14 April 2021 Malayalam Murli Today – Brahma Kumaris

April 13, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - അന്തര്മുഖിയായി ജ്ഞാന സ്വരൂപ അവസ്ഥയിലിരുന്ന് ഈ മഹാവാക്യങ്ങളെ ധാരണ ചെയ്യൂ, അപ്പോഴേ അവനവന്റെയും മറ്റാത്മാക്കളുടെയും മംഗളം ചെയ്യുവാന് സാധിക്കൂ, തന്റെ മനസ്സ് അഥവാ ഹൃദയമാകുന്ന ക്ഷേത്രത്തെ ഈശ്വരീയ ഗുണങ്ങളാകുന്ന മൂര്ത്തികളാല് അലങ്കരിക്കൂ, പവിത്ര സങ്കല്പങ്ങളുടെ സുഗന്ധം വ്യാപിക്കൂ.

ചോദ്യം: -

സര്വ്വോത്തമ സത്യമായ സേവനം ഏതാണ്? യഥാര്ത്ഥ സേവനത്തിന്റെ സൂക്ഷ്മവും ഗുഹ്യവുമായ രഹസ്യമെന്താണ്?

ഉത്തരം:-

ആരിലെങ്കിലും നിന്ന് എപ്പോഴെങ്കിലും തെറ്റ് സംഭവിക്കുകയാണങ്കില് അവര്ക്ക് ജാഗ്രത നല്കുന്നതോടൊപ്പം തന്നെ സൂക്ഷ്മ രീതിയില് തന്റെ യോഗശക്തി അവരിലേക്ക് എത്തിച്ച് അവരുടെ അശുദ്ധ സങ്കല്പങ്ങളെ ഭസ്മമാക്കണം. ഇതാണ് സര്വ്വോത്തമ സത്യമായ സേവനം. അതിനോടൊപ്പം അവനവനിലും ശ്രദ്ധ നല്കണം, മനസാ ഒരു അശുദ്ധ സങ്കല്പം പോലും ഉത്പന്നമാകരുത്. ഈ കാര്യത്തില് സ്വയം കരുതലോടെയിരിക്കണം, മറ്റുളളവരെ പ്രതി ഇങ്ങനെയൊരു ദിവ്യമായ സേവനവും ചെയ്യണം, ഇതാണ് സേവനത്തിന്റെ സൂക്ഷ്മവും ഗുഹ്യവുമായ രഹസ്യം.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓം ശാന്തി. ഓരോ പുരുഷാര്ത്ഥി കുട്ടികള്ക്കും തീര്ച്ചയായും അന്തര്മുഖി അവസ്ഥ ധാരണ ചെയ്യണം. അന്തര്മുഖതയില് വളരെയധികം മംഗളം അടങ്ങിയിട്ടുണ്ട്. ഈ അവസ്ഥയിലൂടെയാണ് അചഞ്ചലത, സ്ഥിരത, ക്ഷമ, വിനയചിത്തം തുടങ്ങിയ ദൈവീക ഗുണങ്ങളുടെ ധാരണയുണ്ടാകൂ. അതായത് സമ്പൂര്ണ്ണ ജ്ഞാനമയ അവസ്ഥ പ്രാപ്തമാക്കുവാന് സാധിക്കൂ. അന്തര്മുഖിയല്ലാത്തതിനാലാണ് സമ്പൂര്ണ്ണ ജ്ഞാനമയ അവസ്ഥ പ്രാപ്തമാക്കാത്തത്. എന്തുകൊണ്ടെന്നാല് ഏതെല്ലാം മഹാവാക്യങ്ങളാണോ സന്മുഖത്ത് കേള്ക്കുന്നത്, ആഴങ്ങളിലേക്ക് പോയി അതിനെ ഗ്രഹിക്കാതെ കേവലം കേട്ട് ആവര്ത്തിക്കുക മാത്രം ചെയ്യുകയാണെങ്കില്, ആ മഹാവാക്യങ്ങളും കേവലം വാക്യങ്ങള് മാത്രമാകുന്നു. ജ്ഞാനസ്വരൂപ അവസ്ഥയില് ഇരുന്നുകൊണ്ട് മഹാവാക്യങ്ങള് കേള്ക്കാത്തതിനാല്, ആ മഹാവാക്യങ്ങളില് മായയുടെ നിഴല് പതിയുന്നു. അങ്ങനെ മായയുടെ അശുദ്ധ വൈബ്രേഷന് കൊണ്ട് നിറഞ്ഞ മഹാവാക്യങ്ങള് കേള്ക്കുന്നതിലൂടെ, കേവലം ആവര്ത്തിക്കുന്നതിലൂടെ അവനവന്റെ മാത്രമല്ല മറ്റുളളവരുടെയും അമംഗളമാണ് സംഭവിക്കുന്നത്. അതിനാല് അല്ലയോ കുട്ടികളേ, അന്തര്മുഖിയാകൂ…

