14 June 2021 Malayalam Murli Today | Brahma Kumaris

Read and Listen BK Murli Of 14 June 2021 in Malayalam Murli Today | Daily Murli Online

13 June 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ- എപ്പോഴാണോ ഈ പഴയ ലോകത്തോട് പരിധിയില്ലാത്ത വൈരാഗ്യമുണ്ടാകുന്നത്, അപ്പോള് മാത്രമേ ബാബയോടൊപ്പം പോകാന് സാധിക്കൂ.

ചോദ്യം: -

ഭഗവാന് സമര്ത്ഥശാലിയായിട്ടുപോലും ഭഗവാനാല് രചിക്കപ്പെട്ട യജ്ഞത്തില് എന്തുകൊണ്ടാണ് വിഘ്നങ്ങളുണ്ടാകുന്നത്?

ഉത്തരം:-

കാരണം രാവണന് ഭഗവാനെക്കാളും തീവ്രമാണ്. രാവണന്റെ രാജ്യത്തെ പിടിച്ചെടുക്കുമ്പോള് തീര്ച്ചയായും വിഘ്നമുണ്ടാക്കുക തന്നെ ചെയ്യും. ആരംഭം മുതല് ഡ്രാമയനുസരിച്ച് ഈ യജ്ഞത്തില് വിഘ്നങ്ങള് ഉണ്ടായിക്കൊണ്ടേയിരുന്നു. വിഘ്നങ്ങളുണ്ടാവുക തന്നെ വേണം. നമ്മള് പതിത ലോകത്തില് നിന്ന് പാവന ലോകത്തിലേക്ക് മാറുകയാണ്. അപ്പോള് തീര്ച്ചയായും പതിതരായ മനുഷ്യര് വിഘ്നമുണ്ടാക്കുക തന്നെ ചെയ്യും.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

അല്ലയോ ദൂരദേശത്തെ യാത്രക്കാരാ…..

ഓം ശാന്തി. മധുര-മധുരമായ ആത്മീയ കുട്ടികള് ഗീതത്തിന്റെ വരി കേട്ടു. വേദങ്ങളും ശാസ്ത്രങ്ങളും ഭക്തിമാര്ഗ്ഗത്തിലെ വഴി കാണിച്ചു തരുന്നതു പോലെ ഗീതവും അല്പം വഴി കാണിച്ചു തരുന്നു. എന്നാല് മനുഷ്യരൊന്നും മനസ്സിലാക്കുന്നില്ല. ശാസ്ത്രങ്ങളുടെ കഥകളെല്ലാം കേള്ക്കുന്നത് കാതുകള്ക്ക് രസം പകരുന്നതുപോലെയാണ്. ഇപ്പോള് കുട്ടികള്ക്കറിയാം ദൂരദേശത്തെ വഴിയാത്രക്കാരനെന്ന് ആരെയാണ് പറയുന്നത്. ആത്മാവിനറിയാം നമ്മളും ദൂരദേശത്തിലെ വഴി യാത്രക്കാരാണ്. നമ്മുടെ വീട് ശാന്തിധാമമാണ്. മനുഷ്യര് ഈ കാര്യങ്ങളെ മനസ്സിലാക്കിയില്ലെങ്കില് ഒന്നും മനസ്സിലാക്കിയിട്ടില്ല. ബാബയെ അറിയാത്തതു കാരണം സൃഷ്ടി ചക്രത്തേയും ആരും അറിയുന്നില്ല. ആത്മാവിനറിയാം, ശിവബാബ പറയുന്നു-ഞാന് താല്ക്കാലിക ജീവാത്മാവായി മാറുകയാണ്. നിങ്ങളെല്ലാം സ്ഥിരമായ ജീവാത്മാക്കളാണ്. ബാബ സംഗമ യുഗത്തില് മാത്രമാണ് താല്ക്കാലിക ജീവാത്മാവായി മാറുന്നത്. എന്നാലും നിങ്ങളെ പോലെയായി മാറുന്നില്ല. തന്റെ പരിചയം നല്കാനായി ബാബ ബ്രഹ്മാവിന്റെ ശരീരത്തിലാണ് പ്രവേശിക്കുന്നത്. ഇല്ലായെന്നുണ്ടെങ്കില് നിങ്ങള്ക്കെങ്ങനെ പരിചയം ലഭിക്കും? ബാബ മനസ്സിലാക്കി തന്നു-ഒരേയൊരു ആത്മീയ അച്ഛനെ ശിവബാബ അല്ലെങ്കില് ഭഗവാന് എന്നാണ് പറയുന്നത്. മറ്റൊരാള്ക്കും