14 December 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
13 December 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ - നിങ്ങള് ഇപ്പോള് സത്യം സത്യമായ സത് സംഘത്തില് ഇരിക്കുകയാണ്. നിങ്ങള്ക്ക് സത്യഖണ്ഢത്തിലേക്ക് പോകാനുള്ള വഴി സത്യമായ ബാബ പറഞ്ഞുതന്നുകൊണ്ടിരിക്കുകയാണ്.
ചോദ്യം: -
ഏതൊരു നിശ്ചയത്തിന്റെ ആധാരത്തിലാണ് പാവനമായി മാറാനുള്ള ശക്തി സ്വതവേ ഉണ്ടാവുക?
ഉത്തരം:-
ഈ നിശ്ചയമുണ്ടാവണം ഈ മൃത്യുലോകത്തില് ഇത് ഇപ്പോള് നമ്മുടെ അവസാന ജന്മമാണ്. ഈ പതീതമായ ലോകത്തിന് വിനാശം സംഭവിക്കും. ബാബയുടെ ശ്രീമതമാണ് പാവനമായി മാറുകയാണെങ്കില് പാവനലോകത്തിന്റെ അധികാരിയായി മാറാം. ഈ കാര്യത്തില് നിശ്ചയം ഉണ്ടാകുമ്പോള് പാവനമായി മാറാനുള്ള ശക്തി സ്വതവേ ഉണ്ടാവും.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
അവസാനം ആ ദിനം വന്നു ഇന്ന്…
ഓം ശാന്തി. മധുര മധുരമായ ആത്മീയ കുട്ടികള് ഗീതം കേട്ടോ, ഈ ഗീതം നിങ്ങള്ക്ക് വജ്ര സമാനമാണ്. ആരാണോ ഉണ്ടാക്കിയത് അവര്ക്ക് കക്കയ്ക്ക് തുല്യമാണ്. അവര് തത്തയെപ്പോലെ പാടുകയാണ്. അര്ത്ഥം ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. നിങ്ങള് അര്ത്ഥം മനസ്സിലാക്കുന്നു. ഇപ്പോള് ആ ദിനം വന്നിരിക്കുന്നു. എപ്പോഴാണോ കലിയുഗം മാറി സത്യയുഗം അഥവാ പതീതലോകം മാറി പാവനലോകം ഉണ്ടാകുന്നത്. മനുഷ്യര് വിളിക്കുന്നുമുണ്ട് പതീത പാവനാ വരൂ… പാവന ലോകത്തില് ആരും വിളിക്കില്ല. നിങ്ങള് ഈ ഗീതത്തിന്റെ അര്ത്ഥം നല്ല രീതിയില് മനസ്സിലാക്കുന്നു. അവര് മനസ്സിലാക്കുന്നില്ല. നിങ്ങള്ക്കറിയാം ഭക്തി അര കല്പം നടക്കുന്നു. എപ്പോഴാണോ രാവണരാജ്യം ആരംഭിക്കുന്നത് അപ്പോള് മുതല് ഭക്തിയും ആരംഭിക്കുന്നു. ഏണിപടിയിറങ്ങുകയാണ്. ഈ രഹസ്യം കുട്ടികളുടെ ബുദ്ധിയില് ഉണ്ട്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് അറിയാം ഭാരതവാസി ആരാണോ പതിനാറ് കലാ സമ്പൂര്ണ്ണരായിരുന്നവര് അവര് പതിനാല് കലയുള്ളവരാകുന്നു. തീര്ച്ഛയായും 16 കലാ സമ്പൂര്ണ്ണരാകുന്നവരല്ലേ 14 കലയിലേക്ക് വരുന്നത്… അല്ലെങ്കില് ആരാണ് ആവുക. നിങ്ങള് 16 കലയുള്ളവരായിരുന്നു. ഇപ്പോള് വീണ്ടും ആയിക്കൊണ്ടിരിക്കുകയാണ്. പിന്നീട് കലകള് കുറഞ്ഞു വരും. ലോകത്തിന്റെയും കല കുറയുന്നു. സതോപ്രധാനമായ കെട്ടിടങ്ങള് തീര്ച്ചയായും തമോപ്രധാനമായി മാറുന്നു. നിങ്ങള്ക്കറിയാം സതോപ്രധാന ലോകത്തിനെ സത്യയുഗം എന്നും തമോപ്രധാനലോകത്തിനെ കലിയുഗമെന്നും പറയും. സതോപ്രധാനമായവര് തന്നെയാണ് തമോപ്രധാനരായി മാറുന്നത്. എന്തുകൊണ്ടെന്നാല് 84 ജന്മങ്ങളെടുക്കേണ്ടി വരുന്നു. പുതിയ ലോകം തീര്ച്ചയായും പഴയതാകും. അതിനാല് ആഗ്രഹിക്കുകയും ചെയ്യുന്നു പുതിയ ലോകം, പുതിയ രാജ്യം. പുതിയ ലോകത്തില് ആരുടെ രാജ്യമായിരുന്നു. ഇതും ആര്ക്കും അറിയില്ല. നിങ്ങള്ക്ക് ഈ സത്സംഗത്തിലൂടെ എല്ലാം മനസിലാകും. സത്യം സത്യമായ സത്സംഗമാണ് ഈ സമയത്ത് ഇതാണ്. പിന്നീട് ഭക്തിമാര്ഗത്തില് ഇതിന്റെ മഹിമ ഉണ്ടാവുന്നു. പറയാറുണ്ടല്ലോ ഇതാണെങ്കില് പരമ്പരയായി നടന്നു വരുകയാണ് എന്ന്. പക്ഷെ നിങ്ങള്ക്കറിയാം സത്യം സത്യമായ സത്സംഗം നിങ്ങളുടേതാണ്.ബാക്കി എന്തെല്ലാമുണ്ടോ അതെല്ലാം അസത്യ സംഗമാണ്. വാസ്തവത്തില് അതൊന്നും സത്സംഗം തന്നെയല്ല. അതിലൂടെ താഴേക്ക് വീഴുക തന്നെ ചെയ്യുന്നു. ഇത് സത്സംഗത്തിന്റെ ഏറ്റവും വലിയ ഉത്സവമാണ്. ഒരേ ഒരു സത്യമായ ബാബയോടൊപ്പം സംഗമുണ്ടാകുന്നു. ബാക്കി ആരും തന്നെ സത്യം പറയുന്നില്ല. ഇത് തന്നെയാണ് അസത്യഖണ്ഡം. ഇവിടെ അസത്യമായ മായ അസത്യമായ ശരീരമാണ് ഉള്ളത്. ആദ്യമാദ്യം കള്ളം ഈശ്വരനുക്കുറിച്ചാണ് പറയുന്നത്. ഈശ്വരന് സര്വ്വവ്യാപി യാണ്. ഈശ്വരനെ തന്നെ അസത്യമാക്കി മാറ്റി. അതിനാല് നിങ്ങള്ക്ക് ആദ്യമാദ്യം അച്ഛന്റെ പരിചയം നല്കണം. അവരാണെങ്കില് തലതിരിഞ്ഞ പരിചയം കൊടുക്കുന്നു. അസത്യം തന്നെ അസത്യം. സത്യത്തിന്റെ തരി പോലുമില്ല. ഇത് ജ്ഞാനത്തിന്റെ കാര്യമാണ്. ഇങ്ങനെയല്ല, വെളളത്തെ വെള്ളം എന്ന് പറയുന്നത് അസത്യമാണ്. ഇത് ജ്ഞാനത്തിന്റെയും അജ്ഞാനത്തിന്റെയും കാര്യമാണ്. ജ്ഞാനം ഒരേ ഒരു ജ്ഞാനസാഗരനായ ബാബ തന്നെയാണ് നല്കുന്നത്. ഇതിനെയാണ് ആത്മീയ ജ്ഞാനം എന്ന് പറയുന്നത്. സത്യയുഗത്തില് അസത്യം ഇല്ല. രാവണന് വന്ന് സത്യഖണ്ഡത്തെ അസത്യഖണ്ഡമാക്കി മാറ്റുന്നു. ബാബ പറയുകയാണ് ഞാന് സര്വവ്യാപിയല്ല. സത്യമാണെങ്കില് ഞാന് തന്നെയാണ് പറയുന്നത്. ഞാന് വന്ന് സത്യമാര്ഗം അഥവാ സത്യഖണ്ഡത്തിലേക്ക് പോകുന്നതിനുള്ള വഴി പറഞ്ഞു തരുകയാണ്. ഞാനാണെങ്കില് ഉയര്ന്നതിലും ഉയര്ന്ന നിങ്ങളുടെ അച്ഛനാണ്. വരുന്നത് തന്നെ നിങ്ങള്ക്ക് സമ്പത്ത് നല്കുന്നതിനാണ്. നിങ്ങള് കുട്ടികള്ക്ക് വേണ്ടി സമ്മാനവും കൊണ്ട് വന്നിരിക്കുകയാണ്. എന്റെ പേര് തന്നെ ഹെവന്ലി ഗോഡ് ഫാദര് എന്നാണ്. സ്വര്ഗ്ഗം കൈവെള്ളയില് കൊണ്ടുവന്നിരിക്കുന്നു. സ്വര്ഗ്ഗത്തില് സ്വര്ഗ്ഗവാസി ദേവതകളുടെ ചക്രവര്ത്തി പദവി ആയിരിക്കും. ഇപ്പോള് നിങ്ങളെ സ്വര്ഗ്ഗവാസികളാക്കി മാറ്റികൊണ്ടിരിക്കുകയാണ്. സത്യമായത് ഒരേ ഒരു ബാബയാണ്. അതിനാല് ബാബ പറയുകയാണ് മോശമായത് കാണരുത്. കേള്ക്കരുത്…. ഇതെല്ലാം നശിക്കേണ്ടതാണ്. ഈ പഴയ ലോകം ശ്മശാനമാണ്. ഇതിനെ കണ്ടിട്ടും കാണാതിരിക്കൂ. നിങ്ങള്ക്ക് പുതിയ ലോകത്തിലേക്ക് പോകുന്നതിന് യോഗ്യരായി മാറണം. ഈ സമയം എല്ലാവരും പതീതരാണ്. സ്വര്ഗ്ഗത്തിലേയ്ക്ക് യോഗ്യരല്ല. ബാബ പറയുകയാണ് നിങ്ങളെ രാവണന് അര കല്പത്തേയ്ക്ക് വേണ്ടി. അയോഗ്യരാക്കി മാറ്റി. വീണ്ടും ബാബ വന്ന് നിങ്ങളെ യോഗ്യരാക്കി മാറ്റുകയാണ്. അതിനാല് ബാബയുടെ ശ്രീമതത്തിലൂടെ നടക്കണം. പിന്നീട് മുഴുവന് ഉത്തരവാദിത്ത്വവും ബാബയിലാണ്. ബാബ മുഴുവന് ലോകത്തെയും പാവനമാക്കി മാറ്റുന്നതിന്റെ ഉത്തരവാദിത്വം എടുത്തിരിക്കുന്നു. ബാബ എന്ത് മതം നല്കുന്നോ അത് കല്പം മുമ്പും നല്കുന്നു. ഇതില് സംശയിക്കരുത്. എന്താണോ കഴിഞ്ഞു പോയത് പറയും ഡ്രാമ അനുസരിച്ച് കഴിഞ്ഞു. കാര്യം കഴിഞ്ഞു. ശ്രീമതത്തില് ചെയ്യാന് പറയുന്നുണ്ടെങ്കില് അത് ചെയ്യണം. ഉത്തരവാദി സ്വയം ബാബയാണ് എന്തുകൊണ്ടെന്നാല് ബാബ കര്മ്മത്തിന്റെ ശിക്ഷ നല്കുന്നത് അതിനാല് ബാബയുടെ കാര്യത്തെ അംഗീകരിക്കണം. പറയാറുണ്ട് മധുരമായ കുട്ടികളെ, ഗൃഹസ്ഥ വ്യവഹാരത്തിലിരുന്നുകൊണ്ടും ഈ അന്തിമജന്മം പവിത്രമായി ജീവിക്കൂ. ഈ മൃത്യുലോകത്തില് ഇത് നമ്മുടെ അന്തിമജന്മമാണ്. ഈ കാര്യം എപ്പോള് മനസ്സിലാക്കുന്നുവോ അപ്പോള് മാത്രമേ പാവനമായി മാറാന് സാധിക്കൂ.