താങ്കളുടെ ഈ മനസ്സ് ക്ഷേത്രത്തിനു സമാനമാണ്, എങ്ങനെയാണോ ക്ഷേത്രത്തില് നിന്നും സദാ സുഗന്ധം മാത്രം വരുന്നത്, അതേപോലെ എപ്പോഴാണോ മനസ്സാകുന്ന ക്ഷേത്രം പവിത്രമാകുന്നത്, അപ്പോള് പവിത്രമായ സങ്കല്പങ്ങള് ഉത്പന്നമാകുന്നു. ക്ഷേത്രങ്ങളില് കേവലം പവിത്രമായ ദേവതകളുടെ ചിത്രങ്ങളാണ് വെക്കുന്നത്, അല്ലാതെ അസുരന്മാരുടേതല്ലല്ലോ. അതേപോലെ നിങ്ങള് കുട്ടികളും തന്റെ ഹൃദയമാകുന്ന ക്ഷേത്രത്തില് ഈശ്വരീയ ഗുണങ്ങളാകുന്ന മൂര്ത്തികളാല് അലങ്കരിക്കൂ. ആ ഗുണങ്ങളാണ് – നിര്മ്മോഹം, നിര്ലോഭം, നിര്ഭയത, ക്ഷമ, നിരഹങ്കാരം.. ഇതെല്ലാം നിങ്ങളുടെ തന്നെ ദിവ്യ ലക്ഷണങ്ങളാണ്. താങ്കള് കുട്ടികള്ക്ക് തന്റെ മനസ്സാകുന്ന ക്ഷേത്രത്തെ ഉജ്ജ്വലമാക്കി മാറ്റണം അഥവാ സമ്പൂര്ണ്ണമായും ശുദ്ധമാക്കി മാറ്റണം. എപ്പോഴാണോ മനസ്സാകുന്ന ക്ഷേത്രം ഉജ്ജ്വലമാകുന്നത് അപ്പോഴേ തന്റെ പ്രിയപ്പെട്ട വൈകുണ്ഡ ദേശത്തേക്ക് പോകാന് സാധിക്കൂ. അപ്പോള് തന്റെ മനസ്സിനെ ഉജ്ജ്വലമാക്കി മാറ്റുവാന് പ്രയത്നിക്കണം. മനസ്സ് സഹിതം വികാരി കര്മ്മേന്ദ്രിയങ്ങള വശത്താക്കണം. അവനവന്റെ മാത്രമല്ല മറ്റുളളവരെ പ്രതിയും ഈ ദിവ്യമായ സേവനം ചെയ്യണം.

വാസ്തവത്തില് സേവനത്തിന്റെ അര്ത്ഥം അതിസൂക്ഷ്മമാണ്. മറ്റുളളവര് തെറ്റു ചെയ്യുമ്പോള് അവര്ക്ക് താക്കീത് നല്കുന്നതു മാത്രമല്ല സേവനം. അവരിലേക്ക് സൂക്ഷ്മ രീതിയില് തന്റെ യോഗത്തിന്റെ ശക്തിയും എത്തിച്ച് അവരുടെ അശുദ്ധ സങ്കല്പങ്ങളെ ഭസ്മമാക്കണം, ഇതാണ് സര്വ്വോത്തമ സത്യമായ സേവനം. അതോടൊപ്പം അവനവന്റെ മേലും ശ്രദ്ധ വെക്കണം. വാചാ കര്മ്മണാ മാത്രമല്ല, അവരെ പ്രതി മനസാപോലും എന്തെങ്കിലും അശുദ്ധ സങ്കല്പങ്ങള് വരികയാണെങ്കില് അതിന്റെ വൈബ്രേഷന് അവരിലേക്ക് പോയി, സൂക്ഷ്മ തലത്തില് അവരുടെ അമംഗളം ചെയ്യുന്നു. ഇതിന്റെ ഭാരം സ്വയം തന്നിലേക്കും വരുന്നു, ഈ ഭാരം തനിക്കു ബന്ധനം സൃഷ്ടിക്കുന്നു. അതിനാല് അല്ലയോ കുട്ടികളേ, സ്വയം ജാഗ്രതയോടെയിരിക്കൂ, മറ്റുളളവരെ പ്രതി ഇങ്ങനെയൊരു ദിവ്യമായ സേവനവും ചെയ്യൂ. ഇതാണ് താങ്കള് സേവാധാരി കുട്ടികളുടെ കര്ത്തവ്യം. ഇങ്ങനെയൊരു സേവനം ചെയ്യുന്ന കുട്ടികള്ക്ക് പിന്നീട് അവനവനെ പ്രതി മറ്റൊരു സേവനവും എടുക്കേണ്ട ആവശ്യമില്ല. അഥവാ എന്തെങ്കിലും തെറ്റുകള് സംഭവിക്കുകയാണെങ്കില് തന്നെ, അതിനെ തന്റെ ബുദ്ധി ബലത്തിലൂടെ സദാ കാലത്തേക്ക് തിരുത്തണം. ഇങ്ങനെയുളള തീവ്ര പുരുഷാര്ത്ഥികളായ കുട്ടികള്, ചെറിയൊരു സൂചന ലഭിക്കുമ്പോള്തന്നെ പെട്ടെന്നു തിരിച്ചറിഞ്ഞ് പരിവര്ത്തനപ്പെടുത്തും. നല്ല രീതിയില് ശ്രദ്ധ വെച്ച് മുന്നേറുകയും ചെയ്യുന്നു. ഇതാണ് വിശാല ബുദ്ധി കുട്ടികളുടെ കര്ത്തവ്യം.