ഇതറിയില്ല. ഇതില് പവിത്രതയുടേയും ബന്ധനമുണ്ട്. ഏറ്റവും വലിയ ബന്ധനമാണ് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കുക. ദൂരദേശത്തെ വഴിയാത്രികനായ ആത്മാവ് തന്നെയാണ് പതിതപാവനനെ ഭക്തിമാര്ഗ്ഗത്തില് ഓര്മ്മിച്ചത്. ആത്മീയ അച്ഛന് മനസ്സിലാക്കിതരുന്നു, ഞാന് എല്ലാവരേയും കൊണ്ടുപോകും. ആരേയും ഉപേക്ഷിച്ചുപോകുന്നില്ല. എല്ലാവര്ക്കും തിരിച്ച് പോകണം. പ്രളയമുണ്ടാകുന്നില്ല. ഭാരത ഖണ്ഡം അവശേഷിക്കുക തന്നെ ചെയ്യും. ഭാരത ദേശത്തിന്റെ വിനാശം ഒരിക്കലും ഉണ്ടാകുന്നില്ല. സത്യയുഗത്തിന്റെ തുടക്കത്തില് ഭാരത ഖണ്ഡം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കല്പത്തിലെ സംഗമയുഗത്തില് ബാബ വരുമ്പോഴാണ് ആദി സനാതന ദേവീ-ദേവത ധര്മ്മത്തിന്റെ സ്ഥാപന ചെയ്യേണ്ടത്. ബാക്കി എല്ലാ ധര്മ്മവും വിനാശമാകണം. നിങ്ങളും ആദി സനാതന ദേവീ-ദേവത ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുന്നതിനുവേണ്ടി സഹയോഗം നല്കിക്കൊണ്ടിരിക്കുകയാണ്. ഗീതം കേട്ടില്ലേ- പറയുന്നു ബാബാ ഞങ്ങളേയും കൂടെകൊണ്ടുപോകൂ. ബാബ പറയുന്നു, എപ്പോഴാണോ പഴയ ലോകത്തോട് വൈരാഗ്യം വരുന്നത് അപ്പോഴേ കൂടെ വരാന് സാധിക്കൂ. പുതിയ കെട്ടിടമുണ്ടാക്കുമ്പോള് പഴയ വീടിനോടുള്ള താല്പര്യം ഇല്ലാതാകും. ഈ പഴയ ലോകം നശിക്കുക തന്നെ വേണം എന്ന് നിങ്ങള്ക്കറിയാം. ഇപ്പോള് പുതിയ ലോകത്തിലേക്ക് പോകണം. സതോപ്രധാനമാകാതെ സതോപ്രധാന ദേവീ-ദേവതകളായി മാറാന് സാധിക്കില്ല. അതിനാല് ബാബ വീണ്ടുംവീണ്ടും മനസ്സിലാക്കി തരുന്നു-സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിച്ചുകൊണ്ടേയിരിക്കൂ. സദ്ഗതി ചെയ്യുന്ന ദൂരദേശത്തിലെ വഴി യാത്രക്കാരന് ഒരാളാണ് വന്നിരിക്കുന്നത്. എന്നാല് ലോകത്തിലുള്ളവര്ക്കറിയില്ല. സര്വ്വവ്യാപിയെന്ന് പറഞ്ഞു. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് സംഖ്യാക്രമമനുസരിച്ചറിയാം, നമ്മള് ശിവബാബയുടെ സന്താനങ്ങളാണ്. ഇങ്ങോട്ട് വരുമ്പോള് മനസ്സിലാക്കുന്നു, നമ്മള് ബാപ്ദാദയുടെ അടുത്തേക്കാണ് പോകുന്നത്. അതിനാല് ഇത് കുടുംബമായി മാറിയില്ലേ. ഇതാണ് ഈശ്വരീയ കുടുംബം. ആര്ക്കെങ്കിലും ധാരാളം കുട്ടികളുണ്ടെങ്കില് അവരുടെത് വലിയൊരു കുടുംബമായിത്തീരും. ശിവബാബയുടെ ഇത്രയും ബ്രഹ്മാകുമാര്കുമാരി സഹോദരീ-സഹോദരന്മാരുടെതും വളരെ വലിയ കുടുംബമാണ്. എല്ലാ ബ്രഹ്മാകുമാര്-കുമാരിമാര്ക്കുമറിയാം നമ്മള് പരിധിയില്ലാത്ത അച്ഛനില് നിന്നാണ് സമ്പത്തെടുക്കുന്നത്. പാണ്ഢവരും