം പഠിപ്പിക്കുന്നു എങ്കില് ഭഗവാന് തീര്ച്ചയായും ടീച്ചറുമാണ്. നിങ്ങള് വിദ്യാര്ത്ഥികളുമാണ്, കുട്ടികളുമാണ്. കുട്ടികള്ക്ക് മുത്തച്ഛനില് നിന്നും ആസ്തി ലഭിക്കുന്നു. ഇത് വളരെ സഹജമായ കാര്യമാണ്. കുട്ടി അഥവാ യോഗ്യതയില്ലാത്തവനാണെങ്കില് അച്ഛന് അടിച്ചിറക്കും, ജോലിയിലൊക്കെ നന്നായി സഹായിക്കുന്നവര്ക്ക് സ്വത്ത് കൊടുക്കുന്നു. നിങ്ങള് കുട്ടികള്ക്കും മുത്തച്ഛന്റെ സമ്പത്തില് അവകാശമുണ്ട്. മുത്തച്ഛന് നിരാകാരിയാണ്. നാം നമ്മളുടെ മുത്തച്ഛനില് നിന്ന് ആസ്തിയെടുക്കുകയാണെന്ന് കുട്ടികള്ക്കറിയാം. മുത്തച്ഛനാണ് സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നത്. നോളെജ്ഫുള് ആണ്. ബ്രഹ്മാ വിഷ്ണു ശങ്കരനെ പതീത പാവനന് എന്ന് പറയില്ല. അവര് ദേവതകളാണ്. അവരെ സദ്ഗതി ദാതാവെന്ന് വിളിക്കില്ല. അത് ഒരാള് മാത്രമാണ്. സര്വ്വരും ഓര്മ്മിക്കുന്നതും ഒരാളെയാണ്. ബാബയെകുറിച്ച് അറിയാത്തതുകാരണം സര്വ്വതിലും പരമാത്മാവാണെന്ന് പറയുന്നു. അഥവാ ആര്ക്കെങ്കിലും സാക്ഷാത്ക്കാരം ഉണ്ടായാല് ഹനുമാനാണ് ദര്ശനം നല്കിയത്, ഭഗവാന് സര്വ്വവ്യാപിയാണെന്ന് കരുതുന്നു. എന്തിലെങ്കിലും ഭാവന വെച്ചാല് സാക്ഷാത്ക്കാരം ഉണ്ടാകുന്നു. ഇവിടെ പഠിത്തത്തിന്റെ കാര്യമാണ്. ഞാന് വന്ന് കുട്ടികളെ പഠിപ്പിക്കുന്നു എന്ന് ബാബ പറയുന്നു. എങ്ങനെയാണ് പഠിപ്പിക്കുന്നതെന്ന് നിങ്ങള് കാണുന്നുണ്ട്. മറ്റ് ടീച്ചേര്സിനെ പോലെ വളരെ സാധാരണ രീതിയില് പഠിപ്പിക്കുന്നു. വക്കീലാണെങ്കില് തനിക്ക് സമാനം വക്കീലാക്കും. ആരാണ് ഈ ഭാരതത്തിനെ സ്വര്ഗ്ഗമാക്കിയതെന്ന് നിങ്ങള്ക്കേ അറിയാവു. കൂടാതെ ഭാരതത്തില് ഉള്ള സൂര്യവംശീ ദേവീ ദേവതകള് എവിടെ നിന്ന് വന്നു? മനുഷ്യര്ക്ക് ഒന്നും അറിയില്ല. ഇപ്പോള് സംഗമമാണ്. നിങ്ങള് സംഗമത്തിലാണ് നില്ക്കുന്നത്, മറ്റാരും തന്നെ സംഗമത്തിലല്ല. എങ്ങനെയാണ് ഈ സംഗമത്തിന്റെ മേളയെന്ന് നോക്കു. കുട്ടികള് അച്ഛനെ കാണുവാന് വന്നിരിക്കുകയാണ്. ഈ മേളയാണ് മംഗളകാരീ മേള. മറ്റ് കുംഭ മേള തുടങ്ങിയവയൊക്കെ നടത്തുന്നതിലൂടെ ഒരു പ്രാപ്തിയും ഇല്ല. സംഗമത്തിനെയാണ് സത്യം സത്യമായ കുംഭമേളയെന്ന് പറയുന്നത്. ആത്മ പരമാത്മ വളരെക്കാലമായി പിരിഞ്ഞിരിക്കുകയായിരുന്നു എന്ന് പാടാറുണ്ട് പിന്നെ വന്ന് സുന്ദരമായ മംഗളകാരി മേളയാക്കി. ഈ സമയം എത്ര നല്ലതാണ്. ഈ സംഗമത്തിന്റെ സമയം എത്ര മംഗളകാരിയാണ് കാരണം ഇപ്പോളാണ് സര്വ്വരുടെയും മംഗളമുണ്ടാകുന്നത്. ബാബ വന്ന് സര്വ്വരേയും പഠിപ്പിക്കുന്നു, ബാബ നിരാകാരിയാണ്, നക്ഷത്രം. മനസിലാക്കി കൊടുക്കുവാനാണ് ലിംഗരൂപം വെച്ചിരിക്കുന്നത്. ബിന്ദുവെച്ചാല് ഒന്നും മനസിലാകില്ല. ആത്മാവ് ഒരു നക്ഷത്രമാണെന്ന് നിങ്ങള്ക്ക് മനസിലാക്കികൊടുക്കുവാന് സാധിക്കും. ബാബയും നക്ഷത്രമാണ്. ആത്മാവ് എങ്ങനെയാണോ അതുപോലെയാണ് പരമാത്മാവ്. വ്യത്യാസമില്ല. നിങ്ങള് ആത്മാക്കളും സംഖ്യാക്രമത്തിലാണ്. ചിലരുടെ ബുദ്ധിയില് എത്ര ജ്ഞാനമാണ് നിറഞ്ഞിരിക്കുന്നത്, ചിലരുടെ ബുദ്ധിയില് കുറവാണ്. എങ്ങനെയാണ് നമ്മള് ആത്മാക്കള് 84 ജന്മങ്ങള് അനുഭവിക്കുന്നതെന്ന് നിങ്ങള്ക്കിപ്പോള് മനസിലായി. ഓരോരുത്തര്ക്കും തന്റേതായ കണക്കുകള് അനുഭവിക്കേണ്ടി വരും. ചിലര്ക്ക് രോഗം വരുന്നു, കണക്കുകള് ഇല്ലാതാക്കണം. എന്തുകൊണ്ടാണ് ഈശ്വരീയ സന്താനത്തിന് ഇങ്ങനെ അനുഭവിക്കേണ്ടി വരുന്നത്! എന്ന് ചിന്തിക്കരുത്. കുട്ടികളേ, ജന്മ ജന്മാന്തരങ്ങളിലെ പാപം ഉണ്ട് എന്ന് ബാബ മനസിലാക്കിതന്നിട്ടുണ്ട്. കുമാരിയല്ലേ, കുമാരിയില് നിന്ന് എന്ത് പാപം ഉണ്ടായി കാണും? എന്നാല് അനേക ജന്മങ്ങളിലെ കണക്കുകള് അവസാനിക്കേണ്ടേ. ഈ ജന്മത്തില് ചെയ്ത പാപങ്ങളും പറയുന്നില്ല എങ്കില് ഉള്ളില് വൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കും എന്ന് ബാബ മനസിലാക്കിതന്നിട്ടുണ്ട്. പറയുന്നതിലൂടെ അതിന് വൃദ്ധി ഉണ്ടാകില്ല. ഭാരതം എല്ലാത്തിനേക്കാള് നമ്പര് വണ് പാവനമായിരുന്നു, ഇപ്പോള് ഭാരതം ഏറ്റവും പതീതമാണ്. അതുകൊണ്ട് അവര്ക്ക് പരിശ്രമവും കൂടുതല് ചെയ്യേണ്ടി വരുന്നു. കൂടുതല് സേവനം ചെയ്യുന്നവര്ക്ക് തങ്ങള് ഉയര്ന്ന നമ്പറില് പോകുമെന്ന് മനസിലാക്കാന് സാധിക്കും. കുറച്ച് കണക്കുകള് ഉണ്ടെങ്കില് അനുഭവിക്കേണ്ടി വരും. ആ അനുഭവിക്കേണ്ടതും സന്തോഷത്തോടെ അനുഭവിക്കണം. അജ്ഞാനികളായ മനുഷ്യര്ക്ക് എന്തെങ്കിലും സംഭവിക്കുമ്പോള് അയ്യോ അയ്യോ എന്ന് നിലവിളിക്കാന് തുടങ്ങുന്നു, നിങ്ങള് സന്തോഷത്തോടെ അനുഭവിക്കണം കാരണം ഇതിലൂടെ പഴയ കണക്കുകള് ഇല്ലാതാകുന്നു എന്ന് അറിയാം. നമ്മളാണ് പാവനമായിരുന്നവര് പിന്നെ നമ്മള് ഏറ്റവും പതീതമായി. ഈ വസ്ത്രം പാര്ട്ട് അഭിനയിക്കുവാനായി നമ്മള്ക്ക് ഇങ്ങനെ ലഭിച്ചിരിക്കുകയാണ്. നമ്മള് ഏറ്റവും കൂടുതല് പതീതമായി എന്ന് ഇപ്പോള് ബുദ്ധിയില് വന്നു. വളരെ പരിശ്രമം ചെയ്യേണ്ടി വരുന്നു. ഇന്നയാള്ക്ക് എന്തുകൊണ്ടാണ് ഈ രോഗം എന്ന് ആശ്ചര്യപ്പെടരുത്. കുട്ടികളേ നോക്കൂ, കൃഷ്ണന്റെ പേര് ശ്യാമ സുന്ദരന് എന്ന് മഹിമ പാടുന്നു. ചിത്രമുണ്ടാക്കുന്നവര് മനസിലാക്കുന്നില്ല. അവര് രാധയെ വെളുത്തതായും കൃഷ്ണനെ കറുപ്പിച്ചും കാണിക്കുന്നു. രാധ കുമാരിയാണെന്ന് അറിയാം അതുകൊണ്ട് അവര്ക്ക് ബഹുമാനം നല്കുന്നു. അവര് എങ്ങനെ കറുത്തുപോയി എന്ന് ചിന്തയുണ്ട്. ഇക്കാര്യങ്ങള് നിങ്ങള് മനസിലാക്കുന്നു. ദേവതാകുലത്തില് ഉണ്ടായിരുന്നവര് ഇപ്പോള് തങ്ങളെ ഹിന്ദു ധര്മ്മത്തിലേതാണെന്ന് കരുതുന്നു.
നിങ്ങള് ശ്രീമത്തനുസരിച്ച് തന്റെ കുലത്തിന്റെ ഉദ്ധാരണം ചെയ്യുന്നു. മുഴുവന് കുലത്തിനെ പാവനമാക്കണം, മുക്തമാക്കി മുകളിലേക്ക് കൊണ്ടുവരണം. നിങ്ങള് മുക്തമാക്കുന്ന ആര്മിയല്ലേ. ബാബയാണ് ദുര്ഗതിയില് നിന്നും രക്ഷിച്ച് സദ്ഗതി ചെയ്യുന്നത്, ബാബ ക്രിയേറ്റര്, ഡയറക്റ്റര്, മുഖ്യ ആക്റ്റര് ആണെന്ന് പാടപ്പെട്ടിട്ടുണ്ട്. എങ്ങനെയാണ് ആക്റ്റര് ആകുന്നത്, പതീത പാവനനായ ബാബ പതീത ലോകത്തില് വന്ന് സര്വ്വരേയും പാവനമാക്കുന്നു, അപ്പോള് മുഖ്യ ആക്റ്റര് ആയില്ലേ. ബ്രഹ്മാ വിഷ്ണു ശങ്കരനെ ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനെന്നും പറയാന് സാധിക്കില്ല. ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനെന്നും ആരെയാണോ വിളിക്കുന്നത് ആ ബാബ ഇപ്പോള് പാര്ട്ടഭിനയിക്കുന്നു എന്ന് നിങ്ങള്ക്കിപ്പോള് അനുഭവത്തില് നിന്നും പറയാന് സാധിക്കും. ബാബ സംഗമത്തിലേ പാര്ട്ടഭിനയിക്കു. ബാബയെ ആര്ക്കും അറിയില്ല. മനുഷ്യര് 16 കലയില് നിന്ന് പിന്നെ താഴേക്കിറങ്ങുന്നു. പതുക്കെ പതുക്കെ കലകള് കുറഞ്ഞുകൊണ്ടിരിക്കുന്നു. ഓരോ ജന്മത്തിലും ഏതെങ്കിലൊക്കെ കല കുറയുന്നു. സത്യയുഗത്തില് 8 ജന്മം എടുക്കേണ്ടിവരുന്നു. ഓരോരോ ജന്മത്തിലും ഡ്രാമയനുസരിച്ച് ഏതെങ്കിലൊക്കെ കല കുറയുന്നു. ഇപ്പോള് കയറേണ്ട സമയമാണ്. പൂര്ണ്ണമായും കയറികഴിഞ്ഞാല് പിന്നെ പതുക്കെ പതുക്കെ ഇറങ്ങും. ഇപ്പോള് ഈ രാജധാനി സ്ഥാപിക്കപ്പെടുകയാണെന്ന് കുട്ടികള്ക്കറിയാം. രാജധാനിയില് എല്ലാ പ്രകാരത്തിലുള്ളവരും വേണം. ആരാണോ നല്ല രീതിയില് ശ്രീമത്തനുസരിച്ച് നടക്കുന്നത് അവര് ഉയര്ന്ന പദവി നേടും, അതും ചോദിച്ചാല് അല്ലേ! ബാബയ്ക്ക് തങ്ങളുടെ മുഴുവന് കണക്കും അയക്കണം, അപ്പോള് ബാബയ്ക്ക് നിര്ദ്ദേശം നല്കാന് സാധിക്കും. ബാബയ്ക്ക് എല്ലാ കാര്യവും അറിയാം എന്ന് കരുതരുത്. ബാബയ്ക്ക് മുഴുവന് ലോകത്തിന്റെ ആദി മദ്ധ്യ അന്ത്യത്തെ കുറിച്ചറിയാം. ഓരോരുത്തരുടേയും മനസിനെ ഇരുന്ന് അറിഞ്ഞുകൊണ്ടിരിക്കില്ല. ബാബ നോളെജ്ഫുള് ആണ്. ബാബ പറയുന്നു: ഞാന് ആദി മദ്ധ്യ അന്ത്യത്തെ കുറിച്ചറിയുന്നു, അതുകൊണ്ടാണ് നിങ്ങള് ഇങ്ങനെ ഇങ്ങനെ വീഴുന്നു പിന്നെ ഇങ്ങനെ കയറുന്നു എന്ന് പറയാന് സാധിക്കുന്നത്. ഭാരതത്തിന്റെയാണ് ഈ പാര്ട്ട്. ഭക്തി എല്ലാവരും ചെയ്യുന്നുണ്ട്. ഏറ്റവും കൂടുതല് ഭക്തി ആരാണോ ചെയ്തത് അവര്ക്ക് ആദ്യം സദ്ഗതി ലഭിക്കണം. പൂജ്യരായിരുന്നവര് പിന്നീട് 84 ജന്മങ്ങള് എടുക്കുന്നു. ഭക്തിയും അവര് സംഖ്യാക്രമത്തില് ചെയ്തിട്ടുണ്ട്. ഇപ്പോള് ജന്മം ലഭിച്ചു എന്നാല് മുമ്പത്തെ ജന്മത്തിലെ പാപം ഇല്ലേ. അത് ഓര്മ്മയുടെ ബലത്തിലൂടെ ഇല്ലാതാകുന്നു. ഓര്മ്മയാണ് ബുദ്ധിമുട്ട്. നിങ്ങള് ഓര്മ്മയിലിരുന്നാല് നിരോഗിയാകും എന്ന് ബാബ നിങ്ങള്ക്ക് വേണ്ടി പറയുന്നു. സുഖം, ശാന്തി, പവിത്രതയുടെ ആസ്തി ബാബയില് നിന്ന് ലഭിക്കുന്നു. കേവലം ഓര്മ്മയിലൂടെ നിരോഗിയായ ശരീരം അഥവാ ദീര്ഘായുസ് ലഭിക്കും. ജ്ഞാനത്തിലൂടെ നിങ്ങള് ത്രികാല ദര്ശികളാകുന്നു. ത്രികാല ദര്ശിയുടെ അര്ത്ഥവും ആര്ക്കും അറിയില്ല. രിദ്ധി-സിദ്ധി ചെയ്യുന്നവര് വളരെപേര് ഉണ്ട്. ഇവിടെ ഇരുന്നുകൊണ്ട് ലണ്ടന്റെ പാര്ലമെന്റൊക്കെ കണ്ടുകൊണ്ടിരിക്കും. എന്നാല് ഈ രിദ്ധി സിദ്ധികൊണ്ട് പ്രയോജനമൊന്നുമില്ല. ദിവ്യ ദൃഷ്ടിയിലൂടെ സാക്ഷാത്ക്കാരം ഉണ്ടാകുന്നു, ഈ കണ്ണുകളിലൂടെയല്ല. ഇപ്പോള് സര്വ്വരും കറുത്തവരാണ്. നിങ്ങള് ബലിയാകുന്നു അതായത് ബാബയുടേതാകുന്നു. ബാബയും പൂര്ണ്ണമായി ബലിയായി, പകുതി ബലിയായാല് ലഭിക്കുന്നതും പകുതിയായിരിക്കും. ബാബയും ബലിയായില്ലേ. എന്തൊക്കെ ഉണ്ടായിരുന്നുവോ ബലിയര്പ്പിച്ചു. ആരാണോ ഇത്ര സര്വ്വതും ബലിയര്പ്പിക്കുന്നത് അവര്ക്ക് 21 ജന്മങ്ങളിലേക്ക് പ്രാപ്തി ലഭിക്കുന്നു, ഇവിടെ ജീവഹത്യയുടെ കാര്യമില്ല. ജീവഹത്യ ചെയ്യുന്നവരെ മഹാപാപിയെന്ന് പറയുന്നു. ആത്മാവ് തങ്ങളുടെ ശരീരത്തെ നശിപ്പിക്കുന്നു. ഇത് നല്ലതല്ല. മനുഷ്യര് മറ്റുള്ളവരുടെ തല മുറിക്കുന്നു, ഇവര് തന്റേത് മുറിച്ച് കളയുന്നു അതുകൊണ്ട് ജീവഹത്യ ചെയ്ത മഹാപാപിയെന്ന് പറയുന്നു.
ബാബ മധുര- മധുരമായ സന്താനങ്ങള്ക്ക് എത്ര നല്ല രീതിയിലാണ് മനസിലാക്കിതരുന്നത്. നിങ്ങള്ക്കറിയാം കല്പ കല്പം, കല്പത്തിന്റെ സംഗമയുഗത്തില് ഈ കുംഭമേളയില് വരുന്നു. ഇത് അതേ മാതാ പിതാവാണ്. ബാബാ അങ്ങ് തന്നെയാണ് ഞങ്ങളുടെ സര്വ്വതും എന്ന് പറയുന്നു. ബാബയും പറയുന്നു: ഹേ കുട്ടികളേ നിങ്ങള് ആത്മാക്കള് എന്റേതാണ്. കല്പം മുന്പത്തേതുപോലെ ശിവബാബ വന്നിരിക്കുകയാണെന്ന് നിങ്ങള് കുട്ടികള്ക്കറിയാം. മുഴുവന് 84 ജന്മങ്ങള് എടുത്തവരെ അലങ്കരിച്ച് കൊണ്ടിരിക്കുന്നു. നിങ്ങള് ആത്മാക്കള്ക്കറിയാം ബാബ നോളെജ്ഫുള് പതീത പാവനനാണ്. ആ ബാബ നമ്മള്ക്കിപ്പോള് മുഴുവന് ജ്ഞാനം നല്കുന്നു. ബാബ ജ്ഞാന സാഗരനാണ്, ഇതില് ശാസ്ത്രങ്ങളുടെ കാര്യമൊന്നുമില്ല. ഇവിടെ ദേഹസഹിതം സര്വ്വതും മറന്ന് തങ്ങളെ ആത്മാവാണെന്ന് മനസിലാക്കണം. ഒരേയോരു ബാബയുടേതായെങ്കില് മറ്റ് സര്വ്വതും മറക്കണം. മറ്റ് സംഗങ്ങളില് നിന്നും ബുദ്ധീയോഗം വേര്പ്പെടുത്തി ഒരേയൊരു സംഗത്തോട് ചേര്ക്കണം. ഞങ്ങള് നിന്നോട് മാത്രമേ സംഗം ചേരൂ, ബാബാ ഞങ്ങള് പൂര്ണ്ണമായും ബലിയാകാം എന്ന് പാടാറുണ്ട്. ബാബയും പറയുന്നു: ഞാന് നിങ്ങളുടെ മേല് ബലിയാകുന്നു. മധുരമായ സന്താനങ്ങളെ നിങ്ങളെ ഞാന് മുഴുവന് വിശ്വരാജ്യഭരണത്തിന്റെ അധികാരി ആക്കുന്നു, ഞാന് നിഷ്കാമിയാണ്. മനുഷ്യര് പറയുന്നു നിഷ്കാമ സേവ ചെയ്യുന്നു, എന്നാല് ഫലം ലഭിക്കാറുണ്ടല്ലോ. ബാബ നിഷ്കാമ സേവ ചെയ്യുന്നു, ഇതും നിങ്ങള്ക്കേ അറിയാവു. ആത്മാവ് പറയുന്നു ഞങ്ങള് നിഷ്കാമ സേവ ചെയ്യുന്നു, ഇത് എവിടെ നിന്നാണ് പഠിച്ചത്! ബാബയാണ് നിഷ്കാമ സേവ ചെയ്യുന്നതെന്ന് നിങ്ങള്ക്കറിയാം. കല്പത്തിന്റെ സംഗമയുഗത്തിലാണ് വരുന്നത്. ഇപ്പോളും നിങ്ങളുടെ സന്മുഖത്തിരിക്കുന്നു. ബാബ സ്വയം പറയുന്നു: ഞാന് നിരാകാരിയാണ്. ഞാന് നിങ്ങള്ക്ക് ഈ ആസ്തി എങ്ങനെ നല്കും? എങ്ങനെ സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തെ കുറിച്ചുള്ള ജഞാനം കേള്പ്പിക്കും? ഇതില് പ്രേരണയുടെ കാര്യമൊന്നുമില്ല. ശിവജയന്തി ആഘോഷിക്കുന്നു എങ്കില് തീര്ച്ചയായും വരുന്നുണ്ടായിരിക്കുമല്ലോ. ഞാന് ഭാരതത്തിലാണ് വരുന്നത്. ഭാരതത്തിന്റെ മഹിമ കേള്പ്പിക്കുന്നു. ഭാരതം പൂര്ണ്ണമായും മഹാന് പവിത്രമായിരുന്നു, ഇപ്പോള് വീണ്ടും ആയിക്കൊണ്ടിരിക്കുന്നു. ബാബയ്ക്ക് കുട്ടികളോട് എത്ര സ്നേഹമാണ്. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ശ്രീമത്തനുസരിച്ച് തങ്ങളുടെ കുലത്തിനെ ഉദ്ധരിക്കണം. മുഴുവന് കുലത്തിനെ പാവനമാക്കണം. ബാബയ്ക്ക് തങ്ങളുടെ സത്യം സത്യമായ കണക്ക് നല്കണം.
2) ഓര്മ്മയുടെ ബലത്തിലൂടെ തങ്ങളുടെ ശരീരത്തെ നിരോഗിയാക്കണം. ബാബയുടെമേല് പരിപൂര്ണ്ണമായി ബലിയാകണം. മറ്റ് സംഗങ്ങളില് നിന്നും ബുദ്ധീയോഗം വേര്പ്പെടുത്തി ഒരേയൊരു സംഗത്തോട് ചേര്ക്കണം.
വരദാനം:-
സദാ ഒരു ബാബ, രണ്ടാമതാരുമില്ല- ഈ സ്മൃതിയിലിരിക്കുന്ന കുട്ടികളുടെ മനോ-ബുദ്ധി സഹജമായും ഏകാഗ്രമാകുന്നു. അവര് സേവനവും നിമിത്തമായി ചെയ്യുന്നു, അതിനാല് അവര്ക്ക് അതിനോട് അടുപ്പം ഉണ്ടായിരിക്കുകയില്ല. അടുപ്പം തോന്നുന്നതിന്റെ അടയാളമാണ്-എവിടെ അടുപ്പമുണ്ടോ അവിടേക്ക് ബുദ്ധി പോകും, മനസ്സ് ഓടും ,അതിനാല് എല്ലാ ഉത്തരവാദിത്വങ്ങളും ബാബക്ക് അര്പ്പിച്ച് ട്രസ്റ്റി അഥവാ നിമിത്തമായി മാറി സംരക്ഷിക്കൂ എങ്കില് മമത്വ മുക്തരായി മാറാം.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!