അല്ലയോ എന്റെ പ്രാണനിലും പ്രിയപ്പെട്ടവരേ, പരമാത്മാവിലൂടെ രചിക്കപ്പെട്ട ഈ അവിനാശി ഗീതാ രുദ്ര ജ്ഞാന യജ്ഞത്തില് തന്റെ ശരീരം, മനസ്സ്, ധനം ഇവയെ സമ്പൂര്ണ്ണ രീതിയില് സ്വാഹാ ചെയ്യുന്നതിന്റെ രഹസ്യം വളരെ സൂക്ഷ്മമാണ്. ഏതൊരു നിമിഷമാണോ താങ്കള് തന്റെ ശരീരം, മനസ്സ്, ധനം സഹിതം യജ്ഞത്തില് സ്വാഹാ ചെയ്യുന്നത്, അതായത് സമര്പ്പണമായി, ജീവിച്ചിരിക്കെ മരിച്ചത്, ആ നിമിഷം മുതല്ക്ക് തന്റെതായി ഒന്നും തന്നെയില്ല. അതിലും ആദ്യം തന്റെ ശരീരവും മനസ്സും സമ്പൂര്ണ്ണ രീതിയില് യജ്ഞ സേവനത്തിനായി സമര്പ്പിക്കണം. സര്വ്വതും യജ്ഞത്തെ പ്രതി അഥവാ പരമാത്മാവിനെ പ്രതിയാണെങ്കില്, പിന്നീട് തനിക്കായി ഒന്നു തന്നെയില്ലല്ലോ, ധനവും വ്യര്ത്ഥമായി ചിലവഴിക്കരുത്. മനസ്സിലും അശുദ്ധ സങ്കല്പം അഥവാ വികല്പങ്ങള് ഉണ്ടാകരുത്. എന്തുകൊണ്ടെന്നാല് മനസ്സും പരമാത്മാവില് അര്പ്പണം ചെയ്തു. പരമാത്മാവ് ശുദ്ധവും ശാന്തസ്വരൂപവുമാണ്. ഇതിലൂടെ അശുദ്ധ സങ്കല്പങ്ങള് സ്വതവേ ശാന്തമാകുന്നു. അഥവാ മനസ്സ് മായയുടെ കൈകളില് നല്കുകയാണെങ്കില്, മായ വൈവിധ്യ രൂപത്തില് അനേക പ്രകാരത്തിലുളള വികല്പ്പങ്ങള് ഉത്പന്നമാക്കി മനസ്സാകുന്ന കുതിരക്കു മേല് സവാരി ചെയ്യുന്നു. അഥവാ ഏതെങ്കിലും കുട്ടികള്ക്ക് ഇപ്പോഴും സങ്കല്പങ്ങള് വികല്പങ്ങളുടെ രൂപത്തില് വരുന്നു എങ്കില്, മനസ്സിലാക്കിക്കോളൂ, ഇതുവരെയും മനസ്സ് പൂര്ണ്ണമായും സ്വാഹാ ആയിട്ടില്ല. അതായത് ഈശ്വരീയ മനസ്സായിട്ടില്ല. അതിനാല് അല്ലയോ സര്വ്വ ത്യാഗികളായ കുട്ടികളേ – ഈ ഗുഹ്യമായ രഹസ്യങ്ങളെ മനസ്സിലാക്കി കര്മ്മം ചെയ്തുകൊണ്ടും സാക്ഷിയായി സ്വയത്തെ നോക്കി വളരെയധികം ജാഗ്രതയോടെ ജീവിക്കണം.

സ്വയം ഗോപിവല്ലഭന് തന്റെ പ്രിയപ്പെട്ട ഗോപ-ഗോപികമാര്ക്ക് മനസ്സിലാക്കിത്തരുകയാണ്, നിങ്ങള് ഓരോരുത്തരുടെയും വാസ്തവിക സത്യമായ പ്രേമം ഏതാണ്? അല്ലയോ പ്രാണനിലും പ്രിയപ്പെട്ട കുട്ടികളേ, നിങ്ങള്ക്ക് മറ്റുളളവരുടെ പ്രേമം നിറഞ്ഞ താക്കീതുകളെ നിര്ദ്ദേശങ്ങളെ സ്വീകരിക്കണം, എന്തുകൊണ്ടന്നാല് എത്രത്തോളം പ്രിയപ്പെട്ട പുഷ്പമാണോ അത്രയ്ക്കും ശ്രേഷ്ഠ പരിപാലന ലഭിക്കുന്നു. പുഷ്പത്തെ വിലപ്പെട്ടതാക്കി മാറ്റുവാന് തോട്ടക്കാരന് മുളളുകളെയെല്ലാം ഇല്ലാതാക്കുന്നതുപോലെ നിങ്ങള്ക്ക് ആരെങ്കിലും മുന്നറിയിപ്പുകള് നല്കുന്നു എങ്കില് മനസ്സിലാക്കണം, അവര് എന്നെ പരിപാലിക്കുകയാണ് അതായത് അവര് എന്റെ സേവനം ചെയ്യുകയാണ്. ആ സേവനത്തിന് അല്ലെങ്കില് ആ പരിപാലനയ്ക്ക് നമ്മള് ആദരവ് നല്കണം, ഇതാണ് സമ്പൂര്ണ്ണമാകുന്നതിനുളള യുക്തി. ഇതാണ് ജ്ഞാന സഹിതമായ ആന്തരിക സത്യമായ സേവനം. ഈ ദിവ്യ പ്രേമത്തില് ഓരോരുത്തര്ക്കും പരസ്പരം വളരെയധികം ആദരവ് നല്കണം. ഓരോ കാര്യത്തിലും ആദ്യം സ്വയത്തില് ശ്രദ്ധ നല്കിക്കൊണ്ടേയിരിക്കണം. ഇതാണ് വിനയചിത്തവും അതി മധുരവുമായ അവസ്ഥ. ഇങ്ങനെ സ്നേഹപൂര്വ്വം പെരുമാറുന്നതിലൂടെ നിങ്ങള്ക്ക് ആന്തരീകമായി സത്യയുഗീ സുവര്ണ്ണ ദിനങ്ങള് ഇവിടെത്തന്നെ അനുഭവപ്പെടുന്നു. അവിടെ ഈ പ്രേമം സ്വാഭാവികമായുണ്ടാകുന്നു. എന്നാല് ഈ സംഗമത്തിലെ അതി മധുരമായ സമയത്ത് പരസ്പരം മറ്റുളളവരുടെ സേവനം ചെയ്യുന്ന ഈ അതിമധുര രമണിക പ്രേമം, ഇതു തന്നെയാണ് ശുദ്ധമായ പ്രേമമായി വിശ്വത്തില് പ്രഖ്യാതമാകുന്നത്.

നിങ്ങള് ഓരോ ചൈതന്യ പുഷ്പങ്ങള്ക്കും സദാ ഹര്ഷിതമുഖരായിരിക്കണം. എന്തുകൊണ്ടെന്നാല് നിശ്ചയബുദ്ധിയായതിനാല് നിങ്ങളുടെ ഓരോ ഞരമ്പുകളിലും സമ്പൂര്ണ്ണ ഈശ്വരീയ ബലം അടങ്ങിയിട്ടുണ്ട്. ഇങ്ങനെയുളള ആകര്ഷണ ശക്തി തന്റെ ദിവ്യ അത്ഭുതം അവശ്യം കാണിക്കും. എങ്ങനെയാണോ ചെറിയ കുട്ടികള് നിര്ദോഷികളായതിനാല്, ശുദ്ധവും പവിത്രവുമായതിനാല് എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്നത്. തന്റെ രമണീകമായ ചരിത്രത്തിലൂടെ സര്വ്വരെയും ആകര്ഷിക്കുന്നത്. അതുപോലെയായിരിക്കണം, നിങ്ങള് ഓരോരുത്തരുടെയും ഈശ്വരീയ രമണീക ജീവിതം. ഇതിനായി നിങ്ങള് ഏതെങ്കിലുമൊക്കെ യുക്തികള് ഉപയോഗിച്ച് തന്റെ ആസുരീയ സ്വഭാവത്തിനുമേല് വിജയം കൈവരിക്കണം. ആരെങ്കിലും ക്രോധമാകുന്ന വികാരത്തിനു വശപ്പെട്ട് തന്റെ മുന്നിലേക്ക് വരികയാണെങ്കില്, അവര്ക്കു മുന്നില് ജ്ഞാനസ്വരൂപരായി കുട്ടികളെ പോലെ പുഞ്ചിരിച്ചുകൊണ്ടേയിരിക്കൂ. അപ്പോള് അവര് സ്വതേ ശാന്തചിത്തരാകും. അതായത് വിസ്മൃതിയില് നിന്നും സ്മൃതി സ്വരൂപത്തിലേക്ക് വരും. അവര് അറിയാതെയാണെങ്കില് പോലും സൂക്ഷ്മ രീതിയില് അവര്ക്കുമേല് വിജയം കൈവരിച്ച് അധികാരിയായിത്തീരണം. ഇതാണ് ബാലകന്റെയും അധികാരിയുടെയും സര്വ്വോത്തമ ശിരോമണി വിധി.