കൗരവരും ചൂത് കളി കളിച്ച,് രാജധാനി പന്തയത്തില് വെച്ചു എന്നെല്ലാം ശാസ്ത്രങ്ങളില് കാണിക്കുന്നുണ്ട്. ഇപ്പോള് കൗരവര്ക്കോ പാണ്ഢവര്ക്കോ രാജ്യപദവിയില്ല. കിരീടമൊന്നുമില്ല. അവരെ രാജ്യത്തില് നിന്ന് പുറത്താക്കിയതായി കാണിക്കുന്നുണ്ട്. അവര് ആയുധങ്ങളെല്ലാം ഒളിപ്പിച്ചു വെച്ചു എന്നെല്ലാം. ഇതെല്ലാം കെട്ടുകഥകളാണ്. പാണ്ഢവരുടെ രാജ്യവുമില്ല കൗരവരുടെ രാജ്യവുമില്ല. അവര് തമ്മില് പരസ്പരം യുദ്ധമൊന്നുമുണ്ടായില്ല. രാജാക്കന്മാര് തമ്മിലാണ് യുദ്ധം ഉണ്ടാകുന്നത്. പാണ്ഢവരും കൗരവരും പരസ്പരം സഹോദരങ്ങളാണ്. കൗരവരുടെയും യാദവരുടെയും (ഗ്രീക്കുകാര്) യുദ്ധമാണുണ്ടായത്. സഹോദരന്മാര് തമ്മില് പരസ്പരം എങ്ങനെ നശിപ്പിക്കാനാണ്. പാണ്ഢവരും കൗരവരും തമ്മില് യുദ്ധമുണ്ടായി എന്ന് കാണിക്കുന്നുണ്ട്. ബാക്കി അവശേഷിച്ചത് 5 പാണ്ഢവരും ഒരു നായയുമാണ്. അവരും പര്വതങ്ങളില് വീണ് ഇല്ലാതായി. കളിതന്നെ അവസാനിച്ചു. ഇതില് രാജയോഗത്തിന്റെ അര്ത്ഥം തന്നെ വരുന്നില്ല.

ബാബ കല്പ-കല്പം വന്ന് ഒരു ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുന്നു എന്ന് നിങ്ങള് കുട്ടികള്ക്കറിയാം. അല്ലയോ പതിത പാവനനായ ബാബാ വരൂ വന്ന് പാവനമാക്കി മാറ്റൂ എന്ന് പറഞ്ഞ് വിളിക്കുന്നുമുണ്ട്. സത്യയുഗത്തില് സൂര്യവംശീ കുലം മാത്രമാണ്. ബ്രഹ്മാവിലൂടെ വിഷ്ണുപുരിയുടെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള് ബാബ വന്നിരിക്കുകയാണ് അതിനാല് ബാബയുടെ നിര്ദേശപ്രകാരം നടക്കണം. താമര പുഷ്പത്തിനു സമാനം പവിത്രമായി മാറണം. ഗൃഹസ്ഥത്തിലിരുന്ന് കമല പുഷ്പത്തിനു സമാനം പവിത്രമായി ജീവിക്കണം എന്ന് കന്യകമാരോട് പറയില്ല. അവര് പവിത്രരാണ്. ഇത് ഗൃഹസ്ഥികള്ക്കുവേണ്ടിയാണ് പറയുന്നത്. കുമാര്- കുമാരിമാര്ക്ക് വിവാഹം കഴിക്കാന് തന്നെ പാടില്ല. വിവാഹം കഴിച്ചാല് അവരും ഗൃഹസ്ഥികളായി മാറും. ചില ഗന്ധര്വ്വ വിവാഹത്തെക്കുറിച്ച് പറയാറുണ്ട്. കന്യകമാര്ക്ക് അടിയേല്ക്കുമ്പോള്, സഹികെട്ട സാഹചര്യത്തില് ഗന്ധര്വ്വ വിവാഹം ചെയ്യിപ്പിക്കാറുണ്ട്. വാസ്തവത്തില് അടി സഹിച്ചാലും പകുതി കുമാരി അതായത് അധര്കുമാരിയായി മാറരുത്(വിവാഹം കഴിക്കരുത്). ബാലബ്രഹ്മചാരിയായി ജീവിക്കുന്നവര്ക്ക് ഒരുപാട് മഹിമയുണ്ട്. വിവാഹം കഴിച്ചാല് പിന്നെ പകുതി പങ്കാളിയായില്ലേ. കുമാരന്മാരോട് പറയുന്നത്-നിങ്ങള് പവിത്രമാകൂ. ഗൃഹസ്ഥത്തില് ഉള്ളവരോട് പറയുന്നു-ഗൃഹസ്ഥത്തില് കഴിഞ്ഞുകൊണ്ടും കമല പുഷ്പത്തിനു സമാനമാകൂ. അവര്ക്ക് തന്നെയാണ് പരിശ്രമമുള്ളത്. വിവാഹം കഴിക്കാതിരുന്നാല് ബന്ധനമുണ്ടാകില്ല. കന്യകമാര്ക്ക് പഠിച്ച് ജ്ഞാനത്തില് വളരെയധികം ഉറച്ചിരിക്കണം. പ്രായമാകാത്ത ചെറിയ കുമാരിമാരെ ഇവിടെ സ്വീകരിക്കില്ല. അവര്ക്ക് തന്റെ വീട്ടിലിരുന്ന് കൊണ്ട് പഠിക്കാം. മാതാ-പിതാക്കള് ജ്ഞാനത്തില് വരികയാണെങ്കില് ഇത്തരം ചെറിയ കുമാരിമാരെയും കൊണ്ട് വരാം. ഇത് വിദ്യാലയത്തിന്റെയും വിദ്യാലയമാണ്, വീടിന്റെയും വീടാണ്, സത്സംഗങ്ങളുടെ സത്സംഗവുമാണ്. സത്യം അര്ത്ഥം ഒരു ബാബയാണ് ആ ബാബയെയാണ് അല്ലയോ ദൂരദേശത്തെ യാത്രക്കാരാ എന്ന് പറയുന്നത്. ആത്മാവാണ് സുന്ദരമാകുന്നത്. ബാബ പറയുന്നു-ഞാനാകുന്ന യാത്രക്കാരന് സദാ സുന്ദരമായിത്തന്നെയിരിക്കുന്നു. ബാബ സദാ പവിത്രമാണ്. ബാബയാണ് വന്ന് എല്ലാ ആത്മാക്കളേയും പവിത്രവും സുന്ദരവുമാക്കി മാറ്റുന്നത്. ഇങ്ങനെ മറ്റൊരു യാത്രക്കാരനുമില്ല. ബാബ മനസ്സിലാക്കി തരുന്നു-ബാബ രാവണ രാജ്യത്തിലേക്കാണ് വന്നിരിക്കുന്നത്. ഈ ശരീരവും അന്യന്റേതാണ്. ഇത് നമ്മുടെ ശരീരമാണെന്ന് നിങ്ങള് ആത്മാക്കളാണ് പറയുന്നത്. ബാബ പറയുന്നു-ഇത് എന്റെ ശരീരമല്ല. ഇത് ബ്രഹ്മാവിന്റെ ശരീരമാണ്. ഈ പതിത ശരീരം ബാബയുടേതല്ല. ബാബ വരുന്നതു തന്നെ ഈ ബ്രഹ്മാവിന്റെ ഏറ്റവും അന്തിമ ജന്മത്തിലാണ്. ആരാണോ നമ്പര്വണ് പാവനമായിരുന്നത് അവര് തന്നെയാണ് അവസാന നമ്പറില് അര്ത്ഥം അവസാനം വികാരിയായും മാറുന്നത്. ആദ്യത്തെ നമ്പറില് 16 കലാ സമ്പൂര്ണ്ണമായിരുന്നു. ഇപ്പോള് ഒരു കലയുമില്ല. എല്ലാവരും പതിതരാണ്. അപ്പോള് ബാബാ ദൂരദേശത്തിലെ യാത്രക്കാരനായില്ലേ. നിങ്ങള് ആത്മാക്കളും യാത്രക്കാരാണ്. ഈ ലോകത്തില് വന്നാണ് പാര്ട്ട് അഭിനയിക്കുന്നത്. ഈ സൃഷ്ടി ചക്രത്തെ ആര്ക്കും അറിയില്ല. ആര് എത്ര ശാസ്ത്രങ്ങളെല്ലാം പഠിച്ചവരാണെങ്കിലും ഈ ജ്ഞാനം ആര്ക്കും നല്കാന് സാധിക്കില്ല. ബാബ മനസ്സിലാക്കി തരുന്നു- ഞാന് ഈ ശരീരത്തില് പ്രവേശിച്ച് ആത്മാക്കള്ക്ക് ജ്ഞാനം നല്കുന്നു. മനുഷ്യര് മനുഷ്യര്ക്കാണ് ശാസ്ത്രങ്ങളുടെ ജ്ഞാനം നല്കുന്നത്. അവര് ഭക്തരാണ്. സത്ഗതി ദാതാവ് ഒരാളാണ്. ബാബ മാത്രമാണ് ജ്ഞാനത്തിന്റെ സാഗരന്. ബാബയെ അറിയാത്തതു കാരണം ദേഹാഭിമാനത്തിലേക്ക് വരുന്നു. സ്വയം ആത്മാവാണെന്ന് നിശ്ചയിക്കൂ-ഇതൊന്നും മറ്റുളളവര്ക്ക് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കില്ല. ആത്മാവാണ് പഠിക്കുന്നത്. ദേഹാഭിമാനമുള്ളതു കാരണം ആരും