പതിത ലോകത്തിന്റെ വിനാശമുണ്ടാകുമ്പോള് തന്നെയാണ് ബാബ വരുന്നത്. ആദ്യം സ്ഥാപന പിന്നീട് വിനാശം ഇത് അര്ത്ഥസഹിതം എഴുതണം. ഇങ്ങനെയല്ല സ്ഥാപന, പാലന, വിനാശം. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം നമ്മള് പഠിച്ച് ഉയര്ന്ന പദവി നേടും. ഇത് ബുദ്ധിയില് ഉറച്ചിരിക്കണം. പല കുട്ടികളും നന്നായി മനസ്സിലാക്കി കൊടുക്കുന്നുണ്ട്. എന്നാല് ഉറച്ച സുഖം ആര്ക്കുമില്ല. തത്തയെപ്പോലെ പറയുകയല്ലേ. നിങ്ങളുടെ ബുദ്ധിയില് ഉറച്ച ധാരണ ഉണ്ടായിരിക്കണം. നിങ്ങള്ക്ക് അറിയാം ഭക്തിമാര്ഗ്ഗത്തിലെ എന്തെല്ലാം ശാസ്ത്രങ്ങളുണ്ടോ അതിനാല് മനസ്സിലാക്കി തരുന്നു. ഇപ്പോള് നിര്ണ്ണയിക്കൂ…സത്യം ഏതാണ്. സത്യനാരായണന്റെ കഥ നിങ്ങള്ക്ക് ഒരു പ്രാവശ്യം ബാബ തന്നെയാണ് കേള്പ്പിക്കുന്നത്. ബാബയ്ക്കൊരിക്കലും അസത്യം പറയാന് സാധിക്കില്ല. ബാബ തന്നെയാണ് സത്യഖണ്ഢത്തിന്റെ സ്ഥാപന ചെയ്യുന്നത്. സത്യമായ കഥ കേള്പ്പിച്ചു തരുന്നു. ഇതില് അസത്യം ഉണ്ടാവാന് സാധിക്കില്ല. നമ്മള് ആരുടെ കൂടെയാണിരിക്കുന്നതെന്ന നിശ്ചയം കുട്ടികള് ഉണ്ടായിരിക്കണം ബാബ നമ്മളെ ബാബയോടൊപ്പം യോഗം വെയ്ക്കാന് പഠിപ്പിക്കുന്നു. സത്യമായ അമരകഥ അഥവാ സത്യനാരായണന്റെ കഥ കേള്പ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതിലൂടെ നമ്മള് നരനില് നിന്നും നാരായണനായി മാറികൊണ്ടിരിക്കുന്നു. പിന്നീടിതിന്റെ മഹിമ ഭക്തിമാര്ഗ്ഗത്തില് നക്കുന്നു. ഇത് ബുദ്ധിയിലിരിക്കണം. നമ്മളെ ഒരു മനുഷ്യനല്ല പഠിപ്പിക്കുന്നത്. നമ്മള് ആത്മാക്കളെ ആത്മീയ അച്ഛന് പഠിപ്പിക്കുകയാണ്. ശിവബാബ ആരാണോ നമ്മള് ആത്മാക്കളുടെ അച്ഛന്. ആ അച്ഛനാണ് നമ്മളെ പഠിപ്പിക്കുന്നത്. ഇപ്പോള് നമ്മള് ശിവബാബയുടെ സന്മുഖത്താണ് ഇരിക്കുന്നത്. മധുബനില് വരുമ്പോള് ലഹരി കയറുന്നു. ഇവിടെ നിങ്ങള്ക്ക് പുതിയ ഉന്മേഷം ലഭിക്കുന്നു. നിങ്ങള് തിരിച്ചറിയുന്നു – ഇവിടെ കുറച്ച് സമയത്തേയ്ക്ക് വരുമ്പോള് തന്നെ റിഫ്രഷ് ആകുന്നു. പുറത്താണെങ്കില് കഠിനമായ ജോലി മുതലയവയുണ്ട്. ബാബ പറയുകയാണ്-അല്ലയോ ആത്മാക്കളെ, ബാബ ആത്മാക്കളോടാണ് സംസാരിക്കുന്നത്. ബാബയും നിരാകാരനാണ്. ബാബയെ ആരും തന്നെ അറിയുന്നില്ല. ബ്രഹ്മാവിനേയും വിഷ്ണുവിനേയും ശങ്കരനേയും അറിയുന്നില്ല. ചിത്രമാണെങ്കില് എല്ലാവരുടേയും കൈയ്യിലുണ്ട്. ചിലരാണെങ്കില് പേപ്പറിലെ ചിത്രം നോക്കി ദൂരെയ്ക്ക് എറിയുന്നു. ചിലരാണെങ്കില് എത്ര ദൂരെ ദൂരെ വരെ പോയി എത്ര പൂജ മുതലായവ ചെയ്യുന്നു. വീട്ടിലും ചിത്രങ്ങള് വെയ്ക്കുന്നുണ്ടല്ലോ. പിന്നീട് ഇത്രയും ദൂരം പോയി അലയുന്നതിലൂടെ എന്ത് പ്രയോജനം. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ജ്ഞാനം ലഭിച്ചു. അതിനാല് അത് അനാവശ്യമായി തോന്നുന്നു. കൃഷ്ണനെ ഇവിടെ വെളുത്തതായും കറുത്തതായും കല്ലില് ഉണ്ടാക്കാന് സാധിക്കുന്നു. പിന്നീട് ജഗന്നാഥപുരിയിലേക്ക് എന്തിനാണ് പോകുന്നത്. ഈ കാര്യങ്ങളെയും നിങ്ങള് അറിയുകയാണെങ്കില് കൃഷ്ണനെ ശ്യാമ-സുന്ദരനെന്ന് എന്തുകൊണ്ടാണ് പറയുന്നത്. ആത്മാവ് തമോപ്രധാനമായി മാറുന്നതിലൂടെ കറുത്തതായി മാറുന്നു. പിന്നീട് ആത്മാവ് പവിത്രമാമാകുന്നതിലൂടെ സുന്ദരനായി മാറുന്നു. ഈ ഭാരതം സ്വര്ണ്ണിമയുഗം ആയിരുന്നു. അഞ്ച് തത്ത്വങ്ങള്ക്കും സ്വാഭാവിക സൗന്ദര്യം ഉണ്ടായിരുന്നു. ശരീരവും അതുപോലെ സുന്ദരമായിരുന്നു. ഇപ്പോള് തത്വവും തമോപ്രധാനമായി മാറിയതുകാരണം ശരീരവും ഇതുപോലെ കറുത്തതും വളഞ്ഞതും അംഗവൈകല്യമുള്ളതുമായി ഉണ്ടായികൊണ്ടിരിക്കുന്നു. ഇതിനെയാണ് നരകം എന്ന് പറയുന്നത്. ഇത് മായയുടെ ഷോയാണ്. വിദേശത്ത് വിളക്കുകള് ഇപ്രകാരമുണ്ട് പ്രകാശം ഉണ്ടായിരിക്കും തിരി കാണില്ല അവിടെയും ഇങ്ങനെയുള്ള പ്രകാശമുണ്ടാകുന്നു. വിമാനം മുതലായവയാണെങ്കില് അവിടെയും ഉണ്ടായിരിക്കും. സയന്സിന്റെ അഹങ്കാരവും ഇവിടെ വരും. പിന്നീട് അവിടെയും വിമാനം തുടങ്ങിയവയെല്ലാം ഉണ്ടാക്കും. നിങ്ങള് എത്രത്തോളം അടുത്തേയ്ക്ക് വരുന്നുവോ അത്രത്തോളം നിങ്ങള്ക്ക് എല്ലാ സാക്ഷാത്കാരവും ഉണ്ടാവും. ഇലക്ട്രിക്കല് എഞ്ചിനിയര്മാര് തുടങ്ങിയവര് വന്ന് ജ്ഞാനം എടുക്കും. കുറച്ചെങ്കിലും ജ്ഞാനം എടുത്താലും പ്രജയിലേക്ക് വരും. കല ഒപ്പം കൊണ്ടുപോകുയാണെങ്കില് അന്തിമത്തില് സദ്ഗതിയുണ്ടാകും. നിങ്ങളെ പോലെ കര്മ്മാതീത അവസ്ഥ നേടില്ല. ബാക്കി ആത്മാവ് കലയെടുത്ത് പോകുമല്ലോ. ടെലിവിഷന് മുതലായവയിലൂടെ ദൂരെയിരുന്ന് കണ്ടുകൊണ്ടിരിക്കും. ദിനംപ്രതി ദിനം യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടായി മാറും. ലോകത്തില് എന്തെല്ലാം പുതിയ പുതിയ കാര്യങ്ങള് കണ്ടുപിടിക്കുന്നു. പ്രകൃതിക്ഷോഭങ്ങളിലൂടെ എത്ര പേരാണ് മരിക്കുന്നത്. പ്രകൃതിക്ഷോഭവുമുണ്ടാകും. സമുദ്രവും കുതിച്ച് ചാടും. സമുദ്രത്തെയും വറ്റിക്കാറുണ്ടല്ലോ.
ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം ഈ ലോകത്തില് എന്തെല്ലാമാണ്, പിന്നീട് പുതിയ ലോകത്തില് എന്തെല്ലാമുണ്ടാകും. കേവലം ഭാരതഖണ്ഢം മാത്രമായിരിക്കും. അതും ചെറുതായിരിക്കും. ബാക്കി എല്ലാവരും പരംധാമിലേക്ക് പോകും. എത്ര സമയം ബാക്കിയുണ്ട്. ഇതൊന്നുമുണ്ടാവില്ല. നിങ്ങള്നിങ്ങളുടെ രാജധാനി സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങള്ക്കായി പഴയലോകത്തിന്റെ വിനാശം ആദ്യം തന്നെ ഉണ്ടാകുന്നതാണ്. ഈ പഴയ മോശമായ ലോകത്തില് ഇനി കുറച്ച് ദിവസമേയുള്ളൂ. പിന്നീട് നിങ്ങളുടെ പുതിയ ലോകത്തിലേക്ക് പോകും. കേവലം ഇത് ഓര്മ്മിച്ചുകൊണ്ടിരിക്കുകയാണെങ്കിലും സന്തോഷത്തിലിരിക്കാം. നിങ്ങളുടെ ബുദ്ധിയിലുണ്ട് ഇതെല്ലാം നശിക്കാനുള്ളതാണ്. ഇത്രയുമെല്ലാ ഖണ്ഡങ്ങളുമുണ്ടായിരിക്കുകയില്ല. പ്രാചീന ഭാരതഖണ്ഢം മാത്രമെ ഉണ്ടാവൂ. ഗൃഹസ്ഥ വ്യവഹാരത്തില് ഇരിക്കൂ. ജോലി മുതലായവ ചെയ്തുകൊണ്ടിരിക്കൂ, ബുദ്ധിയില് ബാബയുടെ ഓര്മയുണ്ടാകണം. നിങ്ങള്ക്ക് മനുഷ്യനില് നിന്നും ദേവതയാകാനുള്ള കോഴ്സ് എടുക്കണം. ഗൃഹസ്ഥ വ്യവഹാരത്തിലിരുന്നു കൊണ്ടും ജോലികള് ചെയ്തുകൊണ്ടും ബാബയേയും ചക്രത്തേയും ഓര്മിക്കണം. ഏകാന്തതയിലിരുന്ന് വിചാരസാഗരമഥനം ചെയ്യണം. പ്രകൃതി ദുരന്തങ്ങളുണ്ടാകും. ഇതിലൂടെ മുഴുവന് ലോകവും ഇല്ലാതാകും. സത്യയുഗത്തില് വളരെ കുറച്ച് മനുഷ്യരെ ഉണ്ടാകൂ. അവിടെ കനാലുകള് മുതലായവയുടെ ആവശ്യമില്ല. ഇവിടെ എത്ര കനാലുകളാണ് കുഴിക്കുന്നത്. നദികള് അനാദിയായിട്ടുണ്ട്. സത്യയുഗത്തില് യമുനയുടെ കഷ്ണമുണ്ടായിരിക്കും. അവിടെ മധുരമായ ജലത്തിനു മുകളില് കൊട്ടാരങ്ങള് ഉണ്ടായിരിക്കും. ഇപ്പോഴുള്ള ബോംബെ ഉണ്ടായിരിക്കില്ല. ഇതിനെ പുതിയ ബോംബെ എന്ന് പറയില്ല. നിങ്ങള് ഓരോ കുട്ടികളും മനസ്സിലാക്കണം നമ്മള് സ്വര്ഗത്തിനായി രാജ്യം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ് പിന്നീട് ഈ നരകം ഉണ്ടാവുകയില്ല. രാവണപുരി ഇല്ലാതാകും. രാമപുരിയുടെ സ്ഥാപന ഉണ്ടാകും. തമോപ്രധാനമായ ഭൂമിയില് ദേവതകള്ക്ക് കാല് വെയ്ക്കാന് സാധിക്കില്ല. എപ്പോഴാണോ സതോപ്രധാനമാകുന്നത് അപ്പോള് കാലുവെയ്ക്കും