ഈശ്വരന് സമ്പൂര്ണ്ണ ജ്ഞാനസ്വരൂപത്തോടൊപ്പം തന്നെ സമ്പൂര്ണ്ണ പ്രേമസ്വരൂപവുമാണല്ലോ. ഈശ്വരനില് രണ്ടു യോഗ്യതകളും അടങ്ങിയിട്ടുണ്ട്. എന്നാല് ആദ്യം ജ്ഞാനമാണ്, രണ്ടാമതാണ് പ്രേമം. അഥവാ ആദ്യം ജ്ഞാനസ്വരൂപരാകുന്നതിനു പകരം കേവലം പ്രേമസ്വരൂപരാകുന്നു എങ്കില്, ആ പ്രേമം അശുദ്ധ കണക്കിലേക്ക് കൊണ്ടുപോകുന്നു. അതിനാല് പ്രേമത്തെ ഗുപ്തമാക്കി വെച്ച് ആദ്യം ജ്ഞാന സ്വരൂപരായി ഭിന്ന-ഭിന്ന രൂപങ്ങളിലുളള മായയുടെ മേല് വിജയം കൈവരിച്ച് പിന്നീട് പ്രേമസ്വരൂപരായിത്തീരണം. അഥവാ ജ്ഞാനം കൂടാതെ പ്രേമത്തിലേക്കു വരികയാണെങ്കില് എവിടെയെങ്കിലും ചഞ്ചലപ്പെടാന് സാധ്യതയുണ്ട്. ഏതുപോലെ ജ്ഞാനമില്ലാതെ കേവലം സാക്ഷാത്കാരം മാത്രം ലഭിക്കുകയാണെങ്കില് മായയില് കുടുങ്ങിപ്പോകുന്നത്, അതിനാലാണ് ബാബ പറയുന്നത്, സാക്ഷാത്കാരവും ഊരാക്കുടുക്കാണ്. എന്നാല് ജ്ഞാനസ്വരൂപരായി പിന്നീട് സാക്ഷാത്കാരം ലഭിക്കുന്നു എങ്കില് വളരെയധികം ആനന്ദത്തിന്റെ അനുഭവമുണ്ടാകുന്നു. അതിനാല് ആദ്യം ജ്ഞാനം പിന്നീട് സാക്ഷാത്കാരം. സാക്ഷാത്കാരത്തില് മുഴുകുന്നതിന്റെ അവസ്ഥയെക്കാളും ജ്ഞാനയുക്ത അവസ്ഥയാണ് അതിശ്രേഷ്ഠമായത്. അതിനാല് അല്ലയോ കുട്ടികളേ ആദ്യം ജ്ഞാനസ്വരൂപ അവസ്ഥ എമര്ജ്ജ് ചെയ്യണം. ജ്ഞാനം കൂടാതെയുളള പ്രേമം ഈ പുരുഷാര്ത്ഥി ജീവിതത്തില് വിഘ്നം സൃഷ്ടിക്കുന്നു.

സാക്ഷി സ്ഥിതിയുടെ അവസ്ഥ അതിമധുരമാണ്, രമണീകമാണ്, സുന്ദരമാണ്. ഈ അവസ്ഥ തന്നെയാണ് ഇനി മുന്നോട്ടുളള ജീവിതത്തിന്റെ ആധാരവും. ആര്ക്കെങ്കിലും ശാരീരിക അസ്വസ്ഥതകള് വരുമ്പോള്, അഥവാ ആ സമയത്ത് സാക്ഷിയും സുഖസ്വരൂപവുമായ അവസ്ഥയില് സ്ഥിതി ചെയ്ത് കര്മ്മഭോഗ് അനുഭവിക്കുകയാണെങ്കില്, കഴിഞ്ഞ കര്മ്മക്കണക്കുകള് പൂര്ത്തിയാവുകയും ചെയ്യും, ഭാവിയിലേക്കു വേണ്ടി സുഖത്തിന്റെ കണക്ക് നിര്മ്മിക്കുകയും ചെയ്യും. ഈ സാക്ഷിസ്ഥിതിയുടെ സുഖസ്വരൂപ അവസ്ഥ, ഭൂതകാലത്തിലും ഭാവിയിലേക്കും സംബന്ധമുണ്ട്. അപ്പോള് ഈ രഹസ്യത്തെ മനസ്സിലാക്കുന്നവര് ഒരിക്കലും ഇങ്ങനെ പറയില്ല, എന്റെ ഈ സുവര്ണ്ണ സമയം മുഴുവനും കണക്കു തീര്ക്കുന്നതില് മാത്രം പോയല്ലോ എന്ന്. ഇതാണ് സുവര്ണ്ണ പുരുഷാര്ത്ഥത്തിന്റെ സമയം. ഈ സമയത്താണ് രണ്ടു കാര്യങ്ങളും സമ്പൂര്ണ്ണ രീതിയില് പ്രാപ്തമാകുന്നത്. ഇങ്ങനെ രണ്ടു കാര്യങ്ങളും പ്രാപ്തമാക്കുന്ന തീവ്രപുരുഷാര്ത്ഥികള് തന്നെയാണ് അതീന്ദ്രിയസുഖത്തിന്റെ അഥവാ ആനന്ദത്തിന്റെ അനുഭവത്തിലിരിക്കുന്നത്.