മനസ്സലാക്കിക്കൊടുക്കുന്നുമില്ല. ഇപ്പോള് ദൂരദേശത്തെ യാത്രക്കാരനെന്ന് ശിവബാബയെ മാത്രമാണ് പറയുന്നത്. നിങ്ങള്ക്കറിയാം നമ്മള് 84 ജന്മങ്ങളുടെ ചക്രം കറങ്ങിക്കഴിഞ്ഞു. ബാബ പറയുന്നു- 5000 വര്ഷങ്ങള്ക്കു മുമ്പും മനസ്സിലാക്കി തന്നിരുന്നു- കുട്ടികളേ, നിങ്ങള്ക്ക് നിങ്ങളുടെ ജന്മങ്ങളെക്കുറിച്ച് അറിയില്ല. ബാബയ്ക്കറിയാം-ഗോതമ്പുമാവില് ഉപ്പുപോലെ എന്തോ ഗീതയില് സത്യമുണ്ടെന്നറിയാം. കല്പം മുമ്പത്തെ പോലെയുള്ള അതേ ഗീത എപ്പിസോഡും, അതേ മഹാഭാരത യുദ്ധവും മന്മനാഭവയുടേയും മദ്ധ്യാജീഭവയുടെയും അതേ ജ്ഞാനവുമാണ്. എന്നെ മാത്രം ഓര്മ്മിക്കൂ. യുദ്ധം മുന്പും ഉണ്ടായിട്ടുണ്ട്. പാണ്ഢവരുടെ വിജയമുണ്ടായിട്ടുണ്ട്. വിഷ്ണുവിന്റെ വിജയ മാല എന്നാണ് മഹിമ. ശാസ്ത്രങ്ങളില് പാണ്ഢവര് വീണ് മരിച്ചു എന്ന് പറയാറുണ്ട്. പിന്നെ എങ്ങനെ മാലയുണ്ടായി. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നു നമ്മള് വിഷ്ണുവിന്റെ മാലയായി മാറാനാണ് ഇവിടെക്കു വന്നിരിക്കുന്നത്. മാലയ്ക്കു മുകളില് പതിതപാവനനായ പിതാവാണ്. ബാബയുടെ ഓര്മ്മചിഹ്നം വേണമല്ലോ. ഭക്തിമാര്ഗ്ഗത്തില് ഓര്മ്മചിഹ്നത്തെക്കുറിച്ച് മഹിമയുണ്ട്. ചിലത് 8-ന്റെ മാല, ചിലത് 108-ന്റെ മാല, ചിലത് 16108-ന്റെ ഉണ്ടാക്കിയിട്ടുണ്ട്. കയറുന്ന കലയിലൂടെ സര്വ്വരുടേയും നന്മയുണ്ടാകുന്നു എന്ന മഹിമയുണ്ട്. ഇപ്പോള് നിങ്ങള്ക്കറിയാം നമ്മുടെ കയറുന്ന കലയാണെന്ന്. നമ്മള് സുഖധാമത്തിലേക്ക് പോയാല് പിന്നെ അവിടെ നിന്ന് താഴേക്ക് എങ്ങനെയാണ് ഇറങ്ങുന്നത്, 84 ജന്മങ്ങള് എങ്ങനെയാണ് എടുക്കുന്നത്, ഈ മുഴുവന് ജ്ഞാനവും നിങ്ങളുടെ ബുദ്ധിയിലുണ്ട്. ഈ ജ്ഞാനം മറക്കരുത്. നമ്മുടെ സര്വ്വദുഃഖത്തെ ദൂരെയാക്കുന്നതിനും ശാപം അകറ്റി സുഖത്തിന്റെ സമ്പത്ത് നല്കുന്നതിനുമാണ് ബാബ വന്നിരിക്കുന്നത്. രാവണന്റെ ശാപത്താല് എല്ലാവര്ക്കും ദുഃഖമുണ്ടാകുന്നു. അതിനാല് ഇപ്പോള് ബാബയേയും സമ്പത്തിനേയും ഓര്മ്മിക്കണം. നമ്മള് സൂര്യവംശികളാണ് ഭാരതത്തില് രാജ്യം ഭരിച്ചിരുന്നത് എന്ന് നിങ്ങള്ക്കറിയാം. ഭാരതത്തില് തന്നെയാണ് ബാബയും വരുന്നത്. ഭാരതം തന്നെയായിരുന്നു സ്വര്ഗ്ഗം എന്ന് ഇടയ്ക്കിടെ ബുദ്ധിയില് ഓര്മ്മിക്കണം. 