അതുകൊണ്ടാണ് ലക്ഷ്മിയെ ആഹ്വാനം ചെയ്യുന്നതിനു മുമ്പായി ശുദ്ധമാക്കുന്നത്. ലക്ഷ്മിയുടെ ചിത്രം വെയ്ക്കുന്നു. പക്ഷെ അവരുടെ കര്ത്തവ്യത്തെ ആര്ക്കും അറിയുകയില്ല. കല്വിഗ്രഹത്തെ ഈശ്വരന് എന്ന പറയുന്നു. ഈ കാര്യങ്ങളെല്ലാം ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് മനസ്സിലായി. പരംപിതാവാണ് മനസ്സിലാക്കി തരുന്നത്. ആത്മാവിന് ആത്മാവിനെ മനസ്സിലാക്കി കൊടുക്കാന് സാധിക്കില്ല. ആത്മാവ് എങ്ങനെയാണ് പാര്ട്ട് അഭിനയിക്കുന്നത് ഇതും നിങ്ങള്ക്ക് ഇപ്പോഴാണ് മനസ്സിലായത്. ബാബ വന്ന് തിരിച്ചറിവ് നല്കുന്നു- ആത്മാവ് എന്ത് വസ്തുവാണ്. മനുഷ്യര് ആത്മാവിനേയും പരമാത്മാവിനെയും മനസ്സിലാക്കുന്നില്ല. അവരെ എന്ത് പറയാനാണ്. രൂപത്തില് മനുഷ്യന് പെരുമാറ്റം മൃഗത്തിന്റെയും. നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് ജ്ഞാനം ലഭിച്ചു കഴിഞ്ഞു. ഏണിപ്പടിയുടെ ചിത്രം സഹജമായി നിങ്ങള്ക്ക് മനസ്സിലാക്കി കൊടുക്കാന് സാധിക്കും. അസ്ഥിയില് തറയ്ക്കുന്നത് പോലെ മനസ്സിലാക്കി കൊടുക്കണം- നമ്മള് ഭാരതവാസികള് ദേവീ – ദേവതാ ധര്മ്മത്തിലുള്ളവരായിരുന്നു. എങ്ങനെയാണ് നമ്മള് സതോപ്രധാനമായത്. പിന്നീട് സതോ-രജോ-തമോവിലേയ്ക്ക് വന്നത്. ഈ കാര്യങ്ങള് നല്ല രീതിയില് ധാരണ ചെയ്യുമ്പോള് മാത്രമേ വിചാര സാഗര മഥനം ചെയ്യാന് സാധിക്കുകയുള്ളൂ. ധാരണയില്ലെങ്കില് വിചാര സാഗര മഥനം ചെയ്യാന് സാധിക്കില്ല. കേള്ക്കുന്നു, ജോലികളില് ഏര്പ്പെടുന്നു. വിചാര സാഗര മഥനം ചെയ്യാന് സമയം കാണുന്നില്ല. നിങ്ങള് കുട്ടികള് ദിവസവും പഠിപ്പ് പഠിക്കണം. വിചാര സാഗര മഥനം ചെയ്യണം. മുരളി എല്ലായിടത്തും ലഭിക്കും. വിശാല ബുദ്ധിയുള്ളവരായി മാറി പോയിന്റുകള് മനസ്സിലാക്കണം. ബാബ ദിവസവും മനസ്സിലാക്കി തരുന്നു. എല്ലാവര്ക്കും മനസ്സിലാക്കി കൊടുക്കുന്നതിനായി അനേകം പോയിന്റുകള് ഉണ്ട്. ഗംഗയിലൊക്കെ പോയി സ്നാനം ചെയ്യുന്നു. ധാരാളം പണം ചിലവാക്കുന്നു. പതിത പാവനന് ഒരേയൊരു ശിവബാബയാണ്. ഗംഗാ ജലത്തിന് പാവനമാക്കാന് സാധിക്കില്ല. ഇതെല്ലാവര്ക്കും മനസ്സിലാക്കി കൊടുക്കണം. ബാബ പറയുകയാണ് ശ്വാസ-ശ്വാസങ്ങളില് ബാബയെ ഓര്മ്മിക്കൂ…. ഇതാണ് യോഗാഗ്നി. യോഗം അര്ത്ഥം ഓര്മ്മ. മനസ്സിലാക്കി കൊടുക്കുന്നവര് ധാരാളമുണ്ട്. സതോപ്രധാന ബുദ്ധിയുള്ളവര് വേഗം മനസ്സിലാക്കും. ഡ്രാമയുടെ പദ്ധതിയനുസരിച്ച് രാജ്യ സ്ഥാപന പൂര്ണ്ണമായും നടക്കും. സത്യയുഗത്തില് ബാബ പഠിപ്പ് നല്കുന്നില്ല. ഭക്തി മാര്ഗ്ഗത്തിലെ തെറ്റായ കാര്യങ്ങള് നടക്കുന്ന സമയത്താണ് ബാബ വന്ന് പഠിപ്പ് നല്കുന്നത്. അത്ഭുതം ഇതാണ് പൂര്ണ്ണമായും 84 ജന്മം ആരാണോ എടുക്കുന്നത് അവരുടെ പേരാണ് ഗീതയില് പ്രശസ്തമായിരിക്കുന്നത്. പുനര്ജന്മ രഹിതനായ ബാബയുടെ പേര് ഗുപ്തമായി. 100 ശതമാനം അസത്യമല്ലേ. കുട്ടികള്ക്ക് അനേകരുടെ മംഗളം ചെയ്യണം. നിങ്ങളുടെ എല്ലാം തന്നെ ഗുപ്തമാണ്. ഈ സംഗമയുഗത്തില് നിങ്ങള് ബ്രഹ്മാകുമാര്-കുമാരിമാര് നിങ്ങളുടെ സ്വര്ഗ്ഗത്തിലെ സൂര്യവംശീ, ചന്ദ്രവംശീ രാജധാനിയുടെ സ്ഥാപന ചെയ്തു കൊണ്ടിരിക്കുന്നു. ഇത് മറ്റാരുടെയും ബുദ്ധിയില് ഇല്ല. നിങ്ങള് ഈ കാര്യം മറന്നാല് മറ്റുള്ളവര് എന്ത് മനസ്സിലാക്കും. നിങ്ങള് ഇത് മറക്കാതിരിക്കുമ്പോള് സദാ സന്തോഷത്തിലിരിക്കും. മറന്നാല് നഷ്ടം സംഭവിക്കും. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) യഥാര്ത്ഥ സുഖത്തിന്റെ അനുഭവം ചെയ്യുന്നതിനായി ബാബ എന്താണോ പഠിപ്പിക്കുന്നത് അതിനെ ബുദ്ധിയില് ധാരണ ചെയ്യണം. വിചാര സാഗര മഥനം ചെയ്യണം.
2) ഈ ശ്മശാന ഭൂമിയെ കണ്ടിട്ടും കാണാതിരിക്കണം. മോശമായത് കേള്ക്കരുത്, കാണരുത്. പുതിയ ലോകത്തിന്റെ അധികാരിയായി മാറണം.
വരദാനം:-
കേവലം ശബ്ദത്തിലൂടെ സേവനം ചെയ്യുന്നതിലൂടെ പ്രജകളുണ്ടായിക്കൊണ്ടിരിക്കുന്നു എന്നാല് ശബ്ദത്തില് നിന്നും ഉപരി സ്ഥിതിയില് സ്ഥിതി ചെയ്ത് പിന്നീട് ശബ്ദത്തിലേക്ക് വരൂ, അവ്യക്ത സ്ഥിതിയും പിന്നീട് ശബ്ദവും – ഇങ്ങനെയുള്ള കമ്പയിന്ഡ് സേവനം അവകാശികളെയുണ്ടാക്കും. ശബ്ദത്തിലൂടെ പ്രഭാവിതരായ ആത്മാക്കള് അനേക ശബ്ദം കേള്ക്കുന്നതിലൂടെ പോക്കുവരവിലേക്ക് വരുന്നു എന്നാല് കമ്പയിന്ഡ് രൂപധാരിയായി കമ്പയിന്ഡ് രൂപത്തിന്റെ സേവനം ചെയ്യൂ അപ്പോള് അവരില് ഒരു രൂപത്തിന്റെയും പ്രഭാവം പതിയുക സാധ്യമല്ല.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!