ഈ വൈവിധ്യമാര്ന്ന വിരാട നാടകത്തിന്റെ ഓരോ കാര്യത്തിലും നിങ്ങള് കുട്ടികള്ക്ക് സമ്പൂര്ണ്ണ നിശ്ചയമുണ്ടായിരിക്കണം, എന്തുകൊണ്ടെന്നാല് ഈ പൂര്വ്വ നിശ്ചിത നാടകം തീര്ത്തും വിശ്വസനീയമാണ്. നോക്കൂ, ഈ നാടകം ഓരോ ജീവജാലങ്ങളെക്കൊണ്ടും അവരവരുടെ പാര്ട്ട് പൂര്ണ്ണ രീതിയില് അഭിനയിപ്പിക്കുന്നു. അവര് തെറ്റാണ് എങ്കിലും, അവര് തെറ്റായ പാര്ട്ടും പൂര്ണ്ണ രീതിയില് തന്നെയാണ് അഭിനയിക്കുന്നത്. ഇതും ഡ്രാമയില് അടങ്ങിയിട്ടുളളതാണ്. ശരിയും തെറ്റും രണ്ടും ഡ്രാമയുടെ പദ്ധതിയില് അടങ്ങിയിട്ടുണ്ട് എങ്കില്, ഏതെങ്കിലും കാര്യത്തില് സംശയം ഉണ്ടാകുന്നത് ജ്ഞാനമല്ല. എന്തുകൊണ്ടെന്നാല് ഓരോ അഭിനേതാവും അവരവരുടെതായ പാര്ട്ടാണ് അഭിനയിക്കുന്നത്. എങ്ങനെയാണോ സിനിമയില് അനേക ഭിന്ന-ഭിന്ന നാമ രൂപധാരികളായ അഭിനേതാക്കള് അവരവരുടെതായ പാര്ട്ട് അഭിനയിക്കുന്നത് കാണുമ്പോള് ചിലരോട് വെറുപ്പും, ചിലരോട് സന്തോഷമൊന്നും തോന്നില്ലല്ലോ…. ഇത് ഒരു കളിയാണെന്ന് അറിയാം. ഇതില് ഓരോരുത്തര്ക്കും അവരവരുടേതായ നല്ലതും മോശവുമായ പാര്ട്ട് അടങ്ങിയിട്ടുണ്ട്. അതേപോലെ ഈ അനാദിയും അവിനാശിയുമായ സിനിമയും സാക്ഷിയായി ഏകരസ അവസ്ഥയില് ഹര്ഷിതമുഖ അവസ്ഥയില് കണ്ടുകൊണ്ടിരിക്കണം. കൂട്ടായ്മയില് ഇരിക്കുമ്പോഴും ഈ അവസ്ഥ വളരെ നല്ല രീതിയില് ധാരണ ചെയ്യണം. പരസ്പരം ഈശ്വരീയ രൂപത്തില് മറ്റുളളവരെ കാണണം. തിരിച്ചറിവിലൂടെ അഥവാ അനുഭൂതിയിലൂടെ ജ്ഞാനത്തെ സ്വീകരിച്ച് സര്വ്വ ഈശ്വരീയ ഗുണങ്ങളും ധാരണ ചെയ്യണം. തന്റെ ലക്ഷ്യ സ്വരൂപത്തിന്റെ സ്മൃതിയിലൂടെ ശാന്ത ചിത്തരും, വിനയചിത്തരുമായി ക്ഷമ, മധുരത, ശീതളത, ഇങ്ങനെയുളള സര്വ്വ ദൈവീക ഗുണങ്ങളും എമര്ജ്ജ് ചെയ്യണം.