84 ജന്മങ്ങളുടെ ചക്രം കറങ്ങാത്തവര് ധാരണ ചെയ്യുകയോ ചെയ്യിപ്പിക്കുകയോ ചെയ്യില്ല. ഇവര് 84 ജന്മം എടുത്തിട്ടില്ല എന്നാണ് അവരെക്കുറിച്ച് മനസ്സിലാക്കേണ്ടത്. അവര് വൈകിയാണ് വരുന്നത്. സ്വര്ഗ്ഗത്തില് വരുന്നില്ല. ആദ്യമാദ്യം പോകുന്നത് നല്ലതല്ലേ. പുതിയ കെട്ടിടത്തില് ആദ്യം സ്വയം ഇരുന്നതിനുശേഷമാണ് പിന്നീട് വാടകയ്ക്ക് കൊടുക്കുന്നത്. അപ്പോള് അതിന് രണ്ടാം തരമല്ലയുളളൂ. സത്യയുഗം പുതിയലോകമാണ്. ത്രേതായുഗത്തെ രണ്ടാം തരമെന്ന് പറയുന്നു. ഇപ്പോള് നമ്മള് സ്വര്ഗ്ഗമാകുന്ന പുതിയ ലോകത്തിലേക്ക് പോകും എന്ന് ബുദ്ധിയില് ഉണ്ട്. പുരുഷാര്ത്ഥം ചെയ്യണം. പ്രജകളും ഉണ്ടായിക്കൊണ്ടിരിക്കും. മാലയില് ആരെല്ലാമാണ് കോര്ക്കപ്പെടുന്നതെന്ന് നിങ്ങള്ക്കറിയാന് സാധിക്കും. നിങ്ങള് സ്വര്ഗ്ഗത്തിലേക്ക് വരില്ല എന്ന് അഥവാ ആരോടെങ്കിലും നേരിട്ട് പറയുകയാണ് എങ്കില് അവര്ക്ക് ഹൃദയാഘാതമുണ്ടാകും. അതുകൊണ്ടാണ് പറയുന്നത്- പുരുഷാര്ത്ഥം ചെയ്യൂ. നമ്മുടെ ബുദ്ധിയോഗം അലയുന്നില്ലല്ലോ എന്ന് സ്വയം പരിശോധിച്ചു നോക്കൂ. നിങ്ങള്ക്ക് ശിവബാബയോട് എത്ര സ്നേഹമാണുണ്ടാകുന്നത്! നമ്മള് ബാപ്ദാദയുടെ അടുത്തേക്ക് പോവുകയാണെന്ന് പറയാറുമുണ്ട്. ശിവബാബയില് നിന്ന് ദാദയിലൂടെ സമ്പത്തെടുക്കാനാണ് പോകുന്നത്. ഇങ്ങനെയുള്ള ബാബയുടെ അടുത്തേക്ക് പല തവണ പോകണം. എന്നാല് ഗൃഹസ്ഥവും സംരക്ഷിക്കണം. എത്രതന്നെ ധനവാനാണെങ്കിലും സമയമില്ലെങ്കിലും, പൂര്ണ്ണ നിശ്ചയമില്ല എന്നുണ്ടെങ്കില് പോലും ഒന്നോ രണ്ടോ മാസം കൂടുമ്പോള് റിഫ്രഷാകാന് സാധിക്കും അതായത് മധുബനിലേക്ക് വരാം. എന്നാല് അവര്ക്ക് ഇടയ്ക്കിടെ ആകര്ഷണമുണ്ടായിരിക്കും. സൂചിയില് കറ പുരണ്ടിട്ടുണ്ടെങ്കില് കാന്തം നല്ല രീതിയില് ആകര്ഷിക്കുകയില്ല. പൂര്ണ്ണ യോഗമുള്ളവര്ക്ക് പെട്ടെന്ന് തന്നെ ആകര്ഷണമുണ്ടായിരിക്കും. അവര് ഓടി എത്തും. എത്രത്തോളം കറ ഇല്ലാതാകുന്നുവോ അത്രത്തോളം ആകര്ഷണമുണ്ടായിരിക്കും. നമുക്ക് കാന്തവുമായി മിലനം ചെയ്യണം. ഗീതവുമുണ്ട്-അങ്ങ് എന്നെ അടിച്ചാലും എന്ത് തന്നെ ചെയ്താലും… ഞങ്ങള് അങ്ങയുടെ വാതില്ക്കലില് വിട്ട് ഒരിക്കലും പോകില്ല. എന്നാല് ഈ അവസ്ഥ അവസാനമേ ഉണ്ടായിരിക്കൂ. കറ ഇല്ലാതായി എങ്കില് ഇങ്ങനെയുള്ള അവസ്ഥയുണ്ടായിരിക്കും. ബാബ പറയുന്നു- അല്ലയോ ആത്മാക്കളേ, മന്മനാഭവ, നിങ്ങള് തന്റെ ഗൃഹസ്ഥ വ്യവഹാരത്തില് ഇരിക്കൂ. ഇവിടെയ്ക്ക് ഓടി വന്ന് ഇവിടെത്തന്നെ ഇരിക്കണമെന്നല്ല. സാഗരത്തിന്റെ അടുത്ത് റിഷ്രഷാകാന് കാര്മേഘങ്ങള്ക്ക് വരിക തന്നെ വേണം. പിന്നീട് സേവനത്തിനായി പോകണം. ബന്ധനമില്ലാതായാല് സേവനത്തിന് പോകാന് സാധിക്കും. അമ്മക്കും അച്ഛനും തന്റെ കുട്ടികളെ സംരക്ഷിക്കണം. ബാബയുടെ ഓര്മ്മയില് ഇരുന്ന് പവിത്രമായി മാറണം.

ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്- അനേക പ്രകാരത്തിലുള്ള വിഘ്നങ്ങള് ഈ ജ്ഞാന യജ്ഞത്തില് വരുന്നു. ഈശ്വരന് സമര്ത്ഥനാണെങ്കില് പിന്നെ എന്തുകൊണ്ടാണ് വിഘ്നം എന്ന് പറയാറുണ്ട്? രാവണന് ഭഗവാനെക്കാള് തീവ്രമാണെന്ന് മനുഷ്യര്ക്കറിയില്ല. രാവണന്റെ രാജ്യം പിടിച്ചെടുക്കുമ്പോള് അനേക പ്രകാരത്തിലുള്ള വിഘ്നങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നു. ഡ്രാമയുടെ പദ്ധതിയനുസരിച്ച് വീണ്ടും വിഘ്നങ്ങളുണ്ടായിക്കൊണ്ടിരിക്കും. തുടക്കം മുതല് പതിതര് വിഘ്നങ്ങള് ഉണ്ടാക്കാറുണ്ട്. കൃഷ്ണന് 16108 മഹാറാണിമാരുണ്ടായിരുന്നു, സര്പ്പം കൊത്തി, എന്നെല്ലാം ശാസ്ത്രങ്ങളില് എഴുതിയിട്ടുണ്ട്. രാമന്റെ സീതയെ തട്ടികൊണ്ടു പോയി എന്നെല്ലാം. എന്നാല് രാവണന് സ്വര്ഗ്ഗത്തില് എവിടുന്നാണ് വരുന്നത്. ഒരുപാട് അസത്യമുണ്ട്. വികാരമില്ലാതെ എങ്ങനെ കുട്ടികളുണ്ടാകുമെന്ന് പറയുന്നു. സമ്പത്ത് എടുക്കേണ്ടവര് മാത്രമെ വന്ന് മനസ്സിലാക്കൂ എന്ന് അവര്ക്ക് അറിയില്ല. അതിനാല് ഈ ജ്ഞാന യജ്ഞത്തില് അസുരന്മാരുടെ വിഘ്നങ്ങളുണ്ടാകുന്നു. പതിതരെ അസുരനെന്നാണ് പറയുന്നത്. രാവണ സമ്പ്രദായം തന്നെയാണ്. ഇപ്പോള് നിങ്ങള് സംഗമയുഗത്തിലാണ്. നിങ്ങള് രാവണരാജ്യത്തിന്റെ തീരം വിട്ടു കഴിഞ്ഞു എങ്കിലും ചില ചരടുകള് വരുന്നു. നമ്മള് പോവുകയാണെന്ന ജ്ഞാനം ബുദ്ധിയില് ഉണ്ട്. ഇവിടെ ഇരിക്കുകയാണെങ്കിലും ബുദ്ധിയില് ജ്ഞാനമുണ്ട്. ഇവിടെ ഇരിക്കുകയാണെങ്കിലും നിങ്ങള്ക്ക് ഈ ലോകത്തോട് വൈരാഗ്യമുണ്ട്. ഈ അഴുക്കുള്ള ലോകം ശ്മശാനമായി മാറേണ്ടതാണ്. ഭിന്ന-ഭിന്ന പോയിന്റുകളിലൂടെയാണ് മനസ്സിലാക്കിതരുന്നത്. വാസ്തവത്തില് മന്മനാഭവ എന്ന പോയിന്റ് മാത്രമെയുള്ളൂ. ബാബാ നമ്മള് ബന്ധനസ്ഥരാണെന്ന് എത്ര പേരുടെ കത്തുകളാണ് വരുന്നത്. ഒരു ദ്രൗപതിയുടെ കാര്യമല്ല. ആയിരങ്ങളുണ്ടാകും. ഇപ്പോള് നിങ്ങള് പതിത ലോകത്തില് നിന്നും പാവന ലോകത്തിലേക്ക് മാറുകയാണ്. കല്പം മുന്പ് പൂവായി മാറിയവര് മാത്രമേ വരുകയുള്ളൂ. ഇവിടെ തന്നെയാണ് അല്ലാഹുവിന്റെ പൂന്തോട്ടം സ്ഥാപിക്കപ്പെടുന്നത്. ചിലചില നല്ലനല്ല പൂക്കളെ കാണുമ്പോള് തന്നെ ആശ്വാസമുണ്ടാകുന്നു. അവരുടെ പേര് തന്നെ പൂക്കളുടെ രാജാവെന്നാണ്. 