ക്ഷമയുടെ അവസ്ഥ ധാരണ ചെയ്യുന്നതിന്റെ മുഖ്യമായ ആധാരമാണ് – വെയിറ്റ് ആന്റ് സീ. അല്ലയോ എന്റെ പ്രിയപ്പെട്ട കുട്ടികളേ, വെയിറ്റ് അര്ത്ഥം ക്ഷമയോടെ പ്രതീക്ഷിക്കുക, സീ അര്ത്ഥം കാണുക. തന്റെ ഹൃദയത്തിന്റെ ആന്തരിക തലത്തില് ആദ്യം ക്ഷമയുടെ ഗുണത്തെ ധാരണ ചെയ്ത്, അതിനുശേഷം പിന്നീട് പുറമെയുളള ഈ വിരാട നാടകത്തെ സാക്ഷിയായി കാണൂ. ഡ്രാമയുടെ എന്തെങ്കിലും രഹസ്യം അറിയുന്ന സമയം സമീപത്തേക്ക് വരുന്നതുവരെയും ക്ഷമയോടെ പ്രതീക്ഷിക്കണം. സമയം വരുമ്പോള് ക്ഷമയോടുകൂടി നിങ്ങള് കാര്യങ്ങള് അറിയുകയാണെങ്കില് ഒരിക്കലും ഹൃദയം ചഞ്ചലപ്പെടുകയില്ല. അതിനാല് അല്ലയോ പുരുഷാര്ത്ഥികളായ പ്രിയപ്പെട്ട സന്താനങ്ങളേ, ലേശം ക്ഷമയോടെയിരിക്കൂ, ഭാവിയിലുളള രഹസ്യത്തെയും കണ്ടറിഞ്ഞു മുന്നേറൂ…. ഈ ക്ഷമയുടെ അവസ്ഥയിലൂടെ മുഴുവന് കര്ത്തവ്യവും സമ്പൂര്ണ്ണ രീതിയില് സിദ്ധി കൈവരിക്കുന്നു. ഈ ഗുണം നിശ്ചയവുമായി ബന്ധിക്കപ്പെട്ടതാണ്…. ഇതുപോലെ നിശ്ചയബുദ്ധി സാക്ഷി ദൃഷ്ടാവായി ഓരോ കളിയും ഹര്ഷിതമുഖത്തോടെ കണ്ട്, ആന്തരിക ക്ഷമയോടെയും ദൃഢചിത്തരുമായും സ്ഥിതി ചെയ്യൂ. ഇതാണ് ജ്ഞാനത്തിന്റെ പരിപക്ക്വമായ അവസ്ഥ, അന്തിമത്തില് സമ്പൂര്ണ്ണതയുടെ സമയത്തും ഇത് പ്രത്യക്ഷമായി തന്നെ കാണപ്പെടണം. അതിനായി വളരെ സമയത്തേക്ക് ഈ സാക്ഷി സ്ഥിതിയുടെ അവസ്ഥയില് സ്ഥിരതയോടെയിരിക്കുവാന് പ്രയത്നിക്കണം.

എങ്ങനെയാണോ നാടകത്തില് അഭിനേതാക്കള്ക്ക് തനിക്കു ലഭിച്ചിട്ടുളള പാര്ട്ട് പൂര്ണ്ണ രീതിയില് ശരിയായി അഭിനയിക്കുന്നതിനു വേണ്ടി മുമ്പ് തന്നെ റിഹേഴ്സല് ചെയ്യേണ്ടതായുളളത്, അതുപോലെ നിങ്ങള് പ്രിയപ്പെട്ട പുഷ്പങ്ങളായ കുട്ടികള്ക്കും വരാന് പോകുന്ന കടുത്ത പരീക്ഷണങ്ങളെ യോഗബലത്തിലൂടെ മറികടക്കുന്നതിനുവേണ്ടി, ആദ്യമേ തന്നെ തീര്ച്ചയായും റിഹേഴ്സല് ചെയ്യണം. എന്നാല് വളരെ സമയമായി നിങ്ങള് ഈ പുരുഷാര്ത്ഥം ചെയ്യുന്നില്ലെങ്കില്, അന്തിമ പരീക്ഷയുടെ സമയത്ത് പരിഭ്രമത്താല് തോറ്റു പോകും. അതിനായി ആദ്യം തന്റെ ഈശ്വരീയ അടിത്തറ പക്കാ ആക്കി വെച്ച് ദൈവീക ഗുണധാരിയായിത്തീരണം.

ജ്ഞാനസ്വരൂപ സ്ഥിതിയില് സ്ഥിതി ചെയ്യുന്നതിലൂടെ സ്വതവേ ശാന്ത സ്വരൂപമായ അവസ്ഥയുണ്ടാകുന്നു. ജ്ഞാനിതൂ ആത്മാക്കളായ കുട്ടികള് ഒരുമിച്ചിരുന്ന് മുരളി കേള്ക്കുമ്പോള് നാനാവശത്തും ശാന്തിയുടെ വായുമണ്ഡലമുണ്ടാകുന്നു. എന്തുകൊണ്ടെന്നാല് അവര് എന്ത് മഹാവാക്യങ്ങള് കേള്ക്കുകയാണെങ്കിലും അതിന്റെ ആഴത്തിലേക്ക് പോകുന്നു. ആഴങ്ങളിലേക്ക് പോകുന്നതിനാല് ആന്തരികമായി അവര്ക്ക് മധുരമായ ശാന്തിയുടെ അനുഭൂതിയുണ്ടാകുന്നു. ഇതിനായി പ്രത്യേകിച്ച് ഇരുന്ന് പ്രയത്നിക്കേണ്ടതായ ആവശ്യമൊന്നുമില്ല. എന്നാല് ജ്ഞാനയുക്ത അവസ്ഥയില് സ്ഥിതി ചെയ്യുന്നതിലൂടെ ഈ ഗുണം അനായാസം വരുന്നതാണ്. നിങ്ങള് കുട്ടികള് അതിരാവിലെ എഴുന്നേറ്റ് ഏകാന്തമായി ഇരിക്കുമ്പോള് ശുദ്ധ വിചാരങ്ങളാകുന്ന അലകള് ഉത്പന്നമാകുന്നു, ആ സമയത്ത് വളരെ ഉപരാമമായ അവസ്ഥയുണ്ടായിരിക്കണം. പിന്നീട് തന്റെതായ ശുദ്ധ സങ്കല്പങ്ങളില് സ്ഥിതി ചെയ്യുന്നതിലൂടെ അന്യ സങ്കല്പങ്ങളെല്ലാം തന്നെ സ്വതവേ ശാന്തമായിക്കോളും, മനസ്സ് ആനന്ദഭരിതമാകുന്നു. എന്തുകൊണ്ടെന്നാല് മനസ്സിനെ വശത്താക്കുവാനും എന്തെങ്കിലും ശക്തി തീര്ച്ചയായും ആവശ്യമാണല്ലോ. അതിനാല് ആദ്യം തന്റെ ലക്ഷ്യസ്വരൂപത്തിന്റെ ശുഭ സങ്കല്പങ്ങളെ ധാരണ ചെയ്യൂ. ആന്തരിക ബുദ്ധിയോഗം നിയമമനുസരിച്ചാണെങ്കില് സ്വതവേ നിങ്ങള്ക്ക് നിര്സങ്കല്പ അവസ്ഥ ഉണ്ടാകുന്നു. ശരി…

മധുര-മധുരമായ സിക്കീലധേ, ജ്ഞാന പുഷ്പങ്ങളായ കുട്ടികള്ക്ക്, ജ്ഞാന നക്ഷത്രങ്ങള്ക്ക്, മാതാപിതാവായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്ക്കാലവന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) തന്റെ ലക്ഷ്യസ്വരൂപത്തിന്റെ സ്മൃതിയിലൂടെ ശാന്ത ചിത്തരും, വിനയചിത്തരും, ക്ഷമ, മധുരത, ശീതളത എന്നീ ദൈവീക ഗുണങ്ങളും ധാരണ ചെയ്യണം.

2) നിശ്ചയബുദ്ധിയും സാക്ഷിദൃഷ്ടാവുമായി ഈ നാടകത്തെ ഹര്ഷിത മുഖത്തോടെ കണ്ട്, ആന്തരികമായി ക്ഷമയോടെയും ദൃഢചിത്തരുമായും സ്ഥിതി ചെയ്യണം. വളരെയധികം സമയം സാക്ഷി സ്ഥിതിയുടെ അവസ്ഥയില് സ്ഥിതി ചെയ്യുവാനായി പ്രയത്നിക്കണം.

വരദാനം:-

ഒരു കണ്ണില് ബാബയോടുളള സ്നേഹവും മറുകണ്ണില് ബാബയിലൂടെ ലഭിച്ചിട്ടുളള കര്ത്തവ്യത്തിന്റെ (സേവനം) സ്മൃതിയും സദാ ഉണ്ടായിരിക്കുന്നതുപോലെ, സ്നേഹമൂര്ത്തിയോടൊപ്പം തന്നെ ശക്തിസ്വരൂപവുമായിത്തീരണം. സ്നേഹത്തോടൊപ്പം തന്നെ തന്റെ വാക്കുകളില് മൂര്ച്ചയുമുണ്ടായിരിക്കണം, ഈ വാക്കുകളിലൂടെ മറ്റുളളവരുടെ ഹൃദയത്തെ അലിയിപ്പിക്കണം. അമ്മ കുട്ടികള്ക്ക് എങ്ങനെയുളള വാക്കുകള് ഉപയോഗിച്ച് ശിക്ഷണങ്ങള് നല്കുകയാണെങ്കിലും, അമ്മയുടെ സ്നേഹം കാരണം ആ വാക്കുകള് കടുത്തതോ മോശമോ ആയി അനുഭവപ്പെടാത്തതുപോലെ ജ്ഞാനത്തിന്റെ സത്യമായ കാര്യങ്ങള്, അവര്ക്ക് സ്പഷ്ടമായ വാക്കുകളിലൂടെ നല്കൂ. പക്ഷേ വാക്കുകളില് സ്നേഹം അടങ്ങിയിരിക്കുകയാണെങ്കില് സഫലതാമൂര്ത്തിയായിത്തീരുന്നു.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top