5 ദിവസം വരെ വെക്കുകയാണെങ്കിലും വിടര്ന്നുകൊണ്ടേയിരിക്കും. സുഗന്ധം വ്യാപിച്ചുകൊണ്ടേയിരിക്കും. ഇവിടേയും ബാബയെ ഓര്മ്മിക്കുന്നവരുടെയും മറ്റുളളവരെ ഓര്മ്മിപ്പിക്കുന്നവരുടേയും സുഗന്ധം വ്യാപിച്ചുകൊണ്ടിയിരിക്കും. സദാ സന്തോഷത്തോടെയിരിക്കുന്നു. ഇങ്ങനെയുള്ള മധുര-മധുരമായ കുട്ടികളെ കണ്ട് ബാബ സന്തോഷിക്കുകയാണ്. അവരുടെ മുന്നില് ബാബയുടെ ജ്ഞാനത്തിന്റെ നൃത്തം വളരെ നല്ല രീതിയിലുണ്ടാകും. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടിള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ജ്ഞാന-യോഗത്തില് ഉറപ്പുള്ളവരായി മാറണം. അഥവാ ഒരു ബന്ധനവുമില്ലെങ്കില് അറിഞ്ഞുകൊണ്ട് ഒരു ബന്ധനത്തിലും ചെന്ന് കുടുങ്ങരുത്. ബാലബ്രഹ്മചാരിയായി തന്നെ കഴിയണം.

2) ഇപ്പോള് നമ്മുടെ ഉയരുന്ന കലയാണ്. ബാബ നമ്മുടെ ദുഃഖത്തെ ദൂരെയാക്കാനും, ശാപത്തെ അകറ്റി സമ്പത്ത് നല്കാനുമാണ് വന്നിരിക്കുന്നത്. ബാബയേയും സമ്പത്തിനേയും ഓര്മ്മിച്ച് അളവറ്റ സന്തോഷത്തില് കഴിയണം. നമ്മുടെ ബുദ്ധിയോഗം എവിടേയും അലയുന്നില്ലല്ലോ എന്ന് പരിശോധിക്കണം.

വരദാനം:-

ഏതുകുട്ടികളാണോ സ്വമാനത്തില് സ്ഥിതി ചെയ്യുന്നത് അവര്ക്കാണ് ബാബയുടെ ഓരോ ആജ്ഞയേയും സഹജമായി പാലിക്കാന് സാധിക്കുന്നത്. സ്വമാനം ഭിന്ന-ഭിന്ന പ്രകാരത്തിലുള്ള ദേഹ-അഭിമാനത്തെ സമാപ്തമാക്കുന്നു. എന്നാല് സ്വമാനത്തില് നിന്ന് സ്വ എന്ന ശബ്ദം മറന്ന് മാന-അഭിമാനത്തിലേക്ക് വരികയാണെങ്കില് ഒരു വാക്കിന്റെ തെറ്റിലൂടെ അനേകം തെറ്റുകള് സംഭവിക്കാന് തുടങ്ങുന്നു ആ കാരത്താല് പരിശ്രമം കൂടുതലും പ്രത്യക്ഷ ഫലം കുറവും ലഭിക്കുന്നു. എന്നാല് സദാ സ്വമാനത്തില് കഴിയുകയാണെങ്കില് പുരുഷാര്ത്ഥത്തിലും സേവനത്തിലും സഹജമായി തന്നെ സഫലതാ-മൂര്ത്തിയായി തീരും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top